Links

ഇങ്ങിനെയൊരു തെങ്ങ് ആരെങ്കിലും കണ്ടിട്ടുണ്ടോ ?



ഈ തെങ്ങിന്റെ ചിത്രം എനിക്ക് ഒരു സുഹൃത്ത് മെയിലില്‍ അയച്ചു തന്നതാണ് . തെങ്ങിന് ശാഖകളുണ്ടാവില്ല എന്നാണ് നമ്മള്‍ പഠിച്ചു വെച്ചിട്ടുള്ളത് . ആദ്യമായി കണ്ടത് കൊണ്ട് ഈ ചിത്രം എന്നെ അത്ഭുതപ്പെടുത്തി . എന്നാല്‍ പിന്നെ ഈ അത്ഭുതം മറ്റ് സുഹൃത്തുക്കളുമായും പങ്കിടാമെന്ന് കരുതി ഇവിടെ പോസ്റ്റുകയായിരുന്നു . ഈ പോസ്റ്റ് കണ്ട നിഷ്ക്കളങ്കന്‍ എഴുതിയ കമന്റില്‍ ഇതേ പോലെ തെങ്ങിന്റെ ചിത്രം ഉള്ള കോക്കനട്ട് ഫ്രീക്സ് എന്ന ബ്ലോഗിന്റെ ലിങ്ക് തന്നു . നോക്കിയപ്പോള്‍ ആ ബ്ലോഗില്‍ ഉള്ള ചിത്രം തന്നെയാണിതെന്ന് മനസ്സിലായി . അത് മനസ്സിലായപ്പോള്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാമെന്നാണ് ആദ്യം വിചാരിച്ചത് . പക്ഷെ തെങ്ങുകളെപ്പറ്റിയും തേങ്ങകളുടെ അത്ഭുതകരമായ ആകൃതികളെപ്പറ്റിയും വിവരം തരുന്ന ആ ബ്ലോഗിനെ പറ്റിയുള്ള വിവരം മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാവുമല്ലോ എന്ന് കരുതി ഈ പോസ്റ്റ് നിലനിര്‍ത്തുന്നു .

നിഷ്ക്കളങ്കന് നന്ദി !

ഒരു വായനക്കാരന്‍ അനൂപ് ഇങ്ങിനെ പറയുന്നു :

പടമെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്, ഒരു തെങ്ങിനെക്കുറിച്ച് വിവരം തരാം. എറണാകുളത്തുനിന്നും വൈക്കത്തേക്ക് പോകുന്ന വഴിയില്‍, കോട്ടയം വൈക്കം റോഡുകള്‍ തിരിയുന്ന ഒരു ജംങ്ഷനുണ്ട്. അവിടെനിന്നും അല്‍പദൂരം വൈക്കത്തേക്ക് തന്നെ പോകുമ്പോള്‍ ഇടതുവശത്തായി ഇത്തരമൊരു തെങ്ങുകാണാം. ക്യാമറയുള്ള എറണാകുളം ബ്ലോഗേഴ്സ് ആരെങ്കിലും ഒന്ന് പടമെടുത്താല്‍ നന്നായിരുന്നു...

(കടപ്പാട് :http://coconutfreaks.blogspot.com/)

18 comments:

chithrakaran ചിത്രകാരന്‍ said...

ശാഖകളുള്ള തെങ്ങ് അസ്സലായിരിക്കുന്നു.ബ്ലൊഗിലൂടെ ജനം മുഴുവന്‍ കാണട്ടെ.ചിത്രം പൊസ്റ്റിയതിനു നന്ദി.

aneel kumar said...

ഇത്രയധികം ശിഖരങ്ങള്‍! അതിശയം തന്നെയാണ്.
ഇവിടെ അടുത്ത് മൂന്നു ശിഖരങ്ങളുള്ള തെങ്ങുണ്ട്. അതിന്റെ തന്നെ മറ്റൊരു ചിത്രം.

ശ്രീലാല്‍ said...

അത്ഭുതപ്പെടുത്തുന്ന തെങ്ങ്. പോസ്റ്റിയതിനു നന്ദി സുകുമാരേട്ടാ.

ഇപ്പൊഴാണ് നമ്മുടെ നാടു ശരിക്കും കേരം ‘തിങ്ങും’ കേരളനാടായത് അല്ലേ.. :)

പ്രയാസി said...

ഹോ!
എന്താ ഈ കാണുന്നത്..
പോസ്റ്റിനു നന്ദി ചേട്ടാ...

Unknown said...

കണ്ടിട്ടുണ്ട് - എന‍്.എച്‌ 47-ല്‌ ഹരിപ്പാടിനും കായങ്കുളത്തിനും ഇടയ്ക്ക് കാഞ്ഞൂര്‍ അമ്പലത്തിനടുത്തൊരു വീട്ടില്, [ബസ്സേലിരുന്നാല് കാണാമായിരുന്നു, റോട്ടിന്റെ പടിഞ്ഞാറു ഭാഗത്തായി] മൂന്ന്‌ ശാഖകളുള്ള തെങ്ങുണ്ടായിരുന്നു. (ഈയടുത്ത് അവരത് വെട്ടിക്കളഞ്ഞു എന്നു്‌ തോന്നുന്നു..)

Mr. K# said...

പോസ്റ്റിയതിനു നന്ദി മാഷേ

Sethunath UN said...

അത്ഭുതം തന്നെ. സൃഷ്ടിയുടെ വികൃതിക‌ള്‍.
കോക്കനട്ട് ഫ്രീക്സ് എന്ന ബ്ലോഗില്‍ ഇതേ തെങ്ങിനേപ്പറ്റി പറഞ്ഞിരിയ്ക്കുന്നു. പിന്നെ ഇവിടെയും. പക്ഷേ ഇതിന്റെ യഥാ‌ര്‍ത്ഥ സ്ഥലം അറിയില്ല എന്നാണ് അവ‌ര്‍ പറയുന്നത്.

ചങ്ങനാശ്ശേരിയില്‍ എവിടെയാണിതെന്ന് അറിയാന്‍ കഴിയുമോ ആവോ?

Unknown said...

പ്രിയപ്പെട്ട നിഷ്ക്കളങ്കന്‍ , ലിങ്ക് തന്നതിന് വളരെ നന്ദി . കോക്കനട്ട് ഫ്രീക്റ്റ് എന്ന ബ്ലോഗില്‍ ഉള്ള അതേ തെങ്ങിന്റെ ചിത്രം തന്നെയാണിതും . ഈ പോസ്റ്റ് ഡിലീറ്റ് ചെയ്താലോ എന്ന് ഒരു നിമിഷം ഞാന്‍ ആലോചിച്ചു . പിന്നെ ആ വിവരം കൂടി ചേര്‍ത്ത് പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യാമെന്ന് വിചാരിച്ചു .

Sethunath UN said...

ഡിലീറ്റ് ചെയ്യരുത് മാഷേ. ചങ്ങനാശ്ശേരിയില്‍ ആണിതെങ്കില്‍ ഇനി നാട്ടില്‍ പോകുമ്പോ‌ള്‍ കൂടുത‌ല്‍ പടങ്ങളെടുക്കാമ‌ല്ലോ എന്നു കരുതിയാണ്.

Unknown said...

ചിത്രകാരന്‍ ,
ശ്രീലാല്‍ ,
പ്രയാസി,
ഏവൂരാന്‍,
കുതിരവട്ടന്‍,
അഭിപ്രായങ്ങള്‍ക്ക് നന്ദി..

അനില്‍ , ലിങ്ക് തന്നതിന് നന്ദി ....

നിഷ്ക്കളങ്കന്‍ , അങ്ങിനെയൊരു തെങ്ങ് ചങ്ങനാശ്ശേരിയില്‍ ഉണ്ടാവാന്‍ വഴിയില്ല ...

NAD said...

പടമെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്, ഒരു തെങ്ങിനെക്കുറിച്ച് വിവരം തരാം.

എറണാകുളത്തുനിന്നും വൈക്കത്തേക്ക് പോകുന്ന വഴിയില്‍, കോട്ടയം വൈക്കം റോഡുകള്‍ തിരിയുന്ന ഒരു ജംങ്ഷനുണ്ട്. അവിടെനിന്നും അല്‍പദൂരം വൈക്കത്തേക്ക് തന്നെ പോകുമ്പോള്‍ ഇടതുവശത്തായി ഇത്തരമൊരു തെങ്ങുകാണാം. ക്യാമറയുള്ള എറണാകുളം ബ്ലോഗേഴ്സ് ആരെങ്കിലും ഒന്ന് പടമെടുത്താല്‍ നന്നായിരുന്നു...

Unknown said...

അനൂപ് പറഞ്ഞത് നിഷ്ക്കളങ്കനും , പിന്നെ ഏറണാകുളം ബ്ലോഗ്ഗേര്‍സും ശ്രദ്ധിക്കുമെന്ന് കരുതുന്നു ....

അങ്കിള്‍ said...

:)

ഗിരീഷ്‌ എ എസ്‌ said...

അതിശയം
അത്ഭുതം...
സുകുമാരേട്ടാ..
അഭിനന്ദനങ്ങള്‍

അഭിലാഷങ്ങള്‍ said...

അതുകൊള്ളാമല്ലോ..

ഇനിയിപ്പോ, ശാഖകളുള്ള വൃക്ഷങ്ങളുടെ പട്ടികയില്‍ തെങ്ങും കൂടി ഉള്‍പ്പെടുത്തി ടീച്ചര്‍മ്മാര്‍ക്ക് പഠിപ്പിക്കേണ്ടി വരുമല്ലോ? ചിലപ്പോള്‍ കുട്ടികള്‍ തെളിവുമായി വന്നാലോ..!!

:-)

-അഭിലാഷ്, ഷാര്‍ജ്ജ

sanju said...

അത്ഭുതം തന്നെ..പങ്ക് വെച്ചതിന്‍‍ നന്ദി..

എം.കെ.ഹരികുമാര്‍ said...

dear
thengukalum vazhimaarukayaanu. malayaalikal valare maariyallo?
ethu beehaarukariyeyum nam theruvil thalli theerkkum. athukondu thengukalum prathishedikkukayaanu.ithorutharam vamseeyamaaya thalathirichilaanu.
thenginu ippozhum chathikkanariyilla. pakshe vazhi piriyaanariyam.bhranthedukkanariyaam.
m k harikumar

pts said...

വിചിത്രമായ കാഴ്ച .ഞാനും തലശ്ശേരിക്കാരനാണ്.തലശ്ശേരിയില്‍ നിന്നുള്ള കുറച്ച് അസ്തമയക്കാഴ്ചകള്‍ കാണാന്‍ ക്ഷണീക്കുന്നു.തനിമലയളത്തില്‍ ഇത് പോസ്റ്റുചെയ്യാന്‍ എനിക്കു കഴിയുന്നില്ല...ഞാന്‍ പലതവണ ശ്രമിച്ചു
kadalorathil.blogspot.com