ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ പോയി ഒരു കമന്റെഴുതിയപ്പോള്‍ , അത് പണ്ടാരോ പറഞ്ഞ പോലെ പടിപ്പുര കെട്ടിവന്നപ്പോള്‍ ഒരു വീടായിപ്പോയി എന്ന കഥയായി. പോസ്റ്റിനേക്കാളും നീണ്ട കമന്റ്. എന്നാല്‍ പിന്നെ അത് ഇവിടെയും പോസ്റ്റാക്കാമെന്ന് കരുതി. കമന്റിലേക്ക്:
സ്വാശ്രയപ്രശ്നം അല്പം കുഴഞ്ഞു മറിഞ്ഞതാണ്. പലര്‍ക്കും ഇപ്പോള്‍ ഈ സ്വാശ്രയം എന്താണെന്ന്
പോലും മനസ്സിലാകാതായിരിക്കുന്നു. അത്കൊണ്ടാണ് സ്വാശ്രയത്തിലൂടെ സാമൂഹികനീതി
എന്നൊക്കെ പറയുന്നത്. സെല്‍ഫ് ഫൈനാന്‍സ് എന്നതിനെ സ്വാശ്രയം എന്ന് മൊഴിമാറ്റം
ചെയ്തപ്പോള്‍ ഉണ്ടായ കണ്‍ഫ്യൂഷനാണിത്. സെല്‍ഫ് ഫിനാന്‍സ് എന്നു പറഞ്ഞാല്‍ പണം
കൊടുത്ത് പഠിക്കുക എന്നാണര്‍ത്ഥം. സെല്‍ഫ് ഫിനാന്‍സ് കോളേജ് തുടങ്ങുന്നത് ,
സംഘടനയായാലും ട്രസ്റ്റ് ആയാലും വ്യക്തികളായാലും കച്ചവടത്തിന്റെ പരിധിയില്‍ മാത്രമേ
വരികയുള്ളൂ. മൂലധനമിറക്കി ഇന്‍ഫ്രാസ്ട്രക്‍ചര്‍ ഉണ്ടാക്കി സ്റ്റാഫിനെ ശമ്പളം കൊടുത്ത് നിര്‍ത്തി
പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസ് മാത്രമാണ് അവരുടെ വരുമാനം. ആ ഫീസില്‍
നിന്ന് സ്റ്റാഫിന് ശമ്പളം കൊടുക്കണം, കോളേജ് മെയിന്റനന്‍സ് ചെയ്യണം, ഇറക്കിയ മൂലധനത്തിന്
പലിശ കിട്ടണം, ഒത്താല്‍ ലാഭവും ഉണ്ടാക്കണം. സ്വകാര്യമേഖലയില്‍ ആസ്പത്രിയോ മറ്റ്
സംരഭങ്ങളോ തുടങ്ങുന്ന പോലെ തന്നെയാണിതും.
ചുരുക്കത്തില്‍ , മൂലധനമിറക്കി കോളേജ് തുടങ്ങിയാല്‍ പിന്നെ, അതിന്റെ മുതലാളിമാര്‍ക്ക്
ലഭിക്കേണ്ട ലാഭം മുതല്‍ എല്ലാ ഭാരവും വഹിക്കേണ്ടത് അവിടെ പഠിക്കുന്ന കുട്ടികളാണ്. ഇവിടെ
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കണമെങ്കിലോ അങ്ങനെ സാമൂഹ്യനീതി
നടപ്പാക്കണമെങ്കിലോ എന്താണ് ചെയ്യേണ്ടത്? അങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്
കൊടുക്കാനുള്ള തുക സര്‍ക്കാര്‍ കൊടുക്കണം. അല്ലെങ്കില്‍ ആവശ്യമായ കോളേജുകള്‍ സര്‍ക്കാര്‍
തുടങ്ങണം. അതല്ലേ സാമൂഹ്യനീതിക്കുള്ള മാര്‍ഗ്ഗം?
സ്വാശ്രയ കോളേജില്‍ ഒരു വിഭാഗം കുട്ടികള്‍ സര്‍ക്കാര്‍ കോളേജിലെ ഫീസിന് തുല്യമായ ഫീസ്
കൊടുത്ത് പഠിക്കുമ്പോള്‍ അതിന്റെ ഭാരം വരുന്നത് സ്വാശ്രയസീറ്റ് നേടിയ വിദ്യാര്‍ത്ഥികളുടെ
ചുമലിലാണ്. അല്ലാതെ മുതലാളിമാര്‍ വീണ്ടും പണം ഇറക്കുകയില്ലല്ലൊ. അപ്പോള്‍ ഇവിടെ
സംഭവിക്കുന്നത് ഒരു സ്വാശ്രയ വിദ്യാര്‍ത്ഥി ഫലത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ഫീസ് നല്‍കുന്നു
എന്നാണ്. ഈ പ്രതിഭാസത്തെയാണ് സുപ്രീം കോടതി ക്രോസ് സബ്‌സിഡി എന്ന്
വിശേഷിപ്പിച്ചത്. ക്രോസ്‌സബ്‌സിഡി പാടില്ല എന്ന വിധിയാണ് സ്വാശ്രയ മുതലാളിമാര്‍ക്ക്
ആശ്രയം. കോടതിക്ക് അങ്ങനെ മാത്രമേ വിധിക്കാന്‍ പറ്റുമായിരുന്നുള്ളൂ. മെറിറ്റില്‍ സീറ്റ് കിട്ടിയില്ല
എന്ന പാപത്തിന് സ്വാശ്രയത്തില്‍ പഠിക്കാന്‍ കയറിയ ഒരു കുട്ടി, ഒരു പക്ഷെ തന്നേക്കാളും
പണക്കാരനായ കുട്ടിക്ക് മെറിറ്റില്‍ കിട്ടി എന്ന ഒരേ ഒരു കാരണത്താല്‍ പഠിക്കാന്‍ സബ്‌സിഡി
കൊടുക്കണം എന്ന് കോടതിക്ക് പറയാന്‍ പറ്റില്ലല്ലൊ. മെറിറ്റില്‍ കിട്ടുന്ന വിദ്യാര്‍ത്ഥികളെല്ലാം
പാവപ്പെട്ടവര്‍ എന്നും സ്വാശ്രയത്തില്‍ കയറുന്നവര്‍ എല്ലാം പണക്കാര്‍ എന്നുമുള്ള ധാരണ
ശരിയല്ല. മറിച്ചുമാവാം.
ഇനി എന്ത്കൊണ്ട് ഇവിടെ സ്വാശ്രയം വേണ്ടി വന്നു എന്ന് നോക്കാം. കേരളത്തില്‍
ആവശ്യമായത്ര കോളേജുകള്‍ സര്‍ക്കാര്‍ മേഖലയിലോ എയിഡഡ് മേഖലയിലോ ഇല്ലായിരുന്നു.
കുട്ടികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ പണം മുടക്കി പഠിക്കാന്‍ തുടങ്ങി. കേരളത്തില്‍ നിന്ന് ഈ
ഇനത്തില്‍ കോടികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു എന്ന മുറവിളി ഉയര്‍ന്നു. എന്നാല്‍
പ്രത്യേക പ്രത്യയശാസ്ത്രക്കാര്‍ ഇതിനെ എതിര്‍ത്തു. അന്യസംസ്ഥാനത്ത് പോയി പണം
കൊടുത്തും യാത്രാക്ലേശം സഹിച്ചും പഠിച്ചാലും അതിന്റെ പേരില്‍ കോയമ്പത്തൂരും ബാംഗ്ലൂരും
മംഗലാപുരവുമൊക്കെ പുരോഗതി പ്രാപിച്ചാലും സ്വന്തം സംസ്ഥാനത്ത് അത് അനുവദിക്കുകയില്ല
എന്നായിരുന്നു പ്രത്യയശാസ്ത്രക്കാരുടെ ശാഠ്യം. അങ്ങനെയാണ് സ്വാശ്രയസമരം എന്നൊരു
സമരം വര്‍ഗ്ഗസമരത്തോടൊപ്പം ചേരുന്നത്.
എന്തായാലും മെല്ലെ മെല്ലെ കേരളത്തില്‍ സ്വാശ്രയമേഖലയില്‍ കോളേജുകള്‍ തല പൊക്കി.
ബാക്കി ചരിത്രം എല്ലാവര്‍ക്കും അറിയുന്നതാണ്. സ്വാശ്രയ സമരത്തെ തണുപ്പിക്കാനാണ് രണ്ട്
സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നിയമം ഏ.കെ.ആന്റണി കൊണ്ടുവന്നത്.
ഇത് ഉദാത്തമായ സാമൂഹ്യനീതിയാണെന്ന് വാഴ്ത്തപ്പെട്ടു. എന്നാല്‍ ഈ സാമൂഹ്യനീതി
നടപ്പിലാവാന്‍ സര്‍ക്കാരോ , സ്വാശ്രയ മുതലാളിമാരോ ചില്ലിക്കാശ് ചെലവാക്കുന്നില്ല എന്നതാണ്
ഈ ഏര്‍പ്പാടിലെ ക്രൂരമായ ഫലിതവും ഒളിപ്പിച്ചു വെച്ച അനീതിയും. കാരണം, സമവാക്യപ്രകാരം
നടന്നുപോകേണ്ടതായ ആ സര്‍ക്കാര്‍ കോളേജിന്റെ മുഴുവന്‍ ചെലവും വഹിക്കേണ്ടത് മെറിറ്റില്‍
സീറ്റ് കിട്ടാതായി പോയ, മേനേജ്മെന്റ് ക്വാട്ടയില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ്.
സ്വാശ്രയ മേഖലയില്‍ കോളേജ് തുടങ്ങുന്നവരെ വിദ്യാഭ്യാസക്കച്ചവടക്കാര്‍ എന്നാണ്
പുരോഗമനക്കാര്‍ പറയുന്നത്. അവര്‍ ഭരിക്കുമ്പോഴാകട്ടെ സര്‍ക്കാര്‍ മേഖലയില്‍ പുതിയ
കോളേജുകള്‍ തുടങ്ങുന്നുമില്ല. അപ്പോള്‍ ശരിക്കും എന്താണ് വേണ്ടിയിരുന്നത്? ഇവിടെ ഈ
കച്ചവടം വേണ്ടിയിരുന്നില്ലേ? അതല്ല, സര്‍ക്കാറിന് കഴിയാത്തത് ഏറ്റെടുത്ത് നടത്താന്‍
ആരെങ്കിലും ലാഭേച്ഛയില്ലാതെ വരണമായിരുന്നെന്നോ. ലാഭേച്ഛയുള്ള എന്തും കച്ചവടമാണല്ല്ലൊ.
സ്വകാര്യസ്വത്തിന് സംരക്ഷണവും നിയമപ്രാബല്യവുമുള്ള രാജ്യമാണ് നമ്മുടേത്. ഇവിടെ ഒരു
കച്ചവടവും തെറ്റോ പാപമോ അല്ല. സര്‍ക്കാര്‍ എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും ക്രോസ്
സബ്‌സിഡി പാടില്ല എന്ന വിധി മേനേജ്‌മെന്റുകള്‍ക്ക് തുണയുണ്ടാവും. കേന്ദ്രനിയമം വേണം
എന്നാണ് ഇടത്പക്ഷക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത്. കേന്ദ്രത്തിനും ഭരണഘടനയിലെ
മൌലികാവകാശങ്ങള്‍ക്ക് കീഴ്പ്പെട്ട് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ പറ്റുകയുള്ളൂ. ഇല്ലെങ്കില്‍ ആ
നിയമവും കോടതിക്ക് റദ്ദാക്കാം. എന്തായാലും സ്വാശ്രയ പ്രശ്നം കേരളത്തില്‍ സമരമോഹികള്‍ക്ക്
അക്ഷയപാത്രമാണ്.
(ഈ പോസ്റ്റിനും ഇതിലെ ചിത്രത്തിനും ബഷീര്‍ വള്ളിക്കുന്നിനോട് കടപ്പാട്)
സ്വാശ്രയപ്രശ്നം അല്പം കുഴഞ്ഞു മറിഞ്ഞതാണ്. പലര്‍ക്കും ഇപ്പോള്‍ ഈ സ്വാശ്രയം എന്താണെന്ന്
പോലും മനസ്സിലാകാതായിരിക്കുന്നു. അത്കൊണ്ടാണ് സ്വാശ്രയത്തിലൂടെ സാമൂഹികനീതി
എന്നൊക്കെ പറയുന്നത്. സെല്‍ഫ് ഫൈനാന്‍സ് എന്നതിനെ സ്വാശ്രയം എന്ന് മൊഴിമാറ്റം
ചെയ്തപ്പോള്‍ ഉണ്ടായ കണ്‍ഫ്യൂഷനാണിത്. സെല്‍ഫ് ഫിനാന്‍സ് എന്നു പറഞ്ഞാല്‍ പണം
കൊടുത്ത് പഠിക്കുക എന്നാണര്‍ത്ഥം. സെല്‍ഫ് ഫിനാന്‍സ് കോളേജ് തുടങ്ങുന്നത് ,
സംഘടനയായാലും ട്രസ്റ്റ് ആയാലും വ്യക്തികളായാലും കച്ചവടത്തിന്റെ പരിധിയില്‍ മാത്രമേ
വരികയുള്ളൂ. മൂലധനമിറക്കി ഇന്‍ഫ്രാസ്ട്രക്‍ചര്‍ ഉണ്ടാക്കി സ്റ്റാഫിനെ ശമ്പളം കൊടുത്ത് നിര്‍ത്തി
പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസ് മാത്രമാണ് അവരുടെ വരുമാനം. ആ ഫീസില്‍
നിന്ന് സ്റ്റാഫിന് ശമ്പളം കൊടുക്കണം, കോളേജ് മെയിന്റനന്‍സ് ചെയ്യണം, ഇറക്കിയ മൂലധനത്തിന്
പലിശ കിട്ടണം, ഒത്താല്‍ ലാഭവും ഉണ്ടാക്കണം. സ്വകാര്യമേഖലയില്‍ ആസ്പത്രിയോ മറ്റ്
സംരഭങ്ങളോ തുടങ്ങുന്ന പോലെ തന്നെയാണിതും.
ചുരുക്കത്തില്‍ , മൂലധനമിറക്കി കോളേജ് തുടങ്ങിയാല്‍ പിന്നെ, അതിന്റെ മുതലാളിമാര്‍ക്ക്
ലഭിക്കേണ്ട ലാഭം മുതല്‍ എല്ലാ ഭാരവും വഹിക്കേണ്ടത് അവിടെ പഠിക്കുന്ന കുട്ടികളാണ്. ഇവിടെ
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കണമെങ്കിലോ അങ്ങനെ സാമൂഹ്യനീതി
നടപ്പാക്കണമെങ്കിലോ എന്താണ് ചെയ്യേണ്ടത്? അങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്
കൊടുക്കാനുള്ള തുക സര്‍ക്കാര്‍ കൊടുക്കണം. അല്ലെങ്കില്‍ ആവശ്യമായ കോളേജുകള്‍ സര്‍ക്കാര്‍
തുടങ്ങണം. അതല്ലേ സാമൂഹ്യനീതിക്കുള്ള മാര്‍ഗ്ഗം?
സ്വാശ്രയ കോളേജില്‍ ഒരു വിഭാഗം കുട്ടികള്‍ സര്‍ക്കാര്‍ കോളേജിലെ ഫീസിന് തുല്യമായ ഫീസ്
കൊടുത്ത് പഠിക്കുമ്പോള്‍ അതിന്റെ ഭാരം വരുന്നത് സ്വാശ്രയസീറ്റ് നേടിയ വിദ്യാര്‍ത്ഥികളുടെ
ചുമലിലാണ്. അല്ലാതെ മുതലാളിമാര്‍ വീണ്ടും പണം ഇറക്കുകയില്ലല്ലൊ. അപ്പോള്‍ ഇവിടെ
സംഭവിക്കുന്നത് ഒരു സ്വാശ്രയ വിദ്യാര്‍ത്ഥി ഫലത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ഫീസ് നല്‍കുന്നു
എന്നാണ്. ഈ പ്രതിഭാസത്തെയാണ് സുപ്രീം കോടതി ക്രോസ് സബ്‌സിഡി എന്ന്
വിശേഷിപ്പിച്ചത്. ക്രോസ്‌സബ്‌സിഡി പാടില്ല എന്ന വിധിയാണ് സ്വാശ്രയ മുതലാളിമാര്‍ക്ക്
ആശ്രയം. കോടതിക്ക് അങ്ങനെ മാത്രമേ വിധിക്കാന്‍ പറ്റുമായിരുന്നുള്ളൂ. മെറിറ്റില്‍ സീറ്റ് കിട്ടിയില്ല
എന്ന പാപത്തിന് സ്വാശ്രയത്തില്‍ പഠിക്കാന്‍ കയറിയ ഒരു കുട്ടി, ഒരു പക്ഷെ തന്നേക്കാളും
പണക്കാരനായ കുട്ടിക്ക് മെറിറ്റില്‍ കിട്ടി എന്ന ഒരേ ഒരു കാരണത്താല്‍ പഠിക്കാന്‍ സബ്‌സിഡി
കൊടുക്കണം എന്ന് കോടതിക്ക് പറയാന്‍ പറ്റില്ലല്ലൊ. മെറിറ്റില്‍ കിട്ടുന്ന വിദ്യാര്‍ത്ഥികളെല്ലാം
പാവപ്പെട്ടവര്‍ എന്നും സ്വാശ്രയത്തില്‍ കയറുന്നവര്‍ എല്ലാം പണക്കാര്‍ എന്നുമുള്ള ധാരണ
ശരിയല്ല. മറിച്ചുമാവാം.
ഇനി എന്ത്കൊണ്ട് ഇവിടെ സ്വാശ്രയം വേണ്ടി വന്നു എന്ന് നോക്കാം. കേരളത്തില്‍
ആവശ്യമായത്ര കോളേജുകള്‍ സര്‍ക്കാര്‍ മേഖലയിലോ എയിഡഡ് മേഖലയിലോ ഇല്ലായിരുന്നു.
കുട്ടികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ പണം മുടക്കി പഠിക്കാന്‍ തുടങ്ങി. കേരളത്തില്‍ നിന്ന് ഈ
ഇനത്തില്‍ കോടികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു എന്ന മുറവിളി ഉയര്‍ന്നു. എന്നാല്‍
പ്രത്യേക പ്രത്യയശാസ്ത്രക്കാര്‍ ഇതിനെ എതിര്‍ത്തു. അന്യസംസ്ഥാനത്ത് പോയി പണം
കൊടുത്തും യാത്രാക്ലേശം സഹിച്ചും പഠിച്ചാലും അതിന്റെ പേരില്‍ കോയമ്പത്തൂരും ബാംഗ്ലൂരും
മംഗലാപുരവുമൊക്കെ പുരോഗതി പ്രാപിച്ചാലും സ്വന്തം സംസ്ഥാനത്ത് അത് അനുവദിക്കുകയില്ല
എന്നായിരുന്നു പ്രത്യയശാസ്ത്രക്കാരുടെ ശാഠ്യം. അങ്ങനെയാണ് സ്വാശ്രയസമരം എന്നൊരു
സമരം വര്‍ഗ്ഗസമരത്തോടൊപ്പം ചേരുന്നത്.
എന്തായാലും മെല്ലെ മെല്ലെ കേരളത്തില്‍ സ്വാശ്രയമേഖലയില്‍ കോളേജുകള്‍ തല പൊക്കി.
ബാക്കി ചരിത്രം എല്ലാവര്‍ക്കും അറിയുന്നതാണ്. സ്വാശ്രയ സമരത്തെ തണുപ്പിക്കാനാണ് രണ്ട്
സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നിയമം ഏ.കെ.ആന്റണി കൊണ്ടുവന്നത്.
ഇത് ഉദാത്തമായ സാമൂഹ്യനീതിയാണെന്ന് വാഴ്ത്തപ്പെട്ടു. എന്നാല്‍ ഈ സാമൂഹ്യനീതി
നടപ്പിലാവാന്‍ സര്‍ക്കാരോ , സ്വാശ്രയ മുതലാളിമാരോ ചില്ലിക്കാശ് ചെലവാക്കുന്നില്ല എന്നതാണ്
ഈ ഏര്‍പ്പാടിലെ ക്രൂരമായ ഫലിതവും ഒളിപ്പിച്ചു വെച്ച അനീതിയും. കാരണം, സമവാക്യപ്രകാരം
നടന്നുപോകേണ്ടതായ ആ സര്‍ക്കാര്‍ കോളേജിന്റെ മുഴുവന്‍ ചെലവും വഹിക്കേണ്ടത് മെറിറ്റില്‍
സീറ്റ് കിട്ടാതായി പോയ, മേനേജ്മെന്റ് ക്വാട്ടയില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ്.
സ്വാശ്രയ മേഖലയില്‍ കോളേജ് തുടങ്ങുന്നവരെ വിദ്യാഭ്യാസക്കച്ചവടക്കാര്‍ എന്നാണ്
പുരോഗമനക്കാര്‍ പറയുന്നത്. അവര്‍ ഭരിക്കുമ്പോഴാകട്ടെ സര്‍ക്കാര്‍ മേഖലയില്‍ പുതിയ
കോളേജുകള്‍ തുടങ്ങുന്നുമില്ല. അപ്പോള്‍ ശരിക്കും എന്താണ് വേണ്ടിയിരുന്നത്? ഇവിടെ ഈ
കച്ചവടം വേണ്ടിയിരുന്നില്ലേ? അതല്ല, സര്‍ക്കാറിന് കഴിയാത്തത് ഏറ്റെടുത്ത് നടത്താന്‍
ആരെങ്കിലും ലാഭേച്ഛയില്ലാതെ വരണമായിരുന്നെന്നോ. ലാഭേച്ഛയുള്ള എന്തും കച്ചവടമാണല്ല്ലൊ.
സ്വകാര്യസ്വത്തിന് സംരക്ഷണവും നിയമപ്രാബല്യവുമുള്ള രാജ്യമാണ് നമ്മുടേത്. ഇവിടെ ഒരു
കച്ചവടവും തെറ്റോ പാപമോ അല്ല. സര്‍ക്കാര്‍ എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും ക്രോസ്
സബ്‌സിഡി പാടില്ല എന്ന വിധി മേനേജ്‌മെന്റുകള്‍ക്ക് തുണയുണ്ടാവും. കേന്ദ്രനിയമം വേണം
എന്നാണ് ഇടത്പക്ഷക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത്. കേന്ദ്രത്തിനും ഭരണഘടനയിലെ
മൌലികാവകാശങ്ങള്‍ക്ക് കീഴ്പ്പെട്ട് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ പറ്റുകയുള്ളൂ. ഇല്ലെങ്കില്‍ ആ
നിയമവും കോടതിക്ക് റദ്ദാക്കാം. എന്തായാലും സ്വാശ്രയ പ്രശ്നം കേരളത്തില്‍ സമരമോഹികള്‍ക്ക്
അക്ഷയപാത്രമാണ്.
(ഈ പോസ്റ്റിനും ഇതിലെ ചിത്രത്തിനും ബഷീര്‍ വള്ളിക്കുന്നിനോട് കടപ്പാട്)
50 comments:
"പുശ്പഗിരി മാനേജ്മെന്‍റ്റ് ശര്‍ക്കരിനെ പറ്റിച്ചു" എന്ന ഒരു വിലാപം ഓര്‍മ്മ വരുന്നു. മൃഗീയം പൈശാചികം.
കോളേജിനെ എന്ത് പേരിട്ട് വിളിക്കുന്നു എന്നതിനേക്കാൾ കോളേജുകൾ എന്തായിരിക്കണം എന്നതാണ് കണക്കാക്കേണ്ടത്...
ഇതാണ് എന്റെ സ്വാശ്രയപദ്ധതി...
http://georos.blogspot.com/2011/06/50-50.html
വള്ളിക്കുന്നിന്റെ പോസ്റ്റും സുകുമാർ സാറിന്റെ ഒന്നൊന്നര കമന്റു.. :) സ്വാശ്രയം ഇപ്പോ സമരക്കാർക്കൊരാശ്രയമാണ്…
എനിക്കൊരു കോളേജില്ല.
ഉണ്ടെങ്കില്‍ ഞാന്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നില്‍ക്കും.
എനിക്കൊരു സന്തതിയുമില്ല സ്വാശ്രയകോളേജില്‍ പഠിക്കാന്‍,
ഉണ്ടെങ്കില്‍ ഞാന്‍ എസെഫൈ യുടെ കൂടെ സമരം ചെയ്തേനെ.
കാട്ടിലെ തടി, തേവരുടെ ആന..
ഈ കുഴഞ്ഞു മാറിയാല്‍ എന്തു കൊടുണ്ടായി കേ പി എസേ ?
പണ്ട് സ്വാശ്രയം തുടങ്ങുന്ന കാലത്ത് പ്രതിപക്ഷം പറഞ്ഞു ഇവന്മാരുമായി കരാറുണ്ടാക്കാന്‍ , അപ്പൊ വിവരമുള്ളവര്‍ പറഞ്ഞത് കേള്‍ക്കാതെ മ്മടെ സൊന്തം ആള്‍ക്കാരല്ലേ എന്ന് കരുതിയ അന്നത്തെ മുഖ്യന്‍ , അതായത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവ് കെട്ട മുഖ്യന്‍ ഒടുവില്‍ വിളിച്ചു പറഞ്ഞു " സ്വാശ്രയക്കാര്‍ എന്നെ ---ച്ചു ! " എന്ന് ...എന്നിട്ടെന്തായി പാവത്തിന് ചെവിക്കു പിടിച്ചു പുറത്തേക്കിട്ടു !! ( ഹല്ല പിന്നെ , കളി നമ്മളോടോ കുഞ്ഞാടേ എന്നും പറഞ്ഞ് )
പിന്നീട് എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന നിയമം സുപ്രീംകോടതിയില്‍ വരെ നടന്ന നിയമ യുദ്ധങ്ങളില്‍ പരാജയപ്പെട്ടത് അന്തപ്പന്‍ കാണിച്ച ആ പോഴത്തരം കൊണ്ടാണ് , അന്ന് അനുമതി നല്‍കുന്നതിനു മുന്‍പ് കരാറില്‍ ഒപ്പിടുവിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ ?
ഇപ്പോള്‍ സര്‍ക്കാരിന്‍റെ പിടിപ്പുകേട് കൊണ്ടു മാത്രമാണ് പിജി സീറ്റുകള്‍ നഷ്ട്ടപ്പെടുന്ന അവസ്ഥയുണ്ടായത് , പ്രതിപക്ഷത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണം രക്ഷപ്പെട്ടു , അല്ലെങ്കില്‍ അന്തപ്പന്‍ പറഞ്ഞ പോലെ ---ച്ചു എന്നും പറഞ്ഞ് ഇരിക്കാമായിരുന്നു .
നല്ല അവലോകനം
വായിച്ചു, കുറെ പുതിയ അറിവു കിട്ടി. നന്ദിയുണ്ട്.
ഈ പടിപ്പുരവീട് എനിക്കിഷ്ട്ടായി കേട്ടൊ ഭായ്
ആണ്റ്റണിയെ അന്നു വിദ്യാഭ്യാസ സെക്റട്ടറി ആയിരുന്ന അല്‍ഫോണ്‍സ് കണ്ണംതാനം പറ്റിച്ചു, മദ്യ നിരോധനം പോലെ ആണ്റ്റണി ഇരുന്നിരുന്നു ഒരു തീരുമാനം എടുത്തു കുളം ആവുകയും ചെയ്തു
പിന്നെ അല്‍ഫോണ്‍സ് കണ്ണംതാനം പല കോളേജിലും സ്വന്ത നിലയില്‍ സീറ്റ് ചോദിച്ചതായി കേട്ടു കേള്‍വി ഉണ്ട്, എന്തായാലും സുപ്റീം കോടതിയില്‍ നിന്നും അനു കൂല വിധി ഗവണ്‍മെണ്റ്റിനു ഉണ്ടാകില്ല
മാക്സിമം ചെയ്യാവുന്നത് പകുതി സീറ്റു ഗവണ്‍മെണ്റ്റിനു സറണ്ടര്‍ ചെയ്തില്ലെങ്കില്‍ കോളേജു പൂട്ടി തമിഴ്നാട്ടില്‍ കൊണ്ട് പൊയ്ക്കൊള്ളു എന്നു ഉമ്മന്‍ ചാണ്ടിക്കു പറയാം, പക്ഷെ നൂലിഴ ഭൂരിപക്ഷത്തില്‍ അതൊന്നും സാധ്യമല്ല
എസ് എഫ് ഐക്കു സമരം കൊണ്‍ഗ്രസ് ഭരിക്കുമ്പോഴെ ഉള്ളു, പാവപ്പെട്ട പിള്ളാരെ വളഞ്ഞു പിടിച്ചു ജീപ്പില്‍ കൊണ്ടു വിടുകയാണു സമരത്തിലേക്കു കല്ലെറിയുന്നതും മറ്റും വാടക ഗുണ്ടകളും ഒക്കെയാണു
പക്ഷെ മനോജ് ഏബ്റഹാം ആണു സിറ്റി പോലീസ് കമ്മീഷണറ്‍ കണ്ണൂറ്‍ ഒതുക്കിയ ആളാണു പിള്ളാരെ ഒതുക്കാന്‍ ഒരു പ്റയാസവും ഇല്ല
യൂണിവേറ്‍സിറ്റി കോളേജാകുന്ന സുവറ്‍ണ്ണ ക്ഷേത്രത്തില്‍ കയറി ഇരിക്കുന്ന ഒരു ഭിന്ദ്രന്‍ വാല ആണു എസ് എഫ് ഐ , അവരെ ഒന്നുകില്‍ പുറത്ത് ചാടിക്കുക അല്ലെങ്കില്‍ കരുണാകരന്‍ പ്റാവറ്‍ത്തികമാക്കുമായിരുന്ന ആ തീരുമാനം യൂണിവേറ്‍സിറ്റി കോളേജും ഹോസ്റ്റലും കാര്യവട്ടത്തേക്ക് മാറ്റുക നഗരം ക്ളീയറ്‍ ആകും
നിയമ സഭയില്‍ നടക്കുന്നത് കണ്ടാലും തെരുവില്‍ നടക്കുന്നത് കണ്ടാലും ഒരു കാര്യം മനസ്സിലാക്കം ശര്‍ക്കരക്കുടം കയ്യില്‍ നിന്നും പോയി ഒരു മാസം ആയപ്പോഴേക്കും സഖാക്കന്‍മാറ്‍ക്കു സഹിക്കുന്നില്ല
മണല്‍ ലോബി മുതല്‍ എല്ലാവരുടെ കയ്യില്‍ നിന്നും ഹഫ്താ വാങ്ങി ശീലം ആയിപ്പോയി ഇനി അഞ്ചു കൊല്ലം ആ 'ദുട്ട്' കിട്ടാതെ കാര്യം വിഷമസ്ഥിതി
ഉമ്മന്‍ ചാണ്ടി ആണ്റ്റണി അല്ല ഇഷ്ടം പോലെ അടികൊടുക്കാന്‍ പോലീസിനു വിലക്കൊന്നുമില്ല അടി കൊണ്ട് മാത്റമേ എസ് എഫ് ഐ ഗുണ്ടകളെ ഒതുക്കാന്‍ പറ്റു
രണ്ടടികിട്ടിയാലുമീ സമരമാശ്രയം
സമരത്തിനിറങ്ങിയാലോ പാർട്ടിയാശ്രയം
പാർട്ടിയിലെത്തിയാൽ ഇലക്ഷനാശ്രയം
ഇലക്ഷനിൽ ജയിച്ചാലോ സർക്കാരിലാശ്രയം
സർക്കാരിലെത്തിയാൽ അഴിമതിയാശ്രയം
ആശ്രയം സ്വാശ്രയം മതവുമതിന്നാശ്രയം
ആശ്രയം സ്വാശ്രയം സഹകരണവുമാശ്രയം
കലാവല്ലഭന്റെ കവിത യാണാശ്രയം.
താങ്കള്‍ ഇവിടെ പങ്കുവെച്ച അഭിപ്രായം ഈ വിഷയത്തിന്റെ കാമ്പും കാതലും സ്പര്‍ശിക്കുന്നതാണ്. സ്വാശ്രയം എന്നാല്‍ എന്താണെന്നും കേരളത്തിന്റെ വിദ്യാഭ്യാസ ഭൂമികയില്‍ അത് ഇടം പിടിച്ചത് എങ്ങനെയെന്നും ലക്ഷണമൊത്ത നിരീക്ഷണ പാടവത്തോടെ അങ്ങ് വ്യക്തമാക്കി. ഇത്തരം സമരാഭാസങ്ങളിലൂടെ രാഷ്ട്രീയ തിമിരം ബാധിച്ച നേതാക്കള്‍ ഒരു തലമുറയെ എങ്ങിനെ കുരങ്ങു കളിപ്പിക്കുന്നു എന്നത് വ്യക്തമാണ്.
കേരത്തില്‍ നടക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ തട്ടിപ്പാണ് വിദ്യാഭ്യാസം,പ്രത്യേകിച്ച് പ്രൊഫഷനല്‍ വിദ്യാഭ്യാസം ! എല്ലാവരും കഥയറിയാതെ ആട്ടം കാണുന്നു .!കഥ അറിയുന്നവന്‍ നാടിന്റെ ഗതിയോര്‍ത്ത് സഹതപിക്കുന്നു !!
ചില നിര്‍ദ്ദേശങ്ങള്‍ :
1 .കോസ്മെറ്റിക് പ്രോടക്സ്ടുകള്‍ക്ക് 2 % സെയില്‍സ് ടാക്സ് കൂടുതല്‍ ഏര്‍പ്പെടുത്തുക :-) ( ഇന്ന് ഒരു മലയാളി നല്ലൊരു ശതമാനം വരുമാനം കൊസ്മടിക് ഉത്പന്നങ്ങള്‍ വാങ്ങി ഒരു മെച്ചവും ഇല്ലാതെ പാഴായി കളയുന്നുണ്ട് .. ഒരു രണ്ടു ശതമാനം കൂടി അങ്ങ് പിടിക്കുക , ഒരു അമ്പതു മെഡിക്കല്‍ കോളേജു തുടങ്ങാനും നന്ടതിക്കൊണ്ട് പോകാനുമുള്ള അധിക വരുമാനം ലഭിക്കും ) . ആയ പണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉപയോഗപ്പെടുത്തുക .(വെളുക്കാനുള്ള ക്രേഇനുമ് ഒരു 5 % വില കൂടിയാലും ആര്‍ക്കും പരാതി ഉണ്ടാകില്ല , )
2 .ഓരോ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെയും കൂടെ ഒരു സ്പെഷ്യാലിട്ടി ഹോസ്പിറ്റല്‍ തുടങ്ങുക , ഉയര്‍ന്ന നിരക്കില്‍ വിദഗ്ധ സേവനം ലഭ്യമാക്കുക .
3 . അധ്യാപകര്‍ക്ക് സ്വാകാര്യ പ്രക്സീസിനും , കണ്സല്ട്ടന്സിക്കും ഉള്ള അനുമതി നല്‍കുക
4 . സംസ്ഥാനത്തെ മൊത്തം മെഡിക്കല്‍ കൊല്ലെജുകളുടെ നടത്തിപ്പിന് ഒരു പബ്ലിക് സെക്ടര്‍ കമ്പനി രൂപവല്‍ക്കരിക്കുക , സര്‍ക്കാര്‍ മൂലധനം 51 ശതമാനവും , ബാക്കി ഇന്‍വെസ്ടുമെന്റും സ്വീകരിക്കുക
5 .കമ്പനി മൂലധന സമാഹരതിനായി ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുക , ഓഹരി ഉപഭാക്താക്കള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുരണ്സും , സ്പെഷ്യാലിട്ടി ആശുപത്രിയില്‍ ചികിത്സക്ക് ഡിസകൌന്റ്റ് കൂപനുകളും നല്‍കുക , ഓഹരി ഉടമകള്‍ക്ക് വാര്‍ധക്യ കാല മെഡിക്കല്‍ സേവനം പരിധി വരെ സൌജന്യമായി വാഗ്ദാനം ചെയ്യുക .
ഇത്തരത്തില്‍ പ്രാരംഭ മൂലധനമായും , വര്‍ക്കിംഗ് കാപിടല്‍ ആയും സ്വരൂപിക്കപ്പെടുന്ന തുക ആവശ്യം കഴിഞ്ഞു ബാക്കി ഉള്ളത് , സര്‍ക്കാര്‍ ട്രെഷറിയില്‍ 8 % പലിശക്ക് നിക്ഷേപിക്കുക .
ഇങ്ങനെ ഒക്കെ നടപ്പിലാകിയാല്‍ കേരളത്തിലെ ജന സംഖ്യ അനുപതതിന്‍ അനുസൃതമായി , എല്ലാ MBBS സീറ്റുകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ഫീസില്‍ തന്നെ പഠിപ്പിക്കുവാന്‍ സാധ്യമായിരിക്കും ...വേണം എന്ന് വച്ചാല്‍ ചക്ക വേരിലും കായ്ക്കും , പക്ഷെ വേണം എന്ന് വക്കണം .. ഇങ്ങനെ ഒക്കെ ചെയ്‌താല്‍ വിടെ പലര്‍ക്കും 'കായുണ്ടാക്കാന്‍' പറ്റില്ല ! !
@KPS "..... ഒത്താല്‍ ലാഭവും ഉണ്ടാക്കണം." സത്യത്തിൽ ലാഭം ഉണ്ടാക്കുക എന്നതല്ലേ പ്രധാനമായും ഈ സ്വാശ്രയ കോളേജുകാരുടെ ലക്ഷ്യം.
വിദ്യാഭ്യാസം പൂർണ്ണമായും സർക്കാർ തലത്തിലായിരിക്കണം. പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമായി വിദ്യാഭ്യാസസ്ഥാപങ്ങൾ നടത്തുകയാണു ഇന്നു പ്രൈവറ്റുകാർ ചെയ്യുന്നത്.
ആവനാഴി മാഷേ , ലാഭം ഉണ്ടാക്കുക എന്നത് തന്നെയാണല്ലോ ഏത് സ്വകാര്യസംരഭത്തിന്റെയും ആത്യന്തികമായ ലക്ഷ്യം. അത്കൊണ്ട് കുഴപ്പമൊന്നുമില്ല. എന്തെന്നാല്‍ സ്വകാര്യസംരംഭങ്ങളാണ് നൂതനങ്ങളായ സൌകര്യങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചു തരുന്നത്. ലാഭം എന്ന മോട്ടിവേഷന്‍ ഇല്ലെങ്കില്‍ ആരും ഒന്നിനും തുനിയില്ലല്ലൊ. പക്ഷെ വിദ്യാഭ്യാസത്തെ വെറും ബിസിനസ്സായി കാണരുതെന്നും നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമുള്ള ഫീസ് മാത്രമേ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇടാക്കാവൂ എന്ന് ഒരു വിധി പ്രസ്താവിക്കുന്നതിനിടെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതാണ് ഏറ്റവും ന്യായവും ശരിയും. സ്വകാര്യമേനേജ്‌മെന്റുകള്‍ സീറ്റുകള്‍ സര്‍ക്കാരിന് നല്‍കണം എന്ന നിയമം ഭരണഘടനപ്രകാരം നിലനില്‍ക്കുന്ന ഒന്നല്ല. കേരളത്തില്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും സര്‍ക്കാരും ഭീഷണിപെടുത്തിയാണ് സ്വകാര്യമേനേജ്‌മെന്റില്‍ നിന്ന് സീറ്റുകള്‍ കൈവശപ്പെടുത്തുന്നത്. ഏറ്റവും കരണീയമായത് വിദ്യാഭ്യാസവും ആരോഗ്യവും സ്വകാര്യമേഖലയ്ക്ക് അനുവദിക്കാതെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതാണ്. അതിനുള്ള സാമ്പത്തികമൊക്കെ ഇന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ട്. പക്ഷെ വലിയ തോതില്‍ ധൂര്‍ത്തായും ഉല്പാദനക്ഷമമായ പദ്ധതികള്‍ക്കല്ലാതെ ജനപ്രിയപരിപാടികള്‍ക്കായി ചെലവഴിച്ചും പണം പാഴാക്കുകയാണ് ഗവണ്മേന്റുകള്‍ ചെയ്യുന്നത്. രാഷ്ട്രീയക്കാര്‍ക്കും സമരക്കാര്‍ക്കും ഒന്നും ഒരു കാര്യത്തിലും പോസിറ്റീവായ ഒരു അപ്രോച്ച് ഇല്ല. അന്നന്ന് തള്ളി നീക്കണം എന്നേയുള്ളൂ.
ലാഭം ഉണ്ടാക്കുക എന്നതു തന്നെ ആണ് ഇത്തരം സംരംഭങ്ങളുടെ ലക്ഷ്യം. എന്നാൽ ഒരു വ്യത്യാസം ഉണ്ട്. എന്തെകിലും, പ്രൊഡക്റ്റ് അല്ല്ങ്കിൽ സർവീസ് കൊടുത്ത് ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾക്ക് അവരുടെ പ്രൊഡക്റ്റിനോ സർവീസിനോ ഉള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. എന്നാൽ സ്വാശ്രയത്തിന്റെ പ്രൊഡക്റ്റ് ആയ എഞ്ചിനിയറിംങ് മെഡിസിൻ ബിരുദധാരികളുടെ ഗുണനിലവാരമൊ അവരെക്കൊണ്ടുള്ള സമൂഹത്തിന്റെ ഉപയോഗമോ ഒന്നും സ്വാശ്രയക്കാരുടെ ഉത്തരവാദിത്വം അല്ല.
പ്രോഡക്ട് പോലെയാണോ വിദ്യാഭ്യാസത്തിന്റെ കാര്യം. പഠിക്കുന്നവന് തല വേണ്ടേ? അല്ലെങ്കില്‍ തന്നെ തലയുള്ളവര്‍ മെറിറ്റില്‍ കയറും, അത്ര തല പോരാത്തത്കൊണ്ടല്ല്ലേ പണം കൊടുത്ത് സീറ്റ് വാങ്ങേണ്ടി വരുന്നത്. അങ്ങനെ പഠിക്കുന്നവരുടെ നിലവാരവും സമൂഹത്തിനുള്ള ഗുണവും ആര്‍ക്ക് ഗ്യാരണ്ടി നല്‍കാനാവും. ബിരുദധാരികളുടെ ഗുണനിലവാരമൊ അവരെക്കൊണ്ടുള്ള സമൂഹത്തിന്റെ ഉപയോഗമോ ഒന്നും സ്വാശ്രയക്കാരുടെ ഉത്തരവാദിത്വം അല്ല എന്നത് ശരി തന്നെയല്ലേ. സര്‍ക്കാരിനില്ലാത്ത ഉത്തരവാദിത്വം സ്വകാര്യമുതലാളിമാര്‍ക്ക് ഉണ്ടാവുമോ? ഇവിടെ ആര്‍ക്കും ഉത്തരവാദിത്വമില്ല എന്നതാണ് സത്യം. എങ്ങനെയെങ്കിലും എനിക്ക് പണം ഉണ്ടാക്കണം എന്ന് മാത്രം ഓരോരുത്തരും ചിന്തിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ആര്‍ക്ക് ആരോട് ഉത്തരവാദിത്വം? എല്ലാവരും എന്തൊക്കെയോ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയും പറ്റുമെങ്കില്‍ ആ പുകമറയില്‍ നിന്ന് മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന കോലാഹലങ്ങളാണ് സര്‍വ്വത്ര കാണുന്നത്.
സർക്കാർ വിദ്യാലയത്തിൽ പഠിച്ച് നാലാം ക്ലാസിൽ തോറ്റവന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുമോ?
എല്‍ ഡി എഫിനെ കുറ്റം പറയുന്നവരോട് ഒരു ചോദ്യം ? നിയമപരമായ എല്ലാ സാധ്യതകളും ശ്രമിച്ച് , സുപ്രീം കോടതിയില്‍ വരെ ' 'ന്യൂനപക്ഷാവകാശം ' എന്നതിന് മുന്നില്‍ തോല്‍ക്കുന്ന ഗതികേടുണ്ടായത് എന്തുകൊണ്ട് ? കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ ഡി എഫ് ഒന്നും ചെയ്തില്ല എന്ന് വിലപിക്കുന്നവര്‍ , കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ ഡി എഫ് എന്തൊക്കെ ചെയ്യണമായിരുന്നു , എന്തൊക്കെ ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് കൂടി പറയുക ... . പ്ലീസ് ....
http://www.vipinavihari.blogspot.com/
>>>>എന്നാൽ സ്വാശ്രയത്തിന്റെ പ്രൊഡക്റ്റ് ആയ എഞ്ചിനിയറിംങ് മെഡിസിൻ ബിരുദധാരികളുടെ ഗുണനിലവാരമൊ അവരെക്കൊണ്ടുള്ള സമൂഹത്തിന്റെ ഉപയോഗമോ ഒന്നും സ്വാശ്രയക്കാരുടെ ഉത്തരവാദിത്വം അല്ല.<<<
അത് ചിരിപ്പിച്ചു... മെഡിക്കല്‍ കോളേജില്‍ കയറിയാല്‍ ആരും ഡോക്ടര്‍ ആകണം എന്നില്ല.... അത് കൈയ്യില്‍ കിട്ടനമെന്കില്‍ ചില പരീക്ഷകള്‍ പാസാകണം. അത് നടത്തുന്നത് സര്‍ക്കാരാണ്... അവര്‍ വിജയിച്ചിട്ടും ഗുണനിലവാരം ഇല്ലെങ്കില്‍ അത് ആരുടെ കുറ്റം...?
നില്‍ ...
പൈസ ഇത്രമുടക്കിയിട്ടും ജയിക്കുന്നില്ല... അതിന്റെ പഠിപ്പിക്കുന്നതിന്റെ ഗുണനിലവാരം പോരെങ്കില്‍ ... അതിനെതിരെ പരാതിപെടെണ്ടത് അതില്‍ പഠിക്കുന്നവരാണ്...
>>>> കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ ഡി എഫ് ഒന്നും ചെയ്തില്ല എന്ന് വിലപിക്കുന്നവര്‍ , കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ ഡി എഫ് എന്തൊക്കെ ചെയ്യണമായിരുന്നു , എന്തൊക്കെ ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് കൂടി പറയുക ... . പ്ലീസ് ....
<<<,
അഞ്ചു കൊല്ലം എന്ത് ചെയ്യണം എന്നറിയാത്തവര്‍ അമ്പത് ദിവസം കൊണ്ട് ഈ പ്രശ്നം പരിഹരിക്കണം എന്ന് പറയുന്നതിന്റെ ന്യായം വിപിന് പറഞ്ഞു തരാമോ?
വിദ്യാഭ്യാസം കച്ചവടമായ കാലം. സ്വാശ്രയമെന്നോ, സര്‍ക്കാര്‍ എന്നോ എന്നതല്ല ഇവിടത്തെ കാര്യം. കഴിവുറ്റ നല്ല കുറെ ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും ലോകത്തിന് സംഭാവന നല്‍കുന്നവയാവണം....അവര്‍ക്ക് മനസ്സറിഞ്ഞ് സമൂഹത്തെ സേവിക്കുവാനാവണം....
(സുകുമാരേട്ടാ...ഏടെ നോക്കിയാ ഇങ്ങള് പോസ്റ്റിയത്. പാരഗ്രാഫില്ലാണ്ട്...വായിക്കാന്‍ ഒരു സുഖവുമില്ല..)
സ്‌നേഹത്തോടെ
പാമ്പള്ളി
പണം ഉള്ളവറ്‍ മംഗലാപുരത്തും വെല്ലൂരും ബാങ്ങളൂരും ആന്ധ്റയിലും ഒക്കെ പഠിപ്പിക്കും എല്ലാ ഡിഗ്രീയും വാലിഡ് ആണു , റഷ്യയില്‍ ആയിരുന്നു എണ്റ്റെ ബാച്ചിലെ കമ്യൂണിസ്റ്റ് സന്തതികളുടെ പഠനം അവരും പ്റാക്ടീസ് ചെയ്യുന്നു
എം ബീ ബീ എസിനു റാങ്ക് കിട്ടിയ ആള്‍ നല്ല സറ്‍ജന്‍ ആവണമെന്നില്ല ജസ്റ്റ് പാസ് ആയിരിക്കും ചങ്കുറപ്പു കൊണ്ട് നല്ല സര്‍ജന്‍ ആവുക പിന്നെ ഈ പ്ളസ് ടു പഠിക്കുന്ന ഒരു കുന്തവും എം ബീ ബീ എസിനു വേണ്ട അത്യാവശ്യം ബ്ളഡ് ഗ്രൂപ് എന്താണു, ഡീ എന്‍ എ എന്താണൂ എന്നൊക്കെയുള്ള മിനിമ നോളജ് മതി
ഇപ്പോള്‍ എന്താണൂ സംഭവിക്കുന്നത് റിപീറ്റ് ചെയ്ത് എണ്റ്റ്റന്‍സ് കാണാ പാഠം പഠിക്കുന്നവറ്‍ക്കു സറ്‍ക്കാറ്‍ മെറിറ്റില്‍ അഡ്മിഷന്‍ കിട്ടുന്നു
ടൌണീലോ നാട്ടിന്‍ പുറത്തോ ഉള്ള ഒരു കുട്ടിക്കും മെഡിസിനു അഡ്മിഷന്‍ കിട്ടില്ല അതുപോലെ മലയാളം മീഡിയത്തില്‍ പഠിച്ച ഒരു കുഞ്ഞിനും എം ബീ ബീ എസ് എണ്ട്റന്‍സ് കിട്ടാറില്ല
ഇതൊക്കെ കാരണം സറ്‍ക്കാറ്‍ ആശുപത്റിയില്‍ അല്ലെങ്കില്‍ ഈ എസ് ഐയില്‍ വറ്‍ക്കു ചെയ്യാന്‍ ഡോക്ടറ്‍ ഇല്ല അവിടെ വെറും എം ബീ ബീ എസ് മതി പക്ഷെ ആരും വില്ലിംഗ് അല്ല
അഡ്മിഷന്‍ കിട്ടുന്നതെല്ലാം പണം ഉള്ളവറ്‍ക്കാണു സാധാരണക്കരണ്റ്റെ മക്കള്‍ക്കു എണ്ട്റന്‍സ് കടമ്പ കടന്നു അഡ്മിഷന്‍ കിട്ടുന്നില്ല
പണ്ടു പ്റീ ഡിഗ്രിയുടെ മാറ്‍ക്ക് ബേസില്‍ അഡ്മിഷന്‍ ഉള്ളതു കൊണ്ട് നാട്ടിന്‍ പുറത്തെ ടോപ്പറ്‍ക്കു എം ബീ ബീ എസ് അഡ്മിഷന്‍ കിട്ടിയിരുന്നു അവന്‍ ഈ എസ് ഐയില്‍ പോകാനും വില്ലിംഗ് ആയിരുന്നു
ഗവണ്‍മണ്റ്റ് ഒരു പുതിയ സംവിധാനം അതായത് മക്സിമം എം ബീ ബെ എസ് നോളജ് കിട്ടുന്ന ഒരു പുതിയ റൂറല്‍ എം ബീ ബീ എസ് കോറ്‍സു തുടങ്ങണം അവറ്‍ എണ്ട്റന്‍സ് ബേസാകണമെന്നില്ല പ്യൂറ്‍ മെറിറ്റ് മതി ഇവറ്‍ക്ക് ഒരുവിധം ജനറല്‍ മെഡിക്കല്‍ പ്റക്ടീഷണറ്‍ ആയി ജോലി ചെയ്യാന്‍ കഴിയും എലിപ്പനി പന്നിപ്പനി ഒക്കെ മരുന്നു കൊടുക്കാന്‍ ഇവറ്‍ മതി
ചെത്തു കാരന്‍ വാസു പറഞ്ഞ ഐഡിയകളും നല്ലതാണു പക്ഷെ ഉമ്മന്‍ ചാണ്ടിയെ ഒന്നു ഭരിക്കാന്‍ വിടണ്ടെ? കരുണാകരനെ പോലെ തീരുമാനം എടുക്കാന്‍ വിദഗ്ധന്‍ ആണു ഉമ്മന്‍ ചാണ്ടീ ഇമേജ് നോക്കി കണ്ണാടി മിനുക്കുന്ന ആള്‍ അല്ല
ഇപ്പോള്‍ കണ്ടില്ലേ പോലീസ് ആദ്യം തന്നെ കയറി അടി തുടങ്ങിയപ്പോള്‍ പോലീസ് സഖാക്കള്‍ തന്നെ പറഞ്ഞു ഇതു കൊച്ചു കളിയല്ല പിള്ളാരെ വിട്ട് ഉമ്മന്‍ ചാണ്ടിക്കു പണീ കൊടുക്കല്‍ നടക്കില്ല
അപ്പോള്‍ ബുജിയായ ഇകബാല്‍ ഒക്കെ പറഞ്ഞു എന്നും പറഞ്ഞു മര്യാദക്കു പ്റകടനം നടക്കുന്നു ഇത്റയേ ഉള്ളു കാര്യം
@ Help said... <<>മെഡിക്കല്‍ കോളേജില്‍ കയറിയാല്‍ ആരും ഡോക്ടര്‍ ആകണം എന്നില്ല.... അത് കൈയ്യില്‍ കിട്ടണമെന്കില്‍ ചില പരീക്ഷകള്‍ പാസാകണം. അത് നടത്തുന്നത് സര്‍ക്കാരാണ്..>>>
മെഡിക്കല്‍, എഞ്ചിനീയറിംഗ് പരീക്ഷകള്‍ നടത്തുന്നത് സര്‍ക്കാര്‍ അല്ലല്ലോ. മൂല്യ പരിശോധന നടത്തുന്നത് മറ്റ് ഏജന്‍സികളാണ്. നല്ല രീതിയില്‍ മൂല്യ നിര്‍ണയം നടത്തിയാല്‍ കാണാം പല വിദ്യാഭ്യാസികളുടെയും തനി നിറം. സ്വാശ്രയകാരുടെ ഇടപെടലുകള്‍ മൂലം മൂല്യ നിര്‍ണയത്തില്‍ വന്നിട്ടുള്ള വെള്ളം ചേര്‍ക്കലുകള്‍ക്ക് സര്‍ക്കാരും യൂണിവേഴിറ്റികളും അദ്യാപകരും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളുമൊക്കെ ഉത്തരവാദികളാണ്.
സീറ്റ് തര്‍ക്കവും ഫീസ് വര്‍ദ്ധനവുമൊന്നുമല്ല, യധാര്‍ഥ പ്രശ്നം. യധാര്‍ഥ പ്രശ്നം അനുഭവിക്കാന്‍ പോവുന്നതേയുള്ളു.
@കെ പി എസ്
<>
പ്രവേശന മെറിറ്റ് നിര്‍ണയിക്കുന്നിടത്ത് തന്നെ പിഴവ് സംഭവിച്ചാല്‍ “തലയ്ക്ക് “ വലിയ പ്രസക്തി ഇല്ല. ഇപ്പോഴത്തെ എന്റ്രന്‍സ് പരീക്ഷയ്ക്ക് മേന്മകളൊന്നും അവകാശപ്പെടാനില്ല. നല്ല എഞ്ചിനീയര്‍മാരും, ഡോക്ടര്‍മാരും ആകുന്ന കുട്ടികളില്‍ വളരെ പേര്‍ അത്ര ഉയര്‍ന്ന എന്റ്രന്‍സ് റാങ്കുകള്‍ നേടിയവര്‍ അല്ല.
കെപീഎസ് പറഞ്ഞ ഒരു കാര്യത്തിനു അടിവര ഇടുന്നു:
ഇവിടെ ആര്‍ക്കും ഉത്തരവാദിത്വമില്ല എന്നതാണ് സത്യം. എങ്ങനെയെങ്കിലും എനിക്ക് പണം ഉണ്ടാക്കണം എന്ന് മാത്രം ഓരോരുത്തരും ചിന്തിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ആര്‍ക്ക് ആരോട് ഉത്തരവാദിത്വം?
@കാക്കര kaakkara said...
<>
“പഠിച്ച്“ തോല്‍ക്കുന്ന നാലാം ക്ലാസ് വിദ്യാര്‍ഥി??
>>> മൂല്യ പരിശോധന നടത്തുന്നത് മറ്റ് ഏജന്‍സികളാണ്.
മണി,... ഞാന്‍ ഉദ്ദേശിച്ചത് മനസിലായി കാണുമല്ലോ... എന്തായാലും ആ സ്വാശ്രയകോളെജുക്കാര്‍ അല്ല എന്നെ ഉദ്ദേശിച്ചുള്ളൂ... യൂണിവേഴ്സിറ്റി തള്ളി പോളിതരം കാണിച്ചാല്‍ തല്ലി പോളിക്കേണ്ടത് യൂണിവേഴ്സിറ്റിയാണ്... അല്ലാതെ സ്വാശ്രയക്കാരുടെ നെഞ്ചത്തല്ല.
<>
help നു കാര്യങ്ങൾ ശരിക്കും അറിയില്ല എന്നു തോന്നുന്നു.
സ്വാശ്രയസ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവിനനുസരിച്ച് യൂണിവേഴ്സിറ്റിയിന്മേലുള്ള അവരുടെ സ്വധീനവും വർദ്ധിച്ചിട്ട്ണ്ട്. തങ്ങൾക്കനുകൂലമായി കാര്യങ്ങൾ വരുത്താനുള്ള ശക്തി അവർ ആർജ്ജിച്ചിരിക്കുന്നു. സിലബസ്സ് ലഘൂകരിക്കാനും കര്‍ശന മൂല്യ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കാനും എളുപ്പത്തില്‍ കഴിയുന്നു എന്നാണ് അനുഭവം.
കോപ്പി അടി തടയാനുള്ള നിയമങ്ങൾ പോലും വേള്ളം ചേർത്ത് നേര്‍പ്പിച്ചിരിക്കുകയാണ്. പണ്ട് കോപ്പിയടിക്ക് ഡീബാര്‍ ആയിരുന്നൂ ശിക്ഷയെങ്കില്‍, ഇന്നത് ഒരു ഫൈന്‍ മാത്രമായി ലഘൂകരിച്ചിരിക്കുന്നു. കുസാറ്റില്‍ കോപ്പിഅടി യില്‍ പിടിക്കപ്പെട്ടാല്‍ 5000 രൂപ പിഴ കൊടുത്ത് ഊരിപ്പോരാം!!
ഒരിക്കല്‍ ഒരു മൂല്യ നിര്‍ണയക്യാമ്പില്‍ വച്ചു ഒരേ കോളേജില്‍ നിന്നുമുള്ള 26 ഉത്തരക്കടലാസുകള്‍ പരിശോധിച്ചപ്പോള്‍ വള്ളി പുള്ളി വ്യത്യാസമില്ലാതെ ഒരേപോലെ ഉത്തരം എഴുതിയത് കണ്ട് അല്‍ഭുതപ്പെട്ടിട്ടുണ്ട്. ( ആ ഉത്തരങ്ങള്‍ പലതും തെറ്റായിരുന്നു!)
എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ ഇവാല്യുവേഷന്‍ എന്ന ഒരു സംഗതി ഉണ്ട്. മൊത്തം 150 മാര്‍ക്ക് ഉള്ള ഒരു വിഷയത്തിനു 50 മാര്‍ക്ക് ഇന്റേണലും, 100 മാര്‍ക്കിനു യൂണിവേഴ്സിറ്റി പരീക്ഷയും എന്നാണു കണക്ക്. സ്വാശ്രയക്കോളേജില്‍ പഠിക്കുന്ന മിക്കവാറും കുട്ടികള്‍ക്കും ഇന്റേണലില്‍ 95 മുതല്‍ 99 ശതമാനം വരെ മാര്‍ക്ക് കിട്ടും.എന്നാല്‍ ഈ കുട്ടികള്‍ക്ക് പലപ്പോഴും യൂണിവേഴ്സിറ്റി പരീക്ഷ യില്‍ കിട്ടുന്നത് 35 % ല്‍ താഴെ ആയിരിക്കും എന്നാണു കണ്ടിട്ടുള്ളത്.
എന്ജിനീയരിങ്ങിനു , ഇന്റെര്‍ണല്‍ , അല്ലെങ്ങില്‍ സെഷണല്‍ എന്നാ കലാപരിപാടി നിര്‍ത്തലാക്കണം എന്നാണ് എനിക്ക് പറയാനുള്ളത് .. ശുദ്ധ തോന്നിവാസം ആണത് .
വളരെ നന്നായി പറഞ്ഞു .
എങ്കില്‍ അത് തടയാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്.... അല്ലാതെ ഒരു അമ്പത് ശതമാനതോട് അനീതി കാട്ടി അവരുടെ ചിലവില്‍ മാറ്റേ അമ്പത് ശതമാനത്തെ പഠിപ്പിച്ചു ആളാവുകയല്ല...! മണിക്ക് ആ അനീതി കാണുവാന്‍ കഴിയുന്നില്ലേ ...അത് തടയാന്‍ എന്തുണ്ട് നിര്‍ദേശം ... അതോ ആ അനീതി നടന്നോട്ടെ എന്നോ...?
@Help , അതാണ് അതിലെ കാര്യം. രാഷ്ട്രീയക്കാര്‍ എല്ലാം പറയുന്നത് കേട്ടാല്‍ തോന്നും സാമൂഹ്യനീതി നടപ്പാക്കാന്‍ സ്വാശ്രയമുതലാളിമാര്‍ പോക്കറ്റില്‍ നിന്ന് കാശെടുത്ത് അമ്പത് ശതമാനത്തെ പഠിപ്പിക്കുന്നു എന്ന്. എന്ത് വന്നാലും സ്വാശ്രയമുതലാളിക്ക് ലാഭമേയുണ്ടാവൂ. ഇല്ലെങ്കില്‍ ആരെങ്കിലും സ്വാശ്രയം നടത്തുമോ? അപ്പോള്‍ ഒരു അമ്പത് ശതമാനത്തിന്റെ പോക്കറ്റടിച്ച് മറ്റേ അമ്പത് ശതമാനത്തെ പഠിപ്പിച്ച് മേനി നടിക്കുകയാണ് സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും മേനേജ്‌മെന്റുകളും. എല്ലാ രംഗത്തും കൈവിട്ട കളികളാണ് നടക്കുന്നത്. ശക്തമായ നിയമങ്ങളും സാമൂഹ്യ നീതി നിര്‍വ്വഹണവുമെല്ലാം ജനാധിപത്യത്തിലും നടപ്പാക്കാന്‍ പറ്റും. ഇവിടെ പക്ഷെ രാഷ്ട്രീയക്കാര്‍ കുരങ്ങന്റെ കൈയില്‍ കിട്ടിയ പൂമാല പോലെ ജനാധിപത്യത്തെ അലങ്കോലമാക്കുകയാണ്. നേതാക്കളുടെ വികൃതഭാവനകള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഉല്‍ബുദ്ധമായൊരു സിവില്‍ സമൂഹം ഇല്ലാത്ത രാജ്യത്ത് ജനാധിപത്യത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പാര്‍ട്ടി അണികള്‍ക്ക് തങ്ങളുടെ നേതാക്കളുടെ ഇംഗിതം നിറവേറണമെന്ന തുച്ഛമായ താല്പര്യമല്ലേയുള്ളൂ.
Help,
ഈ വിഷയത്തില്‍ ഞാന്‍ കാണുന്ന അനീതികള്‍ താഴെ ഏഴുതുന്നു:
1. പണം ഉണ്ടെങ്കില്‍ എന്തുമാവാമെന്ന ഒരു വ്യവസ്ഥിതി എനിക്ക് തെറ്റാണെന്നു തോന്നുന്നു.
2. മെറിറ്റില്‍ പ്രവേശനം കിട്ടാത്തവരും സാമ്പത്തിക ശേഷി ഇല്ലാത്തവരുമായ പല മാതാപിതാക്കളും പ്രലോഭനത്തിനടിപ്പെട്ട് കടം വാങ്ങി തങ്ങളുടെ മക്കളെ സ്വാശ്രയ വിദ്യാഭ്യാസത്തിന്‍ ചേര്‍ത്ത് കടക്കെണിയിലാവുന്നു.
3. ലാഭം മാത്രം ലക്ഷ്യമാക്കിയ സ്വാശ്രയ മുതലാളന്മാരാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ നിലവാരം വ്യഭിചരിക്കപ്പെടുന്നു.
4.സ്വകാര്യ സ്വാശ്രയവിദ്യാഭ്യാസം ആത്യന്തികമായി തിന്മയെ പ്രോത്സാഹിപ്പിക്കുന്നു എനാണെനിക്ക് തോന്നുന്നത്.
ഇത്തരം അനീതി തടയേണ്ടത് നമ്മള്‍ തന്നെയാണ്. നമ്മള്‍തന്നെ അല്ലേ രാഷ്ട്രീയക്കാരെ സര്‍ക്കാര്‍ ആക്കി മാറ്റുന്നത്. ഇടതു വലതു പക്ഷങ്ങളെല്ലാം തന്നെ സ്വാശ്രയ വിദ്യാഭ്യാസത്തെ പരസ്യമായി എതിര്‍ക്കുകയും പരോക്ഷമായി അവരെ സഹായിക്കുന്ന നിലപാടെടുക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഞാന്‍ കെപി എസിന്റെ പക്ഷത്താണ്.
@ചെത്തുകാരന്‍ വാസു, ഇന്റേണല്‍ അസസ്സ്മെന്റ് നിര്‍ത്തലാക്കണം എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. പഠിപ്പിക്കുന്ന അദ്ദ്യാപകന്‍ തന്നെ അല്ലേ തന്റെ വിദ്യാര്‍ഥിയെ വില ഇരുത്തേണ്ടത്?
ആ മൂല്യ നിര്‍ണയത്തില്‍ തെറ്റു വരുത്താനുള്ള അവസരങ്ങള്‍ ഒഴിവാക്കുകയല്ലേ വേണ്ടത്. തല വേദനയ്ക്ക് പരിഹാരം തല വെട്ടിക്കളയലല്ലല്ലോ.
ഈ വിഷയത്തില്‍ ഞാന്‍ കാണുന്ന അനീതികള്‍ താഴെ ഏഴുതുന്നു:
1. പണം ഉണ്ടെങ്കില്‍ എന്തുമാവാമെന്ന ഒരു വ്യവസ്ഥിതി എനിക്ക് തെറ്റാണെന്നു തോന്നുന്നു.
[യോജിക്കുന്നു. സ്വാശ്രയത്തില്‍ മാത്രമല്ല ഈ കുഴപ്പം]
2. മെറിറ്റില്‍ പ്രവേശനം കിട്ടാത്തവരും സാമ്പത്തിക ശേഷി ഇല്ലാത്തവരുമായ പല മാതാപിതാക്കളും പ്രലോഭനത്തിനടിപ്പെട്ട് കടം വാങ്ങി തങ്ങളുടെ മക്കളെ സ്വാശ്രയ വിദ്യാഭ്യാസത്തിന്‍ ചേര്‍ത്ത് കടക്കെണിയിലാവുന്നു.
[യോജിക്കുന്നു. പക്ഷെ അതിനു വേറെ ആരെ കുറ്റം പറയാന്‍?]
3. ലാഭം മാത്രം ലക്ഷ്യമാക്കിയ സ്വാശ്രയ മുതലാളന്മാരാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ നിലവാരം വ്യഭിചരിക്കപ്പെടുന്നു.
[യോജിക്കുന്നു. ]
4.സ്വകാര്യ സ്വാശ്രയവിദ്യാഭ്യാസം ആത്യന്തികമായി തിന്മയെ പ്രോത്സാഹിപ്പിക്കുന്നു എനാണെനിക്ക് തോന്നുന്നത്.
[വിയോജിക്കുന്നു. അതിനു പല നല്ല വശങ്ങളും ഉണ്ട്. ]
താങ്കളോട് ചോദിച്ച അനീതിയെ പറ്റി ഇപ്പോഴും താങ്കള്‍ അഭിപ്രായം പറഞ്ഞില്ല.
@ മണി
"പഠിപ്പിക്കുന്ന അദ്ദ്യാപകന്‍ തന്നെ അല്ലേ തന്റെ വിദ്യാര്‍ഥിയെ വില ഇരുത്തേണ്ടത്?"
അത് സങ്കല്‍പം , ഇത് ഏതാണ്ട് എല്ലായ്പോഴും സാറും വിധ്യാര്തിയും തമ്മിലുള്ള ഒരു അട്ജസ്ടുമെന്ടോ , സാറിനെ മണിയടിച്ചു കൂടുതല്‍ മാര്‍ക്കൊപ്പിക്കാനുള്ള കഴിവോ , വിദ്യാര്തിയോടുള്ള ദേഷ്യം സെഷനലില്‍ കാനിക്കമെന്നുള്ള ധര്ഷ്ട്യ്മോ ഒക്കെ ആയിത്തീരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം .. അത്ഹയത് വിദ്യാര്‍ഥിയെ അഭയാര്‍ഥി ആക്കി മാറ്റുന്ന പരിപാടി .
ചോദ്യക്കടലാസില്‍ പേരിനു പകരം റോള്‍ നമ്പര്‍ വെക്കാനുള്ള ആ പഴയ തീരുമാതിനു പിന്നില്‍ , വിലയിരുതപ്പെടുന്നവനെ കുറിച്ചുള്ള മുന്‍വിധികള്‍ ഇല്ലാത്ത മൂല്യനിര്‍ണയം ആണ് ഉദ്ടെഷിക്കപെടുന്നത് സെഷനന്ളില്‍ അത് പൂര്‍ണമായി അട്ടി മരിക്കപെടുന്നു . മാത്രമല്ല സെഷനാല്‍ പരീക്ഷകള്‍ ഒരു സാധാരണ പരീക്ഷയെപ്പോലെ തന്നെ ചോദ്യോത്തരങ്ങള്‍ മാത്രം ആണ് , അത് പൊതുവായി നടതപ്പെടുന്നതും..ഓരോ വിദ്യാര്‍ത്ഥിയും ഒരത്യേകം ആയി അളക്കുന രീതിയല്ല അത്..അതായത് യുനിവേസിട്ടി പരീക്ഷയുടെ ചെറിയ രൂപം ക്ലാസ്സില്‍ വച്ച് നടത്തുന്നു അത്ര തന്നെ . സെഷനാല്‍ തലയോന്നുമല്ല . അത് വെറും കുരുവാണ് അല്ലെങ്ങില്‍ അരിമ്പാറ . അങ്ങ് മുറിച്ചു കളഞ്ഞേക്കണം ..!! :-)
സ്വകാര്യ സ്വാശ്രയവിദ്യാഭ്യാസം ആത്യന്തികമായി തിന്മയെ പ്രോത്സാഹിപ്പിക്കുന്നു എനാണെനിക്ക് തോന്നുന്നത് എന്ന മണിയുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പുണ്ട്. അതേ സമയം ‘അതിനു പല നല്ല വശങ്ങളും ഉണ്ട്' എന്ന് പറഞ്ഞ ഹെല്‍പിന്റെ അഭിപ്രായത്തോടും എനിക്ക് യോജിക്കാതിരിക്കാന്‍ കഴിയില്ല.
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ എല്ലാം കച്ചവടമാണ്. എങ്ങനെയും ലാഭമുണ്ടാക്കുക, നേട്ടമുണ്ടാക്കുക എന്നതില്‍ കവിഞ്ഞ് യാതൊരു സാമൂഹ്യപ്രതിബദ്ധതയും ഒരു മേഖലയിലും ഇല്ല. രാഷ്ട്രീയത്തില്‍ പോലും ഈ അവസ്ഥയാണ് ഉള്ളത്. വ്യക്തിഗതമായ ഒരു നേട്ടവും ഇല്ലെങ്കില്‍ ഇന്ന് ആരും തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങുകയില്ല. ജാഥയില്‍ പോയി മുദ്രാവാക്യം വിളിക്കുന്നവന് പോലും മിനിമം ലാഭചിന്തയുണ്ട്. ഈ അവസ്ഥയില്‍ സ്വാശ്രയ വിദ്യാഭ്യാസം ഇവിടെ തിന്മ മാത്രമേ വളര്‍ത്തൂ എന്ന കാര്യത്തില്‍ സംശയമേ വേണ്ട. ലക്ഷങ്ങള്‍ കൊടുത്ത് പ്രവേശനം നേടുന്നവന് കോടികള്‍ കൊയ്യണമെന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടാവൂ. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം എന്ന് പറഞ്ഞ് തെരുവില്‍ സമരാഭാസം നടത്തുന്ന പിള്ളേര്‍ക്കും ഇത് അറിയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഞാന്‍ പറഞ്ഞല്ലൊ, സമരത്തിന് അവര്‍ പോകുന്നതും പാര്‍ട്ടിയില്‍ നിന്ന് എന്തെങ്കിലും നേട്ടം തനിക്ക് കിട്ടുമെന്ന പൂതിയിലാണ്.
അതേ സമയം, സ്വാശ്രയത്തിന് പല നല്ല വശങ്ങളും ഉണ്ട് എന്നത് പരിഷ്കൃത സമൂഹത്തില്‍ മാത്രം ആപ്ലിക്കബിള്‍ ആണ്. പാശ്ചാത്യ സംസ്ക്കാരത്തില്‍ എത്രയോ നന്മകളും നല്ല വശങ്ങളുമുണ്ട്. അതൊന്നും നമ്മള്‍ ഉള്‍ക്കൊള്ളുകയോ അംഗീകരിക്കുകയോ ചെയ്യില്ല. എന്നാല്‍ പാശ്ചാത്യരുടെ തിന്മകളും മോശം വശങ്ങളും എടുത്ത് പറയുകയും അതൊക്കെ പിന്‍പറ്റുകയും ചെയ്യും. അടിമുടി കാപട്യവും ഇരട്ടവ്യക്തിത്വവും ഉള്ളതാണ് നമ്മുടെ സമൂഹം. അതിനാല്‍ സ്വാശ്രയം ഇവിടെ അമിതമായ ലാഭേച്ഛയും അതിന്റെ ഫലമായ തിന്മകളും മാത്രമേ ഉല്പാദിപ്പിക്കൂ.
സ്വകാര്യ സ്വാശ്രയവിദ്യാഭ്യാസം ആത്യന്തികമായി തിന്മയെ പ്രോത്സാഹിപ്പിക്കുന്നു എന്ന അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുന്നു...
ലക്ഷങ്ങൾ വിലകൊടുത്ത് വാങ്ങുന്നവർ ആ ലക്ഷങ്ങൾ തിരിച്ചുപിടിക്കുകയില്ലേ എന്നതിൽ നിന്നായിരിക്കും ഇങ്ങനെ ഒരു വാദം ഉയർന്നുവരുന്നത്... ഫീസ് കൊടുക്കാതെ പഠിച്ചു പുറത്തിറങ്ങിയവർക്കും ഫീസ് കൊടുത്ത് പഠിച്ചു പുറത്തിറങ്ങിയവർക്കും വിപണി നൽകുന്നത് തുല്യവസരമാണ്... വാങ്ങുന്ന ഫീസിൽ ഒരിളവും ഉണ്ടാകുന്നില്ല... സത്യത്തിൽ സംഭവിക്കുന്നത്, സർക്കാർ ഫീസിൽ പഠിച്ചവർ നികുതി പണം തിരിച്ചടയ്ക്കാതെയിരിക്കുന്നു എന്ന അവസ്ഥ സംജാതമാകുന്നു...
അന്യസംസ്ഥാനങ്ങളിൽ പോയി ഫീസ് കൊടുത്ത് പഠിച്ച് നാട്ടിൽ വന്ന് കോടതിയിൽ പ്രാക്ടീസ് നടത്തുന്ന വക്കീലും നാട്ടിലെ സർക്കാർ കോളേജിൽ പഠിച്ചിറങ്ങിയ വക്കിലും തമ്മിൽ ഫീസ് വാങ്ങുന്നതിൽ വല്ല വിത്യാസവും ഉണ്ടോ?
ഒരു കോളേജ് ഉണ്ടാക്കുവാനും നടത്തിപ്പിനും ആവശ്യമായ ഫീസ് ഒരു ദീർഘകാലകാലയളവിൽ കണക്കാക്കി സാമൂഹ്യനീതിയും ഉൾപ്പെടുത്തി ഒരു സ്വാശ്രയനയം ഉണ്ടാക്കണം... ഇപ്പോഴത്തെ സ്വാശ്രയം കൊള്ള നടക്കുന്നത്, അങ്ങനെയൊരു പരിപാടിയില്ലാത്തതുകൊണ്ടാണ്...
help, താങ്കള്‍ പറയുന്നു, .. അല്ലാതെ ഒരു അമ്പത് ശതമാനതോട് അനീതി കാട്ടി അവരുടെ ചിലവില്‍ മാറ്റേ അമ്പത് ശതമാനത്തെ പഠിപ്പിച്ചു ആളാവുകയല്ല...
നാട്ടില്‍ കിലോക്ക് ഒരു രൂപയ്ക്ക് അരി കൊടുക്കുന്നത്, തിരിച്ചടക്കാനാവാത്ത കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുന്നത്, എല്ലാം രാജ്യത്തെ പൌരന്മാരുടെ കയ്യില്‍ നിന്നുംപിരിച്ചെടുക്കുന്ന നികുതിപ്പണം കൊണ്ടാണ്. സര്‍ക്കാര്‍ സൌജന്യ വിദ്യാഭ്യാസം കൊടുക്കുന്നതും ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന നികുതിപ്പണം കൊണ്ടാണ്. അത്തരത്തിലുള്ള തെല്ലാം അനീതി ആണെന്നു പറയാന്‍ കഴിയുമോ?
അര്‍ഹിക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനു അവസരം ഒരുക്കി രാഷ്ട്ര പുരോഗതി നേടാന്‍ ഇങ്ങനെ പിരിച്ചെടുത്തല്ലേ പറ്റൂ.
അപ്പോള്‍ കൂടുതല്‍ പണം കൊടുത്ത് പഠിക്കാന്‍ തയ്യാറാവുന്നവരില്‍ നിന്നും പാവപ്പെട്ടവരും അര്‍ഹത ഉള്ളവരുമായവരെ സഹായിക്കുക എന്നത് അനീതിയല്ല, അതൊരു നല്ല കാര്യമാണെന്നേ ഞാന്‍ പറയൂ.
ഇപ്പോള്‍ എഞ്ചിനീയറിംങ്ങ് സീറ്റുകളില്‍ സ്വാശ്രയസ്ഥാപനങ്ങള്‍ വാങ്ങുന്ന വാര്‍ഷിക ഫീസ് 1 ലക്ഷത്തോളമാണ്. ആ ഫീസു കൊടുക്കാന്‍ തയ്യാറായാണ് മാതാപിതാക്കള്‍ കുട്ടികളെ ചേര്‍ക്കുന്നത്. ആ ഫീസ് അന്യായമാണെന്ന് ഹെല്പ് പറയാത്തതെന്തെ?
അതില്‍ പകുതി ഫീസ് വാങ്ങിയാല്‍ പോലും ഒരു എഞ്ചിനീയറിംങ്ങ് കോളേജ് നടത്തുവാന്‍ കഴിയും.
അപ്പോള്‍ കുട്ടി ഒന്നിനു 50000 വച്ച് സ്വാശ്രയ മുതലാളി ലാഭമുണ്ടാക്കിയാല്‍ അത് അനീതി അല്ല, എന്നാല്‍ ആ ലാഭ വിഹിതത്തില്‍ നിന്നും കുറച്ചെടുത്ത് പാവപ്പെട്ട കുട്ടികളെ സഹായിച്ചാല്‍ അത് അനീതി എന്ന നയത്തോട് എനിക്കു യോജിപ്പില്ല.
മണിയുടെ ഇപ്പോഴത്തെ അഭിപ്രായത്തോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. ഇതൊരു തരം മാര്‍ക്സിസ്റ്റ് അഭിപ്രായം എന്നേ ഞാന്‍ പറയൂ. ഏത് പൊതു സ്ഥാപനത്തിന്റെയും ഇടപാടുകള്‍ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതായിരിക്കണം. പാവങ്ങള്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാരാണ് ചെയ്യേണ്ടത്. അത് മറ്റ് വിദ്യാര്‍ത്ഥികളുടെയോ രക്ഷിതാക്കളുടെയോ മുതലാളിമാരുടെയോ ചുമലില്‍ ചാരുന്നത് അധാര്‍മ്മികമാണ്. സര്‍ക്കാരിന് ആവശ്യമുള്ളത്ര നികുതി പിരിക്കാലോ? മുതലാളിമാര്‍ ലാഭം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് നികുതി വാങ്ങാം. സ്വാശ്രയത്തില്‍ പഠിക്കാന്‍ വരുന്നവര്‍ കഴിവുള്ളവരാണ്, അത്കൊണ്ട് മറ്റ് പാവപ്പെട്ടവര്‍ക്ക് വേണ്ടി കുറച്ച് മുടക്കട്ടെ അത്പോലെ ലാഭത്തില്‍ നിന്ന് ഒരു പങ്ക് മുതലാളിമാരും പാവപ്പെട്ടവര്‍ക്ക് പഠിക്കാന്‍ നല്‍കട്ടെ എന്നെല്ലാം ഒരു പൌരന്‍ എന്ന നിലയില്‍ മണിക്ക് പറയാം. എന്നാല്‍ സര്‍ക്കാര്‍ അങ്ങനെ പറയുന്നതോ നടപ്പാക്കാന്‍ ശ്രമിക്കുന്നതോ വൃത്തികേടാണ്.
സര്‍ക്കാരിന് പൌരന്മാരില്‍ നിന്ന് പണം പിരിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളുണ്ട്. അതിനപ്പുറമുള്ള എല്ലാ പിരിവുകളും അധാര്‍മ്മികവും അനീതിയുമാണ്.
@ കാക്കര,
സ്വാശ്രയം തിന്മകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ സ്വാശ്രയ വിദ്യാഭ്യാസത്തില്‍ നല്ല കാര്യങ്ങളുമുണ്ട് എന്നത് മറച്ചു വയ്ക്കുന്നില്ല. കെ പി എസ് എഴുതിയതുപോലെ പരിഷ്കൃത സമൂഹത്തിനു അതിലെ നന്മകള്‍ അനുഭവിക്കാന്‍ കഴിയും.
നമ്മുടെ സമൂഹത്തില്‍ ഇതുളവാക്കുന്ന തിന്മകള്‍:
1. പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടാനര്‍ഹത ഇല്ലാത്തവര്‍ക്കുപോലും പണം കൊടുക്കാന്‍ തയ്യാറായാല്‍ അഡ്മിഷന്‍ കിട്ടുന്നു. പഠനം പൂര്‍ത്തിയാവുമ്പോള്‍ നിലാവാരം കുറഞ്ഞ പ്രഫഷണലുകളാണു പുറത്തു വരുന്നത്.
2. കേരളത്തില്‍ ഏകദേശം 25000 ഓളം എഞ്ചിനീയറിംങ്ങ് സീറ്റുകള്‍ ഉണ്ട്. ഇവരില്‍ 50 ശതമാനം വിജയിച്ചല്‍ പൊലും വര്‍ഷം 12500 പേര്‍ പുറത്തിറങ്ങുന്നു അത്രയും പേര്‍ക്ക് മാന്യമായ വേതനം കിട്ടാനുള്ള തൊഴില്‍ കണ്ടെത്തുന്നത് അത്രെ എളുപ്പമല്ല.
3. നിലവാരം കുറഞ്ഞതുകൊണ്ട് ഭേദപ്പെട്ട വേതനം ഇല്ലാത്ത ജോലികള്‍ ഇവര്‍ക്ക് കിട്ടുമായിരിക്കും. എന്നാല്‍ അങ്ങനെ കിട്ടാവുന്ന ജോലിക്ക് എഞ്ചിനീയറും ഡോക്ടറുമൊന്നും ആവേണ്ടതില്ല തന്നെ.
4. പണക്കാരന്‍ വിദ്യാഭ്യാസത്തിനു ചെലവാക്കുന്ന പണം ഏതെല്ലാം മാര്‍ഗ്ഗത്തിലൂടെ ഒക്കെ തിരിച്ചു പിടിക്കാന്‍ മാര്‍ഗ്ഗമുണ്ടോ അതെല്ലാം ശ്രമിക്കും. അത് അഴിമതിയും അനീതിയും വര്‍ദ്ധിപ്പിക്കും.
4. പാവപ്പെട്ടവര്‍ കടമെടുത്ത് പഠിച്ച് പുറത്തിറങ്ങുമ്പോള്‍ കിട്ടുന്ന ജോലിക്ക് വേതനം കുറവായാല്‍ പലിശ പോലും തിരിച്ചടക്കാനാവാത്ത രീതിയില്‍ കടക്കെണിയിലാവുന്നു. ഈയിടെ ഒരു ബാങ്ക് മാനേജേര്‍ എന്നൊടു പറഞ്ഞത് വിദ്യാഭ്യാസ വായ്പ്പ ഏടുത്ത 90 % പേരും അത് തിരിച്ചടക്കുന്നില്ല എന്നാണ്.
5. ഒരു സ്കൂള്‍ കുട്ടിയുടെ അത്രയ്ക്ക് പോലും എഞ്ചിനീയറിംങ്ങ് വൈദഗ്ദ്ധമില്ലാത്ത “എഞ്ചിനീയറന്മാരെ“ ആണ് പല സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളും പടച്ചു വിടുന്നത്. ഈയിടെ ഒരു പൊതുമേഖല സ്ഥാപനത്തില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ പ്രവേശന പരീക്ഷയില്‍ ഒട്ടേറെ എഞ്ചിനീയറിംങ്ങ് ബിരുദധാരികള്‍ പങ്കെടുത്തിരുന്നു!
5. ഓരോ സ്ഥാപനവും അവരുടെ ലാഭം വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടില്‍, മൂല്യങ്ങള്‍ മറന്നു പലതും ചെയ്യുന്നു.കാപിറ്റേഷന്‍ ഫീസ് വാങ്ങി ജീവനക്കാരെ നിയമിക്കുന്നു; കുറുക്കു വഴിയിലൂടെ വിജയം കണ്ടെത്താന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.
6. നല്ല രീതിയില്‍ നടക്കുന്ന കോളേജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കിട്ടുന്ന മാര്‍ക്കിനെക്കാള്‍ വളരെ അധികം മാര്‍ക്ക് സ്വാശ്രയക്കുട്ടികള്‍ കരസ്ഥമാക്കുന്നു. ജോലിക്കപേക്ഷിക്കുമ്പോള്‍ പലപ്പോഴും ഇത് നന്നായി പഠിക്കുന്ന കുട്ടികളെ ബാധിക്കാറുണ്ട്.
7. തങ്ങളുടെ ഇമേജ് നന്നാക്കിയാല്‍ മാത്രമേ കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയൂ എന്നതുകൊണ്ട് ഇമേജ് നന്നാക്കാന്‍ ചെയ്യാന്‍ വളഞ്ഞ വഴികളൊക്കെ അവര്‍ നോക്കും. സ്വാശ്രയസ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാണെന്ന് കുറച്ച് വര്‍ഷം മുന്‍പെ ഹൈക്കൊടതി ജഡ്ജി നിരൂപിച്ചത് നാം പത്രത്തില്‍ വായിച്ചതാണല്ലോ. ഈ മികവ് ഏതിലാണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.
8. എഞ്ചിനീയറും ഡോക്ടറുമൊന്നും ആവാനുള്ള കഴിവില്ലെങ്കിലും മറ്റു മേഘലകളില്‍ കഴിവുറ്റ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ ആഗ്രഹത്തിനു വഴങ്ങി സ്വാശ്രയ കോളേജുകളീല്‍ അവര്‍ക്കിഷ്ടമില്ലാത്ത കോഴ്സുകള്‍ക്ക് ചേരേണ്ടി വരുന്നു. അവര്‍ മാനസിക സമ്മര്‍ദ്ദത്തിലാവുകയും അത് ആ കുടുംബത്തെ തന്നെ മാനസികപിരിമുറുക്കത്തിലാക്കുകയും ചെയ്യുന്നു. അത്തരം ഒട്ടേറെ അനുഭവങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്.
@ ചെത്ത്കാരന്‍ വാസു,
വൈകാരികമായി പ്രതികരിച്ച്തുകൊണ്ടാവാം അക്ഷരത്തെറ്റുകള്‍ അല്ലെ:)
താങ്കള്‍ പറയുന്നത് ഉള്‍ക്കൊള്ളുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വളരെ ന്യുനതകളുണ്ട്. അതിലൊന്നാണ് മൂല്യ നിര്‍ണയത്തിലുള്ള അപാകതകള്‍. ആത്മാര്‍ഥതയുള്ള അദ്യാപകരും, വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും, യൂണിവേഴ്സ്റ്റിയും സര്‍ക്കാരും ഒക്കെ നന്നായാല്‍ മാത്രമേ ഈ രംഗം ശുദ്ധമാവൂ. അതുവരെ വിദ്യാഭ്യാസം, മൂല്യനിര്‍ണയം മുതലായവ വേണ്ട എന്നു വയ്ക്കാനാവില്ലല്ലോ. അപ്പോള്‍ തമ്മില്‍ ഭേദമായത് എന്തോ അത് പരീക്ഷിക്കാനല്ലേ പറ്റൂ. പഠിപ്പിക്കുന്ന അദ്യാപകര്‍ തന്നെ മൂല്യ നിര്‍ണയം നടത്തുന്ന രീതിയ്ക്ക് താങ്കള്‍ കാണുന്ന തകരാറ്, പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണതിനു പ്രതിവിധി. അന്താരാഷ്ട്ര മേന്മയുള്ള എല്ലാ പ്രശസ്ത വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം മൂല്യ നിര്‍ണയരീതിയാണ് അവലംബിക്കുന്നത്. പക്ഷപാതപരമായി പെരുമാറുന്ന അദ്യാപകരും, അര്‍ഹിക്കുന്ന മാര്‍ക്ക് കൊടുത്താലും അയാള്‍ക്കെന്താ എനിക്കൊരു 99% മാര്‍ക്ക് തന്നാല്‍ എന്ന് കരുതി അദ്യാപകനെ ഉപദ്രവിക്കുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും നമ്മൂടെ നാട്ടിലുണ്ട്. വളരെ ഏറെ സംവദിക്കാനുള്ള ഒന്നാണ് ഈ വിഷയം എന്നാല്‍ ഈ പോസ്റ്റിലെ പ്രധാന കാര്യം അതല്ലാത്തത്കൊണ്ട് ഈ വിഷയം വിടുന്നു.
<<<>>
ഹഹഹ ...കോര്‍പറെറ്റുകള്‍ക്ക് വേണ്ടി മൂന്ന് ലക്ഷം കോടി എഴുതി തള്ളിയത് ഇന്നാട്ടിലെ പാവപ്പെട്ടവര്‍ കൂടി അടച്ച നികുതിയല്ലേ ?
>>>>സര്‍ക്കാര്‍ സൌജന്യ വിദ്യാഭ്യാസം കൊടുക്കുന്നതും ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന നികുതിപ്പണം കൊണ്ടാണ്. അത്തരത്തിലുള്ള തെല്ലാം അനീതി ആണെന്നു പറയാന്‍ കഴിയുമോ?
<<<<
ഇല്ല. ഒട്ടും അനീതിയായി എനിക്ക് തോന്നിയിട്ടില്ല. അത് തന്നെ സ്വാശ്രയ കോളേജിലും ചെയ്‌താല്‍ പോരെ...? അവിടെ മാത്രം എന്താണ് താന്കള്‍ നികുതി പണത്തില്‍ തൊടാതെ സഹപാഠിയുടെ കഴുത്തില്‍ കയറി പിടിക്കുന്നത്....? അര്‍ഹതയുള്ള കുട്ടികളെ സര്‍ക്കാര്‍ നമ്മുടെ നികുതി പണം ഉപയോഗിച്ച് സ്പോണ്സര്‍ ചെയ്യട്ടെ.....
മണി, ഇതിനു ഉത്തരം പറഞ്ഞു നോക്യേ... എനിക്ക് പണമുണ്ട് [സങ്കല്‍പ്പിക്കുക..] ഞാന്‍ സര്‍ക്കാരിന് നികുതി കൊടുക്കുന്നുണ്ട്... [ഐ മീന്‍ മൈ ഫാദര്‍ ...] ഞാന്‍ പഠിക്കുകയും ചെയ്യും...[ബുദ്ധി അപാരം തന്നെ..].... എന്ത് ചെയ്യാം സര്‍ക്കാര്‍ വേണ്ടത്ര കോളേജുകള്‍ ഉണ്ടാക്കിയിട്ടില്ല.... അപ്പോള്‍ എനിക്കുള്ള ഓപ്ഷന്‍ പുറത്തു പോയി പഠിക്കുക്കയാണ് .... [ഇവിടെ സ്വാശ്രയ കോളേജുകള്‍ ഇല്ലായിരുന്നെങ്കില്‍...] അവിടുത്തെ പോളിസി അവനവന് പഠിക്കാനുള്ള തുക അവനവന്‍ മുടക്കണം എന്നാണു.... ഞാന്‍ തയ്യാര്‍ ... [ഐ മീന്‍ ...എന്റെ ഫാദര്‍ തയ്യാര്‍ ....] എനിക്ക് പഠിക്കണമെങ്കില്‍ എന്റെ പഠനം ചെലവും കൂടാതെ ഞാന്‍ ഒരു സഹപാഠിയുടെ ചെലവും വഹിക്കണം എന്ന് പറഞ്ഞാല്‍ അത് ഇവിടുത്തെ നീതിയാണ്....? ഞാന്‍ എന്താ ഇന്ത്യന്‍ പൌരന്‍ അല്ലെ....?
മണി പറഞ്ഞ നീതി അനുസരിച്ച്, പഠിക്കാന്‍ യോഗ്യത യുല്ലാവരും എന്നാല്‍ സാമ്പത്തിക ഞെരുക്കം ഉള്ളവരെയും സര്‍ക്കാര്‍ സ്പോണ്സര്‍ ചെയ്യട്ടെ... എന്തിനു മറ്റു കുട്ടികളുടെ തലയില്‍ കയറുന്നു... ഇതാണ് ക്രോസ് സബ്‌സിഡി അനീതിയാണ് എന്ന് പറയുന്നത്... ഈ മോഡലില്‍ ഒരു കേസും പോലും ജയിക്കാന്‍ സര്‍ക്കാരിന് ആവില്ല. പി.ജി.ക്ക് പോലും കരാറുണ്ടാക്കിയ വി.എസ് സര്‍ക്കാര്‍ ഫീസിന്റെ കാര്യത്തില്‍ തൊടാത്തതു അതുകൊണ്ടാണ്.
ഞാന്‍ മറ്റൊരു ചോദ്യം ചോദിക്കാം... സര്‍ക്കാര്‍ കോളേജു എടുക്കുക... രണ്ടേ രണ്ടു സീറ്റ് മാത്രം ... [കണക്കുകൂട്ടാന്‍ എളുപ്പമാകും...] റാങ്ക് ലിസ്റ്റില്‍ പത്തു പേര്‍ .... ഈ പറഞ്ഞ എന്‍ട്രന്‍സ് എഴുതി ഡോക്ടര്‍ ആകുവാന്‍ ആഗ്രവും ബുദ്ധിയും ഉള്ളവര്‍ ... ആദ്യ രണ്ടു പേര്‍ക്ക് സീറ്റ് കിട്ടും.... പക്ഷെ അവിടെ ഒരു പ്രശ്നം .... ഒന്നാം റാങ്കുക്കാരന്റെ കൈയ്യില്‍ വര്‍ഷ വര്ഷം കൊടുക്കുവാന്‍ വേണ്ട പണമില്ല.... താങ്കളുടെ നീതി അനുസരിച്ച് രണ്ടാം റാങ്കുകാരന് പഠിക്കണമെങ്കില്‍ അവന്‍ ഒന്നാം റാങ്കു കാരന്റെ കൂടെ ഫീസ് അടയ്ക്കണമോ വേണ്ടയോ....?
ഇനി സ്വാശ്രയ പ്രശ്നത്തിലേക്ക് വന്നാല്‍ ... മണിക്ക്ഉറപ്പുണ്ടോ.... ആദ്യ അമ്പത് ശതമാനം പേരും മറ്റേ അമ്പതു ശതമാനതെക്കാലും പാവപ്പെട്ടവര്‍ ആണെന്ന്.... ഉയിര്‍ന്ന കോച്ചിംഗ് ക്ലാസ് ലഭിചിട്ടാണ് പലരും സര്‍ക്കാര്‍ കോളേജുകളില്‍ കയറിപറ്റുന്നത് തന്നെ .. അതും രണ്ടും നാലും തവണ ശ്രമിച്ചിട്ട്.... മെരിറ്റില്‍ കയറുന്നതിന്റെ പകുതി പോലും പാവപ്പെട്ടവര്‍ ഉണ്ടെന്നു തോന്നുന്നില്ല.... അതിനെ കണക്കൊന്നും ആരും ഇത് വരെ എടുത്തിട്ടും ഇല്ല...
എ.കെ.ആന്റണി പറഞ്ഞ പോലെ ഫിഫ്റ്റി:ഫിഫ്റ്റി ഇപ്പോഴും സാധ്യമാണ് [വി.എസ് സര്‍ക്കാര്‍ ഒപ്പിട്ട അതെ കരാര്‍ തന്നെ ഉപയോഗിക്കാം...].... അമ്പത് ശതമാനത്തെ സര്‍ക്കാര്‍ തിരഞ്ഞെടുക്കട്ടെ... അവരെ സര്‍ക്കാര്‍ നികുതി പണം ഉപയോഗിച്ച് സഹായിക്കട്ടെ... അല്ലാതെ മറ്റൊരു ഇന്ത്യന്‍ പൌരന്റെ നേര്‍ക്ക് അനീതി എന്തിന്...? ആ അമ്പത് ശതമാനത്തെ പടിപ്പിക്കുവാനുള്ള പണം സര്‍ക്കാര്‍ കൊടുത്താലും സഹപാടി കൊടുത്താലും സ്വാശ്രയ മുതലാളിക്ക് ഒരു ചുക്കും ഇല്ല. എങ്കില്‍ പിന്നെ ആരോടും അനീതി കാണിക്കാത്ത വഴി തിരഞ്ഞെടുക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടത്....?
1. പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടാനര്‍ഹത ഇല്ലാത്തവര്‍ക്കുപോലും പണം കൊടുക്കാന്‍ തയ്യാറായാല്‍ അഡ്മിഷന്‍ കിട്ടുന്നു. പഠനം പൂര്‍ത്തിയാവുമ്പോള്‍ നിലാവാരം കുറഞ്ഞ പ്രഫഷണലുകളാണു പുറത്തു വരുന്നത്.
[ഇവിടെയാണ് സര്‍ക്കാരും മെഡിക്കല്‍ കൌന്‍സിലും മിടുക്ക് കാണിക്കേണ്ടത്... പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടാനര്‍ഹത എന്താണെന്ന് വ്യക്തമായി നിര്‍വചിക്കുക. അങ്ങിനെയുള്ളവരെ മാത്രം അഡ്മിഷന്‍ കൊടുത്താല്‍ മതി.]
2. കേരളത്തില്‍ ഏകദേശം 25000 ഓളം എഞ്ചിനീയറിംങ്ങ് സീറ്റുകള്‍ ഉണ്ട്. ഇവരില്‍ 50 ശതമാനം വിജയിച്ചല്‍ പൊലും വര്‍ഷം 12500 പേര്‍ പുറത്തിറങ്ങുന്നു അത്രയും പേര്‍ക്ക് മാന്യമായ വേതനം കിട്ടാനുള്ള തൊഴില്‍ കണ്ടെത്തുന്നത് അത്രെ എളുപ്പമല്ല.
[അത് അവരുടെ തലവേദന... അവര്‍ അതിനു വേണ്ടി ഇവിടെ കിടന്നു സമരം ചെയ്യുന്നും തള്ളി പോളിക്കുകയോ ചെയ്യുന്നില്ല ... പിന്നെ ആര്‍ക്കാണ് പരാതി... അവര്‍ പുറത്തു പോയി തൊഴില്‍ കണ്ടെത്തി കോളും... സര്‍ക്കാര്‍ കോളേജില്‍ പഠിച്ചവര്‍ക്ക് പോലും ഇവിടെ തന്നെ മാന്യമായ വേതനത്തില്‍ തൊഴില്‍ ലഭിക്കുന്നില്ല... ]
3. നിലവാരം കുറഞ്ഞതുകൊണ്ട് ഭേദപ്പെട്ട വേതനം ഇല്ലാത്ത ജോലികള്‍ ഇവര്‍ക്ക് കിട്ടുമായിരിക്കും. എന്നാല്‍ അങ്ങനെ കിട്ടാവുന്ന ജോലിക്ക് എഞ്ചിനീയറും ഡോക്ടറുമൊന്നും ആവേണ്ടതില്ല തന്നെ.
[അവരവരുടെ നിലവാരതിനനുസരിച്ചു ജോലി ചെയ്യട്ടെ... അത് സ്വാശ്രയുമായി ഒരു ബന്ധവും ഇല്ല എന്നാണു എന്റെ അഭിപ്രായം]
4. പണക്കാരന്‍ വിദ്യാഭ്യാസത്തിനു ചെലവാക്കുന്ന പണം ഏതെല്ലാം മാര്‍ഗ്ഗത്തിലൂടെ ഒക്കെ തിരിച്ചു പിടിക്കാന്‍ മാര്‍ഗ്ഗമുണ്ടോ അതെല്ലാം ശ്രമിക്കും. അത് അഴിമതിയും അനീതിയും വര്‍ദ്ധിപ്പിക്കും.
[പണക്കാര്‍ മാത്രമല്ല അഴിമതി ചെയ്യുന്നത്...പണക്കാര്‍ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ അത് വിദ്യാഭ്യാസത്തില്‍ ചിലവാക്കിയ തുക തിരിച്ചു പിടിക്കാന് എന്ന വാദം തെളിയിക്കുന്ന എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ... പണമുള്ളവന്‍ കാര്യം കാണാന്‍ അഴിമതിക്ക് കൂട്ട് നില്‍ക്കും... അത് വിദ്യാഭ്യാസമുള്ള പണകാരനായാലും വിദ്യാഭ്യാസം ഇല്ലാത്ത പണക്കാരനായാലും വിദ്യ പണം കൊണ്ട് നേടിയ പണക്കാരനായാലും മാറ്റം വരുമോ....? ]
4. പാവപ്പെട്ടവര്‍ കടമെടുത്ത് പഠിച്ച് പുറത്തിറങ്ങുമ്പോള്‍ കിട്ടുന്ന ജോലിക്ക് വേതനം കുറവായാല്‍ പലിശ പോലും തിരിച്ചടക്കാനാവാത്ത രീതിയില്‍ കടക്കെണിയിലാവുന്നു. ഈയിടെ ഒരു ബാങ്ക് മാനേജേര്‍ എന്നൊടു പറഞ്ഞത് വിദ്യാഭ്യാസ വായ്പ്പ ഏടുത്ത 90 % പേരും അത് തിരിച്ചടക്കുന്നില്ല എന്നാണ്.
[ഇത് വ്യക്തി പരമായി തീരുമാനം എടുക്കേണ്ടതാണ്... അവനവന്റെ കൊക്കില്‍ ഒതുങ്ങുമോ എന്ന് നോക്കാതെ ഇതു പണിക്ക് ഇറങ്ങിയാലും ഇത് തന്നെ സ്ഥിതി.....]
5. ഒരു സ്കൂള്‍ കുട്ടിയുടെ അത്രയ്ക്ക് പോലും എഞ്ചിനീയറിംങ്ങ് വൈദഗ്ദ്ധമില്ലാത്ത “എഞ്ചിനീയറന്മാരെ“ ആണ് പല സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളും പടച്ചു വിടുന്നത്. ഈയിടെ ഒരു പൊതുമേഖല സ്ഥാപനത്തില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ പ്രവേശന പരീക്ഷയില്‍ ഒട്ടേറെ എഞ്ചിനീയറിംങ്ങ് ബിരുദധാരികള്‍ പങ്കെടുത്തിരുന്നു!
[അവര്‍ക്ക് കഴിവില്ലെങ്കില്‍ ആ പണിയൊക്കെ ചെയ്‌താല്‍ മതി... നമ്മള്‍ അല്ലല്ലോ അവരുടെ ചിലവിനു കൊടുത്തത്.... പിന്നെ നമ്മള്‍ എന്തിന് ബെജാരാകണം....? ഈ പ്രവേശന പരീക്ഷയില്‍ എത്തിയവരില്‍ സ്വാശ്രയക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...? സര്‍ക്കാര്‍ കോളേജില്‍ പഠിച്ച കുട്ടിയും ഉണ്ടോ എന്ന് അന്വേക്ഷിക്കണം.... ]
5. ഓരോ സ്ഥാപനവും അവരുടെ ലാഭം വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടില്‍, മൂല്യങ്ങള്‍ മറന്നു പലതും ചെയ്യുന്നു.കാപിറ്റേഷന്‍ ഫീസ് വാങ്ങി ജീവനക്കാരെ നിയമിക്കുന്നു; കുറുക്കു വഴിയിലൂടെ വിജയം കണ്ടെത്താന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.
[ യോജിക്കുന്നു.... പരീക്ഷകള്‍ സര്‍ക്കാര്‍ കുട്ടികള്‍ക്കൊപ്പം സര്‍ക്കാര്‍ കോളേജില്‍ നടത്തണം.... സര്‍ക്കാര്‍ കോളേജിലെ കുട്ടികള്‍ കോപ്പിയടിക്കില്ല എന്ന് ധരിക്കുന്നത് തെറ്റാണെങ്കിലും .....]
6. നല്ല രീതിയില്‍ നടക്കുന്ന കോളേജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കിട്ടുന്ന മാര്‍ക്കിനെക്കാള്‍ വളരെ അധികം മാര്‍ക്ക് സ്വാശ്രയക്കുട്ടികള്‍ കരസ്ഥമാക്കുന്നു. ജോലിക്കപേക്ഷിക്കുമ്പോള്‍ പലപ്പോഴും ഇത് നന്നായി പഠിക്കുന്ന കുട്ടികളെ ബാധിക്കാറുണ്ട്.
[ആകെ ഇന്റേണല്‍ മാര്‍ക്കാണ് കോളേജിന്റെ കൈയ്യില്‍ ഇരിക്കുന്നത്.... സഹപാഠിയുടെ കൂടി ഫീസ് കെട്ടി പഠിച്ചാല്‍ ഈ പ്രശ്നം തീരും എന്ന് തോന്നുന്നില്ല.... ജോലിക്ക് അപേക്ഷിക്കുമ്പോള്‍ മാര്‍ക്ക് വളരെ ചെറിയ മാനദണ്ഡം ആണ്... പല കമ്പനികളും കോളേജു നോക്കിയാണ് റിക്രൂട്ട്മെന്റ് നടത്തുക.... മാര്‍ക്കാണ് അവര്‍ക്ക് അവസാന മാനദണ്ഡം എങ്കില്‍ അവരുടെ വിധി എന്നെ ഞാന്‍ പറയൂ...]
7. തങ്ങളുടെ ഇമേജ് നന്നാക്കിയാല്‍ മാത്രമേ കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയൂ എന്നതുകൊണ്ട് ഇമേജ് നന്നാക്കാന്‍ ചെയ്യാന്‍ വളഞ്ഞ വഴികളൊക്കെ അവര്‍ നോക്കും. സ്വാശ്രയസ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാണെന്ന് കുറച്ച് വര്‍ഷം മുന്‍പെ ഹൈക്കൊടതി ജഡ്ജി നിരൂപിച്ചത് നാം പത്രത്തില്‍ വായിച്ചതാണല്ലോ. ഈ മികവ് ഏതിലാണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.
[... തീര്‍ച്ചയായും യോജിക്കുന്നു ...അത് തടയാന്‍ വേണ്ടി തല വെട്ടുകയല്ല പ്രതിവിധി എന്ന് മാത്രമേ അഭിപ്രായമുള്ളു....]
8. എഞ്ചിനീയറും ഡോക്ടറുമൊന്നും ആവാനുള്ള കഴിവില്ലെങ്കിലും മറ്റു മേഘലകളില്‍ കഴിവുറ്റ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ ആഗ്രഹത്തിനു വഴങ്ങി സ്വാശ്രയ കോളേജുകളീല്‍ അവര്‍ക്കിഷ്ടമില്ലാത്ത കോഴ്സുകള്‍ക്ക് ചേരേണ്ടി വരുന്നു. അവര്‍ മാനസിക സമ്മര്‍ദ്ദത്തിലാവുകയും അത് ആ കുടുംബത്തെ തന്നെ മാനസികപിരിമുറുക്കത്തിലാക്കുകയു
ം ചെയ്യുന്നു. അത്തരം ഒട്ടേറെ അനുഭവങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്.
[.... ഇത് അവരവരുടെ വ്യക്തി പരമായ കാര്യമാണ്.... ഇതൊന്നും ഒരിക്കലും സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കുവാന്‍ സാധിക്കില്ല... പൈസ കൂട്ടി വച്ചാല്‍ മാതാപിതാക്കളുടെ നിര്‍ബന്ധം കുറയുകയല്ലേ വേണ്ടത്...? അങ്ങിനെയെങ്കിലും അവര്‍ മക്കളെ അവരുടെ ഇഷ്ടത്തിനു വിടട്ടെ.... ]
എന്റെ അഭിപ്രായങ്ങള്‍ കൊടുത്തു എന്നേയുള്ളൂ.... സ്വാശ്രയ കോളേജുകള്‍ വേണോ വേണ്ടയോ എന്നല്ല നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് എന്നാണു ഞാന്‍ വിചാരിക്കുന്നത്.... സര്‍ക്കാരിനു കഴിവിലാത്ത കാലത്തോളം പ്രൈവറ്റ് സ്ഥാപനങ്ങള്‍ വേണം.... അത് എങ്ങിനെ നല്ല രീതിയില്‍ കൊണ്ട് വരാം എന്നാണു സര്‍ക്കാര്‍ ചിന്തിക്കേണ്ടത്... ഒരു കൂട്ടം പൌരന്മാരോട് അനീതി കാട്ടുന്നതിനോട് എനിക്ക് യോജിപ്പില്ല എന്ന് മാത്രമേ എനിക്കഭിപ്രായമുള്ളൂ....
ഹെല്‍പ് നന്നായി പറഞ്ഞു , സ്വാശ്രയ സ്ഥാപനങ്ങള്‍ ഇവിടെ വേണോ വേണ്ടയോ എന്നല്ല നാം ചര്‍ച്ച ചെയ്യുന്നത്. പൊതുസമൂഹം ചര്‍ച്ച ചെയ്യാന്‍ ഭയപ്പെടുന്ന അതിലെ ധാര്‍മ്മിക പ്രശ്നമാണ്. സി.പി.എം. എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ സമരങ്ങളും അവര്‍ ഉണ്ടാക്കുന്ന ഒച്ചപ്പാടുകളും ബഹളങ്ങളുടെയും അടിസ്ഥാനത്തിലാണ് കേരളത്തില്‍ പൊതു അഭിപ്രായങ്ങളും സര്‍ക്കാര്‍ നിലപാടുകളും സാമൂഹ്യസാഹചര്യങ്ങളും എല്ലാം രൂപപ്പെടുന്നത്. പ്രത്യയശാസ്ത്രത്തിന്റെ സവിശേഷത കൊണ്ട് അവര്‍ക്ക് എന്തിലും നിഷേധാത്മക നിലപാടുകള്‍ മാത്രമേ കൈക്കൊള്ളാന്‍ കഴിയുന്നുള്ളൂ. അങ്ങനെയാണ് അവര്‍ക്ക് ആദ്യം എന്തിനെയും എതിര്‍ക്കേണ്ടി വരുന്നത്. എന്നാല്‍ സമൂഹത്തിന്റെ സമ്മര്‍ദ്ധം നിമിത്തം ക്രമേണ അവര്‍ക്കും നിലപാടില്‍ അയവ് വരുത്തേണ്ടി വരുന്നു. എന്നാലും പിടിവാശിയും അപ്രായോഗികമായ പ്രത്യയശാസ്ത്ര വിചാരങ്ങളും ഒഴിവാക്കുകയില്ല. സ്വാശ്രയ പ്രശ്നത്തിന്റെയും വേര് ഇവിടെയാണുള്ളത്.
സി.പി.എം.കാരുടെ കാര്യമായൊരു പ്രത്യയശാസ്ത്രഭാരമാണ് വര്‍ഗ്ഗസമരം മൂര്‍ച്ചിപ്പിക്കുന്നതിന് പറ്റുമ്പോഴെല്ലാം സമരസാധ്യതകള്‍ തേടണമെന്നും അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ച് മുതലെടുക്കണമെന്നും. ഇതൊക്കെ ഇന്നത്തെ സഖാക്കള്‍ ഇന്ന് ബോധപൂര്‍വ്വം ചെയ്യുന്നതായിരിക്കില്ലെങ്കിലും പ്രത്യയശാസ്ത്രം അവരെക്കൊണ്ട് ചെയ്യിക്കുന്നതായിരിക്കും. സി.പി.എം സമരത്തിനുള്ള ചാന്‍സുകള്‍ കൃത്രിമമായി നിര്‍മ്മിക്കുകയാണ് ചെയ്യുക എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. ഇക്കഴിഞ്ഞ 47 വര്‍ഷത്തെ കേരളത്തിലെ സമര ചരിത്രം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. എല്ലാ തൊഴില്‍ സ്ഥാപനങ്ങളും അടച്ചുപൂട്ടി മലയാളികള്‍ കൂട്ടപ്രവാസികള്‍ ആയത് അങ്ങനെയാണ്. അങ്ങനെ എന്താണോ ഇന്നത്തെ കേരളം, അത് രൂപപ്പെട്ടതില്‍ സി.പി.എമ്മിന്റെ നിഷേധാത്മക സമീപനങ്ങളുടെ സ്വാധീനം വളരെ വലുതാണ്.
സ്വാശ്രയത്തില്‍ ആന്റണിയുടെ ഫിഫ്റ്റി ഫിഫ്റ്റി എന്ന ഫോര്‍മ്യൂലയും അങ്ങനെ ഉണ്ടായതാണ്. ഇതൊക്കെ സി.പി.എം.കാരെ പറഞ്ഞുമനസ്സിലാക്കി അവരെ പോസിറ്റീവായ മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ കഴിയില്ല. സ്വകാര്യമൂലധനം, സംരംഭങ്ങള്‍ അങ്ങനെ എല്ലാറ്റിനും അവര്‍ എതിരാണ്. എന്നാല്‍ അധികാരം കിട്ടിയാല്‍ എല്ലാറ്റിനോടും സന്ധി ചെയ്യുകയും ചെയ്യും. ഭരണത്തില്‍ ഇരിക്കുമ്പോഴും പ്രതിപക്ഷത്താകുമ്പോഴും ഈ ഇരട്ടത്താപ്പ് കാണാം. മണിയെ പോലെയുള്ള അക്കാദമീഷ്യന്മാര്‍ പോലും ശുദ്ധഗതി കൊണ്ടാവാം ഈ ഇരട്ടത്താപ്പില്‍ നിന്ന് മോചിതരല്ല.
കാറല്‍ മാര്‍ക്സ് വിഭാവനം ചെയ്തത് മനുഷ്യ സമൂഹത്തിന്റെ സ്വാഭാവിക പരിണാമത്തിലൂടെ സോഷ്യലിസ്റ്റ് സമൂഹം നിലവില്‍ വരുമെന്നാണ്. അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാല്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടും എന്നല്ലായിരുന്നു. ഇതാണ് മാര്‍ക്സിസ്റ്റ്കാര്‍ മനസ്സിലാക്കേണ്ടത്. മാര്‍ക്സിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടാന്‍ പാകത്തിലുള്ളതല്ല മനുഷ്യപ്രകൃതം. അത്കൊണ്ട് സ്വകാര്യമുലധനത്തിലും സംഭരങ്ങളിലും സഹകരിച്ച് ആ വ്യവസ്ഥിതിയില്‍ പോസിറ്റാവായി ഇടപെടാന്‍ കഴിഞ്ഞാല്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് സാമൂഹ്യപ്രസക്തിയുണ്ടാവും. പ്രത്യയശാസ്ത്രച്ചുമട് ഉപേക്ഷിക്കണം എന്ന് സാരം. എന്നാല്‍ മനുഷ്യപ്രകൃതം കാരണം തന്നെ അവര്‍ക്കതിന് കഴിയില്ല. മാര്‍ക്സിസ്റ്റുകാര്‍ ഒരു മൂലയില്‍ ഒതുക്കപ്പെടുന്നത് വരെ കേരളത്തില്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അപരിഹാര്യമായി തുടരുകയും ചെയ്യും.
മണി...
"1. പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടാനര്‍ഹത ഇല്ലാത്തവര്‍ക്കുപോലും പണം കൊടുക്കാന്‍ തയ്യാറായാല്‍ അഡ്മിഷന്‍ കിട്ടുന്നു. പഠനം പൂര്‍ത്തിയാവുമ്പോള്‍ നിലാവാരം കുറഞ്ഞ പ്രഫഷണലുകളാണു പുറത്തു വരുന്നത്"
അർഹത നിർണ്ണയിക്കുന്നത് കേരളത്തിലെ സീറ്റുകളുടെ എണ്ണം നോക്കിയാണോ വേണ്ടത്? കേരളത്തിൽ 800 മെഡിക്കൽ സീറ്റുകൾ ഉണ്ടായിരുന്നപ്പോൾ അർഹത 800 ആയിരുന്നു... ഇന്ന് അതിന്റെ ഇരട്ടി സീറ്റായപ്പോൾ "അർഹതയുള്ളവരുടെ" എണ്ണം എങ്ങനെ കൂടി...
പ്ലസ് ടു വിന്റെ മാർക്ക് ഒരു ശരാശരി മാനദണ്ഡമാക്കുകയാണെങ്ങിൽ, എ ഗ്രെയ്ഡും എ + കിട്ടുന്ന കുട്ടികൾ പോലും ഇന്ന് അർഹതക്ക് പുറത്താണ്...
"2. കേരളത്തില്‍ ഏകദേശം 25000 ഓളം എഞ്ചിനീയറിംങ്ങ് സീറ്റുകള്‍ ഉണ്ട്. ഇവരില്‍ 50 ശതമാനം വിജയിച്ചല്‍ പൊലും വര്‍ഷം 12500 പേര്‍ പുറത്തിറങ്ങുന്നു അത്രയും പേര്‍ക്ക് മാന്യമായ വേതനം കിട്ടാനുള്ള തൊഴില്‍ കണ്ടെത്തുന്നത് അത്രെ എളുപ്പമല്ല."
മണി... ഇതൊക്കെ പണ്ടത്തെ കാരണവന്മാർ പറഞ്ഞിരുന്ന സ്ഥിരം വാചകങ്ങളാണ്... എന്തിനാ എല്ലാവരും പഠിക്കുന്നേ... ഇവരൊക്കെ പഠിച്ചാൽ ഇവർക്കൊക്കെ ജോലി ലഭിക്കാൻ എവിടെയാണ് ജോലി... കാരണം അന്ന് ജോലിയെന്ന് പറഞ്ഞാൽ തൊട്ടപ്പുറത്തെ എൽ.പി വിദ്യാലയത്തിലെ അദ്ധ്യാപക പണിയും സർക്കാറിലെ കുറച്ച് ഗുമസ്തപണിയുമാണ്...
പഠിച്ച് പുറത്തിറങ്ങുന്നവർക്ക് എവിടെയെങ്ങിലും ജോലി ലഭിക്കും... ജോലി സാധ്യത കുറയുന്നതിനനുസരിച്ച് പുതിയ കുട്ടികൾ ജോലി സാധ്യത കൂടിയ മറ്റു പഠനങ്ങളിലേക്ക് തിരിയും... നമ്മളേക്കാൾ ഇൻഫൊമേറ്റീവാണ് അടുത്ത തലമുറ... മെഡിക്കൽ എഞ്ചീനീയറിംഗ് വിഷയതിനപ്പുറത്തും പഠന വിഷയങ്ങളുണ്ട്... അതിനൊക്കെയുള്ള സാഹചര്യങ്ങൾ നാം ഇപ്പോഴെ തുടങ്ങണം...
പഴയ ഒരു ഉദാഹരണം... ലോകം മുഴുവൻ ജനറൽ നേർസ്സുമാരെ തേടിയിരുന്ന സമയത്തും, കേരളത്തിൽ പ്രശസ്തമായ സ്വകാര്യ ആശുപത്രികളിൽ നമ്മുടെ ശാഠ്യം കാരണം കോർസ്സുകൾ അനുവദിച്ചിരുന്നില്ല... ഇപ്പോൾ ലോകം നമ്മളോട് ആവശ്യപ്പെടുന്നത് ബി.എസ്.സി നേർസുമാരെയാണ്, പക്ഷേ ഒച്ചിഴയുന്ന വേഗതയാണ് നമുക്ക്...
മണിസാറേ,
"കുസാറ്റില്‍ കോപ്പിഅടി യില്‍ പിടിക്കപ്പെട്ടാല്‍ 5000 രൂപ പിഴ കൊടുത്ത് ഊരിപ്പോരാം!!
ഒരിക്കല്‍ ഒരു മൂല്യ നിര്‍ണയക്യാമ്പില്‍ വച്ചു ഒരേ കോളേജില്‍ നിന്നുമുള്ള 26 ഉത്തരക്കടലാസുകള്‍ പരിശോധിച്ചപ്പോള്‍ വള്ളി പുള്ളി വ്യത്യാസമില്ലാതെ ഒരേപോലെ ഉത്തരം എഴുതിയത് കണ്ട് അല്‍ഭുതപ്പെട്ടിട്ടുണ്ട്. ( ആ ഉത്തരങ്ങള്‍ പലതും തെറ്റായിരുന്നു!)"
വെറും നാലു സ്വകാര്യ സ്വാശ്രയങ്ങളുള്ള കുസാറ്റിന്റെ സ്വാശ്രയ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നു എന്നൊക്കെപ്പറഞ്ഞാൽ എത്രമാത്രം വിശ്വസിക്കാം. പിന്നെ മണീസാറു പറഞ്ഞതല്ലേ വിശ്വസിച്ചു. കെയ്പിന്റെയും IHRDയുടെയും 15 കോളേജുകൾക്ക് ചേർന്നങ്ങു പ്രതിഷേധിച്ചുകൂടായിരുന്നോ!
മണീസാർ,
കുസാറ്റിലെ കോപ്പിയടിയ്ക്ക് ഒത്താശചെയ്യുന്നത് മാനേജുമെന്റുകളാളോ അതിൽ കൂടുതൽ വിദ്യാർത്ഥീ സംഘടനകളാണോ എന്നറിഞ്ഞാൽ കൊള്ളാം. കോപ്പിയടി ശക്തമായി പിടിച്ചാൽ കുസാറ്റിലെ മികച്ച പല കലാലയങ്ങളുടെയും സ്ഥിതി വ്യത്യസ്തമാകുമായിരുന്നു. മലർന്നു കിടന്നു തുപ്പരുതല്ലോ. കൂടുതലൊന്നും പറയുന്നില്ല.
മണിസാർ ഇവിടെ പറയുന്ന പല പ്രശ്നങ്ങളും പ്രസക്തമാണ്. പക്ഷേ അതൊന്നും ഇന്നത്തെ രാഷ്ട്രീയനേതൃത്വമോ വിദ്യാർത്ഥീപ്രസ്ഥാനങ്ങളോ പൊതു സമൂഹമോ ചർച്ച ചെയ്യുന്നതല്ല. 50% മെറിറ്റുകാരെ പിന്നീടുവരുന്ന 50% മെറിറ്റുകാർ പഠിപ്പിക്കുന്ന സമ്പ്രദായം ഈ പ്രശ്നങ്ങൾക്കുള്ള പോംവഴിയുമല്ല.
തെരക്കിലായിരുന്നതു കൊണ്ട് ഇതുവരെ പ്രതികരിക്കാന്‍ കഴിഞ്ഞില്ല.
ജോജു വിനു മറുപടി കൊടുത്തുകൊണ്ട് പിന്മാറുന്നു:
1. കുസാറ്റിന്റെ കാര്യം നമ്മള്‍ പണ്ടൊരിക്കലും ചര്‍ച്ച ചെയ്തതാണ്. കുസാറ്റില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട എല്ലാ കൊളേജുകളും (കുസാറ്റിന്റെ സ്വന്തം കൊളേജുകള്‍ ഉള്‍പ്പെടെ) സ്വാശ്രയമാണന്ന് കാര്യം ജോജ്ജു സൊകര്യപൂര്‍വം വിസ്മരിക്കുന്നു!
2. കോപ്പി അടിക്കു ഒത്താശ ചെയ്യുന്നത് വിദ്യാര്‍ഥി സംഘടനകളാണെന്ന നിരീക്ഷണം കൌതുകകരമാണ്. ഏതെങ്കിലും വിദ്യാര്‍ഥി സംഘടന, കോപ്പി അടി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടതായി അറിയില്ല. എന്നാല്‍ കോപ്പി അടിയില്‍ പിടിക്കപ്പെട്ട കുട്ടികളെ സംരക്ഷിക്കാന്‍ സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ടാവാം. അതിനെ ഒത്താശ എന്ന് പറഞ്ഞാല്‍ പ്രതികള്‍ക്ക് വേണ്ടി വാദിക്കുന്ന എല്ല വക്കിലന്മാരും അവരുടെ സംഘടനകളും കൊലപാതകം, അഴിമതി, പീഡനം, മുതലായ കുറ്റകൃത്യങ്ങക്ക് ഒത്താശ ചെയ്യുന്നവര്‍ എന്നു ജോജു പറയുമല്ലോ.
മറ്റെല്ലാവര്‍ക്കുമായി,
ജോജു പറയുന്നതുപോലെ 50/ 50 എന്ന ഉപായം കൊണ്ട് സ്വാശ്രയ കോളേജുകള്‍ മൂലമുള്ള തിന്മകള്‍ക്കുള്ള പൂര്‍ണ്ണ പരിഹരമല്ല. എന്നാല്‍ കിട്ടുന്ന ലാഭത്തില്‍ നിന്നൊരു വിഹിതം കൊണ്ട് അര്‍ഹരായ കുറെപ്പേരെ പഠിപ്പിച്ചാല്‍ നന്നായിരിക്കും എന്ന് എനിക്കു തോന്നുന്നു. അത് മാര്‍ക്സിസമാനെങ്കില്‍ ആ മാര്‍ക്സിസം ഞാന്‍ ഇഷ്ടപ്പെടുന്നു.
ഈ വിഷയത്തില്‍ ഇനി പ്രതികരില്ല. നന്ദി.
Post a Comment