Links

മുട്ടയും കൊളസ്ട്രോളും


ഒരാൾ ദിവസേന രണ്ടോ മൂന്നോ മുട്ട കഴിച്ചാൽ എന്താണ് കുഴപ്പം? കുഴപ്പം ഇത്രേള്ളൂ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകഘടകങ്ങളും മുട്ടയിൽ നിന്ന് ലഭിച്ചുപോകും. എന്നാൽ ഇപ്പോഴും കൊളസ്ട്രോൾ പേടിയിൽ ആളുകൾ പലരും മുട്ടയിലെ മഞ്ഞക്കരുവിനെ ഒഴിവാക്കുകയാണ്. കൊളസ്ട്രോൾ ഭീതി ഒരു ബാധ പോലെ ജനത്തെ വേട്ടയാടുന്നു. ഡോക്ടർമാർ ഈ ബാധയെ പ്രോത്സാഹിപ്പിക്കുന്നു. അത് ഡോക്ടർമാരുടെ ഈ വിഷയത്തിലുള്ള അജ്ഞത് കൊണ്ടാണ്. എല്ലാം പഠിച്ച സർവ്വജ്ഞരല്ല ഡോക്ടർമാർ. കൊളസ്ട്രോളിനെ സംബന്ധിച്ച് നിലവിലെ അന്ധവിശ്വാസം അവരും ഫോളോ ചെയ്യുകയാണ്. ചീത്തയും (LDL) നല്ലതും (HDL) എന്നിങ്ങനെ രണ്ട് വിധം കൊളസ്ട്രോൾ ഉണ്ട് എന്നത് 20-21 നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ തട്ടിപ്പാണ്. 

ഏതൊരു പദാർത്ഥത്തെയും അതിന്റെ തന്മാത്ര രൂപത്തിൽ അതിന്റെ ഫോർമ്യുല എഴുതാൻ കഴിയും. കൊളസ്ട്രോൾ തന്മാത്രയുടെ ഫോർമ്യുല C₂₇H₄₆O ആണ്. അതായത് കൊളസ്ട്രോളിന്റെ തന്മാത്രയിൽ കാർബൺ 27 ഉം ഹൈഡ്രജൻ 46 ഉം ഓക്സിജൻ ഒന്നും മൂലകങ്ങൾ ആണുള്ളത് എന്നർത്ഥം. ഈ ഒന്ന് മാത്രമാണ് കൊളസ്ട്രോൾ. LDL എന്നതും HDL എന്നതും കൊളസ്ട്രോൾ അല്ല. LDL എന്നത് ട്രൈഗ്ലിസറൈഡ്‌സും പ്രോട്ടീനും കൊളസ്ട്രോളും ചേർന്ന പായ്ക്കറ്റ് ആണ്. ഈ സത്യം മറച്ചു വെച്ചിട്ട് ചീത്ത കൊളസ്ട്രോൾ എന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി മരുന്ന് തീറ്റിക്കുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. അത് മന:പൂർവ്വം അല്ല. വിവരക്കേട് കൊണ്ടാണ്. കൊളസ്ട്രോൾ ഒരിക്കലും അധികമാവില്ല. കരൾ ആണ് അത് നിർമ്മിക്കുന്നത്. ആഹാരത്തിൽ നിന്ന് അല്പം മാത്രമേ കിട്ടൂ. അത് പോര. 

ഹാർട്ടിന്റെ രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാകുന്നത് ക്രോണിക്ക് എന്ന് വെച്ചാൽ കുറെയായുള്ള ഇൻഫ്ലമേഷൻ അഥവാ വീക്കവും അത് മൂലം ഉണ്ടാകുന്ന ഡാമേജ് അഥവാ പരിക്ക് കൊണ്ടാണ്. അങ്ങനെ ഡാമേജ് ഉണ്ടാകാൻ കാരണം ഒന്നുകിൽ നിരന്തരമായ മനസ്സിന്റെ സ്ട്രസ്സ് അല്ലെങ്കിൽ ഹൈ ബി.പി. സ്മോക്കിങ്ങ് അങ്ങനെ ഏതെങ്കിലും ആകാം. കാരണം ഇതായിരിക്കേ കുറ്റം കൊളസ്ട്രോളിൽ ആരോപിക്കുമ്പോൾ യഥാർത്ഥ കാരണത്തെ അവഗണിക്കുകയും കൊളസ്ട്രോൾ കുറക്കാൻ മരുന്ന് കൊടുത്ത് പ്രശ്നം വഷളാക്കുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. 

 മുട്ട എന്ന് പറയുന്നത് ഈ ഭൂമിയിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച സമ്പൂർണ്ണ പോഷക പായ്ക്കറ്റ് ആണ്. വേണമെങ്കിൽ അതിൽ വൈറ്റമിൻ C ഇല്ലല്ലോ എന്ന് മാത്രം പറയാം. ബാക്കി എല്ലാ വൈറ്റമിൻസും പ്രോട്ടീനിലെ എല്ലാ അമിനോ ആസിഡ്‌സും എല്ലാ ധാതുലവണങ്ങളും കുറച്ച് കൊളസ്ട്രോളും മുട്ടയിൽ ഉണ്ട്. എല്ലാ പോഷകങ്ങളും നമ്മൾ ദിവസവും കഴിക്കേണ്ടതാണ്. കാരണം അന്നന്നത്തെ ആവശ്യം കഴിഞ്ഞ് ബാക്കി എല്ലാം ശരീരം കിഡ്‌നി വഴി പുറന്തള്ളുകയാണ്. ഫാറ്റ്, അയേൺ, വൈറ്റമിൻ A എന്നിങ്ങനെ ചിലത് മാത്രം സ്റ്റോർ ചെയ്യുന്നു. അത്കൊണ്ട് എല്ലാ പോഷകങ്ങളും നിത്യേന ആഹാരത്തിൽ ഉൾപ്പെടുത്തണം. ജീവിതശൈലി രോഗം എന്ന് പറയുന്നത് തന്നെ ആവശ്യത്തിൽ കവിഞ്ഞ് കാർബോഹൈഡ്രേറ്റ് കഴിക്കുന്നതും ആവശ്യത്തിന് മറ്റ് പോഷകങ്ങൾ കഴിക്കാത്തതുമാണ്. ഭക്ഷണം പോഷണപരമായി ക്രമീകരിച്ചാൽ പ്രമേഹം എന്നല്ല ഒരു രോഗവും ബാധിക്കില്ല. കാരണം അപ്പോൾ ശരീരത്തിന്റെ പ്രതിരോധം അത്രയ്ക്ക് സജ്ജമായിരിക്കും. 

ഏതെങ്കിലും ഒരു ഔഷധസസ്യമോ പദാർഥമോ കഴിച്ചാൽ എല്ലാം ആയി എന്ന പ്രചാരണത്തിൽ കുടുങ്ങരുത്. ഏതെങ്കിലും ഒന്ന് അകത്ത് പോയിട്ട് ഒന്നും ചെയ്യാനില്ല. എല്ലാ പോഷകഘടകങ്ങളും ഒരുമിച്ച് ചേരുമ്പോഴാണ് ശരീരം ആരോഗ്യമുള്ളതായിരിക്കുക. അധികമാകുന്നതും കുറയുന്നതും ആരോഗ്യത്തെ ബാധിക്കും. പ്രോട്ടീൻ നമുക്ക് നിത്യവും വേണം. ഒരാളുടെ ശരീരഭാരം കിലോയ്ക്ക് 0.8 ഗ്രാം വീതം പ്രോട്ടീൻ ദിവസവും വേണം. അതായത് 70 കിലോ ഭാരമുള്ള ഒരാൾ ദിവസവും 56 ഗ്രാം പ്രോട്ടീൻ കഴിക്കണം. ഒരു മുട്ടയിൽ 5 ഗ്രാം പ്രോട്ടീൻ മാത്രമേയുള്ളൂ. ആരോഗ്യം എന്നത് മരുന്നിൽ നിന്നല്ല ലഭിക്കുക ദിവസേന കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. അതുകൊണ്ട് നിങ്ങൾ എന്തെല്ലാം മനസ്സിലാക്കുന്നു ആ കൂട്ടത്തിൽ സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തിന് ഉതകുന്ന ന്യൂട്രിയന്റ്സ് എന്തൊക്കെ എന്ന് മനസ്സിലാക്കാൻ ശ്രമിച്ചുകൂടേ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒറ്റമൂലി ഭഷണത്തിൽ വഞ്ചിതരാകാതിരിക്കുക. എല്ലാം ചേർന്ന് ബാലൻസ്‌ഡ് ആയിട്ടുള്ള ആഹാരമാണ് വേണ്ടത്. ഒന്നിൽ അല്ലെങ്കിൽ മറ്റേതിൽ ആവശ്യമുള്ള പോഷകം ഉണ്ടാകും. 

ഞാൻ സോഡിയം കുറഞ്ഞതിന്റെ പേരിൽ ഒരാഴ്ചയിൽ അധികം കണ്ണൂർ ആസ്റ്റർ മിംസ് ആസ്പത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഡിസ്‌ചാർജ്ജ് ആകുന്ന ദിവസം രാവിലെ ഡയറ്റീഷ്യൻ വന്ന് ക്ലാസ്സ് എടുത്തു. അവർ പ്രത്യേകം പറഞ്ഞു മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത്, അത് കളയണം വെള്ളയേ കഴിക്കാവൂ എന്ന്. മഞ്ഞയിലാണ് എല്ലാ മൈക്രോ ന്യൂട്രിയന്റ്സും ഉള്ളത്. അത് കളയാനാണ് ഡയറ്റീഷ്യൻ പറയുന്നത്. എല്ലാ ഡയറ്റീഷ്യന്മാരും ഇങ്ങനെയാണ് ഡയറ്റ് നിർദ്ദേശിക്കുന്നത് എന്ന് തോന്നുന്നു. എന്തൊരു കഷ്ടം ആണിത്. ഇത് പോലെ ഡയറ്റീഷ്യനെ കണ്ട് വന്ന് മുട്ടയുടെ മഞ്ഞക്കരു കളയുന്നവരെ എന്ന് വെച്ചാൽ അമൂല്യമായ പോഷകസമ്പത്തിനെ കളയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. എന്തൊക്കെ അന്ധവിശ്വാസങ്ങളാണ് ഇക്കാലത്ത് പ്രചരിപ്പിക്കപ്പെടുന്നത്. ആസ്പത്രികൾ പെരുകാൻ ഇതാണ് കാരണം. എന്നിട്ട് ആ ഒരു മത്സരത്തിൽ നട്ടം തിരിയുന്നത് സാധാരണക്കാരും. എനിക്ക് സോഡിയം കുറഞ്ഞത് എന്റെയൊരു ജാഗ്രതക്കുറവ് ആയിരുന്നു. ഇപ്പോൾ കഴിയുന്നതും ആഹാരം ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. മറ്റുള്ളവരോട് ഒന്നും പറയാൻ പറ്റില്ല. എല്ലാവരും അയുക്തികമായ പൊതുബോധത്തിന്റെ ആകർഷണ വലയത്തിൽ തടവിലാണ്.

No comments: