Links

കമ്പ്യൂട്ടറില്‍ എഴുതിയത് വായിക്കുന്ന ട്രിക്ക്

കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന പേരോ അല്ലെങ്കില്‍ വാചകങ്ങളോ കമ്പ്യൂട്ടര്‍ തന്നെ വായിച്ചു കേള്‍പ്പിക്കുന്ന ഒരു തമാശ നോട്ട്പാഡില്‍ ചെയ്യാം. ഇങ്ങനെ കുറെ ട്രിക്കുകള്‍ ഉണ്ട്. അറിയുന്നവര്‍ ഇവിടെ കമന്റില്‍ പങ്ക് വയ്ക്കുക.  ഞാന്‍ പറയാന്‍ പോകുന്ന ട്രിക്ക് ഇങ്ങനെയാണ്.  ആദ്യമായി നോട്ട്പാഡ് തുറക്കുക. എന്നിട്ട് അതില്‍ താഴെ കാണുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക:


Dim userInput
userInput = InputBox("Hi..! Write a message  to say…")
Set nkps = Wscript.CreateObject("SAPI.SpVoice")
nkps.speak userInput

എന്നിട്ട്  File Name ‘.vbs’ എന്ന എക്സ്റ്റന്‍ഷന്‍ ചേര്‍ത്ത്  ഡസ്ക്‍ടോപ്പില്‍  സേവ് ചെയ്യുക. ഉദാഹരണത്തിന് sidhilachinthakal.vbs  

ഇനി സേവ് ചെയ്ത ഫയല്‍ ഓപന്‍ ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഡസ്ക്‍ടോപ്പില്‍ തുറന്നു വരും.


അവിടെ കാണുന്ന കോളത്തില്‍ എന്തെങ്കിലും വാചകം എഴുതി OK അടിക്കുക. അപ്പോള്‍ എഴുതിയ വാചകം സ്പീക്കറില്‍ കേള്‍ക്കാം. ഇതേ പോലെ നിങ്ങള്‍ക്ക് അറിയാവുന്ന  ട്രിക്കുകള്‍ എഴുതുമല്ലോ .....

പിന്‍‌കുറിപ്പ്:  ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ ഉച്ചാരണം മനസ്സിലാക്കാന്‍ ഇത് ഉപകാരപ്പെടും.

6 comments:

Sameer Thikkodi said...

yes... It is done.. Thanks...

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല ട്രിക്കാണല്ലോ..ഇത്
നന്ദി കേട്ടൊ ഭായ്

ChethuVasu said...

പൊതുവില്‍ 'text to speech applications " എന്നാണ് ഈ സുനാപ്പി അറിയപ്പെടുന്നത് .. ഗൂഗിളില്‍ കയറി മേല്പറഞ്ഞ കീ വേര്‍ഡ്‌ അടിച്ചാല്‍ ഫ്രീ ആയ കുറെ എണ്ണം കിട്ടും ..ഗുണം എന്താച്ചാല്‍ നമുക്ക് പല പല ആക്സന്റ് വരിയെഷന്‍സ് തിരഞ്ഞെടുക്കാം ..അമേരിക്കന്‍ , ബ്രിട്ടീഷ്‌ , ആണ് പെണ്ണ് തുടങ്ങിയ പല നിലയിലും ..

text to speech പോലെ speech recognition സോഫ്റ്റ്‌വെയര്‍ ഇപ്പൊ ഉണ്ടല്ലോ ..നമ്മുടെ വില്ലന്‍ മൊബൈല്‍ ഫോണിലും ഈ സംഭവം ഉണ്ട്.. സാധാരണക്കാര്‍ക്ക് തത്കാലം വലിയ ഉപകാരം ഇല്ല എന്ന് മാത്രം , പക്ഷെ കൈവിരലുകള്‍ക്ക് സ്വാധീനക്കുരവുള്ളവര്‍ക്ക് ഉപകാരപ്പെടും .. ശാസ്ത്രം മുന്നോട്ടു !!

ഈ യന്തിരന്‍ ഒരു സംഭവം തന്നെ.. ഇനി ഇവന്‍ എങ്ങാനും ഇമ്മടെ മനസ്സും വായിചെടുക്കുമോന്ന പേടി..."ഡാ ചുള്ളാ എന്താടാ ഒരു കള്ളച്ചിരി" ന്നൊക്കെ പറഞ്ഞു യന്തിരന്‍ നമ്മളുമായി കമ്പനി അടിക്കുന്ന കാലം വരോ എന്തോ...

വിരോധാഭാസന്‍ said...

കൊള്ളാമേ...

ആശംസകള്‍സ്

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം

Rinu Daniel Varghese said...

good.