ഓണസമ്മാനമായി ഒരു രൂപയ്ക്ക് അരി കൊടുക്കും എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം വായിച്ചപ്പോള്‍ എനിക്ക് ചിരിക്കാനാണ് തോന്നുന്നത്. എന്തിനാണ് ഇങ്ങനെ ഒരു രൂപയ്ക്ക് അരി കൊടുക്കുന്നത്? ഇത് വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കൈക്കൂലിയാണ്. ഞങ്ങള്‍ ഒരു രൂപയ്ക്ക് അരി തന്നില്ലേ. അത്കൊണ്ട് ഞങ്ങള്‍ക്ക് വോട്ട് തരൂ എന്നാണ് ഇതിലെ രാഷ്ട്രീയം. വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുത്ത് വോട്ട് ചോദിക്കുന്ന ഒരു തരം വൃത്തികെട്ട രാഷ്ട്രീയമാണിത്. അല്ലാതെ ഒരു രൂപയ്ക്ക് അരി വാങ്ങി കഴിക്കാന്‍ മാത്രം ഗതികെട്ട ഒരു കുടുംബവും ഇന്ന് കേരളത്തില്‍ ഇല്ല. ഒരു മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കില്‍ ശരിയാണ്. അരിയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി, അത് സമര്‍ത്ഥമായി മുതലാക്കി അധികാരം പിടിച്ചെടുത്തത് 1967ല്‍ തമിഴ്‌നാട്ടില്‍ അണ്ണാദുരൈ ആയിരുന്നു. ‘ഒരു രൂപയ്ക്ക് ഒരു പടി അരി’ അതായിരുന്നു 67ല്‍ ഡി.എം.കെ.യുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദ്ധാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അരിമുടക്കി കോണ്‍ഗ്രസ്സ് എന്ന് അച്യുതാനന്ദന്‍ കോണ്‍ഗ്രസ്സുകാരെ ആക്ഷേപിക്കുമ്പോഴും അരിയാണ് ഇന്നും താരം എന്ന് രാഷ്ട്രീയക്കാര്‍ കരുതുന്നതായി കാണാം.
ഒരു രൂപയുടെ വില ഇന്ന് എന്താണ്? വീടുകളില്‍ എത്തുന്ന ഭിക്ഷക്കാര്‍ക്ക് ഒരു രൂപ നാണയം കൊടുത്തുനോക്കു, അത് നോക്കി അവരുടെ മുഖത്ത് ഒരു തരം പുച്ഛം തെളിയുന്നത് കാണാം. ഒരു രൂപ ആരും ഇന്ന് മൈന്‍ഡ് ചെയ്യാറില്ല. ഈ ബി.പി.എല്‍ എന്ന് പറഞ്ഞാല്‍ ആരാണ്? യഥാര്‍ത്ഥ വരുമാനം എത്രയായാലും റേഷന്‍ കാര്‍ഡില്‍ തുച്ഛമായ വരുമാനം കാണിക്കുക എന്നത് പണ്ടേയുള്ള ഒരു രീതിയാണ്. ഇന്നും പലരുടെയും റേഷന്‍ കാര്‍ഡ് നോക്കിയാല്‍ പ്രതിമാസവരുമാനം മുന്നൂറ് രൂപയായിരിക്കും. എന്നാല്‍ വാസ്തവം എന്താണ്? ജോലിക്ക് പോകാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഇന്ന് കുറഞ്ഞത് 400രൂപ ദിവസക്കൂലി കിട്ടും. ശരാശരി 500 രൂപയില്‍ കൂടുതലായിരിക്കും ഇന്നത്തെ പ്രതിദിന കൂലി. അതും പണിക്ക് ആളെ കിട്ടാനില്ല. സര്‍ക്കാര്‍ ഓഫീസിലേക്കാളും കുറവാണ് ജോലി സമയം. മിക്ക സ്ഥലത്തും പണിക്കാര്‍ക്ക് ഊണും ചായയും എല്ലാം യഥേഷ്ടം കൊടുക്കണം. ഞങ്ങളുടെ നാട്ടില്‍ അങ്ങനെയാണ്. ഉച്ചയൂണ് കഴിഞ്ഞ് ഒരു മണിക്കൂര്‍ ഉറക്കവുമുണ്ട്. രാവിലെ 9.30ന് പണിക്കെത്തുന്നവര്‍ ഊണും ഉറക്കവും എല്ലാം കഴിഞ്ഞ് വൈകുന്നേരം നാലേമുക്കാലിന് പണി മതിയാക്കുകയും ചെയ്യും. എത്ര പണി എടുത്തു എന്നത് പ്രശ്നമേയല്ല. ഏത് അവിദഗ്ദ്ധ പണിക്കാരനും വൈകുന്നേരമായാല്‍ 350രൂപ ഉറപ്പ്. എന്നിട്ടും പണിയെടുക്കുന്നത് നാണക്കേടായിട്ടാണ് ശരാശരി മലയാളി കരുതുന്നത്. മക്കള്‍ക്ക് ഒന്നുകില്‍ വെള്ളക്കോളര്‍ ഉദ്യോഗം കിട്ടണം അല്ലെങ്കില്‍ ഗള്‍ഫില്‍ പോകണം എന്നാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. മക്കള്‍ മണ്ണില്‍ പണി എടുക്കുന്നത് ചിന്തിക്കാനേ വയ്യ.
ഇങ്ങനെയുള്ള നാട്ടില്‍ ആരാണ് ബി.പി.എല്‍? ആരാണ് ഒരു രൂപയുടെ അരി അര്‍ഹിക്കുന്നത്? നികുതിദായകര്‍ സര്‍ക്കാരിലേക്ക് അടക്കുന്ന നികുതിപ്പണം ഇങ്ങനെ വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഉള്ളതാണോ? സാമ്പത്തിക രംഗത്ത് ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും നടപ്പാക്കിയതില്‍ പിന്നെ കേന്ദ്ര-സംസ്ഥാന ഖജനാവുകളില്‍ നികുതിപ്പണം വന്നു കുവിയുകയാണ്. അതാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നത്. എന്നാല്‍ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളും വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്കുകളായി അധ:പതിച്ചുപോകുന്നു എന്നതാണ് വാസ്തവം. അര്‍ഹരായവര്‍ക്ക് ഒന്നും കിട്ടുന്നില്ല എന്ന് കാണാം. സര്‍ക്കാരിന്റെ പണം ശരിയായ രീതിയില്‍ വിതരണം ചെയ്യപെടുകയാണ് വേണ്ടത്. ജനപ്രിയപരിപാടികള്‍ നടപ്പാക്കി എന്ന പേരില്‍ വോട്ട് തട്ടാന്‍ ഖജനാവിലെ പണം ദുരുപയോഗം ചെയ്യുന്നത് ന്യായീകരിക്കാവുന്നതല്ല.
ഒരു രൂപയ്ക്ക് അരി കിട്ടിയാല്‍ എല്ലാ പ്രശ്നവും തീരുമോ? കിട്ടുന്ന കൂലിയില്‍ മുക്കാല്‍ ഭാഗവും മലയാളി കുടിച്ചു തീര്‍ക്കുകയാണ് ഇന്ന് ചെയ്യുന്നത്. മദ്യപാനം സാര്‍വ്വത്രികമായിട്ടുണ്ട്. കൂലി കൂട്ടി വാങ്ങുന്നതിനനുസരിച്ച് കുടിക്കുന്ന മദ്യത്തിന്റെ അളവും കൂടുന്നു. ഈ സാമുഹ്യവിപത്തിനെതിരെ സര്‍ക്കാരിനോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ ഒന്നും ചെയ്യാനില്ലേ? വിവാഹധൂര്‍ത്താണ് മറ്റൊരു പ്രശ്നം. ജലദോഷം വന്നാലും ഇന്ന് ഡോക്ടരെ കാണാനും മരുന്നിനുമായി കുറഞ്ഞത് മുന്നൂറ് രുപ വേണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഒരു മരുന്നും ആര്‍ക്കും ലഭിക്കുന്നില്ല. പിന്നെ എന്തിനാണ് ആരോഗ്യവകുപ്പ്? ഇങ്ങനെയുള്ള അനാസ്ഥകളെ മറച്ചുപിടിക്കാന്‍ ഒരു രൂപ അരിക്ക് കഴിയുന്നു. ഒരു രൂപയ്ക്ക് അരി കിട്ടിയാലും അഞ്ഞൂറ് രൂപ കൂലി കിട്ടിയാലും എല്ലാവരും പ്രശ്നങ്ങളുടെ നടുക്കാണ് എന്നതാണ് വസ്തുത. ഇടത്തരക്കാരന് മൂന്ന് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വെക്കാന്‍ ഇനി കേരളത്തില്‍ കഴിയില്ല.
ഞാന്‍ സര്‍ക്കാരിനോട് പറയുന്നു; നിങ്ങള്‍ ഒരു രൂപയ്ക്ക് അരി കൊടുക്കുകയല്ല വേണ്ടത്. 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പ്രതിമാസം 1500 രൂപ പെന്‍ഷന്‍ കൊടുക്കൂ. അവര്‍ ആരോഗ്യമുള്ള കാലത്ത് സമൂഹത്തെ അധ്വാനിച്ച് പോറ്റിയതല്ലേ? ഇന്ന് പണി എടുക്കുന്നവര്‍ക്ക് നാനൂറോ അഞ്ഞൂറോ കൂലി കിട്ടുന്നുണ്ടെങ്കിലും വീട്ടിലുള്ള മുതിര്‍ന്നവര്‍ക്ക് ഒരു ചെരുപ്പ് പോലും വാങ്ങിക്കൊടുക്കുന്നില്ല. വയോജനങ്ങളുടെ ജീവിതനിലവാരം പരിതാപകരമാണ് നാട്ടില്‍. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും രോഗികള്‍ക്ക് പാരാസിറ്റമോളും ഒരു തരമെങ്കിലും ആന്റിബയോട്ടിക്ക് മരുന്നും ലഭിക്കുമെന്ന് ഉറപ്പ് വരുത്തൂ. ഈ രംഗത്ത് കൊടിയ ചൂഷണത്തിന് ഇരയാവുകയാണ് ജനങ്ങള്‍. യാചകരെയും അശരണരെയും പുനരധിവസിപ്പിച്ച് സംസ്ഥാനത്ത് യാചകനിരോധനം ഏര്‍പ്പെടുത്തൂ. ഇതൊക്കെയാണ് പരിഷ്കൃത സിവില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. മറ്റൊന്ന് , ഞങ്ങള്‍ ഇന്നതൊക്കെ ചെയ്തു എന്ന് പറഞ്ഞ് പത്രങ്ങളില്‍ പരസ്യം കൊടുക്കരുത്. എന്തെന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ് ശമ്പളവും തന്ന് ജനങ്ങള്‍ നിങ്ങളെ അവിടെ ഇരുത്തിയിരിക്കുന്നത്. ചെയ്യുന്നതിനുള്ള പണവും ഞങ്ങള്‍ ജനങ്ങളാണ് തരുന്നത് എന്നതും മറക്കണ്ട.