ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധവിലാപം !

അമ്പലപ്പുഴയില്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. കൈരളിക്ക് രണ്ട് മൂന്ന് ചാനലുകള്‍ ഉണ്ടെങ്കിലും ഈ ടിവിയുടെ വരവ് ചില്ലറയൊന്നുമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ക്ഷതം ഏല്‍പ്പിച്ചത്. മുന്‍പൊക്കെ പത്രങ്ങളില്‍ എന്തൊക്കെ അച്ചടിച്ച് വന്നാലും അതൊക്കെ ബൂര്‍ഷ്വാപ്രചരണം എന്ന് പരിഹസിച്ചു തള്ളാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയുമായിരുന്നു. ടിവി ഇല്ലായിരുന്നുവെങ്കില്‍ സോവിയറ്റ് യൂനിയന്‍ അസ്തമിച്ചതും ബര്‍ലിന്‍ മതില്‍ തകര്‍ന്നതും ഒന്നും ഇന്നും ആളുകള്‍ വിശ്വസിക്കില്ലായിരുന്നു. അമ്പലപ്പുഴയില്‍ വി.എസ്സ്.അനുകൂല പ്രകടനക്കാരെ അവരുടെ കൊടി തന്നെ പിടിച്ചു വാങ്ങി പൊതിരെ തല്ലി ഓടിക്കുകയായിരുന്നു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എത്രയോ സി.പി.ഐ.ക്കാരെ കൈയും കാലും ഒടിച്ചിട്ടിട്ടാണ് കേരളത്തില്‍ സി.പി.എമ്മിന്റെ അരങ്ങേറ്റം. അതില്‍ പിന്നെ സി.പി.എമ്മിന്റെ അടി വാങ്ങാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ല. എവിടെ രാഷ്ട്രീയാക്രമണങ്ങള്‍ നടന്നാലും ഒരു ഭാഗത്ത് സി.പി.എം.ഉണ്ടാവും. ഞങ്ങളെ അടിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും എന്നാണ് സി.പി.എം.ഭാഷ്യം. സി.പി.എം.തിരിച്ചടിക്കാറേയുള്ളൂവെന്ന്. എല്ലാ പാര്‍ട്ടികളുടേയും അടി ഏറ്റുവാങ്ങി തിരിച്ചടിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാവം പാര്‍ട്ടി !

അമ്പലപ്പുഴയില്‍ പ്രകടനക്കാര്‍ തല്ലിയോടിക്കപ്പെടുമ്പോള്‍ പോലീസ് സമീപത്തുണ്ടായിരുന്നു എന്നും ഒരു പഞ്ചായത്ത് പ്രസിഡണ്ടാണ് തല്ലിന് നേതൃത്വം നല്‍കിയതെന്നും സംഭവസ്ഥലത്ത് നിന്നും ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ ദൃക്‌സാക്ഷി വിവരണവും ഒരു ക്യാമറാമാന്‍ ഓടുന്നതും മറ്റൊരു ക്യാമറാമാന്‍ അടി വാങ്ങുന്നതും എല്ലാം നമ്മള്‍ കണ്ടതാണ്. എന്നിട്ട് തല്ല് കിട്ടി ഓടിയവന്റെ പേരില്‍ കേസ് . ഇതാണ് മഹത്തായ കമ്മ്യൂണിസവും അതിന്റെ പരിപാവനമായ ജനാധിപത്യവും. കോണ്‍ഗ്രസ്സുകാരും ബി.ജെ.പി.ക്കാരും സി.എം.പിക്കാരും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുമാണ് അവിടെ പ്രകടനം നടത്തിയതെന്നാണ് വിശദീകരണം. ഇതാണ് കമ്മ്യൂണിസ്റ്റുകളുടെ വാക്‍സാമര്‍ത്ഥ്യം. ഒരു നാടന്‍ ചൊല്ലുണ്ട് “കൊഞ്ചന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെ തുള്ളിയാല്‍ ചട്ടിയില് ” എന്ന്. ഇതിനപ്പുറമൊന്നും ഇവര്‍ക്ക് കഴിയില്ലല്ലോ എന്ന് സമാധാനിക്കാം. മാത്രമല്ല ഇനി ഉള്ളതും നശിക്കുന്ന പാതയിലാണ് കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായാലും കമ്മ്യൂണിസ്റ്റുകള്‍. ഇന്ത്യയില്‍ ജനകീയ ജനാധിപത്യ വിപ്ലവം നടത്തനാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നത് എന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് അവരുടെ മൌഢ്യം കൊണ്ടല്ല അങ്ങനെ പറയുന്നത്. അതും വാക്‍സാമര്‍ത്ഥ്യം തന്നെ. കാറ്റുള്ളപ്പോള്‍ തന്നെ തൂറ്റണം എന്ന കൌശലത്തിലാണ് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. നേതാക്കള്‍ക്കും മക്കള്‍ക്കും രണ്ടുതലമുറക്കുള്ളത് സമ്പാദിച്ചു കഴിഞ്ഞു. രണ്ടു തലമുറ കഴിഞ്ഞാല്‍ കമ്മ്യൂണിസത്തെ മ്യൂസിയത്തില്‍ പോലും കാണാന്‍ കഴിയില്ല.

എന്റെ ഈ പോസ്റ്റ് വായിക്കുന്ന ശുദ്ധാത്മാക്കളായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നോട് അരിശം തോന്നാം. അവരോട് പറയാനുള്ളത്, സുഹൃത്തേ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണുള്ളത് എന്ന് ഒന്ന് സങ്കല്‍പ്പിക്കുക. എന്നിട്ട് അമ്പലപ്പുഴയും മനസ്സില്‍ കാണുക. ടിയാനന്‍‌മെന്‍ സ്ക്വയറിന്റെ ആയിരം ഇരട്ടി വലിപ്പമുള്ള ഒരമ്പലപ്പുഴ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ജനാധിപത്യത്തില്‍ ജീവിയ്ക്കുന്നത്കൊണ്ടാണ് നിങ്ങള്‍ക്കെന്നോട് അരിശം തോന്നുന്നത്; ജനാധിപത്യത്തിന്റെ വില മനസ്സിലാകാതിരിക്കുന്നത്. അമ്പലപ്പുഴയിലെ നൂറ് സഖാക്കള്‍ക്ക് വി.എസ്സിനോട് അനുഭാവം തോന്നാനും അവര്‍ക്കത് പരസ്യമായി പ്രകടിപ്പിക്കാനും അവകാശമില്ലേ? ഉണ്ട് എന്ന് ജനാധിപത്യവാദികള്‍ പറയും. ഇല്ല എന്ന് കമ്മ്യൂണിസ്റ്റുകള്‍ പറയും. അത് കൊണ്ടാണ് ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായത്. ഭാവി ജനാധിപത്യത്തിന്റേതാണ്, കമ്മ്യൂണിസത്തിന്റേതല്ല. ഈ ഒരു ഭാവി ഞങ്ങള്‍ക്കായി ഒരുക്കിത്തന്നത് ക്രൂശിതരായ എത്രയോ എക്സ്-കമ്മ്യൂണിസ്റ്റുകാര്‍ കൂടിയായിരുന്നു എന്ന് നിങ്ങള്‍ ഒര്‍ക്കണം. പാര്‍ട്ടിക്ക് പുറത്ത് പൂര്‍ണ്ണമായും വരുമ്പോഴാണ് കമ്മ്യൂണിസ്റ്റിലെ മനുഷ്യനും പൂര്‍ണ്ണമായും പുറത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മഹത്താണെന്ന് പലരും പറയാറുണ്ട്. ആ മഹത്വം കിത്താബിലെ വരികള്‍ക്കല്ലേ സഖാവേ? പ്രവര്‍ത്തിയില്‍ മഹത്വത്തിന്റെ അംശം ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരുമായിരുന്നോ. ജനാധിപത്യം എന്നാല്‍ അതെല്ലാവര്‍ക്കുമാണെന്ന് അംഗീകരിക്കാന്‍ കഴിയാത്ത കമ്മ്യൂണിസത്തിന് എന്ത് മഹത്വം സഖാവേ?

അമ്പലപ്പുഴയില്‍ വി.എസ്സ്.അനുകൂലികള്‍ തല്ലിയോടിക്കപ്പെടുമ്പോള്‍ അതിലൊരു കാവ്യനീതിയുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയെ ക്രിമിനല്‍‌വല്‍ക്കരിച്ച, ഗുണ്ടായിസത്തിന്റെ തലതൊട്ടപ്പനായിരുന്ന എം.വി.ആറിനെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തന്നെ വേട്ടയാടിയ പോലൊരു കാവ്യനീതി. സി.പി.എമ്മിന്റെ രൂപീകരണത്തിലും പിണറായിയുടെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിച്ച നേതാവാണല്ലൊ വി.എസ്സ്. ലാവലിന്‍ കേസിന്റെ അവസാനം പിണറായിയുടെ ഗതി കണ്ട് തന്നെ അറിയണം. കടലിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴേ കമ്മ്യൂണിസ്റ്റ്കാരന്റെ ശൌര്യം ഫലിക്കൂ, ബക്കറ്റിലാവുമ്പോള്‍ ഗതി അധോഗതിയാവും. എം.വി.ആറിന് രക്ഷകനായത് കരുണാകരനായിരുന്നു. ഇല്ലായിരുന്നെങ്കില്‍ കൂത്തുപറമ്പ് വരെയൊന്നും രാഘവന്‍ എത്തുകയില്ലായിരുന്നു.

ഒരു സിസ്റ്റം അത്ര വേഗമൊന്നും ഇല്ലാതാവില്ല. ക്രമേണ ക്രമേണയേ അത് അപ്രത്യക്ഷമാകൂ. അത്തരമൊരാനുകൂല്യമാണ് ഇന്ന് കമ്മ്യൂണിസ്റ്റുകള്‍ അനുഭവിക്കുന്നത്. ലോകത്തിന് ഒരു മാതൃകയും കമ്മ്യൂണിസം സംഭാവന ചെയ്തിട്ടില്ല. എന്നെന്നും ചരിത്രത്തിന് ഓര്‍ക്കാന്‍ സമാനതകളില്ലാത ക്രൂരതകള്‍ ചെയ്ത് കൂട്ടിയിട്ടുണ്ട് താനും. അത് ആ സിസ്റ്റം അപ്രകാരം എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടത് കൊണ്ടാണ്. ഇതില്‍ ഒന്നാം പ്രതി ലെനിന്‍ തന്നെയാണ്. സ്റ്റാലിനെ ലെനിന്‍ രൂപപ്പെടുത്തിയ സിസ്റ്റമാണ് സ്റ്റാലിനാക്കിയത്. മനുഷ്യസ്നേഹിയായിരുന്ന മാര്‍ക്സ് ഇത്തരമൊരു സിസ്റ്റം രൂപപ്പെട്ടുവരുമെന്ന് സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല.

വിജയന്‍ മാഷിന്റെ വാക്ക് കടമെടുത്ത് പറഞ്ഞാല്‍ അമ്പലപ്പുഴ ഒരു പ്രതീകമാണ്. ചരിത്രം എല്ലായ്പോഴും നേര്‍‌രേഖയിലൂടെയാണ് സഞ്ചരിക്കുന്നത്. അത്കൊണ്ട് ഗതകാലസംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ല. വി.എസ്സ്. രാജി വെക്കുകയില്ല. രാജി വെക്കാതിരിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. പുറത്താക്കപ്പെട്ടാല്‍ കേരളത്തില്‍ യു.ഡി.എഫിന്റെയും ജനാധിപത്യത്തിന്റെയും ഭാവി ശോഭനമാവും. ചരിത്രപരമായ അനിവാര്യതയാണത്. ഇവിടെ ആരും കുറ്റക്കാരല്ല. കാലത്തിന്റെ രംഗവേദിയില്‍ കേവലം അഭിനേതാക്കള്‍ മാത്രം!

84 comments:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

വിജയന്‍ മാഷിന്റെ വാക്ക് കടമെടുത്ത് പറഞ്ഞാല്‍ അമ്പലപ്പുഴ ഒരു പ്രതീകമാണ്. ചരിത്രം എല്ലായ്പോഴും നേര്‍‌രേഖയിലൂടെയാണ് സഞ്ചരിക്കുന്നത്. അത്കൊണ്ട് ഗതകാലസംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ല. വി.എസ്സ്. രാജി വെക്കുകയില്ല. രാജി വെക്കാതിരിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. പുറത്താക്കപ്പെട്ടാല്‍ കേരളത്തില്‍ യു.ഡി.എഫിന്റെയും ജനാധിപത്യത്തിന്റെയും ഭാവി ശോഭനമാവും. ചരിത്രപരമായ അനിവാര്യതയാണത്. ഇവിടെ ആരും കുറ്റക്കാരല്ല. കാലത്തിന്റെ രംഗവേദിയില്‍ കേവലം അഭിനേതാക്കള്‍ മാത്രം!

സത said...

താങ്കളോട് പൂര്‍ണ്ണമായ്‌ യോജിക്കുന്നു.. ഇത്തരത്തിലുള്ള സവിശേഷതകള്‍ കമ്യൂണിസ്റ്റ്‌കാര്‍ കൊണ്ടുനടക്കുന്നിടത്തോളം കാലം ഞാനും ഒരു കമ്യൂണിസ്റ്റ്‌ വിരുദ്ധന്‍ ആണ്..

അതിനു പുറമേ, പ്രായോഗികമല്ലാത്ത ആദര്‍ശങ്ങളും തത്വങ്ങളും എത്ര മികച്ചതാണെന്ന് തെളിയിക്കപ്പെട്ടാലും അതിനു ഒരു വിലയും ഇല്ല.. കാരണം അവ വെറും പഠനത്തില്‍ മാത്രം ഒതുങ്ങുന്നു.. അതാണ്‌ കമ്യൂണിസത്തിന്റെ സവിശേഷത.. അവ നിലവില്‍ ഉണ്ട് എന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തും സമാധാനമോ സ്വാതന്ത്ര്യമോ ഉള്ളതായി അറിവും ഇല്ല..

തനി ഭൌതികവാദവും മാക്സിയന്‍ ചരിത്ര-സാമ്പത്തിക വീക്ഷണത്തില്‍ അടിസ്ഥാനമാക്കിയുള്ള വിശകലങ്ങളും ഒരു നേട്ടവും നേടിക്കൊടുതുതായി അറിവില്ല..

ഇനിയും പറയാന്‍ ധാരാളം ബാക്കി..

Nidheesh said...

അത് കൊണ്ടാണ് ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായത്... atlast you are accepting it?

CPIM kar enthu cheyyunnu..... engine cheyyunnu ennu nookiyirikkalallathe vere paniyonnumille mashe ningalkku...

Oru communist virudhanaya ningal enthina communist partiye patti vicharichu samayam kalayunnath...vere valla panikkum poykude

Sureshkumar Punjhayil said...

:)

narikunnan said...

ambalapuzhayil prakadadanam nadathiyavaril ethra party membermar undu thangalude kamunist virodam theerthathalle ee post

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സത, അഭിപ്രായത്തിന് നന്ദി....

നിധീഷ്, രാഷ്ട്രീയം പൊതുകാര്യമായത്കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്....

സുരേഷ്‌കുമാര്‍, വന്നതിനും പുഞ്ചിരിച്ചതിനും നന്ദി..

നരിക്കുന്നന്‍, അമ്പലപ്പുഴയില്‍ പ്രകടനം നടത്തിയവര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷെ പ്രകടനം നടത്താന്‍ അവര്‍ക്കും സ്വതന്ത്രഭാരതത്തില്‍ തുല്യാവകാശമുണ്ട്...

കടത്തുകാരന്‍/kadathukaaran said...

സി പി എമ്മുകാര്‍ എന്തു ചെയ്യുന്നു എന്നു നോക്കിയിരിക്കല്ലല്ല മറ്റുള്ളവര്‍ക്ക് പണി, പക്ഷെ, അവര്‍ ചെയ്യുന്നത് നാടിനുപദ്രവമാകുമ്പോള്‍ അവരുടെ പാര്‍ട്ടി പ്രശ്നങ്ങള്‍ ക്രമസമാധാനപ്രശ്നമാകുമ്പോള്‍ കേരളത്തിന്‍റെ വിലപ്പെട്ട ഒരഞ്ചു വര്‍ഷം കളയുമ്പോള്‍ പാവപ്പെട്ടവന്‍ അവരാല്‍ ആക്രമികപ്പെടുമ്പോള്‍ പ്രതികരിക്കാതിരികാനാകുമോ?

അതെ ഇനിയും എഴുതുവാനേറെ..

RAGESH said...

mashu kairali news kandalum shraddikkillennu thonnunnu....karanam ambalapuzha nadanna sambhavam valare krithyamayi avaru kaanichu koduthu aaru cheythu enthu cheythu ennuu...kammunist viruddananennu swayam prakeerthichu aashwasam kollunna mashe polullayalku mattu maadhyamangal pracharipikkunna ethu thettum etteduthu blogu cheyyunnathil enikku mashinodu sahathapam thonnunnu...mashinum adappathikkan pattum ennu krithyamayi kaanichu tharunnu........ithoru sukhamayirikum alle.....

RAGESH said...

mashinte bloginte koottathil crime nandakumarinte lavlin casum...crime vaarikayum enna "kuttanveshana" lekhanam koodi kandappol ellam valare easiyayi kootti vayikkan pattunnu...mashu ingane ezhuthunnathil athbhuthamilla ennuu...ithrayalle ezhuthiyulloo ennu samadhanikkam..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

കടത്തുകാരനു നന്ദി.....

രാഗേഷ്, കെ.വേണുവും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും അതേ പോലെ എത്രയോ പേരും രാഗേഷിന്റെ അഭിപ്രായത്തില്‍ അധ:പതിച്ചവര്‍ ആയിരിക്കുമല്ലേ? വി.എസ്സിന്റെ അധ:പതനം എവിടെ വരെയെത്തി? പുറത്താക്കല്‍ പ്രഖ്യാപനം കാത്തിരിക്കുകയാവും അല്ലേ? നമ്മളൊക്കെ സാധാരണ ആളുകളല്ലേ രാഗേഷ്? വെറുതെ ചിലത് പറഞ്ഞു പോകുന്നു എന്ന് മാത്രം.

RAGESH said...

aa veruthe chilathu paranhupokunnathu mattu chilarku gunakaramakunnenkil aakatte ennayirikkum mashinte chinthagathi...atho mattullavarkuvendi ezhuthunnatho????.....

NAK said...

Prakatanam nadathikotte..pakshe athe congressukarum BJPkarum onnich CPMnte kodi pidich nadathumbo prathikarikkendi varum..Pinne CPMne nannakan ettavum kooduthal aagahikkunnath manoramayum mathrubhumiyum aakunna ee kaalath thangalude nilapadinodu enikku sahathapam polum thonnunnilla...

RAGESH said...

nak paranhathinodu poornamayum yochikkunnu..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

Ragesh&NAK നിങ്ങള്‍ എന്നോട് സഹതപിക്കേണ്ട. പക്ഷെ നിങ്ങളുടെ ആത്മാര്‍ത്ഥതയില്‍ എനിക്ക് സംശയമില്ല. എന്നാല്‍ ആത്മാര്‍ത്ഥത അതിരു കടന്നാലും ആപത്താണ്. നേതാക്കളുടെ വഴി പിഴച്ച പോക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയേക്കും. സ്വയം വിമര്‍ശനത്തിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാകട്ടെ എന്നാശിക്കുന്നു..

RAGESH said...

swayam vimarshanam evideyum nallathanu
but mattullavarude chattukamayi avarku vendi maathram vimarshanam nadathumbol athinu mattorarthame parayanullooo.......

Gopan said...

Emergency undayathu communistukarudea indiayil all sukumara...

Rajan kollapettathum sanjeev gadhi kiratha bharnam nadathiyathum communistukarudea indiayil alla sukumara...

Gujararathilea vamsheya hathya nadannathu communisttukarudea gujarathil aano sukumara..

Mumbai kalpam nadannathum, manupuril pavapeetta civilians kollapedunnathum communistukarudea bharanathil aano sukumara..

Sukumara charthram thangaludea munnil undu, veruthea onnu kannodichal mathi...

naaz said...

:)

V.B.Rajan said...

സുകുമാരേട്ടാ,

സമ്മതിദായകരെന്നനിലയില്‍ നമ്മുടെ മുമ്പില്‍ ഇടതുപക്ഷം, വലതുപക്ഷം എന്നീ രണ്ടു വികല്പങ്ങളല്ലേയുള്ളു. നമുക്ക് ഇവരെ മാറിമാറി പരീക്ഷിക്കാമെന്നാല്ലാതെ മറ്റെന്താണ് മാര്‍ഗം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഴിപിഴച്ചു പോകുന്നു എന്ന താങ്കളുടെ വീക്ഷണം വളരെ ശരിയാണ്. പക്ഷെ അവരുടെ തെറ്റുതിരുത്തല്‍ നടപടിക്രമം (self correcting mechanism) പ്രതീക്ഷക്കു വക നല്‍കുന്നില്ലേ ? കഴിഞ്ഞ കോണ്‍ഗ്രസ്സ് ഭരണത്തില്‍ കേരളത്തില്‍ നടന്ന അത്ര ചക്കളത്തി പോരാട്ടം ഇപ്പോള്‍ ഇടതുപക്ഷത്ത് ഉണ്ടോ എന്നും ഞാന്‍ സംശയിക്കുന്നു.

മിഴി വിളക്ക്. said...

സുകുമാരേട്ടന്റെ വാക്കുകളോട് നൂറ്റൊന്നു ശതമാനവും യോചിക്കുന്നു.കമ്മ്യ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ എന്തു കൊള്ളരുതായ്മയും ചെയ്യാന്‍ സാധിക്കും എന്നൊരു ധാര്‍ഷ്ട്യം സിപി എം കാര്‍ വെച്ചുപുലര്‍ത്തുന്നു.എത്രയോ ഉദാഹരണങ്ങള്‍ എന്റെ ചുറ്റുവട്ടങ്ങളില്‍ തന്നെ എനിക്കു ചൂണ്ടിക്കാണിക്കുവാന്‍ കഴിയും..അത്തരം ഒരു ഭയം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു.നേതാക്കന്മാര്‍ തന്നെ അത്തരം സമീപനങ്ങാള്‍ വെച്ചുപുലര്‍ത്തുമ്പൊള്‍ അണികള്‍ക്കെന്തുകൊണ്ട് ആയിക്കൂടാ?അതിന്റെയൊക്കെ ഫലമാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞേടുപ്പില്‍ പ്രതിഫലിച്ചത്.എന്നാലും ഒന്നും പഠിയ്ക്കാത്ത കൂട്ടങ്ങള്‍.മാഷ് പറഞ്ഞതു പൊലെ കമ്മ്യ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്മാരകങ്ങളില്‍ കൂടി വരും തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടി വരുന്ന കാലം അതിവിദൂരമല്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ രാജന്‍, ഇടത്-വലത് പക്ഷങ്ങളെ വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ ഇന്ന് ഇല്ലാതായിക്കഴിഞ്ഞില്ലേ. ഇന്നിവിടെ എന്ത് ഇടത്പക്ഷമാണു അല്ലെങ്കില്‍ എന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണു ഉള്ളത്? സി.പി.എം.ആണല്ലോ ഇന്ത്യയിലെ പ്രധാന ഇടത്പക്ഷം അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. തികഞ്ഞ രാഷ്ട്രീയ കരിയറിസ്റ്റുകളായ പ്രകാശ് കാരാട്ടിനും പിണറായിക്കും എന്ത് ഇടത്പക്ഷ ദൌത്യമാണു നിര്‍വ്വഹിക്കാനാവുക? ഇടത്പക്ഷഘാതകരായിട്ടേ അവരെ നമുക്ക് കാണാനാകൂ
.

ഇത് വെറും ഗ്രൂപ്പ് വൈരത്തിന്റെയോ ചക്കളത്തിപ്പോരാട്ടത്തിന്റെയോ പ്രശ്നമല്ല. ജനങ്ങള്‍ നിത്യജീവിതത്തില്‍ ധാരാളം സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അവയ്ക്കെല്ലാം പരിഹാരം കാണാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും നമുക്ക് കൂടിയേ തീരൂ. ഇടത് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ ലേബല്‍ ഒട്ടിച്ചാല്‍ അത് ഇടതോ കമ്മ്യൂണിസ്റ്റോ ആവില്ല. ജനകീയപ്രശ്നങ്ങളില്‍ ജനപക്ഷത്ത് നിന്ന്കൊണ്ട് എപ്രകാരം ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു എന്നാണു നോക്കേണ്ടത്. ഇവിടെ ഇടത്പക്ഷത്തിന്റെ അപചയം തുടങ്ങിയിട്ട് കുറെയായി.ഇന്നത് പാരമ്യത്തിലെത്തി. ഇനി ഈ ഇടത്പക്ഷത്തില്‍ പ്രതീക്ഷിട്ട് കാര്യമില്ല. ഞാന്‍ പറയുന്നു, രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനം മാത്രമാണു. തൊഴില്‍ കണ്ടെത്തലോ,വരുമാനം ഉണ്ടാക്കലോ,ലാഭം ഉണ്ടാക്കുന്ന ബിസിനസ്സോ രാഷ്ട്രീയപ്രവര്‍ത്തനമോ സാമൂഹ്യപ്രവര്‍ത്തനമോ അല്ല. കേരളത്തിനു വളരെ മഹത്തായ ഒരു സാമൂഹ്യ-രാഷ്ട്രീയപ്രവര്‍ത്തനപാരമ്പര്യമുണ്ടായിരുന്നു.അത് ഇന്നത്തെ കരിയറിസ്റ്റ് രാഷ്ട്രീയനേതൃത്വങ്ങള്‍ കളഞ്ഞുകുളിച്ചു. തനിക്ക് നേട്ടമില്ലെങ്കില്‍ വെറുതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ന് ആരും മുന്നോട്ട് വരുന്നില്ല. ജനങ്ങള്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ അനാഥരാണു. ദൈനംദിനജീവിതത്തില്‍ അവനെ സഹായിക്കാന്‍ ആരുമില്ല.പബ്ലിസിറ്റി ലഭിക്കുന്ന കാര്യത്തിലേ നേതാക്കള്‍ പ്രതികരിക്കൂ.

രാഷ്ട്രീയത്തെ അടിമുടി കരിയറൈസ് ചെയ്ത കാരാട്ട്-പിണറായി പ്രഭൃതികള്‍ ഒരു നവ ഇടത്പക്ഷം ഉയര്‍ന്ന് വരുന്നതിന് വിഘാതമായി നില്‍ക്കുകയും ചെയ്യുന്നു. ഞാന്‍ പറയുന്നത്, സമൂഹത്തിന്റെ അടിത്തട്ടില്‍ ഇന്നും നിരവധി രാഷ്ട്രീയപവര്‍ത്തകരുണ്ട്. അവര്‍ പക്ഷെ പാര്‍ട്ടിക്ക് വേണ്ടി മാത്രമാണു പ്രവര്‍ത്തിക്കുന്നത്. പച്ചയായി പറഞ്ഞാല്‍ നേതാക്കള്‍ക്ക് ഫണ്ട് പിരിച്ചു കൊടുക്കുക,ഫ്ല്ക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുക,ജാഥകള്‍ നടത്തുക,പാര്‍ട്ടിയെ രക്ഷിക്കാന്‍ കായികവലയം തീര്‍ക്കുക തുടങ്ങിയവ മാത്രം.ഒരു എസ്റ്റാബ്ലിഷിന്റെ കാവല്‍ക്കാര്‍ മാത്രമായി അധ:പതിച്ചുപോയി ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തകന്മാര്‍. സാമൂഹ്യസേവനസന്നദ്ധത എന്നത് ഏതൊരു വ്യക്തിയിലും അന്തര്‍ലീനമായ സവിശേഷതയാണു. അത് സംഘടനകളോ രാഷ്ട്രീയപ്രസ്ഥാനങ്ങളോ സമാഹരിച്ചു മുന്‍പൊക്കെ സമൂഹത്തിന്റെ ഗുണത്തിന് വേണ്ടി തിരിച്ചുവിട്ടിരുന്നു. ഇന്നത് നേതാക്കന്മാര്‍ സ്വന്തം നേട്ടത്തിന് വേണ്ടി ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുക മാത്രമല്ല സാമൂഹ്യപ്രവര്‍ത്തനം എന്നാല്‍ എന്തെന്ന് ആ പ്രവര്‍ത്തകന്മാര്‍ തിരിച്ചറിയാതെ പോവുകയും ചെയ്യുന്നു.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

കുറെ വേണമെങ്കില്‍ ഇനിയും എഴുതാം. പക്ഷെ എന്തിന്? ഈ കമ്മ്യൂണിസ്റ്റ് വിരോധം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനീക്ക് ചിരിയാണു വരുന്നത്. കാരണം ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധികള്‍ ഈ പ്രകാശ് കാരാട്ട്-പിണറായി പ്രഭൃതികളും കെ.ഇ.എന്‍.കുഞ്ഞമ്മദ് മോഡല്‍ ബുദ്ധിജീവികളുമാണ്. അവരെ ചുമക്കുന്നവരാണ് വിമര്‍ശിക്കുന്നവരെ കമ്മ്യൂണിസ്റ്റ് വിരോധികള്‍ എന്ന് ആരോപിക്കുന്നത്.

കേരളത്തിലെ ജനകീയ പ്രശ്നങ്ങള്‍ ഇന്ന് ഗുരുതരമാണ്. ചാനലുകളില്‍ വരുന്ന സ്വാശ്രയപ്ര്ശ്നം പോലെയുള്ളതൊക്കെ ഉപരിപ്ലവവും തീരെ ചെറിയ ന്യൂനപക്ഷത്തെ ബാധിക്കുന്നതുമാണ്. സാമൂഹ്യതിന്മകളെ എതിര്‍ക്കാനുള്ള കൂട്ടായ വാസന ഇല്ലാതായിപ്പോയി. എല്ലാം നിശബ്ദമായി സഹിക്കുകയാണ് എല്ലാവരും. നാനാവിധമായ ചൂഷണങ്ങള്‍ക്ക് വിധേയനാണ് ഓരോ മലയാളിയും. ജനങ്ങളുടെ സ്പന്ദനം തിരിച്ചറിയാനും പ്രവര്‍ത്തിക്കാനും കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകരും അവരെ നയിക്കുന്ന നേതാക്കളും നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്ന് തന്നെ ഞാന്‍ കരുതുന്നു.

ഇനി കോണ്‍ഗ്രസ്സിന്റെ കാര്യമെടുക്കാം. ഇന്ന് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാറിനെ നയിക്കാന്‍ പറ്റിയ പാര്‍ട്ടി കോണ്‍ഗ്രസ്സ് മാത്രമേയുള്ളൂ. വെറുതെ ആദര്‍ശം പറഞ്ഞിട്ട് കാര്യമില്ലല്ലൊ. ദൈനംദിനഭരണനിര്‍വ്വഹണം നടന്നുപോകേണ്ടേ? വേറെ ഏത് പാര്‍ട്ടിയാണ്, മുന്നണിയാണ് കോണ്‍ഗ്രസ്സിനേക്കാളും യു.പി.ഏ.യെക്കാളും മെച്ചപ്പെട്ടതായുള്ളത്? വെറുതെ വരട്ടുതത്വവാദപരമായി പറഞ്ഞാല്‍ പോര. ഇന്നത്തെ രാഷ്ട്രീയസത്യങ്ങള്‍ മൂര്‍ത്തമായി വിലയിരുത്തി പറയണം. ഇത് പറയാന്‍ കോണ്‍ഗ്രസ്സുകാരനാകേണ്ട,ചിന്തിക്കുന്ന ഒരു പൌരനായാല്‍ മതി. കേരളത്തിലാണെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ്.സര്‍ക്കാര്‍ തുടങ്ങിവെച്ച വികസനപദ്ധതികള്‍ ഈ ഭരണകാലത്ത് എന്തായി? വി.എസ്സിനെ ഒതുക്കുക എന്ന ഒറ്റ അജണ്ടയില്‍ കളഞ്ഞുകുളിച്ചില്ലേ എല്ലാം. വി.എസ്സിനെ ഒതുക്കിയാല്‍ പിണറായി അനിഷേധ്യനായ നേതാവായി എന്നല്ലാതെ, കേരളജനതയുടെ ഏകപ്രശ്നം വി.എസ്സിനെ ഒതുക്കലാണോ? ഒരു വ്യക്തിയുടെ അധികാരദാഹം ശമിപ്പിക്കുന്നതില്‍ ഒതുക്കിയില്ലേ കേരളത്തിന്റെ മുഴുവന്‍ ജനകീയപ്രശ്നങ്ങളും. ഇപ്പോള്‍ ഒരഴിമതിക്കേസില്‍ ഒരു വ്യക്തിയെ സംരക്ഷിക്കാന്‍ മാത്രമായി ഉപയോഗിക്കാന്‍ പോകുന്നു പാര്‍ട്ടി മെഷിനറി മൊത്തം. ഇതിന്റെയൊക്കെ പേരാണ് ഇടതെന്നും കമ്മ്യൂണിസമെന്നും എങ്കില്‍ നമ്മള്‍ കറ കളഞ്ഞ ഇടത്-കമ്മ്യൂണിസ്റ്റ് വിരുദ്ധരാകണം, അതില്‍ അഭിമാനം കൊള്ളണം!

Inji Pennu said...

അല്ല, കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് പറയുന്നത് ഒരു മഹാപാപമാണോ? അല്ല കമ്മ്യൂണിസ്റ്റുകളെ വിമർശിക്കുന്നത് അവരു നന്നാവാനാണോ? അങ്ങിനെയെങ്കിൽ സാമ്രാജത്വ വിരുദ്ധവും അമേരിക്കയെ വിമർശിക്കുന്നതും ഒക്കെ എന്തിന്റെ ബേസിസിൽ ആണ്?

നാട്ടുകാരന്‍ said...

അഭിനന്ദനങ്ങള്‍ !
നമ്മുടെ വിധി .... ഓരോ അഞ്ചു കൊല്ലം കൂടുംപോളും ഒരു കാലിലെ ചെളി മറ്റേ കാലില്‍ തേച്ചു വക്കുന്നു. ഇപ്പോഴത്തെ ചെളിയില്‍ മലം കൂടിയുണ്ട് എന്നുള്ളതാണ് പ്രശനം! എന്ത് ചെയ്യാന്‍ പറ്റും?

NAK said...

alla sukumaretta, thankal ee paranja UDF thudakkamitta vikasana padhathikal enthokkeyanu? onnu paranju tharamo?

ee govtment vanna samayathe aadya mazhakkalath kodathi road nannakkan utharavita karyam ormayundo? annu kudissika koduthu theerkathathinte peril contractormar kootathode jolikal mudakkiyath ormayundo? enthayirunnu kaaranam? mun govt 5 varshatheyum kudissika baki vachu poyathinte phalam...annu treasury ethra divasam thurannirunnu?inno? civil supplies ithrayum efficient aaya kalaghatam munpu eppozha undayirunnath? parayan iniyum eereyund..venemenkil namukk athinayi thhanne oru blog thudangiyalo mashe? :-)


@ Inji penu : vimarsikkunnath thettu choondikaati athinethire aalukale aninirathanum nervazhi kanikkanum aanennu thanneyaananennanu enteviswasam ..allathavare ottavakkil 'Doshykadrikkukal' ennu parayum...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഇഞ്ചി..,സന്ദര്‍ശനത്തിന് നന്ദി. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സൂര്യന് താഴെയുള്ള എല്ലാറ്റിനേയും വിരോധിക്കാം. എന്നാല്‍ അവരെ ആരും വിരോധിക്കരുത്. ഇതാണ് ലോകത്തെവിടെയുമുള്ള കമ്മ്യൂണിസ്റ്റുകാരുടെ പ്രശ്നം.

നാട്ടുകാരാ, എന്തുചെയ്യാന്‍ പറ്റും എന്ന നിസ്സഹായാവസ്ഥയിലാണ് നമ്മളെല്ലാം ഇന്ന്. സ്വയം സംഘടിക്കാന്‍ നമുക്ക് കഴിയുന്നില്ല. സംഘാടകരാണെങ്കില്‍ എല്ലാം ഹൈജായ്ക്ക് ചെയ്തു കൊണ്ടുപോവുകയും ചെയ്തു..

NAK said...

@ Mizhi vilakk : Ithe karyam palarum parajittund..valare munpu thanne..ithuvare pravachanangal phalichu kandilla..annu ghoram ghoram prasangicha aalkar innu paranju nadakkunnath annthe nethakal valare nallavarum nervazhikkarum aayiruunu ennanu..ellakkalathum Conmmunisathe ethirkunnavar cheyyunnathum athanu..ini adutha thalamura kelkum.."pandu CPMil Pinarayi Vijayan ennoru nethavundayirunnu..adheham aarude munnilum muttumadakkathavanum nere vaa nere po prakrithakkaranum aayirunnu..innentha avastha? ennokke..."

I pity you people for not having a freedom of thought ...chila madhyamangale kannadachu viswasichu athinanusarich chadananu ningade yogam..atleast hear both sides and then talk...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@മിഴിവിളക്ക്, സന്ദര്‍ശനത്തിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി!


@NAK,വ്യക്തിപരമായി എല്ലാവരോടും കമന്റിലൂടെ ഉത്തരം പറയണമെന്നില്ലല്ലോ?എഴുതുന്ന മറുപടികള്‍ എല്ലാവര്‍ക്കും ബാധകമാണ്.മാത്രമല്ല ഞാന്‍ മുന്നോട്ട് വെക്കുന്ന ചോദ്യങ്ങള്‍ അവഗണിച്ച് ഒന്നോരണ്ടോ അടര്‍ത്തിയെടുത്ത് മറുചോദ്യം എറിയുമ്പോള്‍ അത് ആര്‍ക്കും പ്രയോജനമില്ലാത്ത തര്‍ക്കമായി മാറും. പാര്‍ട്ടിയെ പ്രതിരോധിക്കാനുള്ള കുതര്‍ക്കങ്ങളല്ലാതെ സമൂഹത്തിന് ഗുണകരമായ പ്രസ്ഥാവനകള്‍ ഒന്നും ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ ഭാഗത്ത് നിന്ന് കേള്‍ക്കാറില്ല. അവര്‍ ചെയ്തില്ലേ ഇവര്‍ ചെയ്തില്ലേ എന്നൊക്കെയാണെങ്കില്‍ ഇടതെന്നും കമ്മ്യൂണിസ്റ്റെന്നും ലേബല്‍ എന്തിന്? തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റൊരു തെറ്റ് ചൂണ്ടിക്കാട്ടുന്നത് തര്‍ക്കശാസ്ത്രപരമായി ജയിക്കാനുള്ള മാര്‍ഗ്ഗമാണെങ്കിലും പരോക്ഷമായി തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്ന സമ്മതിക്കലും അതിലുണ്ട്. ആ തെറ്റ് തിരുത്തപ്പെടേണ്ടേ എന്നും ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് സാധൂകരിക്കാനാവുമോ എന്നുമുള്ള ചോദ്യം അപ്പോഴും അവശേഷിക്കുന്നുണ്ട്. എന്നാല്‍ ചോദ്യങ്ങള്‍ മറുചോദ്യങ്ങളില്‍ ഒടുങ്ങുകയും തെറ്റുകള്‍ കൂമ്പാരമാകുന്ന അവസ്ഥയുമാണ് കണ്ടുവരുന്നത്.

NAK said...

mashe,

enikku thettukale pattithanne charcha cheyyanamennilla...venamenkil 2 govtkaludeyum nettangale pattiyum charcha cheyyam..njan thayyaranu.

Pinne njanum rageshum okke cheyyunnathum thankalude blog sandarshichu abhiprayam rekhapeduthukayanu. :-)

thankal communistukare kuttapeduthunnathinayi blogukal thudangunnathinu pakaram productive aakunna charchakalkayi thangalude sevanam prayojanapeduthanam ennu njan abyarthikunnu...pinne ee bloginte thudakkam enganeyayirunnu ennum aa subjectinte ipozhathe avasthayum purathu vanna sathyangalum onnoode chinthikkunnath nannayirikum...ambalapuzhayil congressinte prakadanamano athocommunist kalapamano nadannath? allenkil congressukar nadathiya communist kalapam ennu vilikkendi varum.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

അമ്പലപ്പുഴ പ്രകടനത്തെ NAK കാണുന്ന പോലെയല്ല ഞാന്‍ കാണുന്നത്. മനുഷ്യന്‍ എന്നാല്‍ കേവലം രാഷ്ട്രീയജീവി മാത്രമല്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വീതം വെച്ചെടുത്ത് അനുഭവിക്കുന്ന ചരക്ക്പണ്ടങ്ങളുമല്ല. അത്യത്ഭുതകരമായ അനേകവൈശേഷ്യങ്ങള്‍ സമ്മേളിക്കുന്ന ജൈവപ്രതിഭാസം കൂടിയാണ്.


അവര്‍ കോണ്‍ഗ്രസ്സോ ബിജെപിയോ എന്നല്ല, ആ സമയത്ത് വി.എസ്സിനോട് അനുഭാവം തോന്നി പ്രകടനം നടത്താന്‍ മുന്നോട്ട് വന്ന ഒരു കൂട്ടായ്മ. അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്നുമുണ്ട്. അവരെ തല്ലിയോടിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. അമ്പലപ്പുഴയില്‍ നടന്നത് ജനാധിപത്യപൌരാവകാശനിഷേധമാണ്.സി.പി.എമ്മിന്റെ ഒരു പഞ്ചായത്ത് പ്രസിഡണ്ടാണതിനു നേതൃത്വം നല്‍കിയത് എന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.


സി.പി.എമ്മിന് മുന്‍‌തൂക്കമുള്ള എല്ലാ പ്രദേശങ്ങളിലും ഇങ്ങനെ ജനാധിപത്യനിഷേധം നടത്തുന്നുണ്ട്. എന്നാല്‍ സി.പി.എം.ദുര്‍ബ്ബലമായ ഇതരപ്രദേശങ്ങളില്‍ ഇന്ത്യയിലെവിടെയും സി.പി.എം.കാര്‍ക്ക് ഇപ്രകാരമുള്ള ജനാധിപത്യനിഷേധം അഭിമുഖീകരിക്കേണ്ടി വരുന്നില്ല.സി.പി.എം.കാര്‍ പ്രവര്‍ത്തിക്കാത്ത കുറവേയുള്ളൂ. അതിന് കാരണം മറ്റെല്ലാം തന്നെ ജനാധിപത്യപാര്‍ട്ടികളാണ്. എന്ത് തന്നെ ദൂഷ്യങ്ങള്‍ ഉണ്ടെങ്കിലും അവരില്‍ ജനാധിപത്യസംസ്ക്കാരമുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സമഗ്രാധിപത്യത്തിലാണ് വിശ്വാസം. അത്കൊണ്ടാണ് അവര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മറ്റാരേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്. ഇത് ഒരാഗോള കമ്മ്യൂണിസ്റ്റ് ശൈലിയാണ്. ആ ശൈലിയുടെ അവസാനത്തിന്റെ ആരംഭമാണ് സോവിയറ്റ് യൂനിയന്റെ പതനത്തോടെ തുടങ്ങിയത്. കേരളത്തില്‍ എത്രയോ പേര്‍ക്ക് ഈ ഒരു സമഗ്രാധിപത്യസ്വഭാവത്തിന്റെ അനുഭവങ്ങള്‍ പറയാനുണ്ടാവും. അതാണ് മിഴിവിളക്ക് എന്ന ബ്ലോഗ്ഗറും സൂചിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് വിരോധം എന്നത് ഒരാളില്‍ അകാരണമായി ഉണ്ടാവുന്നതല്ല. അതിന് തക്കതായ കാരണങ്ങള്‍ ഉണ്ടാകും. കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യബോധത്തില്‍ നിന്നാണ് സി.പി.എം.കാര്‍ക്ക് അസഹിഷ്ണുത ഉണ്ടാകുന്നത്. അതാണ് അമ്പലപ്പുഴകളുടെ സാമൂഹ്യമന:ശാസ്ത്രം. മനുഷ്യമനസ്സിന് ജനാധിപത്യത്തോടാണ് ആഭിമുഖ്യം. അത്കൊണ്ട് പിണറായി വിജയനെ പുകഴ്ത്തുന്ന ഒരു കാലം ഒരിക്കലും വരില്ല.

NAK said...

prakatanam nadathanulla swathanthryam illennaru parayunnu..athu CPMnte kodiyum pokkipidichalla congresskuar cheyyendath..accept that first..pinne CPMnte swadeenam illatha indiayile mattu sthalagal- Bihar, Utharpradesh, Tamilnadu- njan paranju thudangano mashe? thokkum pidich votu pidikkan pokunna nadukalilum, cheruppittal dalithane thallunna nadukalilum CPMnte swadeenam kuravanennu thankalum sammathikille? avide ongresso BJPyo illanjittano? aadyam mashente aadyathe chodyathinu marupadi thaa..congreskaranenkil avar enthinu CPMnte kodi pidichu prakadanam nadathunnu? athine swathantharyam ennalla duswathanthyam enna vilikkendath..sancharikkanulla swathanthryam undennu karuthi athu mattulavarude nenjathu chaviiti sancharikkanulla swathanthryam aakan padundo?

NAK said...

pinne CPMnte nethakkale patti ningalepolullavar orukalathum nallathu paranjitilla...EMS ningalku vikkan aayirunnu...Azheekodan azhimathikodan aayirunnu..AKG mavilayi madan aayirunnu..ithonnum charithram ariyunna aarkum nishedikkan pattilla...communist virodhikal undayithudangiyath viochana samaram muthalalle mashe? keralathil innu kanunna swathanthryam bhooparishkaranam itta aditharayilalle, mundasseri mashinte vidyabyasa billinte aditharayilalle kettipokkiyath? avarum ningalku nallavar aayirunnilla...kadichal pottatha kura vakkukal upayogich utharam muttumbool konjanam kattunna seelam ozhivakki marupadi thannal njan sanhtoshavanayi...soviet unionnte andyam samagradipathya bodathil ninnanennathu enikkoru puthiya arivanu..athinu nandi...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഓഹോ സി.പി.എമ്മിന്റെ കൊടിയും പിടിച്ചു കോണ്‍ഗ്രസ്സുകാരാണവിടെ പ്രകടനം നടത്തിയതെന്ന് തെളിഞ്ഞോ ഞാനറിഞ്ഞില്ല ...സുല്ല് :)

ഓഫ്: മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ mozhi keymap ഇന്‍സ്റ്റാള്‍ ചെയ്തുകൂടേ? ഈ വിഷയത്തില്‍ നാം തമ്മിലുള്ള സംവാദം ഇവിടെ തീരുന്നു. അടുത്ത പോസ്റ്റില്‍ തുടരാമല്ലൊ...

RAGESH said...

NAK IVAROKKE EZHUTHUNNATHU....SAAMUHYA SEVANATHINU VENDIYANENNU THONNUNNUNDO?........ORIKKALUMALLA....MATTU PALARUDEYUM NAAVUKAL MATHRAMANITHU....ATHANU NHAN NIRTHIYATH..

NAK said...

Sathyamanu ragesh paranjath..aathmarthathyillatha charchayil pankedukkendennu enikkum thonnipokunnu..athanallo sathyam ariyan sramikkathe kurepere patticha shesham pettennu sullu paranju odi pokunnath.

@ mash
Can u please give me the link for the editor? the one i got from net isnt giving proper malayalam..or please tell me the correct font to be used...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

രാഗേഷ് നിര്‍ത്തിയത് നന്നായി..തത്തമ്മേ പൂച്ചപൂച്ച എന്ന മട്ടില്‍ എല്ലാവരും ഒരേ പോലെ യാന്ത്രികമായാണ് പ്രതികരിക്കുന്നത്. കക്ഷിരാഷ്ട്രീയം തലയ്ക്ക് പിടിച്ചത്കൊണ്ടാണത്.ഒരുതരം മതസമാന മനസ്സ്. പാര്‍ട്ടിപ്രശ്നമല്ലാതെ മനുഷ്യദു:ഖങ്ങള്‍ ഇവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. പണ്ടത്തെ കമ്മ്യൂണിസ്റ്റുകാര്‍ മനുഷ്യരോടൊപ്പം ആയിരുന്നു. ഇന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ പണത്തോടൊപ്പമാണ്. ഇത് പറയുമ്പോള്‍ പറയുന്നു; പണ്ട് നിങ്ങള്‍ ഏ.കെ.ജി.യെ ഇകഴ്ത്തിയില്ലേ ഇപ്പോള്‍ ഏ.കെ.ജി.യെ പുകഴ്ത്തി പിണറായിയെ ഇകഴ്ത്തുന്നു നാളെ പിണറായിയെയും പുകഴ്ത്തുമെന്ന്. ഒരുമാതിരി കോപ്പി-പെയിസ്റ്റ് വര്‍ത്തമാനം.എങ്ങനെയും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ കരാര്‍ എടുത്ത പോലെ തോന്നും ഇക്കൂട്ടരുടെ വാക്കുകള്‍ കേട്ടാല്‍. ഇതുകൊണ്ടൊക്കെ ജയരാജന്മാരുടെ ദുര്‍മ്മേദസ്സ് കൂടുമെന്നല്ലാതെ ഉരുവിടുന്ന ഇക്കൂട്ടര്‍ക്കോ നാട്ടിനോ ഗുണമില്ല.

@NAK, please visit here : http://malayalam.epathram.com/

നിസ്സഹായന്‍Nissahayan said...

‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’എന്ന പഴംചൊല്ലിനെ അനുസ്മരിപ്പിക്കുന്ന വിധമല്ലേ മാഷേ കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത് ! നന്ദിഗ്രാമിലും സിംഗൂരും അടിസ്ഥാന തൊഴിലാളിവര്‍ഗ്ഗങ്ങളേയും ആദിവാസികളേയും കൊലചെയ്യുകയും ബലാത്സംഘം ചെയ്യുകയും, അവരെ സ്വന്തം ഭൂമിയില്‍ നിന്നും അടിച്ചോടിക്കുകയും ചെയ്ത സി.പി.എം, എതിരാളി രാഷ്ട്രീയത്തേയും വ്യക്തികളെയും ആശയപരമായി നേരിടാതെ കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ പതിറ്റണ്ടുകളായി കൊലപാതക പരമ്പകള്‍ ആടിത്തകര്‍ത്ത സി.പി.എം, അവസാനം അവരേയും ഓടിച്ചിട്ടടിക്കാനും തല്ലിക്കൊല്ലാനും മാവോയിസ്റ്റുകളെന്ന തീവ്രഇടതുകള്‍ തന്നെ വന്നില്ലേ. ഒരു രീതിയില്‍ സന്തോഷം തോന്നി.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സാധാരണക്കാരില്‍ പ്രത്യാശയുണ്ടാക്കി പിറന്നുവീണ പാര്‍ട്ടി ഇന്ന് മൂന്ന് സ്റ്റേറ്റുകളില്‍ മാത്രമെ നിലനില്‍ക്കുന്നുള്ളു. ഇത്രയും വര്‍ഷമായിട്ടും മറ്റ് സംസ്ഥാനങ്ങിളിലേയ്ക്ക് വേരോടാന്‍ കഴിയാത്ത പാര്‍ട്ടിക്ക് ഗുരുതരമായ തകരാറുകള്‍ ഉണ്ടെന്നുള്ളത് അവിതര്‍ക്കിതമാണ്. ഭാരതത്തിന്റെ മാത്രം സ്വന്തമായ, വിചിത്രമായ ജാതീയതയെ അഭിമുഖീകരിക്കാനും, അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിക്കൊടുക്കാനും കഴിയാത്ത പാര്‍ട്ടി ഇനിയുമുള്ള നാളുകളില്‍ ശോഷിച്ചുകൊണ്ടേയിരിക്കും.

4000-കോടിയിലധികം സ്വത്ത് സമ്പാദിച്ച പാര്‍ട്ടിക്ക് ഇനി ജനങ്ങള്‍ പിന്തുണച്ചില്ലെങ്കിലും ഒരു പ്രശ്നവുമില്ല. പാര്‍ട്ടിയെ വളര്‍ത്താന്‍ നേതാക്കള്‍ക്ക് തുടക്കകാലത്തെന്നപോലെ ത്യാ‍ഗം സഹിക്കാനൊന്നും വയ്യ.
നിധികാക്കുന്ന ഭൂതങ്ങളായി ഈ സ്വത്തും ഭരിച്ച് നേതാക്കള്‍ക്ക് ആര്‍ഭാടമായി ജീവിച്ചുപോകാം.എസ്റ്റാബ്ലിഷ്മെന്റുകള്‍ ഉണ്ടാക്കുന്ന അപകടം !! ഭരണത്തിന്റെ സാധ്യതയ്ക്കായി ജനപിന്തുണനേടുവാന്‍ നേര്‍ച്ചസമരങ്ങളും ഹൈടെക്ക് പ്രചരണവും നടത്തിയാല്‍മതി. ഭരണം കിട്ടുന്നതുവരെ ജനത്തിന് സ്വൈര്യം കൊടുക്കാതിരുന്നാല്‍ പോരെ !!

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ കാര്യത്തില്‍ ,ലോകത്തിന്റെ ഇതരഭാ‍ഗങ്ങളിലുണ്ടായ സോഷ്യലിസ്റ്റ്പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെങ്കില്‍ കൂടി ലെനിനെപ്പോലെയോ,മാവോയെപ്പോലെയോ,ഹോചിമിനെപ്പോലെയൊ, എന്തിന് ജനാധിപത്ത്യല്‍കൂടി അചിന്ത്യമായ കാര്യങ്ങള്‍ ചെയ്യുന്ന വെന്വിസുലയിലെ ഭാവനാശാലിയായ ഹ്യൂഗോഷാവേസിനെപ്പോലെയോ, ധീരനായ, സമുന്നതനായ ഒരു നേതാവുപോലും ഉണ്ടായിട്ടില്ലെന്നതാണ് അത് നേരിടുന്ന മറ്റൊരു വെല്ലുവിളി.

കേവലം ആദര്‍ശം മാത്രം കൈമുതലായുള്ള വി.എസ്സിന് ഈ പോരാട്ടത്തില്‍ വിജയിച്ചാല്‍പോലും അതുകൊണ്ട് അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനത്തിനോ, ഇന്ത്യയൊട്ടാകെയുള്ള പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കോ വഴിതെളിക്കാനാകില്ല. ശരീരഭാഷയിലൂടെ തന്നെ ഒരുകുറ്റവാളിയെന്ന് വിളംബരം ചെയ്യുന്ന പിണറായിപ്പോലുള്ളവരുടെ കൈകളില്‍ ഇത് പെട്ടന്ന് അന്ത്യശാസം വലിക്കും. മറ്റൊരു പാര്‍ട്ടി ജനിക്കുകയെന്നതാണ് ഇനിസാധ്യമായിട്ടുള്ളത്. അത് അതിവിദൂരമോ അസാധ്യമോ ആണുതാനും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുകുമാരൻ ചേട്ടാ.....

പോസ്റ്റ് മുഴുവൻ വായിച്ചു.

കഴിഞ്ഞ് പോസ്റ്റിലെ എന്റെ ഒരു കമന്റിനു മറുപടി ആയി “താങ്കൾ ഒരു സി.പി.എം വിരോധി” ആണു എന്ന് സ്വയം തുറന്നു പറഞ്ഞതാണല്ലോ.

അതുകൊണ്ട് ഈ പോസ്റ്റ് വളരെ നന്നായി എന്നു ഞാൻ പറയും
പക്ഷേ താങ്കൾ ഈ പ്രകടനങ്ങളുടെ വീഡിയോ ഇടാൻ മറന്നു പോയി.അതു ഞാൻ ഇട്ടേക്കാം

ദാ ഇവിടെ ഞെക്കി വീഡിയോ നമ്മൾക്കെല്ലാം കാണാം

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സുനിലേ കൈരളി വാര്‍ത്തയുടെ വീഡിയോ അല്ലേ കണ്ടു, അതവിടെ കിടക്കട്ടെ.തങ്ങള്‍ക്കെതിരെ വരുന്ന നീക്കങ്ങളെ കായികമായി നേരിടാന്‍ സി.പി.എമ്മിനുള്ള കഴിവുകളെക്കുറിച്ച് സുനിലിനറിയാമോ എന്നറിയില്ല. അങ്ങനെ ഭയങ്കരമൊന്നുമല്ല വെറും നാടന്‍ പ്രയോഗങ്ങള്‍.അഞ്ച് പേരുടെ കുറ്റസമ്മതം എന്തോ ആകട്ടെ.


വി.എസ്സ്.അനുകൂലപ്രകടനം അമ്പലപ്പുഴയില്‍ അടിച്ചോടിക്കപ്പെട്ടു എന്നതില്‍ ഊന്നിയാണ് പോസ്റ്റ്. ചെങ്കൊടി പിടിച്ച കോണ്‍ഗ്രസ്സ്കാരനെയാണ് അടിച്ചത് എന്ന് നിങ്ങളുടെ ന്യായം. ക്യാമറാമാനും കൊണ്ടു അടി. അടിക്കുന്നതിന് നിങ്ങള്‍ എപ്പോഴും ന്യായം കണ്ടെത്താറുണ്ട്.

ഞാനാലോചിക്കുന്നത്, നിങ്ങള്‍ തീവ്രമായി വെറുക്കുന്ന വി.എസ്സിനെ ഇപ്പോഴും പാര്‍ട്ടിയിലും മുഖ്യമന്ത്രിസ്ഥാനത്തും വെച്ചുപൊറുപ്പിക്കേണ്ടി വരുന്ന ഗതികേടിനെപ്പറ്റിയാണ്. ഒരു പക്ഷെ വി.എസ്സ്.കാലാവധി തീരുന്നതിന് മുന്‍പേ പാര്‍ട്ടിയില്‍ നിനും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടേക്കാം. അപ്പോഴും ചില്ലറ പ്രകടനങ്ങളൊക്കെ അങ്ങിങ്ങ് നടക്കും,അടിയും കിട്ടും. കുറ്റസമ്മതങ്ങളും വരും. കമ്മ്യൂണിസ്റ്റ് വിരുദ്ധത വ്യക്തിപരമല്ല ആശയപരമാണ്. തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം വന്നേ തീരൂ എന്ന് സുനിലും ഇല്ല തിരെ പറ്റില്ല എന്ന് ഞാനും. യേത്....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...
ഓഹോ സി.പി.എമ്മിന്റെ കൊടിയും പിടിച്ചു കോണ്‍ഗ്രസ്സുകാരാണവിടെ പ്രകടനം നടത്തിയതെന്ന് തെളിഞ്ഞോ ഞാനറിഞ്ഞില്ല ...സുല്ല് :)

സുകുമാരൻ ചേട്ടാ, മുകളിൽ ഞാൻ കോപ്പി ചെയ്ത കമന്റ് താങ്കൾ എഴുതിയതു തന്നെ അല്ലേ? അതിനുള്ള മറുപടി മാത്രമാണു ഞാൻ തൊട്ടു മുകളിൽ ഇട്ട കമന്റും വീഡിയോയും.

അതു പറയുമ്പോൾ വിഷയത്തിൽ നിന്നു തെന്നി മാറാതെ.വി.എസിനെ പുറത്താക്കിയതും തൊഴിലാളി വർഗ്ഗ സർ‌വാധിപത്യവുമൊക്കെ പിന്നെ ചർച്ച ചെയ്യാം.ഈ പോസ്റ്റിന്റെ അടിസ്ഥാനം തന്നെ പോയില്ലേ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അമ്പലപ്പുഴയില്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. കൈരളിക്ക് രണ്ട് മൂന്ന് ചാനലുകള്‍ ഉണ്ടെങ്കിലും ഈ ടിവിയുടെ വരവ് ചില്ലറയൊന്നുമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ക്ഷതം ഏല്‍പ്പിച്ചത്. മുന്‍പൊക്കെ പത്രങ്ങളില്‍ എന്തൊക്കെ അച്ചടിച്ച് വന്നാലും അതൊക്കെ ബൂര്‍ഷ്വാപ്രചരണം എന്ന് പരിഹസിച്ചു തള്ളാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയുമായിരുന്നു. ടിവി ഇല്ലായിരുന്നുവെങ്കില്‍

ശരിയാണു, ടി.വി ഇല്ലായിരുന്നുവെങ്കിൽ...........

കൈയിൽ ടി.വി.ഉണ്ടെങ്കിൽ ഇങ്ങനെയും ചില ഗുണങ്ങളുണ്ടെന്ന് മനസ്സിലായില്ലേ?എപ്പടി കൈരളിയുടെ മൂന്നു ചാനലുകൾ????

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സുനില്‍ ഞാന്‍ സുല്ല് പറഞ്ഞത് പ്രകടനത്തില്‍ പങ്കെടുത്തവരുടെ രാഷ്ട്രീയച്ചായ്‌വ് ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാനാണ്. എനിക്കതില്‍ കക്ഷി ചേരേണ്ട ആവശ്യമില്ല. പോസ്റ്റിന്റെ ഫോക്കസ് വി.എസ്സ്.അനുകൂലപ്രകടനവും, ആ പ്രകടനക്കാരെ തല്ലിയോടിച്ചതും അടിച്ചവര്‍ പരാതിക്കാരും അടി മേടിച്ചവര്‍ കേസിലെ പ്രതികളും ആയ സംഭവമാണ്. പ്രകടനത്തില്‍ പങ്കെടുത്ത അഞ്ച് പേര്‍ മറ്റ് പാര്‍ട്ടിക്കരാണോ അതല്ല ആ പ്രകടനത്തില്‍ എത്ര യഥാര്‍ഥ സി.പി.എം.കാര്‍ ഉണ്ട് എന്നത് ഈ പോസ്റ്റിന്റെ പരിധിയില്‍ വരുന്നില്ല. പ്രകടനം നടത്താനുള്ള പ്രകടനക്കാരുടെ പൌരാവകാശം ധ്വംസിക്കപ്പെട്ടു എന്നിടത്താണ് ഈ പോസ്റ്റിന്റെ പിറവി. കമന്റുകളുടെ പോക്കില്‍ എനിക്ക് മുന്‍‌നിയന്ത്രണങ്ങളില്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

കൈരളി കൊള്ളാം..കാണാറുണ്ട്. ഞങ്ങളുടെ നാട്ടില്‍ മിക്ക വീടുകളിലും ടിവി എത്തിയത് കൈരളി ചാനല്‍ തുടങ്ങിയപ്പോഴാണ്. എങ്ങനെയെന്നല്ലേ? കൈരളി തുടങ്ങിയപ്പോള്‍ ചാനല്‍ പ്രചരിപ്പിക്കാന്‍ ഞങ്ങളുടെ നാട്ടിലെ സഹകരണ ബാങ്ക് ആവശ്യക്കാര്‍ക്കെല്ലാം ലോണ്‍ നല്‍കി. ഞങ്ങളും ആദ്യമായി ടിവി വാങ്ങിയത് അങ്ങനെയായിരുന്നു :)

വിജി പിണറായി said...

‘പ്രകടനം നടത്താനുള്ള പ്രകടനക്കാരുടെ പൌരാവകാശം ധ്വംസിക്കപ്പെട്ടു’

സുകുമാരേട്ടാ.. ഒരു സംശയം... മറ്റൊരു പാര്‍ട്ടിയുടെ കൊടിയും പിടിച്ച് പ്രകടനം നടത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഏതു ‘പൌരാവകാശ സംഹിത’യാണ് അവകാശം നല്‍കിയത്? എനിക്ക് എ-മെയില്‍ എഴുതാന്‍ അവകാശമുണ്ട്, പക്ഷേ താങ്കളുടെ പേരും വിലാസവും ഉപയോഗിച്ച് വ്യാജ ID ഉണ്ടാക്കി മെയില്‍ അയച്ചിട്ട് ‘പൌരാവകാശം’ പറഞ്ഞാല്‍...?

t.k. formerly known as thomman said...

കമ്യൂണിസം ലോകത്തെമ്പാടും (ആശയതലത്തിലും പ്രായോഗിക രാഷ്ട്രീയത്തിലും) തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തെപ്പോലെയുള്ള തുരുത്തുകളില്‍ അത് നിലനിന്നത് വിവരങ്ങള്‍ ജനങ്ങള്‍ക്ക് കൃത്യമായി ലഭ്യമല്ലാതിരുന്നതിനാലാണ്. സാറ്റലൈറ്റ് ചാനലുകളും ഇന്റര്‍നെറ്റും ആ കുറവ് നികത്തി. ആള്‍ക്കാര്‍ക്ക് വിവരം വയ്ക്കുന്നതിന് അനുസരിച്ച് കമ്യൂണിസത്തിന്റെ അപചയം ഉണ്ടാവുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്. ജനാധിപത്യക്രമത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുകൊണ്ടാണ് അവരുടെ തകര്‍ച്ച ദ്രുതഗതിയില്‍ ആകാത്തത്. ബ്ലോഗില്‍ കുറെപ്പേര്‍ യൂണിയന്‍ കൂടിയാലൊന്നും ആ തകര്‍ച്ചയെ തടയാന്‍ കഴിയില്ല; കാരണം ബ്ലോഗുപോലെ കൃത്യമായി വിവരങ്ങള്‍ വിതരണം ചെയ്യപ്പെടുന്ന ഉപാധികളാണ് കമ്യൂണിസത്തിന് ഏറ്റവും വിനയാകുന്നത്.

വി.എസിനെപ്പോലെയുള്ള മനുഷ്യപ്പറ്റുള്ള ഒരു സോഷ്യല്‍ ഡമോക്രാറ്റിനെ കമ്യൂണിസ്റ്റ് കോര്‍പ്പറേറ്റ് ഏജന്റുമാര്‍ വേട്ടയാടുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു.

t.k. formerly known as thomman said...

പറയാന്‍ വിട്ടുപോയകാര്യം മലയാളി ബുജികള്‍ക്ക് കമ്യൂണിസത്തോടുള്ള വിധേയത്വമാണ്. സ്വാതന്ത്ര്യം ഇഷ്ടം‌പോലെ ഉള്ളതുകൊണ്ടാണ് കമ്യൂണിസം പോലുള്ള സര്‍വാധിപത്യവ്യവസ്ഥിതികള്‍ അതിനെ എത്രത്തോളം ഇല്ലാതാക്കുമെന്ന് നമുക്ക് മനസ്സിലാകാത്തത്. താങ്കള്‍ കൃത്യമായി അത് പറഞ്ഞിരിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ ആദ്യം ഇല്ലായ്മ ചെയ്യപ്പെടുക യഥാര്‍ഥ ബുദ്ധിജീവികളാണ്. അതാണ് നമ്മുടെ എഴുത്തുകാരും കലാകാരന്മാരുമൊക്കെ സൌകര്യപൂര്‍വ്വം മറക്കുന്നത്.

NAK said...

mashe thankal postukal delete cheyunnath ottum manyathayalla...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

വിജീ, തങ്ങളുടെ കൊടി മറ്റാരൊക്കെയോ പിടിച്ചു പ്രകടനം നടത്തി അത്കൊണ്ട് തങ്ങള്‍ അടിച്ചോടിച്ചു എന്നൊക്കെയുള്ള വ്യാഖ്യാനങ്ങള്‍ മുഖവിലക്കെടുക്കാനോ അല്ലെങ്കില്‍ അടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന വാദം അംഗീകരിക്കാനോ ഞാന്‍ തയ്യാറല്ല. എന്റെ അഭിപ്രായത്തില്‍ പരിഷ്കൃതസമൂഹത്തില്‍ വിചാരണയും ശിക്ഷാവിധിയും ഒക്കെ നടക്കേണ്ടത് വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെയാണ്. വ്യക്തികള്‍ നിയമം കൈയിലെടുക്കുന്നതിന് ഞാന്‍ എതിരാണ്. കൊടി പിടിച്ചതിനേക്കാള്‍ ഗൌരവമുള്ള കുറ്റമായി ഞാന്‍ കാണുന്നത് അടിക്കുന്നതിനേയാണ്. തന്റെ കൊടി അന്യന്‍ പിടിക്കുന്നെങ്കില്‍ അതിന് യഥാവിധി ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് പരിഷ്കൃത വ്യവസ്ഥിതിയില്‍ അഭികാമ്യം. അല്ലാതെ താന്‍ തന്നെ ശിക്ഷ നടപ്പാക്കുകയല്ല വേണ്ടത്. എന്റെ മെയില്‍ ഐഡി ആരെങ്കിലും ദുരുപയോഗം ചെയ്താല്‍ ഞാന്‍ പരതിപ്പെട്ട് സങ്കടനിവൃത്തി വരുത്തും.

ഞാന്‍ ഇത്തരം നിസ്സാരകാര്യങ്ങളില്‍ ഇടപ്പെട്ട് സംസാരിക്കാറില്ല. കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്നും സിദ്ധാന്തത്തിലും പ്രയോഗത്തിലും അതിനിനി പ്രസക്തിയില്ല എന്നുമാണ് ഞാന്‍ ബ്ലോഗിലൂടെ പറയുന്നത്. കമ്മ്യൂണിസവും മാര്‍ക്സിസവും ചുകന്ന കൊടിയും അരിവാളും ചുറ്റികയും നക്ഷത്രവും ഒന്നും സി.പി.എമ്മിന്റെ കുത്തകയല്ല. അങ്ങനെയൊരു പേറ്റന്റ് അവര്‍ക്കില്ല. ഇന്ന് ശേഷിക്കുന്ന ലോകകമ്മ്യൂണിസത്തിലും അവഗണിനീയമായ ഒരു ചെറുഗ്രൂപ്പ് മാത്രമാണ് സി.പി.എം. പിണറായി അല്ല ലോകം എന്നര്‍ത്ഥം. നാളെ ലോകത്ത് ഉജ്ജ്വലിക്കേണ്ട ജനാധിപത്യവ്യവസ്ഥിതിയെക്കുറിച്ചാണ് ഞാന്‍ സ്വപ്നം കാണുന്നത്. അത് എങ്ങനെ തങ്ങളുടെ കഴിവിനനുസരിച്ച് താമസപ്പെടുത്താം എന്നാണ് ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. എന്റെ ചെറുകുറിപ്പുകള്‍ ജനാധിപത്യത്തിന് വേണ്ടിയാണ്...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

t.k., താങ്കള്‍ പറഞ്ഞതാണ് വാസ്തവം. പക്ഷെ ഒരു കാര്യം നാം മനസ്സിലാക്കേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിര്‍വ്വചനത്തില്‍ ഒരു വിധത്തിലും ഉള്‍പ്പെടുത്താന്‍ പറ്റാത്ത ഒരു സംഘടനയാണ് സി.പി.എം. ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന മാവോയിസ്റ്റ്,നക്സല്‍ പോലെയുള്ള ഗ്രൂപ്പുകളാണ് കമ്മ്യൂണിസത്തിന്റെ ഇന്ത്യയിലെ യഥാര്‍ത്ഥ അവകാശികള്‍. അവരുടെ മാര്‍ഗ്ഗത്തോട് വിയോജിക്കാമെങ്കിലും അവരുടെ ആത്മാര്‍ത്ഥതയെ സംശയിക്കാന്‍ കഴിയില്ല. അത്തരം ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം ആവശ്യമാക്കുന്ന സാമൂഹ്യസാഹചര്യങ്ങള്‍ നിലവിലുണ്ട്. അത് പരിഹരിച്ച് മാവോ-നക്സല്‍ ഗ്രൂപ്പുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമായിരുന്നു. സി.പി.എം. എന്നത് കമ്മ്യൂണിസ്റ്റ് ലേബല്‍,നമ്മുടെ ജനാധിപത്യവ്യവസ്ഥിതി,സര്‍ക്കാര്‍ ഖജനാവ് എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ട് വളരുന്ന ഒരു സംരംഭമാണ്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@NAK എന്നെ വ്യക്തിപരമായി പരാമര്‍ശിക്കുന്ന കമന്റുകള്‍ ഞാന്‍ ഡിലീറ്റും. ഇത്രയൊക്കെ മാന്യതയേയുള്ളു എനിക്കെന്ന് കരുതിക്കോ.

മാണിക്യം said...

ടിവി ഇല്ലായിരുന്നുവെങ്കില്‍ സോവിയറ്റ് യൂനിയന്‍ അസ്തമിച്ചതും ബര്‍ലിന്‍ മതില്‍ തകര്‍ന്നതും ഒന്നും ഇന്നും ആളുകള്‍ വിശ്വസിക്കില്ലായിരുന്നു. ...

വളരെ ശരി ഒരു വിഭാഗം എങ്കില്‍ ഇന്നും വിശ്വസിക്കതിരുന്നെനെ :)

Baiju Elikkattoor said...

സുകുമാരേട്ടാ,

വളരുന്ന കൊടികളും, ഉണ്ടായിരുന്ന മൂന്ന് സ്റ്റുകളിലും ശുഷ്കമായി കൊണ്ടിരിക്കുന്ന ബഹുജന അടിത്തറയും കാണുമ്പോള്‍ ബുദ്ധിയുള്ള സഖാക്കള്‍ മനസില്ലക്കും മാറി ചിന്തിക്കാന്‍ സമയം ആയി എന്ന്. അല്ലാത്തവര്‍ പിണറായി/ജയരാജ ബിംബങ്ങളെ പൂജിച്ചും മറ്റുള്ളവരുടെ നെഞ്ചത്ത് കേറിയും കാലയാപനം നടത്തും!

തൊമ്മന്‍ പറഞത് ശരിയാണ്. ബ്ലോഗ്‌ എന്നാ മാധ്യമത്തിന്റെ വരവ് ഇവരുടെ ഉടായിപ്പുകള്ക്ക് ഒരു വലിയ വിഖാതമായിരിക്കുന്നൂ!

കാരിയങ്ങള്‍ വളരെ ഭംഗിയായി പോസ്റ്റിലൂടെയും കമന്റുകളിലൂടെയും വിവരിചിരിക്കുന്നൂ. നന്ദി.

വിജി പിണറായി said...

'പരിഷ്കൃതസമൂഹത്തില്‍ വിചാരണയും ശിക്ഷാവിധിയും ഒക്കെ നടക്കേണ്ടത് വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെയാണ്... അതിന് യഥാവിധി ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് പരിഷ്കൃത വ്യവസ്ഥിതിയില്‍ അഭികാമ്യം. അല്ലാതെ താന്‍ തന്നെ ശിക്ഷ നടപ്പാക്കുകയല്ല വേണ്ടത്.' ഇതൊക്കെ പറയാമെന്നല്ലാതെ പ്രായോഗിക തലത്തില്‍ പലപ്പോഴും നടക്കുന്ന കാര്യമല്ല എന്നു മാത്രം. ഒരുത്തന്‍ വീട്ടില്‍ കയറി അക്രമം കാണിച്ചാല്‍ സാധാരണക്കാരനായ ഒരാള്‍ കഴിയുമെങ്കില്‍ അക്രമിയെ സ്വയം പ്രതിരോധിക്കാനല്ലേ ശ്രമിക്കൂ? അതോ വീട്ടില്‍ കയറിയ കള്ളനോട് ‍‘എടോ താന്‍ ചെയ്യുന്നത് കുറ്റമാണ്. എന്നാലും തന്നെ ഞാന്‍ ഒന്നും ചെയ്യില്ല. പിടിച്ചു കെട്ടുന്നത് തന്റെ സഞ്ചാര സ്വാതന്ത്ര്യം എന്ന മൌലികാവകാശത്തിന്റെ ലംഘനമായതു കൊണ്ട് അതും ചെയ്യുന്നില്ല. താന്‍ (വേണമെങ്കില്‍ ഒരു ചായയും കുടിച്ച്) ഇവിടെ ഇരിക്കൂ. ഞാന്‍ വ്യവസ്ഥാപിത മാര്‍ഗത്തില്‍ വിശ്വസിക്കുന്നവനാകയാല്‍ പോയി പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടു വരാം.’ എന്നു പറയുമോ?

കുറ്റം ചെയ്തു കഴിഞ്ഞിട്ട് ‘അവകാശം’ പറയുന്നത് സാമാന്യബോധമുള്ളവരാരും അംഗീകരിക്കില്ല. (ആത്മരക്ഷയ്ക്കായുള്ള കൊലപാതകം കുറ്റമല്ല. എന്നാല്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് പിടിക്കപ്പെട്ടപ്പോള്‍ പിടികൂടിയ ആളെ കൊന്നിട്ട് ‘ആത്മരക്ഷാവാദം’ പറഞ്ഞാല്‍ നിലനില്‍ക്കില്ല. കാരണം അതിക്രമിച്ചു കടക്കുക എന്ന കുറ്റം ചെയ്യുന്ന നിമിഷം അയാളുടെ ‘അവകാശം’ അവസാനിക്കുന്നു.) കുറ്റത്തിനു തിരിച്ചടി കിട്ടിയാല്‍ അവിടെ കുറ്റവാളിയുടെ ‘അവകാശ’ത്തിന് വിലയില്ല - തിരിച്ചടി നിയമ ദൃഷ്ട്യാ ശരിയായാലും അല്ലെങ്കിലും. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ ചെറ്റത്തരം കാണിച്ചാല്‍ കണ്ടുനില്‍ക്കുന്നവരില്‍ ‘ആണുങ്ങ’ളുണ്ടെങ്കില്‍ ചിലപ്പോള്‍ കൈ വെച്ചെന്നിരിക്കും. ചെറ്റത്തരം കാണിച്ചവനെ ന്യായീകരിക്കുകയും കൈ വെച്ചവനെ കുറ്റവാളിയാക്കുകയും ചെയ്യാനുള്ള ‘പൌരാവകാശം’ താങ്കള്‍ക്കുണ്ട്...!

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

വിജീ, ഉപമകള്‍ കൊള്ളാം. അത് തര്‍ക്കശാസ്ത്രത്തില്‍ ഒരു അടവാണ്. ഞാന്‍ ഉപമകളെ ആശ്രയിക്കാറില്ല. അത് പോട്ടെ, “ആണുങ്ങളുണ്ടെങ്കില്‍ ചിലപ്പോള്‍ കൈ വെച്ചെന്നിരിക്കും” എന്ന് പറഞ്ഞല്ലോ. അത് കേരളത്തിനും ബംഗാളിനും ത്രിപുരക്കും പുറത്ത് പ്രായോഗികമാക്കുമോ. മറ്റ് സംസ്ഥാനങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ പരിചയപ്പെടാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. വിനയത്തിന്റെ ഭാഷയിലേ അവരൊക്കെ സംസാരിക്കുമായിരുന്നുള്ളൂ. കേരളത്തിലും അഹന്തയ്ക്കും ധാര്‍ഷ്ട്യത്തിനും വലിയ ഭാവിയൊന്നും ഞാന്‍ കാണുന്നില്ല. ആര്‍ക്കും മനസ്സിലാകാത്ത പാര്‍ട്ടിയെന്നൊക്കെ പറഞ്ഞിട്ട് ഈ കോലത്തില്‍ ആയില്ലെ.

ചാര്‍വാകന്‍ said...

സുകുമാരന്‍ മാഷെ,നിസ്സഹായനൊരു കമന്റിട്ടിരുന്നു.ഈ പാര്‍ട്ടിയെ വിലയിരുത്തുവാന്‍ അതില്‍ കൂടുതലൊന്നുമില്ല.പ്രശ്നം ​ഇതൊന്നുമല്ല ഉദാര ജനാധിപത്യം ഭരണഘടനാപരമായി നിലനില്‍ക്കുന്നൊരു രാജ്യത്ത്,തൊഴിലാ സര്‍വാധിപത്യ പരിപാടികളുമായി (വിപ്ളവ-സം ഘാടനം )ഇടപെടുന്നൊരു പാര്‍ടിക്കും ,പ്രത്യശാസ്ത്രത്തിനും ,സം ഭവിക്കാവുന്നതു മാത്രമേ സി.പി.എം നും സം ഭവിച്ചുള്ളു.ഒന്നരനൂറ്റാണ്ടിന്റെ വിപ്ളവ ചരിത്രം വിവിധനാടുകളീല്‍ ഉയര്‍ച്ചയുടേയും തളര്‍ച്ചയുടേയും കഥകള്‍ കൊണ്ടുതന്നു.രണ്ടാം ഇന്റെര്‍നാഷണലില്‍ എം .എന്‍.റോയി,ഇന്ത്യന്‍ സാഹചര്യങ്ങളെ വിലയിരുത്തി അവതരിപ്പിച്ച പ്രമേയം ,ലെനിന്‍ തള്ളികളയുകയുണ്ടായി.ഇന്ത്യന്‍ കമ്മ്യുണിസ്റ്റുപാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യത്തെ അം ഗീരിച്ചുകഴിഞ്ഞ നാളുകളില്‍ കെ.ദാമോദരന്‍ വീണ്ടും
(4-പാര്ട്ടികോണ്‍ഗ്രസ്സ്,പാലക്കാട്,1956)ചര്‍ച്ചക്കു വെച്ചു.അതും ചര്‍ച്ചചെയ്യാതെ തള്ളുകയുണ്ടായി.അതായത്,ലെനിനിസ്റ്റു സം ഘടനാ രീതി,ഇന്ത്യന്‍ മണ്ണില്‍ വേരുപിടിക്കാനുള്ളതല്ല.കാരണം ,നൂറ്റാണ്ടുകളായി ,ജാതി/ഉപജാതികളായും ,മതതവൈരത്താലും കെട്ടിപിണഞ്ഞസമൂഹത്തെ,പ്രാധമിക ജനാധിപത്യ സമൂഹമായി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്.ഇന്ത്യന്‍ കമ്മ്യുണിസ്റ്റുകളുടെ പരിപാടിയില്‍ എന്നെങ്കിലും അതുണ്ടായിരുന്നുവോ..?
ബബ സാഹിബ് അം ബേദ്ക്കര്‍ ഈജ്ജീവികളെ വിളിച്ചത്" പച്ചപുല്ലിലെ പച്ചിലപാമ്പ്" എന്നാണ്.പാശ്ചാത്യ വിദ്ധ്യഭ്യാസം നേടിയ ബ്രാഹ്മണപുത്രന്മാര്‍,ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ നിരന്തരം വഞ്ചിക്കുന്ന കാഴ്ച്യയാണ്,അതില്‍ വി.എസ്സിന്റെ മസിലുപിടിത്തം ,ചിലരെയെങ്കിലും വ്യാമോഹിപ്പിച്ചേക്കാം (മാഷിനതിലെന്നുകരുതുന്നു.)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നിസ്സഹായന്‍, മാണിക്യം, ബൈജു, ചര്‍ച്ചയില്‍ പങ്കെടുത്തതിന് നന്ദി..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഇല്ല ചാര്‍വ്വാകന്‍ മാഷേ എനിക്ക് വി.എസ്സിനെ പറ്റി വ്യാമോഹങ്ങള്‍ ഒന്നുമില്ല. അദ്ദേഹത്തിന്റെ പ്രശ്നം വ്യക്തിപരമാണെന്നും അറിയാം. പക്ഷെ വി.എസ്സ്. ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ ചെറിയ തോതിലെങ്കിലും സമകാലിക കേരളസമൂഹത്തിന് ഗുണം ചെയ്തു എന്നെന്ത്കൊണ്ടോ ഞാനും കരുതുന്നു. ഏറ്റവും വലിയ അഴിമതികള്‍ ഈ ഭരണത്തില്‍ വി.എസ്സ്.ഇല്ലായിരുന്നുവെങ്കില്‍ നടക്കുമായിരുന്നു എന്ന് തീര്‍ച്ച. മദനി പോലുള്ള വര്‍ഗ്ഗീയതീവ്രവാദികളുമായുള്ള ചങ്ങാത്തം സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തിന് തന്നെ തള്ളിപ്പറയേണ്ടിവന്നത് വി.എസ്സിന്റെ നിലപാടിന്റെ സ്വാധീനം കൊണ്ട് മാത്രമാണ്. ഇതിനെല്ലാമപ്പുറം ഒരു രാഷ്ട്രീയമൂല്യബോധം സമൂഹമനസ്സില്‍ ജ്വലിപ്പിച്ച് നിര്‍ത്താനും വി.എസ്സിനായി എന്ന് തോന്നുന്നു. സ്വന്തം നിലനില്‍പ്പിനും പ്രതിച്ഛായ കൂട്ടനുമാണെന്ന് ആരോപിക്കപ്പെട്ടാല്‍ പോലും അദ്ദേഹത്തിന്റെ സമീപകാലനിലപാടുകള്‍ സമൂഹത്തില്‍ ഒരു ധാര്‍മ്മികതയുടെ ഓര്‍മ്മപ്പെടുത്തല്‍ തീര്‍ച്ചയായും കാണാന്‍ കഴിയും. പ്രത്യേകിച്ചും സി.പി.എം.ഔദ്യോഗികവിഭാഗം സാമ്പത്തികോന്നമനം മാത്രം ഉന്നം വെച്ചു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍.

പിന്നെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കത്തില്‍ തന്നെ സവര്‍ണ്ണവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനമായി അധ:പതിച്ചു പോയിരുന്നു എന്ന വസ്തുത നമുക്കറിയാമല്ലോ. അംബേദ്‌ക്കറെപ്പോലെയോ ഇ.വി.രാമസ്വാമിനായ്ക്കറെ(പെരിയാര്‍)പോലെയോ ഉള്ള മഹാന്മാരായ നേതാക്കളല്ലല്ലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഇവിടെ നയിച്ചത്. അതൊക്കെ പഴങ്കഥ ആയില്ലെ. താങ്കള്‍ പറഞ്ഞ പോലെ നൂറ്റാണ്ടുകളായി ജാതി/ഉപജാതികളായും,മതതവൈരത്താലും കെട്ടിപിണഞ്ഞസമൂഹത്തെ പ്രാഥമിക ജനാധിപത്യ
സമൂഹമായി പരിവര്‍ത്തിപ്പിക്കുക എന്ന രാഷ്ട്രീയ ദൌത്യം തന്നെയാണ് ഇപ്പോഴും നിറവേറ്റപ്പെടാതെ ബാക്കിയായി നിലനില്‍ക്കുന്നത്. കന്‍‌ഷിറാമിന്റെ ദളിത്‌രാഷ്ട്രീയം മായാവതിയുടെ കൈയില്‍ കുരങ്ങന്റെ കൈയില്‍ കിട്ടിയ പൂമാല പോലെ ആയത് കാണുന്നില്ലെ. രാഷ്ട്രീയത്തില്‍ അധികാരദാഹികള്‍ക്കാണ് എല്ലായ്പ്പോഴും മുന്‍‌കൈ ലഭിക്കുന്നത്. സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണവും അത്കൊണ്ട് മരീചിക പോലെ നീണ്ടു പോകുന്നു..

Inji Pennu said...

ടികെ പറഞ്ഞതിനോടൊപ്പാം ചേർക്കാൻ, അതുകൊണ്ട് കൂടിയാണ് കമ്മ്യൂണിസ്റ്റുകളെ (സിപി‌എം മാത്രംട്ടോ) ബ്ലോഗിൽ ആരെങ്കിലുമൊന്ന് എതിർത്താൽ വെട്ടുക്കിളികളെപോലെ കൂട്ടത്തോടെ അസഭ്യം പറഞ്ഞും എന്തു തറത്തരം ചെയ്തും ആക്രമിക്കുന്നതും. ഈയൊരു പിടിവള്ളിയേ അവർക്കിനിയുള്ളൂ. അതിനു വല്യ മഹാന്മാരായ ബ്ലോഗ്മാർ തന്നെ ഒളിച്ചും പതുങ്ങിയും ന്യായം പറഞ്ഞും കൂട്ട് നിൽക്കുന്നതു കാണുമ്പോൾ ഉണ്ടല്ലോ! ആഹാ! എന്താ ആനന്ദം!

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

അങ്ങനെ വലിയ കൂട്ടമൊന്നുമില്ല ബ്ലോഗില്‍... പല പേരുകളില്‍ ഐഡികളില്‍ ചിലര്‍ വരുന്നുവെന്ന് മാത്രം...

ഏതായാലും പാര്‍ട്ടി നേതാക്കളില്‍ അഹന്തയും,അഴിമതിയും,സ്വത്ത് സമ്പാദനവും ഉണ്ടെന്നും അതില്ലാതാക്കാന്‍ തയ്യാറാകണമെന്നും ആ‍ഹ്വാനം ചെയ്തുകൊണ്ട് പ്രകാശ് കാരാട്ട് ഡല്‍ഹിക്ക് വിമാനം കയറിപ്പോയത്രെ.ഇത്രയൊക്കെയേ ഞാനും ബ്ലോഗില്‍ പറഞ്ഞിട്ടുള്ളൂ.അപ്പോള്‍ ബ്ലോഗ് ബുജികള്‍ക്ക് ഞാന്‍ കമ്മ്യൂനിസ്റ്റ് വിരുദ്ധന്‍. മാത്രമല്ല മദനിയെ കൂട്ടുപിടിച്ചതും ശരിയായില്ല എന്ന് കാരാട്ട് പറഞ്ഞു. മദനിയെ വിശുദ്ധനാക്കാന്‍ എത്ര പോസ്റ്റുകളും കമന്റുകളുമായിരുന്നു. ബ്ലോഗിലായാലും കമ്മ്യൂണിസ്റ്റുകള്‍ക്ക് ബുദ്ധി വൈകിയേ ഉദിക്കൂ. തെറ്റുകള്‍ ആദ്യം, തിരുത്തല്‍ പിന്നീട് അതാണ് നയം. അപ്പോള്‍ തിരുത്താന്‍ വേണ്ടി തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിക്കണം. തെറ്റ് തിരുത്തല്‍ ഇല്ലെങ്കില്‍ എന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇപ്പോള്‍ പ്രകാശ് കാരാട്ട് പറഞ്ഞ ആ തെറ്റുകളുണ്ടല്ലോ അഹന്ത മുതലായവ അതൊന്നും ഒരിക്കലും തിരുത്തപ്പെടാന്‍ പോകുന്നില്ല എന്ന് മാത്രമല്ല പൂര്‍വ്വാധികം പ്രേരണയോടെ തുടരുകയും ചെയ്യും. തെറ്റ് തിരുത്തല്‍ ആഹ്വാനങ്ങള്‍ക്ക് ഇനിയും അവസരങ്ങള്‍ വേണമല്ലൊ.

Prabhath said...

Our democracy & its constitution is not a room for abusing individuals & political parties! That too by individuals from other political parties.

The same television media has revealed the political identity of individuals involved in Ambalapuzha "protest". There were people from congress & BJP in the protest with communist flag!

Democracy is not a room for such elements.

With all respect, I feel people like you are cheating the society by showing this kind of resistance to communists.

Which political organiation is there like CPM in our land to trust & follow dear sukumaretta? Or do you think that political parties are not needed in this state? Let the members of CPM decide the fate of VS or Pinarayi in their party? What is your "vested" interest here? If you are so much interested, it would be great to involve in CPM & correct them. Who is benefited in spreading false news & blogs like this against CPM?

CPM nte karyam avar theerumanikkatte sukumaretta... Aadinte chora kudikkan kaathu nilkunna kurukkan aayi Sukumarettan thaazharuthu...

t.k. formerly known as thomman said...

Prabhat,
CPM is not a private country club, or a company. It is a public entity and actions of that party and its leaders should be under public scrutiny always. That is the price you pay for chosing the public life, over an ordinary citizen's life that can demand privacy.

In an autocratic Communist system, criticism might be a taboo, but that is a cleansing agent in a democratic system. We should promote it unless that degenerates into personal attack.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ചുരുക്കം വാക്കുകളില്‍ ടി.കെ.പറഞ്ഞത് പ്രഭാതിനു മനസ്സിലായിക്കാണുമെന്ന് കരുതുന്നു.എന്ത് ചെയ്താലും തങ്ങള്‍ വിമര്‍ശിക്കപ്പെടരുതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നു.ഭരണകൂടം പിടിച്ചടക്കിയാല്‍ വിമര്‍ശിക്കപ്പെടാനുള്ള എല്ലാ പഴുതുകളും കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ അടയ്ക്കുന്നു. കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഭയപ്പെടാനുള്ള കാരണവും ഇത് തന്നെ.


ജനാധിപത്യത്തിന്റെ സവിശേഷത തന്നെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആരും തന്നെ വിമര്‍ശനത്തിനതീരല്ല എന്നതാണു. ഈ അവകാശം പ്രയോജനപ്പെടുത്തിക്കൊണ്ട്,തങ്ങള്‍ എതിരാളികളായി കാണുന്ന എല്ലാ പാര്‍ട്ടികളെയും പൊതുവ്യക്തിത്വങ്ങളെയും സി.പി.എം.നഖശിഖാന്തം വിമര്‍ശിക്കാറുമുണ്ട്.എന്നാല്‍ വിമര്‍ശനം തങ്ങള്‍ക്കെതിരെ വരുമ്പോള്‍ അവര്‍ വേവലാതിയും വെപ്രാളവും കാണിക്കുന്നു. തങ്ങള്‍ തുറന്നുകാട്ടപ്പെടുന്നുവല്ലോ എന്ന് മറ്റെല്ലാവരെയും തുറന്നുകാട്ടാന്‍ മുന്‍‌പന്തിയില്‍ നില്‍ക്കാറുള്ള അവര്‍ ഭയപ്പെടുന്നു.ഇതാണു മാധ്യമസിണ്ടിക്കേറ്റ് പോലുള്ള പ്രസ്ഥാവനകള്‍ക്ക് കാരണം.കമ്മ്യൂണിസ്റ്റുകാരും തെറ്റുകള്‍ ചെയ്യും എന്ന് ആദ്യം അംഗീകരിക്കുക. അപ്പോള്‍ ആ തെറ്റുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും വിമര്‍ശിച്ചുകൂടെ എന്നതാണു പ്രശ്നം. കമ്മ്യൂണിസ്റ്റ്കാരെ പോലെ കൊലയാളി,കരിങ്കാലി ഇത്യാദി പദങ്ങള്‍ പ്രയോഗിക്കാതെ മാന്യമായി വിമര്‍ശിക്കാന്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരും ശ്രമിക്കും. അത് സഹിക്കാനുള്ള സഹിഷ്ണുത ജനാധിപത്യം ആവശ്യപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ നിന്ദ്യമായ ഭാഷയില്‍ പോലും മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ ആരും പരിഭവിക്കാറില്ല.

പിന്നെ, സി.പി.എമ്മിനെ നന്നാക്കേണ്ട ഒരു ഉദ്ദേശ്യവും എനിക്കില്ല.കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏകകക്ഷിഭരണവും സര്‍വ്വാധിപത്യവും സ്ഥാപിക്കാനുള്ള ഒരു പാര്‍ട്ടിഭരണഘടനയും,അടവ് തന്ത്രങ്ങളും ഉണ്ടാകും.സി.പി.എമ്മിനും അത്തരം പാര്‍ട്ടിപ്പരിപാടിയുണ്ട്. അറിഞ്ഞ്കൊണ്ട് ഞാന്‍ സ്വേച്ഛാധിപത്യത്തിനു തല വെച്ചുകൊടുക്കണോ.അത്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശുഷ്ക്കിച്ച് പോകാനേ ഏതൊരു ജനാധിപത്യവാദിയും ആഗ്രഹിക്കൂ.


കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തൂത്തെറിയപ്പെട്ട രാജ്യങ്ങളില്‍,ജനാധിപത്യസമ്പ്രദായം നടപ്പില്‍ വരികയും അവിടെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യസംസ്ഥാപനം എന്ന ലക്ഷ്യം ഒഴിവാക്കിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ തയ്യാറാവുകയും അങ്ങനെ പുതിയ കാലത്തിനനുസരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. എന്നാല്‍ ഈ യാഥാര്‍ഥ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അണികളില്‍ നിന്ന് മറച്ചു വയ്ക്കുകയും അണികളും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നു. ഇടത് ബുദ്ധിജീവികളും സാംസ്ക്കാരികനായകന്മാരും ജീവനില്‍ ഭയം കൊണ്ടാവണം ഇതൊന്നുമറിയാത്ത പോലെ നടിക്കുന്നു. നോക്കണം ഈ അവസ്ഥയിലും സി.പി.എമ്മിനെ ആളുകള്‍ ഭയപ്പെടുന്നു.സത്യം പറഞ്ഞാല്‍ കേരളത്തില്‍ ആളുകള്‍ സി.പി.എമ്മിനെ ഭയപ്പെടുന്നു,അഥവാ അദൃശ്യമായ ഭയത്തിന്റെ ഒരു മേലാപ്പ് കേരളജനതയ്ക്ക് മേല്‍ പുതപ്പിക്കപ്പെട്ടിരിക്കുന്നു.അപ്പോള്‍ ഇന്ത്യയില്‍ സി.പി.എം.വളര്‍ന്നാലോ?

എന്റെ ചോദ്യം സിമ്പിള്‍ ആണ്. മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്കാര്‍ പാര്‍ട്ടി പരിപാടി മാറ്റി ജനാധിപത്യപ്പാര്‍ട്ടികളായി പുന:സംഘടിപ്പിക്കപ്പെട്ടല്ലൊ. അതേ പോലെ ഇവിടെയും ചെയ്തുകൂടേ? ഇനി വിപ്ലവം നടക്കില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലൊ. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയില്‍ നിങ്ങള്‍ ഏതാണ്ട് പാകമാവുകയും ചെയ്തു. പിന്നെ എന്തിനീ ഭൂതകാലത്തിന്റെ വിഴുപ്പുകളും പേറി ഞങ്ങളെ ഭയപ്പെടുത്തണം?


1990കളില്‍ സി.പി.ഐ.യില്‍ അത്തരം ഒരാലോചന നടന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനാധിപത്യമുഖം നല്‍കാന്‍ എന്‍.ഇ.ബാലറാം കമ്മറ്റിയും ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇടത് മുന്നണിയില്‍ നിന്ന് പുറത്താകുമെന്ന പേടി കൊണ്ടോ അതോ സി.പി.എമ്മിനെ ഭയന്നിട്ടോ എന്തോ അറിയില്ല എന്‍.ഇ.ബാലറാമിന്റെ അഭിപ്രായം ചര്‍ച്ചയ്ക്ക് പോലും വിധേയമാക്കിയില്ല.

ഇതൊക്കെയാണ് വസ്തുതകള്‍ പ്രഭാത്. അല്പം ആലോചിക്കൂ, മാറിക്കൂടേ,മാറ്റിക്കൂടേ?

വിജി പിണറായി said...

‘ഞാന്‍ ഉപമകളെ ആശ്രയിക്കാറില്ല.‘ സുകുമാരേട്ടാ... ഈ പറഞ്ഞത് ഈ പോസ്റ്റിനു മാത്രം ബാധകമാണോ? (നേരത്തെ ആണവ കരാര്‍ വിഷയത്തിലും മറ്റും ‘അതു താനല്ലയോ ഇതും’ എന്ന മട്ടില്‍ ചിലത് (ഓ... ആത് ഉപമ അല്ലല്ലോ... ഉല്പ്രേക്ഷ!) എഴുതിയിരുന്നത് ഓര്‍ത്ത് ചോദിച്ചതാ, പോട്ടെ.)

“ആണുങ്ങളുണ്ടെങ്കില്‍ ചിലപ്പോള്‍ കൈ വെച്ചെന്നിരിക്കും” എന്ന് പറഞ്ഞല്ലോ. അത് കേരളത്തിനും ബംഗാളിനും ത്രിപുരക്കും പുറത്ത് പ്രായോഗികമാക്കുമോ.“

‘ചിലപ്പോള്‍’ എന്നു പറഞ്ഞത് മനസ്സിലായില്ലെന്നുണ്ടോ? അകത്തു പോലും ‘ചിലപ്പോള്‍’ (മാത്രം) ചെയ്തെന്നിരിക്കും എന്നാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ ‘പുറത്ത് ചെയ്യുമോ’ എന്ന ചോദ്യം വേണോ? (ചെയ്യണമെന്നും ചെയ്യാന്‍‍ കഴിയുമെന്നും തോന്നിയാല്‍ ചെയ്തെന്നിരിക്കും, അതു വേറെ കാര്യം.) ഇവിടെ ചര്‍ച്ചാവിഷയമായ സംഭവത്തില്‍ പ്രകടനക്കാര്‍ ചെയ്തത് തെറ്റാണെന്ന് മനസ്സിലായ ഘട്ടത്തിലെങ്കിലും അവര്‍ ചെയ്തത് തെറ്റാണെന്ന് ഉറപ്പിച്ചു പറയാന്‍ തയ്യാറാകാതെ ‘പൌരാവകാശ’വും പറഞ്ഞ് അവരെ ന്യായീകരിക്കാന്‍ ശ്രമിച്ചതിനെയാണ് ഞാന്‍ എതിര്‍ത്തത്. അതിനു ബംഗാളില്‍ ചെയ്യുമോ അമേരിക്കയില്‍ ചെയ്യാതിരിക്കു‍ക്കുമോ എന്നൊന്നും ആലോചിച്ച് വിഷമിക്കേണ്ട.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...
സത്യത്തിൽ എന്താണിവിടെ സംഭവിച്ചത്?ഇഞ്ചിപ്പെണ്ണും തൊമ്മൻ സാറും ഈ പോസ്റ്റ് ഒന്നു കൂടി മനസ്സിരുത്തി വായിയ്ക്കുക.അമ്പലപ്പുഴയിൽ ശരിയ്ക്കും എന്താണു സംഭവിച്ചത്? എന്താണു സംഭവിച്ചത് എന്നു പലരും കമന്റുകളിലൂടെ വിശദീകരിയ്ക്കാൻ ശ്രമിച്ചു.ഞാൻ അതിന്റെ വീഡിയോയും ഇട്ടിട്ടുണ്ട്.എനിക്കു മുൻ‌പ് മൂർത്തി അതിൽ പങ്കെടുത്ത ആൾക്കാരുടെ പേരു സഹിതം കമന്റിട്ടുരുന്നുവെന്നും അതു സുകുമാരൻ ചേട്ടൻ ഡിലീറ്റു ചെയ്തു കളഞ്ഞതാണെന്നും മരത്തലയൻ ഇട്ട ഈ പോസ്റ്റ് ഇന്നലെ വായിയ്ക്കുമ്പോളാണു മനസ്സിലാവുന്നത്.എന്തോ ഭാഗ്യത്തിനു എന്റെ കമന്റ് ഡിലീറ്റ് ആയില്ല.

നമ്മൾ ഒരു പോസ്റ്റിട്ടാൽ അതിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ചു വേണം ചർച്ച ചെയ്യാൻ.പോസ്റ്റിലെ പൊള്ളത്തരം ആരെങ്കിലും ചൂണ്ടിക്കാണിയ്ക്കുമ്പോൾ അതംഗീകരിയ്ക്കാതെ ഉരുണ്ട് കളിച്ച് ഉടനെ ചർച്ച “തൊഴിലാളി വർഗ സർവാധിപത്യവും മാർക്സിയൻ ഫിലോസഫിയും “ ഒക്കെയാക്കി മാറ്റുന്നതെന്തിനു?സി.പി.എം കാർക്ക് സഹിഷ്ണുതയില്ലെന്ന് മണിക്കൂറിൽ 60 തവണ ഉരുവിടൂന്ന ആൾക്കാർക്ക് തന്നെയാണു യഥാർത്ഥത്തിൽ സഹിഷ്ണുത ഇല്ലാത്തതെന്ന് അമ്പലപ്പുഴ സംഭവങ്ങളും, ഈ പോസ്റ്റിൽ നടക്കുന്ന ചർച്ചകളും “അപ്രത്യക്ഷമായിപ്പോകുന്ന കമന്റുകളും” സൂചിപ്പിയ്ക്കുന്നു.ഇതെല്ലാം കഴിഞ്ഞിട്ടും ഈ അവസാന കമന്റിലും സുകുമാരൻ ചേട്ടൻ സി,പി.എം കാരുടെ സഹിഷ്ണുതയെക്കുറിച്ച് വിലപിയ്ക്കുന്നത് കാണുമ്പോൾ “ഹാ കഷ്ടം” എന്നല്ലാതെ എന്ത് പറയാൻ?

ചെറ്റത്തരം കാണിച്ചവരെ ന്യായീകരിച്ച് പോസ്റ്റിടുക.എന്നിട്ട് കുറ്റം മുഴുവൻ മറ്റുള്ളവരിൽ ചാർത്താൻ നോക്കുക..നല്ല ജനാധിപത്യ ബോധം...!!!!സുകുമാരൻ ചേട്ടാ, താങ്കൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരിയ്ക്കാനുള്ള എല്ലാ അവകാശവും ഉണ്ട്.അതു പ്രചരിപ്പിയ്ക്കുകയും ആയിക്കോള്ളൂ..പക്ഷേ അത് മൂലം അന്ധനാവരുത്

വിജി പിണറായി said...

“സി.പി.എമ്മിന് മുന്‍‌തൂക്കമുള്ള എല്ലാ പ്രദേശങ്ങളിലും ഇങ്ങനെ ജനാധിപത്യനിഷേധം നടത്തുന്നുണ്ട്. എന്നാല്‍ സി.പി.എം.ദുര്‍ബ്ബലമായ ഇതരപ്രദേശങ്ങളില്‍ ഇന്ത്യയിലെവിടെയും സി.പി.എം.കാര്‍ക്ക് ഇപ്രകാരമുള്ള ജനാധിപത്യനിഷേധം അഭിമുഖീകരിക്കേണ്ടി വരുന്നില്ല.” (Comment on July 16, 2009 at 3:14 PM )

ഇങ്ങനെ ‘ഉറപ്പിച്ചും തറപ്പിച്ചും’ പറയാന്‍ താങ്കള്‍ ‘സി.പി.എം.ദുര്‍ബ്ബലമായ ഇതരപ്രദേശങ്ങളില്‍’ മുഴുവന്‍ സഞ്ചരിച്ച് ജനാധിപത്യ നിഷേധത്തെപ്പറ്റി പഠനം നടത്തിയിട്ടുണ്ടോ? ഈ പറഞ്ഞ ‘സി.പി.എം.ദുര്‍ബ്ബലമായ ഇതരപ്രദേശങ്ങളില്‍’ ഒരിടത്ത് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ‘സാദാ’ മെംബര്‍ എന്ന നിലയില്‍ ഈ പറഞ്ഞ ‘ജനാധിപത്യ നിഷേധ’ത്തിനു കുറേ തെളിവുകള്‍ നിരത്താന്‍ എനിക്കു കഴിയും. അറിയാത്ത കാര്യങ്ങള്‍ ‘അറിയില്ല‘ എന്നു പറയുന്നതിനു പകരം ‘ഇല്ല’ എന്നു പറഞ്ഞ് നിഷേധിക്കുന്നത് സ്വന്തം അറിവില്ലായ്മയേക്കാള്‍ ‘താന്‍ പറയുന്നതാണ് ശരി’ എന്ന, താങ്കള്‍ തന്നെ പറഞ്ഞ ‘ധാര്‍ഷ്ട്യ’ത്തേക്കാള്‍ ഏറെയൊന്നും ഉയര്‍ന്ന നിലവാരമുള്ള നിലപാടല്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സുനില്‍ കൃഷ്ണന്‍ എന്ന ബ്ലോഗ്ഗറുടെ കമന്റ് ഒരു ലിങ്ക് മാറ്റിയ ശേഷം മേലെ പെയിസ്റ്റ് ചെയ്തിരിക്കുന്നു. എനിക്കിഷ്ടമില്ലാത്ത കമന്റുകളും ലിങ്കുകളും ഗൂഗ്‌ള്‍ നല്‍കുന്ന ഡിലീറ്റ് ബട്ടണ്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്യും. എനിക്കെതിരെ മറ്റ് പലരും ബ്ലോഗ് എഴുതാറുണ്ട്.അതവരുടെ അവകാശമാണ്.ഞാനത് അവഗണിക്കാറേയുള്ളൂ.സുനിലിനും എനിക്കെതിരെ പോസ്റ്റ് എഴുതാമല്ലൊ. ഇവിടെ കമന്റിന് യാതൊരു ഗ്യാരണ്ടിയുമില്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

വിജി എന്റെ പ്രൊഫൈലും മെയില്‍ ഐഡിയും ഒക്കെ ഉപയോഗിച്ച് എന്തൊക്കെയോ ചെയ്തുകളയുമെന്ന് എഴുതിക്കണ്ടല്ലൊ. അപ്രകാരം ചെയ്ത് നോക്ക്, സൈബര്‍ സെല്ലില്‍ നിന്ന് നിതി കിട്ടുമോ എന്ന് ഞാനും നോക്കാം. വെറുതെ ഇവിടെ കമന്റ് എഴുതി സമയം കളയാതെ അങ്ങനെ ചെയ്ത് നോക്കുക.

വിജി പിണറായി said...

‘വിജി എന്റെ പ്രൊഫൈലും മെയില്‍ ഐഡിയും ഒക്കെ ഉപയോഗിച്ച് എന്തൊക്കെയോ ചെയ്തുകളയുമെന്ന് എഴുതിക്കണ്ടല്ലൊ.‘

അങ്ങനെ വല്ലതും ചെയ്യുമെന്നു ഞാന്‍ എവിടെയും പറഞ്ഞില്ല. അങ്ങനെ ചെയ്താല്‍ അതു തെറ്റാണ് എന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. (മറ്റൊരു പാര്‍ട്ടിക്കാരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതു പോലെ) അതു പറഞ്ഞപ്പോഴേക്കും ഞാന്‍ അങ്ങനെ ചെയ്യാന്‍ പോകുന്നു എന്നു താങ്കള്‍ക്ക് തോന്നുന്നതിനു ഞാന്‍ ഉത്തരവാദിയല്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മറ്റൊരു ബ്ലോഗില്‍ അങ്ങനെ ചെയ്താലോ എന്ന മട്ടില്‍ വിജി എഴുതിയ കമന്റ് ഒരു മുന്‍‌കരുതല്‍ എന്ന മട്ടില്‍ ഞാന്‍ സ്ക്രീന്‍‌ഷോട്ട് എടുത്ത് വെച്ചിട്ടുണ്ട്. ആവശ്യം വരികയാണെങ്കില്‍ ഉപയോഗപ്പെടുത്താമല്ലൊ.

വിജി പിണറായി said...

ഓഫ്: ശ്ശെടാ... ഇനിയിപ്പോള്‍ സുകുമാരേട്ടന്റെ ‘ശൈലി’ ഇഷ്ടപ്പെടാത്ത വല്ലവനും സുകുമാരേട്ടന്റെ ഐ‌ഡിയെങ്ങാനും ഹാക്ക് ചെയ്താല്‍ അതും എന്റെ തലയിലാകുമോ...? :-o

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആ ബ്ലോഗില്‍ വിജിയുടെ ആ കമന്റ് ഇപ്പോഴും ഉണ്ടെങ്കില്‍ വിജിയും സംശയിക്കപ്പെട്ടേക്കാം. പക്ഷെ സൈബര്‍ സെല്ലിന് തെറ്റ് പറ്റില്ല. കൈപ്പള്ളിയുടെ വ്യവഹാരത്തില്‍ അത് തെളിഞ്ഞിട്ടുണ്ട്. ഏതായാലും സ്വയരക്ഷക്കാവശ്യമുള്ളത് ഞാന്‍ കരുതുന്നുണ്ട്.

വിജി പിണറായി said...

‘ഡിലീറ്റ്’ ബട്ടണ്‍ അവിടെയും ഉണ്ട്. എങ്കിലും കമന്റ് ഡിലീറ്റു ്ഹെയ്ത് ഒളിച്ചോടേണ്ട കാര്യം എനിക്കില്ലല്ലോ സുകുമാരേട്ടാ...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഇരിക്കട്ടെ വിജീ ഡിലീറ്റ് ബട്ടണ്‍ മാത്രമല്ല ഗൂഗ്‌ളിനുള്ളത് കാഷ് പേജുമുണ്ട്.അത്തരം ഒരു വെല്ലുവിളി വന്ന നിലയ്ക്ക് ഞാന്‍ ശ്രദ്ധിക്കണമല്ലൊ. എന്തെങ്കിലും ഒപ്പിച്ചാല്‍ ആര്‍ക്കും ഇന്റര്‍നെറ്റില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയുകയുമില്ല എന്ന് സൂചിപ്പിക്കുകയായിരുന്നു...

വിജി പിണറായി said...

ഞാന്‍ ഉദ്ദേശിച്ചതും അത്രയേ ഉള്ളൂ... കൂട്ടത്തില്‍ ഇവിടെ താങ്കള്‍ക്ക് ഇഷ്ടപ്പെടാത്ത കമന്റുകള്‍ വെട്ടിയതു കൊണ്ട് പ്രയോജനമൊന്നും ഇല്ല എന്നു കൂടി. ഡിലീറ്റു ചെയ്താലും അതൊക്കെ പലയിടത്തും കിടക്കും. പിന്നെ എന്തിനാ ഈ വ്യായാമം?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഈ ബ്ലോഗിലെ കമന്റുകള്‍ ഞാന്‍ മറുമൊഴി പോലെ ഏതിലേക്കെങ്കിലും റീ-ഡയരക്റ്റ് ചെയ്താല്‍ ഇവിടെ ഡിലീറ്റ് ചെയ്താലും അവിടെയൊക്കെ കിടക്കും. എനിക്കെതിരെ നിരവധി തെറിപ്പോസ്റ്റുകളും അഗ്രഗേറ്ററുകളിലുണ്ട്. അതൊക്കെ അവിടെ നിന്നോട്ടെ. എന്നെ എന്റെ വായനക്കാര്‍ക്കറിയാം.അത് മതി.

വിജി പിണറായി said...

‘എന്നെ എന്റെ വായനക്കാര്‍ക്കറിയാം.’

തീര്‍ച്ചയായും അറിയാം. എനിക്കും ഭംഗിയായി മനസ്സിലായി. അതുകൊണ്ട് വിട...! (വ്യായാമം മതിയാക്കി.)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്ദി വിജി ഇത്രയും സംവദിച്ചതിന്.. മേല്‍ സൂചിപ്പിച്ച പോലെ ഒന്നും ചെയ്യരുതേ എന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിജി പിണറായി said...

അങ്ങനെ വല്ലതും ചെയ്യാന്‍ ഞാന്‍ അമ്പലപ്പുഴയിലെ കോണ്‍ഗ്രസ്സുകാരനല്ലല്ലോ സുകുമാരേട്ടാ...! എനിക്ക് അത്തരം ഉദ്ദേശ്യങ്ങളൊന്നുമില്ലാ. :‌‌-)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

:)

അനില്‍@ബ്ലോഗ് said...

എന്നെ എന്റെ വായനക്കാര്‍ക്കറിയാം,അത് മതി.
മാഷെ, ഈ വാചകത്തിന്റ്റെ ഭാവം തീരെ പിടികിട്ടുന്നില്ല. തൊമ്മനോ ഇഞ്ചിയ്യോ പോലുള്ള മാര്‍ക്സിസ്റ്റു വിരുദ്ധര്‍ കയ്യടിക്കുന്നു എന്നല്ലാതെ നിഷ്പക്ഷമായി നിരീക്ഷിക്കുന്ന ആര്‍ക്കും താങ്കളുടെ ഈ പോസ്റ്റിലെ സമീപനങ്ങള്‍, കമന്റുകളോടുള്ള പ്രതികരണം എന്നിവ യോജിക്കാനാവുമെന്ന് തോന്നുന്നില്ല. പെട്ടന്ന് പെട്ടന്ന് വരുന്ന സ്വന്തം ടെമ്പര്‍മെന്റ് മാറ്റങ്ങള്‍ ഗൌരവമായി കണ്ട് ആവശ്യമെങ്കില്‍ വിദഗ്ധ സഹായം തേടണം.
സ്മൈലി ഇല്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

അനിലേ എന്റെ വായനക്കാര്‍ ഭൂരിപക്ഷവും ബ്ലോഗ്ഗേര്‍സ് അല്ല.ബ്ലോഗ്ഗേര്‍സ് പരസ്പരം പുറംചൊറിയുന്ന ഏര്‍പ്പാടിന് പുറത്താണ് ഞാന്‍.എന്റെ വായനക്കാരുടെ പ്രതികരണങ്ങള്‍ കമന്റിലൂടെ മാത്രമല്ല ഞാന്‍ അറിയുന്നത്.വിദഗ്ദസഹായം ആവശ്യമെന്ന് തോന്നിയാല്‍ ആദ്യം തന്നെ അനിലിനെ സമീപിക്കാം. സ്മൈലി പിന്നെ തന്നാലും മതി :)

Prabhath said...

Sukumaretta, amidst the differences, I do respect your stands against communists.

Still, based on such a fabricated protest, it was too early to write a blog like this against Communists. Emotions might have overtook your thoughts.

But nothing should block from saying a "sorry" for taking "Ambalappuzha protest" as instance against communists.

Even the Congress/INTUC members present in that protest expressed their "sorry" in public on the very next day.

Being a great lover of "Democracy" over "Communism", it would be great if you write a line about this.

Sukumaretta, after all, CPM is a political party in our democratic system. They too deserve minimum justice.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രഭാത്, ഞാന്‍ കോണ്‍ഗ്രസ്സിന്റെ വക്താവല്ല. നിലവിലുള്ള ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസ്സിനെ ആദരിക്കുന്നു എന്ന് മാത്രം. ഒരു പാര്‍ട്ടി സെറ്റപ്പ് എന്ന് വരുമ്പോള്‍ ഇന്നത്തെ കോണ്‍ഗ്രസ്സിനോട് എനിക്ക് യോജിപ്പ് തീരെയില്ല. ഞാന്‍ അടിസ്ഥനപരമായി ഒരു ജനാധിപത്യവാദി മാത്രമാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നേ പറ്റൂ എന്നതില്‍ എനിക്ക് യോജിപ്പില്ല.

സി.പി.എം.എന്ന പ്രസ്ഥാനം ഒരു ജനാധിപത്യപ്രസ്ഥാനമായി (പാര്‍ട്ടി ഭരണഘടനയിലും,കാഴ്ചപ്പാടിലും)മാറിയെങ്കില്‍ എന്ന് ഞാന്‍ ഗൂഢമായി ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഏറ്റവും നല്ല രാഷ്ട്രീയപ്പാര്‍ട്ടിയായി മാറാന്‍ സി.പി.എമ്മിന് കഴിഞ്ഞേനേ എന്നും ഞാന്‍ വെറുതെ വിചാരിക്കാറുണ്ട്. എന്താണതിന് തടസ്സം? പുതിയ ചിന്തകളെ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

ഇന്ത്യയിലെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെ അപേക്ഷിച്ച് നോക്കിയാല്‍ സി.പി.എം. എത്രയോ മുകളിലാണ്. സി.പി.എം.പ്രവര്‍ത്തകരുടെ സാമൂഹ്യപ്രതിബദ്ധതയെ പറ്റി ഞാന്‍ പലപ്പോഴും എഴുതാറുണ്ട്. മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞുകൊണ്ട് സി.പി.എമ്മും യാഥാസ്ഥിതികമായ സിസ്റ്റമായി വര്‍ത്തിക്കുന്നു എന്നാണെന്റെ വിലയിരുത്തല്‍. പ്രകാശ് കാരാട്ടിന് പോലും അദ്ദേഹം ഇന്നലെ പറഞ്ഞ പാര്‍ട്ടിയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതായത് ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. എന്നാല്‍ ഭാവിയില്‍ തെറ്റുകള്‍ തിരുത്താനോ നവീകരിക്കാനോ കഴിയുകയുമില്ല. അതിന് കാരണം സി.പി.എമ്മില്‍ പുറത്ത് നിന്ന് ഒന്നും കടക്കുകയില്ല എന്നതാണ്. പാര്‍ട്ടിയുടെ അനുഭാവികളിലും ബന്ധുക്കളിലും ജാഗ്രത ഉണ്ടാവുകയാണ് വേണ്ടത്.


ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, അമ്പലപ്പുഴയിലെ പ്രകടനം ഒരാമുഖമായി പരാമര്‍ശിച്ചെന്നേയുള്ളൂ,ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധവിലാപമാണ് ഈ പോസ്റ്റ്. ഖേദം പ്രകടിപ്പിക്കാന്‍ ഞാന്‍ കോണ്‍ഗ്രസ്സിന്റെ ആരുമല്ല.

kausthubh said...

നല്ല എഴുത്ത്, വസ്തുതകള്‍ വളച്ചൊടിക്കാതെ എഴുതിയിരിക്കുന്നു.

പാര്‍ട്ടിയില്‍ വിശ്വസിക്കുക എന്നതു ഒരു ആചാരം പോലെ കൊണ്ടുനടന്ന കാലം പതുക്കെ മാറുകയാണ്.തിരിച്ചറിവുള്ള മനുഷ്യരുടെ എണ്ണം കൂടിവരികയാണെന്ന് സുനിലിന് മനസ്സിലാവുന്നില്ലേ, ഇല്ലെന്നു നടിക്കേണ്ടതു സുഖലോലുപരായി കഴിയുന്ന നേതാക്കന്മാര്‍ക്ക് ആവശ്യമാണ്. പക്ഷെ സുനിലിനു അതുണ്ടോ?ഒരു പാര്‍ട്ടിയില്‍(നേതാക്കളുടെ ഒരു സംഘം) ജീവിതകാലം മുഴുവന്‍ വിശ്വസിച്ചുകൊള്ളാമെന്നോ,അതിനെ പ്രതിരോധിക്കാന്‍ അവനവന്റെ തലച്ചോര്‍ പണയം വെക്കാമെന്നോ കരുതുന്നവര്‍ ഇന്നത്തെ തലമുറയില്‍ ചുരുക്കമേ ഉള്ളൂ.പാര്‍ട്ടി ഇന്നു അവന്റെ ദൈനംദിനജീവിതത്തില്‍ ഗുണകരമായി ഇടപെടുന്നില്ല.(അമ്മയും മാക്ടയും പോലെ).നേതാക്കന്മാരുടെ ദൈനം ദിന ജീവിതത്തില്‍ മാത്രമാണു അതിനു ഒരു പ്രധാന റോള്‍ ഉള്ളത്..

സ്നേഹപൂര്‍വം ഒരു ഇന്ത്യന്‍ പൌരന്‍.(കഴിവുള്ള രാഷ്ട്രസേവകരെ എന്നും സ്നേഹിക്കും, എതു പാര്‍ട്ടിയിലായാലും)

UNNIKRISHNAN said...

goodwork Mr.KPS.Keepit up.