Links

ടൈം ഈസ് ഷോര്‍ട്ട്

ഇന്ന് ആര്‍ക്കും ഒന്നിനും സമയമില്ല. എല്ലാവരും തിരക്കിലാണ്.  എങ്ങോട്ടേക്കാണ് ഈ തിരക്ക് പിടിച്ച യാത്ര?  ഇങ്ങനെ തിരക്ക് പിടിച്ച് യാന്ത്രികമായി ഓടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ജീവിതം ഓട്ടപ്പന്തയമല്ല.  ഇങ്ങനെ ആക്രാന്തം പിടിച്ച് ഓടുന്നതില്‍ ഒരു കാര്യവുമില്ല.  സാവകാശം ജീവിതത്തെപ്പറ്റിയൊന്നും ചിന്തിക്കാത്തതിന്റെ കുഴപ്പമാണിത്. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നുവോ അപ്രകാരം താനും ചെയ്യണമെന്നേയുള്ളൂ.  നമുക്കറിയാവുന്ന പോലെ നമ്മുടെ ആയുസ്സ് ക്ഷണികമോ അല്ലെങ്കില്‍ ചുരുക്കമോ ആണ്.  അപ്പോള്‍ നമ്മള്‍ കടത്തിവിടുന്ന ഓരോ നിമിഷവും നമ്മള്‍ രുചിക്കുകയാണ് വേണ്ടത്, ആസ്വദിക്കുകയാണ് വേണ്ടത്. അല്ലാതെ വെപ്രാളപെട്ട് സമയത്തെ ആട്ടിയകറ്റുകയല്ല ചെയ്യേണ്ടത്.  ഓരോ നിമിഷവും അനുഭവിച്ച്, അതിന്റെ സൌന്ദര്യവും രസവും എല്ലാം കഴിയുന്നതും ആസ്വദിക്കണം.  ഭക്ഷണം കഴിക്കുമ്പോള്‍ വാരിവലിച്ച് വിഴുങ്ങരുത്.  ചവച്ചരച്ച് അതിന്റെ രുചി മനസ്സ്കൊണ്ട് അറിഞ്ഞ് നുണഞ്ഞ് ഇറക്കണം.  ചായ കുടിക്കുമ്പോള്‍ പോലും അതിന്റെ ടേസ്റ്റ് നുണഞ്ഞ് അനുഭവിക്കണം.  യാത്ര ചെയ്യുമ്പോള്‍ മനസ്സ്  ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയല്ല വേണ്ടത്. വഴിയിലുള്ള ദൃശ്യങ്ങള്‍ കണ്ട് ആസ്വദിച്ച് നീങ്ങണം.  എന്തിനും തിരക്ക് പിടിച്ച് ഓടുന്നവര്‍ ജീവിതത്തെ മിസ്സ് ചെയ്യുകയാണ് ചെയ്യുന്നത്.  ഇന്ന് പലരും ജീവിതത്തെ ഓടിത്തീര്‍ക്കുകയാണ്. ഒന്നും ആസ്വദിക്കുന്നില്ല, അനുഭവിക്കുന്നില്ല.  സമയത്തെ സംബന്ധിച്ച് ഒരു പ്രധാനസത്യം ഈ വര്‍ത്തമാനകാലമാണ് നമുക്ക് സ്വന്തമായിട്ടുള്ളത് എന്നാണ്. അത്കൊണ്ട് വര്‍ത്തമാനകാലത്തിലെ ഈ സെക്കന്റിനെ നാം രുചിക്കുക. അപ്പോള്‍ ഭാവിയില്‍ അയവിറക്കാന്‍ ഈ കാലം നമുക്കൊരു മുതല്‍ക്കൂട്ടാവും. ഇത്രയും എഴുതിയത്, നെറ്റില്‍ നിന്നും ഒരു കവിത വായിച്ചത് കൊണ്ടാണ്. നിങ്ങളും ആ കവിത വായിക്കുക.


Time is Short 

Have you ever watched kids on a merry-go-round
Or listened to the rain slapping on the ground?
Ever followed a butterfly's erratic flight
Or gazed at the sun into the fading night?
You better slow down
Don't dance so fast
Time is short
The music won't last

Do you run through each day on the fly
When you ask "How are you?" do you hear the reply?
When the day is done, do you lie in your bed
With the next hundred chores running through your head?
You'd better slow down
Don't dance so fast
Time is short
The music won't last

Ever told your child, we'll do it tomorrow
And in your haste, not see his sorrow?
Ever lost touch, and let a good friendship die
'Cause you never had time to call and say "Hi"?
You'd better slow down
Don't dance so fast
Time is short
The music won't last

When you run so fast to get somewhere
You miss half the fun of getting there.
When you worry and hurry through your day,
It is like an unopened gift....
Thrown away...
Life is not a race.
Do take it slower
Hear the music
Before the song is over.

17 comments:

ഷൈജു.എ.എച്ച് said...

സമയത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരിക റോബര്‍ട്ട്‌ ഫ്രോസ്റ്റിന്റെ
"Stopping by wooods on a snowy Evening" ആണ്. അന്ന് സമയം ധാരാളം ഉണ്ടായിരുന്നു. പ്രകൃതി ആസ്വദിക്കുന്നവനോട്‌ കവി പറയുകയാണ്‌..ഇങ്ങനെ ആസ്വദിച്ചു നിന്നു സമയം കളയല്ലേ..ഇനിയും കുറെ ദൂരം നിനക്ക് സഞ്ചരിക്കാന്‍ ഉണ്ട് എന്ന്‌.

പക്ഷെ ഇപ്പോള്‍ നേരെ തിരിച്ചാണ് അവസ്ഥ. തിരക്ക് പിടിച്ച ജീവിതത്തില്‍ സമയം തികയാതെയുള്ള ഓട്ടം. ഒന്നും ശരിക്ക് ആസ്വദിക്കാന്‍ ഉള്ള സമയം പോലും ആര്‍ക്കും ഇല്ല ലോകത്തിന്ന് . മരണം വരെ സമയം തികയാതെയുള്ള നെട്ടോട്ടം.
:ടൈം ഈസ്‌ ഷോര്‍ട്ട് വളരെ ഇഷ്ട്ടമായി. ഇംഗ്ലീഷ് കവിതയും.
സമയം ഇല്ലാതെ ഓടുന്നവര്‍ക്കുള്ള നല്ലൊരു മുന്നറിയിപ്പ്. ജീവിതത്തിനെ ഇതു കര്‍മ്മങ്ങളിലും ആസ്വാദനം ഇല്ലെങ്കില്‍ പിന്നെ ജീവിതത്തിനു എന്തര്‍ത്ഥം.
അഭിനന്ദനങ്ങള്‍ നേരുന്നു..സസ്നേഹം.

www.ettavattam.blogspot.com

വിധു ചോപ്ര said...

ശരി തന്നെ സർ, ഭാവിയിൽ ഭൂതമായി മാറുന്ന ഇന്നത്തെ വർത്തമാനം നന്നായി ആസ്വദിച്ചാൽ വർത്തമാനത്തിനു കൊള്ളാം,ഭാവിക്കു കൊള്ളാം,ഭൂതത്തിനു കൊള്ളാം,സർവ്വോപരി അവനവനും കൊള്ളാം.

SHAHANA said...

........ ചായ കുടിക്കുമ്പോള്‍ പോലും അതിന്റെ ടേസ്റ്റ് നുണഞ്ഞ് അനുഭവിക്കണം. യാത്ര ചെയ്യുമ്പോള്‍ മനസ്സ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയല്ല വേണ്ടത്. വഴിയിലുള്ള ദൃശ്യങ്ങള്‍ കണ്ട് ആസ്വദിച്ച് നീങ്ങണം. എന്തിനും തിരക്ക് പിടിച്ച് ഓടുന്നവര്‍ ജീവിതത്തെ മിസ്സ് ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ന് പലരും ജീവിതത്തെ ഓടിത്തീര്‍ക്കുകയാണ്. ഒന്നും ആസ്വദിക്കുന്നില്ല, അനുഭവിക്കുന്നില്ല. സമയത്തെ സംബന്ധിച്ച് ഒരു പ്രധാനസത്യം ഈ വര്‍ത്തമാനകാലമാണ് നമുക്ക് സ്വന്തമായിട്ടുള്ളത് എന്നാണ്.....

ആര്‍ക്കും സമയമില്ല.. ഒന്നിനും സമയമില്ല... കാരണം നാളെ തന്നെ എല്ലാം കഴിഞ്ഞു മരിച്ചു പോകണമല്ലോ...!! ഇന്നിനെ കുറിച്ച് ചിന്തയില്ലതവനെന്തു നാളെ?? നല്ല പോസ്റ്റ്‌....

Anonymous said...

ഇതിപ്പോള്‍ കേരളത്തില്‍ മാത്രമുള്ള ഒരു പ്രതിഭാസം ആണെന്നു തോന്നുന്നു എല്ലാവരും ബിസി, പക്ഷെ എന്തു ബിസി?

വീട്ടില്‍ പോയി ടീ വിയുടെ മുന്നില്‍ ഇരിക്കുന്നതല്ലാതെ ഇവര്‍ക്കൊന്നും ക്രിയേറ്റീവ്‌ ആയി ഒരു ആക്റ്റിവിറ്റിയും ഉള്ളതായി കാണുന്നില്ല

പെറ്റ്രോള്‍ അടിക്കാന്‍ പോയാല്‍ നാലു പേര്‍ ക്യൂ ഉണ്ടെങ്കില്‍ അതിണ്റ്റെ ഇടയിലൂടെ കൊണ്ടുവന്നു കയറ്റി ബില്ല്‌ അടിക്കാതെ സെയിത്സ്മാനെ മണി അടിച്ചു അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി പെട്രോള്‍ അടിച്ചു മറ്റു നാലുപേരെക്കാള്‍ കേമനായി പോകണം

ബിവറേജസ്‌ കോര്‍പ്പറെഷണ്റ്റെ ക്യൂവിലും ഇതേ പ്രശ്നം മുന്നിലൂടെ കയറുക അല്ലെങ്കില്‍ ബില്ല്‌ അടിക്കുന്നവനെ ചൊറിഞ്ഞു നിന്നു ആദ്യം വാങ്ങി പോകുക ഇതൊക്കെ എന്തോ ഒരു മഹാകാര്യം എന്നപോലെയാണു ചിലര്‍ക്കു

എന്നാല്‍ ഈ വക പരിപാടി ഒന്നും ഡെല്‍ഹിയിലോ ബോംബേയിലോ നടക്കില്ല അവിടെ മാന്യമായി ക്യൂ നില്‍ക്കുക തന്നെ വേണം

റോഡ്‌ റാഷിനും ഇതേ കാരണം ആണു

പല അപകടങ്ങളും സംഭവിക്കുന്നത്‌ മുന്നില്‍ ഗ്യാപ്പ്‌ കുറവായതുകൊണ്ട്‌ വലിയ വണ്ടിക്കാരന്‍ അല്‍പ്പം ഒന്നു സ്ളോ ചെയ്തു നില്‍ക്കുകയായിരിക്കും ഇതു സഹിക്കാതെ ഉടനെ വലിയ വണ്ടിക്കാരനെ വെട്ടിച്ചു കൊണ്ട്‌ കയറ്റും അപ്പോള്‍ ആയിരിക്കും ഒരു കാര്‍ വരുന്നത്‌ ദാ തീര്‍ന്നു ജീവിതം

സമൂഹം ഇത്തരം കാര്യങ്ങള്‍ക്ക്‌ പ്രതികരിക്കുക തന്നെ വേണം അപ്പോള്‍ ഈ വേഗം കുറയും

എക്സാമിണ്റ്റെ റിസല്‍റ്റ്‌ നാളെ വരുമെന്നു കരുതുക എനിക്കു ഇന്നു തന്നെ കിട്ടണം അതിനു ആരെയെങ്കിലും പിടിച്ചു എങ്ങിനെ എങ്കിലും അബധമായ ഒരു റിസല്‍റ്റ്‌ ചോര്‍ത്തും പിന്നെ അതു പാടി നടക്കും എനിക്കു വീ ഐ പി കണക്ഷന്‍ ഉണ്ട്‌ അതിനാല്‍ എണ്റ്റെ മോണ്റ്റെ റിസല്‍റ്റ്‌ കിട്ടി ഇതു കേള്‍ക്കാത്ത താമസം അടുത്തയാള്‍ ഫീല്‍ഡില്‍ ഇറങ്ങി ഒടുവില്‍ റിസല്‍റ്റ്‌ വരുമ്പോഴോ നേരത്തെ അറിഞ്ഞതായിരിക്കില്ല

അതിഥിദേവോ ഭവ എന്ന അമീര്‍ഖാന്‍ പരസ്യം പോലെ സമൂഹത്തില്‍ മാന്യമായി പെരുമാറാന്‍ അറിയാഞ്ഞല്ല പെരുമാറുന്നത്‌ എന്തോ കുറച്ചില്‍ ആണെന്ന തോന്നല്‍ ഇന്നു സമൂഹത്തില്‍ എങ്ങിനെയോ സംജാതമായിരിക്കുന്നു.

മുന്നില്‍ ഒരു ബ്ളോക്ക്‌ വന്നാല്‍ ഒരു മിനിട്ട്‌ താമസിച്ചാല്‍ ആ ബ്ളോക്ക്‌ മാറ്റാന്‍ ശ്രമിക്കുന്നവറ്‍ക്കും സഹായം നമ്മുടെ ജീവനും നല്ലത്‌

ഈയിടെ ഇങ്ങിനെ ബ്ളോക്കില്‍ നില്‍ക്കുമ്പോള്‍ വെട്ടിച്ചു കയറി വന്ന ഒരു ബൈക്കുകാരണ്റ്റെ കീ പോലീസ്‌കാരന്‍ ഊരി എടുത്തു നീ പത്തു മിനിട്ട്‌ കഴിഞ്ഞു പോയാല്‍ മതി എന്നു പറഞ്ഞു

ഇളിഭ്യനായി നിന്ന അവനെ ആ അവസ്ഥയില്‍ എത്തിച്ച പോലീസ്കാരനെ എല്ലാവരും മനസ്സാ അഭിനന്ദിച്ചു

അഛനോടോ അമ്മയോടോ ഒന്നു സംസാരിക്കാന്‍ സമയമില്ല ഇതേ സമയം മണിക്കൂറുകള്‍ മൊബൈലില്‍ സംസാരിക്കും

മരണ വീട്ടില്‍ പത്തു മിനിട്ട്‌ നില്‍ക്കാന്‍ വയ്യ

, ഹിന്ദുക്കളുടെ കല്യാണം മാലയിടുന്നത്‌ കണ്ടാല്‍ ജനം ഉടനെ ഒരു ഓട്ടമാണു വീട്ടിലേക്കോ സദ്യക്കോ അതോ ബാറിലേക്കോ?

എന്തു അപരിഷ്ക്യതമാണിതൊക്കെ

Moh'd Yoosuf said...

സോറി സാർ, മനോഹരമായ പോസ്റ്റ് വായിക്കാൻ സമയമില്ല, കമന്റ് കിടിലൻ അതോ സൂപ്പർ.. ഏതാ കൊടുക്കേണ്ടത് എന്നാ ചിന്തിക്കുന്നത്… ;)

തിരക്ക്… ഈ തിരക്ക് നാം അവസാനിക്കുന്നതോടെ അവസാനിക്കൂ….

സൂചിപ്പിച്ചത് പോലെ ഏതൊരൂ കർമ്മവും ആസ്വദിച്ചാകുമ്പോൾ ഗുണവും ലഭിക്കും. ലക്ഷ്യത്തിലെത്തുകയും ചെയ്യാം..

ajith said...

ഭയങ്കര തിരക്കാണ്. വിശദമായ അഭിപ്രായം പിന്നെ അറിയിക്കാം.

ajith said...

http://yours-ajith.blogspot.com/2011/02/blog-post_17.html


സമയക്കുറവിനെപ്പറ്റി ഒരു ചെറിയ ഭാവനാസൃഷ്ടി.

Prasanna Raghavan said...

മാഷു പറഞ്ഞത്നോടു നൂറു ശതമാനം യോജിക്കുന്നു. Time is short എന്നുള്ളത് എല്ലാ അര്‍ഥത്തിലും ശരിയാണ്. ഷോര്‍ട്ട് ആണെന്നു വിചാരിക്കുന്നതു കൊണ്ട്, ഇന്ന് ജീവിതം ആസ്വദിക്കാനും പറ്റില്ല, പിന്നെ നാളെ ആഘോഷിക്കാമെന്നു വച്ച് കാത്തിരുന്ന് ഒരു അമ്പതു വയസാകുന്നതോട് ജീവിതം അവസാനിക്കയും ചെയ്യുന്നു.

മറ്റുള്ള സമൂഹങ്ങളിലും ഇങ്ങനെ തന്നെ തിരക്കൂണ്ട്. പക്ഷെ സാ‍മൂഹ്യജീവിതത്തിന്റെ ആസ്വാദനം എങ്ങനെ ചോര്‍ന്നു പോകാതെ നോക്കണം എന്നുള്ളതിനേക്കുറിച്ച് അവര്‍ക്കു ശ്രദ്ദയുണ്ട്.

Mohamedkutty മുഹമ്മദുകുട്ടി said...

അതെ സമയം വളരെ ചെറുതാണ്. നഷ്ടപ്പെട്ട ഒരൊറ്റ സെക്കന്റും ഇനി തിരിച്ചു കിട്ടില്ല.

Mizhiyoram said...

വളരെയധികം ചിന്തിക്കേണ്ട ഒരു വിഷയമാണ് സര്‍, ചുരുങ്ങിയ വരികള്‍കൊണ്ടു താങ്കള്‍ അവതരിപ്പിച്ചത്. അഭിനന്ദനങ്ങള്‍.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വളരെ ലളിയതാമായി ഒരു വലിയ കാര്യം പറഞ്ഞു. നന്ദി.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

എനിക്ക് സമയമില്ല....
പിന്നെയാവട്ടെ....

CKLatheef said...

സമയം ജനാധിപത്യപരമാണ്. എല്ലാവര്ക്കും തുല്യമായി അതുണ്ട്. ഇല്ലാത്തത്, അത് എന്തിന് വേണ്ടി ചെലവഴിക്കണം എന്ന ബോധമാണ്.

Unknown said...

സമയമില്ല എന്നുപറയുന്നതാ ഒരു ഫാഷന്‍. എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ "ആകെ മൊത്തം" ഒന്നുമില്ലതാനും.
നാം യാന്ത്രികമായി പലതും ചെയ്തുകൊണ്ടിരിക്കുന്നു.. ചെയ്യേണ്ടത് തന്നെയാണോ/ ഇത്രയും സമയമെടുത്ത്‌ ചെയ്യേണ്ടതാണോ എന്നൊന്നും ആലോചിക്കാതെ. സമയം നമ്മോട് ഈ ജീവിതത്തില്‍ തന്നെ കണക്കു ചോദിക്കും, തീര്‍ച്ച.

keraladasanunni said...

താങ്കളുടെ അഭിപ്രായത്തോട് നൂറ് ശതമാനം 
യോജിക്കുന്നു. എത്ര പെട്ടെന്നാണ് അറുപത്തി മൂന്ന് കൊല്ലങ്ങള്‍ എന്‍റെ മുന്നില്‍ കൊഴിഞ്ഞു വീണത് എന്ന് അമ്പരക്കുമ്പോള്‍ യോജിക്കാതിരിക്കുന്നതെങ്ങിനെ.

Muralee Mukundan , ബിലാത്തിപട്ടണം said...

നഷ്ടപ്പെറ്റുന്ന് ഒരൊറ്റ സെക്കന്റും ഇനി നമ്മൾക്ക് തിരിച്ചു കിട്ടില്ലല്ലോ അല്ലെ ഭായ്

HAINA said...

മനോഹരമായ പോസ്റ്റ്..കുറച്ച് തിരക്കിലാ :)