വീണ്ടും ദേശീയ പണിമുടക്ക്..

പ്രിയമുള്ള ഇടത്പക്ഷ സഖാവേ,
വിലക്കയറ്റത്തിനെതിരെ താങ്കളുടെ നേതാക്കന്മാര്‍ വീണ്ടുമൊരു ദേശീയപണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കയാണല്ലൊ. നല്ല കാര്യം തന്നെ. ഒരു പണിമുടക്ക് കൊണ്ട് വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതല്ലെ.  പക്ഷെ സഖാവേ, ഈ വിലക്കയറ്റം തടയാന്‍ ഇങ്ങനെ പണിമുടക്ക് നടത്തുകയാണ് വേണ്ടതെന്ന ഐഡിയ നിങ്ങളുടെ നേതാക്കള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്. ഈ നേതാക്കളുടെ തലയില്‍ ഇമ്മാതിരി പോംവഴികള്‍ എങ്ങനെയാണ് ഉദിക്കുന്നത്? എന്താണ് ഈ വിലക്കയറ്റം എന്ന് വെച്ചാല്‍ ?

ചില ഉദാഹരണങ്ങള്‍ പറയാം. ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ പോയപ്പോള്‍ അവിടത്തെ പാണ്ടി ബസാറില്‍ നിന്ന് ചില ഫാന്‍സി സാധങ്ങള്‍ വാങ്ങി. കൊച്ചുമകള്‍ക്ക് വേണ്ടി വാങ്ങിയ ഇലക്ട്രോണിക്ക് വാച്ചിന് അവിടെ 50രൂപയാണ് വില. ഇവിടെ നാട്ടില്‍ വന്ന് നോക്കിയപ്പോള്‍ അതേ വാച്ച് മകള്‍ കണ്ണൂരില്‍ നിന്ന് വാങ്ങിയിരിക്കുന്നു 250രൂപയ്ക്ക്. അവിടെ അഞ്ഞൂറും അറുനൂറും രൂപയ്ക്ക് വില്‍ക്കുന്ന സാരിക്ക് കണ്ണൂരില്‍ രണ്ടായിരവും അതിലും കൂടുതലുമാണ് വില.  ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാലമാണല്ലൊ.  ഇനി ഏത് ഷോപ്പിലായാലും ഇപ്പോള്‍ സാധനങ്ങള്‍ക്ക് MRP വിലയാണ് ഈടാക്കുന്നത്.  എം.ആര്‍.പി. എന്നാല്‍ മാക്സിമം റീട്ടെയില്‍ പ്രൈസ് എന്നാണ്. അതായത് പരമാവധി ആ തുകയേ ഈടാക്കാവൂ എന്ന്. എത്ര വേണമെങ്കിലും കുറയ്ക്കാം എന്ന് സാരം. എന്നാല്‍ ഒരു ഷോപ്പ്കാരനും ഇന്ന് എമ്മാര്‍പ്പിയില്‍ കുറക്കാറില്ല. ഈ MRP തന്നെ നിശ്ചയിക്കുന്നതിന് എന്താണ് മാനദണ്ഡം?  ഒന്നുമില്ല. തോന്നിയപോലെ ഒരു സംഖ്യ കച്ചവടക്കാരന് എത്രയും ലാഭം എടുക്കാനുള്ള അവസരം നല്‍കിക്കൊണ്ട് പായ്ക്കറ്റിന്റെ പുറത്ത് പ്രദര്‍ശിപ്പിക്കുന്നു എന്ന് മാത്രം.

ടൌണിലെ ഒരു ഹോള്‍സെയില്‍ കടയില്‍ ചെന്ന് നമ്മള്‍ പറയുന്നു, ഞാന്‍ ഒരു റീട്ടെയില്‍ ഷോപ്പ് തുടങ്ങിയിട്ടുണ്ട്. ഹോള്‍സെയില്‍ റേറ്റില്‍ എനിക്ക് സാധനങ്ങള്‍ തരണമെന്ന്. മിനിമം മൂന്ന് പീസ് അപ്പോള്‍ തന്നെ എടുത്താല്‍ നമുക്ക് കിട്ടുക എം.ആര്‍.പി.യില്‍ 40ശതമാനത്തിന്റെ കുറവാണ്.  പ്രൊഡക്‍ഷന്‍ കോസ്റ്റും എം.ആര്‍.പി.യും തമ്മില്‍ നീതീകരിക്കാവുന്ന ഒരു പൊരുത്തവുമില്ല. എന്റെ നാട്ടില്‍ ഒരു സഹകരണ വെളിച്ചെണ്ണ മില്‍ ഉണ്ട്. സഹകരണം എന്ന് പറഞ്ഞാല്‍ അതാരുടേതാണെന്ന് ഊഹിക്കാമല്ലൊ. നാട്ടില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയുടെ പായ്ക്കറ്റിന്റെ പുറത്ത് എം.ആര്‍.പി. 60 രൂപയാണെങ്കില്‍ അതേ വെളിച്ചെണ്ണ ബാംഗ്ലൂരില്‍ എത്തിക്കുന്ന ഡീലര്‍ക്ക് എം.ആര്‍.പി 110 രൂപയാണ് അടിച്ചുകൊടുക്കുന്നത്. ഈ എം.ആര്‍.പി.ക്ക് ഒരപ്പനുമില്ല എന്ന് പറഞ്ഞുവരികയാണ് ഞാന്‍.  മറ്റൊന്ന് ഇപ്പോള്‍ കടക്കാരന്‍ തന്നെ പായ്ക്കറ്റുകളുടെ പുറത്ത് എം.ആര്‍.പി. സ്റ്റിക്കര്‍ ഒട്ടിച്ചു അവ കമ്പ്യൂട്ടറില്‍ സ്കാന്‍ ചെയ്താണ് ബില്ല് തരുന്നത്.  വില പേശുന്ന സമ്പ്രദായം എടുത്തുപോയി എന്ന് മാത്രമല്ല സ്റ്റിക്കറുകളില്‍ എത്ര തുകയും  പ്രിന്റ് ചെയ്യാമെന്നായി.  ഗുണം നോക്കാതെ സ്റ്റിക്കറില്‍ കൂടുതല്‍ വില കാ‍ണുന്ന സാധനം വാങ്ങുന്ന കണ്‍സ്യൂമര്‍ സംസ്ക്കാരവും നാട്ടിലുണ്ട്. ഒരേ ബാച്ചിലുള്ള രണ്ട് സാരിയില്‍ ഒന്നില്‍ 500രൂപയുടെ സ്റ്റിക്കറും മറ്റൊന്നില്‍ അയ്യായിരം രൂപയുടെ സ്റ്റിക്കറും ഒട്ടിച്ച് സേല്‍‌സ് മാന്‍ കാണിച്ചാല്‍ തീര്‍ച്ചയായും അയ്യായിരത്തിന്റെ സാരിയേ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ വാങ്ങുകയുള്ളൂ.

ഇങ്ങനെയൊക്കെയാണ് വിലകള്‍ ഉണ്ടാകുന്നത്. ഇനി ഈ വിലക്കയറ്റം ബാധിക്കുന്നത് ആരെയൊക്കെയാണ്?  സാധനങ്ങളുടെ വിലവര്‍ദ്ധനവിന്റെ അനുപാതത്തിലല്ല നാട്ടില്‍ ചെയ്യുന്ന പണിയുടെ കൂലി വര്‍ദ്ധിക്കുന്നത്.  പണിയും മതിയാക്കി പോകുമ്പോള്‍ പണിക്കാരന്‍ പറയും എന്റെ കൂലി ഇത്രയാണെന്ന്. അത് കൊടുത്തോളണം. എന്നാലും നാളെ വരുമെന്ന് ഉറപ്പില്ല.  കൂലിക്കല്ലാതെ ചെയ്യുന്ന പണിയുടെ അളവിന് കണക്കേയില്ല. വന്നുകിട്ടുന്നതിനാണ് കൂലി.  ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്  പോകുന്നത് പോലെയാണ് ഇപ്പോള്‍ പണിക്കാര്‍ രാജസ്ഥാന്‍ , ഒറീസ്സ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നത്.  ചെയ്ത പണിയുടെ അളവ് നോക്കാതെ ചോദിക്കുന്ന കൂലി കിട്ടുന്ന പ്രദേശം ലോകത്ത് കേരളം മാത്രമായിരിക്കും. ബംഗാളിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒന്നോര്‍മ്മ വന്നു. അവിടെ നാലാം ക്ലാസ്സ് വരെ മാത്രമേ സൌജന്യവിദ്യാഭ്യാസമുള്ളു പോലും. കേട്ടുകേള്‍വി മാത്രമാണ്,സൂക്ഷ്മം അറിയില്ല.  കേട്ടിടത്തോളം അവിടത്തെ അവസ്ഥ ശോചനീയമാണ്.  അഞ്ചരക്കണ്ടിയിലും പിണറായിയിലും ഒക്കെ ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ ധാരാളം പണിക്കെത്തുന്നുണ്ട്.

അപ്പോള്‍ പറഞ്ഞുവന്നത് വിലക്കയറ്റത്തിനെതിരെയുള്ള ദേശീയപണിമുടക്കിനെ പറ്റിയാണല്ലൊ. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഈ പണിമുടക്ക് പരിപൂര്‍ണ്ണമായി വിജയിക്കുകയും ചെയ്യും.  മുലായം സിങ്ങിനെ പഴയ സ:മുലായം സിങ്ങായി ഇടത് പക്ഷത്തിന് തിരിച്ചുകിട്ടും എന്ന നേട്ടം കൂടി ഈ പണിമുടക്കിനുണ്ട്.  ഒന്ന് ചോദിക്കട്ടെ സഖാവേ സത്യമായും വിലക്കയറ്റത്തോടുള്ള അമര്‍ഷം കൊണ്ട് തന്നെയാണോ ഈ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്. പോ സഖാവേ അമര്‍ഷവുമല്ല, പ്രക്ഷോഭവുമല്ല, സമരവുമല്ല കേരളത്തിലെങ്കിലും ഇതൊരു ഉത്സവമാണ് സഖാവേ ഉത്സവം.  സത്യം പറ ബിവറേജ് കോര്‍പ്പറേഷന് ലാഭം കുന്ന് കൂട്ടാനല്ലേ നിങ്ങള്‍ ഇങ്ങനെ ഹര്‍ത്താ‍ലെന്നും പണിമുടക്കെന്നും പറഞ്ഞ് മാസാമാസം ബന്ദ് നടത്തുന്നത്?  തുടരെത്തുടരെയുള്ള ബന്ദുകള്‍ നിമിത്തമല്ലെ മലയാളികള്‍ക്ക് ലോകകുടിയന്മാര്‍ എന്ന പട്ടം കിട്ടിയത്.  മദ്യപാനത്തിന്റെ ശില്പശാലകളാണ് സഖാവേ ബന്ദുകള്‍.

വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ബന്ദില്ലാത്ത ഒരു വര്‍ഷം ആചരിക്കുകയാണ്. ബന്ദില്ല്ലാത്ത ഒരു വര്‍ഷമോ?  എങ്കില്‍ ചിലപ്പോള്‍ കേരളത്തില്‍ വിപ്ലവം തന്നെ വിജയിച്ചേക്കും. കാരണം ഒരു വര്‍ഷം ബന്ദില്ലാതെ മലയാളികള്‍ക്ക് ജീവിയ്ക്കാന്‍ പറ്റില്ല തന്നെ.  സമരമെന്നും പ്രക്ഷോഭമെന്നും കേള്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ബന്ദ് ലജ്ജിച്ച് തലതാഴ്ത്തുകയാണ് സഖാവേ.  ബന്ദിനെ ഇങ്ങനെ നാണം കെടുത്തരുത് കെട്ടോ?  മദാലസയായ ഒരു മങ്കയെ പോലെയാണ് കേരളത്തില്‍ ബന്ദ്.  സമരമെന്നും പ്രക്ഷോഭമെന്നും ഒക്കെ കേള്‍ക്കുമ്പോള്‍ വസൂരിക്കല നിറഞ്ഞ ഒരു വികൃതരൂപമാണ് മലയാളിയുടെ മനസ്സില്‍ വരിക. ബന്ദ് എന്ന് കേള്‍ക്കുമ്പോഴോ ഹാ കുടിച്ച് കുടിച്ച് മതികെട്ട് മയങ്ങാന്‍ ഒരുന്മാദദിനം.  ബന്ദിന്റെ തലേന്ന്  വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങള്‍ എല്ലാം ആളുകള്‍ കൂടുതലായി തന്നെ വാങ്ങിവെക്കും.  കച്ചവടക്കാര്‍ക്ക് പരമാനന്ദം.

ഈ പെട്രോളിന് വില കൂട്ടുന്നതാണ് വിലക്കയറ്റത്തിന്റെ കാരണം എന്ന സാമ്പത്തിക ശാസ്ത്രം മാര്‍ക്സിന്റെ കിത്താബിലുള്ളതാണോ സഖാവേ?  സര്‍ക്കാര്‍ എന്ത് ചെയ്യണമായിരുന്നു? പൊതുമേഖലയിലെ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ ഖജനാവില്‍ നിന്ന് പണം എടുത്ത് കൊടുത്ത് കൊണ്ടേയിരിക്കണം അല്ലേ? അപ്പോള്‍ നികുതി കൂട്ടേണ്ടി വരില്ലേ? അപ്പോഴും വിലകയറില്ലേ? ഇത് രണ്ടുമില്ലാതെ റിസര്‍വ്വ് ബാങ്കിന് ഇഷ്ടം പോലെ കറന്‍സി അച്ചടിക്കാം അല്ലേ? അപ്പോള്‍ പണപ്പെരുപ്പവും തന്മൂലം വിലക്കയറ്റവും ഉണ്ടാവില്ലേ?  അന്താരാഷ്ട്രമാര്‍ക്കറ്റില്‍ എണ്ണവില കൂടി ഇവിടത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നഷ്ടം താങ്ങാനാവാതെ വരുമ്പോള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും  ചില്ലറ നാണയത്തുട്ടുകള്‍ വിലയില്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ , വിലക്കയറ്റം വരുന്നേ വിലക്കയറ്റം വരുന്നേ എന്ന മുറവിളി സത്യത്തില്‍ കള്ളന് ചൂട്ട് പിടിക്കലല്ലേ സഖാവേ? വ്യാപാരി സമൂഹത്തിന്റെ കൊള്ളയെ പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന എന്ന കാരണം പറഞ്ഞു വെള്ള പൂശുകയല്ലേ നിങ്ങള്‍ ചെയ്യുന്നത് സഖാവേ?

വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് കടിഞ്ഞാണിടാന്‍ പറ്റും. പറ്റണം. അതിന് ഉപഭോക്തൃപ്രസ്ഥാനം കെട്ടിപ്പടുക്കണം. ഇപ്പോള്‍ വ്യാപാരി-വ്യവസായികള്‍ക്ക് പാര്‍ട്ടി അടിസ്ഥാനത്തിലും സംഘടനയുണ്ട്. ഉപഭോക്താക്കള്‍ക്കോ?  വിലക്കയറ്റം മാത്രമോ.  മായം ചേര്‍ക്കാത്ത എന്തെങ്കിലും സാധനം ഇന്ന്  മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ടോ?  ഗുണനിലവാരം പുലര്‍ത്തുന്ന കമ്പനികളുടെ ഉല്പന്നങ്ങള്‍ വ്യാപാരികള്‍ വില്‍ക്കുന്നില്ല.  കാ‍രണം  അത്തരം ഉല്പന്നങ്ങളില്‍ എം.ആര്‍.പി. തോന്നിയ പോലെ ഇടുന്നില്ല. മാര്‍ജിന്‍ കുറവ്.  മിക്കവാറും എല്ലാ ഉല്പന്നങ്ങള്‍ക്കും ഡ്യൂപ്ലിക്കേറ്റുകളുണ്ട്. ഉപഭോക്താക്കള്‍ അസംഘടിതരും നിസ്സഹായരുമായത്കൊണ്ടാണ് ഇതൊക്കെ നടക്കുന്നത്.  അങ്ങനെ നാനാവിധത്തില്‍  കബളിപ്പിക്കപ്പെടുന്ന ഒരു ജനതയെ സര്‍ക്കാര്‍ വിലാസം മദ്യവും കൊടുത്ത് മയക്കിക്കിടത്തി ബന്ദികളാക്കുന്ന താങ്കളുടെ നേതാക്കള്‍  ജനശത്രുക്കളാണ് സഖാവേ ജനശത്രുക്കള്‍.  ദേശീയപണിമുടക്കെന്ന പേരില്‍ മൂന്ന് സംസ്ഥാനത്തിന് പുറത്ത് ഏതെങ്കിലും  ചെറുനഗരത്തില്‍ പോലും ഈ മുടക്ക് വിജയിപ്പിക്കാന്‍ നിങ്ങളുടെ നേതാക്കള്‍ക്ക് ത്രാണിയുണ്ടോ സഖാവേ.

ഏ.ഐ.ടി.യു.സി.ക്കാരന്‍ പറഞ്ഞത് കേട്ടോ? ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ വാഹനം തടയുമെന്ന്. ഹോ അതിന്റെ ഒരു കുറവുണ്ടായിരുന്നു. വാഹനം തടഞ്ഞുകിട്ടുമെന്ന് ഉറപ്പായി.  എ.ഐ.ടി.യു.സി.ക്കും യജമാനനും കൂടി ശമ്പളം എത്രയാന്നാ പറഞ്ഞേ?  അപ്പോള്‍ തിങ്കളാഴ്ച കേരളം  ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനശാഖകളുടെ ക്യൂവിലേക്ക്.  ചൊവ്വാഴ്ച ബന്ദിന്റെ ഉന്മാദത്തിലേക്ക് ...

ബന്ദ്‌ഹോ ബന്ദ്‌ഹോ !   ഹര്‍ത്താലുകാരേ നിങ്ങള്‍ തുലഞ്ഞു പോകട്ടെ!

108 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹോ സമാധാനമായി..കാര്യം എത്ര നിസാരം!ഇത്രേ ഉള്ളൂ ഈ വിലക്കയറ്റം , വിലക്കയറ്റം എന്നൊക്കെ പറഞ്ഞാല്‍..നിസാര കാരണങ്ങള്‍....ഈ കുഞ്ഞു കാര്യത്തിനായിട്ടാണു ഈ ആള്‍ക്കാരെല്ലാം തല പുണ്ണാക്കുന്നത് !

നന്ദി സുകുമാരന്‍ ചേട്ടാ..ഒട്ടനവധി പ്രശ്നങ്ങളെക്കുറിച്ചുള്ള വളരെ ഗഹനമായ,എന്നാല്‍ ലളിതമായ ഈ വിശദീകരണത്തിന് !

കെ.പി.സുകുമാരന്‍ said...

@സുനിൽ കൃഷ്ണൻ(Sunil Krishnan)

അപ്പോള്‍ സുനിലിന് എഴുതിയ കത്ത് പോലെയായി. മറുപടിയും പെട്ടെന്ന് കിട്ടി. നന്ദി സുനില്‍ :)

ജിവി/JiVi said...

നന്നായിട്ടുണ്ട്, വളവളാന്നിരിക്കുന്നു.

കെ.പി.സുകുമാരന്‍ said...

@ജിവി/JiVi

എന്നാപ്പിന്നെ ഇനി വളാവളാന്നാക്കാം അല്ലേ.. പോസ്റ്റ് പബ്ലിഷ് ആയ ഉടനെ പി.ഡി.എഫ്. ആക്കിയും ഇതിന്റെ ലിങ്കും ഫോര്‍വേഡ് ചെയ്യപ്പെടുന്നു. ഹിറ്റും കൂടുന്നു ... ഹ ഹ

Darshak Mathew said...

can i copy tis and publish it..?

ജിവി/JiVi said...

വളവളാന്ന് ഇരിക്കുന്നതിനെ കൊണ്ടാടുന്നവര്‍ ധാരാളമുള്ളതാണ് ഈ ബൂലോകം. വസ്തുതകളും കണക്കുകളും അറിയാന്‍ ഭയപ്പെടുന്നവര്‍ക്ക് ഇമ്മാതിരി വളവളയാണ് ആശ്വാസവും ആവേശവും.

Raj said...

വളരെ നന്നായിട്ടുണ്ട് അമ്മയെ തല്ലിയാലും ബന്ദ്‌ നടത്തുന്ന നമ്മുടെ നാട്ടിലെ മാത്രം കാഴ്ച്ചയവും. ഇന്ധന വില കൂടിയതാണ് കരയമെങ്കില്‍ പണിമുടക്ക്‌ നടത്തേണ്ടത് ഗള്‍ഫില്‍ അല്ലെ. ഈ എണ്ണയൊക്കെ അവിടെനിന്നല്ലേ വരുന്നത്, ഗള്‍ഫിലുള്ള നമ്മുടെ സഖാക്കളോട് ഒന്ന് പറഞ്ഞു നോക്കാം

Sanil said...

‘വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് കടിഞ്ഞാണിടാന്‍ പറ്റും. പറ്റണം. അതിന് ഉപഭോക്തൃപ്രസ്ഥാനം കെട്ടിപ്പടുക്കണം.’

ഇത്രയും നാളായിട്ടും എന്താണാവോ ഈ ‘പ്രസ്ഥാനം’ കെട്ടിപ്പടുക്കപ്പെടാത്തത്? ‘മൂന്നു സംസ്ഥാനങ്ങ’ളുടെ കാര്യം പോട്ടെ. അവിടെയൊക്കെയുള്ളവര്‍ക്ക് ഹര്‍ത്താലും ബന്ദും ആഘോഷിക്കാനേ നേരമുള്ളൂ. വേറെയും ഉണ്ടല്ലോ പത്തിരുപത്തെട്ട് സംസ്ഥാനങ്ങളും അര ഡസനിലേറെ കേന്ദ്രഭരണപ്രദേശങ്ങളും? അവിടങ്ങളിലൊക്കെ ഈ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ എന്താണാവോ തടസ്സം?

'പൊതുമേഖലയിലെ എണ്ണക്കമ്പനികളുടെ നഷ്ടം...' ഹോ! ഭയങ്കരം! അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിനു 140 ഡോളറിനു മേല്‍ പോയപ്പോള്‍ പറയുന്നതു കേട്ടു നഷ്ടം നികത്താന്‍ വില കൂട്ടണം എന്ന്. കുറച്ചു നാള്‍ മുന്‍പ് സംഗതി 70 ഡോളറോളമായി മൂക്കുകുത്തിയപ്പോഴും ‘പൊതുമേഖലയ്ക്ക് നഷ്ട’മായിരുന്നോ ആവോ? പൊതുമേഖലയിലല്ലാത്ത ചിലര്‍ക്ക് കോടികളുടെ ലാഭം ഉണ്ടായെന്നൊക്കെ കേട്ടിരുന്നു...

കഷായക്കാരൻ said...

വാച്ചിന്റെ കാര്യത്തിൽ സുകുമാരേട്ടനു എന്ത് പറ്റി എന്ന് മനസിലാകുന്നില്ല. 40 രൂപയ്ക്കു തൂടങ്ങി ആ വാച്ച് കിട്ടും. ഇടതുപക്ഷവിരുദ്ധത കൊണ്ടും മാദ്ധ്യമങ്ങളുടെ ലളിതവൽക്കരണത്താലോ പക്ഷപാതിത്ത്വം കൊണ്ടോ വിലക്കയറ്റത്തെ സുകുമാരേട്ടൻ തെറ്റിദ്ധരിച്ചിരിക്കുന്നു. പണിമുടക്കുകളും ഹർത്താലുമൊക്കെ പ്രതികരണങ്ങളുടെ ഭാഗമായി കണ്ടുകുഊടെ. ഇടതുപക്ഷം കേരളം ഭരിച്ചതുകൊണ്ടാണു നമുക്കൊക്കെ പ്രതികരിയ്ക്കാനുള്ള കഴിവുണ്ടായത്. നല്ല വിദ്യാഭ്യാസവും കുറേമെച്ചപ്പെട്ട ജീവിതസാചര്യങ്ങളും നേടിയെടുക്കാൻ അവർ സഹയിച്ചിട്ടുണ്ട്. പലപ്പോഴും നാം അത് വിസ്മരിച്ചിട്ട് ചൂഷകന്റേയും മുതലാളിത്തത്തിന്റെയും വർഗ്ഗീയവാദിയുടേയും സ്ഥാനത്ത് നിന്നുകൊണ്ട് വിമർശിക്കുന്നു. ഒരു പരിധിവരെയെങ്കിലും സെക്കുലർ സ്വാഭാവം സൂക്ഷിക്കുന്നതും അവരാണു. പക്ഷെ നമ്മുടെ അഹംബോധത്തിന്റെ കാഠിന്യം കൊണ്ടാകാം എന്നിട്ടും അവർ അനഭിമതരാകുന്നു. ഇവർക്കെതിരെ നിരത്തുന്ന ന്യായങ്ങളും വാദങ്ങളും മറ്റുപലർക്കും എതിരെ ഉയർത്താൻ നാം അലംഭാവം ക്ആണിക്കുന്നത് എന്തുകൊണ്ടാണു. ഒരു സ്വയം വിമർശനം നല്ലതല്ലെ?

കെ.പി.സുകുമാരന്‍ said...

@Darshak Mathew

sure darshak ... you can ...

ജിവി/JiVi said...

ബംഗാളിലെ വിദ്യാഭ്യാസകാര്യം അന്വേഷിച്ച് പറയാം. എന്തായാലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ് അവിടത്തെ സാക്ഷരത.

GDP-per capita യില്‍ ബംഗാളിനേക്കാള്‍ താഴെയാണ് യു പി യും രാജസ്ഥാനും മധ്യപ്രദേശും ഒറീസ്സയും ബീഹാറും ഝാര്‍ഖണ്ഡും എല്ലാം. ഇടതുഭരണത്തിനുമുമ്പ് ഈ സംസ്ഥാനങ്ങളെല്ലാം ബംഗാളിനുമുകളില്‍ സ്ഥാനമുള്ളവരായിരുന്നു.

വിലക്കയറ്റം ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് കേരളം. കണ്‍സ്യ്യൂമര്‍ പ്രൈസ് ഇന്ഡെക്സ് ഒടുവിലത്തേത് തപ്പിയെടുത്ത് നോക്കിയാട്ടെ. എവടെ? വീട്ടിലേക്ക് വാച്ചും സാരിയും വാങ്ങിയതല്ലേ ആധികാരികം.

മൂന്നിടത്തെങ്കില്‍ മൂന്നിടത്ത് മാതൃകാഭരണം കാഴ്ചവെച്ച ഇടതുമുന്നണിയാണ് സമരത്തിന് ആഹ്വാനം ചെയ്യുന്നത്. വസ്തുതകള്‍ എന്ന പേരില്‍ ബ്ലോഗ് തുടങ്ങിയാല്‍പ്പോര, വസ്തുതകള്‍ എന്തെങ്കിലുമൊക്കെ എഴുതണം വല്ലപ്പോഴുമെങ്കിലും.

കഷായക്കാരൻ said...

ഇടതുപക്ഷത്തിന്റെ നല്ലവശങ്ങൾ കാണാൻ എന്നാണു ഈ വിമരശകർക്ക് കണ്ണ് ഉണ്ടാകുക?

കെ.പി.സുകുമാരന്‍ said...

@കഷായക്കാരൻ

//പണിമുടക്കുകളും ഹർത്താലുമൊക്കെ പ്രതികരണങ്ങളുടെ ഭാഗമായി കണ്ടുകൂടേ? ഇടതുപക്ഷം കേരളം ഭരിച്ചതുകൊണ്ടാണു നമുക്കൊക്കെ പ്രതികരിയ്ക്കാനുള്ള കഴിവുണ്ടായത്.//

അതെയതെ .... പാപ്പിനിശ്ശേരിയില്‍ കണ്ടല്‍ക്കാടുകള്‍ കയ്യേറി നശിപ്പിച്ച് തീം പാര്‍ക്ക് (കണ്ണൂരില്‍ എത്രയാ തീം പാര്‍ക്കുകള്‍ !) സ്ഥാപിക്കുന്നതിനെതിരെ പ്രതികരിക്കാന്‍ വേണ്ടി ഏതാനും പരിസ്ഥിതിപ്രവര്‍ത്തകര്‍ വഴിയരികിലെ തണല്‍ വൃക്ഷത്തിന്റെ ചുവട്ടില്‍ ഉപവാസം തുടങ്ങി. ബാക്കി ഇവിടെ.

കലക്ടര്‍ വിളിച്ചു ചേര്‍ത്ത ഒരു സര്‍വ്വകക്ഷിയോഗത്തില്‍ ഈ പ്രശ്നം ഉന്നയിച്ചപ്പോള്‍ ജില്ലാ സെക്രട്ടരി പറഞ്ഞത് എന്തെന്നോ? പ്രതിഷേധക്കാരെ സി.പി.എം.പ്രവര്‍ത്തകര്‍ അക്രമിച്ചു എന്നത് പച്ചക്കള്ളമാണ്. അവിടെ പ്രതിഷേധിക്കാനെത്തിയവര്‍ക്കെതിരെ അവിടത്തെ ജനം പ്രതിഷേധിച്ചു എന്നാണ്. ഇങ്ങനെ പ്രതിഷേധിക്കുന്നവരെ പ്രതി-പ്രതിഷേധിക്കുന്ന വിചിത്രജനുസ്സില്‍ പെട്ട ജനം ലോകത്ത് എവിടെയെങ്കിലുമുണ്ടോ?

ഇടതുപക്ഷം കേരളം ഭരിച്ചതുകൊണ്ടാണു നമുക്കൊക്കെ പ്രതികരിയ്ക്കാനുള്ള കഴിവുണ്ടായത് എന്ന് തോന്നുന്നതും അഹംബോധത്തിന്റെ കാഠിന്യം നിമിത്തമാണെന്ന് തോന്നുന്നു. കേരളത്തില്‍ ഒരിക്കലും ഇടത്പക്ഷം തുടര്‍ച്ചയായി രണ്ട് തവണ ഭരിച്ചിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ ഒരു ടേം ഇടത് ഭരണത്തെ അടുത്ത ടേം വലത് ഭരണം റദ്ദ് ചെയ്യുന്നുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ഇടത്പക്ഷം (ജനാപത്യം ഇല്ല) ദശകങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്ന ബംഗാള്‍ ഇന്ത്യയില്‍ ഏറ്റവും പിന്‍‌തള്ളപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ്. അങ്ങനെയെങ്കില്‍ കേരളത്തില്‍ വലത് പക്ഷം ഭരിച്ചത്കൊണ്ടാണ് ഈ പുരോഗതിയും പ്രതികരിക്കാനുള്ള കഴിവും ഉണ്ടായത് എന്ന് അവകാശപ്പെടുന്നതിനല്ലേ ബലം കൂടുതല്‍ ?

ജിവി/JiVi said...

മൂന്ന് ദശകങ്ങള്‍ ബംഗാളില്‍ ഇടത് ഭരിച്ചപ്പോഴേക്കും വലത്പക്ഷം സ്ഥിരമായി ഭരിച്ചുകൊണ്ടിരിക്കുന്ന യു പി, ബീഹാര്‍, മധ്യപ്രദേശ്,രാജസ്ഥാന്‍ എന്നിവയെക്കാള്‍ മുന്നേറി. ഈ പറഞ്ഞ വലത് സംസ്ഥാനങ്ങളിലെല്ലാം ശതകോടീശ്വര്‍ന്മാരുടെ വലീയ നിരയുണ്ടെന്നതും ഓര്‍ക്കണം. എന്നിട്ടും ശരാശരിയില്‍ ഇത്ര പിന്നോക്കമാവണമെങ്കില്‍ അവിടത്തെ അസമത്വം എത്ര ഭീകരമാണ്. ഉദാഹരണത്തിന് ബീഹാര്‍ മാത്രമായെടുത്താല്‍ അത് ലോകത്തിലെതന്നെ ഏറ്റവും ദരിദ്രമായ പ്രദേശമാണ്. ഏറ്റവും ദരിദ്ര ആഫ്രിക്കന്‍ രാജ്യത്തെക്കാള്‍ ദരിദ്രം. എന്നാല്‍ അതിന്റെ തലസ്ഥാനമായ പാറ്റ്ന ഇന്ത്യയിലെതന്നെ ഏറ്റവും വ്യവസായവത്കൃത നഗരങ്ങളില്‍ ഒന്നാണ്. ബാംഗ്ലൂരിനേക്കാള്‍ സമ്പന്നവുമാണ്.

jitesh said...

മാഷെ ബന്ധിന്ടെ കാര്യത്തില്‍ ഇവരെ തോല്പിക്കാന്‍ ആരുമില്ല
AKG ഹോസ്പിടല്‍ പിടിച്ചെടുക്കാന്‍ 2 ദിവസമല്ലേ ബന്ദ്‌ നടത്തിയത്
അവസാനം പരസ്സിനികടവിലെ പാര്‍ട്ടി മേമ്ബെര്‍മരല്ലാത്ത പാമ്പിനെയും കുരങ്ങനെയും അടിച്ചു കൊന്നവരല്ലേ ഇവര്‍ . ഇപ്പോഴും ചില പാമ്പുകള്‍
ഇവരുടെ പിന്നാലെ പകവച്ചു നടക്കുന്നുണ്ട് എന്ന്‍ പറയപ്പെടുന്നു . ജയരാജന്‍ കേരള യാത്രയില്‍ പറഞ്ഹതോര്‍മയില്ലേ സിബിഐ പുല്ലനെന്ന്‍..
ഇപ്പൊള്‍ സിബിഐ സത്യം തെളിയിച്ചു എന്ന്‍ പരന്ഹ അതിന്ടെ പിന്നാലെയ
ഓന്ത് പോലും ഇങ്ങനെ നിറം മാറാറില്ല വല്ലാത്ത തൊലികട്ടി തന്നെ ,
എപ്പോ ekko tourisama കണ്ടല്‍കാട് സിപിഎം നശിപ്പിച്ചാല്‍ ഒരു പ്രശ്നവുമില്ല
ഇപ്പോള്‍ കല്ലുഷപ്പിനോടും മുതപ്പനോടും എന്തൊരു സ്നേഹമ . ഇനി അടുത്ത അംബാനിമാര്‍ കണ്ണൂരിലെ സിപിഎം കാര്‍ ആകുമോ നോക്കാം

കഷായക്കാരൻ said...

ജിവി/
ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാണിച്ചു ഇടത് പക്ഷത്തെ ഇടിച്ചു താഴ്ത്തെണ്ടത് നവമുതലാളിത്തത്തിനു ആവശ്യമാണു. അതിൽ ഒന്നുമറിയാതെ ചെന്ന് പങ്കു ചേരുന്നവരാണു ഭൂരിഭാഗവും. ഇവിടെ ഗൌരവതരമായ ചർച്ച നടക്കുമെന്ന് വിചാരിക്കണ്ട. കാര്യങ്ങളെ മനസിലാക്കുന്നതിലുപരി എതിർക്കാനുള്ള വാദമുഖങ്ങൾ കണ്ടുപിടിക്കാനാണു വ്യഗ്രത.
പരിസ്ഥിതിവാദികളെപ്പറ്റി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വരാൻ ഇരിക്കുന്നതേയുള്ളു. 2015ൽ ലോകമെമ്പാടും വിതരണമാരംഭിക്കുന്ന ഒരു സസ്യജന്യ ലഘുപാനീയത്തിനു വേണ്ടി ലോകത്തെ സോഫ്റ്റ്ഡ്രിങ്ക് ഭീമനെ തളച്ചു കൊടുക്കാൻ അച്ചാരം മേടിച്ച് മാദ്ധ്യമങ്ങൾ ഇന്ത്യയിൽ ഉണ്ട്. അതിന്റെ പങ്ക് പറ്റി ചില പാരിസ്ഥിതിക സമരങ്ങൾ സംഘടിപ്പിക്കുന്നവർ ഇവിടെയും ഉണ്ട്.
ഒരു മതത്തിന്റെ പശ്ചാത്തലത്തിലും സഹായത്താലും നടക്കുന്ന വിദ്ധ്വംസക പ്രവർത്തനത്തിനു രാഷ്ട്രീയത്തിന്റെ മുഖം‌മൂടി നൽകി വെടിയും കൊലവിളിയുമായി നടക്കുന്നവരേപ്പറ്റിയും അവർക്കൊന്നും പറയാനില്ല. അവരൊക്കെ തഴച്ചു വളരണമെങ്കിൽ ജനശ്രദ്ധ സി.പി.എമ്മിലേക്ക് മാറിനിൽക്കണം. അത്രേയുള്ളൂ

jitesh said...

ഒറ്റപെട്ട സംബവമോന്നുമല്ല തലശേരരി നായനാര്‍ സ്മാരക ഹോസ്പിടലിന്‍ നികതിയതും കണ്ടല്‍കാട് തന്നെയാണ്‍ . ശാസ്ത്ര സാഹിത്യ പരിഷത്ത് കാര്‍ സമരം നടത്തിയപ്പോള്‍ അവരെ ഓടിച്ചതും സഗാക്കള്‍ തന്നെയാ ..... ഇതെല്ലാം നല്ലവണ്ണം മനസ്സിലക്കിയറ്റ് കൊണ്ട ശാരദ ടീച്ചര്‍
ഹോസ്പിടലിന്‍ നായനാരുടെ പേര്‍ ഇടണ്ട എന്ന്‍ പറഞ്ഹറ്റ് . . നവ മുതലാളിത്തം നടക്കുന്നത് സിപിഎം നടത്തുന്ന ഫാക്ടരികലില അവിടെ തൊഴിലാളി വര്‍ഗത്തിന്‍ അവകാശപെട്ട വേതനമില്ല തൊഴില്‍ ഉറപ്പില്ല
എല്ലാം പുറത്തുള്ള കോണ്ട്രാക്റ്റ് കരണ്ടേ കീഴില്‍ ജോലി ചെയ്യേണ്ട അവസ്ഥയ
തൊഴിലാളി വര്‍ഗത്തിന്‍ ...... അഥവാ അല്ലതും ചോദിച്ചു പോയാല്‍ പാര്‍ടിയുടെ
ഗുണ്ടകള്‍ വന്ന്‍ തദൈവ ,,,,,,,,,,,,,,,,,,,

കെ.പി.സുകുമാരന്‍ said...

@ jitesh ആയിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന റബ്‌കോ കമ്പനിയില്‍ ഞായറാഴ്ച അവധി വേതനമില്ല. ഒരു യൂനിയന്‍ മാത്രമേയുള്ളൂ. തൊളിലാളികള്‍ പേടിച്ചിട്ട് ഒന്നും മിണ്ടുകയില്ല. അവര്‍ക്ക് അവകാശപ്പെട്ട ഞായറാഴ്ച വേതനം നല്‍കണമെന്ന് പറയാന്‍ ഇടത്പക്ഷക്കാരന് ധൈര്യമുണ്ടോ?

ജിവി/JiVi said...

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് ഞാന്‍ വസ്തുതകള്‍വെച്ച് പ്രതികരിച്ചപ്പോള്‍ അതിനു മറുപടിയില്ല. കണ്ടല്‍ക്കാടും റബ്കോയുമായി വിഷയം. ഇനി അതിനെപ്പറ്റി ചര്‍ച്ച ചെയ്യാമെന്ന് വെച്ചാല്‍ മറ്റെന്തെങ്കിലും കാര്യങ്ങളിലോട്ട് ചാടിപ്പോകാം. സി പി എം വിരോധികള്‍ക്ക് ഇങ്ങനെയേ കഴിയൂ. തുടരട്ടെ.

കെ.പി.സുകുമാരന്‍ said...

പണിമുടക്കുകളും ഹർത്താലുമൊക്കെ പ്രതികരണങ്ങളുടെ ഭാഗമായി കണ്ടുകൂടേ?

തലേ ദിവസം കള്ളും,റമ്മും,ബ്രാണ്ടിയും, കിട്ടാവുന്ന ലഹരിപാനീയങ്ങള്‍ വേണ്ടുവോളം വാങ്ങിവെച്ചു ഹര്‍ത്താല്‍ ദിനത്തില്‍ സേവിച്ച് അര്‍ദ്ധബോധാവസ്ഥയില്‍ കഴിയുന്നവനെന്ത് പ്രതികരണം സര്‍ ? ഹര്‍ത്താല്‍ സുബോധത്തില്‍ നടത്തി വിജയിപ്പിക്കാന്‍ വേണ്ടി തലേന്ന് മദ്യഷാപ്പുകള്‍ പൂട്ടിക്കാന്‍ ഇടത്പക്ഷപ്രവര്‍ത്തകര്‍ ധൈര്യം കാട്ടുമോ?

ചന്തു said...

Bengal vantathukondu parayukaya.
Avide bhyankara swaththnryamnu ketto..


Dwikhandito 2003
The book was banned by the 'Communist' Government of West Bengal of India on the charges of hurting religious feelings of the people. The book was also banned by the High Court of West Bengal.

http://taslimanasrin.com/index2.html

Talima should leave bengal cpm
http://www.rediff.com/news/2007/nov/22taslima.htm

V.B.Rajan said...

സുകുമാരേട്ടാ,

നന്നായിട്ടുണ്ട്,

"തുടരെത്തുടരെയുള്ള ബന്ദുകള്‍ നിമിത്തമല്ലെ മലയാളികള്‍ക്ക് ലോകകുടിയന്മാര്‍ എന്ന പട്ടം കിട്ടിയത്". കൊള്ളാം, ഇതും ഒരു കാരണമാണ്. കേരളത്തിലെ മടിയന്മാര്‍ക്ക് കുടിച്ചു കൂത്താടാന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വക സമ്മാനം.

ബന്ദും ഹര്‍ത്താലും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികളെയാണ്. ഡെല്‍ഹിയില്‍ നിന്നും മറ്റും സ്കൂള്‍ വേനലവധിക്കാലത്ത് നാട്ടിലേക്കു പോകാന്‍ ട്രെയില്‍ ടിക്കറ്റും ബുക്കു ചെയ്ത് കത്തിരിക്കുന്ന മലയാളി നാട്ടില്‍ ചെന്നിറങ്ങന്ന ദിവസം ബന്ദാവരുതെ എന്നു സകല ദൈവങ്ങളെയും വിളിച്ച് പ്രാര്‍ത്ഥിക്കും. ബാന്ദായതുകൊണ്ട് യാത്ര മാറ്റിവയ്ക്കാമെന്നു വച്ചാല്‍ ടിക്കറ്റു ലഭിക്കില്ല. നാട്ടില്‍ പോകുന്നതിനു മൂന്നു മാസം മുമ്പു ബുക്കുചെയ്തെങ്കിലെ അവധിക്കാലത്തു ടിക്കറ്റു ലഭിക്കൂ. ചെന്നിറങ്ങന്ന ദിവസം ബന്ദാണെങ്കില്‍ റയില്‍‌വേസ്റ്റേഷനില്‍ കുടുങ്ങിയതു തന്നെ. പിന്നെ സ്റ്റേഷനടുത്തുള്ള ഏതെങ്കിലും ലോഡ്ജില്‍ അവര്‍ പറയുന്ന വാടകയും കൊടുത്തു മുറിയെടുത്തു താമസിക്കുക. എനിക്കും ഇത്തരം ഒരനുഭവമുണ്ടായി. അന്നു കുടുംബത്തോടൊപ്പം സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴാണ് ബന്ദു വിവരം അറിയുന്നത്. തമസിച്ച ലോഡ്ജില്‍ ബന്ദു വിജയപ്പിക്കാനുള്ള ഗുണ്ടാ പടകളുടെ ഒരു കൂട്ടം. അവര്‍ക്ക് അവിടെ സൗജന്യ സല്‍ക്കാരം. ലോഡ്‌ജുടമകളും ബന്ദനുകൂലികളും തമ്മില്‍ എന്തോ രഹസ്യ അജണ്ട ഉള്ളതായി തോന്നി.

കേരളത്തില്‍ കൈവിരലില്‍ എണ്ണവുന്ന അംഗങ്ങളുള്ള പാര്‍ട്ടികള്‍ വരെ ബന്ദാഹ്വാനം നല്‍കി വിജയപ്പിക്കാറുണ്ട്. ഏതാനും വര്‍ഷം മുന്‍പ് ശിവസേന ഒരു ബന്ദു നടത്തി വിജയിപ്പിച്ചിരുന്നു. നാം ഭീരുക്കളായി മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ ശക്തി കാണിക്കുവാന്‍ സാധാരണക്കാരുടെ മേല്‍ നടത്തുന്ന ഈ കുതിരകയറ്റത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ നാം എന്നു തയ്യാറാവും?

ചന്തു said...

jivi,

adarsham pravarthiyilum katanam alekil ithoke paryedivarum. onu katunu , matonu parayunu . Enttiu janathinu oru usum ilathava nanayi implement chyunu like your parties comporate activities and hartals for people.

കെ.പി.സുകുമാരന്‍ said...

@V.B.Rajan

പ്രിയ രാജന്‍ , ഞാന്‍ നാട്ടില്‍ വരുന്ന എല്ലാ സമയങ്ങളിലും ഹര്‍ത്താലോ ബന്ദോ ഉണ്ടാകാറുണ്ട്. വാഹനപണിമുടക്ക് ആയാലും എല്ലാം ഫലത്തില്‍ ബന്ദ് തന്നെ. പറഞ്ഞത് നേരാണ്, ബന്ദ് കൊണ്ട് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് മറുനാടന്‍ മലയാളികളാണ്. ഇന്ന് കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും റിസര്‍വ് ചെയ്താലേ ട്രെയിനില്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യതയുള്ളൂ. നാട്ടിലേക്കുള്ള യാത്ര മിക്കപ്പോഴും ദുരിതം തന്നെ. എന്നാല്‍ നാട്ടില്‍ ജീവിയ്ക്കുന്ന ഒറ്റപ്പെട്ട ചിലര്‍ക്കൊഴികെ ബന്ദ് ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു എന്നാണ് പലരുടെയും സംഭാഷണത്തില്‍ നിന്ന് മനസ്സിലാകുന്നത്. എല്ലാവരും വീട്ടില്‍ ഒരു പകലും രാത്രിയും ഒത്തുകൂടുന്ന അപൂര്‍വ്വാവസരങ്ങളല്ലെ ബന്ദ് എന്നാണ് പലരുടെയും പ്രതികരണം. ഒരു ഹര്‍ത്താല്‍ വിരുദ്ധമുന്നണി നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാ‍ല്‍ ആ സംഘടനയെ പിന്തുണയ്ക്കാന്‍ നാട്ടില്‍ നിന്ന് ആരും തയ്യാറാവുന്നില്ല എന്നതില്‍ നിന്ന് തന്നെ ബന്ദിനോടുള്ള നാട്ടുകാരുടെ സമീപനം വ്യക്തമല്ലെ?

ചന്തു said...

@sukumaran chetan

rashtriya partikaude piduna ilatha oru sankhatanyum keralathil nadakila.
namude natil oru NH vikasana samiti undu arkum vena.But NH vikasanam tadayan vyapri vwasaikal secreteriate dharna vare nadathi

കെ.പി.സുകുമാരന്‍ said...

@ചന്തു

ശരിയാണ്, ചിന്താശേഷിയില്ലാത്ത രാഷ്ട്രീയനേതാക്കളാണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അവരുടെ യഥാര്‍ഥപ്രശ്നങ്ങള്‍ വായ തുറന്ന് ആരോടും പറയാന്‍ പോലും കഴിയുന്നില്ല. സര്‍ക്കാര്‍ ആഫീസ് പോകട്ടെ പഞ്ചായത്ത് ആഫീസില്‍ പോയാല്‍ പോലും പലര്‍ക്കും നല്ല പെരുമാറ്റവും സേവനവും കിട്ടുന്നില്ല. വ്യാപാരി-വ്യവസായികള്‍ക്ക് രണ്ട് സംഘടനയുണ്ട്. ഒന്ന് അവരുടെ ഒറിജിനലും മറ്റൊന്ന് സി.പി.എമ്മിന്റെ വര്‍ഗ്ഗബഹുജനസംഘടനയായിട്ടും. ഏത് കടയില്‍ ചെന്നാലും വേണെങ്കില്‍ വാങ്ങീട്ട് പേടേ എന്നാണ് കച്ചവടക്കാരുടെ സമീപനം. തൂക്കവും അളവും വിലയും ഗുണനിലവാരവും ഒന്നും അറിയാ‍ന്‍ ഉപഭോക്താവിന് അവകാശമില്ല. മറുപടി പറയാന്‍ പോലും ഷോപ്പുടമയ്ക്ക് മനസ്സില്ല. എങ്ങനെയും വിറ്റുപോകും എന്ന് അവനറിയാം. സര്‍വ്വത്ര മായവും തട്ടിപ്പും വെട്ടിപ്പുമാണ്. ഇതൊന്നും ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ല. എന്നിട്ടാണ് വിലക്കയറ്റത്തിന്റെ പേരില്‍ ബന്ദ് ആഘോഷിക്കുന്നത്. അതിനെയും ന്യായീകരിക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തലയെഴുത്ത് പോലെ തന്നെയാണ് വിശ്വാസികള്‍ക്ക് മാര്‍ക്സിസവും...

കാക്കര - kaakkara said...

ഹർത്താൽ വിരുദ്ധരെ നിങ്ങൾ സ്വപ്നലോകത്തെ ബാലഭാസ്കരൻമാർ. നിങ്ങൾ അരാഷ്ട്രീയവാദികൾ, പിൻതിരിപ്പൻമാർ.. ഇനി എന്തെല്ലാം വിശേഷണങ്ങൾ നിനക്കായി, ഒനക്കായി, വെടക്കായി സംവരണം ചെയ്‌തിരിക്കുന്നു.

---

ഹർത്താൽ വാഹന നിയമ പ്രകാരം ചക്രം ഘടിപ്പിച്ച ബാഗ്‌ (ട്രോളി ബാഗ്‌) കൈവണ്ടി എന്ന ഗണത്തിൽപ്പെടുന്നതിനാൽ, അടുത്ത ഹർത്താൽ വർഷത്തിൽ ട്രോളി ബാഗ്‌ റോഡിലൂടെ വലിച്ച്‌ കൊണ്ടുപോകാൻ അനുവദിക്കുന്നതല്ല എന്ന്‌ അഖില കേരള ഹർത്താൽ മുന്നണിക്ക്‌ വേണ്ടി കാക്കര പ്രസ്താവിക്കുന്നു. തലചുമടായി കോണ്ടുപോകാൻ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്‌ കാരും സമ്മതിക്കൂല, അതവരുടെ ജന്മവകാശം! പാവം ജനങ്ങൾ, ജന്മവകാശമില്ലാത്ത ജന്മങ്ങൾ...

ചന്തു said...

ആറിടത്ത് തീവണ്ടി തടയും!!
ഇവിടെ മാത്രം ഹര്‍ത്താലുകള്‍ ഇങ്ങനെ ആകുന്നു...
ഇവിടെ മാത്രം ഓഫീസുകളുടെ പ്രവര്‍ത്തനം തടഞ്ഞ് ജയിലുകള്‍ നിറക്കുന്നു...
അതെന്താ സഖാക്കളെ..?
കേരളം മുഴുവന്‍ നിങ്ങള്‍ക്ക് പതിച്ചു തന്നേക്കയാണോ .. ? അര്‍മ്മാദിക്കാന്‍ ..?

അലവലാതി said...

ചന്തു..

രാഷ്ട്രീയമില്ലാത്ത മഹാന്‍..
ഇങ്ങേരുടെ പ്രൊഫൈലും പോസ്റ്റുകളും കണ്ടാല്‍ തന്നെ അറിയാം ഏതു രാഷ്ട്രീയമാണെന്ന്....

ഇവരെയൊക്കെ പിന്തുണക്കുന്ന കെപീയെസും

ചന്തു said...

രാഷ്ട്രീയമില്ലെന്ന് ഞാന്‍ പറഞ്ഞാ?
പിന്നെ എന്റെതായി വലിയ പോസ്റ്റുകള്‍ ഒന്നുമില്ല. പോസ്റ്റിയവ ദേശതാല്പര്യത്തെ പ്രതിയുള്ളതും ചില പ്രത്യേക സമൂഹത്തെ (ഹിന്ദുക്കള്‍)ക്കുറിച്ചുള്ളവയും .
അതില്‍ എന്തു രാഷ്ട്രീയമാണാവോ കണ്ടത്?

കാവലാന്‍ said...

ജിവി/JiVi said...

"എന്തായാലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ് അവിടത്തെ സാക്ഷരത."

ജീ വിയുടെ കമന്റു വായിച്ചാല്‍ പുഞ്ചിരി വരും പുഞ്ചിരി :)

നഗ്നപാദരായി മനുഷ്യരെ വഹിച്ച റിക്ഷയും വലിച്ച് പട്ടിയെപ്പോലെ കിതച്ചോടുന്ന മനുഷ്യരെ കാണണമെങ്കില്‍ ഇന്നും,അവിടെയൊന്നു പോയാല്‍ മതി.

"വിലക്കയറ്റം ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് കേരളം."

കേന്ദ്രം അനുവദിച്ച കടല സപ്ലൈകോയിലൂടെ വിലകൂട്ടി വില്‍ക്കുകയും സംഗതി മാധ്യമസിന്‍ഡിക്കേറ്റ് നാട്ടാര്‍ക്കുമുന്നില്‍ വിളമ്പിയപ്പോള്‍ "ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച" മന്ത്രിക്ക് അതേക്കുറിച്ചു പിന്നെ ചോദിച്ചപ്പോള്‍ മിണ്ടാട്ടമില്ല. വിലക്കയറ്റം നിയന്ത്രിക്കുന്ന വഴികളേ.

ചന്തു said...

ഇത്തരം പ്രശ്നങ്ങളില്‍ ചിന്താഗതിക്കുപുറമേയായുള്ള ഐക്യമാണ് സുഹ്രുത്തേ ആവശ്യം. അതു നാടിന്റെ പുരോഗതിയെ പിന്നോട്ടുവലിക്കുമ്പോള്‍ പ്രത്യേകിച്ചും. പിന്നെ ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നില്ല എന്നു പറഞ്ഞുകൊള്ളട്ടെ.

ceeyem said...

ഗംഭീരം.. ആർക്ക് ഏശാൻ? ഇതിനു എന്നറുതിയുണ്ടാവും? പോംവഴികളൊന്നുമില്ലേ?

തറവാടി said...

ബന്ദ്/ ഹര്‍ത്താല്‍ തുടങ്ങിയ തെമ്മാടിത്തരമാണെന്ന് സമ്മതിക്കാന്‍ എന്താണാളുകള്‍ക്കിപ്പോഴും ബുദ്ധിമുട്ടെന്ന് മനസ്സിലാവുന്നില്ല.

പോസ്റ്റ് രസിച്ചു, മനസ്സാക്ഷിക്കുത്തില്ലാതെ സംസാരിക്കാന്‍ ഇടതുപക്ഷക്കാരേക്കാള്‍ മുമ്പില്‍ ആര്‍ക്കാണ് വരാന്‍ സാധിക്കുക?

ഒരോഫ്:

കെ.പി.എസ്സ് >> ആളുകള്‍ ദുഫായിലേക്ക് << ഇതൊരു തമാശയായി തോന്നിയില്ല ദുബായ് എന്നാണ് സ്ഥലത്തിന്റെ പേര് , താങ്കളെപ്പോലുള്ളവരില്‍ നിന്നുമുണ്ടാവുമ്പോള്‍ തീരെ രസിക്കുന്നില്ല!

കാക്കര - kaakkara said...

"വിലക്കയറ്റം ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് കേരളം."

---

വില പിടിച്ച്‌ നിറുത്തിയത്‌ കാണണമെങ്ങിൽ കേരള സർക്കാരിന്റെ കണക്ക്‌ വായിക്കുക.

http://www.kerala.gov.in/government/CPICities.pdf

പൊതുവിതരണ സമ്പ്രദായത്തിന്റെ മറുവശം കാണണമെങ്ങിൽ താഴെ കാണുന്ന ലിങ്കിലെ എന്റെ പോസ്റ്റ് വായിക്കുക.

http://georos.blogspot.com/2010/02/blog-post.html

കെ.പി.സുകുമാരന്‍ said...

@തറവാടി

തറവാടി ക്ഷമിക്കണം. പോസ്റ്റ് എഴുതുമ്പോള്‍ അല്പം തമാശ മേമ്പൊടിയായി ചേര്‍ക്കാമെന്ന് കരുതി. സത്യത്തില്‍ ഈ ഹാസ്യം ഫലിതം ഒന്നും എനിക്ക് വഴങ്ങുന്നതല്ല. ഞാനത് തിരുത്തി :)

ചന്തു said...

Ari vilakurachathu tankal enu valyavayil paraju.
Athu kendra padhathi anenu pranjapol Isacinu parathi. Kashtam ! athu parayan padilathre.

ഷീജിത്-ഖതര്‍ said...

ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് ഒരു ഹര്‍ത്താല്‍ കൂടി... കേരളത്തില്‍ ആറിടത്ത് തീവണ്ടി തടയും!!
കമ്മ്യുണിസവും ലെനിന്‍ ചിന്താസരണികളും ഉരുവിട്ടു, കട്ടന്‍ കാപ്പിയും പരിപ്പുവടയും കഴിച്ച്, സുസുഖം കൂര്‍ക്കം വലിച്ചുറങ്ങാം... വരാനിരിക്കുന്ന ഹര്‍ത്താലില്‍ പ്രതീക്ഷയും അര്‍പ്പിച്ച്!!! ലാല്‍സലാം!!!!

ചന്തു said...

“ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാണിച്ചു ഇടത് പക്ഷത്തെ ഇടിച്ചു താഴ്ത്തെണ്ടത് നവമുതലാളിത്തത്തിനു ആവശ്യമാണു.“

കേരളത്തിലെ ഈ നവമുതലാളി ആരാ...?
ഗള്‍ഫ് യാത്രയൊക്കെ എങ്ങനെയുണ്ട് സഖാവേ? വല്ലതും തടഞ്ഞോ ?

ജിവി/JiVi said...

കാവാലനാണ് ഒന്നാം നമ്പര്‍ ഇടതുവീരുദ്ധന്‍, കെ പി എസ്സേ നിങ്ങള്‍ക്ക് ആ സ്ഥാനം തിരിച്ചുപിടിക്കാന്‍ അത്യധ്വാനം വേണ്ടിവരും.

കണ്ടില്ലേ? ബംഗാളിലെ സാക്ഷരത ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നതിനു മറുപടി അവിടെ ആളുകള്‍ വലിക്കുന്ന റിക്ഷയുണ്ടെന്ന്!

കടലകാര്യത്തെപ്പറ്റി മിണ്ടാട്ടം മുട്ടിയത് മനോരമക്കാണ് കാവാലാ. കേന്ദ്രം ദല്‍ഹിയില്‍ അതിന്റെ മാര്‍ക്കറ്റില്‍ കടല വില്‍ക്കുന്നത് എത്ര രൂപക്കാണെന്ന് ചാനലുകാരന്‍(കൈരളി തന്നെ) കടലപ്പാക്കറ്റ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് മാളോരെ അറിയിച്ചപ്പോള്‍ പിറ്റേന്ന് മുതല്‍ മനോരമ കടലയെവിട്ട് ചെറുപയറിനെ കേറിപ്പിടിച്ചു.

ജിവി/JiVi said...

ഉപഭോക്തൃവില സൂചിക 2009നെപ്പറ്റി പറയുന്നത് വായിച്ചാട്ടെ:

The index of Himachal Pradesh and Kerala recorded a maximum decrease of three points each for agricultural labourers mainly due to decrease in the prices of rice, wheat atta, onion, chillies (dry) and vegetables and fruits.

ഇനി ലിങ്ക് വേണമെങ്കില്‍ ഇതാ

കാവലാന്‍ said...

ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന സാക്ഷരതയുള്ള നാട്ടിലെ പണിയെടുക്കുന്നവരുടെ ജീവിതം ഇടയ്ക്കിടെ ഇടതു ഭരിക്കുന്ന കേരളവുമായി ഒന്നു താരതമ്യം ചെയ്താല്‍ മതി സുഹൃത്തേ ചിലപ്പോള്‍ മനസ്സിലായേക്കാം എന്തു കൊണ്ട് എന്ന്.

പിന്നെന്തോ ദിവാകരന് ജനത്തിനോട് സഹതാപം തോന്നിയിട്ടയിരിക്കാം വില കുറച്ചത് !

ലേബലിനു നന്ദി,സാമ്രാജ്യത്വ,മുതലാളിത്വ,അധിനിവേശ തുടങ്ങി ഒരഞ്ചാറു തരം കൂടി ഒരുക്കി വച്ചോളൂ വഴിയെ ആവശ്യം വന്നേയ്ക്കാം.അഭിപ്രായം പറയുന്നവരെ ഓരോ തരമാക്കി തിരിച്ചാല്‍ അണികള്‍ക്കു പിന്നെ കാര്യങ്ങളെളുപ്പമാണല്ലോ.

ജിവി/JiVi said...

കാവാലാ, കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ കൂട്ടത്തില്‍ മധ്യപ്രദേശ്,യു പി, ബീഹാര്‍, ഒറീസ്സ,രാജസ്ഥാനിവയുമായൊക്കെ താരതമ്യം ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ. ആ താരതമ്യം ഞാന്‍ മുകളിലെഴുതിയിട്ടുണ്ട്. ബംഗാള്‍ - ഇടതു ഭരണത്തിനുമുമ്പും ഇപ്പൊഴും. ഒപ്പം മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളുടെ കാര്യവും.

ദിവാകരന്‍ വില കുറച്ചെന്നോ, എപ്പോ? കാവാലന് കടലയുടെയും ചെറുപയറിന്റേം ഒന്നും കാര്യമറിയില്ലല്ലോ. മനോരമ എന്തൊ എഴുതി. കാവാലന് ആഘോഷിക്കാനുള്ളതുകിട്ടി. എന്താണതിന്റെ നിജസ്ഥിതി, ഒന്നും അന്വേഷിക്കണ്ട കാര്യം കാവാലനില്ലല്ലോ. സത്യം മനസ്സിലാക്കിയാല്‍ ചിലപ്പോള്‍ ഇടതുവിരുദ്ധത ഇല്ലാതായിപ്പോകും. അതുവേണ്ട. മോക്ഷമാര്‍ഗ്ഗത്തില്‍നിന്നും വ്യതിചലിക്കരുത്.

ചന്തു said...

JiVi,
Bengalile haratalum ividuthe hartalum..

Bengalile jailniraklum ividuthe jailnirkalum vyathyastamayirikunthu enthe ?

praise mathew said...

ee harthale konde oru upakaram unde athrayum vahanaggal odilla so nkurache petrolum,diselum labikam... pinne polutionum kurayum..
he... he...
pakshe sakakaluda manasil aggane oru chintha onnumilla...
ee harthal SRI.K.P.Sukumaran paranjapole bengalil nadakella...
athane fascism..
pinne harthal eane kelkumppol vitil irikunna eviduthe janaggalum ethina parokshamayi prolsahipikunnu...

കാക്കര - kaakkara said...

ജിവി...

ഞാൻ തന്ന ലിങ്ക് കേരള സർക്കാരിന്റെ രേഖയാണ്‌. അതിൽ പ്രകാരം തിരുവനന്തപുരത്തെ പൊതു വിലയും മറ്റ്‌ സംസ്ഥാനങ്ങളിലെ പൊതുവിലയും തമ്മിൽ എടുത്ത്‌ പറയത്തക്ക വില വിത്യാസമില്ല. എന്ന്‌ വെച്ചാൽ പൊതുവിതരണ സമ്പ്രാദായംകൊണ്ട്‌ പൊതു മാർക്കറ്റിലെ വില പിടിച്ച് നിറുത്തുവാൻ സാധിച്ചിട്ടില്ല അല്ലെങ്ങിൽ സാധിക്കില്ല. ആ സത്യം മനസിലാക്കുക! ഇനി രേഖ തെറ്റാണെങ്ങിൽ ആദ്യം അതു പറയുക.... അല്ലെങ്ങിൽ എന്ത്‌കൊണ്ട്‌ വില കുറയുന്നില്ല.

ഇനി താങ്ങൾ തന്ന ലിങ്കിൽ പറയുന്ന സൂചികയുടെ കാര്യം... ശ്രദ്ധിക്കുക ഏറ്റവും കൂടുതൽ ഹരിയാനയിലും കുറവ്‌ ഹിമാചൽ പ്രദേശിലും (കേരളത്തിലല്ല!) . സൂചികയൊടൊപ്പം പരിഗണന അർഹിക്കുന്ന വിഷയമാണ്‌ ഹരിയാനക്കാരുടെയും ഹിമാചൽ പ്രദേശുകാരുടെയും വാങ്ങൽ ശക്തി.... പക്ഷെ നേരിട്ട് മനസിലാക്കാവുന്ന ഒരു കാര്യമാണ്‌ വില, അതാണ്‌ കേരള സർക്കാരിന്റെ ലിങ്കിൽ ഉള്ളത്‌....

ഇനി സബ്സിഡി കൊടുത്ത്‌ പൊതു വിതരണ സമ്പ്രദായം നില നിറുത്തന്നതിന്റെ ദോഷങ്ങളെകുറിച്ചുള്ള പോസ്റ്റിന്റെ ലിങ്കാണ്‌ മുകളിലെ കമന്റിലുള്ളത്‌.

വിനോദ്.വി.എസ്സ് said...

പ്രതികരണശേഷിയുണ്ടായാല്‍ മാത്രമേ ഇത് പരിഹരിക്കാന്‍ സാധിക്കുകയുള്ള അല്ലാതെ ബ്ലോഗില്‍ എന്തെങ്കിലും എഴുതി എന്നുവച്ചു കാര്യം നടക്കില്ല

കൂടാതെ ബന്ദ് നടക്കുന്ന് കേരളത്തില്‍ മാത്രമല്ല
ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട് താങ്ങളുടെ ഈ ആര്‍ട്ടിക്കിളില്‍ അതിനെ കുറിച്ച് പരാമര്‍ശിക്കാത്തതെന്താണ്
പിന്നെ ബംഗാളിലെ വിദ്യാഭ്യാസത്തെക്കുറിച്ചു പറഞ്ഞു സമ്മതിക്കുന്നു
അതുപോലെ യു.പിയിലും തമിഴ്നാട് കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്നറിഞ്ഞ്കൂടാത്ത സ്ഥലങ്ങളുണ്ട് ഈ പറഞ്ഞത് എന്‍റ അനുഭവമാണ്

താങ്കളുടെ ഈ പരാമര്‍ശം വ്യക്തമായി കാര്യങ്ങളെ മനസ്സിലാക്കാതെ കാര്യങ്ങളെ പുറത്തുനുന്നു കാണുന്നതുകൊണ്ടാണ്


ഇനികാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം

പക്ഷപാതപരമായി ഇങ്ങനെ എഴുതുന്നത്
ശരിയായ നടപടിയല്ല

ചന്തു said...

"ബന്ദ് നടക്കുന്ന് കേരളത്തില്‍ മാത്രമല്ല"

niyamaviruthamnu ee prasthavan. bandhu nirodhicha oru sangthi anu.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

യാതൊരു വസ്തുതകളുടേയും പിന്‍ബലമില്ലാതെ ചുമ്മാ തട്ടിക്കൂട്ടിയ ഒരു പോസ്റ്റും ,അത്ര പോലും വസ്തുതകള്‍ കൈയിലില്ലാതെ ചുമ്മാ കാടടച്ച് വെടി വയ്കാന്‍ ഇറങ്ങിയിരിക്കുന്ന പിന്തുണക്കാരും...ബന്ദും ഹര്‍ത്താലുമൊക്കെ ഇന്നു എവിടെയോ പുതിയതായി വന്നതാണെന്ന് തോന്നുന്ന പോലെയാണു സംസാരം

ഈ ലിങ്കില്‍ വന്ന പോസ്റ്റും അതില്‍ നടന്ന ചര്‍ച്ചയും മനസ്സിരുത്തി വായിക്കുക.ഇത്തരം ആരോപണങ്ങള്‍ക്ക് അവിടെ രാമചന്ദ്രന്‍ വ്യക്തമായി മറുപടി വസ്തുതകള്‍ നിരത്തി പറഞ്ഞിട്ടുണ്ട്...ചര്‍വിത ചര്‍വണം പിന്നെയും വേണോ?

ചന്തു said...

From that Blog
..ഹര്‍ത്താല്‍ അല്ലെങ്കില്‍ പൊതുപണിമുടക്ക് എന്നത് ഒരു
സുപ്രഭാതത്തില്‍ പ്രഖ്യാപിക്കുന്നതോ അതില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്തവരില്‍ അടിച്ചേല്‍പ്പിക്കുന്നതോ ആകാന്‍
പാടില്ല എന്നതിനോട് നൂറ്റൊന്നു ശതമാനം യോജിക്കുന്നു.അങ്ങനെ ചെയ്യുന്നത് തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്.
Now Read This
തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ 27ന് ഇടതുകക്ഷികള്‍ നടത്തുന്ന ദേശീയ
ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ തടയുമെന്ന് എ.ഐ.ടി.യു.സി.
നേതൃത്വത്തിലുള്ള മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി പട്ടം
ശശിധരന്‍ അറിയിച്ചു.
Marupadi paryanam sakhakale??

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബി.ജെ പി , ആര്‍ എസ് എസ് സംഘടനകളൊന്നും ബന്ദും ഹര്‍ത്താലും നടത്താറില്ല.അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതൊന്നും ഇല്ല.അക്രമ -കൊലപാതകങ്ങളും ഇല്ല.തിരുവനന്തപുരത്ത് ഹര്‍ത്താലിനോടനുബന്ധിച്ച് വാഹനങ്ങള്‍ കത്തിച്ചതൊക്കെ ആരു ഓര്‍ക്കാന്‍?

ചന്തു said...

eniku marupati tarathe bjpye pidichathu enthinaneu mansilayila.
Njan parajathu nirbanthitha hartalinte karyam anu , aru chythalum. Hartal as a tool maranamenkil adyam nirbandhita hartal maranam, aduthu pramukha partikal vicharikanam. Kerlathil athinu munkai edukenthathu CPM anenu njan karuthunu.

jitesh said...

ചന്ദു ..................
bjp എന്ന്‍ പറയുന്നതിനെക്കാളും സംഘപരിവാര്‍ എന്നാണ്‍ ഉപയോഗിക്കുന്നത് ........
ഇവിടെ എന്ത് നടന്നാലും അത് സംഘപരിവാര്‍ s കത്തി ഉണ്ടാക്കിയതും എല്ലാം പരിവാരമ ....... തൊടുപുഴയിലെ പരീക്ഷ ചോദ്യ പേപ്പര്‍ എന്തോ ഭാഗ്യതിന്‍ undakkiyat
സത്യക്രിസ്ത്യാനിയ ......... ഏതെങ്കിലും ഒരു ഹിന്ദു മാഷ് അതുണ്ട്ക്കിയിരുന്നെങ്ങില്‍
അതും സംഘ പരിവാറിണ്ടേ അജണ്ടയനെന്നെ പറയു ..........
--

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്വന്തമായി “രാഷ്ട്രീയം” ഇല്ലെന്ന കപടത കാണിക്കുന്നവര്‍ക്ക് മറുപടി പറയുക എന്റെ ജോലി അല്ല.സ്വന്തം രാഷ്ട്രീയം മൂടി വക്കാന്‍ ശ്രമിക്കുന്തോറും അതു മുഴച്ചു നില്‍ക്കും.ഹര്‍ത്താലും ബന്ദും പോലുള്ള സമര മുറകള്‍ എന്തിനു ഉപയോഗിക്കുന്നു എന്നു കൂടി ആ ലിങ്ക് തന്ന പോസ്റ്റില്‍ രാമചന്ദ്രന്‍ വ്യക്തമായി പറയുന്നുണ്ട്.അതിനെ സംബന്ധിച്ച കാരാട്ടിന്റേയും സെബാസ്റ്റ്യന്‍ പോളിന്റെയും ഒക്കെ നിരീക്ഷണങ്ങളും അതില്‍ ഉണ്ട്..വായിച്ചു മനസ്സിലാക്കുന്നവര്‍ മനസ്സിലാക്കട്ടെ....

ഇടതു പക്ഷത്തിന്റെ പണിമുടക്കു വരുമ്പോള്‍ മാത്രമേ ഇത്തരം ചില പോസ്റ്റുകളും അതിനെ പിടിച്ചുള്ള ചില “നിക്ഷപക്ഷക്കാരുടെ” ചര്‍ച്ചകളും ആവശ്യങ്ങളും ഒക്കെ വരാറുള്ളൂ...അല്ലാത്തെ സമയത്ത് എല്ലാവരും ഉറക്കമാണോ?എന്താ മറ്റൊരു സംസ്ഥാനത്തും ഇതൊന്നും ഇല്ലേ? കേരളത്തില്‍ തന്നെ മറ്റു പാര്‍ട്ടികള്‍ ഒന്നും സമരം ചെയ്യുന്നില്ലേ? അതിന്റെ ഉദാഹരണമാണു തൊട്ടു മുന്നിലുള്ള കമന്റില്‍ പറഞ്ഞത്..തമിഴ് നാട്ടില്‍ ബന്ദു നടക്കാറില്ലേ? കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടില്ലേ? ചുമ്മാ കണ്ണടച്ചു ഇരുട്ടാക്കാതെ സുഹൃത്തുക്കളേ...!

ജിവി/JiVi said...

വാര്‍ത്ത ശരിക്കും വായിക്ക് കാക്കര,

The index of Himachal Pradesh and Kerala recorded a maximum decrease of three points each for agricultural labourers mainly due to decrease in the prices of rice, wheat atta, onion, chillies (dry) and vegetables and fruits

പൊതുവിതരണസമ്പ്രദായം കൊണ്ട് വിലപിടിച്ചുനിര്‍ത്താനാവില്ല എന്നത് കാക്കരയുടെ മാത്രം കണ്ടുപിടുത്തമാണ്. കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയതിനെ കേന്ദ്ര ഗവ. പാര്‍ലമെന്റില്‍തന്നെ അഭിനന്ദിക്കുമ്പോള്‍ കാക്കര പറയുന്നു ഇവിടെ വിലയൊന്നും നിയന്ത്രിക്കാനായിട്ടില്ലെന്ന്. ഇനി സ്വകാര്യ സംരഭകരുടെ വിപണിയിലെ മത്സരം കാരണമേ വില കുറയൂ എന്നാണെങ്കില്‍ - പൊതുവിതരണം എന്നാലെന്താ വിപണിയില്‍ സര്‍ക്കാരും ഇടപെടുന്നു എന്നല്ലേ? രണ്ട് തിയറി വെച്ച് നോക്കിയാലും പൊതുവിതരണസമ്പ്രദായം വിലക്കയറ്റം നിയന്ത്രിക്കും.

ജിവി/JiVi said...

ഹര്‍ത്താല്‍ വിരോധ പാണന്മാര്‍ നമുക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് മുന്നെ ഞാനൊരു പോസ്റ്റിട്ടിരുന്നു. വായിക്കാന്‍ താല്പര്യം.

കപില്‍ദേവ് പറഞ്ഞതിനെക്കുറിച്ച്

കാവലാന്‍ said...

കുഴപ്പമൊന്നുമില്ലെന്നേ,ഞാന്‍ മലയാളിയായതുകൊണ്ട് കേരളവുമായി താരതമ്യം ചെയ്തെന്നേയുള്ളു.

1) വന്‍കടലയെന്ന പേരില്‍ ചെറിയ കടല വിറ്റ് സപ്ലൈകോ തട്ടിപ്പ്-
മാധ്യമം


2) കടല വില കൂട്ടി വില്‍ക്കുന്നത് അന്വേഷിക്കും: ഭക്ഷ്യമന്ത്രി - മാധ്യമം
3) കടല വില്‌പന: അന്വേഷണത്തിന്‌ ഉത്തരവ്‌- മാതൃഭൂമി

ഇതൊക്കെയാണു സ്ഥിതിഗതികള്‍,മനോരമ തന്നെയാണ് ഏപ്രില്‍ 5ന് 28ല്‍നിന്ന് 20രൂപയായി കടല വില കുറച്ചു എന്ന് വാര്‍ത്ത കൊടുത്തത്,പ്രിന്റ് എഡിഷനിലും ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ അവരുടെ തനി തറവാടിത്തം കാണിക്കുകയാണോ എന്നറിയില്ല ആ ലിങ്കു വര്‍ക്കുചെയ്യുന്നില്ല.വില കൂടിയിട്ടുണ്ടോ എന്ന് സംശയമില്ലെങ്കില്‍ പിന്നെ അന്വേഷണമെന്തിനാണാവോ!

കാവലാന്‍ said...

"ഹര്‍ത്താല്‍ വിരോധ പാണന്മാര്‍"

ഇത്രയൊക്കെ വേണോ?പട്ടുടുത്താലും പാണന്‍ പട്ടരാവില്ലെന്നറിയുമോ? യെവടെ....!

കാക്കര - kaakkara said...

ജിവി...

Haryana, with 501 points, topped the index table while Himachal Pradesh was at the bottom with an index level of 405 points - ഇതാണ്‌ കാക്കര പറഞ്ഞത്‌!

ഹിമാചൽ പ്രദേശും കേരളവും “കഴിഞ്ഞ കാലയളവിൽ” 3 point കുറച്ചു പക്ഷെ മൊത്തം സൂചികയിൽ കേരളത്തേക്കാൽ താഴെയാണ്‌ ഹിമാചൽ പ്രദേശ്. വിത്യാസം മനസിലായി കാണുമല്ലോ?

പൊതുമാർക്കറ്റിലെ വില കുറഞ്ഞിട്ടില്ലായെന്ന്‌ കാക്കരയല്ല പറഞ്ഞത്‌, കേരള സർക്കാരാണ്‌. അതിന്റെ ലിങ്കാണ്‌ തന്നത്‌. അത്‌ താങ്ങൾ വിസ്മരിക്കുന്നു.


പൊതുവിതരണ സമ്പ്രദായത്തിലൂടെ “സബ്സിഡി” നിരക്കിൽ വിതരണം ചെയ്താൽ പാവങ്ങൾക്ക്‌ ഗുണപ്രഥമാണ്‌. നികുതി പണം സബ്സിഡിയായി നല്കുമ്പോൾ വാങ്ങുന്നവർക്ക്‌ ഒരു സഹായം. നല്ല കാര്യം തന്നെ. പക്ഷെ ഇതുകൊണ്ട് “പൊതു മാർക്കറ്റിൽ” എടുത്തുപറയത്തക്ക വില കുറയില്ല കാരണം ഒരു പരിധിവരെ മാർക്കറ്റിന്‌ അതിരുകളില്ല. ഒരു ഉദാഹരണം പറയാം. പൊതു വിതരണം ശക്തമല്ലാത്ത ഡൽഹിയിൽ കടലയ്‌ക്ക്‌ കിലോ 25 രൂപയെങ്ങിൽ പൊതു വിതരണം ശക്തമായ കേരളത്തിൽ അതേ കടല 20 രൂപയ്‌ക്ക് വിൽക്കുവാൻ ആന്ദ്രയിൽ നിന്ന്‌ കടല ആരെങ്ങിലും കയറ്റി അയയ്‌ക്കുമോ?

Syam Kumar R said...

ഇടതുപക്ഷമല്ല, ആരു ജനദ്രോഹ പരിപാടികള്‍ നടത്തിയാലും അതു് എതിര്‍ക്കപ്പെടണം. ഹര്‍ത്താലോ ബന്ദോ നടത്തിയതു കൊണ്ടു് ഇന്നുവരെ നാടിന്റെ ഒരു പ്രശ്നവും മാറിയിട്ടില്ല. ഹര്‍ത്താലുകള്‍ വിജയമായിത്തീരുന്നതു് പ്രസ്ഥാനങ്ങളോടോ അവരുയര്‍ത്തുന്ന വിഷയങ്ങളോടോ ഉള്ള അനുഭാവം കൊണ്ടല്ല. ആയിരുന്നെങ്കില്‍ ബീജെപിയുടേയും ഞാഞ്ഞൂല്‍ പാര്‍ട്ടികളുടേയും ഹര്‍ത്താലുകള്‍ ഇവിടെ വിജയിക്കുമായിരുന്നില്ല. ഇടതുപക്ഷ വിശ്വാസികളും യൂഡിഎഫ് അനുഭാവികളും മാത്രം (അല്ലെങ്കില്‍ അവരില്‍ ഏതെങ്കിലും ഒരു കൂട്ടര്‍ മാത്രമെങ്കിലും) വിചാരിച്ചിരുന്നെങ്കില്‍ അത്തരം ഹര്‍ത്താലുകള്‍ പരാജയപ്പെടുമായിരുന്നു. ഭയം ഒന്നുകൊണ്ടു മാത്രമാണ് ഇവര്‍ അതിനു തുനിയാത്തതു്. അതേ കാരണം കൊണ്ടു മാത്രമാണു് ഇവരുടെ ഹര്‍ത്താലുകളും വിജയിക്കുന്നതു് എന്നതു വ്യക്തമാണെങ്കിലും അതു സമ്മതിച്ചു തരാന്‍ കണ്ണടച്ചിരുട്ടാക്കുന്ന ഇവര്‍ക്കു കഴിയില്ല.

ജനശക്തി said...

സുനില്‍ ഇട്ട ലിന്കിലെ ചര്‍ച്ച ഈ പോസ്റ്റിലെ മിക്കവാറും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുന്നുണ്ട്. കാക്കര ഇട്ട ലിങ്കിലെ വില എല്ലാത്തിനും കേരളത്തില്‍ കുറവ് തന്നെയാണ്. സപ്ലെകോയില്‍ വളരെ കുറവും. മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഈ സാധനങ്ങളെല്ലാം കേരളത്തിലേക്ക് പുറത്തു നിന്ന് വരുന്നവയാണ്. അതും കണക്കിലെടുക്കണം.റേഷന്‍ സംവിധാനത്തിലേക്കുള്ള അരിവിഹിതം വെട്ടിക്കുറച്ച് സാധാരണക്കാരെ പൊതുവിപണിയെ ആശ്രയിക്കേണ്ട ഗതിയുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരാണ്. ശ്വാസം മുട്ടിച്ച് കൊല്ലുകയോ എന്ന പോസ്റ്റില്‍ വിശദമായി ഇതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഉമ്മഞ്ചാണ്ടി കാണാത്ത സത്യങ്ങള്‍ എന്ന പോസ്റ്റും നോക്കാം. കടല വിറ്റ നുണയെ പ്പറ്റിയും വായിക്കാം.

കഷായക്കാരൻ said...

വിലക്കയറ്റം ഒരു യാഥാർത്ഥ്യമാണെന്നും അതിനെതിരെ ഒരു പൊതുജനസംഘടന നേതൃത്വം കൊടുക്കുന്ന പ്രതികരണവുമായിരുന്നു ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ ആ സംഘടനയോടുള്ള വ്യക്തിപരമായ അനിഷ്ടങ്ങൾ പ്രകടിപ്പിക്കാനാണു പലരും ശ്രമിച്ചത്. അതിനു താത്ത്വിക പരിവേഷം നൽകാനും പൊതുജനങ്ങളുടെ ഭാഗത്താണൂ തങ്ങൾ എന്ന് വരുത്തിത്തീർക്കാനും ശ്രമമുണ്ടായി. മലയാളിയുടെ ഹിപ്പോക്രസിക്കും അന്തസാരശൂന്യതയ്ക്കും തെളിവായി അത് നിൽക്കുന്നു. വിലക്കയറ്റത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ ബ്ലോഗറ് പോലും ശ്രമിച്ചില്ല. സുകുമാരേട്ടൻ പോലും ചെയ്തത് തന്റെ പാർടി വിരോധം സ്ഥാപിക്കാനുള്ള ന്യായീകരാണങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതൊരു നിഷ്പ്രയോജന യത്നമാണ്. ബ്ലോഗുകൾ നിസ്സാരവും പ്രയോജനർഹിതവുമാക്കിത്തീർക്കാനേ ഇത്തരം ചർച്ചകൾ ഉപകരിക്കു.

വേണു venu said...

ദുബായെ ദുഫായെന്ന് പറയുന്നതു്, തിരുവനന്തപുരത്തിനെ തിരോന്തരം എന്നും കോഴിക്കോടിനെ കോയിക്കോടെന്നും പറയുന്നതിലുള്ള ഹാസ്യപ്രകടനം തന്നെ അല്ലേ.?
“മദ്യപാനത്തിന്റെ ശില്പശാലകളാണ് സഖാവേ ബന്ദുകള്‍.“
പോസ്റ്റിലെ ആ പ്രയോഗം വളരെ ചിന്തനീയം.:)

ജനശക്തി said...

അപവാദങ്ങള്‍ തള്ളി ഹര്‍ത്താല്‍ വിജയമാക്കുക

praja said...

സമകാലികപ്രസക്തിയുള്ള വിഷയം ! പാര്‍ട്ടിഭക്തിയും പാര്‍ട്ടിനേതാക്കന്മാരോട് വിധേയത്വവും ആരാധനയും അശേഷം ഇല്ലാത്ത അനവധി വായനക്കാര്‍ നിശബ്ദം ചിന്തിക്കുന്നതു ഇവിടെ ഉറക്കെ ചിന്തിച്ചിരിക്കുന്നു.

ചില പ്രബുദ്ധരായ മലയാളം ബ്ലോഗ്ഗര്‍മാര്‍ പണിമുടക്കെന്ന എന്ന ഈ പ്രാകൃതസമരമുറയെ എങ്ങനെ പിന്തുണക്കുന്നു എന്നു മനസ്സിലാവുന്നില്ല..അതു ആഹ്വാനം ചെയ്യുന്നതു യു.ഡി.എഫ് ആയാലും സി.പി.എം ആയാ‍ലും ബി.ജെ.പി ആയാ‍ലും ശരിയല്ല എന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചില്ലെങ്കില്‍ പിന്നെ എന്തിനാ ഈ പാഴ്..?

പണിമുടക്കിനു ശമ്പളക്കാ‍രനും ഐ.ടി ക്കാരനും ഗള്‍ഫ് കാരനും കൃത്യമായി ശമ്പളം കിട്ടും.. എന്നാല്‍ കൂലിപ്പണിക്കാരന് കൂലിയില്ല..ഇതാണോ നമ്മുടെ ചില പ്രബുദ്ധരായ മലയാള ബ്ലോഗ്ഗര്‍മ്മാരും മന്ത്രിമാരും പറയുന്ന പ്രതിഷേധമുറ?

ഒരു ദിവസം ഉല്പാദനവും സേവനവും നിര്‍ത്തിവച്ചു വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്നതു ശുദ്ധമണ്ടത്തരമാണെന്നു കൌശലക്കാരായ രാഷ്ട്രീയനേതാ‍ക്കള്‍ മറച്ചുവയ്ക്കുന്നതു മനസ്സിലാക്കാം, നാം അതു ചെയ്യണോ?

മായം ചേര്‍ത്തും , തൂക്കത്തില്‍ വെള്ളം ചേര്‍ത്തും, അടിസ്ഥാനരഹിതമായി എം.ആര്‍.പി സ്റ്റിക്കര്‍ ഒട്ടിച്ചും ഉപഭോക്താക്കളെ പിഴിഞ്ഞു കച്ചവടക്കാര്‍ കൊളളലാഭം ഉണ്ടാക്കുന്നത് സാധാരണക്കാരന്റെ നിത്യജീവിതത്തിലെ പ്രശ്നമാണ്.അതു വൈറ്റ് കോളര്‍ മന്ത്രിമാര്‍ക്ക് കണ്ടില്ലെന്നു നടിക്കാം, പക്ഷെ നമ്മള്‍? ഉപഭൊക്താക്കള്‍ അജ്ഞരും അസംഘടിതരും നിസ്സഹായരുമാണ്.. ഇതിനു വേണ്ടിയാണ് ആത്മാര്‍ത്ഥതയുള്ള ജനസേവകരും (if any) പ്രബുദ്ധരായ ബ്ലോഗ്ഗര്‍മാരും ഉറക്കെ പറയേണ്ടത്..അല്ലാതെ ...?

ഇങ്ങനെയൊക്കെ പറയുന്നവരെ അരാഷ്ട്രീയക്കാര്‍ എന്നോ പിതൃശൂന്യര്‍ എന്നൊന്നും വിളിച്ചേക്കല്ലേ..രാഷ്ട്രീയാന്ധതയില്ലാത്തവര്‍ എന്നു വിളിക്കൂ..പൌരന്‍ എന്നു പറയുന്നതില്‍ ആണ് പാര്‍ട്ടിക്കാരന്‍ എന്ന് പറയുന്നതിലും ഏറെ അഭിമാനം. വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും അവിടത്തെ പൌരനായി വര്‍ഷങ്ങളായി സസുഖം ജീവിക്കുന്നവനും കേരളത്തിലെ പണിമുടക്കിനെ ന്യായികരിച്ച് കെട്ടുന്ന ഈ രാഷ്ട്രീയ വേഷമുണ്ടല്ലോ, അത് ജുഗുപ്സാവഹമാണ്.

ജനശക്തി said...

ആര്‍ക്കു വേണ്ടിയാണ് ഉമ്മഞ്ചാണ്ടീ സര്‍ക്കാരുകള്‍? എന്ന വര്‍ക്കേഴ്സ് ഫോറത്തിന്റെ പോസ്റ്റും പ്രസക്തമാണെന്ന് തോന്നുന്നു.

കഷായക്കാരൻ said...

വളരെ പ്രസക്തമായ ഒരു കൈചൂണ്ടി “പ്രജ” ഇവിടെ സ്ഥാപിച്ചു കണ്ടതിൽ സന്തൊഷം. ഉൽ‌പ്പാദനപ്രക്രിയയേ തടഞ്ഞുകൊണ്ട് ഹർത്താൽ നടത്തുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതെത്രമാത്രം ശരിയാണു? കൃഷിക്ക് അനുരൂപമായ വിധത്തിൽ ചൂടും മഴയും കിട്ടുന്ന ഇന്ത്യയുടെ ഉൽ‌പ്പാദനം കാർഷിക സാധനങ്ങളാണു. അതിനെ ഹർത്താൽ ബാധിക്കില്ല. സൂര്യനെ തടുക്കുന്ന കാറ്റിനെ ഓടിക്കുന്ന മഴയെ തടയുന്നെ എന്തെങ്കിലും സമരമുറ വന്നാലേ ഉല്പാദനത്തെ ബാധിക്കു. ആധുനിക വിദ്യാസം സിദ്ധിച്ചവർ വിചാരിക്കുന്നത് സ്റ്റീൽ ഐടി തുടങ്ങിയ വ്യവസായങ്ങളിലാണു ഇന്ത്യയുടെ നിലനിൽ‌പ്പെന്നാണു. ഒരു ന്യൂനപക്ഷം വരുന്ന സംരഭകരുടേയും അത് നടത്തിക്കൊണ്ട് പോകാനുള്ള വളരെക്കുറഞ്ഞ മനുഷ്യശക്തിയുടേയും (<17% of population) കാര്യം മാത്രമാണത്. വിദ്യാഭ്യാസം , ഭരണം, മാദ്ധ്യമങ്ങൾ തുടങ്ങിയവ ഈ ന്യൂനപക്ഷത്തിന്റെ കയ്യിലായതു കൊണ്ട് ഉൽ‌പ്പാദന പ്രക്രിയ അവരുടേതാണെന്നും അവരുടെ നയമാണു ഭൂരിപക്ഷം പിന്തുടരേണ്ടതെന്നും വരുത്തി തീർക്കുകയാണു. ഇതാ‍ണു മായാലോകം. അതിൽ ഭ്രമിച്ചവർ ആശങ്കപ്പെടുന്നു. അത്രേയുള്ളു. ഹർത്താൽ അവർക്കെതിരെ ആകുന്നതു കൊണ്ട് ഉൽ‌പ്പാദനപ്രക്രിയയെ ബാധിക്കുകയില്ലെന്നു മാത്രമല്ല്ല അവർക്ക് ചിന്തിക്കാൻ അവസരവും ഉണ്ടാക്കിയ്യേക്കാം.

കെ.പി.സുകുമാരന്‍ said...

@praja
നന്ദി, നല്ല കമന്റ്..
പാര്‍ട്ടിഭക്തി എന്നത് പെന്തക്കോസ്തുകാരേക്കാളും അന്ധമാണ് ഇടത് അനുഭാവികള്‍ക്ക്. അവര്‍ പാവം അനുഭാവികള്‍ എന്ന ഗണത്തില്‍ പെടുന്ന പാര്‍ട്ടി വിശ്വാസികള്‍ മാത്രമാണ്. മതവിശ്വാസം പോലെ പാര്‍ട്ടിവിശ്വാസം തലയ്ക്ക് പിടിച്ചവര്‍ . ഇവരൊന്നും പാര്‍ട്ടി മെംബര്‍മാരോ പാ‍ര്‍ട്ടിയില്‍ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നറിയുന്നവരോ അല്ല. വിശ്വാസത്തിന്റെ പുറത്ത് പാര്‍ട്ടിയെ ന്യായീകരിക്കുകയും നേതാക്കള്‍ക്ക് സംരക്ഷണവലയം തീര്‍ക്കുകയും ചെയ്യുന്ന പാവങ്ങള്‍ .

എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ ആരോടും മനസ്സ് തുറന്ന് പറയുകയോ പ്രതികരിക്കുകയോ ചെയ്യുകയില്ല. എന്താണ് പാര്‍ട്ടി എന്ന് അവര്‍ക്കേ അറിയൂ. 24മണിക്കൂറും പാര്‍ട്ടിയുടെ പദ്ധതികള്‍ ഇം‌പ്ലിമെന്റ് ചെയ്യുന്നതില്‍ ശ്രദ്ധാലുക്കള്‍ ആണവര്‍. ആ പദ്ധതികള്‍ ജനങ്ങള്‍ക്കോ നാടിനോ ഗുണവും പുരോഗതിയും ഉണ്ടാവണം എന്ന ലക്ഷ്യം മുന്‍‌നിര്‍ത്തിയല്ല. പാര്‍ട്ടി നിലനില്‍ക്കണം, പാര്‍ട്ടിക്ക് ആസ്തികള്‍ വര്‍ദ്ധിക്കണം,എതിരാളികളെ ഒതുക്കണം ഇത് മാത്രമാണ് പദ്ധതികള്‍. പാര്‍ട്ടി നിലനില്‍ക്കേണ്ടത് അവരുടെ ജീവന്മരണപ്രശ്നമാണ്.

സാമാന്യയുക്തി ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത്കൊണ്ടാണ് കപട ആത്മീയതയുടെ പേരില്‍ കുറെ ആള്‍ദൈവങ്ങളും കപടരാഷ്ട്രീയത്തിന്റെ പേരില്‍ കുറെ സ്വാര്‍ത്ഥമതികളായ നേതാക്കളും അരങ്ങ് വാഴുന്നത്. ഇതിലൊന്നും അടുത്ത കാലത്തൊന്നും മാറ്റങ്ങള്‍ വരാന്‍ പോകുന്നില്ല. ഒരു പക്ഷെ ഇനിയങ്ങോട്ട് ജനിതകമായി തന്നെ മനുഷ്യര്‍ വെറും അന്ധവിശ്വാസികള്‍ മാത്രമായിരിക്കാം. ഒരു പരിഷ്കൃതസമൂഹത്തില്‍ പാര്‍ട്ടി വിശ്വാസികള്‍ പാടില്ല. അവിടെ പൌരന്മാരേ പാടുള്ളൂ. ആ പൌരസമൂഹമാണ് രാഷ്ട്രീയവും ജനാധിപത്യവും കൈയ്യാളേണ്ടത്. പാര്‍ട്ടിവിശ്വാസികള്‍ കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയമോ ജനാധിപത്യമോ അല്ല. അവര്‍ നേതാക്കള്‍ക്ക് പല്ലക്ക് ചുമക്കുക മാത്രമാണ് ചെയ്യുന്നത്. അങ്ങനെ പല്ലക്ക് ചുമക്കുന്നവരാണ് പാര്‍ട്ടിഭക്തിയില്ലാത്തവരെ അരാഷ്ട്രീയക്കാര്‍ എന്ന് ചാപ്പ കുത്തുന്നത്.

ഇവിടെ ഈ പാര്‍ട്ടിഭക്തന്മാര്‍ സംഘടിതരാണ്. ഒറ്റപ്പെട്ട പൌരന്മാര്‍ അസംഘടിതരും നിസ്സഹായരുമാണ്. അത്കൊണ്ടാണ് അവര്‍ക്ക് ഉറക്കെ ചിന്തിക്കാന്‍ കഴിയാത്തത്. വിദ്യാഭ്യാസമുള്ളവര്‍ പൌരസമൂഹത്തിന്റെ ഭാഗമായി ചേരാന്‍ തയ്യാറാവുന്നില്ല എന്നതാണ് നമ്മുടെ ദൌര്‍ഭാഗ്യം. ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്ന് കക്ഷിരാഷ്ട്രീയാടിമത്വത്തിലാണ് നമ്മുടെ രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നത്. കക്ഷിരാഷ്ട്രീയനേതാക്കളില്‍ നിന്ന് രാഷ്ട്രീയവും ആധിപത്യവും തിരിച്ചുപിടിച്ച് അതിന്റെ യഥാര്‍ഥ ഉടമകളായ ജനങ്ങളിലേക്ക് അവ എത്തിക്കാന്‍ ഒരു രണ്ടാം സ്വാതന്ത്ര്യസമരം ആവശ്യമായിരുന്നു. (ഇന്ന് ജനം എന്ന് പറഞ്ഞാല്‍ തങ്ങള്‍ക്ക് പല്ലക്ക് ചുമക്കുന്ന വിഭാഗം മാത്രം എന്നാണ് അല്പന്മാരായ നേതാക്കള്‍ കരുതുന്നത്. അത്കൊണ്ടാണ് എന്തിനുമേതിനും അവര്‍ ജനത്തെ പിടിച്ചു ആണയിടുന്നത്.) അതിന് സ്വതന്ത്രമായി ചിന്തിക്കുന്നവരും ഇന്ന് നിസ്സംഗരായി മാറി നില്‍ക്കുന്ന വിവരമുള്ളവരും മുന്നോട്ട് വരണം. ഒരു ചെറിയ പ്രതികരണത്തില്‍ നിന്ന് ആ മുന്നേറ്റം ആ‍രംഭിക്കാവുന്നതേയുള്ളൂ. നോക്കാം, കാത്തിരിക്കാം.

librarian said...

വളരെ നന്നായിട്ടുണ്ട് .സഖക്കള്‍ ഇത് വായിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. ഐ പി എല്‍ വിവാദത്തില്‍ കരാട്റ്റ് പറഞ്ഞത് കൂടി ഇവിടെ കുറിക്കട്ടെ കേരളത്തിന്‌ ഐ പി എല്‍ വേണ്ടെന്നു പക്ഷെ കൊല്‍ക്കത്ത ടീം വേണ്ടെന്നു ഇത് വരെയും കാരറ്റ് പറഞ്ഞില്ല.പഠനര്‍ഹാമായ തങ്ങളുടെ ബ്ലോഗ്‌ പോസ്റ്റിനു നന്ദി.

ഷീജിത്-ഖതര്‍ said...

എല്ലാവര്‍ക്കും ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഹര്‍ത്താല്‍ ആശംസകള്‍.....

അലവലാതി said...

ഈ വിവരം കെട്ട സമരക്കാര്‍ കേരളത്തില്‍ മാത്രമേ ഉള്ളൂവെന്നാ ഞാന്‍ കരുതിയേ...ദേ ഈ ലിങ്ക് കണ്ടോ...തൊഴില്‍ നഷ്ടപ്പെടുന്നതിനെതിരെയും സാമ്പത്തിക മാന്ദ്യത്തിനെതിരെയും യൂറോപ്പിലും ശക്തമായ സമരമാണെന്ന്....അവിടെയും ജന ജീവിതം സ്തംഭിച്ചത്രേ.....ഇവന്മാര്‍ക്കും വിവരമില്ലേ? ഇവരെ ഒന്ന് പ്രബുദ്ധരാക്കാന്‍ ഈ ബ്ലോഗ് പോസ്റ്റ് ‍അങ്ങോട്ട് അയച്ചാലോ?

കാക്കര - kaakkara said...

ജനശക്തി... പൊതുവിതരണ ശ്രിംഖല വളരെ ശക്തമായ കേരളത്തിൽപോലും എടുത്ത്‌പറയത്തക്ക വിലകുറവില്ല. അതാണ്‌ ശ്രദ്ധിക്കേണ്ടത്‌, അല്ലാതെ ഒന്നോ രണ്ടോ രൂപയുടെ വിത്യാസമല്ല.

---

ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്ന കാലത്തോളം കാക്കര ഹർത്താൽ വിരുദ്ധനാണ്‌, അവിടെ കൊടിയുടെ കളർ നോക്കേണ്ടതില്ല.

നന്ദി....

കെ.പി.സുകുമാരന്‍ said...

@കാക്കര - kaakkara

//ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്ന കാലത്തോളം കാക്കര ഹർത്താൽ വിരുദ്ധനാണ്‌, അവിടെ കൊടിയുടെ കളർ നോക്കേണ്ടതില്ല.//

നന്ദി കാക്കര, ഈ അഭിപ്രായം കിട്ടാവുന്ന അവസരങ്ങളില്‍ , വേദികളില്‍ ഉറക്കെയുറക്കെ പറയൂ. എന്നെങ്കിലും ഈ രാക്ഷസീയസമരമുറയ്ക്ക് അറുതി വരാതിരിക്കില്ല. അന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ ലജ്ജിച്ച് തല താഴ്ത്തും. ഗാന്ധിജി ബ്രിട്ടീഷ് ഭരണത്തിനെതിരെ ഹര്‍ത്താലും നിയമലംഘനസമരങ്ങളും നടത്തിയില്ലേ എന്നാണീ ക്ഷുദ്രസമരാഭാസാനുകൂലികള്‍ ചോദിക്കുന്നത്. അന്ന് ഗാന്ധിജി നടത്തിയത് കൊളോണിയല്‍ ഭരണത്തിനെതിരെ. ഇന്നോ നമ്മുടെ ജനങ്ങള്‍ക്കെതിരെ. ആ വ്യത്യാസം ഇതുങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. എവിടെ... ജനാധിപത്യം എന്തെന്ന് അറിഞ്ഞിട്ട് വേണ്ടേ?

അരുണ്‍ / Arun said...

ഏതോ ഒരു ദിവസം ഏതോ ഒരു മണിക്കൂര്‍ എര്‍ത്ത് അവര്‍ ആചരിക്കാന്‍ പറഞ്ഞ മഹാന്മാരേ , ഇന്നിതാ ഞങ്ങള്‍ പന്ത്രണ്ട് എര്‍ത്ത് അവര്‍ ഒന്നിച്ചാചരിക്കാന്‍ പോവുന്നു.

ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഫാക്ടറി വിഷപ്പുകയില്ല , പെട്രോളിയം ഉപഭോഗമില്ല, അമ്മിഞ്ഞമണം മാറാത്ത കുട്ടിപ്പട്ടണങ്ങളില്‍ നിന്നു പോലും ഉയരുന്ന ശബ്ദമലിനീകരണമില്ല, ലിമ്മിറ്റഡ് സ്റ്റോപ്പുകളുടെയും ടിപ്പര്‍ ലോറികളുടെയും മത്സരപ്പാച്ചിലില്‍ ചതഞ്ഞ് മരിക്കുന്ന ജീവനുകളില്ല.പര്‍വതാരോഹണത്തിനെന്നപോലെ രാവിലെ സ്ക്കൂളുകളിലേയ്ക്ക് പായുന്ന കുട്ടികളില്ല.വീണുകിട്ടിയ ഒരു ഒഴിവുദിവസം മുടിക്കാന്‍ കടന്നുവരുന്ന അലവലാതിക്കല്യാണങ്ങള്‍ ഇല്ല. ശകുനം മുടക്കികളായി കടന്നുവരുന്ന വിരുന്നുകാരില്ല.
ഭര്‍താവ് ഭാര്യയേയും അഛന്‍ മകളെയും അമ്മ മകനേയും മുത്തച്ഛനും മുത്തശ്ശിയും പേരക്കുട്ടികളെയും അടുത്തിരുത്തി കൊച്ചുവര്‍തമാനം പറയുന്ന ഇന്നത്തെ മനോഹരദിവസം എനിക്ക് ഇഷ്ട്ടമാണ്.

ജിവി/JiVi said...

പാര്‍ട്ടി ഭക്തി കുറക്കാന്‍ എന്തെങ്കിലും മരുന്നുണ്ടോ സര്‍. ഞാന്‍ കാണുന്ന കണക്കുകളും കാര്യങ്ങളും പാര്‍ട്ടി ഭക്തി വര്‍ധിക്കാന്‍ മാത്രമെ സഹായിക്കുന്നുള്ളൂ സര്‍. ഞാന്‍ കണ്ട കണക്കും കാര്യങ്ങളും തെറ്റാണെന്നെങ്കിലും പറയൂ സര്‍. ശരിയായ വസ്സ്തുതകള്‍ കാണിച്ചുതരൂ സര്‍. പാര്‍ട്ടിഭക്തി ഇല്ലാതാക്കി ഒരു ‘പൌരനായി’ മാറാന്‍ എന്നെ സഹായിക്കില്ലേ സര്‍.

ജനശക്തി said...

@കാക്കര

അതല്ലേ ശ്വാസം മുട്ടിച്ച് കൊല്ലുകയോ എന്ന പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്. പൊതുവിതരണ സമ്പ്രദാ‍യത്തിലേക്കുള്ളത് വെട്ടിക്കുറച്ച് പൊതുവിപണിയെ ആശ്രയിക്കേണ്ട ഗതികേട് ജനങ്ങള്‍ക്കുണ്ടാക്കിയെന്നും അതിനുത്തരവാദി കേന്ദ്രസര്‍ക്കാര്‍ ആണെന്നും.

വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധിക്കുന്നുണ്ടോ താങ്കള്‍? കൂട്ടത്തില്‍ മറ്റു ഹര്‍ത്താല്‍ വിരോധികളും??

ഹര്‍ത്താലിനു അടിസ്ഥാനമായി ചൂണ്ടിക്കാണിച്ചിട്ടുള്ള കാരണങ്ങളോട് വിയോജിപ്പുണ്ടോ? അതോ ഹര്‍ത്താല്‍ എന്ന സമരമുറയോട് മാത്രമോ എതിര്‍പ്പ്? ഹര്‍ത്താലിനു അടിസ്ഥാനമായ കാരണങ്ങളോട് യോജിപ്പുണ്ടെങ്കില്‍, താങ്കളും കൂട്ടരും അത് ഏത് രീതിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട് എന്നൊന്ന് പറയാമോ?

@ കെ.പി.സുകുമാരന്‍

കഴിഞ്ഞ മെയ് 7നു താങ്കളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. അതിനോട് യോജിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഏത് രീതിയില്‍ താങ്കള്‍ അതിനെതിരായ പരസ്യ പ്രതിഷേധം നടത്തി എന്നൊന്ന് പറയാമോ?

നിധീഷ് said...

സുകുമാരേട്ടാ,
കേരളത്തില്‍ cpim ഹര്‍ത്താല്‍ നടത്തുമ്പോള്‍ മാത്രം ഉണ്ടാവുന്ന ഈ ചോര തിളപ്പു UDF ഓ BJP നടത്തുമ്പോള്‍ എന്തേ ഉണ്ടാവാത്തത്, നടത്തുന്നത് cpim ആയാല്‍ ഹര്‍ത്താല്‍ മറ്റു വല്ലവരും ആണെങ്കില്‍ വേറെ എന്തെങ്കിലും.. ഇതു കഷ്ടമാണ് മാഷെ.. എതിര്‍കുമ്പോള്‍ ഹര്‍ത്താല്‍ നടത്തുന്ന എല്ലാ പാര്‍ട്ടികളെയും എതിര്‍ക്കണം. നിങ്ങള്ക്ക് അങ്ങിനെ ചെയ്യാന്‍ കഴിയില്ല എന്നറിയാം. കാരണം ഒരു കറ പുരളാത്ത മാര്‍ക്സിസ്റ്റ്‌ വിരോധി അല്ലെ നിങ്ങള്‍... സൊ പോസ്റ്റ്‌ എല്ലാം വരുന്നത് cpim ഹര്‍ത്താലിന് ആഹ്വാനം ചെയ്യുമ്പോള്‍ മാത്രം
നിധീഷ്

ചന്തു said...

nidheeshe,
cpm inte hartal mikavarum bandakunu.
cpm hartalkual janam bhayathode anu knaunathu,erekure bjp yeyum enal congress kurochoke athil neat anu enu tonitundu.
Inale Road arikil kidana oru lorire (full load) kaatu azhichuvittu. pine bikil vanavareyum(Parassala).

നിധീഷ് said...

ചന്ദു,
ലോറിയുടെ കട്ടോഴിച്ചുവിട്ടതാണോ അക്രമം? എന്നാല്‍ UDF ഹര്‍ത്താലില്‍ ഇതില്‍ കൂടുതല്‍ അനുഭവിച്ചതാ ഞാന്‍

കാക്കര - kaakkara said...

ജനശക്തി...

ജനശക്തി കാക്കരയുമായി ഒരു കാര്യത്തിൽ യോജിക്കുന്നു. “നിലവിലുള്ള” പൊതുവിതരണ സമ്പ്രദായം കൊണ്ട്‌ പൊതുകമ്പോളത്തിലെ വില നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല...

കേരളത്തിലേക്കുള്ള അരി വിഹിതത്തിൽ ഒരു അരിമണി വെട്ടി കുറച്ചാൽ കാക്കര ഒരു ഹോർസ്‌ പവർ ശക്തിയിൽ പ്രതിഷേധിക്കും. അതേപോലെ കൊടുകാര്യസ്ഥത മൂലം ഒരു അരിമണി കേരളം എടുത്തില്ലെങ്ങിൽ കാക്കര രണ്ട് ഹോർസ്‌ പവർ ശക്തിയിൽ പ്രതിഷേധിക്കും. രണ്ട്‌ സമയത്തും ജനശക്തിയും കാക്കരയുടെ കൂടെയുണ്ടാവില്ലെ?

ജനശക്തി said...

വാക്കുകള്‍ തിരിച്ചും മറിച്ചും കളിക്കുന്നതില്‍ കാര്യമില്ല. മുകളില്‍ കൃത്യമായൊരു ചോദ്യം ചോദിച്ചിട്ടുണ്ടാ‍യിരുന്നു. അതിനുത്തരം ആയില്ല. വേണമെന്ന് നിര്‍ബന്ധമില്ല കേട്ടോ. പറന്നെന്നേ ഉള്ളൂ.

കാക്കര - kaakkara said...

നന്ദി ജനശക്തി...

അനില്‍ ഐക്കര said...

ഹര്‍ത്താല്‍ എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രധാന പങ്കുണ്ട്.
ഒരിക്കലും നമ്മള്‍ ഇതിനെ ഹര്‍ത്താല്‍ എന്നു വിളിക്കരുത്. ഹൈക്കോടതിയുടെ വിധികളെ വെല്ലു വിളിച്ച് തൃണവല്‍ഗണിച്ച് ബന്ദ് നടത്തുന്ന
ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും ഇനി മേലില്‍ വോട്ടില്ല..

ഇതാണു ഈ ലേഖനത്തോട് ഉള്ള എന്റെ ഐക്യദാര്‍ഡ്ഡ്യം....

കെ.പി.സുകുമാരന്‍ said...

@അനില്‍ ഐക്കര
നന്ദി അനില്‍ , ഒറ്റപ്പെട്ട ഇത്തരം പ്രതികരണങ്ങളും പ്രതിജ്ഞകളും കരുത്താര്‍ജ്ജിക്കുക തന്നെ ചെയ്യും. ഹര്‍ത്താല്‍ , ബന്ദ് , എന്നീ സമരമാര്‍ഗ്ഗങ്ങള്‍ തികച്ചും കാടത്തവും പ്രാകൃതവും മനുഷ്യത്വ വിരുദ്ധവും എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവുകയില്ല. ഇതില്‍ തമാശ എന്തെന്ന് ചോദിച്ചാല്‍ ബന്ദായാലും ഹര്‍ത്താലായാലും ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയും അംഗീകരിക്കുന്നില്ല എന്നതാണ്. എങ്ങനെയെന്നല്ലെ. ഉദാഹരണം പറയാം. പിണറായി ടൌണിലും അഞ്ചരക്കണ്ടിയില്‍ എന്റെ വീട്ടിനടുത്തുള്ള ഒരു ചെറിയ ബസാറിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തുന്ന ഹര്‍ത്താലിന് മാത്രമേ കടകളും തൊഴില്‍ സ്ഥാപനങ്ങളും അടക്കാറുള്ളൂ. മറ്റേത് പാര്‍ട്ടി അല്ലെങ്കില്‍ സംഘടന ആഹ്വാനം ചെയ്താലും ഇവിടങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കാറില്ല. ഇത്തരം സ്ഥലങ്ങള്‍ കേരളത്തില്‍ നിരവധിയുണ്ടാവും. അപ്പോള്‍ അവിടെയൊക്കെയുള്ള ജനങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്താത എല്ലാ ഹര്‍ത്താലുകള്‍ക്കും എതിരല്ലെ. അവിടങ്ങളില്‍ ഉള്ള ഒറ്റപെട്ട മറ്റ് പാര്‍ട്ടിക്കാരും ഇതിന്റെ ആനുകൂല്യം പറ്റി അന്ന് കട തുറക്കുകയും തൊഴില്‍ ചെയ്യുകയും ചെയ്യുന്നു. അതായത് തന്റെ പാര്‍ട്ടി നടത്തുന്ന ഹര്‍ത്താലിനൊഴികെ മറ്റെല്ലാ പാര്‍ട്ടികളുടെയും ഹര്‍ത്താലിന് എല്ലാവരും എതിരാണ്. മാത്രമല്ല മറ്റ് പാര്‍ട്ടിക്കാര്‍ നടത്തുന്ന ഹര്‍ത്താലിന് കടകള്‍ തുറപ്പിക്കാനും അത് പരാജയപ്പെടുത്താനും ശ്രമിക്കുകയും ചെയ്യുന്നു. സി.പി.എം.ശുഷ്ക്കമായ, ഒരു ഹര്‍ത്താലും ബന്ദും വിജയിപ്പിക്കാന്‍ സി.പി.എമ്മിന് സാധിക്കാത്ത പ്രദേശത്ത് സി.പി.എം. എല്ലാ ഹര്‍ത്താലിനും ബന്ദിനും എതിരായിരിക്കില്ലെ. ആയിരിക്കും തീര്‍ച്ച.

അപ്പോള്‍ ഹര്‍ത്താല്‍ ജനങ്ങളുടെ പ്രതികരണം എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം. ഇനി കണക്കുകള്‍ നോക്കിയാല്‍ ആചരിക്കപ്പെടുന്ന ഏത് ഹര്‍ത്താലിനും ഭൂരിപക്ഷം ജനങ്ങള്‍ എതിരാണ്. അത് തന്നെയല്ലെ ഇക്കഴിഞ്ഞ ദേശിയ പണിമുടക്കും കാണിച്ചു തന്നത്. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ ഈ പണിമുടക്ക് എന്ന ഹര്‍ത്താല്‍ എന്ന ബന്ദ് അവഗണിച്ചു. അപ്പോള്‍ തങ്ങള്‍ ആരാധിക്കുന്ന നേതാക്കള്‍ ആഹ്വാനം ചെയ്യുന്ന ബന്ദ് ഏത് വിധേനയും വിജയിപ്പിച്ചു കൊടുക്കുക എന്ന ഒരേയൊരു കാര്യം മാത്രമാണ് ബന്ദില്‍ സംഭവിക്കുന്നത്. ബന്ദിന് ആധാരമായി പറയുന്ന കാരണങ്ങളോടുള്ള പ്രതികരണം അല്ല ബന്ദ് എന്നത് പച്ചവെള്ളം പോലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ എന്റെ പാര്‍ട്ടി ബന്ദ് നടത്തിക്കോട്ടെ, മറ്റൊരു പാര്‍ട്ടിയും ബന്ദ് നടത്താന്‍ പാടില്ല എന്നാണ് ഓരോ പാര്‍ട്ടിക്കാരന്റെയും മനോഭാവം. നിഷേധിക്കാന്‍ കഴിയുമോ ആര്‍ക്കെങ്കിലും? ഈ ലോജിക്ക് വെച്ചാണ് ഞാന്‍ പറയുന്നത് ഭൂരിപക്ഷം ജനങ്ങള്‍ എത് ബന്ദിനും എപ്പോഴും എതിരാണ്.

തമിഴ് നാട്ടില്‍ ഡി.എം.കെ. ബന്ദ് നടത്തിയപ്പോള്‍ അതിനെതിരെ ഹൈക്കോര്‍ട്ടില്‍ കേസ് കൊടുത്ത് അനുകൂല വിധി സമ്പാദിച്ച ജയലളിത ഇക്കുറി സി.പി.എം. കൂടെയുള്ളത്കൊണ്ട് ഇപ്രവാവശ്യം ബന്ദിന് ആഹ്വാനം ചെയ്യുകയുണ്ടായി. ഇതൊക്കെയാണ് ബന്ദിന്റെ രാഷ്ട്രീയം. അമൂര്‍ത്തമായ , ഒരു കാരണവശാലും പരിഹരിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ മുന്നോട്ട് വെച്ച് ബന്ദ് ആഹ്വാനം ചെയ്യുക, അണികള്‍ ഭീതി പരത്തിയും ആക്രമണങ്ങള്‍ അഴിച്ചു വിട്ടും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയും ബന്ദ് വിജയിപ്പിക്കുക, എന്നിട്ട് ജനങ്ങളുടെ പ്രതികരണം, സമ്പൂര്‍ണ്ണ വിജയം, സര്‍ക്കാറിന് താക്കീത് എന്നൊക്കെ വീമ്പ് പറയുക ഇതൊക്കെ ആളുകള്‍ വിഡ്ഢികളായത്കൊണ്ട് അംഗീകരിക്കുന്നതല്ല. അസംഘടിതരായ ജനങ്ങള്‍ സംഘടിതരായ ന്യുനപക്ഷത്തെ ഭയന്ന് വീടിന് പുറത്ത് ഇറങ്ങാത്തത്കൊണ്ടും ഇറങ്ങിപ്പോയവര്‍ പെരുവഴിയില്‍ ദുരിതങ്ങള്‍ സഹിച്ചും ബന്ദ് വിജയിപ്പിക്കുന്നവര്‍ക്ക് സാഹചര്യങ്ങള്‍ അനുകൂലമായി തീരുകയാണ്. ഏതായാലും ഹര്‍ത്താല്‍ , ബന്ദ് എന്ന സമരമുറ അവസാനിപ്പിക്കണം എന്ന് ചിന്തിക്കുന്നവരാണ് നാളെയുടെ വക്താക്കള്‍ . അവരാണ് ഭാവിയില്‍ വിജയിക്കാന്‍ പോകുന്നത്. ഇന്നത്തെ ബന്ദനുകൂലികള്‍ നാളെ ജനങ്ങളാല്‍ അടിച്ചോടിക്കപ്പെടാന്‍ പോകുന്നവരാണ്. ഇന്ന് ബന്ദിനെ അനുകൂലിക്കാന്‍ അവര്‍ക്ക് നാണം തോന്നാത്തത് കാലത്തിന്റെ ഈ ചുവരെഴുത്ത് വായിക്കാനുള്ള അകക്കണ്ണ് ഇല്ലാത്തത് കൊണ്ടാണ്.

കെ.പി.സുകുമാരന്‍ said...

അത്കൊണ്ട് തല്‍ക്കാലം നമുക്ക് സഹിക്കാം. ഇപ്പോള്‍ പ്രകൃതി ദുരന്തം പോലെ , അത്യാഹിതങ്ങള്‍ പോലെ, അപകടങ്ങള്‍ പോലെ , പകര്‍ച്ചവ്യാധികള്‍ പോലെ ബന്ദ് വിജയിപ്പിക്കുന്ന ക്രിമിനലുകളായ സാമൂഹ്യവിരുദ്ധരും നമ്മെ വേട്ടയാടുന്നു. സഹിക്കുകയല്ലാതെ ഗത്യന്തരമില്ല.

ജനശക്തി said...

@ കെ.പി.സുകുമാരന്‍

കഴിഞ്ഞ മെയ് 7നു താങ്കളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. അതിനോട് യോജിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഏത് രീതിയില്‍ താങ്കള്‍ അതിനെതിരായ പരസ്യ പ്രതിഷേധം നടത്തി എന്നൊന്ന് പറയാമോ?

കണ്ടില്ലെന്ന് നടിച്ചതുകൊണ്ട് ഈ ചോദ്യം ഇല്ലാതാവുകയില്ല.

കെ.പി.സുകുമാരന്‍ said...

@ജനശക്തി

ചരിത്രത്തിലെ ആദ്യത്തെ ഹര്‍ത്താല്‍ മുതല്‍ ഇന്നലെയ്ക്ക് മുന്‍പ് വരെ നടന്ന എല്ലാ ഹര്‍ത്താലിനും മുന്‍‌കാല പ്രാബല്യത്തോടെയും , ഈ പോസ്റ്റ് മുഖാന്തിരം ഇന്നലത്തെ ഹര്‍ത്താലിനും, ഇനി വരാന്‍ പോകുന്ന സകല ഹര്‍ത്താലുകള്‍ക്കും മുന്‍‌കൂറായും ഇവിടെ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തുന്നു. ഭാവിയില്‍ ഏതെങ്കിലും ഹര്‍ത്താലിന് പ്രതിഷേധം വിട്ട് പോയി എന്ന ആരോപണം എനിക്ക് ബാധകമാവുകയില്ല. ഭുതകാ‍ലത്തിലേക്ക് മടങ്ങിപോയി വിട്ട് പോയ പ്രതിഷേധം രേഖപ്പെടുത്താന്‍ അശക്തനായതിനാല്‍ ഈ മുന്‍‌കാല പ്രാബല്യ സിദ്ധാന്തം ബന്ധപ്പെട്ടവര്‍ അംഗീകരിക്കാന്‍ താല്പര്യം.

ജനശക്തി said...

തമാശ കൊള്ളാം..

എന്നാലും മെയ് 7നു പ്രതിഷേധിച്ചില്ല എന്നു തന്നെ അര്‍ത്ഥം. കാര്യം വ്യക്തമായി. നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ ജനശക്തിക്ക് എന്തിന്റെ കുഴപ്പമാ?
2009 മെയ് 7 ന്റെ ഹര്‍ത്താല്‍ എന്നത് എന്തിനായിരുന്നു എന്നാ കരുതിയത്? ഇത്ര പെട്ടെന്ന് മറന്നു പോയോ?

“പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണം” എന്ന ആവശ്യവുമായിട്ടാണു അന്ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത്.ജനങ്ങളുടെ അടിയന്തിരാവശ്യം നിലനിര്‍ത്തി ചെയ്യുന്ന അത്തരം ഹര്‍ത്താലുകള്‍ക്കെതിരെ സംസാരിക്കണം എന്നു പറയാന്‍ ജനശക്തിക്കു നാണമില്ലേ?

അതുപോലെയാണോ വിലക്കയറ്റം എന്നത്? അങ്ങനെ ഒന്നു യഥാര്‍ത്ഥത്തില്‍ ഉണ്ടോ? ഇല്ലേ ഇല്ല...ഈ കച്ചവടക്കാര്‍ എം.ആര്‍ പി കൂട്ടി വില്‍ക്കുന്നതു കൊണ്ടല്ലേ?അരിക്കും ഉള്ളിക്കും ഒക്കെ എവിടെയെങ്കിലും വിലകൂടിയിട്ടുണ്ടോ? ഇനി അഥവാ കൂടിയാല്‍ തന്നെ പ്രതികരിക്കാമോ? കാശുണ്ടേല്‍ വാങ്ങിക്കോണം, ഇല്ലേല്‍ പട്ടിണി കിടന്നോ...

ജനശക്തി said...

ഹര്‍ത്താല്‍: ജനങ്ങളുടെ അമര്‍ഷം പ്രതിഫലിച്ചു - ഉമ്മന്‍ചാണ്ടി

ഹര്‍ത്താല്‍ വിജയം - രമേശ്‌ ചെന്നിത്തല

ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയം: പി. പി. തങ്കച്ചന്‍

പേടിക്കേണ്ട. വിലക്കയറ്റം പോലുള്ള നിസ്സാരകാര്യത്തിനുള്ള ഹര്‍ത്താല്‍ വിജയിച്കതിനെപ്പറ്റിയല്ല. 2009 മേയ് 7 ലെ സുപ്രധാന ഹര്‍ത്താലിനെക്കുറിച്ച് മേയ് 8ലെ മാതൃഭൂമിയിലെ ചില തലക്കെട്ടുകള്‍.

ആക്രമം ആക്രമം എന്ന് കരയുന്നവര്‍ക്കായി ഒന്ന് രണ്ട് തലക്കെട്ടുകള്‍ കൂടി

ഹര്‍ത്താലില്‍ ജനജീവിതം സ്‌തംഭിച്ചു; അങ്ങിങ്ങ്‌ അക്രമം (തലക്കെട്ടില്‍ അങ്ങിങ്ങാണെങ്കിലും വായിച്ചാല്‍ കുറെ ഉണ്ട് കേട്ടോ)

ഡിസിസി ഓഫീസില്‍ നിന്ന്‌ 'പണിമുടക്കാത്ത' പീറ്ററിന്‌ സമ്മാനം കല്ലേറ്‌...

ലിങ്കില്ലെങ്കില്‍ വിശ്വസിക്കാത്തവര്‍ക്കായി ലിങ്ക്

ഇനി ആരും ഒന്നും കണ്ടില്ല, കേട്ടില്ല എന്ന് പറയരുതേ..

jitesh said...

@ ജനശക്തി ലിങ്കിന്‍ ശക്തി പോര ലിങ്ക് ക്ലിക്ക് ചെയ്താല്‍ ചെരിപ്പുമാലയുടെ ലിങ്കിലേക്ക പോകുന്നെ പാര്‍ട്ടി etharinhal തരം താഴ്ത്തും

ജനശക്തി said...

ലിങ്ക് ചങ്കില്‍ കൊണ്ടല്ലേ..സാരമില്ല..താഴേക്ക് നോക്കി നോക്കി പോയാല്‍ മതി. എല്ലാ വാര്‍ത്തയും ഉണ്ട്..

Manoj മനോജ് said...

"ഇപ്പോള്‍ കടക്കാരന്‍ തന്നെ പായ്ക്കറ്റുകളുടെ പുറത്ത് എം.ആര്‍.പി. സ്റ്റിക്കര്‍ ഒട്ടിച്ചു അവ കമ്പ്യൂട്ടറില്‍ സ്കാന്‍ ചെയ്താണ് ബില്ല് തരുന്നത്."

അമേരിക്കയില്‍ പായ്ക്കറ്റുകളില്‍ ഒന്നിനും എം.ആര്‍.പി. പോയിട്ട് ഒരു വില പോലും രേഖപ്പെടുത്തിയിട്ടില്ല. പല കടയിലും ഒരേ സാധനം തന്നെ പല വിലയില്‍ എന്ന് മാത്രമല്ല ചിലപ്പോള്‍ ചില ദിവസങ്ങളില്‍ നോക്കിയാല്‍ സ്റ്റോക്കിരിക്കുന്ന സാധനത്തിന് ഒരു ഡോളര്‍ വരെ കുറയുന്നതും കൂടുന്നതും കാണാം :)

പിന്നെ ഈ എതിര്‍പ്പിന്റെ ആവേശം മറ്റ് പാര്‍ട്ടിക്കാര്‍ നടത്തുമ്പോഴും ഉണ്ടാകുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്ന് അറിയാം എങ്കിലും ആശിച്ച് പോകുന്നു :)

പിന്നെ “അനുഭാവികള്‍” എല്ലാം താങ്കളെ പോലെയാണെന്ന് കരുതുന്നത് നല്ലതാണോ? ഭൂരിഭാഗവും സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ തന്നെയല്ലേ.

വിലകയറ്റത്തിന്റെ പ്രധാന കാരണം എന്തെന്ന് സ്വതന്ത്രമായി ഒന്ന് ചിന്തിച്ച് നോക്കൂ (ഇടത് അലര്‍ജി മാറ്റി വെച്ച്). ഇന്ത്യയിലെ കൃഷിയിടങ്ങള്‍ വ്യവസായ മേഖലയ്ക്ക് തീറെഴുതി കഴിഞ്ഞു. പിന്നെ എവിടെയാണ് ഉല്‍പ്പാദനം ഉണ്ടാകുന്നത്? ജനസംഖ്യ കൂടി കൊണ്ടും ഇരിക്കുന്നു. കാര്‍ഷിക മേഖലയില്‍ ഇന്ത്യന്‍ ഗവണ്മെന്റ് പാടേ അവഗണിച്ചതിന്റെ ഫലം തന്നെയല്ലേ ഇപ്പോള്‍ അനുഭവിക്കുന്നത്. ഇനിയും ഈ പോക്ക് പോയാല്‍ വില ഇവിടെയെങ്ങും നില്‍ക്കില്ല. കൂടാതെ ഇതിന്റെ മറവില്‍ ഇറക്ക് മതിയും നടക്കുന്നു. എന്നിട്ടും വിപണിയില്‍ വില കുറയുന്നില്ല.

2007ല്‍ സാമ്പത്തിക മാന്ദ്യം വരുന്നതിന് മുന്‍പ് ലോകത്ത് ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ബയോ ഫ്യുവലിനായി കൃഷിയിടങ്ങള്‍ ഉപയോഗിച്ചത് മൂലം ലോക വിപണിയില്‍ സാധനങ്ങള്‍ക്ക് ക്ഷാമമായി. രാജ്യങ്ങള്‍ ഭക്ഷ്യ സാധങ്ങള്‍ കയറ്റ്മതി ചെയ്യുന്നത് നിരോധിച്ചിരുന്നു (ഇപ്പോഴും ഇവിടെ ഞങ്ങള്‍ക്ക് കുത്തരി കിട്ടുന്നില്ല!). മാന്ദ്യത്തെ തുടര്‍ന്ന് ഇത് വാര്‍ത്തകളില്‍ ഇടം നേടുന്നില്ല എന്നേയുള്ളൂ. ഇപ്പോഴും ഈ ക്ഷാമം നില നില്‍ക്കുന്നുണ്ട്. വിപണിയില്‍ വില വര്‍ദ്ധനവുണ്ട്. അമേരിക്കയും മറ്റും സബ്സിഡി നല്‍കി കര്‍ഷകരെ ഉല്‍പ്പദനത്തിനായി പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ ഉള്ള കൃഷി ഭൂമി വ്യവസായത്തിണായി ഏറ്റെടുത്ത് ഇന്ത്യന്‍ ഗവണ്മെന്റ് ഇന്ത്യക്കാരെ വഞ്ചിക്കുന്നു. വരാനിരിക്കുന്നത് വില വര്‍ദ്ധനവിന്റെ കാലമാണ്. ഇന്ത്യന്‍ ഗവണ്മെന്റ് ടാക്സ് കൂട്ടിയും ശമ്പളം വര്‍ദ്ധിപ്പിച്ചും രക്ഷപ്പെടും പക്ഷേ ശമ്പള വര്‍ദ്ധന ലഭിക്കാത്ത സാധാരണക്കാരുടെ കാര്യമോ?

വിലകയറ്റത്തിന് കാരണം തങ്ങളുടെ പിടിപ്പ് കേടാണെന്ന് മന്മോഹന്‍ ഗവണ്മെന്റ് സമ്മതിച്ച് കഴിഞ്ഞത് കണ്ടാലും കാണില്ലല്ലല്ലോ :) ജയ് മന്മോഹന്‍ ജി എന്നല്ലേ നയം.

രാംദേവ് പറഞ്ഞതല്ലേ ശരി നല്ല ഒരു എക്കണോമിസ്റ്റായ മന്മോഹന് സാധാരണക്കാരുടെ എക്കണോമിക്സിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. പുള്ളിക്ക് വിരലില്‍ എണ്ണാവുന്ന വ്യവസായ ഭീമന്മാരെ കൊണ്ട് ഇന്ത്യയുടെ വളര്‍ച്ച ഗ്രാഫ് ഉയര്‍ത്തണം അതിനിടയില്‍ പെട്ട് തകരുന്ന സാധാരണ ഇന്ത്യക്കാരനെ അങ്ങേര് എവിടെ കാണാന്‍?

ഇടത് അലര്‍ജി പിടിച്ച് കാഴ്ചയും വിവേചന ബുദ്ധിയും നഷ്ടപ്പെട്ടവരല്ലേ യഥാര്‍ത്ഥ പല്ലക്ക് ചുമക്കുകാര്‍!

പിന്നെ ഹര്‍ത്താല്‍ കൊണ്ട് കേരള ഗവണ്മെന്റിന് മാത്രമല്ലല്ലോ ഇന്ത്യ ഗവണ്മെന്റിനും കിട്ടുന്നില്ലേ മദ്യം വഴി ലഭിക്കുന്ന കാശ്! അങ്ങിനെയെങ്കിലും ഒരുപകാരം ഇത് വഴി കിട്ടുന്നുണ്ടല്ലോ. അപ്പോള്‍ മാസത്തില്‍ ഓരോ ഹര്‍ത്താലെങ്കിലും ഉണ്ടാകട്ടെ എന്ന് ആശിക്കാം...

Manoj മനോജ് said...

ജനശക്തിക്ക് കൊടുത്ത മറുപടി ഇപ്പോഴാണ് കണ്ടത് :)

ചന്തു said...

"ഇന്ത്യയിലെ കൃഷിയിടങ്ങള്‍ വ്യവസായ മേഖലയ്ക്ക് തീറെഴുതി കഴിഞ്ഞു. "

Ithil ninnu itathu partikalum bhinnamala. Pakshapatitwa paramaya chila neekangal alathe (vayalnikathal tadayal) keralathilum prathechu onum kandila. Vikasanam enathu chindikenda veroru vishayam.

ചന്തു said...

Oru samsayam, harthalinte anu beverages turakumo ? Angane enkil anathe sales vazhi kooduthal labham undavanale sadhytha ??

jitesh said...
This comment has been removed by the author.
jitesh said...

മാഷെ പുതിയ വിപ്ലവം വന്നിട്ടുണ്ട് നമ്മുടെ ബൂര്‍ഷ്വാ പത്രമ എഴുതിയറ് പക്ഷെ ഗള്‍ഫില്‍ നിന്ന്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ഇതിനെ ശരി വയ്കുന്നു ഒന്ന്‍ വായിച്ചു നോക്കൂ

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=7144255&contentType=EDITORIAL&BV_ID=@@@

praja said...

Received this letter from Jago party!Dear friends,
Our country is marred with an epidemic that is weakening our foundation on which we stand—and the epidemic is the incessant cycle of bandhs and hartals. Though the intent behind a declared bandh by a political party is often stated for a good cause, ask a small time vegetable seller or a common man on road if the bandh is a blessing or a severe punishment for him. More over these political goons find pleasure in damaging public & private properties, all in the name of common men!
Far away from this reality, the political parties celebrate that the bandh was a “big success” if it managed to effect the maximum number of lives. It’s an open secret how arm twisting methods are adopted to cripple a beautiful productive day.
How can two wrongs make it a right? It is high time this menace needs to be curbed.
Infamous examples:
History has been kind enough to give us classic examples to learn lessons from; two states of West Bengal and Kerala who have plummeted from glory to shame.
Before India’s independence, Kolkata was the pride of India and the base of our Independence movement. It was often said that whatever Bengal uttered, the rest of India followed. Bengal always played an important role in collective thinking in politics and economics. It was because of such intellectual focus, many business houses had their head offices in Bengal. But in late seventies, things changed dramatically after the Communists took over. A series of anti-industry policy, bandhs, intimidation, and gheraos crippled the state and projected it in poor light in the international map. Today not just FDI, but even domestic investments have failed to come to West Bengal. West Bengal today stands as a pale reflection of its own glorious past. Kerala follows the same sad story.
Often such strikes and bandhs are a gimmick to attract undue attention and to be in the news. Often the true intent of the political party is a hidden agenda.

What are the other options?
Why should we resort to hartals for highlighting issues?. When centuries old war with the outside force(British Raj) could be resolved through peaceful negotiations, why should domestic issues be resolved with violent bandhs and strikes. Why cant we have peaceful protests and debates as an alternative?
When the sole reason is to benefit the greater good of the public/ aam aadmi, why the aam aadmi has to suffer at the first place. We at Jago want to rewrite rules. We want to ban any sort of bandhs and strikes that affects the normal lives of its own citizen. Bandhs are a symbol of anarchy and uncivic attitude in a civilized society. Though hartal is a legitimate exercise of freedom of association and freedom of speech, but doing it at the cost of national property and loss of national production is unconstitutional .
We urge for a public debate to brainstorm for alternative and civilized solutions to raise public issues.
We won’t rest until we remove this menace from its roots.

Deepak Mittal

jitesh said...

ചേര്‍ത്തല: ഹര്‍ത്താല്‍ ദിവസം ജോലി ചെയ്തതിന്‌ സിഐടിയുക്കാര്‍ ചെരുപ്പുമാല അണിയിച്ച്‌ പീഡിപ്പിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവറെ യുവമോര്‍ച്ച നോട്ടുമാല അണിയിച്ച്‌ ആദരിച്ചു. കെഎസ്‌ആര്‍ടിസി ചേര്‍ത്തല ഡിപ്പോയിലെ ഡ്രൈവര്‍ തണ്ണീര്‍മുക്കം 20-ാ‍ം വാര്‍ഡ്‌ കൊക്കോതമംഗലം നികര്‍ത്തില്‍ ബിജു (41)വിനെയാണ്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ വെള്ളിയാകുളം പരമേശ്വരന്‍ നോട്ടുമാല അണിയിച്ച്‌ ആദരിച്ചത്‌.

ബിജുവിനെ മര്‍ദിക്കുകയും മൂത്രം തലയിലൊഴിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ സിഐടിയു നേതാക്കളുടെ രണ്ട്‌ മാസത്തെ ശമ്പളം ഉള്‍പ്പെടെ 60,000 രൂപ കൊടുത്ത്‌ കേസ്‌ ഒതുക്കുവാനുള്ള സിഐടിയു ശ്രമത്തിനെതിരെ ബിജുവിന്‌ ആത്മവിശ്വാസം പകരുവാനാണ്‌ യുവമോര്‍ച്ച ഈ പരിപാടി സംഘടിപ്പിച്ചതെന്ന്‌ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.വിനോദ്‌ അറിയിച്ചു.

യുവമോര്‍ച്ച മണ്ഡലം കണ്‍വീനര്‍ അഭിലാഷ്‌ മാമ്പറമ്പില്‍, യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ എന്‍.പി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അതിനിടെ ബിജു നല്‍കിയ കേസിലെ മൊഴി പോലീസുകാര്‍ തിരുത്തിയതിനെതിരെ ഇന്ന്‌ എസ്പിക്ക്‌ പരാതി നല്‍കും. തലയില്‍ മൂത്രമൊഴിച്ചതും മൊബെയില്‍ ഫോണും, പേഴ്സും കവര്‍ന്നതും മൊഴിയില്‍ രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ എസ്പിക്ക്‌ പരാതി നല്‍കുന്നതെന്ന്‌ ബിജു പറഞ്ഞു.

Leave a

ജിവി/JiVi said...

പ്രജേ, ജാഗോ പാര്‍ട്ടിയുടെ കത്ത് ഇവിടെയിട്ടത് നന്നായി. ഇതും കൂടി വായിച്ചേക്കൂ :ബംഗാളിലെ സ്ഥിതി ശോചനീയം

ജനശക്തി said...

ഇന്നാള് ആരൊക്കെയോ നേതാക്കള്‍ പറഞ്ഞിരുന്നു ഹര്‍ത്താലെന്തോ ജനവിരുദ്ധമോ, ഉല്പാദന നഷ്ടം വരുത്തുന്നതോ ഒക്കെ ആണെന്ന്..ഇതാ അവരു തന്നെ നടത്തുന്നു “ജനവിരുദ്ധമല്ലാത്ത, ഉല്പാദന നഷ്ടം വരുത്താത്ത“, ഹര്‍ത്താല്‍. കഴിഞ്ഞ തവണ ഉണ്ടായ ധാര്‍മ്മിക രോഷം ഇത്തവണ കാണാത്തതെന്തുകൊണ്ട് എന്ന ആത്മപരിശോധനയും ആകാം.

കിനാലൂരില്‍ നാലുവരിപ്പാതയുടെ സര്‍വേ തടഞ്ഞവരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബാലുശ്ശേരി, എലത്തൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ നടത്തും. യു.ഡി.എഫ്., ബി.ജെ.പി, എസ്.ഡി.പി.ഐ. എന്നീ കക്ഷികളാണ് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

വാഹനഗതാഗതം തടസ്സപ്പെടുത്തില്ലെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആഹ്വാനമുണ്ട്. ബി.ജെ.പി. ഹര്‍ത്താല്‍ എലത്തൂര്‍ മണ്ഡലത്തിലെ ചേളന്നൂര്‍, തലക്കുളത്തൂര്‍, കാക്കൂര്‍, നന്മണ്ട, കക്കോടി പഞ്ചായത്തുകളിലായി ചുരുക്കിയിട്ടുണ്ട്.

http://www.mathrubhumi.com/online/malayalam/news/story/295455/2010-05-07/kerala

jitesh said...

വ്യവസായ മന്ത്രിക്ക്‌ സ്വകാര്യ അജണ്ട: കെ. സുരേന്ദ്രന്‍

Posted On: Thu, 06 May 2010 22:40:07

കോഴിക്കോട്‌: കിനാലൂരില്‍ വ്യവസായമന്ത്രിക്ക്‌ സ്വകാര്യ അജണ്ടയുണ്ടെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സംഭവത്തെക്കുറിച്ച്‌ വ്യവസായമന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണത്തിന്‌ ഉത്തരവിടണമെന്നും കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഭൂമാഫിയക്കും റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകാര്‍ക്കും വേണ്ടിയാണ്‌ പാത നിര്‍മ്മിക്കുന്നത്‌. കിനാലൂരിലും പരിസരപ്രദേശങ്ങളിലും നൂറുകണക്കിന്‌ ഏക്കര്‍ ഭൂമി നിരവധി ആളുകള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്‌. എളമരം കരീമുമായി ഒന്നിച്ച്‌ പ്രവര്‍ത്തിച്ച ട്രേഡ്‌ യൂണിയന്‍ നേതാക്കളാണ്‌ ഇടനിലക്കാര്‍.

വ്യവസായം വരാനിടയില്ലാത്ത സ്ഥലത്ത്‌ എന്തിനാണ്‌ ഇത്തരമൊരു റോഡെന്ന്‌ വ്യക്തമാക്കണം. വെറുക്കപ്പെട്ടവന്റെ കൈകളും ഇതിന്‌ പിന്നിലുണ്ട്‌. മലേഷ്യന്‍ സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നെങ്കിലും പദ്ധതിയില്‍ നിന്ന്‌ അവര്‍ പിന്മാറിയിട്ടുണ്ട്‌. അതിനുശേഷം കേരളത്തിനകത്തു നിന്നോ പുറത്തുനിന്നോ വ്യവസായികള്‍ പുതിയ സംരംഭവുമായി എത്തിയിട്ടില്ല. വി.കെ.സി മമ്മദ്കോയയുടെ ചെരുപ്പുകമ്പനി മാത്രമാണ്‌ അവിടെ ഉള്ളത്‌. അതിന്‌ വേണ്ടിയാണോ റോഡ്‌ നിര്‍മ്മിക്കുന്നത്‌. എന്ത്‌ സ്ഥാപനമാണ്‌ പുതുതായി വരാന്‍ പോകുന്നതെന്ന്‌ വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട്‌ ജില്ലാകളക്ടറുടെ നടപടിയും സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന്‌ സുരേന്ദ്രന്‍ പറഞ്ഞു.

സമരക്കാര്‍ക്കു നേരെ പോലീസിനെ ഉപയോഗിച്ച്‌ നന്ദിഗ്രാമിന്‌ സമാനമായ രീതി നടപ്പാക്കാനാണ്‌ സിപിഎം ശ്രമിക്കുന്നത്്‌ എന്നാല്‍ ഇത്‌ തുടര്‍ന്നാല്‍ ബിജെപി പ്രത്യക്ഷ സമരത്തിന്‌ തയ്യാറാകും. സുരേന്ദ്രന്‍ മുന്നറിയിപ്പ്‌ നല്‍കി.

നാട്ടുകാര്‍ക്ക്‌ നേരെ അക്രമം നടത്തിയ പോലീസ്‌ ഉദ്യോഗസ്ഥരെ സസ്പെന്റ്‌ ചെയ്യണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍, ജില്ലാ പ്രസിഡന്റ്‌ പി. രഘുനാഥ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സിംഗൂര്‍ മോഡല്‍ വികസനം കേരളത്തില്‍ നടപ്പാക്കാനുള്ള ഇടതു സര്‍ക്കാറിന്റെ വ്യാമോഹം വിലപ്പോകില്ലെന്ന്‌ മുസ്ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പശ്ചിമ ബംഗാളില്‍ നടപ്പാക്കിയതു പോലെ വന്‍കിടക്കാര്‍ക്ക്‌ വേണ്ടി ജനകീയസമരങ്ങളെ നിഷ്പ്രഭമാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ വിജയിക്കില്ല. ഇനിയും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സര്‍ക്കാറിന്‌ അനുഭവിക്കേണ്ടി വരും. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

jitesh said...

@ ഡ്യൂപ്ലിക്കേറ്റ്‌ ജനശക്തി
. കിനാലൂരിലും കണ്ടത് ജനശക്തിയ അല്ലാതെ കുത്തക മുതലാളിമാര്‍ക്ക് ഒചനം പാടുന്ന കള്ള ജനശക്തി മരെയല്ല ..... മുഖ്യന്‍ ഇതൊന്നു അറിയുന്നില്ല ചെയ്യുന്നതെല്ലാം തച്ചങ്ങരിയുടെ ടൌസരിട്ട ചില കാക്കി പിള്ളെര .... ഇതൊന്നും കാണാന്‍ എ ക ജി യെ
പോലെയുള്ളവര്‍ ഇവിടെ ഇല്ലാത്തത് നന്നായി പക്ഷെ പാര്‍ട്ടി പണ്ടേ പാറപ്പുറത്ത് വച് തന്നെ പിരിച്ചു വിട്ടേനെ....... ജയ് കിനാലൂരിലെ ജനശക്തി ............


http://www.janmabhumidaily.com/detailed-story?newsID=64112

ജനശക്തി said...

ജിതേഷ്

വിഷയം ഹര്‍ത്താല്‍.എതിര്‍പ്പിലെ ഇരട്ടത്താപ്പ്. ധാര്‍മ്മികരോഷത്തിലെ ഇരട്ടത്താപ്പ്. മനസ്സിലായില്ലെങ്കില്‍ ആവര്‍ത്തിക്കുന്നു..

jitesh said...

നിങ്ങള്‍ ഇരട്ടത്താപ്പ് കാട്ടിയ മാതിരി ഇനി ആര്‍കും കാട്ടാന്‍ പറ്റില്ല .
കൂത്‌പരമ്പില്‍ അഞ്ച് ചെറുപ്പക്കാരെ ബലി കൊടുത്തത് സാശ്രയ കോളേജ്
എതിരെ ആയിരുന്നല്ലോ ? അവസാനം ഭരണം മാറിയപ്പോള്‍ തലശ്ശേരിയില്‍
സഹകരണ കോളേജ് തുടങ്ങി രക്ത സാക്ഷികളെ അപമാനിച്ച നിങ്ങളല്ലേ ഇരട്ടതാപ്പിണ്ടേ വക്താക്കള്‍ . { ഒരു സ്വകാര്യം .. ഒരു സഹകരണ കോളേജ് കിട്ടാന്‍ എത്രയ പാര്‍ട്ടി ഫണ്ടിലേക്ക് വേണ്ടത് ]

-- ഏതായാലും കാര്യങ്ങള്‍ മനസ്സിലാക്കി വരുന്നുണ്ട്
വിജയന്‍ മാസ്റ്റര്‍ പറഞ്ഹിടത്ത് അവസാനം എല്ലാ ശക്തികള്‍ എത്തുന്നുണ്ട് സന്തോഷം

പ്രവാസം..ഷാജി രഘുവരന്‍ said...
This comment has been removed by the author.
പ്രവാസം..ഷാജി രഘുവരന്‍ said...

ഹര്‍ത്താല്‍ .....
പ്രാകൃതമായ ഒരു സമരമുറ ....
സമരങ്ങള്‍ കൊണ്ട് നാം നേടിയത് മഹത്തായ ഒരു സംസ്ക്കാരമാണ് അത് മറന്നിട്ടില്ല.
കയ്യുരും,കരിവള്ളുരും,അന്തിക്കാട്ടും,വയലാറും ഇതൊക്കെ നെഞ്ചിലെറ്റി നടക്കുന്ന ഇടതുപക്ഷ കമ്മുനിസ്റ്റ്‌ പാര്‍ട്ടിയിലെ ഒരു മെമ്പര്‍ ആണ് ഞാനും.ഈ സമരമുറ മാറ്റെടിയിരിക്കുന്നു.ഇന്നു നമ്മള്‍ കാണുന്നത് ഈ സമരം സാധാരണക്കാരനെ ബുധിമുട്ടിക്കുന്നതിനു വേണ്ടി മാത്രമാണ്.അവസാനം നടന്ന പണിമുടക്കില്‍ ഞാന്‍ കണ്ടു സ്വകാര്യ വാഹനങ്ങള്‍ക്ക് ഒരു തടസ്സവുമില്ല .സ്വന്തമായി വാഹനമുള്ളവന് സന്ജാര സ്വാതന്തൃം.അതില്ലാത്ത പാവപെട്ടവന് അവന്‍ സഞ്ചരിക്കുന്ന ബസ്സ്‌ ,ഓട്ടോറിക്ഷ ഇതിനെല്ലാം വിലക്കും ഇതു നീതിയാണോ.സമ്പന്നനു ഒരു നിയമവും പാവങ്ങള്‍ക്ക് മറ്റൊരു നിയമവും ...ഇതൊക്കെ ഈ പ്രഖ്യാപനം നടത്തുന്നവര്‍ കാണാതെ പോകുന്നതോ ..അതോ ?.........