ലോകത്തിലെ രണ്ടാമത്തെ നീളം കൂടിയ കടല്‍ത്തീരമാണ് മദ്രാസിലെ മെരീന ബീച്ച്. മദ്രാസിന്റെ തിലകക്കുറിയായ ഈ ബീച്ച് 2004ലെ സുനാമിയില്‍ ആകെ തകര്‍ന്ന് തരിപ്പണമായിരുന്നു. ഇപ്പോള്‍ അത് മോടി പിടിപ്പിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിരിക്കുന്നു. പതിനായിരക്കണക്കിന് ആളുകളാണ് അവിടെ ദിവസവും വന്ന് പോകുന്നത്. എല്ലാ ദിവസവും തൃശൂര്‍ പൂരത്തിന്റെ പ്രതീതി. ഇത്തവണ ഞാന്‍ മെരീനയില്‍ പോയപ്പോള്‍ അവിടത്തെ ആരവവും ബഹളവും ഒക്കെ എന്റെ മൊബൈലില്‍ പകര്‍ത്തി. 30 മിനിറ്റോളം ദൈര്‍ഘ്യമുള്ള ആ വീഡിയോയാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇന്റര്‍നെറ്റ് ലിമിറ്റഡ് കണക്‍ഷന്‍ ഉള്ളവര്‍ക്ക് ഇത് കാണുന്നത് പ്രശ്നമായിരിക്കും. അവിടത്തെ ആള്‍ക്കൂട്ടവും കലപില ശബ്ദങ്ങളും ഒക്കെ അതേ പടി പകര്‍ത്താനാണ് ഞാന്‍ ശ്രമിച്ചത്. അണ്ണാ സമാധിയിലേക്ക് പ്രവേശിച്ച്, അവിടെ നിന്ന് എം.ജി.ആര്‍ സമാധിയും കണ്ടിട്ടാണ് കടലിനടുത്തേക്ക് പോകുന്നത്. രാത്രിയാണ് അവിടെ നിന്ന് തിരിച്ചത്.
Madras History
3 comments:
Please check the facts before saying that marina is the second longest beach in the world.
@അപ്പി ഹിപ്പി
മെരീന ബീച്ച് ലോകത്തിലെ രണ്ടാമത്തെ നീളം കൂടിയ ബീച്ചാണെന്ന തമിഴ് നാടിന്റെ അവകാശവാദം വിവിധ വെബ്‌സൈറ്റുകളിലും കാണാന്‍ കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തര്‍ക്കങ്ങളും നിലവിലുണ്ട്. ബീച്ച് എന്നത് തുടര്‍ച്ചയാണല്ലൊ. ഞാന്‍ തമിഴ്‌നാടിന്റെ അവകാശവാദത്തോടൊപ്പം നില്‍ക്കുന്നു എന്നേയുള്ളൂ. ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഈ ലിങ്ക്പ്രസക്തമായി തോന്നി. കമന്റിന് നന്ദി.
அன்புள்ள கேபிஎஸ் ஸார்,
வருகைக்கு மிக்க நன்றி!
கடற்கரை பெரியதா சிறியதா என்பதை விடுங்கள். கடற்கரை, யானை, ரயில் இது மூன்றும் எப்பொழுதுமே பார்க்கப் பார்க்க சலிக்காத விஷயங்கள்.
எதுவுமே செய்யாமல் பல மணி நேரம் மனம் சஞ்சலம் அடையும் நேரங்களில் வெறும் அலைகளைப் பார்த்தே மீண்டு வந்திருக்கிறேன்.
கடல் எப்பொழுதும் ஏதோ சேதி சொல்ல வந்ததைப் போலவே எனக்குத் தோன்றும். சுனாமி வந்த நாள் எனக்குக் கடலின் மீது மிக அதிகமான வெறுப்பு வந்தது. கூடவே பழகி கழுத்தை அறுத்த ஒரு நண்பனைப் போன்ற உணர்வு.
ஆறாத ரணமாய் இன்றும் சகஜமாய் என்னால் கடற்கரையில் கால் நனைக்க முடியவில்லை.
ஹூம்ம்.. இதுவும் கடந்து போகும்.
மீண்டும் மிக்க நன்றி ஸார். நினைவு படுத்தியமைக்கும், நினைவில் வைத்திருப்பதற்கும்.
:-)
Post a Comment