ബ്ലോഗ് മീറ്റ് മാറ്റി വെച്ചിട്ടില്ല....

സോഫ്റ്റ്വേർ ഡൌൺ‌ലോഡ് ചെയ്യുകയോ രജിസ്റ്റർ ചെയ്യുകയോ ഒന്നുമില്ലാതെ വെബ്‌സർവറിൽ നിന്ന് ഒരേ സമയം ആറ് പേർക്ക് വീഡിയോ ചാറ്റ് ചെയ്യാനുള്ള സൌകര്യമാണ് ഊവൂ ഡോട്ട് കോം എന്ന സൈറ്റ് നമുക്ക് സൌജന്യമായി നൽകുന്നത്. എന്നാൽ അധികമാരും ഇത് ഉപയോഗപ്പെടുത്തിക്കാണുന്നില്ല.

നാട്ടിൽ പൊതുവെ അൺ‌ലിമിറ്റഡ് ഇന്റർനെറ്റ് കണൿഷൻ എടുക്കുന്നവർ ചുരുക്കമായിരിക്കും. അധികം പേരും പ്രതിമാസം 500രൂപയുടെ ഹോം പ്ലാൻ എടുത്തവരായിരിക്കും. അവർക്ക് ഊവൂവിന്റെ വീഡിയോ ചാറ്റ് ചെയ്യാൻ പ്രയാസമായിരിക്കും. ആറ് പേർ ഒരുമിച്ച് ചാറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് പരീക്ഷിക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നു. അത്കൊണ്ടാണ് ഒരു വെർച്വൽ ബ്ലോഗ് മീറ്റ് എന്ന് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് ഇട്ടത്.

ആ പോസ്റ്റ് പ്രകാരം ഇന്ന് രാവിലെ പത്ത് മണി മുതലാണ് ബ്ലോഗ് മീറ്റ് ആരംഭിക്കേണ്ടത്. ആ പോസ്റ്റ് ഇടുമ്പോൾ ഇതൊരു വമ്പിച്ച വിജയമായിരിക്കും എന്ന് പ്രതീക്ഷിക്കാനുള്ള മൌഢ്യമൊന്നും എനിക്കില്ലായിരുന്നു. സത്യം പറഞ്ഞാൽ ഒരാളെങ്കിലും ഒരു കൌതുകത്തിന് വേണ്ടി ഈ ചാറ്റ് റൂമിൽ കടന്നുവരും എന്ന് പോലും ഞാൻ പ്രതീക്ഷിച്ചിട്ടില്ല. എന്നാലും ഈ ബ്ലോഗ് മീറ്റ് മാറ്റി വെച്ചിട്ടില്ല. ആരും വന്നില്ലെങ്കിലും ഒരു നഷ്ടവുമില്ല.

എന്റേത് അൺ‌ലിമിറ്റഡ് കണൿഷനാണ്. ഞാൻ സദാ ഓൺ‌ലൈനിൽ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൂട്ടത്തിൽ ഈ ചാറ്റ് റൂമും തുറന്ന് വയ്ക്കും എന്ന് മാത്രം. നാട്ടിൽ ഒരു ബ്ലോഗ് ശില്പശാലയും തുടർന്ന് ഒരു ഇന്റർനെറ്റ് പരിശീലന കേന്ദ്രം തുടങ്ങാനുമുള്ള പരിശ്രമത്തിലാണ് ഞാൻ. എന്തെങ്കിലും മുതലെടുപ്പിന് വേണ്ടിയല്ല.  സമൂഹത്തിന് നമ്മൾ എന്തെങ്കിലും തിരിച്ചുകൊടുക്കേണ്ടേ? അവനവന്റെ സാമർത്ഥ്യം ഒന്ന് കൊണ്ട് മാത്രമല്ല ഒരാൾ എന്തെങ്കിലും നേടുന്നത്. അതിൽ സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനമുണ്ട്. സമൂഹമില്ലെങ്കിൽ ആർക്കും നിലനില്പില്ല.

ഇന്ന് നാട്ടിൽ യുവതലമുറ തീർത്തും അരാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഒരു സാംസ്ക്കാരികപ്രവർത്തനവും നാട്ടിൽ നടക്കുന്നില്ല. കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് ചിലർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആ പ്രവർത്തനങ്ങൾ കൊണ്ട് ആ പ്രവർത്തകർക്കും ബന്ധപ്പെട്ട പാർട്ടികൾക്കും മാത്രമേ നേട്ടമുള്ളൂ.  ആ തലമുറയുടെ അടുത്തേക്കാണ് ഇന്റർനെറ്റ് കടന്ന് വന്നത്. എന്നാൽ വേണ്ടത്ര അവബോധം നാട്ടിൽ ഇതിനെ പറ്റി യുവാക്കൾക്ക് പോലുമില്ല.

അത്കൊണ്ടാണ് ഞാൻ ഈ ആശയവുമായി നാ‍ട്ടിൽ എത്തിയത്. പത്ത് പേരെ എനിക്ക് കൂട്ടിന് കിട്ടാതിരിക്കില്ല എന്നാണ് പ്രതീക്ഷ. എന്നെ സംബന്ധിച്ച് എന്തെങ്കിലും ഒന്ന് പ്രവർത്തിക്കേണ്ടേ എന്ന പ്രതിസന്ധി തരണം ചെയ്യുകയാണ് പ്രധാനം.

അത് കൊണ്ട് ഈ ബ്ലോഗ് മീറ്റിൽ ആർക്കെങ്കിലും പങ്കെടുക്കണം എന്ന് താല്പര്യമുണ്ടെങ്കിൽ താഴെ ക്ലിക്ക് ചെയ്ത് നോക്കുക. ചിലപ്പോൾ ഞാൻ മാത്രമേ കാണുകയുള്ളൂ. അതും സംശയത്തിലാണ്. കാരണം ബി.എസ്.എൻ.എൽ. ജീവനക്കാർ സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ചിലപ്പോൾ സമരത്തിന് മുൻപേ ഇന്റർനെറ്റ് പണിമുടക്കിയേക്കാം.

അപ്പോൾ ബാക്കി പറഞ്ഞപോലെ ...

Join a live video chat now!


8 comments:

thee kurukkan ( firefox) said...

sorry sukumaretta, I am in the office i just logged in now.

Manoj

കെ.പി.സുകുമാരന്‍ said...

@thee kurukkan ( firefox)

OK Manoj ....

kiran m panicker said...

thank u sir ....first of all in my life i interacted with one famous person...thnx ....sir plz add me to your gtalk.....

kiran m panicker said...

accourding to me virtual conference was successful...........thank you very much sukumaretta....plz do more........all the best for your attempt to change the world( i meant aspects of people)...........

jayanEvoor said...

Hi mashe...

I am trying to chat...

It took me long to dowload java.

Now i'm online

കെ.പി.സുകുമാരന്‍ said...

@jayanEvoor

ഹലോ ജയൻ , ഞാൻ ഒരു ഗസ്റ്റ് വന്നത്കൊണ്ട് അല്പസമയം ഓഫ് ലൈൻ ആയിരുന്നു... ജാവ ഇൻസ്റ്റാൾ ആയില്ലേ ?

കൂതറHashimܓ said...

ഞാന്‍ നോക്കി ആ റൂമില്‍ ആരെയും കണ്ടില്ലാ

കെ.പി.സുകുമാരന്‍ said...

ഹാഷിം വരാൻ വളരെ വൈകിയിരിക്കും....:)