എന്താണ് എഴുതുക അല്ലെങ്കില്‍ എങ്ങനെയെഴുതും എന്ന പ്രശ്നം എല്ലാ എഴുത്തുകാരെയും പോലെ ബ്ലോഗ്ഗര്‍മാരെയും അലട്ടുന്ന ഒന്നാണ്. എഴുത്തിന്റെ കാര്യത്തില്‍ ബ്ലോഗെഴുത്തുകാര്‍ സര്‍വ്വതന്ത്രസ്വതന്ത്രരാണ്. എന്നാലും കുറച്ചൊക്കെ എഴുതിക്കഴിയുമ്പോള്‍ പിന്നെ ഇനിയെന്തെഴുതും എന്ന ചിന്ത എല്ലാവരെയും അലട്ടാതിരിക്കില്ല. സീനിയര്‍ ബ്ലോഗ്ഗര്‍മാര്‍ പലരെയും ഇപ്പോള്‍ ബൂലോഗത്ത് കാണാനേയില്ല. അവരൊക്കെ ഇപ്പോള്‍ എന്താണെഴുതാത്തത് എന്നറിയില്ല. എന്താണെഴുതുക എന്ന് ആലോചിച്ച് തല പുകയുന്നതിനേക്കാളും എളുപ്പമാണെന്ന് തോന്നുന്നു നല്ല ബ്ലോഗുകള്‍ കണ്ടെത്തി ഇങ്ങനെയും എഴുതാമല്ലോ എന്ന് ചൂണ്ടിക്കാണിക്കുന്നത്. ചില ബ്ലോഗുകള്‍ കാണുമ്പോള്‍ നമുക്ക് ഈ ആശയം തോന്നിയില്ലല്ലൊ എന്ന് ആശ്ചര്യപ്പെട്ടുപോകും. ചുരുക്കിപ്പറഞ്ഞാല്‍ ബ്ലോഗിന്റെ സാധ്യതകള്‍ അനന്തമാണ്.
നമ്മൂടെ കാര്‍ട്ടൂണിസ്റ്റ് സജ്ജീവിനെ ഓര്‍ക്കേണ്ട ഒരു സന്ദര്‍ഭം എനിക്കുണ്ടായത് “എവ്വരി പേഴ്സണ്‍ ഇന്‍ ന്യൂയോര്‍ക്ക് “ എന്ന ബ്ലോഗ് കണ്ടപ്പോഴാണ്. ഈ ബ്ലോഗ്ഗര്‍ ഒരു പ്രത്യേക ലക്ഷ്യവുമായാണ് ബ്ലോഗ് ചെയ്യുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ ഉള്ള ഓരോരുത്തരെയും രേഖാചിത്രമായി വരച്ചു അത് തന്റെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഈ ബ്ലോഗ്ഗറുടെ ലക്ഷ്യം. ഒടുവില്‍ താന്‍ ആരുടെയൊക്കെ ചിത്രമാണോ വരച്ചിട്ടുള്ളത് അവരെയെല്ലാം പങ്കെടുപ്പിച്ചു ഒരു “മെഗാ ഗെറ്റ് ടുഗതര്‍“ സംഘടിപ്പിക്കാനും ആ ബ്ലോഗ്ഗര്‍ക്ക് പരിപാടിയുണ്ടത്രെ!
ദിവസവും നഗരത്തില്‍ താന്‍ കാണുന്ന ആരെയെങ്കിലും മനോഹരമായ രേഖാചിത്രങ്ങളായി വരച്ച് ഒപ്പം എന്തെങ്കിലും അടിക്കുറിപ്പും ചേര്‍ത്ത് ബ്ലോഗില്‍ ഇടുകയാണ് ചെയ്യുന്നത്. അയാള്‍ വരക്കുന്നത് മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്നില്ല. സബ്-വേ, പാര്‍ക്ക് എന്നിങ്ങനെ പൊതു ഇടങ്ങളില്‍ നിന്നുകൊണ്ട് കണ്ണില്‍ കണ്ടവരെയെല്ലാം വരച്ചുതള്ളുകയാണ്. ഈ വരകളും കുറിപ്പുകളും കാണാന്‍ നല്ല ഭംഗിയുണ്ട്. ഇപ്രകാരം മറ്റുള്ളവരെ വരയ്ക്കുന്നയാള്‍ തന്നെ പറ്റി ഒരു വിവരവും ബ്ലോഗില്‍ നല്‍കുന്നില്ല എന്നത് വിചിത്രമായി തോന്നുന്നു.
വാല്‍ക്കഷണം: അനോണി ബ്ലോഗ്ഗര്‍മാര്‍ മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷിലും പ്രശസ്തര്‍ തന്നെ!
Link:
http://everypersoninnewyork.blogspot.com/
Link:
http://everypersoninnewyork.blogspot.com/
5 comments:
സജ്ജീവ് വരച്ച എല്ലാ ബ്ലോഗ് പുലികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു മെഗാ ഗെറ്റ് ടുഗതര്‍ സംഘടിപ്പിച്ചാലോ ?
സുകുമാരേട്ടന്‍ നീണാള്‍ വാഴ്കെ !
തലക്കെട്ട് കണ്ട് വന്നിറങ്ങിയതാണ്. പുലിസംഗമം സംഭവിപ്പിക്കാമെങ്കില്‍ കുറച്ചുകൂടി പുല്യവര്‍കള്‍സിനെക്കൂടി വരച്ച് 2010 പകുതിയോടെ സംഘടിപ്പിച്ചാലോ ? (ഇപ്പോള്‍ പെട്ടെന്ന്, അന്തല്യാണ്ട് കുളമ്പടി ശബ്ദങ്ങള്‍ കേള്‍ക്കാവുന്നു.വരച്ച പുലികളില്‍ പലരും സ്വന്തം മാനസകുതിരകളുടെ മേല്‍ ചാടിക്കേറി പഴശ്ശിരാജേനെപ്പോലെ സ്റ്റാന്‍ഡ് വിടുന്ന ഘോഷമാണ്) :(
ഈ അമേരിക്കന്‍സിനെക്കൊണ്ടു തോറ്റു. എന്താ കോപ്പിയടി !
ഇതു വല്ലാത്തെ കോപ്പിയടിതെന്നെ കാർട്ടൂണിസ്റ്റ്.
നന്നായി സുകുമാരേട്ടാ. :)
കോപ്പിയടി മലയാളികളുടെ കുത്തകയൊന്നുമല്ലല്ലോ...
അതെ സജ്ജീവ്, കുറച്ചുകൂടി പുലികളെ കണ്ടെത്തി വരച്ചു എല്ലാ പുലികളെയും അടുത്ത വര്‍ഷം മധ്യത്തില്‍ സംഗമിപ്പിക്കാവുന്നതാണ്. കേരളം ഞെട്ടുന്നൊരു മീറ്റായിരിക്കും അത്,ഈറ്റും കുറക്കണ്ട :)
ഉറുമ്പ്, ഖാന്‍ പോത്തന്‍കോട്, കൊട്ടോട്ടിക്കാരന്‍, നന്ദി!
Post a Comment