സൈദ് പര്‍വേശിന്റെ ജീവന്‍ രക്ഷിക്കുക !


അഫ്‌ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് താലിബാന്‍ ഭരണമല്ല . ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ ജനാധിപത്യഭരണമാണ് ഇപ്പോള്‍ അവിടെ നിലവിലുള്ളത് . കര്‍സായി ഒരു പരിഷ്കൃത ഭരണാധികാരിയായാണ് ലോകം മുഴുക്കെ അറിയപ്പെടുന്നത് . എന്നിട്ടും അവിടത്തെ ഒരു മതക്കോടതി 23 വയസ്സുള്ള ഒരു ജേര്‍ണ്ണലിസം വിദ്യാര്‍ത്ഥിയെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു . ഇന്റര്‍നെറ്റില്‍ നിന്ന് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഡൌണ്‍‌ലോഡ് ചെയ്ത് എടുത്തു എന്നും അത് സഹപാഠികളെ കാണിച്ചു എന്നും , അവരുടെ പരാതി പ്രകാരം മതക്കോടതി ശിക്ഷ വിധിച്ചു എന്നോ മറ്റോ ആണ് വാര്‍ത്തകള്‍ . കര്‍സായി ഇതില്‍ ഇടപ്പെട്ട് ആ യുവാവിന്റെ ജീവന്‍ രക്ഷിക്കണം എന്ന മുറവിളി ലോകത്തിന്റെ പല ഭാഗത്ത് നിന്ന് ഉയരുന്നുണ്ട് .
ആ യുവാവിന്റെ ജീവന്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഇ-പെറ്റീഷണില്‍ എല്ലാവരും ഒപ്പിടേണ്ടതാണ് . അത്രയും സഹജീവിസ്നേഹം നമുക്കും കാണിക്കാമല്ലോ !
കൂടുതല്‍ വായനക്ക് :

2 comments:

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

സെയിദ് പര്‍വേശ് എന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഇ-പെറ്റീഷണില്‍ എല്ലാവരും ഒപ്പിടേണ്ടതാണ് . അത്രയും സഹജീവിസ്നേഹം നമുക്കും കാണിക്കാമല്ലോ !

ഏ.ആര്‍. നജീം said...

ഈ വാര്‍ത്ത ഒരു പോസ്റ്റായി ഏതോ ബ്ലോഗില്‍ ഞാന്‍ വായിച്ചതോര്‍ക്കുന്നു...

ദൈവം രക്ഷിക്കട്ടെ