ആര്‍. ശെല്‍‌വരാജിനും ചിലത് പറയാനുണ്ട്...

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചകലിസ്റ്റില്‍ ഒരാള്‍ കൂടി ചേര്‍ന്നിരിക്കുന്നു. നെയ്യാറ്റിന്‍‌കരയില്‍ നിന്ന് എം.എല്‍.ഏ. സ്ഥാനം രാജിവെച്ച ആര്‍.ശെല്‍‌വരാജ് ആണത്.  പണം വാങ്ങി പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി എന്ന് പറഞ്ഞാണ് മാര്‍ക്സിസ്റ്റുകാര്‍ ഈ രാജിയെ പ്രതിരോധിക്കാന്‍ പാട് പെടുന്നത്. വളരെ ദുര്‍ബ്ബലമായ ഒരു പ്രതിരോധമാണിത് എന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് തന്നെ അറിയാം. എന്നാല്‍ പിടിച്ചുനില്‍ക്കാന്‍ എന്തെങ്കിലും വേണ്ടേ. അത്കൊണ്ട് നട്ടാല്‍ കുരുക്കാത്ത നുണകളുമായി ഇറങ്ങിയിരിക്കുകയാണ് സി.പി.എം. നേതൃത്വം. ആ വെപ്രാളത്തിനിടയിലാണ് അമിതാവേശത്തില്‍ അച്യുതാനന്ദന്‍ സഖാവിന്റെ വായയില്‍ നിന്ന് അഭിസാരിക പ്രയോഗം തെറിച്ചുവീണത്.  എന്തിനെയും ഞഞ്ഞാമിഞ്ഞ പറഞ്ഞ് ന്യായീകരിക്കുന്ന ശീലം കൊണ്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞുപോകുന്നത്. എന്നാല്‍ ആ പറച്ചിലുകളൊക്കെ സാംസ്കാരിക കേരളത്തിന്റെ മുഖത്ത് നോക്കിയുള്ള കൊഞ്ഞനം കുത്തലുകളാണ്. പൊതുവെ മാര്‍ക്സിസ്റ്റ് നേതാക്കളുടെ വായയില്‍ നിന്നാണ് ഇമ്മാതിരി പ്രയോഗങ്ങള്‍ ഉണ്ടാകാറുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാം.

ശെല്‍‌വരാജിന്റെ രാജി അനിവാര്യമായ ഒരു നടപടി ആയിരുന്നു. മാത്രമല്ല, അനേകം പേര്‍ ആ പാര്‍ട്ടിയില്‍ നിന്ന് ഇത് പോലെ ഇനിയും രാജി വെച്ചു പുറത്ത് വരാനുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വ്യക്തമായ ഒരു ജനപക്ഷരാഷ്ട്രീയമുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുകയും ആ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കാന്‍ വിസമ്മതിക്കുകയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന സഖാക്കളായിരിക്കും ഇങ്ങനെ പുറത്ത് വരിക. അങ്ങനെ ഓരോരുത്തരായി പോകുമ്പോള്‍ അവരൊക്കെ വഞ്ചകരായി ചിത്രീകരിക്കപ്പെടുകയും ചെയ്യും. അതേ സമയം യഥാര്‍ത്ഥ വഞ്ചകര്‍ മാത്രം പാര്‍ട്ടിയില്‍ അവശേഷിക്കുകയും ചെയ്യും എന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.  രാഷ്ട്രീയപ്രവര്‍ത്തനം എന്നത് പണം സ്വരൂപിക്കാനുള്ള കുറുക്കുവഴിയാക്കി മാറ്റി എന്നതാണ് മാര്‍ക്സിസ്റ്റ് നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന. ഒരു തരം രാഷ്ട്രീയ വ്യഭിചാരമാണിത്.  ഒരു പാര്‍ട്ടിയില്‍ പെട്ടവര്‍ അഴിമതി നടത്തി പണം സമ്പാദിക്കുന്ന പോലെയല്ല ഇത്. അക്കാര്യത്തില്‍ വ്യക്തികളാണ് ദുഷിക്കുന്നത്. സി.പി.എമ്മിന്റെ കാര്യത്തില്‍ പാര്‍ട്ടി തന്നെ വാണിജ്യസ്ഥാപനമായി മാറുകയാണ്.

വാഴുന്നവര്‍ക്ക് വഴിപെടുക എന്ന മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രമേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അണികളായും അനുഭാവികളായും തുടരാന്‍ പറ്റൂ. അത്കൊണ്ട് നേതൃത്വം എന്ത് പറയുന്നുവോ അതവര്‍ കണ്ണുമടച്ച് വിശ്വസിക്കും. അത്കൊണ്ടാണ് ഇത്രയും കാലം സുതാര്യവും ലളിതവുമായ ജീവിതം നയിച്ച്, പാര്‍ട്ടിയുടെ ജീര്‍ണ്ണതകളുമായി പൊരുത്തപ്പെടാനാവാതെ രാജി വെച്ച ശെല്‍‌വരാജ് അവര്‍ക്ക് വര്‍ഗ്ഗവഞ്ചകനാകുന്നത്.  വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് ഇടത്പക്ഷമൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് ആഗ്രഹിച്ച ഒരുപാട് പേര്‍ ഇടത് വിശ്വാസികളില്‍ ഉണ്ടായിരുന്നു.

വി.എസ്സിനോട് കൂറ് പുലര്‍ത്തിയ എത്രയോ പേരെ പാര്‍ട്ടി ഔദ്യോഗിക വിഭാ‍ഗം വെട്ടിനിരത്തിയപ്പോള്‍ അദ്ദേഹം ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന തന്ത്രത്തിലൂന്നി സ്വന്തം നിലനില്‍പ്പ് ഭദ്രമാക്കുകയായിരുന്നു.  ആദര്‍ശമോ ആത്മാഭിമാനമോ അല്ല സ്വന്തം സ്ഥാനമാനങ്ങളും പദവിയുമാണ് വി.എസ്സ്. വലുതായി കണ്ടത്. അത്കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ ശരിയായ ഇടത് മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ അനാഥരായി. ആ ഒരു അവസ്ഥ ഉള്ളത്കൊണ്ടാണ് ശെല്‍‌വരാജിനെയും കോണ്‍ഗ്രസ്സ്,  സിന്ദു ജോയിയെ അഭിസാരികയെ ഉപയോഗിക്കുന്ന പോലെ ഉപയോഗിച്ച് ഒഴിവാക്കിയ പോലെ ഒഴിവാക്കുമെന്ന് വി.എസ്സ്. ഉപരിപ്ലവമായി പറഞ്ഞത്.

ശെല്‍‌വരാജിന്റെ രാജി ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് സി.പി.എം.  വേഗം തന്നെ നോര്‍മല്‍ സ്ഥിതിയിലേക്ക് എത്തുമായിരിക്കും.  എന്നാല്‍ ആ രാജി ഒരു ലക്ഷണമാണ്. സി.പി.എം. എന്ത് മാത്രം രോഗാതുരമാണ് എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്ന ലക്ഷണം കൂടിയാണത്.  വി.എസ്സ്. പാര്‍ട്ടിയില്‍ എന്ത് അപമാനം സഹിച്ചും രാജി വയ്ക്കാതെയിരുന്നപ്പോള്‍ എം.എന്‍.വിജയന്‍ മാഷ് പറഞ്ഞത് രാജി വെക്കാതിരിക്കുന്നതും ഒരു രാഷ്ട്രീയമാണ് എന്നാണ്. എന്നാല്‍ ശെല്‍‌വരാജിന്റെ രാജിയില്‍ യഥാര്‍ത്ഥരാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം കൊണ്ട് ഗുണപരമായ എന്തെങ്കിലും മാറ്റം സംഭവിക്കും എന്നല്ല. പുരോഗമനത്തിന്റെ കുത്തക അവകാശപ്പെട്ടുകൊണ്ട് , യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും പുരോഗമനം ഉണ്ടാകുന്നതിന് ഏറ്റവും വലിയ വിലങ്ങ്തടി കേരളത്തില്‍ സി.പി.എം. ആണ്. ഒരു പക്ഷെ യഥാര്‍ത്ഥ ഇടത്പക്ഷം കേരളത്തില്‍ ഉയര്‍ന്നുവരികയാണെങ്കില്‍ അതിനെ തകര്‍ക്കുന്ന പ്രതിലോമ ശക്തി സി.പി.എം. തന്നെയായിരിക്കും. അത് ജനങ്ങളെ നന്നായി ബോധ്യപ്പെടുത്തുന്നതാണ് ശെല്‍‌വരാജിന്റെ രാജിയും ആ രാജിയിലെ രാഷ്ട്രീയവും.

ശെല്‍‌വരാജ് അഞ്ച് കോടി പണം വാങ്ങിയിട്ടാണ് രാജി വെച്ച് പാര്‍ട്ടിയെ വഞ്ചിച്ചത് എന്ന് മാര്‍ക്സിസ്റ്റ് നേതൃത്വവും അണികളും ഒന്നടങ്കം ആരോപിക്കുമ്പോള്‍ ശെല്‍‌വരാജിനും ചിലത് പറയാനുണ്ട്. ഒന്നും പറഞ്ഞിട്ടില്ലെങ്കില്‍ ആ ആരോപണം അദ്ദേഹം തന്നെ ശരി വെക്കുന്നതിന് തുല്യമാവുമല്ലൊ.  ഇന്നത്ത പത്രങ്ങളില്‍ (12-3-12) എനിക്കും ചിലത് പറയാനുണ്ട്  എന്ന പേരില്‍ അദേഹം ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്.  വായിക്കാത്തവര്‍ക്കായി അതിന്റെ പകര്‍പ്പ് താഴെ കൊടുക്കുന്നു. ക്ലിക്ക് ചെയ്ത് വായിക്കാം.

RS


11 comments:

സതീ,ഷ് ഷൊര്‍ണൂര്‍ said...

കിട്ടിയ കോടികളുടെ നന്ദിപ്രകാശനമായി തന്‍റെ നിഴലിനോടു തന്നെ പോരടിക്കുന്ന വികൃത സത്വം. സി.പി.എമ്മിന്‍റെ വിഭാഗീയതയുടെ ഭാഗമായാണത്രെ മഹാന്‍ രാജിവച്ചത്. അങ്ങിനെയാണെങ്കില്‍ സെല്‍വന്‍റെ പിന്നില്‍ ഒരു വിഭാഗമുണ്ടായിരിക്കണമല്ലോ? വിഭാഗം ഉണ്ടാവാതെ വിഭാഗീയത ഉണ്ടാവില്ല. സെല്‍വന്‍ജീ ഏതാണാ വിഭാഗം? താനും തന്‍റെ നിഴലും ചേര്‍ന്നാല്‍ വിഭാഗമാവില്ല. വിഭാഗീയതയുമാവില്ല... ഒരു നിയമസഭാ സീറ്റിന്‍റെ പേരില്‍ തന്നെ താനാക്കിയ ഈ പ്രസ്ഥാനത്തെ തള്ളിപ്പറയണമെന്നുണ്ടെങ്കില്‍ താന്‍ കമ്യൂണിസ്റ്റുകാരനാവില്ല. ചൌതാലയുടെ പാര്‍ട്ടിക്കാര്‍ക്കുപോലും ഇതിലും ഉളിപ്പും മാനവുമുണ്ടാവും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ നേതാവുവരെയായ താന്‍ നിയമസഭാ സീറ്റിന്‍റെ പേരിലല്ലാതെ അവിടെയൊന്നും ഇതു വരെ 'കമ' പറഞ്ഞതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ആനാവൂര്‍ നാഗപ്പനെയും കടകം പള്ളിയെയും കുറിച്ച് ഒരു കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സഖാവെന്ന നിലയില്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. മാധ്യമങ്ങളിലെ വഴുക്കലില്‍ വടികുത്തിയപോലെയുള്ള വര്‍ത്തമാനമല്ലാതെ ഒരു തെളിവും നല്‍കിയിട്ടില്ല.
ഉത്തര കേരളത്തിലെപ്പോലും ഏറ്റവും സാധാരണ എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ പിറവം തിരഞ്ഞെടുപ്പ് തന്‍റെകൂടി ജീവിതത്തെയും കേരളത്തിന്‍റെ ഭാവിയേയും ബാധിക്കുന്ന തിരഞ്ഞെടുപ്പാണ് എന്ന് താല്‍പ്പര്യപ്പെടുന്പോള്‍ സി.പി.എം പാനലിലെ എം.എല്‍.എയായി കിട്ടേണ്ടതെല്ലാം മുറ തെറ്റാതെ വാങ്ങിച്ച തനിയ്ക്ക് പിറവം ഒരു താല്‍പ്പര്യവുമില്ലാത്ത വിഷയമായെങ്കില്‍ താന്‍ കിട്ടിയ കോടികള്‍ കൊണ്ട് ഈ കേരളത്തില്‍ നിന്നു തന്നെ വണ്ടി വിടുകയാണ് നല്ലത്.

Ananth said...

എന്തായാലും പിറവത്ത് പരാജയപ്പെട്ടാല്‍ അത് അച്ചുതാനന്ദന്റെ തലയില്‍ കെട്ടി വെക്കാനുള്ള സാധ്യത ഏറി യിരിക്കുന്നു ......ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍കുന്ന നേരത്ത് അല്ലേ കാര്‍ന്നോരു കേറി അനാവശ്യം പറഞ്ഞു സ്ത്രീജനത്തെ മൊത്തം എതിര്‍ ചേരിയിലേക്ക് തള്ളിവിട്ടത് എന്നാവും വിശകലനം .....!!

പിന്നെ പണ്ടൊരു കോസലരാമ ദാസ് നക്സ ലൈറ്റ് പ്രസ്ഥാനതോടു അനുഭാവം പ്രകടിപ്പിച്ചു mla സ്ഥാനം രാജി വച്ചത് ഓര്മ വരുന്നു.....ഇന്നിപ്പോള്‍ ആശയപരമായ കാരണങ്ങളാല്‍ സ്ഥാനത്യാഗം ചെയ്യുക എന്നത് തീര്‍ത്തും അവിശ്വസനീയമായ ഒരു കാര്യമായി കാണുന്ന രീതിയില്‍ സമൂഹം cynical ആയി മാറിയിരിക്കുന്നു !!

ഭരണപക്ഷവും പ്രതിപക്ഷവും ഒപ്പത്തിനൊപ്പം നില്‍കുന്ന ഒരു നിയമസഭയില്‍ അംഗമായ ഒരു പാര്‍ട്ടി m l a സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം എന്താണെന്ന് അന്വേഷിക്കാന്‍ മുതിരാതിരുന്ന സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ ആ mla രാജി വച്ചതിനു ശേഷം ആരോപണ ങ്ങളുമായി വരുന്നത് ജനങ്ങളുടെ മുന്നില്‍ പറഞ്ഞു നില്കാനുള്ള ഒരു public relations exercise എന്ന നിലയില്‍ വിജയിക്കുമെങ്കിലും സ്വകാര്യമായി ഒരു ആത്മപരിശോധന നടത്തുന്നതിലൂ ടെ മാത്രമേ അവര്‍ക്ക് യഥാര്‍ത്ഥ പ്രശ്നം എന്തെന്ന് മനസ്സിലാക്കുവാനോ സ്ഥായിയായ പരിഹാരങ്ങള്‍ കണ്ടെ തുവാനോ കഴിയൂ ......കോടികള്‍ കൈമാറി എന്നതിന് തെളിവായി പാര്‍ട്ടി ചാനല്‍ കാണിച്ചതോ രാജി വച്ച ആളുടെ മണ്ഡലത്തില്‍ അനുവദിക്കപ്പെട്ട വികസനപദ്ധതികള്‍ക്ക് വകയിരുത്തിയ തുകകളും ....എന്തായാലും സെല്‍ വരാജിനു ഇരു മുന്നണികള് ടെയും സഹായമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാന്‍ വേണ്ടത്ര പ്രചരണം ഇതിലൂടെ പാര്‍ട്ടി ചാനല്‍ അദ്ദേഹത്തിനു നല്‍കിയെന്ന് പറയാം !!

ഞാന്‍ പുണ്യവാളന്‍ said...

സി പി എം ഓരോ ദിനവും വലിയ വലിയ കണ്ടെതലുകള്‍ ആണ് നടത്തി കൊണ്ടിരിക്കുന്നത്

സി പി എം സി ഐ ഡി കള്‍ ഇനിയും എന്തൊകെ കണ്ടു പിടിക്കുമോ ആവോ !!

ChethuVasu said...

ഉച്ചക്ക് യു ഡി എഫില്‍ പോകുന്നത് ആത്മഹത്യ എന്നും വൈകുന്നേരം ആയപ്പോള്‍ യു ഡി ഫില്‍ ലേക്ക് നിര്‍ബന്ധിച്ചാല്‍ പോകാം എന്നും ഒക്കെ പറയുന്ന ഒരാളുടെ വാക്കുകള്‍ക്ക് വിശ്വാസ്യത തീരെ ഇല്ല കെ പിസ് എസ മാഷ് :)

തീര്‍ച്ചയായും ഔദ്യോഗിക വിഭാഗത്തിന്റെ അടിച്ചമര്‍ത്തല്‍ ഒരു കാരണം ആയിട്ടുണ്ടാകാം.. പക്ഷെ പിരവ് മായി ഈ രാജിക്കുള്ള ബന്ധം ഷെര്‍ലക് ഹോംസ് അന്വേഷിക്കേണ്ട വിഷയം ആണ് എന്ന് കരുതാന്‍ വയ്യ !

എന്തായാലും .. സി പി എം തനകള്‍ കരുതുന്ന പോലെ കേരളത്തില്‍ തരിച്ചു വരും എന്ന് അനിക്ക് തോന്നുന്നില്ല -- പകരം ഉശിരന്‍ വര്‍ഗ്ഗീയ ലഹളകളും സംഘട്ടനങ്ങളും കേരളത്തെ കാത്തിരിക്കുന്നു ..കേരളത്തിനു പുറത്ത് ബസ് ഉള്ള മലയാളി അങ്ങനെ ആശ്വസിച്ച്ചെക്കാം ..പക്ഷെ മറ്റുള്ളവരുടെ കാര്യം കഷ്ടമാണ് ..

നല്ലൊരു വിഭാഗം ചെറുപ്പക്കാര്‍ ഇന്ന് ജാതി മത തിട്ടൂരങ്ങള്‍ക്ക് വഴങ്ങാതിരിക്കുന്നതിന്റെ കാരണം സി പി എം - എല്‍ ഡി എഫ് എന്നിവയുടെ സാന്നിദ്ധ്യമാണ് .. അവര്‍ അവര്‍ക്ക് വേണ്ടി പനിയെടുക്കയാണ് എന്നിരിക്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കേരളത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് .. സി പി എം തകരുമ്പോള്‍ ...........അവര്‍ പോകുന്നത് എങ്ങോട്ടായിരിക്കും .. അവര്‍ക്ക് ആയുധങ്ങള്‍ നല്‍കാന്‍ സി പി എം നെക്കാളും ശക്തര്‍ ആയബാര്‍ ഇന്ത്യയില്‍ ധാരാളമായുണ്ട് ..!

ഒരു കോസ്റ്റ് ബെനിഫിറ്റ് അനാലിസിസില്‍ ഇടതു പക്ഷം തന്നെയാണ് കേരളത്തിന്റെ ബെസ്റ്റ് ഓപ്ഷന്‍ - അല്ലാത്ത പസ്കാഹം അതിന്റെ കോസ്റ്റ് താങ്ങാന്‍ കേരളത്തിനു പറ്റില്ല !

Prof T B Vijayakumar said...

Statement of com R Selvarajan C PM .MLA. who resigned from kerala legislative assembly and also from party(Marxist party). C PM in kerala consolidated, strengthened and converted into No: one party of keala, as an offshoot of Sree Narayana -Ayyankali, Muslim peasant movement (culminated in 1921 Malabar rebellion, sacrificing the lives of thousands of Muslim peasants and workers) and also numerous Dalit bahujan movements. Upper caste contribution in the consolidation of kerala left is almost big Zero. Unfortunately it is now a party of Backwards led by forwards. Present crisis, facing the party is due to that. Though party secretary is com: Pinarayi vijayan( Tellechery Ezhava-thiyya). party is controlled by Nair- nambuthiri- ambalavasi -nazrani clique composing , S Ramachandran Pillai( P B member) Kodiyeri Balakrishnan nair( P B member) Vaikkom Viswanathan nair( LDF convener) E P Jayarajan nambiar( c c member) V V Dhakshina Murthy wariar , T sivadasa menon ,P Sasi Nambar( former kannur district secretary, unofficially- technically he is out of party).Thomas Isaac ( nazrani). Pinarayi's Dalit OBC Muslim supporters are ineffective and lumpenised..... They get tacit , covert and overt support from 14 member Brahmin -upper caste polit bureau led by prakash Karat and Sitaram yechury, Party generals without any soldier!!!!!.VS Achyuthanandan -Pinarayi rift is their making, to overpower mighty Dalit OBC mass base of the party..!!!!. Com ;Selvarajan is a very dedicated committed sincere and selfless party leader, with immense ground level support, , hailing from most enlightened backward community -NADAR OR CHANNAR. HIS adversary ANAVUR NAGAPPAN NAIR (state committee member), IS A MADAMBI NAIR WITHOUT ANY SUPPORT BASE. He lost the last election because of his unpopularity , from a party bastion. Trivandrum cpm is controlled by Nair madambies like Koliyakkode Krishnan Nair( Manichan “masappadi” fame) & co. Anavur Nagappan nair is gang leader Let us hear, what Selvarajan has to say....


C PM in Trivamdrum district is controlled by Nair Madambis like Anavur nagapaan Nair, koliyakkode Krishnan Nair m M Vijayakumar nair Pirappankode Murali etc.... District secretary mr kadakampally Surendran ( half Ezhava half Viswakarma) is their virtual stooge or slave. he cannot take any independent decision. Mr Selvarajan is a Nadar comrade with self respect, He won from Neyyattinkara assembly ...segment with comfortable margin, thanks to nadar consolidation. But in parassala Nagappan nair Lost because of his unpopularity .Parassala and Neyyattinkara are nadar bastions, L D F could have fielded a nadar candidate. He or she could have won easily as per democratic tradition and norms. Nadar community felt cheated and insulted and that led to the defeat of LD F nair candidate. Comrade Selvarajan had no role it. Same was the fate of neyyattinkara congress Nair candidate Thampannor Ravi . Nadar community paid back for the insult meted out to them by both Madambi nairs in Congress and CP M. From day one after the defeat of this Notorious CP M nair madambi , being virtual party boss in tvm started persecuting and insulting comrade Selvarajan for no reason.Selvarajan replied back with resignation. Kudos to Mr Selvarajan for teaching C PM nair Madambis a bitter lesson. The Chemistry of nadar politics is in the next post.

ChethuVasu said...
This comment has been removed by the author.
ChethuVasu said...

Well! That is quite interesting and informative Mr Vijayakumar ! Thanks! It is pity that the CPM is not able to distribute the seats somewhat evenly (not strictly) as per the distribution of demography, which is anyways expected in any basic democracy , while a deviation is okay here and there.

While they have to maintain the balance according to the proportionate population , it can not be insisted that it should be exactly in proportion as that would mean one community cant accept another a leader from another community which will be unfortunate for progressive thinking. Ideally, society should be made to accept candidates from all communities as their leaders or else we are just going back to dark ages..!Well that is a unrealistic dream right now.

But since that has never been the reality in kerala where some communities are over represented and some are not and that too over a long period of time , such reactions are bound to happen from the affected parties.

Problem is that people always learn from tough lessons.Till then the show will go on.

മനുരാജ് said...

ഇടത് കണ്ണിന്റെ അന്ധത വലത് കണ്ണിലോട് മാറ്റിയാൽ രണ്ട് കണ്ണിന്റേയും കാഴ്ച തെളിയില്ല. ഒറ്റക്കണ്ണുള്ളത് കാണാൻ കൊതിക്കുന്നത് പണം മാത്രം-അതടച്ചാൽ കാണുന്നത് അധികാരത്തിന്റെ കസാരയും... ,

“എന്തിനിത്ര നാളും നമ്മൾ-
മണ്ണിനു മരങ്ങൾ ഭാരം, മരത്തിനു ചില്ലകൾ ഭാരം, ചില്ലയ്ക്ക് പക്ഷിയും, പക്ഷിക്ക് തൂവലും, തൂവൽ കാറ്റിനും ഭാരം..
ഒടുവിൽ എല്ലാ ഭാരങ്ങളും തലയിലേറ്റാൻ- പോളിംഗ് ബൂത്തിലേയ്ക്ക്, പിറവം കഴിഞ്ഞുള്ളിടവും തീർച്ചയായി... :)

ശഭോ മഹാദേവാ-
എന്തുത്സവത്തിനും “രണ്ടടി” നാട്ടിൽ ഉറപ്പാ..
ആദ്യം ഫ്ലെക്സടിക്കണം, പിന്നെ കള്ളടിക്കണം.”

അഞ്ചാമത്തെ പെഗ്ഗിൽ പൈപ്പുവെള്ളം മിക്സ് ചെയ്യുമ്പോഴേയ്ക്കും, കേരളത്തിൽ മറ്റൊരു വിവാദം... :)

Manoj മനോജ് said...

ഫോണ്‍ കോളു കാണിച്ച് തെളിയിക്കൂ എന്ന് വെല്ല് വിളിച്ച സമയം ഉമ്മന്‍ തീരെ പ്രതീക്ഷിച്ചില്ല പണി ഇത്ര വേഗം വണ്ടിയും പിടിച്ച് വരുമെന്ന് ;))) ഇനി പി.സി. യോ അത് ആരാണെന്ന് സ്ഥിരം ശൈലിയില്‍ പത്രക്കാരോട് ചോദിക്കുന്ന ഉമ്മനെയും കേരളീയര്‍ കാണേണ്ടി വരും ;))))

കുഞ്ഞിരാമന്‍ said...

സി.പി.എമ്മിനെ കുറിച്ച്‌ പറഞ്ഞതിനോട്‌ പൂർണ്ണമായും വിയോജിക്കുന്നില്ല.ചില സത്യങൾ ഇല്ലാതില്ല.പക്ഷെ,രാജിയെന്ന നടപടി തികച്ചും തെറ്റായിപ്പോയി.പുറത്തുനിന്നുകൊണ്ടുള്ള ഈവെളിപ്പെടുത്തൽ കാപട്യത്തിന്റേതാണ്‌.

ChethuVasu said...

Manoj !!:) Mobile Technology is now very cheap and popular as kps always used to say thanks to 2G , anyone can access it !!!