Links

ദുരവസ്ഥയ്ക്ക് കാരണം

എനിക്ക് മനസ്സിലായി. ശരിയായി ചിന്തിക്കുന്നവര്‍ , ഭാവനയുള്ളവര്‍ , ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ഉള്ളവര്‍ എല്ലാ മേഖലകളിലുമുണ്ട്. രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളിലും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ , മാധ്യമങ്ങളില്‍ , വിദ്യാഭ്യാസരംഗത്ത്, പോലീസില്‍ , അങ്ങനെ എന്തിന് എല്ലാം പേരെടുത്ത് പറയണം സമൂഹത്തിന്റെ സമസ്ത മേഖലയിലും നല്ലവരുണ്ട്. പക്ഷെ അവര്‍ക്കൊന്നും ഒരിക്കലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ എത്താന്‍ കഴിയുന്നില്ല. കാരണം നല്ലവരായവര്‍ ഒരിക്കലും കുതന്ത്രങ്ങള്‍ മെനയുന്നില്ല,പാരകള്‍ പണിയുന്നില്ല, തന്നെ പറ്റി മാത്രം ചിന്തിക്കുന്നില്ല. ഇതെല്ലാം വളരെ കൌശലപൂര്‍വ്വം,നീചമായി ചെയ്യുന്നവരാണ് അധികവും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളും പദവികളും പിടിച്ചു പറ്റുന്നത്. നല്ലവരായവര്‍ യാദൃച്ഛികമായി എങ്ങനെയോ എവിടെയൊക്കെയോ എത്തിപ്പെട്ടാലായി. ചുരുക്കത്തില്‍ , കള്ളനാണയങ്ങള്‍ എവിടെയും മേധാവിത്വം ഉറപ്പിക്കുന്നു. പിന്നെ എങ്ങനെ കാര്യങ്ങള്‍ നേരെയാവും? ഇല്ല നോ ചാന്‍സ്!

2 comments:

Anonymous said...

:) agree totally

SAJEED K said...

സര്‍
ലേഖനത്തില്‍ പറഞ്ഞ വസ്തുത ശരിയാണ്. എന്നാല്‍ നോ ചാന്‍സ് എന്നതിനോടെ യോജിപ്പില്ല. നല്ലവര്‍ ഒത്തുചേരണം. നന്മയില്‍ ഒത്തു ചേരണം. അഭിപ്രായ വ്യത്യാസങ്ങള്‍ കീറി മുറിക്കാതെ യോജിപ്പ്ന്റെ മേഖല തിരയണം. 1000 അഭിപ്രായ വ്യത്യാസവും ഒരു യോജിപ്പുമാണ് ഉള്ളതെന്കില്‍ 1000 മറന്നിട്ടു ഒന്നിനെ ചേര്‍ത്ത് പിടിക്കാം.