Links

അല്പം ചില വ്യക്തിപര ചിന്തകള്‍ ...

ഇംഗ്ലീഷ് ഒരു അത്ഭുതകരമായ ഭാഷയാണ്. ഇങ്ങനെ ഒരു ഭാഷ വളര്‍ന്ന് വികസിച്ചത്കൊണ്ട് ലോകത്തെവിടെയുമുള്ള വിജ്ഞാനകുതുകികള്‍ക്ക് ഉള്ള നേട്ടം പറഞ്ഞാല്‍ തീരില്ല.  എന്തെങ്കിലും ഒരു സംശയം ഇംഗ്ലീഷില്‍ ടൈപ്പ് ഗൂഗിളില്‍ സര്‍ച്ച് ചെയ്തുനോക്കൂ.  ശരിയായ ഉത്തരങ്ങളുടെ അനേകം ലിങ്കുകള്‍ നമ്മുടെ മോണിട്ടറില്‍ തെളിഞ്ഞുവരും.  എന്ത് കാര്യമായാലും ശരി ഒരു മൌസ് ക്ലിക്ക് കൊണ്ട് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.  ഗൂഗിള്‍ നമുക്ക് കൊണ്ടുവന്നു തരാത്ത ഒരറിവും ഇല്ല എന്ന് പറയാം. വെറും 26 അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷ് ചെയ്യുന്ന വൈജ്ഞാനിക മായാജാലമാണിത്.  ആധുനിക മനുഷ്യന് ലഭിച്ച വരദാനമാണ് ഇംഗ്ലീഷ്.

ഞാന്‍ ഇംഗ്ലീഷ് സ്കൂളില്‍ നിന്ന് പഠിച്ചതല്ല.  എഴുതാനും കൂട്ടിവായിക്കാനും മാത്രമേ ഇംഗ്ലീഷ് സ്കൂളില്‍ നിന്ന് പഠിച്ചിട്ടുള്ളൂ.  വിജ്ഞാന ദാഹമാണ് ഇംഗ്ലീഷ് പഠിക്കാന്‍ എനിക്ക് പ്രേരണയായത്.  എന്റെ അനുഭവത്തില്‍ ഏറ്റവും ലളിതമായ ഭാഷയാണ് ഇംഗ്ലീഷ് എന്ന് ഞാന്‍ പറയും.  എത്ര വലിയ കാര്യമായാലും വളരെ സിമ്പിളായ ഭാഷയിലൂടെ ഇംഗ്ലീഷില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയും.  ഇംഗ്ലീഷിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കുമ്പോള്‍ നമുക്കത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയും.  എനിക്ക് ഇംഗ്ലീഷില്‍ വായിച്ചാല്‍ കാര്യങ്ങള്‍ പച്ചവെള്ളം പോലെ , മലയാളത്തേക്കാളും നന്നായി മനസ്സിലാക്കാന്‍ പറ്റും.  പക്ഷെ ഇംഗ്ലീഷില്‍ രണ്ട് വാക്ക് പറയാന്‍ പ്രയാസപ്പെടുന്നു. പ്രയാസം എന്ന് പറഞ്ഞാല്‍ പോര. തീരെ പറ്റുന്നില്ല എന്ന് വേണം പറയാന്‍.  ബാംഗ്ലൂരില്‍ ഓട്ടോ ഡ്രൈവര്‍മാരോടും ബസ്സ് കണ്ടക്‍റ്റര്‍മാരോടും ഇംഗ്ലീഷ് പറയാന്‍ കഴിയാതെ ഞാന്‍ നാണം കെട്ടുപോയിട്ടുണ്ട്.  കേരളത്തില്‍ എന്നെ പോലെ നിരവധി പേരുണ്ടാവും.  പത്ത് മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്നപ്പോള്‍ ഇംഗ്ലീഷും തമിഴും അനായാസം സംസാരിക്കുമായിരുന്നു. അതിന് ശേഷം നാട്ടില്‍ ആരോടും സംസാരിക്കാന്‍ അവസരം കിട്ടാത്തത്കൊണ്ട് എനിക്ക് ഈ രണ്ടു ഭാഷയിലും സംസാരിക്കാനുള്ള കഴിവ് നഷ്ടമായിപ്പോയി. ഇപ്പോഴും ഞാന്‍ ഓണ്‍ലൈനില്‍ കൂടുതലായി വായിക്കുന്നത് ഇംഗ്ലീഷും തമിഴും തന്നെയാണ്.  മലയാളത്തോട് അവഗണന ഉള്ളത്കൊണ്ടല്ല. ഇന്നും തണിയാത്ത എന്റെ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കുന്നത് ഈ രണ്ട് ഭാഷകളാണ്.

ഇംഗ്ലീഷിനേക്കാളും പഠിക്കാന്‍ പ്രയാസമാണ് മലയാളം എന്നാണ് എന്റെ അഭിപ്രായം.  എന്നിട്ടും എന്ത്കൊണ്ടാണ് കേരളത്തില്‍ ഉള്ളവര്‍ക്ക് , കേരളത്തിന് പുറത്ത് പോയി താമസിക്കുന്നവരെ പോലെ ഇംഗ്ലീഷ് സംസാരിക്കാനോ വായിച്ച് ഗ്രഹിക്കാനോ സാധിക്കാത്തത്?  എന്തിനും ഒരു ഉത്സാഹം വേണമല്ലൊ അല്ലേ?  പൊതു ഇടങ്ങളില്‍ ആരും ഇംഗ്ലീഷ് സംസാരിക്കാത്തത്കൊണ്ടാണ് ഇവിടെയാര്‍ക്കും  ആ ഭാഷയില്‍ ആശയവിനിമയം നടത്താന്‍ കഴിയാത്തത്.  സംസാ‍രഭാഷ വേറെ തന്നെയാണല്ലൊ. ഇപ്പോള്‍ ഒരു വക സൌകര്യം ഉള്ള രക്ഷിതാക്കളെല്ലാം മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് അയക്കുന്നത്.  ഉയര്‍ന്ന ഫീസ് വാങ്ങി അത്തരം സ്കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് മലയാളത്തിലാണ്. എന്തൊരു തമാശ. ഓര്‍ത്താ‍ല്‍ ചിരി വരും.  എല്ലാ സ്കൂളുകളുമല്ല. അപൂര്‍വ്വം ചില സ്കൂളുകളില്‍ ഇംഗ്ലീഷില്‍ അധ്യയനം നടക്കുന്നുണ്ടാവാം.  വീടുകളില്‍  മക്കളെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ശീലിപ്പിക്കാന്‍ കഴിവുള്ള രക്ഷിതാക്കള്‍ ഉള്ള കുട്ടികള്‍ക്ക് മാത്രമേ ഇംഗ്ലീഷില്‍ പറയാന്‍ കഴിയുകയുള്ളൂ. ബാക്കി കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഇംഗ്ലീഷ് മീഡിയത്തിലല്ലേ പഠിക്കുന്നത്/ പഠിച്ചത് എന്നൊരു മന:സമാധാനമേ ഉണ്ടാവൂ.  മുഖത്ത് നോക്കി ഇംഗ്ലീഷില്‍ രണ്ട് വാക്ക് പറയണമെങ്കില്‍ കേരളത്തിന് പുറത്ത് പോകേണ്ടി വരും. ഇവിടെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് ഇവിടെ നിന്ന് തന്നെ ഡോക്ടറേറ്റ് എടുത്താലും ഇംഗ്ലീഷില്‍ വര്‍ത്താനം പറയണമെങ്കില്‍ ക്ലേശിക്കേണ്ടി വരും.

ഇടക്കാലത്ത്  സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലിപ്പിക്കാന്‍ കുറെ സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നു. എന്നിട്ടെന്തായി? ആരെങ്കിലും ഇത്തരം ക്ലാസ്സുകളില്‍ പോയിട്ട് ഇംഗ്ലീഷ് സംസാരിക്കാ‍ന്‍ പഠിച്ചോ? എന്റെ അറിവില്‍ ഇല്ല. ശരി, സംസാരിക്കാനോ കഴിയുന്നില്ല എന്നാല്‍ ഇംഗ്ലീഷ് വായിച്ച് മനസ്സിലാക്കാനെങ്കിലും ആളുകള്‍ ഉത്സാഹിക്കുന്നുണ്ടോ?  ഒരു കാലത്ത്  നിശാപാഠശാലകള്‍ ഒക്കെ ഉണ്ടായിരുന്നു. ഇന്നോ, സന്ധ്യ കഴിഞ്ഞാല്‍ വെള്ളമടിക്കാത്ത ആരാണ് ഇക്കാലത്ത് നാട്ടിലുള്ളത്.  പിന്നെ എന്ത് പഠിപ്പ്. എങ്ങനെയെങ്കിലും വൈകുന്നേരമായി കിട്ടിയാല്‍ കള്ളോ  വെള്ളമോ സേവിക്കാമായിരുന്നു എന്ന ശുഭപ്രതീക്ഷയിലാണ് ചെറുപ്പക്കാരെല്ലാം പകല്‍ തള്ളിനീക്കുന്നത്.  കാലത്തിന്റെ മാറ്റം ഭയാനകം തന്നെ.

വായനകൊണ്ട് എന്താണ് നമുക്ക് ലഭിക്കുന്നത്?  ജീവിതം സമ്പന്നമാകുന്നു എന്നാണ് എന്റെ അഭിപ്രായം.  വായിക്കുന്തോറും അനേകം ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്ന അനുഭവമാണ് നമുക്ക് ഉണ്ടാവുന്നത്.  ഞാന്‍ ഇംഗ്ലീഷിനെ കുറിച്ച് ഇന്ന് ഇത്രയധികം വാചാലനാകാന്‍ കാരണം  TED  എന്ന സൈറ്റില്‍ നിന്ന് ആനന്ദ ശങ്കര്‍ ജയന്ത് എന്ന നര്‍ത്തകിയുടെ പ്രഭാഷണം കേട്ടത്കൊണ്ടാണ്. TED എന്നത് തന്നെ ഒരു മഹത്തായ പ്രസ്ഥാനമാണ്. ഞാന്‍ അതിനെക്കുറിച്ചൊന്നും വിശദീകരിക്കുന്നില്ല. നിങ്ങള്‍ക്കും വായിച്ചുനോക്കാമല്ലൊ.  ഇവിടെ ക്ലിക്ക് ചെയ്ത് നോക്കൂ.

രാഷ്ട്രപതിയില്‍ നിന്ന് കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ പ്രശസ്ത നര്‍ത്തകിയാണ് ആനന്ദ ശങ്കര്‍ ജയന്ത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും  അഗാധമായ നൈപുണ്യമുള്ള ജയന്തിന് 2008ല്‍ ക്യാന്‍സര്‍ ബാ‍ധിച്ചു.  ആ മഹാരോഗത്തെ ജയന്ത് കീഴ്പ്പെടുത്തിയത് തന്റെ കഠിനമായ ഇച്ഛാശക്തി കൊണ്ടും നൃത്തത്തിന് തന്നെ അര്‍പ്പിച്ചുകൊണ്ടുമാണ്.  ആ കഥ ജയന്ത് നമ്മോട് പറയുന്നത് TED ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം ചെയ്തുകൊണ്ടാണ്.  ആ വീഡിയോ താഴെ കാണാം.  എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ഈ വീഡിയോ നിങ്ങള്‍ മുഴുവനുമായി കാണണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.  ആനന്ദ ശങ്കര്‍ ജയന്തിന്റെ സ്വന്തം വെബ് പോര്‍ട്ടല്‍ ഇതാണ്.

അവരുടെ ഫെയിസ്‌ബുക്ക് പ്രൊഫൈല്‍ ..

ഇനി വീഡിയോ കാണാം അല്ലേ ...



14 comments:

ajith said...

നല്ല പോസ്റ്റ്. ഇംഗ്ലീഷിനെപ്പറ്റി പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. മനോഹരമായ ഒരു ഭാഷ. പഠിക്കാനും സംസാരിക്കാനും ഏറെ എളുപ്പവും

Vineeth Ashokan said...

Very good post.
English ne kurichu paranjathu valare seriyanu, foreign languages il ettavum eluppam English aanu. Athu manasilaavanamenkil mattu bhashakal padichu nokkanam. Eg: chinese, Burmese, Arabic.

Video kaanan pattiyilla, i will try to see later.

Santhosh Vengat said...

Sukumaretta, blog vayichchu. Video veettil ninnum kanum. Agree with you mostly. English is the easiest foreign language to learn. Learning any other language, especially if you are a grown-up, is very challenging (I have tried and failed a few times). What you said about Google is very true, but, there is a flip side to it. Recently heard about a research study that said Google and internet are hurting human memory - there is no need to store any information in the brain any more because you could google virtually anything, and it slowly reduces brain's capacity to retain information. Hopefully a new study will find something more positive :-)

Unknown said...

വളരെ നന്ദി കെ പി എസ്.
ഇംഗ്ലീഷിനെ പറ്റി പറഞ്ഞതും വീഡിയോ ലിങ്കും ഉപകാരപ്രദം

santhan said...

നല്ല പോസ്റ്റ്. നന്ദി. ഇതുപോലെയുള്ള അറിവുകൾ പങ്കുവെയ്ക്കുമെന്ന് ആശിയ്ക്കുന്നു.

Manikandan said...

നല്ലത് സുകുമാരേട്ടാ. അവരുടെ ജീവിതം ക്യാൻസർ പോലുള്ള മഹാരോഗങ്ങളെ തോല്പിക്കാൻ ആളുകൾക്ക് പ്രചോദനം ആകട്ടെ.

ഷെബു said...

നല്ല പോസ്റ്റ്‌. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ വന്നപ്പോള്‍ ആംഗലേയ ഭാഷയില്‍ പ്രാവീണ്യം ഇല്ലാതിരുന്നത് ഒരല്പം പ്രയാസമുണ്ടാക്കിയിരുന്നു. പക്ഷെ വിട്ടില്ല, സംസാരിക്കുന്നവരെ ശ്രദ്ധിച്ചു കേട്ടു. കൂടെ ജോലി ചെയ്ത ബോംബെകാരി യില്‍ നിന്ന് കുറെ കേട്ടു. അത് പലയിടത്തും 'ഉളുപ്പില്ലാതെ' പറഞ്ഞു നോക്കി. 'ഗള്‍ഫ് ന്യൂസ്‌' പത്രത്തിലെ 'ലെറ്റേഴ്സ്‌ ടു ദ എഡിടര്‍' ആയിരുന്നു ഒരു നല്ല അദ്ധ്യാപകന്‍. [http://gulfnews.com/opinions/letters] കാര്യങ്ങള്‍ എങ്ങനെ പറയാം എന്ന് അതില്‍ നിന്ന് മനസ്സിലാക്കാം. പിന്നെ ധൈര്യ പൂര്‍വ്വം പയറ്റി തുടങ്ങി, നല്ല ആക്സന്റ് ഉറപ്പു വരുത്തി. പരിശ്രമിച്ചാല്‍ എന്തും നേടിയെടുക്കാം. പിന്നെ ചിലര്‍ക്ക് ഭാഷാ പ്രാവീണ്യം ഒരു ജന്മ സിദ്ധിയായും കിട്ടുന്നു. മലപ്പുറത്തുകാരനായ English blogger സുബൈര്‍ ഒരു ഉദാഹരണം. [http://oasiskerala.wordpress.com/about/]

poor-me/പാവം-ഞാന്‍ said...

Thank you ji.

ഇ.എ.സജിം തട്ടത്തുമല said...

ശരിവയ്ക്കുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചകാർക്ക് പോലും ഇംഗ്ലീഷിൽ സംസാരിക്കാനറിയില്ല.

(വിശദമായൊരു കമൻറ്റെഴുതി പബ്ലിഷ് ആക്കിയതാണ്. പക്ഷെ അത് എങ്ങനെയോ പുബ്ലിഷ് ആകാതെ അപ്രത്യക്ഷമായി. അത് പിന്നെ എപ്പോഴെങ്കിലും ഒന്നൂടെ എഴുതി ഇടാം)

TOMS/thattakam.com said...

നല്ല പോസ്റ്റ്. മനോഹരമായ ഒരു ഭാഷ.
ഏതു ഭാഷയായാലും അത് നല്‍കുന്ന സുഖം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഗ്രഹിക്കാനും എളുപ്പത്തില്‍ കഴിയും.

Anonymous said...

Good Post. Close to heart too. But let me correct a very common misunderstanding about English language. We believe, "Good English" is that with 'high-flown accent' or 'American Accent'. No! There isnt anything called Good English or Bad English. English is just a language that never tends to change with region and is the best when spoken with a neutral accent. And forget about accent. Try to learn more words. Try to watch movies or news. Trust me - you wont understand even a single word at first. But go on reading and listening. And you will become friends with English. That is more than enough and the rest will follow.

(My system somehow doesnt support Malayalam font and just went ahead to write in English. Jaada alla ketto).

ChethuVasu said...

Beg to differ with Haitha Nair.

The life of any language (not just English ) is its accent. With out accent you will get a dead language meant for robots.

A language is not a just collection of words or semantics. It is all about accent , tones, emphasis , stops, semi stops etc etc that makes it human and enchanting.

Language is the tool used to express , and expressions can not be enumerated using words.

ഇ.എ.സജിം തട്ടത്തുമല said...

ഇവിടെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് ഇവിടെ നിന്ന് തന്നെ ഡോക്ടറേറ്റ് എടുത്താലും ഇംഗ്ലീഷില്‍ വര്‍ത്താനം പറയണമെങ്കില്‍ ക്ലേശിക്കേണ്ടി വരും.

MOIDU THIRUVATTOOR said...

very good post, Sir.