അങ്ങനെ ഇന്ത്യയിലും കമ്മ്യൂണിസത്തിന്റെ അവസാനത്തിന്റെ ആരംഭം കുറിക്കപ്പെട്ടിരിക്കുന്നു. ഇത് പറയുമ്പോള്‍ സഖാക്കള്‍ പതിവ് പോലെ സി.പി.എം. വിരുദ്ധന്‍ എന്ന് എന്നെ വിശേഷിപ്പിക്കാന്‍ ഇനി ധൈര്യപ്പെടുകയില്ല. എന്തെന്നാല്‍ ഒറ്റയടിക്ക് എത്ര ലക്ഷം ജനങ്ങളാണ് പശ്ചിമ ബംഗാളില്‍ സി.പി.എം. വിരുദ്ധരായത്? ഇവരെല്ലാം സി.പി.എം. വിരുദ്ധരായത് എങ്ങനെയാണ്? ഈ ചോദ്യത്തിന് ആരും പെട്ടെന്ന് മറുപടി പറയും, സി.പി.എമ്മിന്റെ കൈയ്യിലിരുപ്പ് കൊണ്ടാണത് എന്ന്. നന്ദിഗ്രാമില്‍ കര്‍ഷകരെ വെടി വെക്കാന്‍ തോക്കുമായി പോയത് പോലീസ്‌കാര്‍ മാത്രമല്ല, സി.പി.എമ്മിന്റെ പാര്‍ട്ടി മെമ്പര്‍മാര്‍ കൂടിയായിരുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പോലീസിനേക്കാളും അക്കാര്യത്തില്‍ താല്പര്യം പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ആയിരുന്നു. പോലീസ് പണി എടുക്കുന്നത് ശമ്പളത്തിനാണ്. എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ക്ക്, കര്‍ഷകരെ കുടിയൊഴിപ്പിക്കണമെന്ന പാര്‍ട്ടി ആവശ്യം പെട്ടെന്ന് നിറവേറ്റണമായിരുന്നു. ബംഗാളില്‍ പാര്‍ട്ടി വേറെ സര്‍ക്കാര്‍ വേറെ അങ്ങനെയല്ലായിരുന്നു. പാര്‍ട്ടിയും സര്‍ക്കാറും ഒന്നു തന്നെ. അതാണ് കമ്മ്യൂണിസ്റ്റ് രീതി. 1957ല്‍ ആ രീതി കേരളത്തിലും നടപ്പാക്കാന്‍ നോക്കിയതാണ്. പക്ഷെ ഭാഗ്യത്തിന് കേരളത്തില്‍ അത് വിജയിച്ചില്ല. 59ലെ വിമോചന സമരത്തിലൂടെ ആ കമ്മ്യൂണിസ്റ്റ് അജണ്ട കേരളം വിജയകരമായി തിരസ്ക്കരിച്ചു.
1977 മുതല്‍ തുടര്‍ച്ചയായി ബംഗാളില്‍ സി.പി.എം. ഭരിച്ചപ്പോള്‍ പാര്‍ട്ടി സര്‍ക്കാറായി മാറുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനം പാര്‍ട്ടി മെഷിനറിക്ക് കീഴ്പ്പെട്ട് ഒതുങ്ങി പ്രവര്‍ത്തിച്ചു. അങ്ങനെയാണ് നന്ദിഗ്രാമിലെ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം സി.പി.എമ്മിന്റെ ചുമലിലാവുന്നത്. അതോടെ ബംഗാളിലെ എഴുത്തുകാരും കലാകാരന്മാരും സാംസ്ക്കാരികപ്രവര്‍ത്തകരും എല്ലാം ഒന്നടങ്കം സി.പി.എമ്മിന്റെ സര്‍വ്വാധിപത്യം തിരിച്ചറിയുകയും പാര്‍ട്ടിക്കെതിരെ തിരിയുകയും ചെയ്തു. സി.പി.എം. ബംഗാള്‍ ഘടകത്തിന്റെ പതനം അവിടെ തുടങ്ങിയെങ്കിലും പാര്‍ട്ടി അത് തിരിച്ചറിഞ്ഞില്ല. ജനങ്ങള്‍ എക്കാലവും കഴുതകള്‍ ആയി തന്നെ തുടരും എന്ന് ഇതിനകം മധ്യവര്‍ഗ്ഗപാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചിരുന്ന സി.പി.എം.യജമാനന്മാര്‍ കരുതി. ബംഗാളില്‍ കോണ്‍ഗ്രസ്സുകാര്‍ സി.പി.എമ്മിനെ ഭയന്ന് അടങ്ങിയൊതുങ്ങി കഴിയുകയായിരുന്നു. അങ്ങനെ ഭയക്കാന്‍ തയ്യാറാവാതിരുന്ന മമത ബാനര്‍ജിയെ കോണ്‍ഗ്രസ്സുകാര്‍ തന്നെ കോണ്‍ഗ്രസ്സില്‍ നിന്ന് പുകച്ചു പുറത്താക്കുകയും ചെയ്തു. പക്ഷെ മമതയ്ക്ക് സ്വന്തം നാട്ടില്‍ ജനാധിപത്യം തിരിച്ചുകൊണ്ടു വരണമായിരുന്നു. നന്ദിഗ്രാം മമതയ്ക്ക് നല്ലൊരു അവസരം ഒരുക്കിക്കൊടുത്തു. എന്നാല്‍ അതിനേക്കാളും നല്ലൊരു ചാന്‍സ് മമതയ്ക്ക് സമ്മാനിച്ചത് സാക്ഷാല്‍ പ്രകാശ് കാരാട്ടാണ്.
ആണവക്കരാറിന്റെ പേരില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ ഇടത് കക്ഷികള്‍ പിന്‍വലിച്ചപ്പോള്‍ ബംഗാളിലെ കോണ്‍ഗ്രസ്സ് ഘടകത്തിന് തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ബംഗാളില്‍ വിഘടിച്ചു നിന്ന ജനാധിപത്യശക്തികള്‍ ഒന്നിച്ചു. ഇതിന്റെ അപകടം സി.പി.എം. ബംഗാള്‍ ഘടകം മണത്തറിഞ്ഞിരുന്നു. എന്നാല്‍ കാരാട്ടിന്റെ താരപ്രഭയില്‍ ബംഗാള്‍ ഘടകത്തിന് മിണ്ടാതിരിക്കാനേ കഴിഞ്ഞുള്ളൂ. എന്തിനായിരുന്നു ആണവക്കരാരിന്റെ പേരില്‍ തിരക്കിട്ട് യു.പി.എ.സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് എന്ന് പ്രകാശ് കാരാട്ടിന് മാത്രമേ അറിയൂ. രാജ്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് പണയം വെക്കുന്നത്കൊണ്ടുള്ള ദേശാഭിമാനപ്രചോദിതമായ ധാര്‍മ്മികരോഷത്തിലാണെങ്കില്‍ , വണ്‍ റ്റൂ ത്രി എന്ന ആ കരാറുമായി ചൈന മുന്‍പേ അമേരിക്കയുമായി ഒപ്പ് വെച്ചിരുന്നു. എന്നിട്ടെന്താ ചൈന അമേരിക്കയുടെ പണയത്തിലായോ? എന്തായാലും അത് നല്ലൊരു നിമിത്തമായി. മന്‍മോഹന്‍ സിങ്ങിന് ഇടങ്ങാറില്ലാതെ ഇപ്പോള്‍ ഭരിക്കാന്‍ കഴിയുന്നു. മൂന്നാം മുന്നണി എന്ന് ഇനിയാരും വിളിച്ചു കൂവില്ല. ദേശീയരാഷ്ട്രീയത്തില്‍ ഇടത്പക്ഷത്തെ ഇനിയാരും ഗൌനിക്കില്ല. പ്രകാശ് കാരാട്ടിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഞാന്‍ ജനിക്കുന്നതിന് 33 കൊല്ലം മുന്നെ മഹത്തായതെന്ന് കൊട്ടിഘോഷിക്കപ്പെട്ട ഒക്റ്റോബര്‍ വിപ്ലവം അങ്ങ് റഷ്യയില്‍ അരങ്ങേറിയിരുന്നു. എനിക്ക് ബുദ്ധിയുറക്കുമ്പോള്‍ എന്റെ പഞ്ചായത്തില്‍ മൂന്നോ നാലോ കോണ്‍ഗ്രസ്സ് കുടുംബങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷനേതൃസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏ.കെ.ജി. ആയിരുന്നു. കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് , അങ്ങനെയൊരു അച്ചുതണ്ടിലായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയം. ലോകജനസംഖ്യയില്‍ മൂന്നില്‍ രണ്ടും അധിവസിക്കുന്നത് സോഷ്യലിസ്റ്റ് രാജ്യങ്ങളിലാണെന്നും മുതലാളിത്തം അതിന്റെ പ്രതിസന്ധിയില്‍ അകപ്പെട്ട് അത്യാസന്ന നിലയില്‍ ആണെന്നും ഇതാ ആഗോള സോഷ്യലിസം വരവായി എന്നും ചെറുതും വലുതുമായ പ്രാസംഗികര്‍ ജനങ്ങളെ ഉല്‍ബോധിപ്പിച്ചുകൊണ്ടിരുന്നു. എന്നിട്ടോ, ഇപ്പോള്‍ എന്തായി? അതിന്റെയൊക്കെ വിശദാംശങ്ങളിലേക്ക് കടന്നാല്‍ പോസ്റ്റ് അനന്തമായി നീണ്ടുപോകും എന്നതിനാല്‍ ആ സാഹസത്തിന് മുതിരുന്നില്ല.
ഇപ്പോഴും കമ്മ്യൂണിസം സ്വപ്നം കാണുകയും വിമര്‍ശിക്കുന്നവരെ അസഹിഷ്ണുതയോടെ സി.പി.എം. വിരുദ്ധന്‍ എന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന സഖാക്കളോട് ഒരേയൊരു ചോദ്യം; നിങ്ങള്‍ പറയുന്ന ഈ കമ്മ്യൂണിസം ഇത്രയും നല്ലതാണെങ്കില്‍ എന്ത്കൊണ്ട് ഇത് ലോകത്ത് നിന്ന് ജനങ്ങളാല്‍ തുടച്ചു നീക്കപ്പെടുന്നു? 34 കൊല്ലം സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ചിട്ടും ബംഗാളിലെ മുഖ്യമന്ത്രിക്ക് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുന്നു? കേരളത്തില്‍ 72 സീറ്റ് മാത്രം കിട്ടിയത്കൊണ്ട് എപ്പോള്‍ അടി തുടങ്ങും എന്ന് കാത്തിരിക്കുന്ന സഖാക്കള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരമുണ്ടോ?
ബാക്കി പിന്നെ .....
1977 മുതല്‍ തുടര്‍ച്ചയായി ബംഗാളില്‍ സി.പി.എം. ഭരിച്ചപ്പോള്‍ പാര്‍ട്ടി സര്‍ക്കാറായി മാറുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനം പാര്‍ട്ടി മെഷിനറിക്ക് കീഴ്പ്പെട്ട് ഒതുങ്ങി പ്രവര്‍ത്തിച്ചു. അങ്ങനെയാണ് നന്ദിഗ്രാമിലെ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം സി.പി.എമ്മിന്റെ ചുമലിലാവുന്നത്. അതോടെ ബംഗാളിലെ എഴുത്തുകാരും കലാകാരന്മാരും സാംസ്ക്കാരികപ്രവര്‍ത്തകരും എല്ലാം ഒന്നടങ്കം സി.പി.എമ്മിന്റെ സര്‍വ്വാധിപത്യം തിരിച്ചറിയുകയും പാര്‍ട്ടിക്കെതിരെ തിരിയുകയും ചെയ്തു. സി.പി.എം. ബംഗാള്‍ ഘടകത്തിന്റെ പതനം അവിടെ തുടങ്ങിയെങ്കിലും പാര്‍ട്ടി അത് തിരിച്ചറിഞ്ഞില്ല. ജനങ്ങള്‍ എക്കാലവും കഴുതകള്‍ ആയി തന്നെ തുടരും എന്ന് ഇതിനകം മധ്യവര്‍ഗ്ഗപാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചിരുന്ന സി.പി.എം.യജമാനന്മാര്‍ കരുതി. ബംഗാളില്‍ കോണ്‍ഗ്രസ്സുകാര്‍ സി.പി.എമ്മിനെ ഭയന്ന് അടങ്ങിയൊതുങ്ങി കഴിയുകയായിരുന്നു. അങ്ങനെ ഭയക്കാന്‍ തയ്യാറാവാതിരുന്ന മമത ബാനര്‍ജിയെ കോണ്‍ഗ്രസ്സുകാര്‍ തന്നെ കോണ്‍ഗ്രസ്സില്‍ നിന്ന് പുകച്ചു പുറത്താക്കുകയും ചെയ്തു. പക്ഷെ മമതയ്ക്ക് സ്വന്തം നാട്ടില്‍ ജനാധിപത്യം തിരിച്ചുകൊണ്ടു വരണമായിരുന്നു. നന്ദിഗ്രാം മമതയ്ക്ക് നല്ലൊരു അവസരം ഒരുക്കിക്കൊടുത്തു. എന്നാല്‍ അതിനേക്കാളും നല്ലൊരു ചാന്‍സ് മമതയ്ക്ക് സമ്മാനിച്ചത് സാക്ഷാല്‍ പ്രകാശ് കാരാട്ടാണ്.
ആണവക്കരാറിന്റെ പേരില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ ഇടത് കക്ഷികള്‍ പിന്‍വലിച്ചപ്പോള്‍ ബംഗാളിലെ കോണ്‍ഗ്രസ്സ് ഘടകത്തിന് തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ബംഗാളില്‍ വിഘടിച്ചു നിന്ന ജനാധിപത്യശക്തികള്‍ ഒന്നിച്ചു. ഇതിന്റെ അപകടം സി.പി.എം. ബംഗാള്‍ ഘടകം മണത്തറിഞ്ഞിരുന്നു. എന്നാല്‍ കാരാട്ടിന്റെ താരപ്രഭയില്‍ ബംഗാള്‍ ഘടകത്തിന് മിണ്ടാതിരിക്കാനേ കഴിഞ്ഞുള്ളൂ. എന്തിനായിരുന്നു ആണവക്കരാരിന്റെ പേരില്‍ തിരക്കിട്ട് യു.പി.എ.സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് എന്ന് പ്രകാശ് കാരാട്ടിന് മാത്രമേ അറിയൂ. രാജ്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് പണയം വെക്കുന്നത്കൊണ്ടുള്ള ദേശാഭിമാനപ്രചോദിതമായ ധാര്‍മ്മികരോഷത്തിലാണെങ്കില്‍ , വണ്‍ റ്റൂ ത്രി എന്ന ആ കരാറുമായി ചൈന മുന്‍പേ അമേരിക്കയുമായി ഒപ്പ് വെച്ചിരുന്നു. എന്നിട്ടെന്താ ചൈന അമേരിക്കയുടെ പണയത്തിലായോ? എന്തായാലും അത് നല്ലൊരു നിമിത്തമായി. മന്‍മോഹന്‍ സിങ്ങിന് ഇടങ്ങാറില്ലാതെ ഇപ്പോള്‍ ഭരിക്കാന്‍ കഴിയുന്നു. മൂന്നാം മുന്നണി എന്ന് ഇനിയാരും വിളിച്ചു കൂവില്ല. ദേശീയരാഷ്ട്രീയത്തില്‍ ഇടത്പക്ഷത്തെ ഇനിയാരും ഗൌനിക്കില്ല. പ്രകാശ് കാരാട്ടിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഞാന്‍ ജനിക്കുന്നതിന് 33 കൊല്ലം മുന്നെ മഹത്തായതെന്ന് കൊട്ടിഘോഷിക്കപ്പെട്ട ഒക്റ്റോബര്‍ വിപ്ലവം അങ്ങ് റഷ്യയില്‍ അരങ്ങേറിയിരുന്നു. എനിക്ക് ബുദ്ധിയുറക്കുമ്പോള്‍ എന്റെ പഞ്ചായത്തില്‍ മൂന്നോ നാലോ കോണ്‍ഗ്രസ്സ് കുടുംബങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷനേതൃസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏ.കെ.ജി. ആയിരുന്നു. കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് , അങ്ങനെയൊരു അച്ചുതണ്ടിലായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയം. ലോകജനസംഖ്യയില്‍ മൂന്നില്‍ രണ്ടും അധിവസിക്കുന്നത് സോഷ്യലിസ്റ്റ് രാജ്യങ്ങളിലാണെന്നും മുതലാളിത്തം അതിന്റെ പ്രതിസന്ധിയില്‍ അകപ്പെട്ട് അത്യാസന്ന നിലയില്‍ ആണെന്നും ഇതാ ആഗോള സോഷ്യലിസം വരവായി എന്നും ചെറുതും വലുതുമായ പ്രാസംഗികര്‍ ജനങ്ങളെ ഉല്‍ബോധിപ്പിച്ചുകൊണ്ടിരുന്നു. എന്നിട്ടോ, ഇപ്പോള്‍ എന്തായി? അതിന്റെയൊക്കെ വിശദാംശങ്ങളിലേക്ക് കടന്നാല്‍ പോസ്റ്റ് അനന്തമായി നീണ്ടുപോകും എന്നതിനാല്‍ ആ സാഹസത്തിന് മുതിരുന്നില്ല.
ഇപ്പോഴും കമ്മ്യൂണിസം സ്വപ്നം കാണുകയും വിമര്‍ശിക്കുന്നവരെ അസഹിഷ്ണുതയോടെ സി.പി.എം. വിരുദ്ധന്‍ എന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന സഖാക്കളോട് ഒരേയൊരു ചോദ്യം; നിങ്ങള്‍ പറയുന്ന ഈ കമ്മ്യൂണിസം ഇത്രയും നല്ലതാണെങ്കില്‍ എന്ത്കൊണ്ട് ഇത് ലോകത്ത് നിന്ന് ജനങ്ങളാല്‍ തുടച്ചു നീക്കപ്പെടുന്നു? 34 കൊല്ലം സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ചിട്ടും ബംഗാളിലെ മുഖ്യമന്ത്രിക്ക് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുന്നു? കേരളത്തില്‍ 72 സീറ്റ് മാത്രം കിട്ടിയത്കൊണ്ട് എപ്പോള്‍ അടി തുടങ്ങും എന്ന് കാത്തിരിക്കുന്ന സഖാക്കള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരമുണ്ടോ?
ബാക്കി പിന്നെ .....
40 comments:
ചില ചിന്താഗതികൾ അങ്ങിനെയാണ്....
ചൈനയിൽ ഇപ്പോൾ കമ്മ്യൂണിസമാണോ?? അവിടെയുള്ള സഖാക്കൾക്ക് ബുദ്ധിവെച്ചു കാലികമായ മാറ്റങ്ങളിലൂടെ മുന്നേറുന്നു. നമ്മുടെ കമ്മ്യൂണിസ്റ്റുകാരൊ?!!
ഇങ്ങനൊന്നും പറഞ്ഞാല്‍ കേരളത്തിലെ സഖാക്കള്‍ക്ക് മനസ്സിലാവില്ല സുകുമാരന്‍ മാഷേ ...കേരളത്തിലെ മലബാറിലെ ജനങ്ങളെക്കാള്‍ വിവരം ഇല്ലാത്ത ഏതോ പോഴന്മാര് തിരിഞ്ഞു കുത്തി തോല്പ്പിച്ചതാണെന്നും അച്ചുതാനന്തനെ പോലെ ഒരു കോമാളി ഇല്ലാത്തതാണ് ബംഗാളിലെ പരാജയ കാരണം എന്നുമൊക്കെ തട്ടി വിട്ടു ആശ്വസികുകയാണ് അവര്‍ ...(മുപ്പത്തി അഞ്ചു കൊള്ളാം ആ പാവം ജനങ്ങളെ ഇത്ര പോഴന്മാരായി നിലനിര്‍ത്തുവാന്‍ പാര്‍ട്ടി പെട്ട പാട് അവര്‍ക്ക് മാത്രം അറിയാം ..)
കണ്ണൂരും പാലക്കാടും അല്ല കൊല്ലമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് കോട്ട എന്നുള്ള മഹത്തായ കണ്ടുപിടിത്തം നല്‍കുന്ന പട കാണാനിരിക്കുന്നതേയുള്ളൂ ...:)
Dear mash, I am vince.read your story. good and ANUKAALIKAM. I would like to publish this through our news portel www.keralagraph.com if you are agree.pls inform keralagraph@gmail.com thanks
ഞങ്ങള്‍ക്ക് ഒരു സമുദായത്തിന്റെയും പിന്തുണ ഉണ്ടായിരുന്നില്ല ,ഒരു അരമനയിലും ഞങ്ങള്‍ക്കു വേണ്ടി ഇടയലേഖനം വായിച്ചില്ല ,ടിവി ചാനെലുകള്‍ ഞങ്ങള്‍കെതിരെ വാര്‍ത്തകള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു ,പത്രങ്ങള്‍ ഞങ്ങള്‍കെതിരെ മത്സരിച്ചു വാര്‍ത്തകള്‍ എഴുതി ,എന്നിട്ടും ഞങ്ങള്‍ സിപിഎം കേരളത്തിലെ ഏറ്റവും വലിയ പാര്‍ടിയായി ,ഞങ്ങള്‍ ഒരു സമുദായത്തിന്റെയും പ്രധിനിധികളല്ല ,തിരുവനതപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സാധാരണ ജനങ്ങളുടെ പാര്ടിയോടുള്ള സ്നേഹവും വിശ്വാസവു മാണ് സിപിഎം എന്ന ഞങ്ങളുടെ പ്രസ്തനതിന്റെ അടിസ്ഥാനം .ഞങ്ങളുടെ ചെങ്കൊടി ഈ കേരളത്തില്‍ ഉയര്‍ന്നു തന്നെ നില്കും ഞങ്ങള്‍ സഖാകളുടെ ജീവനില്‍ അവസാന ശ്വാസം ഉണ്ടാകുന്നതു വരെ .ലാല്‍സലാം
കമ്മ്യൂണിസം തകര്‍ന്നാലും ആ സ്ഥാനത്ത് ഒരു ഇടതുപക്ഷസംഘടന അത്യാവശ്യമാണ്. അതുണ്ടാവും എന്ന് പ്രത്യാശിക്കുന്നു. അടിച്ചമര്‍ത്തലും ചൂഷണവും ഉണ്ടാവുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഒരു സംഘടന. സി.പി.എം അല്ലല്ലോ ഇടതുപക്ഷത്തിന്റെ അവസാന വാക്ക്.
വിഷയവുമായി ബന്ധമില്ലാത്ത ഒരു കമന്റ് ഈടെ ഇടുന്നതില്‍ ക്ഷമിക്കുക.
ഷമീറിനെ സഹായിക്കുക.
ഈ സാഹചര്യത്തിൽ കഴിയുന്നത്ര സഹായം ചെയ്യാൻ ശേഷിയും സന്മനസ്സുമുള്ള ബ്ലോഗർമാരെയും ഈയാവശ്യത്തിന് ആശ്രയിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്.
സാമ്പത്തികമായി സഹായം എത്രചെറുതാണെങ്കിലും ചെയ്യാൻ കഴിയുന്നവർ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതന്നാൽ അത് ഷമീറിന്റെ കുടുംബത്തിന് എത്തിക്കുന്നവരാണ്. കമ്മിറ്റിയുടെ പേരിൽ ഇതുവരെ അക്കൗണ്ട് തുടങ്ങാത്ത സാഹചര്യത്തിൽ വിദേശത്തും മറ്റുമുള്ള സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറുണ്ടെങ്കിൽ കലാസമിതിയുടെ അക്കൗണ്ട് വിവരം അറിയിക്കുന്നതാണ്.
പണം അയയ്ക്കുന്നവർ ദയവായി ഒരു മെയിൽ അയയ്ക്കുവാൻ താല്പര്യപ്പെടുന്നു.
Secretary,
Ponnempadam Kalasamithi,
Karad Paramba P O
Farook College Via,
Malappuram Dist- 673 632
Kerala.
suseelkumarp@gmail.com
കമ്മ്യുണിസം അവസാനിക്കുന്നില്ല. പിന്നാലെ വരുന്നുണ്ട്. മാവോയിസ്റ്റുകള്‍.
"പ്രകാശ് കാരാട്ടിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല"
അതെനിക്ക് ഇഷ്ടമായി..
മാവോയിസ്റ്റുകള്‍ പഠിച്ച പതിനെട്ടടവും പയറ്റിയിട്ടും നേപ്പാളില്‍ ഒന്നും നടന്നില്ല. പ്രചണ്ഡയെക്കാളും വലിയ മാവോയിസ്റ്റ് ഇന്ത്യയിലുണ്ടോ? മാവോയിസ്റ്റോ, സ്റ്റാലിനിസ്റ്റോ,ലെനിനിസ്റ്റോ എന്ത് ഇസ്റ്റോ ആകട്ടെ, ഇന്ത്യയിലെ സ്വാതന്ത്ര്യവും ജനാധിപത്യവും കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യത്തിന് അടിയറ വെക്കാന്‍ ഇന്ത്യന്‍ ജനത തുനിയുകയില്ല. മാവോവിന്റെ നാട്ടിലെ പൌരന്മാര്‍ക്ക് നേരാംവണ്ണം ഒന്ന് ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്യാന്‍ പോലും കഴിയില്ല. ബ്ലോഗ്,ഫേസ്‌ബുക്ക്, ഓര്‍ക്കുട്ട് എല്ലാം അവിടെ നിരോധിച്ചിട്ടുണ്ട്. ഒരു വില്ലേജില്‍ നിന്ന് മറ്റൊരു വില്ലേജില്‍ പോകണമെങ്കില്‍ പൌരന്മാര്‍ പാസ്സ് വാങ്ങണം. സര്‍ക്കാരിനെതിരെ മനസ്സില്‍ ചിന്തിക്കാന്‍ പോലും പറ്റില്ല. ഈ സൈബര്‍ യുഗത്തില്‍ ഇങ്ങനെയൊരു അടിമത്തം ആരെങ്കിലും വരിക്കുമോ? കമ്മ്യൂണിസം ഏറ്റവും നല്ലതാണ് കിത്താബില്‍, ഏറ്റവും ഹീനമാണ് പ്രയോഗത്തില്‍. അത്കൊണ്ട് മാവോയിസ്റ്റുകള്‍ പിന്നാലെ വന്നാലും അതിനെയൊക്കെ നേരിടാന്‍ ഇന്ത്യന്‍ ജനാധിപത്യം കരുത്ത് ആര്‍ജ്ജിച്ചിട്ടുണ്ട്.
rubbish
rubbish
കനലുകളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു, കേരളത്തിന് ഒരു ഇടതു ചിന്താഗ്ഗതിയും അതിന്റെ പ്രായോഗിക ബുദ്ധിയും ആവശ്യമാണ്. പക്ഷെ അതു സി.പി. എം. അല്ലേ അല്ല
@ MKERALAM , അതെന്താ കേരളത്തിന് മാത്രം മതിയോ? പിന്നെ ഈ സോ കോള്‍ഡ് ഇടത് ചിന്ത എന്താണെന്ന് മാറിയ ലോകപരിസ്ഥിതിയില്‍ ഒരു പുനര്‍നിര്‍വ്വചനവും ആവശ്യമുണ്ട് :)
:) തമാശകള്‍ നിറഞ്ഞ “ചിതലെടുത്ത ചിന്തകള്‍” ഇഷ്ടപ്പെട്ടു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ്സ് തകര്‍ന്ന് തരിപ്പണമായി എന്നും ഇനി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പില്ല എന്നും ചിന്തിച്ച കെ.പി.എസ്സ്.മാര്‍ ഇപ്പോള്‍ ബംഗാള്‍ ചൂണ്ടി കാട്ടി അത് തന്നെ പുലമ്പുന്നു!
കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് എന്ത് കൊണ്ടാണാവോ ഇപ്പോള്‍ ചെറു മുന്നണികള്‍ക്ക് മുന്നില്‍ നമിച്ച് നില്‍ക്കുന്നത്? അത് എന്തേ വിശകലനം ചെയ്യാന്‍ കെ.പി.എസ്സ്.മാര്‍ തയ്യാറാകാത്തത്?
എന്റെ മാഷേ അമേരിക്കയില്‍ പോലും അവര്‍ ധനികരെ അനുകൂലിക്കുന്ന റിപ്പബ്ലിക്കന്മാരെയും സാധാരണ ജനങ്ങളെ അനുകൂലിക്കുന്ന ഡെമോക്രാട്ടുകളെയും മാറി മാറി ഭരണത്തില്‍ കൊണ്ടു വരുന്നു. പറഞ്ഞ് വന്നത് മനസ്സിലായെന്ന് വിശ്വസിക്കുന്നു ;)
അച്യുതാനന്ദനെ പോലെയുള്ള നേതാക്കളുടെ ആത്മാര്‍ത്ഥതയെ തള്ളീക്കളഞ്ഞിട്ട് കണ്ട അലവലാതികള്‍ രാഷ്ട്രീയം കളിച്ചതാണ് തോല്‌വിയ്ക്കു കാരണം.
കാശിന്റെ പിന്നാലെ പായുന്നവരെ കൊണ്ട് ജനം പൊറുതി മുട്ടി.
എന്നു വച്ചിപ്പോള്‍ വന്നവര്‍?
അവസാനം ജനം എല്ലാറ്റിനേയും തല്ലിക്കൊല്ലാനുള്ള അവസരം ഉണ്ടാക്കാതിരുന്നാല്‍ ---
എന്റെ മനോജേ, കോണ്‍ഗ്രസ്സ് പോലെയും അമേരിക്കയിലെ റിപ്പബ്ലിക്കന്മാരെയും ഡമോക്രാറ്റുകളെയും പോലെയാണോ കമ്മ്യൂണിസ്റ്റുകാര്‍? കമ്മ്യൂണിസത്തിന്റെ ഏബീസീഡി മനോജിന് അറിയില്ലേ? കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകാരും എന്തിനാണെന്ന് എതെങ്കിലും സഖാവോട് ചോദിച്ച് മനസ്സിലാക്ക്. ഇപ്പറഞ്ഞ കോണ്‍ഗ്രസ്സ് പോലെയും മറ്റും മാറി മാറി ഭരിക്കാനല്ല കമ്മ്യൂണിസ്റ്റുകാര്‍. അവര്‍ വിപ്ലവകാരികളാണ്. വിപ്ലവം നടത്താന്‍ ബാധ്യതപ്പെട്ടവര്‍. എത്ര വെള്ളം ചേര്‍ത്താലും വിപ്ലവമൊന്നും ഇന്ത്യയിലെ സി.പി.എം.കാര്‍ ഉപേക്ഷിച്ചിട്ടില്ല. ഉപേക്ഷിച്ചാല്‍ അവര്‍ പിന്നെ എന്തോന്ന് കമ്മ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ്കാര്‍? അത്കൊണ്ടാണ് ചോദിക്കുന്നത്, ഇങ്ങനെ പടവലങ്ങ പോലെ താഴോട്ട് വളര്‍ന്നാല്‍ എങ്ങനെയാണ് എപ്പോഴാണ് വിപ്ലവം നടത്തുകയെന്ന്.
സി.പി.എം.കാര്‍ വിപ്ലവവും വിപ്ലവാനന്തരം തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുക എന്ന പരിപാടിയും ഉപേക്ഷിച്ചാല്‍ മനോജ് പറഞ്ഞതിന് പ്രസക്തിയുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പാര്‍ട്ടി മാര്‍ക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാകില്ല. ഇതൊക്കെ ഞാന്‍ മനോജിന് പറഞ്ഞു തരണോ? കമ്മ്യൂണിസത്തെയും അവര്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന സര്‍വ്വാധിപത്യത്തെയും ഭയപെടുന്നത്കൊണ്ടാണ് ഞാന്‍ ഇമ്മാതിരി പോസ്റ്റുകള്‍ എഴുതുന്നത്.
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഭരണം കൈയാളുകയും തോറ്റാല്‍ പ്രതിപക്ഷത്ത് പ്രവര്‍ത്തിച്ച് വീണ്ടും അധികാരത്തില്‍ വരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജനാധിപത്യപാര്‍ട്ടികളെ ആരും ഭയപ്പെടില്ല എന്ന് മാത്രമല്ല അത്തരം പാര്‍ട്ടികള്‍ ഉണ്ടെങ്കിലേ ജനാധിപത്യം നടക്കുകയുള്ളൂ. ഈ ജനാധിപത്യത്തിന് എതിരാണ് കമ്മ്യൂണിസ്റ്റുകള്‍. അവര്‍ക്ക് ഇവിടെയുള്ളത് ബൂര്‍ഷ്വജനാധിപത്യമാണ് പോലും.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമുള്ള ജനാധിപത്യമാണ് പോലും ശരിയായ ജനാധിപത്യം. സംശയമുണ്ടെങ്കില്‍ സി.പി.എം. പരിപാടി വായിച്ച് നോക്ക്.
സി.പി.എമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ അതൊരു വിപ്ലവപാര്‍ട്ടിയുമല്ല, ജനാധിപത്യപാര്‍ട്ടിയുമല്ല എന്ന നിലയിലാണ്. ശുദ്ധതട്ടിപ്പാണിത്. ഇക്കാര്യമാണ് ഞാന്‍ തുറന്നുപറയുന്നത്. അതാണ് എന്റെ ചിന്തകള്‍ ചിതലെടുത്തതായി മനോജിന് തോന്നുന്നത്. ഏത് ചിന്തയാണ് ചിതലെടുത്തത് എന്ന് മനോജിന് മനസ്സിലാകാഞ്ഞിട്ടോ അതോ വിധേയത്വം കൊണ്ട് മനസ്സിലാകാത്ത പോലെ നടിക്കുന്നതോ :)
മാര്‍ക്കിസ്ടുക്കാര്‍ തങ്ങളുടെ ധ്രാഷ്ട്യം കൈ ഒഴിഞ്ഞില്ലെന്കില്‍ അവര്‍ ഉടനെ തന്നെ ചരിത്രമായി മാറും.
കേരത്തില്‍ കമ്യുണിസ്റ്റ് മാനം രക്ഷിച്ചത് കോണ്‍ഗ്രസിലെ അലമ്പുകള്ളും , vs ന്റെ വാചകമാടിയുമാണ്‍
ബംഗാളിലെ തോല്‍വി അധികാരദുഷിപ്പിനുള്ളമറുപടി ....പത്ത് വര്‍ഷത്തേക്ക് ബംഗാളി അതൊന്നും മറക്കും എന്ന് തോന്നുനില
അപ്പോഴേക്കും കേരളത്തില്‍ കോണ്‍ഗ്രസ്സിനു വംശനാശം വന്നേക്കും ....
പെട്രോള്‍ വില വര്‍ധനവില്‍ കമ്യുണിസ്റ്റ്കാര്‍ ഉടന്‍ കത്തികയറും ക്ഷീണം മാറാന്‍ ഒരു പ്രകടനവും ഹര്‍ത്താലും സഖാവിനു സുഖായി !!
“പറഞ്ഞ് വന്നത് മനസ്സിലായെന്ന് വിശ്വസിക്കുന്നു“ എന്ന് നേരത്തെയിട്ട കമന്റില്‍ ഞാന്‍ പറഞ്ഞത് മനസ്സിലായില്ല എന്ന് മനസ്സിലായി ;)
മനോജ് പറഞ്ഞത് എനിക്കും, ഞാന്‍ പറഞ്ഞത് മനോജിനും മനസ്സിലാകുന്നുണ്ട് എന്ന് എനിക്ക് മനസിലാകുന്നുണ്ട് :)
@ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി,
<> മന്‍മോഹന്‍ സിങ്ങിന് ഇടങ്ങാറില്ലാതെ ഇപ്പോള്‍ ഭരിക്കാന്‍ കഴിയുന്നു. മൂന്നാം മുന്നണി എന്ന് ഇനിയാരും വിളിച്ചു കൂവില്ല. ദേശീയരാഷ്ട്രീയത്തില്‍ ഇടത്പക്ഷത്തെ ഇനിയാരും ഗൌനിക്കില്ല. പ്രകാശ് കാരാട്ടിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. <>
ഇടങ്ങേറില്ലാതെ ഭരിക്കുന്നതിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടി തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇന്നും കിട്ടി ഒരു സ്നേഹോപഹാരം - പെട്രോളിന്റെ വിലയില്‍ ഒരു ലിറ്ററിന് അഞ്ചു രൂപയാണ് വര്‍ദ്ധന. തിരഞ്ഞെടുപ്പ് കഴിയുവാന്‍ നോക്കി ഇരിക്കുകയായിരുന്നു എന്നുതോന്നുന്നു. സമ്മതിക്കണം പ്രഭോ സമ്മതിക്കണം !!!
<> തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഭരണം കൈയാളുകയും തോറ്റാല്‍ പ്രതിപക്ഷത്ത് പ്രവര്‍ത്തിച്ച് വീണ്ടും അധികാരത്തില്‍ വരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജനാധിപത്യപാര്‍ട്ടികളെ ആരും ഭയപ്പെടില്ല എന്ന് മാത്രമല്ല അത്തരം പാര്‍ട്ടികള്‍ ഉണ്ടെങ്കിലേ ജനാധിപത്യം നടക്കുകയുള്ളൂ. ഈ ജനാധിപത്യത്തിന് എതിരാണ് കമ്മ്യൂണിസ്റ്റുകള്‍. അവര്‍ക്ക് ഇവിടെയുള്ളത് ബൂര്‍ഷ്വജനാധിപത്യമാണ് പോലും.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമുള്ള ജനാധിപത്യമാണ് പോലും ശരിയായ ജനാധിപത്യം. സംശയമുണ്ടെങ്കില്‍ സി.പി.എം. പരിപാടി വായിച്ച് നോക്ക്. <>
ഈ പറയുന്ന "സി.പി.എം. പരിപാടി" പരമാവധി പകര്‍പ്പുകള്‍ എടുത്തു മാഷിന്റെ അത്രയും വിവരം ഇല്ലാത്ത കേരളത്തിലെ നാല്‍പ്പത്തഞ്ച് മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് എത്തിച്ചു കൊടുക്കണം. അടുത്ത തവണ എങ്കിലും കഴുതകള്‍ക്ക് അബദ്ധം പറ്റരുതല്ലോ !!!
<> സി.പി.എമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ അതൊരു വിപ്ലവപാര്‍ട്ടിയുമല്ല, ജനാധിപത്യപാര്‍ട്ടിയുമല്ല എന്ന നിലയിലാണ്. ശുദ്ധതട്ടിപ്പാണിത്. ഇക്കാര്യമാണ് ഞാന്‍ തുറന്നുപറയുന്നത്. <>
എന്നിട്ടും ഈ തട്ടിപ്പ് കേരളത്തില്‍ മാത്രം എന്തുകൊണ്ടാണ് ചിലവാകുന്നത്? മലയാളികള്‍ ചിന്താശേഷി ഇല്ലാത്തവര്‍ ആയതുകൊണ്ടാണോ? കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഭരണപക്ഷത്തെ രണ്ടു പ്രമുഖ പാര്‍ട്ടികളുടെ (സി.പി.എം & സി.പി.ഐ ) മന്ത്രിമാര്‍ എല്ലാവരും തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എന്തുകൊണ്ടാണ്? ഇതൊക്കെ ഒന്ന് വിശകലനം ചെയ്തിട്ട് പോരെ ബംഗാളിലേക്ക് ഓടുന്നത്.
അധികമായാല്‍ അമൃതും വിഷം എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ അത് തന്നെയാണ് ബംഗാളിലെ ഭരണത്തിനും സംഭവിച്ചത്. അധികാരം ദുഷിപ്പിച്ചു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളെ മറന്നു. ആ അസുഖത്തിനുള്ള മരുന്ന് ഇപ്പോള്‍ അവിടെ കിട്ടി. കുറച്ചു കഴിയുമ്പോള്‍ സ്വാഭാവികമായി തന്നെ അവര്‍ വീണ്ടും തിരിച്ചു വരും.
പെട്രോളിന് ഇനിയും വില കൂടും സന്തോഷേ.. വില കയറിക്കൊണ്ടിരിക്കുക എന്നത് ചലനാത്മകമായ സമ്പദ്‌വ്യവസ്ഥിതിയുടെ സഹജസ്വഭാവമാണ്. എല്ലാറ്റിനും (ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും) വില കയറുന്നുണ്ടല്ലൊ. ഇപ്പോള്‍ എത്രയാണ് നാട്ടില്‍ കൂലി? വില കയറുന്ന മുറയ്ക്ക് ആളുകളുടെ ക്രയശേഷിയും ഉയരുന്നുണ്ടോ എന്നതാണ് പ്രശ്നം. തൊടുത്തുവിടപ്പെട്ട വിലക്കയറ്റം എല്ലാറ്റിനെയും ആശ്ലേഷിച്ച് ഒരു ചുറ്റ് പൂര്‍ത്തിയാക്കുകയും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ക്യാപിറ്റലിസ്റ്റ് എക്കണോമിയുടെ അനിവാര്യതയാണിത്. വിനിമയം ചെയ്യപ്പെടുന്ന കറന്‍സികള്‍ അളവില്‍ കൂടുകയും അതേ സമയം ആളുകള്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ അനുഭവിച്ചു വരികയും ചെയ്യുന്നു. വിലക്കയറ്റം ഇല്ലാത്ത അവസ്ഥ സോഷ്യലിസ്റ്റ് എക്കണോമിയില്‍ മാത്രമേ സാധ്യമാവൂ. എന്നാല്‍ സോഷ്യലിസ്റ്റ് എക്കണോമിയില്‍ വിലക്കയറ്റവുമില്ല, വികസനവുമില്ല എന്ന ഒരു തരം സ്റ്റാഗ്‌നേഷന്‍ ആയിരിക്കും. ആ അവസ്ഥ കുറെക്കാലം മുന്നോട്ട് പോവില്ല. അത്കൊണ്ടാണ് സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ വീണ്ടും ക്യാപിറ്റലിസത്തിലേക്ക് മടങ്ങുന്നത്. ക്യൂബ സമീപകാല ഉദാഹരണം. സന്തോഷ് പറഞ്ഞ മറ്റൊന്നിനും എനിക്ക് കൂടുതല്‍ പറയാനില്ല. കുറെ പറഞ്ഞതാണ്. അത്കൊണ്ടാ...
എന്തു കൊണ്ട് 34 വര്‍ഷം കോണ്‍ഗ്രസ്സും പിന്നെ മമതയും ഒത്തു പിടിച്ചിട്ടും ഈ ആക്രമണ വാദികള്‍ തന്നെ തുടര്‍ച്ചയായി ബംഗാളില്‍ ഭരണത്തില്‍ നില നിന്നു എന്നതും ഈ മലയാള ദേശത്ത് ഒന്നിടവിട്ട കാലാവധിയില്‍ ഭരണം കയ്യാളാന്‍ അവര്‍ തിരഞ്ഞെടുക്കപ്പെടുന്നു എന്നതും നിരീക്ഷിക്കപ്പെടേണ്ടതല്ലേ? ഈ കാലയളവിലെല്ലാം ജനാധിപത്യം തന്നെ ഇവിടെല്ലാം നില നിന്നതും. മലയാളത്തില്‍ ഇപ്പോഴും ഏറ്റവും വലിയ കക്ഷി എന്ന സ്ഥാനവും അവര്‍ നില നിര്‍ത്തിയിരിക്കുന്നു മധുര മനോഹരമായ ഗാന്ധി കോണ്‍ഗ്രസ്സ്കാര്‍ സ്ഥലത്തുള്ളപ്പോള്‍ തന്നെ.
അപ്പോള്‍ എവിടെയാണ് തകരാറു? ആശയത്തിനോ പ്രയോഗവല്‍കരണത്തിനോ?
<> പെട്രോളിന് ഇനിയും വില കൂടും സന്തോഷേ.. വില കയറിക്കൊണ്ടിരിക്കുക എന്നത് ചലനാത്മകമായ സമ്പദ്‌വ്യവസ്ഥിതിയുടെ സഹജസ്വഭാവമാണ്. എല്ലാറ്റിനും (ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും) വില കയറുന്നുണ്ടല്ലൊ. ഇപ്പോള്‍ എത്രയാണ് നാട്ടില്‍ കൂലി? വില കയറുന്ന മുറയ്ക്ക് ആളുകളുടെ ക്രയശേഷിയും ഉയരുന്നുണ്ടോ എന്നതാണ് പ്രശ്നം. തൊടുത്തുവിടപ്പെട്ട വിലക്കയറ്റം എല്ലാറ്റിനെയും ആശ്ലേഷിച്ച് ഒരു ചുറ്റ് പൂര്‍ത്തിയാക്കുകയും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ക്യാപിറ്റലിസ്റ്റ് എക്കണോമിയുടെ അനിവാര്യതയാണിത്. വിനിമയം ചെയ്യപ്പെടുന്ന കറന്‍സികള്‍ അളവില്‍ കൂടുകയും അതേ സമയം ആളുകള്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ അനുഭവിച്ചു വരികയും ചെയ്യുന്നു. വിലക്കയറ്റം ഇല്ലാത്ത അവസ്ഥ സോഷ്യലിസ്റ്റ് എക്കണോമിയില്‍ മാത്രമേ സാധ്യമാവൂ. എന്നാല്‍ സോഷ്യലിസ്റ്റ് എക്കണോമിയില്‍ വിലക്കയറ്റവുമില്ല, വികസനവുമില്ല എന്ന ഒരു തരം സ്റ്റാഗ്‌നേഷന്‍ ആയിരിക്കും. ആ അവസ്ഥ കുറെക്കാലം മുന്നോട്ട് പോവില്ല. അത്കൊണ്ടാണ് സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ വീണ്ടും ക്യാപിറ്റലിസത്തിലേക്ക് മടങ്ങുന്നത്. ക്യൂബ സമീപകാല ഉദാഹരണം. സന്തോഷ് പറഞ്ഞ മറ്റൊന്നിനും എനിക്ക് കൂടുതല്‍ പറയാനില്ല. കുറെ പറഞ്ഞതാണ്. അത്കൊണ്ടാ... <>
പെട്രോളിന് മാത്രമല്ല പാചക വാതകത്തിനും എല്ലാത്തരം ഇന്ധനങ്ങള്‍ക്കും വില വര്‍ദ്ധന ഉണ്ടാവണം. എങ്കിലേ നമ്മുടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ ചലനാത്മകം ആകൂ!!!
വിലക്കയറ്റം എന്നത് ചലനാത്മകമായ സമ്പദ്‌വ്യവസ്ഥിതിയുടെ സഹജസ്വഭാവമല്ല, പോരായ്മ ആണ്. ന്യായമായ വിലയില്‍ ഉല്പന്നങ്ങളും സേവനങ്ങളും സമൂഹത്തിനു നല്‍കേണ്ടുന്ന ഭരണകൂടം തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിന്റെ ഫലമാണ് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത്.
വില കയറുന്ന മുറയ്ക്ക് ആളുകളുടെ ക്രയശേഷിയും ഉയരുന്നു എന്ന വാദഗതി ശരിയല്ല. നൂറു രൂപയ്ക്ക് ഇന്ന് വരെ ലഭിച്ചിരുന്ന അതെ അളവ് പെട്രോള്‍ നാളെ മുതല്‍ ലഭിക്കില്ല. സ്വാഭാവികമായും ഇന്നുവരെ നൂറു രൂപയുടെ പെട്രോളില്‍ യാത്ര ചെയ്യുന്ന ദൂരത്തിനു വേണ്ടി ചിലവാക്കിയതിനെക്കാള്‍ അധികം തുക നാളെമുതല്‍ ചിലവാക്കേണ്ടി വരും. എത്ര പേര്‍ക്ക് തങ്ങളുടെ നിശ്ചിത വരുമാനത്തില്‍ നിന്നും ഈ അധികം തുക കണ്ടെത്തുവാന്‍ സാധിക്കും? ജനങ്ങളുടെ ക്രയശേഷി എവിടെയാണ് ഉയരുന്നത്?
നാട്ടില്‍ എത്ര കൂലി ഉണ്ട് എന്നുള്ളതല്ല കിട്ടുന്ന കൂലിയില്‍ മാന്യമായി ജീവിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ സൌകര്യങ്ങള്‍ (ഉത്പന്നങ്ങളും സേവനങ്ങളും) ലഭ്യമാകുന്നുണ്ടോ എന്നതാണ് കാര്യം.
വിലക്കയറ്റം എന്ന പ്രതിഭാസത്തിനു എന്നും ഒരേ ദിശയിലെ സഞ്ചരികുവാന്‍ സാധിക്കൂ, മുകളിലേക്ക് മാത്രം. അല്ലാതെ 'ചുറ്റു പൂര്‍ത്തിയാക്കുക' എന്ന പരിപാടി അതിനു ഇല്ല. അങ്ങനെ സംഭവിക്കണം എങ്കില്‍ വിലക്കയറ്റം നേരെ എതിര്‍ ദിശയില്‍ വരണം - സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയണം. വില കുറയുന്നതിനെ വിലകയറ്റം എന്ന് പറയാറില്ല.
വിനിമയം ചെയ്യപ്പെടുന്ന കറന്‍സികള്‍ അളവില്‍ കൂടിയാല്‍ അതിന്റെ അര്‍ഥം ആളുകള്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ അനുഭവിക്കുന്നു എന്നതല്ല, പണപെരുപ്പം എന്ന പ്രതിഭാസം ആണ്. സ്വാഭാവികമായും കറന്‍സിയുടെ മൂല്യശോഷണം ആണ് ഇതിന്റെ ഫലം.
കൂടുതല്‍ വിശദീകരിക്കിവാന്‍ നിന്നാല്‍ വിഷയത്തില്‍ നിന്നും വഴുതിപോകും. സാധിക്കുമെങ്കില്‍ ഇന്ത്യന്‍ എകണോമിയെക്കുറിച്ച് ഒരു പോസ്റ്റ് എഴുതൂ. നമുക്ക് അവിടെ ചര്‍ച്ച ചെയ്യാം.
ഞാന്‍ ചോദിച്ച അതെ ചോദ്യങ്ങള്‍ തന്നെയാണ് മറ്റൊരു രീതിയില്‍ ഷെരീഫ് മാഷും ചോദിച്ചിരിക്കുന്നത്. ഒഴിഞ്ഞു മാറാതെ ഉത്തരം നല്‍കുവാന്‍ ശ്രമിക്കൂ. നേരത്തെ ഇവയ്ക്കുള്ള ഉത്തരങ്ങള്‍ താങ്കള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവ ചൂണ്ടി കാണിക്കൂ.
എന്നിട്ടും ഈ തട്ടിപ്പ് കേരളത്തില്‍ മാത്രം എന്തുകൊണ്ടാണ് ചിലവാകുന്നത്? മലയാളികള്‍ ചിന്താശേഷി ഇല്ലാത്തവര്‍ ആയതുകൊണ്ടാണോ? കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഭരണപക്ഷത്തെ രണ്ടു പ്രമുഖ പാര്‍ട്ടികളുടെ (സി.പി.എം & സി.പി.ഐ ) മന്ത്രിമാര്‍ എല്ലാവരും തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എന്തുകൊണ്ടാണ്? കേരള നിയമസഭയില്‍ ഇപ്പോഴും ഏറ്റവും വലിയ ഒറ്റ കക്ഷി സി.പി.എം ആണ്. ഒന്നിടവിട്ട തിരഞ്ഞെടുപ്പുകളില്‍ എന്തുകൊണ്ട് കേരളീയര്‍ സി.പി.എം എന്ന തട്ടിപ്പ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയെ അധികാരത്തില്‍ ഏറ്റുന്നു?
മമത മാവോയിസ്റ്റുകളെ ആണോ മാവോയിസ്ടുകള്‍ മമതയെ ആണോ കൂട്ട് പിടിച്ചിരിക്കുന്നത് എന്ന് പോലും കോണ്‍ഗ്രസിന് അറിയില്ല.(മമതക്കും?) ദീപസ്തംപം മഹാശ്ചര്യം, എനിക്കും കിട്ടണം സീറ്റ് - അതാ ഇപ്പൊ കോണ്‍ഗ്രസിന്റെ നയം മമതയെ മുന്നില്‍ നിര്‍ത്തിയുള്ള ഈ ശിഖണ്ടി യുദ്ധത്തില്‍ ബംഗാളില്‍ നിന്നും ചെങ്കൊടി പിഴുതെറിഞ്ഞു എന്ന് അഹങ്കരിക്കുന്നവര്‍ ഓര്‍ത്തോളൂ , വംഗനാട് ഇനി ചുവക്കാന്‍ പോകുന്നത് നിരപരാധികളുടെ ചോര കൊണ്ടാകും. അതിന്റെ ഉത്തരവാദി കോണ്‍ഗ്രെസ്സാകും ...
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിലവില്‍ അധികം ആരും നെഗളിക്കണ്ട കൂട്ടരേ..കേരളത്തില്‍ കിട്ടിയ സീറ്റ് പോലും ബംഗാളില്‍ കോണ്‍ഗ്രെസ്സിനില്ല... മമതയുടെ കാലു നക്കാനേ ഇനി രക്ഷയുള്ളൂ . . .
ബംഗാളില്‍ സി പി ഐ എമ്മിന് വന്‍ പരാചയം തന്നെയാണ് സംഭവിച്ചത്..പക്ഷെ അതൊരിക്കലും കോണ്‍ഗ്രസിന്റെ വിജയമല്ല..തൃണമൂലിന്റെ ചിലവില്‍ എക്കാലവും ഞെളിഞ്ഞു നടക്കമെന്നും കരുതണ്ട.. വംഗനാട്ടില്‍ ചെങ്കൊടി ഉയരുക തന്നെ ചെയ്യും . . .
റോഡരികില്‍ നിന്ന് എന്തൊക്കെയോ വിളിച്ചുപരയുന്നവര്‍ ശ്രമിചാലോന്നും തകരുന്ന സാധനമല്ല, ഈ കമ്മ്യൂണിസം.
കണ്ണടച്ച് ഇരുട്ടാക്കാം, പക്ഷെ രാത്രിയാക്കാന്‍ പറ്റില്ല.
എന്തായാലും താന്കള്‍ ഉണ്ടാക്കുന്ന കേസരിക്ക് ഉപ്പുരസം ആയിരിക്കും എന്ന് മനസ്സിലായി.
സഖാക്കള്‍ വംശനാശം വന്നുപോകുമോ? അടുത്ത തലമുറയിലെ കുഞ്ഞുങ്ങള്‍” പണ്ട് കമ്യൂണിസ്റ്റുകള്‍ എന്നൊരു തരം മനുഷ്യര്‍ ഉണ്ടായിരുന്നു” എന്ന് പഠിക്കുമോ? നേതാക്കളും അനുയായികളും കൂടി അത് സാദ്ധ്യമാക്കുമെന്നാണ് തോന്നുന്നത്
ഹ ഹ ഹ ...
petrol is not a never ending natural resource. it's bound to be rare and precious, and ultimately end. Even if economy remains otherwise stable, petrol is going to be precious.
കേരളം ചെകുത്താന്മാരുടെ സ്വന്തം നാട്
in bengal the people became more hardcore now they are supporting maoist . mamta won using these votes she had assured to stop violence . rest majority people of bengal love peace so they elected her for a peaceful tomorrow . i believe people of north kerala has also started loving peace
ബംഗാളില്‍ മമത ഉപയോഗപ്പെടുത്തിയ കാര്യങ്ങള്‍ എല്ലാം ബൂമെരാംഗ് പോലെ തിരിച്ചടിക്കും ..സിംഗൂരിലും നന്ദിഗ്രാമിലും പ്രഖ്യാപിച്ചിട്ടുള്ള റെയില്‍വേ സംരംഭങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുവാന്‍ കഴിയുമോ എന്നത് നമുക്കു കാണാം . വ്യവസായങ്ങള്‍ക്ക് വേണ്ടി ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കാന്‍ പറ്റാത്ത സ്ഥിതി ആക്കിയിട്ടുണ്ടല്ലോ !!...മാവോയിസ്റ്റുകളുടെ കയ്യില്‍ നിന്നു വേറെ കിട്ടിക്കോളും ..ബംഗാളില്‍ കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള എതിര്‍പ്പല്ല സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തോട് കൂടിയ സമീപനങ്ങളിലുള്ള എതിര്‍പ്പാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത് .
ഫുകുഷിമയില്‍ നടന്നതൊക്കെ കണ്ടിട്ടും ആണവ കരാറിനെ കുറിച്ച് പോഴത്തം പറയാതിരിക്കൂ ..ഭോപാല്‍ ദുരന്തവും എന്ടോസള്‍ഫാന്‍ ദുരന്തവും കാണിച്ചു തരുന്നത് ഇന്ത്യക്കാരന്റെ ജീവന് കശുവണ്ടിയുടെ വില പോലും ഇല്ല എന്നല്ലേ ? അമേരിക്കയ്ക്കും കോര്‍പറെറ്റുകള്‍ക്കും വേണ്ടി ഭരിക്കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവന്റെ ജീവിതം പിഴിഞ്ഞെടുക്കുകയാണ് . അവന്‍റെ ദൈന്യം കാണാന്‍ കണ്ണും കാതും ഉണ്ടായാല്‍ പോരാ മനുഷ്യത്വം കൂടി വേണം . കോര്‍പറെറ്റ് മാധ്യമങ്ങളിലെ ബടായികളില്‍ മനം മയങ്ങി മൂന്നു നേരത്തിനു നാലു നേരം ഭക്ഷണം കഴിച്ചു ഇന്റെര്‍നെറ്റിന് മുന്നില്‍ ഇരുന്നു ഗീര്‍വ്വാണം പറയുന്നവര്‍ക്ക് അതുണ്ടാകണം എന്നില്ല !!..
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ക്ഷയിക്കുമ്പോള്‍ ഗതി മുട്ടി നില്‍ക്കുന്നവന്റെ ആശയും ആശ്രയവും സ്വപ്നങ്ങളുമാണ് ഇല്ലാതാകുന്നത് . ഇടതുപക്ഷത്തിന്റെ ബദല്‍ എന്നത് ഇടതു പക്ഷം തന്നെയാണെന്നും തിരിച്ചറിയുക .ആത്മാഭിമാനവും സഹജീവികളോട് സ്നേഹവുമുള്ള മനുഷ്യര്‍ ഭൂമിയില്‍ ഉള്ളിടത്തോളം കമ്യൂണിസവും ഇവിടെ നിലനില്‍ക്കും എന്ന് മനസ്സിലാക്കുക .
CPI(M) തകർന്നാൽ കമ്മ്യൂണിസം തകർന്നു.
കി കി കി!
ഗൊള്ളാം ഗൊള്ളാം....
സുഹ്രുത്തെ,,,,കമ്മ്യൂണിസ്റ്റ്കാര്‍ക്ക് എന്നും പലകോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ രണ്ട് ഡയലോഗടിച്ചാല്‍ താന്‍ വലിയ സംഭവമായെന്നു തോന്നുന്ന പലരുമുണ്ട്,,അതിലൊരാളാണു താങ്കളെന്നെ ഞാന്‍ പറയൂ.എന്തുകൊണ്ട് കമ്മ്യൂണിസം കൊണ്ടുവന്ന നല്ല വശങ്ങള്‍ താങ്കള്‍ കാണുന്നില്ല.സിങ്കൂറും നാന്ദിഗ്രാമും പര്‍വതികരിച്ചു കാണിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ജനങ്ങളുടെ മുന്നില്‍ വിലയിടിച്ചു കാണിക്കാന്‍ അശാന്തപരിശ്രമം നടത്തിയ കോര്‍പ്പറേറ്റ് മാധ്യമങ്ങളും കപട ബുദ്ധിജീവികളും ആധ്രയില്‍ നടന്ന പ്രക്ഷോഭങ്ങളെ കുറിച്ചൊ ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ കുറിച്ചൊ യാതൊരുവിധ അമിതപ്രാധാന്യവും കോടുത്തില്ല.കാരണം വ്യക്തം അവിടെയൊന്നും കമ്മ്യൂണിസ്റ്റ് കാരല്ല ഭരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് തെറ്റു പറ്റിയിട്ടില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല.തെറ്റുകള്‍ തിരുത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് പോവുകതന്നെ ചെയ്യും.കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് നിലനില്‍ക്കേണ്ടതു ഈ രാജ്യത്തിന്‍റെ ആവശ്യമാണ്.അല്ലെങ്കില്‍ അഴിമതിയില്‍ നിന്നു അഴിമതിയിലേക്കു കൂപ്പുകുത്തി കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് ചാന്‍സ് കിട്ടിയാല്‍ ഇന്ത്യയെ മുറിച്ചു വില്‍ക്കും യാതൊരുവിധ സംശയവും വേണ്ട. ഈ തോല്‍വി താല്‍ക്കാലികം മാത്രമാണ്.ഇതുമൂലം കമ്മ്യൂണിസത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വെറും മൂഡ്ഡസ്വര്‍ഗത്തിലാണ്.എകെ.ആന്‍റണി പോലും പറഞ്ഞത് കമ്മ്യൂണിസത്തിന്‍റെ പ്രസക്തി നഷ്ടപെട്ടിട്ടില്ലാഅയെന്നും കമ്മ്യൂണിസ്റ്റുകാര്‍ തെറ്റുതിരുത്തി മുന്നോട്ടു വരണമെന്നുമാണ്.പിന്നെ താങ്കളെന്തു കൊണ്ടാണ് ഇടതുപക്ഷത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു എന്നു പറയുന്നതെന്നെനിക്കു മനസ്സിലാകുന്നില്ല.,,,
താങ്കളീപറയുന്ന ചലനാത്മകമായ സമ്പ്ദ്‌വ്യവസ്ഥയുടെ പരിണാമം പടിഞ്ഞാറോട്ട് നോക്കുമ്പോൾ കാണാതിരിക്കണമെങ്കിൽ കണ്ണിലെ തടികഷണം മാറ്റണം...
നൂറു ശതമാനം വിജയിച്ച ഒരു സിസ്റ്റവും ലോകത്ത് ഇല്ലാതിരിക്കേ, ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക പരിതസ്ഥിതിയിൽ കമ്യൂണിസത്തിന്റെ പ്രസ്ക്തി നഷ്ടപെട്ടിട്ടില്ല എന്നു പറയാൻ ഇന്നത്തെ ഇന്ത്യൻ കാപ്പിറ്റലിസത്തിന്റെ ഈ നേർക്കാഴ്ച്ചകൾ പോരേ?..!!!!.
മമതയെ കോൺഗ്രസിൽനിന്ന് ഒഴിവാക്കാൻ പറഞ്ഞ ന്യായം ഇഷ്ടപെട്ടു...!!!
ഇനി താങ്കൾ പൊക്കിപിടിക്കുന്ന ഈ മമതാമാഡത്തിനും കാപ്പിറ്റലിസ്റ്റ് ആദർശങ്ങളാണോ എന്നുകൂടി നമുക്ക് കാത്തിരുന്നു കാണാം.
പിന്നെ 1977 നു മുൻപുള്ള ബംഗാളിനെ താങ്കൾ മറന്നാലും ചരിത്രം വായിച്ചിട്ടുള്ളവർ ചിലരെങ്കിലും മറന്നുകാണില്ല.
അതുപോലെ വിമോചനസമരത്തിന്റെ വളച്ചുകെട്ടലിനു താങ്കൾക്ക് ഒരു നല്ല നമസ്കാരം.എന്തായാലും നസ്രാണികൾക്കും നായന്മാർക്കും കാര്യം വേഗം പിടികിട്ടിയതു കൊണ്ട് കേരളം രക്ഷപെട്ടു....!!!!
ആത്മപരിശോധന എപ്പോഴും നല്ലതാണ് എല്ലാ ഇസങ്ങൾക്കും.
ഒരു ഇസത്തിനേയും ശരിയായ രീതിയിൽ കാണാത്തവർക്ക് അതിന്റെ ആവിശ്യമില്ല.ഇങ്ങിനെ ചിലപോസ്റ്റുകൾ ഇട്ടാലും മതി.
സസ്നേഹം.
ധാര്‍ഷ്ട്യം മാറ്റാതെ കമ്മ്യൂണിസ്റ്റുകാര്‍ രക്ഷപ്പെടില്ല .ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് ഏറ്റവും കൂടുതല്‍ സഹിഷ്ണുത ഉണ്ടാവേണ്ടത് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ആണെന്നാണ്.അവരാണല്ലോ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് നാഴികക്ക് നാല്‍പത് വട്ടം പറയാറ്.എന്നാല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നോക്കൂ (ബ്ലോഗിലും ഫേസ്ബുക്കിലും പുറത്തും ഒക്കെ)ഇത്രയും അസഹിഷ്ണുത മറ്റൊരു കൂട്ടരും പ്രകടിപ്പിച്ചു കാണാറില്ല.
ലോകത്ത് കമ്മ്യൂണിസം വളരാന്‍ ഇപ്പോള്‍ ഏറ്റവും അനുകൂലമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സ്ഥലമാണ് ഇന്ത്യ ..കേരളത്തിലും ബംഗാളിലും കമ്യുണിസം ഇപ്പോള്‍ പഴയ പോലെ ആളുകള്‍ നെഞ്ഞിലെട്ടാത്തത് ഈ സ്ഥലങ്ങളില്‍ കമ്യുണിസം അതിന്റെ ചരിത്രപരമായ ധര്‍മം നിര്‍വഹിച്ചു കഴിഞ്ഞു ഇനി കാര്യമായി ഒന്നും ചെയ്യാന്‍ ബാക്കിയില്ല എന്നത് കൊണ്ടാണ് ( പ്രത്യേകിച്ചും കേരളത്തില്‍ ) . കമ്യുണിസം ഒരു പ്രോഡക്റ്റ് ആണെങ്ങില്‍ അതിന്റെ ഉപഭാക്തക്കളുടെ എണ്ണം കുറഞ്ഞു എന്ന് പറയാം .. കേരത്തിലെ കംയുനിസ്ടുകളെ ആളുകള്‍ ഇഷ്ടപ്പെടുന്നത് അവര്‍ പൊതുവേ അഴിമതിക്കാരല്ല എന്നത് കൊണ്ടും ആപേക്ഷികമായി രാഷ്ട്രീയ സദാചാരവും പൊതു മൂല്യബോധവും വച്ച് പുലര്തുകയോ , അങ്ങനെ വച്ച് പുലര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നത് കൊണ്ടാണ് .. കയുസ്നിസം തിയറി നോക്കിയല്ല ആളുകള്‍ കമ്യ്നിസ്റ്കാരെ ഇഷ്ടപ്പെടുന്നതെന്ന് സാരം . അത് കൊണ്ട് തന്നെ മൂല്യശോഷണം വന്നു എന്ന് കരുതപ്പെടുന്ന നേതാക്കന്മാര്‍ക്കെതിരെ പൊതു വിരോധം ഉണ്ടാകുകയും ചെയ്യുന്നു . അല്ലാത്തവരെ പ്രോതസഹിപ്പിക്കുന്നു . അത് വ്യാജ നിര്‍മ്മിതിയാണോ അല്ലയോ എന്നത് അത്ര തന്നെ പ്രസക്തമല്ല , ധര്മികതക്ക് മൂല്യമുന്ടെന്നു ഒരു രാഷ്ട്രീയ നേതാവ് കരുതുകയും , അത്തരം ധാര്‍മികതയെ തന്റെ വ്യക്തിപരം ആയ പരിമിതികള്‍ക്കും പ്രലോഭാനഗള്‍ക്കും ഉള്ളില്‍ നിന്ന് കൊണ്ട് പ്രാപിക്കാനും ശ്രമിക്കുണ്ടോ എന്നതാണ് .
മേല്‍ പറഞ്ഞ പോലെ , കമ്യുണിസം അതിന്റെ പ്രാഥമിക ധര്‍മം കുറെ ഒക്കെ നിര്‍വ്വഹിച്ചു കഴിഞ്ഞത് കൊണ്ടാണ് അത് കുറെ നാളായി നില നിന്നിരുന്ന സ്ഥലങ്ങളില്‍ നിന്നും ഇപ്പോള്‍ പിന്നോക്കം പോകാന്‍ തുടങ്ങുന്നത് . ശരീരത്തിന്റെ എല്ലുകള്‍ ഒടിഞ്ഞു , മൃതപ്രായനായി കിടക്കുന്ന ഒരാള്‍ക്ക് ബാന്‍ഡ് എജും , പ്ലാസ്ടരും, ഗ്ലുക്കോസും ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങള്‍ ആണെങ്കിലും ,ഒന്ന് നടക്കാന്‍ തുടങ്ങിയാല്‍ ആയാല അവയെല്ലാം ഒരു ശല്യംമായി കാണാന്‍ തുടങ്ങും എന്നത് മനുഷ്യന്ടെ പൊതു സ്വഭാവമാണ് .
കേരളത്തിന് കമ്യുണിസ്റ്റ് ഭരണം കൊണ്ട് ആദ്യകാലത്ത് വ്യക്തമായ നേട്ടങ്ങള്‍ ഉണ്ടായില്ല എന്ന് ആരും പറയും എന്ന് തോന്നുന്നില്ല .ഇപ്പോള്‍ അതിനു പ്രസക്തിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം ..എന്ന് വച്ചാല്‍ പണ്ടാതെക്കള്‍ കുറവ് ആളുകള്ക്കെ കമ്യുണിസ്റ്റ് ഭരണം കൊണ്ട് പ്രയോജനം ഉള്ളൂ .. പരമ്പരാഗത തൊഴിലാളികള്‍ അപ്രത്യക്ഷംയിരിക്കെ ,മധ്യവര്ഗ്ഗതിണ്ടേ വരുമാന ശ്രോതസ്സുകള്‍ കേരളത്തിന്ടെ സമ്പത്ത വ്യവസ്ഥയുടെ പുറമേ നിന്നും ആയിരിക്കെ , ഇടതു പസ്ഖ ഭരണം കൊണ്ട് തനിക്കെന്താ എന്ട്ടം എന്ന് ഒരാള്‍ ചിന്തിച്ചു തനിക്കു പ്രത്യക്ഷത്തില്‍ നേട്ടമില്ല എന്നതിന്ടെ അടിസ്ഥനത്തില്‍ അയാള്‍ രേഖപ്പെടുത്തിയാല്‍ ആദ്യനോട്ടത്തില്‍ അത് തികച്ചും ശരിയായ ഒരു നിലപാടാണെന്ന് വന്നേക്കാം .. പക്ഷ ഒന്ന് കൂടെ ആലോചിച്ചാല്‍ , ഒരു സാമൂഹ്യ ജീവി എന്നാ നിലയില്‍ ഒരാളുടെ മാനുഷിക നിലപാടുകള്‍ സമൂഹത്തിന്ടെ പൊതു ഗുണത്തെ അധാരമാക്കിയുള്ളത് ആയിരിക്കണം എന്നതാണ് . അതായതു തനിക്കു എന്ത് കിട്ടും എന്നാ കമ്പോള വില പെശാലോ മൂല്യ നിരനയമോ അല്ല ജനധിപ്തതിണ്ടേ കാവല്‍ക്കാരനായ അടിസ്ഥാന സംമോഹ്യ ജീവി കരുതേണ്ടത് .. ഒരി സോഫ്റ്റ് വെയര്‍ എങ്ങിനീയര്‍ ആയ എനിക്ക് എന്ത് കിട്ടുമെന്നല്ല എന്റെ വീടിന്ടെ അപ്പുറത്ത് രാത്രി മുഴുവന്‍ ചലയാല്‍ കഴിഞ്ഞു കൂടുന്ന അഞ്ചു മനുഷ്യക്കോലങ്ങള്‍ക്ക് എന്ത് കിട്ടും എന്നാണു ഒരു ജനാധിപത്യ വിശ്വാസിയും മനുഷ്യ സ്നേഹിയും ആലോചിക്കേണ്ടത് .. കാലഹരണ പ്പെട്ട ഇടതു പക്ഷത്തിനു വേണ്ടി വോട്ടു ചെയ്യുന്നവര്‍ ഇത്തരക്കാര്‍ തന്നെ ആണ് ..
കമുനിസ്റ്കാര്‍ സ്വയം നിര്‍മിച്ച തടവര്‍ക്കുള്ളില്‍ ആണ് എന്നതാണ് അവരുടെ പരിമിതി . കമ്യുണിസ്റ്റ് ആശയങ്ങളുടെ പ്രചോദന കേന്ദ്രമായ മാനവികത ബോധം നീതി ബോധം ഇന്നും എന്നും പ്രസകതമാണ് ..ആയിരിക്കുക തന്നെ ചെയ്യും . പക്ഷെ ഏതോ കാലത്ത് അത്തരം മൂല്യങ്ങള്‍ നടപ്പാക്കുന്നതിന് വേണ്ടി അന്നത്തെ ചിലര്‍ നിര്‍മ്മിച്ചെടുത്ത സംവിധാനങ്ങള്‍ ( അതിനെ കമ്യുനുകള്‍ എന്നോ ഏക പാര്‍ടി വ്യവസ്ഥ എന്നൊക്കെയോ പറയാം ) മാത്രമായി കമ്യുണിസം നിലനില്‍ക്കുകയും ചര്‍ച്ച ചെയ്യാപ്പെടുകയും ചെയ്യോമ്പോഴാനു അവ പരിഹാസ്യമായി മാറുകയും എളുപ്പം വിമര്‍ശന വിധേയമായി തീരുകയും ചെയ്യുന്നത് .. അത് മനസ്സിലാക്കാന്‍ കംയുനിസ്ടുകാര്‍ കംയുനിസത്തിനു ഒരു പടി കൂടി താഴെ ഇറങ്ങി ചെന്ന് മാര്‍ക്സിനെയോ മറ്റു ജര്‍മ്മന്‍ ഫിലോസോഫരെയോ തന്നെ ആദ്യം പഠിക്കേണ്ടതുണ്ട് .
contd...
കാലക്രമത്തില്‍ ഒരു തത്വ ശാസ്ത്രതിന്ടെ അന്തസ്സത്ത വിസ്മരിക്കപ്പെടുകയും അതിനു പകരം അത് നടപ്പാക്കാന്‍ വിഭാവനം ചെയ്ത ചില സംവിധാനംഗല്‍ നില നിര്‍ത്തുകയോ സംരക്ഷിക്കപ്പെടുകയോ എന്നതിലേക്ക് കാര്യങ്ങള്‍ ചുരുങ്ങകയും ചെയ്തപ്പോള്‍ മാര്‍ഗ്ഗം ലക്ഷ്യതെക്കാള്‍ വലുതായി പ്പോയ മണ്ടത്തരമാണ് ഇന്നത്തെ അവസ്ഥക്ക് കാരണം . തത്വശാസ്ത്രത്തിന് ല്കലഭേടമില്ലെങ്ങിലും സംവിധാനഗല്‍ , അവ അതിന്ടെ സ്വഭാവം കൊണ്ട് തന്നെ മൂല്യശോഷണത്തിന് വിധേയാമാകുന്നവ ആകയാല്‍ , കാലാനുസാരിയായി അവ മട്ടപ്പെടെണ്ടത് ആണ് .. ആ മാറ്റത്തിനുള്ള സംവിധാനം കൂടി പുതു സംവിധാനത്തിന്റെ ഭാഗം ആയിരിക്കേണ്ടത് അതിന്ടെ പരിണാമത്തിനും നില നിലപ്പിനും അത്യന്താപെക്ഷിതം ആണ് .
ഉത്തരെണ്ട്യയില്‍ ബീഹാറിനും ഒരിസ്സക്കും ഇടയ്ക്കു കിടക്കുന്ന ബംഗാള്‍ , ഈ രണ്ടു മേഖലകളിലെ ഗോത്ര വിഭാഗങ്ങളില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമാലാത്ത ഗോത്രങ്ങള്‍ അധി വസിക്കുന്ന ബംഗാള്‍ , ഈ രണ്ടു സംതാനങ്ങലെക്കള്‍ ആപേക്ഷികമായി എത്രയോ മെച്ചമാണ് എന്നത് എടുത്തു പറയാതിരിക്കാന്‍ പറ്റില്ല . ബീഹാറില്‍ വേണമോ ബംഗാളില്‍ വേണമോ , ഒരിസ്സയില്‍ വേണമോ ജോലി എന്ന് വലതു പക്ഷക്കാരന്‍ ആയ ഒരു മലയിയോടു ചോദിച്ചാല്‍ നിസ്സംശയം അവന്‍ പറയും എനിക്ക് ബംഗാളില്‍ ലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയാല്‍ മതിയെന്ന് . സമീപ മേഖലകളില്‍ നിന്നും ആപേക്ഷികമായി ബംഗാളിനെ മേചെപ്പെടുതിയെടുക്കാന്‍ അവിടത്തെ ഇത്രയും നാള്‍ ഭരിച്ച സര്‍ക്കരിനായിട്ടുണ്ട്
(.PS : ബെന്ഗാളും കേരളവും തരടംയം ചെയ്യുനത്തില്‍ അര്‍ത്ഥമില്ല , ഇവിടെ കംയുനിസ്ടുകള്‍ക്ക് മുമ്പ് തന്നെ വിപ്ലങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു , മാത്രമല്ല ,രാജാ ഭാരത്തില്‍ നിന്നും മാറി നിന്ന് കൊണ്ട് ഒരു സമാന്തര സമൂഹം, അവരുടെ അറിവും ഈട് വെപ്പും ഇവിടെ പണ്ടേ തന്നെ ഉണ്ടായിരുന്നു ..ജാതിയമായ ഉച്ച നീചത്വങ്ങളും ആയിതവുംമാറ്റി നിര്‍ത്തി വെറും സാമ്പത്തിക ശാസ്ത്രതിന്ടെ കഴപ്പാടില്‍ നോക്കുക ആണെങ്ങില്‍ , രാജാ ഭരണത്തില്‍ പങ്കാളികള്‍ അല്ലാത്ത ആളുകള്‍ അവരുടെതായ ഇകോനോമി നില നിര്‍ത്തി പ്പോന്നിരുന്നു ..അത് ഏതാണ്ട് സമ്പന്നവും ആയിരുന്നു എന്ന് കാണാം , അവരില്‍ പലരും ruling ക്ലാസ്സ് എന്ന് അറിയപ്പെടുന്നവരെക്കള്‍ സമ്പന്നന്‍ മാര്‍ ആയിരുന്നു താനും .)
ഇപ്പോൾ നേപ്പാൾ ഭരിക്കുന്നതാരാ?
Post a Comment