ഈ പ്രസന്റേഷന്‍ കൊള്ളാമോ ? ഇത് ഫോട്ടോബക്കറ്റില്‍ ഉണ്ടാക്കിയ ഒരു സ്ലൈഡ് ഷോ ആണ്. ഫോട്ടോബക്കറ്റിനെ പറ്റിയും സ്ലൈഡ് ഷോ പറ്റിയും എല്ലാവര്‍ക്കും അറിയാം. ആദ്യമായി www.photobucket.com ല്‍ അക്കൌണ്ട് എടുക്കുക. എന്നിട്ട് അവിടെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുക. പിന്നീട് ഹോം പേജിന്റെ മെനുവില്‍ നിന്ന് സ്ലൈഡ് ഷോ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന പോലെയുള്ള പേജാണ് വരിക.
(ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കാം.) സ്ലൈഡ് ഷോയില്‍ ഉള്‍പ്പെടുത്തേണ്ട ഫോട്ടോകള്‍ ഇടത് ഭാഗത്ത് നിന്ന് പ്ലസ് ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് സെലക്റ്റ് ചെയ്യുക. അപ്പോള്‍ ആ ഫോട്ടോകള്‍ താഴെ കാണാം. ഇനി വലത് ഭാഗത്ത് നിന്ന് സ്ലൈഡ് ഷോയുടെ സ്റ്റൈല്‍ സെലക്റ്റ് ചെയ്യുക. ഓരോന്ന് സെലക്റ്റ് ചെയ്യുമ്പോഴും അത് നടുഭാഗത്ത് കാണിക്കും. News എന്ന സ്റ്റൈലാണ് ഞാന്‍ താഴെയുള്ള സ്ലൈഡ്ഷോയ്ക്ക് സെലക്റ്റ് ചെയ്തത്. ഇഷ്ടമുള്ള സ്റ്റൈല്‍ തെരഞ്ഞെടുത്താല്‍ സേവ് ചെയ്യുക. പ്രസന്റേഷന്‍ റെഡി. അവിടെ ഇടത് ഭാഗത്ത് ഷേര്‍ ചെയ്യാനുള്ള കോഡുകള്‍ അപ്പോള്‍ കാണാം. html കോഡ് കോപ്പി ചെയ്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം. പിന്നീട് എപ്പോള്‍ വേണമെങ്കിലും നമുക്ക് ഈ സ്ലൈഡ്ഷോ എഡിറ്റ് ചെയ്ത് ഫോട്ടോകള്‍ കൂട്ടിച്ചേര്‍ക്കുകയോ സ്റ്റൈല്‍ മാറ്റുകയോ ചെയ്യാം. ഫോട്ടോബക്കറ്റിന്റെ സൈറ്റില്‍ എഡിറ്റ് ചെയ്ത് സേവ് ചെയ്താല്‍ ബ്ലോഗിലും അത് അപ്‌ഡേറ്റ് ആയിക്കോളും. ഓ.കെ. മനസ്സിലായല്ലോ അല്ലേ.
21 comments:
കൊള്ളാം. എങ്ങനെ ഇത്?
കൊള്ളാം....കൊള്ളാം :)
ആഗ്രഹം കൊള്ളാം
അഭിനന്ദനങ്ങൾ !
nannittunde.........
Oru kariyam chothikkatta?
Thagal Enganayane Ethra Eluppathil Malayalam Vakkukal Type Chayyunathe?
parajutharamo?
Enthane ethine upayogikkunathe?????
by:focuzkeralam@gmail.com
കൊള്ളാലോ
ഈ സൂത്രംകൂടി ഒന്ന് പറഞ്ഞുതാ,,,
അടിപൊളി
@ സ്വതന്ത്ര ചിന്തകന്‍ , എങ്ങനെയെന്ന് നാളെ പറഞ്ഞുതരാം. ഇന്ന് സസ്പന്‍സായിരിക്കട്ടെ :)
@ സോണി , പത്രത്തില്‍ ഫോട്ടോ അച്ചടിച്ചു വരാന്‍ ആര്‍ക്കാ ആഗ്രഹമില്ലാത്തത് അല്ലേ :)
@ കാഡ് ഉപയോക്താവ് , നന്ദി ..
@ focuzkeralam , മെയില്‍ കിട്ടിയല്ലോ അല്ലേ :)
@ kARNOr(കാര്‍ന്നോര്) , നന്ദി..
@ മിനി ടീച്ചര്‍ , ഇതില്‍ സൂത്രം ഒന്നുമില്ല. വെരി സിമ്പിള്‍ . നാളെ പറഞ്ഞുതരാം.
@ ഒഴാക്കന്‍ , നന്ദി..
ബ്ലാക്ക് ആന്‍ഡ് വൈറ്റ് പത്രം ആയതിനാല്‍ ആണ് ഞാന്‍ ഇതില്‍ ഇല്ലാത്തത്.
നന്നായിട്ടുണ്ട്. നല്ല ഐഡിയ
@ ഇസ്മായില്‍ കുറുമ്പടി , ബ്ലാക്ക് ആന്‍ഡ് വൈറ്റ് പത്രം ആയത്കൊണ്ടല്ല. ഫോട്ടോവില്‍ അടുത്ത് നില്‍ക്കുന്ന ആള്‍ക്ക് എതിര്‍പ്പ് ഉണ്ടാകും എന്നത്കൊണ്ട് ഒഴിവാക്കിയതായിരുന്നു. ഇപ്പോള്‍ എന്തായാലും പത്രത്തില്‍ കൊടുത്തിട്ടുണ്ട് :)
@ Shukoor Cheruvadi , നന്ദി .. ഇതില്‍ ഐഡിയ ഒന്നും ഇല്ല. സിമ്പിള്‍ :)
രഹസ്യം വെളിപ്പെടുത്തു മാഷേ
@ രമേശ്‌അരൂര്‍ , ഇതില്‍ ഒരു രഹസ്യവുമില്ല. നാളെ പോസ്റ്റ് എഡിറ്റ് ചെയ്യാം .
നാളേക്ക് വേണ്ടി കാത്തിരിക്കുന്നു
ഈ സൂത്രം കൊള്ളാമല്ലോ.
കൊള്ളാം........വളരെ മനോഹരം....
സൂപ്പര്‍. എന്റെ പടം പത്രത്തില്‍ വന്നല്ലോ... ഡാങ്ക്സ്.
ഇഷ്ടപ്പെട്ടു
അഭിനന്ദനങ്ങൾ…….
പലരും സൂത്രങ്ങള്‍ പഠിച്ചു വരുന്നുവെന്ന് തോന്നുന്നു. ഞാന്‍ വിചാരിച്ചിരുന്നത് ഇവിടെയുള്ളവരെല്ലാം “ഭയങ്കര” പുലികളാണെന്നായിരുന്നു. അപ്പോ ഞാനൊരു മുറി മൂക്കന്‍ രാജാവ് തന്നെ!
Post a Comment