Links

കീടനാശിനിയും രാസവളവും

ഹരീഷ് തൊടുപുഴയുടെ ഗുല്‍മോഹര്‍ എന്ന ബ്ലോഗില്‍ നിന്ന് എടുത്ത രണ്ട് ചിത്രങ്ങളാണ് ഇവിടെ കാണുന്നത്. മന:പൂര്‍വ്വമാണോ എന്നറിയില്ല ഹരീഷ്  ഈ ചിത്രങ്ങളുടെ പോസ്റ്റിന് തലക്കെട്ടോ അടിക്കുറിപ്പോ ചേര്‍ത്തിട്ടില്ല.  എന്നാല്‍  ഈ രണ്ട് ചിത്രങ്ങളും  സിമ്പോളിക്കാണ്.  ഒരു നാല്പത് വര്‍ഷങ്ങള്‍ക്ക്  മുന്‍പ് ഈ ചിത്രങ്ങള്‍ കാര്‍ഷികാഭിവൃദ്ധിയുടെയും  ഐശ്വര്യത്തിന്റെയും പ്രതീകങ്ങള്‍ ആയിരുന്നു.
(ഇന്നും സത്യത്തില്‍ അങ്ങനെ തന്നെയാണ്, പക്ഷേ..) ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആളുകള്‍ക്ക് എന്താണ് തോന്നുക.  അത്  ഒരു കമന്റര്‍ അവിടെ മനോഹരമായി എഴുതിയിട്ടുണ്ട്. “ വിഷമടിച്ചും, വിഷം വിതറിയും,വിള കൊയ്യാം“.  അതെ ,  ആളുകള്‍ക്ക് ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ പ്രത്യക്ഷത്തില്‍ തോന്നുക ഈ വികാരമാണ്.  ഈ വികാരത്തെ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നന്ദികേട് എന്നാണ് ഞാന്‍ വിശേഷിപ്പിക്കുക. എന്റെ ഈ  വിശേഷണം വായിച്ച ഉടനെ എന്നോട് വെറുപ്പ് തോന്നുണ്ടെങ്കില്‍ തുടര്‍ന്ന് വായിക്കേണ്ടതില്ല. എന്തിനാണ് മനസ്സ് വെറുതെ അസ്വസ്ഥമാക്കുന്നത്.  മറ്റൊരു ബ്ലോഗില്‍ ഒരു പരിസ്ഥിതിപ്രേമി ഇങ്ങനെ എഴുതിക്കണ്ടു “ കീടനാശിനികൾ ഇല്ലാത്ത ഒരു ലോകം.അതാകട്ടെ നമ്മുടെ മുദ്രാവാക്യം“ ഈ മുദ്രാവാക്യത്തെ അനുകൂലിക്കുന്നവര്‍ എന്റെ ബ്ലോഗ് തന്നെ വായിക്കാതിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.  എന്നാലും എനിക്ക് സത്യങ്ങള്‍ പറയാതിരിക്കാനാവില്ല. വെട്ടിത്തുറന്ന് പറയട്ടെ, ഞാന്‍ കീടനാശിനികള്‍ക്കും രാസവളത്തിനും അനുകൂലമാണ്.  അത്കൊണ്ടാണ് ഈ ചിത്രങ്ങള്‍ ഇന്നും എനിക്ക് സിമ്പോളിക്കലായി ഐശ്വര്യത്തിന്റെ പ്രതീകമാവുന്നത്.  എന്ത് ഉണ്ടായിട്ടെന്താ , ഭക്ഷണം ഇല്ലെങ്കില്‍ മനുഷ്യന്‍ എങ്ങനെ ജീവിയ്ക്കും?

നാല്പത് അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടിണിയിലാണ്ട ഒരു ജനതയെ ഭക്ഷ്യസുരക്ഷയില്‍ എത്തിച്ചത് കീടനാശിനികളും രാസവളവും കണ്ടുപിടിച്ചത്കൊണ്ടും കര്‍ഷകര്‍ക്ക് അവ  ലഭ്യമായത്കൊണ്ടുമാണ്.  അത്കൊണ്ടാണ് രാസവളത്തെയും കീടനാശിനികളെയും തള്ളിപ്പറയുന്നത് നന്ദികേടാണെന്ന് ഞാന്‍ പറയുന്നത്.  ഇവ രണ്ടും കണ്ടുപിടിക്കുന്നതിന് മുന്‍പ് ജൈവകൃഷി തന്നെയായിരുന്നു ലോകത്ത് നിലവിലിരുന്നത്.  ആവശ്യം കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്ന തത്വമനുസരിച്ചാണ് രാസവളങ്ങളും കീടനാശിനികളും കണ്ടുപിടിക്കപ്പെട്ടത്. ഇന്നും രാസവളങ്ങളും കീടനാശിനികളും ഇല്ലെങ്കില്‍ കര്‍ഷകര്‍ക്ക് ഒരു കൃഷിയും ചെയ്യാന്‍ സാധിക്കില്ല. അത്ര മാത്രം കീടങ്ങള്‍ ഇന്ന് ഭൂമിയിലുണ്ട്. തുടര്‍ച്ചയായി കൃഷി ചെയ്യുന്നത് മൂലം മണ്ണിലെ പോഷക ഘടകങ്ങള്‍ തീര്‍ന്നുപോകുന്നത് കൊണ്ട് രാസവളങ്ങള്‍ ചേര്‍ക്കാതിരിക്കാനും സാധ്യമല്ല. ഫാക്ടം ഫോസ് കിട്ടാത്തത്കൊണ്ട് കര്‍ഷകര്‍ വിഷമിക്കുന്നു എന്ന് ഇന്നലെ പത്രത്തില്‍ വായിച്ചു.  സല്‍ഫ്യുരിക്ക് ആസിഡ് കിട്ടാത്തത്കൊണ്ട് ഫാക്ടില്‍ വേണ്ടത്ര രാസവളനിര്‍മ്മാണം നടക്കുന്നില്ലത്രെ.  ഫാക്റ്റ് (FACT) പൂട്ടിക്കാന്‍ എന്നാണ് കേരളത്തില്‍ പരിസ്ഥിതിവാദികളുടെ നേതൃത്വത്തില്‍ സമരം തുടങ്ങുക എന്നാണ് ഞാന്‍ കാത്തിരിക്കുന്നത്. രാസവളം വിഷമാണെങ്കില്‍ ആ വിഷം കേരളത്തില്‍ ഉല്പാദിപ്പിക്കാന്‍ പാടുണ്ടോ?

കീടങ്ങള്‍ ഭൂമിയില്‍ ഉള്ള കാലത്തോളം മനുഷ്യന് കൃഷി നടത്തണമെങ്കില്‍ കീടങ്ങളെ നശിപ്പിക്കാനുതകുന്ന നാശിനികള്‍ കൂടിയേ തീരൂ എന്ന് ഞാന്‍ മറ്റൊരു പോസ്റ്റില്‍ വിശദമാക്കിയത്കൊണ്ട് വീണ്ടും ഇവിടെ പരത്തി പറയുന്നില്ല.  ചിലര്‍ സുരക്ഷിതകീടനാശിനി, ജൈവ കീടനാശിനി എന്നൊക്കെ പറയുന്നുണ്ട്.  “ജൈവ” ആയാലും “ രാസ” ആയാലും കീടങ്ങള്‍ നശിക്കണമെങ്കില്‍ അവ കീടങ്ങള്‍ക്ക് വിഷം തന്നെ ആകണ്ടേ?  വിഷം എന്ന വാക്കിനെ സമൂഹത്തെ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. കീടങ്ങള്‍ക്ക് വിഷമായത് മനുഷ്യന് വിഷമല്ല എന്നതാണ് സത്യം. അത്കൊണ്ടാണ് എന്തിനും അനുവദനീയമായ അളവ് എന്ന് നിശ്ചയിച്ചിരിക്കുന്നത്. അതായത് അനുവദനീയമായ അളവില്‍ ഉള്ളത് ഒന്നും മനുഷ്യന് വിഷമല്ല. ഉദാഹരണം പറയാം.  കൊതുകിനെ കൊല്ലാന്‍ നാം കത്തിച്ചു വെക്കുന്ന ഗുഡ്‌നൈറ്റ് ഇല്ലേ. അത് കൊതുകിന് വിഷമാണ്. കൊതുക് ചാകും. എന്നാല്‍ നമുക്ക് ഒന്നും സംഭവിക്കുന്നില്ല. എന്ത്കൊണ്ട്? നമ്മളും അത് ശ്വസിക്കുന്നുണ്ടല്ലൊ. അവിടെയാണ് അനുവദനീയമായ അളവിന്റെ പ്രസക്തി. ആ അളവില്‍ ഉള്‍ക്കൊണ്ടാല്‍ അവ പുറന്തള്ളാനുള്ള മെഷിനറിയൊക്കെ നമ്മുടെ ശരീരത്തില്‍ പ്രകൃത്യാ ഉണ്ട്. എന്നാല്‍ ഒരു മൂന്നോ നാലോ ഗുഡ്‌നൈറ്റ് ഒരുമിച്ച് കത്തിച്ച് വെച്ച് ഉറങ്ങിയാല്‍ എന്താവും സംഭവിക്കുക എന്ന് ഞാന്‍ പറയേണ്ടതില്ല. ഊഹിക്കാമല്ലോ. കീടനാശിനികളുടെ കാര്യത്തിലും ഇതാണ് ശരി.  മനസ്സിലാകുന്നവര്‍ക്ക് ഇത്രയും പറഞ്ഞാല്‍ മതി. അല്ലാത്തവര്‍ക്ക് എത്ര പറഞ്ഞിട്ടും പ്രയോജനമില്ല.

മനുഷ്യന് വിഷമായത്  എല്ലാം  മണ്ണിന് വിഷമല്ല. പരിസ്ഥിതിവാദികളുടെ പ്രശ്നം സൂക്ഷ്മജീവികള്‍ നശിച്ചുപോകും എന്നാണ്.  ആ ഭയവും അസ്ഥാനത്താണ്. മനുഷ്യന് മുന്നേ ഭൂമിയില്‍ കുടിയേറിയവരാണ് സൂക്ഷ്മജീവികള്‍ എന്നും മനുഷ്യന് ശേഷമേ അവയൊക്കെ ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെടുകയുള്ളൂ എന്നും ശാസ്ത്രം പറയുന്നുണ്ട്. ഞാ‍ന്‍ പറയുന്നതല്ല , എന്നോട് ആരും പരിഭവിക്കരുത്. മതങ്ങളും സയന്‍സും ഒരു പോലെ മനുഷ്യന് വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍ .  നൈതികമൂല്യങ്ങള്‍ നല്‍കുന്നതിലാണ് മതങ്ങളുടെ പ്രസക്തി. പ്രതികൂലസാഹചര്യങ്ങളെ മനുഷ്യന് അനുകൂലമായി മെരുക്കുന്നതിലാണ് സയന്‍സിന്റെ പ്രസക്തി. ഒന്ന് മറ്റൊന്നിനെ നിരാകരിക്കേണ്ടതില്ല.  മണ്ണും ജലവും അന്തരീക്ഷവും മലിനമാക്കപ്പെടുന്നതില്‍ നാം ആശങ്കപ്പെടുന്നത് , മനുഷ്യനും മനുഷ്യന് ഉപദ്രവം ചെയ്യാത്ത ജീവജാലങ്ങള്‍ക്കും നിലനില്‍പ്പിന് ഭീഷണിയാകുന്നത്കൊണ്ടാണ്.  പ്ലാസ്റ്റിക്കും റബ്ബറും ഒക്കെ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും  അങ്ങനെ നാനാവിധത്തില്‍ ആളുകള്‍ നിത്യേന അന്തരീക്ഷത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.  അതിനെതിരെ ആരും കമാ എന്നൊരക്ഷരം മിണ്ടുന്നതായി കാണുന്നില്ല.  ഇങ്ങനെ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങള്‍ അന്തരീഷത്തില്‍ നിന്ന് എങ്ങോട്ടും പോകുന്നില്ല.  കീടനാശിനികള്‍ എത്ര തളിച്ചാലും ഉണ്ടാകുന്നതിനേക്കാളും ദോഷമാണ് ഒറ്റ ദീപാവലി ദിവസം പടക്കങ്ങള്‍ പൊട്ടിക്കുന്നത്കൊണ്ട് ഉണ്ടാകുന്നത്.  ജയിക്കുമ്പോള്‍ ആഘോഷിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും വേണം പടക്കങ്ങള്‍ .  അവ പൊട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദതരംഗങ്ങള്‍  സെക്കന്റുകള്‍ക്കകം അവശേഷിക്കാതെ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കും. എന്നാല്‍ പുറപ്പെടുന്ന വാതകങ്ങള്‍ ഒരിക്കലും നശിക്കാതെ അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ചുകൊണ്ടിരിക്കുകയും ഓസോണ്‍ പാ‍ളികളെ ദുര്‍ബ്ബലമാക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ഞാന്‍ പറഞ്ഞുവരുന്നത്  വലിയ വിപത്തുകളെ കണ്ടില്ലെന്ന് നടിക്കുകയും താരതമ്യേന നിസ്സാരദോഷങ്ങളെ പെരുപ്പിച്ചു കാട്ടി ആളുകളുടെ ശ്രദ്ധ തിരിച്ചു വിടുന്നു എന്നുമാണ്. അതിലും  രാസവളം തീരെ നിര്‍ദ്ദോഷമാണ് താനും. അനുവദനീയമായ അളവ് രാസവളത്തിനും ബാധകമാണ്. പാലിനും തേനിനും പോലും അനുവദനീയമായ അളവുണ്ട് എന്ന് ഓര്‍ക്കുക.

രാസവളത്തിന്റെ കാര്യം.  ഞാന്‍ ഇക്കാര്യത്തെ കുറിച്ച് വിശദമായി  ഇവിടെ  എഴുതിയിരുന്നു. താല്പര്യമുള്ളവര്‍ക്ക് വായിക്കാം. അനുബന്ധമായി കുറച്ചു കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്. കീടനാശിനികളും രാസവളങ്ങളും ഇല്ലാത്ത ലോകമാണ് പരിസ്ഥിതിവാദികള്‍ സ്വപ്നം കാണുന്നത്. രാസവളത്തോട് മാത്രമല്ല എല്ലാ രാസപദാര്‍ത്ഥങ്ങളോടും അവര്‍ക്ക് എതിര്‍പ്പാണ്. രാസപദാര്‍ത്ഥങ്ങള്‍ എല്ലാം വിഷമാണ് പോലും. ഈ ചിന്താഗതി ഇന്ന് പൊതുവെ എല്ലാവരെയും സ്വാധീനിച്ചതായാണ് കാണുന്നത്. പത്താം തരെ വരെ എല്ലാവരും സയന്‍സ് വിഷയങ്ങള്‍ പഠിക്കുന്നുണ്ടെങ്കിലും ശാസ്ത്രവീക്ഷണത്തിന്റെ അഭാവമാണ് ഈ അബദ്ധധാരണകള്‍ക്ക് കാരണം. കൃത്രിമമായി ഉല്പാദിപ്പിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ എല്ലാം വിഷം എന്നാണല്ലൊ പരക്കെ കരുതപ്പെടുന്നത്.  എന്നാല്‍ അത്യാസന്ന നിലയിലുള്ള ഒരു രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍  ആദ്യം നല്‍കുന്ന ഡ്രിപ്പ്  എന്താണ്?  സലൈന്‍ വാട്ടര്‍ . അത് രാസപദാര്‍ത്ഥമല്ലേ? എവിടെയാണ് നല്‍കുന്നത്? ഞരമ്പിലൂടെ നേരിട്ട് രക്തക്കുഴലുകളിലേക്ക്.  സലൈന്‍ വാട്ടറിന്റെ കൂടെ എന്തെല്ലാം ചേര്‍ക്കും?  ആസ്പിരിന്‍ തുടങ്ങിയ വേദനാസംഹാരികള്‍ , ആന്റിബയോട്ടിക്ക് മരുന്നുകള്‍ .  ഓപ്പറേഷന് വിധേയരായ രോഗികളുടെ കൂടെ കഴിഞ്ഞവര്‍ക്ക് മനസ്സിലാകും. ഇതൊക്കെ ഒന്നാംതരം രാസപദാര്‍ത്ഥങ്ങളാണ്.  ഇവയൊക്കെ Intravenous ആയി നല്‍കുന്നത്കൊണ്ടുള്ള സൈഡ് ഇഫക്റ്റ് എന്താണ്? രോഗി രക്ഷപ്പെടുന്നു.  ഇളനീര്‍ ഒന്നാംതരം  പ്രകൃതിജന്യ ജൈവ ദ്രാവകമാണ്.  എന്നാല്‍ അത് കുടിക്കാനേ പറ്റൂ.  Intravenous ആ‍യി ഞരമ്പിലൂടെ 100 മില്ലി കുത്തിവെച്ചാല്‍ സൈഡ് ഇഫക്റ്റ് ഭയാനകമായിരിക്കും. കാരണം അറിയില്ലെങ്കില്‍ എന്റെ ജനകീയശാസ്ത്രം ബ്ലോഗ് വായിച്ചു നോക്കുക അല്ലെങ്കില്‍ നെറ്റില്‍ ഗൂഗിള്‍ ചെയ്യുക.

ജൈവ കൃഷിയെ പറ്റി. മേലെയുള്ള ചിത്രം വീണ്ടും നോക്കുക.  നെല്ല് ഒരു ഹ്രസ്വകാല വിളയാണ്. അരി നമ്മുടെ മുഖ്യ ആഹാരമാണ്.  ഓരോ വിളവെടുപ്പിന് ശേഷവും വയലിലെ മണ്ണില്‍ പോഷകഘടകങ്ങള്‍ (പ്രധാനമായും നൈട്രജന്‍, പൊട്ടാസിയം, ഫോസ്ഫറസ്) തീര്‍ന്നുപോകും. ഈ പോഷകഘടങ്ങള്‍ സന്തുലിതമായി മിശ്രണം ചെയ്യപ്പെട്ടതാണ് രാസവളങ്ങള്‍ .  ഇത് വയലില്‍ വിതറിയാല്‍  പെട്ടെന്ന് തന്നെ വെള്ളത്തില്‍ ലയിച്ച് നെല്‍ച്ചെടികള്‍ക്ക് ആഗിരണം ചെയ്യാനും പോഷിപ്പോടെ വളരാനും കഴിയും.  ജൈവ വളത്തിലും ഇപ്പറഞ്ഞതൊക്കെ സമൃദ്ധമായുണ്ട്.  എന്നാല്‍ അളവുകള്‍ ഏറ്റക്കുറച്ചിലിലായിരിക്കും. ചെടികള്‍ക്ക് ആവശ്യമായ അനുപാതത്തില്‍ ആയിരിക്കില്ല. മാത്രമല്ല,  ജൈവവളം ചെടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പാകമാകണമെങ്കില്‍ അതില്‍ സൂക്ഷ്മജീവികള്‍ പ്രതിപ്രവര്‍ത്തിച്ച് വിഘടിക്കപ്പെടണം. അത് മാസങ്ങളോളം നീളുന്ന ജൈവപ്രക്രിയയാണ്.  ആവശ്യമായ സമയത്ത് ചെടികള്‍ക്ക് ലഭ്യമാവുകയില്ല. മാത്രമല്ല , ഇങ്ങനെ ജൈവവളം വിഘടിക്കപ്പെട്ടാലും അവസാനം ഉണ്ടാകുന്നത് നൈട്രജന്‍ , പൊട്ടാസിയം, ഫോസ്ഫറസ്സ് , പോലുള്ള  ചെടികള്‍ക്ക് ആവശ്യമുള്ള മൂലകങ്ങള്‍ തന്നെയാണ്. അവ ആഗിരണം ചെയുമ്പോള്‍ ഈ മൂലകങ്ങള്‍ ജൈവവളത്തില്‍ നിന്ന് കിട്ടുന്നതാണോ രാസവളത്തില്‍ നിന്ന് കിട്ടുന്നതാണോ എന്ന വ്യത്യാസം ചെടികള്‍ക്കില്ല.

മനസ്സിലാകുന്നവര്‍ക്കും ഉറക്കം നടിക്കാത്തവര്‍ക്കും മനസ്സിലാകും എന്നത്കൊണ്ട് നീട്ടുന്നില്ല. കീടനാശിനികളെ പറ്റി രണ്ട് വാക്ക് കൂടി. അവ ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലവിലുണ്ട്.  കര്‍ഷകരുടെ അജ്ഞതയും അമിതമായ സ്വാര്‍ത്ഥതയുമാണ് പ്രശ്നം.  ജനങ്ങളുടെയും  ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭാഗത്ത്നിന്ന് ജാഗ്രതയാണ് വേണ്ടത്.  കേരളത്തില്‍ എത്തുന്ന  മിക്ക ധാന്യങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും അനാവശ്യമാ‍യി തളിക്കപ്പെട്ട കീടനാശിനികള്‍ കലര്‍ന്നിട്ടുണ്ട്.  അവയെല്ലാം  ഉപ്പ് കലര്‍ത്തിയ വെള്ളത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം കഴുകിയാല്‍ അപകടരഹിതമാണ്.  കടകളില്‍ നിന്ന് ആട്ട എന്ന് പറയുന്ന ഗോതമ്പ് പൊടി ഒരു കാരണവശാലും വാങ്ങി ഉപയോഗിക്കാതിരിക്കുക. പകരം ഗോതമ്പ് വാങ്ങി വൃത്തിയായി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുക എന്ന ആ പഴയ ശീലത്തിലേക്ക് മടങ്ങുക.  എന്തും നമ്മള്‍ സ്വന്തമായി പാകം ചെയ്ത് കഴിക്കുക എന്ന് തീരുമാനിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാം.

അധിക വായനയ്ക്ക്:  സസ്യങ്ങള്‍ എങ്ങനെയാ‍ണ് പോഷകങ്ങള്‍ വലിച്ചെടുക്കുന്നത്?

                               കൃഷിലോകം  ,  സസ്യങ്ങള്‍ക്ക് ആഹാരം , മണ്ണിന്റെ ആരോഗ്യം

65 comments:

SHAJI said...

thank you for the information.

ആളവന്‍താന്‍ said...

നല്ല ലേഖനം

Unknown said...

മാഷേ..നല്ല ലേഖനം..
പക്ഷെ ഒരു സംശയം.ഈ കീടനാശിനികള്‍ ഒരു പ്രത്യേക അളവ് വരെ ശരീരത്തിന് അനുവദനീയമാണ് എന്ന് പറഞ്ഞു..അപ്പോള്‍ അവ അടങ്ങിയ പച്ചക്കറികള്‍ ശെരിയാം വണ്ണം കഴുകാതെ കൂടുതല്‍ ഉപയോഗിച്ചാല്‍ ആ രാസ പദാര്‍ഥങ്ങള്‍ ശരീരത്തില്‍ കുന്നു കൂടുകയും അത് വഴി ശരീരത്തിന് ദോഷം ഉണ്ടാവാനും ഉള്ള സാധ്യത ഉണ്ടോ??അല്ല ആ കെമിക്കല്‍സ് ദഹന പ്രക്രിയ നടക്കുമ്പോള്‍ ദഹിച്ചു ശരീരത്തില്‍ നിന്നും പുറംതള്ളപ്പെടുമോ?

K.P.Sukumaran said...

@ ABHI, ചെടികള്‍ക്ക് വിളവെടുപ്പിന് ഇത്ര ദിവസം മുന്‍പ് വരെ മാത്രമേ കീടനാശിനികള്‍ , അതും നിശ്ചിത അളവില്‍ മാത്രം തളിക്കാവൂ എന്ന് വ്യക്തമായ നിബന്ധനകള്‍ ഉണ്ട്. എന്നാല്‍ ഇതൊന്നും ആരും പാലിക്കുന്നില്ല. നീണ്ടകാലം കേട് കൂടാതെ സൂക്ഷിക്കാനും ധാന്യങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികള്‍ തളിച്ചു വരുന്നു. ഇത് ഇവിടെ അനുവദിക്കാത്തതാണ്. എന്നാല്‍ ഉപഭോക്താക്കള്‍ അസംഘടിതരായത്കൊണ്ട് ഈ തിന്മകള്‍ നിര്‍ബാധം ചെയ്തു വരുന്നു.

ആഹാരത്തിലൂടെ കീടനാ‍ശിനികള്‍ ശരീരത്തില്‍ കടന്നാല്‍ ക്രമേണ അപകടകാരികള്‍ തന്നെയാണ്. അനുവദനീയമായ അളവ് എന്ന് ഞാന്‍ പറഞ്ഞത് ആഹാരത്തിലൂടെ നേരിട്ട് ശരീരത്തില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ അല്ല. ചെടികള്‍ക്ക് തളിക്കുന്ന കാര്യത്തിലാണ്. എന്നാലും ശരീരത്തില്‍ പ്രവേശിക്കുന്ന ടോക്സിന്‍സ് പുറന്തള്ളുക എന്ന ധര്‍മ്മമാണ് കിഡ്നി എന്ന അവയവം നിര്‍വഹിക്കുന്നത് എന്നോര്‍ക്കുക. അത്കൊണ്ട് നമ്മള്‍ അമിതമായി ഭയപ്പെടേണ്ടതില്ല. പക്ഷെ എന്തിന് റിസ്ക് എടുക്കുകയോ കിഡ്നിക്ക് അധികജോലി നല്‍കുകയോ ചെയ്യണം? പച്ചക്കറികളും പഴങ്ങളും നല്ല പോലെ കഴുകാലോ. ആപ്പിളിന്റെ പുറത്ത് പുരട്ടുന്ന മെഴുകും ശ്രദ്ധിക്കുന്നത് നന്ന്.

പൊതുവെ നമ്മുടെ ദഹനേന്ദ്രിയങ്ങള്‍ക്കും കരളിനും കിഡ്നിക്കും ഒരു ലിമിറ്റ് ഉണ്ട്. മദ്യപാനവും പുകവലിയും കരളിനും കിഡ്നിക്കും വര്‍ക്ക് ലോഡ് അധികം ഉണ്ടാ‍ക്കുന്ന നടപടിയാണ്. കാര്യങ്ങള്‍ വ്യക്തമായിരിക്കുമെന്ന് കരുതുന്നു :)

മേല്‍പ്പത്തൂരാന്‍ said...

വായിച്ചു..... .നല്ലപോലെ വായിച്ചു..!
മനുഷ്യന്റെ വയറ്റിൽ കോടീക്കണക്കിനു കൃമികളുണ്ടെന്നാ കേഴ്വി, രാസപദാർഥങ്ങൾ അടങ്ങിയ ഭക്ഷണ സാധനം കഴിക്കുന്നതു കോണ്ട് ,വേറെ മരുന്നോന്നും കൂടാതെ അവയെ ഉന്മൂലനം ചെയ്യാം,ജനപ്പെരുപ്പം നിയന്ത്രിക്കാം,ഇങ്ങനെ ഒരുപാട് ഗുണങ്ങൾ ഉണ്ട്! ഇടക്ക് ഭൂമിയുടെ അവകാശികൾ എന്ന നോവൽ വായിക്കുന്ന ഒരു ഇത്.....


N.b;എന്തു കുന്തം കിട്ടിയാലും എഴുതി സമർഥിക്കാനുള്ള ആ കഴിവിന്‌ എന്റോസൾഫാനിൽ മുക്കിയ പ്രശംസ...

hafeez said...

ദീര്‍ഘകാലം രാസവളം ഉപയോഗിക്കുന്നത് മണ്ണിന്റെ ഗുണമേന്മ നഷ്ടമാക്കും എന്ന് കേട്ടിട്ടുണ്ട്.
ചെറുകിട കൃഷിക്ക്‌ പ്രകൃതി വളങ്ങള്‍ പോരെ? ഇന്നിപ്പോ ഒരു ഹോബിക്ക്‌ ടെറസില്‍ കൃഷി നടത്തുന്നവര്‍ പോലും രാസ വളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു.
മണ്ണിര കമ്പോസ്റ്റ് എന്നൊക്കെ പണ്ട് കേട്ടിരുന്നു. പക്ഷെ അത് വന്‍കിട കൃഷിക്ക് പറ്റില്ല.
രാസ വളങ്ങള്‍ വന്‍കിട കൃഷിക്ക്‌ മാത്രമാക്കുന്നതല്ലേ നല്ലത്?

(എനിക്ക് ഈ വിഷയങ്ങളില്‍ അറിവൊന്നുമില്ല. ഒരു പക്ഷെ വിഡ്ഢിത്തമാകാം പറയുന്നത് )

ആചാര്യന്‍ said...

നല്ല ലേഖനം തന്നെ...പിന്നെ നാം കേരളീയര്‍ കഴിക്കുന്ന എല്ലാ തമിഴ്നാട് ,കര്‍ണാടക,പച്ചക്കറികളിലും .എന്‍ഡോ സള്‍ഫാന്‍ അടങ്ങിയിട്ടുണ്ട്.എന്നതും വളരെ ഗൌരവം ഏരിയ ഒന്നാണ്.അമിതമായ അളവില്‍ ആണ് അവരും ഉപയോഗിക്കുന്നത് ഇതും നിയന്ദ്രന വിധേയം ആക്കേണ്ടത് അത്യാവശ്യമാണ് അല്ലെ?

Subair said...

അറിയാത്തതിനെക്കുറിച്ചു അഭിപ്രായം പറയാതിരിക്കുകയാണ് നല്ലത് എന്നറിയാം. എന്നാല്‍ ഞാന്‍ കേട്ടിട്ടുള്ള ചില വിത്യസ്ത അഭിപ്രായങ്ങള്‍ പറയെട്ടെ (അവ എത്ര മാത്രം ശരിയാണോ എന്നറിയല്ല).

എം എസ് സ്വാമിനാഥനന്‍റെ ഹരിത വിപ്ലവം താല്‍കാലികമായി ഇന്ത്യക്ക് ഗുണകരമായിരുന്നുവെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ഭാവിച്ചു എന്നാണു ഒരഭിഅഭിപ്രായം.

ഇന്ന് ലോകത് എല്ലായിടത്തും ഓര്‍ഗാനിക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക് വന്‍പിച്ച ആവശ്യക്കാരാനുള്ളത്. പല രാജ്യങ്ങളും ഇത്തരം കൃഷി രീതി. ശാസ്ത്രീയമായി തെന്നെ (ഒഅര്‍ഗാനിക് ഫാമിംഗ്)പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഇത്.

ഇന്ത്യയില്‍ ഹരിത വിപ്ലവത്തിന് മുമ്പ്, പ്രധാനമായും ഓര്‍ഗാനിക് ഫാമിംഗ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിനെ ശാത്രീയമായി തെന്നെ പ്രോസ്ത്സാഹിപ്പിക്കുന്നതിനു പകരം (ഇന്ന് വികസിത രാജ്യങ്ങള്‍ ചെയ്യുന്ന പോലെ, അവിടെ ഓര്‍ഗാനിക് ഫുഡ്‌ സര്ടിഫികേഷന്‍ വരെയുണ്ട് - ഇത്തരം ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയും നല്‍കണം) രാസ വളങ്ങളും, കീട നാശിനികളും അമിത്‌ മായ അളവില്‍ ഉപയോഗിച്ച് മണ്ണിടന്‍റെ സ്വാഭാവികത ഫലപൂയിഷ്‌ടത നശിപ്പിക്കുകയാണ് നാം ചെയ്തത് എന്ന് വിലപിക്കുന്നു.

കെ പി എസ്, ഹാനികരമല്ലാത്ത അളവിനെ ക്കുറിച്ചു പറഞ്ഞു,പക്ഷെ ആരാണ് ഇന്നത്‌ പരിശോധിക്കുന്നത് ? ആരാണ് കര്‍ഷകര്‍ക്ക് ഇതിന്റെ ക്കുറിച്ചു ബോധാവതകരണം നടത്തുന്നത്. വെപ്പിലയില്‍ പോലും കീടനാശിനീ തളിക്കുന്ന്ട് എങ്കില്‍ അത് ദൂര വ്യാകപായ പ്രത്യാഖാതങ്ങള്‍ വരുത്തിയേക്കാം.

അതുകൊണ്ട് തെന്നെ ഏറ്റവും ഉചിതമായ രീതി ജൈവ കൃഷി രീതിയിലേക്ക് തിരിയുകയാണ്, അതിന് മാര്‍ഗങ്ങള്‍ ആവിഷകരിക്കുകയും കര്‍ഷകരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ്. കൃഷിക്ക് ദോഷകരമായ കീടങ്ങളെ രാസ വിഷങ്ങള്‍ ഉപയോഗിക്കാതെ തന്നെ പണ്ട് കാലങ്ങളില്‍ കര്‍ഷകര് ‍നിയന്ത്രിചിരുന്നില്ല?

nilamburan said...

അസുഖം വരുംബോൾ ചിലർ ആയൂർ വേദ മരുന്ന് കഴിക്കുന്നു, ചിലർ മോഡേർൺ മെഡിസിൻ കഴിക്കുന്നു. എന്താ വ്യത്യാസം?. കാര്യമായ അസുഖമാണെങ്കിൽ മോഡേർൺ മെഡിസിൻ തന്നെ ശരണം. ഈ വ്യത്യാസം തന്നെ ജൈവ ക്രിഷിയും കീട നാശിനി ആവശ്യത്തിന്‌ ഉപയോഗിച്ചുള്ള ക്രിഷിയും എന്നാണ് എനിക്ക് തോന്നുന്നത്. പറഞ ഡോസ് ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ. കൂടുതൽ ഉപയോഗിച്ചാലോ?

IndianSatan said...

അമിതഉപയോഗം ആര് നിയന്ദ്രിക്കും എന്നത് 'പൂച്ചക്ക് ആര് മണി കെട്ടും' എന്ന് ചോദിച്ച പോലാ?
നമുക്ക് നിയമങ്ങള്‍ ധാരാളം ഉണ്ട് പക്ഷേ അത് പാലിക്കാന്‍ ആളില്ല...

praveen gopinath said...

good article.

there's no distinction between chemical substances and natural substances. our body makes hydrocholoric acid, so many alkalis, which may be termed as chemical substances.

similarly good and bad are relative terms. especially in biology, action of a substance is very specific, like lock and key. a key for one species may not work at all for another species. a substance which will paralyse the insects may not act on our nervous system. (we carry on experiments till we get more specific molecules.)

all natural substances are not good, just like all sythetic ones are not bad, or like all modern innovations are not detrimental. snake venom is a poison by any means, and it's natural.

manojmaani.com said...

Keeda nasini adhikamayal manushya naasini....

ഹരീഷ് തൊടുപുഴ said...

എൻഡോസൾഫാൻ..

അത് നിർദ്ദേശിച്ചിരിക്കുന്ന രീതിയിലാണു ഉപയോഗിക്കുന്നതെന്ന ഉറപ്പ് കിട്ടാത്തിടത്തോളം കാലം.. ഒന്നും പറയാനില്ല.
എങ്കിലും ടി.കീടനാശിനി പലരാജ്യങ്ങളിലും നിരോധിച്ചതിൽ നിന്നും വ്യക്തമാണല്ലോ അവയുടെ ഉപയോഗം മൂലം അനുഭവിച്ച മാനുഷിക, പാരിസ്ഥിതി പ്രശ്നങ്ങൾ കാരണമായിരിക്കുമെന്ന്.


എൻഡോ അവിടെ നിൽക്കട്ടെ; സബ്ജെക്റ്റിലേയ്ക്ക് വരാം..

എന്റെ അഭിപ്രായത്തിൽ ജൈവക്കൃഷി കൊണ്ട് ഒരു ചുണ്ണാമ്പും ഉണ്ടാക്കാൻ പോണില്ല കർഷകർ. എൻ.പി.കെ എന്ന നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങൾ ശരിയാം വിധം ലഭിച്ചെങ്കിൽ മാത്രമേ ഏതൊരു സസ്യജാലങ്ങൾക്കും ത്വരിതഗതിയിൽ വളർച്ചയ്ക്ക് ഉതകൂ. ഇനി സസ്യങ്ങൾക്കുള്ള വളർച്ചയിൽ അവയുടെ ഇലകൾക്ക് നിറവും കരുത്തും പകരുവാൻ ഒന്നു കൂടിയുണ്ട്.. മഗ്നീഷ്യം. അവ കൂടി ചേർത്തെങ്കിലേ റബ്ബെറിനും മറ്റും ഇലക്കരുത്തും നിറവും കിട്ടുകയുള്ളൂ. അതായത് മഞ്ഞ് ഇലകൾ കണ്ടുവെന്നു വെയ്ക്കുക; മൂലകങ്ങളുടെ അഭാവം ഉണ്ടെന്ന് ഉറപ്പാണ്. ഇനി നെൽകൃഷിയിലേയ്ക്ക് വരാം. താങ്കളൂടെ നിഗമനങ്ങൾ തികച്ചും ശരിയാണു. അതായത് വേണ്ട സമയത്ത് ഇത്തരം മൂലകങ്ങൾ പ്രയോഗിച്ചെങ്കിൽ മാത്രമെ നമുക്ക് ഫലം കിട്ടുകയുള്ളു. സമയാം വിധം ആ ഫലം കിട്ടണമെങ്കിൽ രാസവളപ്രയോഗമല്ലാതെ അതിനൊരു ബദൽ ഇല്ല. തെങ്ങിനെ ഏറ്റവും കൂടുതൽ ആക്രമിക്കുന്ന ഒന്നാണു കൊമ്പഞ്ചെല്ലി. ആ ഭീകരനെ തുരത്തണമെങ്കിൽ ഒരു മാർഗ്ഗം മാത്രമേ ഉള്ളു. ഫൂറഡാൻ മണലിൽ മിക്സ് ചെയ്തു കൂമ്പിൽ നിറയ്ക്കുക. മഴക്കാലത്ത് ഈ സംവിധാനം അനുഷ്ഠിച്ചില്ലെങ്കിൽ തെങ്ങിന്റെ അധോഗതിയെന്നു കൂട്ടിയാൽ മതി. യഥാസമയം ഈ ഉപാധി ഉപയോഗിക്കുന്നതിൽ താമസം നേരിട്ടതിനാൽ എന്റെ പറമ്പിലെ കായ്ച്ചു നിന്നിരുന്ന മൂന്നു തെങ്ങാണു നഷ്ടപ്പെട്ടത്. വാഴയുടെ കാര്യത്തിൽ, അവ ഏറ്റവും കൂടുതൽ വൈഷമ്യം അനുഭവിക്കുന്നത് തണ്ടുതുരപ്പൻ പുഴുവിൽ നിന്നാണു. പിന്നെ കൂമ്പടച്ചിലും. ഈ തണ്ട് തുരപ്പൻ പുഴുക്കൾ ഉണ്ടാകുന്നതിന്റെ മുഖ്യകാരണമെന്തെന്നറിയണോ? ചുവട്ടിൽ വളമായി നിക്ഷേപിക്കുന്ന ചാണകത്തിലൂടെയാണ്. ആയത് ഉണക്കച്ചാണകമാണു നിഷ്കർഷിക്കുന്നതെങ്കിലും, തടം നനയ്ക്കുമ്പോൾ അതിലൂടെ ഉണക്കച്ചാണാൻ കുതിരുകയും തണ്ട് തുരപ്പൻ ജനിക്കുകയും ചെയ്യുന്നു. ഇതിനുള്ള പ്രതിവിധിയിൽ കൃഷിവകുപ്പ് നിർദ്ദേശിക്കുന്നതെന്തെന്നറിയോ, കന്ന് നടുമ്പോൽ തന്നെ ഇത്തിരി ഫൂറടാൻ കൂടി ചേർത്ത് നടുക !!
കൂമ്പടച്ചിലിനും ഫൂറഡാൻ തന്നെ പ്രതിവിധി. റബറിനുള്ള പട്ടമരപ്പ്, കൂമ്പുചീയൽ ഇത്യാദി രോഗങ്ങൾക്കുപയോഗിക്കുന്ന ബോർഡോമിശ്രിതത്തിൽ ഉപയോഗിക്കുന്ന സംഭവം എന്തെന്നറിയാലോ..തുരിശ്!! തുരിശ് നീറ്റുകക്കയുടെ കൂടെ പല അളവിൽ സംയോജിപ്പിച്ചാണു ബോർഡൊ മിശ്രിതവും, കുഴമ്പും ഉണ്ടാക്കുന്നത്..!! അതു പോലെ തന്നെ റബ്ബെറിനും തെങ്ങിനുമൊക്കെ യഥാസമയം രാസവളം (എൻ പി കെ എം) ചെന്നില്ലെങ്കിൽ മുരടിച്ചു പോകുകയാകും ബാക്കിപത്രം. മഴക്കാല രോഗങ്ങളാണു പച്ചക്കറിയുടെ വില്ലൻ. ആയവ ചെറുക്കാൻ കീടനാശിനി പ്രയോഗത്തിലൂടെ മാത്രമേ കഴിയൂ. ഒരു ജൈവകീടനാശിനിയ്ക്കും ഒരു ചുക്കും ചെയ്യാൻ പറ്റില്ല. അനുഭവം ഗുരു. ഫുൾടൈം ജൈവവളക്കർഷകൻ എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് അവരോട് പരിഹാസമാണു തോന്നാറുള്ളത്. കള്ളം പറയുന്നത് കേട്ടിട്ടേ..!!
ഒരു ഹാർട്ട് അറ്റാക്ക് വന്നാൽ ആരും ആദ്യം പച്ചമരുന്നുകളോ, ആയുർവേദ മരുന്നുകളോ അല്ല കൊടുക്കുന്നത്..
രാസവസ്തുക്കളാൽ നിർമിച്ച ആലോപ്പതി മരുന്നുകളാണു..
രാസവള കീടനാശിനി പ്രയോഗങ്ങൾ പരിമിതമായെങ്കിലും ഉപയോഗിച്ചെങ്കിൽ മാത്രമേ നമ്മളൊക്കെ കഞ്ഞി കുടിച്ചു ജീവീക്കൂ എന്നത്..
ഒരു പ്രാവശ്യമെങ്കിലും സ്വന്തം പറമ്പിൽ തൂമ്പാ എടുത്തു കിളച്ച്, കൃഷി ഇറക്കിയിട്ടുള്ള ഒരാൾക്കേ അറിയൂ..

K.P.Sukumaran said...

രാസവള കീടനാശിനി പ്രയോഗങ്ങൾ പരിമിതമായെങ്കിലും ഉപയോഗിച്ചെങ്കിൽ മാത്രമേ നമ്മളൊക്കെ കഞ്ഞി കുടിച്ചു ജീവീക്കൂ എന്നത്
ഒരു പ്രാവശ്യമെങ്കിലും സ്വന്തം പറമ്പിൽ തൂമ്പാ എടുത്തു കിളച്ച്, കൃഷി ഇറക്കിയിട്ടുള്ള ഒരാൾക്കേ അറിയൂ..


മതി ഹരീഷ് , ഈ പോസ്റ്റ് പൂര്‍ത്തിയാക്കിയല്ലോ. സന്തോഷമായി. എല്ലാവര്‍ക്കും മറുപടിയുമായി. ഇതില്‍ കൂടുതല്‍ ഒന്നും ആരോടും പറയാനില്ല.

കമന്റ് എഴുതിയ എല്ലാവര്‍ക്കും നന്ദി, പ്രവീണ്‍ ഗോപിനാഥിന് പ്രത്യേകം നന്ദി :)

Subair said...

എന്റെ അഭിപ്രായത്തിൽ ജൈവക്കൃഷി കൊണ്ട് ഒരു ചുണ്ണാമ്പും ഉണ്ടാക്കാൻ പോണില്ല കർഷകർ.
===============


എന്തിനാണ് ഇങ്ങനെത്തെ ആത്യതിക തീര്‍പ്പുകള്‍ ?

ഞാന്‍ പറഞ്ഞു വിദേശ രാജ്യങ്ങള്‍ ഓര്‍ഗാനിക്‌ കൃഷി രീതി പ്രോത്സാസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ ഓര്‍ഗാനിക്‌ ഫുഡുകള്‍ വേറെ തെന്നെ കിട്ടും. ഒരു ഓര്‍ഗാനിക്‌ കൊഴിമുട്ടക്ക്, സാധാരണ കൊഴിമുട്ടയെ അപേക്ഷിച്ചു നാലിരട്ടി വില കൊടുക്കണം എന്നാണ് അറിവ്.


ഞാന്‍ കൊടുത്ത വികി ലിങ്കില്‍ നിന്നും.

As of 2001, the estimated market value of certified organic products was estimated to be $20 billion. By 2002 this was $23 billion and by 2007 more than $46 billion.[31]

..

Profitability
The decreased cost of synthetic fertilizer and pesticide inputs, along with the higher prices that consumers pay for organic produce, contribute to increased profits. Organic farms have been consistently found to be as or more profitable than conventional farms. Without the price premium, profitability is mixed.[45] Organic production was more profitable in Wisconsin, given price premiums.[46]

വിദേശ രാജ്യങ്ങളില്‍ ഓര്‍ഗാനിക്‌ ഫാമിംഗ് ലാഭകരമാണ് എങ്കില്‍ ഇന്ത്യയിലും അങ്ങനെയാക്കാന്‍ കഴിയും, അതിന് ഇച്ഛാശക്തിയുള്ളവര്‍ ഉണ്ടാകണം. എന്ന് മാത്രം.

ഞാന്‍ കര്‍ഷക കുടുംബത്തില്‍ നിന്ന് വരുന്നവനും, കൃഷിയെപ്പെറ്റി അറിയുന്നവനും തെന്നെയാണ് എന്ന് കൂടി പറയെട്ടെ. ഇന്ന് കൃഷി, രാസവളം ഉപയോഗിച്ചാല്‍ പോലും, ലാഭകരമല്ല, അതുകൊണ്ട് വര്‍ഷങ്ങളായി ഞങ്ങളുടെ പ്രദേശത്ത് ആരും നെല്‍കൃഷി ചെയ്യാറില്ല.

K.P.Sukumaran said...

@ Subair , ഓര്‍ഗാനിക്ക് ഫുഡ് , ഓര്‍ഗാനിക്ക് കോഴിമുട്ട , ഇനോര്‍ഗാനിക്ക് ഫുഡ് /ഇനോര്‍ഗാനിക്ക് കോഴിമുട്ട അങ്ങനെയൊന്നും വ്യത്യാസമില്ല. എല്ലാം ഒന്ന് തന്നെയാണ്. ഇതില്‍ കൂടുതല്‍ വിശദീകരിക്കാന്‍ മെനക്കെടുന്നില്ല.. വിശ്വാസം രക്ഷിക്കട്ടെ!

Manoj മനോജ് said...

മാഷേ,
പറയുന്നതില്‍ ക്ഷമിക്കുക.... അശാസ്ത്രീയമായ കാഴ്ചപ്പാടാണ് ഈ ലേഖനത്തില്‍.... വളരെ അപകടം പിടിച്ച ഒരു സന്തേശമാണ് താങ്കള്‍ വായനക്കാര്‍ക്ക് നല്‍കുന്നത്.

അഭി ചോദിച്ച ചോദ്യത്തിന് താങ്കള്‍ കൊടുത്ത ഉത്തരം നോക്കുക “എന്നാലും ശരീരത്തില്‍ പ്രവേശിക്കുന്ന ടോക്സിന്‍സ് പുറന്തള്ളുക എന്ന ധര്‍മ്മമാണ് കിഡ്നി എന്ന അവയവം നിര്‍വഹിക്കുന്നത് എന്നോര്‍ക്കുക. അത്കൊണ്ട് നമ്മള്‍ അമിതമായി ഭയപ്പെടേണ്ടതില്ല.”
താങ്കളുടെ ഈ ഉത്തരം ശരിയാണോയെന്ന് ഒന്ന് കൂടി പരിശോധിക്കുക.

Manoj മനോജ് said...

"@ Subair , ഓര്‍ഗാനിക്ക് ഫുഡ് , ഓര്‍ഗാനിക്ക് കോഴിമുട്ട , ഇനോര്‍ഗാനിക്ക് ഫുഡ് /ഇനോര്‍ഗാനിക്ക് കോഴിമുട്ട അങ്ങനെയൊന്നും വ്യത്യാസമില്ല. എല്ലാം ഒന്ന് തന്നെയാണ്. ഇതില്‍ കൂടുതല്‍ വിശദീകരിക്കാന്‍ മെനക്കെടുന്നില്ല.. വിശ്വാസം രക്ഷിക്കട്ടെ!"

താങ്കള്‍ക്ക് ധാരാളം വായനക്കാരുള്ളതാണെന്ന കാര്യം മറക്കരുത്. സാധാരണക്കാരായ വായനക്കാരെ ഇത് പോലെ തെറ്റ് ധരിപ്പിക്കുന്നത് ഒഴിവാക്കുന്നതല്ലേ നല്ലത്!!!!

Subair said...

സുകുമാരന്‍ സര്‍, എല്ലാം ഒരു സംവാദത്തിന്റെ മൂഡില്‍ എടുക്കുന്നത് കൊണ്ടാണ്, ഞാന്‍ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാക്കാതെ എനിക്ക് മറുപടി നല്‍കുന്നത്.

ഞാന്‍ പറഞ്ഞത്, രാസവളവും, രാസ കീട നാശിനികളും ഒട്ടും ഉപയോഗിക്കാതെ കൃഷി ലാഭകരമാക്കിയിട്ടുള്ള സ്ടലങ്ങള്‍ ഉണ്ട് എന്നാണ്. ഇത് ഈ രീതി പ്രാവര്‍ത്തികമാക്കിയാല്‍ കീടനാശിനിയുടെ ദുരുപയോഗം മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം. വിത്യാസം ഉണ്ടോ ഇല്ലയോ, ഓര്‍ഗാനിക് ഉല്പന്നങ്ങള്‍ ആളുകള്‍ കൂടുതല്‍ കാശു കൊടുത്തു വാങ്ങാന്‍ തയ്യാറാണ്. ഇത്രയേ ഞാന്‍ പറഞ്ഞുള്ളൂ.

പിന്നെ, ഒര്ഗാനികും അല്ലാത്തതും തമ്മിലുള്ള വിത്യാസമുണ്ടോ എനിക്കറിയില്ല. സാര്‍ വിത്യാസം ഇല്ല എന്ന് പറയുന്നു, പക്ഷെ ഉണ്ട് എന്ന്നു പറയുന്നവര്‍ ഒരു പാട് പേരുണ്ട്.

അമേരികന്‍ സര്‍ക്കാരിന് ജൈവ കൃഷി പോസ്താഹിപ്പ്പിക്കാന്‍ ഒരു വകുപ്പ് തെന്നെയുണ്ട്‌. അവരുടെ വെബ്സൈറ്റ്‌ ഇതാ.


USDA National Organic Program

മറ്റു വിദേശ രാജ്യങ്ങളില്‍ ഇത്തരം ഉത്പന്നങ്ങള്‍ സര്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ട്. പല രാജ്യങ്ങളും ഇത്തരം കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഗ്രാന്റ് കൊടുക്കുന്ന്ട്.

Noushad Koodaranhi said...

ഒരിക്കല്‍,കൂടി വ്യത്യസ്തമായ അഭിപ്രായം
വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നു..
ഇനി ആവശ്യം ചില്ലറ ഭരണകൂട ഇടപെടലുകളാണ്..
അതായത്, ചേര്‍ക്കുന്ന അല്ലെങ്കില്‍ തളിക്കുന്ന
വിഷത്തിന്റെ അളവും, ഗുണവുമൊക്കെ,കൃത്യമായി നോക്കാന്‍..
അതിലുപരി, ആക്രാന്തമില്ലാത്ത കര്‍ഷക മനസ്സുണ്ടാക്കാന്‍,.
ധാര്‍മികമായ ഒരു...

ചുമ്മാതെയ മാഷേ..ഒന്നും നടക്കാന്‍ പോകുന്നില്ല...

Subair said...

അവസാനമായി പറയെട്ടെ, താന്കള്‍ പറയുന്നത് ശരിയായിരിക്കാം. ജൈവ കൃഷിരീതിയില്‍ ഉണ്ടാക്കിയ ഉത്‌പന്നങ്ങള്‍ മറ്റുള്ളവയെ, പ്രചരിപ്പിക്കുന്ന മേന്മ ഉണ്ടായിരികൊള്ളനം എന്നില്ല. (ഓര്‍ഗാനിക്‌ ഫുഡ്‌ പ്രൊമോട്ട് ചെയ്യുംമ അസന്ഗ്യം വെബ്സൈറ്റുകള്‍ ഉണ്ട്)

പക്ഷെ, ഭക്ഷണത്തില്‍ കീടനാശിനുയുടെ അംശം ഉണ്ടാകുക്ക ദൂര വ്യാപകമായ പ്രത്യാഖാതങ്ങളെ ക്കുറിച്ച് ലോകാരോഗ്യ സംഘടനയും, സര്‍ക്കാര്‍ അവിധാനങ്ങളും കാലങ്ങളായി മുന്നറിയിപ്പ് നല്കിയുട്ടുണ്ട്. ഡി ഡി ടി പോലെയുള്ള പല കീടനാസികളുടെ യും അംശം ഭക്ഷണ പദാര്തത്തിലും, മുലപ്പാലില്‍ അടക്കം കണ്ടതിയുട്ടുണ്ട്. ഇത് ഒരു പാട് രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പഠനങ്ങ്ങങ്ങള്‍ ഉണ്ട്. അതുകൊണ്ട് തെന്നെ ആളുകള്‍ ഇത്തരം കീടനാശിനികള്‍ ഒട്ടും ഉപയോഗിക്കാത്ത സാധങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടും. ആ ഇഷ്ടപ്പെട;ല്‍ ന്യായവുമാണ്. ചുരുങ്ങിയ പക്ഷം ഇത്രയെങ്കിലും സംമാടിക്കും എന്ന് വിചാരിക്കുന്നു.

Manoj മനോജ് said...

പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്ക് പൊല്യൂട്ടന്റ് (പി.ഒ.പി.), ബയോ അക്വുമുലേഷന്‍, ബയോ മാഗ്നിഫിക്കേഷന്‍ ഇവയെന്തെന്ന് അറിഞ്ഞാലേ രാസവസ്തുക്കള്‍ കൊണ്ടുള്ള ഉപദ്രവം എന്തെന്ന് മനസ്സിലാക്കുവാന്‍ കഴിയൂ...

ചെറിയ ഒരു പരിശ്രമം ഞാന്‍ പോസ്റ്റിയിട്ടുണ്ട്....
http://vyathakal.blogspot.com/2010/11/1.html

Subair said...

സുകുമാരന്‍ സാറിനോട് ഈ ലിങ്കും പരിശോധിക്കാം ആവശ്യപ്പെടുന്നു.

ഇത് എതെന്കിഇലും അട്വോകസി ഗ്രൂപിന്റെതെല്ല ശാസ്ത്രീയമായ പഠനം തെന്നെയാണ്.

http://www.ocfp.on.ca/English/OCFP/Communications/CurrentIssues/Pesticides/default.asp?s=1

ജനങ്ങളെ കീടനാശിനീയുടെയുടെ യ്ടുരുപയോഗത്തെ ക്കുറിച്ച് ബോധവത്കരിക്കാന്‍ നാം ബാധ്യസ്ഥരാണ് .

കുസുമം ആര്‍ പുന്നപ്ര said...

നല്ല ലേഖനം

K.P.Sukumaran said...

പ്രിയമുള്ളവരായ മനോജ് , സുബൈര്‍ ... വിശദമായ മറുപടി ഞാന്‍ എഴുതാം. അല്പം സാവകാശം തരൂ ..

പ്രിയപ്പെട്ട മറ്റ് വായനക്കാര്‍ക്കും കമന്റ് എഴുതിയവര്‍ക്കും നന്ദി ..

അശോക് കർത്താ said...

രാസവളവും കീടനാശിനിയും ഒരു കാരണവശാലും നിരോധിച്ചേക്കരുത്. കാരണം കീടങ്ങൾ കഴിക്കുന്നത് മനുഷ്യനു ഷെയറുചെയ്യാനുള്ള അവസരം പോകും.
പിന്നെ ചില കാര്യങ്ങൾ.
1.രാസവളം/കീടനാശിനികൾ വിളവ് ലാഭകരമാക്കുന്നില്ല. കൃഷിച്ചെലവ് കൂട്ടുകമാത്രമേ ചെയ്യുന്നുള്ളു. ദാരിദ്രം ഭക്ഷ്യവസ്തുക്കളുടെ ഉൽ‌പ്പാദനക്കുറവു കൊണ്ടായിരുന്നില്ല.പണ്ടും ഇന്നും. വിതരണത്തിലുള്ള അപാകം കൊണ്ടാണു. ഇപ്പോഴും അത് തന്നെ. ബംഗാൾ ക്ഷാമം ചർച്ചിലിന്റെ സൃഷ്ടിയായിരുന്നു എന്നു ഓർക്കുക.
2.ഭക്ഷ്യധാന്യങ്ങളുടെ ഉൽ‌പ്പാദനത്തേക്കാൾ തോട്ടക്കൃഷിക്കുപയോഗിക്കുന്ന വിഷങ്ങളാണു അപകടകരമായിരിക്കുന്നത്. തേയില, ഏലം, കശുവണ്ടി, റബ്ബറ്....തുടങ്ങി. ധാന്യപച്ചക്കറി കൃഷി കുറയുകയും വ്യവസായവിളകൾ വർദ്ധിക്കുകയും ചെയ്തപ്പോൾ അവയ്ക്കുപയോഗിച്ച കീടനാശിനിയാണു ബാക്കിയുള്ളവർക്ക് ഉപദ്രവമായിരിക്കുന്നത്. ഇതിനു ആര്രും ഒന്നും ചെയ്യണ്ട. പ്രകൃതി നടപടിയെടുക്കുന്നുണ്ട്. നമ്മൾ നോക്കിയിരുന്നാൽ മതി. ഇത്തവണത്തെ മഴ റബ്ബറിനേയും എലത്തെയും സുയിപ്പാക്കും. മഞ്ഞു തുടങ്ങിയില്ലെന്കിൽ കശുവണ്ടി ഗൊപി.

അശോക് കർത്താ said...

ഒരു കാര്യം വിട്ടു. ഫാക്ടിന്റെ ഒരു മൂന്നക്ഷര വളത്തിൽ രണ്ടക്ഷരം കൊണ്ട് ഉദ്ദേശിക്കുന്ന രാസവസ്തുവേ ഉള്ളു. മൂന്നാമത്തേത് ചേർക്കാൻ പറ്റില്ലത്രെ. പക്ഷെ ഒരൊറ്റ കൃഷിശാസ്ത്രജ്ഞനോ മറ്റേതെങ്കിലും വിദ്വാനോ നാളിത് വരെ അത് പുറത്ത് പറഞ്ഞിട്ടില്ല. ശാസ്ത്രം എന്നപേരിൽ അന്ധവിശ്വാസം പരക്കുന്നത് ഇങ്ങനെയാണു. പാവം കർഷകർ മൂന്നും ഉണ്ടെന്ന് വിചാരിച്ചാണു ഇത്ര കാലവും വളമിട്ടത്. ഇല്ലാത്ത ചരക്കിനും വില കൊടുത്തു. ഫില്ലറിനു രാസവസ്തുവിന്റെ വില. അപ്പോൾ മൂന്നാമത്തെ രാസവസ്തുവിനു പകരം എന്താണു പ്രവർത്തിച്ചത്?
(ഫാക്ടിൽ ജോലിയുള്ള ആരോട് അന്വേഷിച്ചാലും വളം ഏതാണെന്ന് പറയും)

K.P.Sukumaran said...

@ മനോജ് , നമ്മള്‍ കഴിക്കുന്ന ആഹാരം ദഹനവിധേയമായി ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത് വന്‍‌കുടലിലെ നേരിയ സുഷിരങ്ങളിലൂടെയാണ്. അന്നനാളത്തിന്റെ ഉള്‍ഭാഗം എന്നത് ശരീരത്തെ സംബന്ധിച്ച് പുറംഭാഗമാണ്. നാം കഴിക്കുന്ന എന്തും രക്തത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് അത് ശരീരത്തിനകത്തേക്ക് പ്രവേശിച്ചതായി കരുതാനാവുക. അങ്ങനെ പ്രവേശിക്കുന്ന അനാവശ്യ പദാര്‍ഥങ്ങളെ പുറന്തള്ളാന്‍ പ്രകൃതി ഒരുക്കിയ സംവിധാനമാണ് കിഡ്നിയും കരളും. ഞാന്‍ ലളിതമായും ചുരുക്കിയും പറയുന്നതാണ്. ബയോളജി അറിയുന്ന ആരും എന്റെ വാക്കുകളെ നിഷേധിക്കുകയില്ല. സ്ഥിരമായി അമിത ജോലി ചെയ്യേണ്ടി വരുമ്പോഴാണ് കിഡ്നിയും ലിവറും തകരാറിലാവുന്നത്. ടോക്സിന്‍സ് കിഡ്നി പുറന്തള്ളിക്കോളും എന്ന് പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. എന്നാല്‍ പ്രകൃതിചികിത്സക്കാര്‍ പറയുക , ചില ചേരുവയിലുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ (ഉദാ: അരിയും പയറും ഒരുമിച്ച് ) ടോക്സിന്‍സ് ആണെന്നും അത് ശരീരത്തില്‍ അടിഞ്ഞുകൂടി ഒരു നാള്‍ വെടിക്കുമെന്നുമാണ്. മനോജിന്റെ ഇഷ്ടം പോലെ വിശ്വസിക്കാം.

ജൈവ പ്രക്രിയയിലൂടെ ഉണ്ടാകുന്ന ഒന്നും തന്നെ ഓര്‍ഗാനിക്ക് എന്നോ ഒര്‍ഗാനിക്ക് അല്ലാത്തത് എന്നോ രണ്ടു തരത്തില്‍ ഇല്ല. എല്ലാം ഒന്ന് തന്നെയാണ്. ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കലല്ല. ഓര്‍ഗാനിക്ക് ഫുഡ് എന്ന് പറയുന്നതാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കലും തട്ടിപ്പാക്കലും . വിശദമായി താഴെ എഴുതാം. എന്നാലും മനോജ് വിശ്വാസം മാറ്റണമെന്നില്ല. ഇപ്പോള്‍ മാര്‍ക്കറ്റില്‍ എല്ലാറ്റിനും ഓര്‍ഗാനിക്ക് വെര്‍ഷന്‍ ഉണ്ട്. ഓര്‍ഗാനിക്ക് ഓം ലെറ്റ് , ഓര്‍ഗാനിക്ക് സമൂ‍സ , ഓര്‍ഗാനിക്ക് കട്‌ലറ്റ് അങ്ങനെ ഭേദപ്പെട്ട ടീസ്റ്റാളുകളില്‍ പോലും ഓര്‍ഗാനിക്ക് മയം. കച്ചവടക്കാര്‍ക്ക് നല്ല കൊയ്ത്. ഞാന്‍ ഒന്ന് ചോദിക്കട്ടെ. ഇങ്ങനെ ഓര്‍ഗാനിക്ക് ഫുഡ് മാത്രം കഴിക്കുന്ന ദമ്പതികള്‍ക്ക് പിറക്കുന്ന ശിശു ഓര്‍ഗാനിക്ക് ശിശു ആയിരിക്കുമോ?

Mohamedkutty മുഹമ്മദുകുട്ടി said...

കീടനാശിനികളെയും രാസവളങ്ങളെപ്പറ്റിയും ഒരേകദേശ വിവരം നല്‍കാന്‍ പോസ്റ്റും മറ്റുള്ളവരുടെ കമന്റുകളും സഹായിച്ചു.ഇതില്‍ നിന്നും നമുക്കു അനുയോജ്യമായത് സ്വയം തിരഞ്ഞെടുക്കുക,അല്ലാതെ വാദപ്രതിവാദം നടത്തിയിട്ടു കാര്യമില്ല.ചികിത്സയുടെ കാര്യവും അങ്ങിനെ തന്നെ. ചിലപ്പോള്‍ നമുക്ക് ആയുര്‍വ്വേദം മതിയാവും. എന്നാല്‍ ചില അടിയന്തിര ഘട്ടങ്ങളില്‍ അലോപ്പതിയില്ലാതെ പറ്റില്ല.പിന്നെ അമിതമായ രാസ വള പ്രയോഗവും കീടനാശിനി പ്രയോഗവും ദോഷം തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാന്‍ കാരണമില്ല.നമ്മുടെ നാട് പട്ടിണിയില്‍ നിന്നു രക്ഷപ്പെട്ടത് രാസ വളവും കീടനാശിനികളും വന്ന ശേഷം തന്നെയാണ്. എന്നാല്‍ അവയുടെ അമിതമായ പ്രയോഗമാണ് നമ്മെ വെട്ടിലാക്കിയത്. ഇന്നു നാം മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളും പഴങ്ങളും പെട്ടെന്നു ചീത്തയാകാന്‍ കാരണം തന്നെ അതല്ലെ.മുമ്പൊക്കെ നാട്ടിന്‍ പുറങ്ങളില്‍ വെള്ളരിയും കുമ്പളവും എത്രകാലം കെട്ടിത്തൂക്കി സൂക്ഷിച്ചിരുന്നു!.അതു കൊണ്ട് ഒരു പരിധി വരെ രാസവളവും കീട നാശിനികളും അവയുടെ ഗുണ ദോഷങ്ങള്‍ മനസ്സിലാക്കി ഉപയോഗിക്കുന്നത് നന്നായിരിക്കും. അറിവില്ലാത്തവര്‍ക്ക അതു മനസ്സിലാക്കി കൊടുക്കുവാന്‍ കൃഷി വകുപ്പുദ്യോഗസ്ഥന്മാര്‍ പരിശ്രമിക്കണം.അല്ലാതെ കാടടച്ച് വെടി വെക്കുന്നതില്‍ അര്‍ത്ഥമില്ല.കൃഷി നഷ്ടമാണെന്നു പറഞ്ഞ് എല്ലാറ്റിനും തമിഴ് നാടിനേയും കര്‍ണ്ണാടകയേയും ആശ്രയിക്കുന്നതിലും.പിന്നെ എന്തിലും രാഷ്ട്രീയം കലര്‍ത്തി മുതലെടുക്കുന്നവരെ സൂക്ഷിക്കുക തന്നെ വേണം. അതിനുള്ള വിവേകം നമുക്കുണ്ടായാല്‍ അത്രയും നന്ന്.

K.P.Sukumaran said...

@ സുബൈര്‍ , കീടനാശിനിയും രാസവളവും ഉപയോഗിക്കാതെ ലാഭകരമായി കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ ഉണ്ടാവാം. ആയിക്കൊട്ടേ, ഞാന്‍ പറയുന്നതെന്താ. ഇവ രണ്ടും ഇല്ലാതെ കൃഷി നടത്താന്‍ പറ്റില്ല എന്നാണ്. അങ്ങനെയുള്ള സ്ഥലങ്ങളും ഉണ്ടല്ലോ സുബൈര്‍ . അതിന്റെ കാരണമാണ് ഞാന്‍ പോസ്റ്റില്‍ പ്രതിപാദിച്ചതും, ഹരീഷ് തൊടുപുഴ കമന്റിലൂടെ പൂര്‍ത്തിയാക്കിയതും.

ഓര്‍ഗാനിക്ക് ഫുഡിനെപറ്റിയും മുട്ടയെ പറ്റിയും കുറച്ചു കൂടി വിശദമായി പറയാം. മേലെ മനോജിന് കൊടുത്ത മറുപടി കൂടി വാ‍യിക്കുക. നാടന്‍ കോഴിയുടെ മുട്ടയിലും തീറ്റ കൊടുത്ത് വളര്‍ത്തുന്ന കോഴിയുടെ മുട്ടയിലും അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല. ഒരു പക്ഷെ നാടന്‍ കോഴിയുടെ മുട്ടയുടെ പുറന്തോട് ബ്രൌണ്‍ നിറവും വൈറ്റ് ലഗോണ്‍ കോഴിമുട്ടയുടെ നിറം വെള്ളയുമായതായിരിക്കാം ഇങ്ങനെയൊരു അന്ധവിശ്വാസം പ്രചരിക്കാന്‍ കാരണം. വ്യത്യാസം മുട്ടയുടെ തോടിന്റെ നിറത്തിലും കോഴിയുടെ തൂവലിന്റെ നിറത്തിലും മാത്രമാണ്. മുട്ടയുടെ ബ്രൌണ്‍ നിറത്തിന്റെ കാരണം തോടില്‍ കരോട്ടിന്‍ എന്ന വര്‍ണ്ണ വസ്തു അല്പം കൂടുതല്‍ ആയത്കൊണ്ടാണ്. കോഴിയുടെ ജനറ്റിക്ക് ഘടനയും നിര്‍ണ്ണായകമാണ്.

വൈറ്റ് ലഗോണ്‍ കോഴിയെ തീറ്റ കൊടുത്ത് വളര്‍ത്തിയാലും പറമ്പത്ത് മേയാന്‍ വിട്ട് വളര്‍ത്തിയാലും മുട്ട വെള്ള നിറം ആയിരിക്കും. രണ്ട് രീതിയില്‍ വളര്‍ത്തിയാലും മറ്റൊരു സങ്കര ഇനം കോഴിയായ ഗിരിരാജയുടെ മുട്ട ബ്രൌണ്‍ നിറം ആയിരിക്കും. ഏത് മുട്ട വിരിയിച്ചാലും പുറത്ത് വരുന്ന കോഴിക്കുഞ്ഞിന്റെ ജൈവ ഘടന ഒന്നായിരിക്കും. വ്യതാസം ആകെയുള്ളത് തൂവലിന്റെ നിറത്തില്‍ മാത്രമാണ്. ഇനി പറയൂ, ഓര്‍ഗാനിക്ക് മുട്ട എന്ന ഒന്ന് പ്രത്യേകമായി ഉണ്ടോ? സംശയം മാറിയില്ലെങ്കില്‍ താഴെ വീണ്ടും വായിക്കുക.

K.P.Sukumaran said...

@ സുബൈര്‍ , സംവാദത്തിന് വേണ്ടിയല്ല. ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാം. ഓരോരുത്തരും മനസ്സിലാ‍ക്കിയത് അവരവരുടെ ശൈലിയില്‍ വ്യത്യസ്തമായിട്ടായിരിക്കും പറയുക. എന്നാല്‍ അടിസ്ഥാനപരമായ സത്യം ഒന്നായിരിക്കും. മുട്ടയുടെ കാര്യം പറഞ്ഞത് മനസ്സിലായല്ലോ. പ്രകൃതിയെ നിരീക്ഷിച്ചാല്‍ ചില സത്യങ്ങള്‍ നമുക്ക് മനസിലാവും. ഒന്ന്, ഓരോ ജീവിയും സസ്യവും അതാതിന് വേണ്ടുന്നത് മാത്രമേ ആഹരിക്കുന്നുള്ളൂ. മറ്റൊന്ന് നമുക്ക് ഭക്ഷണമായിട്ടല്ല ഓരോന്നും വളരുന്നതും പ്രത്യുല്പാദനം നടത്തുന്നതും. എന്നാല്‍ ഓരോ ജീവിയും ചെയ്യുന്നത് മറ്റുള്ളവയെ ആഹരിച്ചു വളരുകയും പ്രത്യുല്പാദനം നടത്തുകയും ചെയ്യുന്നു എന്നതാണ്. മറ്റുള്ളവയ്ക്ക് വേണ്ടി ഒന്നും ആഹാരം നിര്‍മ്മിക്കുന്നില്ല എന്ന് സാ‍രം.

മുട്ടയുടെ കാര്യം ഉദാഹരണമായി പറയാം. മുട്ടയിലുള്ള മുഴുവന്‍ പദാര്‍ത്ഥവും , അതിലുള്ള ഭ്രൂണം വളര്‍ന്ന് കോഴിക്കുഞ്ഞ് ആകാന്‍ വേണ്ടി മാത്രം പ്രകൃതിയാല്‍ ഉദ്ദേശിക്കപ്പെട്ടതാണ്. അത്കൊണ്ടാണ് മുട്ട വിരിഞ്ഞാല്‍ ബാക്കി ഒന്നും അതില്‍ ഇല്ലാത്തത്. ബാക്കി തോട് മാത്രം. പൂവന്‍ കോഴി ഇണ ചേര്‍ന്ന് പിടക്കോഴി ഇടുന്ന ഏത് മുട്ട വിരിയിച്ചാലും പുറത്ത് വരുന്നത് കോഴിക്കുഞ്ഞ് മാത്രം. അട വയ്ക്കുമ്പോള്‍ ആ മുട്ടയില്‍ ഉള്ളത് കുഞ്ഞായി വളരേണ്ട ബ്രൂണവും അത് വളരാന്‍ വേണ്ട പോഷക ഘടകങ്ങളും മാത്രം. അപ്പോള്‍ മുട്ട എങ്ങനെ ഓര്‍ഗാനിക്കും ഇനോര്‍ഗാനിക്കും ആകും.

പ്രകൃതിയില്‍ ഉള്ള ഒരോന്നും ഇപ്രകാ‍രം സ്വയം രക്ഷയ്ക്കും പ്രത്യുല്പാദനത്തിനും വേണ്ടിയുള്ളതാണ്. ഒരു നെന്മണിയുടെ കാര്യം എടുക്കാം. നെല്ലിന്റെ ഉള്ളില്‍ പരാഗണവിധേയമായ ഒരു ഭ്രൂണമുണ്ട്. അത് മണ്ണില്‍ കിളുര്‍ത്ത് വേരിലൂടെ ആഹാരം വലിച്ചെടുക്കാന്‍ കഴിയുന്നത് വരെ ആഹരിക്കാനുള്ള കരുതല്‍ ശേഖരമാണ് അരി. നോക്കണം എത്ര സൂക്ഷമാണ് പ്രകൃതിയുടെ സംവിധാനങ്ങള്‍ . പഴങ്ങളെ സംബന്ധിച്ച് അതിന്റെ വിത്തുകളിലാണ് ഭ്രൂണവും അതിന്റെ ആഹാരവും ഉള്ളത്. മാംസളമായ ഭാഗം വിത്തിന്റെ സുരക്ഷയ്ക്കാണ് പ്രകൃതിയാല്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഇതൊന്നും വലിച്ചെടുക്കുന്ന പോഷകഘടനകളുടെ അടിസ്ഥാനത്തില്‍ അതാതിന്റെ ജൈവ ഘടന മാറ്റുകയില്ല സുബൈര്‍ . പഴങ്ങളെയും പച്ചക്കറികളെയും മുട്ടയെയും പാലിനെയും ഒക്കെ ജൈവ എന്നും അജൈവ എന്നും വേര്‍തിരിക്കുന്നത് ഇക്കാ‍ലത്തെ ഏറ്റവും കൊടിയ തട്ടിപ്പും വഞ്ചനയുമാണ്. കൂടുതല്‍ ഒന്നും പറയുന്നില്ല സുബൈറേ. വിവരങ്ങളോടൊപ്പം വിവരമാലിന്യങ്ങളും നെറ്റിലും മാധ്യമങ്ങളിലും ഇഷ്ടം പോലെ കിട്ടും.

Subair said...

ഈ ഇത്തരത്തില്‍ പെട്ട ഓര്‍ഗാനിക്‌ ഫുഡും ഇന്‍ ഓര്‍ഗാനിക്‌ ഫുഡും തമ്മില്‍, പോഷക മൂല്യതിലോ രുചിയിലോ വിത്യാസമുണ്ടോ എന്നാ കാര്യം തര്‍ക്ക വിഷയമായി മാറ്റി വെക്കുക, എന്നാലും കീടനാശിനകളുടെയും, കൃത്രിമ നിറങ്ങളുടെ യും, വളര്‍ച്ചക്ക് വേണ്ടി കുത്തിവച്ച ഹോര്മോനിന്റെയും അംശങ്ങള്‍ ഉണ്ടാവില്ല എന്നാ ഗുണമേന്മ ഇത്തരം ഭക്ഷണ പദാര്തങ്ങള്‍ക്ക് ഉണ്ട്. മേല്പറഞ്ഞ സംഭവങ്ങള്‍ കാന്‍സര്‍ ഹേതുവാണെന്ന് സുകുമാരന്‍ സാറും സംമ്മടിക്കുമെല്ലോ ?


ഭക്ഷണത്തില്‍ കീടനാശിനികളുടെ അംശം കണ്ടെത്തിയതും, അത് കാന്‍സര്‍ പോലെയുള്ള അസുഖങ്ങള്‍ക്ക് ഇടയാക്കുന്നതിനെ ക്കുറിച്ചും നടന്ന ആധികാരികമായ ഒരു പഠന റിപ്പോര്‍ട്ടിന്റെ ലിങ്ക ഞാന്‍ തന്നിരിന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ അവ പ്രശ്നങ്ങള്‍ സൃഷിട്ക്കുണ്ട് എങ്കില്‍, യാതൊരു നിയന്ത്രനങ്ങളും ഇല്ലാത്ത ഇന്ത്യയില്‍ എന്തായിരിക്കും സ്ഥിതി എന്നൂഹിക്കാവുന്ന്തല്ലേ.

കേരളത്തില്‍ ചില സ്ഥിലങ്ങളില്‍, അസാധാരണമാ വിധം കാന്‍സര്‍ ഉള്ളതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ താന്കള്‍ ശ്രദ്ധിച്ചിരിക്കും. ഇതിന്റെ കാരണം കണ്ടു പിടിക്കാന്‍ പഠനം നടത്താനുള്ള വകുപ്പൊന്നും നമ്മുക്കില്ല.

സ്വാഭാവികമായും, കുറഞ്ഞ അളവില്‍ ശരീരത്തില്‍ എത്തുന്ന കീടനാശിനികള്‍ അവയുടെ ഫലം അറിയിച്ചു തുടങ്ങുന്നത്, തലമുറകള്‍ കഴിഞായിര്‍ക്കും, അത്തരത്തില്‍ പ്രത്യക്ഷമായി രോഗം പ്രത്യേക്ഷപ്പെട്ടാല്‍ മാത്രമേ നാം അറിയുകയുള്ളൂ, പക്ഷെ അത്രയും കാത്രിക്കുന്നത് ആത്മഹത്യപരമാണ്.
കഴിയുന്നത്ര പ്രകൃതിയിലേക്ക് മടങ്ങുകയായിരിക്കും നമ്മുക്ക് ഉത്തമം. (ഞാന്‍ ഒരു ഡോഗ്മാറ്റിക് പ്രകൃതി വാദിയല്ല എന്ന് കൂടിപറയെട്ടെ

കേരളത്തിലും ലാഭകരമായ രീതിയില്‍ ജൈവ കൃഷി നടക്കുന്ന ഒന്ന് രണ്ടു സ്ഥലങ്ങളെ ക്കുറിച്ച് പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു എന്ന് കൂടി ഓര്‍മിപ്പിക്കട്ടെ.

Manoj മനോജ് said...

ഓര്‍ഗാനിക്ക് ഫുഡ് എന്താണെന്ന് ആദ്യം മനസ്സിലാക്കണ്ടേ? അത് ഇവിടെയുണ്ട് http://en.wikipedia.org/wiki/Organic_food

ഞാന്‍ വിശദമാക്കുന്നില്ല.... വ്യത്യാസം മനസ്സിലാകുമെന്ന് കരുതുന്നു....

പിന്നെ ഓര്‍ഗാനിക്ക് ഫാര്‍മിങ് എന്ന് പറയുന്ന സ്ഥലത്ത് പോയി നോക്കുക... മിക്കപ്പോഴും അതിന് ചുറ്റുമുള്ള ഫാമുകള്‍ ഓര്‍ഗാനിക്ക് ഡെഫനിഷനില്‍ വരുന്നവയല്ല... അപ്പോള്‍ പിന്നെ നടുവിലായി കിടക്കുന്ന ഓര്‍ഗാനിക്ക് ഫാമിലെ വസ്തുക്കള്‍ എങ്ങിനെ ഓര്‍ഗാനിക്ക് ഫുഡ് എന്ന് പറയുവാനാകും, പ്രത്യേകിച്ച് മറ്റ് ഫാമിലെ പെസ്റ്റിസൈഡുകള്‍ മഴ വെള്ളത്തിലൂടെയും അന്തരീക്ഷത്തിലൂടെയും ഇവിടെ എത്തുമ്പോള്‍...

ഓര്‍ഗാനിക്ക് ഫുഡ് മാത്രം കഴിച്ചിരുന്ന എന്റെ സഹജോലിക്കാരിയോട് ഞാന്‍ ഇത് ചോദിച്ച്. പുള്ളിക്കാരി പ്രസിദ്ധമായ ഒരു ഓര്‍ഗാനിക്ക് ഫാം കാണുവാന്‍ പോയി തിരികെ വന്ന് ഇപ്പോള്‍ സ്വന്തമായി കൃഷി തുടങ്ങി (ഇന്‍ഡോര്‍ കൃഷി) :)

Manoj മനോജ് said...

ശരീരത്തില്‍ നിന്ന് പുറം തള്ളപ്പെടാതെ ശരീരത്തില്‍ തന്നെ അടിഞ്ഞ് കൂടുന്നതിനെ പറ്റിയും അറിയുക.... അപ്പോള്‍ ഞാന്‍ ചൂണ്ടി കാട്ടിയ അഭിയുടെ ചോദ്യത്തിനുള്ള ഉത്തരം ശരിയാകില്ല എന്ന് കാണാം...

നാം ഭയപ്പെടണം... കാരണം പലതും നമ്മുടെ ശരീരത്തില്‍ അടിഞ്ഞ് കൂടും.. അത് പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും...

K.P.Sukumaran said...

@ മനോജ് , ഇഷ്ടം പോലെ ഭയപ്പെട്ടോളൂ , കഴിയുന്ന പോലെ മറ്റുള്ളവരെ ഭയപ്പെടുത്തുകയും ചെയ്തോളൂ. എന്നാലും ഇത്രയും കോടി മനുഷ്യര്‍ ഈ ഭൂമുഖത്ത് അതിജീവിയ്ക്കുന്നു എന്ന യാഥാര്‍ഥ്യം എന്റെ വാക്കുകളെ സാധൂകരിക്കുക തന്നെ ചെയ്യും. ചിലര്‍ അങ്ങനെയാണ്,സദാ സാങ്കല്പികമായ പേടികളില്‍ കഴിയുകയും മറ്റുള്ളവരെ പേടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും :)

shahir chennamangallur said...

കെ പി എസിന്റെ പ്രായോഗിക വാദത്തെ അംഗീകരിക്കുന്നു. ചിലപ്പോഴെങ്കിലും വാദങ്ങള്‍ തീവ്രപ്രായോഗികതയിലേക്ക് വഴുതിയോ എന്ന് സംശയിക്കുന്നു.
:)
രാസവളം, ഇരു തല മൂര്‍ച്ചയുള്ള വാളാണെന്നതില്‍ സംശയം ഇല്ല. മനുഷ്യന്റെ സ്വാഭാവിക സ്വഭാവത്തിന് ഇണങ്ങും വിധമാണ് കീടനാശിനികളും രാസവളങ്ങളും നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എളുപ്പത്തില്‍ കാര്യം സാധിക്കുക , അതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് സൂക്ഷമത പുലര്‍ത്താതിരിക്കുകയും ചെയ്യുക എന്നതാണ് അത്.
കടുത്ത ദോഷങ്ങള്‍ ഉളവാക്കാത്ത മരുന്നുകളെ ഉല്പാദിപ്പിക്കാനും അവയെ ആവശ്യമായ അളവില്‍ ഉപയോഗിക്കാനും അനുവദിക്കുകയെന്നതാണ് ഞാന്‍ കാണുന്ന പ്രായൊഗികത. കൂടാതെ, ജൈവ-പ്രകൃതി മാര്‍ഗങ്ങള്‍ക്കും ശക്തമായ പിന്തുണ നല്‍കുക. അങ്ങിനെ വരുമ്പോല്‍ തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും

Manoj മനോജ് said...

:) ഞാന്‍ വിചാരിച്ചു അറിയുവാനും അറിയിക്കുവാനുമുള്ള ഒരു വേദിയായിരിക്കും ഇതെന്ന് അതിനാല്‍ മാത്രമാണ് കമന്റുവാന്‍ മുതിര്‍ന്നതും....

ഓര്‍ഗാനിക്ക് ഫുഡ് എന്തെന്ന നിസ്സാരമായ സംഗതി പോലും മനസ്സിലാക്കാതെയാണോ താങ്കള്‍ ഇതൊക്കെ എഴുതുന്നതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു... മറ്റുള്ളവരെ പേടിപ്പിക്കരുതെന്ന ലക്ഷ്യമാണ് താങ്കള്‍ക്ക് എന്നറിയിച്ചത് നന്നായി. ഇനി ഞാനായിട്ട് ഈ ബ്ലോഗിലൂടെ ആളുകളെ പേടിപ്പിക്കുന്നില്ല :)

ഓര്‍ഗാനിക്ക് ഫുഡ് കഴിക്കുന്നവര്‍ക്ക് ഓര്‍ഗാനിക്ക് കുട്ടികള്‍ ഉണ്ടാകുമോ എന്ന താങ്കളുടെ “ചോദ്യത്തിന്” മുന്‍പില്‍ പകച്ച് നില്‍ക്കുകയാണ്.... ആരെങ്കിലും അതിനെ പറ്റി ഗവേഷിക്കുന്നുണ്ടോ എന്ന് ഒന്ന് നോക്കട്ടെ... അല്ലെങ്കില്‍ ഗവേഷിക്കുവാന്‍ ഒരു ഐഡിയയായല്ലോ :)

പിന്നെ ഒന്ന് കൂടി പറഞ്ഞ് നിര്‍ത്തികൊള്ളട്ടെ ഒരു കൊല്ലത്തോളം ഹെര്‍ബിസൈഡ് ഡിഗ്രഡേഷന്‍ പ്രൊസീജര്‍ കണ്ട് പിടിക്കുവാനുള്ള പ്രൊജക്ടില്‍ വര്‍ക്ക് ചെയ്തിരുന്നത് കൊണ്ടു കിട്ടിയ “പേടിയില്‍” എഴുതി പോകുന്നതാണ്..... :)

K.P.Sukumaran said...

പ്രിയ ഷാഹിര്‍ , പ്രായോഗികതാവാദം എന്നത് നിലനില്പിന്റെ തത്വശാസ്ത്രമാണ്. തീവ്ര അപ്രായോഗികതാവാദികളുടെ പ്രചരണ കോലാഹലങ്ങളില്‍ പെട്ട് ഉള്ള സത്യം പോലും വിസ്മൃതമാകുമ്പോള്‍ എന്റെ പ്രായോഗിതാവാദങ്ങള്‍ക്ക് ലേശം തീവ്രത ഉണ്ടാകുന്നെങ്കില്‍ അത് സ്വാഭാവികവും ക്ഷന്തവ്യവുമാണ്. സ്വപ്നം കാണുന്നവരിലും വെറുതെ വിശ്വസിക്കുന്നവരിലും സംശയമെങ്കിലും ജനിപ്പിക്കുക എന്നത് മാത്രമാണ് എന്റെ ഉദ്ദേശ്യം. ആളുകള്‍ എല്ലാം വിശ്വസിക്കുന്നത് ആയുര്‍വേദത്തിലും ഹോമിയോയിലും ജൈവകൃഷിയിലും ഒക്കെയാണ്. ആരും തന്നെ മോഡേണ്‍ മെഡിസിനിലും രാസവളത്തിലും കീടനാശിനികളിലും വിശ്വസിക്കുന്നില്ല (100 % അല്ല കേട്ടോ). എന്നാല്‍ എല്ലാവരും പ്രായോഗികമായി മോഡേണ്‍ മെഡിസിനെയും രാസവളങ്ങളെയും കീടനാശിനികളെയും (മുറ്റത്തെ ഗാര്‍ഡനില്‍ ലോണ്‍ ഗ്രാസ്സ് വെച്ചു പിടിപ്പിച്ചവര്‍ വരെ) ആശ്രയിക്കും. അതിന് ഞാന്‍ ബ്ലോഗ് എഴുതണമെന്നില്ല :)

K.P.Sukumaran said...

@ മുഹമ്മദുകുട്ടി മാഷ് , ന്യൂട്രല്‍ ആയ ഒരു നിലപാടാണ് താങ്കളുടേത്. അത് അംഗീകരിക്കുന്നു. എന്നാല്‍ ചില നിരീക്ഷണങ്ങളില്‍ അപകടകരമായ തെറ്റുണ്ട്. കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം കൊണ്ടാണ് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളും പഴങ്ങളും പെട്ടെന്നു ചീത്തയാകാന്‍ കാരണം എന്നതാണത്. സത്യമെന്താണ്? പച്ചക്കറികളും പഴങ്ങളും വേഗം ചീഞ്ഞുപോകാ‍തിരിക്കാനാണ് കര്‍ഷകരോ, ഇടനിലക്കാരോ, കച്ചവടക്കാരോ അതിലൊക്കെ കീടനാശിനികള്‍ പ്രയോഗിക്കുന്നത്. അതാണ് നമുക്ക് അപകടമുണ്ടാക്കുന്നത്. തമിഴ് നാട്ടില്‍ നിന്ന് വരുന്ന തൈരില്‍ പോലും ഇങ്ങനെ കീടനാശിനി പ്രയോഗം നടത്തുന്നുണ്ട്. ചീയുക എന്ന പ്രതിഭാസം ജൈവ വസ്തുക്കളില്‍ ബാക്ടീരിയ മുതലായ സൂക്ഷ്മജീവികള്‍ പ്രവര്‍ത്തിക്കുന്നത്കൊണ്ടാണ് ഉണ്ടാകുന്നത്. അത് തടഞ്ഞ് വിറ്റ് തീരുന്നത് വരെ പഴം-പച്ചക്കറികള്‍ കടകളില്‍ സൂക്ഷിക്കുന്നതിനാണ് കീടനാശിനി പ്രയോഗം. അയല്‍ സംസ്ഥാനങ്ങളിലെ ഉല്പാദന കേന്ദ്രത്തില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരമാണ് ഈ പ്രയോഗം നടപ്പിലാവാന്‍ കാരണം എന്നും ഓര്‍ക്കുക. അത്കൊണ്ടാണ് അവയൊക്കെ ഉപ്പ് വെള്ളത്തില്‍ കഴുകി ഉപയോഗിക്കൂ എന്ന് പറയുന്നത്.

@ കഷായക്കാരന്‍ , താങ്കളുടെ കമന്റില്‍ ആധികാരികത അല്പം പോലും ഇല്ലല്ലൊ. കുറഞ്ഞ പക്ഷം ഫാക്ടിൽ ജോലിയുള്ള ആള്‍ താങ്കളോട് പറഞ്ഞെതെങ്കിലും ഇവിടെ വ്യക്തമാക്കാമായിരുന്നു :)

ഷൈജൻ കാക്കര said...

"എല്ലാവരും പ്രായോഗികമായി മോഡേണ്‍ മെഡിസിനെയും രാസവളങ്ങളെയും കീടനാശിനികളെയും (മുറ്റത്തെ ഗാര്‍ഡനില്‍ ലോണ്‍ ഗ്രാസ്സ് വെച്ചു പിടിപ്പിച്ചവര്‍ വരെ) ആശ്രയിക്കും."

എന്നിട്ട്‌, ഫാം വില്ലയിൽ കൃഷി ചെയ്യുന്നവൻ സാദാ കർക്ഷകർ കൃഷി ചെയ്യുമ്പോൾ അല്പം രാസവളം ഇട്ടാൽ മനുഷ്യദ്രോഹികൾ എന്ന്‌ വിലപിക്കുകയും ചെയ്യും...

6 മാസം മുൻപ് ഒരു ബ്ളോഗ് പോസ്റ്റിൽ നെൽ കർക്ഷകർ കൃഷി ചെയ്യുന്നില്ല കുന്ന്‌ ഇടിച്ച്‌ നെൽപാടം നികത്തുന്നു എന്ന്‌ പരിതപിക്കുന്നത്‌ കണ്ടിരുന്നു... അവിടെ ഞാൻ ഒരു ചോദ്യം ചോദിച്ചു... ഏകദേശം രൂപം താഴെ...

നമ്മളിൽ പലരും പലതരം ഭൂമികൾ വാങ്ങി, മറ്റു ചിലർ ബിസിനസ്സ്‌ തുടങ്ങി... മറ്റു ചിലർ ലക്ഷങ്ങൾ മുടക്കി മണി സൗധങ്ങൾ പണിതു... പക്ഷെ എത്ര പേർ പുതിയതായി നെൽപാടം വാങ്ങി കൃഷി ചെയുന്നു? ഉത്തരം ഇല്ല... അപ്പോൾ കർക്ഷകർ മാത്രം കൃഷി ചെയ്ത്‌ ആത്മഹത്യ ചെയ്യണൊ...

മറ്റു സംസ്ഥാനങ്ങളുടെ ഉലപ്പന്നതിന്‌ കൊടുക്കുന്ന സബ്സിഡി നിറുത്ത്ലാകി നോക്കു... അപ്പോൾ അറിയാം കേരളത്തിലും കൃഷി ലാഭകരമാകുന്നത്‌...

ഹരീഷ് തൊടുപുഴ said...

ആദ്യമേ ഒന്നു വിശദമാക്കട്ടെ..
ഞാനൊരിക്കലും ജൈവവളപ്രയോഗങ്ങൾക്കോ ജൈവക്കൃഷിക്കോ എതിരല്ലാ..
പക്ഷേ പ്രായോഗികമായി ചിന്തിച്ചാൽ അതു മൂലം യാതൊരു ഫലങ്ങളും നാം ഉൾകൊള്ളുന്നില്ല എന്നു മനസ്സിലാക്കാം..

ഉദാഹരണത്തിനു പച്ചക്കറിക്കൃഷിക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കൂവിൻ എന്നു നിർദ്ദേശിക്കുന്ന ഒന്നാണു പുകയിലക്കഷായം..
തേയ്ലക്കൊതുകളെയും സൂഷ്മകീടാണുബാധകളെയും പ്രധിരോധിക്കുവാനും നശിപ്പിക്കുവാനുമാണ് ഈ ജൈവകീടനാശിനിയെന്ന പേരിൽ പലരും മനസ്സിലാക്കി വെച്ചിരിക്കുന്ന ടി. മിശ്രിതം ഉപയോഗിക്കുന്നത്. ഇനി അത് എങ്ങിനെയാണു ഉണ്ടാക്കുന്നതെന്നു കൂടി പറയട്ടെ. പുകയിലയും ബാർസോപ്പും നേർത്തരിഞ്ഞ് സംയുക്തമായി ജലത്തിൽ നിക്ഷേപിക്കുന്നു. 24 മണിക്കൂരിനുശേഷം അവ അലിയിച്ച് കിട്ടുന്ന ലായനിയാണു പുകയിലക്കഷായം. ഇനി പറയൂ.. ബാർ സോപ്പ് ജൈവീകമാണൊ എന്നത്..!!
തെങ്ങിന്റെ പ്രധാന ശത്രുവായ കൊമ്പെഞ്ചെല്ലിക്കെതിരേ വേപ്പിൻപിണ്ണാക്കും കല്ലുപ്പും കൂടി കലർത്തിയ മിശ്രിതം കവിളിൽ ഇടാറുണ്ട്.
അത് പ്രവർത്തിച്ചു വരുമ്പോഴേയ്ക്കും കൊമ്പെഞ്ചെല്ലി അതിന്റെ പണിതീർത്ത് മറ്റു തെങ്ങുകളിൽ പണി തേടി പറന്നിട്ടുണ്ടാകും..!!
ഇതൊക്കെ അനുഭവത്തിൽ നിന്നും പറയുന്നതാണ്.
പൂർണ്ണമായി ജൈവികമായി മാറുക എന്നത് നമുക്ക് ചിറകു മുളച്ച് ആകാശത്തിൽ പറക്കും എന്നു സ്വപ്നം കാണുന്നതിനു തുല്യമാണു..
ഒന്നു കൂടി ജൈവ വളങ്ങൾക്ക് രാസ വളപ്രയോഗങ്ങളെക്കാൾ ചിലവും കൂടുതലാണു..
ഒരുകിലോ രാസവളമിട്ട് ഫലം പ്രതീക്ഷിക്കുന്നിടത്ത് ജൈവവളം ഏകദേശം പത്തു കിലോയെങ്കിലും നിക്ഷേപിക്കേണ്ടി വരും.
ഏകദേശം അഞ്ചിരട്ടി ചിലവുക്കൂടുതലാണിത്..
പശുവും, പന്നിയും, കോഴിയും മിശ്രവിളകളൂമായി സമ്മിശ്രക്കൃഷി നടത്തുന്നൊരാൾക്കു മാത്രമേ ഈ വിധത്തിലുള്ള കൃഷിപ്പണികൾ താങ്ങാനാകൂ..
കാർഷികവ്യവസായികമായി കൃഷി ഇറക്കുന്നിടത്ത് രാസവസ്തുപ്രയോഗങ്ങളില്ലാതെ ഒരിക്കലും കൃഷിപ്പണികൾ ഏകോപിപ്പിക്കുവാനാകില്ല..
ഉദാ: കന്നാരക്കൃഷിയ്ക്ക്; അവ ഒരുമിച്ച് പൂവിട്ട് കായുണ്ടാകാനായി കാനിയുടെ കൂമ്പിൽ ഒഴിച്ചു കൊടുക്കുന്ന രാസവസ്തുവാണു എത്തിഫോൺ..
അങ്ങിനെ ചെയ്തില്ലെങ്കിൽ കർഷകനു നഷ്ടം മാത്രമാകും ഫലം.. ആരും പൈസ കളയാനൊന്നുമല്ലല്ലോ കൃഷിക്കിറങ്ങുന്നത്..
ചാണകവും കമ്പോസ്റ്റുമിട്ട് നെൽക്കൃഷി നടത്തുന്നത് ഞാനിതു വരെ കണ്ടിട്ടില്ല!!

പിന്നെ..
ഫാക്ടം ഫോസ്.. 20:20:0
എന്നതിൽ..N=20
P=20
K=0
സുഹൃത്തേ; ആവശ്യക്കാരനു വേണമെങ്കിൽ മൂറിയേറ്റ് ഓഫ് പൊട്ടാഷ് അയാൾക്കു വേണ്ട അളവിൽ ഫാക്ടമ്ഫോസിന്റെ കൂടെ ചേർത്ത് ഉപയോഗിക്കാവുന്നതാണു !!
മണ്ണിലെ അമ്ലപരിശോധ നടത്തി പൊട്ടാഷ് എത്ര ശതമാനം ആവശ്യമാണെന്നു കണ്ടെത്തി ഫാക്ടമ്ഫോസിനോട് കൂട്ടിച്ചേർത്ത് ഉപയോഗിക്കാം..
അതൊരു ഓപ്ഷനാണു..!!
അല്ലാണ്ട് കൃഷിക്കാരെ കളിപ്പിക്കുന്ന പരിപാടിയൊന്നുമല്ലാ..
അതു മാത്രമല്ലാ..
മണ്ണുപരിശോധന പ്രകാരം, നിഷ്കർഷിക്കുന്ന വിധത്തിൽ NPK യെ പല അളവുകളിൽ സംയോജിപ്പിച്ച് നമുക്കു തന്നെ വളം നിർമിച്ചും ഉപയോഗിക്കാവുന്നതാണ്..

Unknown said...

കെ.പി.എസ്. സാറിന് ആദ്യമായ് എന്റെ എല്ലാ ഭാവുകങ്ങളും!

നല്ലതായാലും , ചീത്തയായാലും ഈ വിഷയത്തെ കുറിച്ച് മറ്റുള്ളവര്‍ നടത്തിയ എല്ലാ അഭിപ്രായങ്ങളും ഞാന്‍ വായിച്ചു. അങ്ങ് പറഞ്ഞപ്പോലെ ഓരോരുത്തര്‍ക്കും കിട്ടിയ അറിവുകള്‍ പലവിതത്തിലും, തരത്തിലും ഉള്ളവയായിരിക്കാം.
ആദ്യകാലങ്ങളില്‍ (രാസവളങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുന്‍പ്), ജൈവക്രിഷിയാണ് എല്ലാവരും ചെയ്തുപോന്നിരുന്നതു. രാസവളങ്ങള്‍ വന്നതോടുകൂടി, ആളുകള്‍ ഒപയോഗിക്കാന്‍ തുടങ്ങി. എന്തെകില്ലും ഗുണങ്ങള്‍ അതുകൊടുണ്ടായതുകൊണ്ട് മാത്രമാണ് വീടും അത് തുടര്‍ന്നുകൊണ്ടു പോകുന്നത്. അതിനര്‍ത്ഥം അതിന്റെ ദോഷഫലങ്ങളും കണ്ടില്ല എന്നല്ല.

ഏകദേശം 90% രാസവളങ്ങള്‍ അപകടകാരികള്‍ ആണ്. എന്നാല്‍ ശരിയായ രീതിയില്‍ (അനുവതിച്ചിട്ടുള്ള അളവിലും കൂടുതല്‍) ഒപയോഗിക്കുകയാണെങ്കില്‍ മാത്രം / അല്ലാത്ത പക്ഷം ഒരുപരിധിവരെ അതിന്റെ ദൂശ്യഫലങ്ങളില്‍ നിന്ന് നമ്മുക്ക് മാറിനില്‍ക്കാന്‍ കഴിയും. "അധികമായാല്‍ അമൃതും വിഷം" എന്ന പഴംചൊല്ല് നമ്മുക്ക് മറക്കാതിരിക്കാം.
ഒരിക്കല്‍ കൂടി മാഷിനു എല്ലാവിധഭാവുകങ്ങളും.

K.P.Sukumaran said...

മനോജേ , രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ ജൈവ വളം മാത്രം ഇട്ട് ഉല്പാ‍ദിപ്പിക്കുന്ന പച്ചക്കറികളെയും പഴവര്‍ഗ്ഗങ്ങളെയും ധാന്യം മറ്റൂം കിഴങ്ങ് ഇവകളെയാണ് ഓര്‍ഗാനിക്ക് എന്ന് വിശേഷിപ്പിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ആ അര്‍ത്ഥത്തിലാണ് ഞാന്‍ മറുപടിയും പറഞ്ഞത്. ഇനി ഈ ഓര്‍ഗാനിക്ക് ഫുഡ് എന്നത് മറ്റെന്തോ സംഭവമാണെങ്കില്‍ അതെനിക്കറിയേണ്ട കാ‍ര്യമില്ല. കാരണം എനിക്കറിയാം, ഏത് ചെടിയും വൃക്ഷവും മണ്ണില്‍ നിന്ന് പതിനാറോളം മൂലകങ്ങളാണ് വലിച്ചെടുക്കുന്നത്. അത് മണ്ണില്‍ കലര്‍ത്തുന്നത് ജൈവവളം മുഖേനയാണോ രാസവളം മുഖേനയാണോ എന്ന് തിരിച്ചറിയാനുള്ള തലച്ചോറ് അവകള്‍ക്കില്ല. അവയെ സംബന്ധിച്ചെടുത്തോളം മണ്ണില്‍ ഉള്ളത് നൈട്രജന്‍ , പൊട്ടാസിയം , ഫോസ്ഫറസ്സ് , മഗ്നീഷ്യം പോലുള്ള മൂലകങ്ങള്‍ മാത്രം. പ്രധാനമായി വേണ്ടത് കാര്‍ബണ്‍ എന്ന മൂലകം ആയിരുന്നു. അതാണ് സസ്യശരീരത്തിന്റെ സിംഹഭാഗവും. അത് അന്തരീക്ഷത്തില്‍ നിന്നാണ് അവ വലിച്ചെടുക്കുന്നത്.

Unknown said...

പ്രിയ കെ. പി. എസ് ,
സൂഷ്മ ജീവികളെ തുരത്തിയോടിക്കാന്‍ രാസവളങ്ങളില്‍ ചേര്‍ത്തിട്ടുള്ള, മറ്റു പല രാസപദാര്‍തഥങ്ങളും കൂടി ചെടികള്‍ വലിചെടുക്കുന്നില്ലേ ?
ആ രാസപദാര്‍തഥങ്ങളുടെ കൂട്ടത്തില്‍ മനുഷ്യന് ദോഷം ചെയ്യുന്നവയുമുണ്ടാവും. ചെടി സാര്‍ പറഞ്ഞ 16 മൂലകങ്ങള്‍ മാത്രമല്ലല്ലോ വലിച്ചെടുക്കുക?

മനുഷ്യന്‍റെ സ്വാഭാവികമായ നിലനില്പ്പിന്നു വേണ്ടി സ്വയം ഉത്തരവാദിത്വമീറ്റെടുത്ത് നാമോരോരുത്തരും നമുക്ക് കഴിയുന്ന രീതിയില്‍ സ്വയം കൃഷിയില്‍ ശ്രദ്ധ ചെലുത്തെണ്ടിയിരുന്നു. ഈയൊരു കാര്യത്തിനു ജൈവവളം മതിയായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ സാമാന്യ ജനം കാര്‍ഷിക വൃത്തിയില്‍നിന്നു പിന്നാക്കം പോയപ്പോള്‍ ആയ മേഖലയെ ഒരു ചൂശാണോബാധിയായി മുതലാളി വര്‍ഗം കണ്ടു. സ്വാഭാവികമായും വിളവുകളുടെ ത്വരിതഗതിയിലുള്ള ഉത്പാദനത്തിന് രാസ വളങ്ങള്‍ ഉപയോഗിച്ചു. രാസ വളങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതോടെ കീടാനുക്കളുടെ പ്രതിരോധ ശക്തിയും കൂടി വന്നു. ഇന്നത്തെ അവസ്ഥയില്‍ ജൈവവളം ഉപയോഗിച്ച് കഴിഞ്ഞാല്‍ അത് ഫലിക്കാത്ത ഒരവസ്ഥയിലായി.

രാസവളങ്ങളുടെ ഉപയോഗം അതിന്‍റെ അളവില്‍ മാത്രം നടത്തി, കഴിയുമെങ്കില്‍ ജൈവ കൃഷിയിലേക്ക് തിരിച്ചു പോകുന്നതായിരിക്കും മനുഷ്യ രാശിക്ക് നല്ലത്. പക്ഷെ ഇത് എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല.

Anonymous said...

കേരളത്തില്‍ മൂവാറ്റുപുഴ മേഖലകളില്‍ പൈനാപ്പിള്‍ എല്ലാം നല്ല ഹോറ്‍മോണ്‍ ചേറ്‍ത്തിട്ടാണു ഒരേ സമയം വിളവെടുക്കാന്‍ പറ്റുന്നത്‌ ഈ ഹോറ്‍മോണ്‍ പ്റയോഗം ഇല്ലെങ്കില്‍ പൈനാപ്പിള്‍ ക്റിഷി നഷ്ടം ആണു, ആരെങ്കിലും പൈന്‍ ആപ്പിള്‍ വീട്ടില്‍ ക്റിഷി ചെയ്യാന്‍ നോക്കിയാല്‍ മനസ്സിലാകും ഒരു കായ കിട്ടാന്‍ എന്തു ബുധിമുട്ടാണെന്നു പാലില്‍ മണ്ണിരയെ കെട്ടി ഇറക്കുന്നു, മീനില്‍ അമോണിയം സള്‍ഫേറ്റ്‌ ഇടുന്നു, നിറമുള്ള ഫ്റൂട്ടിനെല്ലാം കാറ്‍ബണ്‍ റോഡ്‌ വേണം ഇങ്ങിനെ നോക്കിയാല്‍ നമ്മള്‍ മായം ചെറ്‍ക്കാത്ത ഒന്നും തന്നെ കഴിക്കുന്നില്ല നിറപറയും കുത്തരിയും ഒക്കെ അരിയില്‍ കാവി കയറ്റിയതല്ലേ ആ കഞ്ഞിവെള്ളം കുടിച്ചാല്‍ കോള്‍ട്ടാര്‍ അകത്തു ചെല്ലുമന്നല്ലാതെ ഒരു ഗുണവും ഇല്ല. ഇവിടെ സ്റ്റാറ്റിസ്റ്റിക്സും റെഫറന്‍സും ചേറ്‍ത്ത്‌ ഇഷടം പോലെ ലേഖനം പടച്ചു വിടും ഏട്ടിലെ പശു പുല്ലു തിന്നില്ലെന്നു മാത്റം ഇത്തരക്കാരെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ പത്മവ്യൂഹത്തിലെ അഭിമന്യുവിനെ പോലെയാണു കേ പീ സുകുമാരന്‍ സറ്‍

Anonymous said...

പ്ളാച്ചിമടയിലെ സമരം ആനാവശ്യമായിരുന്നു അതിലും പല നിഗൂഢതകള്‍ ഉണ്ട്‌, ടീ ബാലക്രിഷ്ണന്‍ അതു തുറന്നു പറയാന്‍ ശ്രമിച്ചപ്പോള്‍ സമ്മതിച്ചില്ല, കേരളത്തെക്കാള്‍ ജല ദൌറ്‍ലഭ്യം ഉള്ള ഇടങ്ങളില്‍ കോള ഫാകടറികള്‍ പ്റവറ്‍ത്തിക്കുന്നല്ലോ, ഇവിടെ സാക്ഷരത കൂടിയതാണു പറ്റിയ അബധം

K.P.Sukumaran said...

@ nkz1984 , ഒന്നാമത്തെ കാര്യം ചെടികള്‍ക്ക് അവശ്യം വേണ്ട മൂലകങ്ങള്‍ മാത്രമാണ് രാസവളം. അതും മണ്ണില്‍ നിന്നും ചെടികള്‍ സ്വീകരിക്കുന്നത് മൂലം തീര്‍ന്നുപോകുന്നത് മാത്രം. സൂഷ്മ ജീവികളെ തുരത്തിയോടിക്കാന്‍ രാസവളങ്ങളില്‍ ഒന്നും ചേര്‍ക്കുന്നില്ല. (എന്തെല്ലാം ധാരണകളാണപ്പാ ആളുകള്‍ക്ക് !) രാസവളം തന്നെ മണ്ണില്‍ ഇല്ലാത്ത മൂലകങ്ങള്‍ മാത്രം ചേര്‍ത്താല്‍ മതി. ഇതിനുള്ള നിര്‍ദ്ദേശം എല്ലാ കൃഷിഭവനുകളില്‍ നിന്നും കര്‍ഷകര്‍ക്ക് കിട്ടുന്നുണ്ട്.

മറ്റൊന്ന് , ആവശ്യമില്ലാത്തത് ഒന്നും ചെടി മണ്ണില്‍ നിന്ന് വലിച്ചെടുക്കില്ല. മണ്ണില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകമാണ് സിലിക്കണ്‍ . എന്നാല്‍ അത് ചെടിക്ക് വേണ്ടാത്തകൊണ്ട് അത് സ്വീകരിക്കുന്നില്ല. അന്തരീക്ഷത്തില്‍ എന്തെല്ലാം വാതകങ്ങള്‍ ഉണ്ടായാലും ചെടികള്‍ ആഹാരം നിര്‍മ്മിക്കാന്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് മാത്രമാണ് അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുക്കുകയുള്ളൂ. നമ്മള്‍ പ്ലാസ്റ്റിക്ക് ഒക്കെ കത്തിച്ച് വിഷവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് വിട്ടാലും അതൊന്നും ചെടികള്‍ വലിച്ചെടുക്കില്ല. ഇതൊക്കെ ബോട്ടണിയിലെ പ്രാഥമിക പാഠങ്ങളാണ്,

അശോക് കർത്താ said...

nkz ന്റെ മറുപടിയോട് ചേർത്ത് വായിക്കാവുന്ന 2 മരങ്ങൾ നമൂടെ നാട്ടിൽ ഉണ്ട്. ഒന്ന് ചാര് രണ്ട് കാഞ്ഞിരം. ഇവ രണ്ടും ഭൂമിയിൽ നിന്ന് വിഷാംശം വലിച്ചെടുക്കുന്നുണ്ടെന്നാണു പഴയ കൃഷിക്കാർ പറയുന്നത്. ശരിയാണോ എന്ന് ആധുനിക ശാസ്ത്രമാർഗ്ഗങ്ങൾ ഉപയോഗിച്ച് സുകുമാരേട്ടനു നോക്കാവുന്നതാണു.

Unknown said...

കെ. പി. എസ്,
ഞാന്‍ കീടനാശിനികളെ പറ്റിയാണ് ഉദേശിച്ചത്. ചെടികള്‍ toxic ആയ പല മൂലകങ്ങളും മറ്റും വലിച്ചെടുക്കും എന്നതിനുള്ള തെളിവുകള്‍,

(1) "The use of ammonium nitrate in inorganic fertilizers is particularly damaging, as plants absorb ammonium ions preferentially over nitrate ions, while excess nitrate ions which are not absorbed dissolve (by rain or irrigation) into runoff or groundwater." (http://en.wikipedia.org/wiki/Fertilizer)
(2) "Uranium is another example of a contaminant often found in phosphate fertilizers (at levels from 7 to 100 pCi/g).Eventually these heavy metals can build up to unacceptable levels and build up in vegetable produce.[53] (See cadmium poisoning) Average annual intake of uranium by adults is estimated to be about 0.5 mg (500 μg) from ingestion of food and water and 0.6 μg from breathing air.[59]
Also, highly radioactive Polonium-210 contained in phosphate fertilizers is absorbed by the roots of plants and stored in its tissues; tobacco derived from plants fertilized by rock phosphates contains Polonium-210 which emits alpha radiation estimated to cause about 11,700 lung cancer deaths each year worldwide." (http://en.wikipedia.org/wiki/Fertilizer)

Unknown said...

) "Plants can absorb, accumulate and in some cases break down pollutants such as heavy metals, pesticides, and explosives in soil and groundwater"

(http://www.pollutionissues.com/Re-Sy/Soil-Pollution.html)

(4) ചെടികളുടെ ഈ സ്വഭാവം ഉപയോഗപ്പെടുത്തി മണ്ണില്‍നിന്നും toxic ആയ ഘടകങ്ങള്‍ നീക്കം ചെയ്യുന്നതിനു ഉപയോഗിക്കുന്നു എന്നതിനുള്ള തെളിവുകള്‍,

"Compounds are frequently transformed in the plant tissue into less toxic forms or sequestered and concentrated so they can be removed (harvested) with the plant. For example, mustard greens were used to remove 45% of the excess lead from a yard in Boston to ensure the safety of children who play there. The sequestered lead was carefully removed and safely disposed of. Besides mustard greens, pumpkin vines were used to clean up an old Magic Marker factory site in Trenton, New Jersey. Hydroponically grown sunflowers were used to absorb radioactive metals near the Chernobyl nuclear site in the Ukraine as well as a uranium plant in Ohio. The mustard's hyper-accumulation results in much less material for disposal. The composting of plant material can be another highly efficient stage in the breakdown of contaminants removed from the soil." (http://www.ecological-engineering.com/defs.html)

"evidences of plants absorbing toxic elements from pesticides" എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയതാണതൊക്കെ.. ഇനിയും ഒരുപാടു കാണാന്‍ കഴിയും.

KPS, 16 മൂലകങ്ങള്‍ മാത്രമേ ചെടികള്‍ വലിച്ചെടുക്കൂ എന്ന് പറയുന്നതിന്റെ തെളിവ് എന്താണ്?
-- niyaz ( I wanted to reveal my identity)

ബിജു ചന്ദ്രന്‍ said...

സുകുമാരന്‍ മാഷിന്റെ ലേഖനത്തിന്റെ ആധികാരികതയില്‍ സംശയമുണ്ട്‌. ചെറിയ ഒരു സംശയം, പണ്ടൊക്കെ നാം കടയില്‍ നിന്നും വാങ്ങുന്ന മുട്ടയുടെ മഞ്ഞ ക്കരുവിന്റെ നിറം വെള്ളയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നിറം വാങ്ങുന്ന മുട്ടയുടെതും മഞ്ഞ ആയിമാറി! നാടന്‍ മുട്ട, കടയിലെ മുട്ട എന്നിവ തമ്മില്‍ ടേസ്റ്റിലും വ്യത്യാസം ഉണ്ട്. (ഇല്ല എന്നഭിപ്രായമുള്ളവര്‍ കൈ പൊക്കട്ടെ.) രണ്ടു മുട്ടകളിലും ഒരേ സാധനങ്ങള്‍ ഒരേ അളവില്‍ ആണെങ്കില്‍ ഇതെങ്ങനെ സംഭവിക്കും? സിമ്പിള്‍ ലോജിക് . ????

K.P.Sukumaran said...

പ്രിയ നിയാസ് , പതിനാറ് മൂലകങ്ങള്‍ മാത്രമേ ചെടികള്‍ക്ക് വേണ്ടതുള്ളൂ എന്നത് കൊണ്ടാണ് അത്രയും മൂലകങ്ങള്‍ മാത്രമേ മണ്ണില്‍ നിന്ന് വലിച്ചെടുക്കൂ എന്ന് പറയുന്നത്. നമുക്ക് ആവശ്യമുള്ളത് മാത്രമല്ലെ നമ്മള്‍ ഭക്ഷിക്കുന്നത്. അനാവശ്യമായത് വാരിത്തിന്നാല്‍ നമ്മുടെ ആരോഗ്യം എന്താവും? സൂക്ഷ്മജീവികള്‍ അടക്കം എല്ലാ സസ്യ-ജന്തുജീവജാലങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ആവശ്യമില്ലാത്തത് ഉള്‍ക്കൊണ്ടാല്‍ അതിന് നിലനില്‍ക്കാന്‍ പറ്റില്ല. ജന്തുലോകം മാത്രമാണ് ബോധപൂര്‍വ്വം ആഹാരം ഉള്‍ക്കൊള്ളുന്നത്. സസ്യങ്ങള്‍ മണ്ണില്‍ നിന്ന് പോഷകഘടങ്ങള്‍ വലിച്ചെടുക്കുന്നത് ഭൌതികനിയമങ്ങള്‍ക്ക് വിധേയമായിട്ടാണ്. അങ്ങനെ വലിച്ചെടുക്കുമ്പോള്‍ വേണ്ടാത്തത് വലിച്ചെടുത്താല്‍ ബാധിക്കുക ആ ചെടിയെ തന്നെയാണ്. നമ്മളെയല്ല. സുസ്ഥിരമായ ഒരു ജൈവ ഘടനയും സന്തുലിതാവസ്ഥയും എല്ലാ ജീവരാശികള്‍ക്കും ഉണ്ട്. ഈ രീതിയില്‍ കാര്യങ്ങള്‍ പഠിക്കാനും നെറ്റില്‍ സെര്‍ച്ച് ചെയ്യൂ. നെറ്റില്‍ കാണുന്നതെല്ലാം സത്യങ്ങളല്ല. വിക്കിയിലും അങ്ങനെ തന്നെ. ബയോളജിയും ബോട്ടണിയും ലളിതമായി പറഞ്ഞു തരുന്ന വെബ്‌സൈറ്റുകളും ഉണ്ടല്ലോ. അങ്ങോട്ടും വല്ലപ്പോഴും പോയിക്കൂടേ :)

K.P.Sukumaran said...

എന്താ ബിജു ചന്ദ്രാ ഇത് , മുട്ടയുടെ മഞ്ഞ ക്കരുവിന്റെ നിറം വെള്ളയോ? എങ്കില്‍ അത് വെള്ളക്കരുവല്ലേ :)

Unknown said...

"പതിനാറ് മൂലകങ്ങള്‍ മാത്രമേ ചെടികള്‍ക്ക് വേണ്ടതുള്ളൂ എന്നത് കൊണ്ടാണ് അത്രയും മൂലകങ്ങള്‍ മാത്രമേ മണ്ണില്‍ നിന്ന് വലിച്ചെടുക്കൂ എന്ന് പറയുന്നത്"

@KPS, "പതിനാറ് മൂലകങ്ങള്‍ മാത്രമേ ചെടികള്‍ വലിച്ചെടുക്കൂ" എന്നതിന് ഒരു തെളിവും കാണാന്‍ കഴിഞ്ഞില്ലാ.. KPS വല്ല ലിങ്കും അറിയാമെങ്കില്‍ post ചെയ്യണം എന്ന് അഭ്യര്‍തഥിക്കുന്നു. അതെ സമയം മറ്റുപലതും വലിച്ചെടുക്കാന്‍ കഴിയുമെന്നതിനു ഒരുപാട് തെളിവുകള്‍ കാണാനും കഴിഞ്ഞു. അപ്പോള്‍ ഏതാണ് വിശ്യസിക്കേണ്ടത്?

K.P.Sukumaran said...

നിയാസ് , 16 മൂലകങ്ങളാണ് ചെടികള്‍ മണ്ണില്‍ നിന്ന് വലിച്ചെടുക്കുക എന്ന് നേരത്തെ പറഞ്ഞതില്‍ ചെറിയ പിശക് പറ്റി. ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതിയതായിരുന്നു. ആകെ 16 മൂലകങ്ങളാണ് ചെടികള്‍ക്ക് വേണ്ടത്. അതില്‍ 13 എണ്ണമാണ് മണ്ണില്‍ നിന്ന് സ്വീകരിക്കുന്നത്. ബാക്കി 3 എണ്ണത്തില്‍ കാര്‍ബണ്‍ അന്തരീഷത്തില്‍ നിന്നും ഓക്സിജനും ഹൈഡ്രജനും ജലത്തില്‍ നിന്നുമാണ് സ്വീകരിക്കുന്നത് (പ്രകാശസംഷ്ലേഷണം ഓര്‍ക്കുക). ഈ 13 മൂലകങ്ങള്‍ മാത്രമേ മണ്ണില്‍ നിന്ന് വലിച്ചെടുക്കൂ എന്ന് പറയാന്‍ കാരണം അതാതിന് വേണ്ടത് മാത്രം സ്വീകരിച്ചാലേ ഏത് ജീവിയ്ക്കും സസ്യത്തിനും നിലനില്‍ക്കാന്‍ കഴിയൂ എന്ന ലോജിക്ക് വെച്ചിട്ടാണ്. ജൈവ-സസ്യ ലോകത്ത് ഒരു സുസ്ഥിര ഘടനയുണ്ട്. ഇക്കാര്യങ്ങള്‍ സ്വയം യുക്തി ഉപയോഗിച്ച് മനസ്സിലാക്കുക എന്നേയുള്ളൂ. ഏതൊക്കെയാണ് മണ്ണില്‍ നിന്ന് വേണ്ടതായ 13 മൂലകങ്ങള്‍ എന്ന് ഇവിടെ നോക്കി മനസ്സിലാക്കുക. ഇനി ചെടികള്‍ക്ക് വളരാന്‍ മണ്ണ് തന്നെ വേണമെന്നില്ല. ഇപ്പറഞ്ഞ മൂലകങ്ങളും ജലവും മാത്രം മതി . ഗൂഗിളില്‍ Hydroponics എന്ന് സെര്‍ച്ച് ചെയ്ത് നോക്കുക.

ഷൈജൻ കാക്കര said...

"സാമാന്യ ജനം കാര്‍ഷിക വൃത്തിയില്‍നിന്നു പിന്നാക്കം പോയപ്പോള്‍ ആയ മേഖലയെ ഒരു ചൂശാണോബാധിയായി മുതലാളി വര്‍ഗം കണ്ടു"

അടിപൊളി ഡയലോഗ്‌... കാക്കര ഈ മുതലാളിത്ത വർഗ്ഗത്തിൽപ്പെടും... കൂടാതെ ഹരീഷെടുത്ത ചിത്രങ്ങളിൽ കാണുന്ന രണ്ട്‌പേരും ഈ വർഗ്ഗത്തിൽ തന്നെ...

Unknown said...

@KPS
ഞാന്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ല എന്ന എളിയ പരിഭ്രമം എനിക്കുണ്ട്.

യഥാര്‍ഥത്തില്‍ 13(അല്ലെങ്ങില്‍ 16) മൂലകങ്ങള്‍ മാത്രമേ ചെടികള്‍ക്കാവശ്യമുള്ളൂ എന്ന് സമ്മതിക്കുന്നു..
പക്ഷെ മറ്റു പലതും ആഗിരണം ചെയ്യാന്‍ അവയ്ക്ക് കഴിയും എന്നാണ് മനസ്സിലാകുന്നത്‌.

K.P.Sukumaran said...

ശരി നിയാസ് , ഓഫ്‌ടോപിക്ക് ആണെങ്കിലും വാദത്തിന് വേണ്ടി സമ്മതിച്ചു തരാം. മറ്റ് മൂലകങ്ങളും വലിച്ചെടുക്കുമെന്ന് കരുതാം. അങ്ങനെയെങ്കില്‍ അതേതൊക്കെ മൂലകങ്ങള്‍ ആണെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ സസ്യങ്ങളെയും മനുഷ്യരെയും എങ്ങനെയൊക്കെയാണ് ബാധിക്കുക എന്നും നിയാസ് മനസ്സിലാക്കിയ പോലെ വിവരിക്കുക. ലിങ്കുകളും ഉദ്ധരണികളും ഒഴിവാക്കുക.

K.P.Sukumaran said...

കീടനാശിനി വിരുദ്ധവികാരം കേരളത്തില്‍ അലയടിക്കുന്നതായാണ് പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മാധ്യമങ്ങള്‍ ഇതിന് നല്ല പ്രചാരവും നല്‍കുന്നുണ്ട്. ട്രാക്ടര്‍ വിരുദ്ധസമരം പോലെ , വെട്ടിനിരത്തല്‍ സമരം പോലെ ഒരു കീടനാ‍ശിനി വിരുദ്ധസമരത്തിനുള്ള ശോഭനമാ‍യ സ്കോപ്പ് കേരളത്തില്‍ തെളിഞ്ഞുകാണുന്നുണ്ട്. കീടനാശിനി വാങ്ങിപ്പോകുന്ന കര്‍ഷകനെ വഴിയില്‍ തടഞ്ഞാലും അത്ഭുതപ്പെടാനില്ല. ഭാഗ്യത്തിന് ഇന്ത്യയില്‍ കേരളത്തില്‍ മാത്രമേ ഈ പ്രശ്നമുള്ളൂ. അവശേഷിക്കുന്ന കൃഷിയും കേരളത്തില്‍ നാമാവശേഷമായാലും പേടിക്കാനില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കൃഷി നടക്കുമല്ലോ. പ്രവാസികള്‍ പണം അയക്കുന്ന കാലത്തോളം കേരളത്തില്‍ ഉള്ളവര്‍ക്ക് ഒരു പ്രശ്നവുമില്ല. മറ്റ് സംസ്ഥാ‍നക്കാര്‍ കൃഷി ചെയ്ത് കേരളത്തില്‍ എത്തിച്ചോളും.

vipin said...

>>>കേരളത്തില്‍ എത്തുന്ന മിക്ക ധാന്യങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും അനാവശ്യമായി തളിക്കപ്പെട്ടിട്ടുള്ള കീടനാശിനികള്‍ കലര്‍ന്നിട്ടുണ്ട്. അവ ഉപ്പു കലര്‍ത്തിയ വെള്ളത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം കഴുകിയാല്‍ അപകട രഹിതമാണ് . <<<
കാസര്‍ഗോടുള്ള ചില അമ്മമാരുടെ മുലപ്പാലില്‍ എന്‍ഡോസള്‍ഫാന്റെ അളവ് 25ppm ആണ് , അതിനു ഉപ്പു കലര്‍ത്തിയ വെള്ളത്തില്‍ മുല രണ്ടോ മൂന്നോ പ്രാവശ്യം കഴുകിയാല്‍ മതിയോ ?
ഹ്രസ്വ കാല വിളകള്‍ക്ക് പെട്ടെന്ന് ഇഴുകിച്ചേരുന്ന ജൈവവളങ്ങള്‍ ഉപയോഗിക്കണം ,ചാണകവും ശീമക്കൊന്ന പോലുള്ള ചെടികളുടെ ഇലകളും ,പിന്നെ ആദ്യ വിള ഇറക്കുന്നതിനു മുന്‍പ് ഡെയിഞ്ച പോലുള്ളവ വിതക്കണം ,..ഇതൊക്കെ സുകുമാരേട്ടന് അറിയുന്നതല്ലേ ? രാസവളങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നത് ഉത്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമ്പോള്‍ ആണ് . ഭക്ഷ്യസാധനങ്ങളെ വെറും വില്പന ചരക്ക് എന്ന രീതിയില്‍ കാണുകയാണെങ്കില്‍ പിന്നെ എന്ത് കുഴപ്പം ? കീടനാശിനിയും രാസവളങ്ങളും അപ്പോള്‍ ഇഷ്ടം പോലെ ഉപയോഗിക്കാം .
പിന്നെ മിത്രകീടങ്ങള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണത്തെ കുറിച്ച് കേട്ടിട്ടില്ലേ ? കുറച്ചു നാളുകള്‍ക്കു മുന്‍പ് മീലിബഗ്ഗിനുള്ള എതിര്‍കീടത്തെ കാര്‍ഷിക സര്‍വകലാശാല കണ്ടെത്തി . ബയോ കണ്ട്രോള്‍ ഏജന്റ്സ് കുറച്ചൊക്കെ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ കണ്ടു പിടിച്ചു കഴിഞ്ഞു മാഷെ .ഞങ്ങള്‍ ഓല ചുരുട്ടി പുഴുവിന് ട്രൈകൊടെര്‍മയുടെ മുട്ട കാര്‍ഡ്‌ വെക്കുക ആണ് പതിവ് .
പിന്നെ ആരാന് വേണ്ടിയാണ് കൃഷി ചെയ്യുന്നതെങ്കില്‍ എന്‍ഡോസള്‍ഫാണോ മറ്റോ ഉപയോഗിക്കാം !!

K.P.Sukumaran said...

@ Vipin , എന്‍ഡോസല്‍ഫാ‍ന്റെ കാര്യം ഈ പോസ്റ്റില്‍ ഞാന്‍ പരാമര്‍ശിച്ചിരുന്നില്ല. എന്‍ഡോസല്‍ഫാന്‍ ലോകത്ത് ഇന്ന് ചില രാജ്യങ്ങളില്‍ നിരോധിച്ചത് ശരിയാണ്. എന്നാല്‍ ഇന്ത്യ, ചൈന, ബ്രസ്സില്‍ തുടങ്ങി പല രാജ്യങ്ങളിലും ഇപ്പോഴും ഉപയോഗിച്ചു വരുന്നുണ്ട്. നിരോധിച്ച രാജ്യങ്ങളില്‍ തന്നെ രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ നിരോധിച്ചിട്ട്. അതിന് മുന്‍പ് 50 വര്‍ഷമായി ഉപയോഗിച്ചു വന്നിരുന്നു. എന്ത്കൊണ്ടാണ് കാസര്‍ഗോടുള്ള ചില അമ്മമാരുടെ മുലപ്പാലില്‍ മാത്രം എന്‍ഡോസള്‍ഫാന്റെ അളവ് 25ppm ആയിപ്പോയതെന്ന് നമ്മള്‍ മലയാളികള്‍ സംശയിച്ചുകൂട. എന്തെന്നാല്‍ നാം മലയാളികള്‍ക്ക് കേരളം എന്നാല്‍ ലോകമാണ്. അത്കൊണ്ടാണ് ചാണകവും ശീമക്കൊന്ന പോലുള്ള ചെടികളുടെ ഇലകളും കൊണ്ടൊക്കെ കൃഷി നടത്താമെന്ന് പറയുന്നത്. എന്നാല്‍ പഞ്ചാബിലോ ഹരിയാനയിലോ ഉള്ള വിസ്തൃതമായ പാടങ്ങളില്‍ ഇതൊന്നും പോര. ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ക്ക് വേണ്ട ആഹാരം ഉല്പാദിപ്പിക്കാനുള്ള ചുമതല കേരളത്തിന് പുറത്തുള്ള കര്‍ഷകര്‍ക്കാണല്ലൊ. അവര്‍ക്ക് ഈ ചാണകവും കമ്പോസ്റ്റും മണ്ണിരവളം കൊണ്ടൊന്നും തികയില്ല. എന്‍ഡോസല്‍ഫാന്‍ നിരോധിക്കുന്നതിന് ഞാന്‍ എതിരല്ല. കേരളത്തില്‍ സര്‍വ്വ കീടനാശിനികളും രാസവളങ്ങളും നിരോധിച്ച് സമ്പൂര്‍ണ്ണ ജൈവസംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് വേണ്ടത്. ഇന്ത്യ മൊത്തം ഇങ്ങനെ വേണം എന്ന് പറയരുത് എന്ന് മാത്രം.

ഈ വിഷയത്തില്‍ ഇനി എനിക്കൊന്നും പറയാനില്ല. എന്നില്‍ നിന്ന് ആരും ഇതിനെ പറ്റി മറുപടി പ്രതീക്ഷിക്കുകയും ചെയ്യരുത്.

ഷൈജൻ കാക്കര said...

"മറ്റ് സംസ്ഥാ‍നക്കാര്‍ കൃഷി ചെയ്ത് കേരളത്തില്‍ എത്തിച്ചോളും."

ചെടിയിലല്ല കായയുടെ ഉള്ളിൽ കീടനാശിനി കുത്തിവെച്ചാലും മലയാളിക്ക്‌ പ്രശ്നമില്ല... മറുനാടൻ ആയിരിക്കണം... തെങ്ങിന്‌ യുറിയ ഇട്ടാൽപോലും... ഹെന്റമെ... ഇവനൊന്നും ഒരുകാലത്തും ഗതി പിടിക്കരുത്‌... അന്യസംസ്ഥാന ഉല്പനങ്ങൾക്ക്‌ സബ്സിഡി കേരളകർക്ഷകരെ വഞ്ചിച്ചതുപോരാ... ഇനിയിപ്പോൾ രാസവളത്തിന്റേയും കീട നാശിനിയുടെയും പേരിൽ കർക്ഷകരുടെ മേൽ കുതിര കയറിക്കോ....

Unknown said...

@KPS
toxic ആയ രാസപദാര്‍തഥങ്ങള്‍ (മെര്‍ക്കുറി, മഗ്നീഷ്യം പോലുള്ളവ) ശരീരത്തില്‍ പ്രവേശിച്ചാല്‍ ആരോഗ്യകരമായ
(ക്യാന്‍സര്‍, അള്‍സര്‍, ശരീര ഭാഗങ്ങളുടെ അസുന്തലിതമായ വളര്‍ച്ച തുടങ്ങി ) പല പ്രശ്നങ്ങളും ഉണ്ടാവുമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

Manoj മനോജ് said...

ചെടികള്‍ “nitrogen (N), phosphorus (P), potassium (K), calcium (Ca), magnesium (Mg), and sulfur (S), iron (Fe), manganese (Mn), zinc (Zn), copper (Cu), boron (B), chlorine (Cl), and molybdenum (Mo)” എന്നീ 13 എണ്ണമേ വലിച്ചെടുക്കുകയുള്ളൂ എന്ന താങ്കളുടെ വാദം മാറ്റാന്‍ ഈ ലിങ്ക് നോക്കുക http://en.wikipedia.org/wiki/Phytoremediation


വിവരിക്കുവാന്‍ സമയം ഇല്ല അതിനാല്‍ ലിങ്ക് ഇടുന്നു....

എം.ജി. യൂണിവേഴ്സിറ്റിയിലെ എന്വയോണ്മെന്റ് സയ്ന്‍സില്‍ മലിനമായ മണ്ണ് നന്നാക്കുവാന്‍ ഉപകരിക്കുന്ന ചെടികളെ കുറിച്ച് പ്രൊജക്റ്റ് ചെയ്യുന്നുണ്ടായിരുന്നു... ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല.. അന്വേഷിച്ചാല്‍ കൂടുതല്‍ വിവരം കിട്ടുമായിരിക്കും...

പിന്നെ നെറ്റില്‍ നിന്ന് നല്ലത് തെരഞ്ഞെടുക്കുവാന്‍ “കീ വേര്‍ഡ്” കൊടുക്കുമ്പോള്‍ “ലെക്റ്റര്‍ നോട്ട്സ്” എന്ന് കൂടി കൊടുത്ത് നോക്കുക... വിദേശ യൂണിവേഴ്സിറ്റികളില്‍ പഠിപ്പിക്കുന്നവരുടെ നോട്ടുകള്‍ ഇപ്പോള്‍ അവരവരുടെ യൂണിവേഴ്സിറ്റി വെബ് സൈറ്റുകളില്‍ കൊടുക്കാറുണ്ട്.... ആധികാരികമെന്ന് പറയുവാന്‍ ഒരു പരിധി വരെ സഹായിക്കുമല്ലോ... അത് കൂടാതെ വിക്കിയിലും മറ്റും കൊടുക്കുന്ന റെഫറന്‍സ് കൂടി പരിശോധിച്ചാല്‍ ആധികാരികമാണോ എന്നറിയാന്‍ കഴിയില്ലേ...

K.P.Sukumaran said...

പ്രിയ നിയാസ് , ഏതൊക്കെ മൂലകങ്ങള്‍ ആണ് മണ്ണില്‍ നിന്നും ചെടികള്‍ വലിച്ചെടുക്കുക എന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ സസ്യങ്ങളെയും മനുഷ്യരെയും എങ്ങനെയൊക്കെയാണ് ബാധിക്കുക എന്നും നിയാസ് മനസ്സിലാക്കിയ പോലെ വിവരിക്കുക എന്ന് ഞാന്‍ ആവശ്യപ്പെട്ടതിന് നിയാസ് മറുപടി എഴുതിക്കാണുന്നില്ല.

അതിന് പകരം “toxic ആയ രാസപദാര്‍തഥങ്ങള്‍ (മെര്‍ക്കുറി, മഗ്നീഷ്യം പോലുള്ളവ) ശരീരത്തില്‍ പ്രവേശിച്ചാല്‍ ആരോഗ്യത്തിന്
(ക്യാന്‍സര്‍, അള്‍സര്‍, ശരീര ഭാഗങ്ങളുടെ അസുന്തലിതമായ വളര്‍ച്ച തുടങ്ങി ) പല പ്രശ്നങ്ങളും ഉണ്ടാവുമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്” എന്ന് എഴുതിക്കാ‍ണുന്നു. ഈ രാസപദാര്‍ത്ഥങ്ങള്‍ എങ്ങനെ ശരീരത്തില്‍ പ്രവേശിക്കുമെന്നാണ് ഉദ്ദേശിക്കുന്നത്? മണ്ണില്‍ നിന്നും ചെടിയിലേക്കും അതേ രൂപത്തില്‍ ചെടിയില്‍ നിന്നും ശരീരത്തിലേക്കും എന്നാണോ?

ഇപ്പോഴൊക്കെ പത്ര ലേഖകന്മാര്‍ പോലും ഫ്യുറഡോണ്‍ പോലുള്ള കീടനാശിനികള്‍ മണ്ണില്‍ നിന്നും ചെടികള്‍ വലിച്ചെടുക്കുന്നു എന്നാണ് എഴുതിവിടുന്നത്. ആ ഫ്യൂറഡോണ്‍ അതേ രൂപത്തില്‍ ചെടിയില്‍ നിന്നും പഴങ്ങളിലും പച്ചക്കറികളിലും അങ്ങനെ ശരീരത്തിലും എത്തുന്നു എന്നാണ് ആളുകള്‍ വിശ്വസിക്കുക. ആ വിശ്വാസത്തെയൊന്നും മാറ്റാന്‍ കഴിയില്ല. അത്കൊണ്ട് ഈ പോസ്റ്റിലെ ചര്‍ച്ച അവസാനിപ്പിക്കുന്നു.