കവിതാ ബ്ലോഗുകളില്‍ ഒന്നും ഞാന്‍ കമന്റ് എഴുതാറില്ല. വായിച്ചു വരും അത്രയേയുള്ളൂ. കവിതയെ പറ്റിയുള്ള വാദകോലാഹലങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കവിതയോളം തന്നെ പഴക്കമുണ്ട്. ഇടക്കാലത്ത് കവിതയുടെ കൂമ്പ് കരിഞ്ഞു പോയി എന്നൊക്കെ വിലാപങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ ഇന്നും കവിതകള്‍ നിത്യവസന്തം പോലെ പൂത്തുലഞ്ഞു നില്‍ക്കുന്നു. കവിതയ്ക്ക് പ്രാസവും വൃത്തവും വേണോ വേണ്ടേ , കവിത വായിച്ചാസ്വദിക്കാനുള്ളതോ അതോ ചൊല്‍ക്കാഴ്ച കേട്ട് രസിക്കാനുള്ളതോ , കവിത പദ്യമോ ഗദ്യമോ എന്നിങ്ങനെ പോകുന്നു വിവാദങ്ങള്‍ . എനിക്കൊറ്റ അഭിപ്രായമേയുള്ളൂ, ഇതെല്ലാമാണ് കവിത. ഒരു കവി എന്താണോ എനിക്ക് നല്‍കുന്നത് അതെനിക്ക് കവിതയാണ്. നമ്മള്‍ രണ്ട് പേജ് നിറയെ കുത്തിക്കുറിച്ചാലും ഫലിപ്പിക്കാന്‍ കഴിയാത്തത് കവി രണ്ടു വരിയില്‍ വൃത്തിയായി പറഞ്ഞു തരും. അതാണ് കവിതയുടെ എക്കാലത്തുമുള്ള പ്രസക്തി. അത്കൊണ്ടാണ് കവിത മരിക്കാത്തത്. അത് കൊണ്ടാണ് ഞാന്‍ കവിതകള്‍ ഏറ്റം ഇഷ്ടപ്പെടുന്നത്. കവികളോട് എനിക്ക് കലശലായ അസൂയയുണ്ട്. അത്, എന്റെ മനസ്സില്‍ അലതല്ലുന്ന ആശയങ്ങള്‍ എനിക്ക് കവിതകളായി ആവിഷ്ക്കരിക്കാന്‍ കഴിയാത്തത്കൊണ്ടാണ്.
മലയാളം ബ്ലോഗില്‍ ധാരാളം കവികളും, ഗ്രൂപ്പ് കവിതാബ്ലോഗുകളും ഉണ്ട്. പലപ്പോഴും നിലവാരം കുറഞ്ഞ വിവാദങ്ങളും തെറിവിളികളും കവികള്‍ക്കിടയില്‍ കാണുമ്പോള്‍ ദു:ഖവും തോന്നാറുണ്ട്. ഇപ്പോള്‍ തന്നെ വിഷ്ണുമാഷ് കുഴൂര്‍ വില്‍സണെ തോണ്ടേണ്ട ആവശ്യം എന്താണ്? വില്‍സണ്‍ മഹാകവിയാണെങ്കിലും സെല്‍ഫ് പ്രമോട്ട് ചെയ്യുന്നു എന്ന് പോസ്റ്റില്‍ പറയുന്ന വിഷ്ണുമാഷ്, ആ പോസ്റ്റിനെ ഓര്‍ക്കുട്ടില്‍ പ്രമോട്ട് ചെയ്തത് കുഴൂര്‍ വില്‍സണെ ഒന്നു തോണ്ടുന്നു എന്ന വാചകത്തോടെയാണ്, എന്നിട്ടൊരു സ്മൈലിയും. എന്തിനാണങ്ങനെ തോണ്ടുന്നത്? സഹബ്ലോഗ്ഗര്‍മാരെ വിമര്‍ശിച്ചുകൊണ്ട് ബ്ലോഗ് പോസ്റ്റുകള്‍ ഇടുന്നത് ആശാസ്യമാണോ എന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്. അത് പോലെ ബ്ലോഗില്‍ തെറി എഴുതുന്നവരെ എങ്ങനെ അവഗണിക്കാം എന്നും ആലോചിക്കണം. നമ്മുടെ ബ്ലോഗ് പരിസരം വെടിപ്പും വൃത്തിയും ഉള്ളതായിരിക്കേണ്ടേ? അറിയാനും അറിഞ്ഞത് മറ്റുള്ളവരെ അറിയിക്കാനുള്ള ത്വര ജന്മസഹജമാണ്. അതാണ് ബ്ലോഗിന്റെ പ്രസക്തിയും. എഴുതിത്തെളിഞ്ഞവരല്ല ബ്ലോഗില്‍ വരുന്നത്. വിമര്‍ശിക്കുന്നത് അവര്‍ക്ക് ഒരു കൈ കൊടുക്കാനായിരിക്കണം. ഓരോരുത്തരും അവരുടെ കഴിവുകള്‍ അനുസരിച്ചാണ് എഴുതുന്നത്. പോരായ്മകള്‍ കണ്ടാല്‍ അത് ചൂണ്ടിക്കാട്ടാം.
കുഴൂര്‍ വില്‍സണ്‍ വിഷ്ണുമാഷിന്റെ ബ്ലോഗില്‍ ഒരു കമന്റ് എഴുതിക്കണ്ടു. തികച്ചും കുലീനമായ ആ കമന്റില്‍ “ കവിതയുമായി ബന്ധപ്പെട്ട് ഒരു പാട് കാര്യങ്ങള്‍ വേറെ ചെയ്യാനുണ്ട്. എല്ലാവര്‍ക്കും. അതിനാല്‍ ആ ഊര്‍ജ്ജം ഇതുമായി ബന്ധപ്പെട്ട അനാവശ്യവിവാദങ്ങള്‍ക്കായി കളയരുത് എന്ന് അപേക്ഷിക്കുന്നു.” എന്ന വരികള്‍ വായിക്കാനിടയായതാണ് സത്യത്തില്‍ ഞാന്‍ ഇതെഴുതാന്‍ കാരണം. കവിതയുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാന്‍ കഴിയും? നിര്‍ദ്ദേശം വെക്കാന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഒരു മാതൃക ചൂണ്ടിക്കാട്ടാന്‍ ഈ അവസരം ഉപയോഗിക്കുന്നു. മലയാളത്തില്‍ കുറെ കവികള്‍ ബ്ലോഗ്ഗര്‍മാരായിട്ടുണ്ട് എന്ന് പറഞ്ഞല്ലൊ, അവരോടൊക്കെയാണ് പറയുന്നത്.
തമിഴില്‍ ഒരു ഗദ്യകവിതാ മത്സരം നടക്കുന്നുണ്ട്. “ഉരൈയാടല്‍ കവിതൈ പോട്ടി” എന്നാണ് കാണുന്നത്. അപ്പോള്‍ ഗദ്യകവിതാമത്സരം ആയിരിക്കുമല്ലൊ അല്ലെ? തമിഴ് പുതുവര്‍ഷാരംഭമായ ജനവരി 14നാണ് അവസാനതീയ്യതി. 2010 മാര്‍ച്ച് 1ന് ഫലപ്രഖ്യാപനം. മൊത്തം സമ്മാനത്തുക 30000 രൂപ. 20 പേരെ തെരഞ്ഞെടുത്ത് 1500 രൂപ വീതം സമ്മാനം നല്‍കും. സ്പോണ്‍സര്‍മാര്‍ ഇല്ല. തുക സംഘാടകര്‍ കൈയ്യില്‍ നിന്ന് എടുക്കും. നിയമാവലി ഇവിടെ (വേണമെങ്കില്‍ ഞാന്‍ തര്‍ജ്ജമ ചെയ്ത് തരാം). ഇതേ വരെ റജിസ്റ്റര്‍ ചെയ്ത ബ്ലോഗ്ഗേര്‍സിന്റെ പട്ടിക ഇവിടെ. റജിസ്‌ട്രേഷന്‍ തുടരുന്നു.
പ്രിയപ്പെട്ട കവികളേ നിങ്ങള്‍ മനുഷ്യകഥാനുഗായകരാണ്. തുടര്‍ന്നെഴുതുക. അനാവശ്യവിവാദങ്ങളില്‍ ഊര്‍ജ്ജം കളയരുത് എന്ന വില്‍സന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടട്ടെ !
വാല്‍ക്കഷണം:
കവി എന്നാല്‍ കവിത എഴുതുന്നവനല്ല. കവിതയെ ജീവിതമാക്കുന്നവന്‍ , ജീവിതത്തെ കവിതയാക്കുന്നവന്‍ ആരോ, അവനാണ് കവി. ( മഹാകവി ഭാരതിയാര്‍ )
5 comments:
പ്രിയപ്പെട്ട കവികളേ നിങ്ങള്‍ മനുഷ്യകഥാനുഗായകരാണ്. തുടര്‍ന്നെഴുതുക. അനാവശ്യവിവാദങ്ങളില്‍ ഊര്‍ജ്ജം കളയരുത് എന്ന വില്‍സന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടട്ടെ !
ഹഹഹ.... ഇതൊക്കെ വെറും ചക്കാളത്തിപ്പോര് ! അല്ലെങ്കില്‍ പൂര്‍വ്വ നിശ്ചിതമായ കവികളുടെ ഒരു ചൊറിമാന്തല്‍
സുഖോത്സവം ! നല്ല വല്ല കവിതയും ഉണ്ടായി വരികയാണെങ്കില്‍ നമുക്ക് വായിക്കാം ... :)
ഹ ഹ !!
ബെസ്റ്റ്.
ഇതൊരു തമാശപ്പരിപാടിയല്ലെ, മാഷെ?
ഇടക്കിടെ നടക്കാറുള്ള കലാപരിപാടികള്‍, അതില്ലെന്കില്‍ എന്തോന്നു കവിത, എന്തോന്നു സാഹിത്യം? !!
ചിത്രകാരനോടും അനിലിനോടും, ബൂലോഗത്തിലെ കവികള്‍ക്കും എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാനാവുമോ എന്ന അന്വേഷണമായി ഈ പോസ്റ്റിനെ കണ്ടാല്‍ മതി.
வணக்கம் நண்பரே.
இந்த மலையாள எழுத்துக்கள் முழுமையாக தெரியாமல் கோடு கோடாக தெரிகின்றது. தமிழில் வந்து வாழ்த்து சொன்னீங்க. உங்களுக்குதமிழ் தெரிகின்றது. எனக்கு மலையாளம் நண்பர்களுடன் பழகி பேசும் போது மட்டும் தான் புரிகின்றது.
என் வாழ்த்துகளை எழுதி வைக்கின்றேன்.
Post a Comment