Links

ഐസ്ക്രീമും എന്‍ഡോസല്‍ഫാനും ....

ഐസ്ക്രീം പാര്‍ലര്‍ കേസ് ഒരു നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വീണ്ടും പൊന്തി വരുന്നത്കൊണ്ട് ഇരുമുന്നണികള്‍ക്കും പ്രത്യേകിച്ചൊരു രാഷ്ട്രീയനേട്ടമൊന്നും ഉണ്ടാക്കാനിടയില്ല. എന്തെന്നാല്‍ ഈ കേസ് തുടങ്ങുന്നത് തന്നെ 1997 ല്‍ സി.പി.എം. നേതാവും കോഴിക്കോട് മുൻ മേയറുമായിരുന്ന  ടി.പി. ദാസന്റെ പേരുമായി ബന്ധപ്പെട്ടായിരുന്നു എന്നാണ് ഓര്‍മ്മ.  തെറ്റാണെങ്കില്‍ തിരുത്താം. ഈ കേസില്‍ ഒന്നാം പ്രതിയും ഐസ്ക്രീം പാര്‍ലര്‍ ഉടമയുമായിരുന്ന ശ്രീദേവിയുടെ സ്ഥാപനം റെയിഡ് ചെയ്തപ്പോള്‍ കിട്ടിയ ഡയറിയില്‍ നിന്ന് ലഭിച്ച ഉന്നതരുടെ പേര്‍ വിവരങ്ങളില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരും ഉണ്ടായിരുന്നു. അങ്ങനെയാണ് കുഞ്ഞാലിക്കുട്ടി ചിത്രത്തില്‍ വരുന്നത്. തുടര്‍ന്ന് റജിന എന്ന യുവതി ഇന്ത്യവിഷനില്‍ പ്രത്യക്ഷപ്പെട്ട് കുഞ്ഞാലിക്കുട്ടിയടക്കം ചിലര്‍ എന്നെ പീഢിപ്പിച്ചു എന്നോ മറ്റോ വെളിപ്പെടുത്തിയപ്പോള്‍ അത് കേരളത്തില്‍ വാര്‍ത്താമാധ്യമങ്ങളില്‍ കോളിളക്കം തന്നെ സൃഷ്ടിച്ചു.

രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന കുഞ്ഞാലിക്കുട്ടി , തനിക്കെതിരെ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് ഒരു കേസ് ഉത്ഭവിച്ചപ്പോള്‍ ആ കേസ് തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുമെന്നത്കൊണ്ട്  ആ കേസ് തേച്ചുമായ്ച്ചു കളയാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടാകും. അതൊക്കെ നമ്മള്‍ കണ്ടതാണ്.  ഒരു ഘട്ടത്തില്‍ മുസ്ലീം ലീഗ് എന്ന പാര്‍ട്ടി തന്നെ എല്‍ ഡി എഫില്‍  ചേര്‍ന്നേക്കും എന്ന പ്രതീതിയുണ്ടായിട്ടുണ്ട്.  അന്ന് പ്രതിപക്ഷത്ത് ആയിരുന്ന ലീഗ്  സര്‍ക്കാരിനെതിരെയോ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനെതിരെയോ  കമാ എന്നൊരക്ഷരം ഉരിയാടിയിരുന്നില്ല.  ലീഗിനെ കൂട്ടിയാല്‍ കേരളത്തില്‍ ബംഗാള്‍ മോഡല്‍ സ്ഥിരം ഭരണം നടപ്പാക്കാന്‍ കഴിയും എന്ന് സി.പി.എമ്മിലെ ഒരു വിഭാഗം കരുതുകയും അതിന് വേണ്ടി കരുനീക്കം നടത്തുകയും  ചെയ്തിരുന്നു എന്നതിന് നിരവധി സാഹചര്യത്തെളിവുകളുണ്ട്.  ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ടത് മുതലെടുത്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി , കുഞ്ഞാലിക്കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം കൊടുക്കാം എന്ന നിയമോപദേശം പോലും അന്ന് നായനാര്‍ സര്‍ക്കാര്‍ നിരാകരിക്കുകയുണ്ടായി. ലീഗ് തങ്ങളെ വിട്ടുപോകുമല്ലോ എന്ന അങ്കലാപ്പിലായിരുന്നു അന്ന് കോണ്‍ഗ്രസ്സ്.  എന്നാല്‍ അച്യുതാനന്ദന്‍ ആ പൂതി നടക്കാതെ തടുത്തുനിര്‍ത്തി.  ലീഗ്  ഇടത് പാളയത്തില്‍ പോകുന്നതിന് ഇ.അഹമ്മദും  മുനീറും മാത്രമായിരുന്നു അന്ന്  എതിരഭിപ്രായമുണ്ടായിരുന്നവര്‍.  വി.എസ്സ്. എതിര് നിന്നില്ലായിരുന്നെങ്കില്‍ അന്ന് ലീഗ് എല്‍ ഡി എഫില്‍ എത്തുമായിരുന്നു എന്ന് ഇന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും  അതൊക്കെ സംഭവ്യമായിരുന്നു.

ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷണം വേണ്ടെന്നും റൌഫിന്റെ വെളിപ്പെടുത്തല്‍  മാത്രം അന്വേഷിച്ചാല്‍ മതിയെന്നും  സഖാവ് പിണറായി പറയുമ്പോള്‍ ആ സ്വരത്തില്‍ അതീവക്ഷീണം പ്രതിഫലിക്കുന്നുണ്ട്.  പി.ശശി തെറ്റൊന്നും ചെയ്തിട്ടില്ല എന്ന്  കൂടി അദ്ദേഹം നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍ ചിത്രം  വ്യക്തം.  തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  ഇടത് പക്ഷത്ത് നിന്ന് ആരെങ്കിലും കുഞ്ഞാലിക്കുട്ടിയെ പറ്റി പറഞ്ഞാല്‍ അത് യുഡിഎഫിന്  വടി കൊടുക്കലാവും. അവര്‍ ശശിയുടെ പേര് എടുത്തിടും.  ശശിയുടെ പേര് ഈ കേസുമായും ബന്ധപ്പെടുത്തി പറഞ്ഞുകേള്‍ക്കുന്നു.  മാത്രമല്ല ശശി ചികിത്സയ്ക്ക് അവധിയില്‍ പോയതാണെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും  അതാരും മുഖവിലയ്ക്കെടുത്തിട്ടില്ല.  സദാചാരപരമായ സംഗതികള്‍ അതിലുണ്ടെന്ന് പരക്കെ ശ്രുതിയുണ്ടല്ലൊ.  ശശിക്കെതിരെ പാര്‍ട്ടി നടപടി എടുക്കുകയാണെങ്കില്‍ ,  ചികിത്സാവധി എന്ന് കള്ളം പറഞ്ഞതിന് പാര്‍ട്ടി വില കൊടുക്കേണ്ടി വരും.

മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നമാണ്  നൈസര്‍ഗ്ഗികമായ കാമവികാരം  അടിച്ചമര്‍ത്തേണ്ടി വരുന്നു എന്നത്.  പല തെറ്റുകളും സംഭവിക്കുന്നത് അവിടെ നിന്നാണ്.  മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോഴും  സാഹചര്യം ഒത്ത് വന്നാല്‍ ഇക്കാര്യത്തില്‍ കുറ്റം ചെയ്യാന്‍ സാധ്യത ഇല്ലാത്തവര്‍ വിരളമായിരിക്കും. ഇത്തരം പ്രശ്നങ്ങള്‍ വലിയ വിവാദങ്ങള്‍ ആകുന്നത് തന്നെ സമൂഹം ഒന്നടങ്കം ഈ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്നത്കൊണ്ടാണെന്ന് തോന്നുന്നു.  തനിക്ക് ലഭിക്കാത്തത് അപരന് കിട്ടുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം ഈര്‍ഷ്യ  ഒച്ച വെച്ച് തീര്‍ക്കലായി മാറുന്നില്ലേ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമൂഹം ഉദാരമായൊരു സമീപനമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത് എന്ന് തോന്നുന്നു.  ബലാല്‍ക്കാരത്തെയാണ് കുറ്റമായും ദ്രോഹമായും കാണേണ്ടത്. അതേ സമയം സ്ത്രീകള്‍ക്ക് എവിടെയും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ കഴിയും വിധം സമൂഹമനുഷ്യനിലെ മൃഗം മാനവീകരിക്കപ്പെടുകയും വേണം.  ഇന്ന് തൊഴില്‍ ഇടങ്ങളിലും  പൊതു വഴികളിലും സ്ത്രീകള്‍ അപമാനിതരാവുന്നുണ്ട്. ഞരമ്പ് രോഗം സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനൊക്കെ പരിഷ്കൃത സമൂഹം പ്രതിവിധി കാണേണ്ടതായിരുന്നു.  പതിനാല് വര്‍ഷം മുന്‍പത്തെ സംഭവം തോണ്ടിയെടുത്ത് ആഘോഷിക്കുമ്പോള്‍ അത് രോഗാതുരമായ സമൂഹത്തിന്റെ പ്രതിഫലനം കൂടിയാണ്.  എന്തെല്ലാം പ്രശ്നങ്ങള്‍ നാട്ടില്‍ നടക്കുന്നു. എന്നാല്‍ ഈ വിഷയം വരുമ്പോള്‍ അതിന്റെ ഒച്ചപ്പാട് ഒന്ന് വേറെ തന്നെയാണ്.  ഇന്ത്യവിഷന്‍ ഇപ്പോള്‍ ഈ കാര്യം എന്തോ ഒരു സ്കൂപ്പ് കിട്ടിയ പോലെ ആഘോഷിക്കുന്നത് എന്തിന് വേണ്ടിയാണ്?  നാല് മാസമായത്രെ അവര്‍ ഈ രഹസ്യം പുറത്താക്കാന്‍ വേണ്ടി ഭഗീരഥപ്രയത്നം ചെയ്യുന്നത്.  എന്തോ  സാധിച്ച പോലെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താവതാരകരുടെ മുഖഭാവം.  കൈരളിയില്‍ മമ്മൂട്ടി പോലെയാണ് ഇന്ത്യവിഷനില്‍ മുനീര്‍.  എന്നിട്ടും  ഈ വാര്‍ത്തയുടെ പേരില്‍ മുനീറിനെ ആക്ഷേപിക്കാനും ചിലര്‍ മുതിരുന്നു.  ഇതൊക്കെ ചാനലുകള്‍ക്ക് ഒരാഴ്ച ഭക്ഷണം എന്നല്ലാതെ നാട്ടുകാര്‍ക്ക് ഗുണമുള്ള സംഗതികളല്ല.

റൌഫിന്റെ  വെളിപ്പെടുത്തലില്‍  എന്നെ ആശങ്കാകുലനാക്കുന്നത് ന്യായാധിപന്മാര്‍ കൈക്കൂലി വാങ്ങി അനുകൂലമായി വിധി എഴുതുന്നുണ്ടോ എന്നതാണ്. ഇത് അത്യന്തം  വേദനാജനകമാണ്.  പിന്നെ നമുക്ക് എന്താണ്  ഗതി? എന്നാല്‍ ഒരു കാര്യം നമ്മള്‍ മനസ്സിലാക്കണം.  കൈക്കൂലി ഇന്ന്  എല്ലാ രംഗത്തും കൊടി കുത്തി വാഴുന്നു. കൈക്കൂലി വാങ്ങാന്‍ അവസരമുള്ള എല്ലാവരും ഇന്ന് പരമാവധി പണം മത്സരിച്ചു വാങ്ങുന്നുണ്ട്.  അത്തരം  സ്ഥിതിവിശേഷം നിലനില്‍ക്കെ ന്യായാധിപന്മാരും കൈക്കൂലിക്ക് വശംവദരാകാനുള്ള സാധ്യത ഏറെയാണ്.  അഴിമതിയുടെ കാര്യത്തില്‍ ഇവിടെ എല്ലാവര്‍ക്കും ഇന്ന് മാതൃക രാഷ്ട്രീയക്കാര്‍ തന്നെയാണ്.  ഒന്നുമില്ലാതെ രാഷ്ട്രീയത്തില്‍ വന്ന് കോടികള്‍ സമ്പാദിക്കുന്ന രാഷ്ട്രീയക്കാരെ നമ്മള്‍ കാണുന്നു.  അപ്പോള്‍ എതെങ്കിലും ഒരു അഴിമതി എടുത്തുകാട്ടി രാഷ്ട്രീയക്കാര്‍ ഒച്ച വെക്കുന്നത് മീഞ്ചന്തയിലെ മീന്‍ വില്പനക്കാ‍ര്‍ പരസ്പരം സൌഹാര്‍ദ്ധകലഹം നടത്തുന്നത്പോലെയാണ്.  ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്റെ അടിമത്വത്തില്‍ നിന്ന് വിട്ട്  പുതിയൊരു രാഷ്ട്രീയ വ്യവസ്ഥയ്ക്ക് വേണ്ടി നിലക്കൊണ്ടാല്‍ മാത്രമേ എന്തെങ്കിലും മാറ്റം ഇനി നടക്കുകയുള്ളൂ.  അത് വരെ താന്താങ്ങളുടെ നേതാക്കളെ പുകഴ്ത്തിയും  മറ്റ് പാര്‍ട്ടി നേതാക്കളെ ഇകഴ്ത്തിയും കാലം കഴിക്കാം എന്ന് മാത്രം.

എന്‍ഡോസല്‍ഫാന്‍  വിഷയത്തില്‍  ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ സ്വമേധയാ കേസ് എടുത്ത് കാസര്‍ഗോഡ്  ഓടി വന്ന് ,  സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും  ഉടനെ എന്‍ഡോസല്‍ഫാന്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അന്തം വിട്ടുപോയി.  എന്‍ഡോസല്‍ഫാന്‍ ആണ് കാസര്‍ഗോട്ടെ ജനിതകവൈകല്യങ്ങള്‍ക്ക് കാരണം എന്ന്  ഏതെങ്കിലും ശാസ്ത്രീയപഠനത്തില്‍ തെളിഞ്ഞിട്ടുണ്ടോ?  മനുഷ്യാവകാശക്കമ്മീഷനില്‍ ശാസ്ത്രജ്ഞന്മാരുണ്ടോ?  ഞാന്‍ ഈ വിഷയത്തെക്കുറിച്ച്  വീണ്ടും വീണ്ടും പറയാന്‍ കാരണം , യഥാര്‍ഥത്തില്‍ കാസര്‍ക്കോട്ടെ ജനിതകരോഗങ്ങളുടെ കാരണം എന്താണെന്ന് കണ്ടുപിടിക്കണ്ടേ? മറ്റ് കാരണങ്ങളാണെങ്കിലോ?  അങ്ങനെയെങ്കില്‍ അതല്ലെ പരിഹരിക്കേണ്ടത്.  ഏത് കീടനാശിനിയും  തുടര്‍ച്ചയായി ആകാശത്ത് നിന്ന് സ്പ്രേ ചെയ്താല്‍ ദോഷങ്ങളുണ്ടാവും.  പക്ഷെ അവിടത്തെ ജനിതകവൈകല്യങ്ങള്‍ ഗുരുതരമാണ്.  അതിനെ പറ്റി മുന്‍‌വിധിയില്ലാതെ പഠിക്കുകയായിരുന്നു വേണ്ടിയിരുന്നത്.

അവിടെ എല്ലാവര്‍ക്കും  ജനിതക വൈകല്യങ്ങളില്ല. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തന്നെ ഇത് പറയുന്നുണ്ട്. കോര്‍പ്പറേഷന്‍ മാനേജരും  ജീവനക്കാരും  എല്ലാം അവിടെ ക്വാര്‍ട്ടേര്‍സുകളില്‍  കുടുംബസമേതം താമസിക്കുന്നുണ്ട്.  എന്‍ഡോസല്‍ഫാന്‍ അപകടകാരിയല്ല എന്നുപോലും ഒരു ജീവനക്കാരന്‍ പറഞ്ഞിട്ടുണ്ട്.  പക്ഷെ നിരോധിക്കണം എന്ന ബഹളത്തില്‍ അത്തരം ഒറ്റപ്പെട്ട ശബ്ദങ്ങള്‍  മുങ്ങിപ്പോകുന്നു.  കാസര്‍ക്കോട്ട് ,  രക്തബന്ധമുള്ളവരില്‍ നിന്ന് മാത്രം ഇണയെ കണ്ടെത്തണം എന്ന് നിഷ്ക്കര്‍ഷയുള്ള പ്രത്യേക സമുദായങ്ങളില്‍ പെട്ടവരിലാണ് ഈ ജനിതകവൈകല്യങ്ങള്‍ കണ്ടുവരുന്നത് എന്നാണ്  ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.  ഇതിനെ പറ്റി ചിന്തിക്കേണ്ടേ?  രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍  പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക്  ജനിതകവൈകല്യം ഉണ്ടാകാനുള്ള  സാധ്യതയുണ്ട്.  ഒരു പക്ഷെ അതും കാരണമാണെങ്കില്‍  ആ രീതിയില്‍  രക്തബന്ധമുള്ള  ജീവിതപങ്കാളികളെ സ്വീകരിക്കുന്ന സമ്പ്രദായത്തിനെതിരെ അവിടെ ബോധവല്‍ക്കരണം നടത്തണ്ടേ എന്ന് ഞാന്‍ ചിന്തിക്കുന്നു.  എന്ത്കൊണ്ടോ ആള്‍ക്കൂട്ടത്തിനൊപ്പം ചേര്‍ന്ന്  ഒച്ച വയ്ക്കുന്ന ശീലം എനിക്കില്ല.  എന്തിലും സ്വന്തം തലച്ചോര്‍ ഉപയോഗപ്പെടുത്തണം  എന്ന് ഞാന്‍ ശീലിച്ചുപോയി.

എന്‍ഡോസല്‍ഫാന്റെ ഉല്പാദനത്തില്‍ 70 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. അത്കൊണ്ട് തന്നെ  കര്‍ഷകന് കുറഞ്ഞ വിലയ്ക്ക്  ഈ കീടനാശിനി ലഭിക്കുന്നു. പ്രതിവര്‍ഷം 120 ലക്ഷം ലിറ്റര്‍ എന്‍ഡോസല്‍ഫാന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട് എന്ന് കമ്പനിയുടെ കണക്ക് പറയുന്നു. ഗുജറാത്ത്, മഹരാഷ്ട്ര, ആന്ധ്ര , തമിഴ്നാട്  എന്നീ സംസ്ഥാനങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്.  എവിടെയും കാ‍സര്‍ക്കോട് പോലെയുള്ള പ്രശ്നങ്ങളില്ല.  ഇന്ത്യ കൂടാതെ എത്രയോ രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്.  കാസര്‍ക്കോട് പോലത്തെ ജനിതകവൈകല്യങ്ങള്‍ എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  കാസര്‍ക്കോട്ടെ ചിത്രങ്ങള്‍  പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്‍ഡോസല്‍ഫാനെതിരെ ലോകത്ത് പ്രചാരണവും ലോബിയിങ്ങും നടത്തിക്കൊണ്ടിരിക്കുന്നത്.  യൂറോപ്യന്‍ രാജ്യങ്ങളിലും  കാര്‍ഷികപ്രധാനമല്ലാത്ത ഏതാനും രാജ്യങ്ങളിലും എന്‍ഡോസല്‍ഫാന്‍ നിരോധിച്ചിട്ടുണ്ട് എന്നത് നേരാണ്.  എന്നാല്‍ ഇന്ത്യ പോലെയുള്ള രാജ്യത്ത്  വിലക്കുറവില്‍ കിട്ടുന്ന എന്‍ഡോസല്‍ഫാന്‍ പോലെ ഒരു കീടനാശിനി അകാരണമായി നിരോധിക്കുന്നത് കര്‍ഷകരെ പ്രതികൂലമായി ബാധിക്കും.

യൂറോപ്യന്‍ രാജ്യങ്ങളിലും , ആ രാജ്യങ്ങളുടെ ലോബ്ബിയിങ്ങ് നിമിത്തം മറ്റ്  ചില രാജ്യങ്ങളിലും  എന്‍ഡോസല്‍ഫാന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും കീടനാശിനികള്‍ മൊത്തം നിരോധിച്ചിട്ടില്ല.  യൂറോപ്യന്‍ രാ‍ജ്യങ്ങളില്‍ മറ്റ് കീടനാശിനികള്‍  ഉല്പാദിപ്പിക്കുകയും  കൂടിയ വിലയ്ക്ക്  വില്‍ക്കുകയും ചെയ്യുന്നുണ്ട്.  ഇന്ത്യയില്‍ എന്‍ഡോസല്‍ഫാന്‍ നിരോധിക്കണം എന്ന് പ്രചാരണം നടത്തുന്ന ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍‌വയോണ്‍‌മെന്റ് എന്ന സംഘടനയും  തിരുവനന്തപുരത്തെ തണല്‍ എന്ന സംഘടനയും  യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹാ‍യം പറ്റുന്നുണ്ട് എന്ന ആരോപിക്കപ്പെടുന്നുണ്ട്.  ചുരുക്കത്തില്‍  അപ്പപ്പോള്‍  എന്തെങ്കിലും കാരണം കിട്ടുമ്പോള്‍  എന്‍ഡോസല്‍ഫാന്‍ നിരോധിക്കണം  എന്ന് മുറവിളി കൂട്ടുകയെന്നല്ലാതെ എന്താണ് കാസര്‍ക്കോട്ടെ ജനിതകവൈകല്യങ്ങള്‍ക്ക് യഥാര്‍ഥകാരണം എന്നതിനെ പറ്റി ശാസ്ത്രീയമായ പഠനം ആരും നടത്തിയിട്ടില്ല. ഈ അനാസ്ഥ അവിടെ ജനിക്കാനിരിക്കുന്ന തലമുറയോടുള്ള ക്രൂരതയാണ്.   ലോകത്ത് മറ്റൊരിടത്തും , ഇന്ത്യയില്‍ തന്നെ എവിടെയും  എന്‍ഡോസല്‍ഫാന്‍ നിമിത്തം  സമാനമായ വൈകല്യങ്ങള്‍ കാണാന്‍ കഴിയാത്തത്കൊണ്ട്  എന്ത്കൊണ്ട് കാസര്‍ക്കോട്ട്  കുറെ പേര്‍ക്ക് മാത്രം  ഈ ദുരിതം എന്ന്  ചിന്തിക്കുവാന്‍ തയ്യാറാകണം എന്നാണ് എനിക്ക് പറയാനുള്ളത്.  മാത്രമല്ല രക്തബന്ധത്തിലുള്ളവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന് ജനങ്ങളുടെയിടയില്‍ ബോധവല്‍ക്കരണം നടത്താനും മനുഷ്യസ്നേഹികള്‍ മുന്നോട്ട് വരണം.

24 comments:

Kadalass said...

അവസരോചിത ലേഖനം!
ചിന്തനീയം........

എന്റെ വീക്ഷണം:

കുറ്റം ചൈതവർ എപോഴാണെങ്കിലും സിക്ഷിക്കപ്പെടണം. നിരപരാധികളെ അപമാനിക്കാതിരിക്കുകയും വേണം. ജനസമ്മിതിയുടെയും നേത്രസ്ഥാനങ്ങളിൽ ഇരിക്കുന്നതിന്റേയും പേരിൽ ഒരാളും ശിക്ഷിക്കപ്പെടാതെ പോകരുത്. അതുപോലെ അരോപണങ്ങളുടെ പേരില്മാത്രം മാധ്യമങ്ങളും മറ്റും ഇവരെ ക്രൂഷിക്കപ്പെടുകയും ചെയ്യരുത്.
നിയമവും ശിക്ഷയും രാജ്യത്തെ സാധാരണ പൌരനും ജനപ്രതിനിധികൾക്കും ഒരുപോലെയാവണം......

പിന്നെ ഇപ്പോ നടക്കുന്ന കോലാഹലങ്ങളൊന്നും കാര്യമാക്കേണ്ടതില്ല. അതെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നമ്മുടെ നേതാക്കൾ പരസ്പരം പറഞ്ഞ് ശരിയാക്കികൊള്ളും. അവർക്ക് അവരുടെ കാര്യങ്ങൾ തന്നെയായിരിക്കും പ്രധാനം. അധികാര കസേരയിലിരുന്നവർക്ക് ഒത്തിരി ‘വർഗ്ഗ സ്നേഹമൊക്കെ കാണും.
പിന്നെ ചാനലുകളും മുത്തശ്ശിമാധ്യമങ്ങളും ചെറിയൊരഡ്ജ്സ്റ്റ്മെന്റിനൊക്കെ അവരും തയ്യാറാകും.അവരിപ്പോൾ മൈക്കുകെട്ടി പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ല.

ഇതൊക്കെ വലിയൊരു ’കോത്താമ്പി‘ യായി ചാനലുകളിലൂടെയും മാധ്യമങ്ങളിലൂടെയും കാണുന്ന സാധാരണക്കാർ പിന്നെയും ’കഴുത‘ കളായി തന്നെ തുടരും....

എൻഡൊ സൾഫാൻ വിഷയത്തിലും കാര്യങ്ങൾ ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെയാൺ. എൻഡൊ സൾഫാനിൽ കടുത്ത വിഷാംശമുണ്ടെന്ന് തെളിയിക്കപ്പെട്ടതല്ലെ? രക്ത ബന്ധമുള്ളവർ വിവാഹിതരാവുമ്പോൾ ജനിതക പ്രശ്നങ്ങളുണ്ടായേക്കാം. പക്ഷെ എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിലുള്ള ജനിതക വൈകല്ല്യങ്ങളും അംഗവൈകല്യങ്ങളും അതുകൊണ്ടുമാത്രമാകണമെന്നില്ലല്ലൊ.. പക്ഷികളും, തേനീച്ചകളും, തുമ്പികളും പൂമ്പാറ്റകളുമ്മെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും, കന്നുകാലികളിലുള്ള വൈകല്ല്യങ്ങളും , രക്ത ബന്ധവിവാഹങ്ങൾകൊണ്ടാകാൻ സാധ്യതയില്ല...

ഇച്ചാശക്തിയോടെ ഒരു രാഷ്ട്രീയ കക്ഷിയും ഇതിൽ ഇടപെടുന്നില്ല എന്നാൺ യാഥാർത്ഥ്യം. വോട്ട് തട്ടാൻ ഇതൊക്കെ ഒരു ഒഴിയാബാധയായി നിലനില്ക്കേണ്ടത് ആവശ്യമല്ലെ?

ഇനി, എന്തു കാരണംകൊണ്ടാണെങ്കിലും അവരെ രക്ഷപ്പെടുത്താൻ കഴിയട്ടെ!

വിഷദമായി എഴുതി....
എല്ലാ ആശംസകളും നേരുന്നു

ആചാര്യന്‍ said...

ആര് പറയുന്നതാണ് ജനം വിശ്വസിക്കുക...പറഞ്ഞു ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ ആയിട്ടുണ്ട്‌...പിന്നെ ഇപ്പോള്‍ ഇന്ത്യ വിഷനെ എതിര്‍ത്തു പറയുന്നവര്‍..നാളെ അവര്‍ വേറെ പാര്‍ട്ടികള്‍ക്ക്..എതിരായി വാര്‍ത്ത പറഞ്ഞാല്‍ അനുകൂലിക്കാനും മടിക്കില്ല..അതാണല്ലോ..ആവിഷ്കാര സാതന്ത്ര്യം അല്ലെ?..തിരഞ്ഞെടുപ്പ് കണ്ടത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ എന്തോ സള്‍ഫാന്‍ നിരോധിക്കാന്‍ പോകുന്നത് എന്നും വായിക്ക്കാം അല്ലെ?

Sameer Thikkodi said...

ബഹുമാന്യ കെ പി എസ് ....

വിഷയം കാലിക പ്രസക്തം ... ഐസ് ക്രീം കേസ് കേരളത്തെ രാഷ്ട്രീയമായും ഭരണപരമായും ബാധിക്കുന്ന ഒരു മഹാ സംഭവം എന്ന നിലക്കാണ് മാധ്യമങ്ങള്‍ പ്രത്യേകിച്ച് ഇന്ത്യ വിഷന്‍ ഇവിടെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത് ... ഈ കേസ് പതിനാലു കൊല്ലം മുന്പ് ഉത്ഭവിച്ചതാണ് എങ്കിലും അതിനെ ലൈവ് ആയി നിലനിര്‍ത്തേണ്ടത് കാര്യമായ ഭരണ പരിഷ്കാരങ്ങള്‍ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ വെക്കാനില്ലാത്ത ഭരണ പക്ഷത്തിന്റെ ചില ആലോചനകളുടെ ഭാഗം എന്ന് പായാതെ വയ്യ. കാരണം കേസ് നടത്തിപ്പും അതിന്റെ അന്വേഷണവും ഗതിയും കഴിഞ്ഞു ഒരു വ്യാഴ വട്ടക്കാലത്തിനു ശേഷം ചിലര്‍ക്ക് ചിലതൊക്കെ പെട്ടെന്ന് "ഓര്‍മ്മ " വന്നെന്നു പലരുടെയും വെളിപാടുകള്‍ തെളിയിക്കുന്നു .

endosulfan സംബന്ധിച്ച് താങ്കളുടെ മുന്പ് വന്നിട്ടുള്ള പോസ്റ്റുകളില്‍ നിന്നും വിഭിന്നമല്ല ഇതെങ്കിലും ആ കീട നാശിനി നിരോധനത്തെ എതിര്‍ക്കേണ്ടതില്ല , ഇനി അങ്ങനെ അല്ലെങ്കിലും ഒരു ചുരുങ്ങിയ കാലത്തേക്കെങ്കിലും അതിന്റെ ഉപഗോയം കുറയ്ക്കുകയോ മറ്റോ ചെയ്യുന്നത് അല്ലെ അഭികാമ്യം . താങ്കളുടെ മറ്റു ആശങ്കകള്‍ അസ്ഥാനത്താണ് എന്ന് കരുതുന്നില്ല ... ഒരിക്കലും കീട നാശിനി പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്തത് ആണെന്ന മുന്‍വിധി താങ്കള്‍ക്കും ഇല്ല എന്ന വിശ്വാസത്തോടൊപ്പം ഒരു അന്വേഷണം അത്തരം ഘടകങ്ങളിലെക്കും വ്യാപിക്കട്ടെ. രക്ത ബന്ധത്തില്‍ വിവാഹിതരാകുന്ന അങ്ങിനെ ഒരു കൂട്ടര്‍ അവിടെ ഉണ്ടോ ?? (അങ്ങിനെ ഒന്നും ആരും പറഞ്ഞതായി ഇത് വരെ അറിയില്ല ... താങ്കള്‍ക്കു അറിയാം എങ്കിലും )എങ്കിലും ഒരു പഠനം അത്യാവശ്യമാണ് ഒപ്പം ബോധവല്‍ക്കരണവും ...

നന്ദി

ഇ.എ.സജിം തട്ടത്തുമല said...

ഈ ഐസ് ക്രീം കേസ് ഒന്നും അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനെയൊന്നും സ്വാധീനിക്കാൻ പോകുന്നില്ലെന്നത് നേര്. നമ്മുടെ വോട്ടർമാരുടെ മനോഭാവം ആർക്കും പിടികിട്ടാത്തത്ര സങ്കീർണ്ണമാണ്. ഇപ്പോഴത്തൈഇ കേസിൽ പ്രതിരോധത്തിലാകുന്നത് ലീഗും യു.ഡി.എഫും തന്നെയാ‍ണ്. ഒരു പി.ശശിയുടെ പേരുകൊണ്ടൊന്നും ഇതിനെ പ്രതിരോധിക്കാനാകില്ല. പിന്നെ ഇരകൾക്ക് താല്പര്യമില്ലാത്ത ഈ കേസ് കുത്തിപ്പൊക്കിയെടുക്കുന്നതിലും വലിയ കാര്യം ഒന്നുമില്ല. എന്തായാലും ജനനേതാക്കൾ വ്യക്തിജീവിതത്തിൽ പുലർത്തേണ്ട സൂക്ഷ്മതകളിലേയ്ക്ക് ഈ കേസ് ശ്രദ്ധക്ഷണിയ്ക്കുന്നുണ്ട്.മറ്റൊന്ന് ഇതിപ്പോൾ പൊങ്ങിവന്നതിന്റെ ഒരു ഗുണം നമ്മുടെ ജുഡീഷ്യറി അഴിമതിവിമുക്തമാണെന്ന ചിലരുടെ തെറ്റിദ്ധാരണ തിരുത്താൻ കഴിഞ്ഞു എന്നുള്ളതാണ്. ജഡ്ജിമാരും ചില ഉന്നത അഭിഭാഷകരും തമ്മിലുള്ള അഡ്ജസ്റ്റുമെന്റുകൾ ഒക്കെ പണ്ടേ എല്ലാവർക്കും അറിയാം. പണം വാങ്ങി വിധിപറഞ്ഞിരിക്കാനുള്ള സാദ്ധ്യത പലകേസുകളിലും ചിന്തിക്കുന്നവർക്ക് ഉണ്ടായിട്ടുണ്ട്. കാരണം ജനവിരുദ്ധവും നീതിക്ക് നിരക്കാത്തതെന്നും ജനങ്ങൾക്ക് തോന്നുന്ന തരം പല വിധികളും പല കാലത്തും ഉണ്ടായിട്ടുണ്ട്. അതിനൊക്കെ പിന്നിൽ അഴിമതി നടന്നിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാക്കില്ല.

ഹാക്കര്‍ said...

ഒരു MLA യും മുന്‍ MP യും indiavision ലെ INL അനുഭാവി ആയ ഒരു എഡിറ്റര്‍ ഉള്‍പെടെയുള്ള ഒരു സംഘം അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണിക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒളി കാമറ ഓപറേഷന്‍ ആണ് കുഞ്ഞാലികുട്ടിയുടെ പത്ര സമ്മേളനത്തിലൂടെ പുറത്തു വന്നത് .

നാല് മാസം മുന്‍പ് ഇവരുമായി കരാറില്‍ എത്തുകയും ,പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചു UDF അധികാരത്തില്‍ വരുന്നതിനെ തടയുക എന്നതായിരുന്നു കരാറിന്റെ കാതലായ വശം.
ഇടയ്ക്കു ലീഗിലേക്ക് തിരിച്ചു പോകാന്‍ നടത്തിയ ശ്രമം വിജയിക്കാത്തതിന്റെ അരിശമാണ് MLA യെ ഇതിനു പ്രേരിപ്പിച്ചത് ,കഴിഞ്ഞ ഇലക്ഷനില്‍ തോറ്റതോടെ നഷ്ടപ്പെട്ട പ്രതാപവും അലി ലീഗില്‍ ചേരാന്‍ കാരണക്കാരന്‍ എന്ന ചീത്തപ്പേര് ഇല്ലാതാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് മുന്‍ MP ഇതിനെ കണ്ടത് .ഒട്ടനവധി കേസുകളില്‍ കുടുങ്ങിയ വിവാദ വ്യവസായി തുടര്‍ന്നുള്ള ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായം ലഭിക്കില്ല എന്ന തിരിച്ചറിവും LDF വീണ്ടും വന്നാല്‍ കേസില്‍ നിന്നും രക്ഷപ്പെടാം എന്ന പ്രതീക്ഷയും കോടികളുടെ ഓഫറും ചേര്‍ന്നപ്പോള്‍ കേരളം കണ്ട ഏറ്റവും ചീഞ്ഞ രാഷ്ട്രീയ നാടകത്തിനു അണിയറയില്‍ പരിശീലനം തുടങ്ങി .
എന്നാല്‍ ഇത് മണത്തറിഞ്ഞ കുഞ്ഞാലിക്കുട്ടി ബോംബിന്റെ മുന്‍പിലേക്ക് ചാടുകയായിരുന്നു .താനും തന്‍റെ പാര്‍ടിയും മാത്രമല്ല കേരളത്തില്‍ UDF അധികാരത്തില്‍ വരുന്നതിനുള്ള സാധ്യതകളെ കൂടി തല്ലിക്കെടുതാന്‍ ഇടയുള്ള ബോംബു നിര്‍വീര്യമാക്കാന്‍ ഉള്ള ശ്രമമാണ് നാം കാണുന്നത്.ഏതായാലും ബോംബു പൊട്ടിക്കാഴിഞ്ഞു .ഇതിന്റെ പുക പടലങ്ങള്‍ അടങ്ങുന്നതിനു മുന്‍പ് ഇലക്ഷന്‍ ആയാലും ബോംബിന്റെ വീര്യം കുറയും എന്നുള്ളതില്‍ തര്‍ക്കമില്ല .മാത്രമല്ല ഇത് പിന്നില്‍ കളിച്ചവരെ ജന മധ്യത്തില്‍ തുറന്നു കാട്ടാന്‍ സാധിച്ചാല്‍ ഒരു ക്രൂശിതന്റെ പരിവേഷത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയും കുഞ്ഞാലി കാണുന്നുണ്ട് .അല്ലെങ്കില്‍ മത്സര രംഗത്ത് നിന്നും വേണ്ടി വന്നാല്‍ പാര്‍ട്ടി സ്ഥാനവും രാജി വെച്ച് UDF സാധ്യതകളെ നിലനിര്‍ത്താനുള്ള സമയവും ഇതിലൂടെ ലഭിച്ചു .തങ്ങളുടെ അധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാത്തതിന്റെ നിരാശ indiavision എഡിറ്ററുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.


ഈ നാറിയ കേസ് കൊണ്ട് കഴുകിയാല്‍ തീരുന്നതാണോ ഇടതന്റെ ദുര്‍ഭരണം

കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടിയും അനഘാ എന്ന കുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാല്‍ ഐസ് ക്രീം ഇരകള്‍ ജീവിചിരുപ്പുണ്ട് .
കൊല നടത്തി തെളിവ് നശിപ്പിച്ചവര്‍ ഇന്നും മാന്യന്‍ മാര്‍ ആയി വിലസുമ്പോള്‍ എന്തിനീ കോലാഹലം .ശാരിയുടെയും അനഘയുടെയും ആത്മാവിന്റെ പിന്നാലെ എന്തെ വേറിട്ട ചാനല്‍ പോവാത്തത്‌ ?

ഹാക്കര്‍ said...

ഇപ്പോള്‍ കേരളത്തില്‍ നടന്ന കൊണ്ടിരിക്കുന്ന ഇ വിവാദം മുസ്ലിം ലീഗിന്റെ വളര്‍ച്ചയില്‍ വിറളി പൂണ്ട് ചില ആളുകള്‍ മാദ്യമങ്ങളെ കൂട്ട് പിടിച്ചു നടത്തികൊണ്ടിരിക്കുന്ന ഒരു നാടകം ആണ്‍.ചാനെല്‍ പുറത്തു വിട്ട ആ ദ്ര്ശ്യങ്ങള്‍ കണ്ടാല്‍ തന്നെ മനസിലാകും.അവര്‍ പറയുന്നു 12 പേരെ ഒളി ക്യാമറയില്‍ പകര്‍ത്തിയെന്ന് അതില്‍ സ്ത്രീകളുടെത് ഞങ്ങള്‍ പുറത്ത് വിടുന്നില്ല കാരണം അവര്‍ ഇവരോട് വിളിച്ചു പറഞ്ഞുവെത്രേ ആ ദ്ര്ശ്യങ്ങള്‍ പുറത്ത് വിടരുത് ഞങ്ങള്‍ ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുന്നവരന്ന്‍. ചാനെല്‍ കാര്‍ പറയുന്നു ഞങ്ങള്‍ ഒളി ക്യാമറയില്‍ പകര്തിയതാനെന്ന്‍ . ഇവര്‍ ഒളി ക്യാമറയില്‍ പകര്തിയതാനെങ്കില്‍ ഇ സ്ത്രീകള്‍ എങ്ങനെ അറിഞ്ഞു. അവിടെ തന്നെ അതിന്റെ തട്ടിപ്പ് മനസിലാകുന്നു .ഇനി ഒരു കാര്യം പറയാം "തീയില്‍ മുളച്ച പ്രസ്ഥാനം വെയിലതു വാടുകയില്ല "

ajith said...

ചര്‍വിതചര്‍വണം. എട്ടുകാലിവലയില്‍ ഉടുമ്പ് കുടുങ്ങുമോ?

ഷെരീഫ് കൊട്ടാരക്കര said...

>>>>കാസര്‍ക്കോട്ട് , രക്തബന്ധമുള്ളവരില്‍ നിന്ന് മാത്രം ഇണയെ കണ്ടെത്തണം എന്ന് നിഷ്ക്കര്‍ഷയുള്ള പ്രത്യേക സമുദായങ്ങളില്‍ പെട്ടവരിലാണ് ഈ ജനിതകവൈകല്യങ്ങള്‍ കണ്ടുവരുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത<<<<
ഒരു സംശയം മുളപൊട്ടി വരുന്നു മനസ്സില്‍.
ഈ പ്രത്യേക സമുദായം ഇപ്പോള്‍ മാത്രം ഉണ്ടായതാണോ? പണ്ടും ഇവര്‍ ഉണ്ടായിരുന്നു. രക്ത ബന്ധത്തില്‍ നിന്ന് തന്നെ ഇണയെയും കണ്ടെത്തിയിരുന്നു. അന്ന് ഇപ്പോല്‍ കാണുന്ന ഈ ജനിതിക വൈകല്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അറിവൊന്നുമില്ല.
അതിനാല്‍ ഇപ്പോള്‍ കാണുന്ന ഈ രോഗത്തെപ്പറ്റി വിശദമായ ശാസ്ത്രീയ പരിശോധനയും നിരീക്ഷണവും നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ഐസ് ക്രീം കോലാഹലം സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഈ നാട്ടിലെ മാലോകര്‍; പക്ഷേ താന്‍ ചെയര്‍മാനായുള്ള ചാനലിന്റെ നേതൃത്വത്തില്‍ മാസങ്ങളായി നടന്ന അന്വേഷണം ചാനല്‍ ചെയര്‍മാന്‍ ഒട്ടും തന്നെ അറിഞ്ഞില്ലാ എന്ന് പറയുന്നത് അത്രക്കങ്ങ് വിശ്വസിക്കാന്‍ കഴിയുന്നില്ല. മാധ്യമ സ്വാതന്ത്രിയത്തില്‍ കൈ കടത്തേണ്ടെന്ന് കരുതി എന്നൊക്കെ വിളിച്ചു കൂവാമെങ്കിലും മറ്റവനെ തളക്കുക എന്നത് തന്നെ ആയിരുന്നു മുനീറിന്റെ ആത്യന്തിക ലക്ഷ്യം.പാര.....പരസ്പരം പാര....അത്ര തന്നെ.

Ismail Chemmad said...

അവസരോചിത ലേഖനം


>>>>റൌഫിന്റെ വെളിപ്പെടുത്തലില്‍ എന്നെ ആശങ്കാകുലനാക്കുന്നത് ന്യായാധിപന്മാര്‍ കൈക്കൂലി വാങ്ങി അനുകൂലമായി വിധി എഴുതുന്നുണ്ടോ എന്നതാണ്. ഇത് അത്യന്തം വേദനാജനകമാണ്>>>>.

തീര്‍ച്ചയായും ഞെട്ടിക്കുന്ന വിവരമാണിത്
കുഞ്ഞാലിക്കുട്ടി ഐസ് ക്രീം തിന്നതും തിന്നാത്തതും വിഷയമല്ല
നീതിന്യായ വ്യവസ്ഥകളെ പണധിപത്യത്തിനു കീഴ്പ്പെടുത്താം എന്നത് തീര്‍ച്ചയായും ശിക്ഷാര്‍ഹാനീയം തന്നെ.

Manoj മനോജ് said...

"രക്തബന്ധമുള്ളവരില്‍ നിന്ന് മാത്രം ഇണയെ കണ്ടെത്തണം എന്ന് നിഷ്ക്കര്‍ഷയുള്ള പ്രത്യേക സമുദായങ്ങളില്‍ പെട്ടവരിലാണ് ഈ ജനിതകവൈകല്യങ്ങള്‍ കണ്ടുവരുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത."

:) ഇതാണ് ഇടയ്ക്ക് വന്ന് കയറുമ്പോഴുള്ള പ്രശ്നം... ഒരു കാര്യം വിലയിരുത്തുമ്പോള്‍ കഴിഞ്ഞ് പോയവയിലേയ്ക്ക് തിരിഞ്ഞ് നോക്കുന്നത് (കുഞ്ഞാലി പ്രശ്നത്തില്‍ താങ്കള്‍ അത് ചെയ്തു) അബദ്ധങ്ങള്‍ ഒഴിവാക്കുവാന്‍ സഹായിക്കും...

ഇപ്പോഴല്ല മാഷേ വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇതേ ആരോപണം എന്‍ഡോസള്‍ഫാന്‍ കമ്പനി ഇറക്കിയിരുന്നു... ഒറ്റ ചോദ്യം മാത്രം.. അവിടെ പിറന്ന് വീണ പശുകുട്ടികളില്‍ ചിലതും ഇത് പോലെയുള്ള വൈകൃത കുഞ്ഞുങ്ങളായിരുന്നു... അതും ഈ പറയുന്നത് പോലെ “സ്വന്തം സമുദായത്തില്‍” നിന്ന് കിട്ടിയതായിരിക്കും അല്ലേ :)

കുഞ്ഞാലി പ്രശ്നത്തിലെ നിരീക്ഷണത്തോട് യോജിക്കുന്നു... ഇടതിലേയ്ക്ക് ലീഗിനെ വരുത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗം ആയിട്ട് തന്നെയായിരിക്കണം അന്നത്തെ ഇടത് സര്‍ക്കാര്‍ പ്രശ്നം അധികം മൈന്റ് ചെയ്യാതിരുന്നത്.. പക്ഷേ ഇപ്പോള്‍ പ്രശ്നം അതിലും ഭീകരമാണ്.. ബ്ലാക്ക്മെയില്‍ ചെയ്തപ്പോള്‍ കുഞ്ഞാലികുട്ടിയെന്ന മന്ത്രി വഴിവിട്ട് പലതും ചെയ്തു എന്നും ജുഡീഷറിയെ വിലയ്ക്കെടുത്തും എന്നാണ് ആരോപണം... ഇന്ത്യവിഷന്‍ പറഞ്ഞത് പോലെ അന്നത്തെ “പെണ്‍കുട്ടികളില്‍” പലരും ഒരു പുതുജീവിതം തുടങ്ങി കഴിഞ്ഞു... അവരെ ഇനിയും ഇതിലേയ്ക്ക് വലിച്ചിടാതിരിക്കുന്നതല്ലേ നല്ലത്... മറ്റ് രണ്ട് പ്രശ്നങ്ങളുമാണ് ഇനി അന്വേഷിക്കേണ്ടത്.... പക്ഷേ രാഷ്ട്രീയ അട്ടിമറികള്‍ ഇനിയും നടക്കുമെന്ന് ഉറപ്പ്....

എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ കുഞ്ഞാലിയുമായി ബന്ധിപ്പിച്ചത് എന്‍ഡോസള്‍ഫാനേക്കാളും ഭീകരനാണ് കുഞ്ഞാലിയെന്ന് പറഞ്ഞ് വെയ്ക്കുവാന്‍ ശ്രമിച്ചതാണോ!!!

Manoj മനോജ് said...

"എന്തിലും സ്വന്തം തലച്ചോര്‍ ഉപയോഗപ്പെടുത്തണം എന്ന് ഞാന്‍ ശീലിച്ചുപോയി."

അമേരിക്കക്കാര്‍ തന്നെ അവരുടെ കമ്പനിക്കിട്ട് ടോര്‍പ്പിടോ വെയ്ക്കണമെങ്കില്‍ എന്തെങ്കിലും കാര്യം ഉണ്ടാകില്ലേ? മുകളില്‍ പറഞ്ഞ വാക്കുകള്‍ ശരി വെയ്ക്കുന്നതാണെങ്കില്‍ താങ്കള്‍ അത് ഇതിനകം വായിച്ച് കഴിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു.

മറ്റുള്ള വായനക്കാര്‍ക്കായി:

കാസര്‍ഗോഡില്‍ നിന്ന് തന്നെയുള്ള പഠനം... പ്രശ്നബാധിത പ്രദേശത്തെ ആണ്‍കുട്ടികളുടെ ലൈംഗിക വളര്‍ച്ച താമസിക്കുവാന്‍ എന്‍ഡോസള്‍ഫാന്‍ കാരണമാകുന്നെന്ന പഠനം 2003ല്‍ പ്രസിദ്ധീകരിച്ചത് http://www.ncbi.nlm.nih.gov/pmc/articles/PMC1241773/pdf/ehp0111-001958.pdf

ഇത് കൂടാതെ എന്‍ഡോസള്‍ഫാന്‍ ജീനോടോക്സിക്കാണെന്ന വേറൊരു പഠന റിപ്പോര്‍ട്ട് http://ehp03.niehs.nih.gov/article/fetchArticle.action?articleURI=info:doi/10.1289/ehp.00108559

വി ബി എന്‍ said...

[[[[[ഐസ്ക്രീം പാര്‍ലര്‍ കേസ് ഒരു നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വീണ്ടും പൊന്തി വരുന്നത്കൊണ്ട് ഇരുമുന്നണികള്‍ക്കും പ്രത്യേകിച്ചൊരു രാഷ്ട്രീയനേട്ടമൊന്നും ഉണ്ടാക്കാനിടയില്ല.]]]]]]

ശ്രീ സുകുമാരന് ഇങ്ങനെയൊക്കെ ആശ്വസിക്കാം..! ഒരു ടി പി ദാസനും പി ശശിയുമൊന്നും പോര ഇതിനെ പ്രതിരോധിക്കാന്‍. കാശു കൊടുത്തു ജുഡിഷ്യറിയെ സ്വാധീനിച്ചതും ഒന്നും കുറ്റമല്ലല്ലോ. പിന്നെ എല്ലാം നിസാരവല്‍ക്കരിച്ചു ഒന്ന് ശ്രമിച്ചു നോക്കൂ. ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ!

ജനശബ്ദം said...

ഏതായാലും കെ പി സുകുമാരനെ സംബധിച്ചിടത്തോളം ഇതൊക്കെ നിസ്സരം.... ഒരു മനുഷ്യന്റെ ഉയര്‍ന്ന ധാര്‍മ്മിക ബോധം സൂചിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കുക..

"പതിനാല് വര്‍ഷം മുന്‍പത്തെ സംഭവം തോണ്ടിയെടുത്ത് ആഘോഷിക്കുമ്പോള്‍ അത് രോഗാതുരമായ സമൂഹത്തിന്റെ പ്രതിഫലനം കൂടിയാണ്. എന്തെല്ലാം പ്രശ്നങ്ങള്‍ നാട്ടില്‍ നടക്കുന്നു. എന്നാല്‍ ഈ വിഷയം വരുമ്പോള്‍ അതിന്റെ ഒച്ചപ്പാട് ഒന്ന് വേറെ തന്നെയാണ്. ഇന്ത്യവിഷന്‍ ഇപ്പോള്‍ ഈ കാര്യം എന്തോ ഒരു സ്കൂപ്പ് കിട്ടിയ പോലെ ആഘോഷിക്കുന്നത് എന്തിന് വേണ്ടിയാണ്? നാല് മാസമായത്രെ അവര്‍ ഈ രഹസ്യം പുറത്താക്കാന്‍ വേണ്ടി ഭഗീരഥപ്രയത്നം ചെയ്യുന്നത്. എന്തോ സാധിച്ച പോലെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താവതാരകരുടെ മുഖഭാവം. കൈരളിയില്‍ മമ്മൂട്ടി പോലെയാണ് ഇന്ത്യവിഷനില്‍ മുനീര്‍. എന്നിട്ടും ഈ വാര്‍ത്തയുടെ പേരില്‍ മുനീറിനെ ആക്ഷേപിക്കാനും ചിലര്‍ മുതിരുന്നു. ഇതൊക്കെ ചാനലുകള്‍ക്ക് ഒരാഴ്ച ഭക്ഷണം എന്നല്ലാതെ നാട്ടുകാര്‍ക്ക് ഗുണമുള്ള സംഗതികളല്ല.

റൌഫിന്റെ വെളിപ്പെടുത്തലില്‍ എന്നെ ആശങ്കാകുലനാക്കുന്നത് ന്യായാധിപന്മാര്‍ കൈക്കൂലി വാങ്ങി അനുകൂലമായി വിധി എഴുതുന്നുണ്ടോ എന്നതാണ്. ഇത് അത്യന്തം വേദനാജനകമാണ്. പിന്നെ നമുക്ക് എന്താണ് ഗതി? എന്നാല്‍ ഒരു കാര്യം നമ്മള്‍ മനസ്സിലാക്കണം. കൈക്കൂലി ഇന്ന് എല്ലാ രംഗത്തും കൊടി കുത്തി വാഴുന്നു. കൈക്കൂലി വാങ്ങാന്‍ അവസരമുള്ള എല്ലാവരും ഇന്ന് പരമാവധി പണം മത്സരിച്ചു വാങ്ങുന്നുണ്ട്. അത്തരം സ്ഥിതിവിശേഷം നിലനില്‍ക്കെ ന്യായാധിപന്മാരും കൈക്കൂലിക്ക് വശംവദരാകാനുള്ള സാധ്യത ഏറെയാണ്. അഴിമതിയുടെ കാര്യത്തില്‍ ഇവിടെ എല്ലാവര്‍ക്കും ഇന്ന് മാതൃക രാഷ്ട്രീയക്കാര്‍ തന്നെയാണ്. ഒന്നുമില്ലാതെ രാഷ്ട്രീയത്തില്‍ വന്ന് കോടികള്‍ സമ്പാദിക്കുന്ന രാഷ്ട്രീയക്കാരെ നമ്മള്‍ കാണുന്നു. അപ്പോള്‍ എതെങ്കിലും ഒരു അഴിമതി എടുത്തുകാട്ടി രാഷ്ട്രീയക്കാര്‍ ഒച്ച വെക്കുന്നത് മീഞ്ചന്തയിലെ മീന്‍ വില്പനക്കാ‍ര്‍ പരസ്പരം സൌഹാര്‍ദ്ധകലഹം നടത്തുന്നത്പോലെയാണ്. ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്റെ അടിമത്വത്തില്‍ നിന്ന് വിട്ട് പുതിയൊരു രാഷ്ട്രീയ വ്യവസ്ഥയ്ക്ക് വേണ്ടി നിലക്കൊണ്ടാല്‍ മാത്രമേ എന്തെങ്കിലും മാറ്റം ഇനി നടക്കുകയുള്ളൂ. അത് വരെ താന്താങ്ങളുടെ നേതാക്കളെ പുകഴ്ത്തിയും മറ്റ് പാര്‍ട്ടി നേതാക്കളെ ഇകഴ്ത്തിയും കാലം കഴിക്കാം എന്ന് മാത്രം."

എന്തിന്നാണി വിടുവേല.....കാര്യങള്‍ മുഖം നോക്കാതെ പറയാണുള്ള ചങ്കൂറ്റം വേണം...എന്തുചെയ്യാം താങ്കള്‍ക്ക് അതില്ലാതെ പോയി

Unknown said...

RANDUM, NANNAAYI!

Subair said...

എന്‍ഡോസള്‍ഫാനും ഐസ്ക്രീമും തമ്മിലുള്ള ബന്ധം മനസ്സിലായില്ല. രണ്ടും സൂക്ഷിച്ചു ഉപയോഗിച്ചില്ല എങ്കില്‍ കുഴപ്പമാണ് എന്നാണോ ?

ശ്രീജിത് കൊണ്ടോട്ടി. said...

ശിഥിലചിന്തകളിലെ ഈ "ചിന്തനീയങ്ങളായ" പല നിരീക്ഷണങ്ങളും കാണുമ്പോള്‍ അന്തം വിട്ടുപോകുകയാണ്...!!

പണവും,പവറും വച്ച് ആരുടെ മാനത്തിനും വിലയിടാം എന്ന് കരുതി നടക്കുന്ന സ്ത്രീപീഡനക്കാരോടും, ജുഡിഷ്യറിയെ വരെ വിലക്കെടുക്കാന്‍ കഴിവുള്ള അഴിമതിക്കാര്‍ ആയ രാഷ്ട്രീയ മുതലാളിമാരോടും, കള്ളപ്പണക്കാരോടും പൊതുജനത്തിനു "ഈര്‍ഷ്യ"!! തന്നെ ആകും.. അത് തനിക്ക് ചെയ്യാന്‍ കഴിയാത്തവ (?) ചെയ്യുന്ന അപരനോടുള്ള അസൂയകൊണ്ടാണ് എന്ന് എനിക്ക് തോന്നുന്നില്ല...!! ഈ പോസ്റ്റു ആകെ മൊത്തം ഒരു അവിയല്‍ പരുവത്തില്‍ ഉള്ളതായി അനുഭവപ്പെട്ടു.. ഐസ്ക്രീമില്‍ എന്റൊസള്‍ഫാന്‍ ഒഴിച്ചപോലെ...!

Anonymous said...
This comment has been removed by a blog administrator.
K.P.Sukumaran said...

സുശീലന്റെ മേലെ എഴുതിയ കമന്റ് ഡിലീറ്റ് ചെയ്യുന്നു. ഞാനുമായി ആശയപരമായും മാനസികവുമായി വളരെ അടുപ്പമുള്ള സുശീലന്റെ കമന്റ് ഡിലീറ്റ് ചെയ്യേണ്ടി വന്നതില്‍ ഖേദമുണ്ട്.

BIG B said...

ഐസ്ക്രീം ബോറടിപ്പിക്കുന്നു ..എൻഡൊ സൾഫാൻ പ്രശ്നത്തില്‍ അഭിപ്രായം പറയാന്‍ വിവരവുമില്ല. ഒരു കാര്യം പറയാം. മമ്മൂട്ടിയെ പോലെയല്ല മുനീര്‍. മമ്മൂട്ടി യെ കൈരളി ടീം നിയമിക്കുകയായിരുന്നു.. മറിച്ച് indiavision എന്ന ചാനല്‍ തന്നെ മുനീറിന്റെ ആശയവും സംരംഭവും ആണ് .
അതിനാല്‍ മുനീര്‍ നിസ്സഹായനാണ് എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസം.. മുനീര്‍ എന്നും ചില ഇമേജ് കളുടെ തടവറയിലാണ് .. കൌഷലക്കാര്‍ അത് മുതലെടുക്കുന്നു .. അത്ര തന്നെ .......

ഗ്രീഷ്മയുടെ ലോകം said...

എൻഡോസൽഫാനും ഐസ്ക്രീമും തമ്മിലുള്ള ബന്ധം പലർക്കും മനസ്സിലായില്ല എങ്കിൽ, മനോജ് ചൂണ്ടിക്കാണിക്കുന്ന ആദ്യത്തെ ലിങ്ക് വായിച്ചാൽ മതി. ആണുങ്ങളിൽ ലൈംഗിക വളർച്ച കുറക്കാൻ എൻഡോ സൾഫാനു കഴിയുമത്രെ. അപ്പോൾ പിന്നെ ഐസ്ക്രീമിൽ അല്പം എൻഡോസൽഫാൻ ചേരുന്നത് നല്ലതല്ലേ?

Ajith said...

agree to an extent... Instead of giving lopsided importance for 'Icecream',the media should put pressure on GOVT to bring before justice the culprits behind the killing of Malabar cements employee and his children through adequate coverage and follow up.
Painful to hear that his wife has approched court, appealing for CBI investigation into the case , obviously there is a lack of trust in the investigation done by local police.

Harish said...

DEMAND GLOBAL BAN ON ENDOSULFAN

http://keralabhumi.blogspot.com/2011/02/demand-global-ban-on-endosulfan.html

K.P.Sukumaran said...

@Harish,2011ഫിബ്രവരി 27(ലക്കം-51)മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ.ശ്രീകുമാര്‍ പോത്താം‌കണ്ടം “ പരിസ്ഥിതി തീവ്രവാദികളുടെ ഗീബല്‍‌സിയന്‍ പ്രചാരണങ്ങള്‍” എന്നൊരു ലേഖനം എഴുതിയിട്ടുണ്ട്. അതൊന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. വിഷം എത്ര മാരകമായാലും അത് ഒരാളുടെ ഉള്ളില്‍ ചെന്നാല്‍ മരണപ്പെടും എന്നല്ലാതെ അടുത്ത തലമുറയിലേക്ക് ക്രോമോസോം വ്യതിയാനത്തിലൂടെ ജനിതകവൈകല്യം കൈമാറ്റം ചെയ്യപ്പെടും എന്ന് ആരാണ് പറഞ്ഞത്? എന്‍ഡോസല്‍ഫാനില്‍ അണുപ്രസരണം നടക്കുന്നുണ്ടോ? അവിടെ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ യഥാര്‍ഥ കാരണമാണ് കണ്ടെത്തേണ്ടത്. ഇന്നത്തെ പരിസ്ഥിതിവാദികള്‍ വികാരജീവികളാണ്. വിചാരമല്ല അവരെ നയിക്കുന്നത്. അത്കൊണ്ടാണ് അവര്‍ പരിസ്ഥിതിതീവ്രവാദികള്‍ ആകുന്നതും ഹരിതവിപ്ലവത്തെ പോലും തള്ളിപ്പറയുന്നതും

വാക്കേറുകള്‍ said...

ഞാന്‍ സൂമാരേട്ടനെ സപ്പോര്‍ട്ട് ചെയ്യുന്നു. ഈ ബ്ലോഗ്ഗില്‍ ബന്ദും ഹര്‍ത്താലും അലവലാതികളോട് എനിക്കൊന്നേ പറയാനുള്ളൂ എന്റെ സള്‍ഫാനെ നിരോധിക്കല്ലേ സൂമാരേട്ടനെ ചീത്തവിളിക്കല്ലേ!!