Links

ഹര്‍ത്താലിലെ വൈരുദ്ധ്യങ്ങള്‍

അങ്ങിനെ ഇന്നലെ കേരളത്തില്‍ ഹര്‍ത്താല്‍ പരിപൂര്‍ണ്ണമായി ആചരിക്കപ്പെട്ടതായി ഇന്നത്തെ എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു . കേരളപ്പിറവി ദിനമായ ഇന്നലെ , തമിഴ് നാട്ടില്‍ സേലം റെയില്‍വേ ഡിവിഷന്‍ ഉല്‍ഘാടനം ചെയ്യുന്നതിനെതിരെയാണ് ഭാരതിയ ജനതാപ്പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഹര്‍ത്താല്‍ ആഘോഷപൂര്‍വ്വം കേരളത്തില്‍ ആചരിക്കപ്പെട്ടത് . പതിവ് പോലെ ഇത്തവണയും മദ്യത്തിന്റെ വില്‍പ്പന അതിഗംഭീരമായി നടന്നു. നിത്യോപയോഗസാധനങ്ങള്‍ തലേന്ന് തന്നെ വിറ്റ് തീര്‍ന്നിരുന്നു . എന്നാല്‍ ഇത്തവണ ഹര്‍ത്താല്‍ തുടരെത്തുടരെ വന്നതിനാല്‍ സാധാരണയുണ്ടാകാറുള്ള പോലെ ആര്‍ഭാടമായ സദ്യകള്‍ ഒന്നും ഒരുക്കിയതായി റിപ്പോര്‍ട്ടില്ല . ആളുകള്‍ പൊതുവെ മ്ലാനവദനരായാണ് ഈ ഹര്‍ത്താല്‍ ആചരിച്ചതെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . അതില്‍ പ്രധാനമായും അയല്‍‌സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍മ്മാണത്തൊഴിലാളികള്‍ ഭക്ഷണവും മറ്റും കിട്ടാതെ വിഷമിച്ചതല്ലാതെ, കേരളത്തിന്റെ സല്‍ക്കീര്‍ത്തിയ്ക്ക് കളങ്കം വരാത്ത വണ്ണം പൊതുവെ സമാധാനപൂര്‍ണ്ണമായിട്ടാണ് ഹര്‍ത്താല്‍ ആചരിക്കപ്പെട്ടത് . എവിടെയും അനിഷ്ടസംഭവങ്ങളില്ല . കേരളം ഹര്‍ത്താലുത്സവത്തെ നെഞ്ചോട് ചേര്‍ത്ത് സ്വീകരിക്കുന്നതിന്റെ ഉദാഹരണമാണീ ഹര്‍ത്താലുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു .

സേലം ഡിവിഷനെതിരെ അഖിലേന്ത്യാ പാര്‍ട്ടിയായ ബി.ജെ.പി. കേരളപ്പിറവിദിനത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങള്‍ സ്വമേധയാ വിജയിപ്പിച്ചത് കണ്ട് കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ കോള്‍മയിര്‍ക്കൊണ്ടിരിക്കുമ്പോള്‍ , തമിഴ് നാട് പിറവിദിനമായ ഇന്നലെ സേലത്ത് നടന്ന റെയില്‍‌വേ ഉല്‍ഘാടന സമ്മേളനം ആഘോഷപൂര്‍ണ്ണമാക്കുന്നതില്‍ അവിടത്തെ സംസ്ഥാന ബി.ജെ.പി. നേതാക്കള്‍ അഹമഹമികയാ മുന്‍‌പന്തിയിലുണ്ടായിരുന്നതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . എങ്ങിനെയുണ്ട് നമ്മുടെ അഖിലേന്ത്യാപ്പാര്‍ട്ടികള്‍ ദേശീയോല്‍ഗ്രഥനത്തെ കാണുന്ന വിധം ? ഒരേ പാര്‍ട്ടി , ഒരേ നാട് , ഒരേ റെയില്‍‌വേ, ഒരേ ഡിവിഷന്‍ ! ഒരിടത്ത് ഉല്‍ത്സവം മറ്റൊരിടത്ത് ഹര്‍ത്താ‍ല്‍ !!

8 comments:

krish | കൃഷ് said...

സേലത്തെ പുതിയ റെയില്‍‌വേ ഡിവിഷന്‍ ഉത്‌ഘാടന ആഘോഷങ്ങള്‍ കഴിഞ്ഞ് ലാലു ഇന്ന് കൊച്ചിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാഷണം നടത്താ‍ന്‍ വരുന്നു.

(വികസനം അവിടെ, പ്രഭാഷണം ഇവിടെ!!)

Abhilash said...

Better than communists who fight congress with their teeth and nails in Kerala and Bengal and still run the national government together. BJP was not this bad.

chithrakaran ചിത്രകാരന്‍ said...

ഹര്‍ത്താല്‍ ദിവസം ബിജെപി പ്രവര്‍ത്തകര്‍ വളരെ മാതൃകാപരമായി അതി നീചമായ ഒരു ക്രൂരകൃത്യം ചെയ്യുന്നത് ഇന്നലെ ടി വി ചാനലുകള്‍ പ്രക്ഷേപണം ചെയ്തു. തിരുവനന്തപുരം കിഴക്കെക്കോട്ടയില്‍ നിന്നും തംബാനൂര്‍ റെയില്‍‌വേ സ്റ്റേഷനിലേക്കു മാര്‍ച്ചു നടത്തിയ ബിജേപി പ്രവര്‍ത്തകര്‍ ജാഥ മുറിച്ചുകടന്ന ഒരു സ്ത്രീയെ ഓടിവന്ന് പുറത്ത് ആഞ്ഞു ചവിട്ടി വീഴ്ത്തുന്ന ദൃശ്യം ഹൃദയഭേദകമായിരുന്നു. ഈ പൊലയാടിമക്കളായ ബിജെപിക്കാരണ് എം എഫ് ഹുസൈന്‍ ഭാരതമാതാവിനെ തുണിയില്ലാതെ വരച്ചെന്നു പറഞ്ഞ് ഭാരതമാതാവി ഭാരതമാതാവിന്റെ മുഖത്തു ചവിട്ടുന്നത്.
ഭോലോ ഭാരത് മാതാ കീ... ഒരൊറ്റ ചവിട്ട് സ്വന്തം തള്ളയുടെ മുതുകത്ത് !!! മനസ്സിലെ വര്‍ഗ്ഗീയ കുഷ്ടം പുരാണേതിഹാസങ്ങളുടെ മുദ്രാവാക്യങ്ങളില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന നായിന്റെമക്കള്‍.

Unknown said...

ജാഥ മുറിച്ചു കടക്കുന്നവരെ ക്രൂരമായാണ് എല്ലാ പാര്‍ട്ടികളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത് . തങ്ങളുടെ ജാഥ കഴിയുന്നത് വരെ അവിടെ കാത്ത് നില്‍ക്കട്ടെ എന്നാണ് ജാഥയില്‍ പങ്കെടുക്കുന്നവരുടെ പൊതുവേയുള്ള മന:ശാസ്ത്രം . ഏതായാലും ചിത്രകാരന്‍ പരാമര്‍ശിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു . ഇതില്‍ ആഭ്യന്തരമന്ത്രി കാണിച്ച ശുഷ്കാന്തി പ്രശംസനീയമാണെങ്കിലും ഇത്തരം സംഭവം ആവര്‍ത്തിക്കുമ്പോള്‍ മുഖം നോക്കാതെ നടപടി കൈക്കൊള്ളാന്‍ ആഭ്യന്തരമന്ത്രി തുനിയുമോ എന്നത് ചോദ്യചിഹ്നമാണ് . മന്ത്രിയും , എം.എല്‍.ഏ.യും ജനങ്ങളുടെ മൊത്തമാണ് . ഏതെങ്കിലും പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല.

കടവന്‍ said...

ജാഥ മുറിച്ചു കടക്കുന്നവരെ ക്രൂരമായാണ് എല്ലാ പാര്‍ട്ടികളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത് . തങ്ങളുടെ ജാഥ കഴിയുന്നത് വരെ അവിടെ കാത്ത് നില്‍ക്കട്ടെ എന്നാണ് ജാഥയില്‍ പങ്കെടുക്കുന്നവരുടെ പൊതുവേയുള്ള മന:ശാസ്ത്രം
ഇത്തരം സംഭവം ആവര്‍ത്തിക്കുമ്പോള്‍ മുഖം നോക്കാതെ നടപടി കൈക്കൊള്ളാന്‍ ആഭ്യന്തരമന്ത്രി തുനിയുമോ എന്നത് ചോദ്യചിഹ്നമാണ് . മന്ത്രിയും , എം.എല്‍.ഏ.യും ജനങ്ങളുടെ മൊത്തമാണ് . ഏതെങ്കിലും പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല.

വികസനം അവിടെ, പ്രഭാഷണം ഇവിടെ enough for keralites!!!

മൂര്‍ത്തി said...

ഇതേ പാര്‍ട്ടി തന്നെയല്ലേ സേലം ഡിവിഷന്‍ രൂപീകരിക്കണം എന്നു പറഞ്ഞ് തമിഴ്നാട്ടില്‍ പ്രഖ്യാപിച്ചിരുന്ന 5 ദിവസ ബന്ദ് പ്രഖ്യാപിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നത്?

മുക്കുവന്‍ said...

entha kadha.... deepasthampam mahascharyam .. enikkum kittanam panam.. allathentha :(

Unknown said...

പ്രതിക്ഷേധം
പറയുന്നത് ..

ചിത്രകാരാ ..., വിനീത കോട്ടാ‍യിയെ വീട്ടില്‍ കയറി വെട്ടിയപ്പോള്‍ എവിടെ ആയിരുന്നൂ ? ആ ചവിട്ടു കൊണ്ട് സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ കേരളാ പോലീസ് തന്നെ പുറത്ത് വിട്ടിട്ടുണ്ട്. മദ്യപിച്ചു ജാഥക്കിടയില്‍ കയറി അലമ്പുണ്ടാക്കിയ അവരെ പോലീസ് നിയന്ത്രിക്കാതിരുന്നപ്പോള്‍ ഒരുത്തന്‍ ചവിട്ടി. അവനെ ബി.ജെ.പി അപ്പോഴേ പാര്‍ട്ടിയില്‍ നിന്നും എടുത്ത് കളയുകയും ചെയ്തു.