Links

ഹോമിയോപ്പതി ഒരു വട്ട് സിദ്ധാന്തം

ഹോമിയോപ്പതിയെ എതിര്‍ത്താല്‍ കോടതിയലക്ഷ്യമാകുമോ എന്നറിയില്ല.  ആളുകളുടെ തെറി വാങ്ങിക്കൂട്ടേണ്ടി വരും എന്ന് ഉറപ്പ്. ഇന്ന് ഹോമിയോപ്പതിയില്‍ വിശ്വസിക്കാത്ത ആരും കേരളത്തില്‍ ഇല്ല. അത്കൊണ്ട് തന്നെ ഹോമിയോപ്പതിയെ എതിര്‍ക്കുമ്പോള്‍ അത് വ്യക്തിപരമായാണ് എടുക്കുക. ഇന്ന് എല്ലാ വിശ്വാസങ്ങളുടെയും അവസ്ഥ അതാണ്. ഒരു വിശ്വാസിക്ക് അയാളുടെ വിശ്വാസം സ്വന്തം ജീവനെ പോലെയാണ്. ആ വിശ്വാസത്തെ ആര് എതിര്‍ക്കുന്നുവോ ആ എതിര്‍ക്കുന്നയാളെ തന്റെ ശത്രുവായിക്കാണും.  ആളുകളില്‍ വിവേകം നശിക്കുകയും വിശ്വാസത്തിന് ബലം കൂടുകയും ചെയ്ത ഈ കാലത്തിന്റെ പ്രത്യേകതയാണിത്. എതിര്‍വിശ്വാസങ്ങളെ താങ്ങാനുള്ള കെല്പ് ആളുകള്‍ക്ക് ഇല്ല. ഒന്നും കഴിഞ്ഞില്ലെങ്കില്‍ നാല് തെറിയെങ്കിലും പറഞ്ഞേ അടങ്ങൂ.  കേരളത്തില്‍ ഹോമിയോപ്പതിയെ എതിര്‍ക്കണമെങ്കില്‍ അസാമാന്യമായ ധൈര്യം വേണം. അത്രയ്ക്കാണ് ഹോമിയോ വിശ്വാസത്തിന്റെ കടുപ്പം.

എന്താണ് ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനം.  എന്തെങ്കിലും ഒരു രോഗവുമായി ഒരു രോഗി ഹോമിയോപ്പതി ഭിഷഗ്വരനെ സമീപിക്കുന്നു. തന്റെ മുന്‍പില്‍ ഇരിക്കുന്ന രോഗിയോട് എന്തെല്ലാമാണ് ലക്ഷണങ്ങള്‍ എന്ന് ഭിഷഗ്വരന്‍ ചോദിക്കുന്നു.  തന്റെ പ്രയാസങ്ങള്‍ എല്ലാം രോഗി വിവരിക്കുന്നു.  ആ ലക്ഷണങ്ങളെല്ലാം മനസ്സിലാക്കി , അതേ ലക്ഷണങ്ങള്‍ ആ രോഗിയില്‍ വീണ്ടും ഉണ്ടാക്കാന്‍ വേണ്ടി ഹോമിയോ മരുന്നു കൊടുക്കുന്നു.  ആ മരുന്നു കഴിച്ചു കഴിയുമ്പോള്‍ ആ രോഗിക്ക് സ്വതവേ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ വീണ്ടും ഉണ്ടാവുകയും അങ്ങനെ മരുന്നിനാല്‍ ഉണ്ടാക്കപ്പെട്ട ലക്ഷണങ്ങള്‍ ആദ്യത്തെ ലക്ഷണങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ഇതിനാണ് സമാനമായത് സമാനമായതിനെ നശിപ്പിക്കും എന്നു പറയുക പോലും. ഇതാണ് ഹോമിയോപ്പതിയുടെ സിദ്ധാന്തം.  അത്കൊണ്ടാണ് ഈ സിദ്ധാന്തത്തിന് ഹോമിയോപതി എന്ന് ശാമുവല്‍ ഹാനിമാന്‍ പേരിട്ടത്.  ഇതാണ് ശരിയായ ചികിത്സാശാസ്ത്രം എന്നും ഹാനിമാന്‍ പറയുന്നു.  ഹോമിയോപ്പതിക്ക് എതിരായ, തെറ്റായ ചികിത്സക്ക് അദ്ദേഹം ഇട്ട പേരാണ് അലോപ്പതി എന്ന്.  മോഡേണ്‍‌മെഡിസിനെ അലോപ്പതി എന്ന് പലരും പറയുന്നത് ഈ വസ്തുത അറിയാതെയാണ്. തന്റെ ചികിത്സാക്രമത്തിന് ഹോമിയോപ്പതി എന്ന് പേരിട്ടതും തന്റേതിന് എതിരായ ചികിത്സയ്ക്ക് അലോപ്പതി എന്ന് പേര്‍ വിളിച്ചതും ഹാനിമാന്‍ തന്നെ.

ലോകത്തുള്ള എല്ലാ രോഗങ്ങള്‍ക്കും മരുന്ന് ഹോമിയോപ്പതിയില്‍ ഉണ്ട് എന്ന് ഹോമിയോപ്പതി ഭിഷഗ്വരന്മാര്‍ അവകാശപ്പെടാനുള്ള കാരണം, രോഗിക്ക് രോഗലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക എന്നും അതേ ലക്ഷണം തങ്ങള്‍ കൊടുക്കുന്ന മരുന്ന് കൊണ്ട് രോഗിയില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും  ഒരു ലക്ഷണത്തെ അതേ ലക്ഷണം ഇല്ലാതാക്കും എന്ന് വിശ്വസിക്കുന്നത്കൊണ്ടാണ്. ആര് എന്ത് തെറി പറഞ്ഞാലും ഈ വിശ്വാസത്തെ വട്ട് എന്നേ ഞാന്‍ പറയൂ. അത്കൊണ്ടാണ് ഹോമിയോപ്പതി ഒരു വട്ട് സിദ്ധാന്തം എന്ന് ഞാന്‍ പറയുന്നത്. സര്‍വ്വരോഗങ്ങളും മാറ്റാന്‍ എന്ത് എളുപ്പമാണ് ഹോമിയോപ്പതി ഭിഷഗ്വരന്മാര്‍ക്ക്.  ആകെ വേണ്ടത് ഗ്ലൂക്കോസ് ഗുളിക. ആ ഗുളികയില്‍ രോഗിയുടെ ലക്ഷണങ്ങള്‍ക്കൊത്ത പോട്ടന്‍ഷ്യല്‍ ക്രമീകരിച്ച മദര്‍ ടിങ്ചര്‍ കലര്‍ത്തിക്കൊടുക്കുക. രോഗം എന്തായാലും ക്ലോസ്. ഇന്നത്തെ കാ‍ലത്ത് ഈ രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്യാനും ഹോമിയോ മദര്‍ ടിങ്ചറിന്റെ പോട്ടന്‍ഷ്യല്‍ നിര്‍ണ്ണയിക്കാനും ഹോമിയോപ്പതിക്കാര്‍ സോഫ്റ്റ്‌വേറും തയ്യാറാക്കിയിട്ടുണ്ട്.  ഒരു ലാപ്‌ടോപ്പും കുറെ ഗ്ലൂക്കോസ് ഗുളികകളും മദര്‍ ടിങ്ചറുമുണ്ടായാല്‍ എല്ലാ രോഗങ്ങളും മാറ്റാം. മദര്‍ടിങ്ചര്‍ എന്നു പറയുമ്പോള്‍ പ്രകൃതിദത്തമായ അസംസ്ക്കൃതപദാര്‍ത്ഥങ്ങളില്‍ നിന്ന് 3000ത്തോളം മരുന്നുകള്‍ തങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട് എന്ന് ഹോമിയോക്കാര്‍ അവകാശപ്പെടുന്നുണ്ട്.

അതെന്തോ ആകട്ടെ, അക്കണ്ട മരുന്നുകളൊക്കെ രോഗിയില്‍ സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാനല്ലേ? രോഗാണുക്കളായ ബാക്റ്റീരിയകള്‍ , വൈറസ്സുകള്‍ മുതലായ സൂക്ഷ്മജീവികള്‍ ഉണ്ടെന്നും ആ അണുക്കളാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് ഇന്ന് നമുക്ക് അറിയാം. ഇക്കാര്യം ഇന്നത്തെ ഹോമിയോ ഭിഷഗ്വരന്മാര്‍ക്കും അറിയാം. പക്ഷെ ഹാനിമാന്റെ തീയറി പ്രകാരം , ആ രോഗാണുക്കളെ നശിപ്പിക്കാനുള്ള ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ഹോമിയോപ്പതിയില്‍ കൊടുക്കാന്‍ പാടില്ല. രോഗാണുക്കളാണ് രോഗങ്ങള്‍ക്ക് കാരണം എന്ന് അംഗീകരിക്കലായി പോകും അത്. അങ്ങനെ അംഗീകരിച്ചാല്‍ ഹോമിയോപ്പതിക്ക് എന്ത് പ്രസക്തി?  അത്കൊണ്ട് സമര്‍ത്ഥരായ ഹോമിയോപ്പതിക്കാര്‍ ഞങ്ങളുടെ കൈയില്‍ പ്രതിരോധമരുന്നുകള്‍ ഉണ്ടെന്നാണ് പറയുക. അതും ഇപ്പറഞ്ഞ പഞ്ചാ‍രഗുളികയും മദര്‍ടിങ്ചറും തന്നെയാണ്.

പ്രതിരോധ ശേഷി നശിക്കുന്നത്കൊണ്ടാണ് രോഗങ്ങള്‍ ഉണ്ടാകുന്നത് എന്നും അത്കൊണ്ട് പ്രതിരോധശേഷി വീണ്ടെടുത്താല്‍ രോഗങ്ങള്‍ മാറുമെന്നും ,  പ്രതിരോധശേഷിക്കാണ് ഞങ്ങളുടെ മരുന്ന് എന്നും ഇക്കാലത്തെ ഹോമിയോ ഭിഷഗ്വരന്മാര്‍ അവകാശപ്പെടുന്നു. അതായത് രോഗം എത്ര മൂര്‍ച്ഛിച്ചാലും അവരുടെ കൈയിലുള്ള വിദ്യകള്‍ രണ്ടാണ്. ഒന്ന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കി മാറ്റുക , മറ്റേത് പ്രതിരോധശേഷി വീണ്ടെടുത്ത് മാറ്റുക. രണ്ടിനും ഗ്ലൂക്കോസ് ഗുളികയും മദര്‍‌ടിങ്ചറും മാത്രം. ഇതില്‍ ഗ്ലൂക്കോസ് ഗുളികയുടെ ആവശ്യം വരുന്നത് ഏതാണ്ട് സ്പിരിറ്റിന്റെ ഒരു മാതിരി ഗന്ധം വരുന്ന മദര്‍ ടിങ്ചര്‍ നേരിട്ട് അകത്താക്കാന്‍ വിഷമമായത്കൊണ്ടായിരിക്കും. അല്ലാതെ ഗ്ഗ്ലൂക്കോസ് ഗുളിക മരുന്നായി അവര്‍ കാണുന്നില്ല. ചുരുക്കത്തില്‍ മദര്‍ ടിങ്ചറില്‍ ക്രമീകരിച്ചിരിക്കുന്ന പോട്ടന്‍ഷ്യല്‍ ആണ് സര്‍വ്വരോഗസംഹാരി.  ഒരു പാ‍ര്‍ശ്വഫലവും ഇല്ല എന്നാണ് പറയുന്നത്. ഏത് ഫലവും ഉണ്ടാക്കുന്ന ഒന്ന് തീര്‍ച്ചയാ‍യും പാര്‍ശ്വഫലവും ഉണ്ടാക്കും. ഇതൊരു സിമ്പിള്‍ ലോജിക്കാണ്. ഫലം ഉപകാരവും പാര്‍ശ്വഫലം നിരുപദ്രവവുമാകാമല്ലൊ.  പാര്‍ശ്വഫലം ഒന്നും ഉണ്ടാക്കാത്ത ഒന്ന് യാതൊരു ഫലവും ഉണ്ടാക്കുകയില്ല എന്ന് ആലോചിച്ചാല്‍ മനസ്സിലാകും.

മോഡേണ്‍ മെഡിസിന്‍ തിയറി പ്രകാരം രോഗങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് വസ്തുനിഷ്ടമായി കണ്ടുപിടിക്കുന്നു. അസംഖ്യം രോഗാണുക്കള്‍ കൊണ്ട് രോഗങ്ങള്‍ ഉണ്ടാകാം. ജന്മനാ ഉള്ള വൈകല്യങ്ങള്‍ കൊണ്ടാകാം. ഇങ്ങനെ നിരവധി കാരണങ്ങളാല്‍ രോഗങ്ങള്‍ ഉണ്ടാകാം. ഒരുവകപ്പെട്ട രോഗാ‍ണുക്കളെയെല്ലാം നശിപ്പിക്കാന്‍ പര്യാപ്തമായ ആന്റിബയോട്ടിക്ക് മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ആന്റിബയോട്ടിക്ക് മരുന്നുകളുടെ കണ്ടുപിടുത്തത്തോടെയാണ് ഇന്ന് കാണുന്ന ആരോഗ്യകരമായ അവസ്ഥ ഉണ്ടായത്. ശരീരത്തില്‍ പ്രവേശിച്ച് അനുനിമിഷം പെറ്റുപെരുകുന്ന രോഗാണുക്കളെ നശിപ്പിക്കുകയാണ് ആന്റിബയോട്ടിക്ക് മരുന്നുകള്‍ ചെയ്യുന്ന ഫലം. അതിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് പറയുന്ന പാര്‍ശ്വഫലം ആര്‍ക്കാണ് ദോഷം വരുത്തുന്നത്?  എവിടെയെങ്കിലും ഒറ്റപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിരിക്കാം. എന്നാലും ഇക്കണ്ട രോഗികള്‍ ഒക്കെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ കൊണ്ട് രോഗവിമുക്തി പ്രാപിച്ചില്ലേ? പാര്‍ശ്വഫലങ്ങളെ ഭയന്ന് ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ഉപേക്ഷിച്ചാല്‍ രോഗാണുക്കള്‍ രോഗിയെ വെറുതെ വിടുമോ? ഹോമിയോക്കാരന് പ്രതിരോധശേഷി വീണ്ടെടുത്ത്കൊടുക്കാന്‍ കഴിയുമോ?

ഇത്രയും ബഹുലമായ സജ്ജീകരണങ്ങളും,  ഉപകരണങ്ങളും ,  പരിശോധനാ മാര്‍ഗ്ഗങ്ങളും , മരുന്നുകളും, പ്രതിരോധ വാകിസിനേഷനുകളും ലോകമെങ്ങും  അനുസ്യൂതം നടക്കുന്ന നിരന്തര ഗവേഷണങ്ങളും ഒക്കെ അലോപ്പതിയാണ്,  അത് തെറ്റാണ്, ശരി എന്നത് ജര്‍മ്മനിക്കാരന്‍ ശാമുവല്‍ ഹാനിമാന്‍ എന്ന ഒറ്റ വ്യക്തി കണ്ടുപിടിച്ച ഹോമിയോപ്പതിയാണ് എന്ന് ഈ കാലത്തും ആളുകള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനാവൂ.  പക്ഷെ ആളുകള്‍ ഇതൊന്നും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം.  ചിന്തിക്കുക എന്ന പരിപാടിയേ ഇപ്പോള്‍ ഇല്ല എന്ന് തോന്നുന്നു. ഹോമിയോപ്പതിയുടെ ഈ അടിസ്ഥാനപരമായ വസ്തുത അധികമാളുകള്‍ക്കുമറിയില്ല.  ലേശമെങ്കിലും ചിന്തിക്കുമായിരുന്നെങ്കില്‍ ഗ്ലൂക്കോസ് ഗുളികയില്‍ കലര്‍ത്തി തരുന്ന ആ‍ ദ്രാവകം കൊണ്ട് സര്‍വ്വരോഗങ്ങളും മാറുമോ എന്ന് സംശയിക്കുകയില്ലായിരുന്നോ?  എന്തിനധികം പറയുന്നു, സമാനമായ ലക്ഷണങ്ങളെ സമാനമായ ലക്ഷണങ്ങള്‍ ഇല്ലാതാക്കും എന്നാണ് ഹോമിയോപ്പതിയുടെ അര്‍ത്ഥവും തിയറിയും എന്ന് എത്ര പേര്‍ക്ക് അറിയാം.  കോളറ ബാധിച്ച ഒരു രോഗിയില്‍ , എന്ത് സമാനമായ ലക്ഷണമാണ് ഒരു ഹോമിയോ ഭിഷഗ്വരന് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ലക്ഷണനിര്‍ണ്ണയം നടത്തി ഉണ്ടാക്കാന്‍ പറ്റുക.  മോഡേണ്‍ മെഡിസിന്‍ തെറ്റാണ് അത്കൊണ്ട് അത് അലോപ്പതിയാണ് , ശരി ഇതാ ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു , അതാണ് ഹോമിയോപ്പതി എന്ന ശാമുവല്‍ ഹാനിമാന്റെ അവകാശവാദത്തെ ഞാന്‍ പുച്ഛിച്ച് തള്ളുന്നു. മോഡേണ്‍ മെഡിസിന്‍ ഇല്ലാതെ ലോകത്തിന് ഒരു ദിവസം അതിജീവിയ്ക്കാന്‍ കഴിയില്ല എന്നും ഞാന്‍ തറപ്പിച്ചു പറയുന്നു.

240 comments:

«Oldest   ‹Older   201 – 240 of 240
Unknown said...

I would not blame Mr. Sukumaran or other scientific-minded friends for their anti-homeopathic stand. Homeopaths have so much alienated the scientific community with their 'crazy' theories about homeopathy. They never try to understand and prove homeopathy in a way fitting to scientific paradigms, but talk about 'vital force', 'dynamic force', spiritual medicine', 'energy medicine', and such absurd theories. They would claim 'hahnemann is the greatest science', and homeopathy is 'ultra-scientific'. They discuss 'fringe science' and 'science of future' in a bid to mask their inability to explain homeopathy scientifically. There are many 'cults' in homeopathy who propagate different types of occult practices in the label of homeopathy.

If you talk to 10 homeopaths about homeopathy, they will talk 10 different theories. It is really a very pathetic situation.

In my opinion, these 'unscientific homeopaths' are doing more harm to homeopathy than 'anti-homeopathic scientists'.

With my more than 40 years of learning, practicing and experimenting with homeopathy, I am fully convinced that HOMEOPATHY WORKS. Problem is, nobody has been so far successful in expaining or proving HOW HOMEOPATHY WORKS. Not even a scientifically viable working hypothesis was so far proposed. But I am sure, homeopathy will be finally recognized as an advanced branch of modern molecular medicine. For that to happen, we have to explain homeopathy in terms of modern science, and prove it in accordance with scientifc methods.

I am sure, once that happens, Mr Sukumaran and other scientific minded friends will turn to be the greatest friends of homeopathy.

I am trying to make it happen.

I would like to thank Mr Sukumaran for initiating this meaningful intellectual interaction on homeopathy. Let is conclude this discussion in a positive and friendly note.

ChethuVasu said...

ഹാവൂ ! രക്ഷപ്പെട്ടു ! ല്ലേ ! :)

അപ്പൊ ഷെരീഫ് ഡോക്ടര്‍ എവിടെ..? ഹോമിയോപ്പതിക്ക് രണ്ടു ശാഖകള്‍ കേരളത്തിലുണ്ടോ ..?

ChethuVasu said...

Dear Chandran Nambiar ,

While appreciating your honesty frankness and gentlemanly approach , the fact remains that a drug do not change its molecular properties when it is diluted with water.!

This theory can only be tested in chemical lab not at the symptom level.

Btw,Are you a bio chemist..?

ChethuVasu said...

"
With my more than 40 years of learning, practicing and experimenting with homeopathy, I am fully convinced that HOMEOPATHY WORKS."

I am ready to take it on face value .But why there is no proper theory developed so far..? Because the crude and potentiated mechanisms d not appear to be compelling enough..
DO we have world wide research happening with clinical biologists participating and is there nay progress..?

ChethuVasu said...

OH ! sorry ! the discussion was concluded already ! Ignore my comments please..Live and let live..!

നിസ്സാരന്‍ said...

I actually wish homeopathy worked - If the memory of water thing were true, then you'd be able to buy one bottle of wine; water it down 30 billion, trillion, quintillion times and it'd still get you more drunk than the original. No-one would ever have to pay for drinks again :-)

Fyzie Rahim said...

ഈ സീരിയസ് പ്രശ്നതിനിടക്ക് ഞാന്‍ ഒരു തമാശ പറയുകയാണ്‌. ആരും ഒന്നും വിചാരിക്കരുത്. എന്റെ ബുദ്ധിക്കുള്ളതല്ലേ എനിക്ക് പറയാനൊക്കൂ..
ഹോമിയോപ്പതി ഒരു വട്ട് സിദ്ധാന്തം ആണെങ്കിലും വിശ്വസിക്കാന്‍ പറ്റിയ സിദ്ധാന്തമാണ്. അത് ഈശ്വരനില്‍ വിശ്വസിക്കും പോലെയാണ്.... അതൊരിക്കലും നിരീശ്വരവാദികള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. കാരണം തെളിവുകള്‍ നേരിട്ട് കാണാന്‍ പറ്റില്ല. കെ പി എസ എവിടെയോ പറഞ്ഞ പോലെ കറണ്ട് പോലെയാണ് ദൈവം. ഹോമിയോ ഔഷധ നിര്‍മാണത്തില്‍,മൂലമരുന്നു ചേര്‍ത്ത് ഒരുപാടാവര്‍ത്തി കറക്കിയാല്‍ അതിനു ഒരു അത്ഭുത ഫലവും ഉണ്ടാകുമോ എന്നെനിക്കറിയില്ല പക്ഷെ, ഒരു ടാങ്കര്‍ ലോറി വെള്ളത്തില്‍ ഒരു തുള്ളി വിഷം (ഒരു സ്റ്റൈലിനു എന്ടോസള്‍ഫാന്‍ തന്നെ ആയിക്കോട്ടെ)കലര്‍ത്തിയാല്‍ ഒന്നും സംഭവിക്കില്ല. പിന്നെ ആ വെള്ളം ഒരു ബക്കറ്റ്‌ നിറയെ എടുത്തു മറ്റൊരു ടാങ്കര്‍ ലോറി വെള്ളത്തില്‍ ചേര്‍ത്ത് കലക്കി കുടിച്ചാലും ഒന്നും വരില്ല. "മനുഷ്യനെ സംബന്ധിച്ച് ഔഷധവും വിഷവും വിപരീതങ്ങളാണ്". അതാണ്‌ ഇങ്ങനെ പറഞ്ഞത്.
എന്തായാലും പരീക്ഷണത്തിന്‌ ഞാനില്ല. കാരണം എന്ടോസള്‍ഫാന്റെ ദുഷ്ഫലം ഇനിയും രണ്ടു തലമുറയ്ക്ക് വരെ ഉണ്ടാകുമെന്നാണ് ഞാന്‍ അറിഞ്ഞത്.

Salim PM said...

"നമ്പ്യാര്‍ മാഷ് പറഞ്ഞത്, മൂല കഷായം(മദര്‍ ടിംഗ്ചര്‍) ആരോഗ്യാവന്മാരില്‍ കൊടുത്താണ് പരീക്ഷണങ്ങള്‍ നടത്തി മരുന്ന് കഴിച്ചതിനു ശേഷം ഉള്ള ലക്ഷണങ്ങള്‍ മെറ്റീരിയാ മെഡിക്കായില്‍ രേഖപ്പെടുത്തുന്നതെന്ന്.ആവര്‍ത്തിച്ച മരുന്നുകള്‍(പൊട്ടണ്‍ഷ്യേറ്റ് മെഡിസിന്‍ )ആരോഗ്യാവന്മാര്‍ കഴിച്ചാലും ലക്ഷണങ്ങള്‍ ബോഡിയില്‍ കാണപ്പെടും എന്ന് ഞാനും പറഞ്ഞു.ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനം ഇതാണ്....."


sherriff kottarakara എഴുതിയ ഈ കമന്‍റ് ശ്രദ്ധയില്‍ പെട്ടില്ലായിരുന്നു. ആവര്‍ത്തിച്ച മരുന്ന് ആരോഗ്യാവസ്ഥയില്‍ കഴിച്ചാല്‍ ലക്ഷണങ്ങള്‍ ഉണ്ടാകും എന്ന്തന്നെയാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. എങ്കില്‍ ഞാന്‍ ശരീഫ് സാറിന് 12 C യില്‍ കൂടിയ ആവര്‍ത്തനത്തിലുള്ള ഒരു ഹോമിയോ മരുന്ന് കൊടുക്കാം. അത് എത്ര ഡോസ് വേണമെങ്കിലും അദ്ദേഹം കഴിച്ചു നോക്കട്ടെ അതിനു ശേഷം ലക്ഷണങ്ങള്‍ നിരീക്ഷിച്ച് ആ മരുന്ന് ഏതാണെന്ന് പറയാന്‍ അദ്ദേഹത്തിനു സാധിക്കുമൊ? അദ്ദേഹത്തിന്‍റെ അവകാശവാദമനുസരിച്ച് അങ്ങനെ കഴിയണമല്ലോ? അങ്ങനെയെങ്കില്‍ ഈയൊരൊറ്റ പരീക്ഷണം മതി ഹൊമിയോപ്പതി ശാസ്ത്രീയമാണെന്നു തെളിയാന്‍.

Salim PM said...

ചെത്ത് നിര്‍ത്ത് വാസൂ. ചന്ദ്രന്‍ നമ്പ്യാര്‍ സാര്‍ പറഞ്ഞില്ലേ ഹോമിയോപ്പതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രം എന്താണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നു കരുതി ഹോമിയോപ്പതി പ്രവര്‍ത്തിക്കുന്നില്ല എന്നു പറയാന്‍ പറ്റില്ല. അതു പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനു തെളിവായി സത്യസന്ധമായ നിരവധി കേസ് ഹിസ്റ്ററികള്‍ ഹോമിയോ ഡോകടര്‍മാര്‍ക്ക് സമര്‍പ്പിക്കാനുണ്ട്. വ്യക്തിപരമായി എനിക്കും ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. നിഗൂഢമായ ഏതോ ശാസ്ത്ര സിദ്ധാന്തം ഹോമിയോപ്പതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് നിഷേധിക്കാന്‍ സാധ്യമല്ല.

ഒരു വസ്തുതയ്ക്കു പിന്നിലെ ശാസ്ത്രീയ സിദ്ധാന്തം നമുക്കറിയില്ല എന്നതുകൊണ്ട് ആ വസ്തുതയെ നിഷേഷിക്കുന്നത് അജ്ഞതയാണെന്നേ ഞാന്‍ പറയൂ. മുകളിലേക്കെറിയുന്ന കല്ല് തിരിച്ച് ഭൂമിയില്‍ പതിക്കാന്‍ തുടങ്ങിയത് ന്യൂട്ടന്‍ ജനിച്ചതിനു ശേഷമല്ല എന്ന് വാസു ഓര്‍ക്കുക.

Dr.Jishnu Chandran said...

ആഹഹാ... കല്‍ക്കിക്ക് കല്‍പ്പിച്ചൊരു ലൈക്ക്....

Unknown said...

Dear friends,

If anybody is genuinely interested to know the real science behind homeopathy, kindly read my above posts carefully. I have tried to explain homeopathy in scientific terms.

Kindly do not misunderstand or misinterpret my words. I never said symptoms can be produced by 'mother tinctures' only. I used the term 'molecular forms of drugs'. That includes crude substances, mother tincures, as well as dilutions and triturations below avogadro number. As per my calculations, potencies below 12c would contain original drug molecules. Some drugs like lyco, silicea etc are medicinally inert, but become active when triturated, probably due to the breaking of inter-molecular bonds. Potencies above 12c would not contain any drug molecules, but only molecular imprints of constituent molecules. In my previous posts,I have explained the concept of 'molecular imprinting' involved in potentization, which belongs to the realm of modern supra-molecular chemistry.

Drugs potentized above 12c cannot produce any molecular inhibitions in the organism, since drug molecules are absent. Molecular imprints contained in those preparations can act on pathogenic moleculaes having similarity or complementary configuration. As such, potentized drugs above 12c will act only if they are indicated. We can drink those potentized drugs as pure alcohol, with out any side effects. I have experimented it many times on myself and others in large quantities. If anybody have any doubt, I am ready to consume up to 30 ml of any potentized drug above 30c,(not indicated to my symptoms) in a public place.

Salim PM said...

നമ്പ്യാര്‍ സാറേ, ഡോകടര്‍ റഹീനിനു Staphysagria 10M ഒരു ഡോസ് കൊടുക്കാമെന്നു തോന്നുന്നു. ചിലപ്പോള്‍ ഈ അസുഖം കുറഞ്ഞേക്കും.

1. The Staphysagria patient is of a very sensitive but affable nature. Some sensitive types of patients cannot control their anger and jump onto opponent right
away while others can control their anger.

2.The aggrieved Staphysagria person lives, eats and dreams of hurt and revenge. In the consulting room, the homeopath confronted with such a patient will find that he speaks of nothing but his resentment.

:)

K.P.Sukumaran said...

ഞാനും ശ്രീ.ചന്ദ്രന്‍ നമ്പ്യാരും വളരെ മാന്യമായി ഈ ചര്‍ച്ച ഉപസംഹരിച്ചതാണ്. പരസ്പരം അടിച്ചേല്‍പ്പിച്ചിട്ടല്ല. ശ്രീ. ചന്ദ്രന്‍ നമ്പ്യാര്‍ അദ്ദേഹത്തിന്റെ വഴിയിലും ഞാന്‍ എന്റെ വഴിയിലും അന്വേഷണം തുടരുന്നത്കൊണ്ട്. ചര്‍ച്ച വേണമെങ്കില്‍ ഇനിയും നീട്ടാമായിരുന്നു. എനിക്കും ഇനിയും കുറെ എഴുതാനുണ്ടായിരുന്നു. തീര്‍ച്ചയായും നമ്പ്യാര്‍ മാഷ്ക്കും എഴുതാന്‍ കാണും. അത്കൊണ്ടെന്ത് പ്രയോജനം. നമ്മള്‍ അറിവിന്റെ കാര്യത്തില്‍ പൂര്‍ണ്ണരല്ലെന്ന് പരസ്പരം തിരിച്ചറിഞ്ഞു. സയന്‍സിന്റെ വഴിയില്‍ തന്നെ വീണ്ടും കണ്ടുമുട്ടാന്‍ കഴിയുമെന്ന് ശ്രീ.ചന്ദ്രന്‍ നമ്പ്യാര്‍ പറഞ്ഞത്കൊണ്ടാണ് പെട്ടെന്ന് ഞാന്‍ ഉപസംഹരിച്ചത്. നീട്ടണമായിരുന്നെങ്കില്‍ ഷെരീഫ് മാഷിന്റെയും ചന്ദ്രന്‍ ഡോക്ടറുടെയും പ്രസ്താവനയിലെ വൈരുദ്ധ്യവും സയന്‍സില്‍ എനിക്കുള്ള എന്റേതായ അറിവും മറ്റ് ഇംഗ്ലീഷ് ലേഖനങ്ങള്‍ പരിഭാഷ ചെയ്തും എനിക്ക് തുടരാമായിരുന്നു.

തര്‍ക്കിച്ചും വാദിച്ചും എന്നെ ജയിക്കാന്‍ ഒരു ഹോമിയോ ഡോക്ടറെയും ഞാന്‍ അനുവദിക്കില്ലായിരുന്നു. എനിക്ക് ശാസ്ത്രത്തിന്റെ പൂര്‍ണ്ണ പിന്‍ബലമുണ്ട്. എനിക്ക് എഴുതാന്‍ മാന്യമായ ഭാഷയുണ്ട്. എനിക്കാരേയും വ്യക്തിപരമായി അധിക്ഷേപിച്ച് എഴുതേണ്ട ആവശ്യവുമില്ല. ദിനേന നൂറ് കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന ബ്ലോഗാണ് എന്റേത്.

അപകര്‍ഷതാബോധത്തിന്റെ കാര്യം പറഞ്ഞാല്‍ അത് ഏറ്റവും അനുഭവിക്കുന്നത് ഹോമിയോക്കാര്‍ ആയിരിക്കും. തങ്ങളുടെ പേരിന്റെ മുന്‍‌പില്‍ ഡോ. എന്ന് ചേര്‍ക്കുമ്പോള്‍ ഹോമിയോ ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന അപകര്‍ഷതാബോധം ചില്ലറയായിരിക്കില്ല.

ഞാന്‍ എന്ത്കൊണ്ട് ഇങ്ങനെയെല്ലാം ഇപ്പോള്‍ എഴുതുന്നു എന്ന് ചിലര്‍ക്കെങ്കിലും മനസ്സിലാകും. എന്തായാലും ഈ പോസ്റ്റില്‍ ചര്‍ച്ച ഇനി തുടരാം. ചില ക്ഷുദ്ര കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വ്യക്തിപരമായി പരാമര്‍ശിച്ച് എഴുതിയാല്‍ ഇനിയും ഡിലീറ്റ് ചെയ്യും. അതെന്നെ ബാധിക്കുന്നത്കൊണ്ടല്ല. എന്തിന് പ്രസക്തമല്ലാത ഡാറ്റകള്‍ കൊണ്ട് വെര്‍ച്വല്‍ പ്ലെയിസ് വെറുതെ വേസ്റ്റ് ചെയ്യണം എന്നത്കൊണ്ടാണ്.

Unknown said...

Mr.Sukumaran says: "നമ്മള്‍ അറിവിന്റെ കാര്യത്തില്‍ പൂര്‍ണ്ണരല്ലെന്ന് പരസ്പരം തിരിച്ചറിഞ്ഞു. സയന്‍സിന്റെ വഴിയില്‍ തന്നെ വീണ്ടും കണ്ടുമുട്ടാന്‍ കഴിയും".

I am not participating this discussion not to win or defeat. For me, this is part of my inquiry for truth.

I feel sorry to see people making abusive personal attacks while participating this discussion.

I have already explained everything I have said regarding my scientific perspective of homeopathy. As such, I have concluded. I am not available for further arguments.

I have said many times: "Unscientific homeopaths" are doing more harm to homeopathy than "Anti-homeopathic scientists".

I have very limited knowledge on every subjects. I don't think I have to 'win' every argument. Explaining our ideas, and understanding other's ideas should be our aim. NNot winning or defeating.

I am fully convinced, homeopathy works. Same time I am well conscious that 'how homeopathy works' still remains an unanswered question. I am trying to answer that question. If you read my all posts above, you will realize that I have succeeded in presenting a scientifically viable 'working hypothesis' about homeopathy. Now, I have to prove my hypothesis according to scientific methods, in a way acceptable to scientific community. I am sure, once I succeed in that, I will not have argue with Mr Sukumaran to convincing. He will accept it whole heartedly, since he has a scientific and logical mind.

Science is to be proved, explained and demonstrated. Not to be argued and 'won'.

Thanks everybody

K.P.Sukumaran said...

ഒരിക്കല്‍ കൂടി ശ്രീ.ചന്ദ്രന്‍ നമ്പ്യാര്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു. താങ്കളെ പരിചയപ്പെടാന്‍ ഈ പോസ്റ്റ് നിമിത്തമായതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ് :)

vijaya said...

Homeo doctors please read this question and give me an answer.Can you effectively treat a "TRYGEMINAL NUERALGIA" patient? Now there is only one medicine in modern medicine "Carbamazepine" (it is known as Tegrital) and the dose may only change according to the pain.Have you any medicine to treat Trygeminal nueralgia? If so please write to me.My e-mail: vijayan.aa@gmail.com

Salim PM said...

പ്രിയ വിജയന്‍,

വിജയന്‍റെ ചോദ്യത്തിനു ഹോമിയോപ്പതികളാരാരും മറുപടി പറഞ്ഞു കാണുന്നില്ല. അതുകൊണ്ട് ഞാന്‍ കയറി ഇടപെടുകയാണ്. ഡാക്കിട്ടന്മാര്‍ ക്ഷമിക്കുക.

ഹോമിയോപ്പതി ചികിത്സയില്‍ രോഗലക്ഷണങ്ങള്‍ക്കാണ് ചികിത്സ. മോഡേണ്‍ മെഡിസിനെപ്പോലെ ഒരു രോഗത്തിന് ഒരു മരുന്ന് എന്ന രീതിയിലുള്ള ചികിത്സ ഹോമിയോപ്പതിയിലില്ല. ഒരേ രോഗത്തിനു തന്നെ പല വ്യക്തികളില്‍ പല ലക്ഷണങ്ങളായിരിക്കും അനുഭവപ്പെടുക. ഉദാഹരണത്തിനു നിസ്സാരമായ ലദോഷം തന്നെ എടുക്കുക. എല്ലാ ജലദോഷവും ഒരുപോലെയാണോ? ചിലപ്പോള്‍ കലശലായ തുമ്മല്‍ ഉണ്ടാകും. ചിലപ്പോള്‍ മൂക്കില്‍ നിന്നു വെള്ളം ഒലിക്കും. ചിലപ്പോള്‍ മൂക്കടപ്പായിരിക്കും അനുഭവപ്പെടുക. ചില സമയത്ത് കണ്ണില്‍ നിന്നും വെള്ളം വരും. തലവേദന, ശരീരവേദന അന്നിവയും അനുഭവപ്പെടും ചില സന്ദര്‍ഭങ്ങളില്‍. ഇതിനെല്ലാം ഹോമിയോപ്പതിയില്‍ പ്രത്യേകം പ്രത്യേകം മരുന്നുകളാണ്. അതുകൊണ്ട് ഒരു ഹോമിയോപ്പതും രോഗത്തിന്‍റെ പേരുകേള്‍ക്കുന്ന മാത്രയില്‍ മരുന്നു നിര്‍ദ്ദേശിക്കാറില്ല.

ഇതിനെല്ലാം പുറമെ, ക്രോണിക്കായ അസുഖങ്ങള്‍ക്കുള്ള ചികിത്സയുടെ രീതിയും വ്യത്യസ്ഥമാണ്. അതുകൊണ്ട് താങ്കള്‍ ഒരു നല്ല ഹോമിയോപ്പതിനെ കാണുക. തീര്‍ച്ചയായും ആശ്വാസം ലഭിക്കും എന്നാണ് എന്‍റെ അഭിപ്രായം.

Dr Rahees K Minhans said...

http://knol.google.com/k/scientific-research-in-homeopathy#

Mirage Effect said...

“Homeostatic” Mechanisms of
the Major Functional Systems

Homeostasis

The term homeostasis is used by physiologists to mean
maintenance of nearly constant conditions in the internal
environment. Essentially all organs and tissues of
the body perform functions that help maintain these
constant conditions.

Mirage Effect said...

എല്ലാ രോഗങ്ങൾക്കും കാരണം ജീവശക്തിയുടെ അസന്തുലിതാവസ്ഥയാണെന്ന് ഹാനിമാൻ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയാണെന്ന് ആയുര്‍വേദവും പറയുന്നു. ഈ രണ്ട് തീയറിയും സയന്‍സുമായി പൊരുത്തപ്പെടുന്നതല്ല.

This is a part of your post

And this is Chapter One Physiology text book Guyton, U must read it further And Read The Organon Of Medicine Along with

“Homeostatic” Mechanisms of
the Major Functional Systems
Homeostasis
The term homeostasis is used by physiologists to mean
maintenance of nearly constant conditions in the internal
environment. Essentially all organs and tissues of
the body perform functions that help maintain these
constant conditions.

Mirage Effect said...

@Vijaya
എല്ലാ ചികിത്സാരീതികളും ഇന്നും അപുര്‍ണമാണ്. അറുപതു ശതമാനതിലധികം രോഗങ്ങളും തനിയെ സുഖം ആകുന്നവയാണ് .
പിന്നെ ടെസ്റ്റിന്റെ പിന്‍ബലമില്ലാതെ ചികിത്സിക്കുന്നത് ആപത്താണ് .അതുകൊണ്ട് മോഡേണ്‍ മെഡിസിനെ മാത്രമാണ്
ആശ്രയിക്കാവുന്നത് . ചെറിയ കുട്ടികള്ക് ഹോമിയോ മരുന്ന് കൊണ്ട് രോഗം സുഖപ്പെടുന്നത് മുന്പേ പറഞ്ഞ അറുപതു
സതമാനത്തില്‍ പെട്ടതാണ് .ഒരു മരുന്നും കൊടുത്തില്ലെങ്കിലും ഫലം അതുതന്നെയാണ് .ഒരേ ലക്ഷണങ്ങള്‍ പലരോഗങ്ങള്‍കും
ഉണ്ടാകും. മോഡേണ്‍ മെഡിസിൻ ടെസ്റ്റ്‌ ചെയ്തു കണ്ടു പിടിച്ച ശേഷമാണ് മരുന്ന് കൊടുക്കുന്നത് .

I doubt if u ve any knowledge about the disease prevailing to claim 60% of the diseases re self limiting, still let it be, So how many of Non self limiting Homeopaths all over the world treat.
I 'm not talking about Big diseases here, but Simple case of Migraine, Hope u know what it is "Chennikkuthu" ennokke parayunna sadanam

Now Lets Wat happens to a patient with Migraine, lets go through
Initial few episodes the of Headache the Pt usually does self medication
Yep The PARACETAMOL(para) ultimate medicine for all diseases with pain and fever..
So What happens to pt, initially a para would do, later it becomes 2 or 3.. And the pt get fed up
Step 2 He goes to a general physician, he examines him, he understand it is migraine, this time some pain killers, take it for few days if it recurs Consult an ENT
Medicine got over pt is happy headache went, Wow
A few more days, headache returned oh this time it is bad than last, oh the same analgesics he took, and applies Vicks Amrutangen Zandu balm etc and felt better
But the headache kept coming back, kept coming back, so finally decided to meet the General physician again, this time he straight away refers to ENT
ENT takes history examines the pt, He knows it is Migraine, Still he will give a blood routine and X ray , if greedy a CT too, He says no issues with pt, Take these medicines , this time a stronger analgesic,
Headache went Pt happy Wow Pt thinks must ve consulted ENT earlier eh, k now that i know i ve no problem i m happy
But it dint take long for the headache to return, this time it is worse than ever, dint wait for long another episode straight away went to ENT , He said " Better u show the neuro once"
Yes the Highest came Now only thing left is MRI so he does that, though history reveals it is a simple case of Migraine still MRI would fetch him few thousands and satisfy the so called scientific society
MRI results came NORMAL STUDY
He might get Inderal now, What is Inderal (propranolol) is a beta-blocker. Beta-blockers affect the heart and circulation (blood flow through arteries and veins).

Inderal is used to treat tremors, angina (chest pain), hypertension (high blood pressure), heart rhythm disorders, and other heart or circulatory conditions. It is also used to treat or prevent heart attack, and to reduce the severity and frequency of migraine headaches.

He takes it continuously for months together , very scientific mode of treatment Wow,

But lets go ahead now Inderal is not doing good anymore, Goes back to the Neuro again, remember you don't get appointment of the neuro very easily

A Less Experienced Neuro prescribe him some more medicine, much stronger and deeper, donno what all other organs it will affect this time
But A very experienced Neuro like one in the renounced hospital in my place tell him, plz consult a Homeopath, that's better for you

So Basically Homeopaths treat a case of Migraine referred to us by the senior most Neuro, yes the system may not satisfy ur Quench for specificity on the theoratical basis
But the Pt is happy, he is no more having headache not as frequently as he had and intensity has come down a lot, in course of time he becomes totally free of Migraine, the one of the most devastating disease i must say as it can break u down emotionally as well,
I m sure he would spend less penny as compared to all the before said treatment which made his headache worse, to get a cure from the same

Mirage Effect said...

@Anchara Eye doesn't see what mind doesn't perceive
Word Miraculous has got Another meaning "Any amazing or wonderful occurrence" other than suprenatural,

As u been speaking a lot on scientific stuff, I m not into it, But remember one thing before u blindly criticize a System which does a lot of Gud to Human for past 200+ yrs, No system is complete

U know Galelio ? A priest philosopher and a scientist who was hung to death for claiming the Earth is Round? What happened then , his fellow scientists were not convinced why bec science dint develop to that extend to prove his theory right, Likewise When Atom theory was formed they thought it was the ultimatum, Atom bomb, but then the Electron protons Neutrons, Nuclear Bomb, Some Theories get proved,with time some doesn't

This is not just one thing science is incomplete about, but it is just today you never know what happens tomorrow as it grows everyday

Mirage Effect said...

@Basheer
രോഗവും അതിന്റെ കാരണങ്ങളും കൃത്യമായി കണ്ടുപിടിക്കുക എന്നതാണ് ഒരു ചികിത്സയുടെ ഏറവും പ്രധാനപെട്ട വശം. അതിനു വേണ്ട അത്യാധുനിക സംവിധാനങ്ങള്‍ ഹോമിയോവില്‍ കുറവാണെന്ന് തോന്നുന്നു. അതുകൊണ്ടാവാം സ്ഥിരം ഹോമിയോ മരുന്ന് മാത്രം കഴിക്കുന്നവരും വലിയ അസുഖങ്ങള്‍ ഉണ്ടാവുമ്പോള്‍ അലോപ്പതിയെ തന്നെ സമീപിക്കാന്‍ നിര്‍ബന്ധിതരാവുന്നത്.

Diagnostic science is not a patent of any medical system, everybody use it, I doubt u talking about all these if u know who is the father of surgery

Mirage Effect said...

Every system has this problem, If u Look back an Indian company in brought out a vaccine for H1N1 fever with in 18 months it was found in India, it was marketed all over and it is no more found, what does that mean, so it is not issue, this is why i always say Eyes doesnt see what mind doesnt perceive

Mirage Effect said...

ഹ ഹ കല്‍ക്കിയുടെ കമന്റ് വായിച്ചല്ലൊ. പോസ്റ്റ് ചുരുക്കാന്‍ വേണ്ടി ഹോമിയോപ്പതിയുടെ ടെക്നിക്കല്‍ സൈഡ് ഞാന്‍ വിട്ടതാണ്. ഈ വിഷയം മുന്‍പ് ബ്ലോഗില്‍ പല കുറി ചര്‍ച്ചകള്‍ക്ക് വിധേയമായതുമാണ്. ഹോമിയോപ്പതി മരുന്ന് കഴിച്ച് ആര്‍ക്കെങ്കിലും രോഗം ഭേദമായി എന്ന് തോന്നുണ്ടെങ്കില്‍ അത് വെറും പ്ലാസിബോ ഇഫക്ട് മാത്രമാണ്. ആ ഹോമിയോ മരുന്നിന് പകരം വെറും പച്ചവെള്ളം മരുന്നാണെന്ന് സങ്കല്‍പ്പിച്ച് കുടിച്ചാലും രോഗം മാറുമായിരുന്നു.

Oh Cut the crap Ancharakandi, if that works why it cures the diseases that recur, Like i said Migraine, Atopic Asthma i use the simple diseases which re impossible for conventional system to cure so that guy like u who wrote blog with knowledge of some malayalam books alone

Mirage Effect said...

http://www.ncbi.nlm.nih.gov/pubmed/22226316


Now Say something about this Sukumaran K P

Mirage Effect said...

nice said //ഒരു രോഗം മാറ്റുവാന്‍ അതെ രോഗം ശരീരത്തില്‍ ഉണ്ടാക്കുക എന്നത് ആലോപതിയിലും ഉണ്ടല്ലോ. വാക്സിനുകള്‍ എല്ലാം അത് തന്നെ അല്ലെ ചെയ്യുന്നത്.. ആന്റി വെനം ഉണ്ടാക്കുന്നത്‌ പാമ്പിന്‍ വിഷത്തില്‍ നിന്നല്ലേ//

ആളുകള്‍ക്ക് ഒന്നിലും വേണ്ടത്ര വിവരങ്ങള്‍ ലഭ്യമല്ല എന്നതിന് ഉദാഹരണമാണ് മേലെ കാണുന്ന കമന്റ്. ഹോമിയോപ്പതിയിലെ Like cures like തീയറിയും മോഡേണ്‍ മെഡിസിനിലെ വാക്സിനേഷനും ഒന്നല്ലേ എന്നാണ് നൈസ് എന്ന പേരിലെഴുതിയ സുഹൃത്ത് ചോദിക്കുന്നത്.

ഒന്നാമത്തെ കാര്യം സുഹൃത്ത് മനസ്സിലാക്കേണ്ടത് രോഗങ്ങള്‍ ഉണ്ടാക്കുന്നത് ബാക്റ്റീരിയ, വൈറസ്സ് മുതലായ സൂക്ഷ്മജീവികള്‍ ആണെന്ന് ഹോമിയോപ്പതി അംഗീകരിക്കുന്നില്ല. രോഗിയില്‍ പ്രകടമാകുന്ന അസ്വസ്ഥതകളെ ലക്ഷണങ്ങളായി (സിം‌പ്ടം) ആയി കാണുകയും അതേ ലക്ഷണങ്ങളെ പുന:സൃഷ്ടിച്ച് മാറ്റാം എന്നാണ് ഹോമിയോ വാദം. രോഗാണു കൊണ്ട് രോഗം വരുന്നു എന്ന് അവര്‍ അംഗീകരിക്കുകയില്ല.

രോഗാണുക്കള്‍ കൊണ്ടാണ് രോഗങ്ങള്‍ വരുന്നത് എന്ന കണ്‍‌സെപ്റ്റ് മോഡേണ്‍ മെഡിസിന് മാത്രമേയുള്ളൂ. മോഡേണ്‍ മെഡിസിന്റെ പ്രത്യേകതയും ഇത് തന്നെ. അത്കൊണ്ടാണ് രോഗാണുക്കളെ തിരിച്ചറിയാനുള്ള മൈക്രോസ്കോപ്പും ലാബും ഒക്കെ മോഡേണ്‍ മെഡിസിന് മാത്രമേയുള്ളൂ. അങ്ങനെ ടെസ്റ്റ് ചെയ്ത് ഏത് ബാക്റ്റിരിയയാണ് ശരീരത്തില്‍ പ്രവേശിച്ചത് എന്ന് തിരിച്ചറിഞ്ഞ് അതിനെ നശിപ്പിക്കാനുള്ള മരുന്നാണ് ആന്റിബയോട്ടിക്കുകള്‍. മറ്റൊരു ചികിത്സയ്ക്കും ആന്റിബയോട്ടിക്കുകള്‍ ഇല്ല.

അതിജീവിക്കാന്‍ കെല്പുള്ള ബാക്ടീരിയകള്‍ ഉണ്ടായി വരുമ്പോള്‍ മറ്റു ചികില്‍സാ രീതികളെ പ്രോത്സാഹിപ്പിക്കണം എന്ന് പറയുമ്പോള്‍, അങ്ങനെ കെല്പുള്ള ബാക്റ്റീരിയകള്‍ ചുമ്മാ ഇരിക്കുമോ? ബാക്റ്റീരിയകള്‍ രണ്ടു തരമുണ്ട്. നമുക്ക് ഉപകാരം ചെയ്യുന്നവയും രോഗം ഉണ്ടാക്കുന്നവയും. രോഗം ഉണ്ടാക്കുന്ന ബാക്റ്റീരിയകളെ നശിപ്പിക്കാനുള്ള മരുന്നുകള്‍ മോഡേണ്‍ മെഡിസിനില്‍ മാത്രമേയുള്ളൂ. മറ്റൊരു ചികിത്സാപദ്ധതിയും രോഗം ഉണ്ടാക്കുന്നത് ബാക്റ്റീരിയകള്‍ പോലുള്ള അണുജീവികള്‍ ആണെന്ന ശാസ്ത്രീയസിദ്ധാന്തത്തില്‍ വികസിച്ചതല്ല. അപ്പോള്‍ മോഡേണ്‍ മെഡിസിന്‍ ഒഴിവാക്കുക എന്ന് പറഞ്ഞാല്‍ രോഗികളെ കൊല്ലാന്‍ അനുവദിക്കുക എന്നാണ് അര്‍ത്ഥം. നല്ലൊരു മുറിവ് വന്നാല്‍ പോലും നമുക്ക് ആന്റിബയോട്ടിക്ക് മരുന്നും ടെറ്റനസ്സ് ഇഞ്ചക്‍ഷനും വേണം എന്ന് ഓര്‍ക്കുക


Plz don mind , Ningal Mandanano? Atho Kasundakkan enthum ezhuthumennano? Like Nobody will read a blog if it is not controversial and u won get get replies unless u make non sensical nasty statements if u don get replies, means nobody visit your blog, nobody visit your blog means u ve no income, Means u create this right, wow man, i loved that part of it, Shrewd u re, but no ethics, well
Who classified microbes into two varieties ? Classification by Anjarakkandi, u re funny man,
Now Go to medical books and read about E coli, diseases caused by E coli, And if E coli can remain in body without causing any diseases too, same way get ur throat swab and culture it findout what all bacterias stay in you, and tell me why aint they causing any disease in you,

1000 people attended marg 150 fell sick after it, all had same food, but 850 were fine why ? Science say they had a gud luck? Or Gods Grace? Or they took preventive antibiotics?

2 children had ice cream from same cup one got tonsilitis and other dint ? Why? Bec one already had it just that it came out next day?

A cow was suffering from mastitis, was given Bryonia 30 .. Opps placebo effect for cow too, she knew she will be alright as she was given Homeopathic medicine Awesome
What an effect Placebo has dude, then why not give placebo to all

Mirage Effect said...

എന്റെ നമ്പ്യാര്‍ സാറേ , ഹോമിയോപ്പതി ഹാനിമാന്‍ കണ്ടു പിടിച്ച സമയത്ത് ..എന്ത് ബയോളജിക്കല്‍ പാത്ത് വെ ..? എന്ത് മോലെക്യുലാര്‍ ഇന്ഹിബിശന്‍ ..? ഇതിനെ പ്പറ്റി ഒന്നും അങ്ങേര്‍ക്കോ അന്ത കാലത്തെ മറ്റു വദ്യന്മാര്‍ക്കോ വലിയ പിടിയൊന്നും ഇല്ലായിരുന്നല്ലോ .. ഇതൊക്കെ ഇപ്പോഴല്ലേ മനസ്സിലക്കുന്നെ.. അപ്പൊ പിന്നെ അന്തകാലത്ത്‌ ഹോമിയോപ്പതി കണ്ടുപിടിച്ചത് ഏതു മോളിക്യൂള്‍ ഏതു പാത്ത് വേയില്‍ നോക്കിയായിരിന്നു ..? കഷ്ടം !!


Galelio when found out Earth is round when nobody knew it , no body agreed it, Einstein said u can travel to past if we travel by speed of light, no body makes fun of it,
U say about science how science work u donno, first hypothesis is made to work on with
Are u really a Chethukaran :P

Dr.Fasil Mohammed said...

In the third year A homeopath is studying surgery just as a allopath.. What ever thy can do a homeopath too can do that. But in some cases in a clinic there m8 hav no facility for all those things. If it is an allopathic doctor he too will refer the case to a Orthopedician... Thats what a homeopath is doin...

Dr. Harish Chandrasekharan said...

Those who support homeopathy should accept James Randi's challenge : http://www.randi.org/site/index.php/jref-news/1208-feb5video.html

Louis Pasteur used the bacterial culture which contained the cell wall components of the bacteria which acted as antigen to provide immunity to the chickens he used for his experiment. The culture fluid is not similar to homeopathic potencies, which does not contain even a single atom or molecule of the original material used. The water memory theory has already been disproven. The so called curative effects of homeopathy are nothing but placebo effects. If the homeopaths want to prove their credibility, they should follow the accepted scientific methods of experimentation using double blind trials, which out which homeopathy is just another form of quackery.

Dr. Harish Chandrasekharan said...

ഒരു രോഗം മാറ്റുവാന്‍ അതെ രോഗം ശരീരത്തില്‍ ഉണ്ടാക്കുക എന്നത് ആലോപതിയിലും ഉണ്ടല്ലോ. വാക്സിനുകള്‍ എല്ലാം അത് തന്നെ അല്ലെ ചെയ്യുന്നത്.. ആന്റി വെനം ഉണ്ടാക്കുന്നത്‌ പാമ്പിന്‍ വിഷത്തില്‍ നിന്നല്ലേ ?

ഇത് വാക്സിന്‍ കളെ പറ്റി താങ്കള്‍ക്കു അറിവ് ഇല്ലാഞ്ഞിട്ടാണ്. വാക്സിന്‍ അതെ രോഗ ലക്ഷണത്തെ ഉണ്ടാക്കുകയല്ല ചെയ്യുന്നത്. അതിനെതിരെയുള്ള ആന്റിബോഡി കളെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വാക്സിന്‍ കൊടുത്താല്‍ ഉണ്ടാകുന്ന ചെറിയ പനി പോലെയുള്ള ലക്ഷണങ്ങള്‍ സൈറ്റോകൈന്‍സ്‌ (interleukins., TNF ) മുതലായവയുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്നതാണ്. It shows the reaction of immune system to the vaccine to produce antibodies. You can't argue that homeo preparations do the same to the body, because there is nothing for the body to react against. It is simply water....Antivenom is antibody produced against the venom in another species. The antivenom will neutralize the venom by antigen-antibody reaction. There is nothing 'magical' in it.

Unknown said...

DEAR FRIENDS I AM TRYING TO TELL A SIMPLE LOGIC... HOMOEOPATHY PROVED ITS EFFICINCY IN TREATING MANY DISEASES.HERE OUR SCIENCE IS FAILING TO FIND ITS SO CALLED "MAGIC,MYSTERY,ACTION,DYNAMIS" AND STOP BLAMING HOMOEOPAHTY FOR THE LACKNESS OF SCIENCE.SIMPLY ATTRACTION OF MAGNETS IS EXPLAINED BY SCIENCE...SIMILIARLY HOMOEOPATHY PROVEN ITS EFFICIACY FOR CURING MILLIONS FOR TWO DECADES AROUND THE WORLDWIDE AND ITS STILL GOING ON....LETS MAKE ADVANCE IN SCIENCE FOR EXPLAINING THIS WONDERFUL SYSTEM AND PRINCIPLE.

Manoj Bright said...

ഹോമിയോപ്പതിയുടെ ഒരു അടിസ്ഥാന നിയമം The Law of
Infinitesimals ആണല്ലോ.പല ഹോമിയോ വിശ്വാസികള്‍ക്കും ഈ നിയമത്തിന്റെ പരിഹാസ്യത അറിയാത്തതുകൊണ്ട് ചെറുതായി ഒന്ന് വിശദീകരിക്കാം.മരുന്നുകള്‍ വളരെ നേര്‍പ്പിച്ചാണ് ഹോമിയോപ്പതിയില്‍ ഉപയോഗിക്കുന്നത്.നേര്‍പ്പിക്കും തോറും മരുന്നിന്റെ ശക്തി കൂടുമത്രേ. പത്തിരട്ടിയായി നേര്‍പ്പിക്കുന്ന മരുന്നുകളെ X (1X = 1/10, 2X = 1/100, 3X = 1/1,000, 6X = 1/1,000,000),നൂരിരട്ടിയായി നേര്‍പ്പിക്കുന്ന മരുന്നുകളെ C (1C = 1/100, 2C = 1/10,000, 3C = 1/1,000,000) എന്നിങ്ങനെയാണ് വിളിക്കുന്നത്‌.മിക്കവാറും മരുന്നുകള്‍ 6X മുതല്‍ 30C വരെയണ്. 30X എന്നാല്‍ 1:10 എന്ന തോതില്‍ മുപ്പതു തവണ നേര്‍പ്പിച്ച മരുന്ന് എന്നര്‍ത്ഥം.അതായത് 30X എന്നാല്‍ ഒന്നിന് ശേഷം ഒരു മുപ്പതു പൂജ്യങ്ങള്‍ ചേര്‍ത്താല്‍ കിട്ടുന്നതാണ് ഈ മരുന്നിന്റെ വീര്യം. ഒരു രണ്ടു ബില്യണ്‍ ഗുളികകള്‍ അകത്താക്കിയാല്‍ ഒരു മോളിക്യൂള്‍ മരുന്ന് അകത്തെത്തും!!! ഇനി ഇത് വെള്ളത്തില്‍ കലക്കാനാണെങ്കില്‍ ,ഒരു സീസി വെള്ളം പതിനഞ്ചു തുള്ളി എന്ന് കണക്കാക്കിയാല്‍ ഈ വീര്യമുള്ള മരുന്നുണ്ടാക്കാന്‍ ഭൂമിയുടെ അന്‍പതിരട്ടി വലുപ്പമുള്ള ഒരു പാത്രം വെള്ളം വേണം. എത്ര ഹോമിയോപ്പതി വിശ്വാസികള്‍ ഇത് മനസ്സിലാക്കീട്ടുണ്ട്?ഇതിന്റെ പരിഹാസ്യത മനസ്സിലാക്കുന്ന ഹോമിയോപ്പതിക്കാര്‍ തങ്ങളുടെ മരുന്നിന്റെ ശക്തി മരുന്നിന്റെ ലായകത്തില്‍ (വെള്ളം, ആല്‍ക്കഹോള്‍ ‍,ലാക്ടോസ് etc) മാറ്റം വരുത്തിയാണ് ഔഷധ വീര്യം ഉണ്ടാക്കുന്നത് എന്നാണ് ഇപ്പോള്‍ വാദിക്കുന്നത്.The water/alcohol mixture somehow 'remembers' that the substance was once there.

അതിന് ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്.മരുന്ന് നേര്‍പ്പിക്കാന്‍ ഈ പ്രപഞ്ചത്തിലുള്ള വെള്ളം മുഴുവന്‍ മതിയാകില്ല എന്ന് തല്‍കാലം മറന്നാല്‍ തന്നെ,മരുന്നുണ്ടാക്കുമ്പോള്‍ ഓരോ തവണയും നേര്‍പ്പിച്ച ശേഷം ബാക്കി വരുന്ന ദ്രാവകം എന്ത് ചെയ്യും?വെറുതെ ഒഴിച്ചുകളഞ്ഞാല്‍ അത് വല്ല നദിയിലോ കിണറ്റിലോ എത്തി നമ്മുടെ ആരോഗ്യത്തെ ബാധിക്കില്ല്ലെ?ഹോമിയോ മരുന്ന് കഴിക്കുന്ന ആളുടെ മൂത്രം മരുന്നിന്റെ പവര്‍ 'ഓര്‍മ്മിക്കുമോ'?എങ്കില്‍ ഇന്ന് ലോകത്തുള്ള എല്ലാ വെള്ളവും ഹോമിയോ മരുന്നായിട്ടുണ്ടാകും.ഇല്ല എന്ന് ആരെങ്കിലും ടെസ്റ്റ്‌ ചെയ്തിട്ടുണ്ടോ?പിന്നെ മരുന്നുണ്ടാക്കുന്ന പാത്രങ്ങള്‍ എങ്ങിനെ വൃത്തിയാക്കും?പാത്രം വൃത്തിയായോ എന്ന് എങ്ങിനെ അറിയും?നേരത്തെ ഉണ്ടാക്കിയ വല്ല മരുന്നുകളെയും പാത്രം കഴുകുന്ന വെള്ളം 'ഓര്‍ക്കുന്നില്ല' എന്ന് എങ്ങിനെ ഉറപ്പിക്കും?

Salim PM said...


ഹോമിയോ 'വിശ്വാസി'കളുടെ ശ്രദ്ധയ്ക്ക്!

Salim PM said...

മനോജിന്‍റെ മേല്‍ ആരോപണം അടിസ്ഥാന രഹിതമാണ്. ഹോമിയോ മരുന്നുകള്‍ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് മനോജിന് 'ഒരു ചുക്കും അറിയില്ല' എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു.

"നേര്‍പ്പിക്കും തോറും മരുന്നിന്റെ ശക്തി കൂടുമത്രേ. പത്തിരട്ടിയായി നേര്‍പ്പിക്കുന്ന മരുന്നുകളെ X (1X = 1/10, 2X = 1/100, 3X = 1/1,000, 6X = 1/1,000,000),നൂരിരട്ടിയായി നേര്‍പ്പിക്കുന്ന മരുന്നുകളെ C (1C = 1/100, 2C = 1/10,000, 3C = 1/1,000,000) എന്നിങ്ങനെയാണ് വിളിക്കുന്നത്‌.മിക്കവാറും മരുന്നുകള്‍ 6X മുതല്‍ 30C വരെയണ്. 30X എന്നാല്‍ 1:10 എന്ന തോതില്‍ മുപ്പതു തവണ നേര്‍പ്പിച്ച മരുന്ന് എന്നര്‍ത്ഥം.അതായത് 30X എന്നാല്‍ ഒന്നിന് ശേഷം ഒരു മുപ്പതു പൂജ്യങ്ങള്‍ ചേര്‍ത്താല്‍ കിട്ടുന്നതാണ് ഈ മരുന്നിന്‍റെ വീര്യം."

ഇത്രയും പറഞ്ഞത് ശരിയാണ്. പക്ഷേ "30X മരുന്നുണ്ടാക്കാന്‍ ഭൂമിയുടെ അന്‍പതിരട്ടി വലുപ്പമുള്ള ഒരു പാത്രം വെള്ളം വേണം." എന്ന മനോജിന്‍റെ പ്രസ്താവന അറിവില്ലായ്മയുടെ പ്രകടനമാണ്. ഹോമിയോ മരുന്നുകള്‍ നേര്‍പ്പിക്കുന്ന വിധം എങ്ങനെയാണെന്നതിക്കുറിച്ച് സാമാന്യ വിവരമുണ്ടായിരുന്നെങ്കില്‍ മനോജ് ഇങ്ങനെ എഴുതില്ലായിരുന്നു. 30X മരുന്നുണ്ടാക്കാന്‍ ഭൂമിയുടെ അന്‍പതിരട്ടി വലിപ്പമുള്ള പാത്രം പോയിട്ട് ഒരു ബക്കറ്റ് വെള്ളം പോലും വേണ്ട! വെറും 300 ml ഓ അതില്‍ കുറവോ വെള്ളം കൊണ്ട് 30X മരുന്ന് ഉണ്ടാക്കുവാന്‍ സാധിക്കും. അതിന് ഹോമിയോ മരുന്ന് പൊട്ടന്‍റൈസ് ചെയ്യുന്നത് എങ്ങനെയെന്നതിന്ക്കുറിച്ച് ചെറിയൊരു വിവരണം ആവശ്യമാണ്.

മരുന്നിന്‍റെ മൂല കഷായത്തില്‍ (Mother Tincture) നിന്ന് ഒരംശമെടുത്ത് അതിനെ അതിന്‍റ 10 ഇരട്ടി വെള്ളവുമായി, അല്ലെങ്കില്‍ ആല്‍ക്കഹോളുമായി ചേര്‍ത്താണ് 1X മരുന്നുണ്ടാക്കുന്നത്. എന്നാല്‍ മനോജ് വിചാരിക്കുന്നതു പോലെ 2X മരുന്നുണ്ടാക്കുന്നത് അതിന്‍റെ 100 ഇരട്ടി വെള്ളവുമായി ചേര്‍ത്തല്ല. ഇവിടെയാണ് അടിസ്ഥാനപരമായി മനോജിന് തെറ്റു പറ്റിയത്.

2X മരുന്നുണ്ടാക്കാന്‍ ഉണ്ടാക്കിവെച്ച 1X മരുന്നില്‍ നിന്ന് ഒരംശമെടുത്ത് അതിനെ 10 ഇരട്ടി വെള്ളവുമായി ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ 3X ഉണ്ടാക്കാന്‍ 2X മരുന്നിന്‍റെ ഒരു ഭാഗത്തെയാണ് വീണ്ടും പത്തിലൊന്നായി നേര്‍പ്പിക്കുന്നത്. ഈ രീതിയില്‍ 30X ആവര്‍ത്തനം തയാറാക്കാന്‍ തുലോം തുച്ഛമായ അളവ് ദ്രാവകം മതി.

ഉദാഹരണത്തിന് 1X ആവര്‍ത്തനം ഉണ്ടാക്കാന്‍ മൂലകഷായത്തിന്‍റെ 1ml എടുത്ത് 10ml വെള്ളവുമായി ചേര്‍ക്കുകയാണെന്ന് കരുതിയാല്‍ (ഇതിനേക്കാള്‍ കുറച്ചും ചെയ്യാം) 30X മരുന്നുണ്ടാക്കാല്‍ വെറും 300 ml വെള്ളം മാത്രം മതി!

ധാരാളം വായിക്കുന്ന ആളാണല്ലോ മനോജ്. കോടിക്കണക്കിനാളുകള്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ഒരു പ്രസ്ഥാനത്തെ വിമര്‍ശിക്കാന്‍ ഒരുമ്പെടുമ്പോള്‍ ആ പ്രസ്ഥാനത്തെക്കുറിച്ചുള്ള സാമാന്യ വിവരം ആര്‍ജ്ജിക്കാന്‍ താങ്കളെപ്പോലുള്ള വ്യക്തികള്‍ ശ്രദ്ധിക്കണം; കുറഞ്ഞ പക്ഷം ഗൂഗിളമ്മച്ചിയെയെങ്കിലും ഒന്നു കണ്‍സള്‍ട്ട് ചെയ്യണം. വിമര്‍ശിക്കപ്പെടുന്നവര്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാനുള്ള സൗമനസ്യം കാണിക്കണം.

bright said...

@ Salim PM, ഞാന്‍ ഇത് കണ്ടിരുന്നില്ല.ഈ കമ്മെന്റ് സുകുമാരന്‍ സര്‍ അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം എടുത്തു ചേര്‍ത്തതാണ്.

ഈ കാര്യം പണ്ട് ഒരു പോസ്റ്റിന്റെ ഭാഗമായി പണ്ട് എഴുതിയപ്പോള്‍ അവിടെ വിശദീകരിച്ചതാണ്.ആ ഒരു എം എല്‍ Mother Tincture മുഴുവന്‍ വീര്യമുള്ള മരുന്നാക്കാന്‍ വേണ്ട വെള്ളത്തിന്റെ കണക്കാണ് ഞാന്‍ എഴുതിയത്.കണക്കു കൂട്ടിയതില്‍ ഒരു തെറ്റും പറ്റീട്ടില്ല.ഞാന്‍ തന്നെ പറഞ്ഞതുപോലെ അത് അവഗണിച്ചാലും മരുന്നുണ്ടാക്കുമ്പോള്‍ ഓരോ തവണയും നേര്‍പ്പിച്ച ശേഷം ബാക്കി വരുന്ന ദ്രാവകം എന്ത് ചെയ്യും?വെറുതെ ഒഴിച്ചുകളഞ്ഞാല്‍ അത് വല്ല നദിയിലോ കിണറ്റിലോ എത്തി നമ്മുടെ ആരോഗ്യത്തെ ബാധിക്കില്ല്ലെ?ഹോമിയോ മരുന്ന് കഴിക്കുന്ന ആളുടെ മൂത്രം മരുന്നിന്റെ പവര്‍ 'ഓര്‍മ്മിക്കുമോ'?എങ്കില്‍ ഇന്ന് ലോകത്തുള്ള എല്ലാ വെള്ളവും ഹോമിയോ മരുന്നായിട്ടുണ്ടാകും.ഇല്ല എന്ന് ആരെങ്കിലും ടെസ്റ്റ്‌ ചെയ്തിട്ടുണ്ടോ?പിന്നെ മരുന്നുണ്ടാക്കുന്ന പാത്രങ്ങള്‍ എങ്ങിനെ വൃത്തിയാക്കും?പാത്രം വൃത്തിയായോ എന്ന് എങ്ങിനെ അറിയും? നേരത്തെ ഉണ്ടാക്കിയ വല്ല മരുന്നുകളെയും പാത്രം കഴുകുന്ന വെള്ളം 'ഓര്‍ക്കുന്നില്ല' എന്ന് എങ്ങിനെ ഉറപ്പിക്കും?

ഇതാണ് പ്രധാനം.ഇതിനു മറുപടിയുണ്ടോ?

Salim PM said...

1 ml Mother Tincture മരുന്നു മുഴുവന്‍ വീര്യമുള്ള മരുന്നാക്കണം എന്ന് നിര്‍ബന്ധം പിടിക്കേണ്ടതില്ലല്ലോ. 1 ml മൂലകഷായത്തില്‍ നിന്ന് ഒരു തുള്ളി മാത്രം എടുത്ത് പത്തു തുള്ളി സ്പിരിറ്റുമായി ചേര്‍ത്താല്‍ 1X ആയി. ഈ മരുന്നില്‍ നിന്ന് ഒരു തുള്ളി എടുത്ത് പത്തു തുള്ളി സ്പിരിറ്റുമായി ചേര്‍ത്താല്‍ 2X ആയി അങ്ങനെ എല്ലാ ആവര്‍ത്തനവും ഉണ്ടാക്കിയാലും ഒന്നും വെയിസ്റ്റ് ആകുന്നില്ല, ഒന്നും ബാക്കി വരുന്നില്ല. എല്ലാ ആവര്‍ത്തനവും ഉപയോഗിക്കാവുന്നതാണ്; എവിടെയും ഒഴിച്ചുകളയേണ്ട ആവശ്യം ഇല്ല.

ഹോമിയൊ മരുന്ന് ഉണ്ടാക്കാന്‍ ഭൂമിയെക്കാള്‍ വലിയ പാത്രം വേണം എന്ന താങ്കളുടെ പരാമര്‍ശമാണ് ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ എന്നെ പ്രചോദിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ അത് ശരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതുകൊണ്ട് ഒരു വിശദീകരണം നല്‍കിയെന്നു മാത്ര. പിന്നെ പാത്രത്തെക്കുറിച്ചും മൂത്രത്തെക്കുറിച്ചുമുള്ള സംശയങ്ങളും അത്ര പ്രസക്തമാണെന്നു തോന്നുന്നില്ല. മൂത്രത്തില്‍ മരുന്നിന്‍റെ പ്രഭാവം ഉണ്ടാകാന്‍ സാധ്യതയില്ല. ശരീരത്തിലൂടെ പലവിധ പ്രോസസിംഗ് കഴിഞ്ഞാണല്ലോ മൂത്രം പുറത്തു വരുന്നത്. അതുപോലെ പാത്രവും ഒരു പ്രശ്നമായി തൊന്നുന്നില്ല. ഒരു തരം മരുന്നുണ്ടാക്കാന്‍ ഒരു സെറ്റ് പാത്രങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ ആ പ്രശനം പരിഹരിക്കാവുന്നതേയുള്ളൂ.

ഇതെല്ലാമാണെങ്കിലും ശാസ്ത്രീയമായി ഹോമിയോപ്പതിഉടെ ഫലം തെളിയിക്കാന്‍ ഇന്നുവരെ സാധ്യമായിട്ടില്ല എന്ന വസ്തുത ഞാന്‍ അംഗീകരിക്കുന്നു. ഇക്കാര്യം വിശദംമായി മുകളില്‍ ചന്ദ്രന്‍ നമ്പ്യാരുടെ കമന്‍റുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്.

drpmalankot said...
This comment has been removed by the author.
drpmalankot said...

ചര്‍ച്ച അവസാനിപ്പിച്ചതായി മനസ്സിലായി. എങ്കിലും ഇപ്പോള്‍ മാത്രമേ ഈ ബ്ലോഗ്‌ ശ്രദ്ധിക്കാന്‍ സാധിച്ചുള്ളൂ എന്ന കാരണത്താല്‍ എന്റെ കമെന്റും ഇവിടെ കിടക്കട്ടെ എന്ന് തോന്നി. ബ്ലോഗര്‍ക്ക്, പോസിറ്റീവ് ആയി, ആധികാരികമായി എഴുതിയ ഒരു സുഹൃത്തിന്റെ കമന്റ്സ് ഇഷ്ടപ്പെട്ടതായി മനസ്സിലായി. (പല കാരണം കൊണ്ടും ഇതുപോലെ പലര്‍ക്കും ഇവിടെ വരാനും കമെന്റ്സ് ഇടാനും സാധിച്ചില്ല എന്ന് മനസ്സിലാക്കുമല്ലോ. ) ആ നിലക്ക് വളരെ വിശദമായ ഒരു കമെന്റ് ഇനിയും ആവശ്യമില്ല എന്ന് തോന്നുന്നു.
ഹോമിയോപ്പതിയെ എതിര്‍ത്താല്‍ കോടതിയലക്ഷ്യമാകുമോ എന്നറിയില്ല. ആളുകളുടെ തെറി വാങ്ങിക്കൂട്ടേണ്ടി വരും എന്ന് ഉറപ്പ്.
നിരപരാധികളെ ക്രൂശിക്കുന്ന സമൂഹത്തില്‍ ഇതൊക്കെ സാധാരണമല്ലേ. പിന്നെ, ''തെറി'' യുടെ ആവശ്യമില്ല. മാന്യമായി, പറയാനുള്ളത് പറയുക എന്നതത്രേ കരണീയം.

പ്രകൃതിയും പ്രകൃത്യാല്‍ ഉള്ളവയും വാസ്തവമാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പ്രകൃതി ചികിത്സയുമായി ബന്ധപ്പെട്ടു പോകുന്ന മഹത്തായ ചികിത്സാരീതിയാണ് ഹോമിയോപതി. പല ചികിത്സാരീതികള്‍ക്കുമെന്നപോലെ നാച്ചുറോപതിക്കും ഹോമിയോപതിക്കും drawbacks ഉണ്ട്. അഥവാ കുറച്ചു കൂടുതല്‍ ഉണ്ട്. എന്ന് വെച്ച് പ്രകൃതി ശാസ്ത്രവും ബന്ധപ്പെട്ട ചികിത്സാരീതികളും സത്യമല്ല, ഫലപ്രദമല്ല എന്നൊന്നും അര്‍ത്ഥമില്ല.

യുവാവായിരിക്കെ, ആസ്തമാ രോഗത്തിന് അടിമപ്പെട്ടു ആത്മഹത്യവരെ ചിന്തിച്ച ഒരാളെ പറ്റി പറയട്ടെ. ലോണാവാല (മഹാരാഷ്ട്ര)യിലെ ഒരു ഉന്നതബിരുദധാരിയായ ഭിഷഗ്വരന്‍ (MD ) കാര്യമായി ഉപദേശിച്ചു. ഈ മരുന്നുകള്‍ തല്ക്കാല രക്ഷമാത്രം! പ്രാണയാമം അസുഖമില്ലാത്ത അവസരങ്ങളില്‍ ചെയ്യുക. പ്രകൃതി നിയമങ്ങള്‍ അനുസരിക്കുക. അത് ഒരു വേദവാക്യമായിരുന്നു. രോഗി അത് വഴി രോഗവിമുക്തനായി. മാത്രമല്ല, പില്‍ക്കാലത്ത് ചികില്‍സകനുമായി. ആ ആള്‍ വേറെ ആരുമല്ല - ഞാന്‍ തന്നെ. ഇന്നും അടിത്തൂണ്‍ പറ്റേണ്ട പ്രായത്തില്‍ ഞാന്‍ ആരോഗ്യവാനായി ഇരിക്കുന്നു. വേണ്ടപ്പെട്ടവര്‍ക്ക് സൌജന്യമായി ഉപദേശങ്ങള്‍ കൊടുക്കുന്നു. എത്ര എത്ര കാര്യങ്ങള്‍ ഇതുപോലെ സ്വന്തം അനുഭവത്തില്‍ നിന്നും, ചികിത്സയില്‍ നിന്നും പറയാന്‍ ഉണ്ടാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ബോംബെയില്‍, MD ബിരുദധാരികള് ആയ ചില ചികിത്സകര്‍ ഹോമിയോപതി പഠിച്ചു അസൂയാവഹമായ രീതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന കാര്യം എനിക്കറിയാം. ‍

സര്‍ക്കാര്‍ മാസികയിലും (പാനല്‍ ഓഫ് ഡോക്ട്ടെര്സ് എഡിട്ടെര്സ് ആയുള്ള) , ദിനപത്രങ്ങളിലുമായി അനേകം ലേഖങ്ങള്‍ എഴുതി.

ഈ ബ്ലോഗിന് മറുപടിയായി ഒരുപാട് എഴുതാന്‍ ഉണ്ടെങ്കിലും തല്‍ക്കാലം ഇത് മതി എന്ന് തോന്നുന്നു. എന്റെ ഒരു ലേറ്റസ്റ്റ് ഷോര്‍ട്ട്-ആര്‍ട്ടിക്കിള്‍ (കട്ട്‌ ആന്‍ഡ്‌ പേസ്റ്റ്) താഴെ കൊടുക്കുന്നു.


Gulf Daily News, Bahrain
Posted on » Tuesday, December 18, 2012
This is in response to the letter "Quitting easy" by EC (GDN, December 10). Being a naturo-homoeopath, I have something to say. Not only to quit smoking, but also to quit any such bad habits, there is treatment.
Nevertheless, I don't believe that by consuming one medicine for a particular problem, one can get a safe, immediate and permanent cure!
The treatment, according to natural health science, is based on the root cause and depending upon the totality of symptoms - both physical and mental, in the sense, along with the prescribed medicine/s for a particular imbalance, the individual has to take other medicine/s too, subsequent to a personal consultation with a practitioner in your area.
There is a medicine named Tabaccum for quitting smoking which is given in a required potency (dosage) along with other medicine/s. Thus, if the person wishes to get treatment for his ''imbalance'' of the body/mind, he gets a holistic treatment to enjoy better health!
In a nutshell, what's required for the individual is a stern decision, belief in Natural Health Science and in the practitioner. Dr P Malankot


http://drpmalankot2000.blogspot.com English
http://drpmalankot0.blogspot.com Malayalam

ആത്മഗീതം said...

ഡോ: ഹാനിമൻ ആദ്യകാലം അലോപ്പതി ഡോക്ടർ ആയിരുന്നല്ലൊ. ആ ചികിത്സാരീതിയിലുള്ള ചില തകരാറുകൾ ബോദ്ധ്യപ്പെട്ടതിനെതുടർന്ന്, പുതിയ ഒരുചികിത്സാരീതികണ്ടുപിടിച്ചു, അതാണല്ലൊ ഹോമിയൊ.

«Oldest ‹Older   201 – 240 of 240   Newer› Newest»