ആന്‍ഡ്രോയ്‌ഡ് ഫോണില്‍ മലയാളം വായിക്കാന്‍ ...

ആന്‍ഡ്രോയ്‌ഡ് ഫോണില്‍ എങ്ങനെയാണ് മലയാളം ടൈപ്പ് ചെയ്യാനും വായിക്കാനും കഴിയുക എന്ന് ചില ഫേസ്‌ബുക്ക് സുഹൃത്തുക്കള്‍ എന്നോട് ചോദിക്കുകയുണ്ടായി. അവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. ആന്‍ഡ്രോയ്‌ഡ് ഫോണ്‍ എന്ന് പറഞ്ഞാല്‍ ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണെന്ന് അറിയാമല്ലൊ. ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന് പറഞ്ഞാല്‍ അതും ഒരു സോഫ്റ്റ്‌വേര്‍ അല്ലെങ്കില്‍ പ്രോഗ്രാം ആണ്. ലിനക്സ് അടിസ്ഥാനപ്പെടുത്തി ഗൂഗിള്‍ വികസിപ്പിച്ച ഓപന്‍ സോഫ്റ്റ്‌വേര്‍ ആണ് ആന്‍ഡ്രോയ്‌ഡ്. ആന്‍ഡ്രോയ്‌ഡ് ഓ.എസ് പുതിയ വെര്‍ഷന്‍ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. പൊതുവെ ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ എന്ന് പറയുമെങ്കിലും ഓരോ കമ്പനിയുടെയും ആന്‍ഡ്രോയ്‌ഡ് വെര്‍ഷന്‍ വ്യത്യസ്തമായിരിക്കും. ഇപ്പോള്‍ ഇന്ത്യയില്‍ ലേറ്റസ്റ്റ് ആയി വന്നിട്ടുള്ളത് ജെല്ലി ബീന്‍ എന്ന് പറയുന്ന ആന്‍ഡ്രോയ്‌ഡ് വെര്‍ഷന്‍ 4.1.1 ആണ്. സാംസങ്ങിന്റെ ഗ്യാലക്സി എസ് 3 എന്ന ഫോണ്‍ ആട്ടോമെറ്റിക്കായി ഈ പുതിയ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുകയുണ്ടായി. ഫോണിന്റെ സെറ്റിങ്ങ്സില്‍ പോയി About device ക്ലിക്ക് ചെയ്ത് നോക്കിയാല്‍ ആന്‍ഡ്രോയ്‌ഡിന്റെ ഏത് വെര്‍ഷന്‍ ആണെന്ന് മനസ്സിലാകും. ( താഴെ ചിത്രം കാണുക)


Jelly Bean 4.1.1 വെര്‍ഷന്‍ ആണെങ്കില്‍ ആ ആന്‍ഡ്രോയ്‌ഡ് ഫോണില്‍ മലയാളവും മറ്റ് ഇന്ത്യന്‍ ഭാഷകളും ഡിഫാള്‍ട്ടായി തന്നെ വായിക്കാന്‍ കഴിയും. നമ്മള്‍ ഒന്നും ചെയ്യേണ്ടതില്ല. അത് പോലെ തന്നെ ജെല്ലി ബീന്‍ വെര്‍ഷനില്‍ പല ലോക ഭാഷകളില്‍ എന്ന പോലെ ഒന്‍പത് ഇന്ത്യന്‍ ഭാഷകളിലെ കീബോര്‍ഡും ഡിഫാള്‍ട്ടായി ഉണ്ട്. കൂട്ടത്തില്‍ മലയാളവും ഉണ്ടെന്നത് മലയാളികള്‍ക്ക് ഒരു വരപ്രസാദമാണ്. നമുക്ക് ആവശ്യള്ള കീബോര്‍ഡ് സെലക്ട് ചെയ്താല്‍ മതി. (ചിത്രങ്ങള്‍ കാണുക)

ചുരുക്കി പറഞ്ഞാല്‍ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ ലേറ്റസ്റ്റ് വെര്‍ഷന്‍ ജെല്ലി ബീന്‍ 4.1.1 കൈവശമുള്ളവര്‍ക്കോ അല്ലെങ്കില്‍ ജെല്ലി ബീനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ പറ്റുന്നവര്‍ക്കോ മലയാളം എഴുതാനും വായിക്കാനും പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. എന്നാല്‍ മിക്കവരുടെയും  ആന്‍ഡ്രോയ്‌ഡ് ഫോണ്‍ പഴയ വെര്‍ഷനില്‍ ഉള്ളതായിരിക്കും. അത്തരം ഫോണുകളില്‍ എങ്ങനെ മലയാളം എഴുതാനും വായിക്കാനും കഴിയും എന്ന് നോക്കാം.

മലയാളം ടൈപ്പ് ചെയ്യാന്‍ , ആന്‍ഡ്രോയ്‌ഡ് ഫോണിലെ Play Store ക്ലിക്ക് ചെയ്യുക. എന്നിട്ട് ഭൂതക്കണ്ണയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് Search Google Play എന്ന് കാണുന്ന സ്ഥലത്ത് varamozhi എന്ന് ടൈപ്പ് ചെയ്ത് താഴെ കാണുന്ന കണ്ണാടി ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ Varamozhi Transliteration എന്ന ആപ്ലിക്കേഷന്‍ കാണാം. അത് ഇന്‍സ്റ്റാള്‍ ചെയ്യുക. അത്രയേയുള്ളൂ. ആ ആപ്ലിക്കേഷന്‍ തുറന്നാല്‍ (ചിത്രം കാണുക)


ഇനി നമ്മള്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍  Type in Manglish എന്ന കോളത്തില്‍ ഇംഗ്ലീഷ് അക്ഷരങ്ങളും മേലെ കറുത്ത പ്രതലത്തില്‍ അതിന്റെ മലയാളവും തെളിഞ്ഞുവരും. വീണ്ടും ചിത്രം കാണുക.


ഇനി ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ അവിടെ നിന്ന് തന്നെ മാറ്റര്‍ ഷേര്‍ ചെയ്യാനും, കോപ്പി ചെയ്ത് എവിടെയാണോ എഴുതേണ്ടത് അവിടെ പേസ്റ്റ് ചെയ്യാനുമുള്ള ഓപ്‌ഷന്‍ മേലെ കാണുന്നുണ്ടല്ലോ അല്ലേ.

ഇനി മലയാളം വായിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഒന്ന് : ഈ വരമൊഴി ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്ത ജീസ്‌മോന്‍ ജേക്കബ് തന്നെ ML-Browser എന്നൊരു ആപ്ലിക്കേഷനും രൂപകല്പന ചെയ്തിട്ടുണ്ട്. അതും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സര്‍ച്ച് ചെയ്ത് കണ്ടെത്തി ഇന്‍സ്റ്റാള്‍ ചെയ്യാം. അത് ഒരു മൊബൈല്‍ ബ്രൌസര്‍ ആണ്. ഒപേര മിനി പോലെ തന്നെ. അത് ഇന്‍സ്റ്റാള്‍ ചെയ്ത്, ഓപന്‍ ചെയ്തിട്ട് അതിന്റെ അഡ്രസ്സ് ബാറില്‍ ഫേസ്‌ബുക്കോ ബ്ലോഗോ, പത്രങ്ങളോ  അങ്ങനെ ഏത് സൈറ്റിന്റെയും URL ടൈപ്പ് ചെയ്ത എന്റര്‍ അടിച്ച് തുറന്നാലും മലയാളം വായിക്കാന്‍ കഴിയും.  ML- Browser-ല്‍ എന്റെ ബ്ലോഗ് താഴെ കാണുക.രണ്ടാമത്തെ മാര്‍ഗ്ഗം ഒപേര മിനി തന്നെയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി opera mini എന്ന് ടൈപ്പ് ചെയ്ത് സര്‍ച്ച് ചെയ്യുക. അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ ആദ്യം കാണുന്ന Opera Mini web browser എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ആയാല്‍ ഓപന്‍ ചെയ്യുക.  അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ തുറക്കും.

അവിടെ Enter address എന്ന് കാണുന്നിടത്ത് about:config എന്ന് മാത്രം ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു പേജ് തുറക്കും.

ആ പേജ് താഴോട്ട് സ്ക്രോള്‍ ചെയ്യുക. ഏറ്റവും താഴെ കാണുന്ന


Use bitmap fonts for complex scripts എന്നതിന് നേരെയുള്ള No എന്നത് മാറ്റി yes എന്നാക്കി save ചെയ്യുക. ഇനി നിങ്ങള്‍ മിനി ഒപേര ബ്രൗസറിൽ ഏത് മലയാളം സൈറ്റ് തുറന്നാലും മലയാളം വായിക്കാം.

                          കമ്പ്യൂട്ടറില്‍ നിന്ന് മലയാളം എഴുതാന്‍

ഇക്കാലത്ത് ഫേസ്‌ബുക്കിലും മറ്റും മംഗ്ലീഷില്‍ എഴുതേണ്ടതായ ഒരാവശ്യവും ഇല്ല. മംഗ്ലീഷില്‍ മലയാളം വായിക്കാന്‍ വളരെ ബുദ്ധിമുട്ടും അരോചകവും ആണ്. അതേ സമയം ആശയങ്ങള്‍ ഇംഗ്ലീഷില്‍ തന്നെ ലളിതമായി എഴുതിയാല്‍ ആര്‍ക്കും വായിക്കാനും മനസ്സിലാക്കാനും കഴിയും. എത്ര സങ്കീര്‍ണ്ണമായ ആശയവും സിമ്പിള്‍ ഇംഗ്ലീഷില്‍ ആര്‍ക്കും മനസ്സിലാകുന്ന തരത്തില്‍  ചുരുക്കം വാചകങ്ങളില്‍ അവതരിപ്പിക്കാന്‍ കഴിയും എന്നത് ഇംഗ്ലീഷിന്റെ മാത്രം പ്രത്യേകതയാണ്. ഇംഗ്ലീഷ് പ്രാവീണ്യം പ്രകടിപ്പിക്കാന്‍ കടുകട്ടിയുള്ള വാക്കുകള്‍ ഉപയോഗിച്ച് എഴുതരുത് എന്ന് മാത്രം. അങ്ങനെയും ഇംഗ്ലീഷില്‍ കഴിയും.

അത്കൊണ്ട് മംഗ്ലീഷില്‍ എഴുതുന്നവര്‍ മലയാളം അക്ഷരങ്ങളില്‍ തന്നെ ടൈപ്പ് ചെയ്യുക. അതിന് വിന്‍ഡോസിന്റെ ഏത് വെര്‍ഷനിലും മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്ന കീമാജിക്ക് എന്ന സോഫ്റ്റ്‌വേര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.  ഈ  ലിങ്കില്‍  പോയി KeyMagic-1.4-Win32-Malayalam.zip എന്ന ഫയല്‍ ഡൌണ്‍‌ലോഡ് ചെയ്യുക.  എന്നിട്ട് ഡൌണ്‍‌‌ലോഡ് ഫോള്‍ഡറില്‍ ആ ഫയല്‍ കണ്ടുപിടിച്ച് അണ്‍‌സിപ്പ് (എക്സ്ട്രാക്റ്റ്) ചെയ്യുക. അണ്‍‌സിപ്പ് ചെയ്ത ഫോള്‍ഡര്‍ തുറന്ന് Key Magic എന്ന application ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ആയാല്‍ കമ്പ്യൂട്ടറിന്റെ താഴെ ടാസ്ക് ബാറില്‍ വലത് ഭാഗത്ത് ഒരു നീല ഐക്കണ്‍ പ്രത്യക്ഷപ്പെട്ടിരിക്കും.

ഇത്രയും ആയാല്‍ ഇനി നിങ്ങള്‍ക്ക് വെബ്‌പേജുകളില്‍ മലയാളത്തില്‍ നേരിട്ട് ടൈപ്പ് ചെയ്യാം. ടൈപ്പിങ്ങ് തുടങ്ങുന്നതിന് മുന്‍പ് കണ്‍‌ട്രോള്‍ (Ctrl) കീയും  M എന്ന കീയും അമര്‍ത്തിയാല്‍ മതി. പിന്നെ ടൈപ്പ് ചെയ്യുന്നത് സുന്ദരമായ മലയാളത്തില്‍ ആയിരിക്കും. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് പോലെ. വീണ്ടും ഇംഗ്ലീഷിലേക്ക് മടങ്ങാന്‍ വീണ്ടും കണ്‍‌ട്രോള്‍ (Ctrl) കീയും  M എന്ന കീയും അമര്‍ത്തിയാല്‍ മതി.

കീമാന്‍ എന്ന സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്താലും മലയാളം ടൈപ്പ് ചെയ്യാം. ഞാന്‍ രണ്ടും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. കീമാന്‍ ലിങ്ക് :   ഇവിടെ

ഇത്രയും കാര്യങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതിയതാണ്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ കമന്റ് എഴുതുമല്ലൊ.

15 comments:

Rahul Valiya Purayil said...

താങ്ക്സ് ..

I RIS said...

Good Information

If varamozhi installed, we can type malayalam to any application directly without copy paste. Settings->Language and Input->Check the Varamozhi Transliteration.

Jain Jacob said...

Useful information. Thank u.

saeed said...

നന്ദി, മാഷേ

ഭായി said...

അറിവ് പങ്കുവെച്ചതിന് നന്ദി മാഷേ..

ബിലാത്തിപട്ടണം Muralee Mukundan said...

വളരെയധികം വിജ്ഞാനപ്രദമായ അറിവുകൾ അടങ്ങുന്ന ലേഖനം...!

അഭിനന്ദനങ്ങൾ...

ഈ ലിങ്ക് ഞാൻ ഫോർവാർഡ് ചെയ്യുകയാണ്...
ഇവിടത്തെ പല
ഓൺ-ലൈൻ പബ്ലിക്കേഷനുകളിലേക്കടക്കം...കേട്ടോ ഭായ്

SAJU R thottappally said...

വളരെ ഉപകാരമായി ഇത്രയും നിസ്സാരമായിരുന്നു ഇതെന്നു ഇപ്പോള്‍ മനസ്സിലായി ANDROID ഫോണ്‍ വാങ്ങിയിട്ട് മാസങ്ങളായി പക്ഷെ ചില്ലറ അക്ഷരപിശാചോടെ മലയാളം വായിക്കാനകുമായിരുന്നു പക്ഷെ എല്ലാ ആപ്ലികേഷനും ഗൂഗിള്‍ പ്ലേയില്‍ നിന്ന് ചൂണ്ടി എങ്കിലും വരമൊഴി മാത്രം സെര്‍ച്ച്‌ ചെയ്തില്ല എന്നാല്‍ എങ്ങിനെ ടൈപ്പും എന്നും ആലോചിച്ചിരുന്നു ML BROWSER ഉം വളരെ നന്നായി ..ഒരു വലിയ നല്ല നമസ്കാരം

Cv Thankappan said...

ഉപകാരപ്രദമായ പോസ്റ്റ്.
ആശംസകള്‍

സങ്കൽ‌പ്പങ്ങൾ said...

chila samsayagal,
mob versionil comments. ezhithanaville?
malayalathil comments ezhuthan blogclose cheyuthu varamozhiyil type cheythu copy cheythu blog open cheythu paste cheyukayano vendathu....

orkid said...

ഉപകാരപ്രദമായ ഒരു നല്ല പോസ്റ്റ്‌ നന്ദി .

വിനുവേട്ടന്‍ said...

എങ്ങനെയാ നന്ദി പറയുക എന്നറിയില്ല മാഷേ ഈ ഉപകാരത്തിന്... മാസങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന ഒരു ദുരിതത്തിനാണ് ഇന്ന് ഒരു പരിഹാരമായത്...

നന്ദി... ശുക്രിയാ... ശുക്രൻ...

anil pk said...

നന്ദി

anil pk said...

നന്ദി

SAINUPPA Aravankara said...

ഉപകാരപ്രദമായ ഒരു നല്ല പോസ്റ്റ്‌

Abdul Basith Palara said...

Jelly Bean 4.1.1 വെര്‍ഷന്‍ ആണെങ്കില്‍ ആ ആന്‍ഡ്രോയ്‌ഡ് ഫോണില്‍ മലയാളവും മറ്റ് ഇന്ത്യന്‍ ഭാഷകളും ഡിഫാള്‍ട്ടായി തന്നെ വായിക്കാന്‍ കഴിയും.
but I cannot read,my phone is Alcatel one touch idol ultra.its jelly bean 4.1.1.