വിജയന്‍ മാഷിന്റെ മരണവും , വിവാദങ്ങളും !

ക്ഷണിക്കപ്പെടാതെ ഏത് നേരത്തും കടന്നു വരാവുന്ന ഒരു അതിഥിയാണ് മരണം എന്ന് ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു വിജയന്‍ മാഷിന്റെ മരണം . വളരെ ഞെട്ടലോടെയും ഭീതിയോടെയുമായിരിക്കും അദ്ദേഹത്തിന്റെ അന്ത്യരംഗങ്ങള്‍ ആളുകള്‍ ചാനലുകളില്‍ കണ്ടിരിക്കുക . ആ ദൃശ്യങ്ങള്‍ ജീവിതത്തിന്റെ ക്ഷണികതയും നിസ്സാരതയും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് . എന്നിട്ടും ആ മരണം പോലും വിവാദ പ്രിയരായ മലയാളികള്‍ വിവാദങ്ങളില്‍ നിന്ന് ഒഴിവാക്കിയില്ല എന്നത് നമ്മുടെ സമൂഹ മനസ്സ് എത്രമാത്രം വികലമാണ് എന്നതിന്റെ തെളിവാണ് . മുന്‍പ് രാജീവ് ഗാന്ധിയുടെ ചിത കത്തിയെരിയുന്നതിന് മുന്‍പേ , ആ ചിത പോലും വിവാദമാക്കി ആഘോഷിച്ച പാരമ്പര്യം നമുക്കുണ്ട് .

സുകുമാര്‍ അഴീക്കോട് ആണ് അദ്യത്തെ വെടി പൊട്ടിച്ചത് . ആ പത്രസമ്മേളനം അനവസരത്തിലായിരുന്നു , അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മരണം ഒഴിവാക്കാമായിരുന്നു എന്നുമാണ് അഴീക്കോട് പറഞ്ഞതിന്റെ സാരം . അദ്ദേഹത്തിന്റെ ചുവട് പിടിച്ച് എം.മുകുന്ദനും ചുള്ളിക്കാടും പറഞ്ഞതിന്റെ അര്‍ത്ഥവും ഏതാണ്ട് ഇതേപോലെ തന്നെ . ഇവരെല്ലാവരും ഇങ്ങിനെ വിവാദങ്ങള്‍ ഉണ്ടാക്കിയതാണ് അനവസരത്തില്‍ എന്ന ഗണത്തില്‍ പെടുത്താവുന്നവ എന്നും വിജയന്‍ മാഷിന്റെ ആയുസ്സ് കുറച്ചു കൂടി നീട്ടിക്കിട്ടിയാല്‍ നന്നായിരുന്നു എന്ന സദുദ്ധേശത്തിലല്ല ഈ പ്രസ്താവനകള്‍ വന്നത് എന്നും പകല്‍ പോലെ വ്യക്തം . ആരെയൊക്കെയോ തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ ആണ് ഇങ്ങിനെയൊരു വിവാദത്തിന് തിരി കൊളുത്തിയത് എന്നതും കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലാവും . ഇങ്ങിനെയുള്ളവരെയാണ് നമ്മള്‍ സാംസ്കാരീകനായകന്മാര്‍ എന്ന പട്ടം ചാര്‍ത്തിക്കൊടുത്ത് ബഹുമാനിക്കുന്നത് എന്നത് സമകാലിക കേരളത്തിന്റെ ജീര്‍ണ്ണതയുടെ മറ്റൊരു വികൃതമുഖം .

അഴീക്കോട് ഒരു ഉച്ചഭാഷിണി പ്രിയന്‍ ആണെന്നും മൈക്ക് കിട്ടിയാല്‍ അദ്ദേഹം അത് നല്‍കിയവരെ പുകഴ്ത്താനും പ്രതിയോഗികളെ ഇകഴ്ത്താനും ഏതറ്റം വരെ പോകുമെന്നും അതിന് വേണ്ടി ഭാഷയെ ഉപയോഗിക്കുന്നതില്‍ അദ്ദേഹം അഗ്രഗണ്യനാണെന്നും എല്ലാവര്‍ക്കുമറിയാം . എത്ര അവശനായാലും പ്രസംഗിക്കാന്‍ ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണിതം അദ്ദേഹം നിരസിക്കാന്‍ സാദ്ധ്യതയില്ല . മരണം എത് നിമിഷത്തിലാണ് കടന്ന് വരികയെന്ന് ആര്‍ക്കും മുന്‍‌കൂട്ടി പ്രവചിക്കാന്‍ കഴിയില്ലല്ലോ . മരിക്കുമെന്ന് കരുതി ആരും തന്നെ എന്തെങ്കിലും ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാറുമില്ല . ഒരു പ്രസംഗവേദിയില്‍ വെച്ചാണ് അഴീക്കോട് മരണപ്പെടുന്നതെങ്കില്‍ ആ മരണത്തിന്റെ ഉത്തരാവാദിത്വം പ്രസംഗിക്കാന്‍ ക്ഷണിച്ചവരില്‍ ആരോപിക്കുന്നത് ഉചിതമായിരിക്കുകയില്ല തന്നെ .

സത്യത്തില്‍ ഒരു കാവ്യാത്മകമായ മരണമായിരുന്നു വിജയന്‍ മാഷിന്റേത് . മരണത്തിന് സൌന്ദര്യമുണ്ടെങ്കില്‍ അങ്ങേയറ്റം സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ മരണം . മാത്രമല്ല അത് അസൂയാവഹം കൂടിയായിരുന്നു . മരിക്കുന്നെങ്കില്‍ ഇങ്ങിനെ മരിക്കണമെന്ന് മാലോകരെക്കൊണ്ട് പറയിപ്പിക്കുന്ന മഹത്തായ മരണം . ആ മരണത്തെ വിവാദമാക്കുന്നവര്‍ നാളെ എങ്ങിനെ മരിക്കുമെന്ന് പറയാന്‍ കഴിയില്ല . എല്ലാ മരണവും ഇങ്ങിനെ അനായാസമാകണമെന്നില്ലല്ലോ . വിജയന്‍ മാഷിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് വിലപിക്കുന്ന എം.മുകുന്ദനെപ്പോലെയുള്ളവര്‍ , അദ്ദേഹം എപ്പോള്‍ എങ്ങിനെ മരിക്കണമെന്നായിരുന്നു താല്‍പ്പര്യപ്പെടുന്നത് എന്നറിയുന്നത് കൌതുകകരമായിരിക്കും . സത്യത്തില്‍ ഇതിന്റെയെല്ലാം അടിയില്‍ നിലനില്‍ക്കുന്നത് വൃത്തികെട്ട കക്ഷിരാഷ്ട്രീയത്തിന്റെ മലീമസമായ അടിയൊഴുക്കുകളാണെന്നതാണ് പരമാര്‍ത്ഥം . തന്റെ സ്ഥാനം , തന്റെ പദവി , തന്റെ സമ്പാദ്യം , തന്റെ കീര്‍ത്തി , തന്റെ നിലനില്‍പ്പ് എന്നതില്‍ തീരുന്നു ഇന്നത്തെ രാക്ഷ്ട്രീയം ! കേഴുക മമ നാടേ എന്നല്ലാതെ എന്ത് പറയാന്‍ !!

21 comments:

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

തന്റെ സ്ഥാനം , തന്റെ പദവി , തന്റെ സമ്പാദ്യം , തന്റെ കീര്‍ത്തി , തന്റെ നിലനില്‍പ്പ് എന്നതില്‍ തീരുന്നു ഇന്നത്തെ രാക്ഷ്ട്രീയം ! കേഴുക മമ നാടേ എന്നല്ലാതെ എന്ത് പറയാന്‍ !!

അശോക്‌ കര്‍ത്ത said...

ആരുടെയായാലും മരണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടതുണ്ടോ? അത് എങ്ങനെയ്യെന്ന് ജനിക്കുമ്പോള്‍ തന്നെ ജീനില്‍ കുറിച്ചു വച്ചിരിക്കും എന്നാണ് ഇപ്പോള്‍ ശാസ്ത്രം പറയുന്നത്. പിന്നെ വിവാദം. അതൊക്കെ അഴീക്കോടിന്റെ വയറ്റിപ്പിഴപ്പല്ലേ? പിന്നെ വിജയന്മാഷേപ്പോലെ ഒരാളുടെ മരണത്തേക്കുറിച്ച് ‘ചാക്കാല’ പാടുന്നത് ഉചിതമാണോ? മരണം സുനിശ്ചിതമാണെന്ന് ഭൌതവാദികള്‍ക്ക് നിശ്ചയമുണ്ട്. ചാക്കാലയൊക്കെ ആത്മീയവാദികളുടെ പരിപാടിയല്ലെ? ഒരുനാള്‍ മരിക്കുമെന്ന് ഉറപ്പുള്ളപ്പോള്‍ അതെങ്ങനെ നികത്താനാവാത്ത നഷ്ടമാകും? അതു വൈകാരികമായ ഒരു കാര്യമാണു. ഭൌതികവാദികള്‍ അതില്‍ പെടാന്‍ പാടില്ല. സുകുമാരേട്ടനും ആ ‘ചാപല്യ’ത്തില്‍ പെട്ടോ?

jyothi said...

വളരെ നല്ല പ്രതികരണം സുകുമാരന്‍ സര്‍ !!

KuttanMenon said...

അഴീക്കോട് ഇന്നലെ പറഞ്ഞത് ‘ വിജയന്മാഷ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ സുധീഷിനേയും കൂട്ടരെയും തന്നെ ഗുണ്ടനെയ്ന്ന് വിളിക്കാന്‍ സമ്മതിക്കില്ലെന്ന്’.
സത്യം.. വിജയന്മാഷ് ഗുണ്ടയ്ക്ക് പകരം വേറെ ഏതെങ്കിലും വാക്കുകണ്ടുപിടിച്ചേനെ അഴീക്കോടിനെ വിളിക്കാന്‍.

ചിത്രകാരന്‍chithrakaran said...

പ്രിയ സുകുമാരേട്ടാ,
ഉഗ്രനായിരിക്കുന്നു ...
നമ്മുടെ സാംസ്കാരിക ഭിക്ഷാംദേഹികളുടെ ധാര്‍മിക രോക്ഷത്തിന്റെ അടിയൊഴുക്കുകള്‍ ഭംഗിയായി അനാവരണം ചെയ്തിരിക്കുന്നു.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍... !!!

സുരലോഗം || suralogam said...

പലരും വിശേഷിപ്പിച്ചതാണ് "അസൂയാവഹമായ മരണം" എന്നത്.ഇതിന് അടിവരയിടുന്ന സംഗതിയാണ് അഴീക്കോടും മുകുന്ദനും മറ്റുചിലരും ഇതില്‍ വിവാദവിളവ് ഇറക്കാന്‍ നോക്കി എന്നത്.

ആവനാഴി said...

മാഷെ,

“സത്യത്തില്‍ ഒരു കാവ്യാത്മകമായ മരണമായിരുന്നു വിജയന്‍ മാഷിന്റേത് . മരണത്തിന് സൌന്ദര്യമുണ്ടെങ്കില്‍ അങ്ങേയറ്റം സുന്ദരമായിരുന്നു അദ്ധേഹത്തിന്റെ മരണം . മാത്രമല്ല അത് അസൂയാവഹം കൂടിയായിരുന്നു . ” ഇതു കാണികളുടെ അഭിപ്രായമല്ലേ മാഷെ?

നിന്ന നില്‍പ്പില്‍ ഹൃദയാഖാതമുണ്ടായി പിറകോട്ടു മറിഞ്ഞ വിജയന്‍ മാഷ് അത്തരം ഒരു മരണത്തില്‍ കാവ്യാല്‍മകതയോ ലാവണ്യത്തികവോ ദര്‍ശിച്ചിരുന്നുവോ എന്നുള്ളതാണു ചോദ്യം.

ഒരു കാര്യം വ്യക്തം. സുഖമില്ലാത്ത ഒരു വ്യക്തി അതും ഹൃദയസംബന്ധമായത് ഇത്രയും പടികള്‍ ചവിട്ടിക്കയറി പ്രസംഗപീഠത്തിലെത്തിച്ചേര്‍ന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതു തന്നെ ആയിരുന്നു. ഏതു നേരവും ക്ഷണിക്കാതെ കടന്നു വരാവുന്ന ഒരതിഥിയാണു മരണം എന്നു സമ്മതിക്കുന്നതോടൊപ്പം ആരോഗ്യവാനല്ലാത്ത ഒരു വ്യക്തി അനുഷ്ടിക്കേണ്ട ചര്യകള്‍ക്ക് വീഴ്ച വരുത്തിയാല്‍ അതു ആ അതിഥിക്കു കടന്നുവരാനുള്ള മാര്‍ഗ്ഗം കുറച്ചുകൂടി സുഗമമാക്കുകയല്ലേ?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രീയപ്പെട്ട ആവനാഴി ,
ആരെയും കൊതിപ്പിക്കുന്ന മരണമായിരുന്നു വിജയന്‍ മാഷിന്റേത് എന്ന് തറപ്പിച്ച് പറയാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുന്നില്ല .

പക്ഷെ അതല്ല കാര്യം , മരണം വിവാദമാക്കുന്നവരുടെ നീച മനോഭാവമാണ് ഇവിടെ പ്രസക്തമായത് .

ആരോഗ്യവാനല്ലാത്ത ഒരു വ്യക്തി അനുഷ്ടിക്കേണ്ട ചര്യകള്‍ക്ക് വീഴ്ച വരുത്തിയാല്‍ അതു ആ അതിഥിക്കു കടന്നുവരാനുള്ള മാര്‍ഗ്ഗം കുറച്ചുകൂടി സുഗമമാക്കുകയല്ലേ?

അപ്പോള്‍ , ദീര്‍ഘകാലം മരണക്കിടക്കയില്‍ കിടന്ന് ആ അതിഥിക്ക് കടന്ന് വരാനുള്ള മാര്‍ഗ്ഗം ദുര്‍ഗ്ഗമമാക്കി നരകിക്കുന്നതാണ് അഭികാമ്യം എന്ന് തങ്കള്‍ക്ക് തോന്നുന്നുണ്ടോ ?

Friendz4ever said...

കേരളീയ സാംസ്കാരിക പരിസരത്തെ മൂല്യച്യുതിക്കെതിരെ തൂലികയേന്തി കടന്നുപോയ ശ്രീ M.N. വിജയനു ആദരാഞലികള്..
കേരളത്തിലെ വഴിമാറിപ്പോയഭാഷകള്‍ക്കെതിരെ....
പിന്നെ ഭാഷയുടെ കാപഠ്യങ്ങള്‍ക്കെതിരെ....
ആ ഭാഷയില്‍ നിന്നും ഉടലെടുക്കുന്ന പടവാളുമായ് എന്നും വിജയന്‍മാഷ്..

One of my orkut friend said...

Dear sukuvettaa
it is the best one you have written recently connecting to the demise of mn vijayan
who can save life of a man, whose days are counted here? No body...
Mukundan makes himself as fool citing his own statement...
it is pitty to read again his statement...
thanx for your comments

another friend said...

Well Said Mashe,
It was so pathetic for those so called great Malayalis to make such
cheap comments so soon.
Whether one can join with Vijayan Mash and Prof Sudheesh on their far
left views is a different thing, but to drag the death of an old man
into such a nasty controversy was uncalled for and self ridiculing for
those who made it. Today the family of Vijayan Mash has come out with
statement, hope things settle down with that.

Still the political insecurity in the minds of these so called
stalwarts of our culture is shocking.

Raji Chandrasekhar said...

ഈ പോസ്റ്റ് മരണം ഇങ്ങനെയായിരിക്കണം മുന്‍കൂട്ടി അനുവാദം വാങ്ങാതെ ലിങ്ക് ചെയ്യുന്നു. ക്ഷമിക്കുകയുമ് അനുവദിക്കുകയും ചെയ്യണേ.

ഹരിയണ്ണന്‍@Harilal said...

കേഴുക മമ നാടേ...:(

blacken said...

വരേണ്യ വര്‍ഗതിന്റെ വാലും നക്കി കൊടുത്തു, അവാര്‍ഡുകളും, പ്രസിധിയും നേടുന്ന നമ്മുടെ സംസ്കാരമില്ലാത്ത നായകന്മാര്‍ വീണ്ടും തെളിയിക്കട്ടെ, മാഷെ...

കേരളീയന്‍ ചിന്തിക്കട്ടെ, ജനം അവരെ തെരുവില്‍ കല്ലെറിയുന്ന ദിവസങ്ങളുടെ ദൂരം കുറക്കാന്‍ അതു സഹായിക്കട്ടെ...

ആരു മരിചാലെന്താ എനിക്കും കിട്ടണം പണവും, പ്രശസ്തിയും...
(ഒത്താല്‍ ഒരു അക്കാദമി അവാര്‍ഡും)

കുറുമാന്‍ said...

വളരെ നല്ല ലേഖനം സുകുമാരേട്ടാ.

കാണാപ്പുറം said...

അദ്ധേഹം - തെറ്റ്‌.
അദ്ദേഹം - ശരി

qw_er_ty

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കമന്റ് എഴുതിയ സുഹൃത്തുക്കള്‍ക്കും എല്ലാവര്‍ക്കും നന്ദി .

തെറ്റ് ചൂണ്ടിക്കാട്ടിയ കാണാപ്പുറത്തിനോട്:
നന്ദി ,തിരുത്തിയിട്ടുണ്ട് !

jeevi said...

The concern raised by Sukumar Azheekkode is a usual question when we have such deaths in our neighbourhood or in the family.

If not Azheekkode, someone else would have been raised the same. So, when anyone raises the issue, Prof Sudheesh had two very best options to reply.

1. Respond spontanaeously, not waisting any fraction of a second, with the truth behind the press meet ..and so on.

2. Keep the complete silence, considering this as childish & not deserving any reply.

But what he did? now please tell me who contributed most here?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രൊ:സുധീഷ് പ്രതികരിച്ച രീതിയെക്കുറിച്ച് എനിക്കൊന്നും പറയാനില്ല . കാരണം ബന്ധപ്പെട്ട വ്യക്തിയെന്ന നിലയില്‍ അത് അദ്ദേഹത്തിന്റെ ഔചിത്യത്തിന്റെ പ്രശ്നം മാത്രമാണ് . പക്ഷെ അഴീക്കോട് അങ്ങിനെ ഒരു പരസ്യ വിവാദം ഉണ്ടായിക്കിയത് ഒട്ടും ആശാസ്യമായിരുന്നില്ല . വിജയന്‍ മാഷിന്റെ മക്കള്‍ക്ക് അതില്‍ ഇടപ്പെട്ട് വിവാദം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കേണ്ടി വന്നല്ലോ . മിസ്റ്റര്‍ അഴീക്കോടിന്റെ താരമൂല്യം കുത്തനെ ഇടിഞ്ഞതാണ് പ്രസ്തുത വിവാദത്തിന്റെ ബാക്കിപത്രം !

jeevi said...

പ്രൊ:സുധീഷ് പ്രതികരിച്ച രീതിയെക്കുറിച്ച് എനിക്കൊന്നും പറയാനില്ല .

There comes the question. Why?? Everybody has all the tongues to blast Azheekkode. But nothing to say abt Sudheesh. Is this not the Mafia??

Even after MNV's family's appeal to stop these, Sudheesh & group is demanding a public apology from Azheekkod. Who is elongating these talks furthur?

ഞാന്‍ സന്തോഷാണ്. said...

“സത്യത്തില്‍ ഒരു കാവ്യാത്മകമായ മരണമായിരുന്നു വിജയന്‍ മാഷിന്റേത് . മരണത്തിന് സൌന്ദര്യമുണ്ടെങ്കില്‍ അങ്ങേയറ്റം സുന്ദരമായിരുന്നു അദ്ധേഹത്തിന്റെ മരണം . മാത്രമല്ല അത് അസൂയാവഹം കൂടിയായിരുന്നു . ” അങ്കിളെ, സത്യത്തില്‍ വിജയന്‍ മാഷിന്‍റെ അന്ത്യം എന്നില്‍ ഉണര്‍ത്തിയതും ഇവ്വിധമൊരു ചിന്ത തന്നെയായിരുന്നു.. ചില കഥകളി നടന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് ആടിക്കൊണ്ടിരിക്കുമ്പോ അരങ്ങില്‍വച്ചുതന്നെ ഇല്ലാതാകണമെന്ന്...എത്ര ഉദാത്തമായ ചിന്തയെന്ന് അന്നു തോന്നിയിരുന്നു.ഇവിടെ അത് അത് അന്വര്‍ഥമാകുകയായിരുന്നു.. വാക്കുകളില്‍ ജീവിച്ച അദ്ദേഹം വാക്കുകളോടൊപ്പം തന്നെ യാത്രപോയി.. പിന്നെ തിരശീലയ്ക്കു പിന്നില്‍ സംഭവിച്ചത് കേരളത്തിന്‍റെ “സാംസ്കാരിക പൈതൃക”ത്തെത്തന്നെ വിളിച്ചോതുന്നതാണല്ലോ...!!