Links

രണ്ടാം തലമുറ ബ്ലോഗ്

ബ്ലോഗറില്‍ ഇപ്പോള്‍ ടെമ്പ്ലേറ്റ് നമുക്ക് തന്നെ സ്വയം ഡിസൈന്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പരിഷ്ക്കാരങ്ങള്‍ വരുത്തിയത് കാരണം വളരെയധികം സൌകര്യങ്ങളാണ് ബ്ലോഗര്‍മാര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ നിലവിലുള്ള ബ്ലോഗര്‍മാരില്‍ അധികമാരും തങ്ങളുടെ ബ്ലോഗില്‍ ഈ മാറ്റങ്ങള്‍ വരുത്തിയതായി കാണുന്നില്ല. ഇന്ന് ബ്ലോഗ് എഴുതിക്കൊണ്ടിരിക്കുന്ന ഒന്നാം തലമുറയില്‍ പെട്ട ബ്ലോഗെഴുത്തുകാര്‍ക്ക് പൊതുവെ ബ്ലോഗിങ്ങില്‍ ഒരു വിരസത അനുഭവപ്പെടുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. എന്തൊക്കെ പറഞ്ഞാലും, ബ്ലോഗില്‍ കമന്റുകള്‍ കിട്ടുന്നില്ലെങ്കില്‍  ക്രമേണ ബ്ലോഗിങ്ങില്‍ ആര്‍ക്കും മടുപ്പ് അനുഭവപ്പെടും.

ബ്ലോഗ് എഴുതുന്നതിന്റെ ഉദ്ദേശ്യം തന്നെ ആരെങ്കിലുമായി സൌഹൃദമോ ബന്ധമോ സ്ഥാപിക്കാന്‍ വേണ്ടി തന്നെയാണ്. പുറമേക്ക്, എന്റെ ബ്ലോഗ് വേണമെങ്കില്‍ വായിച്ചാല്‍ മതി എന്ന് പ്രഖ്യാപിക്കുമെങ്കിലും തുടരെത്തുടരെ പോസ്റ്റുകള്‍ എഴുതി അത് നാലാളുകള്‍ വായിക്കുന്നില്ലെങ്കില്‍ ഏത് ബെര്‍ളി തോമസും ബ്ലോഗ് പൂട്ടും. ഇന്ന് മലയാളം ബ്ലോഗര്‍മാരില്‍ വിശാലമനസ്ക്കത തീരെ കുറഞ്ഞുപോയി. ബൂലോഗകൂടപ്പിറപ്പ് എന്ന വികാരം ബ്ലോഗര്‍മാര്‍ക്ക് കൈമോശം വന്നുപോയി.  ഒരോ ബ്ലോഗര്‍ക്കും പത്തോ ഇരുപതോ ഫേന്‍സ് എന്ന നിലയില്‍ ഗ്രൂപ്പുകളാണ് ഇപ്പോഴുള്ളത്. മറ്റുള്ള ബ്ലോഗുകള്‍ ഇക്കൂട്ടര്‍ കണ്ട ഭാവം നടിക്കുകയില്ല.  അവഗണിച്ച് ബ്ലോഗില്‍ നിന്ന് തുരത്തുക എന്ന തന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്. ഇത് ബ്ലോഗിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ് എന്നിവര്‍ മനസ്സിലാക്കുന്നില്ല.

ബ്ലോഗിലെ ഈ ഒന്നാം തലമുറ ഒരു ഉപരി വര്‍ഗ്ഗമാണെന്നാണ് എന്റെ നിരീക്ഷണം. അത്കൊണ്ട് ബ്ലോഗില്‍ ഒരു രണ്ടാം തലമുറയുടെ വരവ് അത്യന്താപേക്ഷിതമാണ്. നാട്ടിലുള്ള ആളുകള്‍ ബ്ലോഗ് എഴുതാനും ബ്ലോഗ് വായിക്കാനും മുന്നോട്ട് വരണം.  ബ്ലോഗ് വായന നാട്ടില്‍ ഒരു ശീലമാകണം. അതിന് വേണ്ടിയുള്ള ജനകീയപ്രചാരണം നടക്കണം. ഇന്ന്, കമ്പ്യൂട്ടര്‍ എന്നാല്‍ കുട്ടികള്‍ക്ക് ഗെയിം കളിക്കാനും യുവാക്കള്‍ക്ക് അശ്ലീല സൈറ്റുകള്‍ കാണാനും വേണ്ടി മാത്രമുള്ള ഒരു ഉപകരണമാണെന്നാണ് പൊതുവെയുള്ള ധാരണ. ഇത് തിരുത്തിക്കുറിക്കാന്‍ ബ്ലോഗ് പ്രചാരണവും രണ്ടാം തലമുറ ബ്ലോഗിന്റെ ആവിര്‍ഭാവവും കൂടിയേ തീരൂ.

രണ്ടാം തലമുറയില്‍ പെടുന്ന ബ്ലോഗര്‍മാര്‍ക്ക് വേണ്ടി വിപുലമായ സൌകര്യങ്ങളാണ് ഇന്ന് ബ്ലോഗിങ്ങില്‍ സജ്ജമായിക്കൊണ്ടിരിക്കുന്നത്.  അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിന്‍ഡോസിന്റെ ലൈവ് റൈറ്റര്‍ (WLW).   ഇതൊരു സോഫ്റ്റ്‌വേര്‍ ആണ്. നമുക്കിത് വിന്‍ഡോസ് സൌജന്യമായി തരുന്നു. ഓഫ്‌ലൈനായി ബ്ലോഗെഴുതി ഇതിലൂടെ ബ്ലോഗറില്‍ പോസ്റ്റ് ചെയ്യാം. ബ്ലോഗറിന്റെ എഡിറ്ററില്‍ ലഭ്യമല്ലാത്ത കുറെ സൌകര്യങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു.

1) HTML കോഡ് ഇല്ലാതെ പട്ടിക ഉണ്ടാക്കാം. പട്ടികയില്‍ ചിത്രങ്ങള്‍ നിരയും വരിയുമായി ചേര്‍ക്കാം.  ചിത്രങ്ങള്‍ക്ക് ലിങ്ക് കൊടുക്കാം.
2) ഫോട്ടോ ആല്‍ബം പോസ്റ്റ് ചെയ്യാം. ഇവിടെ നോക്കുക.
3) മാപ്പ്, വീഡിയോ, എന്നിവ പോസ്റ്റ് ചെയ്യാം. ( വിന്‍ഡോസിന്റെ മൂവി മേക്കര്‍ ഉപയോഗിച്ച് നമുക്ക് വീഡിയോകള്‍ ഉണ്ടാക്കാമല്ലൊ)
4) നമ്മുടെ പോസ്റ്റുകള്‍ പിങ്ങ് ചെയ്യാം.
5) പ്ലഗ്-ഇന്നുകള്‍ ചേര്‍ക്കാം.

(കൂടുതല്‍ കാര്യങ്ങള്‍ വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മനസ്സിലാകും.  ഡൌണ്‍‌ലോഡ്  ചെയ്യുന്നതിന്: ലിങ്ക്.

ബ്ലോഗ് പ്രചാരണത്തിന് നാട്ടില്‍ നിന്ന് തന്നെ ആളുകള്‍ മുന്നോട്ട് വരണം.  ഞാന്‍ എന്റെ നാട്ടില്‍ അത്തരം പ്രചാരണം സംഘടിപ്പിക്കാന്‍ പരിപാടി തയ്യാറാക്കി വരുന്നു.

23 comments:

ninni said...

ആശംസകള്‍ നേരുന്നു

Faizal Kondotty said...

Nice idea..! Best wishes..

Anonymous said...

വായിച്ചു മാഷേ....പ്രൊഫൈല്‍ കണ്ടു...തീയില്‍കുരുത്തതാണ്് അല്ലേ...വെയിലത്ത് വാടേണ്ട കാര്യമില്ലല്ലോ......ബിംഗ് ബാംഗ് തിയറി ഇന്നലെ പ്രൂവ് ചെയ്തില്ലേ....ഇനിയും കാണാം.

Kalavallabhan said...

ബ്ലോഗ് വായന നാട്ടില്‍ ഒരു ശീലമാകണം

laloo said...

i like this post.
വിന്‍ഡോസിന്റെ ലൈവ് റൈറ്റര്‍ (WLW).
how can i get it?

Unknown said...

@laloo

ഡൌണ്‍‌ലോഡ് ചെയ്യാനുള്ള ലിങ്ക് പോസ്റ്റിന്റെ അവസാന ഭാഗത്ത് കാണുക. സംശയം എന്തെങ്കിലും ഉണ്ടെങ്കില്‍ വീണ്ടും ഇവിടെ കമന്റ് എഴുതുകയോ കോണ്ടാക്റ്റ് മി പേജില്‍ നിന്ന് മെയില്‍ അയയ്ക്കുകയോ ചെയ്യുക.

Unknown said...

വായിച്ച് അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി ....

ഏകതാര said...

ആശംസകള്‍.......
പ്രൊഫൈല്‍ വായിച്ചു.ബഹുമാനം തോന്നുന്നു മാഷേ നിങ്ങളോട്......

.. said...

നൂറു ശതമാനം യോജിക്കുന്നു മാഷേ..

SUNIL V S സുനിൽ വി എസ്‌ said...

വളരെ നല്ല പോസ്റ്റ്‌.
പറഞ്ഞതിൽ ഒട്ടും പതിരില്ല.

Unknown said...

പല പ്രവാസി ബ്ലോഗര്‍മാരും നാട്ടിലെത്തിയാല്‍ ഓഫ് ലൈന്‍ ആവുന്ന അവസ്ഥയുണ്ട് . ബ്ലോഗിങ്ങിനും കമന്റിനുമായി ചെലവാക്കേണ്ട ഏറ്റവും ചുരുങ്ങിയ സമയമായ ഒരു മണിക്കൂര്‍ എന്നും സംഘടിപ്പിക്കല്‍ വീടും കുടുംബവും ആയി താമസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. എന്റെ കാര്യത്തില്‍ ജോലി കഴിഞ്ഞ് വൈകുന്നേരം വരുമ്പോള്‍ വോള്‍ടേജ് കണികാണാന്‍ കിട്ടില്ല. ബാക്കി കിട്ടുന്ന സമയത്ത് വേണം വീട്ടിലെലാവര്‍ക്കും കമ്പ്യുട്ടര്‍ ഉപയോഗിക്കാന്‍. അപ്പൊ ബ്ലോഗിനും അത്രയേ സമയം കിട്ടൂ. ഭേദപ്പെട്ട പ്രവാസികള്‍ക്ക്/ വീട്ടില്‍ നിന്നും വിട്ടു നില്‍ക്കുന്നവര്‍ക്ക് ഈ പ്രശ്നം കുറവാണെന്ന് തോന്നുന്നു.

പിന്നെ എല്ലാ ബ്ലൊഗ് വായനക്കാരനും എന്നെപ്പോലെ ബ്ലോഗ് സൃഷ്ടിക്കുകയും നാലാംതരം ചവറുകള്‍ അടിച്ചിറക്കുകയും ചെയ്യും. എന്നിട്ട് അതില്‍ നിന്നും തപ്പിയെടുത്ത് നല്ല പോസ്റ്റ് കണ്ടെത്തണം . ഇത്തരം പ്രശ്നം കാരണം ഞാന്‍ ഇപ്പോള്‍ ആളുടെ പേര് നോക്കി മാത്രം പോസ്റ്റ് വ‍ായിക്കാന്‍ തുടങ്ങി

വല്ലാത്ത ഹൈ റെസലൂഷന്‍ ടെംപ്പ്ലേറ്റുകള്‍ കൊടുത്ത് മൂവായിരത്തിമുന്നൂറ് ഗാഡ്ജെറ്റും ചേര്‍ത്ത് ബ്ലോഗിന്റെ പേജ് സൈസ് വര്‍ധിപ്പിക്കുന്നവര്‍ വായനക്കാരെ മടുപ്പിക്കുക മാത്രമല്ല കൊള്ളയടിക്കുക കൂടിയാണ് ചെയ്യുന്നത്. പ്രതിമാസ ഉപയോഗം നിശ്ചിത ജി.ബി യിലൊതുക്കേണ്ടവര്‍ക്ക് ഇതൊക്കെ പ്രശ്നമാണ്.

ബ്ലോഗിലേ ചെല്ലാതെ റീഡറില്‍ കൂടി വായിക്കലാണ് ഈ പ്രശ്നത്തിനു നല്ലൊരു പ്രതിവിധി.

Unknown said...

@ജിക്കു|Jikku

നന്ദി ജിക്കു...

Unknown said...

@ഏകതാര

നന്ദി ഏകതാര....

Unknown said...

@സുനിൽ പണിക്കർ

നന്ദി സുനില്‍ ....

Unknown said...

@അരുണ്‍ / Arun

ശരിയാണ് അരുണ്‍ , ചിലരുടെ ബ്ലോഗ് ലോഡ് ആയി വരാന്‍ താമസം നേരിടുന്നത് കൊണ്ട് ഒരിക്കല്‍ അവിടെ പോയവര്‍ പിന്നെയവിടെ പോവുകയില്ല. അനാവശ്യമായ തൊങ്ങലുകള്‍ വായനക്കാരെ തന്റെ ബ്ലോഗില്‍ നിന്ന് അകറ്റുകയാണെന്ന് അവര്‍ അറിയുന്നില്ല. ഇക്കാര്യം ബ്ലോഗര്‍മാരെ മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. ചില ബ്ലോഗുകള്‍ ഞാനും കാത്ത് നില്‍ക്കാതെ ക്ലോസ്സ് ചെയ്യാറുണ്ട്. എല്ലാ ബ്ലോഗര്‍മാരും ഇക്കാര്യം കണക്കിലെടുക്കട്ടെ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ പുതിയ വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി!

ബഷീർ said...

good effort.. all the best

jayanEvoor said...

വളരെ സന്തോഷം!

ചെറിയ അഴിച്ചുപണികൾ എന്റെ ബ്ലോഗിൽ വരുത്തിയിട്ടുണ്ട്.

രാഹുൽ കടയ്ക്കൽ കാരണം!

നല്ല പോസ്റ്റ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഞാന്‍ അയച്ച മറുപടി കിട്ടിയല്ലോ അല്ലേ?

Unknown said...

കിട്ടി സുനില്‍ ....

Unknown said...

പുതിയ അറിവുകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒന്ന് പരീക്ഷിച്ചു നോക്കട്ടെ

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

പോസ്റ്റ് ഇപ്പോഴാണ് കണ്ടത് ..... നവ ബ്ലോഗ്ഗരോടുള്ള അവഗണനയെ കുറീച് താങ്കള്‍ പറഞ്ഞത് നൂറു ശതമാനം സത്യമാണ്.....