Links

ആരാണ് നേതാവ്?

സംവരണം ഇത്രകാലം നടപ്പാക്കിയിട്ടും ഭൂപരിഷ്ക്കരണം കൊട്ടിഘോഷിക്കപ്പെട്ടിട്ടും ദളിതര്‍ക്ക് ഇന്നും കഞ്ഞി കുമ്പിളില്‍ തന്നെ. ഇടത് പക്ഷത്തെ സവര്‍ണ്ണരും മധ്യവര്‍ഗ്ഗവും ഹൈജായ്ക്ക് ചെയ്യപ്പെട്ടപ്പോള്‍ ദളിതര്‍ ഇടത് വോട്ട് ബാങ്കുകളായി തുടരുകയായിരുന്നു. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയപ്പോള്‍ വൈകിയ വേളയില്‍ ദളിതര്‍ രാഷ്ട്രീയമായി മുന്നേറാന്‍ തുടങ്ങിയത് നിക്ഷിപ്തതാല്പര്യക്കാരില്‍ ഭീതി പടര്‍ത്തിയതാണോ വര്‍ക്കല സംഭവം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ദളിതരടക്കം അടിസ്ഥാനവര്‍ഗ്ഗത്തിന് ഒരു സംയുക്തരാഷ്ട്രീയ പ്രസ്ഥാനം ഇന്ന് ആവശ്യമുണ്ട്. ളാഹ ഗോപാലന്‍,സി.കെ.ജാനു,ശെല്‍‌വരാജ് തുടങ്ങിയവര്‍ക്ക് നേതൃത്വം നല്‍കാനാവും. തീവ്രവാദം കൊണ്ട് എവിടെയുമെത്തുകയില്ല. സംഘടിക്കുക എന്നതാണ് പ്രധാനം. അണികളോടൊപ്പം നടക്കുന്നവനാണ് യഥാര്‍ഥ നേതാവ് എന്ന് തിരിച്ചറിയണം. പല്ലക്കില്‍ ചുമക്കപ്പെടുന്നവന്‍ നേതാവല്ല വര്‍ഗ്ഗശത്രു ആണെന്നും മനസ്സിലാക്കണം. സംഘടിത ശക്തിയോളം പോന്ന മറ്റൊരു ആയുധവുമില്ല.


5 comments:

ചാണക്യന്‍ said...

നയിക്കുന്നവൻ നേതാവ്....കൂടുതൽ ഒന്നും പറയുന്നില്ല:):):):)

chithrakaran:ചിത്രകാരന്‍ said...

"അണികളോടൊപ്പം നടക്കുന്നവനാണ് യഥാര്‍ഥ നേതാവ് എന്ന് തിരിച്ചറിയണം. പല്ലക്കില്‍ ചുമക്കപ്പെടുന്നവന്‍ നേതാവല്ല വര്‍ഗ്ഗശത്രു ആണെന്നും മനസ്സിലാക്കണം."

സത്യം.
ചെറിയൊരു തിരുത്ത്.
അണികളിലൊരാളായിരിക്കണം യഥാര്‍ത്ഥ നേതാവ്.

Anonymous said...

രാഷ്ട്രീയാധികാരം ആണ് എല്ലാ അടച്ചിട്ട വാതിലുകളും തുറക്കാനുള്ള മാസ്റ്റർ കീ എന്ന ബാബാസാഹിബ് അംബേഡ്കറുടെ ആഹ്വാനം ചെവിക്കൊള്ളുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ആണു ദലിതരും മറ്റും ചെയ്യേണ്ടത്. എന്നാൽ ആ അധികാരം നേടാൻ എന്തു നെറികെട്ട കൂട്ടുകെട്ടും ആവാം എന്ന നിലപാടെടുക്കുന്നതും ആത്മഹത്യാപരമാവും.ജീവിതകാലത്ത് ബാബാസാഹിബിന് തന്റെ ആഹ്വാനം സ്വയം നടപ്പാക്കാൻ കഴിഞ്ഞില്ല. എന്നാൽ കാൻഷിറാമിനതു കഴിഞ്ഞൂ. പക്ഷേ മായാവതിയായപ്പോഴേക്കും വന്ന മാറ്റങ്ങളിൽ ദലിതർക്ക് ആശങ്കയുണ്ട്. അതു തിരുത്തി/ചുരുങ്ങിയ പക്ഷം അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തി വിശ്വാസ്യത വീണ്ടെടുത്താൽ അവർക്കിനിയും ഭാവിയുണ്ട് ഇൻഡ്യയിൽ എന്നു തോന്നുന്നു.അതിനാദ്യം വേണ്ടത് മീഡിയയിൽ സ്വാധീനം ഉണ്ടാക്കുകയാണ്. അതാണ് ബി എസ് പിക്കില്ലാത്തത്; ദലിതർക്കാകെയും.

Unknown said...

@ ചാണക്യന്‍ :)

@ചിത്രകാരന്‍ , ഞാന്‍ ഉദ്ദേശിച്ചതും അത് തന്നെ. വ്യക്തത വരുത്തിയതില്‍ നന്ദി.

@ സത്യാന്വേഷി, മായാവതി ഒന്നാം നമ്പര്‍ ദളിത് ശത്രു ആണ് എന്ന് ഞാന്‍ പറയും.തന്റെ അധികാരവും പദവിയും വ്യാപിപ്പിക്കുക എന്നത് മാത്രമാണവരുടെ ലക്ഷ്യം. ചിത്രകാരന്‍ പറഞ്ഞത് ശ്രദ്ധിക്കുക. മായാവതിക്ക് എല്ലാ ദളിതരുടെയും പ്രതിമകള്‍ യു.പി.യില്‍ സ്ഥാപിക്കാന്‍ പരിപാടിയുണ്ടോ? സ്യൂഡോ നേതാക്കളുടെ ഈ ദുരയും വഞ്ചനയും അണികളാല്‍ തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് എക്കാലത്തെയും ശാപം.

Anonymous said...

കെ പി എസ് സാർ,
മായാവതിയെപ്പറ്റി അങ്ങനെ തറപ്പിച്ചു പറയാൻ സത്യാന്വേഷി ഇപ്പോഴും തയ്യാറായിട്ടില്ല. മീഡിയ പ്രചാരണങ്ങളെ അപ്പടി വിശ്വസിക്കാൻ വയ്യ.
ഇത് വായിക്കുക.