മൈദ വിഷമല്ല , അന്നജമാണ് അന്നജം !

പ്രകൃതിചികിത്സക്കാര്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ നല്ല മാര്‍ക്കറ്റും പ്രചാരണവും ലഭിച്ചു വരുന്നതായാണ് കാണുന്നത്.  കുറേയായി അവര്‍ ഈ മണ്ണില്‍ വേരു പിടിപ്പിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയായിരുന്നു. ഇപ്പോള്‍ ചാനലുകളും യൂട്യൂബ് പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റികളും അവരുടെ സഹായത്തിനുണ്ട്. കുറെ മുന്‍പ് പെട്ടെന്ന് മെലിഞ്ഞ് ശോഷിച്ച ചിലരെ നാട്ടിന്‍‌പുറങ്ങളിലും നഗരങ്ങളിലും ഒക്കെ കാണാമായിരുന്നു. കാരണം എന്തെന്ന് തിരക്കേണ്ടിയില്ലായിരുന്നു. അവരൊക്കെ പ്രകൃതിചികിത്സാക്യാമ്പുകളില്‍ പങ്കെടുത്തവരായിരുന്നു. നേരാംവണ്ണം ഒന്നും കഴിക്കാന്‍ പ്രകൃതിചികിത്സാപ്രചാരകര്‍ അവരെ അനുവദിച്ചിരുന്നില്ല.  പച്ചവെള്ളം തിളപ്പിക്കാന്‍ പാടില്ല. തിളപ്പിച്ചാല്‍ വെള്ളത്തിന്റെ ജീവന്‍ നഷ്ടപ്പെടുമത്രെ. പയറും ധാന്യവും ഒരുമിച്ച് കഴിച്ചാല്‍ വിഷമാണത്രെ. ഉദാഹരണത്തിന് ഇഡ്ഡലിയോ ദോശയോ കഴിക്കരുത്. ഇവ രണ്ടും, ഉഴുന്നുപരിപ്പും അരിയും ഒരുമിച്ച് അരച്ചു പുളിക്കാന്‍ വെച്ചു ഉണ്ടാക്കുന്നതാണല്ലൊ. നാം കഴിക്കുന്ന ഭക്ഷണം വിഷമായി ശരീരത്തില്‍ കുമിഞ്ഞുകൂടി പെട്ടെന്ന് വെടിക്കുന്നതാണ് രോഗം എന്നതാണ് പ്രകൃതിചികിത്സയുടെ അടിസ്ഥാനം. ഭയം കൂടാതെ കഴിക്കാവുന്നത് പഴവും പച്ചവെള്ളവും മാത്രം. ഇങ്ങനെ പഴവും പച്ചവെള്ളവും മാത്രം കഴിച്ചവരാണ് ഞാന്‍ മുകളില്‍ പറഞ്ഞ മെലിഞ്ഞ് ശോഷിച്ചവര്‍.  എന്നാല്‍ രണ്ടാഴ്ച പ്രകൃതിജീവനം ജീവിച്ച എല്ലാവരും പിന്നീട് സ്വാഭാവികജീവിതത്തിലേക്ക് ഭയം ഉപേക്ഷിച്ച് മടങ്ങി. പിന്നീട് പ്രകൃതി ചികിത്സക്കാരെ പറ്റി അധികം കേട്ടിട്ടില്ല. ഇതിനിടയില്‍ പ്രകൃതിചികിത്സയില്‍ ഡോക്റ്റര്‍ ബിരുദം ചില യൂനിവേഴ്സിറ്റികളില്‍ ആരംഭിച്ചു. കേരളത്തില്‍ ഉണ്ടോ എന്നറിയില്ല. മംഗലാപുരത്ത് പോയി പലരും ഇപ്പോള്‍ നാച്വറോപ്പതിയില്‍ ബിരുദം എടുക്കുന്നുണ്ട്. ആയുഷ് എന്ന കേന്ദ്രപദ്ധതിപ്രകാരം ആശുപത്രികളില്‍ ഇപ്പോള്‍ നാച്വറോപ്പതി ഡോക്ടറും വേണം.

മൈദ വിഷമാണ് എന്ന പ്രചാരണവും പ്രക്ഷോഭവുമായാണ് പ്രകൃതിജീവനക്കാര്‍ ഇപ്പോള്‍ കേരളത്തില്‍ അവരുടെ രണ്ടാം വരവ് ആഘോഷിക്കുന്നത്. എന്തായാലും  മൈദവിരുദ്ധ പ്രചാരണം ക്ലച്ച് പിടിച്ച മട്ടാണ്. ഗൂഗിളില്‍ മൈദ വിരുദ്ധ ലിങ്കുകള്‍ വന്നു നിറഞ്ഞു. ഓണ്‍‌ലൈനുകളിലും മൈദ വിരുദ്ധ തരംഗം.  മൈദ എന്നാല്‍ വിഷം തന്നെ എന്ന് ഓണ്‍‌ലൈന്‍ പുരോഗമനക്കാരും മനുഷ്യസ്നേഹികളും ഒരുപോലെ ആണയിടുന്നു. മൈദയെ അനുകൂലിച്ച് എഴുതിയാല്‍ ഇന്നത്തെ നിലയില്‍ ആളുകളുടെ ശത്രുത ചോദിച്ചു വാങ്ങുന്ന പോലെയാണ്. എന്താണ് മൈദയുടെ ദോഷം?  ഇന്നയിന്ന കാരണത്താല്‍ മൈദ വിഷമാണ് എന്ന് മൈദവിരുദ്ധ പ്രകൃതി ജീവനക്കാര്‍ ലഘുലേഖ ഇറക്കിയിട്ടുണ്ട്. ആ ലഘുലേഖയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന് സമര്‍ത്ഥിച്ചുകൊണ്ട് ഡോ.സൂരജും മറ്റ് രണ്ട് പേരും ചേര്‍ന്ന് തയ്യാറാക്കിയ ലേഖനം സൂരജ് തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്ന് വായിക്കാം.

മൈദയെ പറ്റി പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ഉള്ളത്. ഒന്ന് മൈദയില്‍ പോഷകഘടകങ്ങള്‍ ഒന്നും ഇല്ല എന്നത്. മറ്റൊന്ന് മൈദ വെളുത്ത നിറത്തിലുള്ള മാവ് ആക്കിമാറ്റാന്‍  ബ്ലീച്ച് ചെയ്യുമ്പോള്‍ അലോക്സാന്‍ എന്ന പദാര്‍ത്ഥം ചേര്‍ക്കുന്നു എന്നതാണ്. ഇതില്‍ അലോക്സാന്‍ അനുവദനീയമായ അളവില്‍ ചേര്‍ത്താല്‍ ഒരു ദോഷവും ഇല്ല എന്ന് സൂരജ് വിശദീകരിച്ചത്കൊണ്ട് ഞാന്‍ ആ ഭാഗത്തേക്ക് കടക്കുന്നില്ല. എന്നാല്‍ മൈദയില്‍ പോഷകഘടകം ഒന്നും ഇല്ല എന്ന് പറയുന്നത് എന്താണ് പോഷണം എന്ന് മനസ്സിലാക്കാത്തത്കൊണ്ടാണ്.  മനസ്സിലാക്കാത്തത് എന്ന് പറയുമ്പോള്‍ എട്ടാം ക്ലാസ്സിലെ ജീവശാസ്ത്ര പുസ്തകത്തില്‍ ഇതൊക്കെയുണ്ട്. പത്താം ക്ലാ‍സില്‍ പഠിക്കുമ്പോഴേക്കും എന്താണ് നമ്മുടെ ശരീരം, അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ ഒരു സാമാന്യവിവരം കിട്ടും. എന്നാല്‍ പാഠപുസ്തകങ്ങളിലെ വിഷയങ്ങള്‍ പരീക്ഷ എഴുതാന്‍ വേണ്ടി മാത്രമാണ്. അതൊന്നും നമ്മുടെ ജീവിതവുമായി ബന്ധമില്ല എന്നാണ് ഇപ്പോഴത്തെ പൊതുധാരണ. മാത്രമല്ല അത്തരം ശാസ്ത്രവിഷയങ്ങളെ തീര്‍ത്തും നിഷേധിക്കുന്നതാണ് പ്രകൃതിജീവനക്കാരുടെ സിദ്ധാന്തവും.

എന്താണ് പോഷണം? അഥവാ എന്തൊക്കെയാണ് പോഷകഘടകങ്ങള്‍? നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ആവശ്യമായ അഞ്ച് തരം പോഷകഘടകങ്ങളാണ് ഉള്ളത്.  അന്നജം, മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍, ജലം എന്നിങ്ങനെ അഞ്ച് ഘടകങ്ങളാണ് നമുക്ക് ആഹാരത്തില്‍ നിന്ന് കിട്ടേണ്ടത്. അത്കൊണ്ടാണ് വൈവിധ്യമാര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നാം ആഹരിക്കേണ്ടി വരുന്നത്. എല്ലാം തികയുന്ന ആഹാരത്തെ നാം സമ്പൂര്‍ണ്ണാഹാരം എന്നു പറയുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ മാത്രം കഴിച്ചാല്‍ പോര എന്ന് സാരം. ഈ അഞ്ച് ഘടകങ്ങളില്‍ ഏറ്റവും പ്രധാനം അന്നജമാണ്. എന്തെന്നാല്‍ അന്നജം കിട്ടിയില്ലെങ്കില്‍ മറ്റ് നാലും കിട്ടിയിട്ട് കാര്യമില്ല. നമ്മുടെ ശരീരത്തില്‍ അനവരതം ഊര്‍ജ്ജോല്പാ‍ദനം നടക്കേണ്ടതുണ്ട്. നാം കഴിക്കുന്ന ആഹാരങ്ങളിലെ അന്നജമാണ് നമുക്ക് ഊര്‍ജ്ജം തരുന്നത്. അന്നജം ഏറ്റവും കൂടുതല്‍ ഉള്ളത് ധാന്യങ്ങളിലാണ്. അത്കൊണ്ടാണ് ധാന്യങ്ങള്‍ നമ്മുടെ മുഖ്യാഹാരമാകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭക്ഷിക്കുന്ന ധാ‍ന്യം ഗോദമ്പാണ്.

പൊതുവെ ധാന്യങ്ങളുടെ പുറം പാളികളിലാണ് മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ ഉണ്ടാവുക. അന്നജം ധാന്യങ്ങളുടെ ന്യൂക്ലിയസ്സില്‍ അല്ല്ലെങ്കില്‍ കേന്ദ്രഭാഗത്തായിരിക്കും ഉണ്ടാവുക. അരിയുടെ തവിടിലാണ് ഇപ്പറഞ്ഞ പോഷകഘടകങ്ങള്‍ ഉള്ളത്. അതൊക്കെ കളഞ്ഞ് പോളീഷ് ചെയ്ത അരിയുടെ അന്നജം മാത്രമുള്ള ഭാഗമാണ് നാം ചോറിനായി ഉപയോഗിക്കുന്നത്. അരി പോളീഷ് ചെയ്ത് വെളുപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. നാം അങ്ങനെ ശീലിച്ചുപോയി എന്നു മാത്രം. പക്ഷെ നാം ചോറ് മാത്രമല്ലല്ലൊ കഴിക്കുന്നത്. അത്കൊണ്ട് നമുക്ക് പോഷകദാരിദ്ര്യം നേരിടുന്നില്ല. അത്പോലെ തന്നെയാണ് മൈദയും. നെല്ലിനെക്കാളും പോഷകഗുണം ഉള്ള ധാന്യമാണ് ഗോദമ്പ്. ഗോദമ്പ് നമുക്ക് അതിന്റെ ഉമിയോടുകൂടി ആഹരിക്കാന്‍ പറ്റും എന്നതാണ് അതിന്റേ സവിശേഷത. മൈദ എന്നു പറയുന്നത് ഗോദമ്പിന്റെ പുറം പാളികള്‍ നീക്കം ചെയ്ത് മധ്യഭാഗം മാത്രം  പൊടിച്ച് മാവ് ആക്കുന്നതാണ്. അതായത് മൈദയില്‍ അന്നജം മാത്രമാണ് ഉള്ളത് എന്നു സാരം.  അന്നജം എന്നത് നമുക്ക് ഏറ്റവും പ്രധാനപ്പെട്ട പോഷകഘടകമാണെന്നിരിക്കെ, മൈദ എന്നാല്‍ വെറും അന്നജം അഥവാ സ്റ്റാര്‍ച്ച് ആണെന്നിരിക്കെ, മൈദയ്ക്ക് യാതൊരു പോഷകഗുണവുമില്ല എന്ന വാദം എത്ര മഹാപാപമാണെന്ന് നോക്കൂ. പോഷകഗുണം എന്നാല്‍ വെറും വിറ്റാമിനും പ്രോട്ടീനും മാത്രമാണ് എന്ന മിഥ്യാധാരണയും ഈ വാദത്തിന് പിന്നില്‍ ഉണ്ട്. ചോറില്‍ ഒരു പോഷകവുമില്ല എന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ശ്വാസം കഴിക്കാന്‍ പോലും അന്നജം കൂടിയേ തീരൂ എന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല. 

മൈദ പ്രമേഹം ഉണ്ടാക്കും എന്നാണ് മറ്റൊരു കള്ള പ്രചാരണം. എന്താണ് പ്രമേഹം? വിസ്തരിക്കാന്‍ കഴിയില്ല. ചുരുക്കി പറയാം.  ആഹാരത്തിലെ പ്രധാനഘടകം, ഓര്‍ക്കുക ചോറിലും പറോട്ടയിലും ചപ്പാത്തിയിലും ഒക്കെ ഉള്ള അന്നജം ചെറുകുടലില്‍ വെച്ച് എന്‍സൈമുകളുടെ സാന്നിധ്യത്തില്‍ ദഹിച്ച് അതായത് വിഘടിച്ച് ഗ്ലൂക്കോസ് തന്മാത്രകളായി രക്തത്തില്‍ പ്രവേശിക്കുന്നു.  ഇങ്ങനെ ഗ്ലൂക്കോസ് രക്തത്തില്‍ പ്രവേശിക്കുമ്പോള്‍, രക്തത്തില്‍ ഇത്ര അളവ് ഗ്ലൂക്കോസ് മാത്രമേ പാടുള്ളൂ എന്ന് ഒരു കണക്കുണ്ട്. പ്രകൃതി നിശ്ചയിച്ചതാണ്,ഞാനല്ല.  അധികം വന്നുചേരുന്ന ഗ്ലൂക്കോസ് , രക്തത്തില്‍ വെച്ച് ഗ്ലൈക്കോജന്‍ എന്ന തന്മാത്രയായി മാറ്റപ്പെട്ട് കരളില്‍ ശേഖരിക്കപ്പെടുന്നു. ഇപ്രകാരം ഗ്ലൂക്കോസ് ഗ്ലൈക്കോജന്‍ ആയി മാറണമെങ്കില്‍ പാന്‍‌ക്രിയാസ് ഗ്രന്ഥി ഇന്‍സുലിന്‍ എന്ന എന്‍സൈം രക്തത്തിലേക്ക് നേരിട്ട് സ്രവിക്കണം. രക്തത്തിലേക്ക് നേരിട്ട് സ്രവിക്കുന്ന എന്‍സൈമുകളെയാണ് ഹോര്‍മോണ്‍ എന്നു പറയുക. ഇങ്ങനെ പാന്‍‌ക്രിയാസ് ഗ്രന്ഥിക്ക് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കാനുള്ള ശേഷിക്കുറവ് ആണ് പ്രമേഹം എന്ന അവസ്ഥ. അപ്പോള്‍ രക്തത്തില്‍ അധികമായി എത്തുന്ന ഗ്ലൂക്കോസ് , ഗ്ലൈക്കോജന്‍ ആയി മാറ്റപ്പെടാതെ മൂത്രത്തിലൂടെ പുറം‌തള്ളപ്പെടുന്നു. ഓര്‍ക്കുക മൂത്രത്തിലൂടെ പോകുന്നത് ഗ്ലൂക്കോസാണ്, പഞ്ചസാരയല്ല.


ഇപ്പോള്‍ പറയൂ, മൈദ മാത്രം എങ്ങനെ പ്രമേഹം ഉണ്ടാക്കും? ശരീരത്തെ സംബന്ധിച്ച് അന്നജത്തില്‍ നിന്ന് രൂപാന്തരം ചെയ്യപ്പെട്ട ഗ്ലൂക്കോസ് മാത്രമാണ് സ്വീകരിക്കുന്നത്. ധാന്യങ്ങള്‍ , കിഴങ്ങുകള്‍ , പഴങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ഗ്ലൂക്കോസ് ശരീരം സ്വീകരിക്കുന്നു. അന്നജം ഗ്ലൂക്കോസായും , ഗ്ലൂക്കോസ് ഊര്‍ജ്ജമായും മാറുന്നു എന്നു പറഞ്ഞു. ഊര്‍ജ്ജത്തെ കലോറി അളവിലാണ് നാം കണക്ക് കൂട്ടുന്നത്. മദ്യം പതിവായി കഴിക്കുന്ന ഒരാള്‍ക്ക് കൂടുതല്‍ കലോറി ലഭിക്കുന്നത് മദ്യത്തില്‍ നിന്നാണ്. എന്നിട്ടാണ് കേരളത്തില്‍ പ്രമേഹം വര്‍ധിക്കാന്‍ കാരണം മൈദയാണെന്ന് പറയുന്നത്.  മദ്യത്തിന് നാട്ടില്‍ എന്തൊരു മാന്യതയാണ്!  മദ്യം മനുഷ്യന് ദോഷമേ ചെയ്യുന്നുള്ളൂ. മൈദയാകട്ടെ ദോഷം ഒന്നും ഉണ്ടാക്കുന്നുമില്ല. പിന്നെ, അധികമായാല്‍ അമൃതും വിഷം എന്നുമുണ്ട്.

പ്രമേഹത്തെ പറ്റി പരാമര്‍ശിച്ചത് കൊണ്ട് , ആ രോഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒരു അന്ധവിശ്വാസത്തെ പറ്റിയും പറയാ‍തിരിക്കാന്‍ തരമില്ല. പ്രമേഹം ഉണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ പിന്നെ ആളുകള്‍ വിത്തൌട്ട് ചായ മാത്രമേ കുടിക്കൂ.  ചാ‍യയില്‍ പഞ്ചസാര കലര്‍ത്തിയാല്‍ എന്താണ് പ്രശ്നം? മൂത്രത്തിലൂടെ പഞ്ചസാര അഥവാ ഷുഗര്‍ പോകുന്നു എന്നു പറയുന്നത്കൊണ്ടാണ് ഇങ്ങനെയൊരു അന്ധവിശ്വാസം പരന്നത്.  പഞ്ചസാര അഥവാ ഷുഗര്‍ എന്നത് പൊതുവായ ഒരു പേരാണ്. പ്രത്യേകിച്ച് ഒരു പദാര്‍ത്ഥത്തെയല്ല ആ പേരു സൂചിപ്പിക്കുന്നത്. ചോറും പറോട്ടയും നേന്ത്രപ്പഴവും എല്ലാം അന്നജമാണെന്ന് പറയുന്ന പോലെ ചായയില്‍ ഇടുന്ന പഞ്ചസാര സൂക്രോസ് എന്ന പദാര്‍ത്ഥമാണ്.  സൂക്രോസും അന്നജം പോലെ തന്നെ ഗ്ലൂക്കോസ് ആയി മാറിയതിന് ശേഷം മാത്രമേ രക്തത്തിലേക്ക് പ്രവേശിക്കൂ. അപ്പോള്‍ ഒരു സ്പൂണ്‍ പഞ്ചസാര അഥവാ സൂക്രോസ് ഒഴിവാക്കുന്നതിലെ യുക്തി എന്താണ്?  പ്രമേഹം പാരമ്പര്യമായോ ജീവിതശൈലി കൊണ്ടോ ഉണ്ടാകുന്ന രോഗമാണ്.


വിസ്താര ഭയത്താല്‍ ഈ പോസ്റ്റ് ഇവിടെ ഉപസംഹരിക്കുന്നു!

*(ചിത്രങ്ങള്‍ നെറ്റില്‍ നിന്ന്. ഉടമസ്ഥരോട് കടപ്പാട്)

32 comments:

ബഷീര്‍ Vallikkunnu said...

സന്തോഷമായി മാഷേ.. കേരളത്തിന്റെ ദേശീയ ഭക്ഷണമായ പാവം പൊറോട്ടയെ പലരും വിഷമാക്കിയപ്പോള്‍ ഒരു ചെറിയ വിഷമം ഉണ്ടായിരുന്നു. അതിപ്പോള്‍ മാറിക്കിട്ടി.

അലി said...

കോടിക്കണക്കിന് രൂപയുടെ മദ്യമാണ് മലയാളി കുടിച്ച് വറ്റിക്കുന്നത്. അത് കഴിച്ചുണ്ടാക്കുന്ന അക്രമങ്ങളും അപകടങ്ങളും ആർക്കും പ്രശ്നമില്ല. മദ്യവിരുദ്ധസമിതി മെലിഞ്ഞുണങ്ങിയപ്പോൾ. മൈദവിരുദ്ധ സമിതി വളർന്നു വരുന്നു.

മൈദയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ലേഖനങ്ങൾ വായിച്ച് ആകെ ആശയക്കുഴപ്പത്തിലാകുന്നു. എങ്കിലും അമിതമാകാതെ ഉപയോഗിക്കാം എന്നതാണ്‌ എന്റെ തീരുമാനം.

വാദങ്ങളും മറുവാദങ്ങളുമായി ചർച്ച തുടരട്ടെ.

the man to walk with said...

പൊറോട്ടയും ബീഫും ധൈര്യപൂര്‍വ്വം കഴിച്ചിട്ട് തിരിച്ചു വന്നു അഭിപ്രായം പറയാം

Shikandi said...

സത്യം തന്നെയാണോ??? എങ്കില്‍ ഒരു നാല് പൊറോട്ട വരട്ടെ....കേരളത്തിന്റെ ദേശീയ ഭക്ഷണമാ.... മറ്റാര്‍ക്കും വിട്ടു കൊടുക്കരുത്.

ChethuVasu said...

വളരെ സത്യം !!! അന്ധവിസ്വസങ്ങളുടെ കൂട്ടത്തില്‍ ഒന്ന് കൂടെ ആയി എന്നതാണ് ആ പ്രഹ്ച്രണ മെയില്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ..അന്നേ തന്നെ രണ്ടു ദയലോഗ് പറയണം എന്ന് തോന്നിയതാണ് .

ദോ സൂരജിന്റെ വിശദമായ പോസ്റ്റ്‌ കണ്ടിരുന്നു. മൈദാ വിരുദ്ധര്‍ അത് വായിച്ചു കാണും എന്ന് കരുതുന്നു ..

മൈടയാണ് ഏറ്റവും മുകച്ച ഭക്ഷണം എന്നൊന്നും അല്ല .എന്നാല്‍ മൈദാ കഴിച്ചാല്‍ ആകെ പ്രശനമാണ് എന്നൊക്കെയുള്ള പ്രചരണം അടിസ്ഥാനം ഇല്ലാത്തതാണ് .. അങ്ങനെ കരുതുന്നവര്‍ മിടയില്‍ നിന്നും രക്ഷക്കായി ഒന്ന്‍ ജപിച്ചു കെട്ടുന്നത് നന്നായിരിക്കും ! ഹ ഹ !

മേലനങ്ങി പണിയെടുക്കാന്‍ പറയൂ ..അസുഖങ്ങള്‍ ഒക്കെ താനേ പൊക്കോളും .. എന്തായാലും പെരോട്ടക്ക് മൈദാ അടിക്കുന്നവര്‍ക്ക് പള്ളക്കിട്ട് അടിച്ച അടിയായിപ്പോയി ഈ ക്വിറ്റ്‌ മൈദാ സമരം .

Prinsad said...

മൈദയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ലേഖനങ്ങൾ വായിച്ച് ആകെ ആശയക്കുഴപ്പത്തിലാകുന്നു. എങ്കിലും അമിതമാകാതെ ഉപയോഗിക്കാം എന്നതാണ്‌ എന്റെ തീരുമാനം.

കല്‍ക്കി said...

"പ്രകൃതിജീവനപ്പൊറോട്ടയും വികൃതിശാസ്ത്രവും"
ഇതു വായിച്ചോ മാലോകരേ?

Abdul Hakkim - അബ്ദുല്‍ ഹക്കീം said...

എനിക്ക് മൈദ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങള്‍ ഇഷ്ട്ടമാണ്. അതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്. അതില്പെട്ടതാണ് പൊറോട്ടയും. ഞാന്‍ ഒന്നും അമിതമായി കഴിക്കാറില്ല. അതുകൊണ്ട് എനിക്ക് അമിത ഭക്ഷണം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും ഇതുവരെ ഇല്ല. എന്ത് കഴിച്ചാലും കഴിച്ചില്ലെങ്കിലും ശ്രദ്ധിച്ചാലും ശ്രദ്ധിച്ചില്ലെങ്കിലും ഒരുകാലത്ത് രോഗങ്ങള്‍ വരും. അത് നമ്മുടെ മരണത്തിനുള്ള കാരണങ്ങള്‍ ആയിത്തീരും. അത് പ്രകൃതി നിയമം, അല്ലെങ്കില്‍ ദൈവീക വിധി എന്ന് പറയാം... ജീവിക്കുന്നത് വരെ നമുക്ക് ദോഷം ചെയ്യാത്ത ഭക്ഷണ രീതികള്‍ പിന്തുടരാം. കുറെകാലം കഴിയുമ്പോള്‍ (അതുവരെ ജീവിച്ചിരിക്കുമോ എന്നും പറയാന്‍ പറ്റില്ല) ഡോക്ടര്‍മ്മാര്‍ തന്നെ അത് കഴിക്കാന്‍ പാടില്ല, ഇത് കഴിക്കാന്‍ പാടില്ല എന്നൊക്കെ പറയാന്‍ തുടങ്ങും. അപ്പോള്‍ നിയന്ത്രിച്ചാല്‍ പോരെ?

Abdul Hakkim - അബ്ദുല്‍ ഹക്കീം said...

മൈദ ഗോതമ്പിന്റെ വേസ്റ്റ് ആണെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. അങ്ങനെ ആണെങ്കില്‍ നെല്ലിന്റെ വേസ്റ്റ് ആണ് അരി എന്ന് പറയേണ്ടി വരും.... അതും അത് നെല്ലിന്റെ രൂപത്തില്‍ തന്നെ ഒരു പുഴുക്ക് (പുഴുക്കല്‍ അരി) നടത്തുന്നുണ്ട്. അതില്‍ തന്നെ നമ്മുടെ ശരീരത്തിലേയ്ക്ക് വേണ്ട ഒരു പാട് ഊര്‍ജകങ്ങള്‍ നഷ്ട്ടപെടുന്നു. പിന്നീടു അതിന്റെ പുറം പാളി കളഞ്ഞു നെല്ലിനെ അരി ആക്കുന്നു. അതിലും കുറെ ഊര്‍ജകങ്ങള്‍ പോകുന്നു . പിന്നീടു ആ അരി വീണ്ടും വെള്ളത്തില്‍ ഇട്ടു വേവിച്ചു അതിന്റെ നീര്‍ ഒഴുക്കി കളയുന്നു. ഇതെല്ലം കഴിഞ്ഞു നാം ഉണ്ണുന്ന ചോറില്‍ നിന്ന് നമുക്ക് എന്താണ് കിട്ടുന്നത് ? ചുരുക്കി പറഞ്ഞാല്‍ കാലാകാലമായി നാം വെറും ചണ്ടി ഭക്ഷണമാണ് കഴിക്കുന്നതെന്നു ചുരുക്കം. അതിനെക്കാള്‍ ഭേതം ഗോതമ്പും മൈദയും ആണ് . പച്ചരി വറ്റിച്ച ചോറില്‍ നിന്ന് മാത്രമേ നമുക്ക് എന്തെങ്കിലും കിട്ടുന്നുള്ളൂ.

റ്റോംസ്‌ || thattakam .com said...

മാഷെ...
എന്തായാലും നല്ല പോസ്റ്റ്. എനിക്ക് മെയിലില്‍ ഒരു മൈദാ വിരുദ്ധ പോസ്റ്റ് കിട്ടിയിരുന്നു. അപ്പോള്‍ അതിനെ കുറിച്ച് തട്ടകത്തില്‍ എഴുതാം എന്ന് കരുതിയിരുക്കുംപോള്‍ മാഷ്‌ പറയേണ്ടതെല്ലാം വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു. നന്നായി. മലയാളിക്ക് പൊറോട്ട ഉണ്ടാക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും മാത്രമാണു മൈദ. ഏതായാലും ആശംസകള്‍.

sherriff kottarakara said...

>>>ഇതില്‍ അലോക്സാന്‍ അനുവദനീയമായ അളവില്‍ ചേര്‍ത്താല്‍ ഒരു ദോഷവും ഇല്ല എന്ന് സൂരജ് വിശദീകരിച്ചത്കൊണ്ട് ഞാന്‍ ആ ഭാഗത്തേക്ക് കടക്കുന്നില്ല.<<<
ശ്രീ.സൂരജ് വിശദീകരിച്ചത് കൊണ്ട് മാത്രം താങ്കളെപ്പോലുള്ള ചിന്തിക്കുന്ന വ്യക്തികള്‍ ആ വിഷയം നിസ്സാരവത്കരിക്കരുതെന്നാണ് എന്റെ അപേക്ഷ. അനുവദനീയമായ അളവില്‍ തന്നെ ഈ രാസപദാര്‍ത്ഥം ചേര്‍ക്കുമെന്ന് അനുഭവങ്ങളില്‍ നിന്ന് നമുക്ക് പറയാന്‍ കഴിയുമോ? പരീക്ഷണാര്‍ത്ഥം ക്യാന്‍സര്‍ മരുന്ന് രോഗികളില്‍ പരിശോധിക്കാന്‍ ചങ്കൂറ്റം കാണിച്ച നാടാണിത്. ഏത് രാസപദാര്‍ത്ഥം ഏത് അളവില്‍ ചേര്‍ത്താലും അതിന്റെ വരും വരായ്ക അവര്‍ ചിന്തിക്കുകയേയില്ലാ എന്ന് എത്രെയോ റിപ്പോര്‍ട്ടിലൂടെ നമ്മള്‍ കണ്ട് കഴിഞ്ഞു.ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രമല്ല മൈദാ കുറ്റമറ്റതല്ലാ എന്ന് ഞാന്‍ സമര്‍ത്ഥിക്കുന്നത്.എന്തും നിരീക്ഷിക്കാനും യുക്തിപൂര്‍വം വിശകലനം ചെയ്യാനും പരീക്ഷണങ്ങളിലൂടെ, അനുഭവങ്ങളിലൂടെ നിഗമനത്തില്‍ എത്തി ചേരാനും കഴിയുമ്പോഴല്ലേ ഒരു കാര്യം ശരിയെന്ന് പറയാന്‍ കഴിയൂ.ഗോതമ്പിലെ അന്നജം മാത്രം വഹിക്കുന്ന മൈദയോ എല്ലാ അംശങ്ങളും ഉള്‍ക്കൊള്ളുന്ന ഗോതമ്പോ ഏതാണ് ആമാശയത്തിനു പത്ഥ്യമെന്ന് വിവിധ പ്രായക്കാരിലും വിവിധ തൊഴില്‍ ചെയ്യുന്നവരിലും മറ്റും ഒരു അന്വേഷണം നടത്തി നോക്കുക. രുചികരമെന്ന് തോന്നുന്നതെല്ലാംആമാശയത്തിനു പത്ഥ്യമായിരിക്കുമെന്ന് വിചാരിച്ചാല്‍ നമുക്ക് രുചികരമായ വിഷവും കഴിക്കാമല്ലോ.
എന്തിനേറെ പറയുന്നു, മാഷിന്റെ ഒരു പാചക കുറിപ്പ് ഇപ്പോഴും എന്റെ മനസിലുണ്ട്.ഗോതമ്പ് കഴുകി ഉണക്കി പൊടിപ്പിച്ച് പൂരി ഉണ്ടാക്കി വെജിറ്റബില്‍ കറിയുമായി ചേര്‍ത്ത് കഴിക്കുമ്പോഴുള്ള രുചിയെ പറ്റി മാഷ് അതില്‍ പറഞ്ഞിരുന്നു.എന്തേ മാഷ് ഗോതമ്പ് കഴുകി ഉണക്കാന്‍ മെനക്കെടുന്നതിനു പകരം മൈദാ ഉപയോഗിക്കാന്‍ പറഞ്ഞില്ല.ഉത്തരം ഞാന്‍ തന്നെ പറയാം.മൈദാ മാവാണെങ്കില്‍ പൂരി റബ്ബര്‍ പോലെ ചവക്കാം.മൈദായുടെ ഈ ഗുണ വിശേഷം കൊണ്ടാണ് സിനിമാ പോസ്റ്റര്‍ ഒട്ടിക്കാന്‍ മൈദാ തന്നെ ഉപയോഗിക്കുന്നത്.ഈ സാധനം നമ്മുടെ കുടലില്‍ ചെന്ന് ഒട്ടിച്ചു കളയുമെന്നു ഞാന്‍ പറഞ്ഞില്ലെന്ന് സൂചിപ്പിച്ച് കൊള്ളട്ടെ. അറിയാനുള്ള ത്വര കൊണ്ട് മൈദായെ പറ്റി ഞങ്ങള്‍ ചിലര്‍ ഒരു റിസര്‍ച്ച് തന്നെ നടത്തിയതും മറ്റും കമന്റില്‍ ഉദ്ഘോഷിക്കുന്നത് അറു ബോറാകുമെന്ന് കരുതുന്നതിനാല്‍ അതിനു മുതിരുന്നില്ല. ഞാന്‍ മാഷ് പറഞ്ഞ പ്രകൃതി ശാസ്ത്രക്കാരനല്ലാ എന്നും പറഞ്ഞ് വെക്കട്ടെ. ഒരു കാര്യം ഞങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു, മൈദാ പത്തിരി ആമാശയത്തിനു ഗോതമ്പ് പോലെ ഹിതകരമല്ല.
ഇനി മൈദായും പ്രമേഹവും.മാഷിന്റെ പോസ്റ്റ് തലക്കെട്ട് തന്നെ മൈദാ അന്നജമാണ് അന്നജം എന്നാണ്.>>>ചോറിലും പറോട്ടയിലും ചപ്പാത്തിയിലും ഒക്കെ ഉള്ള അന്നജം ചെറുകുടലില്‍ വെച്ച് എന്‍സൈമുകളുടെ സാന്നിധ്യത്തില്‍ ദഹിച്ച് അതായത് വിഘടിച്ച് ഗ്ലൂക്കോസ് തന്മാത്രകളായി രക്തത്തില്‍ പ്രവേശിക്കുന്നു.<<< ഇത് ശേഖരിച്ച് വെക്കാന്‍ തക്കവിധം ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പാങ്ക്രിയാസ് ഗ്രന്ധികള്‍ക്ക് കഴിയാതെ വരുമ്പോള്‍ രക്തത്തില്‍ ഗ്ലുക്കോസ് അധികമായി കാണുമെന്ന് മാഷും സമ്മതിക്കുന്നു.അതിനാലാണ് പ്രമേഹ രോഗികള്‍ക്ക് പെട്ടെന്ന് ദഹിച്ച് അന്നജം ധാരാളം ഉല്‍പ്പാദിപ്പിക്കുന്ന അരിയാഹാരത്തിനു പകരം താമസം ഉണ്ടാക്കുന്ന ഗോതമ്പ് ശുപാര്‍ശ ചെയ്യപ്പെട്ടത്.ഗോതമ്പില്‍ അന്നജം മാത്രമല്ലാ എന്ന് പറയേണ്ടതില്ലല്ലോ.അന്നജം മാത്രമുള്ള മൈദാ അതിനു പകരം ഉപയോഗിച്ചാലോ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ ആധിക്യം ഉണ്ടാകില്ലേ? സംശയം ഉണ്ടെങ്കില്‍ വെറും 5 പ്രമേഹ രോഗികള്‍ കൂട്ടുകാരായി ഉണ്ടെങ്കില്‍, അവര്‍ സഹകരിക്കുന്നു എങ്കില്‍ ഞാന്‍ ഈ പറഞ്ഞത് ശരിയെന്ന് ബോദ്ധ്യപ്പെടാന്‍ അവര്‍ക്ക് മൈദാ പത്തിരി രണ്ട് ദിവസവും ഗോതമ്പ് പലഹാരം രണ്ട് ദിവസവും കൊടുത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താരതമ്യം ചെയ്ത് നോക്കുക. ഇത് ഞങ്ങള്‍ പരീക്ഷിച്ചതാണ്.ഞാനുമൊരു പ്രമേഹ ബാധിതനായതിനാല്‍ പരീക്ഷണത്തില്‍ പങ്കാളി ആയി എന്നും പറഞ്ഞ് കൊള്ളട്ടെ.
ഗോതമ്പിന്റെ സംസ്കരിച്ച രൂപമായ രാസപദാര്‍ത്ഥം ചേര്‍ത്ത മൈദാ ശരീരത്തിനു ആമാശയത്തിനു അഹിതം തന്നെയാണ് എന്ന് എനിക്ക് ബോദ്ധ്യം ഉണ്ട്.മറ്റുള്ളവര്‍ ബോദ്ധ്യപ്പെടേണമെന്ന് എനിക്ക് നിര്‍ബന്ധവുമില്ല.അനുഭവപ്പെട്ടത് പങ്ക് വെച്ചു എന്ന് മാത്രം.

ajith said...

പാവം പൊറോട്ടാ...സംഘടിതമായി ഇങ്ങനെ ആക്രമിച്ചാല്‍ അതെന്തു ചെയ്യും? ഗോതമ്പിന്റെ വേസ്റ്റ് ആണത്രെ

കാവലാന്‍ said...

സംഗതി പൊറോട്ട അന്നജം തന്നെ, പക്ഷേ റേഷന്‍വ്യായാമം ചെയ്യുന്ന പുതുവൃദ്ധന്മാരും,കമ്പ്യൂട്ടര്‍ ഗെയിം ചാമ്പ്യന്മാരായ പിള്ളാരും, കസേരവാസികളും ബൗദ്ധികാധ്വാനികളുമായ യുവജനങ്ങളും പൊറോട്ട നിയന്ത്രിച്ചാല്‍ അവര്‍ക്ക് നല്ലത് എന്നു തോന്നുന്നു.

O T

കേറി അടിയെടാ എന്നുപറയാന്‍ എവിടേയും ഒരാളുണ്ടാവും അടിതുടങ്ങിയാല്‍ തിരിച്ചു കിട്ടുന്നതു മേടിച്ചൊതുക്കാന്‍ സ്വന്തം മുതുകു മതിയാവില്ല :)

Jishnu Chandran said...

@ sherriff kottarakara ഫേസ് ബുക് ആയിരുന്നേല്‍ ഞാനൊന്നു ലൈക്കിയേനെ...

മൈദയില്‍ അന്നജം ആണ് സമ്മതിച്ചു. അരിദോശയിലും അന്നജമാണ്. പോറോട്ട രണ്ടെണ്ണം കഴിച്ചാല്‍ അടുത്തൊന്നും വിശക്കില്ല. ദോശ രണ്ടെണ്ണം കഴിച്ചാല്‍ കുറച്ചുകഴിഞ്ഞ് വീണ്ടും വിശക്കും.. അപ്പോ അതിനര്‍ത്ഥം രണ്ടും ഒരുപോലെയല്ലാ എന്നാണ്.അതെന്താ???

Joker said...

പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന എണ്ണ, കൂട്റ്റെ കഴിക്കുന്ന ബീഫ്,മട്ടണ്‍, കോഴിക്കറികള്‍ തുടങ്ങിയവയൊക്കെ ആരോഗ്യകരമായി ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടേറെ പ്രശ്നമുണ്ട്റ്റാക്കും. കാരണം അധികം കായികാധ്വാനം ചെയ്യാത്തവരാണ് കൂടുതലുള്ളത്. പിന്നെ മൈദ ആഹാരങ്ങള്‍ ദഹിക്കാന്‍ ഇത്തിരി പാടാണ്. പക്ഷെ പ്രമേഹത്തിന് മൈദയാണ് കാരണം എന്നൊക്കെ പറയുന്നത് ഇത്തിരി കടന്ന കൈയാണ്. കായികാധ്വാനമില്ലാത്തതും അമിത ഭക്ഷണവുമാണ് (ജീവിത ശൈലി രോഗങ്ങള്‍)കേരളത്തിന്റെ പ്രധാന പ്രശ്നം. പാവം പൊറോട്ട മാത്രമല്ല പ്രശ്നക്കാരന്‍. കപ്പയെയും കുറുച്ച് ചില ആരോപണങ്ങള്‍ കേട്ട് തുടങ്ങിയിട്ടുണ്ട്.

തെച്ചിക്കോടന്‍ said...

നല്ല ലേഖനം.
ഒന്നും അമിതമാകാതിരുന്നാല്‍ മതി എന്നാണു എന്റെ അഭിപ്രായം.

sreejesh kolachery said...

But the thing is oil.....While making porota they are using 50ml for that... so this will be create problem ????

SAJEED K said...

പ്രമുഖ ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനും ഊര്‍ജ്ജ വിദഗ്ദനും രാഷ്ട്രീയ വിശാദനും പ്രമുഖ സവര്‍ണ്ണ ആര്യവര്‍ഗ്ഗ വാദിയുമായ ശ്രീമാന്‍ കെ.പി സുകുമാരന്‍ ഒരു ഭഷ്യ ശാസ്ത്രജ്ഞനുമാണെന്നു തെളിയിക്കുന്ന ലേഖനമാണ് ഇത്.

ഇദ്ദേഹം പറയുന്നതു മാത്രമാണ് പരമ സത്യം എന്നതിനാല്‍ ഇതും ശരിയാകാനാണ് സാദ്ധ്യത. എല്ലാവരും വള്ളിപുള്ളി വിടാതെ സ്വീകരിച്ചംഗീകരിക്കണം!

വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ മാത്രം സ്വീകരിക്കാറുള്ള ഇദ്ദേഹം ഇത് ഡിലീറ്റ് ചെയ്യാനാണ് സാദ്ധ്യത

girish said...

Please read the link below:
http://en.wikipedia.org/wiki/Glycemic_index

Glycimic index defines , how fast the carbohydrate is digested and abosorbed to blood.

Wheat has low glycemic index and mida has high glicemic index.

The sugar level shoots up fast when you eat maida , but it is aborbed slowly when you eat whole wheat.

Maida is not very healthy , we can have that once ina a while.

kaalidaasan said...

>>>>ഒന്ന് മൈദയില്‍ പോഷകഘടകങ്ങള്‍ ഒന്നും ഇല്ല എന്നത്. <<<<<

ഈ പരാമര്‍ശം തെറ്റിദ്ധാരണ പരത്തുന്നതാണ്.

മൈദയില്‍ പോഷകഘടകങ്ങള്‍ ഒന്നും ഇല്ല എന്ന് പ്രകൃതിജീവനക്കാരുടെ ഒരു ലഖുലേഖയിലും ഞാന്‍ വായിച്ചിട്ടില്ല. പോക്ഷക്ഘടകങ്ങള്‍ കുറവാണെന്നു മാത്രമേ അവര്‍ പറഞ്ഞിട്ടുള്ളു. അത് വാസ്തവമാണു താനും.

പ്രകൃതിജീവനക്കാര്‍  ഗോതമ്പിനോ അതില്‍ നിന്നും ലഭിക്കുന്ന അന്നജത്തിനോ എതിരല്ല. ഇന്‍ കമ്പോളത്തില്‍ ലഭ്യമായ മൈദ എന്ന വസ്തു ഉണ്ടാക്കുന്ന രീതിയോടു മാത്രമേ എതിരുള്ളു. ആട്ട എന്ന ഗോതമ്പില്‍ നിനുണ്ടാക്കുന്ന പൊടിയെ അവര്‍ വിമര്‍ശിച്ചിട്ടില്ല. അത് കഴിക്കുന്നതിനെതിരെ ഒരു പ്രക്ഷോഭവും സംഘടിപ്പിച്ചിട്ടില്ല. അതുപയോഗിച്ചുണ്ടാക്കുന്ന ചപ്പാത്തിക്കെതിരെ ഒന്നും പറയുന്നുമില്ല. അതിന്റെ അര്‍ത്ഥം അവര്‍ ഗോഅമ്പിനോ അതിന്റെ അന്നജത്തിനോ അല്ല എന്നാണ്.

ഗോതമ്പിന്റെ പുറം തോലു കളഞ്ഞ് അകക്കാമ്പു മാത്രം എടുത്ത് പൊടിച്ചുണ്ടാക്കുന്നതാണു മൈദ. അതില്‍ പോക്ഷകങ്ങള്‍ കുറവാണെന്ന് ആരും തെളിയിക്കേണ്ട ആവശ്യമില്ല. കുറവു തന്നെയാണ്. ഒരു പോക്ഷകവും നഷ്ടപ്പെടാത്ത ഗോതമ്പു മൊത്തമായി പൊടിച്ചെടുക്കുന്ന ആട്ടയാണു മൈദയേക്കാള്‍ ആരോഗ്യകരനം ​എന്നത് അല്‍പ്പം ചിന്താശേഷിയുള്ള ആര്‍ക്കും മനസിലാക്കാവുന്നതേ ഉള്ളൂ.

അതാണു പ്രകൃതിജീവനക്കാര്‍ പറയുന്നതിലും ഉള്ളു.

K.P. Sukumaran said...

ഈ വിഷയത്തില്‍ മൈദയെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന ഒരു ടോക്ക് ഷോയില്‍ അനുകൂലിച്ച് സംസാരിക്കാന്‍ എനിക്ക് കൈരളി ടിവിയില്‍ നിന്ന് ക്ഷണം കിട്ടിയിട്ടുണ്ട്. അത്കൊണ്ടാണ് പഴയ ഈ പോസ്റ്റ് വീണ്ടും പബ്ലിഷ് ചെയ്തത്. ബാക്കി ഞാന്‍ വന്നിട്ട് പറയാം.

kaalidaasan said...

>>>>>മറ്റൊന്ന് മൈദ വെളുത്ത നിറത്തിലുള്ള മാവ് ആക്കിമാറ്റാന്‍ ബ്ലീച്ച് ചെയ്യുമ്പോള്‍ അലോക്സാന്‍ എന്ന പദാര്‍ത്ഥം ചേര്‍ക്കുന്നു എന്നതാണ്. ഇതില്‍ അലോക്സാന്‍ അനുവദനീയമായ അളവില്‍ ചേര്‍ത്താല്‍ ഒരു ദോഷവും ഇല്ല എന്ന് സൂരജ് വിശദീകരിച്ചത്കൊണ്ട് ഞാന്‍ ആ ഭാഗത്തേക്ക് കടക്കുന്നില്ല.<<<<

വിഷം അനുവദനീയമായ അളവില്‍ കഴിച്ചാല്‍ ദോഷമില്ല എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. വൈദ്യ ശാസ്ത്രത്തിനൊരു കുഴപ്പമുണ്ട്. എന്തിനും തെളിവ് അന്വേഷിക്കും. തെളിവു കണ്ടെത്തുന്നതു വരെ ഒന്നും ദോഷകരമല്ല. ഇന്ന് ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ചു ദോഷകരം എന്നുള്ളതിനു തെളിവു കണ്ടെത്താനായില്ലെങ്കില്‍ ഒന്നും ദോഷകരമല്ല എന്ന അന്ധവിശ്വാസം ആ ശാസ്ത്രത്തിനുണ്ട്. വൈദ്യശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതുപോലെ രസകരമായ പല മണ്ടത്തരങ്ങളും മനസിലാക്കാനാകും. പണ്ട് വളരെ സുരക്ഷിതമെന്നു കരുതിയിരുന്ന പല മരുന്നുകളും ഇന്ന് വിഷങ്ങളാണ്. അവ പെട്ടെന്നു വിഷങ്ങളായി പരിണാമം പ്രാപിച്ചതല്ല. അന്ന് അത് ദോഷകരമാണെന്നു തെളിയിക്കാന്‍ ആയിരുന്നില്ല. ഇന്ന് തെളിയിക്കാന്‍ ആകുന്നു. ഈ അലോക്സാന്റെ കാര്യവും അതു തന്നെ.

മൈദ ബ്ളീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്ന അളവില്‍ അലോക്സാന്‍ ശരീരത്തില്‍ ചെന്നാല്‍ അത് ദോഷമുണ്ടാക്കും എന്നതിന്‌ ഇപ്പോള്‍ തെളിവില്ല, എന്നു മാത്രമേ സൂരജ് പറഞ്ഞതിലുള്ളൂ. ഭാവിയില്‍ തെളിവുണ്ടാകാന്‍ സാധ്യതയില്ല എന്നോ ഒരു കാലത്തും തെളിവു ലഭിക്കില്ല എന്ന പ്രവചനമോ അല്ല അത്. ഇന്നുള്ള അറിവു വച്ച് അത് ദോഷകരമല്ല എന്നു മാത്രം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈദ്യശസ്ത്രത്തിനുണ്ടായിരുന്ന അറിവു വച്ച് വെളിച്ചെണ്ണ വിഷമായിരുന്നു. കഴിച്ചാല്‍ ഉടന്‍ കൊളസ്റ്റ്രോള്‍ ശൂന്യാകാശത്തോളം ഉയരും എന്നായിരുന്നു ഞാനൊക്കെ പഠിക്കുമ്പോള്‍ ഉള്ള ഔദ്യോഗിക നിലപാട്. ഇന്ന് ആധുനിക വൈദ്യശാസ്ത്രം വെളിച്ചെണ്ണ കഴിക്കാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്നു. ഈ തമാശ മാത്രമേ സൂരജിന്റെ പരാമര്‍ശത്തിലുള്ളു.

ഗോതമ്പിന്റെ സ്വാഭാവിക നിറം ഇളം തവിട്ടു നിറമാണ്.എന്തിനാണതിനെ വെളുത്ത നിറമാക്കി എടുക്കുന്നത്? അലോക്സാന്‍ ഉപയോഗിച്ച് വെളുപ്പിക്കാതെ തന്നെ അതുപയോഗിച്ചുകൂടേ? എന്റെ അഭിപ്രായത്തില്‍ അതിന്റെ ആവശ്യമില്ല.

ഞാന്‍ മൈദക്കെതിരല്ല. ഗോതമ്പ് വാങ്ങി അതിന്റെ പുറം തോടു കളഞ്ഞ് അകക്കാമ്പ് മാത്രം എടുത്ത് പൊടിച്ച് പൊറോട്ട ഉണ്ടാക്കുന്നതിനെ ഞാന്‍ ഒരു തരത്തിലും എതിര്‍ക്കുന്നില്ല. പക്ഷെ അത് ബ്ലീച്ച് ചെയ്ത് വെളുത്ത നിറമാക്കുന്നതിനോട് യോജിപ്പില്ല. ഗോതമ്പ് മൊത്തമായി പൊടിച്ചെടുക്കുന്ന പൊടിയേക്കാള്‍ അതിനു പോക്ഷകം കുറവാണെന്നത് സത്യമാണ്. അത് മനസിലാക്കിയപ്പോള്‍ മുതല്‍ ഞാന്‍ മൈദ ഉപയോഗിക്കാറില്ല.

അലോക്സാന്‍ അടങ്ങിയ മൈദ ഉപയോഗിക്കാനുള്ള സുകുമാരന്റെ സ്വാതന്ത്ര്യത്തിനെ ഞാന്‍ എതിര്‍ക്കുന്നുമില്ല. വേണമെങ്കില്‍ കുറച്ച് എന്‍ഡോ സള്‍ഫാനും കൂടെ ചേര്‍ത്തോളൂ. അതും അനുവദനീയമായ അളവില്‍ കഴിച്ചാല്‍ കുഴപ്പമില്ല എന്ന് പല പ്രമുഖ ശാസ്ത്രജ്ഞരും രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവൊക്കെ താങ്കള്‍ക്ക് കണപ്പാഠമാണെന്നറിയാം.

പ്രകൃതിജീവനക്കാര്‍ പറയുന്നതില്‍ ചിലതില്‍ അല്‍പ്പം അതിശയോക്തിയുണ്ട്. വെള്ളം തിളപ്പിച്ചാല്‍ കുഴപ്പമാണെന്നതൊക്കെ തികഞ്ഞ അസംബന്ധവുമാണ്. പക്ഷെ അതിശയോക്തി തട്ടിക്കിഴിച്ചാലും അവര്‍ പറയുന്ന പല കാര്യങ്ങളും സത്യങ്ങളാണ്.

ബ്ളീച്ച് ചെയ്ത് വെളുപ്പിച്ച മൈദ ഉപയോഗിച്ചു മാത്രമേ പൊറോട്ട ഉണ്ടാക്കി കഴിക്കൂ എന്ന വാശി എന്തിനാണ്?

Ananth said...

അരി ആയാലും ഗോതമ്പായാലും തവിടു കളയാതെ കഴിച്ചാല്‍ നല്ലത് തന്നെ ....എന്ന് വച്ചു തവിടു കളഞ്ഞാല്‍ പോഷകഗുണം ഒട്ടും ഇല്ലാതാവുമെന്നും അല്ലാ രാസ പദാര്‍ത്ഥങ്ങളും വിഷമാണെന്ന് മൊക്കെ പറയുന്നവരുടെ കച്ചവടതന്ത്രം പ്രകൃതി ചികിത്സ കാരന്റെ അതിശയോക്തി ഇതൊക്കെ മനസ്സിലാക്കാം.....ഇതില്‍ ഏതു വേണമെന്ന് തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും താല്പര്യം പോലെ ആവാമെന്നിരിക്കെ അവനവന്റെ അഭിപ്രായം മാത്രമേ ശരി ആയിട്ടുള്ളൂ എന്ന് ശഠിക്കുന്നതിനാല്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാവുന്നു

വിഷം അനുവദനീയമായ അളവില്‍ കഴിച്ചാല്‍ ദോഷമില്ല എന്നത് ശുദ്ധ അസംബന്ധം തന്നെ !
എന്നാല്‍ ചില പദാര്‍ത്ഥങ്ങള്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ കഴിച്ചാല്‍ വിഷം ആയി മാറുന്നു എന്നത് ഒരു വസ്തുത ആണ് .....( മിക്ക മരുന്ന് കളും ഇങ്ങനെ ഉള്ളവ ആണ് ) അതിനര്‍ത്ഥം അനുവദനീയമായ അളവില്‍ അവ വിഷം അല്ല എന്ന് തന്നെയാണ് .....ശാസ്ത്രം ഓരോ കാലത്തും അതിന്റെ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ടു തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തിച്ചേരുന്നു .....ഭാവിയില്‍ തെളിവ് കണ്ടെത്തി യേക്കാം എന്ന അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് ശാസ്ത്രീയമല്ലാത്ത വിശ്വാസ ത്തിന്റെ തായ ഒരു രീതിയാണ് .......ഇതില്‍ എനിക്ക് പറയാനുള്ളത് ഇത്രമാത്രം ......ആട്ടാ കഴിക്കുന്നവര്‍ക്ക് ആട്ടയും മൈദാ കഴിക്കുന്നവര്‍ക്ക് മൈദായും മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ക്ക് വിധേയരാകാതെ കഴിക്കുവാനുള്ള അവകാശത്തിനു മേല്‍ കൈവെക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക !

kaalidaasan said...

>>>>അരി ആയാലും ഗോതമ്പായാലും തവിടു കളയാതെ കഴിച്ചാല്‍ നല്ലത് തന്നെ ....എന്ന് വച്ചു തവിടു കളഞ്ഞാല്‍ പോഷകഗുണം ഒട്ടും ഇല്ലാതാവുമെന്നും അല്ലാ രാസ പദാര്‍ത്ഥങ്ങളും വിഷമാണെന്ന് മൊക്കെ പറയുന്നവരുടെ കച്ചവടതന്ത്രം<<<<

അനന്ത്,

ഗോതമ്പിന്റെ തവിടു കളഞ്ഞാല്‍ പോഷകഗുണം ഒട്ടും ഇല്ലാതാവുമെന്ന് ആരെങ്കിലും പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. അത് പ്രകൃതിചികിത്സകരെ അടച്ചാക്ഷേപിക്കുന്ന കുറച്ച് തല്‍പ്പര കക്ഷികള്‍ പരത്തുന്ന ആരോപണമാണ്.

തവിടു കളഞ്ഞാല്‍ പോക്ഷകഗുണം കുറയുമെന്നത് സത്യമാണ്. അതേ മൈദ ഉത്പാദനത്തേക്കുറിച്ച് പറയുന്നുള്ളു. തവിടു കളഞ്ഞെടുക്കുന ഗോതമ്പു പൊടിക്കും നിറമുണ്ട്. ആ നിറം മാറ്റാനുപയോഗിക്കുന്ന രാസപദാര്‍ത്ഥം ഗോതമ്പിലെ പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിച്ച് അലോക്സന്‍ എന്ന രാസ വസ്തു ഉണ്ടാകുന്നു. ഈ രാസവസ്തു എലികളിലും മറ്റും പ്രമേഹമുണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. അറിഞ്ഞു കൊണ്ട് ഇത് തിന്നണോ?

ഇന്ന് കമ്പോളത്തില്‍ ലഭ്യമായ മൈദ ബ്ളീച്ച് ചെയ്തതാണ്. അതില്‍  വിഷമയമായ രാസവസ്തു ഉണ്ട്. അതിനെതിരെയാണു പ്രകൃതി ചികിത്സകര്‍ അഭിപ്രായം പറയുന്നത്. അതില്‍ എന്തു കച്ചവട തന്ത്രമാണുള്ളത്? ബ്ളീച്ച് ചെയ്യാത്ത മൈദ ഉണ്ടായിരുന്നെങ്കില്‍  ആരും അതിനെതിരെ പ്രചരണം  സംഘടിപ്പിക്കില്ലായിരുന്നു.

ഈ രാസവസ്തു അപകടകരമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്, അമേരിക്കയും യൂറോപ്പും ഇതുപോലെ ഉണ്ടാക്കുന്ന മൈദ നിരോധിച്ചത്.

kaalidaasan said...

>>>>എന്നാല്‍ ചില പദാര്‍ത്ഥങ്ങള്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ കഴിച്ചാല്‍ വിഷം ആയി മാറുന്നു എന്നത് ഒരു വസ്തുത ആണ് .....( മിക്ക മരുന്ന് കളും ഇങ്ങനെ ഉള്ളവ ആണ് ) അതിനര്‍ത്ഥം അനുവദനീയമായ അളവില്‍ അവ വിഷം അല്ല എന്ന് തന്നെയാണ് ...<<<<

അനന്ത്,

മരുന്നുമായി ഇതിനെ തരതമ്യം ചെയ്യല്ലെ. മരുന്ന് ഭക്ഷണം പോലെ ആരും സ്ഥിരം കഴിക്കുന്ന വസ്തുവല്ല. അസുഖം വരുമ്പോള്‍ മാത്രം കഴിക്കുന്നതാണ്. അതി ഭയങ്കര്‍  പാര്‍ശ്വഫലങ്ങളുള്ള രസവസ്തുക്കളും ചിലപ്പോള്‍ മരുന്നായി നല്‍കേണ്ടി വരാറുണ്ട്. ക്യാന്‍സര്‍ ചികിത്സക്കുപയോഗിക്കുന്ന എല്ലാ മരുന്നുകളം ​ സഹിക്കാന്‍ കഴിയാത്ത തരം പാര്‍ശ്വഫലങ്ങളുള്ളവയാണ്. അവിടെ ഈ മരുന്നിനുള്ള പാര്‍ശ്വഫലങ്ങളേക്കാള്‍ കൂടുതല്‍ നേട്ടം, ജീവന്‍ രക്ഷിക്കുക എന്ന നേറ്റം,ഉള്ളതുകൊണ്ടാണാ മരുന്നുകള്‍ നല്‍കുന്നതും. അല്ലാതെ അനുവദനീയമായ അളവില്‍ കൊടുത്താല്‍ കുഴപ്പമില്ല എന്ന കാരണം കൊണ്ടല്ല. മരുന്നു കഴിച്ചില്ലെങ്കില്‍ ചത്തു പോകും. പക്ഷെ രസവസ്തുകൊണ്ട് ബ്ളീച്ച് ചെയ്ത മൈദ കഴിച്ചില്ല എന്നു കരുതി ആരും ചത്തുപോകില്ല.

kaalidaasan said...

>>>>ആട്ടാ കഴിക്കുന്നവര്‍ക്ക് ആട്ടയും മൈദാ കഴിക്കുന്നവര്‍ക്ക് മൈദായും മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ക്ക് വിധേയരാകാതെ കഴിക്കുവാനുള്ള അവകാശത്തിനു മേല്‍ കൈവെക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക !.<<<<

അനന്ത്,

ഇതാരുടെയും അവകാശത്തിനു മേല്‍ കൈ വയ്ക്കുന്ന വിഷയമല്ല. ആട്ട കഴിക്കുന്നവര്‍ക്ക് ആട്ടയും മൈദ കഴിക്കുന്നവര്‍ക്ക് മൈദയും കഴിക്കാനുള്ള സ്വാതന്ത്ര്യത്തെ ആരും നിഷേധിക്കുന്നില്ല പക്ഷെ വിഷമയമായ രാസവസ്തു ഉപയോഗിച്ച് ബ്ളീച്ച് ചെയ്ത മൈദ കഴിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുക എന്നത് പ്രതിബദ്ധതയുള്ള ഏതൊരാളുടെയും കടമയാണ്.

സിഗററ്റ് വലി നിരോധിക്കുന്നതും എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചതുമൊക്കെ സമാനമായ പ്രതിബദ്ധതയില്‍ നിന്നും വരുന്നതാണ്. എന്‍ഡോസള്‍ഫാന്‍ കുഴപ്പമുണ്ടാക്കുന്നു എന്നതിനു തെളിവില്ല എന്നു വിശ്വസിക്കുന്ന വ്യക്തിയാണു സുകുമാരന്‍. കാസര്‍കോടുള്ള കശുമാവില്‍ തോട്ടങ്ങളുടെ അരികില്‍ ജീവിക്കേണ്ട ഗതികേടില്ലാത്തതുകൊണ്ട് ഇതു പോലെ പലതും പറയാം..

K.P. Sukumaran said...

ഈ പോസ്റ്റ് ഞാന്‍ പരിഷ്ക്കരിച്ച് മറ്റൊരു പോസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. അത് ഡ്രാഫ്റ്റായി ഇവിടെയുണ്ട്. ഈ പോസ്റ്റ് എഴുതുമ്പോള്‍ വേണ്ടത്ര മന:പാഠം ചെയ്തിരുന്നില്ല. ഞാന്‍ പറഞ്ഞല്ലൊ, ഈ ഞായറാഴ്ച കൈരളിയില്‍ ഈ വിഷയത്തെ പറ്റി ടോക് ഷോയില്‍ സംസാരിക്കാന്‍ തിരുവനന്തപുരത്ത് പോകുന്നുണ്ട്. ഒരു പക്ഷെ ഞായറാഴ്ച രാവിലെ പരിഷ്ക്കരിച്ച പോസ്റ്റ് പബ്ലിഷ് ചെയ്തേക്കാം. അതിന്മേല്‍ ചര്‍ച്ച ആവാമല്ലോ. അനന്ത് പറഞ്ഞ പോലെ വിഷം അനുവദനീയമായ അളവില്‍ കഴിച്ചാല്‍ ദോഷമില്ല എന്നു ഞാന്‍ പറഞ്ഞിട്ടുണ്ടോ? ഇല്ല എന്നാണ് തോന്നുന്നത്. പക്ഷെ വിഷം എന്നാ‍ല്‍ എന്താണ്? ഇന്ന് എല്ലാറ്റിലും വിഷം ആരോപിക്കുന്നുണ്ട്. രാസവളം ഇട്ട് കൃഷിചെയ്യുന്ന സസ്യങ്ങളുടെ ഫലങ്ങള്‍ വിഷമാണെന്ന് പ്രചരിക്കുന്നുണ്ട്. അപ്പോള്‍ എന്താണ് വിഷം? ബാക്കി വഴിയെ ...

Ananth said...

Dear sukumaran

"വിഷം അനുവദനീയമായ അളവില്‍ കഴിച്ചാല്‍ ദോഷമില്ല എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്." എന്ന് കാളിദാസന്‍ എഴിതിയിരുന്നതിന്റെ പ്രതികരണ മായിട്ടാണ് ഞാന്‍ ഇപ്രകാരം പറഞ്ഞത് ...

"വിഷം അനുവദനീയമായ അളവില്‍ കഴിച്ചാല്‍ ദോഷമില്ല എന്നത് ശുദ്ധ അസംബന്ധം തന്നെ !
എന്നാല്‍ ചില പദാര്‍ത്ഥങ്ങള്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ കഴിച്ചാല്‍ വിഷം ആയി മാറുന്നു എന്നത് ഒരു വസ്തുത ആണ് .....( മിക്ക മരുന്ന് കളും ഇങ്ങനെ ഉള്ളവ ആണ് ) അതിനര്‍ത്ഥം അനുവദനീയമായ അളവില്‍ അവ വിഷം അല്ല എന്ന് തന്നെയാണ്"

ശരിയായ റഫറന്‍സ് കാണിക്കാതെ ഓരോന്ന് എഴുതി കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു !

Regards

Ananth

K.P. Sukumaran said...

Thanks Ananth :)

K.P. Sukumaran said...

// എന്‍ഡോസള്‍ഫാന്‍ കുഴപ്പമുണ്ടാക്കുന്നു എന്നതിനു തെളിവില്ല എന്നു വിശ്വസിക്കുന്ന വ്യക്തിയാണു സുകുമാരന്‍/ / എന്റെ വിശ്വാസത്തിന് എന്താണ് കുഴപ്പം. കാസര്‍ഗോഡ് ചില പ്രദേശത്ത് ചിലര്‍ക്ക് ഉണ്ടായിട്ടുള്ള ജനിതകവൈകല്യങ്ങള്‍ക്ക് എന്താണ് കാരണം എന്ന് വൈദ്യശാസ്ത്രപരമായ പരിശോധന നടത്തിയിട്ടില്ലല്ലൊ. എന്‍ഡോസല്‍ഫാന്‍ തളിച്ചത്കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് ചില ആളുകള്‍ അനുമാനിച്ചതിന്റെ പേരില്‍ ആ അനുമാനം സ്ഥാപിക്കാന്‍ വൈദ്യശാസ്ത്രേതരമായ ചില പഠനങ്ങള്‍ നടത്തി സ്ഥാപിച്ചുകൊടുത്തു എന്ന് മാത്രം. ലോകത്ത് എന്‍ഡോസല്‍ഫാന്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്കോ , എന്‍ഡോസല്‍ഫാന്‍ തളിക്കുന്ന മറ്റെവിടെയെങ്കിലുമോ കാസര്‍ഗോഡ് ഉണ്ടായ പോലെയുള്ള ജനിതകവൈകല്യങ്ങള്‍ ഇല്ല. കാസര്‍ഗോട്ടെ രോഗത്തിന്റെ കാരണം എന്‍ഡോസല്‍ഫാനില്‍ കെട്ടിവെച്ച് , യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹാരം കാണുന്നതില്‍ നിന്ന് വൈദ്യശാസ്ത്രത്തെ തടയുകയല്ലെ ചെയ്തത് എന്നും അത് വഴി ഇനിയുള്ള തലമുറകളെയും വഞ്ചിക്കുകയല്ലെ എന്നുമാണ് എന്റെ ദു:ഖം.

kaalidaasan said...

>>>>>എന്റെ വിശ്വാസത്തിന് എന്താണ് കുഴപ്പം. കാസര്‍ഗോഡ് ചില പ്രദേശത്ത് ചിലര്‍ക്ക് ഉണ്ടായിട്ടുള്ള ജനിതകവൈകല്യങ്ങള്‍ക്ക് എന്താണ് കാരണം എന്ന് വൈദ്യശാസ്ത്രപരമായ പരിശോധന നടത്തിയിട്ടില്ലല്ലൊ. എന്‍ഡോസല്‍ഫാന്‍ തളിച്ചത്കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് ചില ആളുകള്‍ അനുമാനിച്ചതിന്റെ പേരില്‍ ആ അനുമാനം സ്ഥാപിക്കാന്‍ വൈദ്യശാസ്ത്രേതരമായ ചില പഠനങ്ങള്‍ നടത്തി സ്ഥാപിച്ചുകൊടുത്തു എന്ന് മാത്രം.<<<<<


വൈദ്യശസ്ത്രപരമായ എന്തു പരിശോധന ആണു നടത്തേണ്ടത്? താങ്കള്‍ക്കതേക്കുറിച്ച് അറിയാമെങ്കില്‍ അത് വായനക്കാരുമയി പങ്കു വയ്ക്കുക. എന്റെ അറിവില്‍ അങ്ങനെ ഒരു പരിശോധന ലഭ്യമല്ല.

താങ്കളുടെ വിശ്വാസത്തിനു യാതൊരു കുഴപ്പവുമില്ല. മറ്റ് ജീവികളില്‍ വിഷമാണെന്നു തെളിഞ്ഞു കഴിഞ്ഞ അലോക്സന്‍ കഴിക്കുന്നതില്‍ കുഴപ്പമില്ല എന്നു വിശ്വസിക്കാനുള്ള എല്ലാ അവകാശവും താങ്കള്‍ക്കുണ്ട്. അതു പോലെ എന്‍ഡോസള്‍ഫനും യാതൊരു കുഴപ്പവുമില്ല എന്നു വിശ്വസിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ട്.

താങ്കളുടെ ഇഷ്ടരജ്യമായ അമേരിക്കയും യൂറോപ്പുമൊക്കെ ഈ മരക് വിഷം പണ്ടേ നിരോധിച്ച്. അത് മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും ഹാനികരമാണെന്നു കണ്ടെത്തിയതുകൊണ്ടാണ്. അതേക്കുറിച്ചൊക്കെ അനേകം പഠനങ്ങള്‍ നടത്തിയിട്ടുമുണ്ട്. അവയില്‍ ചിലതാണു താഴെയുള്ള ലിങ്കുകളില്‍.

http://www.webmedcentral.com/article_view/2617

http://chm.pops.int/Portals/0/Repository/Endosulfan2008/UNEP-POPS-POPRC-END-08-PANI.English.PDF

http://www.panna.org/resources/specific-pesticides/endosulfan

http://www.im4change.org/law-justice/disaster-relief-7656/print

http://www.epa.gov/oppsrrd1/REDs/factsheets/endosulfan_fs.htm

http://pmep.cce.cornell.edu/profiles/extoxnet/dienochlor-glyphosate/endosulfan-ext.html

http://www.cdpr.ca.gov/docs/emon/pubs/tac/tacpdfs/endosulfan/memo_findings060408.pdf

http://www.nalanda.nitc.ac.in/environmental_study/Effect_of_endosulfan.pdf

http://www.ipen.org/ipenweb/documents/ipen%20documents/endosulfan_wa_cop4.pdf

http://toxipedia.org/display/toxipedia/Endosulfan

http://www.ncbi.nlm.nih.gov/pmc/articles/PMC1566957/pdf/envhper00392-0044.pdf

http://scialert.net/fulltext/?doi=aje.2012.22.31&org=11

http://healthychild.org/issues/chemical-pop/endosulfan/

Najeemudeen K.P said...

Lots of discussions are going on regarding this.... Any way very informative post...