ഈ ചിത്രത്തില്‍ കാണുന്നതാണ് QR Code എന്ന് ഇതിനകം പലരും മനസ്സിലാക്കിയിട്ടുണ്ടാകും. Quick Response എന്നതിന്റെ ചുരുക്കമാണ് QR എന്നത്. 1994ല്‍ ജപ്പാനിലാണ് ഇത് ആദ്യമായി പ്രചാരത്തില്‍ വന്നത്. ബാര്‍കോഡ് എന്നത് എല്ലാവര്‍ക്കും അറിയാം. ബാര്‍കോഡിന്റെ പരിഷ്ക്കരിച്ച പതിപ്പാണിത്. A QR Code is a matrix code or two-dimensional bar code എന്നാണ് ഇംഗ്ലീഷില്‍ ഉള്ള നിര്‍വ്വചനം. ഇതിന്റെ സാങ്കേതികമായ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാതെ ഞാന്‍ വിഷയത്തിലേക്ക് വരാം. ഇവിടെ കാണുന്ന ഈ കോഡില്‍ എന്താണ് ഉള്ളത് എന്ന് നോക്കാന്‍ നിങ്ങള്‍ക്ക് ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണ്‍ വേണം. (Other side എന്ന എന്റെ ഫോട്ടോ ബ്ലോഗില്‍ ഞാന്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോകള്‍ ഈ കോഡ് സ്കാന്‍ ചെയ്താല്‍ കാണാം) കൂടാതെ QR Code റീഡര്‍ എന്ന സോഫ്റ്റ്‌വേറും വേണം. ഈ സോഫ്റ്റ്‌വേര്‍ സൌജന്യമായി നല്‍കുന്ന കുറെ സൈറ്റുകളുണ്ട്. അത്തരത്തില്‍ ഒരു സൈറ്റാണ് Kaywa.com . അവിടെ നിന്ന് നമ്മുടെ മൊബൈലിലേക്ക് നേരിട്ട് ഈ സോഫ്റ്റ്‌വേര്‍ ഡൌണ്‍ലോഡ് ചെയ്യാം. മാത്രമല്ല നമ്മുടെ വിലാസമോ , യു ആര്‍ എല്ലോ ഉള്‍പ്പെടുത്തി ആ സൈറ്റില്‍ നിന്ന് ഈ കാണുന്ന പോലെ QR Code ജനറേറ്റ് ചെയ്ത് ആ ഇമേജ് നമ്മുടെ ബ്ലോഗിലോ അല്ലെങ്കില്‍ വിസിറ്റിങ്ങ് കാര്‍ഡിലോ ചേര്‍ക്കാന്‍ പറ്റും. ഞാന്‍ പക്ഷെ സ്കാന്‍ലൈഫ് എന്നൊരു സോഫ്റ്റ്‌വേര്‍ ആണ് ഡൌണ്‍ലോഡ് ചെയ്തത്. അതിന്റെ ലിങ്ക് ഇവിടെ.
മൊബൈലില്‍ സ്കാന്‍ലൈഫ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് എവിടെയാണുള്ളത് എന്ന് കണ്ടുപിടിച്ച് ഓപന്‍ ചെയ്താല്‍ സ്കാന്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്യാമറ ഓണ്‍ ആവും. എന്നിട്ട് ഈ കോഡ് ഫോക്കസ്സ് ചെയ്ത് ക്ലിക്ക് ചെയ്യുക. അല്പസമയം പ്രോസസ്സിങ്ങ് ചെയ്യുന്ന സമയം വെയിറ്റ് ചെയ്താല്‍ ഈ ഇമേജിലുള്ള വിവരം മൊബൈലില്‍ കാണാം. യു ആര്‍ എല്‍ ആണ് ഇമേജില്‍ (കോഡില്‍ ) ഉള്ളത് എങ്കില്‍ ആ വെബ്‌സൈറ്റ് മുഴുവനും വായിക്കാന്‍ സാധിക്കും. സ്ക്കാന്‍ലൈഫില്‍ സെറ്റിങ്ങ്, ഹിസ്റ്ററി അങ്ങനെ വേറെയും ചില ഓപ്ഷന്‍സ് ഉണ്ട്. ഏതായാലും സ്കാന്‍ലൈഫ് എന്ന റീഡര്‍ നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഇവിടെ കാണുന്ന കോഡ് സ്ക്കാന്‍ ചെയ്ത് നോക്കുക. നിങ്ങളുടെ കോഡ് ക്രിയേറ്റ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ബ്ലോഗ്, ഫേസ്‌ബുക്ക് തുടങ്ങിയ പ്രൊഫൈലുകളുടെ കോഡ് ഇപ്രകാരം ക്രിയേറ്റ് ചെയ്യാവുന്നതാണ്. ബാക്കിയൊക്കെ നിങ്ങള്‍ക്ക് ക്രമേണ മനസ്സിലാകും.
മൊബൈലില്‍ സ്കാന്‍ലൈഫ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് എവിടെയാണുള്ളത് എന്ന് കണ്ടുപിടിച്ച് ഓപന്‍ ചെയ്താല്‍ സ്കാന്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്യാമറ ഓണ്‍ ആവും. എന്നിട്ട് ഈ കോഡ് ഫോക്കസ്സ് ചെയ്ത് ക്ലിക്ക് ചെയ്യുക. അല്പസമയം പ്രോസസ്സിങ്ങ് ചെയ്യുന്ന സമയം വെയിറ്റ് ചെയ്താല്‍ ഈ ഇമേജിലുള്ള വിവരം മൊബൈലില്‍ കാണാം. യു ആര്‍ എല്‍ ആണ് ഇമേജില്‍ (കോഡില്‍ ) ഉള്ളത് എങ്കില്‍ ആ വെബ്‌സൈറ്റ് മുഴുവനും വായിക്കാന്‍ സാധിക്കും. സ്ക്കാന്‍ലൈഫില്‍ സെറ്റിങ്ങ്, ഹിസ്റ്ററി അങ്ങനെ വേറെയും ചില ഓപ്ഷന്‍സ് ഉണ്ട്. ഏതായാലും സ്കാന്‍ലൈഫ് എന്ന റീഡര്‍ നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഇവിടെ കാണുന്ന കോഡ് സ്ക്കാന്‍ ചെയ്ത് നോക്കുക. നിങ്ങളുടെ കോഡ് ക്രിയേറ്റ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ബ്ലോഗ്, ഫേസ്‌ബുക്ക് തുടങ്ങിയ പ്രൊഫൈലുകളുടെ കോഡ് ഇപ്രകാരം ക്രിയേറ്റ് ചെയ്യാവുന്നതാണ്. ബാക്കിയൊക്കെ നിങ്ങള്‍ക്ക് ക്രമേണ മനസ്സിലാകും.
21 comments:
nalla arivu,cheythu nokatte
മുന്‍പ് നോക്കിയിട്ടില്ല ,നോക്കട്ടെ
ക്യാമറയുണ്ടെങ്കിലും എല്ലാ ഫോണ്‍ മോഡലുകളും കോഡ് റീഡിംഗ് compatible അല്ല Nokia N80, N93, N93i, N95 and E90 തുടങ്ങിയ മോഡളുകളില്‍ പരീക്ഷിക്കാവുന്നതാണ്.....അറിവുകള്‍ പങ്കുവച്ചതിനു നന്ദി......ഇനിയും തുടരുക...ആശംസകള്‍
ഇതേക്കുറിച്ച് കേട്ടിരുന്നു, വിശദാംശങ്ങൾ അറിയിച്ചതിനു നന്ദി....
nokkatte....
thanks.....
എന്നെ തല്ലണ്ടമ്മാവാ...ഞാന്‍ പഠിക്കൂല്ലാ...
പരീക്ഷിച്ച് നോക്കാം... നന്ദി.
Hi Sukumarji!
Nice idea. Now you play the role of a teacher also... I thank you, and congratulate!
I also would like to enroll myself as a "student", for I am still a novice in this field, though years have been passed since I am posessing a computer, and also having Internet facility with Broad Band.
But I am sorry I could not follow the 'abc' of this "class", about which you were detailing!
I am to thank you again!
Yours,
Lx*
എന്റെ ഫോണ്‍ നോക്കിയ എന്‍ 70 ആണ്. സിംമ്പിയന്‍ സീരീസ്60 വേര്‍ഷന്‍2 ആണ് ഒ.എസ്. അതിനു പറ്റിയ സോഫ്വെയര്‍ കിട്ടിയില്ല. ഒരു ജനറിക്ക് ജാവാ വേര്‍ഷന്‍കൂടി ഉള്‍പ്പെടുത്താമായിരുന്നു അവര്‍ക്ക്.
നന്ദി സര്‍,
ഇങ്ങനെ ഒരു അറിവ് പങ്കുവെച്ചതിനു.
QR code reader software
http://code.google.com/p/zxing/
ഈ പോസ്റ്റിലേക്കുള്ള QR Code
http://chart.apis.google.com/chart?chs=177x177&cht=qr&chl=http://kpsukumaran.blogspot.com/2011/06/qr-code.html
രാഹുല്‍ നല്‍കിയ ഈ പോസ്റ്റിന്റെ ലിങ്കില്‍ ഉള്ള കോഡ് സ്കാന്‍ ചെയ്തപ്പോള്‍ Unable to find the requested server എന്നാണ് കാണിക്കുന്നത്. ഞാന്‍ സ്കാന്‍ ലൈഫില്‍ ആണ് സ്കാന്‍ ചെയ്തുനോക്കിയത്. ഈ പോസ്റ്റില്‍ കാണുന്ന കോഡ് http://kpsukumaran.tumblr.com/ എന്ന എന്റെ ബ്ലോഗിന്റെയാണ്. അത് രാഹുല്‍ സ്കാന്‍ ചെയ്തുനോക്കിയിരുന്നോ? ഒരു കോഡ് എല്ലാ സര്‍വറിലും വര്‍ക്ക് ചെയ്യില്ലേ? വ്യക്തമാക്കാമോ?
യു ആര്‍ എല്‍ ആണ് ഇമേജില്‍ (കോഡില്‍ ) ഉള്ളത് എങ്കില്‍ ആ വെബ്‌സൈറ്റ് മുഴുവനും വായിക്കാന്‍ സാധിക്കും.
I think we get only the URL, If we click the result of the code we will be linked to the site.
@ തവമിത്രം , ഡാറ്റ കണക്‍ഷന്‍ ഉള്ള മൊബൈലില്‍ നിന്ന് ഈ കോഡില്‍ ക്ലിക്ക് ചെയ്താല്‍ , യു ആര്‍ എല്‍ ആണ് കോഡില്‍ ഉള്ളതെങ്കില്‍ ആ വെബ്‌സൈറ്റ് കാണാന്‍ പറ്റും. ഉദാഹരണത്തിന് ഈ പോസ്റ്റില്‍ ഉള്ള കോഡില്‍ ക്ലിക്ക് ചെയ്താല്‍ tumblr എന്ന സൈറ്റില്‍ ഞാന്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോകള്‍ കാണാന്‍ പറ്റും :)
സുകുമാരേട്ട.... നന്ദി.. working perfect
manoj
dxb
നന്ദി......അതെ എനിക്കിതൊരു പുതിയ അറിവാണ്കേട്ടൊ ഭായ്
ആദ്യമായി കേള്‍ക്കുന്നു. പുത്തനറിവിന് ആത്മാര്‍ത്ഥമായ നന്ദി. പുതുമകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
കൊള്ളാം സുകുമാരേട്ടാ നന്നായി എന്റെ ആന്ദ്രോയ്ഡ് ഫോണിലെ സ്കാനറില്‍ ഞാനതു കണ്ടു,നന്ദി വളരെ നന്ദി.
എന്റെ സുകുമാരേട്ടാ....കലക്കി...എവിടുന്നാ ഇതൊക്കെ തപ്പി എടുക്കുന്നത്....നല്ല പോസ്റ്റ്....
സംഗതി ഉഷാറാവും. ഞാന്‍ തല്‍ക്കാലം തല പുണ്ണാക്കുന്നില്ല!
പണ്ട് പൂമ്പാറ്റയില്‍ വന്നിരുന്ന 'വഴി കണ്ടു പിടിക്കുക ' , 'കട്ട്ടില്‍ അകപ്പെട്ട കിട്ടുവിനു വഴി കാണിച്ചു കൊടുക്കൂ ' തുടങ്ങിയ കളികള്‍ ഓര്മ വരുന്നു ..!!
Post a Comment