ബ്ലോഗര്‍ മായയുടെ ബ്ലോഗില്‍ എഴുതിയ കമന്റ് , വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇവിടെ ഒരു പോസ്റ്റായി പബ്ലിഷ് ചെയ്യുന്നു.
നമ്മുടെ നാട്ടില്‍ അശാസ്ത്രീയമായ ധാരണകളും വിശ്വാസങ്ങളുമാണ് ഇപ്പോള്‍ എല്ലാ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. ശാസ്ത്രസമൂഹം ഇതിനെ പ്രതിരോധിക്കുകയോ സത്യം ജനങ്ങളോട് പറയുകയോ ചെയ്യുന്നുമില്ല. അവര്‍ മൌനത്തിലാണ്. ശാസ്ത്രത്തിന്റെ ലേബലില്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമാകുന്ന ലേഖങ്ങള്‍ എല്ലാം തന്നെ അര്‍ദ്ധസത്യങ്ങളോ അസത്യങ്ങളോ ആണ്. ജനറ്റിക്ക് മോഡിഫൈഡ് വിള എന്ന് പറയുമ്പോള്‍ തന്നെ ജി.എം.പരുത്തിച്ചെടിയുടെ ഇലകള്‍ ഭക്ഷിച്ച് കന്നുകാലികള്‍ ചത്തോടുങ്ങിയെന്നും അവിടത്തെ പരിസ്ഥിതി നശിച്ചും എന്നും മറ്റുമാണ് അഭ്യസ്ഥവിദ്യര്‍ പോലും പ്രചരിപ്പിക്കുന്നത്.
ഒരേ സമയം കീടനാശിനികളെയും ജി.എം.വിളകളെയും എതിര്‍ക്കുന്ന വിചിത്രമായ നിലപാടാണ് ഇവിടത്തെ പരിസ്ഥിതിവാദികള്‍ സ്വീകരിച്ചിരിക്കുന്നത്. രാസവളം, കീടനാശിനികള്‍ , ജി.എം.വിളകള്‍ ഇതൊന്നും പറ്റില്ല എന്നും ജൈവകൃഷി മാത്രമേ പറ്റൂ എന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. നെറ്റില്‍ നോക്കിയാലും ഇമ്മാതിരി ലിങ്കുകള്‍ മാത്രമേ കാണാനുള്ളൂ. ശരിയായ ശാസ്ത്രസത്യങ്ങള്‍ പ്രതിപാദിക്കുന്ന ലിങ്കുകള്‍ നെറ്റില്‍ കാണാനേയില്ല. ഈ പ്രചാരണകോലാഹലങ്ങള്‍ നിമിത്തം രാഷ്ട്രീയനേതൃത്വത്തിനും ശാസ്ത്രീയമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഖേദകരം.
ഇവിടത്തെ പരിസ്ഥിതിതീവ്രവാദികള്‍ നാടിന്റെ പുരോഗതിയെ പിറകോട്ട് പിടിച്ചു വലിക്കുകയാണ്. സയന്‍സ് ഇന്ന് സ്ക്കൂളിലും കോളേജിലും മന:പാഠം പഠിച്ച് പരീക്ഷ എഴുതി പിന്നെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. അത്കൊണ്ട് സയന്റിഫിക്ക് ഔട്ട്ലുക്ക് ആര്‍ക്കുമില്ല. അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ കാര്‍ഷികരംഗത്തും ചികിത്സാരംഗത്തും ജനറ്റിക്ക് എഞ്ചിനീയറിങ്ങ് കൊണ്ട് സാധിക്കും. പക്ഷെ ജനങ്ങളും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും ഈ ശാസ്ത്രസാധ്യതകള്‍ക്ക് നേരെ പുറം തിരിഞ്ഞ് നിന്നാല്‍ എന്ത് ചെയ്യും....
തുടര്‍ന്ന് താഴെ കാണുന്ന ബ്ലോഗ് വായിക്കുക.
മായാലോകം: ബി ടി വഴുതനങ്ങയും ചില ശാസ്ത്ര സങ്കടങ്ങളും
നമ്മുടെ നാട്ടില്‍ അശാസ്ത്രീയമായ ധാരണകളും വിശ്വാസങ്ങളുമാണ് ഇപ്പോള്‍ എല്ലാ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. ശാസ്ത്രസമൂഹം ഇതിനെ പ്രതിരോധിക്കുകയോ സത്യം ജനങ്ങളോട് പറയുകയോ ചെയ്യുന്നുമില്ല. അവര്‍ മൌനത്തിലാണ്. ശാസ്ത്രത്തിന്റെ ലേബലില്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമാകുന്ന ലേഖങ്ങള്‍ എല്ലാം തന്നെ അര്‍ദ്ധസത്യങ്ങളോ അസത്യങ്ങളോ ആണ്. ജനറ്റിക്ക് മോഡിഫൈഡ് വിള എന്ന് പറയുമ്പോള്‍ തന്നെ ജി.എം.പരുത്തിച്ചെടിയുടെ ഇലകള്‍ ഭക്ഷിച്ച് കന്നുകാലികള്‍ ചത്തോടുങ്ങിയെന്നും അവിടത്തെ പരിസ്ഥിതി നശിച്ചും എന്നും മറ്റുമാണ് അഭ്യസ്ഥവിദ്യര്‍ പോലും പ്രചരിപ്പിക്കുന്നത്.
ഒരേ സമയം കീടനാശിനികളെയും ജി.എം.വിളകളെയും എതിര്‍ക്കുന്ന വിചിത്രമായ നിലപാടാണ് ഇവിടത്തെ പരിസ്ഥിതിവാദികള്‍ സ്വീകരിച്ചിരിക്കുന്നത്. രാസവളം, കീടനാശിനികള്‍ , ജി.എം.വിളകള്‍ ഇതൊന്നും പറ്റില്ല എന്നും ജൈവകൃഷി മാത്രമേ പറ്റൂ എന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. നെറ്റില്‍ നോക്കിയാലും ഇമ്മാതിരി ലിങ്കുകള്‍ മാത്രമേ കാണാനുള്ളൂ. ശരിയായ ശാസ്ത്രസത്യങ്ങള്‍ പ്രതിപാദിക്കുന്ന ലിങ്കുകള്‍ നെറ്റില്‍ കാണാനേയില്ല. ഈ പ്രചാരണകോലാഹലങ്ങള്‍ നിമിത്തം രാഷ്ട്രീയനേതൃത്വത്തിനും ശാസ്ത്രീയമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഖേദകരം.
ഇവിടത്തെ പരിസ്ഥിതിതീവ്രവാദികള്‍ നാടിന്റെ പുരോഗതിയെ പിറകോട്ട് പിടിച്ചു വലിക്കുകയാണ്. സയന്‍സ് ഇന്ന് സ്ക്കൂളിലും കോളേജിലും മന:പാഠം പഠിച്ച് പരീക്ഷ എഴുതി പിന്നെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. അത്കൊണ്ട് സയന്റിഫിക്ക് ഔട്ട്ലുക്ക് ആര്‍ക്കുമില്ല. അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ കാര്‍ഷികരംഗത്തും ചികിത്സാരംഗത്തും ജനറ്റിക്ക് എഞ്ചിനീയറിങ്ങ് കൊണ്ട് സാധിക്കും. പക്ഷെ ജനങ്ങളും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും ഈ ശാസ്ത്രസാധ്യതകള്‍ക്ക് നേരെ പുറം തിരിഞ്ഞ് നിന്നാല്‍ എന്ത് ചെയ്യും....
തുടര്‍ന്ന് താഴെ കാണുന്ന ബ്ലോഗ് വായിക്കുക.
മായാലോകം: ബി ടി വഴുതനങ്ങയും ചില ശാസ്ത്ര സങ്കടങ്ങളും
45 comments:
Sukumaretta post vayichu...thanks for a new topic...
കേരള ചരിത്റം പരിശോധിച്ചാല്‍ മാറ്‍ക് സിസ്റ്റ് പാറ്‍ട്ടിക്ക് ഇഷ്ടം ഇല്ലാത്ത എന്തു സാധനം വന്നാലും അതു സ്റ്റാറ്റിസ്റ്റിക്സ് ടെക്നോളജി കേട്ടിട്ടില്ലാത്ത പഠനങ്ങള്‍ റെഫറന്‍സുകള്‍ സ്തോഭ ജനകമായ കള്ളക്കഥകള്‍ ( എവിറ്റെയോ ഒരു പരുത്തി പാടത് ഒരു ആടു എരുക്കില തിന്നോ മറ്റോ മരിച്ചതാണു നിറം കലറ്‍ത്തി ജീവജാലം നരിച്ചു എന്നു അടിച്ചു വിടുന്നത്)വഴി സമറ്‍ഥിക്കുകയും ചെയ്യും
എന്‍ഡൊ സള്‍ഫാണ്റ്റെ കാര്യവും അതു തന്നെ ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥനവും ആവശ്യപ്പെട്ടു എന്‍ഡൊ സള്‍ഫാന്‍ വേണം ആരു കേള്‍ക്കാന്‍
സംഘടിതമായ നുണപ്റചരണം അഴിച്ചു വിടാന്‍ ഇടത് പക്ഷത്തിണ്റ്റെ മെഷീനറിയെ പോലെ എഫീഷ്യണ്റ്റ് ആയി ജറ്‍മ്മനിയിലെ ഗീബത്സു പോലും ഇല്ല
ഇന്നു ഒരു കാര്യം ജനത്തിണ്റ്റെ മുന്നില്‍ അവതരിപ്പിക്കണം എന്നു പാറ്‍ട്ടി വിചാരിച്ചാല്‍ എന്തു മഹാല്‍ ഭുതം എന്നറിയില്ല നാളെ രാവിലെ മുറുക്കാന്‍ കടയില്‍ ചായക്കടയില്‍ മാറ്‍ക്കറ്റില്‍ എല്ലാം ഇതേ വിഷയം പല പല ആളുകള്‍ അവതരിപ്പിക്കും
സീ ഐ ടി യു ക്കാരനും പരിഷത്തു കാരനും ഡിഫിക്കാരനും എസ് എഫ് ഐ ക്കാരനും കേ എസ് ടീ എ കാരനും ബ്ളോഗറും വീ എസും പിണറായിയിും നീലാണ്ടനും സുഗത കുമാരിയും ഓ എന്‍ വി കുറുപ്പും ജസ്റ്റീസ് ശ്രീദേവിയും എന്നു വേണ്ട ജനം അറിയുന്ന എല്ലാവരും ഇതേ സബ്ജക്ട് പല രീതിയില്‍ അവതരണം തുടങ്ങും
പിന്നെ പിക്കറ്റിംഗ് മനുഷ്യ ചങ്ങല മനുഷ്യ സമുദ്രം തെരുവു നാടകം എന്നു വേണ്ട സകല മാന കലാപരിപാടികളും
എന്‍ഡൊ സള്‍ഫാന്‍ പ്റചരണം അവസാനം കേട്ടു കഴിഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ജനത്തിണ്റ്റെ എല്ലാം തലയില്‍ എന്‍ഡൊ സള്‍ഫാന്‍ കൊണ്ട് കോരി ഒഴിച്ചെന്നാണു പാവപ്പെട്ടവനു തോന്നിയത്
ഈ സംഘടിത നുണ പ്രചാരണത്തെ ചെറുക്കാന്‍ വേറെ ആറ്‍ക്കും കഴിയാറുമില്ല ആരും എതിറ്‍ത്ത് ഒന്നും പറയാറുമില്ല
സുഹിലിന്റെ കമന്റു കണ്ടു കണ്ണ് നനഞ്ഞു, സന്തോഷം കൊണ്ടു. ലോകമെമ്പാടും ജി എം വിളകല്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാം മാര്‍ക്സിസ്റ്റ് കുതന്ത്രമാണ് എന്ന് പറഞ്ഞാല്‍ എന്താ പറയുക ? !
കെ.പി എസ് മാഷേ , ലിങ്ക് ഇട്ടു ആളെ വിളിക്കാന്‍ മാത്രം ആ പോസ്റ്റില്‍ വല്ലതും ഉണ്ടോ?
@ അനില്‍ , ആ പോസ്റ്റില്‍ പ്രാഥമികമായി കുറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇനിയും വിശദീകരിക്കാമെന്നേയുള്ളൂ. അനിലിനെ പോലെയുള്ളവര്‍ പോലും ഇങ്ങനെ മിക്സ്ഡ് മനസ്സുള്ളവരാകുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാനില്ല. ഒരു കാര്യം ഉറപ്പാണ് ശാസ്ത്രമേ വിജയിക്കൂ,ഒപ്പം മനുഷ്യനും :)
മാഷേ,
ശാസ്ത്രം ജയിക്കുന്നിടതെല്ലാം കൂടെ മനുഷ്യനും ജയിക്കണം എന്നില്ല.
ജി എം പരുത്തിയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടമാണ് വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭക്ഷ്യ വസ്തുവായ സാധനങ്ങളുടെ കാര്യത്തില്‍ തെറ്റ് തിരുത്തലിനു അവസരമില്ല, പഠനങ്ങള്‍ നടക്കട്ടെ, എന്നിട്ടാവാം അന്തിമ തീരുമാനങ്ങള്‍.
പഠനങ്ങള്‍ തുടരട്ടെ..കെ പി എസ്സിന്റെ പോസ്റ്റുകളും , പല അറിവുകളും അതിലൂടെ പകര്‍ന്നു കിട്ടാറുണ്ട്.
ഇനിയെല്ലാം ഇതുപോലത്തെ സങ്കരവർഗ്ഗങ്ങളുടെ കാലം...
ഇവിടെ സൌത്താഫ്രിക്കയിലെ പത്രത്തില്‍ വായിച്ചതാണ്, ഞങ്ങളു താമസിക്കുന്ന സ്ഥലത്തു തന്നെ നടന്നത്.
മെയ്സ്/കോണ്‍ ജിനെറ്റിക്കലി മോഡൊഫൈഡ് വിത്തു വാങ്ങി കൃഷിതുടങ്ങി.
കൂട്ടത്തില്‍ പറയട്ടെ, ഇവിടെ റിസേര്‍ച്ച് & ടെക്നോളജി ശരിക്കും നടപ്പാക്കുന്ന രാജ്യമാണ്. അതില്‍ യൂണിവേഴ്സിറ്റികള്‍ മുങ്കൈ എടൂക്കും. അങ്ങനെ നടത്തിയ പരീക്ഷണത്തില്‍ ആ മെയ്സു വിത്തുകള്‍ കഴിച്ചാല്‍ അതില്‍ നിന്നുണ്ടാകാവുന്ന ഗുണദോഷങ്ങലിലേക്ക് പൂര്‍ണമായ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചവയല്ലായിരുന്നു എന്നു മനസിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ല് എന്നു പറഞ്ഞാണ് കര്‍ഷകകുത്തകള്‍ അതു കൃഷിയിറക്കിയത്.
രണ്ടാമതായി ചെറുകിടകര്‍ഷകന് വിലകൊടുത്തു വിത്തുവാങ്ങണമെന്നുള്ള സാമ്പത്തിക ഭാരം.
ഇതൊക്കെത്തന്നെയല്ലേ ഈ വിത്തുകളേക്കുറിച്ചുള്ള ആരോപണങ്ങള്‍ അതിനെകുറിച്ച് മാഷും റെഫറ്ന്‍സു ലേഖനവും ഒന്നും പറയുകയുണ്ടായില്ലല്ലോ
ഈ വിഷയത്തില്‍ എന്റെ കാഴ്ച്ചപ്പാട് കെപിയെസ്സിന്റെ തന്നെ മുമ്പുള്ള ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നതാണ്. മാറ്റം വരുത്താന്‍ തക്ക സത്യങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
മാവേലികേരളത്തിന്റെ കമന്റ് വ്യക്തമല്ല. വിവരങ്ങള്‍ക്ക് പത്രങ്ങളെ ആശ്രയിക്കുന്നത്കൊണ്ടുള്ള ദോഷമാണിത്. പത്രങ്ങളില്‍ അച്ചടിച്ചുവരുന്നത് മുഴുവനും ശരിയാകണമെന്നില്ല്ല.
ആ മെയ്സു വിത്തുകള്‍ കഴിച്ചാല്‍ അതില്‍ നിന്നുണ്ടാകാവുന്ന ഗുണദോഷങ്ങളിലേക്ക് പൂര്‍ണമായ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചവയല്ലായിരുന്നു എന്നു മനസിലാക്കാന്‍ കഴിഞ്ഞു എന്ന ഭാഗം നോക്കുക. എത്ര അവ്യക്തമായ പ്രസ്താവനയാണത്. ഗുണദോഷങ്ങള്‍ ആര് പരീക്ഷണം നടത്തി? പത്രങ്ങളില്‍ ഒരു ലേഖനം തയ്യാറാക്കി ആര് അയച്ചുകൊടുത്താലും അത് പ്രസിദ്ധീകരിക്കും.
പിന്നെ, ചെറുകിടകര്‍ഷകന് വിലകൊടുത്തു വിത്തുവാങ്ങണമെന്നുള്ള സാമ്പത്തിക ഭാരം എന്ന് പറയുന്നു. അതെന്താ കര്‍ഷകര്‍ വിത്ത് കാശ് കൊടുത്ത് വാങ്ങണ്ടേ? കൃഷി ചെയ്ത് വിളവ് വിറ്റ് വരുമാനം ഉണ്ടാക്കാനല്ലേ വിത്ത് വാങ്ങുന്നത്. ഇപ്പോള്‍ പരമ്പരാഗത വിത്ത് കാശ് കൊടുത്ത് വാങ്ങുന്നില്ലേ? ജനിതകവിത്തുകളെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. പത്താം ക്ലാസ്സ് വരെ ജീവശാസ്ത്രം ഗ്രഹിച്ച് പഠിച്ചവര്‍ക്ക് മനസ്സിലാക്കാനുള്ള കാര്യമേയുള്ളൂ ഇതില്‍ . മായ തന്റെ ബ്ലോഗില്‍ ലളിതമായി അക്കാര്യം പറഞ്ഞിട്ടുണ്ട്. പക്ഷെ മുന്‍വിധിയുള്ള വായനക്കാരുടെ ഗ്രാഹ്യബുദ്ധി പ്രഥമവായനയ്ക്ക് തന്നെ അത് തള്ളിക്കളയും. അതാണ് പ്രശ്നം.
മുകളില്‍ അനില്‍ പറഞ്ഞത് കേട്ടില്ലേ,പഠനം നടക്കട്ടെ എന്ന്. ഇപ്പോഴത്തെ ഒരു ഫാഷന്‍ പറച്ചില്‍ ആണത്. ആര് പഠനം നടത്താന്‍ ? ശാസ്ത്രസമൂഹവും ലാബറട്ടറികളും കൂടാതെ സമാന്തര ശാസ്ത്രജ്ഞന്മാരും ഗവേഷണവും വേറെയുണ്ടോ? ഒന്നുകില്‍ ശാസ്ത്രത്തെ വിശ്വസിക്കണം. അല്ലെങ്കില്‍ ശാസ്ത്രവിരുദ്ധരായ പ്രചാരകരെ വിശ്വസിക്കണം.
റഫറന്‍സും ലേഖനങ്ങളും ഒക്കെയുണ്ട്. വീണ്ടും എഴുതാം.
ലാബില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ മാത്രമേ ഗവേഷണം ആകൂ എന്നുണ്ടോ മാഷേ?
ഡേറ്റ കളക്റ്റ് ചെയ്തു വിലയിരുതിയാലും അത് പഠനം തന്നെ.
ലോകത്ത് നടക്കുന്ന ഗവേഷണങ്ങളും അതിന്റെ ഫലവും എല്ലാം മനുഷ്യന് നന്മ മാത്രം വരണം എന്ന് കരുതി നടക്കുന്നതാണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.
കഴിഞ്ഞ ദിവസം വന്ന ഒരു റിപ്പോര്‍ട്ട് http://indiatoday.intoday.in/site/story/toxin-from-gm-crops-found-in-human-blood/1/137728.html
ആ രക്ത പരിശോധന നടത്തിയവര്‍ വ്യാജ ഡോക്ടര്‍മാര്‍ ആണോ ?
അനില്‍ തന്ന ലിങ്ക് വായിച്ചു. ശുദ്ധ അസംബന്ധമാണ് ആ ലേഖനം. ഇമ്മാതിരി ലിങ്കുകള്‍ നെറ്റില്‍ ഇഷ്ടം പോലെ കിട്ടും. ഡല്‍ഹിയിലെ ഏതോ ഒരു ശര്‍മ്മ എഴുതിയതാണ് ആ ലേഖനം. ക്യാനഡയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചു പോലും. എന്ത്? ‘Scientists from the University of Sherbrooke, Canada, have detected the insecticidal protein, Cry1Ab, circulating in the blood of pregnant as well as non-pregnant women’ ഗര്‍ഭിണിയുടെ രക്തത്തില്‍ ഇന്‍സ്ക്റ്റിസൈഡല്‍ പ്രോട്ടീന്‍ കണ്ടുപിടിച്ചു എന്നാണ് ആ ശര്‍മ്മ തട്ടിവിടുന്നത്. ആളുകള്‍ക്ക് ഇമ്മാതിരി കേട്ടാല്‍ മതിയല്ലൊ. പ്രോട്ടീന്‍ എന്നാല്‍ എന്തെന്ന് സാമാന്യബോധം ഇല്ലാത്തത്കൊണ്ടാണ് ഇതൊക്കെ വിശ്വസിക്കുന്നത്.
ഓരോ ജീവിയും അതിന്റെ പ്രോട്ടീന്‍ സ്വയം സംശ്ലേഷണം ചെയ്യുകയാണ് ചെയ്യുന്നത്. അന്യപ്രോട്ടീന്‍ മറ്റൊരു ജീവിയുടെ ശരീരത്തിലോ രക്തത്തിലോ കലര്‍ന്നാല്‍ ആ ജീവി ജീവനോടെ ഉണ്ടാവില്ല. ആ ലേഖനത്തില്‍ പറയുന്ന Cry1Ab എന്ന പ്രോട്ടീന്‍ ബിടി വഴുതനങ്ങയില്‍ കാണും. നാം ആഹരിക്കുന്ന ഏത് പ്രോട്ടീനും അമിനോ ആസിഡുകളായി വിഘടിച്ചിട്ടാണ് രക്തത്തില്‍ പ്രവേശിക്കുന്നത്. പിന്നീട് ആ അമിനോ ആസിഡുകള്‍ കൊണ്ട് നമ്മുടെ ശരീരം ഹ്യൂമന്‍ പ്രോട്ടീന്‍ സംശ്ലേഷണം ചെയ്യുന്നു.
ഒരു ഉദാഹരണം പറയാം. പാമ്പ് കടിച്ചാല്‍ മനുഷ്യന്‍ ചത്തുപോകും. പാമ്പിന്റെ വിഷം എന്നത് ഒരു പ്രോട്ടീന്‍ ആണ്. ആ അന്യപ്രോട്ടീന്‍ നമ്മുടെ രക്തത്തില്‍ കലരുന്നത്കൊണ്ടാണ് ചത്തുപോകുന്നത്. എന്നാല്‍ അതേ വിഷം നാം കുടിച്ചാല്‍ ഒന്നും സംഭവിക്കില്ല. എന്ത്കൊണ്ട്? ആ പ്രോട്ടീന്‍ നമ്മുടെ ചെറുകുടലില്‍ വെച്ച് അമിനോ ആസിഡുകളായി പിരിയുന്നു. നാല് മൂലകങ്ങള്‍ ചേര്‍ന്നാണ് എല്ലാ അമിനോ ആസിഡുകളും നിര്‍മ്മിതമാകുന്നത്. കാര്‍ബണ്‍ , ഹൈഡ്രജന്‍ , ഓക്സിജന്‍ , നൈട്രജന്‍ എന്നിവയാണത്. ഈ മൂലകങ്ങള്‍ ചേര്‍ന്ന് അമിനോ ആസിഡുകള്‍ ഉണ്ടാകുന്നു. അമിനോ ആസിഡുകള്‍ ചേര്‍ന്ന് കോടാനുകോടി പ്രോട്ടീനുകള്‍ ഉണ്ടാകുന്നു. രണ്ട് ജീവിയ്ക്ക് ഒരേ പോലെ പ്രോട്ടീന്‍ ഉണ്ടാവില്ല. ചുരുക്കത്തില്‍ പ്രോട്ടീനുകളുടെ വ്യത്യാസമാണ് ജൈവവൈവിദ്ധ്യത്തിന് കാരണം. ഇതൊക്കെ ആ ലേഖനം എഴുതിയ ശര്‍മ്മയ്ക്കറിയില്ല. അനിലിന് അറിയാമായിരുന്നെങ്കില്‍ ആ ലിങ്ക് വായിച്ച് അപ്പോള്‍ തന്നെ തള്ളുമായിരുന്നു.
ബിടി വഴുതനങ്ങയോ തക്കാളിയോ മറ്റെന്ത് കഴിച്ചാലും അതിലെ ജീനുകള്‍ നമ്മിലേക്ക് പ്രവേശിച്ച് അപകടമുണ്ടാക്കും എന്നത് അസംബന്ധമാണ്. ബാക്കി പിന്നെ..
ജീന്‍ എന്നാല്‍ ഓരോ ജീവിയുടെയും ഘടന നിര്‍ണ്ണയിക്കുന്ന ബ്ലൂപ്രിന്റാണ്. പ്രോട്ടീന്‍ നിര്‍മ്മാണം മുതല്‍ ജീവിയുടെ എല്ലാ ഗുണവിശേഷണങ്ങളും അടങ്ങുന്ന കോശനിര്‍മ്മ്മിതിയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നത് ആ ജീവിയുടെ ജീനുകളാണ്. ഒരു ജീവിയുടെ ജീനുകള്‍ ആ ജീവിയില്‍ മാത്രമേ വര്‍ക്ക് ആവുകയുള്ളൂ. ആഹാരത്തിലൂടെ ഒരു ജീവിയുടെ ജീനുകള്‍ നമ്മുടെ ഉദരത്തിലെത്തിയാല്‍ ആ ജീന്‍ നമ്മുടെ ശരീരത്തിന് അസംസ്കൃതപദാര്‍ത്ഥം മാത്രമാണ്. ജീവികളില്‍ അഭിലഷണീയമായ മാറ്റങ്ങള്‍ വരുത്തുന്നതാണ് ജനറ്റിക്ക് എഞ്ചിനീയറിങ്ങ്. ജീന്‍ തെറാപ്പി മനുഷ്യനിലും നടത്തുന്ന കാലം വിദൂരമല്ല. ഇതിനെപറ്റിയൊക്കെ നിഷേധാത്മകമായ പ്രചാരണങ്ങള്‍ എവിടെ നിന്നാണ് തുടങ്ങിയത്, എന്നൊക്കെ ശാസ്ത്രസമൂഹം അന്വേഷിക്കണമായിരുന്നു.
മാഷേ,
വയറ്റില്‍ എത്തുന്ന എല്ലാ പ്രോട്ടീനും ബ്രേക്ക് ആയിപ്പോകുമെന്നും, ഇന്ടാക്റ്റ് പ്രോടീന്‍ മോലീക്യൂല്സ് ബ്ലഡ് സ്ടീമില്‍ കടക്കുകയില്ല എന്ന ധാരണയും ഒന്ന് അപ്ടേറ്റ് ചെയ്യുന്നത് നന്നായിരിക്കും. ഈ സന്ദര്‍ഭം വിട്ടേക്കുക, പൊതുവായി പറഞ്ഞതാണ്.
ഈ ആര്‍ട്ടിക്കിള്‍ ഒന്ന് നോക്കുക, കൃത്രിമായി ഉണ്ടാക്കിയതാണോ എന്ന് എനിക്ക് അറിയില്ല,
http://somloquesembrem.files.wordpress.com/2010/07/arisleblanc2011.pdf
അനില്‍ , പ്രോട്ടീന്‍ അമിനോആസിഡായി വിഘടിക്കാത്തത് രക്തത്തിലേക്ക് കടക്കില്ല എന്നത് ബയോളജിയിലെ ഏറ്റവും പ്രാഥമികമായ പാഠമാണ്. ഓരോ ജീവിയ്ക്കും രക്ഷാകവചങ്ങളുണ്ട്. ഇത്തരം ലിങ്കുകള്‍ തപ്പിപ്പോകുന്നതിന് പകരം സ്കൂള്‍ കുട്ടികളുടെ സയന്‍സ് ടെക്സ്റ്റുകള്‍ ഒന്നുകൂടി മനസ്സിരുത്തി പഠിക്കുന്നത് നന്നായിരിക്കും.
മാഷേ,
പത്താം ക്ലാസില്‍ നിന്നും ഒക്കെ പോന്നിട് ഒരുപാടു വര്‍ഷങ്ങള്‍ കഴിഞ്ഞു.
മാഷൊരു കാര്യം ചെയ്യ്
gastro intestinal absorption of intact protien
എന്ന് ഗൂഗിളില്‍ തപ്പിനോക്ക്, ചിലപ്പോള്‍ ധാരണകള്‍ മാറിയേക്കും.
ഏട്ടിലെ പശു പുല്ലു തിന്നതായിട്ടു; എനിക്ക് കേട്ടറിവ് പോലുമില്ല!
നിങ്ങള്‍ ഇവിടെക്കിടന്നു ചീറ്റുന്നതിന് പകരം, ഏതെന്കിലും, കര്‍ഷകനോട്, ഒരഭിപ്രായം, എന്നെങ്കിലും, ചോദിച്ചിട്ടുണ്ടോ?
"ഇത് എന്നതിന്‍ കനിയെടീ" എന്ന് ചോദിക്കുന്ന പുതിയ തലമുറയ്ക്ക്, കൃഷിയെപ്പറ്റിയും, വിത്തിനെപ്പറ്റിയും, എന്തഭിപ്രായമുണ്ട് പറയാന്‍?
ഒരു കരിക്ക് കയ്യില്‍ കൊടുത്താല്‍, അത് ചെത്തി തിന്നാന്‍ മാത്രമുള്ള, ആര്‍ജവമുള്ള എത്ര ചെറുപ്പക്കാരുണ്ടിവിടെ???
എന്റെ ധാരണകള്‍ മാറാനൊന്നുമില്ല. വിഷയം മാറിപ്പോകും. ഇവിടെ, ജി എം വിത്തുകള്‍ മനുഷ്യന് അത്യന്താപേക്ഷിതമാണ് എന്നും അത് വര്‍ഷങ്ങളായി ശാസ്ത്രസമൂഹം ഗവേഷണം നടത്തി കണ്ടുപിടിച്ചതാണ് എന്നുമാണ് എന്റെ വിഷയം. എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം, കമ്പ്യൂട്ടറിനെയൊക്കെ എതിര്‍ത്തപോലെ. ആരെതിര്‍ത്താലും ഭാവിയിലെ മനുഷ്യന്റെ ഭക്ഷ്യാവശ്യങ്ങളെ പൂര്‍ത്തി ചെയ്യാന്‍ ജനിതക സാങ്കേതിക വിദ്യയെ ആശ്രയിച്ചേ പറ്റൂ. gastro intestinal absorption of intact protien എന്ന് സര്‍ച്ച് ചെയ്താല്‍ കുറെ ലിങ്കുകള്‍ കിട്ടും. എന്തിനാണ് ലിങ്കുകള്‍ ഇല്ലാത്തത്? അതൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. ജി എം വിളകളുടെ സാധുത ചോദ്യം ചെയ്യാന്‍ absorption of intact protien എന്ന പ്രതിഭാസം ആരും എഴുതിക്കണ്ടില്ല. പറഞ്ഞ് പറഞ്ഞ് വിഷയം എങ്ങോ എത്തിപ്പോകും എന്നതിനാല്‍ അതിനെ പറ്റി ഈ പോസ്റ്റില്‍ കൂടുതല്‍ പറയുന്നില്ല. ജി.എം . വിളകളെ എതിര്‍ത്തും യൂറോപ്യന്‍ യൂനിയന്‍ തന്നെയാണ് സാര്‍വ്വദേശീയ പ്രചാരണ രംഗത്തുള്ളത്. ഇവിടത്തെ പരിസ്ഥിതിവാദികളും മാര്‍ക്സിസ്റ്റുകാരും അവരുടെ വലയില്‍ വീണുപോയിരിക്കുന്നു. എസ്.രാമചന്ദ്രന്‍ പിള്ള ഇക്കാര്യത്തില്‍ മാത്രം ശാസ്ത്രീയമായി ചിന്തിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ നമ്മുടെ നാട്ടില്‍ കുറെയധികം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ജി.എം.രീതിയില്‍ കൃഷി ചെയ്യുകയും അതൊക്കെ ആളുകള്‍ ഉപയോഗിച്ചുവരുന്നുമുണ്ട്.
ഇന്ടാക്റ്റ് പ്രോട്ടീന്റെ അബ്സോര്‍പ്ഷന്നും പത്താം ക്ലാസും എങ്ങിനെ ചര്‍ച്ചയില്‍ വന്നു എന്ന് കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാവും.
ചര്‍ച്ച വഴി മാറിപ്പോകണ്ട , നടക്കട്ടെ.
ഇന്ത്യയില്‍ എന്തെല്ലാമാണ് ജി.എം.വിളകള്‍ എന്ന് നെറ്റില്‍ തപ്പിയപ്പോള്‍ കണ്ടത്:
What GM crops and food items is India experimenting with?
Besides cotton, genetic engineering experiments are being conducted on maize, mustard, sugarcane, sorghum, pigeonpea, chickpea, rice, tomato, brinjal, potato, banana, papaya, cauliflower, oilseeds, castor, soyabean and medicinal plants. experiments are also underway on several species of fish.
"നാല് മൂലകങ്ങള്‍ ചേര്‍ന്നാണ് എല്ലാ അമിനോ ആസിഡുകളും നിര്‍മ്മിതമാകുന്നത്. കാര്‍ബണ്‍ , ഹൈഡ്രജന്‍ , ഓക്സിജന്‍ , നൈട്രജന്‍ എന്നിവയാണത്. ഈ മൂലകങ്ങള്‍ ചേര്‍ന്ന് അമിനോ ആസിഡുകള്‍ ഉണ്ടാകുന്നു"
:) :) :) :) :) :) :) :)
ചിരിച്ച് ഒരു പരുവമായി... കോട്ടിയത് മനസ്സിലായില്ലെങ്കില്‍ പറയണേ...
“രണ്ട് ജീവിയ്ക്ക് ഒരേ പോലെ പ്രോട്ടീന്‍ ഉണ്ടാവില്ല. ചുരുക്കത്തില്‍ പ്രോട്ടീനുകളുടെ വ്യത്യാസമാണ് ജൈവവൈവിദ്ധ്യത്തിന് കാരണം.”
“ഒരേ പോലെ” എന്നത് ഒന്ന് കൂടി ക്ലിയര്‍ ആക്കി തരുമോ...
ഇത് പോലെ മാവില്‍ എറിഞ്ഞാല്‍ ചിലപ്പോള്‍ തേങ്ങയും വീഴും :)
സെര്‍ച്ച് ചെയ്താല്‍ പലതും കിട്ടും എന്ന് പറയുകയും എന്നാല്‍ അത് തന്നെ മറ്റുള്ളവരോട് ചെയ്യാന്‍ പറയുകയും ചെയ്യുന്ന മാഷിന്റെ ഇരട്ടത്താപ്പ് എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു :)
Re:
...
From:
Ethiran Kathiravan
...
View Contact
To: panicker Dr.N.S.
പണിക്കർ സാറേ, സന്തോഷം ഇവിടെ കണ്ടതിൽ.
Peptides containing maximum 4 amino acids are absorbed. New born babies have the capacity to absorb whole proteins, but this ability is lost soon.
The are instances of whole protein absorption too. Some proteins like heme are absorbed through iron transporters, Some other proteins even of 18 amino acid long could be absorbed through specific receptors.
Most of the proteins would be broken up by the intensely active proteases on the surface of intestinal and gastric epithelial cells. This is a hindrance to the design of drug-active peptides. They would be destroyed by these proteases.
Kartha
2010/9/8 panicker Dr.N.S.
Sir - a belated happy 0nam.
bye the way I have a doubt. What is the longest polypeptide ( number of amino
acids in the chain) that can be absorbed as it is from the gut? or is it that
only amino acids can be absorbed as they are?
Regards
Panicker
പത്താം ക്ലാസു കഴിഞ്ഞാലും അറിവുള്ളവരോടുചോദിച്ചു കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ തെറ്റില്ല കെപി എസ്സെ.
എനിക്കു ഇതുപോലൊരു കാര്യത്തില്‍ ഒരാവസ്യം വന്നപ്പോള്‍ പത്താം ക്ലാസു പുസ്തകത്തിനു പകരം ഞാന്‍ കണ്ട മാര്‍ഗ്ഗമാണ് മുകളില്‍
3.367 ഇമ്പാക്റ്റ് ഫാക്റ്റര്‍ ഉള്ള Reproductive Toxicology എന്ന ജേര്‍ണലില്‍ മെയ് 2011 എഡിഷനില്‍ 528-533 പേയ്ജുകളിലായി അനില്‍ ചൂണ്ടി കാട്ടിയ പഠനം ഉണ്ട് മാഷേ. ലിങ്ക് http://www.sciencedirect.com/science/article/pii/S0890623811000566
ആ പേപ്പര്‍ കിട്ടുവാന്‍ 31 ഡോളര്‍ മുടക്കണം. അതിന് പകരം അതിന്റെ അബ്സ്ട്രാക്റ്റ് വായിച്ചതിന് ശേഷം ഫിഗേഴ്സ്/ടേബിള്‍സ് ടാബ് ക്ലിക്കുക. അവിടെ ഫിഗര്‍ 1ഉം 2ഉം സൂക്ഷിച്ച് നോക്കുക. ഇനി മറുപടി പ്രതീക്ഷിക്കുന്നു ;)
ഒരു വാര്‍ത്ത ശരിയാണൊ എന്ന് നോക്കുവാന്‍ അതിന്റെ ഉറവിടം കണ്ടെത്താതെ പത്രത്തിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടുന്ന പ്രവണത ശരിയാണോ എന്ന് മാഷ് തന്നെ നിശ്ചയിക്ക് :)
നെറ്റില്‍ ചുമ്മാ സെര്‍ച്ച് ചെയ്യലല്ല വേണ്ടത് എന്ന് മാഷിന് ഞാന്‍ പല തവണയായി പല പോസ്റ്റിലുമായി ഫ്രീയായി ഉപദേശം തരുന്നു. എവിടെ എന്നെ പോലെയുള്ള നിസ്സാരകാരെ മാഷിന്റെ കണ്ണില്‍ പിടിക്കില്ലല്ലോ... ഓ മറന്നു ഞാന്‍ ഒരു രാഷ്ട്രീയ പക്ഷപാതക്കാരന്‍ അങ്ങിനെ എന്തോ അല്ലയോ ഒരു കമന്റില്‍ പറഞ്ഞത് :)
@ അനില്‍: ആ പഠനം ഞാന്‍ കണ്ടില്ലായിരുന്നു. ചൂണ്ട് പലക തന്നതിന് നന്ദി.
മനോജ്,
ഇത് താങ്കളുടെ മേഖല ആണെന്ന് അറിയാം, എന്നാലും ഇടപെടലിന് നന്ദി.
:)
@ മനോജ്, ..കോട്ടിയത് മനസ്സിലായില്ല.
ഒരേ പോലെ എന്നതിന് കൂടുതല്‍ ക്ലീയര്‍ ആക്കാനൊന്നുമില്ല. ക്ലീയര്‍ ആകാത്തതിന്റെ കുഴപ്പം എനിക്ക് പരിഹരിക്കാനാവില്ല. കാട്ടാനയെയും കട്ടുറുമ്പിനെയും വേര്‍തിരിക്കുന്നത് അതാതിന്റെ പ്രോട്ടീന്‍ ആണെന്നും പ്രോട്ടീനുകള്‍ ഓരോ ജീവിയ്ക്കും യുനീക്കാണെന്നും മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നു. അതൊക്കെ ബയോളജിയില്‍ ആദ്യം പഠിക്കുന്ന പാഠങ്ങള്‍ ആണ്. ശാസ്ത്രം മുന്നേറുകയും പരിഷ്ക്കരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ബെയിസ് മാറുന്നില്ല.
നെറ്റില്‍ സര്‍ച്ച് ചെയ്താല്‍ ലിങ്കുകള്‍ ഇഷ്ടം പോലെ കിട്ടും എന്ന് പറഞ്ഞാല്‍ , നെറ്റില്‍ നിന്ന് ഒന്നും എടുക്കേണ്ട എന്നാണ് ഞാന്‍ പറയുന്നത് എന്ന് മനസ്സിലാക്കുന്ന നല്ല ബുദ്ധിക്ക് നല്ല നമസ്ക്കാരം.
നെറ്റില്‍ വിവരങ്ങളുടെ മഹാസമുദ്രം ഉണ്ടെന്ന് പറയുമ്പോള്‍ തന്നെ ആനുപാതികമായി വിവരമാലിന്യങ്ങളുമുണ്ടെന്നും അവനവന് ത്യാജ്യഗ്രാഹ്യബുദ്ധി വേണമെന്നും മറ്റുള്ള വായനക്കാര്‍ക്ക് വേണ്ടി ഇവിടെ പറയട്ടെ.മനോജിനോടല്ല...
ആധുനികമായ എന്തിനെയും എതിര്‍ക്കുക എന്നത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരുടെ തലയെഴുത്താണ്. പണ്ട് ഫ്ലഷ്‌ഔട്ട് മുതല്‍ ആധുനികകാലത്ത് കമ്പ്യൂട്ടര്‍ വരെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ നോക്കി. ഒടുവില്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞാല്‍ എതിര്‍ത്തതിനെ സ്വീകരിക്കുക എന്നതാണ് സ്റ്റൈല്‍. ജി.എം.ക്രോപ്സ് പതിനഞ്ച് വര്‍ഷം കഴിയുന്ന മുറക്ക് മാര്‍ക്സിസ്റ്റുകാരും അംഗീകരിക്കും. വേറെ ഗതിയില്ല. എസ്.ആര്‍ .പി. സഖാവ് അല്പം നേരത്തെ അംഗീകരിക്കുന്നു എന്ന് വെച്ച് മനോജിനെ പോലെയുള്ള സഖാക്കള്‍ക്ക് അംഗീകരിക്കാന്‍ സമയം എത്തണമല്ലോ..
കെ.പി.എസ്സ്.,
താങ്കളെ മനസ്സിലാക്കിക്കാമെന്ന വ്യാമോഹം എനിക്കില്ല.... :)
എങ്കിലും എപ്പോഴും പറയുന്നത് പോലെ താങ്കളുടെ വായനക്കാര്‍ തെറ്റ്ധാരണയില്‍ പെടെരുതെന്നത് കൊണ്ട്... മറ്റൊരു തലം ഇതിനുണ്ടെന്ന് അവരും മനസ്സിലാക്കി വേണ്ടത് അവര്‍ എടുക്കട്ടെ എന്നുള്ളതും കൊണ്ടാണ്...
അമേരിക്കയില്‍ ജി.എംനെ എതിര്‍ക്കുന്നത് ചുവപ്പന്മാരാണ് എന്ന താങ്കളുടെ കണ്ടെത്തെലിന് ഒരു കീ ജെയ് ;)
ആ ഇന്ത്യ റ്റുഡേയില്‍ സൂചിപ്പിച്ച, താങ്കള്‍ നിഷ്കരുണം വലിച്ച് കീറിയ, ടോക്സിക്കോളജി ജേര്‍ണലില്‍ ക്യാനഡയിലെ ശാസ്തജ്ഞര്‍ പ്രസിദ്ധീകരിച്ച ആ പഠനത്തെ പറ്റി താങ്കളുടെ പുതിയ അഭിപ്രായം കണ്ടില്ല... ടുഡേയീല്‍ ലേഖനം ചൂണ്ടി കാട്ടിയത് വായുവില്‍ നിന്നെടുത്ത വാചക കസര്‍ത്തല്ല എന്നെങ്കിലും അംഗീകരിക്കുവാനുള്ള സാമാന്യ മര്യാദ കാണിക്കാമായിരുന്നു...
ഇത് തന്നെയാണ് ഞാന്‍ ചൂണ്ടി കാട്ടിയത്. എനിക്കും സെര്‍ച്ച് ചെയ്തപ്പോള്‍ ഇന്ത്യ ടുഡേയും ജേര്‍ണലും ലഭിച്ചു. ഞാന്‍ ജേര്‍ണലില്‍ ചെന്ന് നോക്കി.. താങ്കള്‍ ടുഡേയില്‍ ഉടക്കി നിന്നു കൂടുതല്‍ മുന്നോട്ട് പോകാതെ അനിലിനെയും ടുഡേയില്‍ ആ ലേഖനം എഴുതിയ ലേഖകനെയും എടുത്തിട്ട് കുടഞ്ഞ് അവരെ വിവരമില്ലാത്തവരാക്കി ചിത്രീകരിച്ചു. ഇപ്പോള്‍ താങ്കള്‍ക്ക് താങ്കളെ മനസ്സിലായെന്ന് തോന്നുന്നു... :)
പിന്നെ ആദ്യ കമന്റിലെ സാധനം... താങ്കള്‍ക്ക് മനസ്സിലാകാഞ്ഞത്...
അമിനോ ആസിഡുകള്‍ ഏതൊക്കെ എന്നും, അതിന്റെ സ്ട്രക്റ്റര്‍ ഏതൊക്കെ എന്നും എഴുതി നോക്കുക. അപ്പോള്‍ കാര്‍ബണ്‍ , ഹൈഡ്രജന്‍ , ഓക്സിജന്‍ , നൈട്രജന്‍ മൂലകങ്ങള്‍ മാത്രം എന്നത് തെറ്റ് എന്ന് മനസ്സിലാകും ;)
എന്ത് ചെയ്യാനാ മാഷേ ഞാന്‍ പണീ എടുക്കുന്നത് ഇപ്പോള്‍ സിസ്റ്റീന്‍ (cysteine) എന്ന അമിനോആസിഡിനെ ചുറ്റിപറ്റിയാണ്.. അതിലെ താങ്കളുടെ 4 മൂലകങ്ങള്‍ക്ക് പുറമേയുള്ള സള്‍ഫര്‍ എന്ന കക്ഷി ഒരു സംഭവം തന്നെയാണ്... ജീവികളെ നിയന്ത്രിക്കുന്നത് വരെ സള്‍ഫര്‍ ഉള്ള ഈ അമിനോആസിഡ് കുട്ടനാണെന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ പോകുന്നു.. ആ സമയത്ത് വെറും 4 മൂലകങ്ങള്‍ മാത്രമേ അമിനോആസിഡുകളിലുള്ളൂ എന്ന താങ്കളുടെ വാക്കുകള്‍ വായിച്ചപ്പോള്‍ ഞെട്ടി.
അമിനോ ആസിഡിന്റെ പൊതു സ്ട്രക്റ്റര്‍ കണ്ട് അമിനോ ആസിഡില്‍ ആകെ 4 മൂലകങ്ങള്‍ ഉള്ളൂ എന്ന് ഉറപ്പിക്കുന്നതിന് മുന്‍പ് എല്ലാത്തിന്റെയും സ്ട്രക്റ്റര്‍ വിശദമായി നോക്കാമായിരുന്നു. 10ആം ക്ലാസ്സ് കുട്ടികള്‍ പോലും അതല്ലേ ചെയ്യുക മാഷേ ;)
ഇനി അമിനോ ആസിഡുകളിലെ സിസ്റ്റീനും മെറ്റാതൈയോനിനും ചുവപ്പന്മാരുടെ കുത്തി തിരികലാണെന്ന് പറയുമോ ആവോ ;)
“ഒരേ പോലെ” എന്നത് ഒന്ന് കൂടി ക്ലിയര്‍ ആകണ്ടയോ!!!
ഒരു ഉദാഹരണം മിക്കവാറും എല്ലാ സ്പീഷീസിലും ആക്റ്റിന്‍ എന്ന പ്രോട്ടീന്‍ ഉണ്ട്. അതിന്റെ ധര്‍മ്മം ഒന്ന് തന്നെയാണ്. ഇനി ആക്റ്റിന്‍ എന്ന 42 കെ.ഡി.എ. പ്രോട്ടീനിലെ സീക്വന്‍സുകള്‍ സ്പീഷീസ് അനുസരിച്ച് മാറും. അത് കൊണ്ടാണ് ഞാന്‍ താങ്കളുടെ “ഒരേ പോലെ” എന്ന വാക്കിന്റെ വിശദീകരണം ചോദിച്ചത്!
ലോകത്ത് ജി.എംനെ എതിര്‍ക്കുന്നവരെല്ലാം ചുവപ്പന്മാര്‍ മാത്രമാണെന്ന് വരുത്തി തീര്‍ക്കുന്ന ചില ബ്ലോഗര്‍മാരുടെ ചെയ്തികളെ ശക്തമായി എതിര്‍ക്കുന്നു. അമേരിക്കയിലും മറ്റും ചുവപ്പന്മാരില്ല എന്ന് ഇവര്‍ തന്നെ ചങ്കൂറ്റം കൊള്ളുകയും എന്നാല്‍ തങ്ങള്‍ അനുകൂലിക്കുന്നതിനെതിരെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഉടനെ കേരളത്തിലേയ്ക്ക് ചുരുങ്ങി ചുവപ്പിനെ കുറ്റം പറയുകയും ചെയ്യുന്ന ഇരട്ട മുഖം ഇനിയെങ്കിലും എടുത്ത് കളയരുതോ!!!
ഇങ്ങനെയൊരു പോസ്റ്റിലും കമന്റിലും സല്‍ഫര്‍ അടങ്ങിയ Cysteine, Methionine എന്നിങ്ങനെയുള്ള രണ്ട് അമിനോ ആസിഡുകളെ പറ്റി പറയേണ്ടതില്ല. സാന്ദര്‍ഭികമായി ചില കാര്യങ്ങള്‍ സ്പര്‍ശിച്ചുപോകുന്നേയുള്ളൂ. ലോകത്ത് ഇപ്പൊ ചുവപ്പന്മാര്‍ കേരളത്തിലല്ലേയുള്ളൂ. അത് തന്നെ ശോചനീയമായ അവസ്ഥയിലും. കേട്ടില്ലേ പരിയാരത്ത് നൂറ് ശതമാനം സീറ്റും മേനേജ്‌മെന്റ് ക്വാട്ടയില്‍ വില്‍ക്കുന്നത്. അവനവന്റെ കൈയില്‍ ഇല്ലാത്തതിനെല്ലാം ആദര്‍ശം. കൈയില്‍ കിട്ടിയാല്‍ എല്ലാം പരമാവധി കാശുണ്ടാക്കുന്ന കച്ചവടം. ഏതോ ഒരു എസ്.ആര്‍ .പി. , ജി.എം. വിത്തുകള്‍ അനിവാര്യമാണെന്ന് പറഞ്ഞതായി പത്രങ്ങളില്‍ വായിച്ച ഓര്‍മ്മ.
അമിനൊ ആസിഡുകളെ പറയുമ്പോള്‍
Methionine പറയണ്ടാന്നൊ ? എന്റെ KPS മാഷെ പിന്നെ ഏതൊക്കെയാ പറയേണ്ടവ?
പ്രോട്ടീനുകളെ പറ്റിയോ അമിനോ ആസിഡുകളെ പറ്റിയോ ഉള്ള പോസ്റ്റ് അല്ല ഇത് എന്നാണു ഞാന്‍ ഉദ്ദേശിച്ചത്. ജി.എം.വിത്തുകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ അപകടമല്ല എന്ന് വിവരിച്ച് എഴുതിയ ഒരു പോസ്റ്റിനെ പിടിച്ച് ഞാന്‍ എഴുതിയ ചെറു പോസ്റ്റായിരുന്നു ഇത്. ജി.എം. വിത്തുകളെ പറ്റി ചര്‍ച്ച ചെയ്യാന്‍ വേറൊരു പോസ്റ്റ് വിശദമായി എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ട്.
മായയുടെ പോസ്റ്റും വായിച്ചു. അതി ആഫ്രിക്കയിലെ ഒരു ദരിദ്രന്റെ പടം കൂടി കണ്ടപ്പോള്‍ സന്തോഷം തോന്നി.
ഇവരെല്ലാവരും കൂടി ഇതുപോലെ ഭക്ഷണം ഉണ്ടാക്കി ഉണ്ടാക്കി അവര്‍ക്കു കൊണ്ടു കൊടുത്ത് അവരെല്ലാവരും, ഒരു നൂറു കിലോ തൂക്കമുള്ളവരായി ഇരിക്കുന്നത് കാണുവാന്‍ അടുത്തു തന്നെ ഭാഗ്യം വരുമല്ലൊ അല്ലേ എന്നോര്‍ത്ത്
ഹാ സ്വര്‍ഗ്ഗമല്ലെ വരുന്നത്
comment posted in Maya's blog"വരള്‍ച്ചയിലും ക്ഷാമത്തിലും വലഞ്ഞ ജനങ്ങള്‍ക്ക് The World Food Programme (WFP) നല്‍കിയ ജനിതക മാറ്റം വരുത്തിയ ഭക്ഷണം 2003 ഇല്‍ zambia നിരാകരിച്ചു."
കുറച്ചു കാലം മുന്‍പ് തിരുവനന്തപുരം RCC യില്‍ നമ്മള്‍ മറ്റു ചിലത് നിരോധിച്ചില്ല. ഓര്‍മ്മയുണ്ടായിരിക്കുമല്ലൊ
ബഹുരാഷ്ട്രകുത്തകകള്‍ പാവങ്ങള്‍
അവര്‍ സ്നേഹം മൂക്കുമ്പോള്‍ ചെയ്യുന്ന ഇത്തര്‍ം നല്ല പ്രവൃത്തികള്‍ മനസിലാകാന്‍ ഈ കഴുതകള്‍ക്കു കഴിയുന്നില്ല അല്ലെ കഷ്ടം
"ജി.എം.വിത്തുകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ അപകടമല്ല എന്ന് വിവരിച്ച് എഴുതിയ ഒരു പോസ്റ്റിനെ പിടിച്ച് ഞാന്‍ എഴുതിയ ചെറു പോസ്റ്റായിരുന്നു ഇത്."
2011ല്‍ ഇറങ്ങിയ പുതിയ പഠനം കാണിക്കുന്നത് താങ്കളുടെ വാദം ശരിയല്ലാതാകുന്നു എന്നതല്ലേ!
ഇവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത് പ്രോട്ടീനായതിന് കാരണം ജി.എം. തന്നെയല്ലേ!
താങ്കള്‍ വലിയ പോസ്റ്റ് തെയ്യാറാക്കുമ്പോള്‍ ബ്ലണ്ടറുകള്‍ കയറാതിരിക്കുവാന്‍ ഈ ചര്‍ച്ച സഹായിക്കുമെങ്കില്‍ താങ്കളുടെ ആദ്യ വായനക്കാര്‍ക്ക് തെറ്റിധാരണകള്‍ ഉണ്ടാകില്ലല്ലോ :)
എസ്. ആര്‍.പി.യോ, വി.എസ്സ്. ഓ, ആന്റണിയോ, മന്മോഹനോ, രാജഗോപാലോ, വാജ്പെയിയോ, കെ.പി.എസ്സ്.ഓ പറയുന്നു എന്നതിലല്ല അവര്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അവര്‍ പറയുന്നതിലെ തെറ്റ് എന്ത് കൊണ്ട് എന്നത് മനസ്സിലാക്കുവാനാണ് നോക്കേണ്ടത്...
പല മരുന്നുകളും, കീടനാശിനികളും ആരോഗ്യത്തിന് കുഴപ്പമില്ല എന്ന് പറഞ്ഞ് വിപണിയില്‍ ഇറങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മുന്‍പ് പറഞ്ഞത് തറ്റെന്ന് തെളിയുന്നതിനാല്‍ വിപണിയില്‍ നിന്ന് പിന്വലിക്കുന്നത് ഇപ്പോള്‍ സ്ഥിരമുള്ള ഏര്‍പ്പാടല്ലേ! അത് വരെ കഴിച്ചവര്‍ക്ക്/ഉപയോഗിച്ചവര്‍ക്ക് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങള്‍ക്ക് എന്ത് പരിഹാരമുണ്ട്?
പക്ഷപാതമായ നിലപാടുകള്‍ ആര്‍ക്കെന്ന് വായനക്കാര്‍ നിശ്ചയിക്കട്ടെ... വായനക്കാര്‍ക്ക് ഇരു ഭാഗങ്ങളും കിട്ടിയാല്‍ അവ വായിച്ച് “ശാസ്ത്രീയ”മായത് എന്തെന്നും തങ്ങള്‍ക്ക് സ്വീകരിക്കാവുന്നത് എന്തെന്നും ഉള്ളത് കിട്ടുമല്ലോ :)
അടുത്ത വലിയ പോസ്റ്റിടുമ്പോഴെങ്കിലും 4 മൂലകങ്ങള്‍ എന്നത് മാറ്റുന്നുവെങ്കില്‍ നമ്മുടെ ചര്‍ച്ചകള്‍ വിജയിച്ചു എന്നല്ലേ കരുതേണ്ടത് :)
ഇന്ത്യഹെരിറ്റേജ് ചൂണ്ടി കാട്ടിയത് വളരെ പ്രസക്തമായ ഒന്നാണ്. കാരണം വികസിത രാജ്യങ്ങളില്‍ ജീവികളില്‍ പരീക്ഷണം നടത്തുക എന്നത് ദുര്‍ഘടമേറിയ സംഗതിയാണ്. മനുഷ്യരില്‍ എങ്കില്‍ പിന്നെ പറയുകയും വേണ്ട. അപ്പോള്‍ പിന്നെ ആര്‍.&ഡി.കള്‍ക്ക് മൂന്നാം ലോക രാജ്യത്തെ ജനങ്ങളെയല്ലേ ഉപയോഗിക്കുവാന്‍ പറ്റൂ. അതിന് ഏറ്റവും നല്ല ഉദാഹരണമാന് കേരളത്തില്‍ അന്ന് കണ്ടത്!
@ ഇന്‍ഡ്യാഹെറിറ്റേജ്, ഏതായാലും ഈ വിഷയത്തെക്കുറിച്ച് ഈ പോസ്റ്റില്‍ അധികമൊന്നും പറയാനില്ല. മറ്റൊരു പോസ്റ്റില്‍ വിശദമായി ചര്‍ച്ച ചെയ്യാം. ഇനി അഥവാ എഴുതിയില്ല്ലെങ്കില്‍ ഒളിച്ചോടി എന്ന് പറഞ്ഞേക്കരുത്. ഞാന്‍ ബ്ലോഗ് എഴുതുന്നതിലല്ല കാര്യം. ഇന്ന് ഇന്ത്യയില്‍ ജി.എം. വിത്തുകള്‍ വിജയകരമായി കൃഷി ചെയ്തുവരുന്നുണ്ട്. പരുത്തിക്കൃഷിയില്‍ വന്‍പിച്ച മുന്നേറ്റമാണു ഇന്ത്യ കൈവരിച്ചത്. വര്‍ഷങ്ങളായി നാം ജി.എം.തക്കാളിയും മുന്തിരിങ്ങയും മറ്റും ഉപയോഗിച്ചു വരുന്നു. കാര്‍ഷികമേഖലയില്‍ ജി.എം. വിളകളിലൂടെ വന്‍പിച്ച മാറ്റങ്ങള്‍ക്ക് രാജ്യം തയ്യാറെടുക്കുകയാണു. പക്ഷെ ചിലര്‍ക്ക് കുത്തകമുതലാളിമാരാണു പ്രശ്നം. വേറെ എന്താണു മാര്‍ഗ്ഗം? ജി.എം.വിത്തുകള്‍ പ്രോസസ്സ് ചെയ്യാനും ഉല്പാദിപ്പിക്കാനും വിതരണം ചെയ്യാനും ധാരാളം മുതല്‍മുടക്കും സന്നാഹങ്ങളും വേണം. കര്‍ഷകനു സ്വയം സാധ്യമല്ലല്ലൊ. കുത്തകമുതലാളിമാര്‍ ലാഭമുണ്ടാക്കിയാലും സാധനം ലഭ്യമാവുമല്ലൊ. എന്തിലാണു കുത്തക മുതലാളിത്വമോ നാടന്‍ മുതലാളിത്വമോ ഇല്ല്ലാത്തത്? ചൂഷണത്തിന്റെ പേരിലാണെങ്കില്‍ നാടന്‍ മുതലാളിമാര്‍ ചൂഷണം ചെയ്യുന്നില്ലേ? ശരിക്ക് പറഞ്ഞാല്‍ മായം കലര്‍ത്തിയും വ്യാജന്‍ ഇറക്കിയും നാടന്‍ മുതലാളിമാരാണു നിന്ദ്യമായി ആളുകളെ ചൂഷണം ചെയ്യുന്നത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി നോക്കുക. എത്രയോ ഇരട്ടിയാണു എം.ആര്‍ .പി., തൂക്കം ശരിയാണോ എന്ന് നോക്കാന്‍ ഉപഭോക്താവിനു കഴിയുന്നില്ല. കുത്തകമുതലാളിമാര്‍ ഉല്പാദനമെങ്കിലും നടത്തുന്നു. ജനങ്ങളെ നേരിട്ട് ചൂഷണം ചെയ്യുന്നത് ഇടത്തട്ടുകാരായ നാടന്‍ മുതലാളിമാരാണു. കുത്തക മുതലാളിത്വം ഇല്ല്ലാതെ എന്ത് വേണമെന്നാണു പറയുന്നത്?
സ: എസ്.ആര്‍ . പി. പറഞ്ഞത് ജി.എം. വിത്തുകള്‍ കര്‍ഷകര്‍ക്ക് ആവശ്യമാണെന്നും പക്ഷെ സര്‍ക്കാര്‍ നേരിട്ട് ഗവേഷണവും ഉല്പാദനവും വിതരണവും നടത്തണമെന്നാണു. അതൊക്കെ നടക്കാത്ത കാര്യം. കുത്തകമുതലാളിത്വം പറ്റില്ലെങ്കില്‍ പിന്നെയുള്ള ഓപ്ഷന്‍ സോഷ്യലിസ്റ്റ് മുതലാളിത്വമാണു. എല്ലാം സര്‍ക്കാരിന്റെ കൈവശം. ആ സിസ്റ്റം ക്യൂബയില്‍ പോലും ഒഴിവാക്കാന്‍ പോകുന്നു. അത്കൊണ്ട് കുത്തകമുതലാളിത്തവും ബഹുരാഷ്ട്രകമ്പനികളും അത്യാവശ്യമാണെന്ന് ഞാന്‍ തുറന്നു പറയുന്നു. ഇവിടെ ചിലര്‍ കുത്തകമുതലാളിത്തത്തെ എതിര്‍ക്കുകയും എന്നാല്‍ മൂലധനം ആകര്‍ഷിക്കാന്‍ വിദേശത്ത് പോയി ഇത്ര കോടി ഞാന്‍ ഇതാ കൊണ്ടുവരാന്‍ പോകുന്നു എന്നും വീമ്പിളക്കാറുണ്ട്. അതൊക്കെ കാപട്യമാണു. കുത്തക എന്ന സാമ്പത്തിക സമ്പ്രദായം ഇല്ലാതെ ലോകത്തിനു മുന്നോട്ട് പോകാന്‍ കഴിയില്ല. ഞാന്‍ ഇത് ടൈപ്പ് ചെയ്യാന്‍ പോലും മൈക്രോസോഫ്റ്റ് എന്ന കുത്തക എനിക്ക് വേണം. സര്‍ക്കാര്‍ കുത്തകയെക്കാളും ഞാന്‍ താല്പര്യപ്പെടുന്നത് സ്വകാര്യകുത്തകകളെയാണു. ഇക്കാര്യത്തില്‍ അങ്ങേയറ്റം വലതുപക്ഷമാണു ഞാന്‍ . ഒറ്റയ്ക്കല്ല ഞാന്‍ , ലോകവും എന്നോടൊപ്പമാണു ചിന്തിക്കുന്നത്.
:) ദോ ഇത്രയേയുള്ളൂ... ശസ്ത്രീയമായി കാര്യങ്ങള്‍ വിശദീകരിക്കണം എന്ന നിലയിലെത്തിയപ്പോള്‍ കെ.പി.എസ്സ്. ഇതാ ആശയ മാര്‍ഗ്ഗത്തിലേയ്ക്ക് തിരിഞ്ഞു. കെ.പി.എസ്സ്. എതിര്‍ക്കുന്നത് ആശയപരമായ വ്യത്യാസം കൊണ്ട് മാത്രമാണ് അല്ലാതെ ശാസ്ത്രീയമായ, ജനങ്ങളുടെ ആരോഗ്യത്തിലുള്ള താല്പര്യം കൊണ്ടൊന്നുമല്ല എന്ന് വ്യക്തമായി.
2011ലെ പബ്ലിക്കേഷന്റെ ലിങ്ക് കൊടുത്തിട്ടും അതിനെ പറ്റി ഒരു വാക്ക് പോലും പറയാന്‍ കൂട്ടാകാത്തതിനെ രാഷ്ട്രീയ അന്ധത ബാധിച്ചവരെ പോലെ തന്നെ കെ.പി.എസ്സ്.ഉം എന്ന് പറയുന്നതില്‍ ദു:ഖമുണ്ട്!
അപ്പോള്‍ അടുത്ത പോസ്റ്റില്‍ കാണുന്നത് വരെയ്ക്കും ഗുഡ് ബൈ :)
കെ പി എസ് മാഷ് ഇപ്പോള്‍ എഴുതിയതാണ് ശരിയായ നിലപാട്.
കുത്തക മുതലാളിമാരാണ് ലോകത്തിന്റെ രക്ഷകരെന്നു പ്രചരിപ്പിക്കുന്ന ഒരു വിഭാഗത്തില്‍ പെടുന്ന ആളാണ് താനെന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു.
ഇത് തന്നെയാണ് ഭൂരിപക്ഷം വരുന്ന "സ്പോന്‍സര്‍ ചെയ്യപ്പെട്ട ഗവേഷണങ്ങളുടെയും " ലക്‌ഷ്യം.
അതുമാത്രമാവില്ല സത്യമെന്നും മറിച്ചൊരു മുഖം കൂടി അതിനുണ്ടാവാം എന്ന് സൂചിപ്പിക്കുകയാണ് എന്നെപ്പോലെ ഉള്ളവര്‍ ഉദ്ദേശിക്കുന്നുള്ളൂ.
ഇത് വായിക്കുന്ന നിഷ്പക്ഷരായ കുറച്ചു ആളുകള്‍ കാണുമല്ലോ, അവര്‍ക്ക് വായിക്കാന്‍ വേണ്ടി മാത്രമാണ് ലിങ്കുകളും മറ്റു വിവരങ്ങളും ഇത്തരം ചര്‍ച്ചകളില്‍ ഇടുന്നത്.
എത്ര സവജ്ഞ പീഠം കയറിയ ആളാണെങ്കിലും തന്റെ ധാരണക്ക് വിരുദ്ധമായ ഒരു വിവരം കണ്ടാല്‍ അതിന്റെ സാദ്ധ്യതയെപ്പറ്റി പഠിക്കാന്‍ ഒരു ശ്രമം നടത്തും. എന്നിട്ട് മാത്രമേ അത് പറയുന്ന ആളിനെ മണ്ടനെന്നു വിളിക്കാന്‍ ശ്രമിക്കൂ. ആ ശീലം മാഷിനും നല്ലതാണ്, പത്താം ക്ലാസിനു ശേഷം നമ്മളെല്ലാം ഒരുപ്പാട് മുന്നോട്ടു പോയില്ലേ.
അടുത്ത ജി എം വിള പോസ്റ്റിനു അഡ്വാന്‍സ് ആശംസകള്‍.
ഒന്ന് കൂടി പറഞ്ഞ് നിര്‍ത്തുന്നു താങ്കള്‍ മുകളിലെ ഒരു കമന്റില്‍ പുച്ഛിച്ച് തള്ളിയ ആ സിസ്റ്റീന്‍ എന്ന കക്ഷിയില്ലേ അവനാണ് ഇപ്പോള്‍ താരം. ഇപ്പോള്‍ ബയോളജിക്കല്‍ പ്രോസസ്സില്‍ അവനെ വിട്ട് ഒന്നും വിശദീകരിക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ്. പ്രോട്ടീനില്‍ വരുന്ന ഈ സിസ്റ്റീന്‍ കാട്ടി കൂട്ടുന്ന പൊല്ലാപ്പുകള്‍ സമയമുണ്ടെങ്കില്‍ വായിച്ച് നോക്കുക... ഇവിടെ ആശയ സംഘട്ടനം ഉണ്ടാകില്ല... കാരണം ചുവപ്പന്മാര്‍ ഇതിനെ പറ്റി ഇത് വരെ പറഞ്ഞ് തുടങ്ങിയിട്ടില്ലല്ലോ.. ഓ ആശയ സംഘട്ടനം ഇല്ലെങ്കില്‍ പിന്നെ കെ.പി.എസ്സ്.ന് എന്തോന്ന് ശാസ്ത്രീയ വായന അല്ലേ :)
@ അനില്‍:
:)
എന്റെ പൊന്നു KPS മാഷെ
ഈ കുത്തകകള്‍ പണ്ട് ഉണ്ടാക്കിയ ഗോതമ്പ് ആഫ്രിക്കയിലെ പാവങ്ങള്‍ക്കു കൊടുക്കുകയല്ലായിരുന്നു -
അറ്റ്‌ലാന്റിക്കില്‍ മുക്കിക്കളയുകയായിരുന്നു ഓര്‍മ്മയുണ്ടായിരിക്കുമല്ലൊ അല്ലെ?
പരിസ്ഥിതിവാദികള്‍ നാടിന്റെ പുരോഗതിയെ പിന്നോട്ട് പിടിച്ചുവലിക്കുന്നില്ല. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ എല്ലാം മനുഷ്യനന്മയ്ക്കാണെന്ന് വിശ്വസിക്കാനാവില്ല. പുരോഗമനം എന്നാല്‍ എന്താണെന്ന് നമ്മള്‍ മനസിലാക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്തരം അഭിപ്രായങ്ങള്‍ രൂപംകൊള്ളുന്നത്.
എനിക്ക് നല്ല വിശപ്പുണ്ട് .എനിക്ക് വിശപ്പടക്കിയേ പറ്റൂ. എന്റെ മുഖ്യാഹാരം വഴുതനയാണ്. അത് ബി.ടി ആയാലും നാടൻ ആയാലും എനിക്ക് കിട്ടിയേ തീരൂ. പകരം നിങ്ങൾ ചോറ് തന്നാൽ ഞാനത് പട്ടിക്ക് കൊടുക്കും . കാരണം ഞാൻ ഇത്രയും കാലം ജീവിച്ചത് വഴുതന തിന്നിട്ടാണ്. വഴുതനപ്പായസം എന്നു പറഞ്ഞാൽ എനിക്ക് ജീവനാണ്. വഴുതന കൊണ്ടൊരുമാതിരി അപ്പം ഉണ്ടാക്കാനുണ്ട്. ഒരു ദിവസം അയൽക്കാർ വഴുതനയപ്പം മോഷ്ടിക്കുക കൂടി ചെയ്തു. അതു കൊണ്ട് ദയവു ചെയ്ത് മറ്റെന്തിനെ എതിർത്താലും വഴുതനയെ എതിർക്കരുത് .വഴുതനയില്ലാത്ത ജീവിതം എൻഡോസൾഫാനില്ലാത്ത കാർഷിക രംഗം പോലെയാണ്...........അഴിമതിയില്ലാത്ത പൊതു ജീവിതം പോലെയാണ്. അനിലിന് വഴുതന വേണ്ടെങ്കിൽ അതു പറഞ്ഞാൽ മതി . ആരുമില്ലേ സുഷിലിന് അരക്കുപ്പി എൻഡോസൾഫാൻ എത്തിച്ചുകൊടുക്കാൻ എന്ന് ഞാൻ അതിശയിക്കുന്നു. വല്ലാത്ത നാട് തന്നെ ഇത്........ഒരു സംശയവുമില്ല
Post a Comment