യു.പി.എ. സര്‍ക്കാര്‍ മുന്നോട്ട് !

ഇത്തവണത്തെ മന്ത്രിസഭാ പുന:സംഘടനയോടെ 2014ല്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശക്തമായ മുന്നൊരുക്കം നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ്. ശല്യക്കാരായ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഒഴിഞ്ഞുപോയി. ഡി.എം.കെ. സ്വയം ഒതുങ്ങി. ഇടത്പക്ഷക്കാരാണെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും കഴിയില്ല എന്ന് പരാജയം മുന്‍‌കൂട്ടി സമ്മതിച്ചു. ബി.ജെ.പി.ആണെങ്കില്‍ വീണിതല്ലൊ കിടക്കുന്നു ധരണിയില്‍ എന്ന മട്ടില്‍ ഒരു പോരാട്ടത്തിന് പോലും കോപ്പ് കൂട്ടാന്‍ കഴിയാത്ത പരുവത്തിലും. അഴിമതിവിരുദ്ധത്തിന്റെ അപ്പോസ്തലന്മാരായ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്റെ കമ്പനിയില്‍ ബിനാമി ഡയരക്ടര്‍മാര്‍. അങ്ങനെ നോക്കുമ്പോള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യു.പി.എ.യെ നേരിടാന്‍ തക്ക ശക്തമായ ഒരു മുന്നണിയോ പാര്‍ട്ടിയോ രംഗത്ത് ഇല്ല എന്നു പറയാം. 

എന്ത്കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? കോണ്‍ഗ്രസ്സ് വിരുദ്ധം എന്ന ഒറ്റ തുറുപ്പ് ശീട്ട് മാത്രമാണ് ഇന്ത്യയിലെ സകല കോണ്‍ഗ്രസ്സ് വിരുദ്ധ പാര്‍ട്ടികള്‍ക്കും ഉള്ളത്. വേറെ നയങ്ങളോ പരിപാടികളോ ഒന്നും ഇല്ല. കോണ്‍ഗ്രസ്സിനെ കുറ്റം പറഞ്ഞ് ജനങ്ങളെ തെറ്റ്ദ്ധരിപ്പിച്ചും കബളിപ്പിച്ചും കാലാകാലം പാര്‍ട്ടിയെ കൊണ്ടുനടക്കാം എന്നാണ് കോണ്‍ഗ്രസ്സിതരര്‍ വിചാരിക്കുന്നത്.  വായ തുറന്നാല്‍ കോണ്‍ഗ്രസ്സ് വിരുദ്ധം പറയാനല്ലാതെ സ്വന്തമായ ഒരു ആദര്‍ശമോ ആശയമോ പോസിറ്റീവായി ജനങ്ങളോട് പറയാന്‍ മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്കോ അണികള്‍ക്കോ ഇല്ല. ഏതെങ്കിലും ഒരു കോണ്‍ഗ്രസ്സ് വിരുദ്ധ നേതാവിന്റെ പ്രസംഗം കേട്ടുനോക്കൂ. കോണ്‍ഗ്രസ്സിനെ കുറ്റം പറയാനല്ലാതെ, വാ കൂട്ടരെ നമുക്ക് ഇപ്രകാരം ഒരു ആദര്‍ശരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി നല്ലൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാം എന്നൊരുത്തനും പ്രസംഗിക്കുന്നില്ല. അണികളുടെ തലച്ചോറില്‍ വെറുപ്പിന്റെ വിഷം കുത്തിവെക്കാന്‍ മാത്രമാണ് നേതാക്കള്‍ പ്രസംഗം എന്ന കലയെ ദുരുപയോഗം ചെയ്യുന്നത്. പ്രസംഗം കേട്ടു പോകുന്ന അണികളുടെ മനസ്സില്‍ വിദ്വേഷമല്ലാതെ പോസിറ്റീവായ മറ്റൊരു ചിന്തയുമുണ്ടാകില്ല. 

ഫേസ്‌ബുക്കിലെയും അത് പോലെ മറ്റ് സോഷ്യല്‍ കമ്മ്യൂണിറ്റികളിലെയും കോണ്‍ഗ്രസ്സ് വിരുദ്ധര്‍ക്കും കോണ്‍ഗ്രസ്സിനെ തെറി പറയാനും പരിഹസിക്കാനും അല്ലാതെ സ്വന്തം പാര്‍ട്ടിയുടെ നല്ല വശങ്ങളോ തത്വങ്ങളോ നയങ്ങളോ ഒന്നും പറയാനില്ല. ആ രീതിയില്‍ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടത്കൊണ്ടാണത്. അഴിമതി,വിലക്കയറ്റം, ജനദ്രോഹനയങ്ങള്‍ എന്നൊക്കെ പറഞ്ഞ് പ്രശ്നങ്ങളെ പര്‍വ്വതീകരിച്ചും അതിശയോക്തി കലര്‍ത്തിയും ദുഷ്പ്രചരണം നടത്തുന്നവര്‍ക്ക് ബദല്‍ നയങ്ങള്‍ ഒന്നും പറയാനില്ല. കോണ്‍ഗ്രസ്സിന് പകരം ബി.ജെ.പി.യുടെ നേതൃത്വത്തില്‍ എന്‍.ഡി.ഏ. ഇന്ത്യ ഭരിച്ചല്ലൊ, അപ്പോള്‍ എന്ത് മഹത്തായ കാ‍ര്യമാണ് അവര്‍ ഇവിടെ ചെയ്തത്. അവര്‍ തന്നെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ നടപ്പാക്കുകയല്ലേ അവര്‍ ചെയ്തത്? 

ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ കുറ്റം പറയുന്നവര്‍ക്ക് 2014ലെ തെരഞ്ഞെടുപ്പില്‍ യു.പി.എ.ക്ക് ബദലായ ഒരു പരിപാടിയും നയവുമായി മത്സരിക്കാന്‍ ഏത് പാര്‍ട്ടിയെയോ മുന്നണിയെയോ ആണ് ചൂണ്ടിക്കാട്ടാന്‍ കഴിയുക? ഇതൊന്നും കോണ്‍ഗ്രസ്സിന്റെ വക്കാ‍ലത്ത് സ്വീകരിച്ച് ഞാന്‍ പറയുന്നതല്ല. സംഘടനാപരമായ കാര്യങ്ങളില്‍ എനിക്ക് കോണ്‍ഗ്രസ്സിനോട് തീരെ യോജിപ്പില്ല. പക്ഷെ യോജിക്കാന്‍ വേറെ ഒരു പാര്‍ട്ടി ഇന്ത്യയില്‍ ഇല്ലാത്ത കാലത്തോളം എനിക്ക് കോണ്‍ഗ്രസ്സിന്റെ മഹത്വം പറയേണ്ടതുണ്ട്. എന്തെന്നാല്‍ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ രാജ്യത്ത് സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വേണം. അല്ലെങ്കില്‍ അരാജകത്വം ആയിരിക്കും ഫലം. കോണ്‍ഗ്രസ്സിനെ എതിര്‍ത്ത് വോട്ട് ചെയ്ത്, അനേകമനേകം വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്ന ഈ മഹാരാജ്യത്തെ ബി.ജെ.പി.എന്ന ഹിന്ദുമതാനുകൂല പാര്‍ട്ടിയുടെയോ, സര്‍വ്വാധിപത്യപാര്‍ട്ടികളായ ഇടത്പക്ഷങ്ങളുടെയോ, പ്രാദേശികപാര്‍ട്ടികളുടെ അവിയല്‍ മുന്നണിയുടെയോ കൈകളില്‍ എറിഞ്ഞുകൊടുക്കാന്‍ എന്നിലെ രാജ്യസ്നേഹം എന്നെ അനുവദിക്കുന്നില്ല.

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം നിഷ്പക്ഷമായും ഉത്തരവാദിത്വബോധത്തോടെയും വിശകലനം ചെയ്യുമ്പോള്‍ എനിക്ക് കോണ്‍ഗ്രസ്സിനെ മാത്രമേ പിന്തുണയ്ക്കാന്‍ കഴിയൂ. എന്തെന്നാല്‍ 2014ല്‍ കോണ്‍ഗ്രസ്സിന് ബദലായി പരിശുദ്ധമായ മറ്റൊരു മുന്നണിയോ പാര്‍ട്ടിയോ അന്ന് ഇന്ത്യയില്‍ ഉയര്‍ന്നു വരാനില്ല. എന്തൊക്കെയാണോ ഇന്ന് കോണ്‍ഗ്രസ്സിനെതിരെ പറയുന്നത് അതൊക്കെയാണ് പകരം വരുന്നവരും ചെയ്യുക. വേറെ എന്താണ് ചെയ്യാന്‍ കഴിയുക? അത്കൊണ്ട്, ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും രാജ്യത്തിന്റെ അഖണ്ഡതയും നിലനിര്‍ത്താന്‍, നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസ്സ് എന്ന ആ മഹാപ്രസ്ഥാനത്തിന് മാത്രമേ കഴിയൂ എന്ന് മാത്രമേ എത്ര ചിന്തിച്ചിട്ടും എനിക്ക് ബോധ്യമാകുന്നുള്ളൂ. പകരം വയ്ക്കാന്‍ മറ്റൊരു പാര്‍ട്ടിയെ ഞാന്‍ കാണുന്നില്ല. അത്കൊണ്ട് വെറുതെ അര്‍ത്ഥമില്ലാതെ കോണ്‍ഗ്രസ്സിനെ കുറ്റം പറയാതെ സ്വന്തം ആ‍ശയങ്ങളും നയപരിപാടികളും അങ്ങനെയൊന്നുണ്ടെങ്കില്‍ അത് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസ്സ് വിരുദ്ധരോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് ഒരു താരതമ്യത്തിന് അവസരം ലഭിക്കുമല്ലോ!11 comments:

abc said...

ഹോ! ഫയങ്കര കണ്ടുപിടുത്തം.!!!

കിനാവള്ളി said...

ആദ്യത്തെ കമന്റ്‌ തന്നെ ഈ പറഞ്ഞതിന്റെ ഉദാഹരണം ആണ് . കാര്യമായിട്ട് ഒന്നും പറയാന്‍ ഇല്ലെങ്കില്‍ എന്താ കളിയാക്കാമല്ലോ . തന്നത്താനെ ചിന്തിക്കാന്‍ കഴിവില്ലാത്തവര്‍ വല്ലവനും പറയുന്നത് വേദ വാക്യം ആയി എടുക്കും. രാഷ്ട്രിയ പരിവേഷം ഇല്ലാതെ ഓരോ സംഗതികളുടെ നല്ല വശങ്ങളും പോരായ്മകളും കണ്ടു പിടിക്കാന്‍ ആണ് ശ്രമിക്കേണ്ടത് എന്ന് തോന്നുന്നു.

ajith said...

യു.പി.എ. സര്‍ക്കാര്‍ മുന്നോട്ട് !

ലക്ഷം കോടികള്‍ പിന്നാലെ

ഇ.എ.സജിം തട്ടത്തുമല said...

“.....എന്തെന്നാല്‍ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ രാജ്യത്ത് സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വേണം. അല്ലെങ്കില്‍ അരാജകത്വം ആയിരിക്കും ഫലം.“

കൂട്ടത്തിൽസി.പി.ഐ.എമ്മിനെയും ഒരു രാഷ്ട്രീയ പാർട്ടിയായെങ്കിലും അംഗീകരിക്കുന്നുണ്ടാകുമല്ലോ. അതുമതി.

സന്തോഷ്‌ said...

കെ.പി.എസ്,

>>> എന്ത്കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? കോണ്‍ഗ്രസ്സ് വിരുദ്ധം എന്ന ഒറ്റ തുറുപ്പ് ശീട്ട് മാത്രമാണ് ഇന്ത്യയിലെ സകല കോണ്‍ഗ്രസ്സ് വിരുദ്ധ പാര്‍ട്ടികള്‍ക്കും ഉള്ളത്. വേറെ നയങ്ങളോ പരിപാടികളോ ഒന്നും ഇല്ല. കോണ്‍ഗ്രസ്സിനെ കുറ്റം പറഞ്ഞ് ജനങ്ങളെ തെറ്റ്ദ്ധരിപ്പിച്ചും കബളിപ്പിച്ചും കാലാകാലം പാര്‍ട്ടിയെ കൊണ്ടുനടക്കാം എന്നാണ് കോണ്‍ഗ്രസ്സിതരര്‍ വിചാരിക്കുന്നത്. വായ തുറന്നാല്‍ കോണ്‍ഗ്രസ്സ് വിരുദ്ധം പറയാനല്ലാതെ സ്വന്തമായ ഒരു ആദര്‍ശമോ ആശയമോ പോസിറ്റീവായി ജനങ്ങളോട് പറയാന്‍ മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്കോ അണികള്‍ക്കോ ഇല്ല. ഏതെങ്കിലും ഒരു കോണ്‍ഗ്രസ്സ് വിരുദ്ധ നേതാവിന്റെ പ്രസംഗം കേട്ടുനോക്കൂ. കോണ്‍ഗ്രസ്സിനെ കുറ്റം പറയാനല്ലാതെ, വാ കൂട്ടരെ നമുക്ക് ഇപ്രകാരം ഒരു ആദര്‍ശരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി നല്ലൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാം എന്നൊരുത്തനും പ്രസംഗിക്കുന്നില്ല. അണികളുടെ തലച്ചോറില്‍ വെറുപ്പിന്റെ വിഷം കുത്തിവെക്കാന്‍ മാത്രമാണ് നേതാക്കള്‍ പ്രസംഗം എന്ന കലയെ ദുരുപയോഗം ചെയ്യുന്നത്. പ്രസംഗം കേട്ടു പോകുന്ന അണികളുടെ മനസ്സില്‍ വിദ്വേഷമല്ലാതെ പോസിറ്റീവായ മറ്റൊരു ചിന്തയുമുണ്ടാകില്ല. <<<<

ഇതൊന്നു തിരിച്ചു ചിന്തിച്ചേ. കേരള ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നിയമസഭയിലേക്ക് നടന്ന രണ്ടു ഉപതിരഞ്ഞെടുപ്പുകളെ നേരിട്ടത് എങ്ങനെ ആയിരുന്നു എന്ന്, പ്രത്യേകിച്ച് നെയ്യാറ്റിന്‍കരയില്‍. ടി.പി യുടെ കൊലപാതകം അല്ലാതെ സ്വന്തം ഭരണത്തിലെ എന്തെങ്കിലും നേട്ടങ്ങള്‍ അവര്‍ അവിടെ പ്രചാരണ വിഷയം ആക്കിയോ? അവിടെ കൊണ്ഗ്രസ്സുകാര്‍ മാര്‍ക്സിസ്റ്റ്‌ വിരുദ്ധം പറഞ്ഞു എന്നതല്ലാതെ വേറെ എന്താണ് ചെയ്തത്? അവിടെ കൊണ്ഗ്രസ്സുകാര്‍ ചെയ്തതും ഇതേ തെറ്റിദ്ദരിപ്പിക്കലും കബളിപ്പിക്കളും തന്നെ അല്ലെ? കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കന്മാരും, അത് കൊണ്ഗ്രസ്സായാലും മാര്‍ക്സിസ്റ്റ്‌ ആയാലും ബിജെപി ആയാലും ഇതേ കബളിപ്പികള്‍ തന്നെയാണ് ചെയ്യുന്നത്. നിങ്ങള്‍ കോണ്‍ഗ്രസ്സ് അനുഭാവി ആയതുകൊണ്ട് അവരെ ഒഴിവാക്കി ബാക്കി ഉള്ളവരെ കുറ്റം പറയുന്നു!

-----------------------------------

ഈ പുനസംഘടനയ്ക്ക് മുന്‍പ് കേരളത്തില്‍ നിന്ന് ആറു പേര്‍ കേന്ദ്രമന്ത്രി സഭയില്‍ ഉണ്ടായിരുന്നു. എന്നിട്ട് ഈ സംസ്ഥാനത്തിന് എന്തു നേട്ടമാണ് ഇവരിലൂടെ ഉണ്ടായത്?

Ananth said...

രാജാവ് നഗ്നനാണ് എന്ന് മനസ്സിലാക്കിയിട്ടും മറ്റൊരു മാര്‍ഗമില്ലാത്തതിനാല്‍ ഭയ ഭക്തി ബഹുമാനത്തോടെ പഞ്ചപുച്ചമടക്കി ഒച്ച്ചാനിച്ചു നില്‍കുന്ന ആള്‍ രാജാവിനോട് ചെയ്യുന്നത് എന്താണോ അത് തന്നെയാണ് കൊണ്ഗ്രസ്സു എന്ന മഹാ പ്രസ്ഥാനത്തിന്റെ അപചയം കണ്ടില്ലെന്നു നടിച്ചു ജയ ജയ പാടുന്ന ഭക്തന്മാര്‍ ആ പ്രസ്ഥാനതോടു കാണിക്കുന്നതും .
തെറ്റുകള്‍ ചൂണ്ടി കാണി ക്കുന്നവരോട് എന്നാല്‍ ഇതിലും നല്ലത് തനിക്കു ഉണ്ടാക്കാമോ എന്ന് ചോദിച്ചു തുള്ളിച്ചാടുന്നത് മുട്ടയുടെ ഗുണഗണങ്ങള്‍ നിരൂപണം ചെയ്യുന്ന ആളോട് എന്നാല്‍ ഇതിലും നല്ലൊരു മുട്ട താന്‍ ഇട്ടു കാണിക്കാമോ എന്ന് ചോദിക്കുന്ന രീതിയില്‍ ബാലിശവും യുക്തിഹീനവും ആയ ഒരു വാദഗതി ആണ് .

Som Menon said...

സ്വന്തമായി നേട്ടം ഒന്നും ഇല്ലെങ്കില് (അത് പണമായോ പദവിയായിട്ടോ), ഇന്നത്തെ നിലക്ക് പത്രം വായിക്കുന്ന ഒരാളും കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യുമെന്ന് തോന്നുന്നില്ല. KPSനു ഇതിലെന്താണ് ലാഭം എന്ന് മനസ്സിലാവുന്നില്ല. പിന്നെ വേറൊരു പാര്‍ട്ടിക്കും ഇല്ലാത്തതു കോണ്‍ഗ്രസിനു ഉണ്ടെങ്കില്‍ അതൊന്നു മാത്രമാണ് പണം. അതുകൊണ്ട് ധൈര്യമായിട്ടു ഇവര്‍ക്ക് തന്നെ വോട്ട് ചെയ്യണം.

Som Menon said...

സ്വന്തമായി നേട്ടം ഒന്നും ഇല്ലെങ്കില് (അത് പണമായോ പദവിയായിട്ടോ), ഇന്നത്തെ നിലക്ക് പത്രം വായിക്കുന്ന ഒരാളും കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യുമെന്ന് തോന്നുന്നില്ല. KPSനു ഇതിലെന്താണ് ലാഭം എന്ന് മനസ്സിലാവുന്നില്ല. പിന്നെ വേറൊരു പാര്‍ട്ടിക്കും ഇല്ലാത്തതു കോണ്‍ഗ്രസിനു ഉണ്ടെങ്കില്‍ അതൊന്നു മാത്രമാണ് പണം. അതുകൊണ്ട് ധൈര്യമായിട്ടു ഇവര്‍ക്ക് തന്നെ വോട്ട് ചെയ്യണം.

Villagemaan/വില്ലേജ്മാന്‍ said...

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ പ്രധാന പങ്കു വഹിച്ച കോണ്ഗ്രസ് പാര്‍ട്ടിയുടെ പ്രേതം മാത്രമാനിന്നുള്ളത്. മഹാത്മാവിനു ദീര്‍ഖ ദൃഷ്ടി ഉണ്ടായിരുന്നു ..അതുകൊണ്ടാണല്ലോ ഈ പ്രസ്ഥാനം പിരിച്ചു വിടണം എന്ന് അദ്ദേഹം പറഞ്ഞത്.

സമര്‍ത്ഥരായ എതിരാളികള്‍ ഇല്ല എന്നത് കൊണ്ട് എങ്ങനെയാണ് കോണ്ഗ്രസ് ഉദാത്തമാകുന്നത് ? ഇന്ദിരാ ഗാന്ധിക്ക് ശേഷം ശക്തയായ ഒരു നേതാവ് അവര്‍ക്ക് എടുത്തു കാട്ടാന്‍ ഉണ്ടായോ? സോണിയയുടെ അപ്രമാദിത്വം സമ്മതിച്ചു കൊണ്ട് ഉറക്കം തൂങ്ങുന്ന ഒരു പറ്റം നേതാക്കള്‍. വാ തുറന്നു സ്വന്തം അഭിപ്രായം പറയാനാവാത്ത, ജനാധിപത്യം എന്ന വാക്ക് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒരു പാര്‍ട്ടിയല്ലേ കോണ്ഗ്രസ് ?

താങ്കള്‍ കോണ്ഗ്രസ്സിന്റെ കണ്ണടയിലൂടെ മാത്രം ലോകത്തെ കാണുന്ന വ്യക്തിയാണ് എന്ന് പല പോസ്റ്റുകളിലൂടെയും വ്യക്തമാക്കിയതാണ്...അതൊരു കുറ്റമല്ല.. എങ്കിലും, കൊണ്ഗ്രസ്സല്ലാതെ രാജ്യത്തിന്‌ മറ്റൊരു ഉപാധിയില്ല എന്നൊക്കെ അങ്ങ് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ വായിക്കുന്നവരുടെ ചുണ്ടത്തു ഒരു ചെറു ചിരി വിടരും..

അതും ഒരു കുറ്റമല്ല !Manoj മനോജ് said...

2014 ല്‍ കോണ്‍ഗ്രസ്‌ എന്തൊക്കെ പരിപാടികളാണ് ജനപക്ഷത്ത് വെയ്ക്കുവാന്‍ പോകുന്നത് എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ! അത് പറയുവാന്‍ തുനിഞ്ഞാല്‍ കെ.പി.എസ്. "ക്ഷ" വരയ്ക്കും ;)

vettathan g said...

അമ്പത് വര്ഷം കൊണ്ട് കോണ്‍ഗ്രസ്സിന്നുണ്ടായതിലും അപചയം അഞ്ചുവര്‍ഷം കൊണ്ട് അഞ്ചു വര്ഷം കൊണ്ട് ബി.ജെ.പ്പിക്കുണ്ടായി.ഷെയര്‍ മാര്‍ക്കറ്റില്‍ നാനൂറു കോടി നിക്ഷേപിച്ച സി.പി.എം ആണോ ഈ നാട്ടിലെ പാവങ്ങളെ രക്ഷിക്കാന്‍ പോകുന്നത്?