ആണവക്കരാറിന്റെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന ബഹളങ്ങള്‍ എന്ത് കൊണ്ട് ? അത് മനസ്സിലാവണമെങ്കില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പുകളും പ്രചാരവേലകളുടെ പൊള്ളത്തരങ്ങളും എല്ലാം കണക്കിലെടുക്കണം . ഗാട്ട് കരാര്‍ ഒപ്പ് വെക്കുന്ന സമയത്തെ ഒച്ചപ്പാടുകള്‍ ഓര്‍മ്മയുണ്ടോ ? അന്നും ബി.ജെ.പി.യും ഇടത് പക്ഷവും ഒരേ സ്വരത്തില്‍ പറഞ്ഞത് ഈ കരാര്‍ മൂലം നമ്മുടെ രാജ്യത്തിന്റെ പരമാധികാരം സര്‍ക്കാര്‍ അമേരിക്കയ്ക്ക് പണയം വെക്കുന്നു എന്നായിരുന്നു . അന്നത്തെ അതേ വാദങ്ങള്‍ ഇപ്പോഴും ആവര്ത്തിയ്ക്കുന്നത് , പരമാധികാരം പണയം വെക്കുക എന്ന പ്രയോഗം ജനങ്ങളുടെ സെന്റിമെന്റ്സിനെ സ്പര്‍ശിക്കും എന്നത് കൊണ്ടായിരിക്കാം . അമേരിക്കയില്‍ നിന്ന് ആണവ സാമഗ്രികളും സാങ്കേതികജ്ഞാനവും വാങ്ങണമെങ്കില്‍ അവരുടെ സെക്ഷന്‍ 123 നിയമപ്രകാരമുള്ള കരാറില്‍ ഒപ്പ് വെക്കണം . അപ്രകാരം റഷ്യയും ചൈനയും ഒപ്പ് വെച്ചിട്ടുണ്ട് . നമ്മള് ഒപ്പ് വെക്കുമ്പോള്‍ മാത്രമാണ് അത് പരമാധികാരപ്പണയമാവുന്നത് . ബി.ജെ.പി.ക്ക് യു.പി.ഏ . സര്‍ക്കാരിനെ ശിഥിലീകരിച്ച് അധികാരം കരസ്ഥമാക്കണമെന്നേയുള്ളൂ . പ്രതിപക്ഷമെന്ന നിലയില്‍ അവരുടെ പെര്‍ഫോമെന്‍സ് എപ്പോഴും അങ്ങനെയായിരുന്നു . അവര്‍ ഭരണത്തിലിരുന്ന ആറ് വര്‍ഷക്കാലം പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസ്സ് ദൈനംദിനഭരണത്തില്‍ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നില്ല . ഒച്ചപ്പാടുകള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ കോണ്‍ഗ്രസ്സിന്റെ വ്യത്യസ്ഥമായ കുലീനത്വം തിരിച്ചറിയാതെ പോകുന്നു . രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാര്‍ട്ടി , ഭരണം കിട്ടുമ്പോള്‍ ഏകാധിപത്യം സ്ഥാപിക്കാന്‍ എല്ലാ ചുറ്റുപാടും അനുകൂലമായി ഉണ്ടായിട്ടും ഇവിടെ ഉന്നതമായ ജനാധിപത്യസംവിധാനം അരക്കിട്ടുറപ്പിച്ച പാര്‍ട്ടി , ഇന്ന് പരമാധികാരം പണയം വെക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മുന്നില്‍ പതറുന്നത് അവര്‍ക്ക് ഈ കുത്സിതമായ കപടരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ അറിയില്ല എന്നത് കൊണ്ടാണ് .
ബി.ജെ.പി.യുടെ കാര്യം അവിടെ നില്ക്കട്ടെ . അവര്‍ ഒരു ദേശീയപ്പാര്‍ട്ടിയാണ് . ആറ് വര്‍ഷം ഭരണം നടത്തിയിട്ടുണ്ട് . ഇനിയും യു.പി.ഏ. പരാജയപെട്ടാല്‍ ഭരണം നടത്തേണ്ട പാര്‍ട്ടി കൂടിയാണത് . ഏതൊരു പാര്‍ട്ടിയേയും ഭരണത്തില്‍ നിന്ന് അകറ്റണം എന്ന് പറയുന്ന ഭാഷ ജനാധിപത്യത്തിന്റേതല്ല . അത് ജനങ്ങള്‍ക്ക് സ്വീകാര്യമാവുകയുമില്ല . സ്വന്തം ആശയം മുന്‍നിര്‍ത്തി ഭരണത്തില്‍ എത്താന്‍ വേണ്ടി പ്രവര്‍ത്തിക്കാനേ ഏതൊരു പാര്‍ട്ടിക്കും അവകാശമുള്ളൂ . അധികാരം കൈക്കലാക്കാന്‍ അവര്‍ ഉപയോഗിക്കുന്ന തുറുപ്പ് ശീട്ട് ഹിന്ദു സെന്റിമെന്റലിസമാണ് പ്രധാനമായും . അതിനെതിരേ മതേതര ആശയങ്ങള്‍ ജനങ്ങള്ക്കിടയേ പ്രചരിപ്പിച്ച് മതേതരമൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കനാണ് മറ്റുള്ള പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത് . ഭരണത്തില്‍ നിന്ന് അകറ്റണം എന്ന് നയം പ്രഖ്യാപിക്കുക, വ്യവസ്ഥാപിതരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ പരമാധികാരം പണയം വെക്കുന്നു എന്ന ആരോപണം ഉന്നയിക്കുക ഇതൊക്കെ വികൃതിപ്പിള്ളേരുടെ ഭാഷയാണ് . ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കന്മാര് ഇങ്ങനെയൊക്കെ വിളിച്ചു കൂവുന്നത് നമ്മുടെ ജനങ്ങളുടെ സാംസ്ക്കാരികനിലവാരക്കുറവാണ് സൂചിപ്പിക്കുന്നത് . ജനങ്ങളുടെ മനോഭാവത്തില്‍ കുലീനതയുണ്ടായാലേ നേതാക്കളിലും അത് പ്രതിഫലിക്കൂ .
ഈ കരാറിനെ ഇടത് പക്ഷം പൊതുവേയും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശക്തമായും എതിര്‍ക്കുന്നത് എന്ത് കൊണ്ട് ? ഉത്തരം ഒറ്റ വാക്കില്‍ പറയാന്‍ കഴിയില്ല . അടുത്ത അധ്യായത്തില്‍ ഞാനത് വിശദീകരിക്കാം . എന്നാല്‍ ആമുഖമായി ഒന്ന് പറഞ്ഞ് വെക്കാം . അത് അവര്‍ അമേരിക്കയുടെ ഗൂഢ ലക്ഷ്യം മണത്തറിഞ്ഞിരിക്കുന്നു . പക്ഷെ ആ ഗൂഢലക്ഷ്യം നമ്മുടെ ഭാവിയ്ക്ക് ഗുണപ്രദമാണ് . ആ ഗുണം തന്നെയാണ് ഇടത് പാര്‍ട്ടികള്‍ക്ക് ദോഷമായും ഭവിക്കുക . അതാണവരുടെ ആശങ്ക . ഇന്ത്യയെ ഏഷ്യാ വന്‍കരയില്‍ ചൈനക്കൊപ്പം ഉയര്‍ത്തിക്കൊണ്ടുവരിക , അതാണ് ബുഷിന്റെ ഉള്ളിലിരുപ്പ് . പാക്കിസ്ഥാനും ചൈനയും ഇന്ത്യയെ പോലെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് ബുഷ് മനസ്സിലാക്കുന്നു . ഈ കരാര്‍ നടപ്പായാല്‍ ഇന്ത്യയുടെ പുരോഗതിക്ക് ആനുപാതികമായി ചൈനയുടെ ഗതി അത്ര പുരോഗമനം ആവണമെന്നില്ല . ഇതിന്റെ രാഷ്ട്രീയം പിന്നെ നോക്കാം .
ഇന്ത്യ അമേരിക്കയുമായി ഇതാദ്യമായല്ല ഒരു കരാറിലേര്‍പ്പെടുന്നത് . അമേരിക്കന്‍ സഹായത്തോടെ ആണവവൈദ്യുതനിലയം സ്ഥാപിക്കുന്നതും ആദ്യമായല്ല. 1969 ല്‍ താരാപ്പൂറില്‍ സ്ഥാപിച്ച ആണവവൈദ്യുത നിലയം അമേരിക്കയുമായി ഇത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടും അവരുടെ സഹായത്തോടെയുമാണ് . അത് ഇപ്പോഴും വിജയകരമായി പ്രവര്‍ത്തിക്കുന്നു . യൂറേനിയത്തിന്റെ കുറവേയുള്ളൂ പ്രശ്നം . അതേപോലെ കാനഡയുടെ സഹായത്തോടെ 1972ല്‍ രാജസ്ഥാനില്‍ സ്ഥാപിക്കപ്പെട്ട ആണവനിലയവും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു . ഇപ്പറയുന്ന കരാറുകളും നിബന്ധനകളും ഒക്കെ പാലിച്ചുകൊണ്ട് തന്നെയാണ് 69ലും 72ലും ആണവവൈദ്യുതനിലയങ്ങള്‍ തുടങ്ങിയത് . കരാരില്‍ ഒപ്പ് വെക്കലും നിബന്ധനകള്‍ അംഗീകരിക്കലും പരമാധികാരം പണയം വെക്കലാണെങ്കില്‍ നമ്മളത് 1969ലേ വെച്ചു കഴിഞ്ഞു . പിന്നെ ഇപ്പോള്‍ ബുഷിന്റെ വശം വെക്കാന്‍ നമുക്ക് പരമാധികാരമെവിടെ ?
ആണവസംബന്ധമായ എല്ലാ കരാറുകള്‍ക്കും ഒരു അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡ് ഉണ്ട് . 2006 സെപ്റ്റബറില്‍ തമിഴ് നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ കൂടംകുളത്ത് ഒരു ആണവ വൈദ്യുത നിലയം അന്നത്തെ രാഷ്ട്രപതി അബ്ദുല്‍ കലാം രാഷ്ട്രത്തിന് സമര്‍പ്പിക്കുകയുണ്ടായി . (അന്ന് അദ്ദേഹം നടത്തിയ പ്രഭാഷണം ) റഷ്യയുടെ സഹായത്തോടെ നിര്‍മ്മിച്ചതായിരുന്നു അത് . എല്ലാ അന്താരാഷ്ട്ര നിബന്ധനകള്‍ക്ക് വിധേയമായും റഷ്യയുമായി കരാറിലേര്പ്പെട്ടുമായിരുന്നു അത് . അന്നൊന്നും കരാറിന്റെ ടെക്സ്റ്റ് കാണണമെന്ന് ആരും ആവശ്യപ്പെട്ടില്ല. അതൊന്നും സര്‍ക്കാര്‍ പരസ്യപ്പെടുത്തിയുമില്ല . അമേരിക്കയുമായി ഇതിന് മുന്‍പ് ഏര്‍പ്പെട്ടതും റഷ്യയുമായി ഉണ്ടാക്കിയത് പോലെയുമാണ് ഇപ്പോഴും കരാര്‍ ഉണ്ടാക്കുന്നത് . അന്നൊന്നും ഇത്ര ബഹളങ്ങള്‍ ഉണ്ടാക്കിയില്ല . ബഹളങ്ങള്‍ ഉണ്ടാക്കുന്നത് അപ്പപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയ്ക്കനുസരിച്ചാണ് . ബോഫേര്‍സ് ഓര്‍മ്മയില്ലെ . ചില്ലറ ലക്ഷങ്ങളാണ് , കൃത്യമായി പറഞ്ഞാല്‍ രൂപ 64 ലക്ഷം കമ്മീഷന്റെ കാര്യം . എന്തായിരുന്നു എത്രകാലമായിരുന്നു ബഹളം . ഇന്ന് അഴിമതി ആരോപണം രണ്ടക്ക കോടികളില്‍ കുറവാണെങ്കില്‍ അതിന് വിധേയനാവുന്ന തുക്കടാ നേതാവിന് പോലും അപമാനമാണ് .
അണുശക്തി വ്യവഹാരത്തില്‍ റഷ്യയുമായി ഉണ്ടാക്കിയ കരാര്‍ അമേരിക്കയുമായുണ്ടാക്കുന്ന കരാറിനേക്കാളും ഇളവുകള്‍ ഉള്ളതായിരുന്നു എന്ന് ധരിക്കരുത് . അണുശക്തിയെ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് ആണവഇന്ധനമോ , യന്ത സാമഗ്രികളോ സാങ്കേതികപരിജ്ഞാനമോ നല്‍കരുത് എന്ന് തീരുമാനമെടുത്തിട്ടുള്ള 45 അംഗ സംഘടനയില്‍ അംഗങ്ങളാണ് റഷ്യയും അമേരിക്കയും . അപ്പോള്‍ അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ അനുസരിച്ച നിബന്ധനകള്‍ക്ക് വിധേയമായിരിക്കും റഷ്യയുടെയും അമേരിക്കയുടേയും കരാറുകളും .
ആദ്യകാലത്ത് ഇന്ത്യയില്‍ ആണവവൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാന്‍ സഹായസഹകരണങ്ങള്‍ നല്കിയ അമേരിക്കയും കാനഡയും അതില്‍ നിന്ന് പിന്‍വാങ്ങാന്‍ കാരണം 1974 ല്‍ നാം ഭൂമിക്കടിയില്‍ വെച്ച് ആണവസ്പോടനം നടത്തിയതായിരുന്നു . അമേരിക്കയും കൂട്ടാളികളും ഇന്ത്യയ്ക്ക് മേല്‍ പല നിരോധനങ്ങളും അതിന്റെ പേരില്‍ ഏര്‍പ്പെടുത്തി . 1988 ല്‍ വീണ്ടും ഭൂമിക്കടിയില്‍ അണുപരീക്ഷണം നടത്തിയതോടെ സാര്‍വ്വദേശീയമായി ഇന്ത്യ ഒറ്റപ്പെട്ടു എന്ന് തന്നെ പറയാം . നിയന്ത്രണങ്ങള്‍ കര്‍ക്കശമായി . എന്നാല്‍ 1974 ല്‍ തുടങ്ങിയ ഈ നിരോധനങ്ങള്‍ ഇന്ത്യയ്ക്ക് ഊര്‍വ്വശീ ശാപം ഉപകാരം എന്ന പോലെയാണ് ഭവിച്ചത് . നാം സ്വന്തം നിലയില്‍ ആണവഗവേഷണങ്ങള് ത്വരിതപ്പെടുത്തി. പല ഗവേഷണ സ്ഥാപനങ്ങളും ആരംഭിച്ചു . അതില്‍ എടുത്തു പറയാവുന്ന ഒരു നേട്ടം , പ്രയോജനരഹിതം എന്ന് കരുതി അമേരിക്ക ഉപേക്ഷിച്ച ഒരു സങ്കേതിക വിദ്യയില്‍ നമ്മള് ഏറേ മുന്നേറിയതാണ് . തോറിയം ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യ ആണത് . ഭാവിയില്‍ നമുക്കത് വളരെ ഗുണം ചെയ്യും . കാരണം നമ്മുടെ തീര പ്രദേശത്ത് ധാരാളം തോറിയം നിക്ഷേപമുണ്ട് . ഇത്രയൊക്കെ മുന്നേറിയ നമ്മള് പരമാധികാരം പണയം വെക്കുമോ തോഴര്‍കളേ ? പരമാധികാരം എന്താ കൈവളയോ കാല്‍ത്തളയോ ?
സ്വന്തം പരിശ്രമത്തില്‍ 34 വര്‍ഷങ്ങളായി ഇത്രയും മുന്നേറിയ നാം ഇപ്പോള്‍ എന്തിനാണ് ആണവ വിഷയത്തില്‍ അന്യരാജ്യങ്ങളുടെ സഹായമഭ്യര്‍ഥിച്ചു കൊണ്ട് നില്‍ക്കുന്നത് എന്ന സംശയം സ്വാഭാവികമാണ് . മുഖ്യകാരണം നമ്മുടെ വിദ്യുച്ഛക്തി വിശപ്പ് ആണ് . ഇവിടത്തെ വൈദ്യുതോല്പാദനം നമുക്ക് തികയുന്നില്ല . നാമോരുരുത്തരും അനുഭവിക്കുന്ന, തെളിവുകള്‍ ആവശ്യമില്ലാത്ത യാഥാര്‍ഥ്യമാണിത് . അണുശക്തി കൊണ്ടേ നമുക്ക് ഇത് പരിഹരിക്കാനാവൂ . ഇന്ത്യയിലുള്ള ആണവവൈദ്യുത നിലയങ്ങളുടെ ഉല്പാദനശേഷി 220 മെഗാ വാട്ട് മാത്രമാണ് . 500 മെ.വാ. ഉല്പാദനശേഷിയുള്ളത് നിര്‍മ്മിക്കാന്‍ തുടങ്ങിയത് അടുത്ത കാലത്താണ് . കൂടംകുളം ന്യൂക്ലിയര്‍ പവ്വര്‍ സ്റ്റേഷന്റെ ഉല്പാദനശേഷി 1000 മെ.വാട്ട് ആണ് . ശേഷി പ്രയോജനപ്പെടുത്തണമെങ്കില്‍ യൂറേനിയം വേണം . നമ്മുടെ യൂറേനിയം കരുതല്‍ കുറവാണ് . ഇപ്പോള്‍ വളഞ്ഞ വഴിയില്‍ കൂടുതല്‍ വില കൊടുത്ത് റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് വാങ്ങുന്നത് . അമേരിക്കയുമായി കരാറില്‍ ഒപ്പിട്ടാല്‍ യൂറേനിയം നമുക്ക് തരാന്‍ ഒട്ടേറെ രാജ്യങ്ങള്‍ സന്നദ്ധമാണ് . അമേരിക്കയില്‍ നിന്ന് തന്നെ വാങ്ങണമെന്നില്ല .
(തുടരും)
Links
Pages
ആണവക്കരാര്‍ സത്യവും മിഥ്യയും (2)
നമുക്ക് ആണവോര്‍ജ്ജം ഉപയോഗിച്ച് വിദ്യുച്ഛക്തി ഉല്പാദിപ്പിക്കുന്നതിന്റെ സാധ്യതകളും നേട്ടങ്ങളും ഒന്ന് നോക്കാം. ഇന്നത്തെ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ഒരു ആണവറീയാക്ടറില് നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയും . ഒരേ സ്ഥലത്ത് ചെറിയ നിലപ്പരപ്പില്‍ നാല് റീയാക്ടര്‍ സ്ഥാപിച്ച് 4000 മെ.വാ. കരണ്ട് ഉല്പാദിപ്പിക്കാനും തീര്‍ച്ചയായും കഴിയും . ഇതേ അളവ് വൈദ്യുതി താപവൈദ്യുതനിലയങ്ങളില്‍ ഉല്പാദിപ്പിക്കണമെങ്കില് ധാരാളം സ്ഥലസൌകര്യങ്ങളും എത്രയോ ടണ്‍ കല്‍ക്കരിയും ആവശ്യമുണ്ട് . മധ്യപ്രദേശിലെ സാസനിലും മറ്റും ഇത്തരം Ultra Mega Power Project സ്ഥാപിക്കപ്പെട്ടിട്ടുണ്ട് . പക്ഷെ അത്തരം താപനിലയങ്ങളില്‍ നിന്ന് പുറത്ത് വരുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യും .
അണു ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള് ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ നമ്മള് നേരത്തെ ചര്‍ച്ച ചെയ്തു . ഏത് മാര്‍ഗ്ഗം തെരഞ്ഞെടുത്താലും ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന നിലയില്‍ താരതമ്യേന അപായസാധ്യതകള്‍ നീയന്ത്രണവിധേയമാക്കാവുന്നതും പരിസ്ഥിതിക്ക് യാതൊരു കോട്ടവും ഉണ്ടാക്കാത്തതുമായ ആണവോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വൈദ്യുത നിലയങ്ങളാണ് നമുക്ക് അഭികാമ്യം എന്നതില്‍ തര്‍ക്കത്തിനിടമില്ല .
ആണവനിലയങ്ങള്‍ സ്ഥാപിക്കാനും അതില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും ചെലവ് കൂടുതലാണെന്നത് സത്യമാണ് . പ്രത്യേകിച്ചും ജലവൈദ്യുതനിലയങ്ങളുമായി താരതമ്യം ചെയ്താല്‍ . എന്നാല്‍ നാം കരാറില്‍ ഒപ്പ് വെക്കുന്നതോടെ ആണവറീയാക്റ്ററുകളുടെ പുത്തന്‍ സാങ്കേതികവിദ്യ പുറത്ത് നിന്ന് വാങ്ങിയാലും , ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പ് രാജ്യങ്ങളുമായി നെഗോഷ്യേറ്റ് ചെയ്ത് യൂറേനിയം ന്യായവിലക്ക് ആര്‍ജ്ജിച്ചാലും വൈദ്യുതോല്പാദനച്ചെലവുകള് ഗണ്യമായി കുറക്കാന്‍ കഴിയും . എന്തിലും ആത്മവിശ്വാസവും ശുഭാപ്തി മനോഭാവവുമാണ് വേണ്ടത് . എന്തിലുമേതിലും ദോഷൈകദൃക് ആയാല്‍ നമ്മള് എവിടെയുമെത്തുകയില്ല . അതേ സമയം മറ്റ് മാര്‍ഗ്ഗങ്ങളില്‍ കൂടി ഉല്പാദിപ്പിക്കാവുന്ന വൈദ്യുതിക്കും ചെലവ് നിയന്ത്രണാതീതമയി ഉയരും എന്നുമോര്ക്കേണ്ടതുണ്ട് .
ഇന്ന് വൈദ്യുതോല്പാദനം മിക്കവാറും ഗവണ്മേണ്ട് ഉടമസ്ഥതയിലാണ് . ആണവ വൈദ്യുതോര്ജ്ജോല്പാദനത്തില് മുതല്‍മുടക്കാന്‍ സര്‍ക്കാറിന് ധനക്കമ്മിയുണ്ടെങ്കില് ഈ മേഖലയില്‍ സ്വകാര്യ സംഭരകര്‍ക്ക് അനുവാദം കൊടുക്കുന്നതില്‍ തെറ്റില്ല . സര്‍ക്കാര്‍ ഉടമയിലുള്ള Nuclear Power Corporation തന്നെ സംയുക്തമേഖലയിലേക്ക് മാറ്റിക്കൂടായ്കയുമില്ല . ഇതൊക്കെ മലയാളത്തില്‍ പറയുമ്പോള്‍ പിന്തിരിപ്പന് മൂരാച്ചി എന്ന പഴി കേള്‍ക്കേണ്ടി വരും . വെറും ഒരു ആലോചന എന്നേയുള്ളൂ . എന്തും സര്‍ക്കാര്‍ ഉടമയില്‍ ആവുന്നത് തന്നെയാണ് ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണകരം . മൂലധനത്തിന്റെ അപര്യാപ്തത നേരിടുമ്പോഴാണ് നാം ബദല്‍ മാര്‍ഗ്ഗം തേടേണ്ടി വരുന്നത് . ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (BOT) എന്ന വഴിയും ചിന്തിക്കാവുന്നതേയുള്ളൂ . ടാറ്റ പവ്വര്‍ , റലയന്‍സ് എനര്‍ജി എന്നീ കമ്പനികളെ ആണവ വൈദ്യുതി നിലയങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ അനുവദിച്ചാലും കുഴപ്പമൊന്നുമില്ല . ഒന്നും ഇല്ലാത്ത അവസ്ഥയേക്കാളും നല്ലതല്ലേ എന്തെങ്കിലും ഉണ്ടായിരിക്കുക എന്നത് . അമേരിക്ക , ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി ശരിയായ അഥവാ ന്യായമായ Power Purchase കരാര്‍ ഉണ്ടാക്കിയിട്ട് അവര്‍ക്ക് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുവാദം കൊടുക്കാം എന്ന് പറഞ്ഞാല്‍ അധികപ്പറ്റായിപ്പോകുമോ .
ഇനി ഇത്രയൊക്കെ ചെയ്താലും ആണവോര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് ഇന്നത്തേതില്‍ , അതായത് 3 ശതമാനത്തില്‍ നിന്ന് 6 ശതമാനമല്ലേ വര്‍ദ്ധിപ്പിക്കാന്‍ പറ്റൂ . അങ്ങനെയാവുമ്പോള്‍ വെറും 3 ശതമാനം വൈദ്യുതിക്ക് വേണ്ടി നാം അമേരിക്കയുമായി ഈ കരാറില്‍ ഏര്‍പ്പെടേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം ഉയരാം .
അടുത്ത പത്താണ്ടുകളില്‍ ഈ വര്‍ദ്ധനവ് 3 ശതമാനത്തിലധികമാവാം . എന്നാല്‍ നമ്മുടെ ദൈനംദിനജീവിതത്തിനും വികസനത്തിനും പുരോഗതിക്കും അവശ്യം ആവശ്യമായ വൈദ്യുതിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പത്ത് കൊല്ലത്തിന്റെയല്ല അമ്പത് വര്‍ഷത്തിന്റെയെങ്കിലും കണക്ക് നമ്മള് കൂട്ടിയേ തീരൂ .
അതായത് 2020 ല്‍- 6%, 2030ല്‍ - 10%, 2040ല്‍ - 15%, 2050ല്‍ - 25%, 2060ല്‍ - 35% എന്ന തോതില്‍ നാം കാണണം . മൂന്നില്‍ നിന്ന് ആറിലേക്ക് പോകാതെ നമുക്ക് മുപ്പത്തിയഞ്ചില്‍ എത്താന്‍ കഴിയില്ല എന്ന സിമ്പിള്‍ ഗണിതം മറന്നുകൂട . അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ വികസിതരാജ്യങ്ങളുടെ ആണവോര്‍ജ്ജ വൈദ്യുതോല്പാദനം 25% ല്‍ നിന്ന് 40% ആയി വര്‍ദ്ധിച്ചേക്കാം .
(തുടരും )

ആണവക്കരാര്‍ ; സത്യവും മിഥ്യ (പുകമറ ) യും !
നമുക്ക് എന്ത് കൊണ്ടാണ് അമേരിക്കയുമായി ആണവക്കരാറില്‍ ഒപ്പിടേണ്ടി വരുന്നത് ? ഒന്നാമത് നമുക്ക് വൈദ്യുതോര്‍ജ്ജം ഉണ്ടാക്കുന്നതിന് വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള ന്യൂക്ലിയര്‍ റീയാക്ടറുകള്‍ക്ക് ആവശ്യമായ ഇന്ധനം സമ്പുഷ്ടയൂറേനിയം (ഐസോടോപ്പ് U235) വേണം . നാളെ കിട്ടിയാല്‍ നാളെത്തന്നെ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ നമുക്ക് കഴിയും . അത്രക്കാണ് നമ്മുടെ ഊര്‍ജ്ജാവശ്യം . വൈദ്യുതോപഭോഗം വര്‍ദ്ധിക്കുന്ന മുറക്ക് കൂടുതല്‍ റീയാക്ടറുകള്‍ നിര്‍മ്മിക്കേണ്ടതുമുണ്ട് . യൂറേനിയം ധാരാളമായി ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നിന്ന് (NSG) നമുക്കത് വാങ്ങാമായിരുന്നു . അതിന് പക്ഷെ നാം ആണവനിര്‍വ്യാപനക്കരാറില്‍ (NPT) ഒപ്പ് വെക്കണം . അതായത് ജപ്പാന് , ദ.കൊറിയ പോലുള്ള രാജ്യങ്ങള്‍ ചെയ്ത പോലെ നാം നമ്മുടെ സൈനികാവശ്യത്തിന് കരുതിയിട്ടുള്ള സര്‍വ്വ ആണവായുധങ്ങളും നശിപ്പിച്ച് പൂട്ടിക്കെട്ടണം . അപ്പോള്‍ നമുക്കവര് യൂറേനിയം തരും . അമേരിക്കയുമായി കരാര്‍ വേണ്ട . പാക്കിസ്ഥാന്,ചൈന എന്നീ രാജ്യങ്ങള്‍ അണു ആയുധങ്ങള്‍ കൈവശം വെക്കുന്നത് കൊണ്ട് നമുക്കത് ചിന്തിക്കാന്‍ പോലും പറ്റില്ല . അമേരിക്കയുമായി കരാര്‍ ഉണ്ടാക്കിയാല്‍ NPT ഒപ്പ് വെക്കാതെ തന്നെ നമുക്ക് യൂറേനിയം സപ്ലൈ ചെയ്യുന്ന രാജ്യങ്ങള്‍ അത് നല്‍കും . ഇത് നമുക്ക് ലഭിക്കുന്ന ഒരു അന്താരാഷ്ട്ര ഔദാര്യമാണ് . കാരണം യൂറേനിയം ഏറ്റവും അടിയന്തിരാവശ്യമുള്ളവരായി നമ്മളും അത് കൈവശമുള്ളവര്‍ അവരുമാണ് .
വൈദ്യുതോര്‍ജ്ജം ഉല്പാദിപ്പിക്കാന് ആണവ നിലയങ്ങള്‍ തന്നെ വേണോ എന്ന ചോദ്യത്തിനേ പ്രസക്തിയുള്ളൂ . വേണമെങ്കില്‍ അമേരിക്കയുമായി കരാര്‍ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല . ലോകത്ത് ഏറ്റവും കൂടുതല്‍ (മെഗാ വാട്ട്) ആണവ വൈദ്യുതി ഉല്പാദിപ്പിക്കുന്ന രാജ്യം അമേരിക്കയാണ്. മൊത്തം വൈദ്യുതോല്പാദനത്തില് ഏറ്റവും കൂടുതല്‍ ആണവവൈദ്യുതി ഉല്പാദിപ്പിക്കുന്ന രാജ്യം ഫ്രാന്‍സുമാണ് . എന്നാല്‍ ഈ രണ്ട് രാജ്യങ്ങളിലും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് ആണവനിലയങ്ങളെ ആശ്രയിക്കുന്നതിന് ശക്തമായ എതിര്‍പ്പുകളുമുണ്ട് .
അണു പിളര്‍പ്പ് (Nuclear fission) എന്നത് അപായ സാധ്യതകള്‍ ഉള്ളത് തന്നെയാണ് , സംശയമില്ല . അണുപ്രസരണം ഒഴിവാക്കല്‍ , ആണവ മാലിന്യങ്ങള്‍ സുരക്ഷിതമായി കളയുക എന്നീ പ്രശ്നങ്ങള്‍ , ജന്തു-സസ്യജാലങ്ങള്‍ക്ക് അപകടസാധ്യതകള്‍ ഇല്ലാത്താക്കുക ഇവയൊക്കെ ചിന്തിക്കേണ്ടതുണ്ട് . എന്നാല്‍ ഇതൊന്നും മത-കക്ഷിരാഷ്ട്രീയ പരിഗണനകള്‍ മുന്‍നിര്‍ത്തി വിചിന്തനം ചെയ്യേണ്ടവയല്ല . ഇവിടെ സയന്‍സ് മാത്രമേ നമുക്ക് രക്ഷയായിട്ടുള്ളൂ . ഇതിനൊക്കെ മനുഷ്യരാശിക്ക് ദോഷം വരാത്ത വിധത്തില്‍ പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങള്‍ ശാസ്ത്ര-സാങ്കേതിക വിദഗ്ദര്‍ വികസിപ്പിച്ചിട്ടുണ്ട് . ഗവേഷണ പരീക്ഷണങ്ങള്‍ നാനാതുറയിലും നടക്കുന്നുണ്ട് . മനുഷ്യന്റെ പ്രതിസന്ധികള്‍ അതേത് രൂപത്തിലായാലും മറികടക്കാനുള്ള ഉപായങ്ങള്‍ കണ്ടെത്തുന്നതില്‍ ജാഗരൂഗമാണ് ആഗോളശാസ്ത്രസമൂഹം . പെട്രോളും യൂറേനിയവും ആസന്നഭാവിയില്‍ തീര്‍ന്നാലും മറ്റ് മാര്‍ഗ്ഗങ്ങള്‍ അവര്‍ സന്ദര്‍ഭോചിതം കണ്ടെത്തിയിരിക്കും , സംശയം വേണ്ട .
നമുക്ക് എങ്ങനെയെല്ലാം വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന് നോക്കാം . സൂര്യപ്രകാശം, കാറ്റ് (വായുവിന്റെ ചലനം ) , തിരമാല എന്നിവയൊക്കെ ചൂണ്ടിക്കാട്ടാന്‍ പറ്റും . സ്വകാര്യ മേഖലയില്‍ ഇന്ന് കാറ്റില്‍ നിന്ന് വൈദ്യുതി പലരും ഉല്പാദിപ്പിക്കുന്നുണ്ട് . കേന്ദ്രസര്‍ക്കാര്‍ അതിന് സബ്സിഡിയും നല്‍കുന്നുണ്ട് . എന്നാല്‍ കാറ്റിന്റെ ശക്തിനിമിത്തം ടര്‍ബൈന്‍ കറങ്ങി അതില്‍ നിന്ന് ഉല്പാദിപ്പിക്കാന് കഴിയുന്ന വൈദ്യുതി വെറും 5 മെഗാ വാട്ട് ആയെങ്കില്‍ ആയി . സാധാരണഗതിയില്‍ ഒരു ടര്‍ബൈന്‍ 1.5 മെ.വാട്ട് ആണുല്പാദിപ്പിക്കുക . കുറേ ടര്‍ബൈനുകള്‍ ഒരേസ്ഥലത്ത് സ്ഥാപിച്ച് ഉല്പാദനം 200-300 മെ.വാട്ട് വരെയൊക്കെ ഉയര്‍ത്താം . എന്നാല്‍ അതിന് തുറസ്സായ സ്ഥലം വളരെ വിസ്തീര്‍ണ്ണത്തില്‍ വേണം . പിന്നെ കാറ്റ് ഇടതടവില്ലാതെ കിട്ടുകയും വേണം . കാറ്റടിക്കുന്ന വേഗതയുടെ ഏറ്റക്കുറവനുസരിച്ച് വൈദ്യുതിയുടെ ഉല്പാദനവും ഏറിയും കുറഞ്ഞുമിരിക്കും. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന വൈദ്യുതോര്‍ജ്ജത്തെ കുറിച്ച് അധികമാരും അറിഞ്ഞിരിക്കാത്ത ഒരു സത്യം , ഒരു ബള്‍ബ് പ്രകാശിക്കുമ്പോഴാണ് അതിനാവശ്യമായ ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുന്നത് എന്നതാണ് . നമുക്കത് ഉല്പാദിപ്പിച്ച് സ്റ്റോക്ക് ചെയ്യാന്‍ പറ്റില്ല എന്നര്‍ത്ഥം .
സൌരോര്‍ജ്ജം ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ ആരംഭദശയിലാണ് . അതിന് ധാരാളം മുടക്ക് മുതല്‍ വേണ്ടതുണ്ട് . സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വീടുകളിലെ വൈദ്യുതോര്ജ്ജാവശ്യങ്ങള് നിറവേറ്റി ഊര്‍ജ്ജക്കമ്മി പരിഹരിക്കാന്‍ ചെറിയ പങ്ക് നിര്‍വ്വഹിക്കാനേ ഇപ്പോള്‍ കഴിയൂ . ലോകത്തിലൊരിടത്തും സൌരോര്‍ജ്ജം ഉപയോഗിച്ച് പല നൂറ് മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന വൈദ്യുതനിലയങ്ങള്‍ ഇപ്പോഴില്ല .
ജലവൈദ്യുത പദ്ധതികള്‍ പുതിയതായി ആരംഭിക്കണമെങ്കില്‍ വലിയ വലിയ അണക്കെട്ടുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട് . അതിന്റെ പ്രശ്നങ്ങള്‍ എല്ല്ലാവര്‍ക്കും അറിയാം . ഞാന്‍ ഇവിടെ വിവരിക്കേണ്ടതില്ല . പിന്നെയുള്ളത് താപവൈദ്യുതനിലയങ്ങളാണ് . താപവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ടര്‍ബൈന്‍ കറക്കുന്നത് , കല്‍ക്കരി കത്തിച്ച് നീരാവിയുണ്ടാക്കി അതിന്റെ ശക്തി ഉപയോഗിച്ചാണ് . താപനിലയങ്ങള്‍ക്ക് ആയിരക്കണക്കിന് മെഗാവാട്ട് കരണ്ട് ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട് . എന്നാല്‍ അതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് . പ്രധാനമായി കല്‍ക്കരി ഉള്‍പ്പെടുന്ന ഫോസ്സില്‍ ഇന്ധനങ്ങളുടെ ശേഖരം പ്രകൃതിയില്‍ കുറഞ്ഞു വരുന്നു . കല്‍ക്കരി താപനിലയങ്ങളില്‍ എത്തിക്കാനുള്ള ചെലവ് . ഏറ്റവും പ്രധാനം താപനിലയങ്ങള്‍ പുറത്ത് വിടുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ നമ്മുടെ അന്തരീക്ഷോഷ്മാവ് വര്‍ദ്ധിപ്പിച്ച് കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് . എവിടെ ഹൈഡ്രോ കര്‍ബണ്‍ കത്തുന്നുവോ അവിടെ കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്നു . നമ്മുടെ ഭൌമാന്തരീക്ഷത്തിന് താങ്ങാനാവുന്നതിലപ്പുറം കാര്‍ബണ്‍ ഡയോക്സൈഡ് ഇപ്പോള്‍ തന്നെ അന്തരീക്ഷത്തിലുണ്ട് . വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ നമ്മളിതിന് പരിഹാരം കണ്ടില്ലെങ്കില്‍ പിന്നെ എന്ത് എന്ന് കണ്ടറിയണം .
നമുക്ക് പ്രശ്നങ്ങളെ ഒന്ന് വിലയിരുത്താം : വൈദ്യുതി കൂടുതല്‍ ലഭിക്കാതെ ഇനി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ല . വൈദ്യുതി കൂടുതല്‍ ഉല്പാദിപ്പിക്കാന് നിലവില്‍ സൌരോര്‍ജ്ജം , കാറ്റ് എന്നിവ ഫലപ്രദമല്ല . ജലവൈദ്യുതി നിലയങ്ങള്‍ എളുപ്പമല്ല . അതിരപ്പള്ളി മുതല്‍ നര്‍മ്മദ വരെ ഓര്‍ക്കുക . പിന്നെയുള്ളത് താപനിലയങ്ങളും ആണവനിലയങ്ങളുമാണ് .
താപനിലയങ്ങള്‍ കൊണ്ട് ആഗോളതാപനം വര്‍ദ്ധിക്കും , സൂര്യപ്രകാശത്തിലെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ആഗിരണം ചെയ്ത് കൊണ്ട് ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ (O3) പാളിക്ക് വിള്ളല്‍ സംഭവിച്ച് ജീവരാശികള്‍ക്ക് ആപത്ത് വര്‍ദ്ധിക്കും . ആണവനിലയങ്ങള്‍ നിമിത്തം അണുപ്രസരണം (റേഡിയേഷന്) , ആണവ വെയിസ്റ്റുകളുടെ നിര്‍മ്മാര്‍ജ്ജനം എന്നീ പ്രശ്നങ്ങളുമുണ്ട് .
അപ്പോള്‍ നമ്മള് ഏത് മാര്‍ഗ്ഗം സ്വീകരിക്കും ? രണ്ടില്‍ ഒന്നേ സ്വീകരിക്കാന്‍ വഴിയുള്ളൂ .
(തുടരും , നിങ്ങളും അല്പനേരം ചിന്തിക്കൂ )

ജനാധിപത്യത്തിന്റെ ഭാവി ?
ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയില്‍ രണ്ട് പത്രസമ്മേളനങ്ങള്‍ നടന്നു . രണ്ടും ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ . കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നത് ജനങ്ങളെ അറിയിക്കാന്‍ വേണ്ടി ഇടത് പര്‍ട്ടികളുടെ ഊഴമായിരുന്നു ആദ്യത്തേത് , രണ്ടാമത്തേത് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിക്കാന്‍ സമാജ് വാദി പാര്‍ട്ടിയുടേതും .
ഇത്തരം നാടകങ്ങള്‍ ഇനി കണ്ടുകൊണ്ടിരിക്കാനാണ് നമുക്ക് വിധി . കാരണം ചില രാജ്യങ്ങളില്‍ വേരുറച്ചത് പോലെ ഇരുകക്ഷി ജനാധിപത്യം നമുക്ക് വിധിച്ചിട്ടില്ല .
ചില നാടകങ്ങളുടെ സാമ്പിളുകള്‍ പറയാം . ബി.ജെ.പി.യെ മന്ത്രിസഭ രൂപീകരിക്കാന്‍ വിളിച്ചുപോയി എന്ന കാരണത്തിന് ഒരിക്കല്‍ രാം വിലാസ് പാസ്വാന് പാര്‍ലമെന്റില്‍ രാഷ്ട്രപതി പ്രവേശിക്കുമ്പോള്‍ മറ്റെല്ലാവരേയും പോലെ എഴുനേറ്റ് നില്‍ക്കാതെ അനാദരിച്ചു . പിന്നെ ചില മാസങ്ങള്‍ക്കുള്ളില്‍ പാസ്വാനെ കാണുന്നത് ബി.ജെ.പി. മന്ത്രിസഭയില്‍ അംഗമായിട്ടാണ് . ഇപ്പോള്‍ ബി.ജെ.പി.യെ അകറ്റാന്‍ വേണ്ടി മാത്രമായ യു.പി.ഏ.യിലെ കേബിനറ്റ് മന്ത്രിയാണ് കഥാപുരുഷന് .
ഒരിക്കല്‍ ഞാന്‍ ചെന്നൈയില്‍ പോയപ്പോള്‍ അവിടെങ്ങും DMK പ്രവര്‍ത്തകരുടെ ചുവരെഴുത്ത് കണ്ടു : തമിഴ് നാട്ടില്‍ വര്‍ഗ്ഗീയകാളകൂടവിഷത്തെ ക്ഷണിച്ചുകൊണ്ടു വന്ന ജയലളിതയെ ഒറ്റപ്പെടുത്തുക എന്നായിരുന്നു അതിലെ സാരാംശം . അന്ന് ADMK ബി.ജെ.പി.യുമായി സഖ്യത്തിലേര്‍പ്പെട്ട സമയമായിരുന്നു . പിന്നെ കുറെ കഴിഞ്ഞ് ഞാന്‍ വീണ്ടും അവിടെ പോയപ്പോള്‍ ചില ചുമരുകളില്‍ ആ എഴുത്ത് മായ്ക്കപ്പെടാതെ കിടക്കുന്നുണ്ടായിരുന്നു . അപ്പോള്‍ പക്ഷെ DMK ബി.ജെ.പി.യുടെ കൂടെ ആയിരുന്നു . അതേ ദ്രാവിഡമുന്നേറ്റകഴകം ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയാണ് . രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ചെന്നൈ അണ്ണാശാലൈയില്‍ സ്ഥാപിച്ചിരുന്ന കലൈജ്ഞരുടെ പ്രതിമ കോണ്ഗ്രസ്സുകാര് തകര്‍ത്തിരുന്നു .
തമിഴ് പുലികളുടെ എക്കാലത്തെയും തോഴനായ വൈഗോ , പുലികളോട് മൃദുസമീപനം പുലര്‍ത്തുന്ന കരുണാനിധിയുമായും ഉഗ്രന്‍ പുലിവിരോധിയായ ജയലളിതയുമായും മാറി മാറി കൂട്ട് കൂടിയിട്ടുണ്ട് . ഇപ്പോള്‍ എവിടെയാണാവോ ?
ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചിലുണ്ട് : പെണ്ണുങ്ങള്‍ക്ക് മുടിയുണ്ടെങ്കില്‍ ഏത് ഭാഗത്തും കെട്ടിവെക്കാമെന്ന് . രാഷ്ട്രീയക്കാര്‍ക്ക് എല്ലില്ലാത്ത നാക്കുള്ളത് കൊണ്ട് എങ്ങനെയും വളയും .
സത്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷം ഇടത് പിന്തുണയോടെ മന്മോഹന് സിങ്ങ് സര്‍ക്കാര്‍ നിലനിന്നത് ഒരു അത്ഭുതവും വിരോധാഭാസവും ബന്ധപ്പെട്ട പാര്‍ട്ടികളുടെ നിസ്സഹായാവസ്ഥയും , ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൌര്‍ബ്ബല്യവുമാണ് .
ഇനി കൂട്ടുകക്ഷിഭരണത്തിലൂടെയേ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഗവണ്മേണ്ടിനും മുന്നോട്ട് പോകാനാവൂ എന്നത് ഏത് രാജ്യസ്നേഹിയേയും ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ് .
കൂട്ടുകക്ഷിഭരണം എങ്ങനെയൊക്കെ അകാലചരമമടയാം ? കാഷ്മീരിലേക്ക് നോക്കൂ . അവിടെ ഇന്നലെ ഗുലാം നബി ആസാദ് രാജി വെച്ചു . രാജിയില്‍ ആഹ്ലാദത്തിമിര്‍പ്പിലാണ് പരസ്പരം പൊരുതുന്ന ബി.ജെ.പി.യും , നേഷനല്‍ കോണ്‍ഫറന്‍സും , പി.ഡി.പി.യും . എന്താണ് രാജിയിലേക്ക് നയിച്ചത് .
ഇന്ത്യയില്‍ മുസ്ലീംങ്ങള്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ നോക്കി നടത്താന്‍ വഖഫ് ബോര്‍ഡ് ഉണ്ട് . ഹജ്ജിന് പോകുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായധനം നല്‍കുന്നുണ്ട് . തീര്‍ത്ഥാടനം ഏത് മതവിശ്വാസിക്കും ക്ലേശപൂരിതമാണ് . കാഷ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തില്‍ പതിനായിരക്കണക്കിന് ഭക്തര്‍ തീര്‍ത്ഥയാത്ര പോകാറുണ്ട് . (ഞാന്‍ ഭക്തനുമല്ല,അമ്പലങ്ങളില്‍ പോകാറുമില്ല) എല്ലാ വര്‍ഷവും അവിടെ തീവ്രവാദികള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുമുണ്ട് . എന്നാല്‍ രണ്ട് വര്‍ഷമായി സമാധാനപരമായിരുന്നു അമര്‍നാഥ് യാത്ര .
ആ ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത് സംസ്ഥാന ഗവര്‍ണ്ണര്‍ ചെയര്‍മാനായ ഒരു ഗവേണിങ്ങ് ബോഡിയാണ് . വനപ്രദേശത്ത് കൂടിയാണ് ഭക്തര്‍ അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിലെത്തേണ്ടത് . ഭക്തന്മാരുടെ സൌകര്യാര്‍ത്ഥം ചെയര്‍മാനായ ഗവര്‍ണ്ണര്‍ നൂറ് ഏക്കര്‍ വനപ്രദേശം അനുവദിച്ചു തരാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു , വെറുതെയല്ല പൊന്നുംവിലയ്ക്ക് . സര്‍ക്കാര്‍ ആവശ്യം അനുവദിച്ചു . ഉടനെ മതമൌലികവാദികള്‍ കലാപം ആരംഭിച്ചു . ഞങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് തൂക്കി വില്‍ക്കുന്നു എന്ന മട്ടിലുള്ള വാള് പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു . ഇതിനിടയില്‍ സര്‍ക്കാരിനെ പിന്തുണച്ചിരുന്ന പി.ഡി.പി. പിന്തുണ പിന്‍വലിച്ചു .
സര്‍ക്കാരിന്റെ തന്നെ ടൂറിസം വകുപ്പ് ഭക്തര്‍ക്ക് ആവശ്യമായ സൌകര്യം ചെയ്തുകൊടുക്കാമെന്ന ഉറപ്പിന്മേല് ഗവര്‍ണ്ണര്‍ ആവശ്യം പിന്‍വലിച്ചു . (അതിനെതിരെ സംഘപരിവാര്‍ ഭാരത് ബന്ദ് പ്രഖ്യാപിക്കുകയും കേരളം മാത്രം വിജയിപ്പിച്ചുകൊടുക്കുകയും ചെയ്തു) ആ തീരുമാനത്തെ പി.ഡി.പി.സ്വാഗതം ചെയ്തെങ്കിലും സര്‍ക്കാറിനുള്ള പിന്‍വലിച്ച പിന്തുണ മടക്കിക്കൊടുക്കാന്‍ വിസമ്മതിച്ചു . ആസാദ് രാജി വെച്ചു . രാജിയില്‍ ബി.ജെ.പി.യും പടക്കം പൊട്ടിച്ചു ആഹ്ലാദിച്ചു .
ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുന്‍പ് ബി.ജെ.പി. ഉയര്‍ത്തിയ പ്രധാനപ്പെട്ട രണ്ട് മുദ്രാവാക്യങ്ങളായിരുന്നു, ഏക സിവില്‍ കോഡും കാഷ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയണമെന്നതും . നമ്മുടെ രാജ്യത്തുള്ള മുഴുവന്‍ പുരോഗമന ചിന്തകന്മാരേയും ആകര്‍ഷിച്ചതും (പുരോഗമനം എന്നത് ഇടതിന്റെ മാത്രം കുത്തകയല്ല) അവര്‍ കാലാകാലങ്ങളില്‍ ആവശ്യപ്പെട്ടിരുന്നതുമായിരുന്നു ആ മുദ്രാവാക്യങ്ങള്‍ . എന്നാല്‍ കൂട്ടുകക്ഷി ഭരണത്തിന്റെ പരിമിതിയും പരാധീനതയും കൊണ്ടോ എന്തോ അറിയില്ല ബി.ജെ.പി. ആ മുദ്രാവാക്യങ്ങള്‍ വിസ്മരിച്ചു .
കാഷ്മീരിനുള്ള പ്രത്യേക പദവി ഇനിയും തുടരണോ ? വേണ്ട എന്നായിരുക്കും ഭൂരിപക്ഷം പേരും ഉത്തരം പറയുക . പക്ഷെ നമ്മെ ഇനി ഭരിക്കാന്‍ പോകുന്നത് ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന കൊച്ചു കൊച്ചു പാര്‍ട്ടികളുടെ നേതാക്കള്‍ ചേര്‍ന്ന് അവസരവാദപരമായി ഉണ്ടാക്കുന്ന മുന്നണി സര്‍ക്കാറുകളായിരിക്കും . അപ്പോള്‍ ഇനി മുതല്‍ ഇത്തരം പത്രസമ്മേളനങ്ങള്‍ നമ്മുടെ ദൈനംദിനരാഷ്ട്രീയത്തിന്റെ ഭാഗമാവാന്‍ പോവുകയാണ് .

ആണവക്കരാര്‍ ; ഇടതുകളുടെ ഗതികേട് !
ആണവക്കരാറിന്റെ കാര്യത്തില്‍ ഇടത് പാര്‍ട്ടികളുടെ അനുഭാവികള്‍ പൊതുവേയും സി.പി.എമ്മിന്റെ അണികള്‍ പ്രത്യേകിച്ചും വളരെ ശക്തമായി ഇപ്പോഴും എതിര്‍ത്തു വരുന്നുണ്ട് . ഇക്കാര്യത്തില്‍ ബി.ജെ.പി.യും ഇടതുകളും ഫലത്തില്‍ ഒരേ ചേരിയിലാണ് . കോണ്‍ഗ്രസ്സും യു.പി.ഏ. യിലെ ഇതരഘടക കക്ഷികളും ആണവക്കരാര്‍ രാജ്യ താല്പര്യത്തിന് അത്യന്താപേക്ഷിതമാണ് എന്നാണ് നമ്മെ ഉല്ബോധിപ്പിക്കുന്നത് . രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നതിന്റെ തെളിവായി , സ്വന്തം നിലനില്‍പ്പിന് വേണ്ടി യു.പി.ഏ.യില്‍ ചേക്കാറാന്‍ തയ്യാറായി നില്ക്കുന്ന മുലായം സിങ്ങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്ക് ആണവക്കരാര്‍ ഇപ്പോള്‍ രാജ്യതാല്പര്യത്തിന്റെ പ്രതീകമാണ് . അങ്ങനെ ആണവക്കരാറിന്റെ കാര്യത്തില്‍ ഉണ്ടായ വിവാദങ്ങള്‍ വെറും രാഷ്ട്രീയപ്രേരിതം മാത്രമായിരുന്നുവെന്ന് അസന്നിഗ്ദമായി തെളിഞ്ഞു . ആണവക്കരാറിനെതിരെ എന്തെല്ലാം ന്യായവാദങ്ങളുമായാണ് ഇടത് അനുഭാവികള്‍ രംഗത്ത് വന്നത് . ഇപ്പോള്‍ ആണവക്കരാര്‍ നടപ്പിലാവാന്‍ പോകുന്നു . ഇനി ഇടതുകള്‍ എന്ത് ചെയ്യും ? നമ്മുടെ രാജ്യം ഈ കരാര്‍ മൂലം അമേരിക്കയ്ക്ക് പണയദ്രവ്യമാവുമ്പോള്‍ അത് വീണ്ടെടുക്കാനുള്ള മഹായജ്ഞത്തിനുള്ള തയ്യാറെടുപ്പിലാവുമോ ഇനി അവര്‍ ? അതിന് അവരോടൊപ്പം ബി.ജെ.പി.യും ചേരുമോ ?
പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത ഒരു കരാര്‍ എന്നായിരുന്നു ബി.ജെ.പി.യും. ഇടതുകളും ഒരേ സ്വരത്തില്‍ ആണവക്കരാറിനെതിരെ ആഞ്ഞടിച്ചത് . ആ സ്ഥിതിവിശേഷമാണ് 24 മണിക്കൂറിനുള്ളില്‍ മാറിക്കിട്ടിയത് . ബുഷിനേക്കാളും മാരകം അദ്വാനിയാണെന്ന അമര്‍സിങ്ങിന്റെ പ്രസ്ഥാവന മൂലം ഞെട്ടിയത് യഥാര്‍ഥത്തില്‍ ഇടതന്മാരായിരിക്കും .
ഒരു വലിയ സത്യമാണ് അമര്‍ സിങ്ങ് രണ്ടേ രണ്ട് വാക്കുകളില്‍ സിമ്പിളായി പറഞ്ഞത് . ഏതാനും മാസങ്ങളില്‍ വൈറ്റ് ഹൌസിന്റെ പടിയിറങ്ങി അമേരിക്കന്‍ രാഷ്ട്രീയപാരമ്പര്യമനുസരിച്ച് തന്റെ പഴയ ലാവണങ്ങളിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്ന ബുഷിന് ഇന്‍ഡ്യയെ ഒരു പോറലുമേല്‍പ്പിക്കാന്‍ കഴിയില്ല . എന്നാല്‍ പ്രധാനമന്ത്രി ആകാന്‍ ദുര മൂത്ത് അക്ഷമയോടെ നില്ക്കുന്ന ഒരേ ഒരു വ്യക്തിയേ ഇന്‍ഡ്യയിലുള്ളൂ . അത് അദ്വാനിയാണ് . അതിന് വേണ്ടി അദ്ദേഹത്തിന്റെ ആവനാഴിയിലുള്ള ആയുധങ്ങള്‍ ഹൈന്ദവ വര്‍ഗ്ഗീയതയാണ് . ഇന്‍ഡ്യയെ കാവി പുതപ്പിച്ച് അഭിനവ ഹിന്ദു സാമ്രാജ്യം സൃഷ്ടിക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം . അതേ പോലെ ഭാരതത്തെ ഇസ്ലാമീകരിക്കുക എന്ന ലക്ഷ്യം മനസ്സില്‍ താലോലിക്കുന്ന ഇസ്ലാം സംഘടനകളും ഇവിടെ അവസരം കാത്തിരിക്കുന്നുണ്ട് . ഭാഗ്യവശാല്‍ മതേതരവാദികള്‍ ഹിന്ദു-മുസ്ലീം-കൃസ്ത്യനാദി സമുദായങ്ങളില്‍ ഇവിടെ ഭൂരിപക്ഷം ഉള്ളത് കൊണ്ടാണ് ഈ ദുഷ്ടശക്തികള്‍ക്ക് ഇന്‍ഡ്യയെ ഒരു പോര്‍ക്കളമാക്കി മാറ്റാന്‍ ഇനിയും കഴിയാത്തത് . ഈ ഒരു സന്തുലനം ഇല്ലാതാക്കാനാണ് ഇടതുകള്‍ ഫലത്തില്‍ ശ്രമിച്ചത് . സമാജ് വാദി പാര്‍ട്ടി ആ ഗൂഢ ശ്രമം തകര്‍ത്തു . അദ്വാനിയാണ് ബുഷിനെക്കാള്‍ മാരകം എന്ന അമര്‍സിങ്ങിന്റെ വാക്കുകള്‍ ഇന്‍ഡ്യന്‍ മതേതരത്വത്തിന്റെ ശക്തിയും ചൈതന്യവുമാണ് കാണിക്കുന്നത് . അവസരത്തിനൊത്ത് ഉയരാന്‍ മതേതരവാദികള്‍ക്ക് കഴിയുമെന്ന് ഇത് തെളിയിക്കുന്നു . എന്തും പ്രത്യയശാസ്ത്രക്കണ്ണാടിയിലൂടെയേ കാണൂ എന്ന് ശാഠ്യമുള്ള ഇടതുകള്‍ക്ക് ഇതിന്റെ വില മനസ്സിലാവില്ല .
തങ്ങള്‍ മാത്രമാണ് യഥാര്‍ഥ രാജ്യസ്നേഹികള്‍ എന്നും കോണ്‍ഗ്രസ്സും സഖ്യകക്ഷികളും രാജ്യത്തെ പണയപ്പെടുത്താന്‍ ശ്രമിക്കുന്ന ദേശദ്രോഹികള്‍ ആണെന്നുമുള്ള ബി.ജെ.പി.യുടെയും ഇടതുകളുടെയും സംയുക്തമായ അവകാശവാദമാണ് സമാജ് വാദി പാര്‍ട്ടി ഒറ്റ പ്രസ്ഥാവന കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയത് .
ആണവക്കരാറിന്റെ പേരില്‍ ഇല്ലാത്ത ഭീതി സൃഷ്ടിച്ച് യു.പി.ഏ. സര്‍ക്കാറിനെ മുട്ട് കുത്തിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ഇടതുകള്‍ , അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ അധികാരം സംഘപരിവാറുകളുടെ ചോര പുരണ്ട കൈകളില്‍ ഏല്‍പ്പിക്കാനുള്ള നീചവും മാരകവും ആയ പ്രവൃത്തിയിലായിരുന്നു ഏര്‍പ്പെട്ടിരുന്നത് . ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞ പോലെ . ആണവക്കരാറില്‍ തട്ടി യു.പി.ഏ. സര്‍ക്കാര്‍ നിലം പതിച്ചിരുന്നുവെങ്കില്‍ , പിന്നീട് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരം കരസ്ഥമാക്കുകയും കരാര്‍ പൂര്‍ണ്ണമായും നടപ്പാക്കുകയും ചെയ്യുമായിരുന്നു . അതിന്റെ ഫലം നമ്മുടെ രാജ്യത്തിലെ മതേതരശക്തികള്‍ ദുര്‍ബ്ബലമാവുകയും ഹൈന്ദവവര്‍ഗ്ഗീയത ആസുരവളര്‍ച്ച നേടുകയുമായിരുന്നു . ഇത് ഇടതുകള്‍ക്ക് അറിയാത്തതല്ല . ആ ഒരു വിപത്താണ് സമാജ് വാദി പാര്‍ട്ടി ഒറ്റയടിക്ക് തകര്‍ത്തത് . ഇപ്പോള്‍ അദ്വാനിയുടെ പ്രധാനമന്ത്രിപദ മോഹം സഫലമാകാനുള്ള സാധ്യത അത്ര കൈയെത്താവുന്ന അടുത്തല്ല .
നിര്‍ണ്ണായകമായ അവസരങ്ങളിലെല്ലാം രാജ്യത്തിന്റെ താല്പര്യങ്ങള്ക്ക് എതിരായ ഒരു നിലപാടുതറയില്‍ നിന്ന് നാടിനെ തകര്‍ക്കാന്‍ കൂട്ട് നില്ക്കുക എന്നത് ഇന്‍ഡ്യയിലെ ഇടതുകളുടെ ഒരു നിയോഗം പോലെയാണ് അവര്‍ കാണുന്നത് എന്ന് തോന്നുന്നു . പാക്കിസ്ഥാന് വിഭജനത്തിന് വേണ്ടി മുസ്ലീംകളെക്കാളും വീറോടെ അന്ന് വാദിച്ചത് ഇവിടത്തെ ഇടതുകളായിരുന്നു . ക്വിറ്റ് ഇന്‍ഡ്യാ സമരകാലത്ത് ബ്രിട്ടീഷ് കാരോടൊപ്പം നില്‍ക്കേണ്ടി വന്നു അവര്‍ക്ക് . ബ്രിട്ടനെതിരെ പോരാടാന്‍ അഹ്വാനം ചെയ്ത നേതാജി അവര്‍ക്ക് ജപ്പാന്റെ ചെരുപ്പ് നക്കി ആയിരുന്നു . ചൈന നമ്മെ ആക്രമിച്ചപ്പോള്‍ ആര് അരെ ആക്രമിച്ചു എന്നറിയാത്ത പോലെ പൊട്ടന് കളി കളിച്ച് ഫലത്തില്‍ ചൈനയ്ക്ക് അനുകൂല നിലപാടെടുത്തു . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രണ്ടായി പിളര്‍ത്തി ആ പാര്‍ട്ടികള്‍ തന്നെ ഇന്‍ഡ്യയില്‍ അശുവാകാനുള്ള കാരണം അന്നത്തെ ആ നിലപാടായിരുന്നു . ഇന്നും ഇടതുകള്‍ക്ക് ഇന്‍ഡ്യക്കാരാകാന്‍ കഴിഞ്ഞിട്ടില്ല . അത് പോലെ തന്നെ വിശ്വപൌരത്വം എന്ന സങ്കല്‍പ്പത്തിലേക്കുയരാനും കഴിഞ്ഞിട്ടില്ല.
1947 ആഗസ്റ്റ് 15 ന് നമ്മുടെ നാട് ആവേശപൂര്‍വ്വം സ്വാതന്ത്ര്യപ്പൊന്‍പ്പുലരിയെ സ്വാഗതം ചെയ്യുമ്പോള്‍ ഇവിടത്തെ ഇടതുകള്‍ കരിദിനം ആചരിക്കുകയായിരുന്നു . ഇന്‍ഡ്യ സ്വതന്ത്രമായില്ല എന്നായിരുന്നു അവരുടെ വാദം . ഇന്‍ഡ്യയിലെ ഇടതുകള്‍ അന്ന് തൊട്ട് ഇന്നേ വരെ ഔദ്യോഗികമായി ഇന്‍ഡ്യ സ്വതന്ത്രമായി എന്ന് പറഞ്ഞിട്ടില്ല . ഗതികേട് കൊണ്ട് ഇടത് മന്ത്രിമാര്‍ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയര്‍ത്താറുണ്ടെങ്കിലും ഒരു ഇടതന് അനുഭാവി പോലും ഇന്നേ വരെ ദേശീയപതാക കൈ കൊണ്ട് തൊട്ടിട്ടില്ല . ചെങ്കോട്ടയില്‍ ചെങ്കൊടി ദേശീയപതാകയായി ഉയര്‍ത്താനാണ് അവര്‍ കാത്തിരിക്കുന്നത് . ത്രിവര്‍ണ്ണ പതാക ഇടതുകള്‍ക്ക് ഹറാമാണ് . അവരാണ് ഇപ്പോള്‍ ദേശസ്നേഹത്തിന്റെ അഭിനവ അപ്പോസ്തലന്മാരായി അഭിനയിക്കുന്നത് . കാലം മാറുന്നത് മാറ്റത്തിന്റെ ഉസ്താദുകള്‍ക്ക് മനസ്സിലാവുന്നില്ല . ആണവക്കരാറിനെ എതിര്‍ത്തത് മറ്റൊരു ചരിത്രപരമായ മണ്ടത്തരമായിരുന്നെന്ന് ഇടതുകള്‍ക്ക് വൈകാതെ മനസിലാകും .
യു.പി.ഏ. സര്‍ക്കാര്‍ തല്ക്കാലം രക്ഷപ്പെടുന്നത് നമ്മുടെ മതേതരപാരമ്പര്യങ്ങള്‍ക്കും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും കൂടി രക്ഷയാണ് . ഇതില്‍ ഇളിഭ്യരായത് ഇടതുകളാണെങ്കിലും ഭരണം കിട്ടിപ്പോയി എന്നു കരുതിയിരുന്ന സംഘപരിവാറുകള്‍ക്ക് നിരാശ മുത്ത് പിരാന്ത് പിടിച്ച പോലെ പിച്ചും പേയും പുലമ്പുകയാണ് . മുന്‍ രഷ്ട്രപതി അബ്ദുള്‍ കലാം , ആണവക്കരാര്‍ ഇന്‍ഡ്യയ്ക്ക് അനുഗുണമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാക്കളോട് പറഞ്ഞത് ദൌര്‍ഭാഗ്യകരവും ദു:ഖകരവുമാണെന്ന് പത്രസമേളനം വിളിച്ച് പറഞ്ഞ യശ്വന്ത് സിഹ്ന പൊട്ടിക്കരഞ്ഞില്ല എന്നേയുള്ളൂ . സമാജ് വാദി പാര്‍ട്ടിയുടെ നിലപാട് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന തിരിച്ചറിവാണ് ആ പൊട്ടിത്തെറിക്ക് ആധാരം . ഇന്‍ഡ്യയിലെ മതേതരശക്തികള്‍ ഒരു കുടക്കീഴില് അണിനിരന്ന് വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ ചെറുത്ത് നില്‍ക്കാനുള്ള സാധ്യതയാണ് തെളിഞ്ഞ് വന്നത് . മൂന്നാംമുന്നണി തട്ടിക്കൂട്ടി ഉണ്ടാക്കി ത്രികോണ മത്സരം മുഖേന മതേതരശക്തികളെ ദുര്‍ബ്ബലപ്പെടുത്തി അധികാരം സംഘപരിവാറുകള്‍ക്ക് വെള്ളിത്താലത്തില്‍ കാഴ്ച വെക്കാനുള്ള ഇടതുകളുടെ സ്വപ്നമാണ് പൊലിഞ്ഞത് .
പാവം ഇടതുകള്‍ എന്ത് ചെയ്യും ? അവര്‍ക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സാണ് മുഖ്യരാഷ്ട്രീയ പ്രതിയോഗി . എന്നാല്‍ കോണ്‍ഗ്രസ്സിനെ മാത്രം നേരിട്ട്, ഉള്ള സംസ്ഥാനങ്ങളില്‍ ഒതുങ്ങി ദേശീയരാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കാനും കഴിയുന്നില്ല . പിന്നെ പ്രകാശ് കാരാട്ടിനും , ബര്‍ദ്ദനും വേറെന്ത് പണി ? ചന്ദ്രബാബു നായിഡുവിനെപ്പോലെയും , ജയലളിതയെയും പോലെ അവസരം പോലെ ബി.ജെ.പി.യോട് കൂട്ട് കൂടാനും വയ്യ . അങ്ങനെയാണ് അവര്‍ക്ക് ഇപ്പോള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധന്റെ റോളില്‍ ചാനലുകള്‍ക്ക് മുന്നില്‍ മെയ്ക്കപ്പ് ഇടേണ്ടി വരുന്നത് . അത് കൂടാതെയാണ് ചുമക്കേണ്ടി വരുന്ന പ്രത്യയശാസ്ത്രച്ചുമടിന്റെ ഭാരം . കാരാട്ടിനെ സമ്മതിക്കണം . ചില്ലറപ്പണിയൊന്നുമല്ല അത് .
ജനകീയജനാധിപത്യവിപ്ലവം എന്നാലെന്തെന്ന് ആണവക്കരാരിനെ എതിര്‍ക്കുന്ന , നേതാവ് പറയുന്നതിനൊപ്പിച്ച് തത്തമ്മേ പൂച്ച പൂച്ച എന്ന് പാടുന്ന , ഏതെങ്കിലും ഇടത് അനുഭാവികള്‍ക്ക് അറിയാമോ ? അതാണ് ഞാന്‍ പറഞ്ഞ പ്രത്യയശാസ്ത്രച്ചുമടുകളിലെ ഒരു ഭാണ്ഡക്കെട്ട് . അത് എന്താണെന്ന് മനസ്സിലായാലേ , പ്രധാനമന്ത്രി പദം നല്കപ്പെട്ടപ്പോള് അത് തിരസ്കരിച്ചത് ഒരു ഹിമാലയന്‍ വിഡ്ഢിത്തം ആയിപ്പോയെന്ന ജ്യോതി ബസുവിന്റെ സുപ്രസിദ്ധ വചനത്തിന്റെ പൊരുളും മനസ്സിലാവൂ . ഇന്നും ഇടതുകള്‍ക്ക് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയാത്തതിന്റെ കാരണം സി.പി.എം. എന്ന പാര്‍ട്ടിയുടെ പരിപാടിയില്‍ എഴുതിവെച്ചിട്ടുള്ള ആ ഖണ്ഡികകളാണ് . സി.പി.ഐ.ക്ക് ആ അസ്ക്യതയില്ല . എന്നാല്‍ ഇടത് ഐക്യം എന്ന ചതിക്കുഴിയിലാണ് അവര്‍ . സി.പി.എം. എന്ന മഹത്തായ സംഘടന ഈ ചുമടുകള്‍ പേറുന്ന കാലത്തോളം അവര്‍ക്ക് ദുഷ്ടന്റെ ഫലം ചെയ്യാനേ കഴിയൂ . പാവം അണികള്‍ കഥയറിയാതെ ആട്ടം കാണുന്നു . കടലാസിലുറങ്ങുന്ന പാര്‍ട്ടിപ്പരിപാടി തങ്ങളെ ചൂട് ചോറ് മാന്തിക്കുന്നു എന്ന് അവരുണ്ടോ അറിയുന്നു ? കഷ്ടം !
( കോണ്‍ഗ്രസ്സിനോടും യു.പി.ഏ. സഖ്യകക്ഷികളോടും ഒരഭ്യര്‍ഥനയുണ്ട് . പിന്തുണ പിന്‍വലിക്കും ... ഇപ്പോ പിന്‍വലിക്കും .. നോക്കിക്കോ പിന്‍വലിക്ക്വേ ... ഇമ്മട്ടിലുള്ള ഉമ്മാക്കി കാട്ടിയതാണ് ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെ യു.പി.ഏ . പ്രവേശനത്തിന് കളമൊരുക്കിയത് . അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ നിങ്ങള്‍ക്കത് അളവറ്റ ആത്മവിശ്വാസം നല്‍കും . അതിനാല്‍ ഒരു നന്ദിയെങ്കിലും ഇടതുകളോട് പറയാന്‍ മറക്കണ്ട . ഒന്നുമില്ലെങ്കിലും നാലു കൊല്ലം നിങ്ങളെ താങ്ങി ഇപ്പോള്‍ ഒന്നുമില്ലാതെ രാഷ്ട്രീയനടുത്തെരുവില്‍ നില്‍ക്കേണ്ട അവസ്ഥയിലായില്ലെ അവര്‍ ? മുലായം ഇല്ലാതെ എന്ത് മൂനാം മുന്നണി ? മൂനാം മുന്നണിയില്ലാതെ ഇടതുകള്‍ക്ക് ഡല്‍ഹിയിലെന്ത് കാര്യം ? )

ആണവക്കരാറിന്റെ രാഷ്ട്രീയം (പോഡ്കാസ്റ്റ് )
ആണവക്കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിവാദങ്ങളില്‍ ഏറ്റവും ഒടുവിലത്തെ സംഭവവികാസം , കരാറിനെ ഏറ്റവും ശക്തമായി അനുകൂലിച്ച് കൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവ് രംഗത്ത് വന്നതാണ് . അത് വായിച്ചപ്പോള്‍ എനിക്ക് എന്തെങ്കിലും എഴുതണമെന്ന് തോന്നി . പക്ഷെ നടുവേദന നിമിത്തം ഇരുന്ന് ടൈപ്പ് ചെയ്യാന്‍ പ്രയാസം . അത് കൊണ്ട് മൊക്രോ ഫോണ്‍ ഓണ്‍ ചെയ്ത് , യാതൊരു തയ്യാറെടുപ്പുമില്ലാതെ മനസ്സില്‍ തോന്നിയത് റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്യാതെ പോഡ്കാസ്റ്റ് ആക്കി പോസ്റ്റ് ചെയ്യുന്നു . ഇനിയും കുറെ പറയണമെന്നുണ്ട് . പിന്നെയൊരവസരത്തിലാകാം .
വാല്‍ക്കഷണം :
ആണവക്കാരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം ഏഴാം തീയ്യതിക്കകം അറിയിക്കണമെന്ന് സര്‍ക്കാറിന് ഇടത് പാര്‍ട്ടികളുടെ അന്ത്യശാസനം !
സര്‍ക്കാറിനുള്ള പിന്തുണ എപ്പോള്‍ പിന്‍വലിക്കുമെന്ന തീരുമാനം അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പേ എങ്കിലും പ്രഖ്യാപിക്കുമോ സഖാവേ ?
“ ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ നാടകം ” ഒരു ഭാജാപാ നേതാവ് !
അപ്പോള്‍ യു.പി.ഏ സര്‍ക്കാറിനെ താഴെയിറക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഭാജപയുടെ മറ്റൊരു മുതിര്‍ന്ന നേതാവ് യശ്വന്ത് സിഹ്ന സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിങ്ങിനെ ഇന്നലെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത് രാഷ്ട്രീയസിനിമയാണോ ആര്‍ഷഭാരത നേതാവേ ?
ഇനി പോഡ്കാസ്റ്റിലേക്ക് :
ആണവക്കരാര്‍ എന്റെ കാഴ്ചപ്പാടില്‍

ഞാനൊരു അനോണി , നീയൊരു അനോണി, ചിന്തിച്ചു നോക്കിയാല്‍ എല്ലാവരും അനോണി !
“ നാനും ബൊമ്മൈ .... നീയും ബൊമ്മൈ ... നിനൈത്ത് പാര്‍ത്താല്‍ എല്ലാം ബൊമ്മൈ ...” കണ്ണദാസന് എഴുതിയ ഒരു പഴയ പാട്ടിന്റെ വരി കടം വാങ്ങിയതാണ് ഈ തലക്കെട്ട് . അനോണി പ്രശ്നം ഞാന്‍ ബ്ലോഗില്‍ ഉയര്‍ത്തിയപ്പോള്‍ എനിക്ക് വിചിത്രമായ പല വാദഗതികളും കേള്‍ക്കാന്‍ ഇടയായി . ഭൂലോകവും ബൂലോഗവും ഒന്നാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചതാണെന്റെ പ്രശ്നം എന്ന് ചിലര്‍ പറഞ്ഞു . അത് ശരി തന്നെയാണ് . ബൂലോഗം എന്ന് ഒരു പ്രത്യേക ലോഗം ഉണ്ടെന്ന് ഞാന്‍ അംഗീകരിച്ചിട്ടില്ല . തനിക്ക് പറയാനുള്ളത് മറ്റുള്ളവരെ കേള്‍പ്പിക്കാന്‍ ഓരോരുത്തരും ഓരോ മാധ്യമം തേടുന്നുണ്ട് . അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആണ് ഇക്കാലത്ത് കഴിവും ഭാവനയും ഉള്ളവര്‍ക്ക് ഇതിന് അവസരമൊരുക്കുന്നത് . ബഹുഭൂരിപക്ഷത്തിന് ഇവ രണ്ടും അപ്രാപ്യമാണ് . അവിടെയാണ് ബ്ലോഗിന്റെ പ്രസക്തി . തനിക്ക് പറയാനുള്ളത് പറയന് താരതമ്യേന എളുപ്പത്തില്‍ പ്രാപ്യമായ ഒരു മാധ്യമം ഉപയോഗിച്ച് ചുരുക്കം ചിലരുമായി സംവദിക്കുന്നു എന്ന് മാത്രം .
അനോണി പേര് ഉപയോഗിക്കാന്‍ കാരണമായി ഒരാള്‍ പറഞ്ഞത് എന്നോട് ചോദിച്ചിട്ടല്ല എന്റെ നാമകരണം നടന്നത് . യഥാര്‍ഥ ലോകത്തില്‍ ഇഷ്ടപ്പെട്ട പേര് എനിക്ക് ലഭിച്ചില്ല , അതിനാല്‍ ഇവിടെയെങ്കിലും എന്റെ ഇഷ്ടത്തിനൊത്ത പേര് സ്വീകരിക്കട്ടെ എന്നാണ് . അങ്ങനെ തന്നിഷ്ടപ്രകാരം സ്വീകരിച്ച ബൂലോഗപ്പേര് മരക്കോന്തന്‍, ഈനാമ്പേച്ചി,കുപ്പത്തൊട്ടി, കുറ്റിച്ചൂല്, തുടങ്ങി ഇപ്പറയുന്ന ബൂലോഗത്ത് പ്രിയങ്കരമായ പേരുകളില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നായിരുന്നില്ല .
ചിലര്‍ എന്നോട് ചോദിച്ചു , ഒരു പേരും ഫോട്ടോയും ഫോണ്‍ നമ്പറും പ്രൊഫൈലില്‍ കൊടുത്താല്‍ അത് നിങ്ങള്‍ തന്നെയാണ് എന്നതിന് എന്താണൊരു ഉറപ്പ് എന്ന് . നല്ല ചോദ്യമായിരുന്നു അത് . ഞാന്‍ ഞാനാണെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തണമെങ്കില്‍ ആദ്യമായി ഞാന്‍ ആരെന്ന് എനിക്ക് തന്നെ ബോധ്യപ്പെടണ്ടെ ? ഈ ബ്ലോഗില്‍ എന്റെ ആദ്യത്തെ പോസ്റ്റ് തന്നെ “എന്നെ തേടുന്ന ഞാന്‍ ” എന്നാണ് . ഒരിക്കലും ഉത്തരം കിട്ടാനിടയില്ലാത്ത ഒരു ചോദ്യമായി അതിപ്പോഴും എന്നെ വേട്ടയാടുന്നുണ്ട് . ഈ ഞാന്‍ ഞാന്‍ തന്നെയാണ് എന്ന് എങ്ങനെയാണ് എനിക്ക് ഒരാളോട് ഉറപ്പിച്ചു പറയാന്‍ കഴിയുക ? നാളെ ഞാന്‍ ഒരു നുണയായി ഒടുങ്ങിപ്പോവില്ലെന്നുള്ളതിന് എന്താണൊരു ഉറപ്പ് ? അപ്പോള്‍ ഇന്നലെ വരെ ഒരു വിലാസവും ആകൃതിയും അയാള്‍ക്കുണ്ടായിരുന്നു എന്നാരാണ് സാക്ഷ്യപ്പെടുത്തുക ? എന്നാലും ആ സാക്ഷ്യപ്പെടുത്തലുകള് എങ്ങനെയാണ് വിശ്വസനീയമാവുക ? ഈ ലോകത്ത് ഒരനോണിയുടെ പ്രസക്തിയേ എനിക്കുള്ളൂ എന്ന് ഞാന്‍ പണ്ടേ തിരിച്ചറിച്ചറിഞ്ഞിട്ടുണ്ട് . അങ്ങനെ വിചാരപ്പെടുമ്പോള്‍ ആരാണനോണിയല്ലാത്തത് ? ഒരനോണിക്ക് പിന്നെയുമൊരനോണിയാകാന് കഴിയുമോ ? താല്ക്കാലികമായൊരു അസ്തിത്വത്തിന്റെ പിന്‍ബലത്തില്‍ അഹങ്കരിക്കുന്ന അനോണികള്‍ക്ക് ഈ ചോദ്യങ്ങള്‍ മനസ്സിലാവില്ല . താനൊരു വെറും അനോണിയായിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരനോണിക്കും കഴിയില്ല , അഥവാ കഴിഞ്ഞാലും അംഗീകരിക്കില്ല . കാരണം അനോണിയല്ലാത്ത സനോണിയായ ഒരു പരമാത്മാവ് എന്നിലുണ്ടെന്ന് അയാള്‍ വീമ്പിളക്കിക്കളയും .
*****************************************************************
മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (86-17[ജൂണ്‍29-ജൂലയ്5]) കെ. സുമലത എഴുതിയ ‘കുടുംബ’ങ്ങളേ ,നിങ്ങള്‍ കള്ളം കളിക്കുകയാണ് എന്ന ലേഖനം അതിന്റെ മൌലികമായ ചിന്തകള്‍ കൊണ്ട് ശ്രദ്ധേയമാണ് . ചിന്തകളും നിരീക്ഷണങ്ങളും മൌലികമാവുമ്പോള്‍ അത് വ്യവസ്ഥാപിതമായ ആശയങ്ങളോടും നടപ്പ് രീതികളോടും കലഹിക്കുന്നു . ഭൂമി ഉരുണ്ടതാണെന്ന് ബ്രൂണോ പറയുമ്പോള്‍ അത് അദ്ദേഹത്തിനൊഴികെ മറ്റാര്‍ക്കും സ്വീകാര്യമല്ലായിരുന്നു . അതാണ് മൌലികചിന്തകളുടെ എക്കാലത്തെയും വിധി . ചിന്തിക്കുന്നവര്‍ കാലത്തിന് മുന്‍പേ സഞ്ചരിക്കുന്നു . അത്തരക്കാരെ പിന്തുടര്ന്ന് കല്ലെറിയുന്നു സാധാരണജനം .
കുടുംബം എന്ന സ്ഥാപനത്തിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട് ലേഖിക പ്രസ്തുത ലേഖനത്തില്‍ . സ്നേഹവും സാന്ത്വനവും സുരക്ഷിതത്വവും വ്യക്തികള്‍ക്ക് നല്കുന്ന ലോകത്തിലെ ഒരേയൊരു ഇടമാണ് കുടുംബം എന്നാണ് സങ്കല്പം . എന്നാല്‍ ഇപ്പറഞ്ഞവ അതിലെ അന്തേവാസികള്‍ക്ക് നല്കാന് ഇന്ന് കുടുംബം എന്ന സ്ഥാപനത്തിന് കഴിയുന്നുണ്ടോ ? മനുഷ്യ ചരിത്രത്തിന്റെ ഒരു പ്രത്യേക ദിശാസന്ധിയിലാണ് കുടുംബം എന്ന പ്രസ്ഥാനം ഉയര്‍ന്ന് വന്നത് . നിരവധി പരിണാമങ്ങള്‍ക്ക് വിധേയമായി ഇന്നത് അണുകുടുംബം എന്ന തലത്തില്‍ എത്തിനില്‍ക്കുന്നു .
കുടുംബം നിലനില്ക്കേണ്ടതുണ്ടോ ? അത് ജീവിതവിരുദ്ധമായ ആശയമല്ലേ ? കുടുംബത്തെക്കുറിച്ച് ഏറ്റവും അടിസ്ഥാനപരമായ വിമര്‍ശനം ഉന്നയിക്കാന്‍ സമയമായി എന്ന മുഖവുരയോടെ ലേഖിക ചോദിക്കുന്നു .
ഏതാനും ദിവസം കൊണ്ട് ജനനം മുതല്‍ മരണം വരെ നിര്‍വ്വഹിച്ച് , ഒന്നും നേടുകയോ നഷ്ടപ്പെടുകയോ ചെയ്യാതെ ഒരായുസ്സിനെ അതിന്റെ പൂര്‍ണ്ണതയില്‍ ആവിഷ്കരിച്ച് മരിച്ചുപോകുന്ന ഒരു ശലഭത്തിന് അനുഭവവേദ്യമാകുന്ന അര്‍ഥമെങ്കിലും മനുഷ്യജീവിതത്തിന് പ്രാപ്തമാക്കാന്‍ കുടുംബജീവിതത്തില്‍ സാധ്യമാകുന്നുണ്ടോ ? ലേഖിക തുടരുന്നു : കുടുംബം യഥാര്‍ഥ മനുഷ്യാസ്തിത്വത്തെ നിഷേധിച്ച് അതിനുവേണ്ട കപട അസ്തിത്വത്തെ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനമാണ്. അത് കൊണ്ട് പ്രാപഞ്ചികമായ മനുഷ്യാസ്തിത്വത്തിന്റെ സത്യസന്ധമായ ആവിഷ്കാരം ഒരു ശലഭത്തോളം പൂര്‍ണ്ണമായെങ്കിലും നിറവേറ്റാന്‍ മനുഷ്യന് ഒരിക്കലും കഴിയുകയില്ല .
ഒന്‍പതോളം പേജുകളില്‍ പരന്നുകിടക്കുന്ന ലേഖനത്തിന്റെ അവസാനത്തില്‍ , മനുഷ്യസഹവാസത്തേയും ബന്ധങ്ങളേയും കുടുംബവ്യവസ്ഥയുടെ വിലക്കില്ലാതെ പുരോഗമനപരമായി എങ്ങനെ പുന:സംഘടിപ്പിക്കാം എന്ന ചോദ്യം അവശേഷിക്കുന്നതായി ലേഖിക സമര്‍ഥിക്കുന്നു . ദീര്‍ഘകാലം കുടുംബം എന്ന തുരങ്കത്തിലൂടെ സഞ്ചരിച്ചത്കൊണ്ട് ഇനിയൊരു രക്ഷപ്പെടല്‍ സാധ്യമാണോ എന്ന സംശയം പോലും അസാധ്യമാണെന്ന് ലേഖിക പറയുന്നു. സാമൂഹികജീവിതത്തിന്റെ പരിണാമദശ അനിശ്ചിതത്വം നിറഞ്ഞതാണ് , ജീവിതം പോലെ തന്നെ . ചോദ്യങ്ങളും സംശയങ്ങളും പാകമാകുന്ന ഏതെങ്കിലുമൊരു സന്ദര്‍ഭത്തില്‍ കുടുംബത്തെ അപ്രസക്തമാക്കാന് കെല്‍പ്പുള്ള പരിണാമശേഷി തലമുറകള്‍ കഴിഞ്ഞിട്ടാണെങ്കിലും സമൂഹം കൈവരിക്കുകതന്നെ ചെയ്യും എന്ന വിശ്വാസത്തോടെ ലേഖനം ഉപസംഹരിക്കുന്നു .
വര്‍ത്തമാനകാലത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും ശീലങ്ങളും അലംഘനീയമാണെന്നും പരിപാവനമാണെന്നുമാണ് സാധാരണയായി ആളുകള്‍ പൊതുവെ ധരിച്ചു വെച്ചിരിക്കുന്നത് . അത് കൊണ്ട് അത്തരം ധാരണകള്‍ക്കെതിരായ ചിന്തകള്‍ കേള്‍ക്കുന്ന മാത്രയില്‍ ഒരു നിമിഷം പോലും ആലോചിക്കാതെ പൊട്ടിത്തെറിക്കുക എന്നതാണവരുടെ രീതി . അതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . വിശ്വാസങ്ങള്‍ തന്നെയാണവര്‍ക്ക് ജീവിതം .

Subscribe to:
Posts (Atom)