മാര്‍ക്സിസ്റ്റ് നേതാക്കളുടെ കോടതിവിരുദ്ധ പ്രസംഗം അപലപനീയം

പൊതുനിരത്തുകളില്‍ പൊതുയോഗം കൂടുന്നത് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു പൊതുതാല്പര്യ ഹരജി കോടതിയില്‍ എത്തുന്നു. ഹരജി വിചാരണയ്ക്കെടുത്ത കോടതി റോഡ് വക്കില്‍ മീറ്റിങ്ങ് ചേരുന്നത് നിരോധിക്കുകയും ചെയ്തു. തെരുവ് യോഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് അസൌകര്യം സൃഷ്ടിക്കുന്നു എന്ന് പോലീസ് വകുപ്പില്‍ നിന്നും അറിയിച്ചതും കൂടി കണക്കിലെടുത്താണ് കോടതി വിധി പ്രസ്ഥാവിച്ചത്. ആ വിധിക്കെതിരെയും ജഡ്‌ജിമാര്‍ക്കെതിരെയും ഇപ്പോള്‍ മാര്‍ക്സിസ്റ്റുകാരും കുട്ടിസഖാക്കളും ഉറഞ്ഞുതുള്ളുകയാണ്. അതാണ് മാര്‍ക്സിസ്റ്റ് സംസ്ക്കാരം. എത്ര പാര്‍ട്ടികള്‍ കേരളത്തിലുണ്ട്. തങ്ങളുടെയും കൂടി വയറ്റത്തടിക്കുന്നതാണ് ആ വിധി എന്ന് എല്ലാ പാര്‍ട്ടിക്കാര്‍ക്കും അറിയാം. എന്നാല്‍ ജനാധിപത്യമര്യാദകളെ മാനിക്കുന്നത്കൊണ്ട് അവരാരും കോടതികളെ വിമര്‍ശിക്കുന്നില്ല. കോടതികളെ മാനിക്കുന്നത് പരിഷ്കൃതസമൂഹത്തിന്റെ ലക്ഷണമാണ്. മാര്‍ക്സിസ്റ്റുകള്‍ പരിക്ഷ്കൃത സമൂഹത്തിന് അപമാനമാണ് എന്ന് തോന്നിക്കും വിധമാണ് അവര്‍ ഉറഞ്ഞുതുള്ളുന്നത്. ഈ പാര്‍ട്ടി ഒന്ന് രണ്ട് സംസ്ഥാനത്ത് ഒതുങ്ങിപ്പോയത്കൊണ്ട് പേടിക്കാനില്ല. കേരളം തങ്ങള്‍ക്ക് തീറ് കിട്ടിയ പോലെയാണ് അഹന്തയുടെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നത്.  എന്തും ചെയ്യാന്‍ മടിക്കാത്ത കുറെ ക്രിമനലുകള്‍ തങ്ങളുടെ കൂടെയുണ്ട് എന്ന ധൈര്യത്തിലാണ് മാര്‍ക്സിസ്റ്റുകള്‍ ഇങ്ങനെ ആക്രോശിക്കുന്നത്. ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് അധിക്ഷേപിച്ച ജയരാജനെ ചോദ്യം ചെയ്യാന്‍ ഇവിടെ ആരും വളര്‍ന്നിട്ടില്ല എന്നാണ് കുട്ടിസഖാക്കള്‍ അവകാശപ്പെടുന്നത്. ഈ പാര്‍ട്ടി ഇന്ത്യ മുഴുവന്‍ വളര്‍ന്നിരുന്നുവെങ്കില്‍ എന്താകുമായിരുന്നു  അവസ്ഥ എന്ന് ചിന്തിക്കാന്‍ തന്നെ ഭയമാകുന്നു.

സാധാരണഗതിയില്‍ ഭരണം കിട്ടിയാല്‍ മാര്‍ക്സിസ്റ്റുകള്‍ തങ്ങളുടെ തനിനിറം ഒളിപ്പിച്ചു വയ്ക്കുകയാണ് പതിവ്. ഇപ്പോള്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമേ ഭരണം കൈയില്‍ ഉണ്ടാവൂ എന്ന് അറിയാവുന്നത്കൊണ്ട് തനിനിറം പുറത്ത് എടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തേക്ക് തെരുവുകള്‍ കലാപഭൂമിയാക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ കച്ച കെട്ടിത്തുടങ്ങിയതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്.  അടുത്ത പ്രാവശ്യം ഭരണം മാറുന്നത് കേരളത്തിന് കൂടുതല്‍ ദോഷമേ ചെയ്യൂ എന്നാണ് തോന്നുന്നത്.  കാരണം ഉമ്മന്‍ ചാണ്ടിയാണ് അടുത്ത മുഖ്യമന്ത്രി ആയി വരാന്‍ പോകുന്നത്.  പ്രതിപക്ഷനേതാവെന്ന നിലയില്‍ മാര്‍ക്സിസ്റ്റുകളുടെ സഹയാത്രികന്‍ എന്ന പോലെയാണ് ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ചത്. പേരിന് ചില ലേഖനങ്ങള്‍ എഴുതി. ചാനലുകളില്‍ ചില പ്രസ്ഥാവനകള്‍ നടത്തി. അല്ലാതെ മാര്‍ക്സിസ്റ്റ് ഫാസിസ്റ്റുകള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ ഒന്നും ചെയ്തില്ല. മാര്‍ക്സിസ്റ്റുകള്‍ക്ക് അഹിതമായ ഒരു വാക്ക് പോലും ഉച്ചരിച്ചില്ല. ഉമ്മഞ്ചാണ്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ തന്ത്രപൂര്‍വ്വം സ്വന്തം വരുതിയിലാക്കി. ഈ അടവും തന്ത്രവും മാര്‍ക്സിസ്റ്റുകളില്‍ നിന്നാണ് ഉമ്മഞ്ചാണ്ടി അഭ്യസിച്ചത്. ആ കടപ്പാടാണ് ഉമ്മഞ്ചാണ്ടിക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോട്.

ഏ.കെ.ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പോലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കിയിരുന്നു. അന്ന് നാട്ടില്‍ ഒരു കുഴപ്പവും നടന്നില്ല. മാര്‍ക്സിസ്റ്റ് ക്രിമിനലുകള്‍ക്ക് അടങ്ങിയൊതുങ്ങി കഴിയേണ്ടി വന്നു. കണ്ണൂര്‍ പോലും ശാന്തമായിരുന്നു.  ആന്റണിയെ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് നാടുകടത്തിയത് ഉമ്മഞ്ചാണ്ടിയുടെ തന്ത്രമാണ്.  വി.എം.സുധീരനെ പോലെ നല്ല നേതാക്കള്‍ മുഖ്യമന്ത്രിയാവാന്‍ കേരളത്തിലുണ്ട്. പക്ഷെ കുലീനരായവര്‍ കുതന്ത്രങ്ങള്‍ പയറ്റാന്‍ മുതിരാറില്ലല്ലൊ. ഇനി ഉമ്മഞ്ചാണ്ടിയുടെ കാലശേഷം മാത്രമേ മറ്റൊരു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കുകയുള്ളൂ, മറിച്ച് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ .  അത്കൊണ്ട് ഭരണം മാറിയാലും ഉമ്മഞ്ചാണ്ടിയെക്കൊണ്ട് കേരളത്തിന് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടാകാനില്ല. എന്നാല്‍ മാര്‍ക്സിസ്റ്റുകളുടെ അക്രമങ്ങള്‍ സഹിക്കുകയും വേണം.  എന്ന് വെച്ച് മാര്‍ക്സിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കാതിരിക്കാനും കഴിയില്ല. ഇതാണ് കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെ ഗതികേട്.

മാര്‍ക്സിസ്റ്റുകളുടെയും കുട്ടിസഖാക്കളുടെയും പ്രസംഗം പത്രങ്ങളില്‍ വായിക്കുമ്പോള്‍ ഇത്രയും അപരിഷ്കൃതമായ പാര്‍ട്ടി നിലനില്‍ക്കുന്ന നാട്ടില്‍ ജനിച്ചുപോയല്ലൊ എന്ന് ഖേദം തോന്നുന്നു. ഇങ്ങനെ പ്രസംഗിക്കുന്ന നേതാക്കളെ സഹിക്കുന്ന ഒരു നാട് ഇക്കാലത്ത് ലജ്ജിക്കണം.  കേരളത്തിലെ ജനങ്ങള്‍ എന്നാല്‍ മാര്‍ക്സിസ്റ്റുകള്‍ മാത്രമല്ല.  വോട്ട് ഭിന്നിച്ചുപോയില്ലെങ്കില്‍ ജനാധിപത്യവിശ്വാസികള്‍ തന്നെയാണ് കേരളത്തില്‍ എന്നും ഭൂരിപക്ഷം. ആ ജനാധിപത്യവിശ്വാസികളെ ഏകോപിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ നേതൃത്വം ഇന്ന് കേരളത്തിലില്ല. ഒരുകാലത്ത് കെ.കരുണാകരന് അത് സാധിച്ചിരുന്നു. ഉമ്മഞ്ചാണ്ടി ശരിക്ക് പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകളുടെ ട്രോജന്‍ കുതിരയാണ്. ബംഗാളിലെ മമത ബാനര്‍ജിയെ പോലെ ഒരു നേതാവാണ് കേരളത്തിന്റെ ആവശ്യം.  ഈ യു.ഡി.എഫ്- എല്‍‌ഡി എഫ് വീതംവയ്പ്പ് ഭരണത്തില്‍ കേരളം നശിച്ചുകൊണ്ടിരിക്കുകയാണ്.  ഈ സെറ്റപ്പാണ് ഉമ്മഞ്ചാണ്ടിക്ക് ഇഷ്ടം.  കുപ്പായത്തില്‍ തുള ഉണ്ടാക്കണമെന്നല്ലാതെ മേലനങ്ങണ്ടല്ലൊ.  രണ്ട് പ്രാവശ്യം യുഡി‌എഫ് തുടര്‍ച്ചയായി അധികാരത്തില്‍ വന്നാല്‍ ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അഡ്രസ്സ് കാണില്ല. അത് അസാധ്യമായ കാര്യമൊന്നുമല്ല. മാര്‍ക്സിസ്റ്റുകള്‍ക്ക് സമാധാനപ്രേമികളെ പ്രകോപിപ്പിക്കാനേ കഴിയൂ. ആ പാര്‍ട്ടിയെ വെറുക്കുന്നവര്‍ക്കാണ് കേരളത്തില്‍ മുന്‍‌തൂക്കം.  അത്തരക്കാരെ ഒന്നിപ്പിക്കാനുള്ള ഒരു രാഷ്ട്രീയമുന്നണി വളര്‍ന്ന് വരണം.  ഏതായാലും ഇത്രയും പറഞ്ഞെങ്കിലും ശ്രീമാന്‍ ഉമ്മഞ്ചാണ്ടിയോട് ഒരഭ്യര്‍ത്ഥനയുണ്ട്. താങ്കളായിരിക്കുമല്ലോ അടുത്ത മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. പോലീസിന് മുഖം നോക്കാതെ കൃത്യനിര്‍വ്വണം ചെയ്യാനുള്ള സ്വാതന്ത്ര്യം താങ്കള്‍ നല്‍കണം. അത്രയെങ്കിലും കേരളം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ക്ക് സമാധാനമാണ് വേണ്ടത്. മാര്‍ക്സിസ്റ്റുകള്‍ക്ക് വേണ്ടത് എന്നും കുഴപ്പങ്ങളാണ്. അത്കൊണ്ടാണ് മാര്‍ക്സിസ്റ്റുകള്‍ സമാധാനപ്രേമികള്‍ക്ക് വെറുക്കപ്പെടുന്നവര്‍ ആകുന്നത്.

33 comments:

ആരുഷി said...

ഉമ്മന്‍ ചാണ്ടിയെ വില കുറച്ചു കാണണ്ട, കഴിഞ്ഞ തവണ അദ്ദേഹത്തിനു സമയം കിട്ടിയില്ല

ആണ്റ്റണിയെ പുകഴ്തിയതും ശരിയാണോ എന്ന്തു ചിന്തിക്കണം , ആണ്റ്റണി പോലീസിനു സര്‍വ സ്വാതന്ത്യ്രം കൊടുത്തതാണു പ്രശ്നം ആയതെന്നാണൂ എണ്റ്റെ അഭിപ്രായം

ശരിക്കും പറഞ്ഞാല്‍ ആണ്റ്റണി ആണൂ കേരളം നശിപ്പിച്ചത്‌ ചാരായം നിരോധിച്ചു ഏറ്റവും വലിയ മണ്ടത്തരം, ഗവണ്‍മെണ്റ്റിനു കിട്ടിക്കൊണ്ടിരുന്ന നാലായിരം കോടി ഇല്ലാതായി ജനം കുടി നിര്‍ത്തിയോ ഇല്ല കുടി ഒരു ക്രേസ്‌ ആയി മാറിയതും ഈ ചാരായ നിരോധനത്തെ തുടര്‍ന്നാണു, ചാരായം അടിച്ചു കൊണ്ടിരുന്നവര്‍ ബാറിലേക്കു കുടിയേറീ ബാര്‍ ചന്ത്യായി മാറി, ചാരായതില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന നാലായിരം കോടീ വ്യജമദ്യം ഉല്‍പാദനം വിതരണം എന്നിവയിലൂടെ പോലീസ്‌, ഗുണ്ടാ, മാഫിയ എന്നിവക്കു കിട്ടി, ഗുണ്ട സംഘവും മാഫിയയും ഉണ്ടാകുന്നത്‌ തന്നെ ഈ ചാരയ നിരോധനത്തിനു ശേഷം ആണൂ, ഇവിടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പങ്കു വഹിച്ചു ചാരായ നിരോധനം ആണ്റ്റണി പോയതൊടെ വെള്ളം ചേര്‍ത്തു അതായത്‌ നിരോധനം ഉണ്ട്‌ പക്ഷെ ഫലത്തില്‍ ഇല്ല, ഈ പണം ഡിഫിക്കാരും പോലീസും ചേര്‍ന്നു പങ്കിട്ടു, സ്പിരിട്ടു കടത്താന്‍ ഡിഫി നേതാക്കളേ പിടിക്കാന്‍ ബാറുകാര്‍ നിര്‍ ബന്ധിതരായി

ചാരായം കുടിച്ചു ശീലിച്ചവറ്‍ക്കു വേണ്ട കിക്കു ബാറില്‍ നിന്നും കിട്ടിയില്ല സെകന്‍ഡ്സ്‌ എന്ന പേരില്‍ ചാരയം കളര്‍ ചേര്‍ത്ത്‌ ബാറില്‍ ഒഴുകി ബാറിണ്റ്റെ ആംബിയന്‍സ്‌ പോയി, പത്തു രൂപക്കു ചാരായം കുടിച്ചിരുന്നവര്‍ നൂറു രൂപക്കു റം കുടിക്കേണ്ടി വന്നു, ഇന്നു ബാര്‍ എന്നാല്‍ എണ്‍പതുകളിലെ ചാരായ ഷാപ്പാണു

സത said...

ഇടതുപക്ഷം ജനാധിപത്യത്തെ തകര്‍ക്കുന്നവര്‍ക്ക് കരുത്തും പ്രത്യയശാസ്ത്രപരിവേഷവും, പ്രതിക്രിയാ വാദവും നല്‍കി പരിപോഷിപ്പിക്കുന്നുണ്ടല്ലോ.. കോടതിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് മദനിക്കും കൂട്ടര്‍ക്കും അതേ പാത സ്വീകരിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കലാണോ? മദനിയെ ശിക്ഷിച്ചാല്‍ മദനിയുടെ ആള്‍ക്കാര്‍ ജഡ്ജിയുടെ വീട്ടുപടിക്കല്‍ സമരം തുടങ്ങിയാല്‍?? ജഡ്ജിയുടെ ജാതിയും മതവും നോക്കി ആരോപണങ്ങള്‍ ഉയര്‍ത്തിയാല്‍?? ഇതൊക്കെ ഇടതുപക്ഷത്തിനാകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് ഞമ്മക്കായിക്കൂടാ എന്ന് ചോദിച്ചാല്‍?? ഈ രാജ്യത്ത് സമാധാനത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജനതയ്ക്ക് ആര് സംരക്ഷണം കൊടുക്കും??

Sathya Bhama said...

kashtam, janangal thiranjedukunnu govt. nte mele irunnu bharanam nadathan oru udyogasthanu anuvadham kondukunan ennano ningal udesickunnathu ? jangala sanghadikaruthennum, janagal bharana varghathinte theerumanagal ethirkaruthennum parayunna ee nattil samramillathe ethenkilum bharanadhikari enthenkilum arinju nalkiyittundo , nammude swanthanthryam polum. samara margangalum, sankadana swathantryavum ivide nilakunna kalathu ee nadu mattoru africa akum ennathil oru samsayavum venda

siby v.chacko said...

വെറുക്കപ്പെടേണ്ടവർ ഇതുപോലുള്ള വിവരദോഷികളായ ജനവിരുദ്ധ അരാഷ്ട്രീയ വാദികളാണ്, മാർക്സിസ്റ്റുകളല്ല..

ആരുഷി said...

പ്രതിപക്ഷ നേതാവായി ശോഭിച്ചില്ലെങ്കിലും അഡ്മിനിസ്റ്റ്രേഷന്‍ ഉമ്മന്‍ ചാണ്ടി മോശമല്ല പോലീസിണ്റ്റെ കാര്യത്തില്‍ നല്ല കാര്‍ക്കശ്യം ഉണ്ട്‌, ആദ്യം രണ്ടു മാസം മന്ത്രി ആയപ്പോള്‍ തന്നെ കോളേജില്‍ പോലീസിനെ കയറ്റി അടിപ്പിച്ച ആളാണു ഉമ്മന്‍ ചാണ്ടി, അന്നു കോളേജ്‌ എന്നാല്‍ പൊലീസിനു ബാലി കേറാമല എന്ന സങ്കല്‍പം ഉള്ള കാലം

പ്രശ്നം അടുത്ത ഭരണം ത്രീ എം ആകുമോ എന്നതാണു അതായത്‌ വെള്ളാപ്പള്ളിയുടെ ഭാഷയില്‍ മെത്രാന്‍ മുത്തൂറ്റ്‌ മനോരമ നാരായണ പണിക്കര്‍ ഇപ്പോഴേ പറഞ്ഞു നായര്‍ക്കു നല്ലത്‌ സീ പീ എം ഭരണം ആണെന്നു ഗുണവുമില്ല ദോഷവും ഇല്ല, കുഞ്ഞാലിക്കുട്ടി മാണി എന്നിവര്‍ അവരവരുടെ സമുദായത്തിനു വേണ്ടി എന്തും ചെയ്യും

കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ എല്ലാം ഭരണ പരിചയം ഇല്ലാത്ത വായിനോക്കികള്‍ ആകാനാണു ചാന്‍സ്‌, ചെന്നിത്തല ആഭ്യന്തര മന്ത്രിയും ഉമ്മന്‍ ചാണ്ടി മുഖ്യ മന്ത്രിയും ആയാല്‍ ഹിന്ദു ക്രിസ്ത്യന്‍ ബാലന്‍സു വരും

ഏതായാലും ഉമ്മന്‍ ചാണ്ടി ആണ്റ്റണിയെക്കാള്‍ നല്ല അഡ്മിനിസ്റ്റ്റേറ്ററ്‍ ആണു ആയിരിക്കുകയും ചെയ്യും

കെ.പി.സുകുമാരന്‍ said...

കമ്മ്യൂണിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും ലോകമാസകലം വെറുക്കപ്പെടുന്നത്കൊണ്ടാണ് ആ പ്രസ്ഥാനം ലോകത്ത് മൊത്തത്തില്‍ തകര്‍ന്നതും ഇന്ത്യയില്‍ ചെറിയ പോക്കറ്റില്‍ ഒതുങ്ങിയതും. ഇന്നല്ലെങ്കില്‍ നാളെ കേരളത്തിലും ബംഗാളിലും മാര്‍ക്സിസ്റ്റുകള്‍ ദുര്‍ബ്ബലരാവുക തന്ന ചെയ്യും. നല്ലതിന് മാത്രമേ കാലത്തെ അതിജീവിയ്ക്കാന്‍ പറ്റൂ.

കെ.പി.സുകുമാരന്‍ said...

@ ആരുഷി , നമുക്ക് കാത്തിരുന്നു കാണാം. ഏതായാലും മാര്‍ക്സിസ്റ്റുകളുടെ അക്രമത്തിന് കടിഞ്ഞാണിട്ടാല്‍ ശരി :)

വിബിഎന്‍ said...

ശ്രീ സുകുമാരൻ,
സി.പി.എം കേരളത്തിൽ നിന്നും ഇൻഡ്യയിൽ നിന്നും തുടച്ചു നീക്കപ്പെടുന്നതാണല്ലോ താങ്കളുടെ ഏറ്റവും വലിയ സ്വപ്നം. നടൻ ശ്രീനിവാസൻ ഒരു സിനിമയിൽ പറഞ്ഞ പോലെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.
ഭാരതത്തിലെയും കേരളത്തിലെയും സാഹചര്യങ്ങൾ മനസിലാക്കാതെ കോടതികളിലിരിക്കുന്ന (അ?) ന്യായധിപന്മാർ പടച്ചു വിടുന്ന ഉത്തരവുകളോർത്താണ് ഈ നാട്ടിലെ ജനങ്ങൾ ലജ്ജിക്കുന്നത്.

താങ്കൾ എല്ലാ പോസ്റ്റുകളിലും വിലപിക്കുന്നതു കണ്ടിട്ടുണ്ട് - മാർക്സിസ്റ്റ് ക്രിമിനലുകൾ എന്നു പറഞ്ഞ്. എന്നാൽ മറ്റു പാർട്ടിക്കാർ നടത്തുന്ന ആക്രമങ്ങൾ സൌകര്യപൂർവ്വം വിസ്മരിക്കുന്നു. കണ്ണൂരു നിന്നു ഒത്തിരി അകലെയൊന്നുമല്ലല്ലോ ചീമേനിയും മറ്റും.
ഒരു പോസ്റ്റിൽ വായിക്കാനിടയായി ഈ ബ്ലോഗ് എഴുതിയതിന്റെ പേരിൽ താങ്കളെ മാർക്സിസ്റ്റുകാർ ആക്രമിച്ചേക്കാം എന്ന്..!! ഇത്തരം ബാലിശ വാദങ്ങൾ ഉയർത്തുന്ന താങ്കൾ ഇങ്ങനെയുള്ള കോടതി വിധികളെ അനുകൂലിക്കുന്നതിൽ യാതൊരു അത്ഭുതവും ഇല്ല.

കെ.പി.സുകുമാരന്‍ said...

ശ്രീ വിബി‌എന്‍ , കേരളത്തിലും ഇന്ത്യയിലും എത്രയോ രാഷ്ട്രീയപാര്‍ട്ടികളുണ്ട്. എന്നാല്‍ മാര്‍ക്സിസ്റ്റ് നേതാക്കള്‍ മാത്രമാണ് ഇത്രയും അഹന്തയോടെ പ്രസംഗിക്കാറുള്ളത്. അവരുടെ വിദ്യാര്‍ത്ഥിനേതാവ് പ്രസംഗിച്ചത് കേട്ടോ , വേണ്ടിവന്നാല്‍ ജഡ്ജിമാരുടെ വീട്ടുമുറ്റത്തും പൊതുയോഗം ചേരുമെന്ന്. ഇത്തരം നേതാക്കളാണല്ലോ താങ്കള്‍ക്ക് വേണ്ടത്. അപ്പോള്‍ കുട്ടിസഖാക്കളും അങ്ങനെ പ്രസംഗിച്ചു വളരണമല്ലൊ. ഒരു കോടതി ഒരു വിധി പറഞ്ഞാല്‍ ആ വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ വിധിക്കെതിരെ അപ്പീല്‍ കൊടുക്കുക എന്നതാണ് അംഗീകൃത രീതി. അല്ലാതെ താങ്കളുടെ നേതാക്കളെ പോലെ സമനില തെറ്റി പിച്ചും പേയും പറയുകയല്ല. ഇത്തരം അപഹാസ്യമായ ശൈലി നിമിത്തം താങ്കളുടെ പാര്‍ട്ടി വിവരമുള്ളവരുടെയിടയില്‍ വെറുക്കപ്പെടുകയേയുള്ളൂ.

മാര്‍ക്സിസ്റ്റ് ക്രിമിനലുകളെ ഭയന്ന് തന്നെയാണ് കേരളത്തില്‍ ജനാധിപത്യവിശ്വാസികള്‍ ജീവിച്ചുപോരുന്നത്. താങ്കളെ പോലെയുള്ളവര്‍ക്ക് അത് മനസ്സിലാകണമെന്നില്ല. കാലഹരണപ്പെട്ട തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം ഇപ്പോഴും മാര്‍ക്സിസ്റ്റ് ഭരണഘടനയില്‍ ഉള്ളത്കൊണ്ടാണ് ക്രിമിനലിസം മാര്‍ക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ അവിഭാജ്യഭാഗമായി തുടരുന്നത്. ജനങ്ങളെ ഭയപ്പെടുത്തി മാത്രമേ മാര്‍ക്സിസ്റ്റുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ. ഭയപ്പെടാന്‍ ജനങ്ങള്‍ തയ്യാറല്ലാത്ത സ്ഥലങ്ങളില്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് ക്ലച്ച് പിടിച്ചില്ല. ബംഗാളില്‍ ജനങ്ങള്‍ക്ക് ധൈര്യം വെച്ചുവരുന്നു എന്നാണ് തോന്നുന്നത്.

കെ.പി.സുകുമാരന്‍ said...

കോടതി വിധിയെ പറ്റി എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ഈ വിധി ആശയപ്രകാശന സാധ്യതകളെ കൂച്ച് വിലങ്ങ് ഇടുന്നത് തന്നെയാണ്. റോഡുകള്‍ക്കും കവലകള്‍ക്കും ധാരാളം വീതിയുണ്ടാവുകയും പൊതുജനങ്ങള്‍ക്ക് അസൌകര്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ യോഗം ചേരാനുള്ള അവകാശം ഇല്ലാതാക്കരുത്. തെരുവ് യോഗങ്ങള്‍ തെറ്റല്ല, ജനാധിപത്യത്തില്‍ പ്രത്യേകിച്ചും. ആ അര്‍ത്ഥത്തില്‍ എനിക്കും ഈ വിധിയോട് വിയോജിപ്പുണ്ട്. അത് പക്ഷെ പ്രകടിപ്പിക്കേണ്ടത് മാര്‍ക്സിസ്റ്റ് നേതാക്കളെ പോലെ കാട്ടാളത്തശൈലിയിലല്ല. ജനങ്ങള്‍ക്ക് ശല്യമില്ലാതെ യോഗങ്ങളും ജാഥകളും ഒക്കെ നടത്താന്‍ എല്ലാവരും ബാധ്യസ്ഥരാണ്. രാഷ്ട്രീയക്കാരായാല്‍ തങ്ങള്‍ക്ക് എല്ലാറ്റിലും സവിശേഷാധികാരമുണ്ടെന്ന് നേതാക്കള്‍ ധരിക്കരുത്.

അങ്കിള്‍ said...

കോടതികൾക്ക് നിയമം നിർമ്മിക്കാൻ അധികാരമില്ല. എന്നാൽ ജനപ്രതിനിധികളിരുന്നുണ്ടാക്കിയ നിയമങ്ങൾ പാലിക്കുന്നുണ്ടോ ഇല്ലെങ്കിൽ പ്രതിവിധി നിർദ്ദേശിക്കാൻ കോടതികൾക്ക് അധികാരമില്ലേ?

ഇവിടെ പാതകൾ യാത്രക്കാർക്ക് വേണ്ടിയാണെന്നും പാതക്ക് വേണ്ടി അക്വയർ ചെയ്ത സ്ഥലത്തിന്റെ ഉടമസ്ഥർ പൊതുമരാമത്ത് വകുപ്പാണെന്നു നിയമം പാസ്സാക്കിയിട്ടുണ്ട്. ആ സ്ഥിതിക്ക് റോഡുകൾ യാത്രക്ക് നൽകാതെ തങ്ങളാണു അതിന്റെ ഉടമസ്ഥർ എന്നുള്ള രീതിയിൽ ആരെങ്കിലും പെരുമാറിയാൽ കോടതി അത് ചൂണ്ടിക്കാണിക്കണ്ടേ?

കോടതിക്കെന്തധികാരം ഇതൊക്കെ പറയാൻ എന്നു പലരും പ്രസംഗിക്കുന്നത് കേട്ടു. അതുകൊണ്ട് എഴുതിയതാണു. ഇവിടെ കോടതി ഒരു നിയമവും ഉണ്ടാക്കിയതായി തോന്നുന്നില്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കോടതി വിധിയെ പറ്റി എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ഈ വിധി ആശയപ്രകാശന സാധ്യതകളെ കൂച്ച് വിലങ്ങ് ഇടുന്നത് തന്നെയാണ്. റോഡുകള്‍ക്കും കവലകള്‍ക്കും ധാരാളം വീതിയുണ്ടാവുകയും പൊതുജനങ്ങള്‍ക്ക് അസൌകര്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ യോഗം ചേരാനുള്ള അവകാശം ഇല്ലാതാക്കരുത്. തെരുവ് യോഗങ്ങള്‍ തെറ്റല്ല, ജനാധിപത്യത്തില്‍ പ്രത്യേകിച്ചും. ആ അര്‍ത്ഥത്തില്‍ എനിക്കും ഈ വിധിയോട് വിയോജിപ്പുണ്ട്. അത് പക്ഷെ പ്രകടിപ്പിക്കേണ്ടത് മാര്‍ക്സിസ്റ്റ് നേതാക്കളെ പോലെ കാട്ടാളത്തശൈലിയിലല്ല.


ഹ ഹ..നല്ല തമാശ..വിധിയോട് വിയോജിപ്പാകാം..പ്രകടിപ്പിക്കാന്‍ പാടില്ല..ആരു എന്ത് കാട്ടാളത്തം ആണു കാണിച്ചത്? പറയാനുള്ളത് പറഞ്ഞു...എതിര്‍പ്പുണ്ടെങ്കില്‍ പറയണം..വീട്ടിനുള്ളില്‍ പുതച്ചു മൂടിക്കിടന്ന് ഉറങ്ങുകയല്ല വേണ്ടത്.

കെ.പി.സുകുമാരന്‍ said...

നമ്മുടെ ഭരണഘടനയുടെ സംരക്ഷണച്ചുമതല കോടതികളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. സര്‍ക്കാരിലോ പാര്‍ലമെന്റിലോ പോലുമല്ല. ഇതൊന്നും ചില ക്ഷുദ്രപ്രാസംഗികര്‍ക്ക് അറിഞ്ഞിരിക്കണമെന്നില്ല. കോടതികള്‍ നിയമം നിര്‍മ്മിക്കുന്നില്ല. പക്ഷെ നിയമനിര്‍മ്മാണസഭകള്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ റദ്ധാക്കാന്‍ കോടതികള്‍ക്ക് അവകാശമുണ്ട്. ഭരണഘടനയുടെ പിന്‍‌ബലത്തിലാണ് നിയമസാമാജികരും മന്ത്രിമാരും ഒക്കെ ആ സ്ഥാനങ്ങളില്‍ ഇരിക്കുന്നത് തന്നെ. സന്ദര്‍ഭം കിട്ടുമ്പോള്‍ ഇപ്പറഞ്ഞവരും സര്‍ക്കാര്‍ തന്നെയും ജനങ്ങള്‍ക്കെതിരെ നീങ്ങുന്നത് നാം കാണാറുണ്ട്. അപ്പോഴൊക്കെ നമ്മുടെ രക്ഷയ്ക്കെത്തുന്നത് കോടതികളാണ്. തങ്ങള്‍ക്ക് അഹിതമായ വിധികള്‍ വരുമ്പോള്‍ മാര്‍ക്സിസ്റ്റുകള്‍ കോടതികളിലേക്ക് മാര്‍ച്ച് ചെയ്യുന്നതും ഇമ്മാതിരി വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്നതും പതിവാണ്. മാര്‍ക്സിസ്റ്റുകള്‍ കൊഞ്ഞനം കുത്തുന്നത് പരിഷ്കൃതസമൂഹത്തെ മൊത്തത്തിലാണ്. ഇതിനെതിരെ നമ്മള്‍ പ്രതികരിക്കേണ്ടതുണ്ട്.

Venu said...

വിബിന്‍ പറയുന്നത് കേട്ടാല്‍ തോന്നും, കോടതി സര്‍ക്കാരിന്റെ വാദങ്ങള്‍ അനുവദിച്ചില്ലാന്നു. സര്‍ക്കാരിന്റെ വാദങ്ങള്‍ കോടതിയില്‍ ആരും നടത്തിയിട്ടില്ല. അത് കോടതി അനുവദിക്കാഞ്ഞിട്ടൊന്നും അല്ലല്ലോ. ആ പണി തെരുവില്‍ ഏറ്റെടുക്കാന്‍ നേരത്തെ ഇവന്മാര്‍ തീരുമാനിച്ചിരുന്നു എന്ന് തോന്നുന്നു. ഇലെക്ഷന്‍ അടുത്ത് വരുകല്ലേ, ഇത്തരം ഉടായിപ്പുകള്‍ കൊണ്ട് കുറെ ബഹളം വക്കുക എന്നത് മാത്രമാണ് ലക്‌ഷ്യം.

സത പറഞ്ഞ പോലെ "അന്യായവിധികള്‍ക്കെതിരെ" ഭീകരന്മാരായിരിക്കും കോടതികളെ തെരുവിലോട്ട് വലിച്ചിഴക്കാന്‍ പോണേ.

chithrakaran:ചിത്രകാരന്‍ said...

രണ്ടിനും കുറച്ചു ദമ്മു കൂടുതലുണ്ട്.
കുറച്ചല്ല വളരെ കൂടുതല്‍ !!!
അതൊന്നു കുറഞ്ഞുകിട്ടാനും, ജനങ്ങള്‍ക്ക്
ഇവരോടുള്ള ഭയ ഭക്തി വിധേയത്വം കുറച്ചൊന്ന് ഒഴിഞ്ഞു നില്‍ക്കാനും ഈ തമ്മിലടി നല്ലതുതന്നെ.
രണ്ടു കൂട്ടര്‍ക്കും ഇന്ത്യന്‍ പൌരനെ എങ്ങിനെ
ബഹുമാനിക്കണമെന്നോ,അവന്റെ വികാര വിചാരങ്ങളെ മാനിക്കാനോ ദാര്‍ഷ്ട്ര്യം കൊണ്ടും പഴയ മാടംബി പാരംബര്യം കൊണ്ടോ കഴിയുന്നില്ല. പൌരന്റെ സമയത്തിനും,വസ്തുവകകള്‍ക്കും,ജീവിതത്തിനും
വിലയുണ്ടെന്ന ബോധമില്ല.
ഇത്രയും ദാര്‍ഷ്ട്ര്യമുള്ള ഒരു സര്‍ക്കാരോഫീസ് വേറെയുണ്ടോ ? സമയത്തെ കൊല്ലാനുള്ള യന്ത്രം !!!
ജീവിതത്തേയും .... മനുഷ്യനു പുല്ലുവില കല്‍പ്പിക്കുന്ന പ്രസ്ഥാനങ്ങള്‍.

വിബിഎന്‍ said...

@Venu
ഇത്തരം വിധികൾ പുറപ്പെടുവിക്കും മുൻപ് സർക്കാരിന്റെ അഭിപ്രായം തേടേണ്ടത് കോടതിയുടെ ഉത്തരവാദിത്തം ആയിരുന്നു. അതൊന്നും ഇല്ലാതെ യാതൊരു സാമാന്യ ബോധവും ഇല്ലാതെയുള്ള ഇത്തരം വിധികൾ പുറപ്പെടുവിക്കുന്നവർ ഭരണഘടനയെത്തന്നെ അപമാനിക്കുകയാണ്.

കോടതികൾ എന്തെങ്കിലും അന്വേഷണം നടത്തിയാണോ ഇങ്ങനെ ഒരു നിഗമനത്തിലെത്തിയത്? ഇത്തരം വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു വിധി യാതൊരു ആലോചനയോ അപഗ്രഥനമോ ഇല്ലാതെ നടക്കാപ്പാക്കനാവശ്യപ്പെടുന്ന ഒരു ന്യായാധിപനെ ശുംഭൻ എന്നു വിളിക്കുന്നത് പ്രതികരണശേഷിയുള്ള ഒരു പൊതുപ്രവർത്തകന്റെ ഒരു സാധാരണ പ്രതികരണം മാത്രമാണ്.

വിബിഎന്‍ said...

@Sukumaran

"ശ്രീ വിബി‌എന്‍ , കേരളത്തിലും ഇന്ത്യയിലും എത്രയോ രാഷ്ട്രീയപാര്‍ട്ടികളുണ്ട്. എന്നാല്‍ മാര്‍ക്സിസ്റ്റ് നേതാക്കള്‍ മാത്രമാണ് ഇത്രയും അഹന്തയോടെ പ്രസംഗിക്കാറുള്ളത്"

അത് ഒരു വീക്ഷണകോണിന്റെ പ്രശ്നമാണു സുകുമാരൻ. താങ്കൾക്ക് മാർക്സിസ്റ്റ് നേതാക്കൾ പറയുന്നതെല്ലാം മോശമാണെന്നു തൊന്നുന്നതിനുള്ള കാ‍രണം താങ്കളുടെ പോസ്റ്റുകളിൽ നിന്നു തന്നെ വ്യക്തമാണ്. അതിനുള്ള സ്വാതന്ത്ര്യവും താങ്കൾക്കുണ്ട്. ആ സ്വാതന്ത്ര്യം കൊണ്ടുതന്നെ താങ്കൾ മുകളിൽ പ്രസ്താവിച്ച മണ്ടത്തരം വിശ്വസിച്ചുകൊള്ളൂ.

കുറച്ചു കാലം മുന്നെ മനോരമയിൽ വന്ന ഒരു ഫോട്ടോ ഇപ്പോൾ ഓർമ വരുന്നു. ചുറ്റും തോക്കുധാരികളായ (മനോരമയുടെ അടിക്കുറിപ്പനുസരിച്ച് എല്ലാം അനധിക്യ് തം) അനുയായികളുടെ നടുക്ക് നാമ നിർദേശ പത്രിക സമർപ്പിക്കാൻ വരുന്ന റാം വിലാസ് പാസ്വാൻ. വിനീതനായ ഇൻഡ്യയിലെ രാഷ്ട്രീയക്കാരിലൊരാൾ..!

Venu said...

@വിബിന്‍,

കോടതി പരാതികള്‍ സ്വീകരിച്ച് ചുമ്മാ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാന്നുണ്ടായത് എന്ന് വാദിക്കില്ലല്ലോ. വിധിയെക്കുറിച്ച് മിക്കവര്‍ക്കും അഭിപ്രായവത്യാസവുമുണ്ട്. വിധിയുടെ പ്രായോഗികതയെക്കുറിച്ച് മാത്രമേ പക്ഷെ ആശങ്കയുള്ളൂ. അതിന്റെ ഉദ്ദേശലക്‌ഷ്യം ജനങ്ങള്‍ക്ക്‌ വേണ്ടിയാണെന്നതില്‍ തര്‍ക്കവുമില്ല. സര്‍ക്കാരിന് ആ വിധിയെ ചോദ്യം ചെയ്യാന്‍ അവകാശവും തങ്ങളുടെ വാദങ്ങള്‍ നിരത്താന്‍ സാവകാശമുണ്ടെന്നിരിക്കെ കോടതി ഭരണഘടനയെ അപമാനിച്ചുവെന്നത് എന്തൊരു അവകാശവാദമാണ്! വിധി ആലോചിക്കാതെ ആണെന്ന് പറഞ്ഞത് പൊതു ജനത്തിന്റെ അവകാശങ്ങളെക്കുറിച്ച് വിബിനും വിബിന്റെ പാര്‍ട്ടിക്കും ഒരു "ചുക്കും" അറിയാന്‍ വയ്യാത്ത കൊണ്ടാണ്. വിധികളെ വിലയിരുത്തി ജഡ്ജിയെ അപമാനിക്കാന്‍ പോകുന്ന സമയത്ത് നിങ്ങളുടെ നേതാക്കളുടെ തലയില്‍ "നെല്ലിക്കാത്തളം" വക്കുക. പൊതു ജനം സിപിഎമ്മിലല്ല വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. സിപിഎം ഇല്ലേലും ഇവിടെ നീതി നടപ്പാകും. അതിനുള്ള കരുത്ത് ഇന്ത്യന്‍ ഭരണഘടനക്കും ജനാധിപത്യത്തിനും ഉണ്ട്.

Manoj മനോജ് said...

സുകുമാര്‍ജിമാരുടെ “പ്രസംഗം” കേട്ടാല്‍ തോന്നും ഈ ഇടതന്മാരെ ഭരണത്തില്‍ കയറ്റിയത് കേരളീയര്‍ വോട്ട് ചെയ്തല്ല എന്നാണ്. എന്തേ ഇതൊക്കെ അറിയാമായിരുന്നിട്ടും വീണ്ടും വോട്ട് ചെയ്ത് കയറ്റിയത്? പൊന്നൂടയോരായ കോണ്‍ഗ്രസ്സിന് എന്തേ വോട്ട് കുത്താഞ്ഞത്?

കപട നാട്യക്കാരാണ് നിങ്ങള്‍.... സ്വന്തം മനസ്സിലെ വികാരം അടിച്ചമര്‍ത്തി തങ്ങള്‍ വലിയ “മാന്യന്മാരാണെന്ന്” ലോകത്തെ അറിയിക്കുവാന്‍ ഇടതിനെയും വിമര്‍ശിച്ച് നടക്കുന്നവര്‍... കഷ്ടം....

രാഷ്ട്രീയക്കാര്‍ എല്ലാവരും കണക്ക് തന്നെയാണ്... അവര്‍ എന്തും വിളിച്ച് പറയും ഒടുവില്‍ ഒരു മാപ്പും പറഞ്ഞ് പൊടി തട്ടി പോകും... ഈ വരുന്ന ക്രിസ്തമസ്സിന് വഴിയരികില്‍ ഒരു പപ്പാഞ്ഞിയെ വെച്ച് ഡപ്പാങ്കുത്ത് നടത്തുവാന്‍ പാവം കൊച്ചിക്കാര്‍ക്ക് കഴിയുമോ? ;)

ഓ.ടോ: ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷ്കാരോടൊത്ത് ഭരണം നടത്തുവാനുള്ള അവകാശത്തിന് വേണ്ടി മാത്രം സ്ഥാപിച്ച കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് വന്നിട്ടും ഇത് തന്നെ വാദിച്ചിരുന്ന ഗാന്ധി ഒടുവില്‍ ഭഗദ്സിംഗന്മാരാല്‍ സഹികെട്ടല്ലയോ “ക്വിറ്റ് ഇന്ത്യ” എന്ന് പറഞ്ഞത്.... ആ ഗണത്തില്‍ പെട്ടവര്‍ക്ക് ഇന്നും ആ പഴയ കോണ്‍ഗ്രസ്സ് മതി എന്ന് പറയുന്നതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു?


ഇതു വരെ 18 കമന്റേ ആയിട്ടുള്ളോ????

കെ.പി.സുകുമാരന്‍ said...

മനോജേ ബ്ലോഗിലെ കമന്റ് കൊണ്ടല്ല ഞാന്‍ ജീവിയ്ക്കുന്നത്. സൌകര്യമുണ്ടെങ്കില്‍ ബ്ലോഗ് വായിക്കുകയോ കമന്റ് എഴുതുകയോ ചെയ്താല്‍ മതി. ഒരു നിര്‍ബ്ബന്ധവുമില്ല. കമന്റിന് വേണ്ടി ഞാന്‍ ബ്ലോഗ് എഴുതുന്നില്ല. മാര്‍ക്സിസ്റ്റുകാരെ തുറന്ന് കാണിക്കാന്‍ വേണ്ടി തന്നെയാണ് എന്റെ ബ്ലോഗ്. സഹിക്കുന്നില്ലെങ്കില്‍ വായിക്കാതിരിക്കാം.

കെ.പി.സുകുമാരന്‍ said...

വേണുവിന്റെ കമന്റിന് പ്രത്യേകം നന്ദി :)

shajiqatar said...

സുകുമാരേട്ടാ,താങ്കള്‍ക്കും കുടുംബത്തിനും ഈ സര്‍ക്കാരില്‍ നിന്നോ,എവിടെയെങ്കിലും നിന്നോ നീതി നിഷേധിക്കപെട്ടിട്ടുണ്ടെങ്കില്‍(അങ്ങിനെ സംഭവിക്കാതിരിക്കട്ടെ)ആ നീതി സംരക്ഷിക്കപെടാന്‍ നേരായ വഴികള്‍ എല്ലാം അടഞ്ഞാല്‍ താങ്കള്‍ക്ക് പിന്നെ മുന്‍പിലുള്ള വഴി എന്താണ്.വീടിനുള്ളില്‍ ഇരുന്നു കുടുംബവുമൊത്ത് ഉറക്കെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചാല്‍ മതിയോ,അല്ലെങ്കില്‍ കുടുംബവുമായി റോട്ടിലേക്കോ നീതി നിഷേധിച്ചവരുടെ ആപ്പീസിന്റെ മുന്പിലെക്കോ എല്ലാം സമരവുമായി പോകേണ്ടിവരുമോ. അതിനുവേണ്ടി താങ്കളോട് അനുഭാവമുള്ള ആളുകളുടെ പിന്തുണ താങ്കള്‍ തേടും സ്വാഭിവികമായും അതൊരു കൂട്ടമാകും ചിലപ്പോള്‍ റോഡു ഗതാഗതം തടസ്സപ്പെടും ആപ്പീസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.ഉയര്‍ന്ന സംസ്കാരവും മറ്റും അവകാശപെടുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ പോലും ജനങ്ങള്‍ പ്രതിഷേധിക്കാന്‍ സമരം ചെയ്യാന്‍ റോട്ടിലേക്ക് തന്നെയാണ് ഇറങ്ങുന്നത്.

ഈ ന്യായാധിപന്മാര്‍ ശരിക്കും ജനങളുടെ പ്രശ്നങ്ങള്‍ ഒന്നും അറിയുന്നവരല്ല, വിയര്‍പ്പിന്റെ വിലയറിയാത്ത കഷ്ട്പ്പാടെന്തെന്നു ആരിയാത്ത സവര്‍ണ്ണ സ്വഭാവമുള്ള അമൂല്‍ ബേബികള്‍ ആണ് ഇവര്‍.ജയരാജന്മാര്‍ പറയുന്നതിനോട് എല്ലാം യോജിപ്പില്ലെങ്കിലും ഈക്കാര്യത്തില്‍ ഞാന്‍ ഈ ജയരാജിനോപ്പമാണ്.

shams said...

കോടതിയെ ഇങ്ങിനെയൊരു വിധി പ്രസ്ഥാവനയിലേക്ക് നയിച്ച സാഹചര്യം സൃഷ്ടിച്ചത് ആര് എന്നതിനെക്കുറിച്ച് ആരും പറഞ്ഞുകാണുന്നില്ല. വിധിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അവഹേളനത്തിന്റെ ഭാഷ തന്നെ ഉപയോഗിക്കണമായിരുന്നോ? "സ്വാഭാവിക പ്രതികരണം" എന്ന് ന്യായികരിക്കുന്നത് കാണുമ്പോള്‍ ഇനി ഇതൊരു കീഴ്വഴക്കമാകുമോ എന്ന് ഭയപ്പെടുന്നു.

കോടതി വിധിയും അതിനോടുള്ള എതിര്‍പ്പും എല്ലാം ജനങ്ങളുടെ പേരില്‍!!

കെ.പി.സുകുമാരന്‍ said...

@ shams, അങ്ങനെ ഭയപ്പെടുകയൊന്നും വേണ്ട. നാട്ടില്‍ ഒരു ചൊല്ലുണ്ട്, കൊഞ്ച് തുള്ളിയാല്‍ മുട്ടോളം പിന്നെ തുള്ളിയാല്‍ ചട്ടീല് എന്ന്. അത്രയേയുള്ളൂ മാര്‍ക്കിസ്റ്റ് പാര്‍ട്ടി. നല്ലതാണെങ്കില്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടി ബംഗാളിലും കേരളത്തിലും ജയിക്കണ്ടേ? കാലം നിരാകരിച്ച ഒരു രാഷ്ട്രീയവൈകൃതത്തിന്റെ അവശിഷ്ടം. താനേ ഇല്ലാതാകും. ഇത്രയും ഇല്ലാതായില്ലേ? നമ്മള്‍ ഭയപ്പെടേണ്ടത് ഇപ്പോള്‍ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ്കളെയാണ്, മാര്‍ക്കിസ്റ്റ് കമ്മ്യൂണിസ്റ്റ്കളെയല്ല.

കെ.പി.സുകുമാരന്‍ said...

ഷാജീ, ഇവിടത്തെ സര്‍ക്കാറില്‍ നിന്നോ കോടതികളില്‍ നിന്നോ എനിക്കോ കുടുംബത്തിനോ എന്തെങ്കിലും അനീതി നേര്‍ന്നാല്‍ നീതിയ്ക്ക് വേണ്ടി സമീപിക്കാന്‍ എന്റെ മുന്നില്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലോ? മിണ്ടാന്‍ പറ്റുമോ? ഇവിടെ നിലവിലുള്ള ഭരണഘടനയും നീതിന്യായവ്യവസ്ഥയും ഒക്കെ തകര്‍ത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം സ്ഥാപിക്കാനാണ് മാര്‍ക്കിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അവരുടെ പാര്‍ട്ടി പരിപാടി അതാണ്. കിട്ടുമെങ്കില്‍ സി.പി.എം. പരിപാടി ഒന്ന് വായിച്ച് നോക്കുക. അങ്ങനെ അവരുടെ ലക്ഷ്യം ഫലപ്രാപ്തി കണ്ടാല്‍ പിന്നെ ആരെയെങ്കിലും റോഡുകളില്‍ പ്രസംഗിക്കാന്‍ അവര്‍ അനുവദിക്കുമോ? ഇപ്പോള്‍ തന്നെ ബംഗാളില്‍ നോട്ടിഫൈഡ് ഏരിയകളില്‍ മാത്രമേ പൊതുയോഗം പാടുള്ളൂ. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ജഡ്ജിമാരും കമ്മ്യൂണിസ്റ്റുകള്‍ ആയിരിക്കും. വിധിച്ചാല്‍ വിധി തന്നെയായിരിക്കും. അത്തരം അടിമത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയുടെ ജനാധിപത്യ-സ്വാതന്ത്ര്യ നാട്യം കാപട്യമാണ്, വഞ്ചനയാണ്. തിരിച്ചറിയുക.

വിബിഎന്‍ said...

@Venu
“വിധിയുടെ പ്രായോഗികതയെക്കുറിച്ച് മാത്രമേ പക്ഷെ ആശങ്കയുള്ളൂ. അതിന്റെ ഉദ്ദേശലക്‌ഷ്യം ജനങ്ങള്‍ക്ക്‌ വേണ്ടിയാണെന്നതില്‍ തര്‍ക്കവുമില്ല.“

വിധിയുടെ പ്രായോഗികതയെപ്പറ്റി ആശങ്കയുണ്ടെന്നോ? ആശങ്കപ്പെടേണ്ട, ഉറപ്പിച്ചോളൂ ഈ വിധി കേരളത്തിൽ നടക്കാൻ പോകുന്നില്ല. സമൂഹത്തിലെ യാതാർത്ഥ്യങ്ങൾ മനസിലാക്കാതെ ഇത്തരം വിഡ്ഡിത്തങ്ങൾ വിധിയായി പുറപ്പെടുവിക്കുന്ന ജഡ്ജിമാർക്കും അവർക്ക് ഓശാന പാടുന്നവർക്കും ഈ നാടിനെപ്പറ്റി ഒരു ‘ചുക്കും’ അറിയില്ല.

ഇത് ഈ കണക്കിനു പോയാൽ ഉറങ്ങുമ്പോൾ കൂർക്കം വലിക്കാൻ പാടില്ല എന്നെങ്ങാനും വിധിച്ചുകളയുമോ ഈ ജഡ്ജിമാർ എന്നാണെന്റെ പേടി :)

വിബിഎന്‍ said...

@Sukumaran
"കോടതി വിധിയെ പറ്റി എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ഈ വിധി ആശയപ്രകാശന സാധ്യതകളെ കൂച്ച് വിലങ്ങ് ഇടുന്നത് തന്നെയാണ്. റോഡുകള്‍ക്കും കവലകള്‍ക്കും ധാരാളം വീതിയുണ്ടാവുകയും പൊതുജനങ്ങള്‍ക്ക് അസൌകര്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ യോഗം ചേരാനുള്ള അവകാശം ഇല്ലാതാക്കരുത്. തെരുവ് യോഗങ്ങള്‍ തെറ്റല്ല, ജനാധിപത്യത്തില്‍ പ്രത്യേകിച്ചും. ആ അര്‍ത്ഥത്തില്‍ എനിക്കും ഈ വിധിയോട് വിയോജിപ്പുണ്ട്. അത് പക്ഷെ പ്രകടിപ്പിക്കേണ്ടത് മാര്‍ക്സിസ്റ്റ് നേതാക്കളെ പോലെ കാട്ടാളത്തശൈലിയിലല്ല. ജനങ്ങള്‍ക്ക് ശല്യമില്ലാതെ യോഗങ്ങളും ജാഥകളും ഒക്കെ നടത്താന്‍ എല്ലാവരും ബാധ്യസ്ഥരാണ്. രാഷ്ട്രീയക്കാരായാല്‍ തങ്ങള്‍ക്ക് എല്ലാറ്റിലും സവിശേഷാധികാരമുണ്ടെന്ന് നേതാക്കള്‍ ധരിക്കരുത്."

ഹ.... ഹ... ഹാ‍... ഇതു വായ്ച്ചിട്ടു ചിരിക്കാതിരിക്കാൻ കഴിയുന്നില്ല. കാരണം താങ്കളുടെ ഇതിനു മുൻപുള്ള ഒരു പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് “റോഡുകള്‍ യോഗം ചേരാനുള്ളതല്ല“ എന്നാണല്ലോ.

അപ്പോൾ അഭിപ്രായത്തിൽ ഒരു വ്യക്തതയൊന്നുമില്ല അല്ലേ? ചുമ്മാ മാർക്സിസ്റ്റ്കാരെ ചീത്ത വിളിക്കുക എന്നതിൽ കവിഞ്ഞ്?

കെ.പി.സുകുമാരന്‍ said...

അതെന്താ വിബി‌എന്നേ ഈ മാര്‍ക്സിസ്റ്റുകളെ ഒന്നും പറഞ്ഞൂടേ? ഈ മാര്‍ക്സിസ്റ്റുകള്‍ എന്നാല്‍ ആരാ. അവര്‍ സകലമാന പേരെയും ചീത്ത വിളിക്കുന്നുണ്ടല്ലൊ. ചീത്തവിളി എന്നത് മാര്‍ക്സിസ്റ്റുകള്‍ക്ക് മാത്രം അട്ടിപ്പേറായി കിട്ടിയത്കൊണ്ടാണോ മാര്‍ക്സിസ്റ്റുകള്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതും മറ്റുള്ളവര്‍ തങ്ങളെ ഒന്നും പറഞ്ഞൂടെന്ന് ശഠിക്കുന്നതും. പൊതുയോഗം ചേരാന്‍ പറ്റിയ സ്ഥലം കണ്ടെത്തി നോട്ടിഫൈഡ് ഏരിയകള്‍ തിരിക്കണം. വഴിമുടക്കിയോഗങ്ങള്‍ പാടില്ല എന്നാണ് എന്റെ നിലപാട്.

കാക്കര kaakkara said...

കാൽനടക്കാർ വിട്ടിലിരിക്കട്ടെ.... ഹല്ല പിന്നെ...

---

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം.

റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌.

റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു.

കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിലും കളിക്കും. നിരോധിക്കുന്നതിന്‌ മുൻപ്‌ കളിസ്ഥലം നിർമ്മിക്കുക...

ഓഫ്‌... എം.വി. ജയരാജനെ പാർട്ടി സെക്രട്ടറിയാക്കുക!!!

കെ.പി.സുകുമാരന്‍ said...

അതെന്താ കാക്കരേ ഇപ്പോഴത്തെ സെക്രട്ടരിക്ക് എന്താ കുഴപ്പം. ഇതിനേക്കാളും മുന്തിയ പ്രസംഗം നടത്തിയിട്ട് തന്നെയാ സെക്രട്ടരി സ്ഥാനത്ത് എത്തിയത്. എം.വി.ജയരാജനെ ആക്കിയാല്‍ കുട്ടിനേതാക്കള്‍ അതിലും മുന്തിയ വാക്കുകള്‍ ഉപയോഗിക്കും. അപ്പോഴോ. എന്നാല്‍ സെക്രട്ടരിയെ അങ്ങനെ മാറ്റാന്‍ കഴിയില്ല. കോടികളുടെ ആസ്ഥിയാ. അതാര് കൈകാര്യം ചെയ്യും? പലതും പാതി വഴിയിലുമാണ്.

സത said...

വിബിനും പാര്‍ട്ടിയും കോടതിക്കിട്ടു പണിയാന്‍ നോക്കുന്നത്, "അഴിമതിക്കേസില്‍പ്പെട്ട പാര്‍ട്ടി സെക്രട്ടറിയെ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍..?" എന്നോര്‍ത്തിട്ടാണ് എന്ന് കരുതിയാല്‍ തെറ്റില്ല. അന്ന് വാദിക്കാമല്ലോ, ഈ കോടതികള്‍ ശരിയല്ല, അതോണ്ടാ ഞമ്മടെ സെക്രട്ടറിയെ ശിക്ഷിച്ചത്!! നാളെ പാര്‍ട്ടി സെക്രട്ടറി കൂര്‍ക്കം വലിക്കരുതെന്നും കോടതി വിധിച്ചേക്കും.. അതുകൊണ്ട് നമ്മുക്ക് കോടതികളെ വിശ്വസിക്കേണ്ടാ.. മദനി സാഹിബിനു ഒരു തുരുപ്പു ചീട്ടുമായി!!

എന്റമ്മോ, എന്തെല്ലാം വാദങ്ങളാ.. കാറല്‍ മാര്‍ക്സിന്റെ പെറ്റ തള്ള സഹിക്കൂലാ..

എന്തിനാ കാക്കരേ സെക്രട്ടറിയെ മാറ്റുന്നെ? പിണറായിയെ ജയിലില്‍ അയച്ചിട്ടൊന്നും ഇല്ലല്ലോ!!?

MKERALAM said...

കേരളത്തില്‍ ഒരു രാഷ്ട്ര്രിയ നേത്രുത്വവുമില്ല, അച്ചടക്കവുമില്ല. അതിന് അവിടെ ഭരണം കൈയ്യാളുന്ന ഇടതു, വലതന്മാരെല്ലാം ഒരു പോലെ ഉത്തരവാദികളാണ്.

പിന്നെ റോഡു യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഉള്ളതാണ്. റോഡിന്റെ അച്ചടക്കം പാലിക്കണമെങ്കില്‍ അവിടെ നടക്കുന്ന മറ്റെല്ലാ പ്രകടങ്ങളും മാറ്റേണ്ടിയിരിക്കുന്നു. അതുകോണ്ട്, കോടതി വിധിയെ ഞാന്‍ അനുകൂലിക്കുന്നു.

Manoj മനോജ് said...

സുകുമാര്‍ജി എന്നെ തെറ്റ് ധരിച്ചു, ഇതാണ് പ്രശ്നം... ആദ്യം വായിച്ചപ്പോള്‍ ഇങ്ങനെയുള്ള ഒരു ടോപ്പിക്കില്‍ ധാരാളം ആളുകള്‍ പ്രതികരിക്കും എന്ന് കണ്ട് പിന്നീട് വന്ന് നോക്കിയപ്പോള്‍ വെറൂം 18 കമന്റേ കണ്ടതുള്ളൂ. ചര്‍ച്ച വേണ്ട പോലെ നടക്കുന്നില്ല എന്നേ ഉദ്ദേശിച്ചുള്ളൂ... അല്ലാതെ കമന്റിന് വേണ്ടിയാണ് സുകുമാര്‍ജി ഇത് എഴുതുന്നത് എന്ന് ഞാന്‍ പറയില്ല...

പക്ഷേ ഞാന്‍ ആവര്‍ത്തിക്കും “കപട നാട്യക്കാരാണ് നിങ്ങള്‍.... സ്വന്തം മനസ്സിലെ വികാരം അടിച്ചമര്‍ത്തി തങ്ങള്‍ വലിയ “മാന്യന്മാരാണെന്ന്” ലോകത്തെ അറിയിക്കുവാന്‍ ഇടതിനെയും വിമര്‍ശിച്ച് നടക്കുന്നവര്‍...”

പിന്നെ ബ്ലോഗ് ഓപ്പണാണെങ്കില്‍ വായിക്കനോ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടത് ഞാനാണല്ലോ :)

ലേറ്റസ്റ്റ് പോസ്റ്റ് വായിച്ചു അതിന്റ് കമന്റ് അവിടെ :)