നിര്‍മാല്യം

ഇന്നലെ രാത്രി ഏഷ്യാനെറ്റ് പ്ലസില്‍ നിര്‍മാല്യം പടം വീണ്ടും കണ്ടു.  ആ സിനിമ ഷൂട്ടിങ്ങ് നടക്കുന്ന കാലത്ത് ഞാന്‍ മദ്രാസ് കോടമ്പാക്കത്ത് താമസിക്കുന്നുണ്ടായിരുന്നു. സുകുമാരനും രവിമേനോനും ആ പടത്തിലാണ് ആദ്യമായി അഭിനയിച്ചത്. കോടമ്പാക്കത്ത് ആര്‍ക്കാട് റോഡില്‍ ലിബര്‍ട്ടി ടാക്കീസിനടുത്തുള്ള അപ്സര ലോഡ്ജിലായിരുന്നു അന്ന് അവര്‍ താമസിച്ചിരുന്നത്.  വാടക കുറഞ്ഞ ആ ലോഡ്ജില്‍ കുറെ സഹനടന്മാരും അന്ന് താമസിച്ചിരുന്നു. പലപ്പോഴും സുകുമാരനെ അന്ന് നേരില്‍ കണ്ടിരുന്നു. മുഖത്ത് അമര്‍ഷത്തിന്റെ സ്ഥിരം ഭാവമായിരുന്നു. ഷൂട്ടിങ്ങ് ഇല്ലാത്തപ്പോഴും സുകുമാരന്‍ നിര്‍മാല്യത്തിലെ അപ്പു തന്നെയായിരുന്നു.  ഇന്ന് കാണുമ്പോഴും ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ വല്ലാതൊരു അനുഭവം തന്നെ. സിനിമ എന്നത് യഥാര്‍ത്ഥ ജീവിതത്തിന്റെ മുഹൂര്‍ത്ഥങ്ങളെ  കൃത്രിമത്വമില്ലാതെ ഒപ്പിയെടുക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു.  സംഗീതമോ സാഹിത്യമോ പോലെ തനതായ ഒരു കലയാണ് സിനിമയും. എന്നാല്‍ നാടകത്തിന്റെയോ കഥയുടെയോ ഒരു എക്സ്റ്റന്‍ഷന്‍ പോലെയാണ് സിനിമയും പരിചയപ്പെടുത്തപ്പെട്ടത്. അനുവാചകരും സിനിമയെ അങ്ങനെ സ്വീകരിച്ചപ്പോള്‍ സിനിമ എന്ന വ്യത്യസ്ത കലാരൂ‍പത്തെ അതിന്റെ തനിമയില്‍ ആ‍വിഷ്ക്കരിച്ചാല്‍ കാണികള്‍ തിയേറ്ററില്‍ എത്തില്ല എന്ന അവസ്ഥയുണ്ടായി.  അങ്ങനെയാണ് സിനിമ കച്ചവടക്കലയാവുന്നത്.  ഇന്നലെ നിര്‍മാല്യം കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു, കോടമ്പാക്കത്തെ അപ്സര ലോഡ്ജ് ഇന്നവിടെയില്ല. പിന്നെ , പി.ജെ.ആന്റണി, സുകുമാരന്‍ , രവിമേനോന്‍ ......

7 comments:

Tony said...

A very good movie.
I too watched it yesterday again.

moideen angadimugar said...

മദ്രാസിലെ താമസവും,സുകുമാരനെയുമൊക്കെ മാഷ് സ്മരിച്ചത് ശരിക്കും മനസ്സിൽ തട്ടി.

Jee said...

"നിര്‍മാല്യം".. ഒരു ക്ലാസ് പടം തന്നെ സംശയമില്ല്...സിനിമ എന്നും fantasy ആണ് അതിനെ എത്രത്തോളം realistic ആക്കുന്നു എന്നതിലാണ് കലാകാരന്‍‌റ്റെവിജയം. നിര്‍മാല്യം അതിന്‍‌റ്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണ്.

Anonymous said...

ഇടയ്ക്ക് ഇത്തരം “നൊസ്റ്റാള്‍ജിക്” പോസ്റ്റുകള്‍ ഇനിയും വരണം കെ.പി.എസ്.

എന്തായാലും ഈയനുസ്മരണത്തിന് നന്ദി.

അനില്‍@ബ്ലോഗ് // anil said...

നല്ല ഒരു ചിത്രമായിരുന്നു നിര്‍മ്മാല്യം.
പഴയൊരു പോസ്റ്റ്‌.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

എന്നും നിർമ്മലമായ നിർമാല്യം

K@nn(())raan*കണ്ണൂരാന്‍! said...

>> സിനിമ എന്നത് യഥാര്‍ത്ഥ ജീവിതത്തിന്റെ മുഹൂര്‍ത്ഥങ്ങളെ കൃത്രിമത്വമില്ലാതെ ഒപ്പിയെടുക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു <<

അപാരമായ അറിവാണല്ലോ ഇത്! അപ്പൊ മാഷ്‌ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്?
ഇത്തരം എമണ്ടന്‍ബഡായി പുറപ്പെടുവിക്കും മുന്‍പ് അല്പം ചിന്ത ഉപകരിക്കും!