കാതല്‍ കടിതങ്ങളും വാടിയ മല്ലികൈകളും

എനിക്ക് കവിത ആസ്വദിക്കാനേ അറിയൂ. കവിത എന്നും ഒരു ഹരമായിരുന്നു. പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം ക്ലാസില്‍ കവിത മന:പാഠം ചെയ്ത് ചൊല്ലണമെന്ന് മലയാളം മാഷിന് നിര്‍ബ്ബന്ധമായിരുന്നു. വീണപൂവും വാഴക്കുലയുമൊക്കെ അങ്ങനെ മന:പാഠം ചെയ്തിരുന്നു. കുറെ കാലം മദ്രാസില്‍ ഉണ്ടായിരുന്നപ്പോള്‍ തമിഴ് കവിതകളോട് എന്തെന്നില്ലാത്ത ആഭിമുഖ്യം തോന്നി. കവിഞ്ജര്‍ കണ്ണദാസന്റെ സിനിമാഗാനങ്ങള്‍ പോലും ഉദാത്തമായ കവിതകളാണെന്ന് തോന്നിയിട്ടുണ്ട്. കടമ്മനിട്ടയുടെ കുറത്തിയും,കോഴിയും,ചാക്കാലയും, ചുള്ളിക്കാടിന്റെ കവിതകളും മധുസൂധനന്‍ നായരുടെ നാറാണത്ത് ഭ്രാന്തനും മറ്റു കവിതകളും കേട്ടാലും കേട്ടാലും മതി വരാറില്ല. പവിത്രന്‍ തീക്കുനിയുടെ കവിതകള്‍ ഇപ്പോള്‍ എവിടെ കണ്ടാലും വായിക്കും. വൈലോപ്പിള്ളിയുടെ മാമ്പഴം വായിച്ച് കുട്ടിക്കാലത്ത് ഞാനും പിന്നീട് എന്റെ മക്കളും കരഞ്ഞിട്ടുണ്ട്. ഇനി എന്റെ പേരക്കുട്ടികളും അത് വായിച്ചു കരയും എന്നെനിക്കുറപ്പില്ല. കാലം മാറിപ്പോയില്ലെ. എന്നാലും മാമ്പഴം വായിച്ചു എക്കാലവും കുട്ടികള്‍ കരയണമെന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കുന്നു.

മലയാളം ബ്ലോഗ്ഗര്‍മാരില്‍ ധാരാളം കവികളുണ്ട്. കവിത എഴുതണമെങ്കില്‍ ജന്മസിദ്ധമായ കഴിവ് വേണം എന്നെനിക്ക് തോന്നാറുണ്ട്. ലേഖനങ്ങള്‍ ആര്‍ക്കും എഴുതാന്‍ പറ്റും. പ്രത്യേകിച്ച് കഴിവ് ഒന്നും വേണ്ട. അതാണ് ഞാന്‍ ലേഖനങ്ങള്‍ മാത്രമെഴുതുന്നത്. എനിക്ക് പക്ഷെ തമിഴ് ബ്ലോഗിലെ കവിതകളാണ് ഏറെ ഇഷ്ടം. എന്ത് കൊണ്ടാണെന്നറിയില്ല. ഭാഷയില്‍ തന്നെ എനിക്ക് തമിഴിനോടാണ് കൂടുതല്‍ താല്പര്യം,അത്കൊണ്ടായിരിക്കാം. കടല് പോലെ അഗാധമാണ് തമിഴ് സാഹിത്യം. ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രാചീനമായ ആ ഭാഷ ഇന്നും അനുദിനം വളരുന്നു എന്നത് തമിഴിന്റെ ഒരു പ്രത്യേകതയാണ്. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ബഹുമാനസൂചകമായ പദപ്രയോഗങ്ങള്‍ മലയാളത്തില്‍ തീരെയില്ല,എന്നാല്‍ തമിഴില്‍ കേള്‍ക്കാന്‍ എന്ത് രസമാണ്.

ഞാന്‍ ഒരു തമിഴ് ബ്ലോഗില്‍ ഒരു ചെറുകവിത വായിച്ചപ്പോള്‍ അത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യണമെന്ന് തോന്നി. അപ്പോഴാണ്, കവിതയെഴുത്ത് ഒരു കാരണവശാലും എനിക്ക് വഴങ്ങില്ല എന്ന് ബോധ്യമായത്. കൊളമ്പിലെ ഒരു തമിഴ് ബ്ലോഗ്ഗറെ ഈയ്യിടെ നെറ്റിലൂടെ പരിചയപ്പെട്ടു. ഡോക്ടറാണ് അദ്ദേഹം. ആരോഗ്യകാര്യങ്ങള്‍ പതിവായി ബ്ലോഗില്‍ എഴുതുന്നു. എന്തിന് ബ്ലോഗെഴുതുന്നു എന്ന അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ അനുവാദം മേടിച്ചിട്ട് കുറെ ദിവസമായി. ഇനിയും തുടങ്ങിയിട്ടില്ല. മറ്റു ഭാഷകളിലെ ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടുത്തുന്ന പോസ്റ്റുകള്‍ നല്ല ഒരാശയമായിരുന്നു. മലയാളം ബ്ലോഗ്ഗര്‍മാര്‍ക്ക് പരസ്പരം ചെളി വാരിയെറിയാനും വ്യക്തിപരമായി അധിക്ഷേപിക്കാനുമാണ് ആര്‍ജ്ജവം കൂടുതല്‍. തമിഴില്‍ ആ പ്രവണത ഞാന്‍ കണ്ടിട്ടേയില്ല. ആരോഗ്യകരമായ സംവാദങ്ങളാണ് അവിടെ പതിവ്.

ഞാന്‍ വായിച്ച ആ ചെറിയ കവിത ഒന്ന് ചൊല്ലി നോക്കട്ടെ, നിങ്ങള്‍ക്കും താല്പര്യമെങ്കില്‍ കേള്‍ക്കാം:

ചില കാതല്‍ കടിതങ്കളും കായ്ന്ത മല്ലികൈകളും

29 comments:

കെ.പി.എസ്./K.P.Sukumaran said...

വൈലോപ്പിള്ളിയുടെ മാമ്പഴം വായിച്ച് കുട്ടിക്കാലത്ത് ഞാനും, പിന്നീട് എന്റെ മക്കളും കരഞ്ഞിട്ടുണ്ട്. ഇനി എന്റെ പേരക്കുട്ടികളും അത് വായിച്ചു കരയും എന്നെനിക്കുറപ്പില്ല. കാലം മാറിപ്പോയില്ലെ. എന്നാലും മാമ്പഴം വായിച്ചു എക്കാലവും കുട്ടികള്‍ കരയണമെന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കുന്നു.

Lx* said...

Hi sukumarji!
(How can I get Malyalam font here? But I don't like thid type of fonts! where is our good old EzhutthachcHan's Malayalam Lipi?)

Anyway, let me continue. I appreciate your love for Tamil, an ancient language, so sweet sounding and humane...

< antha Tamizh enikku robba vazhakkam illai; aethaavathu koncham koncham thiriyum, avalathaan! >

So, I could not understand the exact meaning of the Tamil poem that you quoted..."kaathal katithanngalum vaatiya mallikakalum". I know the meaning of each word; but could not grasp the "inner meanig" of the full sentence! [kaathal=love; ktithanngaL=letters(?); vaatiya=(as in Malyalam) the same "vaatiya"; mallikai=mallika pookkaL] In spite that, I could not understand what does it mean!

Kavitha vaayicchu manassilaakkan ... It is a bit difficult for me; nevertheless, I am also very much interested to hear the recital of poems...

Well, happy to learn that you are a "fan" of Tamil, which is much "older" and "richer" than Sanskrit!

Let me conclude.
(How can I get Malayalam font here? Solicit your valuable help!)

Lx*

Lx* said...

(a few mistakes for correction in the above note:: thid=this; in spite that=in spite of that; ...)

കെ.പി.എസ്./K.P.Sukumaran said...

ലക്ഷ്മണേട്ടാ, ആ കവിതയുടെ ഏകദേശ അര്‍ത്ഥം ഇങ്ങനെ:

ബന്ധങ്ങളാല്‍ ഒട്ടി ചേര്‍ന്ന്
ജീവത്തായ കവിതകള്‍ എഴുതിയ
കാലങ്ങള്‍ പോയി

ഒന്നുമില്ല ഇന്ന്

ഒറ്റയാനായി

ചില പ്രേമലേഖനങ്ങളും
കരിഞ്ഞ മല്ലികപ്പൂക്കളും
കൈകളിലുണ്ട്

കാറ്റടിച്ചാല്‍
അവയും
പറന്നുപോകും

മനസ്സില്‍
ഓര്‍മ്മകള്‍ മാത്രം
അട്ടകള്‍ പോലെ

എന്റെ സന്തോഷങ്ങള്‍ ഊറ്റിക്കുടിച്ചുകൊണ്ടിരികുന്നു
നിത്യവും.

Thallasseri said...

ശ്രീ കെ.പി. സുകുമാരന്‍സാര്‍,

അങ്ങനെ വിളിക്കാമെന്ന്‌ തോന്നുന്നു. രാവിലെ താങ്കളുടെ കമണ്റ്റ്‌ കണ്ടിരുന്നു. അപ്പോള്‍ ഉടനെ വിശദമായി എഴുതാന്‍ കഴിഞ്ഞില്ല. ഞാന്‍ കുറച്ചുനാളായി ബ്ളോഗില്‍ ഉണ്ട്‌. കവിതയാണ്‌ (അങ്ങനെ വിളിക്കാമെങ്കില്‍) എഴുതാറ്‌.

വല്ലപ്പോഴും മനസ്സില്‍ വരുന്ന മറ്റുകാര്യങ്ങള്‍ കുറിക്കണമെന്ന്‌ തോന്നിയിട്ട്‌ നാളേറെയായി. ഒരു പേര്‍ അലോചിച്ച്‌ ആദ്യം കിട്ടിയത്‌ 'നുറുങ്ങുകള്‍' എന്നാണ്‌. അങ്ങനെ ഒരു പോസ്റ്റിട്ടു. ബ്ളോഗ്‌ തുറന്നുനോക്കിയപ്പോള്‍ വന്നത്‌ വേറൊന്ന്‌. അങ്ങനെയാണ്‌ പുതിയ പേരിട്ടത്‌.

സാരമില്ല. ഞാന്‍ വേറൊരു പേര്‍ കണ്ടെത്തിക്കൊള്ളാം. തെറ്റ്‌ ക്ഷമിക്കുമല്ലോ. കവിത കേട്ടു. നന്നായിട്ടുണ്ട്‌. നല്ല കവിതാസ്വാദകനാണെന്ന് മനസ്സിലായി. എണ്റ്റെ കവിതാ ബ്ളോഗിണ്റ്റെ പേര്‍ pazhampaatt.blogspot.com


വിനോദ്കുമാര്‍.

കെ.പി.എസ്./K.P.Sukumaran said...

നന്ദി വിനോദ്...

Madhusudanan Perati said...

മുകളിൽ താങ്കൾ കുറിച്ച കവിത വളരെ ഇഷ്ടപ്പെട്ടു. സ്ട്രൈക്കിങ്ലി സിമ്പിൾ ചിന്ത, വരികൾ. (അതാണെന്നുതോന്നുന്നു തമിഴ് കവിതകളുടെ യു.എസ്.പി?) ഒരു രസത്തിൻ(മാത്രം) ഒരു സ്വതന്ത്ര ‘വിവൃത്തണം’ ചെയ്തുനോക്കി, നേരമ്പോക്ക് താഴെ:

കൂട്ടുകളുടെയാനന്ദത്തിൽ
പാട്ടെഴുതും കാലം പൊയ്പ്പോയ്
ഇന്നങ്ങനെയെന്തൊന്നുള്ളൂ?
വന്നിപ്പോളൊറ്റയ്ക്കായി.

പ്രണയത്തിൻ പഴയ കുറിപ്പുകൾ,
കരിയും ചില മല്ലിപ്പൂക്കൾ,
ഒരു ചെറുകാറ്റെങ്ങാൻ വന്നാൽ
അവയും പാറിപ്പൊയ്ക്കൊള്ളും.

പതിവായ്ക്കുറെയോറ്മ്മകൾ മാത്രം
മനസ്സിൽ, സുഖമൂറ്റിച്ചപ്പും
വഴിവക്കിലെയട്ടകൾപോലെ

കെ.പി.എസ്./K.P.Sukumaran said...

വിവര്‍ത്തനം നന്നായിട്ടുണ്ട് മധൂ, ഇപ്പോള്‍ അത് ശരിക്കും ഒരു നല്ല മലയാളം കവിതയായി. ഞാന്‍ പറഞ്ഞില്ലേ,എനിക്ക് ആസ്വദിക്കാനേ അറിയൂ,എഴുതാന്‍ കവിത വഴങ്ങില്ലായെന്ന്. നന്ദി മധുസൂധനന്‍!

കുഴൂര്‍ വില്‍‌സണ്‍ said...

സുകുമാരന്‍ ചേട്ടാ / കവിത കേട്ടു / എന്തൊക്കെയോ തോന്നി/ അല്ലേലും തമിഴ് കേള്ക്കുമ്പോള്‍ അങ്ങനാ / കേട്ട/ വായിച്ച തമിഴ് കവിതകള്‍ മിക്കതും ഇഷ്ടമായിട്ടുണ്ട്. പ്രത്യേകിച്ച് തമിഴ് പാട്ടുകള്‍ / അവ എനിക്ക് വല്ലാത്ത ഇഷ്ടമാണ്. ജൂലൈ പിറക്കും ജൂലൈ പിറക്കും എന്ന പാട്ട് പോലും .

ഈ കവിത എഴുതിയ കവിയുടെ പേരെന്ത് ?

സിമി said...

കെ.പി.എസ്, കവിത നന്നായി.. ആലാപനവും. ഇനിയും ഇങ്ങനത്തെ ശ്രമങ്ങള്‍ വരട്ടെ.

കാപ്പിലാന്‍ said...

സുകുമാരേട്ടാ , ഈ തമിഴ് കവിതൈ റൊമ്പ പിടിച്ചാച്ച് :)

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

ചേട്ടന്‍ എഴുതിയത് പലതും എനിക്കും തോന്നാറുള്ളതാണ്
ഒത്തിരി വായിക്കുന്നതിനിടയില്‍ ഇത്തിരി കുത്തിക്കുറിക്കും :)
കവിത നന്നായിട്ടുണ്ട് .
സന്തോഷം ; വീണ്ടും കാണാം ;
സ്നേഹം ,
രാജേഷ്‌

കെ.പി.എസ്./K.P.Sukumaran said...

നന്ദി വില്‍‌സണ്‍, തമിഴ് ബ്ലോഗില്‍ താരതമ്യേന നവാഗതനായ ബാല പട്ടറൈ എന്ന ബ്ലോഗ്ഗറുടേതാണ് ആ കവിത.

സിമിയ്ക്ക് നന്ദി,

കാപ്പിലാന് റൊമ്പ നന്‍‌റി :)

രാജേഷിന് നന്ദി,സ്നേഹം...

...: അപ്പുക്കിളി :... said...

തമിഴ് കവിക്കും കെ.പി.എസിനും ഭാവുകങ്ങള്‍...

Kiranz..!! said...

വളരെ നന്നായിരിക്കുന്നു മാഷേ.ശാന്തവും പ്രൗഡവുമായ ശബ്ദവും.

poor-me/പാവം-ഞാന്‍ said...

Dear K P S
Please keep introdusing such good bloggers.

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി മാഷെ.

കെ.പി.എസ്./K.P.Sukumaran said...

പ്രിയ കിരണ്‍സ്, അപ്പുക്കിളി,പാവം- ഞാന്‍, പകല്‍‌കിനാവന്‍ നന്ദി!

பலா பட்டறை said...

Thanks Shri.K.P.S Ji. Shri.poor-me/പാവം-ഞാന്‍ visited my site and from that comment i came to know that you visited my blog and liked my kavidhai. I am so glad to hear my words from your voice. thanks so much for appreciating. That was written nearly 18 years ago and it was a true feeling of mine :-). nowadays i am not writing anything.. but i will..i never force my mind for any kavithai..sometimes some incidents force me to write such words, it took 18 years for me to justify myself that what i wrote is not rubbish so i posted in my blog.


my respects for your love in tamil.

long way to go..
bless me.

നന്ദി..
பலா பட்டறை

കെ.പി.എസ്./K.P.Sukumaran said...

Dear Pala pattarai, It has been a previlege to recite your poem and introduce you trhough my blog. I love tamil poems and this poem has really touched me. Many readers have appreciated about your poem. You should keep writing !
My blessings will be always with you.
Thanks , KPS

Rammohan Paliyath said...

ഇവിടെ വരാറുണ്ടെങ്കിലും ഇപ്പോള്‍ വന്നത് വിത്സന്‍ വഴിയ്ക്കാണ്. കവിതയും കെപി എസ്സിന്റെ കുറിപ്പും മധുസൂദനന്റെ എക്സ്റ്റമ്പോര്‍ പരിഭാഷയും -എല്ലാം നന്നായി. ഈ പ്രഭാതത്തിന് പുതിയ മുല്ലപ്പൂക്കളുടെ മണം. നന്ദി.

കെ.പി.എസ്./K.P.Sukumaran said...

നന്ദി റാം മോഹന്‍ :)

സാല്‍ജോҐsaljo said...

വെഇരമുത്തുവിന്റെ കവിതകൾ ഉണ്ട്. ദ്വയാർത്ഥപ്രയോഗങ്ങളാണു മിക്കവയും, പക്ഷേ ഇൻ ഡെപ്‌ത്.

വിഷ്ണുപ്രസാദ് മാഷ് ഒരിക്കൽ കവി സംഗമത്തിനു പോയിരുന്നല്ലോ? തമിഴ് കവികളോടൊപ്പം. ഏതോ ബ്ലോഗുകളെ പറ്റി അവിടെ പറഞ്ഞിട്ടുണ്ടെന്നാണോർമ്മ.

ഗുപ്തന്‍ said...

പരിചയപ്പെടുത്തല്‍ നന്നായി. വായനയെക്കുറിച്ച് പറയാന്‍ തമിഴറിയില്ല :)

അഭിലാഷങ്ങള്‍ said...

എനിക്ക് തമിഴ് വല്യ പിടിയില്ല. കേട്ടാല്‍ കുറച്ചൊക്കെ മനസ്സിലാവാറുണ്ട്. കവിത ചൊല്ലിയത് ഇഷ്ടമായി. നല്ല ശബ്ദം :) ഇനിയും തമിഴിലെ നല്ല വരികളെ ഇവിടെ എത്തിക്കൂ...

ഓഫ് ടോപ്പിക്ക്: പിന്നെ, சில காதல் கடிதங்களும் காய்ந்த மல்லிகைகளும் എന്നതില്‍ ‘சில‘ ന്റെ ഉച്ചാരണം മാത്രം ശരിക്ക് മനസ്സിലായില്ല. ‘ഹിത‘ എന്നൊക്കെപ്പോലെയൊന്തൊക്കെയോ ആണ് രണ്ട് സ്ഥലത്തും കേള്‍ക്കുന്നത്. சில = “സില“ (‘ചില‘.. some?) എന്നാണോ/അല്ലേ ഉച്ചാരണം തമിഴില്‍? “சி“ എന്തുവാന്ന് ഇവിടെ നോക്കാന്‍ പോയപ്പോ തോന്നിയതാണ്. അങ്ങിനെയാണേല്‍ കുറച്ചൂടി ക്ലാരിറ്റി വേണമായിരുന്നു ആ വാക്കിന് എന്ന് തോന്നി. പിന്നെ “தினம் தினமும்....ല്‍ “தி“ ക്ക് രണ്ട് ഉച്ചാരണങ്ങളാണ് അവസാനവരിയില്‍ ഫീല്‍ ചെയ്തത്. അങ്ങിനെത്തന്നെയാണോ? ബാക്കിയൊക്കെ മനസ്സിലായി. നൈസ്.

ഇനിയിപ്പോ ഞാന്‍ പറയുന്നത്പോലെയൊന്നുമല്ലേല്‍ ഡൌട്ട് ചുമ്മാ പിന്‍‌വലിച്ച് ചമ്മിയതായി പ്രഖ്യാപിക്കുന്നു. :)

ഒരിക്കല്‍ കൂടി പറയട്ടെ: “നല്ല ശബ്ദം.” :) ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം പോസ്റ്റുകള്‍.

സ്നേഹപൂര്‍വ്വം,
അഭിലാഷങ്ങള്‍.

കെ.പി.എസ്./K.P.Sukumaran said...

സാല്‍ജോ , ഗുപ്തന്‍ നന്ദി!

അഭിലാഷ്, சில എന്നാല്‍ “ചില” എന്ന് തന്നെയാണ്. എന്റെ ഉച്ചാരണത്തില്‍ അവ്യക്തത വന്നിരിക്കാം. എന്നാല്‍ “சி” എന്നതിന് ശരിക്കും തമിഴിലെ ഉച്ചാരണം “ശി”ക്കും “ചി”ക്കും ഇടയിലാണ്. തമിഴില്‍ 18വ്യജ്ഞനാക്ഷരങ്ങള്‍ മാത്രമല്ലേയുള്ളൂ. അത്കൊണ്ട് തന്നെ ചിലവാക്കുകളുടെ ശരിയായ ഉച്ചാരണം നമുക്ക് വഴങ്ങുകയില്ല.

കവിതയെ പറ്റി ഞാന്‍ പറഞ്ഞ എന്റെ അഭിപ്രായമായിരുന്നു പ്രധാനമായി ശ്രദ്ധിക്കേണ്ടിയിരുന്നത്.

സസ്നേഹം,

നിലാവുപോലെ.. said...

മാഷെ! നന്നായി.... :)

കെ.പി.എസ്./K.P.Sukumaran said...

@ നിലാവുപോലെ, നന്ദി!

நாஞ்சில் பிரதாப்™ said...

சுகுமாரன் சேட்டன், நமஸ்காரம்

ஒரு தமிழ் வலைப்பதிவை உங்கள் பதிவில் அறிமுகப்படுத்தியதற்கு மிக்க நன்றி. உங்களின் தமிழ்மீதுள்ள ஈடுபாடு மகிழ்ச்சியை தருகிறது.

Dear Sukumaran Ji. Namashkar

It's immense pleasure that u have introuced a tamil blog in your blog. Thanking u on behlaf all tamil bloggers.

Pratap Kumar
http://vimarsagan1.blogspot.com/