Links

വി.എസ്സിന് ഇനി പ്രസക്തിയില്ല !

ശരിയായ കാര്യങ്ങള്‍ നടപ്പാക്കാനുള്ളതല്ല, അത് സ്വപ്നജീവികളെ മോഹിപ്പിക്കാനുള്ളത് മാത്രമാണ് എന്ന് ഞാന്‍ മുന്‍പ് തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അത്കൊണ്ടാണ് കമ്മ്യൂണിസം ഒരിക്കലും ലോകത്ത് നടപ്പില്‍ വരില്ല എന്ന് ഞാന്‍ തറപ്പിച്ച് പറയാന്‍ കാരണം. കമ്മ്യൂണിസ്റ്റ് കാര്‍ ആരെങ്കിലും ഇപ്പോഴും സോഷ്യലിസവും കമ്മ്യൂണിസവും നടപ്പില്‍ വരുമെന്നു കരുതുന്നുണ്ടെങ്കില്‍ അത് സ്വപ്നങ്ങള്‍ നിരോധിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പറയുന്നത് ഇന്ത്യയിലെ മറ്റനേകം പാര്‍ട്ടികളെ പോലെ ഒരു പാര്‍ട്ടി മാത്രമാണ്. പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതിന് അനുകൂലമായ ഒരു സാമൂഹ്യമനസ്സ് നിലവിലുണ്ട്. ഞാന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടേ പറ്റൂ എന്ന ബോധമാണ് അത്. ആളുകള്‍ക്ക് എന്തിനെയെങ്കിലും ഇഷ്ടപെടണമെങ്കില്‍ മറ്റെന്തിനെയെങ്കിലും വെറുത്തേ പറ്റൂ. ഇഷ്ടവും വെറുപ്പും, ഒന്ന് നിലനില്‍ക്കണമെങ്കില്‍ അതിന് വിരുദ്ധമായ മറ്റൊന്ന് ഉണ്ടാവണം. ആരെയെങ്കിലും എന്തിനെയെങ്കിലും മനുഷ്യര്‍ക്ക് ഇഷ്ടപ്പെട്ടേ പറ്റൂ. അത് കഴിയണമെങ്കില്‍ എന്തിനെയെങ്കിലും വെറുക്കുകയും വേണം. ഈ വെറുക്കാനുള്ള വാസനയാണ് ആളുകളെ ഒരു പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്തുന്ന ഘടകം. വെറുപ്പിനെ ആര് ഏറ്റവും അധികം ഉത്തേജിപ്പിക്കുന്നുവോ അയാള്‍ അണികള്‍ക്ക് പ്രിയങ്കരനായ നേതാവാകും. അങ്ങനെയാണ് രാഷ്ട്രീയത്തില്‍ നേതാക്കള്‍ ഉണ്ടാകുന്നത്. നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ അവരുടെ വാക്കുകളും ശരീരഭാഷയും ഏറ്റവും ഉച്ചസ്ഥായിയില്‍ വെറുപ്പ് പ്രക്ഷേപിക്കുമ്പോഴാണ് അണികള്‍ ആവേശഭരിതരായി കൈയ്യടിക്കുക.

അച്യുതാനന്ദന്‍ ചില മൂല്യങ്ങള്‍ക്കും ശരികള്‍ക്കും വേണ്ടി നിലകൊണ്ട നേതാവാണെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ പോലും സമ്മതിക്കും. എന്നാല്‍ വെറുപ്പ് പ്രസരിപ്പിച്ച് കൊണ്ട് തന്നെയാണ് അദ്ദേഹവും അണികള്‍ക്ക് ആരാധ്യനായിരുന്നത്. അത്കൊണ്ടാണ് അദ്ദേഹത്തിന്റെ വയല്‍ നിരത്തല്‍ വിരുദ്ധസമരം വെട്ടിനിരത്തല്‍ സമരാഭാസമായി എല്ലാവരുടെയും വെറുപ്പ് പിടിച്ചുപറ്റിയത്. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത അണികളോ കാര്‍ഷികകേരളമോ തിരിച്ചറിഞ്ഞില്ല. ഒരു പ്രദേശത്ത് ജീവിയ്ക്കുന്നവര്‍ക്ക് , അവര്‍ ആഹരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കാനുള്ള മണ്ണ് വേണ്ടേ? അരിയാണ് കേരളീയന്റെ പ്രധാന ആഹാരം. അപ്പോള്‍ ഒരു നിശ്ചിത വിസ്തൃതിയില്‍ വയലുകള്‍ കേരളത്തില്‍ സംരക്ഷിക്കപ്പെടേണ്ടേ? വി.എസ്സിന്റെ നിലപാടുകള്‍ അത് വയല്‍ സംരക്ഷണത്തിന്റെ കാര്യത്തിലായാലും,സ്ത്രീപീഢനങ്ങളുടെയും, അഴിമതിയുടെയും, ഭൂമാഫിയയുടെയും ഒക്കെ കാര്യങ്ങളിലായാലും ശരിയുടെ പക്ഷത്തായിരുന്നു. അത്കൊണ്ടാണ് അവയൊന്നും ഫലവത്താകാതെ പോയത്.

വി.എസ്സിന്റെ മുന്‍പില്‍ എല്ലാ വഴികളും എന്നെന്നേക്കുമായി അടഞ്ഞു എന്നതാണ് കേരള രാഷ്ട്രീയത്തിലെ ഒടുവിലത്തെ സ്ഥിതിവിശേഷം. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരും എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിസ്സഹായത ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഒരു പ്രായോഗികരാഷ്ട്രീയക്കാരന്‍ കൂടിയായ അദ്ദേഹം ഒരു എം.വി.ആറോ, ഗൌരിയമ്മയോ ആകാന്‍ തയ്യാറല്ല. കേരളരാഷ്ട്രീയത്തില്‍ അതിനപ്പുറമൊന്നും ആകാന്‍ കഴിയില്ല എന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പിണറായിയെ എക്കാരണം കൊണ്ടും ഒഴിവാക്കാന്‍ കഴിയില്ല. കൈരളി ചാനല്‍ തൊട്ട് ഇന്ന് കാണുന്ന ആസ്ഥി മുഴുവനും പാര്‍ട്ടിക്ക് സമ്പാദിക്കാനായത് പിണറായിയുടെ സംഘാടകപാടവം കൊണ്ടാണ്. ആ ശൈലിയെ എതിര്‍ക്കുന്നവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഒരു പിടി സ്വപ്നജീവികളും പിന്നെ രാഷ്ട്രീയമായി സി.പി.എം. വിരോധം ഉള്ളവരും മാത്രമാണ്. അങ്ങനെ വി.എസ്സ്. പ്രതിഭാസം കേരളരാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയോ കാലഹരണപ്പെടുകയോ ചെയ്യുകയാണ്. സ്വപ്നജീവികള്‍ക്ക് ലാല്‍ സലാം!

6 comments:

tom said...

This is the change from `parippuvada to chicken biriyani` and ` kadathinna to A/C flat ` . Most of cammunists want chicken biriyani. `Nanam kettu panam undakkiyal nanakkede aa panam mattikkollum.

Lal salam

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വളരെ ലളിതമാണു കാര്യങ്ങൾ..പാർട്ടി നിലപാടു മായി ഒത്തു പോകുന്നവർക്ക് പാർട്ടിയിൽ തുടരാം..അല്ലാത്തവർക്കു സുകുമാരൻ ചേട്ടനെപ്പോലെയൊക്കെ ഒരു “നിഷ്‌പക്ഷ” മുഖം മൂടി അണിഞ്ഞു ജീവിതകാലം മുഴുവൻ പാർട്ടിയെ “ഉപദേശിച്ചും,വിമർശിച്ചും” നടക്കാം..ആരും തിരിഞ്ഞു നോക്കാനുണ്ടാവില്ലെങ്കിലും!

അഴിമതിയ്ക്കെതിരായ പോരാട്ടം പാർട്ടിയുടെ പോരാട്ടമാണു.കഴിഞ്ഞ കാലങ്ങളിൽ വി.എസ് നയിച്ച ഓരോ സമരവും പാർട്ടി തീരുമാനങ്ങളായിരുന്നു, “വെട്ടി നിരത്തൽ സമരം “ ഉൾ‌പ്പെടെ.അഴിമെതിയ്ക്കെതിരായ പോരാട്ടങ്ങൾ മുഴുവൻ പാർട്ടിയാണു നടത്തിയത്..എല്ലാ കേസുകളും കോടതിയിൽ പൊരുതിയത് പാർട്ടിയാണു.അല്ലാതെ വി.എസി ന്റെ വീട്ടിലെ തേങ്ങാ വിറ്റ പണം കൊണ്ടൊന്നുമല്ലല്ലോ അതൊക്കെ ചെയ്തത്.അതു കൊണ്ട് തന്നെ അതൊക്കെ ഒറ്റയ്ക്കാണു ചെയ്തത് എന്ന് വി.എസ് പോലും അവകാശപ്പെടില്ല.അഥവാ അവകാശപ്പെട്ടാലും നിങ്ങളെപ്പോലെ ചിലർക്ക് അതു പൊക്കിക്കൊണ്ട് നടക്കാം എന്നുള്ളതല്ലാതെ പാർട്ടിക്കാര്യങ്ങൾ അറിയുന്ന ആരും വിശ്വസിയ്ക്കില്ല.അന്നു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമ സഭയ്ക്കുള്ളിൽ പൊരുതിയതിന്റെ നേതൃത്വം വി.എസിൽ വന്നു ചേർന്നു.അഴിമതിയ്ക്കെതിരെപൊരുതുന്നത് വി.എസ് മാത്രം എന്നു വരുത്തി തീർക്കാൻ ശ്രമിയ്ക്കുന്നവർ, വെട്ടി നിരത്തൽ പോലുള്ള പ്രശ്നങ്ങളിൽ വി,എസ് ഉത്തരാവാദിത്വം ഏറ്റെടുക്കണമെന്നു പറയുന്നുമില്ല.ലക്ഷ്യം വ്യക്തമാണ്.എന്തായാലും ഈ കെണിയിൽ വി.എസ്സ് വീണു പോയാൽ അതു വ്യക്തിപരമായി അദ്ദേഹത്തിനു ഉണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമായിരിയ്ക്കും.കേരളത്തിന്റെ മണ്ണിൽ ആരും തിരിഞ്ഞു നോക്കാനില്ലാതെ അവസാനിയ്ക്കാനുള്ള ഒരു ദുര്യോഗം...

അതു ഉണ്ടാവില്ല എന്ന് ആശിയ്ക്കാം..!

ചങ്കരന്‍ said...

നിഷ്പക്ഷമായി കാര്യങ്ങള്‍ എഴുതിയിരിക്കുന്നു.
ശരിയുടെ ഭാഗത്താണെങ്കില്‍ കൂടി, സംഘാടകപാടവവും കാര്യപ്രാപ്തിയും കുറഞ്ഞ ഒരു നേതാവാണ്‌ വി എസ് എന്നു പറഞ്ഞാല്‍ തെറ്റാകുമോ? ഈ കഴിഞ്ഞ മൂന്നു വര്‍ഷക്കാലം പബ്ലിസിറ്റി സ്റ്റണ്ടിനല്ലാതെ മറ്റെന്തിനെങ്കിലും അദ്ദേഹം പ്രാധാന്യം കല്പിച്ചിട്ടുണ്ടോ??

Manikandan said...

സുകുമാരേട്ടാ വി എസ്സിനെപ്പോലുള്ള നേതാക്കൾക്ക് പ്രസക്തിയില്ലെന്നു തീർത്തുപറയാൻ സാധിക്കില്ല എന്നതാണ് എന്റെ അഭിപ്രായം. പാർട്ടിഘടകങ്ങളിലെ ചർച്ചകളിൽ മാത്രം ഒതുങ്ങുമായിരുന്ന പല വിഷയങ്ങളും പൊതുജനങ്ങൾക്കിടയിൽക്കൂടി ചർച്ചാവിഷയമാക്കാൻ അദ്ദേഹത്തിന്റെ പല പ്രവൃത്തികളും സഹായിച്ചു എന്നു വേണം കരുതാൻ. അദ്ദേഹം തുടങ്ങിവെച്ച പല ചർച്ചകളും പൊതുവിൽ പ്രതീക്ഷിച്ച ഫലം കണ്ടില്ലെങ്കിലും പല വിഷയങ്ങളിലും സമഗ്രമായ ചർച്ചകൾക്ക് അത് വഴിവെച്ചിട്ടുണ്ട്. ഫാരിസ് അബൂബക്കർ, ബോണ്ട്, രവീന്ദ്രൻ പട്ടയങ്ങളിൽ വിവിധ രാഷ്‌ട്രീയ പാർട്ടികൾക്കായി എടുത്ത വഴിവിട്ട തീരുമാനങ്ങൾ, കൈയ്യേറ്റത്തിന്റെ വിവിധ മുഖങ്ങൾ എന്നിങ്ങനെ അദ്ദേഹത്തിലൂടെ ചർച്ചചെയ്യപ്പെട്ട വിഷയങ്ങൾ നിരവധിയാണെന്നു ഞാൻ വിശ്വസിക്കുന്നു.

ജ്വാല said...

ആരോപണവിധേയര് മന്ത്രി സഭയില് തുടരുവാന് അനുവദിക്കുകയില്ല എന്നു വി.എസ്. ആരംഭത്തില് തന്നെ നയം വ്യക്തമാക്കിയിരുന്നു.അതുപ്രകാരം പലര്ക്കും മന്ത്രികസേര നഷ്ടമാവുകയും ചെയ്തു.എന്നാല് പാര്ട്ടി സെക്രട്ടറിക്ക് എതിരെ ആരോപണവും സി.ബി..ഐ റിപ്പൊര്ട്ടും വന്നപ്പോള് പാര്ട്ടി നയം മാറ്റി.പിണറായി ചെയ്തതു വ്യക്തിപരമായ നേട്ട്ത്തിനു മാത്രമല്ല പാര്ട്ടിയുടെ അഭിവൃദ്ധിക്കും വേണ്ടിയാണെന്നു പി.ബി..അങനെയെങ്കില് അല്പം അഴിമതി ചെയാമെന്നു.അല്ലേ?

tom said...

If majority is correct mody also correct. The details of lavalin available here http://snclavalin.blogspot.com.
You can support or oppose the lavelin contract. Becouse our democracy allowed that. I don`t like to believe Pinarai make any personnel benifit. But the fact is kerala lost 275 Crs.
Supporting PSU is the duty of congress. We will support the poor Lavalin. Dont worry the people of kerala we will make a statement after 20 years that `IT WAS A MISTAKE OF PARTY WE WILL DISCUSS THE MATTER AND RESOLVE IT.

Lalsalam