ഗൂഗ്‌ള്‍ പികാസ - 3

ഗൂഗ്‌ള്‍ നല്‍കുന്ന മറ്റൊരു സൌജന്യ സോഫ്റ്റ്‌വേര്‍ ആയ “പികാസ 3” കൊണ്ട് ധാരാളം ഉപയോഗമുണ്ട്. ഫോട്ടോ ആല്‍ബം നിര്‍മ്മിക്കാനും ഓണ്‍ലൈനില്‍ ഷേര്‍ ചെയ്യാനും നേരിട്ട് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാനും പിന്നെ ഫോട്ടോ കൊളാഷ് ഉണ്ടാക്കാനും വീഡിയോ റെക്കോര്‍ഡ് ചെയ്യാനും അങ്ങനെ പല വിധത്തില്‍ പ്രയോജനപ്രദമായ ഈ സോഫ്റ്റ്‌വേര്‍  ഇവിടെ  നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം.  ഞാനും ശ്രീമതിയും മകനും കൂടി ഈയ്യിടെ മുഴപ്പിലങ്ങാട് ഡ്രൈവ്‌-ഇന്‍ ബീച്ചില്‍ പോയപ്പോള്‍ എടുത്ത ചില സ്നാപ്പുകള്‍ പികാസ 3 ല്‍ കൊളാഷ് (collage) ആയി രൂപപ്പെടുത്തിയ ഒരു ഇമേജ് താഴെ കാണാം. collage എന്ന വാക്കിന്റെ ശരിയായ ഉച്ചാരണം ഇവിടെ നിന്ന് കേള്‍ക്കാം.  ബാക്കിയൊക്കെ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിയാല്‍ മനസ്സിലാകും.                     അമ്മുവിന്റെ ചില ചിത്രങ്ങള്‍ കൊളാഷ് രൂപത്തില്‍