തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ ഈ വര്‍ഷം സര്‍ക്കാരിന് വിട്ടുകൊടുകേണ്ടതില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് നിയമോപദേശം. അതുകൊണ്ടുതന്നെ ഈ വര്‍ഷം സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് കൗണ്‍സില്‍ അറിയിച്ചു. ഇതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം വീണ്ടും അനിശ്‌ചിതത്വത്തിലായി. സ്വാശ്രയമെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റ് അസോസിയേഷനുമായി ഇന്നലെ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ രണ്ട് ദിവസത്തെ സമയം ചോദിക്കുകയായിരുന്നു. നിയമവശം കൂടി പഠിച്ചശേഷം സര്‍ക്കാരിന് മറുപടി നല്‍കുമെന്നായിരുന്നു ഇന്നലെ കൗണ്‍സില്‍ അറിയിച്ചത്.
ഈ കാര്യത്തില്‍ എന്റെ കമന്റ്:
സ്വാശ്രയ സീറ്റുകള്‍ സര്‍ക്കാരിന് കൊടുക്കണമെന്ന വ്യവസ്ഥ കേരളത്തില്‍ മാത്രമേയുള്ളൂ. 50% സീറ്റ് ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരി വെച്ചെങ്കിലും മേനേജ്‌മെന്റ് അപ്പീലിന് പോയാല്‍ തോല്‍ക്കും. സര്‍ക്കാരിന് സീറ്റ് വേണമെങ്കില്‍ സര്‍ക്കാര്‍ കോളേജുകള്‍ തുടങ്ങുകയാണ് വേണ്ടത്. സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് പഠിക്കണമെങ്കില്‍ അതിനുള്ള കാശ് സര്‍ക്കാര്‍ അവര്‍ക്ക് സ്കോളര്‍ഷിപ്പായി കൊടുക്കണം. അല്ലാതെ മേനേജ്മെന്റ് ക്വാട്ടയില്‍ കയറിയ 50% വിദ്യാര്‍ത്ഥികള്‍ മെറിറ്റില്‍ കയറുന്ന മറ്റേ 50% വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ക്രോസ് സബ്‌സിഡി കൊടുക്കണം എന്ന് ഉത്തരവ് ഉണ്ടാക്കുകയല്ല വേണ്ടത്. അതിന് നിയമത്തിന്റെ പിന്‍ബലമില്ല.
ഇന്ത്യയില്‍ എവിടെയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള അനുവാദം ഭരണഘടന പ്രദാനം ചെയ്യുന്ന മൌലികാവകാശങ്ങളില്‍ പെട്ടതാണ്. അത്തരം സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സീറ്റ് എന്നൊന്നില്ല. കേരളത്തില്‍ ഭീഷണിപ്പെടുത്തി സീറ്റ് കൈക്കലാക്കാനാണ് സര്‍ക്കാരും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി യൂനിയനുകളും ശ്രമിക്കുന്നത്. കേരള സര്‍ക്കാരിന് കഴിയുക കോളേജുകള്‍ തുടങ്ങാന്‍ അനുവാദം കൊടുക്കാതിരിക്കലായിരുന്നു. എന്നാലും കോടതിയില്‍ പോയാല്‍ അനുവാദം ലഭിക്കും. അത് ഭരണ ഘടനയിലെ പ്രൊവിഷന്‍ ആണ്. ഭീഷണിക്ക് വഴങ്ങുന്നില്ലെങ്കില്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ സീറ്റ് കൊടുക്കാതെ സ്ഥാപനം നടത്താന്‍ കഴിയും. അത്തരം സ്ഥാപനങ്ങള്‍ക്ക് പോലീസ് പ്രൊട്ടക്‍ഷന്‍ കൊടുക്കേണ്ടിയും വരും.
ചിലര്‍ കരാറിനെ പറ്റി പറയുന്നുണ്ട്. കരാര്‍ എന്നാല്‍ നിയമമല്ല. എപ്പോള്‍ വേണമെങ്കിലും ഒരു കക്ഷിക്ക് കരാറില്‍ നിന്ന് പിന്‍വാങ്ങാം. ഇതൊക്കെയാണ് വസ്തുത. ഇന്റര്‍ ചര്‍ച്ചിന് ലഭിച്ച നിയമോപദേശം ശരിയാണ്. കേരളത്തിലേക്കാളും പാവപ്പെട്ടവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആണുള്ളത്. എന്നിട്ടും കേരളമൊഴികെ പാവപ്പെട്ടവരുടെ പേരില്‍ എവിടെയും സ്വാശ്രയ സമരമില്ല. എന്തായാലും അടുത്തൊന്നും കേരളത്തില്‍ സ്വാശ്രയപ്രശ്നം തീരില്ല.

13 comments:
സ്വാശ്രയ പ്രശ്നത്തെക്കുറിച്ച് ശരിയായ വിവരം മാഷിന്റെ ഈ പോസ്റ്റിൽ നിന്നാണു മനസ്സിലയത്.
ഇക്കണക്കിനു ഇരു കൂട്ടരുടെയും വാശി കാരണം ഈ പ്രശ്നം ഇപ്പോഴൊന്നും അവസാനിക്കുന്ന ലക്ഷണമില്ല.
well said. thank you for sharing this different views
സ്വകാര്യ ബസ്സുകളിലെ പിള്ളേർക്കുള്ള പാസ്സും ഇതേ ന്യായത്തിന്റെ പേരിൽ ഒഴിവാക്കേണ്ടി വരുമോ?
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ വക ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൌജന്യമാണ്. കേരളത്തില്‍ KSRT-യില്‍ പാസ്സ് ഇല്ല. സ്വകാര്യ ബസ്സില്‍ പാസ്സും വേണം, നിരക്ക് കൂട്ടാനും പറ്റില്ല. ഇതൊക്കെ എന്ത് ന്യായമാണ്?
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയ നിലക്ക് , രണ്ടു കാര്യം സര്‍ക്കാരിനു ചെയ്യാം
1 .സര്‍ക്കാര്‍ തന്നെ പുതിയ കോളേജുക തുടങ്ങാം
2 . അതല്ല എങ്കില്‍ , സംബാതിക ശാസ്ത്രം ഉപയോഗിച്ച് തന്നെ ..മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം എന്നാണല്ലോ .സ്വാശ്രയ കോളേജു എല്ലാവര്‍ക്കും എളുപ്പം തുടങ്ങാനുള്ള സൗകര്യം ചെയ്ട്ത് കൊടുക്കാം.. സബ്സിടിയോ , ഗ്രന്ടോ എങ്ങനെ എന്തെകിലും ..ഒരു പാട് പേര് ഇത് തുടങ്ങി ക്കഴിയുമ്പോള്‍ സപ്ലൈ കൂടുതലും ഡിമാണ്ട് കുറവുമാകും അപ്പോള്‍ പിന്നെ മുതലാളിമാര്‍ക്ക് കുറഞ്ഞ ഫീസ് ഓഫാര്‍ ചെയ്യുകയെ വഴി ഉണ്ടാകുക ഉള്ളൂ ... :-) (ഏതാണ്ട് നമ്മുടെ ടെലിഫോണ്‍ ചാര്‍ജു കുറഞ്ഞ പോലെ)
പാവപ്പെട്ടവർ...
ആശ്രയത്തിന് വകയില്ലാത്തവർ..!
“എന്തായാലും അടുത്തൊന്നും കേരളത്തില്‍ സ്വാശ്രയപ്രശ്നം തീരില്ല.”
വളരെ ശരിയായ കാര്യം.
'രണ്ടു പലച്ചരക്കുകടള്‍ക്ക് സമം ഒരു റേഷന്‍കട' എന്നൊരു വിവരദോഷി പണ്ട് പറഞ്ഞു വെച്ചിട്ടുണ്ടല്ലോ ..അതാണ് ഇത് അവസാനിക്കാത്തതിനൊരു കാരണം ....
സാമൂഹ്യനീതി ശരിക്കും നടപ്പാവാന്‍ ‘രണ്ടു പലച്ചരക്കുകടള്‍ക്ക് സമം ഒരു റേഷന്‍കട’ വേണ്ടേ എന്ന് ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചതായിരുന്നു. കിരണ്‍ അതിവിടെ പൂരിപ്പിച്ചു.
സ്വാശ്രയത്തെപ്പറ്റിയുള്ള എന്റെ ലേഖനങ്ങൾ എന്റെ ബ്ലോഗിൽ നിരവധി പോസ്റ്റുകളിലായി സ്വാശ്രയം എന്ന ലേബലിലുണ്ട്. താത്പര്യമുള്ളവർക്കു വായിക്കാം.
“ഹൈക്കോടതി ശരി വെച്ചെങ്കിലും “
“അതിന് നിയമത്തിന്റെ പിന്‍ബലമില്ല“
പിൻബലമുള്ളത് പിന്നെ എന്തിനാണ്?
“മെറിറ്റില്‍ കയറുന്ന മറ്റേ 50% വിദ്യാര്‍ത്ഥികള്‍“
അപ്പോ മെറിറ്റിലില്ലാത്തവർക്ക് കയറാനുള്ളതാണ്
പിൻബലമുള്ള സീറ്റുകൾ
“50 ശതമാനം സീറ്റുകള്‍ ‘ഈ വര്‍ഷം‘ സര്‍ക്കാരിന് വിട്ടുകൊടുകേണ്ടതില്ലെന്ന്“
അടുത്ത വർഷം പിൻബലം വരുമോ ?
“കരാര്‍ എന്നാല്‍ നിയമമല്ല. എപ്പോള്‍ വേണമെങ്കിലും ഒരു കക്ഷിക്ക് കരാറില്‍ നിന്ന് പിന്‍വാങ്ങാം.“
അപ്പോ സ്ഥാപനം കെട്ടിടമാകും, വാടകയ്ക്ക് കൊടുത്താലും പൈസ കിട്ടും.
“ഇതൊക്കെയാണ് വസ്തുത.“
എന്തവാ പരിപാടി ???
ഈ കാണുന്ന പ്രശ്നങ്ങള്‍ ക്ക് എല്ലാം കാരണം അച്യുതാനന്ദന്‍ സര്‍കാര്‍ ആദ്യം അധികാരത്തില്‍ കയറിയപ്പോള്‍ ഉല്ലാ ആക്രാന്തം തന്നേ ആയിരുന്നു ... അതിനു മുന്‍പ് ആന്റണി പറഞ്ഞ രീതിയില്‍ മാന്യമായി അമ്പതു ശതമാനം സീറ്റില്‍ അവര്‍ പ്രവേശനം നല്കികൊണ്ടിരുനത് അല്ലെ .. അത് പോരാഞ്ഞിട്ട് എഴുപതഞ്ഞു ശതമാനം സീറ്റ് കൈകലാക്കാന്‍ തിരക്ക് ഇട്ടു ഒരു വിദ്യാഭ്യാസ ഓര്‍ഡിനന്‍സ് കൊണ്ട് വന്നതോട് കൂടി എല്ലാം കുളമയതലേ

Post a Comment