Links

ഒരു വീഡിയോ ചാറ്റ് അനുഭവം

ഞാന്‍ എന്റെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ആകപ്പാടെ ഒന്ന് മാറ്റി. ഇന്‍ഫ്യൂഷന്‍ രാഹുലിന്റെ ബ്ലോഗ് പോസ്റ്റാണ് എനിക്കതിന് പ്രചോദനം നല്‍കിയത്. ഇപ്പോള്‍ ആകപ്പാടെ ഒരു പ്രൊഫഷനല്‍ ലുക്ക് ഉണ്ട് ബ്ലോഗിന്. ബ്ലോഗര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഒരു വലിയ സൌകര്യം നമുക്ക് ബ്ലോഗില്‍ പേജുകള്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയുന്നു എന്നതാണ്. മുന്‍പ് വേര്‍ഡ്പ്രസ്സില്‍ മാത്രമേ ഈ സൌകര്യം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഞാന്‍ പേജുകള്‍ സെറ്റ് ചെയ്തപ്പോള്‍ ഒരു പേജില്‍ ചാറ്റ് റൂം സൌകര്യം ഏര്‍പ്പെടുത്തി. ഊവൂ ഡോട്ട് കോം ആണ് നമുക്ക് സൌജന്യമായി ഈ സേവനം നല്‍കുന്നത്.

ചാറ്റ് റൂം പേജില്‍ വന്ന് ചാറ്റ് ചെയ്യാന്‍ ആരെ കിട്ടും എന്നതായി പിന്നത്തെ ചിന്ത.  ആറ് പേര്‍ക്ക് ഒരേ സമയം ചാറ്റ് ചെയ്യാന്‍ വെറുതെ ഈ സൌകര്യം നമുക്ക് തരുന്നത് ഊവൂ മാത്രമാണ്.  അങ്ങനെയിരിക്കുമ്പോഴാണ് ജിടാക്കില്‍  സജിയെ കിട്ടിയത്.  സജി സ്പെയിനില്‍ ആണുള്ളത്.  ഞാനും സജിയും ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം ഇവിടെ വെച്ചു ചാറ്റ് ചെയ്തു.  ഒരുപാട് വിഷയങ്ങള്‍ നമ്മള്‍ സംസാരിച്ചു. നല്ലൊരു കണ്‍‌വര്‍സേഷനിസ്റ്റ് ആണ് സജി. സംഭാഷണത്തിന്റെ സമയമത്രയും സജി പുഞ്ചിരിച്ചുകൊണ്ടിരുന്നു.  ഈ ബ്ലോഗിന്റെ ടെമ്പ്ലെറ്റിന് ചില്ലറ മാറ്റം വരുത്താനുള്ള ഉപദേശവും എനിക്ക് സജിയില്‍ നിന്ന് കിട്ടി. ഇങ്ങനെ ഗ്രൂപ്പ് കോണ്‍‌ഫറന്‍സിന് വേണ്ടി ഒരു പ്രത്യേകം ബ്ലോഗ് ക്രിയേറ്റ് ചെയ്യാമല്ലോ എന്ന നിര്‍ദ്ദേശവും സജി ഉന്നയിച്ചു.  ചുരുക്കത്തില്‍ എന്നെ സംബന്ധിച്ച് നല്ലൊരു അനുഭവമായിരുന്നു സജിയുമായുള്ള ഈ വീഡിയോ ചാറ്റ്.  ഞങ്ങള്‍ ചാറ്റ് ചെയ്യുന്നതിന്റെ സ്ക്രീഷോട്ട് ആണ് മേലെ കാണുന്നത്.  സജിയ്ക്ക് ഹൃദയപൂര്‍വ്വം നന്ദിയും സ്നേഹവും ഇവിടെ രേഖപ്പെടുത്തട്ടെ.

3 comments:

Unknown said...

ഒരേ സമയം 6 പേർക്ക് ചാറ്റു ചെയ്യാമെന്നതു ഒരു ചെറിയ ഓൺലൈൻ ചേറായി മീറ്റ് എന്നു തന്നെ പറയാം .ഇതു അർഹിക്കുന്ന തരത്തിൽ എല്ലാ ബ്ലോഗർമാരും ശ്രദ്ധിക്കട്ടെ എന്നു ആത്മാർഥമായും ആഗ്രഹിക്കുന്നു .
ഓടോ: മനപൂർവ്വമാണോ വേർഡ് വെർഫിക്കേഷൻ വച്ചിരിക്കുന്നതു .കമന്റാൻ ബുദ്ധിമുട്ട് .

Pottichiri Paramu said...

വളരെ നന്ദിയുണ്ട് സര്‍ ....എനിക്ക് താങ്കളുടെ ഈ ബ്ലോഗ്‌ ഒത്തിരി ഇഷ്ടപ്പെട്ടു ...

Unknown said...

@ഞാനും എന്‍റെ ലോകവും

വെര്‍ച്വല്‍ ആണെങ്കിലും ഒരു മിനി മീറ്റ് നടത്താന്‍ ഈ ആപ്ലിക്കേഷന്‍ വളരെ ഉപകാരപ്രദമാണ് സജി. വേര്‍ഡ് വെരി മാറ്റി :)