പൊന്നാനിയില്‍ യു.ഡി.എഫ്. ജയിക്കണംപൊന്നാനിയില്‍ ഇ ടി മുഹമ്മദ്‌ ബഷീറും യു ഡി എഫും ജയിക്കണമെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ പറഞ്ഞത് സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി എം പി യാണ്.

കേരളത്തില്‍ മുസ്‌ലീം ലീഗ്‌ ക്ഷീണിച്ചപ്പോള്‍ വര്‍ഗ്ഗീയത ശക്തിപ്പെടുകയും ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ ക്ഷീണിച്ചപ്പോള്‍ തീവ്രവാദം ശക്തിപ്പെടുകയും ചെയ്തു എന്നു കൂടി പറഞ്ഞ അബ്ദുള്ളക്കുട്ടി
ഈ സാഹചര്യത്തില്‍ മുസ്‌ലീം ജനസാമാന്യത്തെ തമ്മിലടിപ്പിക്കാനുള്ള കുതന്ത്രമാണ്‌ ഇവിടെ നടക്കുന്നതെന്നും ഇത്‌ ജനങ്ങള്‍ തിരിച്ചറിയണമെന്നും പറഞ്ഞു. മന്‍മോഹന്‍സിങിന്റെ ഉദാരവല്‍ക്കരണമാണ്‌ ഇന്ത്യയെ രക്ഷിച്ചതെന്നും അബ്ദുള്ളക്കുട്ടി കോഴിക്കോട് പത്രക്കാരോട് പറഞ്ഞു. ഇതിന് മുന്‍പ് മോഡിയുടെ വികസനശൈലിയെ മാതൃകയാക്കണമെന്ന് പറഞ്ഞ അദ്ദേഹം ഹര്‍ത്താല്‍ എന്ന സമരരീതിയാണ് നമ്മുടെ പുരോഗതിയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത് എന്ന് പറഞ്ഞതും വിവാദമായിരുന്നു. അങ്ങനെ മേല്‍ക്കാണിച്ച വാചകങ്ങള്‍ മുഴുവന്‍ പറയുക വഴി അബ്ദുള്ളക്കുട്ടി ഈ നൂറ്റാണ്ടിലെ ഏറ്റവും പിന്തിരിപ്പന്‍ എന്ന സ്ഥാനത്തിന് അര്‍ഹനായിരിക്കുകയാണ്.

പുരോഗമനവാദികള്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സഹിക്കുക എന്നറിയില്ല. എനിക്കേതായാലും അബ്ദുള്ളക്കുട്ടി പറഞ്ഞത് മുഴുവനും ശരിയാണെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ മുസ്ലീം ലീഗ് എന്ന പാര്‍ട്ടി ക്ഷയിച്ചാല്‍ എന്ത് സംഭവിയ്ക്കുമെന്നതിന്റെ ഉദാഹരണമാണ് ബാംഗ്ലുരില്‍ നടന്ന സ്പോടനം. തീവ്രവാദചിന്തകള്‍ക്ക് എളുപ്പത്തില്‍ യുവമനസ്സിനെ സ്വാധീനിക്കാന്‍ കഴിയും. അതായിരുന്നു കോയമ്പത്തൂര്‍ സ്പോടനത്തിന് മുന്‍പ് അബ്ദുള്‍ നാസര്‍ മദനിയുടെ സ്വാധീനം കേരളത്തില്‍ വര്‍ദ്ധിക്കാനിടയാക്കിയത്. പൊന്നാനിയില്‍ ലീഗ് തോറ്റ് പോവുമോ എന്നറിയില്ല. സകല പുരോഗമനക്കാരും അതിന് വേണ്ടി പൊന്നാനിയില്‍ കിണഞ്ഞു ശ്രമിക്കും. മായാവതിയെ പ്രധാനമന്ത്രിയാക്കാനും അങ്ങേയറ്റം ശ്രമിക്കുമെന്ന് പറയേണ്ടതില്ലല്ലൊ. ജയലളിത ആ സ്ഥാനത്തേക്ക് നോട്ടമിട്ടിട്ടില്ല. അത്കൊണ്ട് മായാവതിയെ പോലെ യോജിച്ച മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പുരോഗമനക്കാര്‍ക്ക് ഇന്ത്യയില്‍ ഇന്ന് കണ്ടെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇതൊക്കെയാണ് പുരോഗമനം.

പുരോഗമനക്കാര്‍ക്ക് ശോഭനമായ ഭാവിയാണ് ഇന്ത്യയില്‍ വരാന്‍ പോകുന്നത്. കാരണം പുതുപ്പുതു പാര്‍ട്ടികള്‍ രൂപം കൊള്ളുകയെന്നല്ലാതെ ഇന്ത്യയില്‍ ഇന്നുള്ള ഒരു പാര്‍ട്ടിയും ഇതിനപ്പുറം വളരാന്‍ പാടില്ല എന്നൊരു തീരുമാനം എല്ലാ പാര്‍ട്ടികളും എടുത്തിട്ടുണ്ട്. വേണമെങ്കില്‍ എത്രയും പിളരാം. പിളര്‍ന്നും പുതിയത് തട്ടിക്കൂട്ടിയും പാര്‍ട്ടികളുടെ എണ്ണം കൂട്ടാം. ജനസംഖ്യം 115 കോടിയോളമായി. എത്രയോ പാര്‍ട്ടികള്‍ക്ക് ഇനിയും ചാന്‍സ് ഉണ്ട്. അപ്പോള്‍ മുന്നണികള്‍ക്ക് മുന്ന്, നാല്, അഞ്ച് അങ്ങനെ നമ്പറുകള്‍ കൂടാം എന്ന് മാത്രമല്ല മുന്നണിഘടകകക്ഷികളുടെ എണ്ണവും കൂടാം. നൂറ് പാര്‍ട്ടികളുള്ള ഒരു പത്താം മുന്നണി അധികാരത്തില്‍ എത്താനുള്ള സാധ്യത അത്ര വിദൂരമല്ല. പുരോഗമനം മൂക്കുന്തോറും കാണാന്‍ നല്ല ചേലായിരിക്കും. രണ്ട് ദേശീയപാര്‍ട്ടികള്‍ മാത്രമുള്ള അഥവാ രണ്ട് മുന്നണികളെങ്കിലും മാത്രമുള്ള രാഷ്ട്രീയവ്യവസ്ഥയാണ് ജനാധിപത്യത്തിന് അനുഗുണം എന്ന് ചിന്തിക്കുന്ന എന്നെപ്പോലെയുള്ള പിന്തിരിപ്പന്മാര്‍ ഇപ്പോഴുമുണ്ടോ എന്നറിയില്ല. ഏതായാലും അബ്ദുള്ളക്കുട്ടി ഇപ്പോള്‍ എന്നെപ്പോലെ ചിന്തിക്കുന്നത് കാണാന്‍ ആശ്വാസമുണ്ട്. പുരോഗമനത്തിന്റെ തീയില്‍ കുരുത്ത ആദ്ദേഹം പുരോഗമനം മൂത്ത് അള്‍ട്രാ പുരോഗമനവാദിയാകാതെ വംശനാശം വന്നുകൊണ്ടിരിക്കുന്ന പിന്തിരിപ്പന്‍ പക്ഷം ചേര്‍ന്നല്ലൊ.

32 comments:

stanlee said...

I remember getting into a same debate with a journalist friend some time back. He was also of the same view - the decline of the Muslim League in Kerala would lead the Muslim community into fundamentalism. This is an age old argument of the socalled Liberal intelligentia of Kerala. Why this prejudice about Kerala Muslims? They can only be Mulsim League communalists or NDF/(higher degree) fundamentalists? Is that what we shd read between the lines? And Abdullakutty's statement that it was Congress' decline that strengthened communalism in India is rather funny. There's nothing new in that. If the largest party in a country declines, some other political forces would occupy the void space. It's as simple as that. It was not only BJP. A number of regional parties emerged into the space left void by the Congress. And the soft-Hindutva polciies of Indira Gandhi (remember VHP's Paduka Puja of early 1980s) and Rajiv Gandhi's so-called twin blunders (Shah Bano and Babri Masjid's opening for Hindus) have played their crucial role in strengthening the anti-secular political agenda in the country. And Abdullakutty will go to any extend to appease the Congress leadership at this time. Even Kalyan Singh, who oversaw the demolition of Babri Masjid, accused the BJP of communalising Indian politics when he fell out with the Hindutva party and floated Rashtriya Kranti Party. He went back to the BJP again, gulping whatever he said. Now, he is out of the saffron party again, and appologosing to Indian Muslims for demolishing Babri masjid. So, what's the point in Abdullakutty's praise for Congress-League? Big deal?

paarppidam said...

very good post...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സ്റ്റാന്‍ലീ വായനയ്ക്കും അഭിപ്രായത്തിനും നന്ദി... കോണ്‍ഗ്രസ്സ് ക്ഷയിച്ച ഗ്യാപ്പില്‍ ഇവിടെ വര്‍ഗ്ഗീയശക്തികളാണ് ശക്തിപ്രാപിച്ചത്. അങ്ങനെ ശക്തിപ്രാപിക്കുന്നതിന് കോണ്‍ഗ്രസ്സിതരപ്പാര്‍ട്ടികളുടെയും പ്രത്യേകിച്ച് ഇടത് പാര്‍ട്ടികളുടെയും അവസരവാദരാഷ്ട്രീയനിലപാടുകളാണ് കാരണമായത്. എന്നിട്ട് കോണ്‍ഗ്രസ്സാണ് ബി.ജെ.പി.യെ വളര്‍ത്തുന്നത് എന്ന പല്ലവി പാടിക്കൊണ്ടിരിക്കുകയും ചെയ്യും. അവസരവാദരാഷ്ട്രീയത്തിന്റെ സ്ഥാനത്ത് മൂല്യാധിഷ്ഠിതരാഷ്ട്രീയം പകരം വയ്ക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും ഇന്ന് തയ്യാറാവാത്തത് നമ്മുടെ രാഷ്ട്രീയവ്യവസ്ഥയ്ക്ക് ഏല്പിക്കുന്ന പരിക്ക് നിസ്സാരമല്ല. കക്ഷിരാഷ്ട്രീയത്തിന്റെ വളരെ സങ്കുചിതമായ മാനദണ്ഡം ഉപയോഗിച്ചുകൊണ്ടാണ് ബുദ്ധിജീവികള്‍ പോലും ചിന്തിക്കുന്നത് എന്ന് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. ഇപ്പോള്‍ കാണുന്ന ഈ മൂന്നാംമുന്നണി പോലുള്ള അസംബന്ധനാടകങ്ങള്‍ എന്തെങ്കിലും ഒരു ഗുണം നമ്മുടെ നാട്ടിനോ രാഷ്ട്രീയത്തിനോ ഉണ്ടാക്കുമെന്ന് സ്റ്റാന്‍ലിയ്ക്ക് പറയാന്‍ കഴിയുമോ? കോണ്‍ഗ്രസ്സ് അടക്കമുള്ള പാര്‍ട്ടികള്‍ ഒന്നടങ്കം ദുഷിച്ചു വരുന്നു. പരസ്പരം കുറ്റാരോപണങ്ങള്‍ കൊണ്ട് എന്ത് പ്രയോജനം? ആരെങ്കിലും മാതൃകയാകേണ്ടേ?

Manoj മനോജ് said...

കോണ്‍ഗ്രസ്സ് ക്ഷയിക്കാനായി 1947ന് ശേഷം അവര്‍ വളര്‍ന്നിരുന്നോ? സ്വാതന്ത്ര്യ സമരത്തിനായി രൂപം കൊണ്ട ആ പഴയ കോണ്‍ഗ്രസ്സ് സ്വാതന്ത്ര്യത്തോടെ മരിച്ചു എന്ന് ഗാന്ധി തന്നെയല്ലേ പറഞ്ഞത്!

പിന്നെ മുസ്ലീം ലീഗിന്റെ ഐസ്ക്രീം താരത്തിന് ഏതൊക്കെ “വാദികളുമായി” ബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ പുറത്ത് വിട്ടതല്ലേ!

ഏത് പാര്‍ട്ടിയാണ് ഇന്ന് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്??

ഗാന്ധി ഉപയോഗിച്ച വസ്തുക്കള്‍ വാങ്ങിക്കുവാന്‍ മദ്യ വ്യവസായിയെ കൂട്ട് പിടിച്ചു എന്ന് ഉളുപ്പില്ലാതെ വിളിച്ച് പറയുന്നവര്‍ ഈ മദ്യ മുതലാളി വെറുതെ രസത്തിന് സ്വന്തം കാശ് മുടക്കി ഇവ വാങ്ങി ഇന്ത്യക്ക് നല്‍കി എന്ന് കരുതുവാന്‍ കഴിയുമോ? അടുത്ത തവണ കോണ്‍ഗ്രസ്സാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ ഇതിന് പ്രത്യുപകാരമായി എന്തായിരിക്കും അദ്ദേഹത്തിന് ലഭിക്കുക?

“സ്ലം ഡോഗ് ഇന്ത്യ” എന്ന സിനിമയുണ്ടാകുവാന്‍ കാരണക്കാര്‍ തങ്ങളാണെന്ന് പറഞ്ഞവര്‍ ഇന്ത്യയില്‍ സ്ലം ഡ്വല്ലേര്‍സിന്റെ എണ്ണം വര്‍ദ്ധിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്നു എന്നല്ലേ യാഥാര്‍ത്ഥ്യം. കഴിഞ്ഞ 60 വര്‍ഷത്തില്‍ ബഹുഭൂരിപക്ഷ സമയവും ഭരിച്ച കോണ്‍ഗ്രസ്സിന് എന്തേ ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ വളര്‍ച്ച എന്ന ഗാന്ധിയുടെ സ്വപ്നം പൂവണിയിക്കുവാന്‍ കഴിയാതെ പോയത്?

അബ്ദുള്ള കുട്ടി ചിന്തിക്കുന്നതും താങ്കള്‍ ചിന്തിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. താങ്കള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല പക്ഷേ അബ്ദുള്ളകുട്ടിമാര്‍ക്ക് തുടര്‍ന്ന് പിഴച്ച് പോകണമെങ്കില്‍ ഇത്തരം “ചിന്തകള്‍” വിളിച്ച് പറഞ്ഞേ മതിയാകൂ!

ദേശിയ പാര്‍ട്ടികള്‍ ഇന്ന് നിലവിലുണ്ടോ? ചില സംസ്ഥാനങ്ങളില്‍ മാത്രമായി അവര്‍ ഒതുങ്ങി. പ്രാദേശിക കക്ഷികളാണ് ഇനി ഇന്ത്യയെ ഭരിക്കുക. അതിന് കാരണം ഇന്ദിരയാണ്. ഭരണത്തിന്റെ നാലയലത്ത് ഇന്ദിരയെ അടുപ്പിക്കാതിരുന്ന നെഹ്രുവിന്റെ മരണ ശേഷം പക്ഷേ ഇന്ത്യക്കാരുടെ വിധിയെ തടുക്കുവാന്‍ ആരും ഉണ്ടായില്ല. ഇന്നും അത് തുടരുന്നു.

ആഗോളവത്ക്കരണവും, സ്വകാര്യവത്ക്കരണവും മൂലമല്ലേ ഇന്ന് ലോകം സാമ്പത്തിക പ്രതിസന്ധിയില്‍ കിടന്ന് വട്ടം കറങ്ങുന്നത്? ഇതിന്റെയെല്ലാം വ്യക്താക്കള്‍ പ്രതിസന്ധിയില്‍ നിന്ന് കര കയറാന്‍ ഇപ്പോള്‍ സോഷ്യലിസത്തിലേയ്ക്കും (പൊതുമേഖലാ വത്ക്കരണം), പ്രൊട്ടക്ഷിസത്തിലേയ്ക്കും തിരിഞ്ഞിരിക്കുന്നു.

സോണിയമാരും, മമതമാരും, ജയലളിതമാരും, മായാവതിമാരും അവരുടെ സ്തുതിപാടകരും ഇനി ഇന്ത്യയെ ഭരിക്കും. അനുഭവിക്കുക തന്നെ. അനുഭവിച്ചേ മതിയാകൂ.

വടക്കൂടന്‍ | Vadakkoodan said...

പോസ്റ്റ് വായിച്ച് പകുതിയായപ്പോളേക്കും വായില്‍ വന്ന ചോദ്യം ആദ്യ കമന്റില്‍ തന്നെ ചോദിച്ചിട്ടുണ്ട്. എന്നാലും ചോദിക്കുന്നു. കേരളത്തിലെ മുസ്ലീമുകള്‍ തീവ്രമായി വര്‍ഗ്ഗീയവത്കരിക്കപ്പെടാതിരിക്കാന്‍ അവര്‍ക്ക് മുസ്ലീം ലീഗിന്റെ മൃദുവര്‍ഗ്ഗീയത കൊടുത്തുകൊണ്ടേയിരിക്കണം എന്നാണോ പറഞ്ഞ് വരുന്നത്? ബിജെപിയുടെ തീവ്രഹിന്ദുത്വത്തിനെതിരെ കോണ്‍ഗ്രസ് വടക്കേയിന്ത്യയില്‍ മൃദുഹുന്ദുത്വം കളിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഹോര്‍ലിക്സല്ലെങ്കില്‍ കോംപ്ലാന്‍ പക്ഷേ ഇതില്‍ ഏതെങ്കിലും ഒന്ന് കൂടാതെ കുട്ടികള്‍ക്ക് വളരാന്‍ പറ്റില്ല എന്ന് പറഞ്ഞ പോലെ വോട്ടര്‍മാര്‍ക്ക് മൃദുവോ തീവ്രമോ ആയ വര്‍ഗ്ഗീയത കൂടിയേ തീരൂ എന്നാണോ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുകുമാരൻ ചേട്ടാ,

സ്റ്റാൻ‌ലി അക്കമിട്ട് നിരത്തിയിരിയ്ക്കുന്ന വസ്തുതകൾക്ക് താങ്കൾ ഒഴുക്കൻ മറുപടി കൊടുത്തതിൽ നിന്നു മനസ്സിലാകുന്നത് അവയ്യ്ക്കു താങ്കളുടെ കൈയിൽ വ്യക്തമായ മറുപടി ഇല്ല എന്നതാണ്.കോൺ‌ഗ്രസ് എന്തുകൊണ്ടാണു ക്ഷയിച്ചത്? അതല്ലേ ആദ്യം ചിന്തിക്കേണ്ടത്?ഒറ്റയ്ക്കു ഭൂരിപക്ഷം ആസ്വദിച്ചിരുന്ന ആ പാർട്ടിയ്ക്കു ഇന്നിപ്പോൾ മൊത്തം സീറ്റിന്റെ അഞ്ചിൽ ഒന്നെങ്കിലും കിട്ടുമെന്ന് ഉറപ്പ് പറയാനാവുമോ?പഴയ ഉത്തര പ്രദേശിൽ 85 ൽ 84 ഉം ജയിച്ച ചരിത്രം കോൺ‌ഗ്രസിനുണ്ട്.ഇന്നോ? എസ്.പി അവർക്കു വച്ചു നീട്ടിയിരിക്കുന്നത് വെറും 14 സീറ്റാണ്.എങ്ങനെയാണു ഇത്തരം ഒരു ദുരവസ്ഥ താങ്കൾ പുകഴ്ത്തുന്ന് കോൺ‌ഗ്രസിനു ഉണ്ടായതു? അത് കാലാ കാലങ്ങളിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരുടെ നയ വൈകല്യങ്ങളുടേയും വർഗീയ പ്രീണനങ്ങളുടേയും ഫലമാണ്.ജാതി മത ശക്തികൾ ഒരു സുപ്രഭാതത്തിൽ ശക്തി പ്രാപിച്ചതൊന്നും അല്ലല്ലോ?ഭാരതീയ സമൂഹത്തിനെ ജാതി മത ശക്തികൾ‌ക്ക് വേരോട്ടമില്ലാത്ത മണ്ണാക്കി തീർക്കുന്നതിൽ കേന്ദ്രത്തിൽ അധികാരമുണ്ടായിരുന്ന കോൺഗ്രസിനു പലതും ചെയ്യാനാവുമായിരുന്നു.എന്നാൽ അതൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല എന്നതല്ലേ സത്യം? മറിച്ചൊരു ഉദാഹരണം ചൂണ്ടിക്കാണിയ്ക്കാൻ താങ്കളുടെ പക്കൽ ഉണ്ടോ?എന്നിട്ട് അതിന്റെ ഒക്കെ ഉത്തര വാദിത്വം ഇടതു പക്ഷത്തിന്റേയും മറ്റും തലയിൽ വച്ചു കെട്ടിക്കൊടുക്കാൻ താങ്കൾ കാണിക്കുന്ന വ്യഗ്രത താങ്കൾക്ക് ഇടതു പക്ഷം എന്നു കേൾക്കുമ്പോൾ ഹാലിളകുന്നതു കൊണ്ടു മാത്രമാണ്.ഒരു ബാബറി മസ്‌ജിദ് പോലും സംരക്ഷിയ്ക്കാൻ കോൺഗ്രസിനു സാധിച്ചില്ല.ഇൻ‌ഡ്യയിൽ ഇന്നും ജാതി മത ശക്തികൾ ശക്തി പ്രാപിയ്ക്കാതിരിയ്ക്കുന്നത് ഇടതു പക്ഷം ശക്തമായ പ്രദേശങ്ങളിൽ മാത്രമാണെന്ന് സാമാന്യ വസ്തുത പോലും താങ്കൾ എന്തേ കാണാതെ പോകുന്നു?

മുസ്ലീങ്ങൾ എന്താ എല്ലാം തീവ്രവാദികളാണോ? മുസ്ലീം ലീഗ് ഇല്ലെങ്കിൽ അവരെല്ലാം തീവ്രവാദികളാകുമോ?സത്യത്തിൽ എൻ.ഡി എഫ് പോലെയുള്ള പ്രസ്ഥാനങ്ങളെ ആരാണു കേരളത്തിൽ സഹായിക്കുന്നത്? താങ്കളുടെ ‘മഞ്ഞ ക്കണ്ണട’ ഒന്നു ഊരി മാറ്റി വച്ച ശേഷം ഒന്നു നോക്കൂ.എന്താണു താങ്കൾ പറയുന്നത്? മുസ്ലീം ലീഗിനെ ശക്തിപ്പെടുത്തണമെന്നോ?അതു അതിന്റെ അനിവാര്യമായ തകർച്ചയെ നേരിട്ടു കൊണ്ടിരിയ്ക്കുകയാണു സുകുമാരൻ ചേട്ടാ.ഇനി ആർക്കും രക്ഷിയ്ക്കാനില്ല..

കോൺഗ്രസ് ഇല്ലെങ്കിൽ വർഗ്ഗീയത,മുസ്ലീം ലീഗ് ഇല്ലെങ്കിൽ തീവ്രവാദം , ഇതൊക്കെ പറഞ്ഞു പഴകിയ പല്ലവികൾ ആണ് സുകുമാരൻ ചേട്ടാ..ഇതൊന്നും പറഞ്ഞ് ഇനിയും ജനങ്ങളെ വിഡ്ഡികളാക്കാമെന്നു തോന്നുന്നില്ല..

പിന്നെ അബ്ദുള്ളക്കുട്ടി....എന്തുകൊണ്ടാണു അദ്ദേഹത്തിനു സി.പി.എമ്മിൽ നിന്നു പുറത്ത് പോകേണ്ടി വന്നതെന്ന് ഇപ്പോൾ മനസ്സിലായില്ലേ? ഇതു തന്നെ കാര്യം...!വേറെ എത്രയോ പേർ പാർട്ടിയിൽ നിന്നു പോയിരിയ്ക്കുന്നു.അവരാരും പിറ്റേ ദിവസം കോൺഗ്രസിന്റേയും ലീഗിന്റേയും തിണ്ണ നിരങ്ങാൻ പോയിട്ടില്ല.അതു ചെയ്യുക വഴി സി.പി.എം ചെയ്തത് 100% ശരിയായിരുന്നുവെന്നു അബ്ദുള്ളക്കുട്ടി തന്നെ തെളിയിച്ചു കഴിഞ്ഞിരിയ്ക്കുന്നു!

പാർട്ടിയിൽ നിന്നു പുറത്തായിരുന്നിട്ടു കൂടി മരണം വരെ തങ്ങളുടെ സ്വന്തം നേതാവിനെപ്പോലെ കെ.പി.ആറിനേയും മറ്റും ബഹുമാനിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്തിരുന്നവർ ആണു സി.പി.എംകാർ...അത്തരം മഹാന്മാരുടെ ഇടയിൽ എന്തു അബ്ദുള്ളക്കുട്ടി ??????????????????????

വടക്കൂടന്‍ | Vadakkoodan said...

ഒരു ഓഫ്:
മോഡിയുടെ പുകഴ്ത്തിയതിനാണ് കുട്ടിയെ പുറത്താക്കിയത് - കാസര്‍കോഡോ മറ്റോ സീറ്റ് കൊടുക്കും മുന്‍പ് കോണ്‍ഗ്രസ് അക്കാര്യത്തില്‍ എന്തെങ്കിലും വിശദീകരണം നല്‍കുമോ? മോഡിയെ കുറിച്ച് പറഞ്ഞത് തിരുത്താതെ തന്നെ അബ്ദുള്ളക്കുട്ടിയെ കൂടെക്കൂട്ടിയാല്‍ കോണ്‍ഗ്രസ് മോഡിയുടെ നയങ്ങളെ അംഗീകരിച്ചെന്ന് വരും; അല്ലാ, ഇനി കുട്ടി ആ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് കരുതുക - പിന്നെന്തിനാ ഇയാള് അവിടെ നിന്നും പോന്നത് എന്ന ചോദ്യം വരും. ആകെ ഉള്ള വഴി കഴുതകളായ പൊതുജനത്തിന്റെ ഓര്‍മ്മ ശക്തി കുറവായിരിക്കുമെന്ന് മോഹിക്കുകയാണ്. ബിജെപിക്ക് വല്യ പവറൊന്നും ഇല്ലാത്തത് കൊണ്ട് അവര്‍ ഇതൊന്നും പൊക്കിപ്പിടിച്ചോണ്ട് വരാനിടയില്ല. എന്നാലും തിരഞ്ഞെടുപ്പ് കാലമല്ലേ, ആരെങ്കിലും ഈ ചോദ്യവുമായി വരാതിരിക്കില്ല. ബഹുരസം തന്നെ.

വടക്കൂടന്‍ | Vadakkoodan said...

“മോഡിയുടെ നയങ്ങളെ” എന്ന് തുടങ്ങിയിട്ട് “മോഡിയെ” എന്നാക്കി മാറ്റിയതിന്റെ ഫലമാണ് കഴിഞ്ഞ കമന്റിന്റെ ആദ്യവരി :(
തിരുത്തി വായിക്കാനപേക്ഷ.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഹൈന്ദവവര്‍ഗ്ഗീയതയും മുസ്ലീം തീവ്രവാദവും അനുദിനം വളര്‍ന്നുകൊണ്ടിരിക്കെ, മുസ്ലീം തീവ്രവാദത്തെ ചെറുക്കാന്‍ നമുക്ക് ഇന്ന് മുസ്ലീം ലീഗ് എന്ന പാര്‍ട്ടി സഹായകമാവുന്നു എന്നും അതേപോലെ ഹിന്ദുവര്‍ഗ്ഗീയതയെ പ്രതിരോധിക്കാന്‍ അഖിലേന്ത്യാ തലത്തില്‍ വേരുകളുള്ള കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ എന്നും ഞാന്‍ കരുതുന്നു. മുസ്ലീം ലീഗിന്റെ മേല്‍ മൃദുവര്‍ഗ്ഗീയത ആരോപിച്ച് ആ പാര്‍ട്ടി തകരാന്‍ കൂട്ട് നിന്നാല്‍ അത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സമം ആവും എന്ന് വടക്കൂടന് തോന്നുന്നില്ലേ?

മനോജിന്റെ കമന്റിന് വിശദമായ മറുപടി പിന്നീട് എഴുതാം :)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മോഡിയുടെ മുഴുവന്‍ നയങ്ങളെയും അല്ല, മോഡി നടത്തിയ വികസനപ്രവര്‍ത്തനങ്ങളെ നമ്മള്‍ മാതൃകയാക്കണമെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മോഡിയുടെ നയം എന്ന് പറഞ്ഞാല്‍ മോഡിയുടെ ഹിന്ദുത്വ അജണ്ട കൂടി അതില്‍ വരും. നമ്മുടെ കേരളത്തിലും വികസനം വേണം എന്ന ആഗ്രഹത്തില്‍ നിന്നാണ് അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍ വന്നിട്ടുണ്ടാവുക. അയാള്‍ക്ക് മോഡിയുടെ നയങ്ങളെ മൊത്തത്തില്‍ സര്‍ട്ടിഫൈ ചെയ്യേണ്ട ആവശ്യമുണ്ടാവുകയില്ലല്ലൊ. ഈ തെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ അയാള്‍ക്കെതിരെ ഇടത് പക്ഷം ആഞ്ഞടിക്കുക അബ്ദുള്ളക്കുട്ടി മോഡിയുടെ ആളാണ് എന്ന മട്ടിലായിരിക്കും.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

സുനിലിന്റെ കമന്റ് വായിച്ചുകൊണ്ടിരിക്കുന്നു... പിന്നീട് വരാം

abhilash attelil said...

അടുത്ത സമാധാനത്തിനുള്ള നോബല്‍ സമ്മാനം സുകുമാരന്‍ മാഷിനാണ്.അത്രയക്ക്‌ മികച്ച കണ്ടുപിടിത്തം അല്ലെ നടത്തിയിരുക്കുനത്.
മുസ്ലീം തീവ്രവാദം വളരാതിരിക്കാന്‍ മുസ്ലീംലീഗ് വളരണ്ണം ഹിന്ദു തീവ്രവാദം വളരാതിരിക്കാന്‍ ബി ജെ പി വളരെണ്ണം.ഈ ബുദ്ധി ബുഷിന്‌ തോന്നിയിരുന്നെങ്കില്‍ അവിടെയും കുഞ്ഞാലികുട്ടിയക്ക്‌ ഒരു ചാന്‍സ് കിട്ടിയേനെ.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഹിന്ദു തീവ്രവാദം വളരാതിരിക്കാന്‍ ബി ജെ പി വളരണം എന്ന് ഞാന്‍ പറഞ്ഞതായി അഭിലാഷ് എഴുതിയത് തെറ്റിപ്പോയതായിരിക്കും അല്ലേ? കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്തിയിട്ട് ആര്‍ക്കും ഇന്ത്യയില്‍ ഹിന്ദുവര്‍ഗ്ഗീയതയെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നാണ് ഞാന്‍ പറഞ്ഞതിന്റെ സാരം. ഞാന്‍ പറയുന്നത് തെറ്റാണെന്ന് അഭിലാഷിന് നെഞ്ചില്‍ കൈ വെച്ചു പറയാന്‍ കഴിയുമോ? മുസ്ലീം തീവ്രവാദം ചെറുക്കുന്നതില്‍ മുസ്ലീം ലീഗ് ശരിയായ പങ്കാണ് വഹിക്കുന്നത്. ലീഗിനെ സി.പി.എമ്മിന് കൂടെ കിട്ടിയിരുന്നെങ്കില്‍ ഈ അഭിപ്രായവും അഭിലാഷ് ശരി വെക്കുമായിരുന്നു. ഇതൊന്നും അത്ര വലിയ കണ്ടുപിടുത്തമല്ല അഭിലാഷേ..

Manoj മനോജ് said...

വോട്ടിന് വേണ്ടി മതത്തെ കൂട്ട് പിടിക്കുന്ന ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ കണ്ടത് കൊണ്ട് എഴുതി പോകുന്നതാണ്. :(

“കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്തിയിട്ട് ആര്‍ക്കും ഇന്ത്യയില്‍ ഹിന്ദുവര്‍ഗ്ഗീയതയെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നാണ് ഞാന്‍ പറഞ്ഞതിന്റെ സാരം. ഞാന്‍ പറയുന്നത് തെറ്റാണെന്ന് അഭിലാഷിന് നെഞ്ചില്‍ കൈ വെച്ചു പറയാന്‍ കഴിയുമോ?“
സിക്കുകാരെ ചുട്ട് കൊന്നത് ആരാണാവോ? ഈ ഒരു ഉദാഹരണം മാത്രം പോരെ. ഇനിയും ഉദാഹരണങ്ങള്‍ വേണമോ?

“മുസ്ലീം തീവ്രവാദം ചെറുക്കുന്നതില്‍ മുസ്ലീം ലീഗ് ശരിയായ പങ്കാണ് വഹിക്കുന്നത്.”
ഐസ്ക്രീം കുട്ടിയുടെ “അവിഹിത വ്യവസായ” ബന്ധങ്ങള്‍ മാധ്യമങ്ങള്‍ നിരത്തിയിരുന്നത് കണ്ടില്ല എന്നുണ്ടോ? തലതൊട്ടപ്പന്റെ അറിവോടെയായിരുന്നു എന്നാന് അന്ന് മാധ്യമങ്ങള്‍ പറഞ്ഞത്! അത് കണ്ടിട്ടും കാണാതിരിക്കുന്നതോ?

"അഖിലേന്ത്യാ തലത്തില്‍ വേരുകളുള്ള കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ" മാഷ് ചോദിക്കാറുള്ളത് പോലെ നെഞ്ചത്ത് കൈ വെച്ച് ഒന്നു കൂടി ഇത് പറയാമോ?

അനില്‍@ബ്ലോഗ് said...

മാഷെ,
അത്ഭുതം ഒന്നും തോന്നുന്നില്ല കേട്ടോ.
മുസ്ലീലീഗായിരുന്നു കേരളത്തിലെ തീവ്രവാദം പിടിച്ചു നിര്‍ത്തിയിരുന്നതെന്ന പ്രസ്താവന പക്ഷെ ഞെട്ടിക്കുന്നതായിപ്പോയി. എന്‍.ഡി.എഫ് എന്ന സംഘടനയെപ്പറ്റി കേട്ടുകാണുമല്ലെ. അതിലെ പ്രവര്‍ത്തകര്‍ ഭ്രൂരിഭാഗവും ഡബിള്‍ റോള്‍ കളിക്കുന്നവരാണെന്നു മലപ്പുറത്തുകാര്‍ക്ക് അറിയാം. പകല്‍ ലീഗ് രാത്രി എന്‍.ഡി.എഫ്. ആദര്‍ശ ധീരനായ ഇ.ടി.മുഹമ്മദ് ബഷീറിന് അതിന്റെ ക്രഡിറ്റ് നല്‍കുകയാണ്. കൂടുതല്‍ ഒന്നും പറയാനില്ല.

abhilash attelil said...

മാഷെ,
ബി ജെ പി യും കോണ്‍ഗ്രസ്സും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങള്‍ മാത്രം.ഒന്ന് തീവ്ര ഹിന്ദ്വതം മറ്റത് മ്രെദു ഹിന്ദ്വതം.സിക്ക് കലാപത്തെക്കുറിച്ച് ‍മുകളില്‍ പറഞ്ഞിട്ടുള്ളത് കൊണ്ട് വീണ്ടും പറയുന്നില്ല.അത് പോലെ മാഷ് പറഞ്ഞത് പോലെ ഹിന്ദു തീവ്ര വാദം തടയാന്‍ വേണ്ടിയാണോ അദ്വാനിയുടെ രെഥ യാത്ര തടഞ്ഞ വി പി സിങ്ങിനെ ചവിട്ടി പുറത്താക്കാന്‍ ബി ജെ പി യുടെ കൂടെ കൂടിയത്.എപ്പോള്‍ മുതലാണ് കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തി പ്രാപിച്ചത്.തൊണ്ണൂറുകളുടെ അവസാനം മുതല്‍ ആണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.അത് മുസ്ലീംലീഗ് തളര്‍ന്നിട്ടല്ലയിരുന്നു.ബാബറി മസ്ജിദ് പൊളിച്ചത് മൂലം ആയിരുന്നു.അന്ന് കോണ്‍ഗ്രസ് പ്രധാന മന്ത്രി ആയിരുന്ന നരസിംഹ റാവു തനിക്കറിയാവുന്ന പതിനാറു ഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ അത് പൊളിക്കരുതെന്ന് ആവശ്യപെട്ടയിരുന്നെങ്കില്‍ അത് പൊളിക്കാന്‍ ബി ജെ പി യ്ക്ക് കഴിയുമായിരുന്നോ?മാഷെ നെന്ചില്‍ കയ്യ് വച്ച് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു.പിന്നെ താങ്കള്‍ പറയുമ്പോലെ മുസ്ലീം ലീഗ് തളരുമ്പോള്‍ ആണ് തീവ്രവാദികള്‍ വളരുന്നതെങ്കില്‍,തളര്‍ച്ച ഒഴിവാക്കാന്‍ ലീഗ് ആദ്യം ചെയ്യണ്ടത് കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണം.ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ മുതലുള്ള കോണ്‍ഗ്രസിന്‍റെ ഓരോ സ്മ്രജ്യത അനുകൂല പ്രവര്‍ത്തികളും ലീഗിനെ ക്ഷീണിപ്പിക്കുന്നു.പലസ്തീനോടുള്ള സമീപനവും,സദാം ഹുസൈനും,അമേരിക്കന്‍ അനുകൂല മനോഭാവവും ലീഗിനെ ക്ഷീണിപ്പിക്കുന്നു.മ്രെദു ഹിന്ദു സമീപനത്തിന്റെ ഭാഗമായി ഒന്നാം മാറാട് കലാപത്തിലെ പ്രതികള്‍ക്കെതിരെ ശരിയായി രീതിയില്‍ ആന്റണി നടപടി എടുക്കത്തു മൂലമല്ലേ രണ്ടാം കലാപം ഉണ്ടായത്?ഈ ഇലക്ഷനിലും ലീഗ് നേരിടുന്ന ചോദ്യങ്ങളും പലസ്തീന്‍ പ്രശനവും,ബുഷിന്‌ ഭാരത രേത്ന കൊടുക്കണം എന്ന് പറഞതും മറ്റും അല്ലെ?അത് കൊണ്ട് ലീഗ് ക്ഷീണിക്കുമ്പോള്‍ ആണ് തീവ്രവാദം വളരുന്നത്തെ എങ്കില്‍ എത്രയും പെട്ടെന്ന് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാനാണ് അബ്ധുലകുട്ടി ആവശ്യപെടെണ്ടത്.

വടക്കൂടന്‍ | Vadakkoodan said...

മുസ്ലീം ലീഗിന്റെ മേല്‍ വര്‍ഗ്ഗീയത ആരോപിക്കപ്പെടുന്നതാണോ? അപ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ഒരു മതേതരപാര്‍ട്ടിയാണെന്നാണോ പറഞ്ഞ് വരുന്നത്? എങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല. പകല്‍ ലീഗും രാത്രി എന്‍ഡിഎഫും ആയി നടക്കുന്നവരുടെ കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന/കണ്ടില്ലെന്ന് നടിക്കുന്ന പാര്‍ട്ടി എങ്ങനെയാണ് വര്‍ഗ്ഗീയമല്ലാതാകുന്നത്?

വിനയന്‍ said...

എന്റെ കമന്റ് കാണാനില്ല

വിനയന്‍ said...

കമന്റ് വെട്ടി നിരത്തല്‍ ആണോ മാഷെ. എങ്കില്‍ ഓകെ.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

വിനയന്‍ എന്റെ കഴിഞ്ഞ “പാക്കിസ്താന്‍ പടുകുഴിയിലേക്ക് ” എന്ന പോസ്റ്റില്‍ ഒരു കമന്റ് ഇടുകയും തല്‍ക്ഷണം അത് ഡിലീറ്റുകയും ചെയ്തു. എന്നാല്‍ ആ കമന്റ് എന്റെ ജിമെയിലിലേക്ക് വന്നിരുന്നു. അതേ കമന്റ് അല്പം ഭേദഗതി വരുത്തി അത്ഭുതകുട്ടി എന്ന ഐഡിയില്‍ വീണ്ടും ആ പോസ്റ്റില്‍ പബ്ലിഷ് ചെയ്തു. വിനയനും അത്ഭുതകുട്ടിയും ഒരേ ആളാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ അത്ഭുതകുട്ടിയുടെ എല്ലാ കമന്റ്കളും ഡിലീറ്റ് ചെയ്തു. ഒരക്ഷരം മിണ്ടിയതുമില്ല. ഈ പോസ്റ്റില്‍ വിനയന്റെ കമന്റ് വളരെ മാന്യമായിരുന്നു. ആ വിരോധം കൊണ്ടാണ് ഈ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്തത്. നമ്മള്‍ പറയുന്നതൊക്കെ പൊതുകാര്യമല്ലെ വിനയാ... അതിങ്ങനെയൊക്കെ വ്യക്തിപരമായെടുക്കണോ? ഓരോരുത്തര്‍ക്കും ഓരോ കഴ്ചപ്പാട്. പ്രതിപക്ഷബഹുമാനത്തോടെ നമുക്ക് പുലരുന്നത് വരെ പറയാമല്ലൊ... ഇപ്പോഴത്തെ കമന്റ് വളരെ ദു:ഖത്തോടെയായിരുന്നു ഞാന്‍ ഡിലീറ്റ് ചെയ്തത്...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഞാന്‍ ഡിലീറ്റ് ചെയ്തിരുന്ന വിനയന്റെ കമന്റ് എന്റെ ജിമെയിലില്‍ നിന്ന് കോപ്പി ചെയ്ത് വീണ്ടും ഇവിടെ പെയിസ്റ്റ് ചെയ്യുന്നു. എന്റെ ബ്ലോഗുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട മുഴുവന്‍ കമന്റുകളും എന്റെ ജിമെയിലില്‍ ഉണ്ട്. എല്ലാ കമന്റുകളും ഞാന്‍ വായിക്കുന്നതും ജിമെയിലില്‍ വെച്ചു തന്നെ. വിനയനുണ്ടായ അസൌകര്യത്തില്‍ ക്ഷമ ചോദിക്കുന്നു.

“ശ്രീ.സുകുമാരന്‍ മാഷിന്റെ ,അബ്ദുള്ളക്കുട്ടി ലേഖനം ഞാന്‍ കുറച്ച് കൂടി നേരത്തെ പ്രതീക്ഷിച്ചു. കാരണം ഇടത് പക്ഷത്തിനിട്ട് ഒന്നു കൊട്ടുക എന്ന് വെച്ചാല്‍ അതിന് വല്ലാത്ത ഒരു സുഖമാണ്. ഇന്ത്യയിലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ മതം പെരായുള്ള ഒറേയൊരു പാര്‍ട്ടിയേ ഉള്ളൂ “ മുസ്ലിം ലീഗ്” ഇവിടെ ഹിന്ദു പാര്‍ട്റ്റിയോ ക്യസ്ത്യന്‍ പാര്‍ട്ടിയോ ഇല്ല. മുസ്ലിം ലീഗ് എന്ന പാര്‍ട്ടി തന്നെ വര്‍ഗ്ഗീയ സ്വഭാവം ഉണ്ടാക്കുന്നവരാണ്. മുസ്ലിം സമുദായത്തിന്റെ മൊത്ത കുത്തക ഏറ്റെടുക്കുകയും. മുസ്ലിം മനസാക്ഷിക്ക് എതിരായി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യുകയും ചെയ്യുക എന്നതാണ് അവരുടെ ഒരു രീതി. പ്രധാനപെട്ട വിഷയങ്ങളില്‍ പോലും ബിരിയാണി തിന്ന് ശിഹാബ് തങ്ങളെ തീരുമാനമെടുക്കാന്‍ ഏല്പിച്ച് പിരിയുന്ന വെറും ബിരിയാണി കൂട്ടങ്ങളായി കുട്ടിയും കൂട്ടരും മാറി. ബാബരിമസ്ജിദ് പ്രശ്നം, നരെന്ദ്രന്‍ കമ്മിഷന്‍ ഇഷ്യൂ, അവസാനം ആണവകരാര്‍ പ്രശ്നം, കേന്ദ്ര സര്‍ക്കാറിന്റെ ഇസ്രായേല്‍ ബന്ധം തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. അവസാനം പറഞ്ഞ കാര്യങ്ങള്‍ ലീഗ് കേന്ദ്ര സര്‍ക്കാറിന്റെ കൂടെ മന്ത്രി പണി ചെയ്യുമ്പോള്‍ കൂടിയാണ് എന്നതാണ് ഏറെ രസകരം.

ബാബരി മസ്ജിദ് തകര്‍ച്ചയോടെ ലീഗും തകര്‍ന്നു എന്ന് പറയുന്നതാവും ശരി. അന്നും ഇന്നും ലീഗിന്റെ സന്തത സഹചാരി കോണ്‍ഗ്രസ്സ് തന്നെ. അന്ന് ലീഗ് തന്നെ രണ്ടായി പിളര്‍ന്നു. പിന്നീട് എന്‍ഡീഫും, പിഡിപിയും എല്ലാം ഉണ്ടായി സത്യത്തില്‍ ഇതെല്ലാം ലീഗിന്റെ മെലിച്ചിലിന് കാരണമായി എന്നതാണ് സത്യം. എന്നാല്‍ അതിളേറെ രസകരം ലീഗ് ഇപ്പോള്‍ ഇപ്പറഞ്ഞ എന്‍ഡീഎഫുമായും മറ്റും രഹസ്യ ബാന്ധവം തുടരുന്നു എന്നതാണ്. മുന്‍ മന്ത്രി മുനീറും കൂട്ടരും “ തീവ്രവാദത്തിനെതിരെ യുവശക്തി “ എന്ന പേരില്‍ ഒരു കാമ്പയിന്‍ നടത്തി അവസാനം അത് എന്തായെന്ന് ആര്‍ക്കും അറിയില്ല.

അമ്മയുടെ മുമ്പില്‍ വെച്ച് ഭാര്യയെ കുറ്റം പറയുകയും അറയിലെത്തുമ്പോള്‍ അമ്മയെ കുറ്റം പറയുകയും ചെയ്യുന്ന രീതിയിലേക്ക് എ.ഡി.എഫ് ബാന്ധവം എത്തിയത് ലീഗിനെ വീണ്ടും വീണ്ടും പരിഹാസ്യമാക്കുന്നു.

ലീഗിന്റെ വളര്‍ച്ചയേയും തളര്‍ച്ചയേയും മുസ്ലിം തീവ്രവാദത്തിന്റെ തെര്‍മോ മീറ്ററാക്കുന്നതിന്റെ സാംഗത്യം എത്ര ആലോചിഛിട്ടുമെനിക്ക് മനസ്സിലാവുന്നില്ല. ലീഗ് ക്ഷയിക്കുമ്പോള്‍ അങ്ങ് കര്‍ണാടക സ്റ്റേറ്റിലാണോ മാഷെ ബോംബ് പൊട്ടുന്നത്. പിന്നെ മോഡിയെ വികസനത്തിന്റെ അപ്പോസ്തലനാക്കുന്നത് അയാള്‍ ചെയ്ത വംശ ഹത്യാ ആരോപണങ്ങള്‍ക്ക് മേമ്പൊടിയായിട്ടാണ്. ഗുജറാത്തില്‍ പാലും തേനും ഒഴുകുന്നതിന്റെ കഥ ഇവിടെ വിശദീകരിക്കുന്നില്ല.

അബ്ദുള്ളകുട്ടിക്ക് എപ്പോല്‍ വേണമെങ്കിലും സിപി.എം വിട്ട് പോകാമായിരുന്നു പക്ഷെ. നിസകരിക്കാന്‍ സമ്മതിച്ചില്ല, ഹജ്ജ് ചെയ്യാന്‍ സമ്മതിച്ചില്ല എന്നൊക്കെ പറഞ്ഞ്. അവസാനം ഉള്ള ഈ പോക്ക് അയാള്‍ക്ക് നല്ല പേരല്ല സമ്മാനിച്ചിരിക്കുനത്.
അബ്ദുള്ളകുട്ടിയെ പുറത്താക്കി എന്ന വാര്‍ത്തയോട് ബെര്‍ലിന്‍ കുണ്‍ജനന്തന്‍ നായര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. “ സംഭവിക്ക്കേണ്ടത് ഏതായാലും സംഭവിച്ചു, എന്നാല്‍ അബ്ദുള്ള കുട്ടി യഥാര്‍ത്ത കമ്യൂണിസ്റ്റ് കാരനാണ് ആ ആത്മാര്‍ഥത അദ്ദേഹത്തിന് ഉണ്ട് എങ്കില്‍ ഇനി മറ്റുള്ള പാര്‍ട്ടികളുടെ പിന്നാലെ അദ്ദേഹം പോകാതിരിക്കുകയാണ് വേണ്ടത് എന്ന് “ ബെര്‍ലിന്‍ പറഞ്ഞത് അങ്ങനെ തന്നെ സംഭവിച്ചു . അബ്ദുള്ളകുട്ടി ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ തിണ്ണ നിരങ്ങുന്നു. ‘കുട്ടി’ എന്ന പേര്‍ അദ്ദേഹത്തിന്റെ പേരിന്റെ കൂടെ ഇല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇതിനേക്കാള്‍ പബ്ലിസിറ്റി കിട്ടിഒയേനെ. ചിലതെല്ലാം ഒരു കുട്ടിത്വമായി ആളുകള്‍ തള്ളുന്നു. എന്ന് സാരം.

നോട്ട് : സിപീഎം പുറത്താക്കുന്ന ഓരോരുത്തരും മാഷിന്റെ ബ്ലോഗില്‍ വീരപുരുഷന്മാരാകുന്നു എന്നതാണ് സത്യം. ഉദാഹരണം സോമനാഥ് ചാറ്റര്‍ജി .ഇപ്പോള്‍ കുട്ടി ഇനി ആരാണാവോ അടുത്തത്.”

അനില്‍@ബ്ലോഗ് said...

മാഷെ,
വിനയന്റെ കമന്റില്‍ ഡിലീറ്റണ്ട കാര്യങ്ങളൊന്നുമില്ലല്ലോ.
പിന്നെന്താ?

ഒരു കാര്യം പറയട്ടെ, താങ്കളുടെ ടെമ്പര്‍മെന്റിന് എന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ട്. ഒരുപാട് സമയം കമ്പ്യൂട്ടറിനെറ്റ് മുന്നില്‍ ഇരിക്കുന്നതിനാലാവും .

വിനയന്‍ said...

ശ്രീ.സുകുമാരന്‍ മാഷിന്റെ അറിവിലെക്ക്

എന്റെ കമ്പ്യൂട്ടറില്‍ വെച്ച് അല്‍ഭുതകുട്ടി എന്ന പേരില്‍ എന്റെ സുഹ്യത്ത് ബ്ലോഗ് ചെയ്യുന്നുണ്ട്. അത് രണ്ട് പേരും ഒരാളാണെന്ന് താങ്കള്‍ തെറ്റിദ്ദരിച്ചതില്‍ താങ്കളെ കുറ്റപ്പെടുത്തുന്നില്ല. മുമ്പ് സംഭവിച്ചത് എന്റെ ID വെച്ച് അയാള്‍ താങ്കള്‍ക്ക് ഒരു കമന്റിട്ട് ഇത് കണ്ട ഞാന്‍ ഉടനെ എന്റെ പെരിലുള്ള കമന്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു അയാള്‍ അങ്ങനെ ചെയ്യുകയും ചെയ്തു.

ഇനി പറയട്ടെ. വിനയന്‍ എന്ന ഐഡിയും അല്‍ഭുതകുട്ടി എന്ന് ഐഡിയും താങ്കളെ സംബന്ധിച്ചേടത്തോളം ഒരു അനോണി തന്നെയാണ് (ഞാന്‍ ഇങ്ങനെ ഒരു കമന്റിടുന്നതില്‍ യുക്തിയില്ല എന്നര്‍ഥം). പക്ഷെ ഞാന്‍ അവസാനം ഇട്ട കമന്റില്‍ യാതൊരു വിധ അസഭ്യമോ മറ്റോ ഇല്ല എന്നാണ് എന്റെ വിശ്വാസം. താങ്കള്‍ കമന്റിടുന്ന വ്യക്തിയെയോ അതോ കമന്റിനെയോ ഏതാണ് മുഖവിലെക്കെടുക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല.
ഏതായാലും ഈ പ്രശ്നം ഇവിടെ അവസാനിക്കട്ടെ.

Lx* said...

അബ്ദുള്ള്ക്കൂട്ടിയെ നിമിത്തമാക്കി ഒരുപാ‍ടു അഭിപ്രായങ്ങള്‍ കണ്ടു. എല്ലാം വായിച്ചു നോക്കിയില്ല. എങ്കിലും അബ്ദുല്ലക്കുട്ടിയെ വര്‍ഗ്ഗീയതയെ ചെറുക്കാനിറങ്ങിയ വീരന്‍ എന്ന നിലയില്‍ ഉയര്‍ത്തിക്കണിക്കാന്‍ ശ്രമിക്കുന്നതു അപഹാസ്യമായിത്തൊന്നുന്നു!

സ്വന്തം നാട്ടില്‍ വെരു പിടിപ്പിക്കാന്‍ കഴിയതെ വന്നപ്പൊള്‍ സ്വയം എടുത്തണിഞ്ഞ ഒരു വേഷമായേ ഇപ്പൊള്‍ അബ്ദുള്ളക്കുട്ടിയുടെ നിലപാടു മാറ്റത്തെ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളൂ ...

(തുടരാം)
ലക്ഷ്മണ്‍.

Lx* said...

ഓ! ഇങ്ങനെ ഒരു കമന്റ് എന്റേതായും ഉണ്ടു ഇതില്‍, അല്ലേ? ഇതു മിസ്റ്റര്‍ “സുകുമാരന്‍ അഞ്ചരക്കണ്ടി“ ആ‍ണു തുടങ്ങിയതു എന്നു ആദ്യം മനസ്സിലായില്ല. കാരണം, ഞാന്‍ ബ്ലോഗില്‍ ഒരു നവാഗതന്‍ ആകുന്നു! മി. സുകുമാരന്‍ ആണു എന്നെ ഇവിടേക്കു കൈപിടിച്ച് എത്തിച്ചതു എന്നു പറയാന്‍ സന്തോഷമുണ്ടു...

സുകുമരന്‍ അഞ്ചരക്കണ്ടി ഏതു കള്ളിയില്‍ ചവുട്ടി നിന്നാണു സംസാരിക്കുന്നതു എന്നു എനിക്ക് ഒരു അയിഡിയയുമില്ല. ഒരു പുരോഗമന വാദി ആവാതിരിക്കുവാന്‍ അദ്ധേഹത്തിനു കഴിയുമെന്നു എനിക്കു തോന്നുന്നില്ല! കാരണം ഒന്നമതായി അദ്ദെഹം ഒരു “അഞ്ചരക്കണ്ടി”ക്കരന്‍ ആകുന്നു എന്നതു തന്നെ! രണ്ടാമതയി അദ്ദേഹത്തിനു, അദ്ദേഹം നടന്നു വന്ന വഴിയിലുടെ കണ്ണോടിച്ചാല്‍ മറിച്ചു ചിന്തിക്കാന്‍ കഴിയുമൊ എന്നതും സന്ദേഹമാണു...

പിന്നെ, അബ്ദുല്ലക്കുട്ടിയുടെ കാര്യം: അയാള്‍ ഇപ്പോള്‍ ചിത്രത്തില്‍ എവിടെയെങ്കിലും ഉണ്ടോ, ആവോ!

രാഷ്ട്രീയം എപ്പോഴും “അവസര വാദം” തന്നെ! എങ്കില്‍ പോലും ആശയം കൈവിട്ടുപോയാല്‍ പിന്നെ എന്തു രാഷ്ട്രീയം; അതിന്റ്റെ പേര്‍ “സ്വാര്‍ത്ഥത” എന്നു മാത്രം...

ലക്ഷ്മണന്‍.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ലക്ഷ്മണേട്ടാ... രാഷ്ട്രീയം,പുരോഗമനം,ജനാധിപത്യം, വ്യക്തി, സമൂഹം,ജീവിതം,പൌരധര്‍മ്മം,ജനപക്ഷരാഷ്ട്രീയം എന്നിങ്ങനെ നിരവധി കാര്യങ്ങളെക്കുറിച്ചു എനിക്ക് സംസാരിക്കാനുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഞാന്‍ ഏതാനും ദിവസങ്ങളിലേക്ക് ബ്ലോഗില്‍ നിന്നും ഓണ്‍ലൈനില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. വീണ്ടും കാണാമല്ലൊ.

ഏകാന്തപഥികന്‍ said...

പ്രിയ സുകുമാരേട്ടന്‍, ഞാനും ഒരു അഞ്ചരക്കണ്ടിക്കാരന്‍ ആണു..താങ്കളുടെ പോസ്റ്റുകള്‍ വായിക്കാറുണ്ടു..ആശയപരമായി ഞാന്‍ താങ്കളുമായി യോജിക്കുന്നു.
രാജ്യത്തെ ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കേണ്ട ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ടികളും നാറിയ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് രാജ്യത്തിന്റെ അസ്തിത്വം തന്നെ അപകടത്തിലക്കുകയാണു.ഇവര്‍ക്ക് രാജ്യത്തെക്കളെറെ തങ്ങളുടെ പിന്നില്‍ അണികളുടെ എണ്ണം കൂട്ടുക എന്ന ഒരു ലക്ഷ്യമെ ഉള്ളൂ.നമ്മുടെ ജനാധിപത്യവ്യവസ്തിതിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ മുന്‍പന്തിയില്‍ നില്‍ക്കേണ്ടവര്‍ തന്നെയാണ് ഇത്തരം നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

V.B.Rajan said...

സുകുമാരേട്ടാ,

പഞ്ചാബില്‍ ഭിദ്രന്‍വാലായ്ക്ക് പിന്തുണ നല്‍കി വളര്ത്തികൊണ്ടുവന്നതില്‍ പ്രധാന പങ്കു വഹിച്ചത് കോണ്ഗ്രസ്സാണന്നു കേട്ടിട്ടുണ്ട്. അകാലികളെ തളര്‍ത്താന്‍ വേണ്ടി സ്വീകരിച്ച ഒരു നടപടിയായിരുന്നു ഇത്. അതുപോലെ മുസ്ലിം പ്രീണനത്തിനും അവര്‍ പിന്നിലല്ല. അടുത്ത നാളില്‍ മദ്രസ്സ ബിരുദം സര്‍ക്കാര്‍ ഉദ്യോഗങ്ങങ്ങള്‍ക്ക് പരിഗണിക്കാം എന്ന പ്രഖ്യപനവും കേന്ദ്ര സര്‍ക്കാര്‍ നടത്തി. ഇന്നത്തെ കോണ്ഗ്രസ് വര്ഗീയതെക്കെതിരെ നിലകൊള്ളുന്നു എന്ന താങ്കളുടെ വീക്ഷണം ശരിയാണന്നു തോന്നുന്നില്ല.

പഥികന്‍ said...

സുകുമാരേട്ടാ,

താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണയോജിപ്പാണ് എനിക്കുള്ളതു. ഒരുപാട് പോരാഴ്മകളുണ്ടെങ്കിലും നമ്മുടെ നാടിനെ ഒന്നായി കാണാന്‍ കഴിയുന്ന ഒരേയൊരു പ്രസ്ഥാനം കോണ്‍ഗ്രസ്സാണ്. എല്ലാ ജനവിഭാഗങളേയും ഒന്നിച്ചു നിര്‍ത്താന്‍ കഴിയുന്നതും, വിഭാഗീയതകുറഞതുമായ പ്രസ്ഥാനവും അതു തന്നെ. ജാതി-മത-വര്‍ഗ്ഗ-ഭാഷ എന്നിവയുടെ പേരിലല്ലാതെ നിലനില്‍ക്കുന്ന ഏക പ്രസ്ഥാനവും അതു മാത്രമല്ലെ? ജാതി-മത-വര്‍ഗ്ഗ-ഭാഷ എന്നീ സങ്കുചിത ചിന്തകള്‍ നമ്മുടെ സമൂഹത്തില്‍ വേരോടിയതിന്റെ ഫലമായും, ആ പ്രസ്ഥാനത്തിലെ ചില നേതാക്കളുടെ മനസ്സില്‍ അവ നില നില്‍ക്കുന്നതിന്റെ ഫലമായും ചില കോട്ടങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും നമുക്കു ആശ്രയിക്കാന്‍ പറ്റുന്ന മറ്റൊരു പ്രസ്ഥാനം ഇന്നില്ല. മൃദു ഹിന്ദുത്വവും, ന്യൂനപക്ഷ പ്രീണനവും, അമേരിക്കന്‍ ചായ്‌വും, സോവിയറ്റ്ചായ്‌വും, മുതലാളിത്തപ്രീണനവും എല്ലാം ആരോപിക്കപ്പെടുന്നതു തന്നെ അതിന്റെ മേന്മയല്ലെ? നമ്മുടെ നാനാത്വത്തിലെ ഏകത്വം പോലെ.

കഴിഞ യു.പി.എ സര്‍ക്കാരിന്റെ ‘ദേശീയ തൊഴിലുറപ്പു പദ്ധതിയും‘, ‘വിവരാവകാശ നിയമവും‘ മതിയാകും ഇനിയൊരിക്കല്‍കൂടി അവരെ തെരഞെടുക്കാനുള്ള യോഗ്യതക്കായ്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ ഇര്‍ഷാദ് (പഥികന്‍), കമന്റിന് നന്ദി. ഞാന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനവും വന്ന് ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞ(അതെന്തായാലും സംഭവിക്കുമല്ലൊ)ചെയ്യുന്നവരെ ബ്ലോഗില്‍ നിന്നും രാഷ്ട്രീയമായ ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. അത്കൊണ്ടാണ് മേലെ കമന്റ് എഴുതിയ രാജന് പോലും മറുപടി എഴുതാതിരുന്നതും പുതിയ പോസ്റ്റ് ഇടാതിരുന്നതും. വയ്യ,തെരഞ്ഞെടുപ്പ്കാലജ്വരം സന്നിവേശിച്ച് ആളുകള്‍ പറയുന്നതിനനുസരിച്ച് മനസ്സിനെ അസ്വസ്ഥമാക്കാന്‍ ഇനി കഴിയില്ല. കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നിയോഗം പോലെയാണ് ആളുകള്‍ രാഷ്ട്രീയം പറയുന്നത്. അത്കൊണ്ട് ഒന്നും മിണ്ടാതിരിക്കുന്നതാണ് ഇലക്‍ഷന്‍ കാലത്ത് നല്ലത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ നിലവില്‍ വരണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ ഒന്നും പ്രവചിക്കാന്‍ കഴിയില്ല. പ്രാദേശികപ്പാര്‍ട്ടികള്‍ക്ക് മുന്‍‌തൂക്കമുള്ള പാര്‍ലമെന്റ് വരാനാണ് സാധ്യത കാണുന്നത്. കാത്തിരുന്ന് കാണാം.

ജനശക്തി ന്യൂസ്‌ said...
This comment has been removed by the author.
ജനശക്തി ന്യൂസ്‌ said...

പൊന്നാനിയില്‍ യു ഡി എഫ് ജയിക്കേണ്ടത് വര്‍ഗ്ഗിയ വാദികളുടെ ആവശ്യമാണ്,ഭികരവാദികളുടെ ആവശ്യമാണ്.സാമ്രാജിത്തത്തിന്റെ ആവശ്യമാണ്

മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനംകൊണ്ടും വംശവെറിയുടെ കാടന്‍ നടപടികള്‍കൊണ്ടും കണ്ണില്‍ച്ചോരയില്ലാത്ത കൂട്ടക്കുരുതികള്‍കൊണ്ടും ലോകത്ത് ഏറ്റവും ക്രൂരമായി പെരുമാറുന്ന രാഷ്ട്രമായ ഇസ്രേയലിനെ അനുകൂലിക്കാന്‍ ലീഗിന്റെ സാന്നിധ്യം പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ്സിന്ന് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇസ്രേയലിനെ അനുകൂലിക്കുന്നവര്‍, അമേരിക്കന്‍ സാമ്രാജിത്തെ അനുകൂലിക്കുന്നവരൊക്കെ യു ഡി എഫിനെ സഹായിക്കും

ഇന്ന് കമ്മിഷന്റെ കാര്യത്തില്‍ വിശ്വാസിക്കാവുന്ന പാര്‍ട്ടണര്‍ ഇസ്രേയലാണ് . മന്‍മോഹന്‍ സിങ് ഗവമെന്റും ഇസ്രയേല്‍ എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രിയുമായി ഒപ്പുവച്ച മിസൈല്‍വാങ്ങല്‍ കരാറിലെ അഴിമതിയുടെ കഥകള്‍ അറിഞ്ഞില്ലേ ?. പതിനായിരം കോടിരൂപയുടെ മിസൈല്‍ വാങ്ങാന്‍ ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ടെന്നും അതില്‍ 600 കോടിരൂപ കമീഷനായി പോയെന്നുമാണ് വാര്‍ത്ത വന്നത്. ഇതില്‍ ലീഗിന്ന് എത്ര കിട്ടി
ഇസ്രയേലിന്റെ ആയുധങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ന് ഇന്ത്യ . അതില്‍ എത്ര കമ്മിഷന്‍ അഹമ്മദ് കൈപറ്റിയെന്ന് അറിയാന്‍ ജനങള്‍ക്ക് താല്പര്യമുണ്ട്.
ഏഴുവര്‍ഷത്തിനിടയില്‍ യുഎന്‍ കണക്ക് പ്രകാരം അയ്യായിരത്തിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ നിരപരാധികളാണ് പാലസ്തീനില്‍ പിടഞ്ഞുമരിച്ചത്. ഇതിന്റെ പാപക്കറ‌യുമായിട്ടാണ് അഹമ്മദും ലീഗും ഇന്ന് വോട്ട് ചൊദിക്കുന്നത്
കേരളത്തിലെ സാധാരണക്കാര്‍ ആരോടൊപ്പമാണ്-പലസ്തീനില്‍ ഏതുനിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയോടെ കഴിയുന്ന മനുഷ്യര്‍ക്കൊപ്പമോ, അടങ്ങാത്ത ചോരക്കൊതിയുമായി കഴുകന്‍കണ്ണുകളോടെ പലസ്തീനെ വലംവയ്ക്കുന്ന ഇസ്രയേലിനൊപ്പമോ? ഇസ്രയേലിനെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനൊപ്പമോ ഉശിരന്‍ സാമ്രാജ്യവിരുദ്ധപോരാട്ടം നയിക്കുന്ന ഇടതുപക്ഷത്തിനൊപ്പമോ?
സുകുമാരന്‍ അഞ്ചരക്കണ്ടി അടക്കമുള്ള സാമ്രാജിത്ത ദാസന്മാര്‍ക്ക് എന്നും ഇടതുക്ഷത്തൊട് പുച്ഛമാണ്. നാട്ടില്‍ നടക്കുന്ന മാറ്റങള്‍ ഒരിക്കലും ഇവര്‍ക്ക് പ്രശ്നമാകാറില്ല. ഇവര്‍ക്ക് മതേതരത്തമോ മനുഷ്യത്തമോ പ്രശ്നമല്ല ബാബരി മസ്ജിത് പൊളിച്ചതോ ഗുജറാത്തിലോ ഒറിസ്സയിലോആയിരങളെ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ ഹിന്ദു വര്‍ഗ്ഗിയവാദികള്‍ കൊന്നൊടുക്കിയതോ പ്രശ്നമല്ല.‍ ഇവര്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ കടുത്ത കമ്മ്യുണിസ്റ്റ് വിരോധം പിന്നെ സാമ്രാജിത്ത ദാസ്യവും