സി.പി.എം.കാര്‍ക്ക് അമേരിക്ക എന്ന് കേട്ടാല്‍ അലര്‍ജിയാണ്. പണ്ട് നായനാരുടെ “ചായകുടി” പ്രയോഗം ഓര്‍ക്കുമല്ലൊ. ഈ അലര്‍ജി മൂത്ത് ഒരു തരം അമേരിക്കഫോബിയ ആയി മാറിയിട്ടുണ്ട് ഇപ്പോള്‍. ലാവലിന്‍ കേസില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുത്തിത്തിരിപ്പുകള്‍ കാണുന്നുണ്ട് അവര്‍. എന്നാലും ദേശാഭിമാനി ലേഖകന്‍ “ഹോട്ട് ഡോഗ്” എന്നാല്‍ എന്താണെന്ന് മനസ്സിലാക്കണമായിരുന്നു. പോട്ടെ,പെട്ടിവാര്‍ത്ത മുന്‍പേജില്‍ കൊടുക്കുന്നതിന് മുന്‍പ് പത്രാധിപരെങ്കിലും ഹോട്ട് ഡോഗ് എന്നാല്‍ ഒരു തരം പലഹാരമാണെന്ന് മനസ്സിലാക്കേണ്ടേ? ദേശാഭിമാനിയുടെ ലക്ഷക്കണക്കിന് വായനക്കാര്‍ അമേരിക്കക്കാര്‍ പട്ടിയെ തിന്നുന്നവരാണെന്ന് ധരിക്കുന്നുണ്ടാവും. അത് തന്നെയായിരിക്കുമല്ലോ നേര് നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയുടെ ഉദ്ദേശ്യവും? ഒന്നേ ചോദിക്കാനുള്ളൂ, അമേരിക്കാഫോബിയ ഇത്ര കലശലാകാമോ?
ഇത്തവണത്തെ ഭൈരവസമാചാരം കലക്കി...
No comments:
Post a Comment