ഐസ്ക്രീം പാര്‍ലര്‍ കേസ് ഒരു നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വീണ്ടും പൊന്തി വരുന്നത്കൊണ്ട് ഇരുമുന്നണികള്‍ക്കും പ്രത്യേകിച്ചൊരു രാഷ്ട്രീയനേട്ടമൊന്നും ഉണ്ടാക്കാനിടയില്ല. എന്തെന്നാല്‍ ഈ കേസ് തുടങ്ങുന്നത് തന്നെ 1997 ല്‍ സി.പി.എം. നേതാവും കോഴിക്കോട് മുൻ മേയറുമായിരുന്ന ടി.പി. ദാസന്റെ പേരുമായി ബന്ധപ്പെട്ടായിരുന്നു എന്നാണ് ഓര്‍മ്മ. തെറ്റാണെങ്കില്‍ തിരുത്താം. ഈ കേസില്‍ ഒന്നാം പ്രതിയും ഐസ്ക്രീം പാര്‍ലര്‍ ഉടമയുമായിരുന്ന ശ്രീദേവിയുടെ സ്ഥാപനം റെയിഡ് ചെയ്തപ്പോള്‍ കിട്ടിയ ഡയറിയില്‍ നിന്ന് ലഭിച്ച ഉന്നതരുടെ പേര് വിവരങ്ങളില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരും ഉണ്ടായിരുന്നു. അങ്ങനെയാണ് കുഞ്ഞാലിക്കുട്ടി ചിത്രത്തില്‍ വരുന്നത്. തുടര്‍ന്ന് റജിന എന്ന യുവതി ഇന്ത്യവിഷനില്‍ പ്രത്യക്ഷപ്പെട്ട് കുഞ്ഞാലിക്കുട്ടിയടക്കം ചിലര്‍ എന്നെ പീഢിപ്പിച്ചു എന്നോ മറ്റോ വെളിപ്പെടുത്തിയപ്പോള്‍ അത് കേരളത്തില്‍ വാര്‍ത്താമാധ്യമങ്ങളില്‍ കോളിളക്കം തന്നെ സൃഷ്ടിച്ചു.
രാഷ്ട്രീയത്തില്‍ തിളങ്ങി നില്ക്കുന്ന കുഞ്ഞാലിക്കുട്ടി , തനിക്കെതിരെ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് ഒരു കേസ് ഉത്ഭവിച്ചപ്പോള്‍ ആ കേസ് തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുമെന്നത്കൊണ്ട് ആ കേസ് തേച്ചുമായ്ച്ചു കളയാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടാകും. അതൊക്കെ നമ്മള് കണ്ടതാണ്. ഒരു ഘട്ടത്തില്‍ മുസ്ലീം ലീഗ് എന്ന പാര്‍ട്ടി തന്നെ എല്‍ ഡി എഫില്‍ ചേര്‍ന്നേക്കും എന്ന പ്രതീതിയുണ്ടായിട്ടുണ്ട്. അന്ന് പ്രതിപക്ഷത്ത് ആയിരുന്ന ലീഗ് സര്‍ക്കാരിനെതിരെയോ സര്‍ക്കാരിന് നേതൃത്വം നല്കുന്ന സി.പി.എമ്മിനെതിരെയോ കമാ എന്നൊരക്ഷരം ഉരിയാടിയിരുന്നില്ല. ലീഗിനെ കൂട്ടിയാല്‍ കേരളത്തില്‍ ബംഗാള്‍ മോഡല്‍ സ്ഥിരം ഭരണം നടപ്പാക്കാന്‍ കഴിയും എന്ന് സി.പി.എമ്മിലെ ഒരു വിഭാഗം കരുതുകയും അതിന് വേണ്ടി കരുനീക്കം നടത്തുകയും ചെയ്തിരുന്നു എന്നതിന് നിരവധി സാഹചര്യത്തെളിവുകളുണ്ട്. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ടത് മുതലെടുത്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി , കുഞ്ഞാലിക്കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം കൊടുക്കാം എന്ന നിയമോപദേശം പോലും അന്ന് നായനാര്‍ സര്‍ക്കാര്‍ നിരാകരിക്കുകയുണ്ടായി. ലീഗ് തങ്ങളെ വിട്ടുപോകുമല്ലോ എന്ന അങ്കലാപ്പിലായിരുന്നു അന്ന് കോണ്‍ഗ്രസ്സ്. എന്നാല്‍ അച്യുതാനന്ദന് ആ പൂതി നടക്കാതെ തടുത്തുനിര്‍ത്തി. ലീഗ് ഇടത് പാളയത്തില്‍ പോകുന്നതിന് ഇ.അഹമ്മദും മുനീറും മാത്രമായിരുന്നു അന്ന് എതിരഭിപ്രായമുണ്ടായിരുന്നവര്‍. വി.എസ്സ്. എതിര് നിന്നില്ലായിരുന്നെങ്കില്‍ അന്ന് ലീഗ് എല്‍ ഡി എഫില്‍ എത്തുമായിരുന്നു എന്ന് ഇന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും അതൊക്കെ സംഭവ്യമായിരുന്നു.
ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷണം വേണ്ടെന്നും റൌഫിന്റെ വെളിപ്പെടുത്തല്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്നും സഖാവ് പിണറായി പറയുമ്പോള്‍ ആ സ്വരത്തില്‍ അതീവക്ഷീണം പ്രതിഫലിക്കുന്നുണ്ട്. പി.ശശി തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് കൂടി അദ്ദേഹം നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍ ചിത്രം വ്യക്തം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടത് പക്ഷത്ത് നിന്ന് ആരെങ്കിലും കുഞ്ഞാലിക്കുട്ടിയെ പറ്റി പറഞ്ഞാല്‍ അത് യുഡിഎഫിന് വടി കൊടുക്കലാവും. അവര്‍ ശശിയുടെ പേര് എടുത്തിടും. ശശിയുടെ പേര് ഈ കേസുമായും ബന്ധപ്പെടുത്തി പറഞ്ഞുകേള്‍ക്കുന്നു. മാത്രമല്ല ശശി ചികിത്സയ്ക്ക് അവധിയില്‍ പോയതാണെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അതാരും മുഖവിലയ്ക്കെടുത്തിട്ടില്ല. സദാചാരപരമായ സംഗതികള്‍ അതിലുണ്ടെന്ന് പരക്കെ ശ്രുതിയുണ്ടല്ലൊ. ശശിക്കെതിരെ പാര്‍ട്ടി നടപടി എടുക്കുകയാണെങ്കില്‍ , ചികിത്സാവധി എന്ന് കള്ളം പറഞ്ഞതിന് പാര്‍ട്ടി വില കൊടുക്കേണ്ടി വരും.
മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നമാണ് നൈസര്‍ഗ്ഗികമായ കാമവികാരം അടിച്ചമര്‍ത്തേണ്ടി വരുന്നു എന്നത്. പല തെറ്റുകളും സംഭവിക്കുന്നത് അവിടെ നിന്നാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോഴും സാഹചര്യം ഒത്ത് വന്നാല്‍ ഇക്കാര്യത്തില്‍ കുറ്റം ചെയ്യാന്‍ സാധ്യത ഇല്ലാത്തവര്‍ വിരളമായിരിക്കും. ഇത്തരം പ്രശ്നങ്ങള്‍ വലിയ വിവാദങ്ങള്‍ ആകുന്നത് തന്നെ സമൂഹം ഒന്നടങ്കം ഈ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്നത്കൊണ്ടാണെന്ന് തോന്നുന്നു. തനിക്ക് ലഭിക്കാത്തത് അപരന് കിട്ടുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം ഈര്‍ഷ്യ ഒച്ച വെച്ച് തീര്‍ക്കലായി മാറുന്നില്ലേ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമൂഹം ഉദാരമായൊരു സമീപനമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത് എന്ന് തോന്നുന്നു. ബലാല്‍ക്കാരത്തെയാണ് കുറ്റമായും ദ്രോഹമായും കാണേണ്ടത്. അതേ സമയം സ്ത്രീകള്‍ക്ക് എവിടെയും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ കഴിയും വിധം സമൂഹമനുഷ്യനിലെ മൃഗം മാനവീകരിക്കപ്പെടുകയും വേണം. ഇന്ന് തൊഴില്‍ ഇടങ്ങളിലും പൊതു വഴികളിലും സ്ത്രീകള്‍ അപമാനിതരാവുന്നുണ്ട്. ഞരമ്പ് രോഗം സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനൊക്കെ പരിഷ്കൃത സമൂഹം പ്രതിവിധി കാണേണ്ടതായിരുന്നു. പതിനാല് വര്‍ഷം മുന്‍പത്തെ സംഭവം തോണ്ടിയെടുത്ത് ആഘോഷിക്കുമ്പോള്‍ അത് രോഗാതുരമായ സമൂഹത്തിന്റെ പ്രതിഫലനം കൂടിയാണ്. എന്തെല്ലാം പ്രശ്നങ്ങള്‍ നാട്ടില്‍ നടക്കുന്നു. എന്നാല്‍ ഈ വിഷയം വരുമ്പോള്‍ അതിന്റെ ഒച്ചപ്പാട് ഒന്ന് വേറെ തന്നെയാണ്. ഇന്ത്യവിഷന് ഇപ്പോള്‍ ഈ കാര്യം എന്തോ ഒരു സ്കൂപ്പ് കിട്ടിയ പോലെ ആഘോഷിക്കുന്നത് എന്തിന് വേണ്ടിയാണ്? നാല് മാസമായത്രെ അവര്‍ ഈ രഹസ്യം പുറത്താക്കാന്‍ വേണ്ടി ഭഗീരഥപ്രയത്നം ചെയ്യുന്നത്. എന്തോ സാധിച്ച പോലെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താവതാരകരുടെ മുഖഭാവം. കൈരളിയില്‍ മമ്മൂട്ടി പോലെയാണ് ഇന്ത്യവിഷനില്‍ മുനീര്‍. എന്നിട്ടും ഈ വാര്‍ത്തയുടെ പേരില്‍ മുനീറിനെ ആക്ഷേപിക്കാനും ചിലര്‍ മുതിരുന്നു. ഇതൊക്കെ ചാനലുകള്‍ക്ക് ഒരാഴ്ച ഭക്ഷണം എന്നല്ലാതെ നാട്ടുകാര്‍ക്ക് ഗുണമുള്ള സംഗതികളല്ല.
റൌഫിന്റെ വെളിപ്പെടുത്തലില്‍ എന്നെ ആശങ്കാകുലനാക്കുന്നത് ന്യായാധിപന്മാര് കൈക്കൂലി വാങ്ങി അനുകൂലമായി വിധി എഴുതുന്നുണ്ടോ എന്നതാണ്. ഇത് അത്യന്തം വേദനാജനകമാണ്. പിന്നെ നമുക്ക് എന്താണ് ഗതി? എന്നാല്‍ ഒരു കാര്യം നമ്മള് മനസ്സിലാക്കണം. കൈക്കൂലി ഇന്ന് എല്ലാ രംഗത്തും കൊടി കുത്തി വാഴുന്നു. കൈക്കൂലി വാങ്ങാന്‍ അവസരമുള്ള എല്ലാവരും ഇന്ന് പരമാവധി പണം മത്സരിച്ചു വാങ്ങുന്നുണ്ട്. അത്തരം സ്ഥിതിവിശേഷം നിലനില്‍ക്കെ ന്യായാധിപന്മാരും കൈക്കൂലിക്ക് വശംവദരാകാനുള്ള സാധ്യത ഏറെയാണ്. അഴിമതിയുടെ കാര്യത്തില്‍ ഇവിടെ എല്ലാവര്ക്കും ഇന്ന് മാതൃക രാഷ്ട്രീയക്കാര്‍ തന്നെയാണ്. ഒന്നുമില്ലാതെ രാഷ്ട്രീയത്തില്‍ വന്ന് കോടികള്‍ സമ്പാദിക്കുന്ന രാഷ്ട്രീയക്കാരെ നമ്മള് കാണുന്നു. അപ്പോള്‍ എതെങ്കിലും ഒരു അഴിമതി എടുത്തുകാട്ടി രാഷ്ട്രീയക്കാര്‍ ഒച്ച വെക്കുന്നത് മീഞ്ചന്തയിലെ മീന്‍ വില്പനക്കാര് പരസ്പരം സൌഹാര്‍ദ്ധകലഹം നടത്തുന്നത്പോലെയാണ്. ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്റെ അടിമത്വത്തില്‍ നിന്ന് വിട്ട് പുതിയൊരു രാഷ്ട്രീയ വ്യവസ്ഥയ്ക്ക് വേണ്ടി നിലക്കൊണ്ടാല്‍ മാത്രമേ എന്തെങ്കിലും മാറ്റം ഇനി നടക്കുകയുള്ളൂ. അത് വരെ താന്താങ്ങളുടെ നേതാക്കളെ പുകഴ്ത്തിയും മറ്റ് പാര്‍ട്ടി നേതാക്കളെ ഇകഴ്ത്തിയും കാലം കഴിക്കാം എന്ന് മാത്രം.
എന്ഡോസല്ഫാന് വിഷയത്തില്‍ ദേശീയ മനുഷ്യാവകാശക്കമ്മീഷന് സ്വമേധയാ കേസ് എടുത്ത് കാസര്‍ഗോഡ് ഓടി വന്ന് , സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ഉടനെ എന്ഡോസല്ഫാന് നിരോധിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അന്തം വിട്ടുപോയി. എന്ഡോസല്ഫാന് ആണ് കാസര്‍ഗോട്ടെ ജനിതകവൈകല്യങ്ങള്‍ക്ക് കാരണം എന്ന് ഏതെങ്കിലും ശാസ്ത്രീയപഠനത്തില്‍ തെളിഞ്ഞിട്ടുണ്ടോ? മനുഷ്യാവകാശക്കമ്മീഷനില്‍ ശാസ്ത്രജ്ഞന്മാരുണ്ടോ? ഞാന്‍ ഈ വിഷയത്തെക്കുറിച്ച് വീണ്ടും വീണ്ടും പറയാന്‍ കാരണം , യഥാര്‍ഥത്തില്‍ കാസര്‍ക്കോട്ടെ ജനിതകരോഗങ്ങളുടെ കാരണം എന്താണെന്ന് കണ്ടുപിടിക്കണ്ടേ? മറ്റ് കാരണങ്ങളാണെങ്കിലോ? അങ്ങനെയെങ്കില്‍ അതല്ലെ പരിഹരിക്കേണ്ടത്. ഏത് കീടനാശിനിയും തുടര്‍ച്ചയായി ആകാശത്ത് നിന്ന് സ്പ്രേ ചെയ്താല്‍ ദോഷങ്ങളുണ്ടാവും. പക്ഷെ അവിടത്തെ ജനിതകവൈകല്യങ്ങള്‍ ഗുരുതരമാണ്. അതിനെ പറ്റി മുന്‍വിധിയില്ലാതെ പഠിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
അവിടെ എല്ലാവര്ക്കും ജനിതക വൈകല്യങ്ങളില്ല. പ്ലാന്റേഷന് കോര്പ്പറേഷന് ജീവനക്കാര്‍ തന്നെ ഇത് പറയുന്നുണ്ട്. കോര്പ്പറേഷന് മാനേജരും ജീവനക്കാരും എല്ലാം അവിടെ ക്വാര്‍ട്ടേര്‍സുകളില്‍ കുടുംബസമേതം താമസിക്കുന്നുണ്ട്. എന്ഡോസല്ഫാന് അപകടകാരിയല്ല എന്നുപോലും ഒരു ജീവനക്കാരന് പറഞ്ഞിട്ടുണ്ട്. പക്ഷെ നിരോധിക്കണം എന്ന ബഹളത്തില്‍ അത്തരം ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മുങ്ങിപ്പോകുന്നു. കാസര്‍ക്കോട്ട് , രക്തബന്ധമുള്ളവരില്‍ നിന്ന് മാത്രം ഇണയെ കണ്ടെത്തണം എന്ന് നിഷ്ക്കര്‍ഷയുള്ള പ്രത്യേക സമുദായങ്ങളില്‍ പെട്ടവരിലാണ് ഈ ജനിതകവൈകല്യങ്ങള്‍ കണ്ടുവരുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ഇതിനെ പറ്റി ചിന്തിക്കേണ്ടേ? രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതകവൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷെ അതും കാരണമാണെങ്കില്‍ ആ രീതിയില്‍ രക്തബന്ധമുള്ള ജീവിതപങ്കാളികളെ സ്വീകരിക്കുന്ന സമ്പ്രദായത്തിനെതിരെ അവിടെ ബോധവല്‍ക്കരണം നടത്തണ്ടേ എന്ന് ഞാന്‍ ചിന്തിക്കുന്നു. എന്ത്കൊണ്ടോ ആള്‍ക്കൂട്ടത്തിനൊപ്പം ചേര്‍ന്ന് ഒച്ച വയ്ക്കുന്ന ശീലം എനിക്കില്ല. എന്തിലും സ്വന്തം തലച്ചോര്‍ ഉപയോഗപ്പെടുത്തണം എന്ന് ഞാന്‍ ശീലിച്ചുപോയി.
എന്ഡോസല്ഫാന്റെ ഉല്പാദനത്തില് 70 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. അത്കൊണ്ട് തന്നെ കര്ഷകന് കുറഞ്ഞ വിലയ്ക്ക് ഈ കീടനാശിനി ലഭിക്കുന്നു. പ്രതിവര്‍ഷം 120 ലക്ഷം ലിറ്റര്‍ എന്ഡോസല്ഫാന് ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട് എന്ന് കമ്പനിയുടെ കണക്ക് പറയുന്നു. ഗുജറാത്ത്, മഹരാഷ്ട്ര, ആന്ധ്ര , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. എവിടെയും കാസര്‍ക്കോട് പോലെയുള്ള പ്രശ്നങ്ങളില്ല. ഇന്ത്യ കൂടാതെ എത്രയോ രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. കാസര്‍ക്കോട് പോലത്തെ ജനിതകവൈകല്യങ്ങള്‍ എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാസര്‍ക്കോട്ടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്ഡോസല്ഫാനെതിരെ ലോകത്ത് പ്രചാരണവും ലോബിയിങ്ങും നടത്തിക്കൊണ്ടിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലും കാര്‍ഷികപ്രധാനമല്ലാത്ത ഏതാനും രാജ്യങ്ങളിലും എന്ഡോസല്ഫാന് നിരോധിച്ചിട്ടുണ്ട് എന്നത് നേരാണ്. എന്നാല്‍ ഇന്ത്യ പോലെയുള്ള രാജ്യത്ത് വിലക്കുറവില്‍ കിട്ടുന്ന എന്ഡോസല്ഫാന് പോലെ ഒരു കീടനാശിനി അകാരണമായി നിരോധിക്കുന്നത് കര്‍ഷകരെ പ്രതികൂലമായി ബാധിക്കും.
യൂറോപ്യന്‍ രാജ്യങ്ങളിലും , ആ രാജ്യങ്ങളുടെ ലോബ്ബിയിങ്ങ് നിമിത്തം മറ്റ് ചില രാജ്യങ്ങളിലും എന്ഡോസല്ഫാന് നിരോധിച്ചിട്ടുണ്ടെങ്കിലും കീടനാശിനികള്‍ മൊത്തം നിരോധിച്ചിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ മറ്റ് കീടനാശിനികള്‍ ഉല്പാദിപ്പിക്കുകയും കൂടിയ വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ എന്ഡോസല്ഫാന് നിരോധിക്കണം എന്ന് പ്രചാരണം നടത്തുന്ന ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്ന സംഘടനയും തിരുവനന്തപുരത്തെ തണല്‍ എന്ന സംഘടനയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം പറ്റുന്നുണ്ട് എന്ന ആരോപിക്കപ്പെടുന്നുണ്ട്. ചുരുക്കത്തില്‍ അപ്പപ്പോള്‍ എന്തെങ്കിലും കാരണം കിട്ടുമ്പോള്‍ എന്ഡോസല്ഫാന് നിരോധിക്കണം എന്ന് മുറവിളി കൂട്ടുകയെന്നല്ലാതെ എന്താണ് കാസര്‍ക്കോട്ടെ ജനിതകവൈകല്യങ്ങള്‍ക്ക് യഥാര്‍ഥകാരണം എന്നതിനെ പറ്റി ശാസ്ത്രീയമായ പഠനം ആരും നടത്തിയിട്ടില്ല. ഈ അനാസ്ഥ അവിടെ ജനിക്കാനിരിക്കുന്ന തലമുറയോടുള്ള ക്രൂരതയാണ്. ലോകത്ത് മറ്റൊരിടത്തും , ഇന്ത്യയില്‍ തന്നെ എവിടെയും എന്ഡോസല്ഫാന് നിമിത്തം സമാനമായ വൈകല്യങ്ങള്‍ കാണാന്‍ കഴിയാത്തത്കൊണ്ട് എന്ത്കൊണ്ട് കാസര്‍ക്കോട്ട് കുറെ പേര്‍ക്ക് മാത്രം ഈ ദുരിതം എന്ന് ചിന്തിക്കുവാന്‍ തയ്യാറാകണം എന്നാണ് എനിക്ക് പറയാനുള്ളത്. മാത്രമല്ല രക്തബന്ധത്തിലുള്ളവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന് ജനങ്ങളുടെയിടയില്‍ ബോധവല്‍ക്കരണം നടത്താനും മനുഷ്യസ്നേഹികള്‍ മുന്നോട്ട് വരണം.

![[8-en-2cf9427efa6f535c8ac52937f57f6aba.jpg]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwiPjMrNNWqC7zzy1qsix96Axu_pW-_MxceYc3EXKN-LDmA66Vh0P1hjblrNzjmd_mj7euZq2LzoEzeEgIrNnlU23LOtuTKo0USHxKrF5WrXyUBc1javbbZoB9c15AlqkEKO3VplIwtFG2/s220/8-en-2cf9427efa6f535c8ac52937f57f6aba.jpg)