കഴിഞ്ഞ മാസം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വരെ പോയിരുന്നു. മഴയായതിനാല്‍ കൂടുതല്‍ ഫോട്ടോ എടുക്കാനൊന്നും പറ്റിയില്ല. തലേന്ന് രാത്രി അവിടെ ഒരു ലോഡ്ജില്‍ തങ്ങി. അതേ ലോഡ്ജില്‍ തന്നെ സിനിമാ നടി സംവൃത സുനില്‍ അച്ഛനമ്മമാരോടൊപ്പം താമസിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ ക്ഷേത്രത്തില്‍ പോയപ്പോഴും അവര്‍ ഞങ്ങളുടെ പിന്നാലെ ക്ഷേത്രത്തില്‍ എത്തി. സംവൃതയുടെ അച്ഛന്‍ സുനില്‍ എന്റെ ഒരു അകന്ന ബന്ധത്തില്‍ പെടും. ഞാന്‍ പക്ഷെ പരിചയപ്പെടാനൊന്നും പോയില്ല. തമാശ അതല്ല, മടങ്ങി വരുന്ന വഴിക്ക് ഞങ്ങള്‍ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കയറി. അവിടെയും സംവൃതയും കുടുംബവും ഞങ്ങളുടെ പിന്നാലെ ക്യൂവില്‍ നില്‍ക്കുന്നു ദര്‍ശനത്തിനായി. കൊല്ലൂരിലായാലും ഉടുപ്പിയില്‍ ആയാലും മലയാളികളാണ് കൂടുതലും വരുന്നത്. നല്ലൊരു യാത്രയായിരുന്നു. പക്ഷെ മഴ നിമിത്തം കുടജാദ്രി കാണാന്‍ കഴിഞ്ഞില്ല.
മൂകാംബികയിലേക്കൊരു വെര്‍ച്വല്‍ ടൂര്‍ ഇവിടെ (ക്ലിക്ക് ചെയ്ത് ഫുള്‍ സ്ക്രീന്‍ ഓപ്ഷന്‍ സെലക്റ്റ് ചെയ്ത് കാണുക. 8 പനോരമകളുണ്ട്. മനോഹരമാണ് ദൃശ്യങ്ങള്‍ )
ഫോട്ടോകള്‍ ഇങ്ങനെ ഫോട്ടോ ബക്കറ്റില്‍ അപ്‌ലോഡ് ചെയ്തിട്ട് പ്രസന്റേഷന്‍ ആക്കി ബ്ലോഗില്‍ പോസ്റ്റ് ചെയ്യാലോ അല്ലേ ....
മൂകാംബികയിലേക്കൊരു വെര്‍ച്വല്‍ ടൂര്‍ ഇവിടെ (ക്ലിക്ക് ചെയ്ത് ഫുള്‍ സ്ക്രീന്‍ ഓപ്ഷന്‍ സെലക്റ്റ് ചെയ്ത് കാണുക. 8 പനോരമകളുണ്ട്. മനോഹരമാണ് ദൃശ്യങ്ങള്‍ )
ഫോട്ടോകള്‍ ഇങ്ങനെ ഫോട്ടോ ബക്കറ്റില്‍ അപ്‌ലോഡ് ചെയ്തിട്ട് പ്രസന്റേഷന്‍ ആക്കി ബ്ലോഗില്‍ പോസ്റ്റ് ചെയ്യാലോ അല്ലേ ....
23 comments:
ഹോ ! ഈ സംവൃത സുനിലിനെയും വീട്ടുകാരെയും കൊണ്ട് തോറ്റു..നുമ്മ എവട പോകേ ണെന്നു നോക്കി യിരിക്കുകയാ അവര്‍ ,,പിന്നാലെ വന്നു നില്‍ക്കാന്‍ ..:) സാറേ പരിഭവിക്കല്ലേ ഒരു തമാശ പറയാന്‍ നോക്കിയതാ :)
കൊള്ളാം അസ്സലായിരിക്കുന്നൂ..... ഈ ബക്കറ്റിലാക്കുന്ന പരിപാടി എങ്ങിനെയാണ് ഭായ്..?
photo പരിപാടി നന്നായി
kochine ezhutthinirutthaan poyathaano? nannayi varatte.. best wishes.....
@ രമേശ് അരൂര്‍ , തമാശ രസിച്ചു, ഞങ്ങള്‍ പരസ്പരം പറഞ്ഞ് രസിച്ച തമാശ കൂടിയായിരുന്നു അത് :)
@ മുരളി , http://photobucket.com/ ല്‍ അക്കൌണ്ട് എടുക്കൂ, ഫോട്ടോ അപ്‌ലോഡ് ചെയ്യൂ, സ്ലൈഡ്ഷോ ക്രിയേറ്റ് ചെയ്യൂ, അവിടെ നിന്ന് എംബഡ് കോഡ് കോപ്പി ചെയ്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം. എല്ലാം സിമ്പിള്‍ :)
@ ജുവൈരിയ സലാം , നന്ദി ..
@ ജോഷി പുലിക്കൂട്ടില്‍ , നന്ദി ..
ശാന്തി തേടിയ യാത്രയിൽ ചില അരുതായ്മകൾ, അല്ലെ സുകുമാർജി?
@ യൂസുഫ്പ, അരുതായ്മകള്‍ ഒന്നുമില്ല. മഴയായിരുന്നു പ്രശ്നം.
"നടി സംവൃത സുനിലും അച്ഛനോടും അമ്മയോടും ഒപ്പം ഉണ്ടായിരുന്നു."
ഇത്
നടി സംവൃത സുനില്‍ അച്ഛനമ്മമാരോടൊപ്പം ഉണ്ടായിരുന്നു.
ഇങ്ങനെയാക്കിയാല്‍ എന്തെങ്കിലും ഗുണം ഉണ്ടോ?
വെറുതെ തമാശിനാണേ
@ ജനാര്‍ദ്ദനന്‍.സി.എം., തിരുത്തി :)
അങ്ങനെ സുകുമാരേട്ടനും ഭക്തി മാര്‍ഗത്തില്‍ ആയി.......!! :)
അപ്പോള്‍ സംവ്റ്‍ത നായരാണോ? ഞാന്‍ കരുതി തീയ ആണെന്നു, സിനിമ അടക്കി ഭരിക്കുന്നതില്‍ നായന്‍മാറ്‍ തന്നെ മികച്ചു നില്‍ക്കുന്നു എന്നറിയുന്നത് സുഖം തന്നെ ഇനി നായര്‍ പുലയരില്‍ നിന്നും ഉണ്ടായതാണെന്നും, തീയരാണു മുന്തിയ ഇനം എന്നും മറ്റും ഇതു വായിച്ചു ചിത്റകാരനോ മുത്തപ്പനോ പറഞ്ഞാല്‍ അതിനെതിരെ പ്റതികരിക്കാന്‍ ഒന്നും പോകുന്നില്ല കരുണാകരന്‍ പറയാറുള്ളതു പോലെ 'വിവരക്കേടിനു മറുപടിയില്ല'
ബൈജു , ആരെങ്കിലും ഇങ്ങനെ പറയുമെന്ന് ഞാന്‍ കരുതിയിരുന്നു. ബ്ലോഗില്‍ എന്നെ കൂടുതല്‍ പരിചയം ബൈജുവിനാണ്. അത്കൊണ്ട് ബൈജു തന്നെ ഇത് പറഞ്ഞത് നന്നായി. ഭക്തിമാര്‍ഗ്ഗത്തില്‍ എത്തിയെങ്കില്‍ എന്നൊരു ആഗ്രഹം എനിക്കുണ്ട് എന്നതാണ് വാസ്തവം, അതിന് കഴിയില്ലെങ്കിലും :) ഭക്തിമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവരെ ആരെയും ഞാന്‍ ഇപ്പോള്‍ നിരുത്സാഹപ്പെടുത്താറില്ല. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളില്‍ മനുഷ്യന്‍ അഭയം കണ്ടെത്തുന്നത് ഭക്തിയിലാണ്. ബൈജുവിന് മനസ്സിലായല്ലൊ അല്ലേ..
സുശീലാ , ഞങ്ങള്‍ തീയ്യരാണ്. സംവൃതയുടെ അച്ഛന്‍ സുനില്‍ ഞങ്ങളുടെ ബന്ധത്തില്‍ പെട്ടവരാണെന്ന് പറഞ്ഞതും എന്റെ ഒരു ബന്ധു തന്നെ. ഞാന്‍ പരിചയപ്പെട്ടിട്ടില്ല. കണ്ണൂരില്‍ ചാലാട് ആണ് അവരുടെ വീട്. ശാഖോപശാഖകളായി വലിയ തറവാടാണ് ഞങ്ങളുടേത്. തറവാട്ട് വക ക്ഷേത്രം കണ്ണൂര്‍ - കൂത്തുപറമ്പ് റോഡില്‍ ആഡൂരില്‍ സ്ഥിതി ചെയ്യുന്നു. ചിലപ്പോഴൊക്കെ ഞാന്‍ അവിടെ പോകാറുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തീയ്യര്‍ ആണ് ഭൂരിപക്ഷം എന്ന് അറിയാമല്ലൊ.
ഈ എം എസ് പറഞ്ഞപോലെ ഭാര്യക്കു തൊഴണമെന്നു പറഞ്ഞു ഞാന്‍ കൂടെപ്പോയി എന്നു ധൈര്യമായി പറയു സുകുമാരേട്ടാ
അല്ലെങ്കില്‍ പീ ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളപോലെ എന്താണു സായിബാബക്കിത്റ വിശേഷം എന്നറിയാന്‍ ഞാന്‍ അവിടെ ഒന്നു കേറി എന്നു പറഞ്ഞാലും മതി
സുകുമാരേട്ടന്‍ ദൈവ വിരോധി ആണെന്നു ബൈജു ഏലിക്കാട്ടൂറ്‍ കരുതാന്‍ എന്തു കാര്യം?
ദൈവ വിരോധമായി ഒരിക്കലും ബ്ളോഗിയിട്ടില്ലല്ലോ? ഇതു നല്ല കൂത്ത്!
ശ്രീജിത് കൊണ്ടോട്ടി പോലും ഒരിക്കല്‍ 'ഈശ്വര ചിന്ത ഇതൊന്നെ മനുജനു ശാശ്വതമീയുലകില്‍ ' എന്നു പാടും.
ഞാനും എണ്റ്റെ ഭാര്യയും മൂകാംബികയില്‍ പോയിട്ടുണ്ട്, മലയാളിപ്പെണ്ണുങ്ങളെ കണ്ടാല്‍ വെള്ളമിറക്കുന്ന കുറെ കള്ള സ്വാമികളും പൂജാരികളും അല്ലാതെ എനിക്കൊരു ഭക്തിയും തോന്നിയില്ല ,
അതിനു രണ്ടു കിലോ മീറ്റര്‍ ദൂരെ പോയി ബാറ്‍ എന്ന സ്ഥലത്തെ ബാറില്‍ കേറി ഒരു ബിയറ്‍ അടിച്ച് ഭാര്യയെ നയനഭോഗം നടത്തിയവരോടുള്ള പ്റതിഷേധം രേഖപ്പെടുത്തി,
ആ അഡിഗയുടെ വീടും തഥൈവ, എല്ലാം ബിസിനസ്
അപ്പോള്‍ സംവ്റ്‍ത വിചാരിച്ചപോലെ തന്നെ, പണ്ട് പ്റിയദറ്‍ശന്‍ ക്യാമ്പില്‍ വച്ചു ശ്രീനിവാസന്‍ ഉണ്ടെന്നറിയാതെ നായറ്‍ മാഹാത്മ്യം ചറ്‍ച്ച ചെയ്ത എം ജീ, പ്റിയദറ്‍ശന്‍ പെട്ടെന്നു ശ്രീനിവാസന്‍ തീയനെന്നോറ്‍ത്ത് വിഷമിച്ചു എന്നും അപ്പോള്‍ അവരുടെ ചമ്മല്‍ ഒന്നു മാറ്റാന്‍ അമ്മ നമ്പ്യാറ്‍ ആണെന്നു ശ്രീനി പറഞ്ഞെന്നും അപ്പോള്‍ ചമ്മല്‍ അല്‍പ്പം മാറിയ പ്റിയദറ്‍ശന്‍ 'അപ്പോള്‍ നായര്‍ തന്നെ പോരട്ടെ ഒരു കുപ്പി' എന്നു പറഞ്ഞപോലെ സുശീലന്‍ ചമ്മല്‍ രേഖപ്പെടുത്തുന്നു. പ്റ്‍ഥീരാജിനെ കെട്ടി സംവ്റ്‍ത പണിക്കറ്‍ വെള്ളാപ്പള്ളി ഐക്യം പുനസ്ഥാപിക്കട്ടെ , ഉമ്മന്‍ ചാണ്ടി ഭരിക്കാന്‍ പോകുമ്പോള്‍ അതു വേണ്ടിവരും
തറവാട്ട് വക ക്ഷേത്രം ആടുരുലാണോ അതോ കണ്ണൂര്‍ - കൂത്തുപറമ്പ് റോഡില്‍ പോസ്റ്റ് ഓഫീസി ന്ടതോ
അമ്പലങ്ങളില്‍ കാണാന്‍ കഴിയുക ഭക്തിയല്ല, അവിടെയെത്തുന്നവരുടെ ദയനീയമുഖങ്ങളും പിന്നെ സുശീലന്‍ പറഞ്ഞ പോലെ കള്ളസ്വാമികളും പൂജാരികളും തന്നെയാണ്. എന്ത് പറഞ്ഞിട്ടെന്താ, മനുഷ്യരുടെ ആകുലതകള്‍ കൂടുന്ന മുറക്ക് അമ്പലങ്ങളില്‍ ആള്‍ക്കൂട്ടം വര്‍ദ്ധിക്കുന്നു. അങ്ങനെ അതൊരു ബിസിനസ്സായി മാറുന്നു. ഭക്തിയുമായോ , ആത്മീയതയുമായോ അമ്പലങ്ങള്‍ക്ക് ബന്ധമില്ല എന്ന് പറയാതിരിക്കാന്‍ വയ്യ. എന്നാലും ഞാന്‍ പോകുന്നവരെ എതിര്‍ക്കുന്നില്ല. എന്തെന്നാല്‍ അവരുടെ മനസ്സിന് ശാന്തി നല്‍കാന്‍ എനിക്കാവില്ലല്ലൊ.
@ shajimon, ആടൂര്‍ പനിച്ചിക്കാവ് :)
ആഗോള വിഷയങ്ങളും തലയില്‍ കനം തരുന്ന ചിന്തകളും പോസ്റ്റുന്നതിനിടയില്‍ നാട്ടുകാര്യവും ഇത്തിരി പരദൂഷണവും ഇല്ലെങ്കില്‍ ബ്ലോഗ് ബോറായിപ്പോകും. കമന്റടിക്കാര്‍ കൊഴുപ്പിക്കുന്നുണ്ട്.
സുകുമാരേട്ടാ, വെള്ള മുണ്ടുടുത്ത് കുറിയും തൊട്ട് നില്‍ക്കുന്നത് കാണാന്‍ ഐശ്വര്യമുണ്ട്. ഈ മാര്‍ഗ്ഗം തന്നെയാ കാണാന്‍ സുന്ദരം. :)
@ ഇന്ത്യന്‍ , തീര്‍ച്ചയായും അല്പം റിലാക്സിന് വേണ്ടി കൂടി ബ്ലോഗിനെ ഉപയോഗപ്പെടുത്താമല്ലോ.
സസ്നേഹം,
Thanks for taking us to kodungallur masjid
സുകുമാരെട്ടോ,യാത്ര സുഖമായിരുന്നോ???? വ്യതസ്തമായ കാഴ്ചപാടുകള്‍ കാണാന്‍ ആയി നിങ്ങളുടെ ഫോട്ടോ കാണാന്‍ ബ്ലോഗ് തുറന്നപ്പോള്‍;ഒരു യാത്ര പോയാല്‍ ഇത്രയും വലിയ 'പോല്ലപ്പാകും' എന്ന് എല്ലാം വായിച്ചു കഴിഞ്ഞപ്പോളാ ആലോചിച്ചത് ...നന്നായി ഇഷ്ടപ്പെട്ടു. പാശ്ചാത്യ സംസ്കാരം വേരുറപ്പിക്കാന്‍ തുടങ്ങിയാലും നമ്മുടെ സ്വന്തം പൈതൃകം ആരും പെട്ടെന്നൊന്നും കൈവിടില്ല എന്ന് കമെന്റുകളില്‍ കണ്ടപ്പോള്‍ സന്തോഷം ആയി.....!!!!!!!!!!
സുശീലന്‍ എന്ന നായരാത്മാവിനെ പെറ്റ വയറിനെക്കുറിച്ചാണ് ഞാന്‍ സഹതപിക്കുന്നത്.
Post a Comment