Links

ഒസാമയുടെ അന്ത്യത്തിന് ഒരേയൊരു ഡിജിറ്റല്‍ സാക്ഷി


രണ്ട് ദശാബ്ദത്തോളം ലോകത്തിന്റെ ഉറക്കം കെടുത്തിയ ആഗോള ഭീകരന്‍ ഒസാമ ബിന്‍ ലാദനെ തേടി അമേരിക്കന്‍ കമാന്റോകള്‍ പാക്കിസ്ഥാനിലെ ആബട്ടാബാദില്‍ മെയ് ഒന്ന് ഞായറാഴ്ച രാത്രി ഒരു മണിക്ക് ഹെലികോപ്റ്ററില്‍ എത്തുമ്പോള്‍ ഷോയിബ് അത്തര്‍ ഉറങ്ങിയിരുന്നില്ല. ഒറ്റ രാത്രികൊണ്ട് ലോക പ്രശസ്തനാകാനുള്ള അവസരമാണ് തനിക്ക് ലഭിക്കാന്‍ പോകുന്നത് എന്നറിയാതെ ഷോയിബ് തന്റെ ലാപ്‌ടോപ്പില്‍ ട്വിറ്റര്‍ തുറന്നു ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആകാശത്ത് ഹെലികോപ്റ്ററിന്റെ ഇരമ്പല്‍ കേള്‍ക്കുന്നത്. ഉടനെ അത്തര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിട്ടു:

 Helicopter hovering above Abbottabad at 1AM (is a rare event).

ആ നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയെ കൂടാതെ ചുരുക്കം ചിലര്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളു എന്ന് നമുക്ക് പിന്നീട് മനസിലായല്ലോ. എന്നാല്‍ ആ ഓപ്പറേഷനെ കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച ഡിജിറ്റല്‍ സാക്ഷിയായി മാറി അത്തര്‍.

മുപ്പത്തിമുന്നുകാരനായ അത്തര്‍ ലാഹോറില്‍ ഐ ടി കണ്‍സല്‍ട്ടന്റ് ആയിരുന്നു. ജോലിയിലുള്ള കിടമത്സരത്താല്‍ മനം നൊന്ത്  പട്ടണജീവിതത്തോട് വിരക്തി തോന്നി ശാന്തസുന്ദരമായ ആബട്ടാബാദില്‍ ഏകാന്തജീവിതം നയിച്ചു വരികയായിരുന്നു. ലോകത്തോട് ബന്ധപ്പെടാന്‍ ReallyVirtual എന്ന പേരില്‍ ബ്ലോഗ് എഴുതുകയും ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തുവന്നു.

ബിന്‍ ലാദനും ആ ചെറുപട്ടണത്തില്‍ ഒളിച്ചു താമസിക്കുന്നുണ്ട് എന്നോ, ആ രാത്രിയുടെ ചരിത്രപരമായ പ്രാധാന്യത്തെ പറ്റിയോ അറിയാതെ ഹെലികോപ്റ്ററിന്റെ ശബ്ദത്തെ കുറിച്ച് ട്വീറ്റ് ചെയ്ത അത്തര്‍, തുടര്‍ന്ന് ഒരു സ്പോടനശബ്ദം കേട്ടപ്പോള്‍ വീണ്ടും ട്വിറ്ററില്‍ കുറിച്ചു:

A huge window shaking bang here in Abbottabad Cantt. I hope its not the start of something nasty :-S

പിന്നീട് ആ രാ‍ത്രി നടന്നതെല്ലാം അത്തര്‍ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒറ്റ രാത്രികൊണ്ട് അത്തര്‍ ലോകപ്രശസ്തനായി. ടിറ്ററില്‍ ഏതാനും ഫോളോവേര്‍സ് മാത്രം ഉണ്ടായിരുന്ന അത്തറിന് ഒരു ദിവസം കൊണ്ട് ഫോളോവേര്‍സിന്റെ എണ്ണം ലക്ഷം കവിഞ്ഞു. പിറ്റേന്ന് രാവിലെ മുതല്‍ ലോക മാധ്യമങ്ങളില്‍ നിന്ന് ഇന്റര്‍വ്യൂവിന് വേണ്ടി അഭ്യര്‍ത്ഥനകള്‍ വന്നുകൊണ്ടിരുന്നു. പ്രശസ്തി എങ്ങനെയെല്ലാമാണ് നിനച്ചിരിക്കാതെ ഒരാളെ തേടി വരുന്നത് അല്ലേ?

                                               ആബട്ടാബാദ് പട്ടണത്തിന്റെ ഒരു ദൃശ്യം




ഷോയിബ് അത്തറിന്റെ  ട്വിറ്റര്‍ പ്രൊഫൈല്‍ ഇവിടെ



ഒരു വീഡിയോ



ഫോട്ടോകള്‍ക്കും വിവരങ്ങള്‍ക്കും ഇന്റര്‍നെറ്റിനോട് കടപ്പാട്. 

14 comments:

Irshad said...

പങ്കുവെക്കലിനു നന്ദി

hi said...

നല്ല ഇൻഫർമേഷൻ.

TPShukooR said...

ഒരു നല്ല പോസ്റ്റ്‌.

.. said...

valare nandhi mashe,ee puthiya vivaram pankuvechathu,
Nalla postayi anubhavappettu

kARNOr(കാര്‍ന്നോര്) said...

പങ്കുവെക്കലിനു നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

അമേരിക്ക പറഞ്ഞത് കളവല്ല എന്നുൾലതിനുള്ള ഡിജിറ്റൽ സാക്ഷി...!
മൂപ്പർ ആ സമയം ബിലാത്തിമിത്രങ്ങളുമായി ട്വീറ്റ് ചെയ്യുകയായിരുന്നു.അവരാണിത് ലോകം മുഴുവൻ ഈ ഡിജിറ്റൽ സംഗതി പാട്ടാക്കിയത്...

സ്വന്തം സുഹൃത്ത് said...

nice info !

Unknown said...

thanks for the information

ajith said...

interesting

ഒരു യാത്രികന്‍ said...

സുകുമാരേട്ടാ ഈ പുതിയ വാര്‍ത്തയ്ക് നന്ദി .. ....സസ്നേഹം

ഒരില വെറുതെ said...

informative.
thanx a lot

ChethuVasu said...

അല്ല ! അറിയാംബടില്ലഞ്ഞു ചോദിക്ക്യാ.. ഇയ്യാക് രാത്രി ഒരു മണിക്ക് എന്താഷ്ട പരിപാടി.. ഒറക്കം ഒന്നുല്യെ ആവോ..? ഇങ്ങനെ ഇണ്ടാ ഇഷ്ടാ മനുഷ്യര്..? എന്തായാലും ആള് ഇപ്പൊ ഫെയിമാസു ആയി .. ഇതാണ് ശശമഹാ യോഗം(അങ്ങനെ എന്താണ്ടോക്കിണ്ട് ല്യേ..?) എന്നൊക്കെ .. എന്തായാലും ഗടി ആളിപ്പം പുലിയായി ..! ഇയാളെ നമ്മക്ക് കാണിച്ചു തന്നു സുകുമാരേട്ടനും വിട്ടു കൊടുത്തില്ല .. ഇനി ഞാനും ഒറോക്കൊഴിച്ച് ട്വിട്ടാന്‍ പ്പോകാ.. നമ്മക്കും ഒണ്ടാവോല്ലോ ഒരു യോഗം.. !

ശ്രീജിത് കൊണ്ടോട്ടി. said...

ഇതിനെ കുറിച്ച് പത്രത്തില്‍ വായിച്ചിരുന്നു.. പങ്കുവെച്ചതിനു നന്ദി...:)

Abdul Hakkim said...

thanks for the twitter profile information of Sohaib Athar...