ഈദ് സുഹൃദ് സംഗമത്തില്‍ ......

ന്നലെ (27.11.10) വൈകുന്നേരം നല്ലൊരു  അനുഭവമായിരുന്നു.  ഡയലോഗ് സെന്റര്‍ ബാംഗ്ലൂര്‍ യൂനിറ്റ്  സംഘടിപ്പിക്കുന്ന ഈദ്  സുഹൃദ്‌സംഗമത്തില്‍ പങ്കെടുക്കാന്‍  എന്നെയും കുടുംബത്തെയും , ഷാഹിര്‍ ചേന്ദമംഗലൂര്‍ സുഹൃത്തോടൊപ്പം ഞങ്ങളുടെ വീട്ടില്‍ വന്ന് ക്ഷണിച്ചിരുന്നു.  കൃത്യസമയത്ത് തന്നെ ഞങ്ങള്‍ ഇന്ദിരാനഗറിലെ പ്രിസ്റ്റിന്‍ പബ്ലിക്ക് സ്കൂളില്‍ എത്തി. അവിടെയായിരുന്നു പരിപാടി നടക്കുന്നത്.  അവിടെയുള്ളവര്‍ ഹസ്തദാനം ചെയ്ത്കൊണ്ട് എന്നെ സ്വാ‍ഗതം ചെയ്തത് എന്നെ അത്ഭുതപ്പെടുത്തി.  ഞാന്‍ മിക്കവര്‍ക്കും പരിചിതനായിരുന്നു. ഡയലോഗ് സെന്റര്‍  എന്ന സംഘടന ജമാ‌അത്തേ ഇസ്ലാമി സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന് തോന്നുന്നു.  അത്കൊണ്ട് സ്വാ‍ഭാവികമായും ജെ.ഇ.യുടെ പ്രവര്‍ത്തകര്‍ ആയിരുന്നു കൂടുതലും.  ജമാ‌അത്തേ ഇസ്ലാമിയും വിമര്‍ശകരും എന്ന എന്റെ ബ്ലോഗ് പോസ്റ്റ് വായിച്ചവരായിരുന്നു അവരെല്ലാം.  പലരോടും സംസാ‍രിച്ചപ്പോള്‍ എന്റെ ആ പോസ്റ്റ് അവരിലെല്ലാം വളരെ ആശ്വാസമാണുണ്ടാക്കിയത് എന്ന് മനസ്സിലായി. നാനാഭാഗത്ത് നിന്നും മാത്രമല്ല സ്വന്തം സമുദായത്തില്‍ നിന്ന് പോലും  എതിര്‍പ്പ്  വരുന്നതില്‍ അവരുടെ മനസ്സിലുള്ള സങ്കടം  എനിക്ക് വായിച്ചെടുക്കാന്‍ പറ്റി.

ഇത്രയ്ക്കും  എതിര്‍ക്കപ്പെടാന്‍  ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ എന്ത് തെറ്റാണ് ചെയ്യുന്നത്.  മൌദൂദിയുടെ പേര് ഒന്ന് പറഞ്ഞ് മാത്രമാണ് എല്ലാവരും എതിര്‍ക്കുന്നത്. ഞാന്‍ ജമാ‌അത്തേ ഇസ്ലാമിയെ ന്യായീകരിച്ച് ബ്ലോഗ് എഴുതുമ്പോള്‍ ചിലരുടെയെങ്കിലും  മനസ്സില്‍ തോന്നുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്.  ക്ഷമിക്കണം സുഹൃത്തുക്കളെ ,  എന്റെ പരിമിതമായ അറിവില്‍ , എനിക്ക് ന്യായികരിക്കാന്‍ മറ്റ് സംഘടനകളെ കാണാന്‍ കഴിയുന്നില്ല. അതിനര്‍ത്ഥം സാമൂഹികസേവനരംഗത്ത് വേറെ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നോ പ്രവര്‍ത്തിക്കുന്നതില്‍ നല്ലത് ഇല്ല എന്നോ അല്ല.  ജമാ‌അത്തേ ഇസ്ലാമിയെ എതിര്‍ക്കാന്‍ എനിക്കൊരു കാരണവുമില്ല എന്ന് മാ‍ത്രമല്ല ഇഷ്ടപ്പെടാന്‍ ഒരുപാട് കാരണങ്ങളുമുണ്ട് താ‍നും.  പ്രവര്‍ത്തകരുടെ  ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും അവരോട് ഇടപഴകുമ്പോള്‍ ആര്‍ക്കും അനുഭവവേദ്യമാകും. ഒന്നും പറയാന്‍ കഴിയാത്തത്കൊണ്ടാണല്ലോ എല്ലാ‍ തെറ്റും മൌദൂദിയില്‍ ചാര്‍ത്തി , ഇക്കൂട്ടര്‍ മുഖം‌മൂടിക്കാരാണ് സൂ‍ക്ഷിക്കണം എന്ന് പറയുന്നത്.

എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍  ജമാ‌അത്തേ ഇസ്ലാമി പ്രവര്‍ത്തകരില്‍ കാണാന്‍ കഴിയുമായിരുന്നെങ്കില്‍ എതിര്‍ക്കുന്നവര്‍ക്ക് എന്നും മൌദൂദി ... മൌദൂദി... എന്ന് മാ‍ത്രം പൂച്ചാണ്ടി കാട്ടേണ്ടി വരുമായിരുന്നില്ല. മുഖം‌മൂടി ... മുഖം‌മൂടി ... എന്ന് മാത്രം ഉരുവിട്ടുകൊണ്ടിരിക്കേണ്ടി വരുമായിരുന്നില്ല.  ഇക്കാലമത്രയായിട്ടും ഒരു ജമാ‌അത്തേ ഇസ്ലാമി പ്രവര്‍ത്തകന്‍ പോലും ഒരു ക്രിമിനല്‍ കേസില്‍ പ്രതിയാകാത്തത്  എതിര്‍ക്കുന്നവരെ തെല്ലൊന്നുമായിരിക്കില്ല നിരാശരാക്കുന്നത്.  സാമൂഹികരംഗത്ത് എവിടെയൊക്കെ ഇടപെടുന്നുവോ അവിടെയൊക്കെ അവര്‍ ആളുകളുടെ ആദരവ് പിടിച്ചു പറ്റുന്നു.  ഇടുങ്ങിയ സാമുദായിക ചിന്തയില്‍ ഊന്നിയല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്.  സമൂഹത്തെ സമഗ്രമായി കണ്ടിട്ടാണ് അവരുടെ സഹായഹസ്തങ്ങള്‍ സഹജീവികള്‍ക്ക് നേരെ നീളുന്നത്.  എന്‍ഡോസല്‍ഫാന്‍  ദുരിതബാധിതര്‍ എന്ന്  ആവശ്യം വരുമ്പോള്‍ മാത്രം മറ്റുള്ളവര്‍ ഒച്ച വെക്കുമ്പോള്‍ , കാസര്‍ക്കോട്ടെ ദുരിതമേഖലകളില്‍ നിതാന്തമായി നിശ്ശബ്ദസേവനം നടത്തുന്നവരുടെ മുന്‍‌നിരയില്‍ സോളിഡാരിറ്റി പ്രവര്‍ത്തകരാണുള്ളത്.

ഏഴ് മണിയോടെയാണ്  സുഹൃദ്സംഗമം ആരംഭിക്കുന്നത്.  സ്വാഗതപ്രാസംഗികന്‍ റിയാസ് ഈ സുഹൃദ്സംഗമത്തിന്റെ പ്രസക്തിയെപറ്റി ഭംഗിയായി വിവരിച്ചു.  മറുനാട്ടില്‍ ഇത്തരം സംഗമങ്ങള്‍ അന്യം നിന്നുപോകുന്ന വര്‍ത്തമാനകാലത്ത് ഈ കൂട്ടായ്മ സംഘടിപ്പിച്ച ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ചേ മതിയാകൂ. സ്ത്രീകളും കുട്ടികളും അടക്കം നല്ല സദസ്സായിരുന്നു.  സ്വാഗതപ്രസംഗത്തിന് ശേഷം കെ.വി.ഖാലിദ് സദസ്സിന് ഈദ് സന്ദേശം നല്‍കി. എല്ലാ മതങ്ങളുടെയും അന്തര്‍ദ്ധാര ഏകത്വത്തില്‍ അധിഷ്ഠിതമാണെന്ന് ഖാലിദ് പുരാണ കഥകള്‍ ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിച്ചു.  സദസ്സിന് ആശംസ നേരുക എന്ന കര്‍ത്തവ്യം എന്നില്‍ നിക്ഷിപ്തമായിരുന്നു.

സദസ്സിനോടായി സത്യം ഞാന്‍ ആദ്യം തന്നെ തുറന്നു പറഞ്ഞു:  ഒന്നാമത്തെ കാര്യം, ഞാനൊരു പ്രാസംഗികനല്ല. ബ്ലോഗ് എഴുതാറുണ്ട്. എഴുതുന്നത് പോലെയല്ല പ്രസംഗിക്കുന്നത്.  രണ്ടാമത്തെ കാര്യം, പ്രാസംഗികന്‍ പ്രസംഗിക്കുകയും സദസ്യര്‍ മിണ്ടാതെ കേട്ടുപോവുകയും ചെയ്യുന്ന പതിവ് രീതിയല്ല എനിക്കിഷ്ടം. സദസ്സില്‍ എല്ലാവരും അവരവര്‍ക്ക് കഴിയുന്ന പോലെ സംസാരിക്കുകയും പാടുകയും ഒക്കെ ചെയ്യുന്നതാണ്. അപ്പറഞ്ഞതിന് ഫലമുണ്ടായി.  ഷാഹിറിന് വാക്ക് കൊടുത്ത പോലെ ഇരുപത്തിയഞ്ച് മിനിറ്റ് ഞാന്‍ സംസാരിച്ച് ഉപസംഹരിച്ചപ്പോള്‍ , സംസാരിക്കാനും പാടാനും കവിത ചൊല്ലാനും ചിലര്‍ മുന്നോട്ട് വന്നു.  സംസാ‍രിച്ച കൂട്ടത്തില്‍ ഒരു പ്രദീപിന്റെ വാക്കുകള്‍ സദസ്സിനെ അമ്പരപ്പിച്ചു. പ്രദീപ് കഴിഞ്ഞ ചെറിയ പെരുന്നാ‍ളിന് നോമ്പ് അനുഷ്ടിച്ചു പോല്‍ . നോമ്പിന്റെ സുഖം ഒന്ന് പരീക്ഷിക്കാന്‍ . ആദ്യദിവസങ്ങളില്‍ കുഴഞ്ഞുപോയത്രെ. പിന്നെ ശീലമായി. ഈ ശബരിമല മണ്ഡല വൃതകാലത്തും പ്രദീപ് വൃതത്തിലാണ്. ഓ എന്‍ വി യുടെ ആവണിപ്പാടം എന്ന കവിത ഈണത്തില്‍ ചൊല്ലിയും പ്രദീപ് സദസ്സിനെ കൈയ്യിലെടുത്തു. ഇത്തരത്തിലൊരു സുഹൃദ്സംഗമത്തില്‍ ആദ്യമായി പങ്കെടുത്ത , ബാംഗ്ലൂരില്‍ ജനിച്ച് വളര്‍ന്ന മലയാളിയായ ഒരു ടീച്ചര്‍ മൈക്ക് വാങ്ങി “ എനിക്ക് ഇതൊരു പുത്തന്‍ അനുഭവമാണെന്നും ഈ സ്നേഹസന്ദേശം ഞനെന്റെ വിദ്യാര്‍ത്ഥികള്‍ക്കും കൈമാറുമെന്ന്  വൈകാരികമായി പറഞ്ഞപ്പോള്‍ സംഘാടകര്‍ കൃതാര്‍ത്ഥരായിട്ടുണ്ടാവണം.

അടുത്ത പരിപാടി അറിയാമല്ലോ ,  വിഭവസമൃദ്ധമായ ഡിന്നര്‍ തന്നെ. ബുഫെ ആയിരുന്നു. എനിക്ക് വേണമെങ്കില്‍ രണ്ടാമതും വാങ്ങാമായിരുന്നു. കാ‍രണം നല്ല ടേസ്റ്റ്. പക്ഷെ പിന്നെയും വാങ്ങാന്‍ ഞാന്‍ മടിച്ചു. കൈ കഴുകി തിരിയുമ്പോള്‍ പിന്നില്‍ നിന്നും സുകുമാരേട്ടാ എന്ന് നീട്ടിയൊരു വിളി.  പ്ലസ്സ് റ്റൂ വിന് പഠിക്കുന്ന പോലെയുള്ള ഒരു പയ്യന്‍ . കണ്ണട ധരിച്ചിട്ടുണ്ട്. മുഖത്ത് നിഷ്ക്കളങ്കമായ പുഞ്ചിരി.  ആള്‍ ആരെന്നല്ലേ , ബ്ലോഗര്‍ എന്‍ ജെ ജോജു.  ബ്ലോഗ് ചര്‍ച്ചകളില്‍ ഗൌരവമായി കമന്റുകള്‍  എഴുതാറുള്ള ജോജുവിന്റെ മുഖത്ത് അതിന്റെ അഹങ്കാരം തെല്ലുമില്ല എന്ന് മാത്രമല്ല കുട്ടിത്തം കലര്‍ന്ന വിനയം വഴിഞ്ഞൊഴുകയും ചെയ്യുന്നു. ഞങ്ങള്‍ സംസാരിക്കുന്ന രംഗം  മകന്‍ സുമേഷ് മൊബൈലില്‍ പകര്‍ത്തിയിരിന്നു.  വെളിച്ചം കുറവായതിനാല്‍ ക്ലീയര്‍ പോര. എന്നാ‍ലും ഇവിടെ പോസ്റ്റ് ചെയ്യാമായിരുന്നു. സംഭാഷണമധ്യേ അനോനിമിറ്റിയാണ് ബ്ലോഗിന്റെ സുഖം എന്ന് സാന്ദര്‍ഭികമായി പറഞ്ഞത്കൊണ്ട് ഞാനതിന് മുതിരുന്നില്ല. പിന്നെയും പലരുമായും കുറെ നേരം സംസാരിച്ച് രാത്രി പത്ത് മണിയോടെ ഞങ്ങള്‍ മടങ്ങി.  പങ്കെടുത്തതില്‍ എന്റെ ശ്രീമതിക്കായിരുന്നു കൂടുതല്‍ തൃപ്തി. മതിലുകളില്ലാത്ത സൌഹൃദം പങ്ക് വയ്ക്കാന്‍ കഴിയുന്ന ഇത്തരം കൂട്ടായ്മകളില്‍ ആര്‍ക്കാണ് തൃപ്തി തോന്നാത്തത്.

89 comments:

അറുകൊല said...

ശ്രീ കെ.പി.സുകുമാ‍രന്‍,
ജമായത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനത്തെ വിലയിരുത്തണമെങ്കില്‍ ആദ്യം ഇസ്ലാമിലെ “തഖിയ്യ” എന്താണെന്ന് താങ്കള്‍ മനസ്സിലാക്കണം.
പിന്നീട് ഇപ്പറഞ്ഞ സംഘടന പാക്കിസ്ഥാനിലും ബംഗ്ലാദേശിലും കാശ്മീര്‍ താഴ്വരയിലും ഒക്കെ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയണം.ആട്ടിന്തോലിനുള്ളില്‍ നിന്നു അനുകൂല സാഹചര്യം വരുമ്പോള്‍ പുറത്തുചാടാന്‍ കാത്തിരിക്കുന്ന ചെന്നായയെ തിരിച്ചറിയാന്‍ ചിന്താശേഷി പണയം വെക്കാത്തവര്‍ക്ക് പറ്റും.

Sameer Thikkodi said...

ഇസ്‌ലാം മതം തന്നെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ക്രൂശിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.. വിമര്‍ശനങ്ങള്‍ അതിജീവിച്ച് ഈ മതം ഇന്നും പ്രചാരണ രംഗത്ത് മുപില്‍ നില്‍ക്കുന്നു...
ജമാ അത്തിനെ; വിമര്‍ശനങ്ങള്‍ അത് കൊണ്ട് തന്നെ തളര്‍ത്തുന്നു എന്ന് JIH നു പോലും അവകാശമുണ്ടെന്ന് തോന്നുന്നില്ല..
പിന്നെ സംഘടന (മത ) എന്ന നിലക്ക് വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല തന്നെ. അതിനുള്ള മറുപടികള്‍ അവര്‍ തന്നെ കണ്ടെത്തുന്നു... പുതിയ ന്യായീകരണങ്ങളും ആശയ വൈജാത്യങ്ങളും ഒരു പക്ഷെ ഒരു പരിധി വരെ വ്യക്തത വരുത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ അവരുടെ പ്രവര്‍ത്തകര്‍ തന്നെ "self convinced " എന്ന നിലയിലാണുള്ളത് എന്നാണ് എന്റെ പക്ഷം. അത് advocate ചെയ്ത് ഫലിപ്പിക്കുക എന്ന ദൌത്യം അവര്‍ക്ക് തന്നെ ശ്രമകരം..
താങ്കളെ സംബന്ധിച്ച് ഇഷ്ടപ്പെടാന്‍ ഒരു പാട് കാരണങ്ങള്‍ ഉള്ളതിനാല്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു...
സമൂഹത്തില്‍ ( ചിലപ്പോള്‍ സമുദായത്തിലും ) നിന്നുയരുന്ന ആരോപണങ്ങള്‍ (താങ്കളുടെ ഭാഷയില്‍ "മുഖം മൂടി ") ദൂരീകരിക്കുന്നതില്‍ അവര്‍ ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു.
കാലം സ്വീകാര്യത നല്‍കട്ടെ..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

വല്ലാത്ത പേരുകാരനായിപ്പോയല്ലപ്പാ ആദ്യത്തെ കമന്റുകാരന്‍ . ഈ അനോനിയുടെ പോസ്റ്റില്ലാ‍ത്ത ബ്ലോഗിന്റെ പേരാണെങ്കില്‍ അതിലും കടുപ്പം. എന്തായാലും ഒരു അനോനി പേരിടുന്നു, എന്നാ‍ലത് വായിക്കാന്‍ സുഖമുള്ള ഒരു പേര് ഇട്ടൂടേ ഗൂഗിള്‍ ഭഗവതീ... ഇന്നലെ എന്നോട് ജോജു ചോദിച്ചു: സാഹിത്യകാരന്മാര്‍ തൂലികാനാമം സ്വീകരിക്കാറില്ലേ എന്ന്. എന്നാലും ഇങ്ങനെയോ എന്റെ ജോജൂ ! ഡിലീറ്റ് ചെയ്യാമായിരുന്നു. പക്ഷെ ഈ “തഖിയ്യ”യുടെ പൊരുള്‍ അറിയണമല്ലൊ. അവിടെ കിടക്കട്ടെ. എന്താ ചെയ്യുക. ഓരോരുത്തരുടെ ഓരോ മനസ്സ്. കഷ്ടം!

യുക്തി said...

കുഴലൂത്തിനു((മണിയടി) നല്ലൊരു മാത്രകയാണ് താങ്കളുടെ ലേഖനം.ഉണ്ട ബിരിയാണിക്കു ആ താലത്തില്‍ തന്നെ നന്ദി പ്രകടിപ്പിച്ചതു അസ്സലായി.തന്നെപൊക്കുമ്പോള്‍ ഇങ്ങനെ പൊങ്ങിയാല്‍ ഇനിയും ചിന്തകള്‍ കൂടുതല്‍ കൂടുതല്‍ ശിഥിലമാകത്തേയുള്ളൂ.

Shukoor Cheruvadi said...

വായിച്ചു.
:)

ഒരു നുറുങ്ങ് said...

സുഹൃദ്സംഗമങ്ങളുടെ മേന്മ പോലും മനസ്സിലാക്കാന്‍ കഴിയാതെ,മുന്‍വിധിയുടെ ഭാണ്ഡക്കെട്ടുമായി അറുകൊലക്ക് ഒരുങ്ങിപ്പുറപ്പെട്ടവരുടെ കേവലയുക്തിക്ക് മുന്നില്‍ ഹലേലുയ്യ... വിഷയം ജമാഅത്തെ ഇസ്ലാമിയാണോ,എങ്കില്‍ ആട്ടിന്‍ തോലും ചെന്നായയും മുഖംമൂടിയും പിന്നെ മൌദൂദിയും... ഈ“തഖിയ്യ”എന്താണെന്ന് ആരെങ്കിലും അറിയുന്നവര്‍ പറഞ്ഞ് തന്നെങ്കില്‍ നന്നായിരുന്നു. നീണ്ട ആറ് പതിറ്റാണ്ടിലധികമായി ആട്ടിന്‍തോലണിഞ്ഞ് മനുഷ്യകുലത്തെ ആകെ അറ്കൊല ചെയ്തകൊണ്ടിരിക്കുന്ന ഈ ചെന്നായ ഇനിയെന്നാണാവോ കാടിറങ്ങി വരുന്നത്..! രണ്ട് തവണ വളരെ നികൃഷടമായി നിരോധം ഏറ്റുവങ്ങേണ്ടിവന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യാ മഹാരാജ്യത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യം നിര്‍ബാധം അനുവദിച്ച് കൊടുത്ത സുപ്രിംകോടതിക്കും സര്‍ക്കാറിനുമൊന്നും ഈ മുഖംമൂടി തിരിച്ചറിയാനും,വലിച്ച്കീറാനും കഴിയാതെ പോയത് മഹാകഷ്ടം തന്നെ..!! ചിന്താശേഷി പണയം വെക്കാത്തവര്‍ക്ക് ഈ മുഖംമൂടിയാണ്‍ ഇന്ന് നാട്ടിനാവശ്യമെന്ന് ധൈര്യമായി പറയാനാവുന്നു. ഇങ്ങിനെ വെട്ടിത്തുറന്ന് അഭിപ്രായപ്രകടനം നടത്തുന്ന സുകുമാരന്മാരെ,ഉണ്ട ബിരിയാണിക്ക് നന്ദി പ്രകടിപ്പിക്കുന്നവര്‍ എന്ന് ആക്ഷേപിക്കുന്നതിന്‍റെ പൊരുളും ചിന്താശേഷി പണയം വെക്കാത്തവര്‍ക്ക് മനസ്സിലാവുന്നുണ്ട്. ആശംസകളോടെ,ഹാറൂണ്‍ക്ക...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

പ്രിയ സുകുമാരേട്ടാ..
ഇനി മുതല്‍, അവരുടെ പരിപാടികളില്‍ പങ്കെടുക്കുന്നതൊക്കെ കൊള്ളാം. പക്ഷെ 'ബിരിയാണി' തിന്നരുത്!!

ബിജു ചന്ദ്രന്‍ said...

tracking :-)

nkz1984 said...

ഇന്നലത്തെ സായാഹ്നത്തില്‍ KPS നൊപ്പം പരിപാടി നടത്തുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. ഒരു നല്ല ഉദ്യമത്തെപ്പോലും തെറ്റായ രീതിയില്‍ കാണുന്നവരെക്കുറിച്ച് എന്താ പറയുക?

ജമാഅത്തിനെ ആശയതലത്തില്‍ പഠിക്കാന്‍ ശ്രമിച്ചവര്‍ എണ്ണത്തില്‍ വളരെ കുറവാണ്. ഭാഗികമായി പല സന്ദര്‍ഭങ്ങളില്‍ നിന്നും കേട്ട കാര്യങ്ങള്‍, അതിന്‍റെ തന്നെ മൌലികത മനസ്സിലാക്കാന്‍ ശ്രമിക്കാതെ, വിമര്‍ശിക്കുന്നവരാണധികവും. ആട്ടെ, വളരെയധികം ശകാരങ്ങളേറ്റുവാങ്ങുന്ന മൌദൂദിയുടെ "മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം" എന്ന നാല്പതില്‍ താഴെ പേജുകളുള്ള പുസ്തകം വായിച്ചതിനു ശേഷം വിമര്‍ശിക്കുന്ന എത്രപേരുണ്ട്? ഈ വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ച്ചുപോക്കാറുണ്ട്.

KPS, സമൂഹത്തില്‍ വളര്‍ന്നു വരേണ്ട ആശയ സംവാദങ്ങളെപ്പോലും അട്ടിമറിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ ഇക്കൂട്ടര്‍ക്കാകുന്നു എന്നുല്ല്ലതാണ് ദൌര്‍ഭാഗ്യകരമായ അവസ്ഥ. -- niyaz

സയ്യു said...

സീ പീ എമ്മും ബീ ജെ പിയും കൊണ്ഗ്രസ്സും ലീഗും .... ഒക്കെ ഇന്ത്യയില്‍ കാലങ്ങളായി രാഷ്ട്രീയ കൊലപാതകവും ഒക്കെ ഒരുപാട് ചെയ്തിട്ടുണ്ട്.... മാവോ വാദികളും സംഘ ഭീകരരും ലഷ്കര്‍ ഭീകരരും ഒക്കെ കുറെ പേരെ ബോംബു വെച്ചും അല്ലാതെയും കൊന്നിട്ടുണ്ട്..

അറുപത് വര്ഷം കഴിഞ്ഞിട്ടും ഈ വക കാര്യങ്ങളിലോന്നില്‍ പോലും ആരോപണ വിധേയരാവുക കൂടി ചെയ്തിട്ടില്ലാത്ത ജമാ-അതെ ഇസ്ലാമി ഹിന്ദിന്റേതു 'മുഖം മൂടി' ആണെങ്കില്‍ ആ അറുപതു വര്ഷമൊക്കെ കേടു കൂടതെയിരുന്ന ആ 'മുഖം മൂടി' തന്നെയല്ലേ ജനത്തിനു സമാധാനം....

ziyad ali.TMC said...

സുകുമാരന്‍ സാര്‍ , ഈ ജമാ അതുകരെ നന്മയുണ്ടെങ്കില്‍ തന്നെ അതിനെ അനുകൂലിച്ചാല്‍ താങ്കള്‍ക്ക് പ്രതെകിചോന്നും ലഭികില്ല ,രണ്ടു ജമാത് വിമര്‍ശനം ഒന്ന് എഴുതി നോക്ക് മനോരമയും ,മാതൃ ഭുമിയും ,ചന്ദ്രികയുമൊക്കെ എത്ര സ്പേസ് വേണമെങ്കിലും നിങ്ങള്‍ക്ക് തരും ..കരശേരിയും ,ഹമീദ് മാഷൊക്കെ പയന്ച്ചനായി ..പുതിയ ആള്‍ക് നല്ല സ്കോപ്പ്ഉണ്ടാകും

parakkandy said...

മനുഷ്യരുടെ കൂടെ അവരുടെ വിലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാതുകൊടുക്കാനും അവരോടൊപ്പം ആത്മാര്‍ഥമായി നിലയുറപ്പിക്കാനും കഴിയുന്നവരുടെ മുഖംമൂടിയാണ് നീണ്ട അറുപതോളം വര്‍ഷം ഇന്ത്യ കണ്ടത് ആ മുഖം മൂടി തന്നെയാണ് കെ പി എസ്സിനെ പോലുള്ള ആളുകള്‍ ഇഷ്ട്ടപ്പെടുന്നതും മുഖം മൂടി ഇല്ലാത്തവരെ അല്ല നാടിനു ആവശ്യം ഈ മുഖം മൂടികളെ തന്നയാണ് എന്ന് ഓരോ ഇടപെടലുകളും തെളിയിച്ചു കൊണ്ടിരിക്കുന്നു .അറുകൊലകള്‍ കൊലവിളിച്ചത് കൊണ്ടൊന്നും മുഖമൂടികള്‍ തകര്‍ന്നു പോകുമെന്ന് കരുതരുത് .

Chethukaran Vasu said...

വളരെ നല്ല വിവരണം ..അവിടെ വന്നു കണ്ട പോലെ തോന്നി ... ഛെ ! ഒരു ബിരിയാണി മിസ്സായല്ലോ ...! കഷ്ടം ! :-)


സുകുമാരേട്ടന്‍ പറഞ്ഞത് എത്ര സത്യം , മതിലുകള്‍ ഇല്ലാത്ത സൗഹൃദം പങ്കു വക്കുമ്പോള്‍ ആര്‍ക്കാണ്‌ തൃപ്തി തോന്നാത്തത് ... വാസുവിന്റെ ഒരൊപ്പ് ! പക്ഷേങ്ങില്‍ വാസു വിന്റെ പൊട്ടബുദ്ധിയില്‍ തോന്നിയ കാര്യം ...അല്ലപ്പാ ! ആരാ ഈ മതിലുകള്‍ ഒക്കെ ഉണ്ടാക്കി വച്ചത് ..ഇപ്പോഴും ഉയരം കൂട്ടി തേച്ചു മിനുക്കി ക്കൊന്റിരിക്കുന്നത് ..? ആദ്യം മതിലുന്റാക്കി വച്ചു പിന്നെ അതിനുള്ളില്‍ ജീവിച്ചു ഇടക്ക് പുറത്തു വരുമ്പോള്‍ കാണുന്ന വെളിച്ചത്തിന്റെ അമ്പരപ്പ് , ആ മതിലുകള്‍ സൃഷ്ടിച്ച ഇരുട്ടിന്റെ ആഴം തന്നെ അല്ലെ കാണിക്കുന്നത് ...ഇരുളടഞ്ഞ മതില്‍ കെട്ടില്‍ ജീവിച്ചു കാഴ്ച മങ്ങിയത് കൊണ്ടല്ലേ അപൂര്‍വ്വമായി വരുന്ന വെളിച്ചങ്ങളെ മതിയാകാതെ പുണരാന്‍ വെമ്പുന്നത് ..മതില്‍ കെട്ടിയത് ആര് ..? വെളിച്ചം തടയുന്നത് ആര് ..?

എന്തായാലും ..കൂട്ടായ്മകള്‍ ഉണ്ടാകട്ടെ .. കാരണം അല്പമായിട്ടെങ്ങിലും പരക്കുന്നവെളിച്ചം അതിരുകള്‍ ഇല്ലാതെ സഞ്ചരിക്കാന്‍ കാഴിവുള്ളതാകുന്നു ..

ചാർ‌വാകൻ‌ said...

സുകുമാരേട്ടാ,ഈ ജമാത്ത് കാർ കുഴപ്പക്കാരാണന്ന് തോന്നിയിട്ടില്ല.വാസു പറഞ്ഞപോലെ മതത്തിന്റെ മതിലിന്റെ പ്രശ്നമേയുള്ളു.ഇസ്ലാമിന്റെ ഒരുചടങ്ങിലും ഇതുവരെ പങ്കെടുക്കാനായിട്ടില്ല.(ബിരിയാണിയോടുള്ള കൊതി).

V.B.Rajan said...

സുകുമാരേട്ടാ,

എല്ലാപോസ്റ്റുകളും വായിക്കുന്നുണ്ട്. കമന്റുകള്‍ എഴുതാന്‍ ചിലപ്പോള്‍ സമയം ഒരു തടസമാവുന്നു.

മതിലുകള്‍ ഇല്ലാതെ മനുഷ്യന്‍ പരസ്പരം ബന്ധപ്പെടുന്നത് എന്തുകൊണ്ടും നല്ലതാണ്. മുസ്ലിം സുഹ്രുത്തുക്കളുടെ പാചകത്തിന്റെ രുചി അറിഞ്ഞിട്ടുള്ള എനിക്ക് ബിരിയാണിയെക്കുറിച്ച് താങ്കള്‍ പറഞ്ഞപ്പോള്‍ അത്ഭുതം തോന്നിയില്ല. ജമാ അത്തെ ഇസ്ലാമിപ്രവര്‍ത്തകര്‍ അവരുടെ കൂട്ടായ്മയിലേക്ക് മറ്റു വിശ്വാസികളെയും ചിന്താഗതിക്കാരേയും ക്ഷണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്. പക്ഷെ ഇവര്‍ തിരിച്ചും ഇതുപോലെ പ്രവര്‍ത്തിക്കുമോ എന്നാണ് എനിക്ക് സംശയം. ഉദാഹരണത്തിന് ഒരു ഹിന്ദു നടത്തുന്ന ശാസ്താപൂജയില്‍ പങ്കെടുത്ത് അവിടുന്ന്‍ ഭക്ഷണം കഴിക്കുകയും മറ്റും. ഇതു കൂടി നടന്നു കണ്ടാല്‍ നാം നിര്‍മ്മിച്ചിരിക്കുന്ന മതിലുകള്‍ക്ക് അധികം ആയുസ്സില്ലന്ന് പ്രത്യാശിക്കാം.

manoj said...

Dear K.P.S.,

Constitution of JIH says aim of JIH is establishing Islamic rule in India.

Can a secular person support such an organisation?

CKLatheef said...

>>> മതില്‍ കെട്ടിയത് ആര് ..? വെളിച്ചം തടയുന്നത് ആര് ..? <<<<

നമുക്ക് അന്വേഷിക്കാം. ജമാഅത്ത് ആ ലിസ്റ്റില്‍ വരുന്നുണ്ടോ എന്ന് നോക്കാം.

എങ്കില്‍ മനസ്സിലാകും കെട്ടിയ മതില്‍ പൊളിക്കാനും തടഞ്ഞ വെളിച്ചം നല്‍കാനുമാണ് ജമാഅത്ത് ശ്രമിക്കുന്നതെന്ന്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ Sameer Thikkodi , കാലം സ്വീകാര്യത നല്‍കട്ടെ എന്ന് തന്നെയാണ് എനിക്കും പറയാനുള്ളത്.

@ യുക്തി , നോ റിപ്ലൈ & നോ കമന്റ്സ്.


@ Shukoor Cheruvadi , :)

@ ഹാരൂണ്‍ക്ക, നന്ദി...

@ ഇസ്മായില്‍ കുറുമ്പടി , ഇല്ല ... ബിരിയാണി ഒഴിവാക്കി :)

നിയാസ് , സയ്യു , സിയാദ് അലി , പാറക്കണ്ടി , എന്നിവര്‍ക്ക് നന്ദി ...

@ വാസു , അന്ന് ഫോണില്‍ സംസാരിക്കുമ്പോള്‍ പരിപാടിക്ക് ക്ഷണിച്ചാലോ എന്ന് ആലോചിച്ചതാണ്. ഒരാളെ ക്ഷണിക്കാന്‍ സംഘാടകര്‍ എനിക്ക് അനുവാദം തന്നിരുന്നു :)

@ ചാര്‍വ്വാകന്‍ , പുറമെ കാണുന്ന അകല്‍ച്ചയും സ്പര്‍ദ്ധയും ഒക്കെ അടുത്ത് ഇടപഴകുമ്പോള്‍ മാറും. അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ് എന്ന ബോധം എല്ലാവരിലും പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രിയ രാജന്‍ , നമ്മള്‍ അങ്ങനെ ഉപാധി വെക്കണോ ? മാത്രമല്ല , മതപരമായ ചടങ്ങുകളില്‍ അല്ലല്ലൊ നമ്മെ ക്ഷണിക്കുന്നത്. കൂട്ടായ്മകളില്‍ അല്ലേ. ഇഫ്താര്‍ വിരുന്നുകളും കൂട്ടായ്മയാണ്. പൂജകളില്‍ എന്തിന് പങ്കെടുക്കണം. ഓണത്തിനും വിഷുവിനും ഒക്കെ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് നമുക്കും ക്ഷണിക്കാലോ.

Dear Manoj , ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന് JIH ന്റെ ഭരണഘടനയില്‍ പറയുന്നില്ല എന്ന് ബന്ധപ്പെട്ടവര്‍ അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന വാങ്ങാനും കിട്ടുമെന്ന് അവര്‍ പറയുന്നു. ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ അവര്‍ പറയുന്നത് ഞാന്‍ മുഖവിലയ്ക്കെടുക്കുന്നു. സാമൂഹികയാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടും അംഗീകരിച്ചുമാണ് ജമാ‌അത്തേ ഇസ്ലാമി ഇവിടെ പ്രവര്‍ത്തിക്കുന്നത് എന്ന് എനിക്ക് ബോധ്യമുണ്ട്. മനോജിന്റെ ആരോപണത്തിന് JIH ന്റെ പ്രവര്‍ത്തകര്‍ ആരും ഇവിടെ മറുപടി പറയുമെന്ന് തോന്നുന്നില്ല. കാരണം ബൂലോഗത്ത് ഈ വിഷയം ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്തതാണ്.

@ ലത്തീഫ് , മതിലുകള്‍ തകര്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്. ദുര്‍ബലമായ അകല്‍ച്ചകളേ മനുഷ്യര്‍ തമ്മില്‍ ഉള്ളൂ.. നമ്മള്‍ അത് പെരുപ്പിച്ച് കാണുന്നതാണ് പ്രശ്നം എന്ന് തോന്നുന്നു.

.

vimal said...

ente kayyil malayalam text illa..adyame sorry.pinne njan ee ezhuthunnathu thettanenkil athinum sorry...
alla koottukare..ningalkkonnum vere pani ille..manushyanu manushyane snehikkan enthinanu kure mathangalum matha sangadanakalum???
actually ee paranja sadanangal manushyare thammil veruppikkunna "organisations" ayi marikkondirikkukayalle???prathyekichu keralathil(Keralathinu purathu pande ayi)...ennu oru daiva viswasi...oppu

chithrakaran:ചിത്രകാരന്‍ said...

എന്തുമാത്രം ഇടുങ്ങിയതും വര്‍ഗ്ഗീയവുമായ നാട്യങ്ങളെയാണ് നാം മഹനീയ സൌഹൃദ കൂട്ടായ്മകളായി വിലയിരുത്തി സായൂജ്യമടയുന്നത് എന്നു കാണുംബോള്‍ സഹതാപം തോന്നുന്നു.
ഒരു വര്‍ഗ്ഗീയ സംഘടന ജന സ്വീകാര്യത ആര്‍ജ്ജിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കണ്‍കെട്ടു വിദ്യയെ കണ്‍കെട്ടു വിദ്യയായി തിരിച്ചറിയാതെ, പരസ്പ്പരം ചൊറിമാന്തി സുഖിക്കാനുള്ള ശ്രമം സ്വാര്‍ത്ഥതയുടെ കഠിനമായ അസ്ക്യതയാണ് :)

ജാതി മത സംഘടനകള്‍ ഏതുമാകട്ടെ, 365 ദിവസത്തില്‍ രണ്ടോ മൂന്നോ ദിവസം അവര്‍ വെളുക്കെ ചിരിക്കാറുണ്ടെന്നോ, അന്യ ജനങ്ങളേയും മനുഷ്യരായി ആ ദിവസങ്ങളില്‍ അംഗീകരിക്കാറുണ്ടെന്നതോ മാനവികതയുടെ ഉദാത്ത ദൃഷ്ടാന്തങ്ങളായി ആദരിക്കപ്പെടാതിരിക്കട്ടെ.കാരണം മാനവികതയിലേക്ക് ഇറങ്ങിവരാനുള്ള ഒരു സുഷിരം മാത്രമാണത് 2/365.
സത്യത്തിലുള്ള മൂല്യബോധമാണെങ്കില്‍ അല്ലെങ്കില്‍ മാനവിക വികാസമാണെങ്കില്‍ ജാതി മത സംഘടനയുടെ ബാനര്‍ വലിച്ചുകെട്ടാത്ത മനസ്സിന്റെ വിശാലത ഉണ്ടായേനെ.ഇതൊരു വമന തന്ത്രമാണ്.
വര്‍ഷത്തില്‍ (1/365)ഒരു ദിവസം ചക്രവര്‍ത്തിയായി പ്രജകളെ കാണാനുള്ള വാമനന്റെ മഹനീയ ഔദാര്യത്തെ പ്രകീര്‍ത്തിക്കാനുള്ള ചരിത്രബോധവും,സാമൂഹ്യ ശാസ്ത്രബോധവും ആത്മഹത്യാപരമാണ്.ബ്രാഹ്മണര്‍ 2000 വര്‍ഷക്കാലം ഇന്ത്യയില്‍ പയറ്റി വിജയിച്ച തന്ത്രം.(ഇതുപോലെ ഉത്തര മലബാറില്‍ നൂറുകണക്കിനു തെയ്യങ്ങളുണ്ട്.ചതിച്ചു കൊന്നതോ, അറുകൊല നടത്തിയതോ ആയ ചരിത്രത്തിന്റെ ജനകീയ ശാപത്തെ തണുപ്പിക്കുന്നതിനായി വര്‍ഷത്തിലൊരിക്കല്‍ കൊലപാതകികളുടെ പുതു തലമുറ കൊലചെയ്യപ്പെട്ടവന്റെ ആത്മാവിനെ ദൈവമായി കെട്ടിയാടിക്കുന്ന സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടുന്ന ആദരിക്കല്‍ !!!വര്‍ഷത്തില്‍ ഒരു തവണ വാഴുന്നോര്‍ തങ്ങളെ ആധരിച്ചല്ലോ എന്ന അഭിമാനം മനസ്സില്‍ താലോലിച്ച് അടിമകള്‍
അടുത്ത വര്‍ഷത്തെ ആഘോഷത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും !!!)

ജമാത്തെ ഇസ്ലാമിക്കാര്‍ക്കെതിരെ ഒരു കേസുമില്ലെന്നത് രസകരമാണ്. കാരണം അതൊരു പാരംബര്യതന്ത്രി പോസ്റ്റുപോലെയാണ്. വളരെ കുറച്ച് ആളുകളെ അംഗങ്ങളായുള്ളു. ഇവര്‍ക്കു താഴെ ജമാ അത്തെ ഇസ്ലാമികളല്ലാത്ത മേല്‍ ശാന്തിയും, ശാന്തിയും,സംഘടനാ നേതാക്കളും,സാംബത്തിക സ്രോതസ്സുകളും... പിന്നെ മന്ദബുദ്ധികളായ വിശ്വാസി സമൂഹവും... നമ്മുടെ ബ്രാഹ്മണരില്‍ ആരെങ്കിലും അക്രമം കാണിക്കാറുണ്ടോ ? എത്ര നല്ല സാത്വിക ജനവിഭാഗം !!! ശുദ്ധന്മാര്‍,നന്മനിറഞ്ഞവര്‍, പച്ചക്കറികള്‍,മഹാത്മാഗാന്ധിക്കുപോലും ബ്രാഹ്മണരോളം അഹിംസാവാദികളാകാന്‍ കഴിയില്ല :)
(സ്വന്തം തള്ളേന്റെ ചങ്കുവെട്ടിയ നരനായാട്ടു(ക്ഷത്രിയരെ കൊന്നൊടുക്കിയിരുന്ന തെണ്ടി ബ്രാമണ ദൈവം) നടത്തിയിരുന്ന പരശുരാമന്‍ നംബൂതിരി മാത്രമാണ് ബ്രാഹ്മണരില്‍ സാങ്കേതികമായി ദുഷ്ടത ആരോപിക്കാന്‍ യോഗ്യനായുള്ളു.)

പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വലത്തെ കയ്യും ഇടതുവശത്തെ കാലും മതാചാരപ്രകാരം ബിസ്മി ചൊല്ലി മുറിച്ച പോപ്പുലര്‍ ഫ്രണ്ടുകാരനും,നസ്രാണി രക്തത്തിനു പകരം ഇസ്ലാമിക ജിഹാദി രക്തം കൊണ്ട് പ്രഫസറെ ഇശ്ലാമികതയിലേക്കു ഉയര്‍ത്താന്‍ ഓടിനടന്ന സോളിഡാരിറ്റിയും പടക്കം പൊട്ടിക്കുന്ന ലാഘവത്തോടെ ബോംബു പൊട്ടിച്ചു നടക്കുന്ന എന്‍.ഡി.എഫും ജമാ‍അത്തെ ഇസ്ലാമിയുടെ കിങ്കരന്മാര്‍ തന്നെയല്ലേ.
ബ്രാഹ്മണര്‍ അഹിംസാവാദികളായിരുന്നെങ്കിലും നാടുവാഴികളെ ഉപദേശിക്കുന്ന കുത്തകകളായിരുന്നല്ലോ കേരളത്തില്‍. നാടുവാഴികള്‍ ഭീരുക്കളും ! രണ്ടും പരമ സാധുക്കള്‍ ! ഇവര്‍ക്കുവേണ്ടി ഒടിയന്മാരായും,വെള്ളൊടികളായും,അടിയോടികളായുമൊക്കെ കുറെ കിങ്കരന്മാരുണ്ടായിരുന്നു പണ്ടുകാലത്ത്. അവര്‍ണ്ണരായ തിയ്യന്മാരേ(ഈഴവരെ)കൊന്നൊടുക്കാന്‍ നിയോഗിക്കപ്പെട്ടവര്‍.
ഒടിയന്‍ കൊന്നു എന്നേ ജനം പറയു !!!
ബ്രാഹ്മണരോ,നാടുവാഴിയോ കൊല്ലില്ലെന്നു മാത്രമല്ല,
സോളിഡാരിറ്റി രക്തവുമായി വന്നപോലെ കൊല്ലപ്പെട്ടവന്റെ കുടുംബത്തെ സഹായിക്കാന്‍ സ്നേഹവും സഹാനുഭൂതിയുമായി മുന്നിലുമായിരുന്നു.
അതൊക്കെ ചരിത്രം.
പഠിക്കാത്തവര്‍ക്കു മുന്നില്‍ ചരിത്രം അവര്‍ത്തിച്ചു കൊണ്ടിരിക്കും.ജനം അറിയില്ലെന്നുമാത്രം !

ജമാ അത്തെ ഇസ്ലാമിയും വ്യക്തമായ രാഷ്ട്രീയമുള്ള ഒരു ബ്രാഹ്മണാവതാരം മാത്രം.

CKLatheef said...

>>> @ ലത്തീഫ് , മതിലുകള്‍ തകര്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്. ദുര്‍ബലമായ അകല്‍ച്ചകളേ മനുഷ്യര്‍ തമ്മില്‍ ഉള്ളൂ.. നമ്മള്‍ അത് പെരുപ്പിച്ച് കാണുന്നതാണ് പ്രശ്നം എന്ന് തോന്നുന്നു. <<<

ആരാണ് പെരുപ്പിച്ചു കാണാന്‍ ശ്രമിക്കുന്നത് എന്ന് ചിത്രകാരന്റെ കമന്റ് വന്നതോടെ വിശദീകരണമാവശ്യമില്ലാത്ത വിധം വ്യക്തം. ചിത്രകാരന് നന്ദി.

nkz1984 said...

2/365 എന്ന് ചിത്രകാരന്‍ ഉദ്ദേശിച്ചത് രണ്ടു പെരുന്നാളുകളായിരിക്കാം.. വാസ്തവത്തില്‍ വിഷുവിനും, ഓത്തിനും, ക്രിസ്തുമസ്സിനുമൊക്കെ ഡയലോഗ് സെന്റെര്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കരുമുണ്ട്. . ബാംഗ്ലൂരില്‍ തന്നെ കഴിഞ്ഞ വിഷു സമയത്ത് ഒരു സംഗമം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഈദ് പരിപാടിയില്‍ പങ്കെടുത്ത ഒട്ടേറെ സഹോദരീ സഹോദരന്മാര്‍ വിഷു പരിപാടിയിലും സംബദ്ധിച്ചിരുന്നു. 'ബിരിയാണിയില്ലാതെ' പൂര്‍ണമായും ഒരു വെജിറ്റെറിയന്‍ ഭക്ഷണമായിരുന്നു അതില്‍ ഒരുക്കിയത്. ആ പരിപാടി വിഷുവിന്റെ ചരിത്രവും മാനവും വിശദീകരിച്ച് ഒരു ഹൈന്ദവ സഹോദരന്റെ ആമുഖത്തോടെയാണ് ആരംഭിച്ചത്.

"മനുഷ്യന്‍ താന്‍ അറിയാത്തതിന്റെ ശത്രുവാണെന്ന് ആപ്തവാക്യം"

മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ വിമര്‍ശകര്‍ സ്വന്തം സംശയങ്ങളെ തിരുത്താനോ കൂടുതല്‍ അറിയാനോ ഉപയോഗപ്പെടുത്തുമെന്നതില്‍ കാര്യമായ പ്രതീക്ഷയില്ല. കാരണം അങ്ങിനെയാണ് വിമര്‍ശന കേരളത്തിന്റെ സാധാരണ ശീലം.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ചിത്രകാരന്റെ കമന്റിനെക്കുറിച്ച് എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. എന്നാല്‍ പൊതുവെ പറഞ്ഞാല്‍ , ഈ ഭൂമിയില്‍ ജനിച്ച് ജീവിച്ചവരും ജീവിക്കുന്നവരും ഓരോരുത്തരും സ്വന്തം നിലയില്‍ ചെയ്യുന്ന കാര്യങ്ങളില്‍ 99 ശതമാനവും നന്മകളും പോസിറ്റാവായതുമാണെന്നാണ് എന്റെയൊരു വീക്ഷണം. ചിത്രകാരന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും കൂടി ഈ 99 % നന്മയും പോസിറ്റീവ്നെസ്സും ഉണ്ടാകും എന്ന് കൂടി കരുതാനാണെനിക്കിഷ്ടം. അതേ സമയം എന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും ഉള്ള തിന്മയുടെയും നെഗറ്റീവ് വശത്തിന്റെയും അളവ് ഒരു ശതമാനത്തില്‍ കൂടുതല്‍ അല്ലേ എന്ന് എനിക്ക് സംശയമുണ്ട് താനും.

എന്തിനെയെങ്കിലും പ്രതിസ്ഥാനത്ത് നിര്‍ത്തി നൂറ് ശതമാനം എതിര്‍ക്കുക എന്നത് സമൂഹമന:ശാ‍സ്ത്രത്തിന്റെ ഭാഗമാണ്. അങ്ങനെയാണ് മുതലാളികളും ബ്രാഹ്മണരും നായര്‍മാരും ഭരണാധികാരികളും ഒക്കെ ചിലരുടെ പൂര്‍ണ്ണമായ എതിര്‍പ്പിന് വിധേയരാകുന്നത്. നൂറ് ശതമാനം ആരാധ്യരോ എതിര്‍ക്കപ്പെടേണ്ടവരോ ആയി ആരും ലോകത്ത് ഇല്ല എന്നാണ് എന്റെ സ്റ്റാന്റ്. ബ്രാഹ്മണരും , നായന്മാരും , മുതലാളിമാരും , എല്ലാ മത വിഭാഗങ്ങളും ഒക്കെ നല്‍കിയ സംഭാ‍വനകള്‍ ഈ ലോകം ഇപ്പോഴുള്ള പോലെ പുരോഗമിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് കരുതാനും അത് വെളിപ്പെടുത്താനുമുള്ള അവകാശം എനിക്ക് വേണം.

നമ്മുടെ രാജ്യം സമ്പന്നമാക്കുന്നതില്‍ ബ്രാഹ്മണരും ബ്രിട്ടീഷ് സാമ്രാജ്യം പോലും പങ്ക് വഹിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും സംഭാവനകള്‍ വലുതായിരുന്നു. സി.രാജഗോപാലാചാരി എന്ന ബ്രാഹ്മണ നേതാവിന്റെ സംഭാവന ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യയുടെ ചിത്രം പൂര്‍ണ്ണമാകില്ല. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ചിന്തകനും സാമൂഹ്യപരിഷ്ക്കര്‍ത്താവും തന്തൈ പെരിയാര്‍ എന്ന് വിളിക്കപ്പെടുന്ന ഇ.വി.ആര്‍ . രാമസ്വാമിയാണ്. എന്നാല്‍ ബ്രാഹ്മണനെ കണ്ടാ‍ല്‍ ചെരുപ്പ് എറിയുക എന്ന അദ്ദേഹത്തിന്റെ ആ പ്രശസ്ത മുദ്രാവാക്യത്തോട് എനിക്ക് അവജ്ഞയാണ്. ഇപ്പറയുന്നതിന്റെ പേരില്‍ ബ്രാഹ്മണവിരോധികള്‍ക്ക് എന്നോട് വെറുപ്പ് തോന്നിയാലും എനിക്കൊന്നുമില്ല. തിന്മകളെ എതിര്‍ക്കുന്നതും സാത്വികമായി തന്നെ വേണം എന്നാണ് എന്റെ നയം. അടിസ്ഥാനപരമായി മനുഷ്യനെയാണ് ഞാന്‍ കാണുന്നത്. സംഘടനയെയോ ഒരു കൂട്ടത്തെയോ എതിര്‍ക്കുമ്പോഴും അതിലെ ഒറ്റപ്പെട്ട അംഗങ്ങളോട് വിദ്വേഷം തോന്നരുത് എന്ന് എനിക്ക് അഭിപ്രായമുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുമ്പോഴും അതില്‍ അണിനിരന്നിരിക്കുന്നവരെ ഒറ്റയ്ക്കെടുത്താല്‍ അവരോട് എനിക്ക് സ്നേഹമാണ്. ആ സ്നേഹം ഞാന്‍ അനുഭവിക്കാറുമുണ്ട്. ജമാ‌അത്തുകാ‍രോടും അവരില്‍ നിന്നും ഞാന്‍ അനുഭവിക്കുന്നതും ഈ സ്നേഹം തന്നെയാണ്. ഒരുപാട് തിന്മകളും തെറ്റുകുറ്റങ്ങളും സമൂഹത്തില്‍ ഉണ്ടെങ്കിലും അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നവര്‍ വിരളമാണെന്നും എനിക്ക് തോന്നാറുണ്ട്. ഇതൊക്കെ എന്റെ ഇന്നത്തെ പ്രഭാത ചിന്തകളാണ്. മറ്റുള്ളവര്‍ എങ്ങനെ എടുക്കും എന്ന ഭയം എന്നെ അലട്ടുന്നില്ല. ഇവിടെ പൂര്‍ണ്ണവിരാമം ഇടുന്നു എന്നതിന്റെ അര്‍ത്ഥം ഇന്നത്തെ ചിന്തകള്‍ ഇവിടെ തീരുന്നു എന്നല്ല. എന്തിനാണ് പരത്തിപ്പറയുന്നത് എന്നത്കൊണ്ട് തല്‍ക്കാലത്തേക്കൊരു വിരാമം.

CKLatheef said...

പ്രിയ കെ.പി.എസ്

അതെ അത്രയേ ചിത്രകാരനും ഉദ്ദേശിച്ചിട്ടുണ്ടാകൂ. താങ്കളിപ്പോള്‍ പ്രതിരോധത്തിലായല്ലോ. അതില്‍ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകും. സന്തോഷം തന്നെയാണല്ലോ പരിഗണനീയവും.

എന്നാലും ആരെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെയോ അതിന്റെ പ്രവര്‍ത്തകരെയോ അനുകൂലിച്ചു പോയാല്‍ അവര്‍ കൂലിയെഴുത്തുകാരും പുഞ്ചിരിയില്‍ വഞ്ചിതരായവരും കണ്‍കെട്ടില്‍ പെട്ടുപോകുന്നവരായവരുമൊക്കെയായി വിലയിരുത്തപ്പെടുന്നത് എനിക്ക് മനസ്സിലാകുന്നില്ല. എങ്കിലും അതിന്റെ പ്രതിഫലനം കാണാന്‍ കഴിയുന്നുണ്ട്.

നന്മയോടുള്ള മനുഷ്യന്റെ പ്രതിപത്തിയും മാനസികമായ ചായ് വും സുവിദമാണ്. ശതമാനക്കണക്കില്‍ കെ.പി.എസ് പറഞ്ഞതിനോട് എനിക്ക് വിയോജിപ്പുണ്ടെങ്കിലും.

അധിക പേരെയും നയിക്കുന്നത് മുന്‍ധാരണകളാണ് എന്നതത്രേ, സത്യം മനസ്സിലാക്കുന്നതിനും അതിനെ പിന്തുണക്കുന്നതിനും തടസ്സമാകുന്നത്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ ലത്തീഫ് , ശതമാനക്കണക്ക് ഒരു കണക്ക് എന്ന നിലയില്‍ എടുക്കണ്ട. ആലങ്കാരികപ്രയോഗമായും മനുഷ്യനിലെ നന്മയെ അംഗീകരിക്കാനുള്ള ത്വരയായും കണ്ടാല്‍ മതി :)

manoj said...

Dear K.P.S.,

"ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന് JIH ന്റെ ഭരണഘടനയില്‍ പറയുന്നില്ല എന്ന് ബന്ധപ്പെട്ടവര്‍ അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്"

After reading the constitution of JIH I understood the aim of JIH is establishment of Islamic rule India.Please read this quote from the constitution of JIH:

"ലക്ഷ്യം
ഖണ്ഡിക: 4
ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ലക്ഷ്യം 'ഇഖാമതുദ്ദീന്‍' ആകുന്നു. അതിന്റെ സാക്ഷാല്‍ പ്രേരകശക്തി, അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും കരസ്ഥമാക്കുകയെന്നതാകുന്നു.

വിശദീകരണം :'ഇഖാമതുദ്ദീന്‍' എന്നതിലെ 'ദീന്‍' കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകര്‍ത്താവായ അല്ലാഹു, തന്റെ സകല പ്രവാചകന്മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അന്ത്യപ്രവാചകനായ മുഹമ്മദ്(സ) മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി, അന്തിമവും പരിപൂര്‍ണവുമായി അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായ ഏക ദീന്‍ ഇതൊന്നുമാത്രമാണ്. അതിന്റെ പേരത്രെ ഇസ്ലാം.
ഈ ദീന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിലെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നു. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.
ഈ ദീന്‍ ദൈവപ്രീതിയും പാരത്രിക വിജയവും ഉറപ്പുനല്‍കുന്നതായതുപോലെത്തന്നെ, ഐഹിക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായ ജീവിത വ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്മുഖവുമായ വ്യക്തി-സമൂഹ ജീവിത സംവിധാനം ഇതിന്റെ സംസ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂ.
ഈ ദീനിന്റെ 'ഇഖാമത്ത്' കൊണ്ടുള്ള വിവക്ഷ, യാതൊരുവിധ പരിഛേദവും വിഭജനവും കൂടാതെ, ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പൂര്‍ണമായി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപമായിരിക്കുമാറ്, മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു.
ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക മുഹമ്മദ്(സ)യും സച്ചരിതരായ ഖലീഫമാരും സ്ഥാപിച്ചിട്ടുള്ളതാണ്."

After reading this what I can understand is:

Aim of JIH is establishment of deen named as Islam which include all fields of life including establishment of Government.

Constitution of JIH is available in net : http://www.jih.org/htm/malayalam/jamat/constitution.htm

manoj said...

site of constitution of JIH:
http:/www.jihkerala.org/htm/malayalam/jamat/constitution.htm

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

including establishment of Government എന്നത് മനോജിന്റെ അധികവായനയല്ലേ ? അതെ അധികവായന തന്നെയാണ്. എന്തായാലും ഈ രീതിയില്‍ ഒരു ചര്‍ച്ച ഈ പോസ്റ്റിനോട് ബന്ധപ്പെട്ട് ഇവിടെ അനുവദിക്കാനാവില്ല മനോജ്. ഒന്നും തോന്നരുത്. ഒരുപാട് ചര്‍ച്ച ചെയ്തതിനാല്‍ ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ വേണ്ടിയാണ്. മനോജിന് ആ ചര്‍ച്ചകള്‍ വേറെ ബ്ലോഗില്‍ വായിക്കാമല്ലോ.

സസ്നേഹം,

കുട്ടന്‍ said...

മുമ്പൊരിക്കല്‍ , ജമാതിന്റെ ഇഫ്താര്‍ സംഗമത്തില്‍ താങ്കളുടെ മഹനീയ സാനിധ്യം ബ്ലോഗ്‌ ലോകത്തെ അറിയിച്ചു
ജമ അതുകള്‍ക്കും താങ്കള്‍ക്കും ഒരുപോലെ ഉണ്ടായ "രോമഹര്‍ഷം" വിവരിച്ചു അത് "താഴും" മുമ്പ് വീണ്ടും ഒരു സംഗമം !!
എന്തായാലും ഇത്തവണ പ്രസംഗിക്കാന്‍ മൈക്ക് തന്നു ജമാത് ബന്ധം "കബൂലാക്കി" ബുഫ്ഫെയും കൊടുത്തു വിട്ടു , നല്ല കാര്യം
എവിടെ പോകണം എന്ത് ചെയ്യണം എന്നോകെ ഉള്ള സാമാന്യ സ്വാതന്ത്ര്യത്തിനെ ആരും ചോദ്യം ചെയ്യേണ്ടതും ഇല്ലാ ..
പക്ഷെ ഇങ്ങനെ ഓരോ സംഗതികള്‍ കൊണ്ട് സാറിന്റെ ഉദ്ദേശലക്‌ഷ്യം ആണ് സംശയം ഉണ്ടാകുന്നതു ...
ജമാതിനു "സര്ടീട്ടു " കൊടുത്താല്‍ സാറിന് എന്തൊക്കെ favours ലഭിക്കും അതും കൂടി ഒന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കൂടുതല്‍ ആളുകള്‍ അവരോടൊപ്പം വന്നാലും ആയി ..
അതല്ല അങ്ങനെ ഉണ്ടായാല്‍ സാറിന് അതൊരു ഭീഷണി ആകും എന്ന് ഉള്ളഹ്ടു കൊണ്ട് അതിനു നിവര്‍ത്തി ഇല്ലെങ്കില്‍ അങ്ങനെയും പറയുന്നില്ല ..

മൈക്കും , ആള്കൂട്ടവും ഓകെ മനസ്സില്‍ നിന്നും മാറ്റി , സ്വന്തം മനസാക്ഷിയോട് ചോദിക്കുക
സര്‍ ഈ ചെയ്യുനത് എന്താണ് എന്ന് ....ഈ പോസ്റ്റു ഡിലീറ്റും എന്ന് ഉത്തമ ബോധ്യത്തോടെ
:)

SHAJAHAN said...

ന്യൂനപക്ഷ പ്രശ്നങ്ങളില്‍ അനുഭാവം പ്രകടിപ്പിക്കുകയോ ഇടപെടുകയോ ചെയ്താല്‍ (പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെ) അംഗീകാരമോ രാഷ്ട്രീയലാഭമോ ഉണ്ടാകുമെന്ന് കരുതുന്നത് യുക്തിസഹമല്ല മണ്ടത്തരമാണ് . കേരളത്തില്‍ മാത്രമല്ല ലോകത്തെവിടെയും അങ്ങിനെ ഒരു ട്രെന്‍ഡ് ഇല്ല. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഛർദിക്കുന്ന 'മുസ്ലിം പേടി' അറിഞ്ഞോ അറിയാതെയോ നമ്മുടെ പൊതുബോധത്തെയും ഗ്രസിക്കുേന്നടത്തുനിന്നാണ് ഇത്തരം വിചാരങ്ങള്‍ ഉയരുന്നത്. ദിവസങ്ങള്‍ക്ക് മുൻപ് അമേരിക്കയിലെ സീറോ ഗ്രൗണ്ടില്‍ മുസ്ലിം ആരാധനാലയം വരുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് ലോകം സാക്ഷിയായി. പെരുന്നാള്‍ നമസ്കാരത്തിന്റെ പടം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതിനു ഒരു അമേരിക്കന്‍ പത്രെത്തക്കൊണ്ട് മാപ്പ് പറയിപ്പിച്ചേ അസഹിഷ്ണുക്കള്‍ അടങ്ങിയൊള്ളു. മദനിയുടെ രണ്ടാം വേട്ട ഉയര്‍ത്തിയ മനുഷ്യാവകാശ ലംഘനങ്ങല്‍ക്കെതിരെ തെഹല്‍ക്ക റിപ്പോര്ടര്‍ ശാഹിനക്കെതിരെ പോലീസെ കേസെടുത്തു. പിന്നല്ലേ ജമാഅത്തെ ഇസ്ലാമിയോടു അനുഭാവം പ്രകടിപ്പിച്ചാല്‍ കിട്ടുന്ന അംഗീകാരം. ജമാത്തിനെതിരെ സംസാരിക്കുമ്പോള്‍ അല്പം യുക്തി പൂര്‍വ്വം സംസാരിക്കണ്ടേ!! (CKS)

Ram Kumar said...

കെ. പി .എസ്സി ന്റെ അറിവിലേക്കായി...ഇതൊന്നു വായിക്കാം
ലിങ്ക് ഇവിടെ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Manoj The supllied link is not working
http:/www.jihkerala.org/htm/malayalam/jamat/constitution.htm

സയ്യു said...

@ ചിത്രകാരന്‍.... കൈ വെട്ടിയ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചവരെയും... രക്തദാനം കൊണ്ട് ആ വര്‍ഗീയതയെ പ്രതിരോധിച്ചു നിര്ത്തിയവരെയും സമീകരികാനുള്ള മിടുക്ക് അപാരം തന്നെ... ഇനി എന്ത് ചെയ്താലാണോ ഈ ജമാ-അതുക്കാര്‍ നന്നാവുക.. ജമാ-അതെ ഇസ്ലാമി പിരിച്ചു വിട്ടു ഞങ്ങളെല്ലാരും കൂടി ബീ ജെ പി , കൊണ്ഗ്രെസ്സ് , ലീഗ് , സീ പീ എം, തുടങ്ങിയ പാര്‍ടികളില്‍ ചേര്‍ന്ന് 'മുഖം മൂടി' ഇല്ലാതെ (ഉളുപ്പില്ലാതെ ) വെട്ടും കുത്തും കൊലപാതകവുമായി നടക്കാം...

പക്ഷേ അപ്പോഴും അത് മുഖ്യധാരാ പാര്‍ടികളില്‍ 'നുഴഞ്ഞു കയറ്റ' ജിഹാദ് നടത്തുക ആണെന്നും പറഞ്ഞു ആരേലും വരുമല്ലോ... അല്ലേല്‍ ...തൂങ്ങിചാവാം.... അതാവും നല്ലത്...

സയ്യു said...

@ IndiaHeritage: You can go to http://jihkerala.org/ from tab choose the option 'Constitution'

സയ്യു said...

@Manoj തീര്‍ച്ചയായും ജമാ-അതെ ഇസ്ലാമിക്ക് വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ട്.. പക്ഷേ അത് 'ഇസ്ലാമിക ഭരണം' എന്നത് കൊണ്ട് നിങ്ങള്‍ ഉദേഷിചേക്കാവുന്ന സാധനം അല്ല..

രാഷ്ട്രപിതാവ് ആഗ്രഹിച്ച ധാര്‍മിക മൂല്യങ്ങള്‍ക്ക് മുന്ഗണന നല്‍കപ്പെടുന്ന ജനപ്രാധിനിത്യ വ്യവസ്തയാണത് ... അത്തരം ഒരു രാഷ്ട്രീയ കാഴ്ചപ്പാട് സമാധാനപരമായി പ്രചരിപ്പിക്കുന്നത് ഒരു തരത്തിലും തെറ്റല്ല.. (തീര്‍ച്ചയായും വിയോചിക്കാം .. പക്ഷേ അങ്ങനെ പറയാനേ പാടില്ല എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമാണ്..)

നമ്മുടെ രാഷ്ട്രപിതാവിനും സമാനമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. 'നമുക്കുവേണ്ടത് നമ്മുടെ ആവശ്യത്തിനും സംസ്‌കാരത്തിനും പറ്റിയ ഭരണസംവിധാനമാണ്. അതെന്താണെന്ന് ഇവിടെ പറയുക സാധ്യമല്ല. രാമരാജ്യം എന്ന് അതിനെ വിശേഷിപ്പിക്കാം. പരിശുദ്ധമായ ധാര്‍മികാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഒരവസ്ഥാവിശേഷമാണത്.' (രാമരാജ്യം, രാഷ്ട്രപിതാവ്. കെ.പി. കേശവമേനോന്‍- പേജ്: 142).

ഗാന്ധിജി പറയുന്നു: 'മതേതരമായ ഒരു രാഷ്ട്രീയമേ എനിക്കില്ല. മതമുക്തമായ രാഷ്ട്രീയം ആത്മാവിനെ കൊല്ലുന്ന മരണക്കെണിയാണ്.' (ഉദ്ധരണം ഭവന്‍സ് ജേണല്‍ 1962 ഒക്‌ടോബര്‍ 2).

'മതമില്ലാതെ ഒരൊറ്റ നിമിഷംപോലും ജീവിക്കാനെനിക്ക് സാധ്യമല്ല. എന്റെ രാഷ്ട്രീയവും മറ്റെല്ലാ പ്രവൃത്തികളും മതത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. മതമെന്നത് ഈശ്വരനുമായുള്ള അനുബന്ധ ഭാവമാണ്. അതായത് ഈശ്വരന്‍ നിങ്ങളുടെ ഓരോ ശ്വാസത്തെയും ഭരിച്ചുകൊണ്ടിരിക്കുന്നു.' (ഉദ്ധരണം: മഹാത്മാഗാന്ധി ഒരു പഠനം- പുറം: 129).

'ആത്മീയമായ നിയമം തനതായ രംഗത്തുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നേരെമറിച്ച് അത് ജീവിതത്തിന്റെ സാധാരണ കര്‍മങ്ങളിലൂടെയാണ് വെളിപ്പെടുന്നത്. അപ്രകാരം അത് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളെ ബാധിക്കുന്നുണ്ട്.' (ഉദ്ധരണം: മഹാത്മാവിന്റെ മാര്‍ഗം, സുകുമാര്‍ അഴീക്കോട്- പുറം: 18).

NB: ഉദ്ധരണികള്‍ ഷെയ്ഖ് മുഹമ്മദ്‌ കാരക്കുന്നിന്റെ ഒരു ലേഖനത്തില്‍ നിന്നും..

manoj said...

Dear K.P.S.,

Sorry, I may stop with the following clarificitation:

"including establishment of Government എന്നത് മനോജിന്റെ അധികവായനയല്ലേ ? അതെ അധികവായന തന്നെയാണ്"

Let me quote from the English version of constitutiion of JIH:

"It is very difficult to give an English equivalent of the term ‘Iqaamat — e-Deen’. It may, however, be rendered as the Establishment, Realization or Pursuit of Religion."

So aim of JIH aim is esablishment of religion named Islam which include:

"exterior and the interior of man as well as all individual and collective aspects of his life. There is not even a single aspect of human life ranging from beliefs, rituals and morals to economic, social and political aspects which may be beyond its pale."....

"...all aspects of human life, individual as well as corporate, that the development of the individual, the reconstruction of society and the formation of State"

So aim of JIH is establishment of Islam which include all aspects of life including economical, social, political aspects and formation of State.

Dear K.P.s., why do you think it exclude establishment of Government which is an important aspect of human life?

Sorry again, let me stop with this clarification. Please don't delete the comment....with love

manoj said...

@sayyu:

For Gandhiji rama, christ and Prophet Mohammed are equal and same

For JIH only Islam is right and others wrong.

So these two philosophy are different

manoj said...

I like to stop with this comment, because K.P.S. dont entertain further discussion here

CKLatheef said...

@Manoj

എന്റര്‍ടെന്‍ ചെയ്യുന്നതിനും ഒരു പരിധിയില്ലേ.:) കെ.പി.എസിന്റെ ഈ പോസ്റ്റുകളുടെ ചര്‍ചയിലൂടെ പോയി നോക്കൂ. ജമാഅത്തുമായി ബന്ധപ്പെ ഒരു വിഷയവും ഇനി ചര്‍ചചെയ്യാനില്ല എന്ന് അപ്പോള്‍ മനസ്സിലാകും. അതല്ല പുതിയ കാര്യങ്ങളുണ്ടെങ്കില്‍ ഇതാ ഇവിടെയും ചര്‍ചയാകാം.

സയ്യു said...

സോറി.... ഈ കാര്യങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്യപ്പെട്ടതാണോ...?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ മനോജ് , വാദത്തിന് വേണ്ടി ഇസ്ലാ‍മികരാഷ്ട്രം സ്ഥാപിക്കലാണ് ജമാ‌അത്തേ ഇസ്ലാമിയുടെയും ഇതര ഇസ്ലാം സംഘടനകളുടെയും ലക്ഷ്യമെന്ന് അവരുടെ ഭരണഘടന നിര്‍ദ്ദേശിക്കുന്നതായി കരുതാം.

( ഇത് ഇസ്ലാമിക തീവ്രവാദഗ്രൂ‍പ്പുകള്‍ ഒഴികെ മുഖ്യധാര ഇസ്ലാമിക സംഘടനകള്‍ വാദത്തിന് വേണ്ടി പോലും അംഗീകരിക്കില്ല)

(മുസ്ലീം സംഘടനകളില്‍ ജമാ‍‌അത്തേ ഇസ്ലാമിക്ക് മാത്രമേ ഈ ലക്ഷ്യമുണ്ടാവൂ എന്ന് മനോജ് പറയില്ല എന്ന നിഗമനത്തിലാണ് തുടര്‍ന്ന് ഞാന്‍ പറയാന്‍ പോകുന്നത്. )

ഇന്ത്യയിലെ ചെറുതും വലുതുമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഗ്രൂപ്പുകളുടെയും ഭരണഘടനയില്‍ പറയുന്നത് എന്താണെന്നോ? ഇന്ത്യയില്‍ വിപ്ലവം നടത്തി തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കും എന്ന്. വിപ്ലവം എന്നാല്‍ നിലവിലെ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കല്‍ എന്നാണ് അര്‍ത്ഥം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്നാല്‍ കമ്മ്യുണിസ്റ്റ് ഒറ്റപാര്‍ട്ടി ഭരണമാണ്. ആ സിസ്റ്റത്തില്‍ മതേതരത്വമോ ജനാ‍ധിപത്യമോ ഉണ്ടാവില്ല. എന്നാല്‍ ഇപ്രകാരം വിപ്ലവം ഇനി ഇവിടെ നടക്കുമെന്ന് ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ പോലും കരുതുമോ? ഇല്ല.

എന്തെന്നാല്‍ നിലവിലെ വ്യവസ്ഥാപിതമായ സര്‍ക്കാരുകളെ അട്ടിമറിച്ച് തങ്ങളുടെ ഇഷ്ടപ്രകാരം സര്‍ക്കാര്‍ സ്ഥാപിക്കാന്‍ മാറിയ ലോകസാഹചര്യം ലോകത്ത് എവിടെയും അനുവദിക്കുകയില്ല. അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പോലും അടിയറവ് പറയേണ്ടി വന്നു. നിലവിലെ ബഹുസ്വര ലോകത്ത് എല്ലാ സമുദായങ്ങളോടുമൊപ്പം സമരസപ്പെട്ട് ജീവിയ്ക്കാന്‍ മാത്രമേ എല്ലാവര്‍ക്കും കഴിയൂ എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയും. ഒരു കാലത്ത് ഹിന്ദുരാഷ്ട്രം എന്നൊരു വാദം ഉയര്‍ന്ന് കേട്ടിരുന്നു. ഇന്ന് ആ വാക്ക് ആരും ഉച്ചരിക്കാന്‍ പോലും ധൈര്യപ്പെടുകയില്ല. ഇത് എല്ലാ ഇസ്ലാം സംഘടനകള്‍ക്കും ബാധകമാണ്.

ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരു ജീവിതവ്യവസ്ഥയുണ്ട്. അത് അനുസരിക്കാന്‍ ഓരോ ഇസ്ലാം വിശ്വാസിയും ബാധ്യസ്ഥനാണ്. ഇസ്ലാമിന്റേതായ ഒരു രാജ്യം കെട്ടിപ്പടുക്കുകയാണെങ്കില്‍ ആ വ്യവസ്ഥയായിരിക്കും നടപ്പില്‍ ഉണ്ടാവുക. എന്നാല്‍ ആ വ്യവസ്ഥ പോലും പല രീതിയില്‍ വ്യാഖ്യാനിക്കാപ്പെടാമെന്ന് തോന്നുന്നു. അത്കൊണ്ടാണല്ലൊ ഇസ്ലാമിക രാ‍ജ്യങ്ങളില്‍ പോലും വ്യത്യാസങ്ങള്‍ കാണുന്നത്. അതേ സമയം സൌദി അറേബ്യ പോലും ഇസ്ലാമിക സ്റ്റേറ്റ് അല്ല എന്ന വാദവും കേട്ടിട്ടുണ്ട്. ഇക്കാര്യത്തിലൊക്കെ എന്റെ അറിവ് പരിമിതമാണ്.

നമ്മുടെ ജനാധിപത്യവുമായും മതേതരത്വവുമായും ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഈ രണ്ട് സമ്പ്രദായവും അംഗീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജമാ‌അത്തേ ഇസ്ലാമി വ്യക്തമാക്കുന്നുണ്ട്. നമ്മള്‍ മുഖവിലയ്ക്കെടുക്കേണ്ടത് ഈ വ്യക്തമാക്കലും സമകാല ലോകയാഥാര്‍ഥ്യവുമാ‍ണെന്ന് ഞാന്‍ കരുതുന്നു. ഭരണഘടനയില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുന്നില്ലെങ്കില്‍ കാലക്രമേണ അത് വ്യക്തമാക്കപ്പെടും . കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണഘടനയില്‍ നിന്നും വിപ്ലവവും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും എടുത്ത് മാറ്റപ്പെടും. കാരണം, എന്ത് ദോഷങ്ങള്‍ ഉണ്ടെങ്കിലും വരുംകാലങ്ങളില്‍ ജനാധിപത്യത്തിന് പകരം വെക്കാനുള്ള ആന്തരികബലം മറ്റൊരു പ്രത്യയശാസ്ത്രത്തിനും ഉണ്ടാവില്ല.

അത്കൊണ്ട് ഇസ്ലാമികരാഷ്ട്രം സ്ഥാ‍പിക്കും എന്ന് ആരെങ്കിലും ഭയപ്പെടുന്നുവെങ്കില്‍ അതൊരു സാങ്കല്‍പ്പികഭയമാണ്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ മതേതരത്വത്തിലും ജനാധിപത്യത്തിലും ഞാന്‍ വിശ്വസിക്കുന്നു. കാ‍രണം ഈ ഭൂമിയില്‍ ഏവര്‍ക്കും തുല്യാവകാശമേയുള്ളൂ എന്ന് ഞാന്‍ കരുതുന്നു. ജമാ‌അത്തേ ഇസ്ലാമി എന്നെ പേടിപ്പിക്കുന്നില്ല. മറിച്ച് സ്നേഹം കൊണ്ടും ആത്മാര്‍ത്ഥത,വിനയം,നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ കൊണ്ടും അവര്‍ എന്നെ വശീകരിക്കുകയും ചെയ്യുന്നു. ഈ ഒരു വശ്യത ഞാന്‍ മുന്‍പ് കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് കൂടി പറയട്ടെ.

ziyad ali.TMC said...

ഇസ്ലാമിന് ,സാമൂഹികവും ,രാഷ്ട്രീയവും, സാമ്പത്തികവുമായ വീക്ഷനങ്ങലുന്ദ് ...ഇത് കേള്‍ക്കുമ്പോഴെക്ക് കുറേ മുല്ലമാരും ,ജമാതും ചേര്‍ന്നു ഞങ്ങളെയൊക്കെ ഭരിച്ചു കളയലാനെന്നു വിചാരിക്കുന്നതെന്തിനു ..അല്ലാഹുവിനെ തൊട്ടു ഞാന്‍ സത്യം ചെയ്യുകയാണ് ഇതര മതസ്ഥരെ കൂടി സ്നേഹികണമെന്നു ഞാന്‍ പഠിച്ചത് ജമാഅത്തെ ഇസ്ലാമിയില്‍ നിന്നാണ് ...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ ziyad ali.TMC , dear ziyad you said it ... thanks and love.

ഇന്ത്യന്‍ said...

പ്രിയ സുകുമാരന്‍ സാര്‍,

ബ്ലോഗ്‌ വായന വളരെ നല്ലതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. പലരുടെയും ചിന്തകള്‍ അറിയാമല്ലോ. ഈയിടെ തിരക്കാണെങ്കിലും താങ്കളുടെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചകള്‍ വായിക്കാറുണ്ട്. കണ്ണടച്ചു ഇരുട്ടാക്കുന്ന പലരുടെയും ഇടയില്‍ തന്‍റെ അനുഭവവും,ചിന്തകളും സത്യസന്ധമായി, മാന്യമായി വിവരിക്കുന്ന സുകുമാരന്‍ സാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. താങ്കളുടെ ചില അഭിപ്രായങ്ങളോട് വിശദാംശങ്ങളില്‍ വിയോജിക്കുമ്പോഴും ആത്യന്തികമായി നന്മ കാംക്ഷിക്കുന്ന ഒരാളുടെ വാക്കുകളായി വായിക്കാനും ഉള്‍കൊള്ളാനും കഴിയുന്നതും അത് കൊണ്ട് തന്നെ.

നിര്‍ഭാഗ്യവശാല്‍ നമുക്ക്‌ ചുറ്റും അലറി വിളിക്കുന്ന പലരിലും മറ്റുള്ളവരെ അറിയാനുള്ള ആത്മാര്‍ത്ഥ ശ്രമം ഇല്ല എന്ന് പറയേണ്ടിയിരിക്കുന്നു. മറ്റാരാലോ സ്വാധീനിക്കപ്പെട്ട, സ്വയംനിര്‍ണ്ണയാവകാശം നഷ്ടപ്പെട്ട പലരും വര്‍ത്തമാനകാല രാഷ്ട്രീയത്തിന്‍റെ ഒഴുക്കിനൊത്ത് തുഴയുമ്പോള്‍, സ്വന്തം അനുഭവം തരുന്ന നേരറിവിനെ സ്വീകരിക്കാന്‍, അംഗീകരിക്കാന്‍ തന്റേടമുള്ള അപൂര്‍വ്വം ചിലരിലാണ് താങ്കളെ ഞാന്‍ കാണുന്നത്. ഈ തന്റേടം ഇല്ലാത്ത പലരും ആത്മവിശ്വാസമില്ലായ്മ ഇവിടെ പ്രകടിപ്പിക്കുന്നതാണ് ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് ചെളിവാരിയെറിയുന്നതിലൂടെ കാണുന്നത്. സുകുമാരന്‍ സാറിന് ഹൃദയംഗമമായ ആശംസകള്‍. നന്മ ചെയ്യുവാന്‍ ആദര്‍ശങ്ങള്‍ വലിച്ചറിയാതെ തന്നെ യോജിക്കാനുള്ള സമയമാണിത്‌.

സുകുമാരന്‍ സാറ് ശ്രദ്ധിച്ചുവോ എന്നറിയില്ല, ജമാഅത്ത്‌ വിമര്‍ശനങ്ങള്‍ പഴയപോലെ അത്ര ഏശുന്നില്ല, എന്തിനേറെ, വിമര്‍ശകര്‍ക്ക്‌ പോലും പറയുന്നതില്‍ അത്ര ഉറപ്പില്ലാതെ തെളിയിക്കാന്‍ പരിഭ്രാന്തരായി ഓടി നടക്കുകയല്ലേ, ചിത്രകാരന്‍ വാക്കുകള്‍ കൊണ്ട് കച്ചടത്താപ വരച്ചതല്ലാതെ എന്തെങ്കിലും മൂര്‍ത്തമായ സംഗതി പറഞ്ഞോ? വായിച്ചപ്പോള്‍ ബോറടിച്ചു എന്നതാണ് സത്യം. ആവര്‍ത്തന വിരസത തോന്നി.

സുകുമാരന്‍ സാറിന്റെയും മറ്റുള്ളവരുടെയും സാന്നിധ്യം എല്ലാ നല്ല വേദികളിലും ഇനിയും ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു.

Anonymous said...

സ്നേഹത്തിന്റെയും സഹനത്തിന്റേയും മതമായ ഇസ്ലാമിനെ വല്ലാതെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് സ്നേഹവും സുഹൃദവും പങ്കുവച്ച നല്ലൊരു സായാഹ്നം പങ്കുവച്ചവരെ കുറിച്ച് നല്ലതു മാത്രം പറഞ്ഞ ഈ പോസ്റ്റ് കണ്ടിട്ട് ഇതിനെ കുറ്റപ്പെടുത്തുന്ന കുറെ അഭിപ്രായം കണ്ടപ്പോൾ മനസ്സിലായി ഇവിടെ എന്തോ നല്ലതെ നടന്നിട്ടുള്ളൂ എന്ന് .നല്ലത് പിടിക്കാത്തവരാ ഇന്ന് സമൂഹത്തിൽ കൂടുതലും താങ്കൾ ജമാ അത്തിനെ നന്നായി പറഞ്ഞത് പിടിക്കാത്തവർ ഈ പോസ്റ്റു വരെ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത് കണ്ടു. അതിൽ അതിശയിക്കാനൊന്നുമില്ല . നല്ലതിനെ നല്ലത് ആയ് അംഗീകരിക്കാൻ ചിലർക്കൊക്കെ മടിയാണു. ജമാ‍അ ത്തിനെ മനസ്സിലാക്കാൻ കൂടുതലൊന്നും മിനക്കെടേണ്ട ആവശ്യം ഇല്ല എന്നാണു എനിക്കു മനസ്സിലായത്. അതിന്റെ ഭരണഘടന എല്ലാവർക്കും വായിച്ച് മനസ്സിലാക്കാൻ പറ്റുന്ന ലളിതമായ ഭാഷയിൽ ഇന്നു ലഭ്യമാണു. ഇസ്ലാമിനെ കുറിച്ച് ഇതര സമൂഹങ്ങളിൽ ഗുരുതരവും രസകരവുമായ തെറ്റിദ്ധാരണകളും അജ്ഞതയുമാണു നിലനിൽക്കുന്നത്. സ്ത്രീ ശാക്തീകരണ രംഗത്തും മാധ്യമരംഗത്തും ശക്തമായ ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തെ എന്തിനു അടിച്ചാക്ഷേപിക്കുന്നു എന്നതു മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മൂല്യങ്ങളിലും മാനവീകതയിലും ദൈവീകതയിലുമൂന്നിയ നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴും ഈ പ്രസ്ഥാനത്തിനു അതിശക്തമായി വിമർശന വിധേയമായിക്കൊണ്ടിരിക്കുന്നു. താങ്കളുടെ എഴുത്ത് നന്മയിലേക്കും പരസ്പര സ്നേഹത്തിലേക്കുമുള്ള ഒരു തിരിച്ചു പോക്ക് ആഗ്രഹിച്ച് കൊണ്ട് മാത്രമാണെന്ന് മനസ്സിലാകുന്നു. ഇന്നത്തെ ജനസമൂഹം അതു മനസ്സിലാക്കിയെങ്കിൽ എത്ര നന്നായിരുന്നു…

manoj said...

Dear K.P.S.,

"വാദത്തിന് വേണ്ടി ഇസ്ലാ‍മികരാഷ്ട്രം സ്ഥാപിക്കലാണ് ജമാ‌അത്തേ ഇസ്ലാമിയുടെയും ഇതര ഇസ്ലാം സംഘടനകളുടെയും ലക്ഷ്യമെന്ന് അവരുടെ ഭരണഘടന നിര്‍ദ്ദേശിക്കുന്നതായി കരുതാം"

No, only JIH and few political islamic organisation has such a aim. 95% of muslims and their organizations believe that they can live secularly and peacefully without establishing Islamic government as long as their religion can be practiced

"മതേതരത്വത്തിലും ജനാധിപത്യത്തിലും ഞാന്‍ വിശ്വസിക്കുന്നു"

1.Is JIH secular?
Secularism means separation of politics and religion or equal importance for all religion by state(JIH definition); But JIH believes establishing Islamic principles in Government(eg.efforts to introduce islamic principles in Government by JIH Pakisthan and JIH Bangladesh and Islamic replubic of Iran). Then how can it be secular?

2.Is JIH democratic?
.democracy is a system where peoples representatives make laws or make changes in laws, but JIH does not accept this.
.democracy ensures freedom to differ and criticize, but no Islamic countries allows criticizm of Islam or freedom to propogate other religion or ideology and JIH also believes in similar ideology.
.In democracy anyone can participate in elections, but in Islamic Republic of Iran only those get sanction from religious body can contest election. JIH considers Iran as a model.
so I think that JIH cannot be considered to believe in democracy

"എന്ത് ദോഷങ്ങള്‍ ഉണ്ടെങ്കിലും വരുംകാലങ്ങളില്‍ ജനാധിപത്യത്തിന് പകരം വെക്കാനുള്ള ആന്തരികബലം മറ്റൊരു പ്രത്യയശാസ്ത്രത്തിനും ഉണ്ടാവില്ല"

EXACTLY....I think many nations like sweeden, norway, finland, Australia are improving to socialist model where they ensure free quality education, health service, adquate compensation for those dont get job, full support to aged, full protection for children who have no caregivers......I think world will gradually improve to better democracy, more socialistic society and even to ........For that we have to protect democracy and secularism and take strong stand against religious fundamentalists of Hindhu and Islam. Religious fundamentalists cannot halt this progression, but can slow it or for sometime make it go back. That is why I participated in this debate

nkz1984 said...

@Manoj

ഇസ്‌ലാം വിഭാവനം ചെയ്യുന്നത് ഒരു മുസ്‌ലീം രാഷ്ട്രത്തെയല്ല. പകരം ഒരു ആദര്‍ശ ക്ഷേമ രാഷ്ട്രത്തെയാണ്. അത് ദൈവിക നിയമങ്ങള്‍ + ജനാധിപത്യ ചര്‍ച്ചയിലൂടെ ജനങ്ങള്‍ കാര്യങ്ങള്‍ പരിഹരിക്കുന്ന രീതിയിലായിരിക്കും സംവിധാനിക്കുക. ചില സവിശേഷതകള്‍,

(1 ) സമൂഹത്തിന്റെ നിലനില്പ്പിന്നവശ്യമായ ചില അടിസ്ഥാന നിയമങ്ങള്‍ അതില്‍ ഉണ്ടായിരിക്കും എന്ന അര്‍ത്ഥത്തിലാണ് ദൈവിക നിയമങ്ങള്‍ അതിലുണ്ട് എന്ന് പറയുന്നത്. ഉദാഹരണം: മദ്യം പടിപടിയായി നിരോധിക്കും, വ്യഭിചാരത്തെ അനുകൂലിക്കുന്ന തരത്തിലുള്ള എല്ലാ ഏര്‍പ്പാടുകളും ഘട്ടം ഘട്ടമായി ഉന്മൂലനം ചെയ്യും, സാര്‍വലൌകിക നീതി നടപ്പാക്കും. .. മുസ്‌ലീം സമുദായത്തിന് മാത്രം ലഭിക്കുന്ന നീതി നിര്‍വഹാനമായിരിക്കില്ല അത്. ഈവക കാര്യങ്ങള്‍ മാറ്റാന്‍ കഴിയാത്ത നിയമങ്ങള്‍ ആയിരിക്കും.

(2) സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ ഏകീകരിക്കാന്‍ ശ്രമിക്കുമെങ്ങിലും മറ്റുള്ള നിയമങ്ങള്‍ ഓരോ മത വിഭാഗത്തിന്റെ വിശ്വസതിനനുസരിച് നടപ്പക്കുന്നതയിരിക്കും. വൈവാഹിക, അനന്തരാവകാശ സ്വത്ത് വിഭജനം പോലുള്ളവ ഉദാഹരണം..

(3) ഒരു നിയമം നടപ്പാക്കുന്നതിന് മുമ്പ്, ആ തെറ്റ് ചെയ്യാന്‍ പ്രേരകമായ സാഹചര്യങ്ങള്‍ ഒഴിവാക്കും. ഉദാഹരണം: ഒരാള്‍ മോഷ്ട്ടിക്കുന്നത് ജീവിക്കാന്‍ ഘതിയില്ലഞ്ഞിട്ടാനെങ്കില്‍, അയാളെ ശിക്ഷിക്കില്ലാ..

(4) എല്ലാ മത വിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ സംരക്ഷിക്കും. എല്ലാവര്ക്കും അവരവരുടെ ഇഷ്ട്ടനുസാരം ആരാധനകള്‍ നടത്താനുള്ള സ്വാതന്ത്ര്യം...

(5) അതിന്‍റെ ഭരണ സംവിധാനങ്ങളില്‍ മറ്റു സമുടായംഗങ്ങള്‍ക്കും സ്ഥാനമുണ്ട്.

(6) വളരെ കുറച്ചുള്ള ദൈവിക നിയമങ്ങള്‍ ഒഴിച്ച് ബാക്കി കാര്യങ്ങളൊക്കെയും ജനാധിപത്യ ചര്‍ച്ചയിലൂടെ ആയിരിക്കും

... ചില ഉദാഹരണങ്ങള്‍ സൂചിപ്പിച്ചു എന്നെ ഉള്ളൂ. കൂടുതല്‍ മനസ്സിലാക്കാന്‍ മലയാളത്തില്‍ തന്നെ ലഭ്യമായ ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയെ കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാം.

അറുകൊല said...

ജമായത്തെ ഇസ്ലാമി ഇത്രയ്ക്കും നല്ലതാണെന്നു ഇവിടുത്തെ കമന്റുകള്‍ വായിച്ചപ്പോഴാണ് മനസ്സിലാക്കാന്‍ സാധിച്ചത്.പച്ചവെള്ളം ചവച്ചുകുടിക്കുന്നത്ര സാധുക്കളായ ജമായത്തുകാരോട് ഒരൊറ്റ ചോദ്യം.
സ്വന്തം ബോധ്യപ്പെടലുകളുടെ വെളിച്ചത്തില്‍,മറ്റൊരുത്തര്‍ക്കും ഹാനികരമാവാത്ത വ്യക്തിസ്വാതന്ത്ര്യം എന്ന ഏറ്റവും വലിയ മനുഷ്യാവകാശം ഉപയോഗിച്ചു കൊണ്ട് ഇസ്ലാം ഉപേക്ഷിക്കുന്ന ഒരാളോട് നിങ്ങളുടെ നിലപാടെന്തായിരിക്കും?
മൌദൂദി ആചാര്യനെ റെഫര്‍ ചെയ്തോ,സംഘടനയുടെ ഭരണഘടന റെഫര്‍ ചെയ്തോ ഒരു ഉത്തരം തരാമോ?

സയ്യു said...

ഇറാന്‍ നൂറു ശതമാനം മാതൃകാ യോഗ്യവും ഇസ്ലാമികവും ആണെന്ന് ജമാഅത് വാദിച്ചു എന്ന് തോന്നുന്നില്ല .. പക്ഷേ സാമ്രാജ്യത ചെരിപ്പുനക്കികള്‍ ആയ ഏകാധിപതികള്‍ വാഴുന്ന (അവര്‍ക്ക് പലര്‍ക്കും ഇസ്ലാം എന്നത് ഭരണം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ഉപാധി മാത്രം) പല അറബ് രാഷ്ട്രങ്ങളെക്കാളും ഭേദമാണ് ഇറാന്‍.. സാങ്കേതികവിദ്യയിലും ജനാധിപത്യത്തിലും, സ്ത്രീ ശാക്തീകരണം (ഇക്കാര്യത്തില്‍ ശതമാനക്കണക്ക് നോക്കിയാല്‍ നമ്മളെക്കാളും മുന്നിലാണ് അവര്‍) ഒക്കെ അവര്‍ മുന്നിട്ടു നില്കുന്നു... ജമാഅത്തെ ഇസ്ലാമി നൂറു ശതമാനം മാതൃക യോഗ്യമായി കാണുന്നത് മുഹമ്മദ്‌ നബിയുടെയും ഉമര്‍ (മഹാത്മാ ഗാന്ധി സ്വപ്നം കണ്ട രാമരാജ്യത്തിനു അതിനോടുള്ള സമാനത കൊണ്ടാകാം അദ്ദേഹം പറഞ്ഞില്ലേ ഉമറിന്റെ ഭരണമാണ് ഇന്ത്യക്ക് വേണ്ടി ഞാന്‍ ആഗ്രഹിക്കുനത് എന്ന്... ) അടക്കമുള്ള അദ്ദേഹത്തിന്റെ നാല് അനുചരന്മാരുടെയും ഭരണമാണ്...

nkz1984 said...

@അറുകൊല

"സ്വന്തം ബോധ്യപ്പെടലുകളുടെ വെളിച്ചത്തില്‍,മറ്റൊരുത്തര്‍ക്കും ഹാനികരമാവാത്ത വ്യക്തിസ്വാതന്ത്ര്യം എന്ന ഏറ്റവും വലിയ മനുഷ്യാവകാശം ഉപയോഗിച്ചു കൊണ്ട് ഇസ്ലാം ഉപേക്ഷിക്കുന്ന ഒരാളോട് നിങ്ങളുടെ നിലപാടെന്തായിരിക്കും?"

--കാര്യം അറിയാനുള്ള ആഗ്രഹം കൊണ്ട് തന്നെയാണ് ചോദ്യം ഉന്നയിച്ചത് ഈനു കരുതുന്നു. താഴെ കൊടുത്ത ലേഖനം ശ്രദ്ധയോടെ വായിക്കുമെന്ന് കരുതുന്നു. ലേഖന ഭാഗങ്ങള്‍ വെട്ടിമുറിച്ച് ശകാരിക്കരുത്‌ എന്ന് അഭ്യര്‍ത്ഥന...
http://www.bodhanam.net/Bodhnam_July-Aug_2008/Madhabrashtu.pdf

ഒരു നുറുങ്ങ് said...

ചിത്രകാരന്‍ ഉവാച:
>>>>ജമാത്തെ ഇസ്ലാമിക്കാര്‍ക്കെതിരെ ഒരു കേസുമില്ലെന്നത് രസകരമാണ്. കാരണം അതൊരു പാരംബര്യതന്ത്രി പോസ്റ്റുപോലെയാണ്. വളരെ കുറച്ച് ആളുകളെ അംഗങ്ങളായുള്ളു.<<<<

അല്ല മുരളീ..പരമ്പര്യങ്ങളേയും,മതമൂല്യങ്ങളേയും എതിര്‍ക്കുന്നേടത്ത് വാക്കുകളെ ശരങ്ങളാക്കി എയ്ത് വിടുന്ന താങ്കള്‍-വളരേ കുറച്ച് ആളുകള്‍ മാത്രം-ഉള്ള ജമാഅത്തെ ഇസ്ലാമിയെ ഒരു വന്ഭീഷണിയായി കാണുന്നതെന്ത്..?
യാതൊരു തെളിവുകളും ഇന്നേ വരെ സര്‍ക്കാര്‍ തലത്തിലോ,സുപ്രീം കോടതിയില്‍ പോലുമോ നിലവില്‍ ഇല്ലെന്നിരിക്കെ ജമാഅത്തിനെതിരേ വല്ല രേഖയും കയ്യില്‍ ഇരിപ്പുണ്ടെങ്കില്‍ അത് കെ.പി.എസിന്‍റെ ഈ ബ്ളോഗിലെങ്കിലും എടുത്ത് ഉദ്ധരിക്കാതെ ഈ ഞഞ്ഞാപിഞ്ഞാ വര്‍ത്തമാനം നിര്‍ത്താന്‍ സമയമായില്ലേ..? ഉള്ള തെളിവുകള്‍,ധൈര്യമായി വെളിപ്പെടുത്തുന്നതിന്‍ നിങ്ങള്‍ ഭയപ്പെടുന്നത് ആരെയാണ്‍..?
ഇനി ഇവിടെ വെളിപ്പെടുത്താന്‍ പറ്റാത്തവയാണ്‍ അതെങ്കില്‍ താങ്കള്‍ക്ക് എന്നെ ഫോണിലൂടെയോ,മെയിലായോ അല്ലെങ്കില്‍ നേരിട്ട് തന്നെയുമോ അറിയിക്കാമെന്ന് കൂടി ഉണര്‍ത്തുന്നു.അങ്ങിനെ വല്ല തെളിവും കിട്ടിയാല്‍ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച എന്‍റെ ധാരണ തിരുത്താമല്ലോ..

സസ്നേഹം,ഹാറൂണ്‍ക്ക.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ മനോജ്, No, only JIH and few political islamic organisation has such a aim. എന്ന് പറയുമ്പോള്‍ മനോജിനും ജമാ‌അത്തേ ഇസ്ലാമിയെ കുറിച്ച് തെറ്റിദ്ധാരണയാണുള്ളത് എന്ന് പറയാതെ നിര്‍വ്വാഹമില്ല.

JIH ന്റെ ഭരണഘടന വായിച്ചതില്‍ നിന്ന് മാത്രമാണ് ആ ധാരണ ഉണ്ടായതെങ്കില്‍ അത് തിരുത്തണം എന്ന് സ്നേഹപൂര്‍വ്വം പറയാനേ എനിക്ക് കഴിയൂ. കാരണം മുസ്ലീം ഐഡിയോളജിയുടെ ആദര്‍ശത്തില്‍ നിന്നും അതിനോടുള്ള പ്രതിബദ്ധതയില്‍ നിന്നുമാണ് ആ ഭരണഘടന ഉരുത്തിഞ്ഞിട്ടുണ്ടാവുക. അല്ലാതെ ജമാ‌അത്തേ ഇസ്ലാമിയുടേതായ ഒരു സാമ്രാജ്യം പടുത്തുയര്‍ത്താനായിരിക്കില്ല എന്നത് സിമ്പിള്‍ ലോജിക്ക് അല്ലേ മനോജ് ? ഇത്രയ്ക്കും 95% of muslims and their organizations believe that they can live secularly and peacefully without establishing Islamic government as long as their religion can be practiced. എന്ന് ഇതരസംഘടനകളെ മനോജ് സര്‍ട്ടിഫൈ ചെയ്യുകയും ചെയ്യുന്നു. എന്നിട്ട് JIH നെ 5ശതമാനമുള്ള ഇസ്ലാ‍മിക്ക് ഫണ്ടമെന്റലിസ്റ്റ് വിഭാഗത്തിലേക്ക് ഏകപക്ഷീയമായി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.

ഓണ്‍ലൈനില്‍ നിന്നും അവരുടെ ഭരണഘടന വായിച്ചു മാത്രം ഇങ്ങനെയൊരു നിഗമനത്തില്‍ എത്താന്‍ മനോജിന് സാധിക്കും എന്ന് തോന്നുന്നില്ല. JIH നെതിരെ മറ്റുള്ളവര്‍ ഉന്നയിക്കുന്ന മുഖം‌മൂടി സിദ്ധാന്തം തന്നെയാണ് അനുമാനങ്ങളെ അടിസ്ഥാനമാക്കി മനോജും ഉന്നയിക്കുന്നത്. ഇത് മുന്‍‌വിധി മാത്രമാണ്. ഈ മുന്‍‌വിധി ചോദ്യം ചെയ്തുകൊണ്ട് ഞാന്‍ എഴുതിയ പോസ്റ്റുകളില്‍ ആരും ഇത് വരെ ഒരു ആരോപണവും JIH നെതിരെ ഉന്നയിച്ചിട്ടില്ല. പൊതുസമൂഹത്തില്‍ നിന്നും കേട്ടിട്ടില്ല. പുകമറ സൃഷ്ടിക്കുന്ന വാക്കുകള്‍ പറയുക എന്നല്ലാതെ മൂര്‍ത്തമായ ഒരാരോപണവും ഇന്നേവരെ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല.

സത്യത്തില്‍ മുസ്ലീം കമ്മ്യൂണിറ്റി മൊത്തത്തില്‍ ഒരു വൈരുദ്ധ്യാത്മക സാമൂഹിക സാഹചര്യത്തെ അഭിമുഖീകരിച്ചുവരുന്നുണ്ട്. തങ്ങളുടെ ഐഡിയോളജി പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയാത്ത ബഹുസ്വരസമൂഹത്തില്‍ ഇതര ഐഡിയോളജിയുമായി സമരസപ്പെട്ട് മുന്നോട്ട് പോകേണ്ടി വരുന്നു എന്നതാണത്. ഇത് JIH മാത്രം നേരിടുന്ന പ്രതിസന്ധിയല്ല. മനോജ് സര്‍ട്ടിഫൈ ചെയ്ത 95 ശതമാനവും നേരിടുന്നുണ്ട്. ജമാ‌അത്തേ ഇസ്ലാമി ബഹുസ്വര സമൂഹം എന്ന യാഥാര്‍ഥ്യവുമായി സമരസപ്പെടുന്നതില്‍ ഇതര മുസ്ലീം സംഘടനകളെക്കാളും ഏറെ മുന്നിലാണ് എന്നാണ് എന്റെ ധാരണ.

ഇനി ഐഡിയോളജി എന്ന് പറയുമ്പോള്‍ ഏത് ഐഡിയോളജിയും മനുഷ്യവിരുദ്ധമല്ല. മനുഷ്യന്റെ സമ്പൂര്‍ണ്ണ ക്ഷേമമാണ് ഓരോ ഐഡിയോളജിയും വിഭാവനം ചെയ്യപ്പെടുന്നത്. ലോകത്ത് അവതരിപ്പിക്കപ്പെട്ട ഐഡിയോളജികളില്‍ ഏറ്റവും പ്രായോഗികമാക്കാവുന്നത് കമ്മ്യുണിസവും ഇസ്ലാമിസവും ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇസ്ലാമിക രാ‍ഷ്ട്രം എന്ന് ഇസ്ലാമിസ്റ്റുകളും തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന് കമ്മ്യൂണിസ്റ്റുകളും പറയുമ്പോള്‍ അത് ആരെയെങ്കിലും അടിച്ചമര്‍ത്തി തങ്ങളുടെ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായിരുന്നില്ല. മറിച്ച് മനുഷ്യകുലത്തിന് മൊത്തത്തില്‍ ജീവിതസാഹചര്യങ്ങള്‍ തുല്യമായി വിതരണം ചെയ്യപ്പെടാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഈ സിദ്ധാന്തങ്ങള്‍ പ്രായോഗിക സമീപനത്തില്‍ നേര്‍ വിരുദ്ധമാണ്. ഒന്നിന് മറ്റേതിനെ നിരാകരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ലോകം ബഹുസ്വരത എന്ന യാഥാര്‍ഥ്യവുമായി കമ്മ്യൂണിസത്തിന്റെയും ഇസ്ലാമിസത്തിന്റെയും ആവിര്‍ഭാവത്തിന് മുന്നേ ബഹുദൂരം മുന്നോട്ട് പോയിരുന്നു. അത്കൊണ്ട് യാഥാ‍ര്‍ഥ്യവുമായി പൊരുത്തപ്പെടാനുള്ള ബാധ്യത ഇസ്ലാമിസ്റ്റുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ആണുള്ളത്. മുസ്ലീംകള്‍ക്ക് ഇത് അനായാസേന കഴിയും. കാരണം ഐഹികജീവിതം എന്നത് മുസ്ലീംകളെ സംബന്ധിച്ച് തുടക്കം മാത്രമാണ്. കമ്മ്യുണിസ്റ്റുകള്‍ക്ക് ഇതിനപ്പുറം ഒന്നുമില്ല.

ram said...

പ്രിയ സുകുമാരന്‍ സര്‍,

നല്ലതിനെ എല്ലാം അംഗീകരിക്കാനുള്ള താങ്കളുടെ വിശാല മനസ്കത അഭിനന്ദിക്കുന്നു. ജമാ അത്തിനെക്കുരിച് എഴുതുമ്പോള്‍ ഒക്കെ നല്ല ഓഡിയന്‍സ് ഉണ്ടല്ലോ. വിരോധമില്ലെങ്കില്‍ RSS എന്ന സംഘടനയെ പറ്റിയുള്ള താങ്കളുടെ അഭിപ്രായം കൂടി ഒന്നെഴുതാമോ?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ ഇന്ത്യന്‍ , നന്ദിയും സ്നേഹവും ഇവിടെ ഈ കമന്റിലൂടെ അറിയിക്കാനല്ലേ എനിക്ക് കഴിയുകയുള്ളൂ :)

@ ഉമ്മു അമ്മാര്‍ , നന്ദി ..നന്ദി ...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ ram, എന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളുമാണ് ഞാന്‍ ബ്ലോഗില്‍ എഴുതുന്നത്. ഓഡിയന്‍സ് ഈ ബ്ലോഗില്‍ നിത്യവും വരുന്നുണ്ട്. അത് എന്റെ കുറ്റമല്ല. മൌലികമായ കുറെ ചിന്തകള്‍ എന്റേതായി ഞാന്‍ ഈ ബ്ലോഗില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അത് ആരെയും പ്രീണിപ്പിക്കാന്‍ വേണ്ടിയല്ല. എന്റെ മന:സാക്ഷിയോട് നീതി പുലര്‍ത്താന്‍ വേണ്ടിയാണ്. ഓഡിയന്‍സ് മാത്രമല്ല ശത്രുക്കളും എനിക്കാണ് ബ്ലോഗിലും ബസ്സിലും കൂടുതല്‍. എനിക്കെതിരെ തെറിക്കമന്റുകളും പോസ്റ്റുകളും ബ്ലോഗിലും ബസ്സിലും പ്രത്യക്ഷപ്പെടാറുണ്ട്. ഒരു പക്ഷെ വെര്‍ച്വല്‍ മലയാളത്തില്‍ ഏറ്റവും ആക്രമിക്കപ്പെടുന്നവനും ഞാനായിരിക്കും. ഇതിലൊന്നും ഞാന്‍ കുറ്റക്കരാനല്ല. മിനിഞ്ഞാന്ന് കൂടി ഒരു മുന്‍ ബ്ലോഗ് പുലി എനിക്കെതിരെ ബസ്സ് ഇറക്കി. 100ല്‍ അധികം പേര്‍ ആ ബസ്സിലെ ലിങ്കില്‍ നിന്ന് എന്റെ ബ്ലോഗിലെത്തി. വന്നവരില്‍ 2 പേര്‍ എന്നെ ഫോളോ ചെയ്തു. ആ ബസ്സില്‍ പത്തില്‍ താഴെ പേരേ എനിക്കെതിരെ തെറി എഴുതാന്‍ ഉണ്ടായുള്ളൂ. ഞാന്‍ എന്നെ പ്രതിരോധിക്കാന്‍ ഓടി നടക്കാറില്ല. അതാണ് എന്റെ ബലം. ഓഡിയന്‍സ് ഉണ്ടല്ലോ എന്ന് പറയുമ്പോള്‍ ഇക്കാര്യം കൂടി പരിഗണിക്കണം. മലയാളത്തില്‍ ഇന്ന് ഏറ്റവും ലൈവ് ആയ ചുരുക്കം ബ്ലോഗുകളില്‍ എന്റേതും ഒന്നാണ്.

RSS എന്ന സംഘടനയെ കുറിച്ച് ഞാന്‍ എന്താണ് പറയേണ്ടത്. ആ സംഘടനയുടെ പ്രസന്‍സ് എനിക്ക് ഇപ്പോള്‍ ഫീല്‍ ചെയ്യുന്നില്ലല്ലൊ. അടിയന്തിരാവസ്ഥക്കാ‍ലത്ത് ആറെസ്സെസ്സിനോട് മമത തോന്നിയിരുന്നു. എന്റെ വീട്ടിന്റെ പരിസരത്ത് പോലും ശാഖകള്‍ നടക്കാറുണ്ടായിരുന്നു. അതില്‍ പങ്കെടുക്കുന്ന യുവാക്കള്‍ സത്‌സ്വഭാവികള്‍ ആയിരുന്നു. പിന്നെ ശാഖകള്‍ ഒന്നും കാണാതായി. മക്കളെയും കൊണ്ട് കോളേജിലൊക്കെ പോകുമ്പോള്‍ കൈയില്‍ വളയും നെറ്റിയില്‍ പൊട്ടും ധരിച്ച ഏ.ബി.വി.പി.ക്കാറെ കാണാമായിരുന്നു. എനിക്ക് മതിപ്പൊന്നും തോന്നിയിട്ടില്ല. ഇപ്പോള്‍ RSS നെ കുറിച്ച് ഒന്നും കേള്‍ക്കുന്നേയില്ല. അഥവാ കേള്‍ക്കുന്നെങ്കില്‍ തന്നെ അത് ആക്രമണസംഭവങ്ങളുമാ‍യി ബന്ധപ്പെട്ടാണ്. സാമൂഹ്യസേവന രംഗത്ത് അവരെ കാണാറേയില്ല. ആര്‍ഷഭാരത ഐഡിയോളജി അടുപ്പത്ത് വെച്ച് വേവാന്‍ കാവലിരിക്കുകയാണ് എന്ന് തോന്നുന്നു. ചരിത്രപരമായ ഒരു ദൌത്യവും കാലം അവര്‍ക്ക് വേണ്ടി കാത്ത് വെച്ചിട്ടില്ല എന്നാണ് എന്റെ വിലയിരുത്തല്‍ ..

CKLatheef said...

ബഹുസ്വരത ഖുര്‍ആനിന്റെ തന്നെ അടിസ്ഥാന കാഴ്ചപ്പാടുകളിലൊന്നാണ്. ലോകം ഒരിക്കലും ഒരു മതക്കാര്‍ മാത്രം താമസിക്കുന്ന ഇടമാകില്ല. രാജ്യവും. ചില രാജ്യങ്ങളില്‍ അങ്ങനെയുണ്ടെങ്കിലും അവ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. ഖുര്‍ആന്‍ പ്രവാചകനോട് പറയുന്നത് കാണുക.

'നിന്റെ റബ്ബിന്റെ ഇച്ഛ (ഭൂമിയിലെല്ലാവരും വിശ്വാസികളും അനുസരണമുളളവരും തന്നെ ആകണമെന്നു)ആയിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസം കൈക്കൊളളുമായിരുന്നു. എന്നിരിക്കെ, ജനങ്ങള്‍ വിശ്വാസികളാകാന്‍, നീ അവരെ നിര്‍ബന്ധിക്കുകയോ?' (10:99)

മദീനയില്‍ വന്ന ആദ്യ ഇസ്‌ലാമിക രാഷ്ട്രം ബഹുസ്വരമായിരുന്നു. അവിടെയുള്ള ജൂതന്‍മാര്‍ക്ക് അവരുടെ ക്രിമിനല്‍ സിവില്‍ നിയമങ്ങള്‍ പോലും അവരുടെ വേദമനുസരിച്ച് നടത്താന്‍ അനുവാദമുണ്ടായിരുന്നുവെന്ന് ചരിത്രത്തിന്‍ നാം കാണുന്നു. പൂര്‍ണമായ സമാധാനം അവിടെ സ്ഥാപിക്കപ്പെടുകയും, ജൂതന്‍മാര്‍ പോലും ആ കാലയളവില്‍ സാമ്പത്തികമായി മുന്നേറുകയും ചെയ്തു. മദീനയില്‍നിന്ന് അവര്‍ പുറത്താക്കപ്പെട്ടത് കടുത്ത രാജ്യദ്രോഹത്തിന്റെ പേരിലാണ്.

ജമാഅത്തെ ഇസ്‌ലാമി ബഹുസ്വരതയുമായി കൂടുതല്‍ സമരസപ്പെട്ടു വരികയാണ് എന്ന് ഇവിടെ വരികള്‍ക്കിടയില്‍ വായിക്കാന്‍ സാധിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു വിശദീകരണം നല്‍കിയത്. സംഭവിച്ചത് അതല്ല പഴയ കാല ചില നിലപാടുകളെ ദുര്‍വ്യാഖ്യാനിച്ച് ചിലര്‍ നടത്തിയ പ്രചാരണത്തിന്റെ ചെറിയ സ്വാധീനമാണത്. മറിച്ച് തോന്നുന്നത് തോന്നുന്നവരുടെ കുറ്റമല്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ജനാധിപത്യത്തെയും മതേതരത്വത്തെയും ആദരിക്കുന്നു എന്ന് പറയുമ്പോള്‍ ഞാന്‍ അര്‍ത്ഥമാക്കുന്നത് ആ മഹത്തായ ഐഡിയോളജിയെയാണ്. അല്ലാതെ ഇന്ത്യയില്‍ രാഷ്ട്രീയക്കാര്‍ ആടിത്തിമിര്‍ക്കുന്ന പേക്കൂത്തുകളെയല്ല. ജനാധിപത്യവും മതേതരത്വവും അതിന്റെ ശൈശവം പോലും ഇന്ത്യയില്‍ പിന്നിട്ടിട്ടില്ല.

CKLatheef said...

@Manoj

ജനാധിപത്യവും മതേതരത്വവും ഒരു വികാരമായാല്‍ മാത്രം പോരാ. അല്‍പം വികാരവും കൂടുതല്‍ യുക്തിബോധത്തോടെയും അതിനെ കാണണം. എങ്കില്‍ അതിന്റെ ഏതെങ്കിലും വശത്തെ വിമര്‍ശനവിധേയമാക്കുന്നത് കണ്ടാല്‍ ഉറഞ്ഞുതുള്ളേണ്ടി വരില്ല. ജമാഅത്ത് മതേതരത്വ ജനാധിപത്യത്തിന്റെ ചില വശങ്ങളെ എതിര്‍ക്കുന്നുവെങ്കില്‍ അതിനെക്കാള്‍ നല്ലതൊന്ന് പകരം വെച്ചിട്ടാണ് എന്നത് മറക്കരുത്. അത് വിലയിരുത്താനും പഠിക്കാനുമുള്ള ശ്രമം കൂടി നടത്തപ്പെടുമ്പോഴെ ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് എന്തെങ്കിലും നന്മ കൊണ്ടുവരാന്‍ സാധിക്കൂ. ജമാഅത്ത് മുന്നോട്ട് വെക്കുന്ന ഒരു ആശയം അതെന്താകട്ടെ അതിനെ ചര്‍ചചെയ്യാന്‍ പോലും സാധിക്കാത്തത്ര ദുര്‍ബലമാണ് ഇവിടുത്തെ ജനാധിപത്യമതേതരത്വമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ പലരുടെയും ബേജാറ് കാണുമ്പോള്‍ അവര്‍ ജനാധിപത്യത്തെ പ്രതിനിധീകരിക്കാനുള്ള മാനസിക വളര്‍ച നേടിയിട്ടില്ല എന്ന് തോന്നാറുണ്ട്.

ജമാഅത്ത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഏത് വശത്തെയാണ് എതിര്‍ത്തതെന്ന് പഠന വിഷയം തന്നെയാണ്. ആ ദുര്‍ബല ഭാഗത്തുകൂടിയാണ് അതിന് പുഴുക്കുത്തേല്‍ക്കുന്നതും ജനജീവിതം ദുസ്സഹമാകുന്നതും. അതിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം കൂടി ജമാഅത്തിന്റെ തലയില്‍ കെട്ടിയേല്‍പ്പിച്ച് നിങ്ങളില്‍ പലരും അടിസ്ഥാനരഹിതമായി ജമാത്തിനെ വിമര്‍ശിക്കുന്നതില്‍ ഏര്‍പ്പെടുന്നതായി കാണുന്നു. ദൈവികമൂല്യങ്ങളാല്‍ നിയന്ത്രിതമായ ഒരു ദൈവാധിപത്യജനപ്രാതിനിധ്യവ്യവസ്ഥ, ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യത്തേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ടതാണ് എന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കാഴ്ചപ്പാടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിലവില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യം മഹത്തരമാണ് മറ്റുസമാന രീതിശാസ്ത്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍. പൗരോഹിത്യം നേതൃത്വം നല്‍കുന്ന ഥിയോക്രസിയെക്കാളും ഏകാധിപത്യ സ്വേഛാധിപത്യത്തെക്കാളും നല്ലതാണ് എന്ന് പറയുന്നത് പോലും ജനാധിപത്യത്തിന് കുറച്ചിലാണ്. പക്ഷെ ഈ ജനാധിപത്യം ഇപ്പോള്‍ നീങ്ങികൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് നാം ബോധവാന്‍മാരാണോ. താഴെയുള്ള ഉദാഹരണം കാണുക.

ഷാഹിന എന്ന ഒരു പത്ര പ്രവര്‍ത്തക സത്യം പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ കള്ളക്കേസില്‍ പെടുന്നു. അതിനെതിരെ പ്രതികരിക്കാന്‍ ജമാഅത്തിന്റെ നേതൃത്വത്തിലുള്ള പത്രം വേണ്ടിവരുന്നു. വലിയ ജനാധിപത്യം പറയുന്നപത്രങ്ങളുടെ പത്രാധിപര്‍ക്ക് പോലും അപ്പോഴും പോലീസിന്റെ വാക്കുകള്‍ അപ്പടി നല്‍കി പത്ര ലേഖികയോട് ക്ഷമാപണം പറയേണ്ട അവസ്ഥയുണ്ടാകുന്നു. പറയുന്നത് വ്യക്തമാകുന്നില്ലെങ്കില്‍ ഈ ലിങ്ക് കാണുക.

Chethukaran Vasu said...

"മദീനയില്‍ വന്ന ആദ്യ ഇസ്‌ലാമിക രാഷ്ട്രം ബഹുസ്വരമായിരുന്നു. അവിടെയുള്ള ജൂതന്‍മാര്‍ക്ക് അവരുടെ ക്രിമിനല്‍ സിവില്‍ നിയമങ്ങള്‍ പോലും അവരുടെ വേദമനുസരിച്ച് നടത്താന്‍ അനുവാദമുണ്ടായിരുന്നുവെന്ന് ചരിത്രത്തിന്‍ നാം കാണുന്നു. പൂര്‍ണമായ സമാധാനം അവിടെ സ്ഥാപിക്കപ്പെടുകയും, ജൂതന്‍മാര്‍ പോലും ആ കാലയളവില്‍ സാമ്പത്തികമായി മുന്നേറുകയും ചെയ്തു. മദീനയില്‍നിന്ന് അവര്‍ പുറത്താക്കപ്പെട്ടത് കടുത്ത രാജ്യദ്രോഹത്തിന്റെ പേരിലാണ്."

അങ്ങനെ വരുമ്പോള്‍ , തുടക്കത്തില്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ ബഹുസ്വരമായ പശ്ച്ച്ചാത്തലത്തില്‍ ആണ് രൂപം കൊള്ളുന്നതെന്നും എന്നാല്‍ , കാലം കഴിയുമ്പോള്‍ , ഇസ്ലാമിക ഭരണരം കൂടുതല്‍ ശക്തി ആര്ജിക്കുമ്പോള്‍ മറ്റുള്ളവര്‍ രാജ്യദ്രോഹികള്‍ ആകുകയോ പുരത്താക്കപ്പെടുകയോ ചെയ്യുമെന്ന് വ്യക്തം.. അങ്ങനെ ആണെങ്ങില്‍ ആദ്യം അംഗീകരിക്കപ്പെടുന്ന ബഹുസ്വരത ഒരു താത്കാലിക പ്രതിഭാസമോ അടവ് നയമോ ( tactical policy ) ആയെ വിലയിരുത്താന്‍ പറ്റൂ ... അത് തന്നെയല്ലേ പലരും പ്രകടിപ്പിക്കുന്ന ആശങ്ക എന്നാണു വാസുവിന് തോന്നുന്നത് - മനപൂര്‍വ്വമാല്ലെങ്ങിലും ശ്രി ലത്തീഫ് അത് ചൂണ്ടിക്കാണിച്ചത് നന്നായി .

Dr.Doodu said...

സുകുമാരന്‍ മാഷിന്റെ ലേഖനങ്ങള്‍ അടുത്തിടെ കേവലം ഉപരിപ്ലവവും വിഷയവുമായി തനിക്കുള്ള അറിവില്ലായ്മ വ്യക്തമാക്കുന്നതുമാണ് എന്ന് പറയേണ്ടി വരുന്നു. ജമാ അത്തിന്റെ ഭരണ ഘടന വായിച്ചിട്ടില്ല, പക്ഷെ അതില്‍ കുഴപ്പം ഒന്നും ഉണ്ടാവില്ല എന്ന് ഊഹിക്കുന്നു! ആദ്യം അങ്ങ് വായിച്ചിട്ട് ഊഹിച്ചാല്‍ പോരെ? ഇതിനെയൊക്കെയാണോ മൌലിക ചിന്തകളില്‍ പെടുത്തുന്നത്??? കാര്യങ്ങളെപ്പറ്റി പഠിച്ചതിനു ശേഷം എഴുതിയാല്‍ മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാവുന്നതില്‍ നിന്നും ഒഴിവാകാം.
അഭിപ്രായങ്ങള്‍ മാറുന്നത് സ്വാഭാവികം. അത് ചലനാത്മക ചിന്തയുടെ ഫലമാണ്. പക്ഷെ താങ്കളുടെ അഭിപ്രായം കയ്യാലപ്പുറത്തെ തേങ്ങ പോലെയാണെന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു. ഒരു ബിരിയാണി , ചായ എന്നിവയുടെ ഫലമായി അത് ഏതുവശത്ത്‌ വേണമെങ്കിലും വീഴാം. :-) വാസൂന്റെ കമന്റിനു സല്യൂട്ട്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ Dr.Doodu , മൌലിക ചിന്ത എന്ന് പറയുന്നത് ഈ ബ്ലോഗിലെ പോസ്റ്റുകളിലും എന്റെ അസംഖ്യം കമന്റുകളിലും പരന്നുകിടക്കുന്നതാണ്. ഡോഡുവിന് അതൊന്നും വായിച്ച് തീര്‍ക്കാന്‍ പോലും കഴിയില്ല. ഭരണഘടന വായിക്കാത്തത് ഒരു ന്യൂനതയായി തോന്നുന്നില്ല. പിന്നെ മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാവുന്ന കാര്യം. പൊതുവേദിയില്‍ സംസാരിക്കുന്നവരില്‍ മറ്റുള്ളവരാല്‍ പരിഹാസ്യനാവാത്ത ആരെയെങ്കിലും ഡോഡുവിന് ചൂണ്ടിക്കാട്ടാന്‍ പറ്റുമോ? ഈ മറ്റുള്ളവരുടെ സര്‍ട്ടിഫിക്കറ്റും കാത്തിരുന്നാല്‍ ആര്‍ക്കെങ്കിലും മിണ്ടാന്‍ പറ്റുമോ? നികൃഷ്ടജീവി എന്ന് പോലും ഈ മഹാമറ്റുള്ളവര്‍ക്ക് പുച്ഛിച്ചുകൂടേ? മറ്റുള്ളവരെ കാട്ടി ഭീഷണിപ്പെടുത്തല്ലേ. ബ്ലോഗില്‍ ഞാന്‍ കുറെ കണ്ടതാ.. ഡോഡു മറ്റുള്ളവരെ കൂട്ടു പിടിക്കാതെ എന്നെ വിമര്‍ശിച്ചാ‍ല്‍ ആ വിമര്‍ശനം ഞാന്‍ ഉള്‍ക്കൊള്ളും.

Dr.Doodu said...

"ഡോഡുവിന് അതൊന്നും വായിച്ച് തീര്‍ക്കാന്‍ പോലും കഴിയില്ല" കൂള്‍ ! താങ്കളുടെ എല്ലാ ലേഖനങ്ങളും വായിച്ചിട്ടുണ്ട്. (ഒട്ടുമിക്കതും) ലിബറല്‍ സ്വഭാവമുള്ള ആദ്യ കാല ലേഖനങ്ങള്‍ തുടങ്ങി, പിന്നീട് അസുഖം ബാധിച്ചു ഹോസ്പിറ്റലില്‍ പോയതും അതിനെ തുടര്‍ന്ന് പാര്‍ഷ്യലി ദൈവ വിശ്വാസിയായതും , പിന്നീട് ഇപ്പൊ ജമാത്തെയെ അനുകൂലിച്ചു വരുന്ന ലേഖനങ്ങളും എല്ലാം. :-) ഒട്ടും അഭിപ്രായ സ്ഥിരത ഇല്ലാത്ത ഒരാളുടെ ചിതറിയ ചിന്തകളാണ് സമീപ കാലത്തായി കാണാറ്. യുക്തി ഭദ്രവും നിലവാരമുള്ളതുമാണ് ആദ്യകാല കുറിപ്പുകള്‍ .

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ Dr.Doodu, എനിക്ക് മാറ്റമൊന്നും വന്നിട്ടില്ല. ആദ്യകാലത്ത് എന്റെ അറിവുകളോടാണ് എനിക്ക് കൂറ് എങ്കില്‍ ഇപ്പോള്‍ മനുഷ്യന്റെ ആകുലതകളോടാണ് കൂറ്. സമീപകാല നിലപാടുകളില്‍ ഈ മാറ്റമാണ് പ്രതിഫലിക്കുന്നത്. ഇതിനപ്പുറം എന്റെ സ്വകാര്യതകള്‍ ഇവിടെ വ്യക്തമാക്കാന്‍ കഴിയില്ല :)

CKLatheef said...

@Chethukaran Vasu

കെ.പി.എസ് ആദ്യം സൂചിപ്പിച്ച പോലെ. ഇവിടെ നടക്കുന്ന പലതും നേരത്തെ ചര്‍ചചെയ്യപ്പെട്ടായതുകൊണ്ടാകണം വല്ലാതെ നിയന്ത്രിക്കപ്പെടുന്നു. അതിനാല്‍ താങ്കള്‍ക്ക് പറഞ്ഞുപോകാം. മറുപടി ഇവിടെ നല്‍കാന്‍ സാധ്യമല്ല. താങ്കള്‍ അത്മാര്‍ഥമായിട്ടാണ് കാര്യങ്ങള്‍ പറയുന്നതെങ്കില്‍ ഇതാ ഇവിടെ അത് ചര്‍ച ചെയ്യാം.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ലത്തീഫ് , ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ വേണ്ടിയാണ് അല്പം നിയന്ത്രണം ഉദ്ദേശിച്ചത്. വെറുതെ കമന്റുകള്‍ തൂങ്ങിക്കിടന്നിട്ട് എന്ത് കാര്യം. ഇവിടെ ലത്തീഫിന്റെ കമന്റിലെ വരികള്‍ ഉദ്ധരിച്ചാണ് വാസു ഒരു വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയത്. എന്നെ സംബന്ധിച്ച് മനോജിന് ഞാന്‍ നല്‍കിയ മറുപടിയിലാണ് ഞാന്‍ നില്‍ക്കുന്നത്. ലത്തീഫിന്റെ ന്യായവും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും. എന്തെന്നാല്‍ ഏത് സംഗതിയും നല്ലതില്‍ തുടങ്ങി ക്രമേണ ദുഷിക്കുന്നതും വീണ്ടും തിരുത്തല്‍ പ്രക്രിയ പുനരാരംഭിക്കുന്നതും ചരിത്രത്തിന്റെ സ്വാഭാവികപ്രക്രിയയാണ്. എന്നാല്‍ വാസു ഉന്നയിച്ച കാര്യത്തിന് ലത്തീഫില്‍ നിന്ന് തന്നെ മറുപടി ഇവിടെ മറ്റ് വായനക്കാരും പ്രതീക്ഷിക്കുമല്ലോ

സലാഹ് said...

ഉള്ളുനിറയ്ക്കുന്ന അനുഭവങ്ങള്.

ചാർ‌വാകൻ‌ said...

ചർച്ച കൊഴുക്കുന്നത് നല്ലതുതന്നെ.അവരവരുടെ ബോധ്യങ്ങളിൽ തൂങ്ങിചാവുന്നത് അഭിമാനകരം തന്നെ.പക്ഷേ ഭൂതകാലങ്ങളിൽ തറഞ്ഞുപോയവരെ എങ്ങനെ മോചിപ്പിക്കാമെന്നുകൂടി ചിന്തിക്കണം,സുകുമാരേട്ടാ..

ചാർ‌വാകൻ‌ said...

ചർച്ച നടക്കട്ടെ.അവരവരുടെ ബോധ്യങ്ങളിൽ കെട്ടിതൂങ്ങി ചാകാൻ നടക്കുന്നവരെ എങ്ങനെ രക്ഷപെടുത്താം?എന്നുകൂടി ആലോചിക്കണം സുകുമാരേട്ടൻ.

manoj said...

Dear K.P.S.,

95% of muslims in Kerala does not follow the JIH version of Islam ie. political islam ( as revealed in last election results and stand taken by various muslim organisation). Except 1 or 2 muslim majority countries, all other muslim majority countries (eg.uae, oman, kuwait, quatar, egypt, syria, turkey, iraq, afganisthan, bangladesh....) does not follow this philosophy

"ലോകത്ത് അവതരിപ്പിക്കപ്പെട്ട ഐഡിയോളജികളില്‍ ഏറ്റവും പ്രായോഗികമാക്കാവുന്നത് കമ്മ്യുണിസവും ഇസ്ലാമിസവും ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്"

"അത്കൊണ്ട് യാഥാ‍ര്‍ഥ്യവുമായി പൊരുത്തപ്പെടാനുള്ള ബാധ്യത ഇസ്ലാമിസ്റ്റുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ആണുള്ളത്. മുസ്ലീംകള്‍ക്ക് ഇത് അനായാസേന കഴിയും. കാരണം ഐഹികജീവിതം എന്നത് മുസ്ലീംകളെ സംബന്ധിച്ച് തുടക്കം മാത്രമാണ്. കമ്മ്യുണിസ്റ്റുകള്‍ക്ക് ഇതിനപ്പുറം ഒന്നുമില്ല"

So you think that only solution available to worldly problems is Islam. If you have said it early, we could have avoided much of the debate.But there is a doubt:

Islam came to this world 1400 years back. Humanity has lot of problems in the last 1000 years like slavery, considering slave womens as cucumbines, severe gender inequality, exploitation of workers, feudalism, casteism, aparthied.....Most of these problems are now solved to a great extent in good part of the world. But we dont see that Islam played any important role in this task. Why the most practical ideology was unpractical when all this injustice prevailed here? Doesn't it mean that it is impractical? Why you believe an ideology which existed 1400 years and not solved any major injustice can do it now, when the ideological basis of all this injustice is already broken by progressive peoples.

I think it is because Islam is basically a religion that help the people to realize the God and lead divine life and not basically a political ideology.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ലൊരു ചർച്ച കണ്ട സാറ്റിസ്ഫാക്ഷൻ ഇപ്പോൾ തോന്നുന്നൂ...

ram said...

RSS ല്‍ പങ്കെടുക്കുന്നവര്‍ സത്സ്വഭാവികള്‍ ആയിരുന്നെന്നും പിന്നെ ABVP കാരെ കാണുമ്പോള്‍ മതിപ്പൊന്നും തോന്നിയിട്ടില്ല എന്നും പറഞ്ഞു. I felt like there's a gap in between those sentances. പിന്നെ ആര്‍ഷഭാരത ഐഡിയോളജി അടുപ്പത്ത് വെച്ച് വേവാന്‍ കാവലിരിക്കുകയാണ് എന്ന് പറഞ്ഞാല്‍ എന്താണാവോ അര്‍ത്ഥം - all I could make out is that you don't accord the same benefit of doubt to RSS that you are so willing to give to JIH. It is a pretty common attitude, all former communist sympathisers bitten by the pseudo-secularism bug exhibit this, and you are no different.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

Dear Manoj,

ലോകത്ത് അവതരിപ്പിക്കപ്പെട്ട ഐഡിയോളജികളില്‍ ഏറ്റവും പ്രായോഗികമാക്കാവുന്നത് കമ്മ്യുണിസവും ഇസ്ലാമിസവും ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് എന്ന് പറയുമ്പോള്‍ Islam is the only solution available to worldly problems എന്ന് ഞാന്‍ പറഞ്ഞതായി എന്തിനാണ് മനോജ് വ്യാഖ്യാനിക്കുന്നത്. അപ്പോള്‍ ഞാന്‍ പറഞ്ഞതിലെ കമ്മ്യൂണിസമോ? ഐഡിയോളജികള്‍ പരസ്പരം സമരസപ്പെടണമെന്നും പ്രായോഗിതകള്‍ക്കനുസരിച്ച് നവീകരണക്ഷമമാവണമെന്നുമല്ലെ എനിക്ക് പറയാന്‍ കഴിയൂ. JIH ന് ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാ‍നുള്ള അജണ്ട ഇല്ല എന്നാണ് അവരുടെ ഭരണഘടന ഇവിടെ നല്‍കപ്പെട്ട ലിങ്കില്‍ നിന്ന് വായിച്ചപ്പോഴും എനിക്ക് ബോധ്യമായത്. ഇന്ത്യ ഒരിക്കലും ഒരു മതരാഷ്ട്രം ആവുകയില്ല എന്ന ഉറപ്പും എനിക്കുണ്ട്. ഇനി നമുക്ക് മറ്റ് വിഷയങ്ങളിലേക്ക് കടക്കാം അല്ലേ :)

സസ്നേഹം,

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ ram , ഈ വര്‍ഗ്ഗീയപാര്‍ട്ടി , വര്‍ഗ്ഗീയത എന്നൊക്കെയുള്ള സോ കോള്‍ഡ് ടേംസിനോട് എനിക്ക് യോജിപ്പില്ല. എന്നാല്‍ ബി.ജെ.പി.യും അതിന്റെ പോഷകസംഘടനകളും മുന്നോട്ട് വെക്കുന്ന ഹിന്ദു വിഭാഗീയത എന്ന നയത്തോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. ഹിന്ദുവും മുസല്‍മാനും കൃസ്ത്യാനിയും എല്ലാം ഈ മണ്ണിന്റെ മക്കളാണ്. എല്ലാവര്‍ക്കും തുല്യ അധികാരവും അവകാശവും ആണുള്ളത്. എണ്ണത്തില്‍ ഭൂരിപക്ഷം ഉണ്ട് എന്ന് വെച്ച് ഹിന്ദുവിന് എക്സ്ട്രാ അവകാശം ഒന്നുമില്ല. ഇതാണ് എന്റെ മതേതരബോധം. അത്കൊണ്ട് എനിക്ക് യോജിക്കാന്‍ പറ്റിയ പാര്‍ട്ടികളില്‍ പ്രധാനം കോണ്‍ഗ്രസ്സ് ആണ്. ആറെസ്സെസ്സ് അവരുടെ നയം അനുസരിച്ച് പ്രവര്‍ത്തിക്കുന്നു. എനിക്കവരോട് യോജിക്കേണ്ട കാര്യമില്ല. എന്റെ യോജിപ്പ് അവര്‍ക്കും ആ‍വശ്യമില്ല. ശാഖകളില്‍ പങ്കെടുക്കുന്നവരെ പരിചയപ്പെട്ടപ്പോള്‍ അവര്‍ മദ്യപാനം,പുകവലി മുതലായ ദുശ്ശീലങ്ങള്‍ ഒന്നും ഇല്ലാത്തവരായി കണ്ടത്കൊണ്ടാണ് സത്സ്വഭാവികള്‍ എന്ന് എഴുതിപ്പോയത്.

ram said...

ഹിന്ദുവും മുസല്‍മാനും കൃസ്ത്യാനിയും എല്ലാം ഈ മണ്ണിന്റെ മക്കളാണ്. എല്ലാവര്‍ക്കും തുല്യ അധികാരവും അവകാശവും ആണുള്ളത്. എണ്ണത്തില്‍ ഭൂരിപക്ഷം ഉണ്ട് എന്ന് വെച്ച് ഹിന്ദുവിന് എക്സ്ട്രാ അവകാശം ഒന്നുമില്ല.

അങ്ങിനെ അല്ലെന്നു ആരാണ് പറയുന്നത്? താങ്കള്‍ ശരിക്കും ഇങ്ങനെ ധരിച്ചു വെച്ചിരിക്കുകയാണോ അതോ മനപൂര്‍വം തെറ്റിധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണോ എന്ന് സംശയം തോന്നി പോകുന്നു.

അതിരിക്കട്ടെ, ഈ ഹിന്ദുക്കള്‍ എന്ന് പറഞ്ഞാല്‍ ആരാണ്? ഹിന്ദു എന്ന വാക്കിനു എന്ത് definition ആണ് കൊടുക്കുക? You don't need to believe in any prophet or God or do circumcision or pour holy water on your head to be a Hindu. Literally, you believe in whatever you want - or you dont believe anything at all and still you could be a Hindu. Hinduism is a religion with no fundamentals at all, actually it is not even a religion in the conventional sense of the word. It is a collection of beliefs like the Greek Mythology - we don't call it the Greek religion now because everyone in Greece are Christians now. Here in India, luckily or unluckily there are a large number of people who didn't take up any other religion and they came to be known as Hindus. So, I think a common sense definition for Hindu would be 'anyone of Indian Origin who do not declare he is not a Hindu is a Hindu'. Would you agree?

It is this openness of Hinduism that makes India, India. When nationalists say Hinduism is the soul of India, this is ALL they mean. It has nothing to do with "religion", please I beg you to understand this. Hindu is not a religious term, it just represents the cultural heritage of India (a heritage which welcomed every religion here and assimilated them into our culture - India is the only country in the world were Jews were not persecuted). Apart from this (the pride in the cultural heritage) there is nothing in the term "Hindu Rashtra" - it is a world different from 'God's rule, interpreted for you by Mollas', yet people like you behave like a Bull that see Red at the mention of 'Hindu Rashtra' and remain completely cool with 'Hukumat-e-Elahi' or 'Iqmat deen'.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ ram , മേല്‍പ്പറഞ്ഞതിനോട് ഞാന്‍ നൂറ് ശതമാനവും യോജിക്കുന്നു. ഇപ്പോഴും ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്. എന്നാല്‍ എന്ത്കൊണ്ട് ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടു? എല്ലാ ആരാധനാസമ്പ്രദായങ്ങള്‍ക്കും ആരാധനാ‍ലയങ്ങള്‍ക്കും തുല്യാവകാശവും സംരക്ഷണവും കിട്ടണ്ടേ? അതൊരു തര്‍ക്കപ്രദേശമായിരുന്നു എങ്കില്‍ തന്നെയും പൊളിക്കുകയല്ലല്ലൊ വേണ്ടത്. കേസ് നടക്കുന്നുണ്ടായിരുന്നുവല്ലൊ. അത്കൊണ്ട് റാം പറഞ്ഞ കാര്യങ്ങള്‍ ആറെസ്സെസ്സിനെയാണ് ആദ്യം പറഞ്ഞു മനസ്സിലാ‍ക്കൊടുക്കേണ്ടത്. ഹിന്ദു ഫിലോസഫി കൂടാതെ ഇസ്ലാം , സിഖ്, ജൈന, ബുദ്ധ തുടങ്ങി വേറെയും ഫിലോസഫികളും വിശ്വാസങ്ങളും ആരാധനാരീതികളും ആലയങ്ങളും ഒക്കെ ഇവിടെയുണ്ടല്ലൊ. ഇവ എല്ലാം നിലനില്‍ക്കുന്നതില്‍ മതേതരവാദികള്‍ക്ക് അസഹിഷ്ണുതയില്ല. എന്നാല്‍ ആറെസ്സെസ്സ് ഹിന്ദു ഫിലോസഫിയെ മാത്രമല്ലെ ആദരിക്കുന്നത്. മറ്റുള്ളതിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ടല്ലൊ. സെമറ്റിക്ക് മതങ്ങളുടെ ആവിര്‍ഭാവവും ആ മതങ്ങള്‍ ഇന്ത്യയില്‍ പ്രചരിക്കുകയും അവ കൂടി ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. അത്കൊണ്ട് ഈ റിയാലിറ്റിയും കൂടി കണക്കിലെടുത്ത് കൊണ്ട് റാമിന്റെ മേല്‍ക്കമന്റ് പുനര്‍നിര്‍വ്വചിച്ചാല്‍ നന്നായിരിക്കും.

ബാബറിമസ്‌ജിദ് തകര്‍ക്കപ്പെട്ടതില്‍ മുസ്ലീം സമൂഹം മാത്രമല്ല ഇന്ത്യയിലെ മതേതരമനസ്സും വേദനിച്ചിട്ടുണ്ട് എന്ന് റാം മനസ്സിലാക്കണം. ഇന്ത്യയുടെ മഹത്തായ പാരമ്പര്യം തന്നെയാണ് മതേതരത്വം. ബാബറി മസ്‌ജിദ് തകര്‍ക്കല്‍ വെറുമൊരു ക്രിമിനല്‍ കുറ്റമല്ല, ഒരു സമുദാ‍യത്തോടുള്ള നിഴല്‍ യുദ്ധമായിട്ടേ കാണാന്‍ പറ്റൂ. കേസിന്റെ വിധി വരെ കാത്തിരുന്നുവെങ്കില്‍ ഹിഡ്ഡന്‍ അജണ്ട എന്തായാലും ഈ ആരോപണം സംഘപരിവാറിന് കേള്‍ക്കേണ്ടി വരുമായിരുന്നില്ല. അത്കൊണ്ട് റാം പറഞ്ഞത് അംഗീകരിക്കുന്നു. എന്നാല്‍ സംഘപരിവാറുകള്‍ക്ക് അത് പറയാന്‍ അര്‍ഹതയില്ല എന്നാണ് എന്റെ തോന്നല്‍ .

manoj said...

Dear K.P.S.,

"ഐഡിയോളജികള്‍ പരസ്പരം സമരസപ്പെടണമെന്നും പ്രായോഗിതകള്‍ക്കനുസരിച്ച് നവീകരണക്ഷമമാവണമെന്നുമല്ലെ എനിക്ക് പറയാന്‍ കഴിയൂ"

Can JIH accept this?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഐഡിയോളജികള്‍ പരസ്പരം സമരസപ്പെടണമെന്നും പ്രായോഗിതകള്‍ക്കനുസരിച്ച് നവീകരണക്ഷമമാവണം എന്നും എന്റെ അഭിപ്രായമാണ്.

Can JIH accept this?

This should be asked to JIH :)

manoj said...

Dear K.P.S.,

"ഐഡിയോളജികള്‍ പരസ്പരം സമരസപ്പെടണമെന്നും പ്രായോഗിതകള്‍ക്കനുസരിച്ച് നവീകരണക്ഷമമാവണം എന്നും എന്റെ അഭിപ്രായമാണ്"

I also beieve that.

with love

ram said...

ബാബറി മസ്ജിദ് പൊളിച്ചത് തെറ്റ് തന്നെ. അത് പൊളിക്കാന്‍ മോറല്‍ സപ്പോര്‍ട്ട് കൊടുത്തവര്‍ പോലും അത് അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്. That was a breach of law and order. ഒരു certain extent കഴിഞ്ഞാല്‍ എല്ലാ mass movements ഉം കന്ട്രോള്‍ ചെയ്യാന്‍ പറ്റാതെ ആവും, അത് തന്നെ ഇവിടെയും സംഭവിച്ചു. BJP ഈ വിഷയത്തില്‍ നിന്ന് political mileage എടുത്തിട്ടുന്ടെന്നുള്ളതും ശരി തന്നെ. അതൊക്കെ politics-ല്‍ സാധാരണം തന്നെ. പക്ഷേ ഈ കാര്യത്തില്‍ മുസ്ലിംകള്‍ അല്പം സൌമനസ്യം കാണിച്ചിരുന്നു എങ്കില്‍ അത് മത സൌഹര്ദത്തിന്റെ അത്യുന്നത മാതൃക ആകുമായിരുന്നു. കോടിക്കണക്കിനു ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് അത് റാം ജന്മഭൂമി ആണെന്നാണ്. അത് വിശ്വാസം ആണ്, പ്രൂവ് ചെയ്യേണ്ട കാര്യം അല്ല. അനേകം ഹിന്ദുക്കള്‍ ദൈവവാവതാരം ആയിട്ടാണ് രാമനെ കാണുന്നത്. അവിടുത്തെ മസ്ജിദ് നിര്‍മ്മിച്ചത് അഫ്ഘാനിസ്ഥാനില്‍ നിന്ന് വന്നു ഇന്ത്യയെ ആക്രമിച്ച ബാബര്‍ ആണ്, ഏതെങ്കിലും മുസ്ലിം ഹോളി മേന്‍ അല്ല. ഹിന്ദുക്കള്‍ക്ക് ഉള്ളത് പോലെ ഒരു വൈകാരികമായ attachment മുസ്ലിംകള്‍ക്ക് ആ സ്ഥലത്തോട് ഇല്ല. അപ്പോള്‍ ഹിന്ദുക്കളുടെ വികാരത്തെ മാനിച്ചു മുസ്ലിംകള്‍ അല്പം വിട്ടു വീഴ്ച ചെയ്യാന്‍ തയ്യാറായി മസ്ജിദ് അല്പം ദൂരേക്ക്‌ മാറ്റാന്‍ തയാരായിരുന്നെന്ഗില്‍ അത് എത്ര മഹത്തായ ഒരു മാതൃക ആകുമായിരുന്നു? -- ഈ വാചകങ്ങള്‍ അനേകം വര്ഷം മുന്‍പ് ജോസഫ്‌ പുലിക്കുന്നേല്‍ സര്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നാണ്, ഓര്‍മയില്‍ നിന്നും എഴുതിയതാണ്. അദ്ദേഹം ഒരു യഥാര്‍ത്ഥ secularist ആണ്, pseudo-secularist അല്ല. അതിനാലാണ് അദ്ദേഹത്തിന് ഈ വാചകങ്ങള്‍ എഴുതാന്‍ കഴിഞ്ഞത്.

continued..

ram said...

പിന്നെ, RSS ഹിന്ദു ഫിലോസോഫിയെ മാത്രമേ ആദരിക്കുന്നു മറ്റെല്ലാത്തിനെയും എതിര്‍ക്കുന്നു എന്നത് താങ്കള്‍ എന്തറിവില്‍ ആണ് എഴുതിയതെന്നും അറിയില്ല. മുന്‍പ് പറഞ്ഞത് പോലെ, ഹിന്ദു ഫിലോസഫി എന്ന് പറഞ്ഞാല്‍ അത് മതാധിഷ്ടിതം അല്ല. എല്ലാ മതങ്ങളും ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗം ആണ്, എല്ലാ മതങ്ങള്‍ക്കും നമ്മുടെ സമൂഹത്തില്‍ ഒരേ പോലെ സ്ഥാനമുണ്ട്. പക്ഷെ ഇന്ത്യയെ ഇനിയും വെട്ടി മുറിക്കുന്ന രീതിയില്‍ ഉള്ള നീക്കങ്ങളെ ദേശീയ വാദികള്‍ക്ക് എതിര്‍ക്കേണ്ടി തന്നെ വരും. ഇന്ന് മുസ്ലിംകള്‍ ഇന്ത്യയില്‍ പോപുലേഷനില്‍ 13-15% വരുമെന്ന് തോന്നുന്നു. അപ്പോള്‍ ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ മതാധിഷ്ടിത ഭരണം എന്ന ലക്ഷ്യവുമായി (Iqmat deen - god's rule as envisioned in Koran - however you paint it, it envisages a social order according to the Koran and Hadeezes, which are religions texts primarily - and I am not saying it is bad, it may be wonderful, but not for a multi-cultural society like India) മുന്നോട്ടു പോയാല്‍ അത് എവിടെച്ചെന്നു നില്‍ക്കും? It will undoubtedly lead to a collision course with the rest of the society and even might split our country again. ഇതേ കാര്യം തന്നെ ആണ് ഇന്ത്യയെ ഒരിക്കല്‍ വിഭജിച്ചത്. മുസ്ലിംകള്‍ക്ക് അവരുടെ religious philosophy അനുസരിച്ച് ഒരു മാതൃക രാഷ്ട്രം നിര്‍മിക്കാനെന്ന പേരിലാണ് പാക്കിസ്ഥാന്‍ ഉണ്ടായത്. ആ രാജ്യം ഇന്നെവിടെ ചെന്ന് നില്‍ക്കുന്നു? ഇന്ത്യക്കെന്നല്ല ലോകത്തിനു തന്നെ ഒന്നാം നമ്പര്‍ ഭീഷണി ആണ് ആ രാജ്യം ഇന്ന്. എത്രയോ ലക്ഷം ജനങ്ങള്‍ കൊല്ലപ്പെട്ടു, ചരിത്രത്തില്‍ ഇതു പോലെ മറ്റൊരു ട്രാജഡി ഉണ്ടായിട്ടില്ല. അതിനെല്ലാം പ്രചോദനം നല്‍കിയ political islamic phiolosophy-യെ താങ്കളെ പോലെ മനുഷ്യ സ്നേഹി ആയ ഒരാള്‍ക്ക് എങ്ങനെ ന്യായീകരിക്കാന്‍ കഴിയുന്നു?

continued..

ram said...
This comment has been removed by the author.
ram said...

ഇനി താങ്കളുടെ പരാതി RSS അക്രമങ്ങളില്‍ ഏര്‍പെടുന്നു എന്നാണെങ്കില്‍, അവര്‍ അടിച്ചാല്‍ തിരിച്ചടി എന്ന പോളിസി ഉള്ളവരാണ്. (എന്‍റെ ചെറുപ്പ കാലത്ത് 5 - 6 വര്ഷം ശാഖയില്‍ പോയിട്ടുണ്ടെന്നല്ലാതെ എനിക്ക് RSS മായി ഒരു ബന്ധവും ഇല്ല.) പ്രധാനമായും ചെറുപ്പക്കാരുടെ ഒരു സംഘടന ആണത്തം ഇല്ലാത്തവരാകുന്നതിലും നല്ലതായി എനിക്ക് തോന്നുന്നത് തിരിച്ചടി കൊടുക്കുന്നത് തന്നെ - this is my personal opinion. മാറാട് ബീച്ചിലെ കൂട്ടക്കൊല പോലെ നിന്ദ്യമായ മതപരമായ കൊലപാതകങ്ങള്‍ (which can be described as hate crimes) ഒന്നും എത്ര പ്രകോപനം ഉണ്ടായിട്ടും അവര്‍ ചെയ്തിട്ടില്ല എന്നാണ് എന്‍റെ അറിവ്. താങ്കള്‍ക്ക് മറിച്ച് അറിയാമെങ്കില്‍ ദയവായി പറഞ്ഞു തരിക.

JIH നെ ഇത്ര ശക്തമായി ന്യായീകരിക്കുന്ന താങ്കള്‍ പറയുന്നത് സംഘ പരിവാറിനു ഹിഡന്‍ അജണ്ട ഉണ്ടെന്നാണ്. എന്താണത് എന്ന് ഒന്ന് വിശദമാക്കാമോ? ഞാന്‍ മുകളില്‍ എഴുതിയ post -നോട് 100 % യോജിക്കുന്നു എന്ന് പറഞ്ഞത് താങ്കള്‍ ഒരേ സമയം പല അഭിപ്രായം പറയാറുള്ളത് പോലെയേ ഉള്ളു എന്ന് കരുതുന്നു. ചിലപ്പോള്‍ പറയുന്നു "ലോകത്ത് തീവ്രവാദത്തിനും ഭീകരതയ്ക്കും പ്രേരണ നല്‍കുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ മാര്‍ക്സിസവും,മൌദീദിസവുമാണ്" എന്ന്, മറ്റു ചിലപ്പോള്‍ പറയുന്നു "ലോകത്ത് അവതരിപ്പിക്കപ്പെട്ട ഐഡിയോളജികളില്‍ ഏറ്റവും പ്രായോഗികമാക്കാവുന്നത് കമ്മ്യുണിസവും ഇസ്ലാമിസവും ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്" എന്ന്. അഭിപ്രായം ഇരുമ്പുലക്ക അല്ലെന്നു ഞാനും സമ്മതിക്കുന്നു എങ്കിലും താങ്കളുടെ നിലപാടുകള്‍ എന്തെന്ന് ശരിക്കും പറഞ്ഞാല്‍ ഒരു പിടിയും കിട്ടുന്നില്ല.

സയ്യു said...

രാം. ഇന്ത്യയില്‍ ഒരു വിഭജനം നടന്നത് ഇസ്ലാമീക രാഷ്ട്രീയ വീക്ഷണമുള്ള ആരുടേയും കാരണത്താല്‍ അല്ല.. തികഞ്ഞ മതവിരുധനായ (നിസ്കരിക്കാത്ത, കള്ള് കുടിക്കുന്ന, പന്നിയിറച്ചി കഴിക്കുന്ന ) ജിന്നയുടെ അധികാര മോഹം ഒന്ന് കൊണ്ട് മാത്രമാണ്.. (ഹിന്ദു മഹാ സഭയും മുസ്ലിം ലീഗും ഒക്കെ ദ്വിരാഷ്ട്ര വാദ പ്രമേയം ഉയര്‍ത്തിയതിനു ശേഷം).... തുടങ്ങിയത് തന്നെ തെറ്റായ ലക്‌ഷ്യം ആയതാണ് പാകിസ്ഥാന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം .. ഇസ്ലാമിക രാഷ്ട്രീയ വീക്ഷണം ഉയര്‍ത്തിപ്പിടിച്ച എല്ലാ പണ്ഡിതന്മാരും വിഭജനത്തെ നഖശിഖാന്തം എതിര്‍ത്തു. കാരണം .. അതിന്റെ ശേഷം സംഭവിച്ച വര്‍ഗീയതയും അരക്ഷിതാവസ്ഥയും അവര്‍ മുന്‍കൂട്ടി കണ്ടു. ജമാഅത്തെ ഇസ്ലാമി പ്രധിനിധാനം ചെയ്യുന്ന ആശയം ഒരിക്കലും വിഭജനം ഉണ്ടാക്കില്ല. കാരണം അത് സമാധാനപരമായ ആശയ പ്രചാരണത്തില്‍ മാത്രമാണ് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. തിരിച്ചടിക്കുന്നതില്‍ വിശ്വസിക്കുന്നു എന്ന് ആര്‍ എസ എസ പറയുന്നു .. എന്‍ ഡി എഫ് കാറും ഇത് തന്നെ പറയുന്നത്.. എന്നാല്‍ ഇവയെ പ്പോലെ നിയമം കയ്യിലെടുത്തു തിരിച്ചടിക്കുന്നതില്‍ ജമാത് വിശ്വസിക്കുന്നില്ല.. കാരണം അത് വര്‍ഗീയതക്ക് പരിഹാരം ആകില്ല.. അത് വളര്തുകയെ ഉള്ള്ളൂ... ജമാഅത് നിയമപരമായും ജനാധിപത്യപരമായ പ്രടിശേധങ്ങളും മാത്രമേ ചെയ്യാറുള്ളൂ.. അത് തന്നെ എല്ലാ മതവിഭാഗങ്ങളിലും പെട്ട നീതി ബോധമുള്ള ആളുകളെ അണിനിരത്തി കൊണ്ടേ ചെയാരുള്ളൂ..

CKLatheef said...

സയൂ പറഞ്ഞ ഒരോറ്റകാരണം മതി നിഷ്പക്ഷനായ ഒരാള്‍ക്ക് ആര്‍.എസ്.എസിനെ തള്ളാനും ജമാഅത്തിനെ പിന്തുണക്കാനും എന്ന് എനിക്ക് തോന്നുന്നു.

ram said...

@സയ്യു, ഒരാളുടെ അധികാര മോഹം കൊണ്ട് മാത്രം ഒരു രാഷ്ട്രം സൃഷ്ടിക്കപ്പെടില്ല സഹോദരാ. അതിനു പിന്നില്‍ അതി ശക്തമായ ഒരു ideology ഉണ്ടായിരുന്നു, നിങ്ങളെ ഒക്കെ ഇപ്പോളും പ്രചോദിപ്പിക്കുന്ന അതേ ideology തന്നെ. ജിന്ന പാക്കിസ്ഥാന്‍ വാദം അംഗീകരിച്ചത് തന്നെ എത്രയോ ലേറ്റ് ആയിട്ടാണ്. വാസ്തവത്തില്‍ ജിന്ന ഒരു സെകുലര്‍ പോളിടിഷ്യന്‍ ആയിരുന്നു. മതാധിഷ്ടിതമായ ഭരണം എന്ന സങ്കല്‍പം തന്നെ അദ്ദേഹം അതി ശക്തമായി തള്ളിക്കളഞ്ഞിരുന്നു ഒരു കാലത്ത്. പക്ഷെ അദ്ദേഹം ഒരു practical politician കൂടി ആയിരുന്നു. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും "ഒതുക്കല്‍" സഹിക്ക വയ്യാതെ ആണ് അദ്ദേഹം പില്‍ക്കാലത്ത് മത മൌലിക വാദികളുടെ കൂടെ ചെന്ന് പെട്ടത്. ജിന്ന നേതൃത്വം നല്‍കാന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ പാക്കിസ്ഥാന്‍ റിയാലിറ്റി ആവില്ലായിരുന്നു. Anyway, Allama Iqbal was able to successfully rope in Jinnah to the Pakistan cause, and Gandhi and Nehru helped out as much as they could and as they say the rest is history.

ലക്ഷ്യത്തിലെത്താന്‍ എല്ലാ പ്രസ്ഥാനംകള്‍ക്കും idedological base ആവശ്യമാണ്‌. അത് പോലെ തന്നെ practical ആയ (അവസരങ്ങള്‍ ഉണ്ടാക്കാനും മുതലാക്കാനും അറിയുന്ന) നേതൃത്വവും. നേതാവ് ideology ഫോളോ ചെയ്യുന്ന ആളാവണം എന്ന് വലിയ നിര്‍ബന്ധം ഒന്നും ഇല്ല, അത് അണികളെ പ്രചോദിപ്പിക്കാന്‍ വേണ്ടി മാത്രം. സ്റ്റാലിന്‍, ചൌഷസ്ക്യു മുതല്‍ പിണറായി വിജയന്‍ വരെ ഉള്ളവര്‍ക്ക് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവാകാന്‍ കഴിഞ്ഞത് ഉദാഹരണം. നിസ്കരിക്കാത്ത, കള്ള് കുടിക്കുന്ന, പന്നിയിറച്ചി കഴിക്കുന്ന ജിന്ന പാക്കിസ്ഥാന്‍ എന്ന ഇസ്ലാമിക്‌ രാഷ്ട്രത്തിന്റെ നേതാവയതും അവരെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ അയാള്‍ക്കെ കഴിയുമായിരുന്നു എന്നതിനാലാണ്. Jinnah probably repented his choices in his dying years, his speech to the Pakistan constitutional assembly unequivocally declared his desire for Pakistan to be a secular state which has equal place for all its citizens, unfortunately that was not going to be.

ram said...

പിന്നെ സയ്യിദ് മൌദൂദി വിഭജനത്തിനു എതിരായിരുന്നു എന്ന് പറയുന്നത് എത്ര ശരിയാണെന്ന് എനിക്കറിയില്ല. അഥവാ ആയിരുന്നെങ്കില്‍ തന്നെ അത് ഇന്ത്യയെ വിഭജിച്ചു ഒരു ഭാഗത്ത്‌ മാത്രം ഇസ്ലാമിക്‌ റൂള്‍ വരുന്നതില്‍ അദ്ദേഹം തൃപ്തനല്ലാത്തത് കൊണ്ടായിരിക്കാം. As an ideologue 100% committed to his cause, he was not happy with just one piece, he wanted islamic rule implemented for the whole of India and ultimately to the whole world. എന്തായാലും വിഭജനത്തിനു ശേഷം അദ്ദേഹം തുടര്‍ന്ന് ജീവിച്ചതു പാകിസ്ഥാനില്‍ തന്നെ. ഒരു ഇസ്ലാമിക്‌ മാതൃക രാഷ്ട്രം എന്ന സങ്കല്പത്തിന്റെ പരീക്ഷണം ആയിരുന്നു പാക്കിസ്ഥാന്‍. അത് വിജയിച്ചോ അതോ പരാജയപ്പെട്ടോ എന്ന് ഇനി പറയേണ്ട കാര്യം ഇല്ലല്ലോ. പാക്കിസ്ഥാന്‍ മാത്രമല്ല, ഇസ്ലാമിക്‌ ഫിലോസഫി പിന്തുടരുന്ന ഏതു രാഷ്ട്രം ആണ് പ്രോഗ്രസ്സിവ് എന്ന് പറയാന്‍ പറ്റിയത്? ലോക നിലവാരമുള്ള ഒരൊറ്റ university ഏതെങ്കിലും ഒരു ഇസ്ലാമിക്‌ രാജ്യത്തു ഉണ്ടോ? എണ്ണ സമ്പത്ത് ഇല്ലായിരുന്നെങ്കില്‍ ഇസ്ലാമിക് രാഷ്ട്രംകളുടെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു?

മുഹമ്മദ്‌ നബിക്ക് മുന്‍പ് അസംഘടിതരായിരുന്ന അറബികള്‍ അദ്ദേഹത്തിന്റെ കാലശേഷം അന്നത്തെ ഏറ്റവും പ്രബലമായ രാഷ്ട്രം ഇസ്ലാമിന്റെ കൊടിക്കീഴില്‍ സ്ഥാപിച്ചു, വെറും 100 വര്ഷം കൊണ്ട്. എല്ലാ ഇസ്ലാമിക്‌ രാഷ്ട്രിയ വാദികളെയും ഇന്നും പ്രചോദിപ്പിക്കുന്നത് ആ വിജയം ആണ്, അത് പോലെ ഒരു രാഷ്ട്രം സ്ഥാപിക്കുക ആണ് അവരുടെ സ്വപ്നം. അത് ദൈവ നിയോഗമാനെന്നും പലരും കരുതുന്നു. ആശയ തലത്തില്‍ പ്രചാരണം നടത്തുന്ന ജമ അത്തെ ഇസ്ലാമി മുതല്‍ സായുധ സമരം ചെയ്യുന്ന terrorist organizations വരെ ഈ ആശയത്തോട് പ്രതിബദ്ധത കാട്ടുന്നവരാണ്. JIH, Solidarity, Popular Front, NDF, SIMI മുതല്‍ അല്‍ ഖായ്ദ, ലഷ്കര്‍ തോയ്ബ വരെ ഉള്ളവരുടെ പ്രവര്‍ത്തന രീതി മാത്രമേ വ്യത്യാസമുള്ളൂ, അവരുടെ എല്ലാം അന്തിമ ലക്‌ഷ്യം ഏകദേശം ഒന്ന് തന്നെ. ഇന്ത്യ പോലെ എല്ലാ മതങ്ങളും സമുദായങ്ങളും ഇടകലര്‍ന്നു കഴിയുന്ന ഒരു രാജ്യത്തു ഈ ideology എന്ത് കൊണ്ട് എതിര്‍ക്കപ്പെടണം എന്നെങ്കിലും ചിന്താശക്തിയുള്ള എല്ലാവരും മനസ്സിലാക്കും എന്നു പ്രതീക്ഷിക്കുന്നു. അത് ഒരു മതത്തിനോ സംസ്കാരത്തിനോ നേരെയുള്ള എതിര്‍പ്പല്ലെന്നും ദയവായി മനസ്സിലാക്കൂ.

CK Lateef and Sayyu, Thanks for taking part in the debate. I would like to debate with you further if you would like to respond to me. Also please let me state here that I have tremendous respect not only for all the social services JIH performs but for the Islamic religion and culture too.God Bless.

സയ്യു said...

ഒരാളുടെ അധികാര മോഹം രാഷ്ട്രം ഉണ്ടാക്കില്ല...???????????????? ചരിത്രത്തില്‍ ഒരുപാട് തവണ ഓരോ ആളുകളുടെ അല്ലെങ്കില്‍ കുറച്ചു കൂട്ടം ആളുകളുടെ അധികാര മോഹങ്ങള്‍ ഒക്കെ തന്നെയാണ് രാഷ്ട്രങ്ങളെ നിര്‍ണയിച്ചതും നിര്മിച്ചതുമൊക്കെ. പിന്നെ മുസ്ലിം ലീഗിന് (അവിഭക്ത ഭാരതത്തിലെ ) പ്രത്യയ ശാസ്ത്ര ബെയ്സ് ഉണ്ടെന്നു പറഞ്ഞത് ശെരിയാണ്.. യോജിക്കുന്നു ...അത് ജമാഅത്തെ ഇസ്ലാമിയോ അതിന്റെ സ്ഥാപകനായ മൌദൂദിയോ ഉയര്‍ത്തിയ ഇസ്ലാമിക ആദര്‍ശ രാഷ്ട്രീയം അല്ല.. അതിനു കടക വിരുദ്ധമായ സാമുദായിക രാഷ്ട്രീയം ആയിരുന്നു.. എന്ന് മാത്രമല്ല .. മൌദൂദിയുടെ ആദ്യകാല രചനകളില്‍ ഒരുപാട് ഒരുപാട് പേജുകള്‍ ചിലവഴിച്ചത് മുസ്ലിം ലീഗിന്റെ സാമുദായിക (ചില അവസരങ്ങളില്‍ വര്‍ഗീയവും ആവുന്ന) രാഷ്ട്രീയത്തെ വിമര്‍ശിക്കാനും അതില്‍ നിന്ന് ആദര്‍ശ രാഷ്ട്രീയം ഇപ്പ്രകാരം വ്യതസ്തമാണ് എന്ന് സ്ഥാപിക്കാനും ആണ്.. വെറുതെ അല്ലല്ലോ ജമാഅത്തെ ഇസ്ലാമിയുടെ മദ്രാസ് സമ്മേളനം ഒക്കെ ലീഗുകാര്‍ കൈയേറ്റം ചെയ്തത്....

പിന്നെ ജിന്ന ... അങ്ങനത്തെ തനി കള്ളുകുടിയന്മാരും മതമില്ലാതവരും തന്നെ എക്കാലവും (എല്ലാ മതങ്ങളിലും ) വര്‍ഗീയത വളര്‍ത്തിയതും(ഇന്നും അത് തന്നെ ട്രെന്‍ഡ്) പിന്നെ തരാം പോലെ 'മതേതര'ന്മാരായി സ്വയം അവരോധിച്ചതും..

സയ്യു said...
This comment has been removed by the author.
സയ്യു said...

ഓരോ നാഗരികതകള്‍ക്കും ഉത്ഥാന പതനങ്ങള്‍ ഉണ്ട്.. ഇന്ന് ശാസ്ത്ര സാങ്കേതിക രംഗത്ത് (For few centuries) ഇസ്ലാമിക സമൂഹം കുറച്ചു പിന്നില്‍ തന്നെയാണ്.. പക്ഷേ ഇന്ന് അതില്‍ മുന്നില്‍ നില്‍കുന്ന യൂറോപ്യന്‍ സമൂഹം തുടങ്ങിയത് എവിടെ തൊട്ടാണ്..?? മുസ്ലിം സ്പെയിന്‍ ലോകത്തിന്റെ വൈജ്ഞാനിക ശാസ്ത്രീയ ഉത്തുംഗതയില്‍ നിന്ന ഒരു കാലം ഉണ്ടായിരുന്നു.. അന്ന് ബാക്കി യൂറോപ്പ് ഇരുട്ടിലായിരുന്നു ...മുസ്ലിം സ്പെയിനിന്റെ പതനത്തിനു ശേഷമാണ് ഇന്നത്തെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയത്.. ചരിത്രം ഇനിയും മാറി മറിയും......

പിന്നെ ഏതെങ്കിലും ഒരു പ്രതയശാസ്ത്രം സമാധാനപരമായി ജനാധിപത്യപരമായി പ്രചരിപ്പിക്കുന്നത് തെറ്റല്ല.... ചുരുങ്ങിയ ഏതെങ്കിലും വിവരദോഷികളുടെ(അവരൊക്കെ യഥാര്‍ത്ഥത്തില്‍ ആരെയാണ് സേവിക്കുന്നത് എന്ന് സംശയാസ്പതമാണ് .. Hedley ഡബിള്‍ എജെന്റ് ആണോ അതോ ഇത് വരെ കാണാതെ കിടന്ന hidden link ആയിരുന്നോ...?? ലഷ്കറിനെ കൊണ്ടും ബിന്‍ലാദന്‍നെ കൊണ്ടും കൂതുതല്‍ ഉപകാരം കിട്ടുന്നത് ഇന്ത്യയില്‍ തീവ്ര വലതുപക്ഷത്തിനും ആഗോള തലത്തില്‍ അമേരികക്കും ആണല്ലോ) പ്രവര്‍ത്തനങ്ങള്‍ അതിനോട് ഒരു തരത്തിലും യോജിക്കാതവരുടെ ആശയത്തെ എതിര്‍ക്കാന്‍ ഉപയോഗിക്കുന്നത് ശെരിയല്ല. ശ്രീ രാമ സേനയുടെ മുതലിക്ക് ചെയ്തതിനു സ്വാമി അഗ്നിവേശോ മാവോയിസ്റ്റുകള്‍ ചെയ്തതിനു പിണറായി വിജയനെയോ പറയുന്നതില്‍ അര്‍ത്ഥമില്ലാത്തത്‌ പോലെ ...

തീര്‍ച്ചയായും കൂടുതല്‍ സംവാദം ആവാം.. (നമ്മുടെ ഉള്ള അറിവ് വെച്ച്)