നമ്മുടെ കോശങ്ങളുടെ ന്യൂക്ലിയസ്സിൽ 23 ജോഡി ക്രോമോസോമുകൾ ഉണ്ട്. ഇതിൽ 23 ആമത്തെ ജോഡി ക്രോമോസോം സെക്സ് ക്രോമോസോം ആണ്. X എന്നും Y എന്നും ആണ് ഈ ജോഡിയിലെ ഓരോ ക്രോസോമിനും പേരിട്ടിരിക്കുന്നത്. സ്ത്രീകളിലെ കോശങ്ങളിൽ X X എന്ന ജോഡിയാണുള്ളത്. പുരുഷന്മാരിൽ X Y എന്ന ജോഡിയും. അതുകൊണ്ട് മാതാവിന്റെ അണ്ഡത്തിൽ X എന്ന ഒറ്റ ക്രോമോസോമും പിതാവിന്റെ ബീജത്തിൽ X Y ഇവയിൽ ഏതെങ്കിലും ഒരു ക്രോസോം ആണുണ്ടാവുക. അപ്പോൾ പിതാവിന്റെ X ക്രോമോസോം ആണ് അണ്ഡവുമായി സംയോജിക്കുന്നെങ്കിൽ കുഞ്ഞ് പെണ്ണ് , Y ക്രോസോം ആണെങ്കിൽ കുഞ്ഞ് ആണ്. അപ്പോൾ കുഞ്ഞ് ആണോ പെണ്ണോ എന്ന് നിർണ്ണയമാകുന്നത് പിതാവിൽ നിന്ന് ലഭിക്കുന്ന ക്രോമോസോം X ആണോ Y ആണോ എന്നതിനെ ആശ്രയിച്ചാണ്. അതുകൊണ്ട് ബീജ-അണ്ഡ സംയോജന സമയത്ത് തന്നെ കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനമാകുന്നുണ്ട്.
പിന്നെ എന്താണ് ആദ്യം എല്ലാ ആണും പെൺകുഞ്ഞ് പിന്നെ അത് ആൺകുഞ്ഞായി മാറുന്നു എന്ന പ്രസ്താവനക്ക് കാരണം എന്നല്ലേ? എല്ലാ മനുഷ്യ ഭ്രൂണങ്ങളും വികാസത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സ്ത്രീ സ്വഭാവ സവിശേഷതകളോടെയാണ് വികസിക്കുന്നത് എന്നതാണതിന് കാരണം. അതിന്റെ കാരണം ഗർഭാവസ്ഥയുടെ ഏകദേശം 7 മുതൽ 8 ആഴ്ച വരെ, രണ്ട് ലിംഗക്കാർക്കും പുരുഷ ലൈംഗികാവയവങ്ങളോ സ്ത്രീ ലൈംഗികാവയവങ്ങളോ ആയി വ്യത്യാസപ്പെടാവുന്ന സമാനമായ പ്രാഥമിക ജനനേന്ദ്രിയങ്ങളായ ലൈംഗികാവയവ സെറ്റ് ആണുള്ളത്. അതായത് നമ്മുടെ ലൈംഗികാവയവങ്ങൾ ഒരേ അടിത്തറയിൽ നിന്നാണ് ഉണ്ടായി വരുന്നത്. ഇതോടൊപ്പമുള്ള ചിത്രത്തിൽ വൃത്തത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത് നോക്കുക.
ചുരുക്കി പറഞ്ഞാൽ കുഞ്ഞ് ആണാണെങ്കിലും ആണിന്റേതായ ലൈംഗികാവയവങ്ങൾ വളർന്ന് വികസിക്കുന്നത് ഗർഭാവസ്ഥയുടെ എട്ടാമത്തെ ആഴ്ച മുതലാണ്. അപ്പോൾ മുതൽ ആ പൊതു ലൈംഗിക അവയവ സെറ്റിൽ എന്ന് ആണിന്റെ ലൈംഗിക അവയങ്ങൾ വളരുകയും പെണ്ണായി മാറാവുന്ന അവയങ്ങളുടെ വളർച്ച തടയപ്പെടുകയും ചെയ്യുന്നു. ഇതിന്റെ അർത്ഥം ഭ്രൂണം ആണിന്റെ ആണെങ്കിലും ശരിക്കും ആൺകുഞ്ഞായി മാറുന്നത് എട്ടാമത്തെ ആഴ്ച മുതലാണെന്നതാണ്. അതേ സമയം ഭ്രൂണം പെണ്ണിന്റെ ആണെങ്കിൽ തുടക്കം മുതൽ പെൺകുഞ്ഞായി തന്നെ വളരുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ആൺ ഭ്രൂണം ആണായി മാറാൻ എട്ടാമത്തെ ആഴ്ച വരെ താമസം എന്ന് ചോദിച്ചാൽ അൺകുഞ്ഞിന്റെ കോശത്തിലെ Y ക്രോമോസോമിലെ സെക്സ് ജീൻ (SRY) അത് വരെ ആക്റ്റിവേറ്റ് ആകുന്നില്ല എന്നതാണ്. എട്ടാമത്തെ ആഴ്ച മുതൽ ആ ജീൻ ആക്റ്റിവേറ്റ് ആവുകയും കുഞ്ഞ് ആണായി വളരുകയും ചെയ്യുന്നു.
നമ്മുടെ ലൈംഗികാവയവങ്ങൾ ആണിന്റെയും പെണ്ണിന്റെയും ഒരേ അടിത്തറയിൽ നിന്നാണ് വരുന്നത് എന്ന പറഞ്ഞല്ലോ. അതുകൊണ്ട് പുരുഷന്മാരിലെ വൃഷണം സ്ത്രീകളിലെ അണ്ഡാശയത്തിന് തുല്യമാണ്, പുരുഷ ലിംഗം സ്ത്രീകളുടെ ക്ലിറ്റോറിസിനും തുല്യമാണ്. പുരുഷന്റേത് ശരീരത്തിന്റെ പുറത്തേക്കും സ്ത്രീയുടെത് അകത്തേക്കും വളരുന്നു. (രതിക്രിയയിൽ സ്ത്രീയുടെ ക്ലിറ്റോറിസ് 4-5 ഇഞ്ച് വലിപ്പത്തിൽ അകത്തോട്ട് ഉദ്ധരിക്കുന്നുണ്ട് എന്നത് അധികം പേർക്കും പുതിയ അറിവായിരിക്കും) വൃഷണത്തിൽ ബീജങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നു അണ്ഡാശയത്തിൽ അണ്ഡവും. വൃഷണങ്ങൾ അകത്തായിരുന്നെങ്കിൽ ശരീരത്തിന്റെ ഊഷ്മാവിൽ ബീജങ്ങൾ നശിച്ചു പോയേനേ. പുറത്തായത് കൊണ്ടാണ് ബീജങ്ങൾ ജീവനോടെ നിൽക്കുന്നത്.
ഭൂമിയിലെ എല്ലാ ബയോളജിക്കൽ പ്രതിഭാസങ്ങളും നമുക്ക് മനസ്സിലാക്കാനും വിശദീകരിക്കാനും സാധിക്കുന്നത് പരിണാമ സിദ്ധാന്തത്തിന്റെ വെളിച്ചത്തിലാണ്. നേച്വറൽ സെലക്‌ഷൻ എന്ന പ്രക്രിയയിലൂടെയാണ് ജീവജാലങ്ങൾ ഒരു തുടർച്ചയായി നിലനിന്ന് വന്നത്. ഇതൊക്കെ അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടതാണ്. ചില വിശ്വാസികൾ പരിണാമ സിദ്ധാത്തെയും നേച്വറൽ സെലക്‌ഷൻ തീയറിയെയും എതിർക്കുന്നത് തങ്ങളുടെ പടച്ചോന് എന്തെങ്കിലും കോട്ടം പറ്റിപ്പോകുമോ എന്ന ഭയത്തിലാണ്. അങ്ങനെ എതിർക്കുന്നതിലൂടെ അവർ തങ്ങളെ തന്നെ വിഡ്ഡികളാക്കുകയാണ് ചെയ്യുന്നത്.
.
.
No comments:
Post a Comment