Links

ബ്ലോഗര്‍മാരുടെ ശ്രദ്ധയ്ക്ക് !

ബ്ലോഗില്‍ ഇപ്പോള്‍ പൊതുവെ ആളുകള്‍ക്ക് മടുപ്പാണ്. പഴയ ബ്ലോഗര്‍മാരൊക്കെ ബ്ലോഗെഴുത്ത് നിര്‍ത്തി. അത്കൊണ്ട് ബ്ലോഗിനെ പറ്റിയുള്ള വിവരങ്ങളൊന്നും പങ്ക് വയ്ക്കുന്നതില്‍ അര്‍ത്ഥമില്ല.  ഗൌരവമുള്ള സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏറ്റവും ഫലപ്രദമായ പ്ലാറ്റ്ഫോം ആണ് ബ്ലോഗ്. അത്തരത്തില്‍ ചില പേര്‍ ഇപ്പോഴും ബ്ലോഗ് എഴുതുന്നുണ്ട്. എന്നാല്‍ അവരൊക്കെ ബ്ലോഗ് എഴുതി,
വേണമെങ്കില്‍ ആരെങ്കിലും വന്ന് വായിച്ചോട്ടെ എന്ന മട്ടില്‍ എഴുതിക്കഴിഞ്ഞാല്‍ അനങ്ങാതിരിക്കുന്നതാണ് കാണുന്നത്. വേറെ ബ്ലോഗില്‍ കമന്റ് എഴുതുന്നതോ, സ്വന്തം ബ്ലോഗിലെ കമന്റുകള്‍ക്ക് മറുപടി എഴുതുന്നതോ അധികം കാണുന്നില്ല. ബ്ലോഗിന്റെ പ്രസക്തി തന്നെ കമന്റെഴുത്തിലൂടെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുക എന്നതാണ്.

കമന്റെഴുത്ത് എന്ന് പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും അനോനിശല്യം അനുഭവപ്പെട്ടിരിക്കും. (എന്റെ ബ്ലോഗില്‍ വന്ന് ശല്യം ചെയ്യുന്ന ഒരു അനോനിയുടെ ഡിട്ടെയില്‍‌സ് ഇവിടെകാണുക) അനോനികളെ തങ്ങളുടെ ബ്ലോഗില്‍ ബ്ലോക്ക് ചെയ്യാന്‍ ബ്ലോഗറില്‍ ഓപ്ഷന്‍ ഇല്ല. എന്നാല്‍ അനോനികളുടെ ഐ.പി. കണ്ടുപിടിക്കാനും അവരെ ബ്ലോക്ക് ചെയ്യാനും കഴിയുന്ന സംവിധാനമാണ് ഡിസ്ക്കസ് എന്ന കമന്റിങ്ങ് സിസ്റ്റം.  ബ്ലോക്ക് ചെയ്യല്‍ മാത്രമല്ല കമന്റ് എഡിറ്റ് ചെയ്യുക തുടങ്ങി ഒട്ടേറെ ഓപ്ഷന്‍സ് ഉണ്ട്. ഞാന്‍ മുന്‍പ് ഇതേ പറ്റി ഒരു പോസ്റ്റ് എഴുതിയെങ്കിലും ആരും    ബ്ലോഗില്‍  ഈ സിസ്റ്റം ഏര്‍പ്പെടുത്തിയതായി കാണുന്നില്ല. അത്കൊണ്ട് അത് ഇനേബിള്‍ ചെയ്യാനുള്ള സ്റ്റപ്പ് വിശദമാക്കാന്‍ വേണ്ടിയാണ് വീണ്ടും ഈ പോസ്റ്റ്. ആര്‍ക്കെങ്കിലും ഉപകാരമാകട്ടെ. അതേപോലെ തന്നെ ബ്ലോഗില്‍ ആരൊക്കെ , എവിടെ നിന്ന്, എപ്പോള്‍ വന്നു എന്നൊക്കെ  വിശദമായ ഡാറ്റകള്‍ കുട്ടുന്ന ഒരു സൈറ്റാണ്  mystatcounter . അതിലും ബ്ലോഗ് യു.ആര്‍ . എല്‍ . റജിസ്റ്റര്‍ ചെയ്താല്‍ കിട്ടുന്ന കോഡ് ബ്ലോഗ് വിഡ്‌ജറ്റില്‍ ചേര്‍ത്താല്‍ നിരവധി  പ്രയോജനമുണ്ട്.

Disqus എന്നാല്‍ ഡിസ്ക്കസ് എന്ന് തന്നെ പ്രൊനൌണ്‍സ് ചെയ്യാം. അതെങ്ങെനെ ബ്ലോഗില്‍ ചേര്‍ക്കാം എന്ന് നോക്കാം.
                  
                  ആദ്യമായി  Disqus ല്‍ സൈന്‍ അപ് ചെയ്യുക.

                                                
                                 സെറ്റിങ്ങ്സ് എല്ലാം എളുപ്പമാണ്.  

ഇനി ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് പ്രധാനം. ഇതില്‍ പേടിക്കാനൊന്നുമില്ല. ഡാഷ്‌ബോര്‍ഡില്‍ നിന്ന്   Edit HTML   പോവുക. അവിടെ നിന്ന് ടെമ്പ്ലേറ്റ് ഡൌണ്‍‌ലോഡ് ചെയ്യുക.  ഈ ടെമ്പ്ലേറ്റ് നമ്മള്‍ ഡെസ്ക്‍ടോപ്പിലോ ഡോക്യുമെന്റ്സിലോ സേവ് ചെയ്യുന്നത്കൊണ്ട് എപ്പോള്‍ വേണമെങ്കിലും നമുക്ക് പഴയ സിസ്റ്റം പുനസ്ഥാപിക്കാമല്ലൊ.  താഴെ കാണുക:
 ഇനി ഡൌണ്‍‌ലോഡ് ചെയ്ത ടെമ്പ്ലേറ്റ്   choose file എന്ന ബോക്സില്‍ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യുക. എന്നിട്ട് കണ്ടിന്യൂ ചെയ്താല്‍ താഴെ കാണുന്ന പോലെ ലഭിക്കുന്ന കോഡ് കോപ്പി ചെയ്ത് ,  Expand Widget Templates  ടിക്ക് ചെയ്ത് ഡിലീറ്റ് ചെയ്ത ശേഷം    പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക. അതിന് ശേഷം സെറ്റിങ്സില്‍ പോയി കമന്റ് സെന്റിങ്സില്‍    New post do not have comments     എന്ന് സെലക്റ്റ് ചെയ്ത് സേവ് ചെയ്യുക.    നമ്മുടെ ബ്ലോഗിന്റെ പഴയ ടെമ്പ്ലേട് സേവ് ചെയ്തത്കൊണ്ട് ഇതില്‍ ഒട്ടും പേടിക്കാനില്ല എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. നമ്മുടെ കമന്റുകള്‍ എല്ലാം ഒരിടത്ത് നിന്ന് വായിക്കാനും എഡിറ്റ് ചെയ്യാനും ഒക്കെ സാധിക്കുന്ന ഡിസ്ക്കസ് കമന്റിങ്ങ് സിസ്റ്റം വളരെ നല്ലതാണ്, ബ്ലോഗിങ്ങ് ഗൌരവമായി എടുക്കുന്നവര്‍ക്ക്.

NB: സ്വന്തമായി ബ്ലോഗ് ഉള്ളവരും ഇല്ലാത്തവരും  കമന്റുകള്‍ എഴുതാനായി ഡിസ്ക്കസ്സില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കുന്നത് നല്ലതാണ്. എഴുതുന്ന എല്ലാ കമന്റുകളും പ്രൊഫൈലില്‍ കാണാനും ഏത് സമയവും എഡിറ്റ് ചെയ്യാനും സാധിക്കും.