വര്‍ത്തമാനം പത്രത്തില്‍ എന്താണ് നടക്കുന്നത് ? ഞാന്‍ മാരീചന്‍ എന്ന ബ്ലോഗ്ഗറുടെ ഒളിയമ്പുകള്‍ എന്ന ബ്ലോഗില്‍ നിന്നാണ് ഈ വിഷയം മനസ്സിലാക്കുന്നത് . അവിടെ മിസ്റ്റര്‍ അഴിക്കോട് മറുപടി പറയണം! എന്ന പോസ്റ്റില്‍ താഴെക്കാണുന്ന ഒരു കമന്റ് ഞാന്‍ എഴുതിയിരുന്നു . മാരീചന്റെ അനുവാദം ലഭിക്കുമെന്ന വിശ്വാസത്തിലാണിതിവിടെ കോപ്പി-പെയിസ്റ്റ് ചെയ്യുന്നത് .
" നമുക്ക് മലയാളികള്‍ക്ക് പൊതുവേ വിവാദങ്ങള്‍ ഇല്ലാതെ ജീവിയ്ക്കാന്‍ വയ്യാതായിരിക്കുന്നു എന്ന് തോന്നുന്നു . രാവിലെ പത്രം എടുത്താലോ , ഏതെങ്കിലും ഒരു ചാനല്‍ തുറന്നാലോ വിവാദങ്ങളുടെ പെരുമഴ തന്നെ . വിവാദങ്ങളുടെ പിറകേയാണ് നമ്മള്‍ . ബ്ലോഗിലും വിവാദവിഷയങ്ങള്‍ക്കാണ് കൂടുതല്‍ സന്ദര്‍ശകരും കമന്റുകളും കാണാന്‍ കഴിയുന്നത് . എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആ പ്രശ്നം ആരോഗ്യകരമായി ചര്‍ച്ച ചെയ്ത് സമന്വയത്തില്‍ എത്തുകയും പരിഹാരം കാണുകയും ചെയ്യുക എന്നത് ജനാധിപത്യത്തിന്റെ ഉദാത്തമായ സാധ്യതകളായിരുന്നു . എന്നാല്‍ ഇവിടെ നടക്കുന്നത് ഒരു വിവാദത്തില്‍ എല്ലാവരും പങ്കെടുത്ത് പിന്നെ അത് വിസ്മരിച്ച് അടുത്ത വിവാദത്തിന് കാതോര്‍ക്കുന്ന ഒരവസ്ഥയാണ് .പത്രങ്ങളും ചാനലുകളും മത്സരിച്ച് വിവാദങ്ങള്‍ വേണ്ട ചേരുവകള്‍ വേണ്ടത്ര ചേര്‍ത്ത് പാകം ചെയ്ത് നമ്മുടെ വിവാദപ്പശിയടയ്കാന്‍ പാട് പെടുന്നുമുണ്ട് .
ഈ ഒരു സാമൂഹ്യ പരിസരത്ത് പരിഹാരം തേടുന്ന ഒട്ടനവധി സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെയോ , അവഗണിക്കപ്പെട്ടുപോവുകയോ ചെയ്യുന്നു എന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് മാരീചന്‍ ഇവിടെ ഉന്നയിച്ചിരിക്കുന്നത് . കോടികളുടെ അഴിമതികള്‍ കേട്ട് കാത് തഴമ്പിച്ചത് കൊണ്ടാണോ എന്നറിയില്ല , വര്‍ത്തമാനം പത്രത്തില്‍ ജോലി ചെയ്തിരുന്നവരുടെയും,ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെയും പേരില്‍ ലോണെടുത്ത് ഇപ്പോള്‍ ജപ്തി ഭീഷണി നേരിടുന്ന പത്രപ്രവര്‍ത്തകരുടെ പതിനായിരങ്ങളോ ലക്ഷമോ വരുന്ന തുകയുടെ കാര്യം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് . ശ്രീ.സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തില്‍ നടന്നിരുന്ന ഒരു പത്രത്തിലെ ജോലി ചെയ്യുന്നവരും കൊഴിഞ്ഞു പോയവരുമായ പത്രപ്രവര്‍ത്തകര്‍കരാണ് ഈ ദുര്‍ഗ്ഗതി നേരിടുന്നത് എന്നോര്‍ക്കണം .അഴീക്കോടും ഈ പത്രത്തില്‍ നിന്ന് പുറത്ത് പോയി എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത് . എന്നാല്‍ തന്നെ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഇടപ്പെട്ട് ഈ പ്രശനം പരിഹരിക്കാനുള്ള ധാര്‍മ്മിക ബാധ്യതയുണ്ട് .
ഇക്കാര്യത്തില്‍ നാം ബ്ലോഗ്ഗേര്‍സിനും എന്തെങ്കിലും ചെയ്യാന്‍ കഴിയേണ്ടതല്ലേ ? പ്രത്യേകിച്ചും ബ്ലോഗില്‍ എന്തെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്ന് അച്ചടി മാധ്യമങ്ങള്‍ ഗൌരവത്തോടെ ശ്രദ്ധിക്കുന്ന ഈ സമയത്ത് ?
ബ്ലോഗില്‍ ആരാണ് ഈ പ്രശ്നം ഉന്നയിച്ചത് , ആരൊക്കെയാണ് പിന്‍തുണക്കുന്നത് എന്ന് പരിഗണിക്കാതെ ഇതൊരു ന്യായമായ പ്രശ്നമാണ് എന്ന നിലപാടില്‍ നിന്ന് കൊണ്ട് നമ്മള്‍ ഇത് ബ്ലോഗില്‍ ഒരു ഇഷ്യൂ ആക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് ശ്രീ.അഴീക്കോടിന്റെ ശ്രദ്ധയില്‍ എത്തുകയും പ്രശ്നത്തില്‍ ഇടപെടാന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനാവുകയും ചെയ്യും .ഒന്നുമില്ലെങ്കില്‍ ഒരു കൂട്ടം പത്രപ്രവര്‍ത്തകരുടെ പ്രശ്നത്തില്‍ സക്രിയമായി ഇടപെട്ടു എന്ന സംതൃപ്തിയെങ്കിലും നമുക്ക് ലഭിക്കുമല്ലോ . ഇതിവിടെ അവതരിപ്പിച്ച മാരീചനെ അനുമോദിക്കാതിരിക്കാനാവില്ല . ഇത് പോലെയുള്ള സാമൂഹ്യ പ്രശ്നങ്ങളില്‍ പ്രതികരിക്കാനുള്ള സാമൂഹ്യ പ്രതിബദ്ധത തീര്‍ച്ചയായും നമുക്കുണ്ടാവേണ്ടതാണ് ! "
വര്‍ത്തമാനം മാരീചന്റെ ബ്ലോഗില്‍ :
വഞ്ചിതരായ വര്‍ത്തമാനം തൊഴിലാളികളുടെ ബ്ലോഗ് :
2 comments:
വര്‍ത്തമാനം പത്രത്തില്‍ എന്താണ് നടക്കുന്നത് ?
aആരും കാണുന്നില്ലെ ഈ മാഹന്റെ പിന്നിലെ ചെമ്പരത്തി പൂവ്?
Post a Comment