Links

ബ്ലോഗ് ശില്പശാല വീണ്ടും ...

തുടക്കത്തില്‍ ബ്ലോഗ് എഴുതിക്കൊണ്ടിരുന്ന ബ്ലോഗേര്‍സ് എല്ലാം  ബ്ലോഗിനോട് വിട പറഞ്ഞു എന്ന് വേണം കരുതാന്‍ .  ആദ്യകാല ബ്ലോഗര്‍മാരെ ആരെയും ഇപ്പോള്‍ കാണുന്നില്ല.  ബ്ലോഗ് ഗ്രൂപ്പുകളും  ബ്ലോഗര്‍ മീറ്റുകളും  ഓര്‍മ്മകള്‍ മാത്രമായി.  വളരെ പ്രതീക്ഷ നല്‍കിയ കേരള ബ്ലോഗ് അക്കാദമിയും ബ്ലോഗ് ശില്പശാലകളും നിശ്ചലമായി. ബ്ലോഗ് പത്രങ്ങളും അകാലചരമം പ്രാപിച്ചുവോ? എന്നാലും പക്ഷെ തനിമലയാളം അഗ്രിഗേറ്ററില്‍ പുതിയ ബ്ലോഗ് പോസ്റ്റുകള്‍ സെക്കന്റ് തോറും  സ്ക്രോള്‍ ആയി പോയ്ക്കൊണ്ടേയിരിക്കുന്നു.  ട്വിറ്റര്‍ അപ്‌ഡേറ്റുകള്‍ പോലും തനിമലയാളത്തില്‍ കാണിക്കുന്നത്കൊണ്ട് അവിടെ പോസ്റ്റുകള്‍ നോക്കാന്‍ ഒരു കൌതുകവുമില്ല. അതിന്റെ അഡ്‌മിന്‍‌മാര്‍ ഇപ്പോള്‍ ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ആകപ്പാടെ ബ്ലോഗിന്റെ ഭാവി ഇരുളടഞ്ഞ ഒരു പ്രതീതിയാണ് കാണുന്നത്. എന്റെ തോന്നലായിരിക്കാം ഒരു പക്ഷെ.

ഏതായാലും ഞാന്‍ ബ്ലോഗിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല. ബ്ലോഗിനെ കൈയൊഴിഞ്ഞാല്‍ പിന്നെ എനിക്കൊരു നല്ല സുഹൃത്തിനെ വേറെ കണ്ടെത്താന്‍ കഴിയില്ല.  അത്കൊണ്ട്  എന്റ നാട്ടില്‍ ഒരു ബ്ലോഗ് ശില്പശാല സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.  കേരള ബ്ലോഗ് അക്കാദമിയും,  അഞ്ചരക്കണ്ടി പഞ്ചായത്തും സഹകരിക്കാമെന്ന് വാഗ്ദാനം തന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹാളും ഇന്റര്‍നെറ്റ് കണക്‍ഷനും തരാമെന്ന് ഏറ്റിട്ടുണ്ട്. കണ്ണൂര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.  ഒരു കൂട്ടം സാംസ്ക്കാരികപ്രവര്‍ത്തകര്‍ ശില്പശാല നടത്താന്‍ മുന്നോട്ട് വന്നിട്ടുണ്ട്.  സാധാരണക്കാര്‍ക്ക്  കമ്പ്യൂട്ടര്‍ , ഇന്റര്‍നെറ്റ്,  മലയാളം കമ്പ്യൂട്ടിങ്ങ് , ബ്ലോഗ് എന്നിവയില്‍ ഒരു ദിവസത്തെ ക്യാമ്പ് ആണ് ഉദ്ദേശിക്കുന്നത്.  സാധിക്കുമെങ്കില്‍ അതൊരു നിരന്തര സംവിധാനമാക്കി മാറ്റുക എന്നൊരു ഉദ്ദേശ്യവും ഉണ്ട്. നല്ല പ്രതികരണമാണ് നാട്ടില്‍ നിന്ന് കിട്ടിയത്.  

മെയ് 9 ഞായറാഴ്ച അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്താം എന്ന് ധാരണയായിട്ടുണ്ട്. സംഘാ‍ടക സമിതി രൂപീകരണം പെട്ടെന്ന് നടക്കും.  അഞ്ചരക്കണ്ടിയില്‍  അന്നേ ദിവസം ബ്ലോഗര്‍മാര്‍ ആരെങ്കിലും പങ്കെടുക്കുന്നെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നു.  തലേ ദിവസം അഞ്ചരക്കണ്ടിയില്‍ എത്തുകയാണെങ്കില്‍ താമസ സൌകര്യം എന്റെ വീട്ടില്‍ ഒരുക്കുന്നതാണ്. വീട് ഇപ്പോള്‍ പൂട്ടിയിട്ടിരിക്കയാണ്. അങ്ങനെയെങ്കില്‍ ഒരു ബ്ലോഗ് മീറ്റും ആകാലോ?  കൂടുതല്‍ വിവരങ്ങള്‍ ബുധനാഴ്ച (28/4/10) വൈകുന്നേരം ചേരുന്ന ഓര്‍ഗനൈസിങ്ങ് കമ്മറ്റിക്ക് ശേഷം  ഇവിടെ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

11 comments:

കുഞ്ഞൂസ് (Kunjuss) said...

Nalla samrambham....ellavidha aashamsakalum...

ബിജുകുമാര്‍ alakode said...

സുകുമാരേട്ടാ ഒരു കണ്ണൂര്‍കാരനെന്ന നിലയില്‍ എന്റെ ആശംസകള്‍. ഞാന്‍ ഖത്തരിലായിപ്പോയൊ അല്ലെങ്കില്‍ സഹകരിക്കാമായിരുന്നു. ഏതായാലും എന്റെ സഹകരണം ഉറപ്പ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിയ്ക്കുക

Unknown said...

@കുഞ്ഞൂസ് (Kunjuss)

നന്ദി :)

Unknown said...

@ബിജുകുമാര്‍

നന്ദി ബിജു ... അറിയിക്കാം. നാട്ടില്‍ വരുമ്പോള്‍ കാണാമല്ലൊ :)

kiran m panicker said...

sukumaretta one of the mega event is going to happen...........this will be one of the event organised by a common man............ALL THE VERY BEST FOR THE EVENT.......................................

chithrakaran:ചിത്രകാരന്‍ said...

അഞ്ചരക്കണ്ടിയില്‍ സംഘടിപ്പിക്കപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലക്ക് സര്‍വ്വ മംഗളങ്ങളും നേരുന്നു.
ചിത്രകാരന്‍ തീര്‍ച്ചയായും പങ്കെടുക്കും.
സുകുമാരേട്ടന്റെ വീടൊക്കെ ഒന്നു കാണുകയും വേണം.
വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുമല്ലോ.

ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത്
മെയ് രണ്ടാം പകുതിയില്‍ ഒരു ശില്‍പ്പശാല ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ആലോചനായോഗം
മെയ് 2 ന് നടത്താമെന്നു കരുതുന്നു.
കൂടുതല്‍ വിവരത്തിന് ലിങ്കില്‍ ക്ലിക്കുക.
എറണാകുളം ബ്ലോഗ് ശില്‍പ്പശാല ആലോചനാ യോഗം

Prasanna Raghavan said...

മാഷേ നാട്ടിലായിരുന്നെങ്കില്‍ തീര്‍ചയായും വരുമായിരുന്നു. ഡിബറിലേക്കൊന്നു സംഘടിപ്പിക്കു മാഷേ. ഞാന്‍ ബ്ലോഗു വിട്ടൊന്നുമില്ല മാഷേ. കൂടുതല്‍ പിന്നീടെഴുതാം.

Unknown said...

@MKERALAM

ടീച്ചര്‍ , താങ്കളുടെ കമന്റ് എന്നെ അതിശയിപ്പിക്കുന്നു. കാരണം, ആദ്യകാല ബ്ലോഗര്‍മാരെ ആരെയും ഇപ്പോള്‍ കാണുന്നില്ല എന്ന വരികള്‍ ടൈപ്പ് ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ , ബ്ലോഗ് ചര്‍ച്ചകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന മാവേലികേരളം എന്ന ബ്ലോഗര്‍ ആയിരുന്നു. ഏതായാലും ബ്ലോഗ് വിട്ടിട്ടൊന്നുമില്ല എന്ന് കേള്‍ക്കാന്‍ സന്തോഷമുണ്ട്. ഡിസംബറില്‍ ഒരു കൂട്ടായ്മ സംഘടിപ്പിക്കാവുന്നതാണ്. തീര്‍ച്ചയായും ചര്‍ച്ച ചെയ്യാവുന്നതേയുള്ളൂ.

Unknown said...

@kiran m panicker

Thanks kiran :)

Unknown said...

@chithrakaran:ചിത്രകാരന്‍

തീര്‍ച്ചയായും.. മെയ് 20-24 വരെ ഞാന്‍ കൊല്ലത്ത് ഉണ്ടാകും. ആ ദിവസങ്ങളിലാണെങ്കില്‍ ഏര്‍ണാകുളത്ത് പങ്കെടുക്കാമായിരുന്നു..

മലയാളം ബ്ലോഗ് കൗണ്‍സില്‍ said...

ശില്‍പ്പശാലക്ക് ആശംസകള്‍.