Links

ആള്‍ദൈവങ്ങളെ കല്ലെറിയുക !

 Sidhilachinthakalള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയെന്നത് ഒരു അതിശയമായി തോന്നുന്നു. പ്രത്യേകിച്ച് ഒരു ഇന്‍സ്റ്റിറ്റ്യൂഷന്റെയും പിന്തുണയില്ലാതെ പൊടുന്നനെയാണ് ചില വ്യക്തികള്‍ ദൈവങ്ങളായിഭീമാകാരം പൂണ്ട് ലോകമാസകലം ആശ്രമങ്ങളും ഭക്തന്മാരും കണക്കിലടങ്ങാത്ത സമ്പത്തും ഒക്കെയായി വിലസുന്നത്. എന്തെങ്കിലും പ്രശ്നത്തില്‍ പിടിക്കപ്പെടുമ്പോഴാണ് ചില സ്വാമികളെ കുറിച്ച് നമ്മള്‍ അറിയുന്നത് തന്നെ. ഇപ്പോള്‍ രാജ്യത്തിനകത്തും പുറത്തും ധാരാളം ആശ്രമങ്ങളും കേന്ദ്രങ്ങളും അനുയായികളും ഒക്കെയുള്ള നിത്യാനന്ദ പരമ(നാറി)ഹംസ എന്ന സ്വാമിയുടെ കിടപ്പറ രംഗങ്ങള്‍ സണ്‍ടിവിയും നക്കീരന്‍ വാരിക  sidhilachinthakal യും പുറത്ത് വിട്ടതോടുകൂടി സ്വാമി ഒളിവില്‍ പോയിരിക്കുന്നു എന്നാണ് ഒടുവിലത്തെ വാര്‍ത്തകള്‍ . നിത്യാനന്ദപീഠം അധികൃതര്‍ പതിവ് പോലെ ഇത് മോര്‍ഫ് ചെയ്യപ്പെട്ട വീഡിയോ ആണെന്നും സ്വാമിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമുള്ള നിഷേധപ്രസ്ഥാവനയുമായി രംഗത്തുണ്ടെങ്കിലും ഭക്തന്മാര്‍ തന്നെ പല ആശ്രമങ്ങളിലും പ്രതിഷേധം നടത്തുന്നത് അക്രമാസക്തമായിട്ടുണ്ട്. പല കേന്ദ്രങ്ങളിലും ഹിന്ദു സംഘടനകള്‍ തന്നെയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നത് വിചിത്രമായി തോന്നുന്നു. വിശ്വാസങ്ങളുടെ പേരില്‍ എന്ത് തെണ്ടിത്തരങ്ങള്‍ കാണിക്കാനും ഇപ്പറഞ്ഞ ഹിന്ദുസംഘടനകള്‍ തന്നെയല്ലെ മുന്നില്‍ നില്‍ക്കുന്നത്? ഈ സംഘടനകള്‍ ഹിന്ദുക്കളെ എങ്ങോട്ടാണ് നയിക്കുന്നത്? ഒരു ആത്മീയനവോത്ഥാനം ആവശ്യമാണെന്ന് ഇക്കൂട്ടര്‍ക്ക് തോന്നുന്നില്ലല്ലൊ. ഭക്തിയുടെ പേരില്‍ എന്തെന്ത് വൈകൃതങ്ങളാണ് ഇപ്പോള്‍ നാടാകെ ആചരിച്ചും പ്രചരിച്ചും വരുന്നത്.


സന്തോഷ് മാധവന്റെ കാര്യം നമുക്കറിയാം. സണ്‍ ടിവിയിലെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഈ നിത്യാനന്ദ എന്ന ആസാമി എത്ര മാത്രം സാധാരണ മനുഷ്യനാണെന്ന് നമുക്ക് ബോധ്യമാവും. ഈയാളെയല്ലെ പഠിപ്പും പദവിയും ഒക്കെയുള്ള ലക്ഷക്കണക്കിന് മാന്യന്മാര്‍ എന്തോ അമാനുഷികസിദ്ധിയുള്ള ആളെന്ന് കരുതി ആരാധിക്കുന്നത്. ആള്‍ദൈവങ്ങള്‍ എന്നാല്‍ എല്ലാ ആസാമികളും പെരുങ്കള്ളന്മാര്‍ തന്നെയാണെന്ന് എന്നിട്ടും ആളുകള്‍ക്ക് മനസ്സിലാകുന്നില്ലല്ലൊ. എത്രയെത്ര ആള്‍ദൈവങ്ങള്‍ പിടിക്കപ്പെട്ടു. പെണ്ണ്പിടുത്തം, കൊലപാതകം, കള്ളക്കടത്ത്, മയക്ക്മരുന്ന് കച്ചവടം, ബിനാമി സ്വത്ത് സമ്പാദനം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളുടെ പേരിലാണ് പല സ്വാമിമാരും പിടിക്കപ്പെടുന്നത്. കാഷായവസ്ത്രവും നീട്ടിവളര്‍ത്തിയ താടിയും മുടിയും ഉണ്ടെങ്കില്‍ ഏത് ചെറ്റയ്ക്കും ഇന്നാട്ടില്‍ ആള്‍ദൈവമാകാം. ഉടനെ കുറച്ച് മദാമ്മമാരും സായ്പന്മാരും ശിഷ്യഗണങ്ങളായി എത്തിക്കോളും. പിന്നെ വെച്ചടി വെച്ചടി കേറ്റമായി.


പ്രിയപ്പെട്ടവരെ, ഏതൊരു മനുഷ്യനും നമ്മളെ പോലെ തന്നെയാണ്. നമ്മള്‍ക്കുള്ളതേ അവര്‍ക്കുമുള്ളൂ, അല്ലെങ്കില്‍ നമ്മള്‍ക്കുള്ളതെല്ലാം അവര്‍ക്കുമുണ്ട്. നമ്മളെ മനസ്സിലാക്കിയാല്‍ അവരെയും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. നമ്മളെപോലെ തന്നെയാണ് അവരുടെ വിചാരവികാരങ്ങള്‍ എല്ലാം. നമ്മള്‍ ആള്‍ദൈവവേഷം കെട്ടിയില്ല എന്നേയുള്ളൂ. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളുണ്ട്. ചിലര്‍ നന്നായി പ്രസംഗിക്കും,ചിലര്‍ എഴുതും, നടിക്കും, പാടും അങ്ങനെ ഓരോ കഴിവുകള്‍ . അമാനുഷികത ആര്‍ക്കുമില്ല. മനുഷ്യനായി പിറന്ന ആരെയായാലും ആരാധിക്കുന്നതോ പൂജിക്കുന്നതോ മാടത്തരമാണ് സുഹൃത്തുക്കളെ. കുറഞ്ഞപക്ഷം ആ ആള്‍ദൈവത്തിനെങ്കിലും അറിയാം നിങ്ങള്‍ ശുദ്ധമാടനാണെന്ന്. കാരണം അയാള്‍ക്കറിയാമല്ലൊ താനാരാണെന്നും തന്റെ ട്രിക്കുകളിലൂടെ ആള്‍ദൈവമാകുന്നതും.


ചിലര്‍ പറയും ആള്‍ദൈവങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നില്ലേ, ആസ്പത്രികള്‍ കെട്ടുന്നില്ലേ, സൌജന്യചികിത്സ നല്‍കുന്നില്ലെ, പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുന്നില്ലേ എന്നൊക്കെ. ആയിക്കോട്ടെ, അതൊക്കെ പറ്റിച്ചിട്ടല്ലെ, തെറ്റിദ്ധരിപ്പിച്ചിട്ടല്ലെ, നിങ്ങളെ മാടനാക്കിയിട്ടല്ലെ, അവിഹിതമായി സമ്പാദിക്കുന്നതിന്റെ തുച്ഛമായ ഭാഗമല്ലെ? നല്ല കാര്യം ചെയ്യുന്നതിന്റെ പേരിലാണെങ്കില്‍ അവരെ നല്ല ആളുകളായി മാത്രം കണ്ടാല്‍ പോരേ, മഹാത്മാ ഗാന്ധിജിയെ പോലെയോ, മദര്‍ തെരേസയെയോ ഒക്കെ പോലെ? പിന്നാലെ പോയി കാലില്‍ വീഴുന്നതും അനുഗ്രഹം ചോദിക്കുന്നതും എന്തിന്? അപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിലല്ല കാര്യം. ഒരു പരമമാടന്‍ ആക്കപ്പെടുന്നതിന്റെ സായൂജ്യം അനുഭവിക്കുകയാണ് ആള്‍ദൈവങ്ങളെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നത്.


സുഹൃത്തേ, ജീവിതത്തില്‍ നമുക്ക് ധാരാളം പ്രശ്നങ്ങളുണ്ട്, കാത്തിരിക്കുന്ന ദുരന്തങ്ങളും അപകടങ്ങളും, രോഗങ്ങളും ഒക്കെയുണ്ട് ശരിയാണ്. ദൈവത്തില്‍ വിശ്വസിക്കൂ, അമ്പലങ്ങളിലോ കാവുകളിലോ വേറെ എവിടെയായാലും പോയി പ്രാര്‍ത്ഥിക്കൂ. അല്ലെങ്കില്‍ സ്വന്തം വീടുകളിലും ഇപ്പോഴൊക്കെ പൂജാമുറി ഉണ്ടല്ലൊ. വീട്ടില്‍ വെച്ചും പ്രാര്‍ത്ഥിക്കാം. ഒക്കെ ഒരു മന:ശാന്തി തരും. ദൈവമെന്നാല്‍ ഒരു പ്രപഞ്ചശക്തിയെന്നല്ലേ നിങ്ങള്‍ക്ക് പറയാന്‍ കഴിയൂ. ആ ശക്തി മനുഷ്യരൂപത്തില്‍ ഇന്നെവിടെയുമില്ല. പ്രാര്‍ത്ഥിക്കുമ്പോള്‍ അത് ക്ഷേത്രങ്ങളില്‍ വെച്ചായാലും സ്വന്തം പൂജാമുറിയില്‍ വെച്ചായാലും ആ ശക്തിയെയല്ലെ നിങ്ങള്‍ സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത്. അത്രമാത്രം പോരേ? ഈ കള്ളപ്പെരുച്ചാഴികളുടെ അടുത്ത് പോയി അവരെ ദൈവങ്ങളാക്കുന്നത് ലജ്ജാവഹമല്ലെ? അങ്ങനെ ചെയ്യുന്നത് ആ പ്രപഞ്ചശക്തിയെ തന്നെ പരിഹസിക്കലല്ലെ? ദൈവം ഒന്നേയുള്ളൂ, പ്രപഞ്ചശക്തി ഒന്നേയുള്ളൂ എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കിക്കൂടേ?


അനാവശ്യമായ ആക്രാന്തങ്ങളും അപരിമിതമായ ആഗ്രങ്ങളും മനസ്സില്‍ കയറ്റി വെച്ച് നേട്ടോട്ടമോടിയാല്‍ ആയിരം ആള്‍ദൈവങ്ങളുടെ കാല് നക്കിയാലും ആയിരം പ്രാവശ്യം ഇരുമുടിക്കെട്ട് പേറിയാലും ഒരു സമാധാനവും കിട്ടില്ല എന്നതാണ് സത്യം. മനസ്സ് ശുദ്ധമായാല്‍ ദൈവം അടുത്ത് തന്നെയുണ്ട് മനുഷ്യാ. അതില്ലാതെ ലോകം മുഴുക്കെ തെണ്ടി നടന്നാലും നിനക്ക് ദൈവത്തെ കാണാന്‍ കഴിയില്ല. ജീവിതം എന്താണെന്ന് നമുക്കെല്ലാം അറിയാം. ആ അറിവ് അംഗീകരിക്കാന്‍ ആര്‍ക്കും മനസ്സില്ല. ഇതൊക്കെ മരിക്കുമ്പോള്‍ കൊണ്ടുപോകുമോ എന്ന് ഭംഗിവാക്ക് പറയും. എന്നാല്‍ ആയിരമായിരം വര്‍ഷത്തേക്കുള്ളത് സമ്പാദിച്ചുവെക്കാനുള്ള അത്യാര്‍ത്ഥിയാണിന്ന് എല്ലാവരുടെയും മനസമാധാനം കെടുത്തുന്നത്. ആള്‍ദൈവങ്ങള്‍ പാലു പോലത്തെ നല്ല നല്ല വാക്കുകള്‍ മൊഴിയും. അതൊക്കെ കണ്ണില്‍ വെള്ളം ചുരത്തിക്കൊണ്ട് കേട്ടിരിക്കും. എന്നിട്ട് അതൊക്കെ ഉരുവിട്ട സ്വാമി(നി)യും കേട്ടിരുന്ന ഭക്തന്മാരും ചെയ്യുന്നതോ? തനിക്ക് ആവശ്യമുള്ളതേ വേണ്ടൂ, അനാവശ്യമായത് ഒന്നും വേണ്ട എന്ന് തീരുമാനിച്ചാല്‍ ദൈവം സ്വന്തം മനസ്സില്‍ കുടിയിരിക്കും. പിന്നെ എവിടെയും അലയണ്ട.


ഭക്തിയുടെ പേരില്‍ , വിശ്വാസങ്ങളുടെ പേരില്‍ എന്തെന്ത് പേക്കൂത്തുകളാണ് കാട്ടിക്കൂട്ടുന്നത്? ചിലപ്പതികാരം എന്ന തമിഴ് കാവ്യത്തിലെ ഒരു കഥാപാത്രമാണ് കണ്ണകി. ആ കണ്ണകിയാണ് ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയത്രെ. കണ്ണകിക്ക് പൊങ്കല്‍ നിവേദിക്കുന്നത് അവിടത്തെ ഒരു ചടങ്ങും. ഇപ്പോള്‍ പൊങ്കാല എവിടെ വരെയെത്തി? ഇതാ വന്ന് വന്ന് എന്റെ നാട് വരെയെത്തി. എങ്ങ് നോക്കിയാലും പൊങ്കാല. ഇത് ഭക്തിയല്ല സുഹൃത്തുക്കളെ, മിതമായി പറഞ്ഞാല്‍ മേക്കപ്പിട്ട് മിനുക്കിയ പിരാന്ത്. അല്ലാതെന്ത്? കണ്ണകി ഏത് വകുപ്പില്‍ പെടുന്ന ദൈവമാണ് അല്ലെങ്കില്‍ ശക്തിയാണ്? ഇന്നത്തെ ജീവിതസാഹചര്യങ്ങളാണ് ആളുകളെ ഇങ്ങനെ പിരാന്തന്മാരും പിരാന്തത്തികളും ആക്കുന്നത്. ആര്‍ക്കും ഒന്നും പോര. എന്തൊക്കെയാണ് വേണ്ടതെന്ന് ആര്‍ക്കും ഒരു തിട്ടവുമില്ല. ഒന്ന് കിട്ടുമ്പോള്‍ കിട്ടാന്‍ ഇനിയും എന്തൊക്കെയോ ബാക്കി. എന്ന് തീരും ഈ ആസക്തി.? അന്ന് കാണും നിങ്ങള്‍ ദൈവത്തെ. അന്ന് അനുഭവിക്കും മനസമാധാനം. അന്ന് നിങ്ങള്‍ ആള്‍ദൈവങ്ങളെ കല്ലെറിയും!

38 comments:

Vempally|വെമ്പള്ളി said...

വായിച്ചു, പോസ്റ്റ് ഇഷ്ടപ്പെട്ടു. ഇതെല്ലാം എവിടം വരെ എത്തുമോ എന്തോ

നന്ദന said...

കെ പി ഇതൊക്കെ ചെറിയ പരലുകൾ, വലിയ വലിയ സ്രാവുകൽ/തിമിഗലങ്ങൽ/കൊമ്പന്മാർ എത്രയെത്ര പിടിക്കപ്പെടാതെ പാവങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുന്നു. ഏറ്റവും വലിയ ആസാമികൽ ഒരു സത്യവുമില്ലാത്ത ബാവ, ഒരു അമൃതുമ്മില്ലാത്ത മയമില്ലാത്തവൾ, ശ്രീ ശ്രീ ഉഡായിപ്പ്, ശാസ്ത്രത്തെ അവഹേളിക്കുന്ന ഉഡായിപ്പ് ഗോപാലൻ ഇങ്ങനെ ഒരിക്കലും പിടിക്കപ്പെടൻ സാധ്യത പോലുമില്ലാത്ത ദൈവത്തിന്റെ ആപ്പീസിലെ മുച്ചീട്ടുകളിക്കാർ വാഴുന്ന ഇന്ത്യയിൽ ഇതിലപ്പുറവും സംഭവിക്കും.


ഇടക്കിടക്ക് ഇങ്ങനെയൊക്കെ സംഭവിച്ചാൽ ജനങ്ങൽ കുറച്ചൊക്കെ പഠിക്കുമെന്ന് കരുതാം.

പണ്ടൊരു ആസാമി കേരളത്തിൽ പിടിച്ചപ്പോൾ ജനങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ട്.

പക്ഷെ ഇതിന്റെയൊക്കെ രസം ചില ആസാമിമാർ വെറുതെ തമാശക്ക് തുടങ്ങുന്നത് ജനങ്ങൽ ഏറ്റെടുത്ത് വലിയ സാമിയാക്കുകയാണ്, പക്ഷെ ഈ ആസാമി എത്ര വലിയ സാമിയായാലും ആസാമിയുടെ ബലഹീനതകൾ ഇയാളെ നിരന്തരം വേട്ടയാടികൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ജനങ്ങളെ രക്ഷപ്പെടുത്താൻ ഒറ്റ വഴിയേയുള്ളൂ, എല്ലാ ആസാമിമാരേയും (മുഖം നോക്കാതെ) പിടിച്ച് ജയിലടക്കുക.

...sijEEsh... said...

ഏതൊരു മനുഷ്യനും നമ്മളെ പോലെ തന്നെയാണ്. നമ്മള്‍ക്കുള്ളതേ അവര്‍ക്കുമുള്ളൂ, അല്ലെങ്കില്‍ നമ്മള്‍ക്കുള്ളതെല്ലാം അവര്‍ക്കുമുണ്ട്. നമ്മളെ മനസ്സിലാക്കിയാല്‍ അവരെയും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

Adichu polichu KP...
nannayittundu....

V.B.Rajan said...

സുകുമാരേട്ടാ,

അദൃശ്യനായ ദൈവത്തെ സേവിക്കുന്നതിനെക്കാള്‍ പ്രയോജനപ്രദമല്ലേ നമ്മുടെ കണ്മുന്നിലുള്ള ആള്‍ദൈവങ്ങളുടെ മുമ്പില്‍ പ്രണമിക്കുന്നത്. ഒരു സായിബാബ ഭക്തന് സൗജന്യമായി ഡയാലസിസ് ചികിത്സ ലഭിക്കുമെന്നു പറയുന്നു. ഡല്‍ഹിയിലുള്ള എന്റെ സുഹ്രുത്തായ ഒരു അമൃതാനന്ദമയീ ഭക്തന് അദ്ദേഹത്തിന്റെ കുട്ടിക്ക് കൊല്ലത്തുള്ള അമൃതാന്ദമയി കോളേജില്‍ അഡ്മിഷന് ക്യാപിറ്റേഷന്‍ ഫീ കുറവു ചെയ്തുകിട്ടി. ഭൗതീക നേട്ടങ്ങള്‍ക്കു പിന്നാലെയുള്ള പരക്കം പാച്ചിലില്‍ അദൃശ്യരായ ദൈവത്തേക്കാള്‍ വിശ്വാസയോഗ്യം ആള്‍ദൈവങ്ങള്‍ തന്നെ.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഒരു ആള്‍ദൈവത്തെ പിടിച്ചിരുന്നു. പേര് ഇച്ഛാധാരി സന്ത് ഭീമാനന്ത ജി മഹാരാജ്. ഇദ്ദേഹത്തിനെ കാള്‍ ഗേള്‍ റാക്കറ്റ് (മാമപണി) നടത്തിയതിനാണ് പോലീസ് പിടിച്ചത്. കൂടെ ആറ് പെണ്‍കുട്ടികളും ഉണ്ടായിരുന്നു.

പൊങ്കാല ഞങ്ങള്‍ ഡല്‍ഹിയിലും തുടങ്ങി. അയ്യപ്പന്‍, ഗുരുവായൂരപ്പന്‍, കണ്ണൂരിലെ മുത്തപ്പന്‍, ശ്രീ നാരായണ ഗുരു തുടങ്ങിയ ദൈവങ്ങളേയും ഇവിടെ എത്തിച്ചിട്ടുണ്ട്.

bodhi said...

I don't think Chattabi Swamikal or Sree Narayana Guru claimed they are avatars of God. If anyone worship them as gods they haven't read the life histories of these people. The famous atheist M.C. Joseph admired Narayana Guru; many of his followers were atheists. You can't include Vagbhadanan, Brahmanda Siva Yogi, Sree Narayana Guru or Chattabi Swamikal in the category of ordinary gods or godmen.

ഷൈജൻ കാക്കര said...

രാജൻ

“ഭൗതീക നേട്ടങ്ങള്‍ക്കു പിന്നാലെയുള്ള പരക്കം പാച്ചിലില്‍ അദൃശ്യരായ ദൈവത്തേക്കാള്‍ വിശ്വാസയോഗ്യം ആള്‍ദൈവങ്ങള്‍ തന്നെ.”

ഗുരുവായൂരിൽ പോയാൽ മാനംപോകില്ല, സന്തോഷ്‌മാധവന്റെയടുത്ത്‌പോയാൽ.....

ഉണ്ണി said...

നമ്മുടെ വിദ്യാഭ്യാസ സംബ്രദായം ശ്രദ്ധിച്ചിട്ടുണ്ടോ? ഒരിക്കലും ഒരു കാര്യവും ആലോചിച്ച് തനിയെ ചെയ്യാന്‍ സാറന്മാര്‍ സമ്മതിക്കില്ലായിരുന്നു. അതിന്റെ ഫലമായി ഷണ്ടീകരിക്കപ്പെട്ട ഒരു വലിയ ജനവിഭാഗം ഇവിടെയുണ്ടായി. നോക്കൂ ആട് മാഞ്ചിയം ടീം പല വേഷത്തിലും രൂപത്തിലും ഇപ്പോഴും ഇവിടെ മാര്‍ക്കറ്റ് പിടിക്കുന്നതു കണ്ടോ?. ദ്ര്ഷ്ടി ദോഷം കിട്ടാതിരിക്കാനുള്ള ലോക്കറ്റ് ഇവിടെ ഇപ്പോഴും ചിലവാകുന്നു.മക്കള്‍ക്ക് പൊക്കം വൈക്കാന്‍ മാതാപിതാക്കള്‍ കോമ്പ്ലാന്‍ അന്വേഷിച്ചു നടക്കുന്നു. നല്ല മക്കളുണ്ടാകാന്‍ ശരിയായ സമയം നോക്കി സിസേറിയന്‍ നടത്തുന്നു. സാരമില്ല ഒരു ആള്‍ദൈവം പിടിയിലാകുമ്പോള്‍ വേറേ നൂറ് ആള്‍ദൈവങ്ങള്‍ പുതുതായി ഉണ്ടാകും,ജനം അവിടെ തടിച്ചു കൂടുകയും ചെയ്യും,കാരണം ആ ദൈവത്തെയല്ലെ പോലീസ് പിടിച്ചത് ഈ ദൈവത്തെയല്ലല്ലൊ.

prashanth said...

nithyanandha in and as
thiratha vilayatu pillai

mini//മിനി said...

ഞങ്ങൾ പഠിക്കുന്ന കാലത്ത് പെൺ‌കുട്ടികളെ ശല്യം ചെയ്യുന്ന ഒരു പുരുഷൻ ഏതാനും വർഷം കൊണ്ട് ആയിരങ്ങളുടെ ആരാധകനായ കഥ എന്റെ നാട്ടുകാർക്കറിയാം. നാട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസപാത്രമായ ആ വ്യക്തിയെ മറുനാട്ടുകാർ ആരാധിക്കുന്നത് ഞങ്ങൾ സാക്ഷികളാണ്. ആ വീടുവരെ ബസ് റൂട്ട് വരെ ഉണ്ടായി. ഇതാണ് പൊതുജനം!

Anonymous said...

ഒളി ക്യാമറ വെച്ച് എടുക്കുന്ന ഏതു വീഡിയോ വന്നാലും അതില്‍ പ്രത്യക്ഷപ്പെട്ടവര്‍ ആദ്യം പ്രതികരിക്കുന്നത് മോര്‍ഫിംഗ് ആണെന്നാണ്. മോര്‍ഫിംഗ് എന്താണെന്നു വ്യക്തമായ ധാരണ ഇല്ലാത്തതു കൊണ്ടാണോ അതോ, ആ വാക്കുപയോഗിച്ചാല്‍ എല്ലാവരും വിഡ്ഢികളെ പോലെ വീഡിയോ വ്യാജമെന്ന് വിശ്വസിക്കുമെന്ന് കരുതുന്നത് കൊണ്ടാണോ?

വിചാരം said...

കെ.പി.എസ്..
ആദ്യം ആട്ടിയോടിക്കേണ്ടത് മാതാ അമൃതാനന്ദ മയി എന്ന ആള്‍ ദൈവത്തെയാണ്, ഇവരുടെ ചില മാ മാ മാ മാ മാ‍ാ അമ്മ അമ്ം അമ്മാ മാ മാ പറഞ്ഞ് സ്വന്തം കാല് കഴുകലും മറ്റും കാണുമ്പോള്‍, ആ കാലിലൊന്ന് തൊടാന്‍ വെമ്പല്‍ കൊള്ളുന്ന മന്ദബുദ്ധിയുള്ള മനുഷ്യരെ കാണുമ്പോള്‍ സങ്കടം തോന്നും .. ഇത് മലയാളികളാണോ എന്നൊരു സംശയവും കഷ്ടം എന്നല്ലാതെ എന്താ പറയാ.

രാജേശ്വരി said...

ആള്‍ ദൈവങ്ങളുടെ പുറകെ പോകുന്ന പൊതു ജനത്തെ കല്ലെറിയുക എന്ന് പറയാനാണ് തോന്നുന്നത്..കബളിപ്പിക്കപ്പെടാന്‍ ആയി എന്തിനു നിന്നു കൊടുക്കുന്നു...??

Kvartha Test said...

വളരെ നല്ല പോസ്റ്റ്‌, ശ്രീ K.P.Sukumaran. വളരെ നന്നായി പറഞ്ഞിരിക്കുന്നു.

"അനാവശ്യമായ ആക്രാന്തങ്ങളും അപരിമിതമായ ആഗ്രങ്ങളും മനസ്സില്‍ കയറ്റി വെച്ച് നേട്ടോട്ടമോടിയാല്‍ ആയിരം ആള്‍ദൈവങ്ങളുടെ കാല് നക്കിയാലും ആയിരം പ്രാവശ്യം ഇരുമുടിക്കെട്ട് പേറിയാലും ഒരു സമാധാനവും കിട്ടില്ല എന്നതാണ് സത്യം. മനസ്സ് ശുദ്ധമായാല്‍ ദൈവം അടുത്ത് തന്നെയുണ്ട് മനുഷ്യാ. അതില്ലാതെ ലോകം മുഴുക്കെ തെണ്ടി നടന്നാലും നിനക്ക് ദൈവത്തെ കാണാന്‍ കഴിയില്ല. ജീവിതം എന്താണെന്ന് നമുക്കെല്ലാം അറിയാം. ആ അറിവ് അംഗീകരിക്കാന്‍ ആര്‍ക്കും മനസ്സില്ല."

Manikandan said...

സുകുമാരേട്ടാ ഏതാനും ചില കള്ളനാണയങ്ങളുടെ പേരില്‍ ഇത്തരം ഒരു സാമന്യവല്‍‌ക്കരണത്തോട് യോജിക്കാന്‍ സാധിക്കുന്നില്ല. എല്ലാ രംഗത്തും നല്ലവരും ചീത്തവരും ഉണ്ടെന്നതുപോലെ തന്നെ ഈ രംഗത്തേയും കണ്ടാല്‍ മതി എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

Unknown said...

വെമ്പള്ളി, വായനയ്ക്ക് നന്ദി. പേടിക്കാനൊന്നുമില്ല. നല്ല മനസ്സും ചിന്തയും സഹകരണവും കൊണ്ട് ജീവിതം നമുക്ക് കുറെക്കൂടി സന്തുഷ്ടമാക്കാമായിരുന്നു എന്ന് മാത്രം.

നന്ദന പറഞ്ഞത് ശരിയാണ്.

Thanks for sijee..

@ രാജന്‍ , പൊങ്കാല ഡല്‍ഹിയിലും തുടങ്ങി അല്ലേ. അപ്പോ ഇനി മലയാളികള്‍ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ പൊങ്കാലയും തുടങ്ങും എന്ന് കരുതാം. ഒരു തമിഴ് രീതിയാണ് പൊങ്കാല. പക്ഷെ മറ്റുള്ളവരെ അന്ധമായി അനുകരിക്കുന്നതില്‍ മലയാളികളുടെ ഏഴയലത്ത് എത്തില്ല തമിഴന്മാര്‍ .

Thanks bodhi for valuable comment...

കാക്കരയ്ക്ക് രാജന്‍ ഉദ്ദേശിച്ചത് മനസ്സിലായില്ല എന്ന് തോന്നുന്നു. സന്ദര്‍ശനത്തിന് നന്ദി.

ഉണ്ണി വളരെ ശരിയായി പറഞ്ഞു.

പ്രശാന്ത് നന്ദി....

@ മിനി ടീച്ചര്‍ , ഇത്തരം സ്വാമിമാര്‍ നാട്ടില്‍ കുറെ ഉണ്ടല്ലൊ.

@ jobinbasani, അതെ മോര്‍ഫിങ്ങ് ചെയ്യപ്പെട്ട വീഡിയോ എന്ന് പറഞ്ഞാണ് ഇപ്പോള്‍ നിത്യാനന്ദ ശിഷ്യന്മാര്‍ പിടിച്ചു നില്‍ക്കുന്നത്. കാത്തിരുന്ന് കാണാം.

വിചാരം പറഞ്ഞതും, Raji പറഞ്ഞതും ശരി തന്നെ.

ശ്രീ (sreyas.in) ക്ക് നന്ദി...

Unknown said...

പ്രിയ മണികണ്ഠന്‍, മനുഷ്യന് ഒരുപാട് മാനസികമായ ആവശ്യങ്ങളുണ്ട്. സ്നേഹം,പരിഗണന,അംഗീകാരം, ആശ്വാസം, സാന്ത്വനം, സൌഹൃദം,ആത്മാര്‍ത്ഥബന്ധങ്ങള്‍ , അങ്ങനെയങ്ങനെ. എന്നാല്‍ ഇക്കാലത്ത് ഇതിനെല്ലാം കടുത്ത ദാരിദ്ര്യമാണ്. ഭൌതികമായ ആവശ്യങ്ങള്‍ ഒരു വകയെല്ലാം വില കൊടുത്ത് വാങ്ങാന്‍ പറ്റും. മേല്‍പ്പറഞ്ഞ ആത്മീയാവശ്യങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് നിരുപാധികമായി ലഭിക്കേണ്ടതായിരുന്നു. അങ്ങനെ ലഭിച്ചിരുന്നുവെങ്കില്‍ ആരും ആള്‍ദൈവങ്ങളെ തേടി പോകില്ലായിരുന്നു.

മനുഷ്യമനസ്സ് ഒരുപാട് നന്മകള്‍ നിറഞ്ഞതാണെങ്കിലും തിന്മകളും കൂടി സമ്മിശ്രമാണത്. അതായത് കുറെയേറെ മാലിന്യങ്ങളും അജ്ഞതയും അധമവികാരങ്ങളും ഒക്കെ ഓരോരുത്തരുടെ മനസ്സിലുമുണ്ട്. മനസ്സിനെ നിര്‍മ്മലമാക്കാന്‍ ഒരു പരിധി വരെ ആത്മീയപ്രഭാഷകര്‍ക്ക് കഴിയും. ശ്രീരാമകൃഷ്ണപരമഹംസര്‍ , സ്വാമി വിവേകാനന്ദന്‍ , സ്വാമി ചിന്മയാനന്ദ തുടങ്ങി ശ്രീനാരായണഗുരു മുതല്‍ നിത്യചൈതന്യയതി അങ്ങനെ നിരവധി ആത്മീയ പ്രഭാഷകര്‍ നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അവരാരും അമാനുഷികസിദ്ധി തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ടിട്ടുമില്ല, ആള്‍ദൈവത്തിന്റെ പരിവേഷം നമ്മള്‍ അവര്‍ക്കൊന്നും ചാര്‍ത്തിക്കൊടുത്തിട്ടുമില്ല. അവരെ പോലെയുള്ള ആത്മീയപ്രഭാഷകന്മാര്‍ ഇക്കാലത്തും നമുക്ക് ആവശ്യമുണ്ടായിരുന്നു.

തങ്ങള്‍ക്ക് എന്തൊക്കെയോ ചില സിദ്ധികള്‍ ഉണ്ടെന്ന് ജനങ്ങളെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരോ, ജനങ്ങള്‍ അങ്ങനെ കരുതുന്നവരോ ആണ് ഇപ്പറഞ്ഞ ആള്‍ദൈവങ്ങള്‍ എന്ന ഗണത്തില്‍ വരുന്നത്. അത്തരക്കാര്‍ എന്ത് നല്ല കാര്യങ്ങള്‍ ചെയ്താലും പറഞ്ഞാലും അതില്‍ തട്ടിപ്പിന്റെ ഒരംശമുണ്ട്. അത് ചൂണ്ടിക്കാട്ടുകയായിരുന്നു എന്റെ ഉദ്ദേശ്യം. ഇത്തരം സിദ്ധന്മാര്‍ ഹിന്ദു മതത്തില്‍ മാത്രമല്ല മുസ്ലീം,കൃസ്ത്യന്‍ തുടങ്ങി എല്ലാ മതങ്ങളിലുമുണ്ട്. മനുഷ്യനായി ആര് ജനിച്ചാലും അവര്‍ മനുഷ്യന്മാര്‍ മാത്രമാണ്. സ്നേഹവും ബഹുമാനവും മാത്രമേ മറ്റുള്ളവരില്‍ നിന്ന് ആര്‍ക്കും ലഭിക്കാവൂ. ആരും തന്നെ മറ്റുള്ളവരാല്‍ ആരാധിക്കപ്പെടുകയോ പൂജിക്കപ്പെടുകയോ ചെയ്യരുത്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പോലും ആള്‍ദൈവങ്ങള്‍ ആരാധിക്കപ്പെട്ടു വരുന്ന അവസ്ഥയാണ് കാണുന്നത്. ഇത്തരം ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത് വാസ്തവത്തില്‍ ആ ദൈവങ്ങള്‍ക്ക് വല്ല കഴിവും ഉണ്ടായിട്ടല്ല. മറിച്ച് അവരെ ആള്‍ദൈവങ്ങള്‍ ആക്കുന്നവര്‍ക്ക് ഗുരുതരമായ ആത്മീയദൌര്‍ബ്ബല്യങ്ങ ള്‍ ഉള്ളത് കൊണ്ടാണ്. അങ്ങനെയുള്ള ദുര്‍ബ്ബലരെ ശക്തരാക്കുന്ന ശരിയായ നേതാക്കള്‍ ആത്മീയതയിലും രാഷ്ട്രീയത്തിലും നമുക്ക് ഇപ്പോള്‍ വേണമായിരുന്നു.

Manikandan said...

ഇത്രയും വിശദമായ മറുപടിയ്ക്ക് നന്ദി സുകുമാ‍രേട്ടാ. സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളുടെ കാര്യത്തില്‍ സുകുമാരേട്ടന്റെ നിരിക്ഷണങ്ങളോട് ഞാനും യോജിക്കുന്നു. ഇത്തരം ആള്‍ ദൈവങ്ങളുടെ ആവിര്‍ഭാവത്തിനും വളര്‍ച്ചയ്ക്കും ഉള്ള ഒരു കാരണം സുകുമാരേട്ടന്റെ മറുപടിയില്‍ തന്നെ ഉണ്ട്. “ആത്മീയാവശ്യങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് നിരുപാധികമായി ലഭിക്കേണ്ടതായിരുന്നു. അങ്ങനെ ലഭിച്ചിരുന്നുവെങ്കില്‍ ആരും ആള്‍ദൈവങ്ങളെ തേടി പോകില്ലായിരുന്നു.“ പണ്ട് മാസികസംഘര്‍ഷങ്ങള്‍ക്കും, സമ്മര്‍ദ്ദങ്ങള്‍ക്കും ആശ്വാസം പകരാന്‍ ഒരു മുതിര്‍ന്ന തലമുറ നമ്മുടെ കുടുംബത്തില്‍ തന്നെ ഉണ്ടായിരുന്നു. ഇന്ന് അണുകുടുംബങ്ങളില്‍ അങ്ങനെ ഒന്ന് ഇല്ലെന്ന് മാത്രമല്ല കുടുംബാഗങ്ങള്‍ പോലും പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ സ്വന്തം മനസ്സുകളില്‍ ഒത്തുക്കി മാനസീകസംഘര്‍ഷം കൂട്ടുന്നു. ഇങ്ങനെ ഉള്ള ഒരു സമൂഹം കപട സ്വാമിമാര്‍ക്ക് നല്ല വളക്കൂറുള്ള മണ്ണാണ്. എങ്കിലും ഒരു വിഭാഗം നല്ല ആത്മീയ ആചാര്യന്മാര്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

നിസ്സഹായന്‍ said...

ആൾ ദൈവങ്ങളെ എന്തിനു കല്ലെറിയണം ! ഇവരുടെ അടുത്തു പോകുന്ന ഭക്തശിരോമണികളെ വേണം കല്ലെറിയാൻ . കാരണം ഈ ഭക്തരെന്നു പറയുന്നവർ അത്ര നിഷ്ക്കളങ്കരൊന്നുമല്ല. വയറ്റിപ്പിഴപ്പിനു വേണ്ടി അല്പം ഓത്തും മന്ത്രവുമായി കഴിയുന്ന പാവം ചിന്ന സ്വാമിമാർ വളരെ പണ്ടെ ഉണ്ടായിരുന്നു. എന്നാൽ അവരെ ഉപയോഗിച്ച് മത-രാഷ്ട്രീയ-സാമ്പത്തിക(മയക്കുമരുന്ന് /കള്ളക്കടത്ത്/കുഴൽപ്പണം) -ലൈഗിക താ‍ൽപ്പര്യങ്ങൾ നിറവേറ്റാൻ ആത്മീയതയുടെ സംരക്ഷണം ഏറ്റവും സുരക്ഷിതമാണെന്നു ബോധ്യമുള്ള താപ്പാനകളാണ് ഇവരെ ബിംബീകരിച്ച് പ്രശസ്തി നേടിക്കൊടുക്കുന്നത്. സ്വാമിമാരുടെ അൽഭുത സിദ്ധികൾ ബോധപൂർവ്വം പ്രചരിപ്പിക്കുമ്പോൾ സാധാരണക്കാരും ഭാഗ്യാന്വേഷികളുമായ വിഡ്ഢിക്കൾ നിഷ്ക്കളങ്കരായി ഇവർക്ക് അടിമകളാകുന്നു. രാഷ്ടത്തിന്റെ ഭരണാധികാരികൾ ഇവരുടെ അനുഗ്രഹം തേടുന്നത് അവർക്ക് ഭക്തിയുണ്ടായിട്ടല്ല. ബോധപൂർവ്വം തന്നെയാണ്. ഇപ്പോൾ നിരന്തരം സ്വാമിമാർ നിരന്തരം പിടിക്കപ്പെടുന്നതു കൊണ്ടാണ് മത സംസ്ഥാപനത്തിനായി അവരെ ഉപയോഗപ്പെടുത്തിയിരുന്ന ഹൈന്ദവ സംഘടനകൾ തന്നെ ആദ്യം തള്ളിപ്പറയുന്നതും ആശ്രമം പൊളിക്കുന്നതും.

ഷൈജൻ കാക്കര said...

കെ.പി.സുകുമാരൻ,

രാജന്റെ കമന്റിൽ സൂചിപ്പിച്ച ആൾദൈവങ്ങളിൽ നിന്ന്‌ കിട്ടുന്ന ഗുണങ്ങൽക്ക്‌ പകരം മാനംപോകും എന്നല്ലെ ഞാൻ പറഞ്ഞത്‌? അദൃശനായ ദൈവത്തിന്റെ അടുത്ത്‌ നിന്ന്‌ ഒന്നും ലഭിച്ചില്ലെങ്ങിലും മനംമെങ്ങിലും പോകാതിരിക്കും.

രാജൻ ആൾദൈവത്തെ ന്യായികരിച്ചു എന്നൊന്നും ഞാൻ വായിച്ചില്ല!!!

തറവാടി said...

ഒരു സംഭവം പറയം കെ.പി.എസ്സ്,

ചോദ്യം : ' അല്ല ഉസ്ഥാദേ, അള്ളാഹുവിനെ മാത്രം ആരാധിക്കാനല്ലെ പറഞ്ഞിട്ടുള്ളത് പിന്നെ എന്തിനാ മൗല്യാക്കന്‍ മാരേയും തങ്ങന്‍ മാരെയും ആളുകള്‍ പോയി കാണുന്നത്?

ഉസ്ഥാദ് ' അല്ലെങ്കിലും അന്നെ എന്തിനാ പറേണെ അന്റ് ആള്‍ക്കാരെല്ലാം മുജാഹിതാണല്ലോ!'

' ഉസ്ഥാതിന് മുണ്ടാട്ടം മുട്ടിയെടാ ഹംസേ! '

' ഹമുക്കെ, അനക്ക് ഇന്ദിരാഗാന്തീനെ കാണാന്‍ പറ്റ്വോ, ഇല്ലല്ലോ!, നിക്ക് പറ്റും ഞാന്‍ അവറുഹാജിന്റെ വീട്ടിപ്പോയി കാര്യം പറയും, ഓല് സുലൈമാന്‍ സേട്ടൂന്റെ അടുത്തും പോയി കാര്യം പറയും അങ്ങനെ നിക്ക് ഇന്ദിരാഗാന്തീനെ കാണാന്‍ പറ്റും മനസ്സിലായ ഹമുക്കെ? '

ഹംസ വായുമ്പൊളിച്ചു കേട്ട് പിന്നെ പറഞ്ഞു , 'ടാ ഇഞ്ഞി ഞാനില്ല ഇതുപോലുള്ളത് ചോദിക്കാന്‍!'

Unknown said...

പ്രിയ മണികണ്ഠന്‍, ഒരു പരിധി വരെ വിശ്വാസവും, ഭക്തിയും, ജീവിതത്തിന് ഒരലങ്കാരമെന്ന നിലയില്‍ ചടങ്ങുകളും മനുഷ്യര്‍ക്ക് ആവശ്യം തന്നെ എന്ന് ഇപ്പോള്‍ ഞാന്‍ കരുതുന്നുണ്ട്. എന്നാല്‍ ഇപ്പറഞ്ഞതെല്ലാം പരിധി വിട്ട് ഭ്രാന്തിന്റെ തലത്തിലേക്ക് വളര്‍ന്ന് മനുഷ്യമനസ്സുകളില്‍ അസമാധാനം സൃഷ്ടിക്കുന്നുണ്ട് എന്ന് തോന്നുന്നു. വിശ്വാസത്തിന്റെ കാര്യമെടുക്കാം. എന്തും എളുപ്പം വിശ്വസിക്കുന്ന അവസ്ഥയിലാണ് ആളുകള്‍. സ്വന്തം യുക്തി അല്പം പോലും പ്രവര്‍ത്തിപ്പിക്കുന്നില്ല. ഭക്തിയാണെങ്കില്‍ എന്തിനോടൊക്കെയാണ് ഭക്തി കാട്ടുന്നതെന്ന് കൈയ്യും കണക്കുമില്ല. ചടങ്ങുകളാണെങ്കില്‍ പലതും ജീവിതത്തിന് തന്നെ തടസ്സം സൃഷ്ടിക്കുന്നു. സ്ത്രീധനവും വിവാഹാര്‍ഭാടങ്ങളും ഉദാഹരണം. മദ്യപാനാസക്തിയാണെങ്കില്‍ സാമൂഹ്യജീവിതത്തെ ബാധിച്ച അര്‍ബ്ബുദമാണ്. ഇതില്‍ നിന്നൊക്കെ മോചനം നല്‍കാന്‍ ഒരാത്മീയനവോത്ഥാനത്തിന് വേണ്ടി നേതൃത്വം നല്‍കുകയും ആശ്രമങ്ങള്‍ വെടിഞ്ഞ് ജനമധ്യത്തിലേക്ക് ഇറങ്ങുകയുമാണ് ആത്മീയാചാര്യന്മാര്‍ വേണ്ടതെന്ന് എനിക്കഭിപ്രായമുണ്ട്. ഏതായാലും നല്ലൊരു സംവാദത്തിന് നന്ദി..

@ നിസ്സഹായന്‍, ശരിയാണ്. മനുഷ്യന്‍ ഒരേ സമയം ഭൌതികതലത്തിലും ആത്മീയതലത്തിലുമാണ് ജീവിയ്ക്കുന്നത്. ഇവിടെ ആത്മീയതലം എന്നത്കൊണ്ട് മനസ്സുമായി ബന്ധപ്പെട്ടത് എന്നേ ഞാന്‍ വിവക്ഷിക്കുന്നുള്ളൂ. മനുഷ്യന്‍ കേവലം രാഷ്ട്രീയജീവി മാത്രമല്ല എന്നര്‍ത്ഥം. ആത്മീയതലത്തില്‍ ബോധവല്‍ക്കരണത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആത്മീയപ്രസ്ഥാനങ്ങള്‍ക്കേ ഇന്നത്തെ സാഹചര്യത്തില്‍ കഴിയുകയുള്ളൂ എന്ന് തോന്നുന്നു. അത്കൊണ്ട് ആത്മീയതയിലെ കള്ളനാണയങ്ങളെ തുറന്ന് കാണിക്കേണ്ടത് എല്ലാ മനുഷ്യസ്നേഹികളുടെയും കര്‍ത്തവ്യം തന്നെ. ഞാന്‍ കമന്റിന് മറുപടി പറഞ്ഞതല്ല. ഒരഭിപ്രായം സസ്നേഹം പങ്ക് വയ്ക്കുന്നു എന്ന് മാത്രം.

@ കാക്കര, ശരി :)

@ തറവാടി, അത് കലക്കി :)

കാവലാന്‍ said...

കപട സ്വാമി/നി മാര്‍ കൊതുകുകളെപ്പോലെയാണ് അവയില്‍ ഏതാനുമെണ്ണത്തിനെ ഇല്ലാതാക്കിയതുകൊണ്ട് മനുഷ്യര്‍ക്ക് ഒരു മാറ്റവും വരാനില്ല.ഇവരെ സൃഷ്ടിച്ചുവിടുന്ന സമൂഹത്തിന്റെ അഴുക്കുചാലുകളാണ് ശുദ്ധീകരിക്കപ്പെടേണ്ടത്.വിദ്യാഭ്യാസത്തിലൂടെ ബോധവല്‍കരിക്കപ്പെടുന്നതുവരെ വ്യാജാത്മീയതയുടെ വണ്ടിക്കാളകളായി സ്വയം അധഃപതിക്കാതിരിക്കാന്‍ എല്ലാവരും ജാഗരൂഗരായിരിക്കുക എന്നതു മാത്രമാണ് പോംവഴി.

aneel kumar said...

TO ALL OUR DEAR DEVOTEES എന്നും പറഞ്ഞിട്ടിരിക്കുന്നത് ചുമ്മാതെ ആയിരിക്കും ;)

Mr Ravisiva said...

If you browse the internet you will find that homeless foreigners and gypsies are used to market these scammers. Please notice that only the stressed or mentally unstable people trust these swamis since they could be easily convinced. Any successful or smart guys with self confident will never approach these scammers. These swamis are looking for mentally unstable devotees. If you believe these scammers the first thing you drop is your basic instinct and common sense.

V.B.Rajan said...

പ്രസ്സ് കോണ്‍ഫറന്‍സ് വന്നു

പ്രസ്സ് കോണ്‍ഫറന്‍സ് വന്നു

Unknown said...

പ്രിയ രാജന്‍ , അപ്‌ഡേറ്റ് ചെയ്തതിന് നന്ദി. നിത്യാനന്ദപീഠം അധികൃതര്‍ എന്ന് പറയുന്ന സ്വാമിമാരും ചെറുപ്പക്കാര്‍ ആണെന്ന് മനസ്സിലായല്ലൊഅല്ലേ. അവിടത്തെ അന്തേവാസികള്‍ എല്ലാം ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്ന ഉന്നത വിദ്യാഭ്യാസം ഉള്ളവരാണെന്ന് പത്രത്തില്‍ വായിക്കാന്‍ കഴിഞ്ഞു. മേലേ രവിശിവ എഴുതിയ കമന്റ് ഈ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നുണ്ടോ? എന്തായാലും സ്വാമി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആള്‍ദൈവങ്ങളെ എതിര്‍ക്കണം തീര്‍ച്ചയായും...തുറന്നു കാട്ടപ്പെടണം....!

പക്ഷേ അവരെ കല്ലെറിയണമെന്ന് പറയാന്‍ സുകുമാരന്‍ ചേട്ടനു എങ്ങനെ സാധിക്കുന്നു? “മോബ് ജസ്റ്റീസ്” ശരിയല്ല, നിയമംകൈയിലെടുക്കുന്നത് ശരിയല്ല എന്നൊക്കെയല്ലേ സാധാരണ താങ്കള്‍ പോസ്റ്റുകളില്‍ കൂടി പറയാറുള്ളത്..അപ്പോള്‍ കുറ്റം എന്തുമാവട്ടെ, ഒരാളെ കല്ലെറിയണം എന്നൊക്കെ സുകുമാരന്‍ ചേട്ടനെപ്പോലെ “മാനവികാ വാദിയായ “ ഒരാള്‍ പറയുന്നത് ശരിയാണോ? ( ഉദാഹരണത്തിന് താങ്കളുടെ തന്നെ പഴയ ചില പോസ്റ്റുകള്‍ നോക്കാം...)


അതു ശരി..ഇടതു പക്ഷത്തെ എതിര്‍ക്കുമ്പോള്‍ മാത്രമേ ആദര്‍ശം ഉള്ളൂ അല്ലേ?

Unknown said...

തലക്കെട്ടിന് അല്പം എരിവ് കൂട്ടാന്‍ വേണ്ടി ഒരു ക്ലീഷേ പ്രയോഗിച്ചു എന്നേയുള്ളൂ സുനിലേ.. ആത്മീയതയിലെ ആള്‍ദൈവങ്ങളേക്കാള്‍ ആയിരം മടങ്ങ് അപകടകാരികളാണ് രാഷ്ട്രീയത്തിലെ അതും കമ്മ്യൂണിസത്തിലെ ആള്‍ദൈവങ്ങള്‍ എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം.

ഒരു യാത്രികന്‍ said...

എനിക്കും മണികണ്ഠന്‍ പറഞ്ഞ അഭിപ്രാമാണു. ഒരു സാമന്യ വല്‍കരണം ഈ കാര്യത്തില്‍ ശരിയാവില്ല. അപ്പോഴും കള്ള നാണ്യങ്ങളെ എങ്ങിനെ എങ്ങനെ തിരിച്ചറിയും എന്ന പ്രശ്നം ബാക്കിനില്‍ക്കുന്നു. തല്‍ക്കാലം ഇത്തരം ഒരു തുറന്നുകാട്ടല്‍ ഉണ്ടാവുന്നതു വരെ സമൂഹത്തില്‍ ചെറുതല്ലാത്ത സഹായങ്ങള്‍ ചെയ്യുകയും അവസരോചിതമായി ഇടപെടുകയും ചെയ്യുന്ന ചിലരെയെങ്കിലും നിന്ദിക്കാതിരിക്കുകയാവും അഭികാമ്യം എന്നു തോന്നുന്നു. സത്യം പറയാമല്ലൊ കട്ടുമുടിക്കുന്ന നമ്മുടെ ചില രഷ്ട്രീയക്കാരേകാളും ഭേദം ഇവരില്‍ ചിലര്‍ തന്നെ. മുഖ്യ ധാരയില്‍ വരാത്ത തികച്ചും ബഹുമാന്യരായ ആത്മീയാചര്യന്‍മാരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു....... സസ്നേഹം

Unknown said...

@ യാത്രികന്‍ , വായനയ്ക്ക് നന്ദി. മണികണ്ഠനോട് ഞാനും വിയോജിച്ചിട്ടില്ല. പക്ഷെ കള്ളനാണയങ്ങളെ എങ്ങനെ തിരിച്ചറിയും എന്നതില്‍ എനിക്ക് സംശയമില്ല. ആത്മീയാചാര്യന്മാര്‍ ദിവ്യത്വം അവകാശപ്പെടുകയോ അവരില്‍ അതാരോപിക്കുകയോ ചെയ്യരുത്. അവിടയാണ് സര്‍വ്വ കുഴപ്പങ്ങളും വരുന്നത്. ഇന്‍ഡ്യന്‍ ഫിലോസഫിയുടെ ലോക അംബാസിഡര്‍ ആയിരുന്ന സ്വാമി വിവേകാനന്ദന്‍ ദിവ്യന്‍ ആയിരുന്നെന്ന് നാം കരുതുകയോ അദ്ദേഹം അവകാശപ്പെടുകയോ ചെയ്തിട്ടില്ല. അങ്ങനെ എത്രയോ ആത്മീയാചാര്യന്മാര്‍ . ദിവ്യന്മാര്‍ കള്ളനാണയങ്ങളാണ് എന്നതില്‍ നിങ്ങളുടെ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ടായിരുന്നു.

ഒരു യാത്രികന്‍ said...

തങ്കളുടെ ശ്രദ്ധയ്ക്‌ നന്ദി. ദിവ്യന്‍മാരെന്നു അവകാശപ്പെടുന്നവര്‍ തീര്‍ച്ചയായും കല്ലെറിയപ്പെടേണ്ടവര്‍ തന്നെ. യഥാര്‍ത്ഥ ആത്മീയജ്ഞാനവും, അത്മീയ ചൈതന്യവും ഉള്ള ആരും ദിവ്യത്തം ഉണ്ടെങ്കില്‍ പോലും ഒരിക്കലും അവകാശപ്പെടുകയില്ല. നിറകുടം തുളുമ്പില്ല എന്നല്ലെ. പക്ഷെ പലപ്പോഴും ഭൌതീകജീവിതത്തില്‍ നേട്ടം ഉണ്ടാക്കാന്‍, അഥവാ അവര്‍ അതിനുള്ള കുറുക്കുവഴിയാണ്‌ എന്നു കരുതുന്നവരാണു ദിവ്യത്തം അവരില്‍ ആരോപിക്കുന്നത്‌ എന്നു തോന്നിയിട്ടുണ്ട്‌. ആത്മീയന്വേഷണത്തിണ്റ്റെ വഴിയില്‍ സാധകനു ചില സിദ്ധികള്‍ കൈവരുമെന്നും പക്വമതികള്‍ അത്തരം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാതെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്കെത്തന്‍ ശ്രമിക്കും എന്നും കേട്ടിട്ടുണ്ട്‌. ഇവിടെയാണു കള്ളനാണ്യങ്ങളെ എങ്ങിനെ തിരിച്ചറിയും എന്ന പ്രശ്നം എനിക്കുതോന്നിയിട്ടുള്ളത്‌. എത്ര പറഞ്ഞിട്ടും മനസ്സിലാകാത്ത ഒരു ജനതയെ വിശ്വസിപ്പിക്കാന്‍ യേശുവിനും ചില അത്ഭുതങ്ങള്‍ കാണിക്കേണ്ടിവന്നില്ലെ? Auto biography of a yogi വായിച്ചപ്പോഴാണ്‌ ഇത്തരം ചില ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നത്‌. അതുക്കൊണ്ട്‌ തന്നെ അരാധിക്കാറില്ലെങ്കിലും (ആരാധന ഇന്നുവരെ അങ്ങനെ ആരൊടും തോന്നിയിട്ടില്ല, പക്ഷെ ബഹുമാനം തോന്നിയിട്ടുമുണ്ട്‌) നിന്ദിക്കാറില്ല. കുറച്ചു കാലങ്ങളായി ഉയര്‍ന്നുവരുന്ന മുഖംമൂടി വലിച്ചു കീറപ്പെട്ട കള്ളസാമിമാരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ ഇവര്‍ മഹത്തായ ഒരു ആത്മീയ പാരമ്പര്യത്തെ ലോകജനതയകുമുന്‍പില്‍ എത്രമാത്രം അപഹാസ്യമാക്കിതീര്‍ക്കുന്നു എന്നോര്‍ത്ത്‌ വേദനിച്ചിട്ടുണ്ട്‌....... സസ്നേഹം

ashwinkodoth said...

@ nANdana - I have never heard Sri Sri Ravishankar saying he have got supernatural power. He himself says he is just a master.He never advoactes people calling him as god.If u look into our history & vedas u will find all HINDU GURUS & GODS had WIFE & KIDS. Do you think if GURU have a wife he is not eligible to become a MASTER???? (This is not related to the current topic)All people are interested in blaming hindu masters, ahve you ever spent time on finding out whats happening in christian convents & madrassas?? No one have the guts to find out that, bcoz if u did society will anme you as a RACIST..

You can not blame all masters blindly. We should remeber one thing during the time or Sree Narayan guru & swami vivekananda there were people against them. Today in the name of spiritualaity lot of rotten people like santosh madhavan & nithyananda is coming up.

Being a hindu i do hate these kind of rotten people, ultimately its your decision on selecting your guru.

Spiritual masters r the need of the hour, tomorrow when you son/daughter ask u to say the story or rama & sit or krishna & arjuna..what will you say?? do you know the story? If they ask you to say story of 'In hari nagar' then you will be able to tell.. Spiritual masters can be a bridge to connect our vedas and the new born kids..

നന്ദന said...

@ashwinkodoth
I have never heard Sri Sri Ravishankar saying
wait and see
നമുക്ക് കാത്തിരുന്ന് കാണാം.

സുരേഷ് ബാബു വവ്വാക്കാവ് said...

ആൽദൈവങ്ങൾ വാഴുക എന്നല്ലാതെ മറ്റൊന്നും പറയാനാവാത്ത കാലം ആയിരിക്കുന്നു

Vishnu said...

ആശ്വിന്കൊടോത് പറഞ്ഞതിനോട് യോജിക്കുന്നു. എല്ലാ ആള്‍ ദൈവങ്ങളെയും കല്ലെറിയുക അല്ലെങ്കില്‍ നന്ദന പറഞ്ഞതുപോലെ ജയിലില്‍ അടക്കുക എന്ന് പറഞ്ഞാല്‍ എലിയെ പേടിച്ചു ഇല്ലം ചുടുക എന്ന് പറയുന്നത് പോലെ ഉള്ളൂ. കപട സന്യാസിമാര്‍ ധാരാളം ഉണ്ട്, അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം ജയിലില്‍ അടക്കണം എന്ന് പറഞ്ഞാല്‍ മനസ്സില്‍ ആക്കാം. അല്ലാതെ എല്ലാ സന്യാസിമാരും കപടമാനെന്നും എല്ലാവരെയും തുറുങ്കില്‍ അടക്കന്മെന്നും പറഞ്ഞാല്‍ യോജിക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ അവര്‍ ചെയ്യുന്ന ദുഷ് പ്രവൃത്തികള്‍ ഒന്നൊന്നായി ഇവിടെ എടുതെഴുതാന്‍ സാധിക്കണം. ഞാന്‍ പറഞ്ഞത്, മുകളില്‍ നന്ദന, ശ്രീ ശ്രീ യെയും, സായി ബാബാ യെയും അമൃതാനന്ദമയി യെയും പേരെടുത്തു ആക്ഷേപിക്കുന്നത് കണ്ടു. ഈ ആള്‍ദൈവങ്ങളുടെ പ്രവൃത്തികള്‍ സമൂഹത്തിനു അപച്ചയമോ ഭീഷണിയോ ഉണ്ടാക്കതിടത്തോളം കാലം അവിശ്വാസികള്‍ ഇടപെടേണ്ട കാര്യമില്ല എന്നാണെനിക്കു തോന്നുന്നത്.
ആള്‍ ദൈവങ്ങളുടെ അടുത്ത് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണ്. ആരും ആരെയും നിര്‍ബന്ധിക്കാറില്ല. അവിടെ പോകുമ്പോള്‍ ചിലര്‍ക്ക് മനസ്സിനു ശാന്തിയും സമാധാനവും ലഭിക്കുമെങ്കില്‍ അത് തന്നെയല്ലേ വലുത്? ചിലര്‍ക്ക്അമ്പലത്തിലോ കാവിലോ പോകുമ്പോള്‍ ആയിരിക്കും ശാന്തിയും സമാധാനവും ലഭിക്കുക അല്ലാത്തവര്‍ക്ക് വീട്ടില്‍ ഇരിക്കുമ്പോള്‍ ആയിരിക്കും. എന്തിനു നമ്മള്‍ അവരെ ഒക്കെ എതിര്‍ക്കുന്നു. അല്ലെങ്കില്‍ എന്തിനു നമ്മുടെ ചിന്തകളും വിശ്വാസങ്ങളും മറ്റുള്ളവര്‍ മാതൃക ആക്കണമെന്ന് ചിന്തിക്കുന്നു? അങ്ങിനെ മാതൃക ആക്കാത്തവരെ കല്ലെറിയനാമെന്നും ജയിലില്‍ അടക്കനമെന്നും ശഠിക്കുന്നു? ഓരോരുത്തരുടെയും വിശ്വാസപ്രകാരം മറ്റു വിശ്വസക്കാരെ കല്ലെറിയാന്‍ പോയാല്‍ നമ്മുടെ സമൂഹത്തിന്റെ സ്ഥിതി എന്താകും?

ഞാന്‍ റോബിന്‍..(ആകാശപ്പറവകള്‍) said...

തീര്‍ച്ചയായും ഇവരെ കല്ലെറിയുക തന്നെ ചെയ്യണം പക്ഷെ അങ്ങനെയെങ്കില്‍ നാമും ആള്‍ദൈവവും തമ്മിലോ ഒരു വ്യത്യസമില്ലതാകില്ലേ .. അതുകൊണ്ട് ഒന്ന് ചെയ്യാം ഇവയെ നമ്മുടെ ജീവിതത്തില്‍ നിന്നും അകറ്റാം ..അന്തമായി ഇവരുടെ പുറകെ പോകുന്ന വിഡ്ഢിക്കൂഷ്മണ്ടാങ്ങളോട്. പോകരുത് എന്ന് ഉപദേശിക്കാം ..ആള്ദൈവങ്ങള്‍ക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും ..പിന്നെ ഒന്നുകൂടെ കാണാത്തതും ശക്തനുമായ ദൈവത്തെ ഒരു കല്ലിലും .കാളയിലും വിഗ്രഹങ്ങളിലും കാണുന്ന മനുഷ്യനോട് ; നീ നിന്നില്‍ തന്നെയും സഹജീവികളിലും ദൈവത്തെ കാണൂ എന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു ..അവയെ സ്നേഹിക്കു ..നിനക്ക് എന്നും സമാധാനം ഉണ്ടാകും ജീവിതത്തില്‍ ..നന്ദി

ഇ.എ.സജിം തട്ടത്തുമല said...

ഈ പോസ്റ്റ് ഇന്നാണ് വായിക്കാൻ പറ്റിയത്. ബ്ലോഗ് പോസ്റ്റുകൾ വായിക്കുന്നതിനു സമയവും കാലവും ഒന്നുമില്ലല്ലോ. പ്രത്യേകിച്ചും കാലാതിവർത്തിയായ എഴുത്തുകുത്തുകൾക്ക്. ഈ പോസ്റ്റ് എനിക്കിഷ്ടമായി. പക്ഷെ എന്റെ പ്രതികരണം അല്പം നിഷേധാത്മകമാണ്. ആൾ ദൈവങ്ങളെ കല്ലെറിഞ്ഞിട്ട് കാര്യമില്ല. അവരുടെ അടുത്തേയ്ക്ക് പോകുന്നവരെയാണ് നന്നാക്കേണ്ടത്. ഭക്തരുണ്ടെങ്കിൽ ദൈവങ്ങളുണ്ടാകും. ആൾ ദൈവങ്ങളുണ്ടാകും. കുടിയന്മാർ ഉള്ളിടത്തോളം ചാരായക്കച്ചവടക്കാരെ കുറ്റം പറഞ്ഞിട്ടോ ചാരായ നിരോധനം നടത്തിയിട്ടോ കാര്യമില്ല. വാങ്ങാൻ കിട്ടിയില്ലെങ്കിൽ വാറ്റിക്കുടിയ്ക്കും. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഹിതവും അവിഹിതവുമായ കാര്യങ്ങൾക്ക് കൈക്കൂലി കൊണ്ടു കൊടുക്കുന്ന ജനത്തെയാണ് തിരുത്തേണ്ടത്. കൊടുക്കാൻ ആളുണ്ടെങ്കിൽ വാങ്ങാൻ അവർ എങ്ങനെ മടിക്കും? സമൂഹത്തിലെ എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ. ആൾ ദൈവങ്ങളുടെ കാര്യവും അതു തന്നെ. അവർ ബുദ്ധിയുള്ളവരാണ്. ബുദ്ധിശൂന്യരെ അവർ ഉപയോഗിക്കുന്നു. താങ്കൾ സൂചിപ്പിച്ചതുപോലെ ആരാധകരുടെ വിഢിത്തമോർത്ത് അവർ ഉള്ളിൽ ചിരിക്കും. ശാസ്ത്രജ്ഞന്മാർ തന്നെ തേങ്ങാ‍ അടിച്ചിട്ട് റോക്കറ്റ് വിക്ഷേപിക്കുന്ന നാട്ടിൽ പാവപ്പെട്ട ജനങ്ങളെ എന്തിനു കുറ്റം പറയുന്നു. ഹൈ ക്വാളിഫൈഡ് ആളുകളാണ് അക്ഷരാഭ്യാസമില്ലാത്ത ആൾ ദൈവങ്ങൾക്ക് പുറകെ പോകുന്നത്. ഭക്തി പലർക്കും ഇന്ന് ഒരു അലങ്കാരമായി മാരിയിരിക്കുന്നു. ഒപ്പം ചിലർ ഭക്തിയെ ഒരു വില്പന ചരക്കും ആക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളെ ആൾ ദൈവങ്ങളോട് ഉപമിച്ചത് താങ്കളുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ടായതിനാലും അങ്ങനത്തെ വിരോധം വച്ചുപുലർത്താനുള്ള അവകാശം താങ്കൾക്കുള്ളതുകൊണ്ടും അത് ഞാൻ ഗൌനിക്കുന്നില്ല.

Anonymous said...

ഡയാലിസിസ് ചികില്‍സ ,സൌജന്യ ശസ്ത്രക്രിയ..ഇതൊക്കെ പാവങ്ങള്‍ക്ക് ചെയ്തു കൊടുക്കുന്നതിനെ ആരോ പൊക്കി പറയുന്നത് കേട്ടു..ഇത്തരക്കാരാണ് ഈ കൊപ്രയങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറുന്നത്..ആള്‍ ദൈവങ്ങള്‍ക്ക് കിട്ടുന്ന കോടികളില്‍ ഒന്നോ രണ്ടോ ലക്ഷം അവര്‍ ഇതിനായി ചെലവാക്കിയാല്‍ അതിന്‍റെ ലാഭം പ്രശസ്തി വഴിയും വിമര്‍ശകരുടെ വായടപ്പിക്കല്‍ വഴിയും നേടാം എന്ന സത്യം നിങ്ങള്‍ക്ക്‌ അറിയില്ലെങ്കിലും അവര്‍ക്ക്‌ അറിയാം..വല്യ ഒരു സംഭവം ചെയ്തു എന്ന മട്ടില്‍ പൊക്കി പറയാന്‍ കുറെ മണ്ടന്മാര്‍ ഉണ്ടാകും..ഈ പറഞ്ഞ സത്യസായി ബാബക്കും അമ്രിതാനന്ദമയിക്കും എന്തിനാണ് പരസഹായം ചെയ്യാന്‍ ദൈവിക
പരിവേഷം?എന്തെ ചെറിയ വരുമാനമുള്ള ആള്‍ ദൈവങ്ങള്‍ സൌജന്യ ചികില്‍സ നടത്തുന്നില്ല?ആള്‍ദൈവങ്ങളുടെ ജന പ്രീതി ഏതു വിധേനയും നില നിര്‍ത്തേണ്ടത് അവരുടെയും അവരെ കൊണ്ട് ജീവിക്കുന്ന മറ്റു ചിലരുടെയും ആവശ്യം മാത്രമാണ്..