ഒരു രൂപ അരിയുടെ രാഷ്ട്രീയം

ണസമ്മാനമായി ഒരു രൂപയ്ക്ക്  അരി കൊടുക്കും എന്ന സര്‍ക്കാരിന്റെ പ്രഖ്യാ‍പനം വായിച്ചപ്പോള്‍ എനിക്ക് ചിരിക്കാനാണ് തോന്നുന്നത്.  എന്തിനാണ് ഇങ്ങനെ ഒരു രൂപയ്ക്ക്  അരി കൊടുക്കുന്നത്?  ഇത് വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കൈക്കൂലിയാണ്.  ഞങ്ങള്‍ ഒരു രൂപയ്ക്ക് അരി തന്നില്ലേ. അത്കൊണ്ട് ഞങ്ങള്‍ക്ക് വോട്ട് തരൂ എന്നാണ് ഇതിലെ രാഷ്ട്രീയം. വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുത്ത് വോട്ട് ചോദിക്കുന്ന ഒരു തരം വൃത്തികെട്ട രാഷ്ട്രീയമാണിത്.  അല്ലാതെ ഒരു രൂപയ്ക്ക് അരി വാങ്ങി കഴിക്കാന്‍ മാത്രം ഗതികെട്ട ഒരു കുടുംബവും ഇന്ന് കേരളത്തില്‍ ഇല്ല.  ഒരു മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കില്‍ ശരിയാണ്. അരിയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി, അത് സമര്‍ത്ഥമായി മുതലാക്കി അധികാരം പിടിച്ചെടുത്തത് 1967ല്‍ തമിഴ്‌നാട്ടില്‍ അണ്ണാദുരൈ ആയിരുന്നു. ‘ഒരു രൂപയ്ക്ക് ഒരു പടി അരി’ അതായിരുന്നു 67ല്‍ ഡി.എം.കെ.യുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദ്ധാനം.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  അരിമുടക്കി കോണ്‍ഗ്രസ്സ് എന്ന് അച്യുതാനന്ദന്‍ കോണ്‍ഗ്രസ്സുകാ‍രെ ആക്ഷേപിക്കുമ്പോഴും അരിയാണ് ഇന്നും  താരം എന്ന്  രാഷ്ട്രീയക്കാര്‍ കരുതുന്നതായി കാണാം.

ഒരു രൂപയുടെ വില ഇന്ന് എന്താണ്?  വീടുകളില്‍ എത്തുന്ന ഭിക്ഷക്കാര്‍ക്ക് ഒരു രൂപ നാണയം കൊടുത്തുനോക്കു, അത് നോക്കി അവരുടെ മുഖത്ത് ഒരു തരം പുച്ഛം തെളിയുന്നത് കാണാം.  ഒരു രൂപ ആരും ഇന്ന് മൈന്‍ഡ് ചെയ്യാറില്ല.  ഈ ബി.പി.എല്‍ എന്ന്  പറഞ്ഞാ‍ല്‍ ആരാണ്? യഥാര്‍ത്ഥ വരുമാനം എത്രയായാലും റേഷന്‍ കാര്‍ഡില്‍ തുച്ഛമായ വരുമാനം കാണിക്കുക എന്നത് പണ്ടേയുള്ള ഒരു രീതിയാണ്. ഇന്നും പലരുടെയും റേഷന്‍ കാര്‍ഡ് നോക്കിയാല്‍ പ്രതിമാസവരുമാനം മുന്നൂറ് രൂപയായിരിക്കും. എന്നാല്‍ വാസ്തവം എന്താണ്?  ജോലിക്ക് പോകാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഇന്ന് കുറഞ്ഞത് 400രൂപ ദിവസക്കൂലി കിട്ടും.  ശരാശരി 500 രൂപയില്‍ കൂടുതലായിരിക്കും ഇന്നത്തെ   പ്രതിദിന കൂലി.  അതും പണിക്ക് ആളെ കിട്ടാനില്ല. സര്‍ക്കാര്‍ ഓഫീസിലേക്കാളും കുറവാണ് ജോലി സമയം. മിക്ക സ്ഥലത്തും പണിക്കാര്‍ക്ക്  ഊണും ചായയും എല്ലാം യഥേഷ്ടം കൊടുക്കണം. ഞങ്ങളുടെ നാട്ടില്‍ അങ്ങനെയാണ്. ഉച്ചയൂണ് കഴിഞ്ഞ് ഒരു മണിക്കൂര്‍ ഉറക്കവുമുണ്ട്. രാവിലെ 9.30ന് പണിക്കെത്തുന്നവര്‍ ഊണും ഉറക്കവും എല്ലാം കഴിഞ്ഞ് വൈകുന്നേരം നാലേമുക്കാലിന് പണി മതിയാക്കുകയും ചെയ്യും. എത്ര പണി എടുത്തു എന്നത് പ്രശ്നമേയല്ല. ഏത് അവിദഗ്ദ്ധ പണിക്കാരനും വൈകുന്നേരമായാല്‍ 350രൂപ ഉറപ്പ്. എന്നിട്ടും പണിയെടുക്കുന്നത് നാണക്കേടായിട്ടാണ് ശരാശരി മലയാളി കരുതുന്നത്. മക്കള്‍ക്ക് ഒന്നുകില്‍ വെള്ളക്കോളര്‍ ഉദ്യോഗം കിട്ടണം അല്ലെങ്കില്‍ ഗള്‍ഫില്‍ പോകണം എന്നാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. മക്കള്‍ മണ്ണില്‍ പണി എടുക്കുന്നത് ചിന്തിക്കാനേ വയ്യ.

ഇങ്ങനെയുള്ള നാട്ടില്‍ ആരാണ് ബി.പി.എല്‍? ആരാണ് ഒരു രൂപയുടെ അരി അര്‍ഹിക്കുന്നത്? നികുതിദായകര്‍ സര്‍ക്കാരിലേക്ക് അടക്കുന്ന നികുതിപ്പണം ഇങ്ങനെ വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഉള്ളതാണോ?  സാമ്പത്തിക രംഗത്ത് ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും നടപ്പാക്കിയതില്‍ പിന്നെ കേന്ദ്ര-സംസ്ഥാന ഖജനാവുകളില്‍ നികുതിപ്പണം വന്നു കുവിയുകയാണ്. അതാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നത്.  എന്നാല്‍ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളും വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്കുകളായി അധ:പതിച്ചുപോകുന്നു എന്നതാണ് വാസ്തവം. അര്‍ഹരായവര്‍ക്ക് ഒന്നും കിട്ടുന്നില്ല എന്ന് കാണാം.  സര്‍ക്കാരിന്റെ പണം ശരിയായ രീതിയില്‍ വിതരണം ചെയ്യപെടുകയാണ് വേണ്ടത്.  ജനപ്രിയപരിപാടികള്‍ നടപ്പാക്കി എന്ന പേരില്‍ വോട്ട് തട്ടാന്‍ ഖജനാവിലെ പണം ദുരുപയോഗം ചെയ്യുന്നത് ന്യായീകരിക്കാവുന്നതല്ല.

ഒരു രൂപയ്ക്ക് അരി കിട്ടിയാല്‍ എല്ലാ പ്രശ്നവും തീരുമോ?  കിട്ടുന്ന കൂലിയില്‍  മുക്കാല്‍ ഭാഗവും മലയാളി കുടിച്ചു തീര്‍ക്കുകയാണ് ഇന്ന് ചെയ്യുന്നത്.  മദ്യപാനം സാര്‍വ്വത്രികമായിട്ടുണ്ട്. കൂലി കൂട്ടി വാങ്ങുന്നതിനനുസരിച്ച് കുടിക്കുന്ന മദ്യത്തിന്റെ അളവും കൂടുന്നു.  ഈ സാമുഹ്യവിപത്തിനെതിരെ സര്‍ക്കാരിനോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ ഒന്നും ചെയ്യാനില്ലേ?  വിവാഹധൂര്‍ത്താണ് മറ്റൊരു പ്രശ്നം.  ജലദോഷം വന്നാലും ഇന്ന്  ഡോക്ടരെ കാണാനും മരുന്നിനുമായി കുറഞ്ഞത് മുന്നൂറ് രുപ വേണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന്  ഒരു മരുന്നും ആര്‍ക്കും ലഭിക്കുന്നില്ല. പിന്നെ എന്തിനാണ് ആരോഗ്യവകുപ്പ്? ഇങ്ങനെയുള്ള അനാസ്ഥകളെ മറച്ചുപിടിക്കാന്‍ ഒരു രൂപ അരിക്ക് കഴിയുന്നു. ഒരു രൂപയ്ക്ക് അരി കിട്ടിയാലും അഞ്ഞൂറ് രൂപ കൂലി കിട്ടിയാലും  എല്ലാവരും പ്രശ്നങ്ങളുടെ നടുക്കാണ് എന്നതാണ് വസ്തുത.  ഇടത്തരക്കാരന്  മൂന്ന് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വെക്കാന്‍ ഇനി കേരളത്തില്‍ കഴിയില്ല.

ഞാന്‍ സര്‍ക്കാരിനോട് പറയുന്നു;  നിങ്ങള്‍ ഒരു രൂപയ്ക്ക് അരി കൊടുക്കുകയല്ല വേണ്ടത്. 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പ്രതിമാസം 1500 രൂപ പെന്‍ഷന്‍ കൊടുക്കൂ. അവര്‍ ആരോഗ്യമുള്ള കാലത്ത് സമൂഹത്തെ അധ്വാനിച്ച് പോറ്റിയതല്ലേ?  ഇന്ന് പണി എടുക്കുന്നവര്‍ക്ക്  നാനൂറോ അഞ്ഞൂറോ കൂലി കിട്ടുന്നുണ്ടെങ്കിലും  വീട്ടിലുള്ള മുതിര്‍ന്നവര്‍ക്ക് ഒരു ചെരുപ്പ് പോലും വാങ്ങിക്കൊടുക്കുന്നില്ല. വയോജനങ്ങളുടെ ജീവിതനിലവാരം പരിതാപകരമാണ് നാട്ടില്‍.  എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും  രോഗികള്‍ക്ക്  പാരാസിറ്റമോളും  ഒരു തരമെങ്കിലും ആന്റിബയോട്ടിക്ക് മരുന്നും  ലഭിക്കുമെന്ന് ഉറപ്പ് വരുത്തൂ. ഈ രംഗത്ത് കൊടിയ ചൂഷണത്തിന് ഇരയാവുകയാണ് ജനങ്ങള്‍.  യാചകരെയും അശരണരെയും പുനരധിവസിപ്പിച്ച് സംസ്ഥാനത്ത് യാചകനിരോധനം ഏര്‍പ്പെടുത്തൂ. ഇതൊക്കെയാണ് പരിഷ്കൃത സിവില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. മറ്റൊന്ന് , ഞങ്ങള്‍ ഇന്നതൊക്കെ ചെയ്തു എന്ന് പറഞ്ഞ് പത്രങ്ങളില്‍ പരസ്യം കൊടുക്കരുത്.  എന്തെന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ് ശമ്പളവും തന്ന് ജനങ്ങള്‍ നിങ്ങളെ അവിടെ ഇരുത്തിയിരിക്കുന്നത്.  ചെയ്യുന്നതിനുള്ള പണവും ഞങ്ങള്‍ ജനങ്ങളാണ് തരുന്നത് എന്നതും മറക്കണ്ട. 

48 comments:

Manoj മനോജ് said...

ഒരു രൂപ അരി അര്‍ഹരായവര്‍ക്ക് തന്നെയാണോ ലഭിക്കുന്നത് എന്നത് ചിന്തിക്കേണ്ടത് തന്നെയാണ്. ഒരു പക്ഷേ ആ അരി ബ്ലാക്ക് മാര്‍ക്കറ്റില്‍ ഉയര്‍ന്ന വിലയ്ക്ക് കൊടുത്ത് റേഷന്‍ കട ഉടമകള്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാം.

പക്ഷേ റേഷന്‍ സംവിധാനം വേണ്ട എന്നത് ശരിയാണോ?

ധനികരെന്ന് പറയപ്പെടുന്ന അമേരിക്കയില്‍ പോലും 6ല്‍ 1 പട്ടിണിക്കാരാണ്. പക്ഷേ അവര്‍ക്ക് പിന്തുണയുമായി അവിടത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. റേഷന്‍ സംവിധാണത്തിന് പകരം ഒരു നിശ്ചിത സംഖ്യ നല്‍കുന്നു. ആരോഗ്യകരമായ ഭക്ഷണ സാധനങ്ങളും മറ്റ് വസ്തുക്കളും അത് ഉപയോഗിച്ച് അവിടെ നിന്നും വാങ്ങാം. ചില കടക്കാര്‍ ഇങ്ങനെയുള്ളവരെ സ്വീകരിക്കാറില്ല എന്നത് വേറെ കാര്യം. കൂടാതെ സഞ്ചരിക്കുന്ന ഫുഡ് ബാങ്കുകളും മറ്റും സര്‍ക്കാരിന്റെയും സര്‍ക്കാരിതര സംഘടനകളുടെയും കീഴില്‍ ഉണ്ട്. പണിയെടുക്കുവാന്‍ മടിയുള്ളതിനാലാണ് അമേരിക്കയില്‍ പട്ടിണിയെന്ന് മറ്റുള്ളവര്‍ ആരോപിക്കുന്നും ഉണ്ട്.

പണിയെടുക്കുവാന്‍ ആരോഗ്യമില്ലാത്ത ഒരു കുടുംബത്തിന്റെ സ്ഥിതി എന്തായിരിക്കാം? അവര്‍ക്ക് റേഷന്‍ കട വഴി ലഭിക്കുന്നത് ഒരു അനുഗ്രഹം തന്നെയായിരിക്കില്ലേ. വീട്ടില്‍ തളര്‍ന്ന് കിടക്കുന്ന അംഗത്തിന് മരുന്ന് വാങ്ങുവാനുള്ള കാശ് കുറഞ്ഞ വിലയ്ക്ക് അരിയും മറ്റും വാങ്ങുന്നതിലൂടെ കിട്ടില്ലേ!

അര്‍ഹരായവരാണ് ബി.പി.എല്‍.ല്‍ എന്ന് ഉറപ്പ് വരുത്തുകയല്ലേ വേണ്ടത്. സ്വന്തമായി ടാക്സിയുള്ളവര്‍ പോലും ബി.പി.എല്‍. കാരായി ഇരിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. അതിന് കാരണക്കാര്‍ ചില ലോക്കല്‍ രാഷ്ട്രീയ നേതാക്കളും. വോട്ടിന് വേണ്ടി....

Praveen Gopinath said...

തങ്ങളോട്‌ പൂര്‍ണമായും യോജിക്കുന്നു.

ajith said...

പൂര്‍ണ്ണമായും യോജിക്കുന്നു

Subair said...

..60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പ്രതിമാസം 1500 രൂപ പെന്‍ഷന്‍ കൊടുക്കൂ. അവര്‍ ആരോഗ്യമുള്ള കാലത്ത് സമൂഹത്തെ അധ്വാനിച്ച് പോയതല്ലേ?
===========


മാഷ്‌ക്ക് അറുപതു കഴിഞ്ഞുവോ ? :-)

Chethukaran Vasu said...

വ്യക്തമാണ് ...ഒരു രൂപയ്ക്കു അരി കൊടുക്കുന്നത് കൊണ്ട് ആര്‍ക്കാ എന്താ മെച്ചം എന്ന് ചോദിച്ചാല്‍ മദ്യ കച്ചവടക്കര്‍ക്കയിരിക്കും എന്ന് വാസു പറയും ..വാസുവിന്റെ സാമ്പത്തിക ശാസ്ത്രം ഇങ്ങനെ ..

1 . ഒരാള്‍ നൂറു രൂപയ്ക്കു ഒരു കുപ്പി മദ്യം വാങ്ങുന്നു .
2 .കുടിച്ചു തീര്‍ത്തതിനു ശേഷം ആ മദ്യക്കുപ്പി അയാള്‍ രണ്ടു രൂപയ്ക്കു വില്‍ക്കുന്നു
3 . ആ രണ്ടു രൂപ ഉപയോഗിച്ച് അയാള്‍; റേഷന്‍ കടയില്‍ നിന്നും രണ്ടു കിലോ അരി വാങ്ങി വീട്ടില്‍ കൊണ്ട് ഭാര്യക്ക്‌ കൊടുക്കുന്നു
൪ .അപ്പൊ കുപ്പിയും ആയി അരിയും ആയി
5 . എന്താ നാടിന്റെ വളര്‍ച്ച!!!
6 . ഇനി ഭാര്യ പറയുന്നു , ഇനി മുതല്‍ ഒരു കിലെ അരി കൂടുതല്‍ വേണം
7 . ശരി ഒരു കുപ്പി മദ്യം കൂടെ വാങ്ങിചെക്കാം . അരി വാങ്ങിക്കാനുള്ള ഒരു രൂപ ഉണ്ടാക്കണം അല്ലോ ...

Anonymous said...

പ്രാക്ടിക്കല്‍ അല്ലാത്ത പല പല ഉട്ടോപ്യന്‍ കാര്യങ്ങള്‍ എടുത്തിട്ടലക്കി മനുഷ്യനു യാതൊരു രീതിയിലും പ്രയോജനം ചെയ്യാത്ത കുറെ വിവാദങ്ങള്‍ എടുത്തിട്ടലക്കി ഒക്കെ ഈ കഴിഞ്ഞ ഇലക്ഷനില്‍ വീ എസ്‌ ഒരു വീര നേതാവായി മാറി അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക്‌ മറുപടി കൊടുക്കുക എന്ന നിലയിലേക്ക്‌ യു ഡീ എഫ്‌ പ്രചരണ തന്ത്രം വഴി മാറി

യു ഡീ എഫിണ്റ്റെ സപ്പോര്‍ട്ടര്‍ എന്നു പറയുന്നത്‌ ഇടത്തരക്കാരാണു അവറ്‍ക്കു വേണ്ടത്‌ മനസമാധാനമായി ജീവിക്കാന്‍ കഴിയണം ഡെവലപ്മണ്റ്റ്‌ വേണം രാത്രി പത്തു മണി കഴിഞ്ഞാല്‍ ധൈര്യമായി ഭര്യയുമൊത്ത്‌ ഇറങ്ങി നടക്കണം ഒരു സിനിമക്കു പോയാല്‍ ബാല്‍ക്കണി ടിക്കറ്റെടുത്താലും തണ്റ്റെ തോളില്‍ കാലു കയറ്റി ഇരിക്കുന്ന ഒരു കൂട്ടം ആഭാസന്‍മാര്‍ പിറകിലെ സീറ്റില്‍ ഉണ്ടാവരുത്‌ സമൂഹത്തില്‍ മാന്യമായ പെരുമാറ്റം നിറബന്ധമായി നടപ്പാക്കണം

ഇടതു പക്ഷം രണ്ട്‌ രൂപക്ക്‌ അരി എന്നു പ്റചരണ പത്റിക ഇറക്കിയപ്പോള്‍ ഒരു രൂപക്ക്‌ അരി എന്നു തിരിച്ചടിച്ചു ആ വാഗ്ദാനം പാലിക്കണ്ടെ

ആന്ധ്റയില്‍ ആണു ആദ്യം ഈ രണ്ട്‌ രൂപ അരി വന്നത്‌ , ഈെ അരി മറിച്ച്‌ മില്ലില്‍ വിറ്റ്‌ അവറ്‍ അതില്‍ കാവി കളറ്‍ കയറ്റി കേരളത്തിലേക്കു ബ്റന്‍ഡഡ്‌ അരിയാക്കി വിറ്റ്‌ കോടികള്‍ സമ്പാദിച്ചു

ഗവണ്‍മെണ്റ്റിനു സബ്സിഡി ആയി കോടികളുടെ നഷ്ടം മില്ലുടമക്ക്‌ വന്‍ ലാഭം നെല്ലൂറ്‍ ഗുഡൂറ്‍ എന്നിവിടങ്ങളില്‍ ഇങ്ങിനെ അരിയെ പൊന്നരി ആക്കുന്ന നിരവധി മില്ലുകള്‍ ഉണ്ടായി

കഴുകി കഴിഞ്ഞ്ഞ്ഞാല്‍ വെറും വെള്ള അരി കിലോ മുപ്പതില്‍ കൂടുതല്‍ വില

Anonymous said...

കണ്‍സ്യൂമര്‍ സംസ്ഥാനമായ കേരളത്തില്‍ അരി കഴുകാനും കല്ലു പെറുക്കാനും ഒന്നും ആറ്‍ക്കും വയ്യ ആ സമയം സീരിയല്‍ കാണണം സീരിയലിണ്റ്റെ ഗ്യാപ്പില്‍ ഉള്ള പരിപാടി മാത്രമാണു പാചകം

കല്ലുകടി ആറ്‍ക്കും ഇഷ്ടമല്ലല്ലോ അതിനാല്‍ ഒരു വിധം വരുമാനം ഉള്ളവനൊന്നും രേഷന്‍ അരി വാങ്ങാറില്ല റേഷന്‍ കടക്കാരന്‍ തന്നെ മൊത്ത വ്യാപാ ഡിപ്പോയില്‍ നിന്നും എടുത്ത്‌ വഴിയില്‍ തന്നെ മില്ലുകാരണ്റ്റെ ലോറിയില്‍ കയറ്റി വിടുകയാണു

അരി വാങ്ങാന്‍ ആളില്ലാതെ കടയില്‍ വച്ചിട്ടെന്തു ഫലം ?

എല്ലാവറ്‍ക്കും ബ്രാന്‍ഡഡ്‌ അരി മതി കഴുകിയാല്‍ കളര്‍ ഇളകുന്നതാണു മിക്കവാറും എല്ലാ അരിയും ആറ്‍ക്കും പരാതി ഇല്ല താനും

തമിഴ്നാട്ടില്‍ ടീ വി ഡബിള്‍ മൂണ്ട്‌ ഒക്കെ കൊടുത്തു അതെല്ലാം വിലക്കുറവില്‍ കേരളത്തില്‍ കൊണ്ട്‌ വിറ്റു

ഇനി മിക്സി ഗ്രൈന്‍ഡര്‍ കൊടുത്താലും അതങ്ങിനെ തന്നെ വളറെ ചെറിയ ഒരു വിഭാഗം പ്രയോജനപ്പെടുത്തുന്നുണ്ടായിരിക്കാം

Now Jayalalitha is issuing laptop for TN students.

കോളേജില്‍ പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം ലാപ്‌ ടോപ്പ്‌ വേണം അതൊരു ഫാഷന്‍ ആണു പല കോളേജിലും രക്ഷ കര്‍ത്താവിണ്റ്റെ കയ്യില്‍ നിന്നും അമിത ഫീ വാങ്ങി അതിണ്റ്റ്‌ എപകുതി വിലയുള്ള ലാപ്‌ റ്റോപ്‌ കോളേജില്‍ നിന്നും ഇഷ്യു ചെയ്യും

കുട്ടികള്‍ ഇതില്‍ വ്യജ സിനിമ അശ്ളീല എസ്‌ എം എസ്‌ അങ്ങിനെ പഠനം ഒഴിച്ചുള്ള എല്ലാ പരിപാടികള്‍ക്കും ഉപയോഗപ്പെടുത്തുന്നു, അപ്പനും അമ്മയും നോക്കുമ്പോള്‍ മോനും മോളും ലാപ്‌ ടോപ്പിണ്റ്റെ മുന്നില്‍ തപസ്സ്‌

ഭയങ്കര പഠിത്റ്റം എന്നു ആശ്വസിച്ച്‌ പാവങ്ങള്‍ കിടന്നു ഉറങ്ങുന്നു ഒരു എന്‍ ജിനീയറിംഗ്‌ ഡിഗ്രീ എടുക്കാന്‍ ലാപ്‌ ടോപ്പൊന്നും വേണ്ട പുസ്തകം പഠിച്ചാല്‍ മതി ഇന്നു എന്‍ ജിനീയറിംഗ്‌ പഴയ പ്ളസ്‌ ടു പോലെ ആണു അതിനും റ്റ്യൂഷന്‍


എല്ലാവറ്‍ക്കും പതും പതിനചും പേപ്പര്‍ ബാക്‌ ലോഗ്‌

വളരെ ചെറിയ ഒരു ശതമാനം കാമ്പസ്‌ സെലക്ഷന്‍ ഒക്കെയായി നല്ല ഉദ്യോഗം നേടുന്നു അവരുടെ പേ പാക്കേജു കേട്ട്‌ ഭ്റമിച്ച്‌ ഇല്ലാത്ത പണം കടമാക്കി ഇടത്തരക്കാരും മോനെ ലാപ്‌ ടോപ്പ്‌ ഒക്കെ കൊടുത്ത്‌ എഡ്യൂകേഷന്‍ ലോണ്‍ എടുത്ത്‌ സ്വാശ്രയണ്റ്റെ കോളേജില്‍ വിടുന്നു

Anonymous said...

കണ്‍സ്യൂമര്‍ സംസ്ഥാനമായ കേരളത്തില്‍ അരി കഴുകാനും കല്ലു പെറുക്കാനും ഒന്നും ആറ്‍ക്കും വയ്യ ആ സമയം സീരിയല്‍ കാണണം സീരിയലിണ്റ്റെ ഗ്യാപ്പില്‍ ഉള്ള പരിപാടി മാത്രമാണു പാചകം

കല്ലുകടി ആറ്‍ക്കും ഇഷ്ടമല്ലല്ലോ അതിനാല്‍ ഒരു വിധം വരുമാനം ഉള്ളവനൊന്നും രേഷന്‍ അരി വാങ്ങാറില്ല റേഷന്‍ കടക്കാരന്‍ തന്നെ മൊത്ത വ്യാപാ ഡിപ്പോയില്‍ നിന്നും എടുത്ത്‌ വഴിയില്‍ തന്നെ മില്ലുകാരണ്റ്റെ ലോറിയില്‍ കയറ്റി വിടുകയാണു

അരി വാങ്ങാന്‍ ആളില്ലാതെ കടയില്‍ വച്ചിട്ടെന്തു ഫലം ?

എല്ലാവറ്‍ക്കും ബ്രാന്‍ഡഡ്‌ അരി മതി കഴുകിയാല്‍ കളര്‍ ഇളകുന്നതാണു മിക്കവാറും എല്ലാ അരിയും ആറ്‍ക്കും പരാതി ഇല്ല താനും

തമിഴ്നാട്ടില്‍ ടീ വി ഡബിള്‍ മൂണ്ട്‌ ഒക്കെ കൊടുത്തു അതെല്ലാം വിലക്കുറവില്‍ കേരളത്തില്‍ കൊണ്ട്‌ വിറ്റു

ഇനി മിക്സി ഗ്രൈന്‍ഡര്‍ കൊടുത്താലും അതങ്ങിനെ തന്നെ വളറെ ചെറിയ ഒരു വിഭാഗം പ്രയോജനപ്പെടുത്തുന്നുണ്ടായിരിക്കാം

Now Jayalalitha is issuing laptop for TN students.

കോളേജില്‍ പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം ലാപ്‌ ടോപ്പ്‌ വേണം അതൊരു ഫാഷന്‍ ആണു പല കോളേജിലും രക്ഷ കര്‍ത്താവിണ്റ്റെ കയ്യില്‍ നിന്നും അമിത ഫീ വാങ്ങി അതിണ്റ്റ്‌ എപകുതി വിലയുള്ള ലാപ്‌ റ്റോപ്‌ കോളേജില്‍ നിന്നും ഇഷ്യു ചെയ്യും

കുട്ടികള്‍ ഇതില്‍ വ്യജ സിനിമ അശ്ളീല എസ്‌ എം എസ്‌ അങ്ങിനെ പഠനം ഒഴിച്ചുള്ള എല്ലാ പരിപാടികള്‍ക്കും ഉപയോഗപ്പെടുത്തുന്നു, അപ്പനും അമ്മയും നോക്കുമ്പോള്‍ മോനും മോളും ലാപ്‌ ടോപ്പിണ്റ്റെ മുന്നില്‍ തപസ്സ്‌

ഭയങ്കര പഠിത്റ്റം എന്നു ആശ്വസിച്ച്‌ പാവങ്ങള്‍ കിടന്നു ഉറങ്ങുന്നു ഒരു എന്‍ ജിനീയറിംഗ്‌ ഡിഗ്രീ എടുക്കാന്‍ ലാപ്‌ ടോപ്പൊന്നും വേണ്ട പുസ്തകം പഠിച്ചാല്‍ മതി ഇന്നു എന്‍ ജിനീയറിംഗ്‌ പഴയ പ്ളസ്‌ ടു പോലെ ആണു അതിനും റ്റ്യൂഷന്‍


എല്ലാവറ്‍ക്കും പതും പതിനചും പേപ്പര്‍ ബാക്‌ ലോഗ്‌

വളരെ ചെറിയ ഒരു ശതമാനം കാമ്പസ്‌ സെലക്ഷന്‍ ഒക്കെയായി നല്ല ഉദ്യോഗം നേടുന്നു അവരുടെ പേ പാക്കേജു കേട്ട്‌ ഭ്റമിച്ച്‌ ഇല്ലാത്ത പണം കടമാക്കി ഇടത്തരക്കാരും മോനെ ലാപ്‌ ടോപ്പ്‌ ഒക്കെ കൊടുത്ത്‌ എഡ്യൂകേഷന്‍ ലോണ്‍ എടുത്ത്‌ സ്വാശ്രയണ്റ്റെ കോളേജില്‍ വിടുന്നു

Anonymous said...

തമിഴ്നാട്ടില്‍ സറ്‍ക്കാരിനു പണം ഉണ്ട്‌ ഇങ്ങിനെ പ്റൊഡക്റ്റീവ്‌ അല്ലാത്ത ഗിമ്മിക്കുകള്‍ ചെയ്യാം എന്നാല്‍ പോും ഈ രണ്ട്‌ രൂപ അരി ഒക്കെ കാരണം ആള്‍ക്കാറ്‍ കഠിന ജോലികളില്‍ നിന്നും മാറുകയാണു

കരിമ്പിന്‍ പാടങ്ങള്‍ കരിമ്പ്‌ വെട്ടാന്‍ ആളില്ലാതെ നശിച്ച വാറ്‍ത്തകള്‍ അവിടെ നിന്നും വരുന്നു ഒരു തമിഴനും പഴയപോലെ കേരളത്തില്‍ ജോലിക്കു വരുന്നില്ല

വരുന്നത്‌ വീടും ബാങ്കും കൊള്ളയടിക്കാനാണു ഉമ്മന്‍ ചാണ്ടി ചെയ്യേണ്ടത്‌ ഇപ്പോള്‍ പ്റഖ്സ്യപിച്ചപോലെ ഗുണ്ടാ നിയയമം നടപ്പാക്കുക ക്റമ സമാധാനം അത്യാവശ്യമായി നോറ്‍മലൈസ്‌ ആക്കുക സമൂഹത്തില്‍ സ്ത്റീകു പത്തു മണി വരെ എങ്കിലും പേടിക്കാതെ ഇറങ്ങി നടക്കാനുള്ള ഒരു സ്ഥിതി സംജാതമാക്കുക മദ്യ നയം ഉടന്‍ തിരുത്തി നേരം വെളുത്താല്‍ ബിവറേജസിണ്റ്റെ മുന്നില്‍ ക്യൂ നില്‍ക്കുക എന്ന ഏക അജണ്ടയില്‍ നിന്നും കേരളത്തിലെ ആണുങ്ങളെ മോചിപ്പിക്കുക (എല്ലായിടത്തും ലഹരി മോചന ക്ളിനിക്കുകള്‍ വേണ്ടി വരും) ഇതൊക്കെ യാണു

ഒരു വീ എസ്‌ നമുക്കിനി വേണ്ട ജനങ്ങള്‍ക്ക്‌ ഒരു കരുണാകരനെ ആണു വേണ്ടത്‌

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മനോജ് ചോദിക്കുന്നു: പക്ഷേ റേഷന്‍ സംവിധാനം വേണ്ട എന്നത് ശരിയാണോ?

എന്റെ ഉത്തരം: റേഷന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ എന്തിനെങ്കിലും ക്ഷാമം നേരിടുമ്പോള്‍ സര്‍ക്കാര്‍ അത് സംഭരിച്ച് പൌരജനങ്ങള്‍ക്ക് തുല്യമായി വീതിച്ച് നല്‍കുക എന്നാണ്. ഇന്ന് നാട്ടില്‍ ഭക്ഷ്യക്ഷാമം ഇല്ല. അത്കൊണ്ട് തന്നെ റേഷന്‍ സംവിധാനം ഇന്ന് ആവശ്യമില്ല.ക്ഷാമം നേരിടുമ്പോള്‍ വീണ്ടും അത് പുനസ്ഥാപിക്കാവുന്നതാണ്. പക്ഷെ ഇതൊന്നും കക്ഷിരാഷ്ട്രീയവിശ്വാസികള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. അത്കൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല.

പ്രവീണ്‍ ഗോപിനാഥിനും അജിത്തിനും നന്ദി.

@ subair :)

@ വാസു , മദ്യകേരളം സുന്ദരകേരളം :)

സുശീലന്, കക്ഷിരാഷ്ട്രീയത്തിന് അടിമകളാവാതെ, സ്വന്തം തലച്ചോറ് സ്വന്തമായി ഉപയോഗിച്ച് ചിന്തിക്കുന്നവര്‍ക്ക് മാത്രമേ ഇങ്ങനെ പറയാന്‍ കഴിയൂ.. നന്ദി :)

കൊമ്പന്‍ said...

ഒരു രൂപക്ക് അരി വാങ്ങി കയിക്കാന്‍ മാത്രം ഗതിയുള്ള ഒരു കുടുംബവും ഇന്ന് കേരളത്തിലില്ല എന്നാ പരാമര്‍ശത്തോട് നൂറു ശതമാനം വിയോജിപ്പ്‌ രേഖപെടുത്തി മറ്റുള്ള എല്ലാത്തിനെയും അനുകൂലിക്കുന്നു

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ കൊമ്പന്‍, ഒരു രൂപയ്ക്ക് അരി വാങ്ങി കഴിക്കാന്‍ മാത്രം ഗതികെട്ട ഒരു കുടുംബവും ഇന്ന് കേരളത്തില്‍ ഇല്ല എന്നാണല്ലോ ഞാന്‍ എഴുതിയത് ...

rajeshks said...

ഒരു രൂപയ്ക്ക് അരി കിട്ടിയാലും അഞ്ഞൂറ് രൂപ കൂലി കിട്ടിയാലും എല്ലാവരും പ്രശ്നങ്ങളുടെ നടുക്കാണ് എന്നതാണ് വസ്തുത. ഇടത്തരക്കാരന് മൂന്ന് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വെക്കാന്‍ ഇനി കേരളത്തില്‍ കഴിയില്ല.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

രാവിലെ 9.30ന് പണിക്കെത്തുന്നവര്‍ ഊണും ഉറക്കവും എല്ലാം കഴിഞ്ഞ് വൈകുന്നേരം നാലേമുക്കാലിന് പണി മതിയാക്കുകയും ചെയ്യും. എത്ര പണി എടുത്തു എന്നത് പ്രശ്നമേയല്ല. ഏത് അവിദഗ്ദ്ധ പണിക്കാരനും വൈകുന്നേരമായാല്‍ 350രൂപ ഉറപ്പ്. എന്നിട്ടും പണിയെടുക്കുന്നത് നാണക്കേടായിട്ടാണ് ശരാശരി മലയാളി കരുതുന്നത്. മക്കള്‍ക്ക് ഒന്നുകില്‍ വെള്ളക്കോളര്‍ ഉദ്യോഗം കിട്ടണം അല്ലെങ്കില്‍ ഗള്‍ഫില്‍ പോകണം എന്നാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്.
മക്കള്‍ മണ്ണില്‍ പണി എടുക്കുന്നത് ചിന്തിക്കാനേ വയ്യ....!

ente lokam said...

"ഈ ദാനം തരാനുള്ള ദാനവും ഞങ്ങള്
തന്നെ തരുന്നത് ആണ്‌ എന്ന് മറക്കണ്ട" ..
ഇതും നാം അങ്ങോട്ട്‌ കയറ്റി ഇരുത്താന്‍
കൊടുക്കുന്ന കസേരയും ...ഇതാണ് അവര്‍
തിരിച്ചു അറിയാത്തത് .നമുക്കും അറിയില്ലല്ലോ ..
അത് കൊണ്ടാണ് സഖറിയ പറഞ്ഞത് ഇവര്‍
ആരെയും നാം സാറേ എന്ന് വിളിക്കരുത്
എന്ന് .കാരണം അവര്‍ നമ്മുടെ യജമാനമാര്‍
അല്ല എന്ന സത്യം .......സത്യ സന്ധമായ
എഴുത്ത്.അഭിനന്ദനങ്ങള്‍..

ഗിരീശന്‍ said...

വേറെയെന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ട് നാട്ടില്‍ ........! ഏത് അവിദഗ്ദ്ധ പണിക്കാരനും വൈകുന്നേരമായാല്‍ 350രൂപ ഉറപ്പ്. എന്നിട്ടും പണിയെടുക്കുന്നത് നാണക്കേടായിട്ടാണ് ശരാശരി മലയാളി കരുതുന്നത്. മക്കള്‍ക്ക് ഒന്നുകില്‍ വെള്ളക്കോളര്‍ ഉദ്യോഗം കിട്ടണം അല്ലെങ്കില്‍ ഗള്‍ഫില്‍ പോകണം എന്നാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. മക്കള്‍ മണ്ണില്‍ പണി എടുക്കുന്നത് ചിന്തിക്കാനേ വയ്യ.....

ഒരു രൂപയ്ക്ക് അരി കിട്ടിയാല്‍ എല്ലാ പ്രശ്നവും തീരുമോ? കിട്ടുന്ന കൂലിയില്‍ മുക്കാല്‍ ഭാഗവും മലയാളി കുടിച്ചു തീര്‍ക്കുകയാണ് ഇന്ന് ചെയ്യുന്നത്.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും രോഗികള്‍ക്ക് പാരാസിറ്റമോളും ഒരു തരമെങ്കിലും ആന്റിബയോട്ടിക്ക് മരുന്നും ലഭിക്കുമെന്ന് ഉറപ്പ് വരുത്തൂ.

Chethukaran Vasu said...

@ Suseelan
"ഒരു വീ എസ്‌ നമുക്കിനി വേണ്ട ജനങ്ങള്‍ക്ക്‌ ഒരു കരുണാകരനെ ആണു വേണ്ടത്‌"

എന്താ മാഷേ , പണ്ട് കരുണാകരന്‍ ഇവിടെ ഭരിചിരുന്നപ്പം . കള്ളു കുടിയന്മാര്‍ എല്ലാം കാശിക്കു പോയിരുന്നോ ..? എന്നിട്ട് ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോ മാഷെ ..? അപ്പം ഈ കുഴപ്പം ഒക്കെ സമൂഹത്തില്‍ ഉണ്ടാക്കുന്നവരില്‍ ഇടത്തരക്കാര്‍ ഒട്ടും ഇല്ല അല്ലെ ..... യൊക്കെ മറ്റവന്മാരുടെ പണിയാണ് ....ഈ ഇടത്തരക്കാര്‍ ഒക്കെ വെറും പാവങ്ങള്‍ ..പച്ചവെള്ളം മാത്രം ഇറക്കി ജീവിക്കുന്നവര്‍ ..സമൂഹത്തിന്ടെ വ്യവഹാരങ്ങളില്‍ ഒന്നും അവരെ പങ്കാളികളെ അല്ല ..എന്തായാലും ഇതൊന്നും ഉമ്മന്‍ ചാണ്ടിയുടെ കയ്യില്‍ നിക്കുമെമെന്നു തോന്നുന്നില്ല ... ..എല്ലാം കൈവിട്ടു പോയി എന്നാണു തോന്നുന്നത് ...സമൂതില്‍ നിന്നും എത്തിക്സ് ഇല്ലാതായത് രാഷ്ട്രീയക്കാരന്റെ മാത്രം കുഴപ്പം ആണ് എന്നും തോന്നുന്നില്ല ... ഒഴുകി വരുന്ന പണം ..കണക്കിലുള്ളതും അതൊന്റെ പല ഇരട്ടി കണക്കില്‍ ഇല്ലാത്തതും കെട്ടുറപ്പില്ലാത്ത ഒരു സമൂഹത്തെ(ഇടത്തരക്കാരുടെയും കൂടിയായ )എങ്ങനെ ബാധിക്കുന്നു എന്നാ അടിസ്ഥാന പ്രശനം കൂടി ഉണ്ട്...എന്തായാലും കാത്തിരുന്നു കാണാം സുശീലന്റെ സ്വപ്നങ്ങള്‍ പൂവണിയട്ടെ !

ഹൈന said...

സത്യം...

നായിബ് ഈ എം/Nayib E M said...

എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പാരസെറ്റമോളും ആന്റിബയോട്ടിക്കുകളും ലഭ്യമാണ് സാറേ..2006 ലെ അവസ്ഥയിലല്ല ഇന്നത്തെ സര്‍ക്കാര്‍ ആശുപ്പത്രികള്‍...

കാക്കര kaakkara said...

ആർക്കും രണ്ട് രൂപയ്ക്ക് / ഒരു രൂപയ്ക്ക് അരി കൊടൂക്കരുത്, എന്നതാണ് എന്റെ നിലപാട്... 50% വിലയെങ്ങീലും ഈടാക്കണം...

അതിദരിദ്രരെ / വികലാംഗരെ / വ്രിദ്ധരെ / അവിവാഹിതരായ ആദിവാസി അമ്മമാർ അങ്ങനെ സമൂഹത്തിന്റെ കൈതാങ്ങ് വേണ്ടവർക്ക് അരി സൗജന്യമായി നൽകുക...

മരപ്പണി / കല്പണി / ചുമട്ടു തൊഴിലാളി / കർക്ഷകർ / മറ്റു ദിവസ കൂലിക്കാർ ഇവരെയൊക്കെ 50% എങ്കിലും വില നൽകുവാൻ ബാധ്യസ്ഥരാണ്...

കെ.എം. റഷീദ് said...

അരിയുടെ രാഷ്ട്രീയം നന്നായി ഇഷ്ടപ്പെട്ടു
കേരളത്തില്‍ അര്‍ഹാതപെട്ടവരുന്ടങ്കില്‍
അവര്‍ക്ക് സൌജന്യമായി അരിയും മറ്റ്
അവശ്യ സാധനങ്ങളും കൊടുക്കണം
അതിനു ബി.പി.എല്‍ കാര്‍ഡ് അല്ല മാനദണ്ടമാക്കേണ്ടത്‌
യഥാര്‍ത്ഥത്തില്‍ കേരള ജനത വലിയ ഒരു നാശത്തിലെക്കാന്
നീങ്ങി കൊണ്ടിരിക്കുന്നത് കുതിച്ചുയരുന്ന പെട്രോളിന്റെ വില കയറ്റം
ഇപ്പോള്‍ ആറുരൂപ കൂടി(അതില്‍ നിന്നും 1.20.രൂപ കുറച്ചു) ഇനി
അടുത്ത മാസം പെട്രോളിന്റെ വില വീണ്ടും കൂടുവാന്‍ പോകുന്നു
അതിന്റെ ഫലമായി നമ്മുടെ നാട്ടില്‍ ആവിശ്യ സാധനങ്ങളുടെ വില
പിടിച്ചാല്‍ കിട്ടാത്ത വിധം വര്‍ദ്ധിക്കാന്‍ പോകുന്നു . ഇതിനു എന്ത് പരിഹാരമെന്നത്
ഗൌരവമായി ചിന്തിക്കണം . അരി മാന്യമായ വിലക്ക് കൊടുത്തിട്ടു അതിനു നീക്കി
വെച്ചിരിക്കുന്ന പണം പെട്രോളിന്റെ വില പിടിച്ചു നിര്‍ത്താന്‍ ഉപയോഗിച്ചാല്‍
വലിയ ഒരു ദുരന്തത്തില്‍ നിന്നും രക്ഷപെടാം
www.sunammi.blogspot.com

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@കാക്കര, മരപ്പണി, കല്പണി, ചുമട്ടു തൊഴിലാളി, കർക്ഷകർ മറ്റു ദിവസ കൂലിക്കാർ ഇവരൊക്കെ 50% എങ്കിലും വില നൽകുവാൻ ബാധ്യസ്ഥരാണ് എന്ന് പറയുമ്പോള്‍ വിലയുടെ ബാക്കി 50% ആര് കൊടുക്കണമെന്നാണ് ഉദ്ദേശിക്കുന്നത്? ഇപ്പറഞ്ഞ കൂട്ടര്‍ക്ക് 100%വും വില കൊടുത്ത് അരി വാങ്ങാനുള്ള വേതനം അവര്‍ ചെയ്യുന്ന ജോലികളില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്നില്ലേ? അരി വില കൊടുത്ത് വാങ്ങാനല്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ വേതനം പറ്റുന്നത്. 50% വില ആര് കൊടുക്കും എന്ന ചോദ്യത്തിന് ഉത്തരം നികുതിദായകര്‍ എന്നായിരിക്കും. ഇപ്പറഞ്ഞ കൂട്ടരേക്കാളും വരുമാനം കുറഞ്ഞ മാസശമ്പളക്കാര്‍ ഉണ്ടാവും. അവര്‍ വരുമാനനികുതിയും അടക്കുന്നുണ്ടാവും. മാസശമ്പളക്കാര്‍ക്ക് നികുതി പിടിച്ചിട്ടാണ് ബാക്കി ശമ്പളം ലഭിക്കുന്നത്.

കാക്കര kaakkara said...

സുകുമാരൻ... "50% എങ്ങിലും" എന്ന് എഴുതിയത് തന്നെ ഇപ്പോഴത്തെ ഇന്ത്യയുടേ പൊതുവിതരണനയവും (ഒരു രൂപ അധികം മുടക്കാതെ ഇവിടേ വിതരണം ചെയ്യാം) ഒരു കാരണവശാലും ഒരു രൂപയ്ക്കും രണ്ട് രൂപയ്ക്കും അരി കൊടൂക്കരുത് എന്ന ലൈനിലും...

തുണി കടയിൽ തുണീ എടൂത്ത് കൊടൂക്കാൻ നിൽക്കുന്ന മാസ ശമ്പളക്കാരെയൊക്കെ പാവങ്ങളായിട്ടാണ് കരുതേണ്ടത്...

അരിയുടെ സബ്സിഡി അവസാനിപ്പിക്കുന്നതിന് മുൻപ് പയറ് / കടല തുടങ്ങിയ സാധനങ്ങളൂടെ സബ്സിഡിയാണ് ഉപേക്ഷിക്കേണ്ടത്, അ തുവരെ 50% വില തുടരട്ടെ

പഴയ പോസ്റ്റിലേക്കുള്ള ഒരു ലിങ്കും.

http://georos.blogspot.com/2010/02/blog-post.html

ചാർ‌വാകൻ‌ said...

കൃഷിഭൂമി തരിശ്ശിടുന്ന ജനതക്ക് അരി ആഹാരം കഴിക്കാനുള്ള അർഹതയില്ല.അപ്പോൾ പിന്നെ ഒരു രൂപായുടെ അരി.ജീവിതകാലം മുഴുവനും പാടത്തുനിന്ന് പണിചെയ്തവർക്ക് അല്ലോപ്പോഴും കിട്ടുന്ന വാർദ്ധക്യ കാല പെന്ഷനാണ് ഒരാശ്വാസം.അതൊന്നു കൂട്ടാനാണ് ശ്രമിക്കേണ്ടത്.ഭൂപ്രശ്നം പരിഹരിക്കാതെ ദാരിദ്ര്യം പരിഹരിക്കാമെന്നു കരുതുന്ന ആസൂത്രണത്തെ എന്തു വിളിക്കാൻ..?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

കാക്കര, പണി എടുക്കാന്‍ കഴിയുന്നവന് ഒരു സബ്‌സിഡിയും കൊടുക്കരുത് എന്നും പണി എടുക്കാന്‍ കഴിയാത്ത കാലത്ത് പൂര്‍ണ്ണ സംരക്ഷണം കൊടുക്കണമെന്നുമാണ് എന്റെ നിലപാട്. ബ്ലോഗില്‍ നമുക്ക് എന്തും പറയാലോ, പരമ്പരാഗതരീതിയിലേ കാര്യങ്ങള്‍ നടക്കൂ പിന്നെന്താ പറയുന്നതിന്..

ബെഞ്ചാലി said...

ഇത്തരം പ്രവൃത്തികളൊക്കെ കരിഞ്ചന്തക്കാരെ വളർത്താനെ സഹായിക്കൂ.

ഇത്തരം കുറുക്കുവിദ്ധ്യകൾ കൊണ്ട് മലയാളികളെ വിഢികളാക്കാമെന്ന് കരുതരുത് എന്നു മാത്രമാണ് അധികാരികളോട് പറയാനുള്ളത്.

നല്ല പോസ്റ്റ്.

sherriff kottarakara said...

പോസ്റ്റിനെ പിന്തുണക്കുന്നു.

ആവനാഴി said...

മാഷു പറഞ്ഞിരിക്കുന്നത് അക്ഷരം പ്രതി ശരിയാണു.

ഒരു കിലോ അരിയുടെ ഉൽ‌പ്പാദനച്ചിലവു തീർച്ചയായും ഒരു രൂപയിൽ കൂടുതലാകും.

നിലനിർത്തിക്കൊണ്ടു പോകാൻ കഴിയുന്ന ഒരു ഭരണപരിഷ്കാരമാണു ഇതു എന്നു തോന്നുന്നില്ല.

രാമൊഴി said...

..ariyundenkilalle free ayi(allenkil oru roopakk) kodukkan kazhiyu..keralathil vendathra production illa..ullath padangal nikathiyum tharisittum illathakkikkondirikkunnu...matu samsthanangalil ninnulla ari varavu nilachal illathavunna bhakshya surakshayanu nammudeth..angane oru kalam vannal ivarokke 1-2 roopakk ari kodukkunnath onnu kananam..sorry for the manglish..

സിദ്ധീക്ക.. said...

എല്ലാം നഗ്നമായസത്യങ്ങള്‍ .

Manoj മനോജ് said...

റേഷന്‍ വിഷയത്തില്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി ചര്‍ച്ച ചെയ്യുവാനാണ് എനിക്കിഷ്ടം :)

റേഷന്‍ എന്ന് താങ്കള്‍ ഉപയോഗിച്ച നിസ്സാരമായ അര്‍ത്ഥമല്ല ഞാന്‍ ഉദ്ദേശിച്ചത്. വാങ്ങുവാന്‍ പാങ്ങില്ലാത്തവന് ആശ്രയമാകുന്ന സ്ഥലം ഇപ്പോള്‍ റേഷന്‍ കടയാണ് എന്നതിനാലും അതിന് റേഷന്‍ എന്ന് പറയുന്നതിനാലും ആ വാക്കുപയോഗിച്ചു എന്നേയുള്ളൂ...

ഏത് രാജ്യത്തായാലും ഒരു വിഭാഗം ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരിയും മറ്റും നല്‍കേണ്ടി വരും എന്നതിനെ ഉദാഹരിക്കാനാണ് അമേരിക്കയുടെ കാര്യം എടുത്തിട്ടത്. അവിടെ “റേഷന്‍” അനുഭവിക്കുന്ന 6ല്‍ 1 വരുന്ന ജനങ്ങളില്‍ 40%ത്തിന് മുകളില്‍ ജോലിയുള്ളവര്‍ തന്നെയാണ്, 12%ത്തിനടുത്ത് ടെക്നിക്കല്‍/കോളേജ് വിദ്യാഭ്യാസം ഉള്ളവരും. വികസന രാജ്യമെന്ന് പറയുന്ന അമേരിക്കയിലെ അവസ്ഥയാണിത്. ജനങ്ങള്‍ കുറവും.

കേരളം ധനിക സംസ്ഥാനമാണോ? സഹായത്തിനായി കാത്ത് നില്‍ക്കുന്ന എത്രയോ ജീവിതങ്ങള്‍ ബ്ലോഗിലൂടെ തന്നെ മിന്നി മറയുന്നു. അത് പോലെ എത്രയെണ്ണം അറിയപ്പെടാതെ പോകുന്നു. അവര്‍ക്ക് ഈ “റേഷന്‍” അനുഗ്രഹം തന്നെയായിരിക്കില്ലേ! പെന്‍ഷന്‍ വാങ്ങുന്ന 60 വയസ്സ് കഴിഞ്ഞവര്‍ക്കും ഒരു നിശ്ചിത സംഖ്യ കൊടുക്കണമെന്ന് മാഷ് പറയുന്നതിനേക്കാള്‍ പ്രായോഗികം ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതിരിക്കുന്നവര്‍ക്ക് അതിനവസരം ഉണ്ടാക്കി കൊടുക്കുന്നതിലല്ലേ!!!

സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതിചോറ് വരുന്നതും കാത്ത് കിടക്കുന്നവര്‍ എത്രയോ പേരാണ്! അവര്‍ പുറത്തിറങ്ങിയാല്‍ അല്ലെങ്കില്‍ അവര്‍ ജീവനില്ലാതെ പുറത്തിറങ്ങിയാല്‍ അവര്‍ക്കോ അവരുടെ കുടുംബത്തിനോ എന്ത് ചെയ്യുവാന്‍ കഴിയും!

ഒരു നേരത്തെ ഭക്ഷണം കഴിക്കുവാന്‍ കഴിയാത്ത കുട്ടികള്‍ പഠിക്കുന്നത് പല ബാച്ചിലായി ഞാന്‍ കണ്ടിട്ടുണ്ട്. പലരുടെയും രക്ഷിതാക്കള്‍ കൂലി പണി ചെയ്യുന്നവര്‍, അല്ലെങ്കില്‍ വരുമാനം കുറഞ്ഞവര്‍, ജോലി ചെയ്യാന്‍ കഴിയാത്തവര്‍. താങ്കള്‍ പറയുന്ന ദിവസ കൂലി വെച്ച് നോക്കിയാല്‍ അവരില്‍ പലര്‍ക്കും ലാവിഷായി കഴിയുവാന്‍ സാധിക്കണമായിരുന്നു. എന്നിട്ടും എന്തേ അവര്‍ക്ക് കഴിഞ്ഞില്ല. അവരുടെ അച്ഛന്മാര്‍ എല്ലാം കുടിയന്മാരാണെന്ന് വാദിക്കുവാന്‍ കഴിയുമോ? അവരുടെ വീട്ടില്‍ അവര്‍ക്ക് താഴെ പഠിക്കുന്നവരും കാണും.

ചുറ്റും കാണുന്ന അനുഭവത്തില്‍ നിന്ന് ഞാന്‍ പറഞ്ഞു പോയതാണ്. ഇന്ത്യയില്‍ മാത്രമായിരിക്കുമെന്ന ധാരണ തിരുത്തി തന്നത് ഇങ്ങ് അമേരിക്കയില്‍ വന്നപ്പോഴാണ്. ഇന്ന് രാവിലെ പോലും സൌജന്യമായി ലഭിക്കുന്ന ഭക്ഷണത്തിനായി പള്ളിക്ക് മുന്‍പിലെ നീണ്ട ക്യൂവും കടന്നാണ് ജോലി സ്ഥലത്തേയ്ക്ക് കയറിയത്. എല്ലാ ബുധനാഴ്ചയും രാവിലെ കാണുന്ന കാഴ്ച.

അത് കൊണ്ട് തന്നെ കുറഞ്ഞ നിരക്കില്‍ ഭക്ഷണം കൊടുക്കുന്നതിനെ എതിര്‍ക്കുന്നത് കണ്ടാല്‍ എതിര്‍ക്കും. അവര്‍ മറ്റുള്ളവരുടെ നികുതി പണമാണ് തിന്നുന്നത് എന്ന് പറയുന്നവരോട് ആ പാവങ്ങളും പല വിധത്തില്‍ സര്‍ക്കാരിന് നികുതി കൊടുക്കുന്നുണ്ട് എന്ന് മറക്കരുതെന്ന് പറഞ്ഞ് പോകും. അതില്‍ രാഷ്ട്രീയം കാണുന്നുവെങ്കില്‍ അത് മഞ്ഞപിത്തം ബാധിച്ചവന് എല്ലാം മഞ്ഞ എന്ന് പറയുന്നത് പോലെ എന്നേ ഞാന്‍ പറയൂ... :(

Mohamedkutty മുഹമ്മദുകുട്ടി said...

കെ.പി.എസ് പറഞ്ഞതിനോടും മറ്റുള്ളവര്‍ കമന്റായി പറഞ്ഞതിനോടും പൂര്‍ണ്ണമായും യോജിക്കുന്നു.പ്രതേകിച്ചും സുശീലന്റെ ദീര്‍ഘമായ കമന്റ്. പക്ഷെ എന്തു ചെയ്യാം ഇവിടെ നമ്മളെല്ലാം നിസ്സഹായരാണ്. ഇവിടെ കുളം കലക്കി രാഷ്ട്രീയകാരും ചാനലുകാരും ബിസിനസ്സുകാരും പണമുണ്ടാക്കുന്നു!. പ്രതികരിക്കാന്‍ ശേഷിയില്ലാതെ ഇടത്തരക്കാര്‍ വിഷമിക്കുന്നു. പണിയെടുക്കാതെ പണമുണ്ടാക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. മനുഷ്യന്റെ ആ വ്യാമോഹം മുതലെടുത്തു കൌശലമുള്ളവര്‍ ഏലസ്സും യന്ത്രങ്ങളും ചാനലുകളിലൂടെ വിറ്റ് അവരുടെ കീശയും ചാനലുകാരുടെ കീശയും വീര്‍പ്പിക്കുന്നു. സര്‍ക്കാരും ഇതൊക്കെ കണ്ണു ചിമ്മി അനുകൂലിക്കുന്നു. ലോട്ടറിയും കള്ളും വിറ്റ് ഖജനാവു നിറയ്ക്കുന്നു. ഗള്‍ഫിലും മറ്റു പുറം നാടുകളിലും അദ്ധ്വാനിച്ചു ആരെങ്കിലും സമ്പാദിച്ചാല്‍ അതിന്റെ പങ്കു പറ്റാന്‍ അവന്റെ കുടുംബത്തോടൊപ്പം ഇവിടുത്തെ ആസ്പത്രികളും വ്യാപാരസ്ഥാപനങ്ങളും ടാക്സിക്കാരും മൊബൈല്‍ കടക്കാരനും സ്വകാര്യ വിദ്യാഭ്യാസ സ്താപനങ്ങളും മത്സരിക്കുന്നു!. ടാക്സൊന്നും കൊടുക്കാതെ ദിവസക്കൂലിക്ക് പണിയെടുക്കുന്നവര്‍ മൊബൈലും ബൈക്കും കള്ളും പെണ്ണുമൊക്കെയായി സുഖമായി ജീവിക്കുന്നു. പണിയെടുക്കാന്‍ വയ്യാത്തവരും രോഗികളും വരുമാനമില്ലാത്തവരും എന്നും നിത്യ ദുരിതത്തില്‍ തന്നെ!. നിത്യോപയോഗ സാധനങ്ങള്‍ക്കു അനുദിനം വില വര്‍ദ്ധിക്കുന്നു.എല്ലാത്തിനും കാരണമായ “ പെട്രോള്‍” കമ്പനിക്കാരുടെ കുത്തകയായി മാറിയിരിക്കുന്നു. വല്ലപ്പോഴും ജോലിക്കു വന്നിരുന്ന തമിഴ് നാട്ടുകാരന്‍ സ്വന്തം നാട്ടില്‍ അദ്ധ്വാനിക്കാതെ വോട്ടിന്റെ ബലത്തില്‍ സുഖമായി ജീവിക്കുന്നു!. നമ്മെ ഭരിക്കുന്നവര്‍ 2ജി സ്പെക്ട്രവും അതു പോലെ പറയാന്‍ വായില്‍ കൊള്ളാത്ത അഴിമതികള്‍ നടത്തി കോടികള്‍ വിഴുങ്ങി വിലസുന്നു. ഇതിന്നിടയില്‍ നട്ടം തിരിയുന്ന നമ്മള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു. ആരോടും ബന്ധമില്ലാതെ സ്വസ്ഥമായി എന്തെങ്കിലും കൃഷി ചെയ്തു അതില്‍ നിന്നു ലഭിക്കുന്നത് ഭക്ഷിച്ചു ജീവിക്കാന്‍ പോലും നമ്മുടെ നാട്ടില്‍ പറ്റാതായിരിക്കുന്നു. ഇനി വേണമെങ്കില്‍ അതിനും വല്ല വനത്തിലേയ്ക്കും താ‍മസം മാറ്റേണ്ടി വരും!.

Chethukaran Vasu said...

ഒരു രൂപ നോട്ടു കൊടുത്താല്‍ .....കൊടുത്താല്‍ ..
ഒരു ലക്ഷം അരി മണി കൂടെ പ്പോരും ....
വരുവിന്‍ ..നിങ്ങള്‍ വരുവിന്‍ ..........!

Chethukaran Vasu said...

വാസുണോമിക്സ് - അഥവാ - വാസുശാസ്ത്രം ..
===============================
1 .ഒരു കിലോ അരിയുടെ വില = 1 രൂവാ
2 . ഒരു കിലോ കോഴിയിറച്ചിയുടെ വില = 60 രൂവാ
3 . ഒരു കിലോ അരി ഒരു മാസത്തേക്ക് ഒരു കോഴിക്ക് കൊടുത്താല്‍ കോഴിയ്ടെ തൂക്കത്തിലെ വര്‍ധന = 300 ഗ്രാം . കോഴിക്കാട്ടം = 600 ഗ്രാം . എനര്‍ജി = 100 ഗ്രാം
4 . തുല്യമായ കോഴി ഇറച്ചിയുടെ വില = 25 രൂവാ , കാട്ടം പോട്ടെ ..കണക്കാക്കേണ്ട ..
5 . അപ്പൊ 1 രൂവാ മുടക്കിയാല്‍ വിട്ടു വരവ് 25 രൂവാ (ഒരു മാസം കൊണ്ട് )
6 . പ്രോഫിടബിളിട്ടി = 24 മടങ്ങ്‌ (ഒരു മാസം കൊണ്ട് ) , 288 മടങ്ങ്‌ ഒരു വര്ഷം കൊണ്ട് .
7 . അമേരിക്കന്‍ ക്യാപിടളിസ്ടുകള്‍ ഇതൊന്നും കണ്ടു പഠിക്കുന്നില്ലേ ..?
8 . എന്തായാലും വാസു കോഴിക്രിഷി തുടങ്ങാന്‍ തീരുമാനിച്ചു .. ഇമ്മാതിരി ലാഭം എവിടെ കിട്ടും ..?

Noushad Vadakkel said...

നമ്മുടെ രാഷ്ട്രീയം ജനങ്ങളുടെ കൂട്ടായ നന്മ എന്നതിനപ്പുറം ഭരണത്തില്‍ ഇരിക്കുന്നവരുടെ നന്മ ലക്ഷ്യമാക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു ..അവിടെ പോസിറ്റീവ് വോട്ടുകലെക്കാള്‍ സാദ്ധ്യത നെഗറ്റീവ് വോട്ടുകല്‍ക്കായി മാറിയിരിക്കുന്നു ...നെഗറ്റീവ് വോട്ടുകളെ സ്വാധീനിക്കുവാനുള്ള ഒരു തന്ത്രമായിട്ടാണ് രാഷ്ട്രീയക്കാര്‍ ഇത്തരം ചെപ്പടി വിദ്യകള്‍ കാണിക്കുന്നത് ... ഇത്തരം നെഗറ്റീവ് വോട്ടുകളെ സ്വാധീനിക്കുവാനുള്ള തന്ത്ര പരമായ അടവുകളായി മാത്രമേ ഇന്നത്തെ അവസ്ഥയില്‍ പ്രകടന പത്രികകളെ പോലും കാണുവാന്‍ കഴിയൂ ...അരി കൊണ്ടുള്ള കളിയും ഇതൊക്കെ തന്നെ മാഷേ ..:)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ നൌഷാദ് , അതാ‍ണ് നമ്മുടെ ജനാധിപത്യത്തിന് വന്നുപെട്ട ദുര്യോഗം. വോട്ടര്‍മാര്‍ക്ക് ആരെയെങ്കിലും തോല്പിക്കാന്‍ വേണ്ടി മാത്രം വോട്ട് ചെയ്യേണ്ടുന്ന ദുര്‍ഗ്ഗതി. പ്രതീക്ഷയോടെ ആരെയും ജയിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. തമിഴ്‌നാട്ടില്‍ നോക്കുക, ജയലളിതയെ ജയിപ്പിക്കാനല്ല മറിച്ച് കരുണാനിധിയെയും കുടുംബത്തെയും തോല്‍പ്പിക്കാനാണ് ബഹുഭൂരിപക്ഷം വോട്ടര്‍മാര്‍ അഹമഹമികയാ പോളിങ്ങ് ബൂത്തില്‍ എത്തിയത്.സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യയിലെ അന്നത്തെ മഹാപ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സിതര പാര്‍ട്ടികളാണ് ഈ നെഗറ്റീവിസത്തിന് തുടക്കമിട്ടത് എന്ന് രാഷ്ട്രീയചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. എന്തിനെയും തെറ്റായ ട്രാക്കില്‍ നിന്ന് ശരിയായ പാളത്തിലേക്ക് നയിക്കാന്‍ ഒരിക്കലും വൈകുന്നില്ല എന്ന് നാം മനസ്സിലാക്കുകയാണ് നല്ലത്.

shamshir said...

"എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ് ശമ്പളവും തന്ന് ജനങ്ങള്‍ നിങ്ങളെ അവിടെ ഇരുത്തിയിരിക്കുന്നത്. ചെയ്യുന്നതിനുള്ള പണവും ജനങ്ങളാണ് തരുന്നത് ".....തീര്‍ച്ചയായും വളരെ ശരിയാണ് ഈയൊരു ഉത്തരവാദിത്ത ബോധം പിന്നീട് അവര്‍ മറക്കുന്നു.
പിന്നെ അരിയുടെ രാഷ്ട്രീയമാണ് മനസ്സിലാകാത്തത്...രണ്ട് രൂപയ്ക്ക് LDF govt പ്രഖ്യാപിച്ച അരിക്ക് ഇപ്പോള്‍ ഒരു രൂപയായി ഇനിയിപ്പൊ അടുത്ത govt.എന്ത് ചെയ്യും ഒന്നുകില്‍ അരി വെറുതെ കൊടുക്കണം അല്ലെങ്കില്‍ കൂടെ ഒന്നൊ രണ്ടൊ രൂപ അങോട്ട് കൊടുക്കെണ്ടി വരില്ലെ

Anonymous said...

എന്താ മാഷേ , പണ്ട് കരുണാകരന്‍ ഇവിടെ ഭരിചിരുന്നപ്പം . കള്ളു കുടിയന്മാര്‍ എല്ലാം കാശിക്കു പോയിരുന്നോ ..? എന്നിട്ട് ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോ മാഷെ ..? അപ്പം ഈ കുഴപ്പം ഒക്കെ സമൂഹത്തില്‍ ഉണ്ടാക്കുന്നവരില്‍ ഇടത്തരക്കാര്‍ ഒട്ടും ഇല്ല അല്ലെ ..... യൊക്കെ മറ്റവന്മാരുടെ പണിയാണ് ....ഈ ഇടത്തരക്കാര്‍ ഒക്കെ വെറും പാവങ്ങള്‍ ..പച്ചവെള്ളം മാത്രം ഇറക്കി ജീവിക്കുന്നവര്‍ ..സമൂഹത്തിന്ടെ വ്യവഹാരങ്ങളില്‍ ഒന്നും അവരെ പങ്കാളികളെ അല്ല ..എന്തായാലും ഇതൊന്നും ഉമ്മന്‍ ചാണ്ടിയുടെ കയ്യില്‍ നിക്കുമെമെന്നു തോന്നുന്നില്ല

മദ്യ നിരോധനം വരുന്നതിനു മുന്‍പ്‌ ചാരായം എന്ന സാധനം പത്തു രൂപക്കു ഇരുനൂറു മില്ലി കിട്ടുമായിരുന്നു ചാരായ ഷാപ്പ്‌ എന്ന പദം മാന്യം ആയിരുന്നില്ല, ഗ്രാമത്തിണ്റ്റെ വല്ല ഒഴിഞ്ഞ കോണില്‍ ഒരു ചെറ്റപുര കുറച്ച്‌ സ്ഥിരം കുടിയന്‍മാര്‍ വലിയ പണക്കാര്‍ ബാറില്‍ പോയി കുടിച്ചിരുന്നു കോളേജില്‍ പഠിക്കുന്നവര്‍ ഒന്നും അതൊന്നും ചെയ്തിരുന്നില്ല കരുണാകരന്‍ ഇതില്‍ ആവശ്യമില്ലാതെ തലയിട്ടതും ഇല്ല ലോകത്ത്‌ എവിടെയെല്ലാം നിരോധനം ഉണ്ടായോ അവിടെല്ലാം ഡിമാന്‍ഡ്‌ കൂടി, കള്ളച്ചാരായം വ്യാപകമായി അതിണ്റ്റെ മറവില്‍ ബൂട്ട്ലെഗ്ഗേര്‍സ്‌ എന്നറിയപ്പെടുന്നവര്‍ വന്നു, പിന്നാലെ മാഫിയ വന്നു, ഗോഡ്‌ ഫാതര്‍ എന്ന നോവല്‍ തന്നെ ചിക്കാഗോയിലെ പ്രൊഹിബിഷനെ തുടര്‍ന്നു മാഫിയ എങ്ങിനെ ഉണ്ടായി എന്നതാണല്ലോ ഗുജറാത്തില്‍ ആണു ഇന്നു ഇന്ത്യയില്‍ മദ്യ നിരോധനം ഉള്ളാ ഏക സംസ്ഥാനം അവിടെ എവിടെ വേണേലും മദ്യം കിട്ടും ആ പണം എല്ലാം പോലീസിനും മാഫിയക്കും പാര്‍ട്ടിക്കും കിട്ടുന്നു കേരളത്തില്‍ ഒരു മാര്‍ച്ചില്‍ ആണു ആണ്റ്റണി ഇതു കൊണ്ടു വരുന്നത്‌ മാര്‍ച്ച്‌ മുപ്പത്തി ഒന്നിനു ചാരായം മൊത്തം ഇല്ലാതാക്കി ഒരു മാസം കുടിയന്‍മാര്‍ കുടി തന്നെ നിര്‍ത്തി അപ്പോള്‍ ഭരണം മാറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഈ നിരോധനം പേരിനു മാത്രം ആക്കി, പോലീസ്‌ ഈ അവ്സരം മുതലെടുത്തു പാര്‍ട്ടിക്ക്‌ പത്ത്‌ കിട്ടിയെങ്കില്‍ പോലീസ്‌ നൂറു ഉണ്ടാക്കി ചാരായം വഴി കിട്ടിയിരുന്ന രണ്ടായിരം കോടി സര്‍ക്കാരിനു ഇല്ലാതെ ആയി ഈ രണ്ടായിരം കോടി പോലീസ്‌, എക്സൈസ്‌, മാഫിയ, പാര്‍ട്ടിക്കാര്‍ (എല്ലാം പെടും) പങ്കു വെച്ചു അതോടൊപ്പം മദ്യം കഴിക്കുന്നത്‌ ഒരു ഗമ ആണു ആണത്തം ആണു എന്നൊക്കെയുള്ള ഒരു ഫാഷന്‍ ജനങ്ങളില്‍ പടറ്‍ന്നു

Anonymous said...

കരുണാകരന്‍ ഈ വരുമാനം സറ്‍ക്കാരിനു കിട്ടുന്നതല്ലെ എന്നും മനസ്സിലാക്കി അതേ സമയം നിറൊധനം പ്റാക്ടിക്കല്‍ അല്ലെന്നും മനസ്സിലാക്കി

ആണ്റ്റണി സ്വാശ്രയ കോളേജു തുടങ്ങിയപോലെ നല്ല ഉദ്ദേശത്തില്‍ ചെയ്ത്‌ ഫലം വിപരീതമായി

എന്‍ ജിനീയറിംഗ്‌ കോളേജ്‌ വ്യാപകമായി ,പക്ഷെ നിലവാരം പ്ളസ്‌ ടു ആയി, അതേ സമയം ബിരുദ വിദ്യാറ്‍ഥി എന്നു പറയുന്നവന്‍ എണ്ട്റന്‍സു കിട്ടാതെ കണക്കിനു അഞ്ചു മാറ്‍ക്കില്ലാത്ത കുറെപേരുടെ അവസാന അഭയ കേന്ദ്രം ആയി

സറ്‍വ്വ കലാശാലയുടെ നിലവാരം പോയി

ബിവറേജസ്‌ കോര്‍പ്പറേഷന്‍ വഴി മാത്രം മദ്യവിതരണം ആയപ്പോള്‍ സര്‍ക്കാരിനു കാശായി പക്ഷെ ജനത്തിണ്റ്റെ ലജ്ജ പോയി, പണ്ട്‌ പാം ഓയിലിനു ക്യൂ നില്‍ക്കാന്‍ മടിച്ചവര്‍ ഇന്നു അന്തസ്സോടെ എട്ടുമണിക്കു തന്നെ ബിവറേജസ്‌ നടയില്‍ ക്യൂ നില്‍ക്കുന്നു, എല്ലാരുമെത്തുന്നിടം ആയി ബിവറേജസ്‌, ഇതിണ്റ്റെ ദൂഷ്യ ഫലം ഇന്നു കേരളമൊന്നാകെ അനുഭവിക്കുന്നു

അപ്പനും മകനും കൊച്ചു മകനും നാണമില്ലാതെ ഇങ്ങിനെ ക്യൂ നിക്കുന്നതിണ്റ്റെ സമൂഹത്തിലെ ഈ മൂല്യച്യുതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാണു വേറെ ആറ്‍ക്കുമല്ല

അഞ്ചു രൂൊപക്കു ഉമ്മന്‍ ചാണ്ടി ഒരു പോളൈതീന്‍ കവറില്‍ മദ്യം ന്‍ലകിയാല്‍ ഒരു രൂപ അരിയേക്കാള്‍ പോപ്പുലറ്‍ ആയി അടുത്ത ഇലക്ഷന്‍ നൂറ്റി നാല്‍പ്പത്‌ സീറ്റില്‍ ജയിക്കും

ഒരു രൂപ അരി പട്ടിക്കു വേണം

പാവപ്പെട്ട കുട്ടികള്‍ക്കു അരി ഓണത്തിനു കൊടുക്കാന്‍ ഒരു സം വിധാനം ഗവണ്‍ മെണ്റ്റ്‌ ശ്രമിച്ചു പക്ഷെ ആ അരി വാങ്ങാന്‍ കുട്ടികള്‍ക്ക്‌ ആക്ഷേപം

എസ്‌ സി എസ്‌ റ്റി കുട്ടികള്‍ക്കു ബുക്കും പുസ്തകവും ഫ്രീ ആയി പല സംഘടാനകളും നല്‍കും പക്ഷെ അവറ്‍ക്ക്‌ വേണ്ട അതെല്ലാം എച്ച്‌ എമിണ്റ്റെ ഓഫീസ്‌ മൂലയില്‍ കിടക്കുന്നു സ്റ്റൈപെന്‍ഡ്‌ വാങ്ങാന്‍ വിളിക്കുന്നത്‌ കുട്ടികള്‍ക്ക്‌ കുറച്ചില്‍ ആണു ഇതാണു സമൂഹം

ഇവിടെ ഫ്രീ മീല്‍ ആറ്‍ക്കും വേണ്ട

tom said...

ഇത്രയും അഭിപ്രായ ഐക്യം ഉള്ള ഒരു വിഷയം അടുത്ത കാലത്ത് കണ്ടിട്ടില്ല
ഭാവുകങ്ങൾ
Tomy, Port harcourt

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

Manoj മുതല്‍ അജിത്ത്, പ്രവീണ്‍, സുബൈര്‍,rajeshks,മുരളിമുകുന്ദന്‍,ente lokam ,ഗിരീശന്‍,ഹൈന,വാസു, നായിബ് ഈ എം,കെ.എം. റഷീദ്,കാക്കര,സുശീലന്‍, ചാര്‍വ്വാകന്‍ , ബെഞ്ചാലി , ഷെരീഫ് മാഷ്, ആവനാഴി മാഷ്, രാമൊഴി,സിദ്ധീക്ക..,നൌഷാദ് വടക്കേല്‍, shamshir, tom അങ്ങനെ കമന്റ് എഴുതിയവര്‍ക്കും മുഹമ്മദുകുട്ടിമാഷിന്റെ നീണ്ട കമന്റിനും വായനക്കാര്‍ക്കും നന്ദിയും സ്നേഹവും രേഖപ്പെടുത്തട്ടെ..

Chethukaran Vasu said...

"
അപ്പനും മകനും കൊച്ചു മകനും നാണമില്ലാതെ ഇങ്ങിനെ ക്യൂ നിക്കുന്നതിണ്റ്റെ സമൂഹത്തിലെ ഈ മൂല്യച്യുതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാണു വേറെ ആറ്‍ക്കുമല്ല"

ശരിയാ , എല്ലാത്തിനും ഈ കംയുന്സിസ്ടുകാരാ കാരണം ,..പണ്ടാണെങ്കില്‍ പാലായിലും ചിരട്ടയിലും ആയിരുന്നു കൂലി .. അപ്പൊ പിന്നെ കള്ളു വാങ്ങിക്കാന്‍ കാശു എവിടെ നിന്ന് കിട്ടാന്‍ .. ഇപ്പൊ വന്നു വന്നു എല്ലാവരുടെ കയ്യിലും കാശു ! ഇത് ശരിയാണോ ..? അക്രമം തന്നെ!! ..ഇത് നീതികേട്‌ തന്നെ ..കള്ളുകുടിയൊക്കെ നമുക്ക് ചിലര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ലേ .. പുരാണങ്ങളില്‍ പോലും ഇതു എല്ലാവര്ക്കും വിധിച്ചിട്ടില്ല താനും .. വന്നു വന്നു ഇപ്പൊ കണ്ട എല്ലാവന്മാര്‍ക്കും കള്ള് കുടിക്കണം എന്ന് വെച്ചാല്‍ ..! കലികാലം ! കലികാലം ! ഈ കംയുനിസ്ടുകാരെ കൊണ്ട് തോറ്റു!!..പണ്ടത്തെ കാലം എത്ര നല്ല കാലം ... !!

ഓ ടോ : കമന്റു പ്രസക്തമല്ലെന്നു തോന്നുന്ന പക്ഷം സുകുമാരേട്ടന് ഡിലീറ്റു ചെയ്യാവുന്നതാണ് ... :-)

ഒരു യാത്രികന്‍ said...

സുകുമാരേട്ടാ...എല്ലാത്തിനോടും യോജിക്കുന്നു. യഥാര്‍ത്ഥ ആവശ്യക്കാരനെ കണ്ടെത്തി അവരെ സഹായിക്കുന്നതിനു പകരം ഇങ്ങനയുള്ള വിതരണം ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. ഇങ്ങനെ യായാല്‍ ജോലിചെയ്യാതെ തന്നെ ജീവിക്കാമല്ലോ........സസ്നേഹം

ഖരാക്ഷരങ്ങള്‍ kharaaksharangal said...

60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പ്രതിമാസം 1500 രൂപ പെന്‍ഷന്‍ നല്ല കാര്യം.

VIDHU CHOPRA'S COLUMN said...

oru roopakk ari nalkunnathiloode sarkkaarukal cheyyunnath vayalukal illaathaakkuka enna akshanthavyamaaya kuttamaanu. innu vote enna thalkkaalika laabhathinaayulla ee vriththiketta gimmick moolam nasikkunnath naale ari ulpaadippikkaanulla mannu koodiyaanu. ivide kurakkunnath ariyude kevala vila maathramalla .marichch athinte moolyamaanu.annam enna adisthaana vasthuvinte vila mathikkaanaavaaththa moolyam. paavappettavanu 10 kilo ariyude market vilayaanu sarkkaar nalkentath. angane kittunna panavumeduth avan ari kittunnidath poyi ari vaangumbozhaanu ariyude yathaartha vila manassilaavuka . post nannaayi

abdul said...

ഒരു രൂപക് അരി കിട്ടിയാല്‍ പിന്നെ പാടത് വിതിറക്കുന്നവര്‍ പരിപാടി നിര്‍തും.ബാക്കിയുള്ള് പാടങ്ങളും നികതും സബ്സിഡി നിര്‍തുംബൊള്‍ മലയാളി പട്ടിണിയിലാവും മദ്രാസി കാശുണ്‍റ്റാക്കും.

Abdul Hakkim - അബ്ദുല്‍ ഹക്കീം said...

നമ്മള്‍ ഇന്ന് അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളുടെ ശരിയായ വിലയിരുത്തലുകള്‍ , അതിനുള്ള പരിഹാരങ്ങളും ഈ ബ്ളോഗില്‍ കാണുന്നു...

Roshan PM said...

http://roshanpm.blogspot.com/2011/10/blog-post_30.html